Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Press meet. Show all posts
Showing posts with label Press meet. Show all posts

ആരോഗ്യ രംഗം മെച്ചപ്പെടുത്താന്‍ മന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി

Written By kvartha delta on 24 May 2013 | 8:24 pm

കാസര്‍കോട്: കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പൊതു ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മനസിലാക്കാനും പരിഹാര നിര്‍ദേശം സമാഹരിക്കുന്നതിനും വേണ്ടി ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറിന്റെ നേതൃത്വത്തില്‍ ജന സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു.

കാസര്‍കോട് ജില്ലയിലെ പരിപാടി ജൂണ്‍ ഒന്നിന് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വിദ്യാനഗറിലെ തേജസ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ ജനപ്രതിനിധികള്‍, ആരോഗ്യ, ആയുര്‍വേദ, ഹോമിയോ വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാര്‍, ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റു വകുപ്പുകളിലെ ജില്ലാ തല ഓഫീസര്‍മാര്‍ എന്നിവര്‍ സംബന്ധിക്കും.

പൊതു ജനങ്ങളുടെ പരാതികള്‍ മെയ് 28 വരെ ആശുപത്രികളില്‍ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടികളില്‍ നിക്ഷേപിക്കണം. 28 ന് രാവിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ചേരുന്ന യോഗത്തില്‍ പരാതികള്‍ തിട്ടപ്പെടുത്തുകയും 29,30,31 തീയ്യതികളില്‍ അവ ക്രോഡീകരിച്ച് അതത് തലത്തില്‍ പരിഹരിക്കുകയും ചെയ്യും. പരിഹാരം കാണാന്‍ കഴിയാത്തവ ജില്ലാ തലത്തില്‍ പരിഗണിക്കും.
Kasaragod, Press meet, Health, Minister, Kerala, Press Conference, Complaint, V.S. Shivakumar

വാര്‍ത്താസമ്മേളനത്തില്‍ ഡി.എം.ഒ ഡോ. പി. ഗോപിനാഥന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.സി. വിമല്‍ രാജ്, ഡോ. ഇ. മോഹനന്‍, ഡോ. ബി. മുഹമ്മദ് അഷീല്‍, ഡോ. എ.വി സുരേഷ്, ഡോ. എ.കെ രേഷ്മ, എം. രാമചന്ദ്ര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന്‍ എന്നിവര്‍ പരിപാടി വിശദീകരിച്ചു.

Keywords: Kasaragod, Press meet, Health, Minister, Kerala, Press Conference, Complaint, V.S. Shivakumar, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:24 pm | 0 comments

മുള്ളേരിയയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 30 ന്

Written By kvarthaksd on 23 May 2013 | 4:30 pm

കാസര്‍കോട്: പ്ലസ് ചാരിറ്റബിള്‍ ആന്റ് കള്‍ചറല്‍ ട്രസ്റ്റിന്റെയും സെന്റ് ജോണ്‍ ആംബുലന്‍സിന്റെയും ആഭിമുഖ്യത്തില്‍ മെയ് 30 ന് മുള്ളേരിയ മതക്കം ഷോപ്പിംഗ് കോംപ്ലക്‌സില്‍ സൗജന്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജസ്റ്റിസ് കെ.എസ് ഹെഗ്‌ഡെ മെഡിക്കല്‍ അക്കാദമിയുമായി സഹകരിച്ചുള്ള മെഡിക്കല്‍ ക്യാമ്പ് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ്.

ഹൃദയം, വൃക്ക, ഗര്‍ഭ സംബന്ധം, ജനറല്‍ സര്‍ജറി, ഇ.എന്‍.ടി, അസ്ഥി, മുഖ വൈകല്യം തുടങ്ങിയ അസുഖങ്ങള്‍ക്ക് സൗജന്യമായ പരിശോധനയും ശസ്ത്ര ക്രിയയും തുടര്‍ ചികിത്സയും ക്യാമ്പില്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 9746818222, 9633202660 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Medical-camp, Mulleria, Kasaragod, Inauguration, Press meet, Kerala, Kerala News.മുള്ളേരിയയില്‍ പുതുതായി ആരംഭിച്ച എം.എ ബേക്കറി ആന്റ് കൂള്‍ബാര്‍ ന്യൂ കേരള ഫാമിലി റസ്റ്റോറന്റ് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. റസ്റ്റോറന്റ് 30 ന് രാവിലെ 10 ന് സിനിമാ താരം സിനി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ജസ്റ്റിസ് കെ.എസ് ഹെഗ്‌ഡെ ഹോസ്പിറ്റലിലെ ഡോ. മുരളീധര്‍ പൈ, ഉമേഷ്  പോച്ചപ്പന്‍, അബ്ദുല്‍ ഖാദര്‍, ഹമീദലി മാവിനക്കട്ട എന്നിവര്‍ സംബന്ധിച്ചു.

Keywords: Medical-camp, Mulleria, Kasaragod, Inauguration, Press meet, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

4:30 pm | 0 comments

ആധാരമെഴുത്തുകാര്‍ സമരത്തിലേക്ക്

Written By kvarthaksd on 18 May 2013 | 4:22 pm

കാസര്‍കോട്: രജിസ്‌ട്രേഷന്‍ വകുപ്പിലെ അന്യായമായ ഫീസ് വര്‍ധന പിന്‍വലിക്കുക, ആധാരം എഴുത്തുകാര്‍ക്കെതിരെ കൊണ്ടുവരുന്ന കരിനിയമങ്ങള്‍ പിന്‍വലിക്കുക, രജിസ്റ്റര്‍ ചെയ്യുന്ന ആധാരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക, ആധാരമെഴുത്തു തൊഴില്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആധാരമെഴുത്തുകാര്‍ സമരം സംഘടിപ്പിക്കുമെന്ന് ഓള്‍ കേരളാ ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആധാരമെഴുത്ത് ഓണ്‍ലൈനില്‍ കൂടി നടപ്പിലാക്കിയാല്‍ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ മുന്‍കൂട്ടി സമയം വാങ്ങണം. ഇത് ഈ രംഗത്ത് പ്രതിസന്ധി രൂക്ഷമാക്കും. അടിയന്തിരമായി രജിസ്റ്റര്‍ ചെയ്യുന്ന ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം വരും. കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്ന രേഖകളുടെ ആയുസിനെ കുറിച്ച് കമ്പനികള്‍ പോലും ഉറപ്പുനല്‍കുന്നില്ല. റവന്യൂ വകുപ്പ് നടപ്പിലാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് ഒരാഴ്ചത്തെ സമയം വേണം.

അതിന്റെ ചിലവ് അഞ്ചുരൂപയില്‍ നിന്നും 55 രൂപയായി വര്‍ധിപ്പിച്ചു. ഒരു വര്‍ഷത്തെ കുടിക്കട സര്‍ടിഫിക്കറ്റിന് 11 രൂപയില്‍ നിന്നും 110 രൂപയായും 14 വര്‍ഷത്തേക്കുള്ളതിന് 76 രൂപയില്‍ നിന്നും 260 രൂപയായും ആധാര പകര്‍പുകള്‍ക്ക് വാക്കുകള്‍ക്ക് ഫീസീടാക്കിയ സ്ഥാനത്തുനിന്നും 310 രൂപയായും വര്‍ധിച്ചു. ഇപ്പോള്‍ തൊഴിലാളി പട്ടിണിയിലായാലും പുതിയ പദ്ധതിയും സ്വാര്‍ത്ഥ ലാഭവും മാത്രം എന്ന ചിന്തയിലാണ് സര്‍ക്കാര്‍ കാണുന്നത്. ഇതുവഴി മന്ത്രിക്ക് ക്രെഡിബിലിറ്റി ഉണ്ടാകുമെന്ന ധാരണയും 50,000 ത്തിലധികമാളുകള്‍ ജോലിചെയ്യുന്ന ഈ തൊഴില്‍ മേഖല 150 വര്‍ഷക്കാലത്തെ പഴക്കവും പാരമ്പര്യവുമുണ്ട്.

ഈ തൊഴില്‍ മേഖലയെയും തൊഴിലാളികളെയും പാടെ അവഗണിച്ചുകൊണ്ട് തൊഴില്‍ നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള ആധാരങ്ങള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്നും ആവശ്യപ്പെട്ട് സംഘടന നിരന്തര പ്രക്ഷോഭത്തിലാണ്. ഇതിന്റെ ഭാഗമായി 22 ന് സംസ്ഥാനത്തുടനീളം രജിസ്‌ട്രേഷന്‍ ഐജി, ഡിഐജി, ഡി.ആര്‍ ഓഫീസുകളിലേക്ക് മാര്‍ചും ധര്‍ണയും സംഘടിപ്പിക്കും. കാസര്‍കോട് രജിസ്ട്രാര്‍ ഓഫീസിലേക്കുള്ള മാര്‍ചും ധര്‍ണയും പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വിദ്യാനഗറില്‍ നിന്നും പ്രകടനമായാണ് നീങ്ങുക.


വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഇന്‍ചാര്‍ജ് വി.ശങ്കരന്‍ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് വി.മാധവന്‍ നായര്‍, ജില്ലാ സെക്രട്ടറി സുനില്‍ കുമാര്‍ കൊട്ടറ, ജില്ലാ ട്രഷറര്‍ പി.ആര്‍.കുഞ്ഞിരാമന്‍, വൈസ് പ്രസിഡന്റ് ലക്ഷ്മണ പ്രഭു, ജില്ലാ കമ്മിറ്റി മെമ്പര്‍മാരായ കെ.ബാലകൃഷ്ണന്‍ നായര്‍, സി.പ്രകാശ കാമത്ത്, എന്‍.പി.രവീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

Press meet, Certificates, Online-registration, Kasaragod, Kerala, Kerala News, International News, National News, Gulf News.

Keywords: Press meet, Certificates, Online-registration, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:22 pm | 0 comments

കാസര്‍കോട് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജ് മികവിന്റെ നിറവില്‍; പുതിയ കോഴ്‌സുകള്‍ ഉടന്‍

Written By kvarthaksd on 15 May 2013 | 6:00 pm

കാസര്‍കോട്: 20 വര്‍ഷം പിന്നിട്ട കാസര്‍കോട് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജ് മികവിന്റെ നിറവില്‍. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ സ്ഥിരമായി റാങ്കുകള്‍ നേടുന്ന കോളജുകളില്‍ ഒന്നായി എല്‍ബിഎസ് കോളജ് മാറിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളിലായി 13 യൂണിവേഴ്‌സിറ്റി റാങ്കുള്‍ ഈ കലാലയം വാരിക്കൂട്ടി. ഇവിടെ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കുട്ടികള്‍ വന്‍കിട സ്ഥാപനങ്ങളായ ഐബിഎം, ഇന്‍ഫോസിസ്, എല്‍ആന്റ്.ടി, ഹണിവെല്‍, സിടിഎസ്, ആര്‍മി എന്നിവയുടെ തലപ്പത്തുണ്ട്. എല്‍ബിഎസിലെ പൂര്‍വ വിദ്യാര്‍ത്ഥികളാരംഭിച്ച സ്ഥാപനങ്ങളായ ഇന്നോസ്, ഫൊറാഡിയന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ മറ്റു കോളജുകളില്‍ പോയി ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തുന്നു.

എഞ്ചിനീയറിംഗ് കോളജുകളുടെ ജില്ലയിലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നോഡല്‍ സെന്ററാണ് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജ്. എന്‍ട്രന്‍സ് റാങ്കില്‍ മുന്നില്‍ നില്‍ക്കുന്ന കുട്ടികള്‍ തെരഞ്ഞെടുക്കുന്ന കോളജുകളില്‍ ഒന്നാണ് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജ്. കാസര്‍കോട്, മലബാര്‍ മേഖലകളില്‍ ഏറ്റവും കൂടുതല്‍ ബ്രാഞ്ചുകളില്‍ എം.ടെക് സൗകര്യമുള്ള കോളജാണിത്.

ആവശ്യമുള്ളവര്‍ക്കെല്ലാം ഹോസ്റ്റല്‍ സൗകര്യവുമുണ്ട്. ബൃഹത്തായ ലൈബ്രറിയും ഇവിടെയുണ്ട്. എന്‍ബിഎ അക്രഡിറ്റേഷനുള്ള ഈ സ്ഥാപനം ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ക്വാളിറ്റി പ്രോഗ്രാമില്‍ ഉള്‍പെട്ടിട്ടുണ്ട്. കോളജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍്ക്കാറുകള്‍ 7.72 കോടി രൂപ നല്‍കിയിരുന്നു.

ആധുനിക സൗകര്യത്തോടുകൂടിയ ഓഡിറ്റോറിയം നിര്‍മിക്കുന്നതിന് മൂന്ന് കോടിയും, സ്‌റ്റേഡിയം നിര്‍മാണത്തിന് 50 ലക്ഷം രൂപയും, രണ്ട് ബസുകള്‍ വാങ്ങുന്നതിന് 44 ലക്ഷം രൂപയും, സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് 24 ലക്ഷം രൂപയും, ക്ലാസ് റൂം നിര്‍മാണത്തിന് 1.5 കോടിയും, കാന്റീന്‍ നിര്‍മാണത്തിന് 19 ലക്ഷവും, കഫ്ത്തീരിയ, ബാങ്ക്, എ.ടി.എം. കൗണ്ടര്‍, ഗസ്റ്റ് ഹൗസ്, സ്റ്റോര്‍ എന്നിവയടങ്ങിയ സ്റ്റുഡന്‍സ് അമിനിറ്റീവ് സെന്ററിന് ഒരു കോടി രൂപയും അനുവദിച്ചു. കോളജ് കോംപൗണ്ടിന് പുറത്തുകൂടി റോഡ് നിര്‍മിക്കുന്നതിന് പ്രധാമന്ത്രിയുടെ ഗ്രാമീണ സഠക് യോജന സ്‌കീമില്‍പെടുത്തി 37.6 ലക്ഷം രൂപയും അനുവദിച്ചു.

ലബോറട്ടറി നവീകരണം, അധ്യാപക പരിശീലനം എന്നിവയ്ക്ക് ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷനില്‍ നിന്നും ഇലക്‌ട്രോണിക്‌സ് ലാബ് നവീകരണത്തിന് 19 ലക്ഷം രൂപയും, കമ്പ്യൂട്ടര്‍ ലാബ് നവീകരണത്തിന് 20 ലക്ഷം രൂപയും, അധ്യാപക പരിശീലത്തിന് രണ്ട് ലക്ഷം രൂപയും, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന് 6.5 ലക്ഷം രൂപയും, എഐസിടിഇ അനുവദിച്ചിട്ടുണ്ട്.

ഈ അധ്യന വര്‍ഷം പുതുതായി രണ്ട് എംടെക് കോഴ്‌സുകള്‍ക്കും മെക്കാനിക്കല്‍ വിഭാഗത്തില്‍ ബിടെക്കിന് 60 കുട്ടികളടങ്ങുന്ന അഡീഷണല്‍ ബാച്ചിനും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അഫിലിയേഷന്‍ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടന്‍ പ്രസ്തുത കോഴ്‌സുകള്‍ ആരംഭിക്കും.

Press meet, LBS-College, Education, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News.കേരളത്തിലെ ഒട്ടിമിക്ക സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലവാര തകര്‍ച നേരിടുമ്പോഴാണ് കാസര്‍കോട് എല്‍ബിഎസ് കോളജ് ഈ മുന്നേറ്റം നടത്തിയിരിക്കുന്നതെന്ന് പ്രിന്‍സിപ്പാള്‍ ഡോ. കെ.എ. നവാസ്, വകുപ്പ് മേധാവി പ്രൊഫ. പി.ആര്‍. സുകുമാരന്‍, പി.ടി.എ. സെക്രട്ടറി പി.എം സാമുവല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.      

Keywords: Press meet, LBS-College, Education, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

6:00 pm | 0 comments

മുജാഹിദ് ജില്ലാ സമ്മേളനം മേയ് 12 ന്

Written By kvarthaksd on 9 May 2013 | 5:29 pm

കാസര്‍കോട്: മതം സുരക്ഷയാണ് എന്ന പ്രമേയവുമായി ജില്ലാ മുജാഹിദ് സമ്മേളനം മെയ് 12 ന് ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ രാത്രി ഒമ്പത് മണിവരെ ബേക്കല്‍ പള്ളിക്കരയില്‍ വെച്ച് നടക്കും. രണ്ട് വേദികളില്‍ ഏഴ് സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ ഒമ്പത് മണി മണിക്ക് ആന്ധ്രാപ്രദേശ് ജംഇയ്യത്ത് അഹ് ല ഹദീസ് പ്രസിഡന്റ് ഷെയ്ഖ് സഫി അഹ്മദ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്.കെ. മുഹമ്മദ് ആരിക്കാടി അധ്യക്ഷത വഹിക്കും. കര്‍ണാടക ഗോവ അഹ്‌ലെ ഹദീസ് ജനറല്‍ സെക്രട്ടറി അസ്‌ലംഖാന്‍ മുഖ്യാതിഥിയായിരിക്കും.

അബ്ദുല്‍ സത്താര്‍ കാഞ്ഞങ്ങാട് ആമുഖ പ്രഭാഷണം നടത്തും. വിവിധ സംഘടനാ പ്രതിനിധികളായ കെ.ഇ. എ. ബക്കര്‍, ഹക്കീം കുന്നില്‍, എം.എ. ലത്തീഫ്, എം.എച്ച്. ഹാരിസ് എന്നിവര്‍ ആശംസകള്‍ നേരും.

വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സുല്‍ഫിക്കര്‍ അലി പള്ളിക്കര, കണ്‍വീനര്‍ ബഷീര്‍ കൊമ്പനടുക്കം, അബ്ദുല്‍ സത്താര്‍ കാഞ്ഞങ്ങാട്, കെ.എന്‍.എം. മണ്ഡലം സെക്രട്ടറി നാസിര്‍ മല്ലം, മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട്, മുഹമ്മദലി ചൂരി എന്നിവര്‍ സംബന്ധിച്ചു.

Press meet, District-Conference, Mujahid, Bekal, Kasaragod, Kerala, Kerala News, International News, National News.

Keywords: Press meet, District-Conference, Mujahid, Bekal, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:29 pm | 0 comments

ജനതാദള്‍ (എസ്) നേതാക്കള്‍ പി.ഡി.പിയില്‍ ചേര്‍ന്നു

കാസര്‍കോട്: ജനതാദള്‍ (എസ്) ജില്ലാ വൈസ് പ്രസിഡന്റ് എം.കെ.ഇ. അബ്ബാസ്, സെക്രട്ടറി എം.എം.കെ. സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പി.ഡി.പിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി അവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെയ് എട്ടിന് ബാംഗ്ലൂരില്‍ പരപ്പന അഗ്രഹാര ജയിലില്‍ പി.ഡി.പി. ചെയര്‍മാന്‍ മഅ്ദനിയെ സന്ദര്‍ശിച്ച് പാര്‍ടിയില്‍ ചേരുന്ന കാര്യം അദ്ദേഹത്തെ അറിയിച്ചതായും അദ്ദേഹം ആ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നതായും അവര്‍ പറഞ്ഞു.

PDP, Leader, Kasaragod, Press meet, Abdul Nasar Madani, Visit, Kerala, Kerala News, International News, National News, Gulf News, Health News.മഅ്ദനിയുടെ മോചനമായി ബന്ധപ്പെട്ട എല്ലാ സമരപരിപാടികളിലും മറ്റു പരിപാടികളിലും തങ്ങള്‍ സജീവമായി ഇടപെടുമെന്ന് പുതുതായി പാര്‍ടിയില്‍ ചേര്‍ന്നവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എം.കെ.ഇ.അബ്ബാസിനും എം.എം.കെ.സിദ്ദിഖിനും പുറമെ റഹ്മാന്‍ കുന്നുപാറ, സി.എച്ച്. അബ്ദുല്ല മൊഗ്രാല്‍, ഹമീദ് മൊഗ്രാല്‍ പുത്തൂര്‍ എന്നിവരും പങ്കെടുത്തു.



കര്‍ണാടകയില്‍ മതേതര സര്‍ക്കാര്‍ വരുന്നതില്‍ സന്തോഷമുണ്ടെന്ന് മഅ്ദനി


Keywords: PDP, Leader, Kasaragod, Press meet, Abdul Nasar Madani, Visit, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

3:04 pm | 0 comments

യു.എ.പി.എ. നിയമത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ടിന്റെ ജന വിചാരണായാത്ര 8 ന് തുടങ്ങും

Written By kvarthaksd on 7 May 2013 | 6:27 pm

കാസര്‍കോട്: നിയമ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിനെതിരെ (യു.എ.പി.എ) പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മെയ് എട്ടു മുതല്‍ 30 വരെ സംസ്ഥാനത്ത് ജന വിചാരണായാത്ര നടത്തും. യാത്രയുടെ ഉദ്ഘാടനം എട്ടിന് രാവിലെ 9.30 ന് ഹൊസങ്കടിയില്‍ നടത്തുമെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഉദ്ഘാടന സമ്മേളനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ കെ.എം. ഷരീഫ്, സംസ്ഥാന പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി, ബസേലിയസ് മാര്‍ത്തോമ യാക്കോബ് പ്രഥമന്‍ കാത്തോലിക്ക ബാവ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസാ മൗലവി ഫാളില്‍ മംബാഈ, മറ്റ് സംഘടനകളുടെ നേതാക്കളായ എ. വാസു, തുളസീധരന്‍ പള്ളിക്കാല്‍, അജിത് കുമാര്‍ ആസാദ്, രമേശ് നന്‍മണ്ട, എന്‍. സുബ്രഹ്മണ്യന്‍, അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, സി. അഹ്മദ് കുഞ്ഞി, ആത്തൂര്‍ തങ്ങള്‍, വിജയലക്ഷ്മി കടമ്പഞ്ചാല്‍, ടി.വി. തമ്പാന്‍, സി. അബ്ദുല്‍ ഹമീദ്, വി.എം. ഫഹദ്, വി.കെ. റംല തുടങ്ങിയവര്‍ സംബന്ധിക്കും.

യാത്ര 30 ന് തിരുവനന്തപുരത്താണ് സമാപിക്കുക. സംസ്ഥാന പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവിയാണ് ജാഥാ ലീഡര്‍. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പര്യടനം നടത്തുന്ന യാത്രയില്‍ പോസ്റ്റര്‍ പ്രചരണം, ലഘുലേഖാ വിതരണം, കവല യോഗങ്ങള്‍, വാഹന ജാഥ, സ്വീകരണ പൊതുയോഗങ്ങള്‍, ജില്ലാതല സമാപന പൊതുയോഗങ്ങള്‍, യു.എ.പി.എ. ഇരകളുടെ കുടുംബ സന്ദര്‍ശനം, അഭിപ്രായ രൂപീകരണം, യു.എ.പി.എ. വിരുദ്ധ പ്രതിജ്ഞ എടുക്കല്‍, കലാപരിപാടികള്‍, പ്രദര്‍ശനം, രാഷ്ട്രപതിക്ക് അഞ്ചു ലക്ഷം കാര്‍ഡുകളയക്കല്‍, സമാപന ദിവസം സെക്രട്ടറിയേറ്റ് വളയല്‍ തുടങ്ങിയ പരിപാടികളുണ്ടാകും.

സംസ്ഥാനത്തെ 35 പേര്‍ ഇപ്പോള്‍ യു.എ.പി.എ പ്രകാരം രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുകയാണ്. കണ്ണൂര്‍ നാറാത്തു നിന്ന് കസ്റ്റഡിയിലെടുത്ത 21 യുവാക്കളെക്കൂടി ഉള്‍പെടുത്തിയാല്‍ അവരുടെ എണ്ണം 56 ആണ്. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനെന്ന പേരില്‍ 2008 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന ഈ നിയമം ഇപ്പോള്‍ മുസ്‌ലിം, ആദിവാസി, ദളിത് വിഭാഗങ്ങള്‍ക്കെതിരെ ചുമത്തുന്ന നിയമമായി മാറിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് ഈ നിയമ പ്രകാരം തടവില്‍ കഴിയുന്ന നിരപരാധികളുടെ മോചനത്തിന് വേണ്ടിയും പ്രസ്തുത നിയമം പിന്‍ വലിക്കുന്നതിന് വേണ്ടിയും ഇത്തരമൊരു യാത്ര നടത്തുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

Press Meet, Popular Front, UAPA, Hosangadi, Kasaragod, Kerala, Kerala News, International News, National News, Gulf News.വാര്‍ത്താ സമ്മേളനത്തില്‍ ക്യാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ ടി.കെ. അബ്ദുല്‍ സമദ്, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ. അബ്ദുല്‍ ലത്തീഫ്, സെക്രട്ടറി ടി.ഐ. ആഷിഫ്, എസ്.ഇ.സി അംഗം എ. അബ്ദുല്‍ സത്താര്‍,  പി.ആര്‍.ഒ: എ. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Press Meet, Popular Front, UAPA, Hosangadi, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:27 pm | 0 comments

സറണ്ടര്‍ ആനുകൂല്യം: ആറിന് അധ്യാപകരുടെ കലക്ട്രേറ്റ് മാര്‍ച്ച്

Written By kvarthapressclub on 2 May 2013 | 11:05 am

കാസര്‍കോട്: അധ്യാപകര്‍ക്ക് അനുവദിച്ച സറണ്ടര്‍ ആനുകൂല്യം തിരിച്ചു പിടിക്കുന്നതിനെതിരെ യോജിച്ച പ്രക്ഷോഭം നടത്താന്‍ എറണാകുളത്ത് ചേര്‍ന്ന അംഗീകൃത അധ്യാപകസംഘടനകളുടെ സംസ്ഥാന നേതാക്കളുടെ യോഗം തീരുമാനിച്ചതായി സംയുക്തസമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സറണ്ടര്‍ ആനുകൂല്യം തിരിച്ചുപിടിക്കുന്ന ഉത്തരവ് പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണ്. സെന്‍സസ് ഡയറക്ട്രേറ്റും സര്‍ക്കാരും അനുവദിച്ച ഡ്യൂട്ടിലീവ് പ്രകാരമുളള സറണ്ടര്‍ ആനുകൂല്യമാണ് തിരിച്ചു പിടിക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് പതിനായിരക്കണക്കിന് അധ്യാപകര്‍ 16 ദിവസത്തെ ശമ്പളത്തിന് തുല്യമായ തുക തിരിച്ചടക്കേണ്ടിവരും.സെന്‍സസ് ആനുകുല്യം നല്‍കുവാന്‍ അമിതാവേശം കാണിക്കുകയാണ് .

സറണ്ടറായി ലഭിച്ച തുകയ്ക്കുളള വരുമാനനികൂതി അടച്ചു കഴിഞ്ഞതിന് ശേഷം തുക തിരിച്ചടക്കാന്‍ പറയുന്നത് അധ്യാപക സമൂഹത്തോടുളള വെല്ലുവിളിയാണ്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്  പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 24ന് അംഗീകൃത അധ്യാപകസംഘടനകളുടെ സംസ്ഥാനനേതാക്കള്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ കൂട്ടധര്‍ണ നടത്തി. മുഖ്യമന്ത്രി,ധനകാര്യമന്ത്രി,വിദ്യാഭ്യാസമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി.തുടര്‍ന്ന് ഏപ്രില്‍ 29ന് എല്ലാ ജില്ലകളിലും സംഘടനകളുടെ സംയുക്തയോഗങ്ങള്‍ ചേര്‍ന്നു.

സറണ്ടര്‍ ആനുകൂല്യം തിരിച്ചുപിടിക്കുന്ന ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ മെയ് ആറുമുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാന്‍ തീരുമാനിച്ചു. മെയ് ആറിന് സെക്രട്ടറിയേറ്റ് നടയിലേക്കും കലക്ട്രേറ്റുകളിലേക്കും പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തും. അന്നുമുതല്‍ അധ്യാപക പരിശീലനം അനിശ്ചിതകാലത്തേക്ക് ബഹിഷ്‌ക്കരിക്കും. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ജൂണ്‍മാസം മുതല്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.
Teachers Coordination Committee, Press conference, Press Meet, Kasaragod, Teachers

കാസര്‍കോട് ജില്ലയിലെ അധ്യാപക സംഘടനാ നേതാക്കള്‍ 29 ന് കാസര്‍കോട് ജി.യു.പി സ്‌കൂളില്‍ യോഗം ചേര്‍ന്നു. കുഞ്ഞിക്കണ്ണന്‍ കരിച്ചേരി (ജി.എസ്.ടി.യു), അധ്യക്ഷത വഹിച്ചു.എന്‍. ബാലകൃഷ്ണന്‍ (കെ.എസ്.ടി.എ സംസ്ഥാന വൈസ്പ്രസിഡന്റ്), യോഗം ഉദ്ഘാടനം ചെയ്തു.

വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ ചീമേനി (കെ.പി.എസ്.ടി.യു), കെ.വി.ഗോവിന്ദന്‍ (കെ.എസ്.ടി.എ), പി.മൂസക്കുട്ടി (കെ.എ.ടി.എഫ്), കണ്ണൂര്‍ അബ്ദുല്ല (കെ.എ.എം.എ), പി.നാരായണന്‍ (പി.ബി.എസ്), കെ.പദ്മനാഭന്‍ (എ.കെ.എസ്.ടി.യു), ജോസ് ഫ്രാന്‍സിസ്( കെ.എസ്.ടി.എഫ്), പി.വി.മധുസൂദനന്‍ (കെ.പി.ടി.എ),കെ.രാഘവന്‍ (കെ.എസ്.ടി.എ), കെ.മധു (കെ.എസ്.ടി.എഫ്), കെ.ഡി.വര്‍ഗീസ് (പി.എസ്.എസ്.ടി.യു), എ.സുനില്‍ കുമാര്‍(ജി.എസ്.ടി.യു) എന്നിവര്‍ പങ്കെടുത്തു.

Keywords: Teachers Coordination Committee, Press conference, Press Meet, Kasaragod, Teachers, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:05 am | 0 comments

കര്‍ഷക സംഘം ജില്ലാ സമ്മേളനം മെയ് 2,3 തീയതികളില്‍ മുന്നാട്ട്

Written By kvarthapressclub on 29 Apr 2013 | 7:30 pm

കാസര്‍കോട്: കേരള കര്‍ഷക സംഘം ഒമ്പതാമത് കാസര്‍കോട് ജില്ലാ സമ്മേളനം 2013 മെയ് രണ്ട്, മൂന്ന് തീയതികളില്‍ ബേഡകം ഏരിയയിലെ മുന്നാട് വെച്ച് നടക്കും. മലയോരത്ത് രണ്ടാമതായി എത്തുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സമ്മേളനം വിജയിപ്പിക്കുന്നതിന് മാര്‍ച്ച് 25 ന് വിപുലമായ സംഘാടക സമിതി മുന്‍ എം.എല്‍.എ. പി. രാഘവന്‍ ചെയര്‍മാനും കെ.പി. രാമചന്ദ്രന്‍ കണ്‍വീനറായും 501 അംഗ ജനറല്‍ കമ്മിറ്റി രൂപീകരിച്ചു.

211 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയും അതിന് കീഴില്‍ 11 സബ് കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തു. തുടര്‍ന്ന് 10 വില്ലേജ് തല സംഘാടക സമിതികളും ഏരിയയിലെ 94 യൂണിറ്റ് തല സംഘാടക സമിതികളും ഏപ്രില്‍ ഒമ്പതിനകം നിലവില്‍ നിലവില്‍ വന്നു.

സമ്മേളനത്തിന്റെ ഭാഗമായി 'മാധവ് ഗാഡ്കില്‍ കമ്മീഷന്‍ റിപോര്‍ട്ടും കാര്‍ഷിക മേഖലയും, നവലിബറല്‍ നയങ്ങളും കാസര്‍ഷിക മേഖലയും, ഭൂപരിഷ്‌കരണത്തിന് മുന്‍പും, പിന്‍പും' എന്നീ വിഷയങ്ങളില്‍ കുണ്ടംകുഴ്, പടുപ്പ്, ബേത്തൂര്‍പാറ എന്നിവിടങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി മെയ് രണ്ടിന് വൈകിട്ട് മുന്നാട് ടൗണില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കെ.പി. രമണന്‍ മാസ്റ്റര്‍, ഇ.പി. രാജഗോപാലന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറും.

സമ്മേളനത്തിനാവശ്യമായ ഉല്‍പന്നങ്ങള്‍ ഏപ്രില്‍ 28,29 തീയതികളില്‍ പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയിറങ്ങി സ്വരൂപിക്കും. ഈ ഉല്‍പന്നങ്ങള്‍ കര്‍ഷക സംഘം ജില്ലാ നേതാക്കളായ പി.ജനാര്‍ധനന്‍, എ.കൃഷ്ണന്‍ എന്നിവര്‍ യൂണിറ്റുകളില്‍ പര്യടനം നടത്തി ഏറ്റുവാങ്ങും.

സമ്മേളനത്തിന്റെ ഭാഗമായി നവ ലിബറല്‍നയങ്ങളും കാര്‍ഷിക മേഖലയും എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ തലം, ഹയര്‍സെക്കന്‍ഡജറി തലം, കോളജ്തലം, പൊതുജനങ്ങള്‍ എന്നീ ത ലങ്ങളില്‍ ലേഖന മത്സരം സംഘടിപ്പിച്ചു. സമ്മാനാര്‍ഹമാകുന്ന ലേഖനങ്ങള്‍ക്ക് പൊതുസമ്മേളനത്തില്‍ വെച്ച് ഉപഹാരം നല്‍കും. സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള കൊടി,കൊടിമര ജാഥകള്‍ ഏപ്രില്‍ 30, മെയ് ഒന്ന് തീയതികളില്‍ പ്രതിനിധി സമ്മേളന നപഗറായ എം.ഗോപാലന്‍ നഗറില്‍ ഉയര്‍ത്താനുള്ള പതാക ഏപ്രില്‍ 30 ന് വൈകുന്നേരം മുനയമന്‍ കുന്നില്‍ നിന്നും കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം സഖാവ് പി. ആര്‍.ചാക്കോയുടെ നേതൃത്വത്തില്‍ കൊണ്ടുവരും. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും.പ്രതിനിധി സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടിമരം കോളോട്ട് പി.കുഞ്ഞിരാമന്‍ നായരുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും മെയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിക്ക്  ടി.കോരന്റെ നേതൃത്വത്തില്‍ കൊണ്ടുവരും. എം.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും.

പൊതുസമ്മേളന നഗറായ എം.രാമണ്ണറൈ നഗറില്‍ ഉയര്‍ത്താനുള്ള പതാക ഏപ്രില്‍  30 ന് വൈകുന്നേരം നാലുമണിക്ക് പൈവളിഗയില്‍ നിന്നും കൊണ്ടുവരും. പരിപാടി കര്‍ഷക സംഘം ജില്ലാ സെക്രട്ടറി എം.വി.കോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യും.കര്‍ഷകസംഘം സംസ്ഥാനകമ്മിറ്റി അംഗം വി.നാരായണനാണ് ജാഥാ ലീഡര്‍.പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടിമരം മെയ് ഒന്നിന് ഉച്ചക്ക് രണ്ട്മണിക്ക് ബന്തടുക്ക  ബാലകൃഷ്ണ നായിക്കിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും കര്‍ഷക സംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എ.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ കൊണ്ടുവരും. പി.രാഘവന്‍ ഉദ്ഘാടനം ചെയ്യും. ജാഥകള്‍ മെയ് രണ്ടിന് വൈകുന്നേരം കാഞ്ഞിരത്തുങ്കാല്‍ വഴി ആറുമണിക്ക് മുന്നാട് എത്തിച്ചേരും . പൊതുസമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി.രാഘവന്‍ പതാക ഉയര്‍ത്തും.

മെയ് 2 ന് രാവിലെ 10 മണിക്ക് ബേഡകം പഞ്ചായത്ത് മിനിസ്റ്റേഡിയം ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ എം.ഗോപാലന്‍ നഗറില്‍ കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് സി.എച്ച്.കുഞ്ഞമ്പു പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. ജില്ലയിലെ 17,0076 കര്‍ഷകസംഘം അംഗങ്ങളെ പ്രതിനിധീകരിച്ച് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പെടെ 336 പ്രതിനിധികള്‍ പങ്കെടുക്കും. ഇതില്‍ 60 പേര്‍ വനിതകളായിരിക്കും. കര്‍ഷക സംഘം സംസ്ഥാന നേതാക്കളായ എം.കെ.ഭാസ്‌ക്കരന്‍, ഓമല്ലൂര്‍ ശങ്കരന്‍, കെ.എം.ജോസഫ് എന്നിവര്‍ മുഴുവന്‍ സമയവും സമ്മേളനത്തില്‍ പങ്കെടുക്കും.

Kasaragod, Karshaka-sangam, District-conference, Bedakam, Press meet, Kerala, Kerala News, International News, National News, പ്രകടനം മെയ് മൂന്നിന് വൈകിട്ട് മൂന്നുമണിക്ക് പീപ്പിള്‍സ് കോളജിന് സമീപത്തുനിന്നും പുറപ്പെട്ട് മുന്നാട് പോലീസ് സ്‌റ്റേഷനുമുന്നില്‍ വെച്ച് പടിഞ്ഞാറ് ഭാഗത്ത് നിന്നുമുള്ള പ്രകടനവുമായി യോജിച്ച് പൊതുസമ്മേളന നഗറില്‍ എത്തിച്ചേരും. കെ.പി.സുരേഷും സംഘവും അവതരിപ്പിക്കുന്ന വിപ്ലവഗാനം പൊതുസമ്മേളനത്തോടനുബന്ധിച്ചുണ്ടാകും. തുടര്‍ന്നുനടക്കുന്ന പൊതുസമ്മേളനം സി.പി.എം.പോളിറ്റ്ബ്യൂറോ അംഗവും കര്‍ഷകസംഘം നേതാവുമായ  കോടിയേരി ബാലകൃശ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.കര്‍ഷക സംഘം ജില്ലാ നേതാക്കള്‍ സംബന്ധിക്കും. തിരുവന്തപുരം നാടക കലാവേദിയുടെ ജീവിതത്തിന്റെ തിക്കഥ എന്ന നാടകം അവതരിപ്പിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പി.രാഘവന്‍, കണ്‍വീനര്‍, കെ.പി.രാമചന്ദ്രന്‍, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി എം.വി.കോമന്‍ നമ്പ്യാര്‍, സി.എച്ച് . കുഞ്ഞമ്പു, സംസഥാനകമ്മിറ്റി മെമ്പര്‍  പി .ജനാര്‍ദ നന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Karshaka-sangam, District-conference, Bedakam, Press meet, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:30 pm | 0 comments

പ്രവാസി ലീഗ് ജില്ലാ സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Written By kvarthapressclub on 27 Apr 2013 | 4:35 pm

കാസര്‍കോട്: കേരള പ്രവാസി ലീഗ് കാസര്‍കോട് ജില്ലാ സമ്മേളനത്തിനും, സംസ്ഥാന സമ്മേളന കൊടിമരജാഥയുടെ ഉദ്ഘാടനത്തിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 30 ന് കാസര്‍കോട് മിലന്‍ ഗ്രൗണ്ടില്‍ സജ്ജീകരിച്ച സി.എം.എ.താജ് നഗറിലാണ് സമ്മേളനം നടത്തപ്പെടുന്നത്.

സമ്മേളനത്തിന്റെ മുന്നോടിയായി പഞ്ചായത്ത്, മുന്‍സിപ്പല്‍, മണ്ഡലം തല കണ്‍വെന്‍ഷനുകള്‍ , പതാകാ ദിനാചരണം, മണ്ഡലം തല പ്രചാര വാഹനജാഥകള്‍ ഇതിനകം നടന്നുകഴിഞ്ഞു. ജില്ലാ സമ്മേളനം ഐതിഹാസിക സംഭവമാക്കി മാറ്റാനുള്ള ഒരുക്കങ്ങളാണ് കീഴ്ഘടകളില്‍ നടന്നുവരുന്നത്. 30 ന് രാവിലെ എട്ടുമണിക്ക് മുസ്ലീം ലീഗ് തറവാട്ടിലെ കാരണവരായ മുന്‍ എം.പി. അഡ്വ. ഹമീദലി ശംനാട് പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടിക്ക് തുടക്കമാകും. 8.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.ഒമ്പതു മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കാപ്പില്‍ മുഹമ്മദ് പാഷ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് കെ.മമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.

ഉച്ചതിരിഞ്ഞ് 1.30 ന് നടക്കുന്ന സെമിനാറില്‍ പ്രവാസികള്‍ പ്രശ്‌നങ്ങള്‍ പ്രതിവിധികള്‍ എന്ന വിഷയം ചര്‍ച്ച ചെയ്യും. ഒ.ടി.അഹ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ബഷീര്‍ വെള്ളിക്കോത്ത് വിഷയാവതരണം നടത്തും. വൈകുന്നേരം നാലുമണിക്ക്  പൊതുസമ്മേളനവും മെയ് മൂന്ന്, നാല്, അഞ്ച് തീയതികളില്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേക്കുള്ള കൊടിമര ജാഥയുടെ ഉദ്ഘാടനവും സംഘാടക സമിതി ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ സംസ്ഥാന മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് ഉദ്ഘാടനം ചെയ്യും. അഡ്വ. ഹമീദലി ശംനാട്, ചെര്‍ക്കളം അബ്ദുല്ല എന്നിവരെ മെട്രോ മുഹമ്മദ് ഹാജി, യഹ്യ തളങ്കര എന്നിവര്‍ ആദരിക്കും.

പ്രവാസി ക്ഷേമ നിധിബോര്‍ഡ് ചെയര്‍മാന്‍ പി.എം.എ.സലാം, സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹ്മദലി, കരകൗശല കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി.കമറുദ്ദീന്‍, എ.അബ്ദുര്‍ റഹ്മാന്‍, അന്‍സാരി തില്ലങ്കേരി, എം.എല്‍.എ.മാരായ പി.ബി.അബ്ദുര്‍ റസാഖ്, എന്‍.എ.നെല്ലിക്കുന്ന്, ടി.ഇ.അബ്ദുല്ല, ബാലകൃഷ്ണന്‍ പെരിയ, സി.വി.എം.വാണിമേല്‍, എ.കെ.മുസ്തഫ തിരൂരങ്ങാടി, എസ്.വി.അബ്ദുല്ല, കെ.സി.അഹ്മദ്, എന്‍.എ.അബൂബക്കര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള തുടങ്ങിയവര്‍ സംസാരിക്കും.

Pravasi league, District, Conference, Cherkalam Abdulla, Kasaragod, Inauguration, Seminar, Kerala,Kerala News,

വാര്‍ത്താസമ്മേളനത്തില്‍ എ.വി.ഉമ്മന്‍( ജില്ലാ പ്രസിഡന്റ്), കാപ്പില്‍
മുഹമ്മദ് പാഷ(സംസ്ഥാന വൈസ് പ്രസിഡന്റ്), ശംസുദ്ദീന്‍ ചെമ്പരിക്ക,അഹ്മദ് വിദ്യാനഗര്‍(ട്രഷറര്‍), എ.എം.ഇബ്രാഹിം(സെക്രട്ടറി), അബ്ദുല്ലക്കുഞ്ഞി മളിയില്‍(സെക്രട്ടറി), ബഹ്‌റൈന്‍ മുഹമ്മദ്(സെക്രട്ടറി), മുഹമ്മദ് ഗസാലി എന്നിവര്‍ പങ്കെടുത്തു.

Keywords: Pravasi league, District, Conference, Cherkalam Abdulla, Kasaragod, Inauguration, Seminar, Press meet, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

4:35 pm | 0 comments

മൈലാഞ്ചി സീസണ്‍-2 ജേതാവ് നവാസിന് മൊഗ്രാല്‍ കലാപഠനകേന്ദ്രം വക പൗര സ്വീകരണം 30 ന്

കാസര്‍കോട്: അബുദാബിയില്‍ നടന്ന ഏഷ്യാനെറ്റ് റിയാലിറ്റി ഷോ മൈലാഞ്ചി സീസണ്‍-2 ജേതാവ് നവാസ് ഉളിയത്തടുക്കയ്ക്ക് കേരള ഗവണ്‍മെന്റിന്റെ സാസ്‌ക്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊഗ്രാല്‍ മാപ്പിള കലാപഠന ഗവേഷണ കേന്ദ്രം പൗര സ്വീകരണം നല്‍കുന്നു. ഏപ്രില്‍ 30 ന് വൈകിട്ട് ഏഴ് മണിക്ക് ബംബ്രാണ ഗവ. എല്‍.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന 'സ്‌നേഹപൂര്‍വം നവാസിന്' എന്ന പരിപാടി മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും.

പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, കോണ്‍ഗ്രസ് നേതാവ് പി.എ. അഷ്‌റഫ് അലി, മുന്‍ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍, സിഡ്‌ക്കോ ചെയര്‍മാന്‍ സി.ടി. അഹ്മദലി, തുളു അക്കാദമി ചെയര്‍മാന്‍ അഡ്വ. സുബ്ബയ്യ റൈ, ലത്വീഫ് ഉപ്പള, യൂസുഫ് ബാംഗ്ലൂര്‍, സുരേഷ് കുമാര്‍ ഷെട്ടി എന്നിവര്‍ സംബന്ധിക്കും.

തുടര്‍ന്ന് നടക്കുന്ന അല്‍ഫലാഹ് ഗ്രൂപ്പ് ബാംഗ്ലൂര്‍, മുഖ്യ പ്രായോജകരായ ഇശല്‍ സന്ധ്യയില്‍ മൈലാഞ്ചി, പട്ടുറുമാല്‍, പതിനാലാം രാവ്, സുറുമ, കസബ് തട്ടം എന്നിവയില്‍ പ്രമുഖരായ കലാകാരന്മാര്‍ അണിനിരക്കുന്ന ഇശല്‍ വിരുന്നും ഉണ്ടായിരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ മൊഗ്രാല്‍ മാപ്പിള കലാ ഗവേഷണ കേന്ദ്രം കണ്‍വീനര്‍ അശ്‌റഫ് കര്‍ള, അല്‍ഫലാഹ് ഗ്രൂപ്പ് ബാംഗ്ലൂര്‍, ചെയര്‍മാന്‍ എസ്. യൂസുഫ് , കെ.കെ അബ്ദുല്ല കുഞ്ഞി, നാസര്‍ മൊഗ്രാല്‍, എ.കെ ആരിഫ് .കെ.വി. യൂസുഫ്, എം.പി. ഖാലിദ്, ബി.ടി. മൊയ്തു എന്നിവര്‍ സംബന്ധിച്ചു.  

Press Meet, winner, Welcome Ceremony, Mogral, Cherkalam Abdulla, N.A.Nellikunnu, P.B. Abdul Razak, Kasaragod, Kerala.

Keywords: Press Meet, Winner, Welcome Ceremony, Mogral, Cherkalam Abdulla, N.A.Nellikunnu, P.B. Abdul Razak, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:26 am | 0 comments

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സത്യാഗ്രഹം

Written By kvarthaksd on 26 Apr 2013 | 11:39 pm

കാസര്‍കോട്: ജബ്ബാര്‍ വധക്കേസില്‍ ജയില്‍ കഴിയുന്ന പ്രതിയെ മോചിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി അയാളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും പെണ്‍കുട്ടിയുടെ മാതാവും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പ്രതിയുടെ ജാമ്യം ജില്ലാ കോടതി ഏപ്രില്‍ 12 ന് റദ്ദ് ചെയ്തതായും അവര്‍ ചൂണ്ടിക്കാട്ടി. പ്രതിയെ 30 ന് മുമ്പ് അറസ്റ്റ് ചെയ്തില്ലെങ്കില്‍ മെയ് രണ്ട് മുതല്‍ ബദിയഡുക്ക പോലീസ് സ്‌റ്റേഷന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തുമെന്നും അവര്‍ അറിയിച്ചു.

കേസിലെ പ്രതി അബ്ദുല്ലക്കുഞ്ഞി എന്ന അബുവിനെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതലേ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയോട് കാസര്‍കോട് സി.ഐ. കാട്ടുന്ന നിലപാടും സംശയം ജനിപ്പിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.

Case, Arrest, Accuse, Girl, Rape, Press meetവാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജഗന്നാഥ ഷെട്ടി, ഹമീദ് കെടഞ്ചി, ബി.എസ്. ഇബ്രാഹിം, പെണ്‍കുട്ടി, മാതാവ്, പെണ്‍കുട്ടിയുടെ അമ്മാവന്‍ എന്നിവര്‍ സംബന്ധിച്ചു.


Keywords: Case, Arrest, Accuse, Girl, Rape, Press meet, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:39 pm | 0 comments

മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനം 29, 30 തീയ്യതികളില്‍ പാലക്കുന്നില്‍

കാസര്‍കോട്: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനം ഏപ്രില്‍ 29, 30 തീയ്യതികളില്‍ പാലക്കുന്നില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  2013 നവംബറില്‍ ബീഹാറില്‍ നടക്കുന്ന അസോസിയേഷന്റെ പത്താം ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായാണ് ജില്ലാ സമ്മേളനം. മൂന്നു വര്‍ഷത്തിലൊരിക്കലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തില്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 333 പ്രതിനിധികളാണ് പങ്കെടുക്കുക.

29 ന് രാവിലെ പത്തുമണിക്ക് ദേശീയ വൈസ് പ്രസിഡണ്ട് എം.സി. ജോസഫൈന്‍ പ്രതിനിധി സമ്മേളനം ഉദ് ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റിയംഗം പി.കെ. സൈനബ സംഘടനാ റിപോര്‍ട്ടും ജില്ലാ സെക്രട്ടറി എം ലക്ഷ്മി പ്രവര്‍ത്തന റിപോര്‍ട്ടും അവതരിപ്പിക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര-സംസ്ഥാന നേതാക്കളായ രുഗ്മിണി സുബ്രഹ്മണ്യം, വി.വി. സരോജിനി, എം. ലക്ഷ്മി, വി.പി. ജാനകി, എം. സുമതി എന്നിവര്‍ പങ്കെടുക്കും.

30 ന് വൈകുന്നേരം മൂന്നുമണിക്ക് വൈറ്റ് വളണ്ടിയര്‍മാരുടെയും ബാന്റ്‌സെറ്റിന്റെയും അകമ്പടിയോടെ ശക്തി പ്രകടനം നടക്കും. പൊതുസമ്മേളനം അഖിലേന്ത്യാ ജോ.സെക്രട്ടറി യു വാസുകി ഉദ്ഘാടനം ചെയ്യും. പി.കെ. ശ്രീമതി ടീച്ചര്‍, കെ കെ ശൈലജ ടീച്ചര്‍ എന്നിവര്‍ സംബന്ധിക്കും.

സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകള്‍, സാഹിത്യ രചനാ മത്സരങ്ങള്‍, സംവാദങ്ങള്‍, മതസൗഹാര്‍ദ സദസുകള്‍, നവോത്ഥാന സദസുകള്‍, വനിതാ കമ്പവലി മത്സരം തുടങ്ങിവ വിവിധ സ്ഥലങ്ങളിലായി നടന്നു. 27 ന് വൈകുന്നേരം നാലുമണിക്ക് സമ്മേളനത്തിന്റെ ഭാഗമായി ശിങ്കാരി മേള മത്സരവും സാംസ്‌കാരിക സമ്മേളനവും പാലക്കുന്നില്‍ നടക്കും.

പ്രതിനിധി സമ്മേളന നഗരിയായ പി.സി. കാര്‍ത്യായനികുട്ടിയമ്മ നഗറില്‍ ഉയര്‍ത്താനുള്ള പതാക മാങ്ങാട്ടെ മാധവിയമ്മയുടെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ജില്ലാ വൈസ് പ്രസിഡണ്ട് കെ.യു. മേരിയുടെ നേതൃത്വത്തിലും കൊടിമരം പൈവളിഗെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ജില്ലാ ട്രഷറര്‍ സുനു ഗംഗാധരന്റെ നേതൃത്വത്തിലും കൊണ്ടുവരും.
Press Meet, Mahila-Association, Conference, Kasaragod, Kerala, Kerala News, International News
പോതു സമ്മേളന നഗരിയായ ക്യാപ്റ്റന്‍ ലക്ഷ്മി നഗറിലേക്കുള്ള പതാക കയ്യൂര്‍ രക്ത സാക്ഷി മണ്ഡപത്തില്‍ നിന്ന് സംസ്ഥാന കമ്മിറ്റിയംഗം പി. ശ്യാമളയുടെ നേതൃത്വത്തിലും കൊടിമരം അമ്പങ്ങാട്ടെ മനോജിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും ജില്ലാ ജോയിന്റ് സെക്രട്ടറി പി.സി. സുബൈദയുടെ നേതൃത്വത്തിലും കൊണ്ടു വരും.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ.വി. കുഞ്ഞിരാമന്‍, ഇ. പത്മാവതി, എം. സുമതി, എം. ലക്ഷ്മി, വി.പി. ജാനകി, പി. ഗീത, എം. ഗൗരിക്കുട്ടി സംബന്ധിച്ചു.

Keywords: Press Meet, Mahila-Association, Conference, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:30 pm | 0 comments

മലബാര്‍ കലാവേദി റിയാലിറ്റി ഷോ മെയ് 21ന്; ഉദ്ഘാടനം കലാഭവന്‍ മണി

Written By kvartha delta on 25 Apr 2013 | 7:37 pm

കാസര്‍കോട്: കലാകാരന്മാരുടെ സംഘടനയായ മലബാര്‍ കലാവേദി സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോ-2013 മെയ് 21 ന് മൊഗ്രാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. സിനിമാ നടന്‍ കലാഭവന്‍ മണി ഷോ ഉദ്ഘാടനം ചെയ്യുമെന്ന് കലാവേദി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ പത്തിന് പ്രസിഡന്റ് അഷ്‌റഫ് പയ്യന്നൂര്‍ പതാക ഉയര്‍ത്തും. 10.30 ന് കേരളത്തിലെ പ്രമുഖ കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങ് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറ് മണിക്ക് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കും. റംല ബീഗം, മൂസ എരഞ്ഞോളി, കെ.ടി. മൊയ്തീന്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്‍, ഒ.എം. കരുവാരക്കുണ്ട്്, എം. ഉമര്‍, ടി.കെ. ഹംസ തുടങ്ങിയവര്‍ സംബന്ധിക്കും.

സംഗീത രംഗത്തെ പ്രഗല്‍ഭരായ എട്ട് ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. നിര്‍ധനരായവര്‍ക്കുള്ള ധനസഹായ വിതരണവും നടത്തും. വിജയികള്‍ക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളായി 1,00001, 50,001, 25,001 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. ഏറ്റവും നല്ല ഗായകനും ഗായികയ്ക്കും 5,000 രൂപ വീതം നല്‍കും. മത്സരം കേരളത്തിലെ പ്രഗല്‍ഭരായ ജഡ്ജിംഗ് കമ്മിറ്റിയാണ് നിയന്ത്രിക്കുക. പരിപാടിക്ക് രണ്ട് ദിവസം മുമ്പ് തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെ റോഡ് ഷോയും സംഘടിപ്പിക്കും.

Malabar Kalavedi Reality Show, Malayalam Film Actor, Kalabhavan AMni, Inauguration

കലാ രംഗത്തുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും അവശകലാകാരന്മാരെ സംരക്ഷിക്കുന്നതിനുമാണ് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. കലാ സംവിധായകന്‍ മൊയ്തീന്‍ മൊഗ്രാലിന്റെ നേതൃത്വത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന വേദിയിലായിരിക്കും ഷോ അറങ്ങേറുക. വാര്‍ത്താസമ്മേളനത്തില്‍ കലാവേദി ജനറല്‍ സെക്രട്ടറി ശാഫി ചെമ്പരിക്ക, സെക്രട്ടറിമാരായ ഹമീദ് കോളിയടുക്കം, യൂസുഫ് മേല്‍പറമ്പ്, ഇ.എം. ഇബ്രാഹിം മൊഗ്രാല്‍, പബ്ലിസിറ്റ് ചെയര്‍മാന്‍ ശാഫി തെരുവത്ത് എന്നിവര്‍ പങ്കെടുത്തു.

Keywords: Malabar Kalavedi Reality Show, Malayalam Film Actor, Kalabhavan AMni, Inauguration, Kasaragod, Press meet, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:37 pm | 0 comments

ജില്ലാ ബാങ്കില്‍ സ്ഥലം മാറ്റ പീഡനം; എംപ്ലോയീസ് ഫെഡറേഷന്‍ പ്രക്ഷോഭത്തിന്

Written By kvarthaksd on 22 Apr 2013 | 7:50 pm

കാസര്‍കോട്: ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റി പീഡിപ്പിക്കുകയാണെന്ന് ഡിസ്ട്രിക്ട് കോ-ഓപറേറ്റീവ് ബാങ്ക് എപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ബാങ്കില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ചാര്‍ജെടുത്തതോടെയാണ് 200 ലധികം ജീവനക്കാരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയതെന്നും അവരില്‍ 90 ശതമാനം പേരും ബാങ്ക് എംപ്ലോയീസ് ഫെഡറേഷനിലെ അംഗങ്ങളാണെന്നും അവര്‍ പറഞ്ഞു.

ബാങ്കിലെ എംപ്ലോയീസ് കോണ്‍ഗ്രസിന്റെ ചില നേതാക്കളുടെ താല്‍പര്യപ്രകാരം ജീവനക്കാരെ സംഘടനയില്‍ നിന്നും മാറ്റിയെടുക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും അവര്‍ പറഞ്ഞു. ഫെബ്രുവരി 11 ന് പുതിയ ഭരണസമിതി അധികാരമേറ്റപ്പോള്‍ സംഘടനാ നേതാക്കള്‍ ബാങ്ക് പ്രസിഡന്റ് പി.സി. രാമനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന സമീപനം ഉണ്ടാവുകയില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആ ഉറപ്പിന് പിന്നാലെ അഞ്ച് വനിതാ ജീവനക്കാരെ പരമാവധി ബുദ്ധിമുട്ടിക്കാന്‍ വേണ്ടി ദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുകയാണ് ഉണ്ടായത്.

ഭരണ സമിതിയുടെ പ്രതികാര നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അതിന് മുന്നോടിയായി 26 ന് ബാങ്ക് ഹെഡ് ഓഫീസിന് മുന്നില്‍ ജീവനക്കാര്‍ കൂട്ട ധര്‍ണ നടത്തുമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ധര്‍ണ ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. വിവിധ തൊഴിലാളി സംഘടനാനേതാക്കള്‍ പ്രസംഗിക്കും.
Dist-Co-operative-Bank-Employees-Federation Press conference, Kasaragod


വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി. ദാമോദരന്‍, ജോയിന്റ് സെക്രട്ടറി എ. ഗോപാലന്‍, ട്രഷറര്‍ പി. കുമാരന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. ജയകുമാര്‍, ടി. രാഘവന്‍, കെ. മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Press Meet, Bank, K.Kunhiraman MLA, Udma, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

7:50 pm | 0 comments

ഐ.എന്‍.എല്‍. ജില്ലാ സമ്മേളനം 23ന് തുടങ്ങും

Written By kvartha delta on 20 Apr 2013 | 4:52 pm

കാസര്‍കോട്: ഏപ്രില്‍ 23 മുതല്‍ 26 വരെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് (സി.എച്ച്. അഹ്മദ് ഹാജി നഗര്‍) നടക്കുന്ന ഐ.എന്‍.എല്‍. ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കുടുംബസംഗമം, പ്രവാസി സംഗമം, തൊഴിലാളി സംഗമം, വിദ്യാര്‍ത്ഥി സംഗമം, യുവജന സംഗമം, പ്രകടനം, പൊതുസമ്മേളനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായുണ്ടാകും. 23ന് രാവിലെ ഒമ്പത് മണിക്ക് സമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി.എ. മുഹമ്മദ് കുഞ്ഞി ഹാജി പതാക ഉയര്‍ത്തും. 10 മണിക്ക് കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എസ്.എ. പുതിയ വളപ്പില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് എം.ടി.പി. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിക്കും.

വൈകിട്ട് മൂന്നിന് സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കുടുംബസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. അഡ്വ. റൈഹാനത്ത് മുഖ്യപ്രഭാഷണം നടത്തും. 24ന് രാവിലെ ഒമ്പത് മണിക്ക് പ്രവാസി സംഗമം ദേരാസിറ്റി ഓഡിറ്റോറിയത്തില്‍ നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ബഷീര്‍ അഹ്മദ് ഉദ്ഘാടനം ചെയ്യും. ആമുഹാജി മൗവ്വല്‍ അധ്യക്ഷത വഹിക്കും.

INL, Press meet, Conference, Kasaragod, Kerala, Press Conference, Indian National League

24ന് രാവിലെ 11 മണിക്ക് തൊഴിലാളി സംഗമം ദേരാസിറ്റി ഓഡിറ്റോറിയത്തില്‍ എന്‍.എല്‍.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. മുസ്തഫ ഉദ്ഘാടനം ചെയ്യും. 24ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ദേരാസിറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സംഗമം ശംസാദ് മറ്റത്തൂര്‍ ഉദ്ഘാടനം ചെയ്യും. ഹഫീല്‍ തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് മൂന്ന് മണിക്ക് യുവജനസംഗമം എന്‍.വൈ.എല്‍. സംസ്ഥാന പ്രസിഡന്റ് ബുഖാരി മന്നാനി ഉദ്ഘാടനം ചെയ്യും. റഹീം ബെണ്ടിച്ചാല്‍ അധ്യക്ഷനായിരിക്കും.

25ന് വൈകിട്ട് നാല് മണിക്ക് ആദര്‍ശ രാഷ്ട്രീയത്തിന്റെ രണ്ട് പതിറ്റാണ്ട് എന്ന വിഷയത്തിലുള്ള സെമിനാറില്‍ ഐ.എന്‍.എല്‍. ജില്ലാ പ്രസിഡന്റ് പി.എ. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പ്രസംഗിക്കും. 26ന് വൈകിട്ട് മൂന്ന് മണിക്ക് പുലിക്കുന്നില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് പ്രകടനവും ഉണ്ടാകും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ദേശീയ പ്രസിഡന്റ് പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്യും. വിവിധ നേതാക്കള്‍ പ്രസംഗിക്കും.

വാര്‍ത്താ സമ്മേളത്തില്‍ നേതാക്കളായ കെ.എസ്. ഫക്രുദ്ദീന്‍, എം.എ. ലത്തീഫ്, പി.എ. മുഹമ്മദ് കുഞ്ഞി, അസീസ് കടപ്പുറം, മൊയ്തീന്‍ കുഞ്ഞി കളനാട്, കപ്പണ മുഹമ്മദ് കുഞ്ഞി, മുസ്തഫ തോരവളപ്പ്, സി.എം.എ. ജലീല്‍, റഹീം ബെണ്ടിച്ചാല്‍, സിദ്ദീഖ് ചേരങ്കൈ, ഖലീല്‍ എരിയാല്‍, ഹനീഫ് കടപ്പുറം, ഇഖ്ബാല്‍ മാളിക എന്നിവര്‍ സംബന്ധിച്ചു.

Keywords: INL, Press meet, Conference, Kasaragod, Kerala, Press Conference, Indian National League, C.H. Ahmed Haji Nagar, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:52 pm | 1 comments

മാനവ സൗഹാര്‍ദ റാലിയും 300 കുട്ടികള്‍ക്ക് പഠനോപകരണ വിതരണവും നടത്തും

Written By kvarthapressclub on 17 Apr 2013 | 5:28 pm

കാസര്‍കോട്: കോളിയടുക്കം സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 20 ന് ബോധവല്‍ക്കരണ യാത്രയും മാനവ സൗഹാര്‍ദ റാലിയും 300 കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണവും കലാപരിപാടികളും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  രാവിലെ ഏഴുമണിക്ക് സാന്ത്വനം ഉപദേശക സമിതി അംഗം മഹ്മൂദ്  ജിലാനി ബാഖവി പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കം കുറിക്കും.

ഒമ്പതുമണിക്ക് മണ്ണിനേയും മനുഷ്യനേയും സംരക്ഷിക്കുക, വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക, നമ്മുടെ നാടിനെ മാലിന്യ മുക്തമാക്കുക, എന്നീ സന്ദേശവുമായി ചെമ്മനാട് പഞ്ചായത്തിലെ  ആറു കേന്ദ്രങ്ങളില്‍ ബോധവല്‍ക്കണ യാത്ര നടത്തും.  പഞ്ചായത്ത് പ്രസിഡന്റ് ആഇശ അബ്ദുല്ല , യാത്രാനായകന്‍ മുജീബ് റഹ്മാന് പതാക കൈമാറും. വൈകുന്നേരം നാലുമണിക്ക് മീത്തല്‍ കോളിയടുക്കയില്‍ നിന്നും ശിവപുരം ജംഗ്ഷനിലേക്ക് മാനവ സൗഹൃദ റാലി സംഘടിപ്പിക്കും.

 സിനിമാതാരം ഒ.എ.അനിയപ്പന്‍ ഉദ്ഘാടനം ചെയ്യും. അഞ്ചുമണിക്ക് 300 കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണവും ക്യാഷ് അവാര്‍ഡ് വിതരണവും സാന്ത്വനം ഉപദേശക സമിതി അംഗം ഉണ്ണികൃഷ്ണന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ പി.കരുണാകരന്‍ എം.പി.ഉദ്ഘാടനം ചെയ്യും. നാട്ടിലെ മികച്ച കര്‍ഷകരെയും മികച്ച അധ്യാപകരെയും എം.പി പൊന്നാടയണിയിച്ച് ആദരിക്കും. കാരുണ്യ പ്രവര്‍ത്തനത്തിന് മികച്ച സംഭാവന നല്‍കിയ കാരവല്‍ ദിനപത്രത്തിനുള്ള അവാര്‍ഡ് എസ്.സുരേന്ദ്രന് പി. കരുണാകരന്‍ എം.പി.നല്‍കും.

Kasaragod, Koliyadukkam, Child, Programme, Press meet, Chemnad, Inauguration, Teachers, Kerala,Kerala News, International News,

മുഖ്യ അതിഥികളായ പ്രശസ്ത സിനിമാ താരം ഒ.എ.അനിയപ്പന്‍ ക്യാഷ് അവാര്‍ഡ് വിതരണവും കേരള ക്രിക്കറ്റ് ഓള്‍ റൗണ്ടര്‍ അന്‍ഫല്‍ പഠനോപകരണ വിതരണവും നടത്തും. കുട്ടികള്‍ക്കുള്ള സമ്മാന വിതരണം ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു ഹാജി നിര്‍വഹിക്കും. ഏഴുമണിക്ക് സാന്ത്വനത്തിന്റെ ബാല- വനിത- പ്രവാസി സംഗമവും കലാപരിപാടികളും നടക്കും.  വൈവിധ്യമാര്‍ന്ന പരിപാടികളോടെ കലാപരിപാടികള്‍ അവസാനിക്കും.

വാര്‍ത്താസമ്മേളനത്തില്‍ മുജീബ് റഹ്മാന്‍, എം.എ. സലാം മൂടംബയല്‍, സദാനന്ദന്‍ എറണാകുളം, അശോകന്‍ അണിഞ്ഞ, അബുതാഹിര്‍ ബെണ്ടിച്ചാല്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Koliyadukkam, Child, Programme, Press meet, Chemnad, Inauguration, Teachers, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

5:28 pm | 0 comments

എന്‍ഡോസള്‍ഫാന്‍ ജാഗ്രതാ കണ്‍വെന്‍ഷന്‍ 19 ന്; ഉദ്ഘാടനം സുഗതകുമാരി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 19 ന് രാവിലെ 10 മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി നടത്തുന്ന ജാഗ്രതാ കണ്‍വെന്‍ഷന്‍ കവയിത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്യും. കണ്‍വെന്‍ഷനില്‍ പി.കരുണാകരന്‍ എം.പി, വി.എം.സുധീരന്‍, ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, പി.എ.പൗരന്‍, ഡോ.ഡി. സുരേന്ദ്രനാഥ് എന്നിവരും അനിശ്ചിതകാല നിരാഹാര സമരത്തെ വിജയിപ്പിക്കാന്‍ സഹായിച്ച യുവജന, വിദ്യാര്‍ത്ഥി, സാമൂഹ്യ സാംസ്‌ക്കാരിക, പരിസ്ഥിതി, രാഷ്ട്രീയരംഗത്തെ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അവകാശങ്ങള്‍ക്കുവേണ്ടി യോജിച്ച പോരാട്ടത്തിനും സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ നിര്‍ബന്ധിക്കുന്നതിനും വേണ്ടിയുള്ള ജാഗ്രതാ സമിതി കണ്‍വെന്‍ഷനില്‍ രൂപീകരിക്കും. അര്‍ഹരായവരെ കണ്ടെത്തുന്നതിന് മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ ഗവ.ഉത്തരവായെങ്കിലും അത് നടക്കാതെ പോകുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇത് ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍പെട്ടിട്ടും വേണ്ടുന്ന നടപടികളെടുക്കുന്നില്ല. മതിയായ ചികിത്സ കിട്ടാതെ അമ്പലത്തറയിലെ സിനാന്‍ മരിച്ചത് ഇതിനുദാഹരണമാണ്.

പ്രഖ്യാപനങ്ങളും തീരുമാനങ്ങളും നടപ്പാക്കുന്നതിനെ നിരീക്ഷിക്കാനും നിര്‍ബന്ധിക്കാനുമുള്ള ജാഗ്രതാ സമിതികള്‍ പഞ്ചായത്ത് തോറും രൂപീകരിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ കണ്‍വെന്‍ഷനില്‍ ഉണ്ടാകും. കാസര്‍കോടിന്റെ ജൈവപുനസ്ഥാപനത്തിനായുള്ള പദ്ധതികളും പുനരധിവാസം ശാസ്ത്രീയമായി നടപ്പാക്കുന്നതിനെ കുറിച്ചും കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ ടി.ശോഭന, ഹമീദ് സീസണ്‍, സി.വി.നളിനി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, രോഹിണി വി., സുഭാഷ് ചീമേനി, രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Press Meet, Endosulfan, Municipal Conference Hall, Inauguration, Kasaragod, Kerala, Kerala News, International News, National News.

Keywords: Press Meet, Endosulfan, Municipal Conference Hall, Inauguration, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

2:29 pm | 0 comments

ഉദയിഗിരി വിഷ്ണുമൂര്‍ത്തി ക്ഷേത്രം ഒറ്റക്കോല മഹോത്സവം 20ന് തുടങ്ങും

വിദ്യാനഗര്‍: ഉദയഗിരി ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം ഒറ്റക്കോല മഹോത്സവം ഏപ്രില്‍ 20, 21 തീയതികളില്‍ വിവിധ പരിപാടികളോടെ കൊണ്ടാടുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 20ന് രാവിലെ ആറ് മണിക്ക് ആനപ്പന്തല്‍ കയറ്റലോടെയാണ് ആരംഭം തുടര്‍ന്ന് ഗണപതി ഹോമം, തമ്പിലം, മേലരി കൂട്ടല്‍, ദീപാരാധന, ഭണ്ഡാരം എഴുന്നള്ളത്ത്, ആചാര്യ സ്വീകരണം എന്നിവയും രാത്രി 7.15ന് മേലരിക്ക് തീകൊളുത്തലും നടക്കും. തുടര്‍ന്ന് തുടങ്ങല്‍, ശ്രീവിഷ്ണുമൂര്‍ത്തിയുടെ കുളിച്ചേറ്റം, കരിമരുന്ന് പ്രയോഗം.

21ന് പുലര്‍ചെ നാല് മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ അഗ്നിസ്‌നാനവും തുടര്‍ന്ന് പ്രസാദ വിതരണവും. എട്ട് മണിക്ക് തുലാഭാരവും 10 മണിക്ക് ബണ്ഡാരം തിരിച്ചെഴുന്നള്ളത്തും നടക്കും. 20ന് രാത്രി എട്ടിന് കണ്ണൂര്‍ ലാസ്യ കോളജ് ഓഫ് ഫൈനാന്‍സ് അവതരിപ്പിക്കുന്ന കുരുക്ഷേത്ര എന്ന നൃത്തസമന്വയം. 10 മണിക്ക് ഫ്രണ്ട്‌സ് ഉദയഗിരിയുടെ ആഭിമുഖ്യത്തില്‍ നുള്ളിപ്പാടി ശ്രീഅയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന തിരുമുല്‍കാഴ്ച. 12 മണിക്ക് പ്രസീദ ചാലക്കുടി നയിക്കുന്ന എസ്.എസ്. ഓര്‍ക്കസ്ട്രയുടെ മെഗാമ്യൂസിക്കല്‍നൈറ്റും അരങ്ങേറും. 
Mahothsavam, Udayagiri, Vidya Nagar, Press meet, Kasaragod
വാര്‍ത്താസമ്മേളനത്തില്‍ കെ.ജി. ചന്ദ്ര, സുനില്‍കുമാര്‍ നെല്‍ക്കള, ദിവാകര ആചാര്യ, കെ.പി. രവീന്ദ്ര, കെ.ജി. ഹരിപ്രസാദ് എന്നിവര്‍ സംബന്ധിച്ചു.

Keywords: Mahothsavam, Udayagiri, Vidya Nagar, Press meet, Kasaragod, Kerala, Sri Vishnumoorthi Kshethram, Ottakkola Mahotsavam, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
2:06 pm | 0 comments

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ റോഡ് സുരക്ഷ സന്ദേശ യാത്ര 18 ന് തുടങ്ങും

Written By kvarthaksd on 16 Apr 2013 | 7:06 pm

കാസര്‍കോട്: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി കാസര്‍കോട് ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റി റോഡ് സുരക്ഷ സന്ദേശ യാത്ര സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 18 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍ കുമാര്‍ സന്ദേശ യാത്രയുടെ ഫഌഗ് ഓഫ് നിര്‍വഹിക്കും.

രാവിലെ ഫോട്ടോ പ്രദര്‍ശന സ്റ്റാള്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. 14 ജില്ലാ ആസ്ഥാനങ്ങളിലും ഫോട്ടോ പ്രദര്‍ശനവും ഫിലിം പ്രദര്‍ശനവും നടത്തും. രണ്ട് വാഹനങ്ങളിലായി പത്തു പേരടങ്ങുന്ന സംഘമാണ് തിരുവനന്തപുരം വരെ സന്ദേശ യാത്ര നടത്തുക. മെയ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കും. വിവിധ വാഹനാപകടങ്ങളുടെ 500 ഓളം ഫോ്‌ട്ടോകാളാണ് പ്രദര്‍ശനത്തില്‍ ഉള്‍പെടുത്തിയിട്ടുള്ളത്.

വാര്‍ത്താസമ്മേളനത്തില്‍ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ പി. രാജേഷ്, ഫാമിലി വെല്‍ഫയര്‍ സൊസൈറ്റി ചെയര്‍മാന്‍ ഇ. അബ്ദുല്ലക്കുഞ്ഞി, അസിസ്റ്റന്‍ഡ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ സുനീഷ് പുതിയ വീട്ടില്‍, ഫാമിലി വെല്‍ഫയര്‍ സൊസൈറ്റി വെല്‍ഫയര്‍ ഡയറക്ടര്‍ മുഹമ്മദ് സയ്യിദ് കീഴൂര്‍, മെമ്പര്‍ ശശിധരന്‍ എതിര്‍ത്തോട്, ശിവശങ്കര്‍ എന്നിവര്‍ സംബന്ധിച്ചു.

Press Meet, Road, Thiruvananthapuram, Kasaragod, Kerala, Kerala News, International News, National News, Gulf News.

Keywords: Press Meet, Road, Thiruvananthapuram, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:06 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories