Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Remembrance. Show all posts
Showing posts with label Remembrance. Show all posts

രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

Written By Kvarthakgd on 23 May 2013 | 6:24 pm

ഉദുമ: ഐ.എന്‍.ടി.യു.സി. ഉദുമ കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണവും ആമു മാങ്ങാട് ചരമ വാര്‍ഷിക ദിനാചരണവും സംഘടിപ്പിച്ചു. ഐ.എന്‍.ടി.യു.സി അഖിലേന്ത്യ വര്‍കിംഗ് കമ്മിററി അംഗം അഡ്വ. എം.സി. ജോസ് ഉദ്ഘാടനം ചെയ്തു. ടി. ചന്ദ്രശേഖരന്‍ അധ്യക്ഷം വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി.ജി. ദേവ് അനുസ്മരണ പ്രഭാഷണം നടത്തി.

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുളള ഉപഹാരം ഡി.സി.സി ജനറല്‍ സെക്രട്ടറി തച്ചങ്ങാട് ബാലകൃഷ്ണനും ക്യാഷ് അവാര്‍ഡ് ഹസൈനാര്‍ മാങ്ങാടും വിതരണം ചെയ്തു. നെഹ്‌റു യുവകേന്ദ്രയുടെ യൂത്ത് അവാര്‍ഡ് നേടിയ രാജന്‍ കെ പൊയ്‌നാച്ചിക്ക് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.ജി.  ദേവ് ഉപഹാരം നല്‍കി.
Rajiv Gandhi, Remembrance, Programme, INTUC, Udma, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

വി.ആര്‍. വിദ്യാസാഗര്‍, കടവങ്ങാനം കുഞ്ഞിക്കേളു നായര്‍, വാസു മാങ്ങാട്, ഗിരീഷ് നമ്പ്യര്‍, കെ.വി. ശോഭന തുടങ്ങിയവര്‍ സംസാരിച്ചു. ടി.വി. വേണുഗോപാല്‍ സ്വാഗതവും, മജീദ് മാങ്ങാട് നന്ദിയും പറഞ്ഞു.

Keywords: Rajiv Gandhi, Remembrance, Programme, INTUC, Udma, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:24 pm | 0 comments

അനുസ്മരണ സമ്മേളനം

Written By Kvarthakgd on 25 Mar 2013 | 6:48 pm

Samastha leader, Remembrance conference, Malik deenar, Majeed Baqavi, Thalangara, Chalanam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

തളങ്കര റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സമസ്ത നേതാക്കളുടെ അനുസ്മരണ സമ്മേളനം മാലിക് ദീനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം ചെയ്യുന്നു.

Keywords: Samastha leader, Remembrance conference, Malik deenar, Majeed Baqavi, Thalangara, Chalanam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:48 pm | 0 comments

ഖാസി സി.എം.ഉസ്താദ് അനുസ്മരണ സമ്മേളനം സമാപിച്ചു

Written By Kvarthakgd on 25 Feb 2013 | 7:33 pm

SKSSF, Khazi C.M.Usthad, Remembrance, Conference, End, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുര്‍  റഹ്മാന്‍ മൗലവി അനുസ്മരണ പ്രഭാഷണം നടത്തുന്നു.


കാസര്‍കോട്: ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മൂന്നാം ആണ്ടുനേര്‍ചയോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സമാപിച്ചു. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു.

സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുര്‍ റഹ്മാന്‍ മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഹാരിസ് ദാരിമി ബെദിര, എം.പി.മുഹമ്മദ് ഫൈസി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ടി.പി.അലി ഫൈസി, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലുദ് നിസാമി, മദ്രസ മാനേജ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ ഫൈസി, ചെങ്കള അബ്ദുല്ല ഫൈസി, എം.എ.ഖലീല്‍, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തീന്‍ ചെര്‍ക്കള, ശറഫുദ്ദീന്‍ കുണിയ, സിദ്ദീഖ് നദ്‌വി ചേരൂര്‍, ബഷീര്‍ ദാരിമി തളങ്കര, എന്‍.ഐ.ഹമീദ് ഫൈസി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: SKSSF, Khazi C.M.Usthad, Remembrance, Conference, End, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:33 pm | 0 comments

സി. രാഘവന്‍ അനുസ്മരണം വെള്ളിയാഴ്ച

Written By kvartha delta on 21 Feb 2013 | 6:56 pm

Remembrance, Kasaragod, Journalists, Sahithyavedi, Kerala, C. Ragavan Mash, Press club, Rahman Thayalangady,
കാസര്‍കോട്: ബഹുഭാഷാ പണ്ഡിതനും വിവര്‍ത്തകനും പത്രാധിപരും ചരിത്രകാരനുമായ സി. രാഘവന്റെ മൂന്നാം ചരമ വാര്‍ഷിക ദിനാചരണം വെള്ളിയാഴ്ച കാസര്‍കോട്ട് നടക്കും. കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് മൂന്ന് മണിക്ക് കാസര്‍കോട് പ്ലസ്‌ക്ലബില്‍ നടക്കുന്ന പരിപാടിയില്‍ സാഹിത്യവേദി പ്രസിഡന്റും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിക്കും.

ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനും കവിയുമായ കെ.വി. മണികണ്ഠദാസ് അനുസ്മരണ പ്രഭാഷണം നടത്തും. നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, പ്രസ്‌ക്ലബ് സെക്രട്ടറി മുഹമ്മദ് ഹാഷിം, നാരായണന്‍ പേരിയ, വി.വി. പ്രഭാകരന്‍, സി.എല്‍. ഹമീദ്, മുജീബ് അഹ്മദ്, സാഹിത്യവേദി സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന്, അഷ്‌റഫ് അലി ചേരങ്കൈ എന്നിവര്‍ പ്രസംഗിക്കും.

Keywords: Remembrance, Kasaragod, Journalists, Sahithyavedi, Kerala, C. Ragavan Mash, Press club, Rahman Thayalangady, K.V. Manikandan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:56 pm | 0 comments

ഖാസി സി.എം.ഉസ്താദ് അനുസ്മരണ സമ്മേളനം 23ന്

Written By Kvarthakgd on 12 Feb 2013 | 6:49 pm

Khazi, C.M.Abdulla Maulavi, Remembrance, Programme, SKSSF, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസര്‍കോട്: മംഗലാപുരം-ചെമ്പരിക്ക ഖാസിയും സമസ്ത കേന്ദ്രമുശാവറ ഉപാധ്യക്ഷനുമായിരുന്ന മര്‍ഹൂം ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മൂന്നാം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം ഫെബ്രുവരി 23ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ല സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

പരിപാടിയില്‍ പാണക്കാട് സയ്യിദ് സ്വാദിക്കലി ശിഹാബ് തങ്ങള്‍, അബ്ദു സമദ് പൂക്കോട്ടുര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. എല്ലാ ശാഖാ-ക്ലസ്റ്റര്‍-മേഖല തലത്തില്‍ അനുസ്മരണങ്ങള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി അഹ്വാനം ചെയ്തു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരീസ് ദാരിമി ബെദിര, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, ഹാശിം ദാരിമി ദേലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Khazi, C.M.Abdulla Maulavi, Remembrance, Programme, SKSSF, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:49 pm | 0 comments

സി. രാഘവന്‍ അനുസ്മരണം 23ന്

C.Ragavan, Remembrance, Library council, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കാസര്‍കോട്: എഴുത്തുകാരനും വിവര്‍ത്തകനുമായ സി. രാഘവന്‍ മാസ്റ്റര്‍ അനുസ്മരണം 23ന് നടക്കും. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഗവ.ഗസ്റ്റ്ഹൗസിലാണ് പരിപാടി. ഇ.പി.രാജഗോപാലന്‍, പി.വി.കെ .പനയാല്‍, പി.അപ്പുക്കുട്ടന്‍ എന്നിവര്‍ സംസാരിക്കും.

Keywords: C.Ragavan, Remembrance, Library council, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:24 pm | 0 comments

ദുബൈ-കാസര്‍കോട് എസ്.കെ.എസ്.എസ്.എഫ് സി.എം അനുസ്മരണം സംഘടിപ്പിക്കുന്നു

Written By Kvarthakgd on 15 Jan 2013 | 3:49 pm

 SKSSF, Dubai-Kasaragod, C.M.Abdulla Musliyar, Remembrance meet, Gulf, Malayalam news
ദുബൈ: ദുബൈ-കാസര്‍കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് സമസ്ത വൈസ് പ്രസിഡന്റും, ചെമ്പരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന ഷഹീദെ മില്ലത്ത് സി.എം. അബ്ദുല്ല മുസ്ലിയാര്‍ അനുസ്മരണം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരി 22 നു അല്‍ബറഹ കെ.എം.സി.സി ഓഡിറ്റോറിയത്തിലാണ് അനുസ്മരണ പരിപാടി. ഇതുസംബന്ധിച്ച യോഗത്തില്‍ പ്രസിഡന്റ് ഷാഫി ഹാജി അധ്യക്ഷത വഹിച്ചു.

എസ്.എം.എഫ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.സി. അബ്ദുല്‍ഖാദര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ ഹാജി തോട്ടുംബാഗം, അബ്ദുല്ല ആറങ്ങാടി, എം.ബി.എ. ഖാദര്‍ ചന്തേര, മുനീര്‍ ബന്താട്, കെ.വി.വി. അബ്ദുല്ല വള്‌വക്കാട്, അഷ്ഫാഖ് മഞ്ചേശ്വരം, കബീര്‍ അസ്അദി, ഫാസില്‍ തൃക്കരിപ്പൂര്‍, സിദ്ദീഖ് ഫൈസി, ഉബൈദ് ഉദിനൂര്‍, അസീസ് മൗലവി, മുഹമ്മദ് അലി ചെറുവത്തൂര്‍ പ്രസംഗിച്ചു.

പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, യഹ്‌യ തളങ്കര, അബ്ദുല്‍ ഹകീം തങ്ങള്‍, ഹകീം ഫൈസി (രക്ഷാധികാരികള്‍), ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി (ചെയര്‍), ഷാഫി ഹാജി (വര്‍: ചെയര്‍ ), ഹസൈനാര്‍ തോട്ടുംബാഗം, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, എന്‍.പി. ഹമീദ് തൃക്കരിപ്പുര്‍ (വൈസ്: ചെയര്‍), എം.ബി.എ. ഖാദര്‍ ചന്തേര (ജന: കണ്‍ ), സിദ്ദീഖ് ഫൈസി, മുഹമ്മദ് അലി തൃക്കരിപ്പുര്‍, ഫാസില്‍ മെട്ടംമേല്‍, മുനീര്‍ ബന്താട്, ഉബൈദ് ഉദിനൂര്‍ (കണ്‍വീനര്‍), എം.സി. ഹുസൈനാര്‍ ഹാജി (ട്രഷറര്‍ ), സലാം ഹാജി വെല്‍ഫിറ്റ്, റഷീദ് ഹാജി കല്ലിങ്കാല് (സാമ്പത്തികം ), സി.എച്ച്.  നൂറുദ്ധീന്‍, അഷ്ഫാക് (പ്രചരണം ), കബീര്‍ അസ്അദി, ശക്കീര്‍ കട്ടക്കാല്‍ (മത്സരം), കെ.വി.വി. വള്‌വക്കാട്, സാബിര്‍ മെട്ടമ്മെല്‍ (ഭക്ഷണം).

Keywords: SKSSF, Dubai-Kasaragod, C.M.Abdulla Musliyar, Remembrance meet, Gulf, Malayalam news
3:49 pm | 0 comments

ബദിയടുക്കയില്‍ കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ച 101 അംഗസ്വാഗതസംഘം

Written By Kvarthakgd on 3 Jan 2013 | 2:18 pm

Kanniyath Usthad, Remembrance meet, Badiyadukka, SKSSF, Kasaragod, Kerala, Malayalam news
കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍ ഫെബ്രവരി അവസാനവാരം കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും സംഘടിപ്പിക്കാന്‍ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

അക്കാദമി പ്രസിഡന്റ് യു.എം.അബ്ദുറഹ്മാന്‍ മൗലവി അധ്യക്ഷതവഹിച്ചു. ഇ.പി.ഹംസത്തു സഅദി ഉല്‍ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഫസലുറഹ്മാന്‍ ദാരിമി കുമ്പടാജ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ റഷീദ് ബെളിഞ്ചം നന്ദിയും പറഞ്ഞു. എന്‍.പി.മുഹമ്മദ് ഫൈസി,സുബൈര്‍ദാരിമി പൈക്ക, ബിഎച്ച് അബ്ദുല്ല കുഞ്ഞി, മാഹിന്‍ കേളോട്ട്, കോട്ട അബ്ദുറഹ്മാന്‍ ഹാജി, കെ.എ. മൂസ മുസ്ലിയാര്‍, ഹമീദ് ഹാജി ചെര്‍ളടുക്ക, അബ്ദുല്ല ചാല്‍കര, ഹസൈനാര്‍ ഫൈസി ബിജന്തടുക്ക, മുഹമ്മദ് മൗലവി പുണ്ടൂര്‍, മുനീര്‍ ഫൈസി ഇടിയടുക്ക,റസ്സാഖ് അര്‍ശദി കുമ്പടാജ, അബൂബക്കര്‍ മൗലവി ചൂരിക്കോട്, കുഞ്ഞാമു പൈക്ക, മൊയ്തീന്‍ കുഞ്ഞി മൗലവി, ഹമീദ് കേളോട്ട്, അബ്ദുള്‍ ഖാദര്‍ ബാറടുക്ക, ലത്തീഫ് മാര്‍പ്പിനടുക്ക, ആഷിഫ് വിദ്യാഗിരി, ഹനീഫ് കാര്‍വാര്‍, കെ.എച്ച് അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, മുഹമ്മദ് ഹാജി വഫ,ഹമീദ് ബാറക്ക, വൈ.കെ.അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്വാഗതസംഘ ഭാരവാഹികളായി യു.എം.അബ്ദുറഹ്മാന്‍ മൗലവി (ചെയര്‍മാന്‍), ബി.എച്ച്.അബ്ദുല്ല കുഞ്ഞി(വര്‍ക്കിംഗ് ചെയര്‍മാന്‍), ഇ.പി.ഹംസത്തു സഅദി, അഹമദ് മൗലവി ചെര്‍ക്കള, എം.എസ്.മൊയ്തു, സി.എ.അബൂബക്കര്‍, ഫസലുറഹ്മാന്‍ ദാരിമി(വൈസ് ചെയര്‍മാന്‍), റഷീദ് ബെളിഞ്ചം (ജനറല്‍ കണ്‍വീനര്‍), സുബൈര്‍ ദാരിമി, കോട്ട അബ്ദുറഹ്മാന്‍, ഹമീദ് ഹാജി ചെര്‍ളടുക്ക, എന്‍.പി.മുഹമ്മദ് ഫൈസി, സൂപ്പി ബദിയടുക്ക, ബദറുദ്ധീന്‍ താസിം(കണ്‍വീനര്‍), മാഹിന്‍ കേളോട്ട് (ട്രഷറര്‍), ഫുഡ്ഡ് : ഹമീദ് ഹാജി ചെര്‍ളടുക്ക (ചെയര്‍മാന്‍), അബൂബക്കര്‍ മൗലവി ചൂരിക്കോട്(കണ്‍വീനര്‍), ഫിനാന്‍സ്: ഹംസത്തു സഅദി (ചെയര്‍മാന്‍), കുഞ്ഞാമു പൈക്ക (കണ്‍വീനര്‍), പ്രചരണം: കെ.എ. മൂസ മുസ്ലിയാര്‍(ചെയര്‍മാന്‍), മുനീര്‍ ഫൈസി (കണ്‍വീനര്‍), സ്റ്റേജ് ആന്റ് ഡക്കറേഷന്‍: അബ്ദുല്ല ചാല്‍കര(ചെയര്‍മാന്‍), ഗഫൂര്‍ പള്ളത്തടുക്ക(കണ്‍വീനര്‍), സ്വീകരണം: ഹസൈനാര്‍ ഫൈസി ബീജന്തടുക്ക(ചെയര്‍മാന്‍), മുഹമ്മദ് മൗലവി പുണ്ടൂര്‍ (കണ്‍വീനര്‍), വളണ്ടിയര്‍: ഹനീഫ് കാര്‍വാര്‍(ക്യാപ്റ്റന്‍), ഇബ്രാഹിം ബദിയടുക്ക (വൈസ് ക്യാപ്റ്റന്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു.

Keywords: Kanniyath Usthad, Remembrance meet, Badiyadukka, SKSSF, Kasaragod, Kerala, Malayalam news
2:18 pm | 0 comments

പി.ഗോവിന്ദപ്പിള്ള വായനയിലൂടെ ലോകത്തെ കണ്ട അപൂര്‍വ വ്യക്തിത്വം: സാഹിത്യവേദി

Written By Kvarthakgd on 28 Nov 2012 | 5:25 pm

 P.Govidapillai, Remembrance, Sahithyavedi, Kasaragod, Kerala, Malayalam news
കാസര്‍കോട്: വായനയുടെ പുത്തന്‍ തലങ്ങളിലൂടെ സഞ്ചരിച്ച്, തന്റെ ചിന്തകളെയും നിലപാടുകളേയും കേരളക്കരക്കാകമാനം പ്രിയങ്കരമാക്കിയ അപൂര്‍വ വ്യക്തിത്വമായിരുന്നു പി. ഗോവിന്ദപ്പിള്ളയുടേതെന്ന് കാസര്‍കോട് സാഹിത്യവേദി അനുസ്മരിച്ചു.

സാഹിത്യവേദിയുടെ അനശോചനയോഗത്തില്‍ പ്രസിഡന്റ് റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. നാരായണന്‍ പേരിയ, സി.എല്‍. ഹമീദ്, എ.എസ്.മുഹമ്മദ് കുഞ്ഞി, സി.എല്‍. അബ്ബാസ്, അഹമ്മദ് വിദ്യാനഗര്‍, വിദ്യാധരന്‍ പെരുമ്പള, മുജീബ് അഹമ്മദ്, കെ.ജി.റസാഖ്, ഇബ്രാഹിം അങ്കോല, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, അഷറഫലി ചേരങ്കൈ, ഉസ്മാന്‍ കടവത്ത്, എം.പി. ജില്‍ജില്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ നന്ദിയും പറഞ്ഞു.

Keywords: P.Govidapillai, Remembrance, Sahithyavedi, Kasaragod, Kerala, Malayalam news
5:25 pm | 0 comments

കാളമ്പാടി ഉസ്താദ് അനുസ്മരണവും, ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും വ്യാഴാഴ്ച

Written By Kvarthakgd on 20 Nov 2012 | 5:37 pm

Kalambady Usthad, Remembrance, Programme, Palestine, Israel, Protest, Rally, SKSSF, Kasaragod, Kerala, Malayalam news
കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറാ പ്രസിഡന്റും പട്ടിക്കാട് ജാമിയ നൂരിയ അറബി കോളേജ് വൈസ് പ്രിന്‍സിപ്പാളുമായിരുന്ന റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദ് അനുസ്മരണവും കൂട്ടു പ്രാര്‍ത്ഥനയും ത്വലബാ വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കാസര്‍കോട് സിറ്റി ടവറില്‍ നടക്കും.

പരിപാടി സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. സലാം ഫൈസി എടപ്പാലം അനുസ്മരണ പ്രഭാഷണം നടത്തും. എസ്.കെ.എസ്.എസ്.എഫ്.ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ട്രഷറര്‍ ഹാരിസ് ദാരിമി ബെദിര, സംസ്ഥാന ഓര്‍ഗനൈസിങ്ങ് സെക്രട്ടറി അബൂബക്കര്‍ സാലുദ് നിസാമി, ഷംസുദ്ധീന്‍ ഫൈസി ഉടുമ്പുതല, കെ.ടി.അബ്ദുല്ല ഫൈസി, അബ്ദുല്‍ ഖാദര്‍ നദ്‌വി മാണിമൂല, അബ്ദുല്‍ ഖാദര്‍ ഖാസിമി ബംബ്രാണ, അന്‍വര്‍ ഉദവി മാവൂര്‍, അഷ്‌റഫ് മിസ്ബാഹി ചിത്താരി, അബ്ദുല്‍ ജലീല്‍ ഹുദവി, മുഷ്താഖ് ദാരിമി മൊഗ്രാല്‍ പുത്തൂര്‍, ഷംസുദ്ധീന്‍ അസ്അദി, അഷ്‌റഫ് ഫൈസി, അബ്ദു സലാം വാഫി, അബ്ദുല്‍ ലത്തീഫ് വാഫി തുടങ്ങിയവര്‍ സംബന്ധിക്കും. മുഴുവന്‍ മുതഅല്ലിമീങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ത്വലബാ വിംഗ് ജില്ലാ പ്രസിഡണ്ട് അഫ്‌സല്‍ പടന്ന, ജനറല്‍ സെക്രട്ടറി സിദ്ദീഖ് മണിയൂര്‍ എന്നിവര്‍ അറിയിച്ചു.

എസ്.കെ.എസ്.എസ്.എഫ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി 

കാസര്‍കോട്: മരണത്തോട് മുഖാമുഖം നില്‍ക്കുന്ന ഫലസ്തീനിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ കമ്മിറ്റി വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കാസര്‍കോട്ട് ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കും. പുതിയ ബസ് സ്റ്റാന്‍ഡ് സിറ്റി ടവറിന് സമീപത്ത്‌നിന്ന് റാലി ആരംഭിക്കും. മുഴുവന്‍ പ്രവര്‍ത്തകരും ക്യത്യസമയത്ത് സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.

ഗാസയില്‍ ഇസ്രായില്‍ തുടരുന്ന നരഹത്യ മനുഷ്യത്വത്തിന് നിരക്കാത്തതാണ്. നിരപരാധികളായ സ്ത്രീകളെയും ഒട്ടുംപൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞുങ്ങളെയും കൊലച്ചെയ്യപ്പെടുന്ന അവിടെ യുദ്ധമല്ല മുസ്ലിം സമുദായത്തിന്റെ ഉന്‍മൂലനമാണ് നടക്കുന്നത്. അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ അനുവദിക്കാതെ ഗാസയില്‍ ക്രൂരക്യത്യങ്ങള്‍ നടത്തുന്ന ഇസ്രായിലിന്റെ നടപടിക്കെതിരെ അറബ് രാഷ്ട്രങ്ങള്‍ ഐക്യത്തോടെ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഇത്തരം ക്രൂരത അവസാനിപ്പിക്കുന്നതിന് ഇന്ത്യ ഗവണ്‍മെന്റ് അടിയന്തിരമായി ഇടപെടണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Keywords: Kalambady Usthad, Remembrance, Programme, Palestine, Israel, Protest, Rally, SKSSF, Kasaragod, Kerala, Malayalam news, Remembrance day of Kalambadi Usthad on Thursday
5:37 pm | 0 comments

സുലൈമാന്‍ സ്മരണിക ഡിസംബറില്‍ പ്രകാശിപ്പിക്കും

Written By Kvarthakgd on 14 Nov 2012 | 5:30 pm

N.A.Sulaiman, Remembrance, Mohammed Rafi, Cultural center, Book, Release, Kasaragod, Kerala, Malayalam newsകാസര്‍കോട്: മുഹമ്മദ് റഫി ആര്‍ട്‌സ് ആന്‍റ് കള്‍ചറല്‍ സെന്‍ററിന്റെ ആഭിമുഖ്യത്തില്‍ തയ്യാറായി വരുന്ന എന്‍. എ. സുലൈമാന്‍ ഒരു ഓര്‍മപ്പുസ്തകം ഡിസംബര്‍ 30ന് കാസര്‍കോട്ട് വിപുലമായ ചടങ്ങില്‍ പ്രകാശിപ്പിക്കാന്‍ റഫി മഹലില്‍ ചേര്‍ന്ന കൂടിയാലോചനാ യോഗം തീരുമാനിച്ചു. 'നിലാവൊളി' എന്ന് പേരിട്ടിരിക്കുന്ന സ്മരണിക അതിന്റെ അവസാനവട്ട പണിപ്പുരയിലാണ്.

സുലൈമാനുമായുള്ള ഓര്‍മ പങ്കിടാനുള്ളവര്‍ എത്രയും പെട്ടെന്ന് അവരുടെ കുറിപ്പുകളും ഫോട്ടോയും എഡിറ്റോറിയല്‍ ബോര്‍ഡിനെ ഏല്‍പ്പിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രകാശനച്ചടങ്ങില്‍ സുലൈമാനുമായി ബന്ധമുള്ള മുംബൈയടക്കമുള്ള സ്ഥലങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.

പി.എസ്. ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റഹ്മത്ത് മുഹമ്മദ്, എരിയാല്‍ ഷെരീഫ്, ടി.എ. ശാഫി, മുജീബ് അഹ്മദ്, മാഹിന്‍ ലോഫ്, ഉസ്മാന്‍ കടവത്ത്, മാഹിന്‍ മാസ്റ്റര്‍, ഷെരീഫ് സാഹിബ്, ലത്തീഫ്, എ.എസ്. മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു. പി.കെ സത്താര്‍ സ്വാഗതം പറഞ്ഞു.

Keywords: N.A.Sulaiman, Remembrance, Mohammed Rafi, Cultural center, Book, Release, Kasaragod, Kerala, Malayalam news
5:30 pm | 0 comments

ഖ­ത്ത­റില്‍ സി.എച്ച് അനുസ്മരണം എസ് എ എം ബഷീര്‍ ഉ­ദ്­ഘാട­നം ചെ­യ്യും

Written By Kvarthakgd on 17 Sep 2012 | 10:54 pm

Qatar-Kasaragod, KMCC, Doha, Convestion, C.H, Remembrance, Gulf
ദോഹ: ഖത്തര്‍-കാസര്‍കോട് മണ്ഡലം കെ എം സി സിയുടെ പ്രവര്‍ത്തക കണ്‍വെന്‍ഷനും സി എച്ച് അനുസ്മരണവും   എസ് എ എം ബഷീര്‍ ഉ­ദ്­ഘാട­നം ചെ­യ്യും.  ആഗസ്ത് 28 ന് വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് കെ എം സി സി ആസ്ഥാനത്ത് വെ­ച്ചാ­ണ് ചട­ങ്ങ് സം­ഘ­ടി­പ്പി­ക്കു­ന്നത്.

ചടങ്ങില്‍ കെ എം സി സി യുടെ സംസ്ഥാന, ജില്ല നേതാക്കന്മാരും സംബന്ധിക്കും.  ഇ­തു സം­ബ­ന്ധ­മാ­യി ചേര്‍ന്ന യോ­ഗ­ത്തില്‍ പ്രസിഡന്റ് ലുഖ്മാന്‍ തളങ്കര അധ്യക്ഷത വഹിച്ചു. ആദം കുഞ്ഞി തളങ്കര, മൊയ്തീന്‍ ആദുര്‍, ബഷീര്‍ ചെര്‍ക്കള, യൂസുഫ് മാര്‍പ്പനടുക്ക എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഡി എസ് അബ്ദുല്ല ദേശമംഗളം സ്വാഗതവും, സെക്രട്ടറി ശാനിഫ് പൈക്ക നന്ദിയും പറഞ്ഞു.

Keywords: Qatar-Kasaragod, KMCC, Doha, Convestion, C.H, Remembrance, Gulf
10:54 pm | 0 comments

ഡി.വൈ.എഫ്.ഐ. ബാ­ല­കൃ­ഷ്­ണന്‍ ര­ക്ത­സാ­ക്ഷി ദി­നം ആ­ച­രിച്ചു

Written By kvartha delta on 8 Aug 2012 | 6:18 pm

Kasaragod, DYFI, Celebration, Balakrishnan
കാസര്‍­കോട്: ബാ­ല­കൃ­ഷ്­ണന്‍ ര­ക്ത­സാ­ക്ഷി­ത്വ­ത്തി­ന്റെയും തൊ­ഴില്ലായ്­മ വി­രു­ദ്ധ സ­മ­ര­ത്തി­ന്റെ­യും 25-ാം
വാര്‍­ഷി­കാ­ച­ര­ണ­പ­രി­പാ­ടി­കള്‍ തി­ങ്ക­ളാഴ്ച മു­ര­ളീ­മു­കുന്ദ് ഓ­ഡി­റ്റോ­റി­യ­ത്തില്‍ നടന്നു.

ആ­ഗോ­ള­വല്‍­ക്ക­ര­ണ­വും, പ്ര­തി­സ­ന്ധി­യും, പ്രതി­രോ­ധവും എ­ന്ന വി­ഷ­യ­ത്തില്‍ ന­ട­ന്ന യുവ­ജ­ന സെ­മി­നാര്‍ ഡി.വൈ .എഫ്. എൈ അ­ഖി­ലേന്ത്യാ പ്ര­സിഡ­ണ്ട് പി. ശ്രീ­രാ­മ­കൃ­ഷ്­ണന്‍ എം.എല്‍.എ. ഉല്‍­ഘാട­നം ചെ­യ്തു. കെ.ഇ.എന്‍. കു­ഞ്ഞ­ഹമ്മ­ദ് ,സി.എ­ച്ച്. കു­ഞ്ഞമ്പു, ടി.കെ. രാ­ജന്‍, എസ്. ഉ­ദ­യന്‍ എ­ന്നി­വര്‍ സം­സാ­രിച്ചു. സംസ്ഥാ­ന ക­മ്മിറ്റി­യോ­ഗം കെ.മ­ണി­കണ്ഠന്‍ അ­ധ്യ­ക്ഷ­ത വ­ഹി­ച്ചു. ജില്ലാ വൈ­സ് പ്ര­സി­ഡ­ണ്ട് കെ. ര­വീ­ന്ദ്രന്‍ സ്വാഗ­തം പ­റ­ഞ്ഞു.

ഉ­ച്ച­യ്ക്ക് 2.30 മു­തല്‍ 1986ലെ സമ­ര­പോ­രാ­ളി­ക­ളു­ടെ സം­ഗ­മ­വും, അ­നു­സ്­മ­ര­ണ­ സ­മ്മേ­ള­നവും മുന്‍­ നി­യ­മസ­ഭാ സ്പീക്കര്‍ എം. വി­ജ­യ­കു­മാര്‍ ഉല്‍­ഘാട­നം ചെ­യ്­തു. ഡി.വൈ.എഫ്. എൈ.ജില്ലാ പ്ര­സിഡ­ണ്ട് മ­ധു മു­ദി­യ­ക്കാല്‍ അ­ധ്യ­ക്ഷ­ത വ­ഹി­ക്കും. സ­മ­ര­പ്പോ­രാ­ളി­ക­ളെ വേ­ദി­യില്‍ ആ­ദ­രിച്ചു. ര­ക്ത­സാക്ഷ്യം സ്­മ­ര­ണി­ക­യു­ടെ പ്ര­കാശ­നം സി.പി.എം. ജില്ലാ സെ­ക്രട്ട­റി കെ.പി. സ­തീ­ഷ്­ച­ന്ദ്രന്‍ നിര്‍­വ­ഹിച്ചു.

Keywords: Kasaragod, DYFI, Celebration, Balakrishnan
6:18 pm | 0 comments

ടി.എ.ഇബ്രാഹിം അനുസ്മരണം

Written By Kvarthakgd on 7 Aug 2012 | 10:33 pm

കാസര്‍കോട്: മുസ്‌ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എ.യുമായിരുന്ന മര്‍ഹൂം ടി.എ.ഇബ്രാഹിമിന്റെ 35-ാ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.

വ്യാഴാഴ്ച രണ്ട് മണിക്ക് മാര്‍ക്കറ്റ് റോഡിലുള്ള മുനിസിപ്പല്‍ ലീഗ് ഹൗസില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ മുസ്‌ലിം ലീഗ്, പോഷക അനുബന്ധ സംഘടന ജില്ലാ, മണ്ഡലം നേതാക്കള്‍ സംബന്ധിക്കും. മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി അഡ്വ.വി.എം. മുനീര്‍ അറിയിച്ചു.

Keywords: T.A.Ibrahim, Remembrance programme, Muslim league, Kasaragod
10:33 pm | 0 comments

32 വര്‍ഷങ്ങള്‍ക്കിപ്പുറവും ദീപ്തമായിക്കൊണ്ടിരിക്കുന്ന റഫി സ്മരണ

Written By Kvarthakgd on 6 Aug 2012 | 10:41 am

കാസര്‍കോട്: വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീഴുന്തോറും മുഹമ്മദ് റഫിയുടെ സ്മരണ കൂടുതല്‍ ദീപ്തമാവുകയാണെന്നും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ മ്യൂസിയങ്ങളും മ്യൂസിക് അക്കാദമികളും ഉയര്‍ന്നു വരുന്നത് അതിന്റെ ജൃഷ്ടാന്തമാണെന്നും, ജൂലൈ 31 32-ാം ചരമ വാര്‍ഷിക ദിനത്തില്‍ റഫി മഹലില്‍ ഒത്തുകൂടിയവര്‍ അഭിപ്രായപ്പെട്ടു.

പി. എസ്. ഹമീദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൂട്ടായ്മയില്‍ ബി എസ് മഹമൂദ്, റഹ്മത്ത് മുഹമ്മദ്, എരിയാല്‍ ഷരീഫ്, എ എസ് മുഹമ്മദ് കുഞ്ഞി, മാഹിന്‍ ലോഫ്, ടി.എം. അബ്ദുല്‍ റഹിമാന്‍, ഷരീഫ് സാഹിബ്, കുഞ്ഞാമു എന്‍ എ, അ­ബ്ദുര്‍ റ­ഹ്മാന്‍ ബാങ്കോട്, ഉസ്മാന്‍ കടവത്ത്, എന്നിവര്‍ സംസാരിച്ചു. പി.കെ. സത്താര്‍ സ്വാഗതം പറഞ്ഞു.

ഈയിടെ അന്തരിച്ച ബഹുഭാഷാ പണ്ഡിതനും തുളു ഭാഷയ്ക്ക് പുനര്‍ജീവനം നല്‍കുകയും ചെയ്ത വെങ്കിടരാജ പുണിഞ്ചിത്തായ, ഹിന്ദീ നടന്‍ രാജേഷ് ഖന്ന എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു.

Keywords: Mohammed Rafi, Remmembrance programme, Kasaragod.
10:41 am | 0 comments

ഹബീബ് അനുസ്മരണവും ഇഫ്താര്‍ സംഘമവും 23 ന്

Written By Kvarthakgd on 18 Jul 2012 | 12:00 pm

കാസര്‍കോട്: എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 23 ന് വൈകിട്ട് 4 മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ട പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസില്‍ വെച്ച് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഹബീബ് റഹ്മാന്‍ അനുസ്മരണവും, ഇഫ്താര്‍ സംഘമവും സംഘടിപ്പിക്കുന്നു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ.ഫിറോസ് അനുസ്മരണ പ്രഭാഷണം നടത്തും. പ്രമുഖ വ്യക്തികളും രാഷ്ട്രീയ നേതാക്കന്മാരും പങ്കെടുക്കും.

Keywords: Habeeb Rahman, Remembrance programme, MSF, Kanhangad, Kasaragod
12:00 pm | 0 comments

റംസാനില്‍ ഖാസി. സി.എം.അബ്ദുല്ലമൗലവി അനുസ്മരണ പരിപാടികള്‍

Written By Kvarthakgd on 9 Jul 2012 | 12:50 pm

കാസര്‍കോട്: മംഗലാപുരം-ചെമ്പരിക്ക ഖാസിയും സമസ്ത കേന്ദ്രമുശാവറ ഉപാദ്ധ്യക്ഷനുമായിരുന്ന ശഹിദേ മില്ലത്ത് സി.എം.അബ്ദുല്ല മൗലവിയുടെ പരലോകമോക്ഷത്തിനും ജനങ്ങളില്‍ സ്മരണ നിലനിര്‍ത്താന്‍ വേണ്ടിയും എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റംസാനില്‍ എല്ലാ ശാഖകളിലും മര്‍ഹും ഖാസി. സി.എം.ഉസ്താദ് അനുസ്മരണ പരിപാടികളും ജില്ലയില്‍ സമസ്തയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച് മരണപ്പെട്ട മുഴുവന്‍ ആളുകളുടെ പേരിലും ആഗസ്റ്റ് 3ന് വെള്ളിയാഴ്ച്ച വൈകുന്നേരം അസര്‍ നിസ്‌കാരാന്തരം ദിഖ്‌റ്-ദുഅ മജ്‌ലിസും സംഘടിപ്പിക്കും.

ആഗസ്റ്റ് 4ന് രാവിലെ 9 മണിക്ക് ചെമ്പരിക്കയിലെ സി.എം.ഉസ്താദ് മഖാം സിയാറത്തും ഖത്തമുല്‍ ഖുര്‍ആന്‍, ദിഖ്‌റ്- ദുഅ മജ്‌ലിസും സംഘടിപ്പിക്കാനും ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ല പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.

അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ്ദാരിമി ബെദിര, ഹാഷിംദാരിമി ദേലമ്പാടി, മൊയ്തീന്‍ ചെര്‍ക്കള, താജുദ്ദീന്‍ ദാരിമി പടന്ന, എം.എ.ഖലീല്‍, ഹബീബ് ദാരിമി പെരുമ്പട്ട, കെ.എം.ശറഫുദ്ദീന്‍, ലത്തീഫ് ചെര്‍ക്കള, സത്താര്‍ ചന്തേര, സയ്യിദ് ഹുസൈന്‍ തങ്ങള്‍, എന്‍.ഐ. അബ്ദുല്‍ ഹമീദ് ഫൈസി, ഫാറൂഖ് കൊല്ലമ്പാടി, ശമീര്‍ കുന്നുങ്കൈ, ഹനീഫ് ഹുദവി ദേലമ്പാടി, കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, റസാഖ് അര്‍ഷദി കുമ്പടാജ, ശരീഫ് നിസാമി മുഗു, മുഷ്ത്താഖ് ദാരിമി, മുഹമ്മദലി കോട്ടപുറം, നാഫിഅ് അസ്ഹദി, ആലികുഞ്ഞി ദാരിമി, സി.പി.മൊയ്തു മൗലവി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Keywords: SKSSF, C.M.Abdulla Moulavi, Remembrance programme, Ramzan, Kasaragod
12:50 pm | 0 comments

ഉമറലി തങ്ങള്‍ അനുസ്മരണം നടത്തി

Written By kvarthaksd on 29 May 2012 | 11:00 am

ചട്ടഞ്ചാല്‍: എസ്.കെ.എസ്.എസ്.എഫ്. മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് കാമ്പസ് യൂണിറ്റ് കമ്മിറ്റി പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം നടത്തി. ശംസുദ്ദീന്‍ ഫൈസി ഉടുമ്പുന്തല ഉദ്ഘാടനം ചെയ്തു. അന്‍വര്‍ ഹുദവി മാവൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ല അര്‍ഷദി പ്രാര്‍ത്ഥന നടത്തി. നൗഫല്‍ ഹുദവി കൊടുവള്ളി പ്രഭാഷണം നടത്തി. സിറാജുദ്ദീന്‍ ഹുദവി പല്ലാര്‍, മുഹമ്മദലി ഹമീദ് നദ്‌വി അല്‍ ഫൈസി, സാദിഖ് ഹുദവി, ഇസ്ഹാഖ് അസ്അദി, സാദിഖ് പള്ളങ്കോട്, സിദ്ദീഖ് മണിയൂര്‍, നിയാസ് ആലക്കോട്, സയ്യിദ് ജലാലുദ്ദീന്‍ ബിന്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍, ശമീര്‍ മൊഗര്‍, സിദ്ദീഖ് മവ്വല്‍, ശിബിലി വാവാട് പ്രസംഗിച്ചു.


Keywords: Chattanchal, Kasaragod, Remembrance  
11:00 am | 0 comments

എം.എ.ഖാദര്‍ അനുസ്മരണം നടത്തി

Written By kvarthaksd on 24 Mar 2012 | 1:53 am

ചെര്‍ക്കള: സാമൂഹ്യ പ്രവര്‍ത്തകനും മുസ്‌ലിം ലീഗ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എം.എ.ഖാദറിന്റെ നിര്യാണത്തില്‍ ചെങ്കള പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി അനുശോചിച്ചു. ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ബി.കെ.അബ്ദുസമദ് അദ്ധ്യക്ഷത വഹിച്ചു. ബാലകൃഷ്ണ വോര്‍ക്കുഡ്‌ലു, സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി, മൂസ.ബി.ചെര്‍ക്കള, പുരുഷോത്തമന്‍ നായര്‍, സി.ബി.അബ്ദുല്ല ഹാജി, ഇ.അബൂബക്കര്‍, ബി.എം.എ.ഖാദര്‍, നാസര്‍ ചായിന്റടി, കെ.അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, കടവത്ത് മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.


Keywords: Kasaragod, Remembrance, M.A Khader 
1:53 am | 0 comments

അനുസ്മരണ വാരാചരണം

Written By Kvarthakgd on 12 Mar 2012 | 6:34 pm


തളങ്കര: മാലിക് ദീനാര്‍ ഇസ്ളാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന മസ്ളകിന്റെ ആഭിമുഖ്യത്തില്‍ ശംസുല്‍ ഉലമ, കണ്ണിയത്ത് അഹമ്മദ് മുസ്ല്യാര്‍ അനുസ്മരണ വാരാചരണം നടന്നു. അനുസ്മരണ സംഗമം പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ജലീല്‍ ഹുദവി ഉദ്ഘാടനം ചെയ്തു. ശംസുല്‍ ഉലമ മൌലിദിനും പ്രഭാഷണങ്ങള്‍ക്കും സലാം ബദിയഡുക്ക, സ്വാദിഖ് ആലംപാടി നേതൃത്വം നല്‍കി.

Keywords: Remembrance, Malik-deenar-College, Thalangara, Kasaragod
6:34 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories