Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Protect. Show all posts
Showing posts with label Protect. Show all posts

പടുവളം മദ്യഷാപ്പ് സമരം; 2 ന് ദേശീയപാത ഉപരോധിക്കും

Written By kvarthapressclub on 19 Mar 2013 | 6:21 pm

 Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News,
ചെറുവത്തൂര്‍: പിലിക്കോട് ഗ്രാമപഞ്ചായത്തിലെ പടുവളത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പറേഷന്റെ മദ്യശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് നാട്ടുകാര്‍ നടത്തുന്ന സമരം 80 ദിവസം പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് സമരക്കാര്‍ ദേശീയപാത ഉപരോധം നടത്താന്‍ തീരുമാനിച്ചു.

മാര്‍ച്ച് 31 നു മുമ്പ് പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഏപ്രില്‍ രണ്ടിന് റോഡ് ഉപരോധിക്കാനും മദ്യശാല പ്രവര്‍ത്തനം തടയാനുമാണ്  സമരക്കാരുടെ തീരുമാനം. ഇപ്പോള്‍ പോലീസ് സംരക്ഷണത്തില്‍ മദ്യശാല തുറക്കുന്നുണ്ടെങ്കിലും മദ്യം വാങ്ങാന്‍ ആള്‍ക്കാരെത്തുന്നില്ല. മദ്യശാലയ്ക്കു മുമ്പില്‍ പന്തല്‍കെട്ടിയാണ് നാട്ടുകാര്‍ സമരം നടത്തുന്നത്.

സമരം തുടങ്ങിയിട്ട് 80 ദിവസം പിന്നിട്ടിട്ടും പ്രശ്‌നത്തില്‍ സര്‍ക്കാരോ രാഷ്ട്രീയ പാര്‍ടികളോ ഇടപെടാത്തത് സമരക്കാരെ പ്രകോപിതരാക്കിയിട്ടുണ്ട്. മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമര സമിതി നല്‍കിയ ഹര്‍ജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Keywords: Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News,Strike, National highway, Cheruvathur, Natives, Road, Protect, Police, High-Court, Kerala.
6:21 pm | 0 comments

പ്രതിസന്ധികള്‍ക്കിടയില്‍ കുടുങ്ങിപ്പോകുന്ന ഭരണകര്‍ത്താക്കള്‍

Written By kvarthapressclub on 11 Mar 2013 | 7:50 am

Labour, History, Loksabha, People,Sarkkar, Cost, Independence, A.K.Antony, Indian coffee house, A.K.Antony,Harthal, Vehicle, Increase, Protect, K.S.R.T.C, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി എല്ലാ ദേശീയ തൊഴിലാളി സംഘടനകളും സംയുക്തമായി നടത്തിയ രണ്ടുനാളത്തെ പണിമുടക്കില്‍ അക്ഷരാര്‍ത്ഥത്തില്‍ രാജ്യം സ്തംഭിക്കുകയുണ്ടായി.

ഏതൊരു ഈര്‍ക്കില്‍ പാര്‍ട്ടിയും ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടും കടകമ്പോളങ്ങള്‍ അടച്ച് വാഹനങ്ങള്‍ റോഡിലിറക്കാതെ ആഘോഷമാക്കി മാറ്റുന്ന കേരളത്തില്‍ മാത്രമല്ല ഇതര സംസ്ഥാനങ്ങളിലും ഒരു ബന്ദിന്റെ പ്രതീതി ജനിപ്പിച്ചു കൊണ്ടാണ് പണിമുടക്ക് കടന്നുപോയത്.

ലോകസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ ഇങ്ങനെയൊരു പണിമുടക്കിനോട് ജനങ്ങള്‍ സഹകരിച്ചത് സര്‍ക്കാരിന്റെ തെറ്റായ നയങ്ങളോടുള്ള വിയോജിപ്പാണെന്ന് മനസ്സിലാക്കാം. അനിയന്ത്രിതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചു നിര്‍ത്തുക തുടങ്ങിയ പത്തിന കാര്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനാലാണ് 48 മണിക്കൂര്‍ ദേശീയ പണിമുടക്കിലേക്ക് ട്രേഡ് യൂണിയന്‍ നേതാക്കളെ വലിച്ചിഴച്ചത്.

സാധാരണക്കാര്‍ക്ക് അവശ്യ സാധനങ്ങള്‍ക്ക് ദിവസേന വില വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ പെട്രോളിയം വിലവര്‍ധനവിന് ഒരു നിയന്ത്രണവും ഏര്‍പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതുകൊണ്ടുതന്നെ സാധന സാമഗ്രികളുടെ വില പിന്നെയും പിന്നെയും കൂട്ടാന്‍ നിര്‍ബന്ധിതരാവുകയാണ്.

കുത്തക മുതലാളിമാരില്‍ നിന്നും മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ നിന്നും ഓരോ ആവശ്യങ്ങള്‍ക്കും പിന്‍വാതിലിലൂടെ പണം പറ്റിയും ഓരോ ഇടപാടിലൂടെ കമ്മീഷന്‍ വ്യവസ്ഥകളുടെ പങ്ക് വന്നെത്തുമ്പോള്‍ അവരുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കാനല്ലാതെ 'കമാ എന്നൊരു ബാക്ക് മറുത്തുപറയാനൊക്കുമോ'? അതുകൊണ്ടുതന്നെയാണ് അവര്‍ വില്‍ക്കുന്ന സാധനങ്ങള്‍ക്കും അവര്‍ വില നിശ്ചയിക്കുന്നത്.

മുന്‍കാലങ്ങളില്‍ കടകളിലും ഹോട്ടലുകളിലും വിലനിയന്ത്രണ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്നത് കാണാനേയില്ല. ഹോട്ടലുകളില്‍ കയറി ചായ കുടിച്ചാല്‍ ഏഴു രൂപ മുതല്‍ 10 രൂപ വരെ ഈടാക്കുന്ന രീതിയാണുള്ളത്. വിത്തൗട്ട് കട്ടനുപോലും ഇതേ കാശ് ഈടാക്കുന്നു എന്നത് എന്തിന്റെ പേരിലാണാവോ? മറ്റു പലഹാരങ്ങള്‍ കഴിച്ചാല്‍ കൈപൊള്ളും.

ഇതിനൊന്നും കച്ചവടക്കാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഉപ്പുതൊട്ട് കര്‍പൂരം വരെയുള്ള സാധനങ്ങളുടെ താങ്ങാനാവാത്ത വിലയും ഗ്യാസ്, വൈദ്യുതി തുടങ്ങിയവയുടെ അമിത ചാര്‍ജുകളും തൊഴിലാളികളുടെ വര്‍ധിച്ച ശമ്പളവും കാരണം ഹോട്ടല്‍ വ്യവസായം തകര്‍ച്ചയുടെ വക്കത്തെന്നാണ് ഇവരുടെ അവകാശവാദം.

ഏറെ പ്രതീക്ഷകളോടെ നിയമ നിര്‍മാണ സഭയിലേക്ക് നാം തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ രാജ്യത്തിന്റെയും പ്രജകളുടെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി മാറുകയും, സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരുമായി മാറിയതാണ് നാടിന്നും നാട്ടുകാര്‍ക്കും വിനയായിത്തീര്‍ന്നത്.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വ ശക്തികളോട് സമരം നടത്തി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ തത്വസംഹിതകള്‍ പാടെ വിസ്മരിച്ചുകൊണ്ടാണ് പിന്‍മുറക്കാരായ നേതാക്കളുടെ പ്രവര്‍ത്തനശൈലി തന്നെ.

Labour, History, Loksabha, People,Sarkkar, Cost, Independence, A.K.Antony, Indian coffee house, A.K.Antony,Harthal, Vehicle, Increase, Protect, K.S.R.T.C, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കാസര്‍കോടന്‍ പഴഞ്ചൊല്ലായ 'ബെയിച്ചോനറിയില്ല പയിച്ചോന്റെ ഹാല്'. എന്നതുപോലത്തെ സ്ഥിതിവിശേഷമാണുള്ളത്.അരിയില്ലെങ്കില്‍ കോഴിയും പാലും കുടിക്കാന്‍ പറഞ്ഞ പഴയ ഭക്ഷ്യമന്ത്രിയുടെ നാട്ടിലാണല്ലോ നാം വസിക്കുന്നത് എന്നൊരാശ്വാസം മാത്രം.

വസ്തു നികുതി അടയ്ക്കാന്‍ വില്ലേജോഫീസില്‍ പോയി കാത്തിരിക്കേണ്ട ഗതികേടാണ് ഇന്നു നമുക്കുള്ളത്. നികുതിപ്പണം വാങ്ങുന്നതിന് വില്ലേജോഫീസുകാരന് വലിയ നേട്ടമൊന്നുമില്ലല്ലോ? ഈ സമയം കൊണ്ട് വല്ല ഭൂമാഫിയകളുടെ വസ്തു പതിച്ചു കൊടുക്കാന്‍ പോയാല്‍ ചില്ലറ ഒക്കുമല്ലോ എന്നു ചിന്തിക്കുന്ന പാവം ഉദ്യോഗസ്ഥന്‍മാരെ പഴി പറഞ്ഞിട്ട് കാര്യമൊന്നുമില്ല.

2 ജി സ്‌പെക്ട്രം ഇടപാടിലൂടെ ഏതാണ്ട് 1.75 ലക്ഷം കോടിയുടെ ഇടപാടു നടത്തി അതിനെ തേച്ചുമാച്ചുകളയാന്‍ ശ്രമിക്കുന്നതു പോലും ഏതാണ്ട് വിജയിച്ച ഒരു രാജ്യത്തെ താഴേക്കിടയിലുള്ള ജീവനക്കാരന്‍ വയറ്റു പിഴപ്പിനുവേണ്ടി അല്പം വളഞ്ഞു ചിന്തിച്ചുപോകുന്നുവെങ്കില്‍ ആരോടാണു പരാതി പറയാനാവുക?

മുന്‍കാലങ്ങളിലൊക്കെ അവിഹിതമായി വല്ലതും വാങ്ങാന്‍ ആദര്‍ശബോധം അനുവദിക്കാത്ത ജനനേതാക്കളും ഉദ്യോഗസ്ഥന്‍മാരുമാണ് നമുക്കുണ്ടായിരുന്നതെങ്കില്‍ ഇന്ന് അഴിമതിക്ക് കൂട്ടുനില്‍ക്കാത്തവരെ മഷിയിട്ടുനോക്കിയാല്‍ പോലും കാണാനാവില്ല.

രാജ്യതന്ത്രങ്ങളറിയുന്ന ജനനേതാക്കള്‍ കാര്യ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട ഭരണകര്‍ത്താക്കള്‍ ജനതാല്‍പര്യം കാത്തുസൂക്ഷിക്കുന്നതില്‍ സശ്രദ്ധരായി പ്രവര്‍ത്തിക്കുന്നതിനുപകരം പഞ്ചനക്ഷത്ര ആഡംബരത്തോടെ ജീവിതം സുഖസുന്ദരമാക്കാന്‍ വേണ്ടി മാത്രമല്ല, തന്റെ മൂന്ന് തലമുറകള്‍ക്കെങ്കിലും ഇതുപോലെ മേലനങ്ങാതെ ജീവിക്കാനുള്ള വക അഞ്ചു വര്‍ഷം കൊണ്ട് നേടിയെടുക്കാന്‍ അശ്രാന്ത പരിശ്രമം നടത്തുന്ന മിടുക്കന്‍മാരാണല്ലോ നമ്മുടെ ഭരണകര്‍ത്താക്കള്‍.

Labour, History, Loksabha, People,Sarkkar, Cost, Independence, A.K.Antony, Indian coffee house, A.K.Antony,Harthal, Vehicle, Increase, Protect, K.S.R.T.C, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.നിത്യോപയോഗ സാധനങ്ങള്‍ക്കുപോലും വാണംപോലെ വില കുതിച്ചുയരുമ്പോള്‍ പൊങ്ങി വരുന്ന ജനശബ്ദങ്ങള്‍ ആഗോള പ്രതിഭാസമാണെന്നും ഇത് പിടിച്ചു നിര്‍ത്താനുള്ള മാജിക്ക് എന്റെ കയ്യിലില്ലെന്നും പറഞ്ഞ് വാക്കസര്‍ത്തുനടത്തുന്ന ജനവികാരത്തെയാണ് വിസ്മരിച്ചുപോകുന്നത്.

ആദര്‍ശങ്ങളുടെ പെരുമ്പറ മുഴക്കി ജനാധിപത്യ വ്യവസ്ഥകളിലൂടെ മന്ത്രി സഭകളിലേക്കെത്തിക്കഴിഞ്ഞാലും അധികാരം കൈവിടാതെ കാത്തുസൂക്ഷിക്കാനുള്ള കസര്‍ത്തുക്കള്‍ നടത്തുക മാത്രമല്ല വേണ്ടത്.കാലങ്ങളായി ജീവിതത്തില്‍ കാത്തുസൂക്ഷിച്ച സംശുദ്ധി നിലനിര്‍ത്തുവാന്‍ തന്റെ അധികാരങ്ങള്‍ കൈവിടാനും തയ്യാറാവണം.

പദവികള്‍ നിലനിര്‍ത്തുവാന്‍ വേണ്ടി പൊതു ഖജനാവിന് വന്‍ തുകകള്‍ നഷ്ടം വരുത്തി ജനത്തിന്റെ തലയില്‍ താങ്ങാനാവുന്നതിനപ്പുറം കെട്ടിവെച്ച് ആദര്‍ശമേനി നടിക്കുന്ന ആര്യാടന്‍ജി പോലും തന്റെ കയ്യിലുള്ള വൈദ്യുതി, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പുകള്‍ ഇതിനകം തന്നെ കുട്ടിച്ചോറാക്കി മാറ്റിയതല്ലേ...?

അവശ്യ സാധനങ്ങള്‍ പോലെത്തന്നെ ജനങ്ങളുടെ അവശ്യഘടകമായ വൈദ്യുതി ക്ഷാമവും വിലവര്‍ധനവും മൂലം വലിയ ആഘാതം തന്നെയാണ് ഏല്‍ക്കേണ്ടി വന്നിരിക്കുന്നത്. അതുപോലെത്തന്നെ കെ.എസ്.ആര്‍.ടി.സി.യുടെ കെടുകാര്യസ്ഥതമൂലം അധിക ബാധ്യത വന്നതിനാല്‍ എട്ടുലക്ഷം രൂപയാണ് സര്‍ക്കാര്‍ നഷ്ടം വഹിക്കേണ്ടി വന്നിരിക്കുന്നത്. പ്രതിമാസം 91.5 കോടിയോളം രൂപയുടെ നഷ്ടമാണ് താങ്ങേണ്ടത്.

Labour, History, Loksabha, People,Sarkkar, Cost, Independence, A.K.Antony, Indian coffee house, A.K.Antony,Harthal, Vehicle, Increase, Protect, K.S.R.T.C, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കെ.എസ്.ആര്‍.ടി.സി.ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് രൂക്ഷമായ പ്രതിസന്ധിയിലാണിപ്പോള്‍. ഇന്ധനം വാങ്ങാനോ മറ്റു ചിലവുകള്‍ക്കോ കാശ് തികയുന്നില്ല. എന്തിനധികം ടിക്കറ്റ് അടിച്ചുകൊടുക്കാനുള്ള ഉപകരണം പോലും ഇല്ലാ എന്നു പറയുന്നതില്‍ വകുപ്പിനു ലജ്ജിച്ചു തലതാഴ്ത്താം. പലയിടങ്ങളിലും ബസുകള്‍ നിര്‍ത്തലാക്കി കഴിഞ്ഞിരിക്കുകയാണിപ്പോള്‍. മംഗലാപുരം - കാസര്‍കോടു റൂട്ടുകളില്‍ സ്വകാര്യ ബസുകളുടെ റൂട്ടുകള്‍ പുന:സ്ഥാപിച്ചു.

കര്‍ണ്ണാടക സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും നല്ല നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് നമ്മുടെ സര്‍ക്കാര്‍ ബസുകള്‍ നഷ്ടങ്ങളുടെ കണക്കുകള്‍ നിരത്തുന്നതും, കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ സംരക്ഷിക്കാനുള്ള ബാധ്യതകള്‍ കേരള ജനത ഏറ്റെടുക്കണമെന്ന് പറയുന്നതും.

ജീവിതത്തിന്റെ സമസ്ത മേഖലകളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ജീവിതം തളളി നീക്കാന്‍ പെടാപാടുപെടുന്നവരുടെ തലയില്‍ തന്നെ തന്റെ വകുപ്പിലെ പിടിപ്പുകേടുകൊണ്ട് വന്ന അധിക ബാധ്യത കൂടി കെട്ടിവെക്കണോ?

നഷ്ടങ്ങളില്‍ കൂപ്പുകുത്തുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടാതിരിക്കാന്‍ എക്കാലവും എല്ലാം സഹിച്ച് ജനങ്ങളാല്‍ സംരക്ഷിക്കപ്പെടേണ്ട കാര്യമില്ല. പകരം ഈ സ്ഥാപനത്തെ ലാഭത്തിലേക്ക് കൊണ്ടുവരാനുള്ള മാര്‍ഗരേഖകള്‍ നല്‍കി ആ ഉത്തരവാദിത്തം തൊഴിലാളികള്‍ക്കു തന്നെ ഏല്‍പിക്കുകയല്ലേ നല്ലത്.

ഇന്ത്യന്‍ കോഫി ഹൗസ് പ്രസ്ഥാനം പോലെ ജീവനക്കാരില്‍ തന്നെ ഉത്തരവാദിത്തം ഏല്‍പിച്ചാല്‍ അവരും സ്വയം നന്നായി വരും. അല്ലെങ്കില്‍ ഇതു നിര്‍ത്തിവെച്ച് തൊഴിലാളികളെ മറ്റു തസ്തികകളിലേക്ക് നിയോഗിച്ചാലും മതിയാവുമല്ലോ?

അധികാരങ്ങള്‍ കൈവരുമ്പോള്‍ ഇച്ഛാശക്തിയില്ലാതെ നേരെ ചൊവ്വേ കൊണ്ടു നടക്കാതെ നേട്ടങ്ങള്‍ കൊയ്ത് നഷ്ടങ്ങല്‍ മാലോകരുടെ തലയില്‍ വെച്ച് ഉടയാടകളില്‍ ചെളി പുരളാതെ ഉളുപ്പില്ലാതെ നഷ്ടങ്ങളുടെ കണക്കുനിരത്തലിനെയല്ലാ ആദര്‍ശമെന്നു പറയുന്നത്.

പഴയ നമ്മുടെ ആന്റണി സാറിനെപ്പോലെ ഏത് പദവിയിലാണെങ്കിലും വലിച്ചെറിയാനുള്ള തന്റേടമാണ് കാട്ടേണ്ടത്. ചക്കരക്കുടത്തില്‍ വീണ് കൈ നക്കി ഉദര സേവനം നടത്തുന്നവര്‍ നാടിനെ കുട്ടിച്ചോറാക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ശക്തമായ ഏകാധിപതികള്‍ പോലും വാണിരുന്ന ഈജിപ്തില്‍ പോലും ജനങ്ങള്‍ തെരുവിലിറങ്ങിയതും സ്ഥാന തേജനം നടത്തി ഓടേണ്ടി വന്നതും. അതിനെ അറബ് വസന്തമെന്ന ഓമനപ്പേരിലറിയപ്പെട്ടിരുന്നെങ്കില്‍ സ്വാതന്ത്ര്യത്തിന്റെ അതിപ്രസരത്തില്‍ എന്തും ചെയ്യാമെന്നായ നമ്മുടെ നാട്ടിലും ഒരു വസന്തം പൊട്ടിപ്പുറപ്പെടാതിരിക്കില്ല, അതിന്റെ മുന്നൊരുക്കം തന്നെയല്ലേ സര്‍വ തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക്...


Labour, History, Loksabha, People,Sarkkar, Cost, Independence, A.K.Antony, Indian coffee house, A.K.Antony,Harthal, Vehicle, Increase, Protect, K.S.R.T.C, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
-കുട്ടിയാനം മുഹമ്മദ് കുഞ്ഞി

Keywords: Labour, History, Loksabha, People,Sarkkar, Cost, Independence, A.K. Antony, Indian coffee house, A.K.Antony,Harthal, Vehicle, Increase, Protect, K.S.R.T.C, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Rulers and victims of Harthal
7:50 am | 0 comments

20,21 തീ­യ­തി­ക­ളി­ലെ ദേശീ­യ പ­ണി­മു­ട­ക്കില്‍ ട്രെ­യിന്‍ - റോഡ് ഗ­താ­ഗ­തം സ്­തം­ഭി­പ്പിക്കും

Written By kvarthapressclub on 12 Feb 2013 | 9:29 pm


കാസര്‍­കോട്: ഫെ­ബ്രു­വ­രി 20,21 തീ­യ­തി­ക­ളില്‍ ന­ട­ത്തു­ന്ന ദേശീ­യ പ­ണി­മു­ട­ക്കില്‍ ട്രെ­യിന്‍ -റോ­ഡ് ഗ­താ­ഗ­ത­വും, ബി.എ­സ്.എന്‍.എല്‍, വൈ­ദ്യു­തി അ­ട­ക്ക­മുള്ള പൊ­തു­മേഖ­ലാ സ്ഥാ­പ­ന­ങ്ങളും സ്­തം­ഭി­പ്പി­ക്കു­മെ­ന്ന് സം­യു­ക്ത ട്രേ­യ്­ഡ് യൂ­ണി­യന്‍ ഭാ­ര­വാ­ഹി­കള്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ അ­റി­യിച്ചു.

എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, സി.ഐ.ടി.യു, യു.ടി.യു.സി, എ­ച്ച്.എം.എസ്, എ­സ്.ടി.യു, എന്‍.എല്‍.യു, ജെ.ഡി.യു, തുട­ങ്ങി എല്ലാ ട്രേ­ഡ് യൂ­ണി­യ­നു­ക­ളും 48 മ­ണി­ക്കൂര്‍ പ­ണി­മു­ട­ക്കില്‍ അ­ണി­നി­ര­ക്കു­ന്നു­ണ്ടെ­ന്ന പ്ര­ത്യേ­ക­ത­യും ഈ പ­ണി­മു­ട­ക്കി­നുണ്ട്.

വി­ല­ക്കയ­റ്റം ത­ട­യു­ക, തൊ­ഴിലും കൂ­ലിയും സം­ര­ക്ഷി­ക്കു­ക, പൊ­തു­മേ­ഖ­ല സ്ഥാ­പ­നങ്ങ­ളെ സം­ര­ക്ഷി­ക്കു­ക, അ­സം­ഘടി­ത മേ­ഖ­ല­യി­ലെ തൊ­ഴി­ലാ­ളി­കള്‍­ക്ക് സാ­മൂഹി­ക സുര­ക്ഷി­തത്വം ഉ­റ­പ്പാ­ക്കു­ക, മി­നി­മം വേ­ത­നം 10,000 രൂ­പ­യാ­യി നി­ശ്ച­യി­ക്കു­ക, എല്ലാ­വര്‍ക്കും പെന്‍­ഷന്‍ ഉ­റ­പ്പാക്കു­ക തു­ട­ങ്ങി­യ10 ആ­വ­ശ്യ­ങ്ങ­ള്‍ ഉ­ന്ന­യി­ച്ചാ­ണ് പ­ണി­മുട­ക്ക് ന­ട­ത്തു­ന്ന­ത്. 19 ന് അര്‍­ദ്ധ­രാത്രി ആ­രം­ഭി­ക്കു­ന്ന പ­ണി­മു­ട­ക്ക് 21 ന് അര്‍­ദ്ധ­രാ­ത്രി­യാ­ണ് അ­വ­സാ­നി­ക്കു­ന്നത്.

18 ന് പ്രമു­ഖ കേ­ന്ദ്ര­ങ്ങ­ളില്‍ വി­ളം­ബ­ര ജാ­ഥ ന­ട­ക്കും. ഫെ­ബ്രു­വ­രി 13 മുതല്‍ 16 വ­രെ സ­മ­ര­പ്രച­ര­ണ വാ­ഹ­ന­ജാ­ഥയും ന­ട­ത്തും. ജാ­ഥ­യ്­ക്ക് 41 കേ­ന്ദ്ര­ങ്ങ­ളില്‍ സ്വീ­കര­ണം നല്‍­കും. പ­ണി­മു­ട­ക്കില്‍ നിന്നും പ­ത്രം, പാല്‍, ആ­ശു­പ­ത്രി, മെ­ഡി­ക്കല്‍ ഷോ­പ്പു­കള്‍ തു­ടങ്ങി­യ അവ­ശ്യ സര്‍­വീ­സുക­ളെ മാ­ത്ര­മാ­ണ് ഒ­ഴി­വാ­ക്കി­യി­ട്ടു­ള്ളത്.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ ടി.കൃ­ഷ്ണന്‍, കെ.പി.മു­ഹമ്മ­ദ് അ­ഷ്‌­റഫ്, ടി.കെ.രാജന്‍, കെ.വി.കൃ­ഷ്ണന്‍, ക­രി­വെ­ള്ളൂര്‍ വി­ജയന്‍, സി.എം.എ.ജ­ലീല്‍, കെ.വി.ദാ­മോ­ദരന്‍, ഷാ­ഹുല്‍ ഹ­മീ­ദ തു­ട­ങ്ങി­യ­വര്‍ സം­ബ­ന്ധിച്ചു.

Keywords: Transport, Labour, Cost,kasaragod, Strike, Train, Road, Vehicle, Office- Bearers, Press meet, Trade-union, Protect, Increase, News, Milk, Hospital, Medical store, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
9:29 pm | 0 comments

റി­പ്പ­ബ്ലി­ക് ദിനാ­ഘോഷം: ജില്ല­യില്‍ ക­ന­ത്ത ജാഗ്രത

Written By kvarthapressclub on 25 Jan 2013 | 7:16 pm

 Republic day celebrations, District, Protect, Kasaragod, Vidya Nagar, Municipal Stadium, Police, Vehicle, Railway station, Busstand, Kerala.
കാസര്‍­കോട്: റി­പ്പ­ബ്ലി­ക് ദിനാ­ഘോ­ഷ­ത്തോ­ട­നു­ബ­ന്ധി­ച്ച് ജില്ല­യില്‍ ക­ന­ത്ത ജാ­ഗ്ര­ത ഏര്‍­പെ­ടുത്തി. റി­പ്പ­ബ്ലി­ക് ദി­ന പ­രേഡ് ന­ട­ക്കു­ന്ന വി­ദ്യാ­ന­ഗര്‍ മുന്‍­സി­പ്പല്‍ സ്റ്റേ­ഡി­യ­ത്തില്‍ ക­നത്ത പോ­ലീ­സ് സു­ര­ക്ഷ ഏര്‍­പെ­ടു­ത്തി­യി­ട്ടുണ്ട്. പോ­ലീ­സി­ന്റെ അ­നു­മ­തി­യില്ലാ­തെ സ്റ്റേ­ഡി­യ­ത്തി­നക­ത്ത് പ്ര­വേശ­നം ഉ­ണ്ടാ­യി­രി­ക്കു­ന്നതല്ല.


അ­തിര്‍­ത്തി ക­ട­ന്നെ­ത്തു­ന്ന വാ­ഹ­നങ്ങ­ളെ ക­ര്‍­ശ­ന പരി­ശോ­ധ­ന­യ്­ക്ക് വി­ധേ­യ­മാ­ക്കി മാ­ത്ര­മേ ക­ട­ത്തി­വി­ടു­ക­യുള്ളൂ. സംശ­യം തോ­ന്നു­ന്ന വാ­ഹ­നങ്ങ­ളെ സൂക്ഷ്­മ പരി­ശോ­ധ­ന­യ്­ക്ക് വി­ധേ­യ­മാ­ക്കും. വെ­ള്ളി­യാഴ്ച വൈ­കു­ന്നേ­രം മു­തല്‍ ജില്ല­യില്‍ പോ­ലീ­സ് പ­ട്രോ­ളിം­ഗ് ഉ­ണ്ടാ­കും.

റെ­യില്‍­വേ സ്‌­റ്റേഷന്‍, ബ­സ് സ്­റ്റാന്‍ഡ്, തി­ര­ക്കേറി­യ സ്ഥ­ല­ങ്ങള്‍ എ­ന്നി­വി­ട­ങ്ങ­ളി­ലെല്ലാം പരി­ശോ­ധ­ന ന­ട­ത്തും. മുന്‍­സി­പ്പല്‍ സ്റ്റേ­ഡി­യ­ത്തില്‍ ന­ട­ക്കു­ന്ന റി­പ്പ­ബ്ലി­ക് ദി­ന പ­രേ­ഡില്‍ മന്ത്രി വി.എ­സ്.ശി­വ­കു­മാര്‍ അ­ഭി­വാദ്യം സ്വീ­ക­രി­ക്കും. ക­ല­ക്ടര്‍ മു­ഹമ്മ­ദ് സ­ഗീര്‍, ജില്ലാ പോ­ലീ­സ് ചീ­ഫ് എസ്. സു­രേ­ന്ദ്രന്‍, ജ­ന­പ്ര­തി­നി­ധി­കള്‍ എ­ന്നി­വര്‍ സം­ബ­ന്ധി­ക്കും. 

Keywords: Republic day celebrations, District, Protect, Kasaragod, Vidya Nagar, Municipal Stadium, Police, Vehicle, Railway station, Busstand, Kerala.
7:16 pm | 0 comments

ക­ല­ക്ട്രേ­റ്റില്‍ നിന്നും ഒ­രു കിന്റല്‍ തൂ­ക്ക­മു­ള്ള ഗ്രില്‍ മോ­ഷ്ടിച്ചു

Written By kvarthapressclub on 22 Dec 2012 | 1:00 pm

Treasury,Collectorate, Theft, Kasaragod, District, Office, Police, Protect, Vidya Nagar, Complaint, Kerala
കാസര്‍­കോട്: ക­ല­ക്ട്രേ­റ്റില്‍ നിന്നും ഒ­രു കിന്റല്‍ തൂ­ക്ക­മു­ള്ള ഇ­രു­മ്പ് ഗ്രില്‍ മോ­ഷ്ടിച്ചു. അ­ഞ്ചു മീ­റ്റര്‍ നീ­ളവും മൂ­ന്ന് മീ­റ്റര്‍ വീ­തി­യു­മു­ള്ള ഗ്രില്‍ ജില്ലാ ട്ര­ഷ­റി­ക്ക് പുറ­ത്ത് സൂ­ക്ഷി­ച്ചു­വെ­ച്ച­താ­യി­രു­ന്നു.വ്യാ­ഴാഴ്­ച രാ­ത്രി­യാ­ണ് മോ­ഷണം.

ത­ലേ­ന്നാ­ണ് ഗ്രില്‍ അ­ക­ത്തു­നി­ന്ന് പു­റ­ത്തേ­ക്കെ­ടു­ത്തു­വെ­ച്ചത്. പി­റ്റേ­ന്നുത­ന്നെ അ­ത് മോഷ­ണം പോയ­ത് അ­ധി­കൃത­രെ ഞെ­ട്ടി­ച്ചി­ട്ടുണ്ട്. രാ­ത്രി­യില്‍ ട്ര­ഷ­റിക്കും ക­ല­ക്ട്രേ­റ്റി­ലെ വിവി­ധ ഓ­ഫീ­സു­കള്‍ക്കും പോ­ലീ­സ് കാ­വ­ലുണ്ട്. അ­തി­നി­ടെ ന­ടന്ന മോഷ­ണം ആ­സൂ­ത്രി­ത­മാ­ണെ­ന്ന് പോ­ലീ­സ് സം­ശ­യി­ക്കുന്നു.

ഏ­റെ­ക്കാ­ല­മാ­യി ക­ല­ക്ട്രേ­റ്റിലും പ­രി­സ­ര­പ്ര­ദേ­ശ­ങ്ങ­ളിലും സാ­മൂ­ഹ്യ വി­രു­ദ്ധ­രു­ടെ ശല്യം പ­തി­വാ­യി­ട്ടുണ്ട്. ക­ക്കൂ­സു­ക­ളില്‍ മ­ദ്യ­ക്കു­പ്പി­കള്‍ കൊ­ണ്ടി­ടുന്ന­ത് പ­തി­വാണ്. ഗ്രില്‍ മോഷ­ണം സം­ബ­ന്ധി­ച്ച് ഹു­സൂര്‍ ശി­ര­സ്­ത­ദാര്‍ എന്‍.പി.ബാ­ല­കൃ­ഷ്­ണന്‍ നാ­യര്‍ വി­ദ്യാ­ന­ഗര്‍ പോ­ലീ­സില്‍ പ­രാ­തി നല്‍കി.

Keywords: Treasury,Collectorate, Theft, Kasaragod, District, Office, Police, Protect, Vidya Nagar, Complaint, Kerala, Theft in Kasargod collectrate
1:00 pm | 0 comments

കോടതി ഉത്തരവുണ്ടയിട്ടും ഭര്‍തൃവീട്ടില്‍ കയറ്റിയില്ല; യുവതിയും മകളും വീട്ടുവരാന്തയില്‍

Written By kvarthapressclub on 20 Dec 2012 | 3:21 pm

Court order, Husband, House, Women, Daughter-love, Udma, Palakunnu, Dowry-harassment, Protect, Bekal, Police, Keralaഉദുമ: ഭര്‍തൃ വീട്ടില്‍ കഴിയാന്‍ കോടതി ഉത്തരവിട്ടിട്ടും വീട്ടുകാര്‍ അതിന് സമ്മതിക്കാത്തതിനെതുടര്‍ന്ന് യുവതിയും മൂന്നു വയസുള്ള മകളും വീട്ടുവരാന്തയില്‍ കഴിയുന്നു. പാലക്കുന്ന് കുറുക്കന്‍ കുന്നില്‍ ഹൗസിലെ ഷംസുദ്ദീന്റെ മകള്‍ ഷംസീറയാണ് (21) ഭര്‍ത്താവ് പി.എ. അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ഹനീഫയുടെ (30) വീട്ടുവരാന്തയില്‍ കഴിയുന്നത്. മൂന്നു മാസം മുമ്പാണ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഷംസീറയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മകള്‍ ഫാത്തിമത്ത് റിസ (മൂന്ന്) യോടൊപ്പം വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്.

പിന്നീട് ഷംസീറ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ഭര്‍തൃ വീട്ടില്‍ കഴിയുന്നതിന് അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു. ഡിസംബര്‍ 10നാണ് ഷംസീറയ്ക്ക് കോടതിയില്‍ നിന്നും ഭര്‍തൃ വീട്ടില്‍ താമസിക്കാന്‍ അനുകൂല ഉത്തരവ് ലഭിച്ചത്.

യുവതിക്ക് ഭര്‍തൃ വീട്ടില്‍ കഴിയുന്നതിന് സംരക്ഷണം നല്‍കാന്‍ ബേക്കല്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. വനിതാ പോലീസടക്കം ബേക്കല്‍ പോലീസ് ഷംസീറയുമായി ഹനീഫയുടെ വീട്ടില്‍ ചെന്നെങ്കിലും പോലീസിന്റെ മുന്നില്‍ വെച്ചുതന്നെ ഷംസീറയെയും മകള്‍ റിസയെയും ഭര്‍തൃ മാതാവും മറ്റും തള്ളിപുറത്താക്കുകയായിരുന്നു.

ഇതേതുടര്‍ന്നാണ് ഷംസീറ മകളോടൊപ്പം ഭര്‍തൃ വീട്ടിലെ വരാന്തയില്‍ കഴിയുന്നത്. മൂന്നു ദിവസമായി യുവതി ഇതേ വീട്ടില്‍ വരാന്തയില്‍ കഴിയുകയാണ്. ഷംസീറയെ അകറ്റുന്നതിന് വേണ്ടി വീട്ടിലെ വൈദ്യുതി ബന്ധവും വെള്ളവും കട്ട് ചെയ്തിരിക്കയാണ്. വീടിന്റെ പുറത്തുള്ള ബാത്ത്‌റൂമും അടച്ചുപൂട്ടി. 2007 ഒക്ടോബര്‍ 28 നാണ് ഷംസീറയും മുഹമ്മദ് ഹനീഫയും വിവാഹിതരായത്. ഭര്‍തൃ വീട്ടില്‍ താമസിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഷംസീറയുടെ സ്വന്തം വീട്ടിലേക്ക് ഭര്‍ത്താവ് മുഹമ്മദ് ഹനീഫ മാസങ്ങളിടവിട്ട് 1,500 രൂപവീതം മണിയോഡര്‍ അയക്കുകയും ചെയ്തിരുന്നു.

ഷംസീറ ഭര്‍തൃ വീട്ടിലല്ല താമസമെന്ന് വരുത്താന്‍ വേണ്ടിയാണ് ഇങ്ങനെ മണിയോഡര്‍ അയച്ചതെന്നാണ് യുവതിയുടെ വീട്ടുകാര്‍ പറയുന്നത്. ഭര്‍തൃ വീട്ടുകാരുടെ എതിര്‍പുമൂലം യുവതിയെ വീട്ടിനകത്ത് കയറ്റാന്‍ കഴിയാതെ ബേക്കല്‍ പോലീസും കുഴങ്ങുകയാണ്. ഭര്‍തൃ വീട്ടില്‍ പ്രവേശിക്കുന്നത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഷംസീറ വീണ്ടും ബേക്കല്‍ പോലീസിനെ സമീപിച്ചിരിക്കുകയാണ്,

ഭര്‍ത്താവ് മുഹമ്മദ് ഹനീഫ, മാതാവ് ഫാത്വിമ (60), സഹോദരങ്ങളും ബന്ധുക്കളുമായ മുഹമ്മദ് കുഞ്ഞി (43), അസീസ് (38), സഫ്രീന (30), ആസിയ (33), ഖദീജ (29), ബുഷ്‌റ (27), ജംസീര്‍ (24) എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഷംസീറ കോടതിയെ സമീപിച്ചത്.

Keywords: Court order, Husband, House, Women, Daughter-love, Udma, Palakunnu, Dowry-harassment, Protect, Bekal, Police, Kerala, House wife and daughter in courtyard
3:21 pm | 0 comments

യൂത്ത് ലീഗ് ജില്ലാ പൊതു സമ്മേളനത്തിന് കര്‍ശന പോലീസ് സുരക്ഷ

Written By kvarthapressclub on 15 Dec 2012 | 1:30 pm

കാസര്‍കോട്: ശനിയാഴ്ച വൈകിട്ട് നടക്കുന്ന യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനത്തിന് പോലീസ് കര്‍ശന സുരക്ഷ സംവിധാനം ഏര്‍പെടുത്തി. ജലപീരങ്കി, ടിയര്‍ ഗ്യാസ് തുടങ്ങിയ സര്‍വ സന്നാഹങ്ങളാണ് പോലീസ് സുരക്ഷയുടെ ഭാഗമായി ഏര്‍പെടുത്തിയിരിക്കുന്നത്. സമ്മേളനത്തിന് ബൈക്ക് യാത്ര നിരേധിച്ചിട്ടുണ്ട്. കാസര്‍കോട് താലൂക്കില്‍ ശനിയാഴ്ച ഉച്ചമുതല്‍ മദ്യശാലകള്‍ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഉത്തരവിട്ടിട്ടുണ്ട്.

തുറന്ന വാഹനങ്ങളില്‍ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച് പോകുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് സി.ഐ. സി.കെ. സുനില്‍ കുമാര്‍ അറിയിച്ചു. ഇത്തരത്തില്‍ പോകുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കില്ലെങ്കിലും വാഹനങ്ങളുടെ നമ്പര്‍ ശേഖരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. വാഹന ഉടമകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്യും.

പോലീസിന്റെ എല്ലാ നടപടികളോടും സഹകരിക്കുമെന്ന് യൂത്ത് ലീഗ് നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. തളങ്കരയില്‍ നിന്ന് ഉച്ചയ്ക്ക് ശേഷമാണ് വൈറ്റ് ഗാര്‍ഡ് പരേഡ് നടക്കുക. പുതിയ ബസ് സ്റ്റാന്‍ഡ് സമീപം കൊന്‌ഫിഡന്റ് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറിലാണ് പൊതുസമ്മേളനം നടക്കുന്നത്.

Keywords: Youth League, District-conference, Police, Protect, Kasaragod, Bike, Vehicle, Custody, Case, Thalangara, Busstand, Kerala
1:30 pm | 0 comments

അഞ്ച് യുവാക്കളെ മുന്‍കരുതലായി അറസ്റ്റ് ചെയ്തു

Written By kvarthapressclub on 7 Dec 2012 | 11:05 am

Youth, Arrest, Kasaragod, Protect, Police, Vidya Nagar, Bail, December ,Cherangai, Kerala
കാസര്‍കോട്: ഡിസംബര്‍ ആറിന്റെ സുരക്ഷയോടനുബന്ധിച്ച് അഞ്ച് യുവാക്കളെ പോലീസ് മുന്‍കരുതലായി അറസ്റ്റ് ചെയ്­തു.

എരിയാല്‍ ചേരങ്കൈയിലെ സി.എ. അബ്ദുല്‍ സത്താര്‍ (25), വിദ്യാനഗര്‍ ചാല സ്വദേശികളായ അബ്ദുല്‍ നാസര്‍ (21), അല്‍ത്താഫ് മുഹമ്മദ് (24), വിദ്യാനഗറിലെ ശിഹാബ് (25), പുളിക്കൂറിലെ ഹാഷിര്‍ (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ട­യച്ചു.


Keywords: Youth, Arrest, Kasaragod, Protect, Police, Vidya Nagar, Bail, December ,Cherangai, Kerala
11:05 am | 0 comments

ഡി­സം­ബര്‍ 6 : കാസര്‍­കോ­ട്ട് സു­ര­ക്ഷ­യ്­ക്ക് 500 പോ­ലീ­സു­കാര്‍ കൂടി

Written By kvarthapressclub on 5 Dec 2012 | 10:23 pm

Kasaragod, Protect, Police, Babari-Masjid, District, Busstand, Railway station, Dog, Vehicle, Kerala
കാസര്‍­കോട്: ബാബ­റി മ­സ്­ജി­ദ് ത­കര്‍­ക്ക­പ്പെ­ട്ട­തി­ന്റെ  ഇരുപതാം  വാര്‍­ഷി­കമാ­യ വ്യാ­ഴാഴ്­ച കാസര്‍­കോ­ട്ട് അ­നി­ഷ്ട സം­ഭ­വ­ങ്ങള്‍ ഉ­ണ്ടാ­കാ­തി­രി­ക്കാന്‍ പോ­ലീ­സ് സു­ര­ക്ഷ കര്‍­ശ­ന­മാക്കി. ജില്ല­യി­ലെ പോ­ലീ­സു­കാ­രെ കൂ­ടാ­തെ മ­റ്റു ജില്ല­ക­ളില്‍ നി­ന്നാ­യി 500 പോ­ലീ­സു­കാ­രെ കൂ­ടി കാസര്‍­കോ­ട്ട് നി­യോ­ഗി­ച്ചി­ട്ടു­ണ്ട്.

സു­ര­ക്ഷ­യു­ടെ ഭാ­ഗ­മാ­യി ചൊ­വ്വാഴ്­ച കാസര്‍­കോ­ട് ബസ് ­സ്റ്റാന്‍ഡുകള്‍, റെ­യില്‍­വേ­സ്‌­റ്റേ­ഷ­നുകള്‍, പ്രധാ­ന ടൗ­ണു­കള്‍ എ­ന്നി­വി­ട­ങ്ങ­ളില്‍ ചൊ­വ്വാഴ്ച ഡോ­ഗ് സ്­ക്വാഡ് പരി­ഷോ­ധ­ന ന­ടത്തി. സം­ശ­യ സാ­ഹ­ച­ര്യ­ത്തില്‍ കാ­ണ­പ്പെ­ടു­ന്ന വ­സ്­തുക്കളും ല­ഗേ­ജു­കളും ഡോ­ഗ്‌­സ്­ക്വാ­ഡ് പരി­ശോ­ധിച്ചു. ലോ­ഡ്­ജു­കളും അ­ന്യ സം­സ്ഥാ­ന­ക്കാരാ­യ ആ­ളു­കള്‍ താ­മ­സി­ക്കു­ന്ന ക്വാര്‍­ടേ­ഴ്‌­സു­കളും പോ­ലീ­സി­ന്റെ നി­രീ­ക്ഷ­ണ­ത്തി­ലാണ്.

രാ­ത്രി­കാ­ല­ങ്ങ­ളില്‍ പോ­ലീ­സ് പ­ട്രോ­ളിംഗും ശ­ക്ത­മാ­ക്കി­യി­ട്ടുണ്ട്. ബു­ധ­നാഴ്­ച മു­തല്‍ വെ­ള്ളി­യാഴ്­ച വ­രെ കാസര്‍­കോ­ട് ന­ഗ­ര­ത്തില്‍ ഇ­രു­ച­ക്ര­വാ­ഹ­ന­ങ്ങള്‍­ക്ക് നി­യ­ന്ത്രണം ഏര്‍­പെ­ടു­ത്തി­യി­ട്ടുണ്ട്. സം­ഘര്‍­ഷ സാധ്യ­താ പ്ര­ദേ­ശ­ങ്ങ­ളില്‍ ഒ­ളി ക്യാ­മ­റ­കള്‍ സ്ഥാ­പി­ച്ചി­ട്ടുണ്ട്. അ­വ­യില്‍ നി­ന്ന് ല­ഭി­ക്കു­ന്ന വി­വ­ര­ങ്ങ­ളുടെ  ദൃ­ശ്യ­ങ്ങള്‍ വി­ശ­ദമാ­യ പരി­ശോ­ധ­ന­യ്­ക്ക് വി­ധേ­യ­മാക്കിയ ശേ­ഷ­മാ­യി­രിക്കും കു­റ്റ­ക്കാര്‍­ക്കെ­തി­രെ ന­ട­പ­ടി­യെ­ടു­ക്കു­ക.

മ­ത­വി­ദ്വേ­ഷം പ­ര­ത്തു­ന്ന­ത­ര­ത്തി­ലുള്ള പോ­സ്­റ്റ­റു­കള്‍ പ­തി­ക്കു­ന്ന­വര്‍ക്കും ആ­ഹ്ലാ­ദം പ്ര­ക­ടി­പ്പി­ച്ച് പ­ട­ക്ക­ങ്ങള്‍ പൊ­ട്ടി­ക്കു­ന്ന­വര്‍ക്കും അ­ക്ര­മ­ത്തില്‍ ഏര്‍­പെ­ടു­ന്ന­വര്‍­ക്കു­മെ­തി­രെ ജാ­മ്യ­മില്ലാ­വ­കു­പ്പ് പ്ര­കാ­രം കേ­സെ­ടു­ക്കു­മെന്ന് പോ­ലീ­സ് അ­റി­യിച്ചു.

Keywords : Kasaragod, Protect, Police, Babari-Masjid, District, Busstand, Railway station, Dog, Vehicle, Kerala
10:23 pm | 0 comments

ഡി­സം­ബര്‍ ആ­റി­ന് ബസുകള്‍ ഓ­ടിക്കും വ്യാപാ­ര സ്ഥാപന­ങ്ങള്‍ തു­റക്കും

Written By kvarthapressclub on 3 Dec 2012 | 11:05 pm

Bus, Merchant, Kasaragod, Harthal, Collectorate, Protect, Police, Employees, District Collector, Attack, Political party, Kerala
കാസര്‍കോട്: ഡിസംബര്‍ ആറാം തീയതി ജില്ലയില്‍ ക്രമസമാധാനം നിലനിര്‍ത്താനാവശ്യമായ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാതല സാമാധാന സമിതി യോഗം പോലീസിനെ അധികാരപ്പെടുത്തി. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സമാധാന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.

സമാധാന ഭംഗം ഉണ്ടാക്കുന്നവരെ നേരിടാന്‍ പോലീസ് സേന ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ പോലീസ് സുപ്രണ്ട് എസ്.സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ പ്രശ്‌നമണ്ടായ സ്ഥലങ്ങളും വ്യക്തികളും പോലീസിന്റെ നിരീക്ഷണ വലയത്തിലാണ്. എവിടെയെങ്കിലും അക്രമണം നടത്തിയാല്‍ അക്രമികളെക്കുറിച്ച് പോലീസിനു വിവരം നല്‍കാന്‍ വീട്ടുകാരും,നാട്ടുകാരും,വ്യാപാര സ്ഥപന ഉടമകളും മുന്നോട്ട് വരണമെന്ന് എസ്.പി. അഭ്യര്‍ത്ഥിച്ചു. ഏതെങ്കിലും തരത്തിലുള്ള അക്രമണ സൂചന ലഭിച്ചാലുടന്‍ അത് തടയാന്‍ മതസംഘടനകളും, രാഷ്ട്രീയ പാര്‍ചട്ടി പ്രവര്‍ത്തകരും ശ്രമിക്കണം.

കാസര്‍കോടിന്റെ തീരാ കളങ്കമായ ഡിസംബര്‍ ആറാം തീയതിയില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ എന്നന്നേക്കും തുടച്ചു മാറ്റാന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണം. എവിടെയെങ്കിലും അക്രമം മൂലം നാശനഷ്ടം സംഭവിച്ചാല്‍ അക്രമകാരികളെ കണ്ടെത്തി അവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുകയും അവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഡിസംബര്‍ ആറിനു കാസര്‍കോട് ബസ്സ്,വാഹന സഞ്ചാരങ്ങള്‍ക്ക് മുടക്കം ഉണ്ടാവുന്നതല്ല. എല്ലാ കടകളും അന്ന് തുറന്ന് പ്രവര്‍ത്തിക്കും. ജനജീവിതം സാധാരണ സ്ഥിതിയിലാക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും പോലീസ് എടുത്തിട്ടുണ്ട്. വിവിധ പ്രദേശങ്ങളില്‍ പോലീസ് റോന്ത് ചുറ്റും.

എല്ലാ കേന്ദ്രങ്ങളിലും സമാധാനം നിലനിര്‍ത്താന്‍ ബന്ധപ്പെട്ട പ്രദേശത്തെ ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും,ബസ്സുടമകളുടെയും,രാഷ്ട്രീയ-സംഘടനാ പ്രവര്‍ത്തകരുടെയും യോഗം ഓരോ സ്ഥലത്തും ചേര്‍ന്ന് ജനജീവിതം സാധാരണ സ്ഥിതിയിലാക്കന്‍ നടപടി എടുക്കും. സമാധാനം നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അന്നത്തെ ദിവസം ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു. മധൂര്‍,മൊഗ്രാല്‍ പുത്തൂര്‍, മഞ്ചേശ്വരം എന്നീ പഞ്ചായത്തുകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തും.

യോഗത്തില്‍ എം.എല്‍.എ. മാരായ എന്‍.എ.നെല്ലിക്കുന്ന്,പി.ബി.അബ്ദുര്‍ റസാഖ്, ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല, ജില്ലാ പോലീസ് സൂപ്രണ്ട് എസ്.സുരേന്ദ്രന്‍, അസിസ്റ്റന്റ് കളക്ടര്‍ എസ്.വെങ്കടപതി, എ.എസ്.പി. മാരായ ടി.കെ.ഷിബു,എച്ച് മഞ്ജുനാഥ, എ.ഡി.എം. എച്ച്.ദിനേശ്, ഡി.വൈ.എസ്.പി. എ.എ.റോക്കി, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.സതീഷ്‌കുമാര്‍, മുന്‍ എം.എല്‍.എ. മാരായ കെ.പി.സതീശ് ചന്ദ്രന്‍, സി.എച്ച്.കുഞ്ഞമ്പു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ഗംഗാധരന്‍ നായര്‍, എ.അബ്ദുര്‍ റഹിമാന്‍, പി.എ.അഷ്‌റഫ് അലി, ബാലകൃഷ്ണ വോര്‍കോട്‌ലു, സുരേഷ് കുമാര്‍ ഷെട്ടി, അഡ്വ.കെ.ശ്രീകാന്ത്, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കുഞ്ഞിരാമന്‍ കൊടക്കാട്,ബി.സുകുമാരന്‍, ഹാജി എ.എം.മൊഗ്രാല്‍, കരിവെള്ളൂര്‍ വിജയന്‍, മണികണ്ഠന്‍, കെ.വിജയന്‍, എം.യഹ്‌യ ആരിക്കാടി, മുഹമ്മദ് വടക്കേക്കര, ഷാഫി ചെമ്പരിക്ക, വി.കമ്മാരന്‍,ബസുടമാ സംഘടനാ പ്രതിനിധികളായ കെ.ഗിരീഷ്, എസ്.രാധാകൃഷ്ണന്‍, പി.എ.മുഹമ്മദ്കുഞ്ഞി, സി.എ.മുഹമ്മദ്കുഞ്ഞി, ശങ്കര്‍ നായ്ക്, ബി,സി.മധുസൂദനന്‍, വ്യാപാരി - വ്യവസായി സംഘടനാ പ്രതിനിധികളായ എന്.എം.സബൈര്‍, ഉമേഷ് സാല്യന്‍, ഹോട്ടല്‍-റസ്റ്റേറന്റ് സംഘടനാ ഭാരവാഹി സത്യന്‍.സി. ഉപ്പള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


Keywords: Bus, Merchant, Kasaragod, Harthal, Collectorate, Protect, Police, Employees, District Collector, Attack, Political party, Kerala
11:05 pm | 0 comments

ടൗ­ണില്‍ അ­ല­ഞ്ഞ സംസാ­ര ശേ­ഷി­യില്ലാ­ത്ത 17 കാര­നെ പോ­ലീ­സ് തി­രി­ഞ്ഞു നോ­ക്കി­യില്ല

Written By kvarthaksd on 10 Nov 2012 | 1:30 pm

Boy, Karnataka, Police, Busstand, Shop Keeper, Pulikur, Food, Alampady, Protect, Kasaragod, Kerala.
കാസര്‍­കോ­ട്: സംസാ­ര ശേ­ഷി­യില്ലാ­തെ ടൗ­ണില്‍ അല­ഞ്ഞ് തി­രി­ഞ്ഞ 17 കാ­ര­നെ പോ­ലീ­സ് തി­രി­ഞ്ഞു നോ­ക്കിയില്ലെ­ന്ന് പ­രാതി. കര്‍­ണാ­ട­ക സ്വ­ദേ­ശി­യാ­യ പ­തി­നേ­ഴു­കാ­ര­നാ­ണ് അ­ഞ്ച് ദി­വ­സ­മാ­യി കാസര്‍­കോ­ട് ടൗ­ണില്‍ അ­ല­യു­ന്നത്. പുതി­യ ബ­സ് സ്റ്റാന്‍­ഡി­ലെ പോ­ലീ­സ് എ­യ്ഡ് പോ­സ്­റ്റില്‍ വി­വ­ര­മ­റി­യി­ച്ചെ­ങ്കിലും അ­വര്‍ കൗ­മാ­ര­ക്കാര­നെ ഏ­റ്റെ­ടു­ക്കാന്‍ ത­യ്യാ­റാ­കാ­തെ കൈ­യ്യൊ­ഴി­യു­ക­യാ­യി­രു­ന്നു.

പോ­ലീ­സ് ഏ­റ്റെ­ടു­ത്ത് ബ­ന്ധുക്ക­ളെ ക­ണ്ടെ­ത്തി അ­വ­രു­ടെ അ­ടു­ക്ക­ലെ­ത്തി­ക്കാന്‍ ത­യ്യാ­റാ­കാ­തി­രുന്ന­ത് വ്യാ­പാ­രി­ക­ളു­ടെ­യും യാ­ത്ര­ക്കാ­രു­ടെയും പ്ര­തി­ഷേ­ധ­ത്തി­ന് കാ­ര­ണ­മാ­യി­ട്ടുണ്ട്. പുതി­യ ബ­സ് സ്റ്റാന്‍­ഡി­ലെ വ്യാ­പാ­രി പു­ളി­ക്കൂ­റി­ലെ മു­സ്തഫ പ­തി­നേ­ഴുകാര­നെ വീ­ട്ടി­ലേ­ക്ക് കൂട്ടി­കൊണ്ടു­പോ­യി കു­ളി­പ്പി­ച്ച് മു­ഷി­ഞ്ഞ വേ­ഷ­ങ്ങള്‍ മാ­റ്റു­കയും നല്ല വ­സ്­ത്ര­ങ്ങളും ഭ­ക്ഷ­ണവും നല്‍­കി കാസര്‍­കോ­ട്ടേ­ക്ക് ത­ന്നെ കൂട്ടി­കൊ­ണ്ടു­വ­രി­ക­യാ­യി­രു­ന്നു.

ജാ­ഫര്‍ കള്‍­ച്ച­റ, ഖ­യ്യൂം, അ­ഷ്‌റ­ഫ് നാ­ല്‍­ത്ത­ടു­ക്ക, ഫാ­റൂ­ഖ് ആ­ലം­പാ­ടി എ­ന്നി­വ­രാണ് ഓരോ ദി­വ­സവും പ­തി­നേ­ഴു­കാര­നെ വീ­ട്ടി­ലേ­ക്ക് കൊണ്ടു­പോ­യി ഭ­ക്ഷ­ണവും മറ്റും നല്‍­കി രാ­വി­ലെ കാസര്‍­കോ­ട്ടെ­ത്തി­ക്കു­ന്നത്. ശാ­ന്ത സ്വ­ഭാ­വ­ക്കാ­രനാ­യ കുട്ടി എ­ങ്ങ­നെ­യാ­ണ് കാസര്‍­കോ­ട്ടെത്തി­യ­തെന്ന കാ­ര്യ­ത്തില്‍ ഒ­രു വി­വ­ര­വു­മില്ല. യാ­ത്ര­ക്കാര്‍­ക്കു മു­ന്നില്‍ ഒ­രു ചോ­ദ്യ ചി­ഹ്ന­മായി ഈ കൗ­മാ­ര­ക്കാര­ന് പുതി­യ ബ­സ് സ്റ്റാന്‍­ഡിലെ യാ­ത്ര­ക്കാര്‍­ക്കു­ള്ള സിമന്റ് ത­റ­യില്‍ രാ­വി­ലെ മു­തല്‍ വൈ­കി­ട്ട് വ­രെ ഒ­രേ ഇ­രി­പ്പാ­ണ്.

Keywords: Boy, Karnataka, Police, Busstand, Shop Keeper, Pulikur, Food, Alampady, Protect, Kasaragod, Kerala. 
1:30 pm | 0 comments

ഭൂ­പ­രി­ഷ്‌ക്ക­ര­ണ നി­യ­മ അ­ട്ടി­മ­റി­ക്കെ­തി­രെ സി.പി.എം.അ­നുകൂ­ല സം­ഘ­ട­ന­കള്‍ സ­മ­ര­ത്തി­ലേക്ക്

Written By kvarthapressclub on 20 Oct 2012 | 10:34 pm



കാസര്‍­കോ­ട് : ഭൂ­പ­രി­ഷ്‌ക്ക­ര­ണ നിയ­മം അ­ട്ടി­മ­റി­ക്കു­ന്ന­ി­നെ­തിരെ സി.പി.എം.അ­നുകൂ­ല സം­ഘ­ട­ന­കള്‍ സ­മ­ര­ത്തി­ലേക്ക്. ജ­നുവ­രി ഒ­ന്നു­മു­തല്‍ അ­തിശ­ക്ത­മാ­യ ഭൂ­സംര­ക്ഷ­ണ സമ­രം തു­ട­ങ്ങു­മെ­ന്ന് സ­മ­ര­സ­മി­തി ഭാ­ര­വാ­ഹി­കള്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ അ­റി­യിച്ചു. കര്‍­ഷ­ക സംഘം, കര്‍­ഷക തൊ­ഴി­ലാ­ളി യൂ­ണി­യന്‍,ആ­ദി­വാ­സി ക്ഷേ­മ­സ­മിതി, കോള­നി അ­സോ­സി­യേ­ഷന്‍ എ­ന്നീ സം­ഘ­ട­ന­ക­ളു­ടെ നേ­തൃ­ത്വ­ത്തി­ലാ­ണ് സമ­രം ആ­രം­ഭി­ക്കു­ന്നത്.

പാ­ട്ട­വ്യ­വ­സ്ഥ ലം­ഘി­ച്ച­തും, പാ­ട്ട കാലാവ­ധി ക­ഴി­ഞ്ഞ­തു­മാ­യ തോ­ട്ട­ങ്ങള്‍ സ­ര്‍­ക്കാര്‍ ഏ­റ്റെ­ടു­ത്ത് തൊ­ഴി­ലാ­ളിക­ളെ സം­ര­ക്ഷി­ക്കു­ക,എ­സ്റ്റേ­റ്റ് ഉ­ട­മ­കള്‍ അ­ന­ധി­കൃ­ത­മാ­യി കൈവ­ശം വെ­ച്ച ഭൂ­മിയും കൃ­ഷി ചെ­യ്യാത്ത തോ­ട്ട­ഭൂ­മിയും ഏ­റ്റെ­ടു­ക്കു­ക, നാ­മ­ മാ­ത്ര­മാ­യ ഭൂ­മി­യില്‍ കൃ­ഷി­ചെ­യ്­ത് ഉ­പ­ജീവ­നം ന­ട­ത്തു­ന്ന കര്‍­ഷ­കര്‍­ക്ക് ഭൂ­മി­ക്ക് പാട്ട­യം നല്‍­കു­ക, 2008 ലെ നെല്‍­വ­യല്‍ ത­ണ്ണീര്‍­ത­ട സംര­ക്ഷ­ണ നിയ­മം കര്‍­ശ­ന­മായി ന­ട­പ്പാ­ക്കു­ക തുടങ്ങി­യ ആ­വ­ശ്യ­ങ്ങള്‍ ഉ­ന്ന­യി­ച്ചാ­ണ് സമ­രം ആ­രം­ഭി­ക്കു­ന്ന­ത്. കു­ടും­ബ­ത്തി­ന് പ­രാവ­ധി കൈവ­ശം വെ­ക്കാ­വു­ന്ന 15 ഏ­ക്ക­റില്‍ അ­ധി­ക­മു­ള്ള ഭൂ­മി സര്‍­ക്കാര്‍ ഏറ്റെടു­ക്ക­ണ­മെ­ന്ന­താ­ണ് സ­മ­ര­ത്തി­ലെ മ­റ്റൊ­രു പ്രധാന ആ­വ­ശ്യം.

നെല്‍­വ­യല്‍ ത­ണ്ണീര്‍­ത­ട സംര­ക്ഷ­ണ നിയ­മം യു.ഡി.എ­ഫ്.സര്‍­ക്കാര്‍ അ­സാ­ധു­വാ­ക്കു­ക­യാ­ണ്. 2005 നു മു­മ്പ് നി­കത്തി­യ നെല്‍­പ്പാ­ട­ങ്ങള്‍ക്കും മറ്റും സാ­ധൂ­കര­ണം നല്‍­കാ­നു­ള്ള തീ­രു­മാ­നം റി­യല്‍ എ­സ്റ്റേ­റ്റ് മാ­ഫിയ­യെ സം­ര­ക്ഷി­ക്കാ­നാ­ണ് .കേ­ര­ള­ത്തി­ലെ സ­മ്പ­ന്നരും പുറ­ത്തു നി­ന്നു­ള്ള അ­തിസ­മ്പ­ന്നരും നെല്‍­വ­യല്‍ വാ­ങ്ങി­ക്കൂ­ട്ടി കൃ­ഷി ചെ­യ്യാ­തെ ത­രി­ശാ­യി­ട്ടി­രി­ക്കു­ക­യാ­ണ്.സം­സ്ഥാന­ത്ത് ഒ­രു തു­ണ്ട് നെല്‍­വ­യല്‍ പോലും നി­ക­ത്താന്‍ അ­നു­വ­ദി­ക്കി­ല്ലെ­ന്ന് നേ­താ­ക്കള്‍ പറഞ്ഞു.തോ­ട്ട ഭൂ­മി­യില്‍ അ­ഞ്ചു ശ­ത­മാ­നം മ­റ്റു ആ­വ­ശ്യ­ങ്ങള്‍­ക്ക വിനി­യോ­ഗി­ക്കു­ന്നതും ക­ശു­മാ­വിന്‍ തോട്ട­ത്തെ ഭൂ­പ­രി­ധി­യില്‍ നി­ന്നൊ­ഴി­വാ­ക്കു­ന്നതും മി­ച്ച ഭൂ­മി­യില്ലാ­താ­ക്കാ­നു­ള്ള നീ­ക്ക­മാണ്. അ­ഞ്ചു­ശ­ത­മാ­നം ഭൂ­മി­യില്‍ റി­സോര്‍­ട്ടു­കള്‍ പ­ണി­തു­യര്‍­ത്താന്‍ പോ­വു­ക­യാ­ണ്. ഇ­പ്ര­കാ­രം 9000 ഏ­ക്കര്‍ ഭൂ­മി­യാ­ണ് റി­സോര്‍­ട്ട് മാ­ഫി­യ­യു­ടെ ക­യ്യില്‍ വ­രി­ക.ഇ­വി­ട­ങ്ങ­ളില്‍ റി­സോര്‍ട്ടു പ­ണി­യാന്‍ അ­നു­വ­ദി­ക്കില്ല.
അ­ന­ധി­കൃ­ത­മാ­യി ഭൂ­മി കൈവ­ശം വെ­ച്ചാല്‍ അ­ധി­കൃ­തര്‍­ക്ക് ച­ൂണ്ടി­ക്കാ­ണിച്ച് അത്ത­രം ഭൂ­മി­യില്‍ പ്ര­വേ­ശി­ക്കും.അന­ധി­കൃ­ത­മാ­യി ക­യ്യ­ട­ക്കി­വെ­ക്കുന്ന തോ­ട്ട­ങ്ങ­ളില്‍ സമ­രം തു­ട­ങ്ങും.

ജില്ല­യി­ലെ സ­മ­ര­ത്തി­ന്റെ വി­ശ­ദാം­ശ­ങ്ങള്‍ ചര്‍­ച്ച ചെ­യ്യാനും ഭൂ­പ­രി­ഷ്‌ക്കരണ സംര­ക്ഷ­ണ സ­മി­തി രൂ­പീ­ക­രി­ക്കാ­നു­ള്ള ജില്ലാ കണ്‍­വെന്‍­ഷന്‍ ഒ­ക്ടോ­ബര്‍ 26 ന് രാ­വി­ലെ 10 മ­ണി­ക്ക് കാ­ഞ്ഞ­ങ്ങാ­ട് സൂര്യ ഓ­ഡി­റ്റോ­റി­യ­ത്തില്‍ ന­ട­ക്കും.സി.പി.എം. പോ­ളി­റ്റ് ബ്യൂറോ അം­ഗം കോ­ടി­യേ­രി ബാ­ല­കൃ­ഷ്­ണന്‍ ഉല്‍­ഘാട­നം ചെ­യ്യും. ബി.രാ­ഘവന്‍, വി­ദ്യാ­ധ­രന്‍ കാ­ണി തു­ടങ്ങി­യ നേ­താ­ക്കള്‍ പ­ങ്കെ­ടു­ക്കും. തു­ടര്‍­ന്ന് 12 ഏ­രി­യ­ക­ക­ളി­ലും 28 മു­തല്‍ കണ്‍­വെന്‍­ഷന്‍ ന­ട­ക്കും. ന­വം­ബര്‍ 10 നും 25 നും ഇ­ട­യില്‍ വി­ല്ലേ­ജ് ത­ല­ത്തില്‍ കണ്‍­വെന്‍­ഷന്‍ ന­ട­ക്കും. ഈ കണ്‍­വെന്‍­ഷ­നില്‍ ഭൂ­ര­ഹി­തര്‍ ഭ­വ­നര­ഹി­തര്‍ എ­ന്നിവ­രെ പ­ങ്കെ­ടു­പ്പി­ക്കും. സ­മ­ര ഭൂ­മി­യില്‍ പ്ര­വേ­ശി­ക്കാ­നു­ള്ള വ­ള­ണ്ടി­യര്‍­മാ­രു­ടെ റി­ക്ര്യൂ­ട്ട്‌­മെന്റ് ഡി­സം­ബര്‍ 15 നു മു­മ്പ് പൂര്‍­ത്തി­യാ­കും. ജില്ല­യി­ലെ സ­മ­ര കേ­ന്ദ്ര­ങ്ങള്‍ ന­വം­ബര്‍ 30 ന് മു­മ്പ് പ്ര­ഖ്യാ­പി­ക്കും. ഡി­സം­ബര്‍ ആ­ദ്യ­വാ­രം സംസ്ഥാ­ന ജാ­ഥ തി­രു­വ­ന­ന്ത­പുര­ത്തു നിന്നും കാസര്‍­കോ­ട്ടു നിന്നും ആ­രം­ഭി­ക്കും. പ്രാ­ദേ­ശി­ക ജാ­ഥ­കള്‍ വി­ല്ലേ­ജ് അ­ടി­സ്ഥാ­ന­ത്തില്‍ സം­ഘ­ടി­പ്പി­ക്കും.

Keywords: Kasaragod, Pressmeet, Farmers-meet, Protect, Family, District, Political Party, Kanhangad, Kerala
10:34 pm | 0 comments

വെല്‍­ഫെ­യര്‍ പാര്‍­ട്ടി ഭൂസംര­ക്ഷ­ണ മാര്‍ച്ച് പ്രച­ര­ണോല്‍­ഘാ­ട­നം കു­ഞ്ച­ത്തൂ­രില്‍

Written By kvarthapressclub on 3 Oct 2012 | 10:16 pm

Land, Protect, March, Kasaragod, Agriculture, Permission, Tourism, Secretary, Inaguration, Distribution, Committee, Kerala
കാസര്‍­കോട് : നെല്‍­വ­യല്‍ നി­ക­ത്ത­ലി­ന് ഒത്താ­ശ ചെ­യ്യു­ന്ന സര്‍­ക്കാര്‍ തീ­രു­മാ­നം റ­ദ്ദ് ചെ­യ്യു­ക, അ­ഞ്ചു ശ­ത­മാ­നം തോ­ട്ട ഭൂ­മി ഇ­ത­ര ആ­വ­ശ്യ­ങ്ങള്‍­ക്ക് നല്‍­കാ­നു­ള്ള അ­നു­വാ­ദം പിന്‍­വ­ലി­ക്കു­ക, പ­രി­സ്ഥി­തി ദുര്‍­ബ­ല പ്ര­ദേ­ശങ്ങ­ളെ സം­ര­ക്ഷി­ക്കു­ക, ഭൂവിനി­യോ­ഗ ച­ട്ടം ന­ട­പ്പി­ലാ­ക്കു­ക, തീ­ര­ദേ­ശം ടൂ­റി­സ്റ്റ് ലോബി­ക്ക് വിട്ടു­കൊ­ടു­ക്കാ­നു­ള്ള നീ­ക്കം അ­വ­സാ­നി­പ്പി­ക്കു­ക, ദ­ളി­ത് ആ­ദി­വാ­സി ഭൂ­ര­ഹി­തര്‍­ക്ക് കൃഷി­യോ­ഗ്യമാ­യ ഭൂ­മി വി­തര­ണം ചെ­യ്യു­ക തു­ടങ്ങി­യ ആ­വ­ശ്യ­ങ്ങള്‍ ഉ­ന്ന­യി­ച്ച് വെല്‍­ഫ­യര്‍ പാര്‍­ട്ടി­യു­ടെ ആ­ഭി­മു­ഖ്യ­ത്തില്‍ ഒ­ക്ടോ­ബര്‍ 10 ന് സെ­ക്ര­ട്ട­റി­യ­റ്റി­ലേ­ക്ക് ന­ട­ക്കു­ന്ന ഭൂ­സംര­ക്ഷ­ണ മാര്‍­ച്ചി­ന്റെ പ്ര­ച­ര­ണാര്‍­ത്ഥം ജില്ല­യില്‍ വാ­ഹ­ന പ്രച­ര­ണ യാ­ത്ര സം­ഘ­ടി­പ്പി­ക്കുന്നു.


അ­ഞ്ചി­ന് വൈ­കു­ന്നേരം 4.30 ന് കു­ഞ്ച­ത്തൂ­രില്‍ സംസ്ഥാ­ന ജ­ന­റല്‍ സെ­ക്രട്ട­റി കെ. അം­ബു­ജാ­ക്ഷന്‍ ഉല്‍­ഘാട­നം ചെ­യ്യും. സംസ്ഥാന വൈ­സ് പ്ര­സിഡന്റ് സി. അഹ്മ­ദ് കു­ഞ്ഞി , ജില്ലാ പ്ര­സി­ഡന്റ്­ പ്രൊ­ഫ. ടി.ടി.ജേ­ക്കബ്, ജില്ലാ ജ­ന­റല്‍ സെ­ക്രട്ട­റി സി.എ­ച്ച്.മു­ത്ത­ലിബ്, ജില്ലാ വൈ­സ് പ്ര­സി­ഡന്റു­മാരാ­യ ര­വീ­ന്ദ്ര ബ്ര­ഹ്മേ­ശ്വര്‍, കെ.രാ­മ­കൃ­ഷ്ണന്‍, ജില്ലാ പ്ര­സിഡന്റ് അ­മ്പു­ഞ്ഞി ത­ല­ക്ലായി, മണ്ഡ­ലം പ്ര­സിഡന്റ് ലിയോ ഡി­സൂ­സ, ജ­ന­റല്‍ സെ­ക്രട്ട­റി എ.യ­ഹ്‌യ, ജില്ലാ ക­മ്മി­റ്റി അം­ഗം ടി.എം.കു­ഞ്ഞമ്പു, യാ­ക്കൂ­ബ് മൊ­യ്­തീന്‍ എ­ന്നി­വര്‍ പ്ര­സം­ഗി­ക്കും. എട്ടിന് വൈ­കു­ന്നേ­രം ഏ­ഴു­മ­ണി­ക്ക് പ­ട­ന്ന­യില്‍ സ­മാ­പി­ക്കും. സലിം മ­മ്പാ­ട് മു­ഖ്യ പ്ര­ഭാഷ­ണം ന­ട­ത്തും.

Keywords : Land, Protect, March, Kasaragod, Agriculture, Permission, Tourism, Secretary, Inaguration, Distribution, Committee, Kerala
10:16 pm | 0 comments

മേല്‍­പ­റ­മ്പ് സം­ഘര്‍­ഷം പോ­ലീ­സ് 2 കേ­സ് റ­ജി­സ്­റ്റ­ര്‍ ചെ­യ്­തു

Written By Kvartha Alpha on 22 Sep 2012 | 2:31 pm

മേല്‍­പ­റമ്പ്: മേല്‍­പ­റ­മ്പില്‍ വ്യാ­ഴാഴ്­ച രാത്രി ഇ­രു­വി­ഭാ­വ­ങ്ങള്‍ ത­മ്മി­ലുണ്ടാ­യ സം­ഘര്‍­ഷ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് ബേ­ക്കല്‍ പോ­ലീ­സ് ര­ണ്ട് കേ­സു­കള്‍ ര­ജി­സ്­റ്റ­ര്‍ ചെ­യ്തു.

ഘോ­ഷ­യാ­ത്ര­യ്­ക്കു­നേ­രെ­യുണ്ടാ­യ ക­ല്ലേ­റില്‍ ആ­രാ­ധ­നാല­യം ഭാ­ര­വാ­ഹി­ക­ളു­ടെ പ­രാ­തി­യില്‍ ഒ­രു കേ­സും, വീ­ടു­കള്‍ക്കും വാ­ഹ­ന­ങ്ങള്‍ക്കും ക­ല്ലെ­റി­യു­കയും ഘോ­ഷ­യാ­ത്ര അ­ല­ങ്കോ­ല­പെ­ടു­ത്താന്‍ ശ്ര­മി­ക്കു­കയും ചെ­യ്­ത­തിന് പോ­ലീ­സ് സ്വ­മേധ­യാ മ­റ്റൊ­രു­കേ­സു­മാ­ണ് ര­ജി­സ്­റ്റര്‍ ചെ­യ്­ത­ത്.

വീ­ടു­കളും വാ­ഹ­ന­ങ്ങളും ക­ല്ലെ­റി­ഞ്ഞ് ത­കര്‍­ത്ത­സം­ഭ­വ­ത്തില്‍ ഒമ്പ­ത് പ­രാ­തി­ക­ളില്‍ ന­ട­പ­ടി­യു­ണ്ടാ­കു­മെന്നും ബേ­ക്കല്‍ പോ­ലീ­സ് പ­റഞ്ഞു. സം­ഭവ­ത്തെ തു­ടര്‍­ന്ന് മേല്‍­പ­റ­മ്പില്‍ ശ­ക്തമായ പോ­ലീ­സ് കാ­വല്‍ ഏര്‍­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്.


Keywords: Kasaragod, Melparamba, Bekal, Police, case, Festival, Stone pelting, Protect
2:31 pm | 0 comments

മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ നാല് പദ്ധതികള്‍ തുടങ്ങുന്നു

Written By Kvarthakgd on 6 Sep 2012 | 11:22 pm

Animal protection department, New Project, Kasaragod
കാസര്‍കോട്: മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ നാല് പുതിയ പദ്ധതികള്‍ തുടങ്ങുന്നു. പദ്ധതികള്‍ക്ക് സെപ്റ്റംബര്‍ 17ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടക്കം കുറിക്കും.

ബദിയടുക്ക പഞ്ചായത്തില്‍ കാസര്‍കോട് കുറിയ ഇനം പശുവളര്‍ത്തല്‍ ഫാം തുടങ്ങും. ബേഡഡുക്ക പഞ്ചായത്തില്‍ മുട്ട വിരിയിക്കുന്ന ഹാച്ചറിയും, ബ്രോയിലര്‍ കോഴി സംസ്‌കരണ യൂണിറ്റും തുടങ്ങും. കിനാനൂര്‍ കരിന്തളത്ത് ആടു വളര്‍ത്തല്‍ കേന്ദ്രവും ആരംഭിക്കുന്നതാണ്. പദ്ധതി നടപ്പിലാക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിക്കും. പദ്ധതിക്ക് ആവശ്യമായ സ്ഥലം ഉടന്‍തന്നെ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലയില്‍ മൃഗ സംരക്ഷണ വകുപ്പില്‍ 21 വെറ്റിനറി ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. ജില്ലയ്ക്ക് പുറത്ത് ജോലിചെയ്യുന്ന കാസര്‍കോട്ടുകാരായ ഏഴ് ഉദ്യോഗസ്ഥരെ ഉടന്‍ ഈ ജില്ലയില്‍ നിയമിക്കാന്‍ നടപടി സ്വീകരിക്കും.

യോഗത്തില്‍ കാര്‍ഷീകോല്പാദന കമ്മീഷണര്‍ സുബ്രതോ ബിശ്വാസ്, ജില്ലാ കളക്ടര്‍ മുഹമ്മദ് സഗീര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ കെ.ജി.സുമ, സംസ്ഥാന ലൈവ്‌സ്റ്റേക്ക് ബോര്‍ഡ് എം.ഡി.ഡോ.ആനി എസ് ദാസ്, പൗള്‍ട്രി വികസന കോര്‍­പ­റേഷന്‍ എം.ഡി വി.സുനില്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ വി.ആര്‍. മോഹനന്‍ തുടങ്ങി വിവിധ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Keywords: Animal protection department, New Project, Kasaragod
11:22 pm | 0 comments

ഹൊസ്ദുര്‍ഗ് താലൂക്ക് ജുവനൈല്‍ ജസ്റ്റിസ് ഫോറം നിലവില്‍ വരുന്നു

Written By Kvarthakgd on 14 Aug 2012 | 11:37 pm

കാഞ്ഞങ്ങാട്: കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളും അതിക്രമങ്ങളും പീഡനങ്ങളും തടയുക എന്ന ലക്ഷ്യത്തോടെ ഹൊസ്ദുര്‍ഗ് താലൂക്ക് ജുവനൈല്‍ ജസ്റ്റിസ് ഫോറം നിലവില്‍ വരുന്നു.

 നാഷണല്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും കേരള ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും ഈ വര്‍ഷം കുട്ടികളുടെ വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും ജില്ലയിലും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കുറ്റകൃത്യങ്ങളും ബാലവേല, ബാലപീഡനങ്ങള്‍ എന്നിവ വര്‍ദ്ധിച്ചുവരുന്ന ഈ സന്ദര്‍ഭത്തിലും ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ജാഗരൂകരാകാനും സത്വര നടപടികളെടുക്കാനും ബോധവല്‍ക്കരണത്തിനും മറ്റുമായാണ് ഹൊസ്ദുര്‍ഗ് താലൂക്കിലെ മുഴുവന്‍ നിയമ പാലകരും നിയമം നടപ്പിലാക്കാന്‍ അധികാരമുള്ള മറ്റ് ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന് താലൂക്ക് ജുവനൈല്‍ ജസ്റ്റിസ് ഫോറം രൂപീകരിക്കുന്നത്.

ഹൊസ്ദുര്‍ഗ് താലൂക്കില്‍ നിരന്തരം നടക്കുന്ന കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കാനും അടിയന്തിര നടപടികള്‍ സ്വീകരിക്കാനും ഒരു മോണിറ്ററിംങ് സെല്ലും ഹൊസ്ദുര്‍ഗ് താലൂക്കില്‍ മാതൃകാപരമായി ആദ്യമായി രൂപം കൊള്ളുകയാണ്. ഫോറത്തിന്റെ പ്രവര്‍ത്തന പരിധി ഓരോ പഞ്ചായത്ത് തലത്തിലും എല്ലാ സ്‌കൂളുകളിലെയും പ്രത്യേക യൂണിറ്റ് വഴിയും മോണിറ്ററിംങ് സെല്ലിലെത്തിക്കുകയും അതുവഴി താലൂക്ക് ജുവനൈല്‍ ജസ്റ്റിസ് ഫോറത്തിന്റെ അടിയന്തിര നടപടികളുണ്ടാകുകയും ചെയ്യത്തക്ക രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്.

ചൈല്‍ഡ് ഹെല്‍പ്പ് ലൈനിന്റെ പ്രത്യേക ടോള്‍ഫ്രീ നമ്പറിലൂടെയും (നമ്പര്‍ 1098) താലൂക്ക് നിയമനസേവന കമ്മിറ്റി, റവന്യൂ പോലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളിലൂടെയും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പൊതുജനങ്ങള്‍ക്ക് മോണിറ്ററിംങ് സെല്ലിനെ അറിയിക്കാനും സത്വര നടപടികളെടുക്കാനും സൗകര്യമൊരുക്കും. ഹൊസ്ദുര്‍ഗ് താലൂക്ക് ജുവനൈല്‍ ജസ്റ്റിസ് ഫോറത്തിന്റെയും മോണിറ്ററിംങ് സെല്ലിന്റെയും ഉദ്ഘാടനവും ശില്‍പ്പശാലയും ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ ടി വി മമ്മൂട്ടി നാളെ ഉദ്ഘാടനം ചെയ്യും.

15ന് രാവിലെ 9 മണിക്ക് സബ്‌കോടതി പരിസരത്ത് ഹൊസ്ദുര്‍ഗ് താലൂക്ക് നിയമസേവന കമ്മിറ്റി ചെയര്‍മാനും സബ് ജഡ്ജുമായ എന്‍ ആര്‍ കൃഷ്ണകുമാര്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തും. 10.30 നാണ് ജുവനൈല്‍ ജസ്റ്റിസ് ഫോറത്തിന്റെയും മോണിറ്ററിംങ് സെല്ലിന്റെയും ഉദ്ഘാടനം നടത്തുക. ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് സി കെ ശ്രീധരന്‍ അധ്യക്ഷത വഹിക്കും.

സബ് ജഡ്ജി എ വി മൃദുല, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ സുകുമാരന്‍, കാഞ്ഞങ്ങാട് എ എസ് പി എച്ച് മഞ്ജുനാഥ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കൃഷ്ണന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വി ഗോവിന്ദന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി ബാലകൃഷ്ണന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ വേലായുധന്‍, ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കെ നാരായണന്‍, കാസര്‍കോട് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നോഡല്‍ ഡയറക്ടര്‍ രാജു ഫിലിപ്പ് സക്കറിയ, ജില്ലാ പബ്ലിക്‌റിലേഷന്‍സ് ഓഫീസര്‍ അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ ആശംസകള്‍ നേരും.

ഹൊസ്ദുര്‍ഗ് മുന്‍സിഫ് എസ് സജികുമാര്‍, ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് (ഒന്ന്) കോടതി ജഡ്ജി വി പി എം സുരേഷ് ബാബു, ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി ജഡ്ജി എം ടി ജലജറാണി, ഹൊസ്ദുര്‍ഗ് സബ് കോര്‍ട്ട് അഡി: ഗഗവ. പ്ലീഡര്‍ ജോയി കെ അഗസ്റ്റിന്‍, ഹൊസ്ദുര്‍ഗ് എ പി പി വിജകുമാരന്‍ നമ്പ്യാര്‍, കാസര്‍കോട് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എന്‍ ഷണ്‍മുഖദാസ്, ഹൊസ്ദുര്‍ഗ് താലൂക്ക് നിയമസേവന കമ്മിറ്റിയംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍, ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ടി വി രാജേന്ദ്രന്‍, ഹൊസ്ദുര്‍ഗ് അഡ്വ. ക്ലര്‍ക്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് പി വി രാമകൃഷ്ണന്‍, ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍, മേഴ്‌സി മാത്യു, ഡോ. രജിത റാണി എന്നിവര്‍ പ്രത്യേകം ക്ഷണിതാക്കളാണ്. സബ് ജഡ്ജി എന്‍ ആര്‍ കൃഷ്ണകുമാര്‍ സ്വാഗതവും ഹൊസ്ദുര്‍ഗ് സബ് കോടതി ശിരസ്താര്‍ കെ പീതാംബരന്‍ നന്ദിയും പറയും.

തുടര്‍ന്ന് നടക്കുന്ന ബോധവല്‍ക്കരണ ശില്‍പ്പശാലയില്‍ കുട്ടികളുമായി ബന്ധപ്പെട്ട മനശാസ്ത്ര വിഷയങ്ങള്‍, സ്വഭാവ വൈകൃതങ്ങള്‍, മാനസിക ആരോഗ്യ പരിപാലനം, രക്ഷിതാക്കളുടെ പങ്ക്, ലൈംഗിക പീഡനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിക്കും. ഹൊസ്ദുര്‍ഗ് താലൂക്ക് നിയമ സേവന കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളും ഉണ്ടാകും.

Keywords: Juvenile Justice Farum, Children, Protection, Hosdurg, Kanhangad, Kasaragod
11:37 pm | 0 comments

പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ മുഴുവന്‍ വിദ്യാഭ്യാസ സ്‌നേഹികളും മുന്നിട്ടിറങ്ങണം- കെ എസ് കുര്യാക്കോസ്

Written By kvarthakgd1 on 16 Jan 2012 | 7:30 am


കാസര്‍കോട്: പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ മുഴുവന്‍ വിദ്യാഭ്യാസ സ്‌നേഹികളും മുന്നിട്ടിറങ്ങണമെന്ന് സി പി ഐ ജില്ലാ അസി. സെക്രട്ടറി കെ എസ് കുര്യാക്കോസ് ആവശ്യപ്പെട്ടു. എ കെ എസ് ടി യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപകമായ എതിര്‍പ്പുകളെ വെല്ലുവിളിച്ചുകൊണ്ട് യു ഡി എഫ് സര്‍ക്കാര്‍ ഘട്ടംഘട്ടമായി സി ബി എസ് ഇ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടിയാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇത് പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കും. വിദ്യാഭ്യാസ പാക്കേജിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തുന്ന ഹീനകൃത്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ മുഴുവന്‍ വിദ്യാഭ്യാസ സ്‌നേഹികളും മുന്നിട്ടിറങ്ങണം. സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ബി പി അഗ്ഗിത്തായ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം എ കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് ടി പ്രകാശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സമ്മേളനം സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി വി നാരായണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാഘവന്‍ മാണിയാട്ട് വരവ്-ചിലവ് കണക്ക് അവതരിപ്പിച്ചു. വി ടി വി മോഹനന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ ഐ ടി യു സി ജില്ലാ പ്രസിഡണ്ട് ബി വി രാജന്‍, സി പി ഐ കാസര്‍കോട് മണ്ഡലം സെക്രട്ടറി വി രാജന്‍, എ കെ എസ് ടി യു മുന്‍ സംസ്ഥാന പ്രസിഡണ്ട് ഇ കെ നായര്‍, ജോ. കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് കെ രവീന്ദ്രന്‍, എ ഐ ബി ഇ എ ജോ.സെക്രട്ടറി കെ വി ഗംഗാധരന്‍, എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് അഡ്വ. വി സുരേഷ് ബാബു, നാരായണന്‍ പേരിയ, സുനില്‍കുമാര്‍ കരിച്ചേരി, ബിജു ഉണ്ണിത്താന്‍, പി വി കുമാരന്‍, വി മാധവന്‍, എം ടി രാജീവന്‍, കെ പത്മനാഭന്‍, വത്സന്‍ പിലിക്കോട്, വിനോദ്കുമാര്‍ കെ, ജയന്‍ നീലേശ്വരം, അജയകുമാര്‍ ടി എ തുടങ്ങിയവര്‍ സംസാരിച്ചു. എ കെ എസ് ടി യു ജില്ലാ പ്രസിഡണ്ട് വി പ്രശാന്തന്‍ മാസ്റ്റര്‍, സ്വാഗതവും, വി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന എ അണ്ണപ്പനായ്ക്, എല്‍ സുദര്‍ശന്‍ എന്നിവര്‍ക്ക് യാത്രയപ്പ് നല്‍കി.

Keywords: Protect, Public-education, CPI, Kasaragod
7:30 am | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories