Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Robbery. Show all posts
Showing posts with label Robbery. Show all posts

23 പവന്‍ സ്വര്‍ണവുമായി മുങ്ങിയ വീട്ടുജോലിക്കാരി റിമാന്‍ഡില്‍

Written By kvarthaksd on 25 May 2013 | 1:11 pm

കാസര്‍കോട്: 23 പവന്‍ സ്വര്‍ണവുമായി മുങ്ങിയ വീട്ടു ജോലിക്കാരിയെ കോടതി റിമാന്‍ഡ് ചെയ്തു. കര്‍ണാടക സകലേഷ്പുരത്തെ ഷാഹിനയെ (26) യാണ് കാസര്‍കോട് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ബിസിനസുകാരനായ ബദിയഡുക്കയിലെ ജലീലിന്റെ വീട്ടില്‍ നിന്നുമാണ് ഷാഹിന സ്വര്‍ണവുമായി മുങ്ങിയത്.

ജലീലിന്റെ ഭാര്യ ഹസീനയുടെ സ്വര്‍ണമാണ് കവര്‍ച ചെയ്തത്. വീട്ടുകാര്‍ ബായാര്‍ പള്ളിയില്‍ സ്വലാത്തിന് പോയപ്പോള്‍ 17 ന് രാത്രിയാണ് ഷാഹിന സ്വര്‍ണവുമായി മുങ്ങിയത്. സ്വര്‍ണം കൂടാതെ വീട്ടിലുണ്ടായിരുന്ന 2,500 രൂപയും കവര്‍ന്നിരുന്നു. രാത്രിയില്‍ ബദിയഡുക്കയില്‍ നിന്ന് കാസര്‍കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയ ഷാഹിന കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലേക്ക് ഓട്ടോയില്‍ എത്തുകയും അവിടെ നിന്ന് ട്രെയിനില്‍ മംഗലാപുരത്തേക്ക് പോവുകയുമായിരുന്നു.

വീട്ടിലെത്താതെ പല സ്ഥലത്തും കറങ്ങിയ ഷാഹിനയെ വ്യാഴാഴ്ച വൈകിട്ട് വിട്ള ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. ഷാഹിനയുടെ മൊബൈലിന്റെ ടവര്‍ പരിശോധിച്ചാണ് പോലീസ് കുടുക്കിയത്.
Robbery, Remand, Badiyadukka, Court, House, KSRTC-bus, Train, Kasaragod, Kerala, Kerala News, International News.
Shahina

Related News:
ജോലിക്ക് നിന്ന വീട്ടില്‍ നിന്നും 23 പവന്‍ സ്വര്‍ണം കവര്‍ന്ന യുവതി അറസ്റ്റില്‍

Keywords: Robbery, Remand, Badiyadukka, Court, House, KSRTC-bus, Train, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:11 pm | 0 comments

അങ്കക്കോഴി പോലീസ് സ്‌റ്റേഷനില്‍ നിന്ന് കളവുപോയി; മോഷ്ടാവിനെ കുടുക്കിയത് സിസിടിവി

Written By kvarthaksd on 24 May 2013 | 11:22 am

മംഗലാപുരം: കോഴിയങ്ക സ്ഥലത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന പത്ത് അങ്കക്കോഴികളിലൊന്ന് മോഷണം പോയി. മോഷ്ടാവിനെ പോലീസ് സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യത്തിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു.

ബെല്‍ത്തങ്ങാടി പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് അങ്കക്കോഴി കളവുപോയത്. സംഭവത്തില്‍ മേലന്തബെട്ടു ഗ്രാമത്തിലെ ദിവാകര്‍ പൂജാരിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഒഡില്‍നാല ഗ്രാമത്തിലെ അങ്കേലുവില്‍ കോഴിപ്പോര് നടക്കുന്നുവെന്നറിഞ്ഞ സ്ഥലത്തെത്തിയ ബെല്‍ത്തങ്ങാടി എ.എസ്.പി കുല്‍ദീപും സംഘവും അഞ്ച് ആളുകളെയും പത്ത് കോഴികളെയും കസ്റ്റഡിയിലെടുത്തു.

കോടതി നടപടികള്‍ക്ക് ശേഷം കോഴികളെ സ്‌റ്റേഷനില്‍ വെച്ച് ലേലത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ചതായിരുന്നു. വിവരമറിഞ്ഞ് ധാരാളം പേര്‍ സ്റ്റേഷനിലെത്തി ലേലത്തില്‍ പങ്ക് കൊണ്ടു. ഒമ്പത് കോഴികളും നല്ല വിലയ്ക്ക് ലേലത്തില്‍ പോയി. പത്താമത്തെ കോഴിയെ ലേലം ചെയ്യാനുള്ള ഒരുക്കത്തിനിടയിലാണ് കോഴിയെ കാണാതായ വിവരം പോലീസ് അറിയുന്നത്. തുടര്‍ന്ന് സ്‌റ്റേഷന് അകത്തും പുറത്തും പോലീസ് കോഴിക്കു വേണ്ടി അരിച്ചു പെറുക്കിയെങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്ന് സ്റ്റേഷനിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ദിവാകര്‍ പൂജാരിയാണ് കോഴിയുമായി കടന്നതെന്ന് മനസിലായത്. ഇയാളും ലേലത്തില്‍ പങ്കെടുക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. അതിനിടെ തക്കം നോക്കി കോഴിയുമായി കടന്നുകളയുകയായിരുന്നു.

Keywords: Police-station, Robbery, Custody, Arrest, Court, Missing, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:22 am | 0 comments

ജോലിക്ക് നിന്ന വീട്ടില്‍ നിന്നും 23 പവന്‍ സ്വര്‍ണം കവര്‍ന്ന യുവതി അറസ്റ്റില്‍

ബദിയഡുക്ക: ജോലിക്ക് നിന്ന വീട്ടില്‍ നിന്നും 23 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത് മുങ്ങിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക സകലേശ്പുരത്തെ ഷാഹിനയെ(26) യാണ് ബദിയഡുക്ക എസ്.ഐ എം.ലക്ഷമണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

ബദിയഡുക്കയിലെ വ്യാപാരിയായ ജലീലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മെയ് 17ന് രാത്രിയാണ് ജലീലിന്റെ ഭാര്യ ഹസീനയുടെ സ്വര്‍ണവുമെടുത്ത് ഷാഹിന സകലേശ്പുരത്തേക്ക് മുങ്ങിയത്. സകലേഷ്പുരത്ത് മുമ്പ് ഒരുമിച്ച് ജോലിചെയ്തിരുന്ന ഒരു യുവാവുമായി ഇടയ്ക്കിടെ ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് വ്യാഴാഴ്ച വൈകിട്ട് വിടഌില്‍വെച്ച് ഷാഹിനയെ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണംപോയ സ്വര്‍ണാഭരണങ്ങള്‍ മുഴുവനും ഷാഹിനയുടെ കയ്യില്‍ നിന്നും പോലീസ് കണ്ടെടുത്തു.

Gold robberyഷാഹിനയുടെ കണ്ണൂര്‍ സ്വദേശിയായ ഭര്‍ത്താവിനെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. ഭര്‍ത്താവില്‍ നിന്നാണ് സകലേശ്പൂരിലെ യുവാവുമായുള്ള ബന്ധത്തെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. താന്‍ ഭാര്യയുമായി ഏറെകാലമായി അകന്നുകഴിയുകയാണെന്നും ഭര്‍ത്താവ് പോലീസിന് മൊഴിനല്‍കിയിരുന്നു. തുടര്‍ന്ന് യുവതിയുടെയും സകലേശ്പൂരിലെ യുവാവിന്റെയും മൊബൈല്‍ ഫോണുകള്‍ ഒരേ ടവറിന് കീഴിലാണെന്ന് പോലീസ് കണ്ടെത്തി. പീന്നിട് പോലീസ് നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

അതേസമയം മോഷണവുമായി ബന്ധപ്പെട്ടും മോഷണം നടത്തിയ യുവതിക്ക് അഭയം നല്‍കിയതിനും സകലേശ്പൂരിലെ യുവാവിനെതിരെ പോലീസ് കേസെടുക്കാതെ രക്ഷപ്പെടാന് അവസരമൊരുക്കിയതായി ആക്ഷേപമുയര്‍ന്നീട്ടുണ്ട്.


Keywords: Kerala, Kasaragod, Badiadka, Police, Arrest, Robbery, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:36 am | 0 comments

ജനറല്‍ ആശുപത്രി കാന്റീനില്‍ ചായ കുടിക്കാനെത്തിയ ആളുടെ 14,500 രൂപ കവര്‍ന്നു

Written By kvarthaksd on 20 May 2013 | 1:50 pm

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ചായ കുടിക്കാനെത്തിയ ആളുടെ 14,500 രൂപയും പാന്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും അടങ്ങിയ പേഴ്‌സ് കവര്‍ന്നു. കാറഡുക്ക കടുമനയിലെ കണ്ണന്റെ മകന്‍ കെ. ബാലകൃഷ്ണന്റെ പേഴ്‌സാണ് ഞായറാഴ്ച ഉച്ചയ്ക്ക് കവര്‍ന്നത്.

ആശുപത്രിയില്‍ കഴിയുന്ന ഒരാളെ കാണാന്‍ മാറ്റൊരാള്‍ക്കൊപ്പം എത്തിയതായിരുന്നു ബാലകൃഷ്ണന്‍. അപ്പോഴേക്കും രോഗി ഡിസ്ചാര്‍ജ് ചെയ്ത് ആശുപത്രി വിട്ടിരുന്നു. തുടര്‍ന്ന് ബാലകൃഷ്ണനും സുഹൃത്തും ചായ കുടിക്കാന്‍ കാന്റീനില്‍ കയറി. ബില്ല് സുഹൃത്ത് കൊടുത്തത് അറിയാതെ ബാലകൃഷ്ണന്‍ ബില്ല് കൊടുക്കാന്‍ പേഴ്‌സ് എടുത്ത് മേശപ്പുറത്ത് വെച്ചിരുന്നു.

General-hospital, Robbery, Cash, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News.
അതിനിടെ സുഹൃത്ത് അയാള്‍ ബില്ല് കൊടുത്ത കാര്യം പറയുന്നതിനിടെ ബാലകൃഷ്ണന്റെ ശ്രദ്ധ തിരിഞ്ഞപ്പോള്‍ പേഴ്‌സ് ആരോ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു. ബാലകൃഷ്ണന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ടൗണ്‍ പോലീസ് കാന്റീനിലെത്തി ജീവനക്കാരെയും മറ്റും ചോദ്യം ചെയ്‌തെങ്കിലും പേഴ്‌സ് കണ്ടെത്താനായില്ല. സംഭവം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

Keywords: General-hospital, Robbery, Cash, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:50 pm | 0 comments

പഴക്കടയില്‍ നിന്ന് 3,000 രൂപ കവര്‍ന്ന ശേഷം 5 ഇളനീര്‍ കുടിച്ച് മോഷ്ടാക്കള്‍ ദാഹം തീര്‍ത്തു

Written By Kvarthakgd on 19 May 2013 | 1:49 pm

കാസര്‍കോട്: പഴക്കട കുത്തിത്തുറന്ന് അകത്ത് കടന്ന ശേഷം മേശ വലിപ്പിലുണ്ടായിരുന്ന 3,000 രൂപ കവര്‍ച്ച ചെയ്ത മോഷ്ടാക്കള്‍ അഞ്ച് ഇളനീര്‍ കൊത്തി കുടിച്ച് ദാഹം തീര്‍ത്ത് മടങ്ങി.

കാസര്‍കോട് പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ കല്ലറയ്ക്കല്‍ ജ്വല്ലറിക്ക് സമീപത്തെ സിറ്റി ഫ്രൂട്‌സ് ആന്റ് വെജിറ്റബിള്‍ കടയിലാണ് മോഷണം നടന്നത്. തുരുത്തി സ്വദേശികളായ അമീര്‍, ഹനീഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കട. ഞായറാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കുത്തിതുറന്ന നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി.

Fruits, Shop, Robbery, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Keywords: Fruits, Shop, Robbery, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:49 pm | 0 comments

ജപ്തി നോട്ടീസ് പതിച്ച വീട്ടില്‍ നിന്ന് ടി.വിയും ഗ്യാസ് സിലിണ്ടറും കവര്‍ന്നു

Written By Kvarthakgd on 12 May 2013 | 4:54 pm

കുമ്പള: കൊടിയമ്മ മൈക്കുടലിലെ മുഹമ്മദ് റഫീഖിന്റെ വീട് കുത്തിത്തുറന്ന് ടി.വിയും ഗ്യാസ് സിലിണ്ടറുകളും കവര്‍ന്നു. ശനിയാഴ്ച രാവിലെയാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്.

ഏതാനും വര്‍ഷം മുമ്പ് റഫീഖ് കുമ്പള ഗ്രാമീണ ബാങ്കില്‍ നിന്ന് ഭവന വായ്പയെടുത്തിരുന്നു. വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ ബാങ്ക് അധികൃതര്‍ വീടിന് മുന്നില്‍ ജപ്തി നോട്ടീസ് പതിച്ചിരുന്നു. 

അതിനിടെയാണ് വീട്ടില്‍ കവര്‍ച്ച നടന്നത്. ബാങ്ക് മാനേജരുടെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത്
Kumbala, Gas cylinder, TV, Robbery, House, Kerala, Kasargod Vartha, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
അന്വേഷിക്കുന്നു.

Keywords: Kumbala, Gas cylinder, TV, Robbery, House, Kerala, Kasargod Vartha, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:54 pm | 0 comments

ബസ് യാത്രക്കിടയില്‍ യുവതിയുടെ ബാഗില്‍ നിന്ന് 13 പവന്‍ സ്വര്‍ണം കവര്‍ന്നു

Written By kvarthaksd on 9 May 2013 | 12:00 pm

കാസര്‍കോട്: ബസ് യാത്രക്കാരിയുടെ ഹാന്റ്ബാഗില്‍ നിന്ന് 13 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. തളങ്കര കെ.കെ. പുറത്തെ റുഖിയത്ത് ഷൈല (25) യുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് പാലക്കുന്നില്‍ നിന്ന് കാസര്‍കോട്ടേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ സഞ്ചരിക്കുകയായിരുന്നു ഷൈല.

കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങാന്‍ നേരത്താണ് ബാഗിന്റെ സിബ്ബ് തുറന്ന് കിടിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഈ ബാഗില്‍ മറ്റൊരു പേഴ്‌സിലായി സൂക്ഷിച്ചിരുന്ന വളകള്‍ നഷ്ടപ്പെട്ടതായും മനസിലായി. നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ക്ക് 1,75,000 രൂപ വില കണക്കാക്കുന്നു. ഷൈലയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Bus, Gold, Robbery, Palakunnu, Case, Police, Kasaragod, Kerala

Keywords: Bus, Gold, Robbery, Palakunnu, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:00 pm | 0 comments

മെഡിക്കല്‍ സ്റ്റോര്‍ ഉടമയുടെ വീട്ടില്‍ നിന്നും 10 പവനും 40,000 രൂപയും കവര്‍ന്നു

Written By kvarthaksd on 6 May 2013 | 12:57 pm

കുമ്പള: മെഡിക്കല്‍ സ്‌റ്റോര്‍ ഉടമയുടെ വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണവും 40,000 രൂപയും കവര്‍ന്നു. കുമ്പള ടൗണിലെ സിറ്റി മെഡിക്കല്‍ സ്റ്റോര്‍ ഉടമയും ശാന്തിപ്പള്ളം ഷെട്ടിഗദ്ദെയില്‍ താമസക്കാരനുമായ മുഹമ്മദ് ഷരീഫിന്റെ വീട്ടിലാണ് കവര്‍ച നടന്നത്.

വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ താഴത്തെ നിലയിലുള്ള കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്നാണ് സ്വര്‍ണവും പണവും കവര്‍ച നടത്തിയത്. മുഹമ്മദ് ഷരീഫും കുടുംബവും ഞായറാഴ്ച പുറത്തു പോയ സമയത്തായിരുന്നു കവര്‍ച നടന്നത്. പുറത്തു പോയ ഷരീഫും കുടുംബവും തിരച്ചെത്തിയപ്പോഴാണ് കവര്‍ച നടന്ന വിവരമറിഞ്ഞത്. ഒന്നര വര്‍ഷം മുമ്പാണ് ശാന്തിപ്പള്ളം ഷെട്ടിഗദ്ദെയില്‍ മുഹമ്മദ് ഷരീഫ് പുതിയ വീട് വെച്ച് താമസം തുടങ്ങിയത്.

വിവരമറിഞ്ഞ് പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായയെ കൊണ്ടു വന്നും പരിശോധന നടത്തും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കവര്‍ചകള്‍ പതിവായി മാറിയിരിക്കുകയാണ്. ക്ഷേത്രങ്ങളിലും കവര്‍ച നടന്നിരുന്നു. ഈ കേസുകളിലൊന്നും പോലീസിന് യാതൊരു തുമ്പും ലഭിച്ചിട്ടില്ല.

Also Read:

ഇ.എസ്.ഐ. ഡിസ്പെന്സറി ഷട്ടര്‍ തകര്‍ത്ത് കവര്‍ച; 30,000 രൂപ നഷ്ടപ്പെട്ടു

കാസര്‍കോട്ട് വീണ്ടും കവര്‍ച; 3 കടകള്‍ കുത്തിത്തുറന്നു

പവര്‍ക്കട്ട് സമയത്ത് വീട്ടിനകത്ത് കയറിക്കൂടിയ മോഷ്ടാവ് 17 പവന്‍ സ്വര്‍ണം കവര്‍ന്നു

കാസര്‍കോട്ട് 2 ക്ഷേത്രങ്ങളില്‍ കവര്‍ച; സ്വര്‍ണവും പണവും നഷ്ടപ്പെട്ടു

വിവാഹം നടന്നുകൊണ്ടിരിക്കെ വധുവിന്റെ അരഞ്ഞാണം ഉള്‍പെടെ 20 പവന്‍ കവര്‍ന്നു

Keywords: Robbery, House, Kumbala, Gold, Cash, Police, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:57 pm | 0 comments

ബസില്‍ കുടുബശ്രീ പ്രവര്‍ത്തകയുടെ 4 പവന്റെ മാല കവര്‍ന്ന തമിഴ് യുവതികള്‍ അറസ്റ്റില്‍

കാസര്‍കോട്: സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന കുടുബശ്രീ പ്രവര്‍ത്തകയുടെ നാലു പവന്റെ സ്വര്‍ണമാല കവര്‍ന്ന തമിഴ് യുവതികളെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്ത് പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

തമിഴ്‌നാട് മധുര സ്വദേശി ഇന്ദു (26), കൂട്ടുകാരി മൂത്തത്ത (24) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഞായറാഴ്ച രാവിലെ ചട്ടഞ്ചാലില്‍ നടന്ന കുടുംബശ്രീ യോഗത്തില്‍ പങ്കെടുക്കാന്‍ ബസില്‍ വരികയായിരുന്ന അമ്പലത്തറ ഇരിയ സ്വദേശി സൂര്യയുടെ നാലു പവന്‍ സ്വര്‍ണമാലയാണ് തമിഴ് യുവതികള്‍ ചട്ടഞ്ചാലില്‍ ബസ് ഇറങ്ങുന്നതിനിടയില്‍ തന്ത്രപൂര്‍വം പൊട്ടിച്ചെടുത്തത്. ബസിറങ്ങിയ ശേഷം കൂടെയുണ്ടായിരുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ സൂര്യയുടെ കഴുത്തില്‍ മാല കാണാത്ത കാര്യം ചോദിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം സൂര്യ അറിയുന്നത്.

ഉടന്‍ തന്നെ പരിസരം നിരീക്ഷിക്കുന്നതിനിടയില്‍ ഇന്ദുവും മുത്തത്തയും നടന്നു പോകുന്നത് കാണുകയും ഇവര്‍ ദേളി വഴി കാസര്‍കോട്ടേക്ക് പോകാനായി നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയിരിക്കുകയുമായിരുന്നു. പിന്തുടര്‍ന്നെത്തിയ സൂര്യയും മറ്റുള്ളവരും ഇവരെ തടഞ്ഞ് വെക്കുകയും വിദ്യാനഗര്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് രഹസ്യഭാഗത്ത് ഒളിപ്പിച്ചുവെച്ച മോഷണം പോയ മാല തമിഴ് യുവതികളുടെ പക്കലില്‍ നിന്നും കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ 9.30 മണിയോടെ കണ്ണൂരില്‍ നിന്നും കാസര്‍കോട്ടേക്കുള്ള വെസ്‌റ്റേണ്‍ ബസില്‍ മാവുങ്കാലില്‍ നിന്നാണ് സൂര്യയും മറ്റു കുടുംബശ്രീ പ്രവര്‍ത്തകരും കയറിയത്. ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. തിരക്കുമുതലാക്കി ഇറങ്ങുമ്പോഴാണ് ഇവര്‍ സ്ത്രീകളുടെയും കുട്ടികളുടെയും കഴുത്തില്‍ നിന്നും മറ്റും ആഭരണങ്ങള്‍ കവരുന്നത്. കണ്ണൂര്‍ മേലെ ചൊവ്വയിലാണ് ഇന്ദുവും മുത്തത്തയും ഇവരുടെ കൂട്ടാളികളും താമസിച്ച് വരുന്നത്.

Robbery, Gold chain, Bus, Arrest, Kudumbasree, Women, Kasaragod, Kerala, Kerala News, International News, National News.
Indu and Muthatha
ഇവരെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മുമ്പ് നടന്ന പല കവര്‍ചകളെ കുറിച്ചും തുമ്പ് ലഭിക്കാനിടയുണ്ട്. വില കൂടിയ പട്ടുസാരിയും ഹാന്റ് ബാഗും ധരിച്ച് മാന്യതയുള്ള സ്ത്രീകളാണെന്ന വ്യാജേനെയാണ് ഇവര്‍ ബസില്‍ യാത്ര ചെയ്യുന്നത്. അനുകൂല സാഹചര്യം കണക്കിലെടുത്താണ് ഇവരുടെ മോഷണം.

Keywords: Robbery, Gold chain, Bus, Arrest, Kudumbasree, Women, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:56 pm | 0 comments

ബസ് യാത്രക്കാരിയുടെ മാല കവര്‍ന്ന സ്ത്രീ പിടിയില്‍

Written By Kvarthakgd on 5 May 2013 | 3:45 pm

കാസര്‍കോട്: ബസ് യാത്രക്കാരിയുടെ അഞ്ച് പവന്‍ സ്വര്‍ണമാല തട്ടിപ്പറിച്ച സ്ത്രീയെ യാത്രക്കാര്‍ പിടികൂടി വിദ്യാനഗര്‍ പോലീസിലേല്‍പ്പിച്ചു.

ഞായറാഴ്ച രാവിലെ ചട്ടഞ്ചാലിലാണ് സംഭവം. മാല പൊട്ടിച്ചെടുത്തതറിഞ്ഞ് യാത്രക്കാരി ബഹളം വെയ്ക്കുകയും ബസിലെ യാത്രക്കാര്‍ സ്ത്രീയെ പിടികൂടി പോലീസിലേല്‍പിക്കുകയുമായിരുന്നു. ആന്ധ്രസ്വദേശിനിയാണ് പിടിയിലായത്.
Bus, Passenger, Gold chain, Robbery, Women, Arrest, Chattanchal, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Keywords: Bus, Passenger, Gold chain, Robbery, Women, Arrest, Chattanchal, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
3:45 pm | 0 comments

ഇ.എസ്.ഐ. ഡിസ്പെന്സറി ഷട്ടര്‍ തകര്‍ത്ത് കവര്‍ച; 30,000 രൂപ നഷ്ടപ്പെട്ടു

Written By kvarthaksd on 30 Apr 2013 | 10:59 pm

കാസര്‍കോട്: അണങ്കൂരിലെ ബിവറേജസ് മദ്യ ഡിപ്പോയ്ക്കടുത്ത ഇ.എസ്.ഐ. ഡിസ്പെന്സറിയില്‍ കള്ളന്‍ കയറി. ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 30,000 രൂപ കവര്‍ന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ജീവനക്കാര്‍ ഡിസ്പെന്സറി പൂട്ടി പോയതായിരുന്നു. ചൊവ്വാഴ്ച രാവിലെ തുറക്കാനെത്തിയപ്പോഴാണ് കവര്‍ച ശ്രദ്ധയില്‍പെട്ടത്. രോഗികള്‍ക്ക് നല്‍കാനായി സൂക്ഷിച്ചതായിരുന്നു നഷ്ടപ്പെട്ട പണം.

ഡിസ്പെന്സറിയിലെ ഡോക്ടര്‍ ശ്രീനാഥിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അന്വേഷണത്തിന്റെ ഭാഗമായി പരിസരത്തെ ഏതാനും ചിലരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.

Robbery, Anangoor, Dispensary, Patient's, Police, Kasaragod, Kerala, Kerala News, International News, National News, Gulf News.

Robbery, Anangoor, Hospital, Patient's, Police, Kasaragod, Kerala, Kerala News, International News, National News, Gulf News.

Keywords: Robbery, Anangoor, Dispensary, Patient's, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:59 pm | 0 comments

പവര്‍ക്കട്ട് സമയത്ത് വീട്ടിനകത്ത് കയറിക്കൂടിയ മോഷ്ടാവ് 17 പവന്‍ സ്വര്‍ണം കവര്‍ന്നു

Written By kvartha delta on 29 Apr 2013 | 1:30 pm

കാസര്‍കോട്: പവര്‍ക്കട്ട് സമയത്ത് വീട്ടിനകത്ത് കയറിക്കൂടിയ മോഷ്ടാവ് 17 പവന്‍ സ്വര്‍ണം കവര്‍ന്നു. അണങ്കൂര്‍ ടിപ്പു നഗറിലെ മൊയ്തുവിന്റെ വീട്ടിലാണ് കവര്‍ച നടന്നത്. വീടിന്റെ താഴത്തെ നിലയില്‍ വീട്ടുകാര്‍ ഉറങ്ങുമ്പോഴാണ് മുകള്‍ നിലയിലെ കിടപ്പുമുറിയിലെ അലമാരയില്‍ നിന്നും 17 പവന്‍ സ്വര്‍ണമടങ്ങുന്ന പെട്ടികവര്‍ചചെയ്തത്.

തൊട്ടടുത്ത വീട്ടില്‍ വിവാഹചടങ്ങിന് മൊയ്തു പോയിരുന്നു. ഇതിനിടയില്‍ പവര്‍കട്ട് സമയത്തായിരിക്കാം മോഷ്ടാവ് വീട്ടിനകത്ത് കയറിക്കൂടിയതെന്ന് സംശയിക്കുന്നു. മൊയ്തുവിന്റെ മരുമകള്‍ സുഹറയുടെ സ്വര്‍ണാഭരണമാണ് കവര്‍ചചെയ്യപ്പെട്ടത്. ഭര്‍ത്താവ് റഷീദ് ഗള്‍ഫിലാണ്. മൊയ്തുവും ഭാര്യ ഫാത്വിമയും സുഹറയും താഴത്തെ മുറികളിലാണ് ഉറങ്ങാന്‍ കിടന്നത്.

Robbery, Kasaragod, House, Gold, Kerala, Power Cutt, Theft, Police, Wedding, Hotel, Work, Case, Compalint, Kasaragod News, Kerala News,

Robbery, Kasaragod, House, Gold, Kerala, Power Cutt, Theft, Police, Wedding, Hotel, Work, Case, Compalint, Kasaragod News, Kerala News,

അണങ്കൂര്‍ ടി.വി. സ്‌റ്റേഷന്‍ റോഡില്‍ ചായക്കടനടത്തുകയാണ് മൊയ്തു. പുലര്‍ചെ നാല് മണിയോടെ ചായക്കടയിലേക്ക് പോയപ്പോള്‍ അപരിചതരായ രണ്ട് പേര്‍ സംശയകരമായ സാഹചര്യത്തില്‍ അവിടെയുണ്ടായിരുന്നതായി മൊയ്തു പറയുന്നു. മൊയ്തുവിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് നായയും വിരലടയാള വിദഗ്ദ്ധരും കവര്‍ചനടന്ന വീട്ടിലെത്തി പരിശോധന നടത്തി.

Keywords: Robbery, Kasaragod, House, Gold, Kerala, Power Cutt, Theft, Police, Wedding, Hotel, Work, Case, Compalint, Kasaragod News, Kerala News, Kasaragod, Kerala, Gold News, National News, World News, Malayalam Vartha, Malayalam News.
1:30 pm | 0 comments

പെര്‍വാഡില്‍ വീട്ടില്‍ നിന്ന് മൂന്നരപവന്‍ സ്വര്‍ണം കവര്‍ന്നു

Written By Kvarthakgd on 28 Apr 2013 | 11:44 pm

കുമ്പള: പെര്‍വാഡില്‍ വീട് കുത്തിത്തുറന്ന് മൂന്നര പവന്റെ സ്വര്‍ണാഭരണങ്ങളും 500 രൂപയും കവര്‍ന്നു. കുമ്പളയിലെ ബേക്കറി ഉടമ അബ്ദുല്‍ റഹ്മാന്റെ പെര്‍വാഡ് കെ.കെ പുറത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

Pervad, House, Robbery, Gold, Kumbala, Kasaragod Vartha, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.വീട് പൂട്ടി ശനിയാഴ്ച ബന്ധു വീട്ടില്‍ പോയ കുടുംബാംഗങ്ങള്‍ ഞായറാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. അടുക്കള വാതില്‍ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. കുമ്പള പോലീസില്‍ പരാതി നല്‍കി.

Keywords: Pervad, House, Robbery, Gold, Kumbala, Kasaragod Vartha, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:44 pm | 0 comments

ഭജനമന്ദിരത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് 10,500 രൂപ കവര്‍ന്നു

കാസര്‍കോട്: അണങ്കൂര്‍ ശാരദാംബ ഭജനമന്ദിരത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് 10,500 രൂപ കവര്‍ന്നു. ശനിയാഴ്ച രാവിലെയാണ് കവര്‍ച ശ്രദ്ധയില്‍ പെട്ടത്. ഭജനമന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ചതായിരുന്നു ഭണ്ഡാരം.

മന്ദിരം കമ്മിറ്റി ഭാരവാഹി കിരണ്‍ ചന്ദ്രയുടെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Kasaragod, Robbery, Anangoor, Kerala, Bhajana Mandir, Police, Case, Complaint, Kasargod Vartha, Malayalam News, Kerala News, International News, National News, Gulf News
File Photo

Keywords: Kasaragod, Robbery, Anangoor, Kerala, Bhajana Mandir, Police, Case, Complaint, Kasargod Vartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:00 am | 0 comments

വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ 7 പവന്‍ സ്വര്‍ണവും 15,000 രൂപയും കവര്‍ന്നു

Written By kvarthaksd on 26 Apr 2013 | 12:56 pm

മഞ്ചേശ്വരം: വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ അടുക്കള വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ ഏഴ് പവന്‍ സ്വര്‍ണവും 15,000 രൂപയും  കവര്‍ച ചെയ്തു. മഞ്ചേശ്വരം അട്ടഗോളിയിലെ വ്യാപാരിയായ ഹംസയുടെ വീട്ടിലാണ് കവര്‍ച നടന്നത്.

വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു ഹംസയും കുടുംബവും. പുലര്‍ചെ ഉണര്‍ന്നപ്പോഴാണ് കവര്‍ച നടന്ന വിവരം അറിയുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ന്നത്. ഹംസയുടെ പരാതിയില്‍ വെള്ളിയാഴ്ച ഉച്ചയോടെ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 Robbery, Gold, Price, Manjeshwaram, Kasaragod, Kerala, Kerala News, International News.Keywords: Robbery, Gold, Price, Manjeshwaram, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:56 pm | 0 comments

കാവല്‍ക്കാരനെ തലക്കടിച്ചു വീഴ്ത്തി കവര്‍ച്ചാ ശ്രമം നടത്തിയ മുഖ്യ പ്രതിക്ക് 4 വര്‍ഷം തടവ്

Written By kvarthakgd1 on 24 Apr 2013 | 7:35 pm

കാസര്‍കോട്: ഷോപ്പിംഗ് കോംപ്ലക്‌സിലെ കാവല്‍ക്കാരനെ തലക്കടിച്ചു വീഴ്ത്തി കവര്‍ചയ്ക്ക് ശ്രമിച്ചുവെന്ന കേസിലെ പ്രതിയെ നാലുവര്‍ഷത്തെ കഠിന തടവിനും 10,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവ് അനുഭവിക്കണം.

കാസര്‍കോട് തായലങ്ങാടി കണ്ടത്തില്‍ ഹൗസില്‍ ബി.വി ഖാലിദ് എന്ന ബാലന്‍ ഖാലിദിനെ(47)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ശിക്ഷിച്ചത്. 2011 സെപ്തംബര്‍ 10 ന് പുലര്‍ചെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുഡ്‌ലു പുതിയ ചൂരിയിലെ സി.എ. മുഹമ്മദ്കുഞ്ഞിയെയാണ് ഇയാള്‍ ആക്രമിച്ചത്.

 Kasaragod, Case, Court, Accuse, Robbery, Thayalangadi, Khalid, Kerala, Kerala News, International News, National News, Gulf News, Health News,പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമായി ബൈക്കിലെത്തി തലക്കടിച്ചുവീഴ്ത്തിയെന്നാണ് കേസ്. മുഹമ്മദ്കുഞ്ഞി ബഹളം വെച്ചപ്പോള്‍ ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ടൗണ്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ പ്രോസിക്യൂട്ടര്‍ തോമസ് ഡിസൂസ കോടതിയില്‍ ഹാജരായി.

Keywords: Kasaragod, Case, Court, Accuse, Robbery, Thayalangadi, Khalid, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:35 pm | 0 comments

കവര്‍ച ചെയ്ത മൊബൈല്‍ ഫോണ്‍ ബസ് ഡ്രൈവറുടെ സീറ്റില്‍ ഉപേക്ഷിച്ച നിലയില്‍

കുമ്പള: സ്വകാര്യ ബസില്‍ കവര്‍ച ചെയ്യപ്പെട്ട വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ ഡ്രൈവറുടെ സീറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൊഗ്രാല്‍ പേരാലിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി റുമൈസിന്റെ മൊബൈല്‍ ഫോണാണ് കഴിഞ്ഞ ദിവസം കുമ്പളയില്‍ നിന്നും പേരാലിലേക്കുള്ള യാത്രക്കിടയില്‍ കവര്‍ച ചെയ്യപ്പെട്ടത്.

Kasaragod, Kumbala, Mobile-Phone, Robbery, Bus, Student, Kerala, Kerala News, International News, National News, Gulf News, Health News, റുമൈസിന്റെ പരാതിയില്‍ കുമ്പള പോലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് ചൊവ്വാഴ്ച ഇതേ ബസില്‍ ഡ്രൈവറുടെ ഇരിപ്പിടത്തിലായി മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.

Keywords: Kasaragod, Kumbala, Mobile-Phone, Robbery, Bus, Student, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:33 pm | 0 comments

കൊറക്കോട്ടെ ക്ഷേത്ര കവര്‍ച: അഞ്ചു വിരലടയാളങ്ങള്‍ ലഭിച്ചു

Written By kvarthaksd on 23 Apr 2013 | 8:01 pm

കാസര്‍കോട്: കൊറക്കോട്ട് നാഗരക്കട്ട ശ്രീ മല്ലികാര്‍ജുന ക്ഷേത്രത്തില്‍ കഴിഞ്ഞദിവസം നടന്ന കവര്‍ചയ്ക്ക് പിന്നിലെന്നു സംശയിക്കുന്നവരുടെ അഞ്ചു വിരലടയാളങ്ങള്‍ ലഭിച്ചു. ഇവ ആരുടേതാണെന്നു കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. ഞായറാഴ്ച രാത്രിയാണ് ക്ഷേത്ര കവര്‍ച നടന്നത്.

പൂട്ടു തതകര്‍ത്ത് ശ്രീകോവിലിനകത്തു കയറിയ കവര്‍ക്കാര്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ഒന്നരപ്പവന്‍ വീതം വരുന്ന രണ്ടുമാലകളും അരപ്പവന്‍ തൂക്കമുള്ള സ്വര്‍ണപൂവുമാണ് കവര്‍ന്നത്. സമീപത്തെ രക്തേശ്വരി ദൈവസ്ഥാനത്തിന്റെ രണ്ടു ഭണ്ഡാരങ്ങളും കവര്‍ന്നു. സ്റ്റീല്‍ ഭണ്ഡാരത്തില്‍ നിന്നുമാണ് മോഷ്ടാക്കളെന്നു സംശയിക്കുന്നവരുടെ വ്യക്തമായ വിരലടയാളങ്ങള്‍ ലഭിച്ചത്.

കുപ്രസിദ്ധ ക്ഷേത്ര കവര്‍ചക്കാരന്‍ ഉക്കാസ് ബഷീറിന്റേതാണ് വിരലടയാളമെന്ന് സംശയിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ നിന്നും ഭണ്ഡാരത്തില്‍ നിന്നും ലഭിച്ച വിരലടയാളങ്ങള്‍ ഉക്കാസ് ബഷീറിന്റേതല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. തുടര്‍ന്നു മറ്റു മേഖലകളിലുള്ള കുറ്റവാളികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭണ്ഡാരത്തില്‍ നിന്നും ലഭിച്ച വിരലടയാളങ്ങള്‍ ഇതിനു മുമ്പ് മോഷണക്കുറ്റത്തിന് അറസ്റ്റിലായവരുടേതല്ലെന്നും തെളിഞ്ഞിട്ടുണ്ട്.

Robbery, Temple, Gold, Price, Kasaragod, Police, Kerala, Kerala News, International News, National News, Gulf News, Health News.

Related News:  

Keywords: Robbery, Temple, Gold, Price, Kasaragod, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
8:01 pm | 0 comments

മൊബൈല്‍ വ്യാപാരികള്‍ പ്രക്ഷോഭത്തില്‍

കാസര്‍കോട്: നഗരത്തില്‍ വര്‍ധിച്ചു വരുന്ന മോഷണത്തിനെതിരെ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലാ മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാസര്‍കോട് നഗരത്തിലെ ട്രാഫിക് ജംഗ്ഷനിലും, എം.ജി.റോഡ്, ചക്കര ബസാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അഞ്ചോളം കടകളില്‍ മോഷണം നടന്നിട്ട് ഇതുവരെ പ്രതികളെ പിടിക്കാനോ നൈറ്റ് പട്രോളിംഗ് ശകത്മാക്കി മോഷണ ശ്രമം ഇല്ലാതാക്കാനോ പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

Revolt, Robbery, Protest, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് നാല്‍ത്തടുക്കയും ജനറല്‍ സെക്രട്ടറി റഫീഖ് നെക്കരയും  അറിയിച്ചു.

Keywords: Revolt, Robbery, Protest, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:41 pm | 0 comments

കാസര്‍കോട്ട് വീണ്ടും കവര്‍ച; 3 കടകള്‍ കുത്തിത്തുറന്നു

കാസര്‍കോട്: കാസര്‍കോട്ടെ രണ്ടു ക്ഷേത്രങ്ങളില്‍ കഴിഞ്ഞ ദിവസം കവര്‍ച നടന്നതിന് പിന്നാലെ തിങ്കളാഴ്ച രാത്രി മൂന്ന് കടകള്‍ കുത്തിത്തുറന്ന് മോഷണം നടന്നു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ലയുടെ ജ്യേഷ്ഠന്‍ തളങ്കരയിലെ ടി.ഇ. അബ്ദുല്‍ ഖാദറിന്റെ ടി.ഇ. മൊബൈല്‍ ഷോപ്പില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണും, സാന്‍ഡിസ്‌കിന്റെ രണ്ട് ചിപ്പും മോഷണം പോയി.

തൊട്ടടുത്ത പള്ളിക്കാലിലെ പി.എം. ബഷീറിന്റെ ഉടമസ്ഥതയിലുള്ള ക്യൂന്‍സ് ബേക്കറിയുടെ ഓടിളക്കി അകത്ത് കടന്ന മോഷ്ടാക്കള്‍ക്ക് ഇരുമ്പ് വാതില്‍ തകര്‍ക്കാന്‍ കഴിയാത്തതിനാല്‍ മോഷണം നടന്നില്ല. ഇതിനു സമീപത്തെ തളങ്കരയിലെ ടി.എ. സലീമിന്റെ ഉടമസ്ഥതയിലുളള റഹ്മാനിയ സ്റ്റോറിന്റെ ഓടിളക്കി അകത്ത് കടന്നുവെങ്കിലും ഇവിടെയും ഇരുമ്പ് വാതില്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ മോഷണം ശ്രമം വിഫലമായി.

കഴിഞ്ഞ ദിവസം കൊറക്കോട് നാഗര്‍ക്കട്ടയിലെ മല്ലികാര്‍ജുന ക്ഷേത്രത്തില്‍ നിന്നും തൊട്ടടുത്ത രക്‌തേശ്വരി ദൈവസ്ഥാനത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും ഉള്‍പെടെ കവര്‍ച ചെയ്തിരുന്നു. ഈ കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടയിലാണ് നഗരത്തിലെ മൂന്ന് കടകളില്‍ തിങ്കളാഴ്ച രാത്രി കവര്‍ച അരങ്ങേറിയത്.

Robbery, Temple, Shop, Mobile, Thalangara, Bakery, Busstand, Kasaragod, Kerala, Kerala News, International News, National News.

Robbery, Temple, Shop, Mobile, Thalangara, Bakery, Busstand, Kasaragod, Kerala, Kerala News, International News, National News.

Robbery, Temple, Shop, Mobile, Thalangara, Bakery, Busstand, Kasaragod, Kerala, Kerala News, International News, National News.

Keywords: Robbery, Temple, Shop, Mobile, Thalangara, Bakery, Busstand, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
2:23 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories