Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label RSS. Show all posts
Showing posts with label RSS. Show all posts

ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സേയുടെ പേരില്‍ ബോര്‍ഡ്; പോലീസ് നീക്കി

Written By kvarthaksd on 6 Apr 2013 | 9:11 pm

കാസര്‍കോട്: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്ര ഉത്സവ സ്ഥലത്ത് സ്ഥാപിച്ച ബോര്‍ഡ് പോലീസ് നീക്കി. മൊഗ്രാല്‍പുത്തൂര്‍ പഞ്ചതഗുഡെ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ ഉത്സവ സ്ഥലത്ത് വെള്ളിയാഴ്ച രാത്രിയാണ് ബോര്‍ഡ് സ്ഥാപിച്ചത്.

കവാടത്തില്‍ എസ്.കെ ബോയ്‌സ് ആന്റ് നാഥുറാം ഗോഡ്‌സെ ശാഖ എന്നാണ് എഴുതിയിട്ടുള്ളത്. നാട്ടുകാര്‍ പോലീസില്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രാവിലെ 9.30 മണിയോടെ സ്ഥലത്തെത്തിയ പോലീസ് ഫ്ളക്‌സ് ബോര്‍ഡില്‍ നഥുറാം ഗോഡ്‌സെ എന്നെഴുതിയ ഭാഗം മാത്രം കീറിയെടുത്ത് കൊണ്ടു പോവുകയായിരുന്നു.

ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് തയ്യാറായില്ല. രാഷ്ട്രപിതാവിന്റെ ഘാതകന്റെ പേരില്‍ ബോര്‍ഡ് സ്ഥാപിച്ചത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ബോര്‍ഡ് സ്ഥാപിച്ചതിനെ കുറിച്ച് രഹസ്യന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്നാണ് സൂചന.

 Flex Board, Police, Temple Fest, Protest, RSS, Kasaragod, Kerala, Kerala News, International News, National News.

Keywords: Flex Board, Police, Temple Fest, Protest, RSS, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

9:11 pm | 1 comments

മു­സ്ലിം­ലീ­ഗ് - ആര്‍.എ­സ്.എ­സ്. കൂ­ട്ടു­കെ­ട്ട് അ­പ­ക­ടക­രം: എ­സ്.ഡി.പി.ഐ

Written By kvarthapressclub on 12 Feb 2013 | 1:11 pm

Predicate, Muslim-league, RSS, SDPI, kasaragod, Victory, Election, Political party, District, Committee, UDF, Press meet,

കാസര്‍­കോ­ട്: കാസര്‍­കോ­ട് ജില്ലാ സ­ഹക­ര­ണ ബാ­ങ്ക് തെ­ര­ഞ്ഞെ­ടു­പ്പില്‍ കോണ്‍­ഗ്രസ്-ബി.ജെ.പി. സ­ഖ്യ­മു­ണ്ടാക്കി­യ വിജ­യം നാ­ണ­ക്കേടും നി­ല­വി­ലെ രാ­ഷ്ട്രീ­യ സ­ദാ­ചാ­ര­ത്തി­ന് നി­ര­ക്കാ­ത്ത­തു­മാ­ണെന്ന് എ­സ്.ഡി.പി.ഐ. ജില്ലാ ക­മ്മി­റ്റി ആ­രോ­പിച്ചു. അ­ധി­കാ­ര­ത്തി­നു­വേ­ണ്ടി മുസ്ലിം ലീ­ഗ് എ­ന്തു വൃ­ത്തി­കേ­ടു­കള്‍ക്കും കൂ­ട്ടു­നില്‍ക്കും എ­ന്ന­തി­ന്റെ ഏ­റ്റവും അ­വ­സാന­ത്തെ ഉ­ദാ­ഹ­ര­ണ­മാ­ണ് ഇ­ത്.

യു.ഡി.എ­ഫി­ന് സ്വ­യം വി­ജ­യി­ക്കാ­നു­ള്ള സാ­ഹ­ച­ര്യ­മു­ണ്ടാ­യിട്ടും രാ­ജ്യ­ത്ത് കു­ഴ­പ്പ­ങ്ങളും സ്‌­ഫോ­ട­ന­ങ്ങളും നട­ത്തി ന്യൂ­ന­പ­ക്ഷ­ങ്ങ­ളെയും അ­ധസ്ഥി­ത വി­ഭാ­ഗ­ത്തേയും കൊ­ന്നൊ­ടു­ക്കു­ന്ന സം­ഘ­പ­രി­വാ­ര­ത്തി­ന്റെ ഉ­ന്ന­ത നേ­താക്ക­ളെ വി­ജ­യി­പ്പി­ക്കാനും കൂ­ടെ നിര്‍­ത്താനും മുസ്ലിം ലീ­ഗ് കൂ­ട്ടു­നില്‍­ക്കു­ന്ന­തി­ന്റെ ഔ­ചിത്യം സ­മുദാ­യ പാര്‍­ടി വ്യ­ക്ത­മാ­ക്കേ­ണ്ട­തുണ്ട്.

സ­മു­ദാ­യ­ത്തി­ന്റെ പേ­രു പറ­ഞ്ഞ് വോ­ട്ടു വാ­ങ്ങി സ­മുദാ­യ സം­രക്ഷ­ണം പെ­രു­മ്പ­റ­യ­ടി­ച്ച് ന­ട­ക്കു­ന്ന മുസ്ലിം ലീ­ഗിന്റെ സ്വസ­മു­ദായ­ത്തെ ഒറ്റു­കൊ­ടു­ത്താ­യാലും അ­ധി­കാ­രം വേ­ണ­മെ­ന്ന വ­ഞ്ച­നാ­ത്മ­ക നി­ല­പാ­ടാ­ണ് ഇ­തി­ലൂ­ടെ വ്യ­ക്ത­മാ­യത്.

രാ­ജ്യ­ത്തെ ന്യൂ­ന­പക്ഷ­ത്തെ കൊ­ന്നൊ­ടു­ക്കു­ന്ന സം­ഘ­പ­രി­വാര്‍ ശ­ക്തി­ക­ളു­മാ­യി അ­ധി­കാ­രം പ­ങ്കി­ടു­ന്ന മുസ്ലിം ലീഗ്-ആര്‍.എ­സ്.എസ്. അ­ജ­ണ്ട­യാ­ണ് ഇ­തി­ലൂ­ടെ ന­ട­പ്പാ­ക്കു­ന്നത്. ആര്‍.എ­സ്.എസ്. അ­ജ­ണ്ട­കള്‍ ന­ട­പ്പി­ലാ­ക്കാന്‍ മുസ്ലിം ലീ­ഗ് എ­ന്ന പേ­രില്‍ ഒ­രു പാര്‍­ടി അ­നി­വാ­ര്യമാണോ എ­ന്ന് സ­മൂ­ഹം ചര്‍­ച്ച ചെ­യ്യേ­ണ്ട­തുണ്ട്.

ചെറി­യ സ്ഥാ­ന­മാ­ന­ങ്ങള്‍ക്കു­വേണ്ടി പോലും സ­മു­ദായ­ത്തെ വ­ഞ്ചി­ക്കു­ന്ന സം­ഘ­പ­രി­വാര്‍ അ­ജ­ണ്ട­കള്‍ ന­ട­പ്പി­ലാക്കാന്‍ കൂ­ട്ടു­നില്‍­ക്കു­ന്ന മുസ്ലിം ലീ­ഗി­ന്റെ കാ­പ­ട്യവും സ­മുദാ­യ വ­ഞ്ച­നയും സ­മൂ­ഹവും പ്ര­ത്യേ­കി­ച്ച് സ­മു­ദാ­യവും തി­രി­ച്ച­റി­യ­ണ­മെ­ന്ന് സോ­ഷ്യല്‍ ഡെ­മോ­ക്രാ­റ്റി­ക് പാര്‍ടി ഓ­ഫ് ഇന്ത്യ (എ­സ്.ഡി.പി.ഐ) കാസര്‍­കോ­ട് ജില്ലാ ക­മ്മി­റ്റി ആ­വ­ശ്യ­പ്പെ­ട്ടു.

വാര്‍­ത്താ­സ­മ്മേ­ള­നത്തില്‍ ജില്ലാ ജ­നറല്‍­ സെ­ക്രട്ട­റി എന്‍.യു. അ­ബ്ദുല്‍ സ­ലാം, ജില്ലാ സെ­ക്രട്ട­റി മു­നീര്‍.എ.എച്ച്, കാസര്‍­കോ­ട് മണ്ഡ­ലം പ്ര­സിഡന്റ് അ­ബ്ദുല്ല ഏ­രി­യാല്‍ എ­ന്നി­വര്‍ സം­ബ­ന്ധിച്ചു.

Keywords: Predicate, Muslim-league, RSS, SDPI, kasaragod, Victory, Election, Political party, District, Committee, UDF, Press meet, President, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:11 pm | 2 comments

പോപ്പുലര്‍ ഫ്രണ്ട് പോസ്റ്റര്‍ പോലീസ് നശിപ്പിക്കുന്നു

Popular front of india, Police, RSS, Kasaragod, Kerala, Poster, Clash, Kerala News, International Newsകാസര്‍കോട്: ജില്ലയില്‍ തങ്ങളുടെ പോസ്റ്റര്‍ പോലീസ് നശീപ്പിക്കുന്നതായി പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചു. ജില്ലയുടെ പലഭാഗത്തായി പതിച്ച പോസ്റ്ററുകളാണ് പോലീസ് കഴിഞ്ഞദിവസം നശിപ്പിച്ചതെന്ന് പോപ്പുലര്‍ ഫ്രണ്ട് ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ആര്‍.എസ്.എസിനെകുറിച്ച് കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും മുന്‍ കേന്ദ്രമന്ത്രി സീതാറാം കേസരിയും പറഞ്ഞ കാര്യങ്ങളായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പതിച്ച പോസ്റ്ററുകളില്‍ ഉണ്ടായിരുന്നത്.

ഇത് പോലീസിനെ അലോസരപ്പെടുത്തിയതാണ് പോസ്റ്റര്‍ നശിപ്പിക്കലിന് പിന്നിലെന്ന് ഇവര്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുകയും അതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്യുന്നത് നാട്ടില്‍ പതിവാണ്. അതിനിടയിലാണ് പോലീസ് തന്നെ പോപ്പുലര്‍ ഫ്രണ്ടിന്റെ പോസ്റ്റര്‍ നശിപ്പിച്ചതെന്ന് ആരോപണം ഉയര്‍ന്നു.

പോലീസിലെ ആര്‍.എസ്.എസ്. ബന്ധമാണ് സംഭവത്തിന് പിന്നിലെന്ന് പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചു. സംസ്ഥാനത്താകെ പതിച്ച പോസ്റ്ററുകള്‍ ജില്ലയില്‍ മാത്രം നശിപ്പിക്കാന്‍ മേലധികാരികള്‍ പോലീസിന് ഉത്തരവ് നല്‍കിയത് അതിന്റെ തെളിവാണെന്നും അവര്‍ കുറ്റപ്പെടുത്തി.

ആര്‍.എസ്.എസിന് നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ പോലീസ് സഹായം ലഭിക്കുന്നതായും അവര്‍ കുറ്റപ്പെടുത്തി. തുല്യനീതി നടപ്പാക്കാന്‍ പോലീസുകാര്‍ ശ്രദ്ധിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തില്‍ ഏരിയാ പ്രസിഡന്റ് ഹനഫി മഹ്മൂദ് ചെമ്മനാട് അധ്യക്ഷതവഹിച്ചു. മഹ്മൂദ് മഞ്ചത്തടുക്ക, റഹീം ഉദുമ, സാബിര്‍ ദേളി, ബഷീര്‍ നെല്ലിക്കുന്ന്, മഷ്ഹൂഖ് ജമാല്‍, നൗഷാദ്, റിസ്, ബാസിദ്, മനാസ് തുടങ്ങയിവര്‍ പ്രസംഗിച്ചു.

Keywords: Popular front of india, Police, RSS, Kasaragod, Kerala, Poster, Clash, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
1:10 pm | 0 comments

പ്രമുഖ വ്യ­വസാ­യി എ.ര­ത്‌­നാ­ക­ര റാ­വു നി­­ര്യാ­ത­നായി

Written By kvarthapressclub on 4 Feb 2013 | 7:35 pm

Merchant, Mulleria, Death, President, Karadukka, Panchayath-Member, Jail, RSS, Wife, Childrens, Harthal, Obituary.
മു­ള്ളേ­രി­യ: മ­ള്ളേ­രി­യ­യിലെ പ്രമുഖ വ്യ­വസാ­യിയായ എ.ര­ത്‌­നാ­ക­ര റാ­വു(76) നി­­ര്യാ­ത­നായി. വ്യാപാ­രി വ്യ­വസാ­യി ഏ­കോ­പന സ­മി­തി മു­ള്ളേരി­യ മുന്‍ പ്ര­സി­ഡന്റ്, ഹി­ന്ദു കള്‍­ച്ച­റല്‍ സൊ­സൈ­റ്റി സ്ഥാ­പ­ക പ്ര­സി­ഡന്റ്, കാ­റ­ഡു­ക്ക പ­ഞ്ചായ­ത്ത് മെ­മ്പര്‍ എ­ന്നീ മേ­ഖ­ല­ക­ളില്‍ പ്ര­വര്‍­ത്തി­ച്ചി­ട്ടു­ണ്ട്. അ­ടി­യ­ന്തി­രാ­വ­സ്ഥ കാല­ത്ത് ര­ണ്ടു മാ­സം ജ­യില്‍ ശി­ക്ഷയും അ­നു­ഭ­വി­ച്ചി­ട്ടു­ണ്ട്. ആര്‍.എ­സ്.എ­സ്.പ്ര­വര്‍­ത്ത­ക­നാ­യി­രുന്നു.

ഭാര്യ: ര­മാ­റാവു. മക്കള്‍: രം­ഗ­നാ­ഥ, ര­മാന­ന്ദ, ര­വി­ചന്ദ്ര, രാ­ഘ­വേന്ദ്ര. മ­രു­മക്കള്‍: രാ­ധി­ക,രേ­ണു­ക, രേ­ഷ്­മ,രേ­ഖ. സ­ഹോദരി: ശാന്തി. എ.ര­ത്‌­നാ­ക­ര റാ­വു­വി­ന്റെ നി­ര്യാ­ണ­ത്തില്‍ മു­ള്ളേ­രി­യ­യില്‍ വ്യാപാ­ര സ്ഥാ­പ­ന­ങ്ങള്‍ അട­ച്ച് ഹര്‍­ത്താല്‍ ആ­ച­രി­ക്കു­കയും മൗ­ന ജാ­ഥ ന­ട­ത്തു­കയും ചെ­യ്തു.

Keywords: Merchant, Mulleria, Death, President, Karadukka, Panchayath-Member, Jail, RSS, Wife, Childrens, Harthal, ObituaryKerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:35 pm | 0 comments

ജില്ലാ ബാങ്ക് കോ-ലീ-ബി സഖ്യം; കോണ്‍ഗ്രസും ലീഗും ബിജെപിയും മറുപടി പറയണം: സി.പി.എം

Written By kvarthaksd on 2 Feb 2013 | 1:01 pm

 Press Meet, Congress, Muslim-League, CPM, BJP, Bank, RSS, Kasaragod, Kerala, Kerala Vartha, Kerala News.
കാസര്‍കോട്: ഫെബ്രുവരി 10 ന് നടക്കുന്ന ജില്ലാ ബാങ്ക് തെരെഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ കോ-ലീ-ബി സഖ്യത്തെ കുറിച്ച് കോണ്‍ഗ്രസും, ലീഗും, ബിജെപിയും മറുപടി പറയണമെന്ന് സി.പി.എം ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ബി.ജെ.പി. നിയന്ത്രണത്തിലുള്ള സംഘ് പരിവാര്‍ സംഘടനായ സഹകാര്‍ ഭാരതിയുമായാണ് യു.ഡി.എഫ് സംഖ്യമുണ്ടക്കിയിട്ടുള്ളത്. മത്സരം നടക്കുന്ന 14 സീറ്റില്‍ നാല് സീറ്റ് ബി.ജെ.പിക്ക് നല്‍കി ബാക്കി സീറ്റിലാണ് കോണ്‍ഗ്രസും, ലീഗും, സി.എം.പി.യും മത്സരിക്കുന്നത്. സംഘ് പരിവാര്‍ സഖ്യം കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും നയമാണോയെന്ന് അവരുടെ ജില്ലാ നേതൃത്വം വ്യക്തമാക്കണം. ഇക്കാര്യത്തില്‍ നിലപാട് തുറന്നു പറയാനുള്ള ആര്‍ജവം കോണ്‍ഗ്രസും മുസ്‌ലിം ലീഗും പ്രകടിപ്പിക്കണം.

ജില്ലാ ബാങ്കിലെ നാല് സ്ഥാനങ്ങള്‍ക്ക് വേണ്ടി യു.ഡി.എഫു മായി സഖ്യത്തിലേര്‍പെട്ട ബി.ജെ.പി നേതൃത്വവും സ്വന്തം അണികളോടും ജനങ്ങളോടും മറുപടി പറയണം. നിസാര പ്രശ്‌നങ്ങള്‍ പോലും മുതലെടുത്ത് വര്‍ഗീയ സംഘട്ടനത്തില്‍ ഏര്‍പെട്ട് ജില്ലയുടെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ നിരന്തരം ശ്രമിക്കുന്ന ആര്‍.എസ്.എസ്. സംഘ് പരിവാറും മുസ്‌ലിം ലീഗും ജില്ലാ ബാങ്ക് പദവിയുടെ കാര്യം വന്നപ്പോള്‍ നിര്‍ലജ്ജം യോജിച്ചത് അവസരവാദപരാമാണെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു.

സഹകാര്‍ ഭാരതി അഖലേന്ത്യ സെക്രട്ടറി കരുണാകരന്‍ നമ്പ്യാര്‍, ജില്ലാ പ്രസിഡന്റ് ഐത്തപ്പ മൗവ്വാര്‍ ഉള്‍പടെയുള്ളവരാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍. ബി.ജെ.പിയുടെ ലീഗ് വിരുദ്ധ വാചകമടികള്‍ അണികളെ വഞ്ചിക്കുന്നതാണെന്ന് സി.പി.എം നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. നൂറിലധികം വ്യാജ സംഘങ്ങളെ വോട്ടര്‍പട്ടികയില്‍ ഉള്‍പെടുത്തിയിട്ടും ജയിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയാണ് ബി.ജെ.പിയുമായി കൂട്ടുകൂടാന്‍ യു.ഡി.അഫ് തീരുമാനിച്ചതെന്നും സി.പി.എം ആരോപിച്ചു.

കഴിഞ്ഞ തവണ 65 വായ്പ സംഘങ്ങള്‍ക്ക് മാത്രമാണ് വോട്ടുണ്ടായിരുന്നത്. ഇത്തവണ വായ്‌പേതര സംഘങ്ങളെ കൂടി ഉള്‍പെടുത്തി 451 വോട്ടുകളാക്കി മാറ്റിയിരിക്കുകയാണ്. ഇതിനെതിരെ കോടതിയെ സമീപിക്കുകയും ജോയിന്റെ രജിസ്റ്റര്‍ക്ക് പരാതി നല്‍കികയും ചെയ്തതായി നേതാക്കള്‍ പറഞ്ഞു. ഇപ്പോള്‍ ഗാന്ധി യാത്ര നടത്തുന്ന കെ.പി.സി.സി. പ്രസിഡന്റിന്റെ പാര്‍ട്ടി ഗാന്ധിയുടെ ഘാതകരുമായാണ് കാസര്‍കോട്ട് സഖ്യത്തിലേര്‍പെട്ടിരിക്കുന്നതെന്ന് സി.പി.എം നേതാക്കള്‍ കറ്റപ്പെടുത്തി.

വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. സതീശ് ചന്ദ്രന്‍, എ.കെ നാരായണന്‍, പി. രാഘവന്‍, സി.എച്ച് കുഞ്ഞമ്പു എന്നിവര്‍ പങ്കെടുത്തു.

Keywords: Press Meet, Congress, Muslim-League, CPM, BJP, Bank, RSS, Kasaragod, Kerala, Kerala Vartha, Kerala News.
1:01 pm | 0 comments

ബി.ജെ.പി. - ആര്‍.എ­സ്.എ­സ് സം­ഘര്‍­ഷം

Written By kvartha delta on 25 Jul 2012 | 8:45 am

Case, Kanhangad, Pulloor Keloth
കാ­ഞ്ഞ­ങ്ങാട്: പുല്ലൂര്‍ കേ­ളോ­ത്ത് വീണ്ടും ബി.ജെ.പി. - ആര്‍.എ­സ്.എസ്. സം­ഘര്‍ഷം. അ­ക്ര­മ­ത്തില്‍ ആര്‍.എ­സ്.എസ്. പ്ര­വര്‍­ത്ത­കനാ­യ പു­ഷ്­പാ­ക­രന് (19) പ­രി­ക്കേ­റ്റു. ചൊ­വ്വാഴ്­ച രാ­വി­ലെ കേ­ളോ­ത്തുവ­ച്ച് കേ­ക്ക­ട­വന്‍ ഗോ­വിന്ദ­ന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള ഒ­രു­ സം­ഘം ബി.ജെ.പി. പ്ര­വര്‍­ത്ത­ക­രാ­ണ് അ­ക്ര­മി­ച്ചത്. ക­ഴി­ഞ്ഞ­ദിവ­സം ഇ­വി­ടെ ന­ട­ന്ന അ­ക്ര­മ­ത്തില്‍ ബി.ജെ.പി. - ആര്‍.എ­സ്.എസ്. പ്ര­വര്‍­ത്ത­കരാ­യ മൂ­ന്നു പേര്‍­ക്ക് പ­രി­ക്കേ­റ്റി­രുന്നു.

പുല്ലൂര്‍ പെരി­യ പ­ഞ്ചായ­ത്ത് കൊ­ടവ­ലം ഉ­പ­തെ­ര­ഞ്ഞെ­ടു­പ്പില്‍ കോണ്‍­ഗ്ര­സിന് ­വോ­ട്ടു­മ­റി­ച്ച് ബി.ജെ.പി. സ്ഥാ­നാര്‍­ത്ഥി­യെ പ­രാ­ജ­യ­പ്പെ­ടു­ത്തി­യ­തി­നെ ചൊല്ലി­യു­ള്ള തര്‍­ക്ക­മാ­ണ് സം­ഘര്‍­ഷ­ത്തി­ന് കാ­ര­ണം. ആര്‍.എ­സ്.എ­സ്. സ്ഥാ­നാര്‍­ത്ഥി­യെ ബി.ജെ.പി. പ്ര­വര്‍­ത്ത­ക­ര്‍ വോ­ട്ടുമ­റി­ച്ച് പ­രാ­ജ­യ­പ്പെ­ടു­ത്തി­യെ­ന്നാ­ണ് ആ­രോ­പ­ണം.

Keywords: Kanhangad, Pulloor Keloth, BJP, RSS, Clash
8:45 am | 0 comments

കാറില്‍ സ്‌ഫോടക വസ്തുക്കളുമായി RSS പ്രവര്‍ത്തകന്‍ പിടിയില്‍

Written By kvarthapressclub on 10 May 2012 | 1:00 pm

ഉഡുപ്പി: കാറില്‍ സ്‌ഫോടക വസ്തുക്കള്‍ കടത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ബ്രഹ്മാവര്‍ പോലീസ് അറസ്റ്റ് ചെയ്തു. ശിറിയാര്‍ ഗ്രാമത്തിലെ ജംബൂര്‍ സ്വദേശി ഗണേഷ് പ്രസാദിന്റെ കാറില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്.

16 ജലാറ്റിന്‍ സ്റ്റിക്കുകളും, ആറ് ഡെറ്റനേറ്ററുകളും, ഒരു കിലോ ഗ്രാം വെടിമരുന്നുകളും പിടിച്ചെടുത്തവയില്‍പ്പെടും.




Keywords: Mangalore, RSS, Arrest, Udupi, Car
1:00 pm | 0 comments

പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച BJP നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി

Written By irf Kvartha on 2 Mar 2012 | 5:47 pm



ബേക്കല്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അരമങ്ങാനത്തെ ബാലാജിയെ(64) കട്ടക്കാലില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബേക്കല്‍ പോലീസ് ഉപരോധിച്ച ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍്, ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍, ബി.എം.എസ് ജില്ലാ പ്രസിഡന്റ് ബി.വി ബാലകൃഷ്ണന്‍, ആര്‍.എസ്.എസ് ജില്ലാ കാര്യവാഹക് ടി.വേലായുധന്‍, എന്‍.ജി.ഒ സംഘ് അഖിലേന്ത്യ സെക്രട്ടറി സി.എച്ച്. സുരേഷ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സുരേഷ് കുമാര്‍ ഷെട്ടി, ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, തുടങ്ങിയ നേതാക്കളേയും 60 ഓളം വരുന്ന പ്രവര്‍ത്തകരെയുമാണ് ഹൊസ്ദുര്‍ഗ് സി.ഐ കെ.വി വേണുഗോപാല്‍, എസ്.ഐ ഉത്തംദാസ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്ത് നീക്കിയത്.

പോലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറി മുദ്രാവാക്യം വിളിച്ചതിന് കെ. സുരേന്ദ്രന്‍, മടിക്കൈ കമ്മാരന്‍, കെ. സുരേഷ്‌കുമാര്‍ ഷെട്ടി എന്നിവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. അതേ സമയം പോലീസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ഇടുവങ്കാലിലെ ഹര്‍ഷാദ്, ബാലാജി എന്നിവരെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജറാക്കി. ഇരുവരേയും കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാന്റ് ചെയ്തു.

(Updated)









Keywords: Kasaragod, BJP, Police, RSS, Bekal, Kanhangad, Arrest, Kattackal.
5:47 pm | 0 comments

വിജയദശമി ആഘോഷം; കാസര്‍കോട് ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ച് നടത്തി

Written By kvarthapressclub on 3 Oct 2011 | 10:38 am

കാസര്‍കോട്: വിജയദശമി ആഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ടൗണ്‍ കേന്ദ്രീകരിച്ച് ആര്‍.എസ്.എസ് നടത്തിയ റൂട്ട് മാര്‍ച്ച് ശ്രദ്ധേയമായി. മല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച് ടൗണ്‍ ചുറ്റി ക്ഷേത്ര പരിസരത്ത് തന്നെ സമാപിച്ച മാര്‍ച്ചില്‍ നൂറ് കണക്കിന് ആര്‍.എസ്.എസ് വളണ്ടിയര്‍മാര്‍ അണിനിരന്നു. സമാപന പരിപാടിയില്‍ ആര്‍.എസ്.എസിന്റെ പ്രമുഖ ശാഖാ നേതാക്കള്‍ പങ്കെടുത്തു.














Photos: Shrikanth Kasaragod

Keywords: Kasaragod, March, RSS, കാസര്‍കോട്, ആര്‍.എസ്.എസ്
10:38 am | 1 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories