നീലേശ്വരം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഡിവിഷന്‍ ഉള്‍പ്പെടുന്ന കാലിച്ചാമരം-പരപ്പ റോഡിന്റെ അവസ്ഥ ദയനീയം. റോഡ് റീടാറിംഗ് നടത്തിയിട്ട് പത്തു വര്‍ഷത്തിലേറെയായി. ടാറിളകി കരിങ്കല്‍ ചീളുകള്‍ ചിതറിക്കിടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ക്കും, ഓട്ടോറിക്ഷകള്‍ക്കും യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്.
ഇതു വഴി സര്‍വീസ് നടത്തി കിട്ടുന്ന വാടക വര്‍ക്കഷോപ്പില്‍ കൊടുക്കാന്‍ പോലും തികയുന്നില്ലെന്നാണു ഓട്ടോഡ്രൈവര്‍മാര്‍ പറയുന്നത്. ഇവിടെ അപകടങ്ങളും പതിവായിട്ടുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു സി.പി.എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും നാട്ടുകാരും സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. റീടാറിംഗ് നടത്തുന്നതിനു കാലതാമസമുണ്ടായാല്‍ ശനയപ്രദക്ഷിണം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്കു നേതൃത്വം നല്‍കുമെന്ന് ഐ.എന്‍.ടി.യു.സി കിനാനൂര്‍-കരിന്തളം മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റോഡിനോടുള്ള അവഗണന ജനങ്ങളുടെ ക്ഷമപരീക്ഷിക്കലാണെന്ന് സി.പി.എമ്മും കുറ്റപ്പെടുത്തുന്നു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി.ശ്യാമളാദേവി കാര്യമായെടുക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Keywords: Kalichamaram-Parappa, Road, Destroy, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:19 pm | 0
comments




















