Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Police-raid. Show all posts
Showing posts with label Police-raid. Show all posts

മഡ്കാ കേന്ദ്രങ്ങളില്‍ റെയ്ഡ്; 7 പേര്‍ അറസ്റ്റില്‍

Written By kvarthapressclub on 14 Jun 2013 | 5:19 pm

കാസര്‍കോട്: മഡ്കാ കേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ വ്യാപക റെയ്ഡില്‍ ഏഴുപേരെ അറസ്റ്റുചെയ്തു. 6,600 രൂപ ഇവരില്‍ നിന്നും പിടികൂടി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ഏഴുപേരെ പിടികൂടിയത്. അടുക്കത്ത്ബയലിലെ നാരായണന്‍(40), കോട്ടക്കണ്ണിയിലെ നിരഞ്ജന്‍(54) എന്നിവരെ 250 രൂപയുമായി പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് അറസ്റ്റുചെയ്തു.

Madka, Police-raid, Arrest, Kasaragod, Busstand, Adkathbail,  Kerala,National, National Newsഫോര്‍ട്‌റോഡിലെ സതീഷ്(38), ഉളിയത്തടുക്ക കുന്നിലെ അബ്ദുള്‍ റസാഖ്(25), തെരുവത്തെ നിസാര്‍ അഹ്മദ്(29) എന്നിവരെ 3,240 രൂപയുമായി പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ചും അറസ്റ്റുചെയ്തു. നാലാംമൈലിലെ അബ്ദുള്‍ ലത്തീഫ്(28) സന്തോഷ് നഗറിലെ നൗഷാദ്(24) എന്നിവരെ 3,110 രൂപയുമായി പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ചും പിടികൂടി. വ്യാഴാഴ്ച വൈകിട്ടാണ് പോലീ
സ് റെയ്ഡ് നടത്തിയത്.

Keywords: Madka, Police-raid, Arrest, Kasaragod, Busstand, Adkathbail,  Kerala,National, National News, Inter National News, World News, Sports News,Gold News, Educational News.

5:19 pm | 1 comments

നിസാര പ്രശ്‌നങ്ങള്‍ ഊതിവീര്‍പ്പിച്ച് നാട്ടില്‍ ചിലര്‍ സമാധാന അന്തരീക്ഷം തകര്‍ക്കുന്നു: മടിക്കൈ കമ്മാരന്‍

Written By kvarthakgd1 on 8 Jun 2013 | 10:00 am

നീലേശ്വരം: നിസാര പ്രശ്‌നങ്ങളെ ചൊല്ലി നാട്ടിലെ ശാന്തിയും സമാധാനവും തകര്‍ക്കുന്നവര്‍ക്കതിരെ ബി.ജെ.പി ശക്തമായി പ്രതിഷേധിച്ചു. ഓര്‍ചയില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  പെരുപ്പിച്ച് കാണിച്ച് പോലീസിനെ ഉപയോഗിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്നത് അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍ ആവശ്യപ്പെട്ടു.

പോലീസ് റെയ്ഡ് നടത്തിയ പുറത്തേക്കൈ പ്രദേശത്തെ രാജു, ചിന്താമണി, വിജയന്‍, തങ്കമണി, സുരേഷ് തുടങ്ങിയവരുടെ വീടുകള്‍ ബി.ജെ.പി നേതാക്കളായ  മടിക്കൈ കമ്മാരന്‍, എസ്.കെ. കുട്ടന്‍, അജയകുമാര്‍, ടി. രാധകൃഷ്ണന്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, പി.വി സുകുമാരന്‍, പി.യു. വിജയകുമാര്‍, പി.വി. നരേന്ദ്ര ബാബു, എം. സത്യന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

 Kanhangad, Neeleswaram, BJP, Congress, Police-raid, Kasaragod, Kerala, Madikkai Kamaran, Malayalam news, Kerala News, International News, National News, Gulf News, Health News
Keywords: Kanhangad, Neeleswaram, BJP, Congress, Police-raid, Kasaragod, Kerala, Madikkai Kamaran, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:00 am | 0 comments

മത്സ്യ വ്യവസായിയുടെ ഫ്ലാറ്റില്‍ നിന്ന് 63 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി

Written By kvarthaksd on 30 Apr 2013 | 12:19 pm

മംഗലാപുരം: മത്സ്യ വ്യവസായിയുടെ ഫ്ലാറ്റില്‍ നിന്ന് 63 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. മെയ് അഞ്ചിന് കര്‍ണാടക നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ആവശ്യത്തിന് ചിലവഴിക്കാന്‍ കരുതി വെച്ചതാണ് പണമെന്നാണ് നിഗമനം.

മത്സ്യ വ്യവസായി യു.എന്‍. അബ്ദുര്‍ റസാഖിന്റെ അത്താവറിലെ ഫ്ലാറ്റില്‍ നിന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും നടത്തിയ സംയുക്ത റെയ്ഡില്‍ പണം കണ്ടെടുത്തത്. പണം ഇയാളുടെ കൈവശം വന്നതെങ്ങനെയെന്ന് തെളിയിക്കുന്ന യാതൊരു രേഖകളും പോലീസിന് ലഭ്യമായില്ല. തിങ്കളാഴ്ച രാത്രിയാണ് രഹസ്യ വിവരം കിട്ടി ഫ്ലാറ്റില്‍ റെയ്ഡ് നടത്തിയത്.

സെക്ടര്‍ മജിസ് ട്രേറ്റ്, അസിസ്റ്റന്‍ഡ് കമ്മീഷണര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഹര്‍ഷ ഗുപ്ത, എ.സി.പി. ജഗന്നാഥ്, ഇലക്ഷന്‍ ഓഫീസര്‍മാര്‍ എന്നിവരും ഉണ്ടായിരുന്നു.

Seized, Cash, Police, Arrest, Police-Raid, Case, Mangalore, Kerala News.
സംഭവത്തില്‍ പാണ്ടേശ്വരം പോലീസ് കേസെടുത്തു. ഫ്ലാറ്റ് തന്റെ മകളുടേതാണെന്ന് അബ്ദുര്‍ റസാഖ് പോലീസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ആവശ്യത്തിന് കരുതിയ പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.



Keywords: Seized, Cash, Police, Arrest, Police-Raid, Case, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:19 pm | 0 comments

പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ പോലീസ് റെയ്ഡ്: സിഡികളും ലഘുലേഖകളും പിടികൂടി

Written By kvarthaksd on 25 Apr 2013 | 12:34 pm

കാസര്‍കോട്: പെരുമ്പള പാലത്തിന് സമീപത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ പോലീസ് നടത്തിയ റെയ്ഡില്‍ സിഡികളും ലഘുലേഖകളും ബുക്കുകളും പിടികൂടി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് പോലീസ് പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയത്.

കാസര്‍കോട് സി.ഐയുടെ ചുമതലയുള്ള ആദൂര്‍ സി.ഐ എ. സതീശ് കുമാര്‍, കാസര്‍കോട് ടൗണ്‍ സി.ഐ ദിനേശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ നാറാത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ബോംബും ആയുധങ്ങളും മറ്റും പിടികൂടിയതിന്റെ തുടര്‍ചയായാണ് കാസര്‍കോട്ടെയും റെയ്‌ഡെന്ന് കരുതുന്നു. മുമ്പും പെരുമ്പളയിലെ ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു.
Arrest, Police-Raid, Book, Kasaragod, Kerala, Kerala News, International News, National News.

Keywords: Arrest, Police-Raid, Book, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:34 pm | 0 comments

ഓട്ടോയില്‍ കടത്തുകയായിരുന്ന ഏഴര ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി

Written By kvarthaksd on 23 Apr 2013 | 9:35 pm

കാസര്‍കോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന ഏഴര ലക്ഷം രൂപയുടെ കുഴല്‍ പണം ബദിയഡുക്ക പോലീസും എക്‌സൈസും ചേര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ പിടികൂടി. ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള ഷിറിയയിലെ ഇബ്രാഹിമിനെ (45) യാണ് അറസ്റ്റ് ചെയ്തത്.

ബദിയഡുക്ക എസ്.ഐ. എം. ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള പോലീസും എക്‌സൈസും ബദിയഡുക്കയില്‍ വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് പള്ളത്തടുക്കയില്‍ വെച്ച് കെ.എല്‍. 14 ജി. 8821 നമ്പര്‍ ഓട്ടോ പോലീസിനെ കണ്ട് വെട്ടിച്ച് പോകാന്‍ ശ്രമിച്ചത്. സംശയം തോന്നിയ ഓട്ടോ പോലീസ് പിടികൂടുകയും പരിശോധന നടത്തിയപ്പോള്‍ ഡ്രൈവറുടെ സീറ്റിന് സമീപം പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന കുഴല്‍ പണം പിടികൂടുകയായിരുന്നു.

Seized, Badiyadukka, Police, Arrest, Rupee, Police-Raid, Kasaragod, Kerala, Kerala News, International News.
ബദിയഡുക്ക ഭാഗത്ത് വിതരണം ചെയ്യാന്‍ കൊണ്ടു വന്നതാണ് ഇതെന്നാണ് ഇബ്രാഹിം പോലീസിന് മൊഴി നല്‍കിയത്. നിരവധി വീടുകളില്‍ പണം നല്‍കിയതായും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇബ്രാഹിമിനെ വിശദമായി ചോദ്യം ചെയ്ത ശേഷം എന്‍ഫോസ്‌മെന്റ് അധികൃതര്‍ക്ക് കൈമാറുമെന്ന് പോലീസ് പറഞ്ഞു.

Keywords: Seized, Badiyadukka, Police, Arrest, Rupee, Police-Raid, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

9:35 pm | 0 comments

മംഗലാപുരത്ത് വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം: 2 യുവതികള്‍ അറസ്റ്റില്‍

Written By kvarthaksd on 18 Apr 2013 | 5:51 pm

മംഗലാപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. നാലു പെണ്‍കുട്ടികളെ മോചിപ്പിച്ചു. ഹാസന്‍ ബേലൂര്‍ സ്വദേശി താര (40), ചിക്കമംഗ്ലുരു സ്വദേശിനി ദീപ (20) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം മംഗലാപുരം പൊന്നാക്കട്ടയിലെ ഒരു വീട്ടില്‍വെച്ചാണ് അറസ്റ്റ്.

ഈയിടെ മൈസൂരിലെ അനാശാസ്യ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പോലീസ് പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിലാണ് ഈ പെണ്‍കുട്ടി പെണ്‍വാണിഭ സംഘത്തെ കുറിച്ച് പോലീസിനോട് വെളിപ്പെടുത്തിയത്. താര എന്ന സ്ത്രീയാണ് തന്നെ അനാശാസ്യ കേന്ദ്രത്തിലേക്ക് അയച്ചതെന്നും തന്നെപ്പോലെ നാല് പെണ്‍കുട്ടികള്‍ മംഗലാപുരത്തെ പെണ്‍വാണിഭ കേന്ദ്രത്തിലുണ്ടെന്നും പെണ്‍കുട്ടി പോലീസിനെ അറിയിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാംഗ്ലൂര്‍ സി.ഒ.ഡി. സംഘം മംഗലാപുരത്തെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് രണ്ട് സ്ത്രീകള്‍ കുടുങ്ങിയത്.

Arrest, Women, House, Police-Raid, Girl, Childrens, Lodge, Investigation, Police, Mangalore, Kerala News, International News.

പാവപ്പെട്ട വീടുകളിലെ പെണ്‍കുട്ടികള്‍ക്ക് സഹായവും പഠിപ്പിക്കാമെന്ന വാഗ്ദാനവും നല്‍കിയാണ് ഇവര്‍ കുട്ടികളെ അനാശാസ്യ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്നത്. ഇവരെ പിന്നീട് ആവശ്യക്കാര്‍ക്ക് കാഴ്ചവെയ്ക്കുകയാണ് പതിവ്. ചില പ്രമുഖ രാഷ്ട്രീയ നേതാക്കളും പോലീസുകാരും വരെ കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി. ഉഡുപ്പി, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കും കുട്ടികളെ പറഞ്ഞുവിട്ടതായും പ്രധാന ലോഡ്ജുകളിലും റിസോര്‍ട്ടുകളിലും പാര്‍പിച്ചതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

അറസ്റ്റിലായ താര സൂറത്ത്കല്ലില്‍ വനിതകളായ കൂലിത്തൊഴിലാളികളുടെ സംഘടനകളുടെ നേതാവായിരുന്നു. ഈ പദവി ദുരുപയോഗം ചെയ്താണ് അവര്‍ പെണ്‍കുട്ടികളെ അനാശാസ്യ കേന്ദ്രത്തില്‍ എത്തിച്ചതന്ന് പോലീസ് പറഞ്ഞു.

Arrest, Women, House, Police-Raid, Girl, Childrens, Lodge, Investigation, Police, Mangalore, Kerala News, International News.

Keywords: Arrest, Women, House, Police-Raid, Girl, Childrens, Lodge, Investigation, Police, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:51 pm | 0 comments

വിഷു പ്രമാണിച്ച് കോഴിയങ്കം: 16 കോഴികളുമായി 7 പേര്‍ അറസ്റ്റില്‍

Written By kvarthaksd on 15 Apr 2013 | 12:06 pm

കാസര്‍കോട്: കോഴിയങ്ക കേന്ദ്രത്തില്‍ ആദൂര്‍ പോലീസ് നടത്തിയ റെയ്ഡില്‍ 16 കോഴികളുമായി ഏഴു പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് ദേലമ്പാടി മാണിമൂലയിലെ രഹസ്യ കേന്ദ്രത്തില്‍ കേഴിയങ്കം നടക്കുന്നതിനിടെയാണ് അറസ്റ്റ്.

വിഷു പ്രമാണിച്ച് ഇവിടെ വന്‍തോതില്‍ കോഴിയങ്കം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് റെയ്ഡിനെത്തിയത്. മാണിമൂല സ്വദേശികളായ ശിവഗൗഡ, ശിവപ്രസാദ്, കൂസപ്പ ഗൗഡ, ബാലണ്ണ, നാഗപ്പ, സുധാകര റൈ, ലക്ഷ്മണ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെയും കോഴികളെയും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

Arrest, Police, Adhur, Police-Raid, Court, Kasaragod, Kerala, Kerala News, International News, National News.

Keywords: Arrest, Police, Adhur, Police-Raid, Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

12:06 pm | 0 comments

ചെര്‍ക്കളയില്‍ സൂക്ഷിച്ച 20 ലോഡ് മണലും മൂന്ന് ലോറിയും പിടിച്ചെടുത്തു

Written By kvarthapressclub on 29 Mar 2013 | 6:44 pm

ചെര്‍ക്കള: ചെര്‍ക്കള ബംബ്രാണയില്‍  സൂക്ഷിച്ച  20 ലോഡ് മണലും മൂന്ന് ലോറിയും സി.ഐ.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തു.

Cherkala, Sand, Lorry, Police-raid, Seized, Sand mafia, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
മണല്‍ കടത്തലിനെതിരെ പോലീസ് ശക്തമായ നടപടികളെടുത്തു തുടങ്ങിയതോടെയാണ് മാഫിയകള്‍ മണല്‍ സൂക്ഷിച്ചുവെക്കാന്‍ തുടങ്ങിയത്. ഇതേ തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Keywords: Cherkala, Sand, Lorry, Police-raid, Seized, Sand mafia, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:44 pm | 0 comments

മണല്‍ മാഫിയ സ്ഥാപിച്ച അരിപ്പുയന്ത്രം പോലീസ് പിടികൂടി: ഒരാള്‍ അറസ്റ്റില്‍

Written By kvarthapressclub on 27 Mar 2013 | 6:25 pm

Sand mafia, Police, Arrest, Uppala, Manjeshwaram, Custody, Natives, Complaint, Police-raid, Kerala, Kerala News, International News
ഉപ്പള: കളായി പുഴയില്‍ മണല്‍ മാഫിയ സ്ഥാപിച്ച അരിപ്പുയന്ത്രം മഞ്ചേശ്വരം എസ്.ഐ. ശ്രീധരന്‍ പിടികൂടി. കളായിയിലെ സിദ്ദിഖി(29) നെയാണ് പോലീസ് പിടികൂടിയത്.


 അരിപ്പുയന്ത്രം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വേനലില്‍ പുഴ വറ്റിയിട്ടും അരിപ്പുയന്ത്രം പുഴയില്‍ തന്നെ വെച്ച് അനധികൃതമായി മണല്‍കടത്തുന്നതായി നാട്ടുകാരുടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് സിദ്ദിഖിനെ പിടികൂടിയത്.

രാഷ്ട്രീയ സ്വാധീനത്തിന്റെ ബലത്തില്‍ മാഫിയക്കാര്‍ വന്‍തോതില്‍ മണല്‍ കടത്ത് നടത്തുന്നത് പരിസരവാസികള്‍ക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. ഇതിനെതിരെ അധികാരികള്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പുനല്‍കി.

Keywords: Sand mafia, Police, Arrest, Uppala, Manjeshwaram, Custody, Natives, Complaint, Police-raid, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
6:25 pm | 0 comments

കടലിലൂടെ സ്പീഡ് ബോട്ടിലെത്തി കോസ്റ്റല്‍ പോലീസ് മണല്‍ വേട്ട; 8 തോണികള്‍ പിടികൂടി

Written By kvarthaksd on 15 Mar 2013 | 12:57 pm

Sand, Boat, Police, Boat, Arrest, Case, Chandera, Police-Raid, Kasaragod, Kerala, Kerala News, International News.
കാസര്‍കോട്: കടലിലൂടെ സ്പീഡ് ബോട്ടിലെത്തി കോസ്റ്റല്‍ പോലീസ് ചെറുവത്തൂര്‍ മടക്കരയില്‍ നടത്തിയ മണല്‍ വേട്ടയില്‍ മണല്‍ നിറച്ച എട്ട് തോണികള്‍ പിടികൂടി. കോസ്റ്റല്‍ സി.ഐ സി.എം ദേവദാസിന്റെ നേതൃത്വത്തിലാണ് മണല്‍ വേട്ട നടത്തിയത്.

മടക്കര അഴിമുഖത്ത് നിന്നും തോണിയില്‍ വന്‍ തോതില്‍ മണല്‍ കടത്തുന്നതായി പരാതി ഉയര്‍ന്നതിനെതുടര്‍ന്ന് പുലര്‍ചെ മൂന്ന് മണിയോടെ സ്പീഡ് ബോട്ടില്‍ കടലില്‍ നിലയുറപ്പിച്ച പോലീസ് സംഘം പുലര്‍ചെ അഞ്ച് മണിയോടെ മണല്‍ കടത്താനെത്തിയ തോണികള്‍ പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് മണല്‍ കടത്തുകാര്‍ ഓടി രക്ഷപ്പെട്ടു. പിടികൂടിയ മണല്‍ നിറച്ച തോണികള്‍ ചന്തേര പോലീസിന് കൈമാറിയതായി കോസ്റ്റല്‍ സി.ഐ പറഞ്ഞു.

തീരങ്ങളില്‍ നിന്നും മണല്‍ കടത്തുന്നത് കര്‍ശനമായി തടയുന്നതിന് റെയ്ഡ് കര്‍ശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് സംഘത്തില്‍ എ.എസ്. ഐ രത്‌നാകരന്‍, പോലീസ് ഉദ്യോഗസ്ഥരായ പ്രദീപ് കുമാര്‍, എം.വി പ്രകാശന്‍. സുഭാഷ്, ബിജു ജോര്‍ജ്, അസീസ്, മോഹന്‍ എന്നിവരും ഉണ്ടായിരുന്നു.

Keywords: Sand, Boat, Police, Boat, Arrest, Case, Chandera, Police-Raid, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 
12:57 pm | 0 comments

കഴുത്തറുപ്പന്‍ പലിശ: ചീമേനിയിലും പോലീസ് റെയ്ഡ്

Written By kvarthaksd on 12 Mar 2013 | 7:04 pm


Blade Mafia, Cheruvathur, Police-Raid, Cheemeni, Arrest, Kasaragod, Kerala, Kerala News, International News, National News.ചെറുവത്തൂര്‍: കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുത്തതിന് തൃക്കരിപ്പൂരില്‍ ഓട്ടോ ഡ്രൈവര്‍ പിടിയിലായതിനു പിന്നാലെ ചീമേനിയിലും പോലീസ് റെയ്ഡ് നടത്തി യുവാവിനെ അറസ്റ്റ് ചെയ്തു. കൊടക്കാട് വെള്ളച്ചാലിലെ പി. സുരേഷിനെ (48) യാണ് തിങ്കളാഴ്ച ചീമേനി എസ്.ഐ ടി.പി സുരേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കുന്നുവെന്ന പരാതിയെതുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ സുരേഷിന്റെ വീട്ടില്‍ നിന്നും വിവിധ ബാങ്കുകളുടെ നിരവധി ചെക്ക് ലീഫുകളും മുദ്രപ്പത്രങ്ങളും കണ്ടെത്തി. കഴിഞ്ഞ ദിവസം തൃക്കരിപ്പൂരില്‍ നിന്ന് ഓട്ടോ ഡ്രൈവറായ തേലപ്രത്തെ നസീറിനെ (34) ചന്തേര പോലീസ് അറസ്റ്റു ചെയ്തിരുന്നു.

നസീറിന്റെ തൃക്കരിപ്പൂര്‍ പൂച്ചോലിലെ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് 9,98,000 രൂപയും നിരവധി ചെക്ക്‌ലീഫുകളും മുദ്രപ്പത്രങ്ങളും കണ്ടെടുത്തിരുന്നു. നസീര്‍ അനധികൃത പണമിടപാട് നടത്തുന്നുണ്ടെന്ന വിവരത്തെതുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.

Keywords: Blade Mafia, Cheruvathur, Police-Raid, Cheemeni, Arrest, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Blade mafia: police raid in Cheemeni
7:04 pm | 0 comments

ജ്യോതിഷ് വധശ്രമം: പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നതായി സംശയം; നിരവധി വീടുകളില്‍ റെയ്ഡ്

Written By Kvarthakgd on 9 Feb 2013 | 1:56 pm

Police, Kasaragod, Santro Car, Thalangara, Kerala, Youth, Arrest, Rent a car, Investigation, Raid, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസര്‍കോട്: സിനാന്‍ വധക്കേസിലെ മുഖ്യപ്രതി അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷിനെ(26) വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ ഏതാനും പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നതായി സൂചന. പ്രതികളെ കണ്ടെത്താന്‍ കര്‍ണാടക, മുംബൈ ഭാഗങ്ങളില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം പോലീസിന് കിട്ടി കഴിഞ്ഞു.

പ്രതികളുടെ വീടുകളില്‍ കഴിഞ്ഞ ദിവസം രാത്രി പോലീസ് റെയ്ഡ് നടത്തി. തളങ്കര, കാസര്‍കോട്, അണങ്കൂര്‍ ഭാഗങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. അക്രമി സംഘത്തില്‍ ആറ് പ്രതികളുണ്ടെന്നാണ് പോലീസിന് ലഭിച്ച ആദ്യ വിവരം. പ്രതികള്‍ക്ക് സഹായം നല്‍കിയവരെ കുറിച്ചും പോലീസിന് സൂചന കിട്ടിയിട്ടുണ്ട്. ജ്യോതിഷിനെ വക വരുത്താനുളള ആസൂത്രണം സംബന്ധിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

പ്രതികള്‍ സഞ്ചരിച്ച വെള്ള സാന്‍ട്രോ കാര്‍ കഴിഞ്ഞ ദിവസം തളങ്കര സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം വെച്ച് പോലീസ് കണ്ടെത്തിയിരുന്നു. ഈ കാര്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കുകയും വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്‍ മേല്‍പ്പറമ്പ് സ്വദേശിയുടേതാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ തളങ്കരയിലെ ഒരാള്‍ക്ക് 10 ദിവസത്തേക്ക് 5,000 രൂപയ്ക്ക് റന്റിന് നല്‍കിയതാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. കാര്‍ ഉടമയും കാര്‍ യുവാക്കള്‍ക്ക് നല്‍കിയ തളങ്കര സ്വദേശിയും പോലീസ് കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികളില്‍ ചിലര്‍ അധികം വൈകാതെ പിടിയിലാകുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords: Police, Kasaragod, Santro Car, Thalangara, Kerala, Youth, Arrest, Rent a car, Investigation, Raid, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
1:56 pm | 6 comments

കാസര്‍­കോ­ട്ട് വ്യാ­പക ബൈ­ക്ക് വേ­ട്ട; യാ­ത്ര­ക്കാര്‍ വലഞ്ഞു

Written By kvarthapressclub on 4 Feb 2013 | 2:31 pm

Bike, Kasaragod, Police, Custody, Vehicle, Medical store, Women, Police-raid, Passengers, Kerala.
കാസര്‍­കോട്:  ന­ഗ­ര­ത്തില്‍ ഞാ­യ­റാഴ്­ച രാ­ത്രി പോ­ലീ­സ് ന­ടത്തി­യ റെ­യ്­ഡില്‍ 200 ഓ­ളം ബൈ­ക്കു­കള്‍ ക­സ്­റ്റ­ഡി­യി­ലെ­ടുത്തു. രേ­ഖ­ക­ളില്ലാ­തെയും വാ­ഹ­ന നി­യ­മ­ങ്ങള്‍ പാ­ലി­ക്കാ­തെയും മി­റര്‍ ഘ­ടി­പ്പി­ക്കാ­തെയും ഓടി­യ ബൈ­ക്കു­ക­ളാ­ണ് കൂ­ടു­തലും പി­ടി­കൂ­ടി­യത്.

പി­ടി­ച്ചെ­ടുത്ത ബൈ­ക്കുക­ളെ കൊ­ണ്ട് ടൗണ്‍ സ്റ്റേ­ഷന്‍ പ­രിസ­രം നി­റ­ഞ്ഞി­രി­ക്കു­ക­യാണ്. ന­ഗ­ര­ത്തില്‍ ഞാ­യ­റാഴ്­ച ദി­വ­സ­ങ്ങ­ളി­ലു­ണ്ടാ­കു­ന്ന കു­ഴ­പ്പ­ങ്ങള്‍ ഒ­ഴി­വാ­ക്കു­ന്ന­തി­ന് മു­ന്നോ­ടി­യാ­യാ­ണ് ബൈ­ക്കു­കള്‍ പി­ടി­കൂ­ടി­യ­തെ­ന്നാ­ണ് പോ­ലീ­സ് പ­റ­യു­ന്നത്.

ഇ­തി­ന്റെ പേ­രില്‍ പോ­ലീ­സ് നി­ര­പ­രാ­ധി­കളായ ബൈ­ക്ക് യാ­ത്ര­ക്കാ­രെ പീ­ഡി­പ്പി­ക്കു­ക­യാ­ണെ­ന്ന് ആ­രോ­പ­ണ­മു­യര്‍ന്നു. ക­ട­യട­ച്ച് വീ­ട്ടില്‍ പോ­കു­ന്ന­വ­രെയും അ­ത്യാവ­ശ്യ കാ­ര്യ­ങ്ങള്‍­ക്കാ­യി ടൗ­ണില്‍ വ­രു­ന്ന­വ­രെയും പോ­ലീ­സ് ബൈ­ക്കു­കള്‍ പി­ടി­ച്ചെ­ടു­ത്ത് ബു­ദ്ധി­മു­ട്ടി­ച്ച­തായും ആ­രോ­പ­ണ­മുണ്ട്.

ഇ­ച്ചി­ല­ങ്കോ­ടു നി­ന്ന് കാസര്‍­കോ­ട്ടെ മെ­ഡി­ക്കല്‍ ഷോ­പ്പി­ലേ­ക്ക് മ­രു­ന്നു വാ­ങ്ങാന്‍ വ­ന്ന് തി­രിച്ചു­പോ­കു­ക­യാ­യി­രു­ന്ന ഒ­രാ­ളു­ടെ ബൈക്കും പോ­ലീ­സ് പി­ടി­കൂടി. ഞാ­യ­റാഴ്­ച രാത്രി ഏ­ഴു­മ­ണി­ക്കാ­രം­ഭി­ച്ച വാ­ഹ­ന­ വേ­ട്ട തി­ങ്ക­ളാഴ്­ച പു­ലര്‍­ച്ചെ വ­രെ നീണ്ടു.

ടൗണ്‍ പോ­ലീ­സ് സ്‌­റ്റേഷ­നു മു­ന്നി­ലെ റോ­ഡിലും അണങ്കൂറിലും വെ­ച്ചാ­ണ് കൂ­ടു­തല്‍ വാ­ഹ­ന­ങ്ങളും ക­സ്­റ്റ­ഡി­യി­ലെ­ടു­ത്തത്. സ്­ത്രീ­ക­ള­ട­ക്ക­മു­ള്ള യാ­ത്ര­ക്കാ­രെയും പോ­ലീ­സ് പരി­ശോ­ധ­ന­യ്­ക്ക് വി­ധേ­യ­രാ­ക്കി­യ­തായും ആ­രോ­പ­ണ­മുണ്ട്.

Keywords: Bike, Kasaragod, Police, Custody, Vehicle, Medical store, Women, Police-raid, Passengers, Kerala. 
2:31 pm | 1 comments

വ്യാജമദ്യം: മലയോരമേഖലയില്‍ നടപടികള്‍ ശക്തമാക്കും

Written By Kvarthakgd on 31 Jan 2013 | 6:39 pm

Fake liquor, Raid, High range, Janakeeya samathi, Meet, Collectorate, Kasaragod, Kerala, Malayalam news
File photo
കാസര്‍കോട്: വ്യാജമദ്യ ഉത്പാദനവും വിതരണവും തടയുന്നതിന് ജില്ലയുടെ മലയോര മേഖലയില്‍ റെയ്ഡുകളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കാന്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല ജനകീയ സമിതി യോഗം തീരുമാനിച്ചു.

കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടുത്തെ വനമേഖല കേന്ദ്രീകരിച്ച് വ്യാജമദ്യ ഉല്‍പാദനം നടക്കുന്നതായി പരാതികള്‍ ഉണ്ട്. എക്‌സൈസ് വകുപ്പിന് ഇവിടെ റെയിഞ്ച് ഓഫീസ് ഇല്ലാത്തതിനാല്‍ പ്രതിരോധ നടപടികള്‍ക്ക് കാലതാമസം നേരിടുന്നതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. വെള്ളരിക്കുണ്ട് കേന്ദ്രമായി എക്‌സൈസ് റെയ്ഞ്ച് ഓഫീസ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. മലയോരമേഖലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും ക്ലബുകളുടെയും സഹകരണത്തോടെ വെള്ളരിക്കുണ്ടില്‍ ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിക്കും.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കാസര്‍കോട് എക്‌സൈസ് ഡിവിഷനില്‍ 377 റെയ്ഡുകള്‍ നടത്തിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. 40 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 33 പേര്‍ അറസ്റ്റിലായി. യോഗത്തില്‍ എ.ഡി.എം. എച്ച്.ദിനേശന്‍ അധ്യക്ഷനായി.

Keywords: Fake liquor, Raid, High range, Janakeeya samathi, Meet, Collectorate, Kasaragod, Kerala, Malayalam news
6:39 pm | 0 comments

കാസര്‍കോട്ട് ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരം കര്‍ശന വാഹന പരിശോധന

Written By Kvarthakgd on 23 Jan 2013 | 10:33 pm

Sun glass film, Vehicle, Remove, DGP, Order, Police, Checking, Kasaragod, Kerala, Malayalam news
കാസര്‍കോട്: ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരം കാസര്‍കോട്ട് ചൊവ്വാഴ്ച വൈകിട്ട് കര്‍ശന വാഹന പരിശോധന നടത്തി. കാറുകളിലേയും മറ്റ് വാഹനങ്ങളിലെയും സണ്‍ഗ്ലാസ് ഫിലിം നീക്കാത്തതിനെതിരെയാണ് നടപടി. കറന്തക്കാട്, പുതിയ ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി മെക്കാനിക്കിനെകൊണ്ട് സണ്‍ഗ്ലാസ് ഫിലിം നീക്കുകയും, ഇതിന്റെ തുക വാഹന ഉടമകളില്‍ നിന്നും ഇടാക്കുകയുമാണ് ചെയ്തത്. രണ്ട് വലിയ പോലീസ് ബസിലും, നാലോളം ജീപ്പുകളിലും പോലീസ് നിരന്നാണ് വാഹനങ്ങളെ പിടികൂടിയത്.

ഇവരില്‍ നിന്നും പിഴ ഇടാക്കിയിരുന്നില്ല. കാസര്‍കോട് സി.ഐ. സി.കെ. സുനില്‍ കുമാര്‍, വിദ്യാനഗര്‍ എസ്.ഐ. ഉത്തംദാസ്, കാസര്‍കോട് എസ്.ഐ ദിനേശ്, ആദൂര്‍ എസ്.ഐ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Keywords: Sun glass film, Vehicle, Remove, DGP, Order, Police, Checking, Kasaragod, Kerala, Malayalam news
10:33 pm | 0 comments

അണങ്കൂരില്‍ വ്യാപകമായ പോലീസ് റെയ്ഡ്

Anangoor, Police, Raid, Drug, Seize, Kasaragod, Kerala, Malayalam news
കാസര്‍കോട്: അണങ്കൂരില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപകമായ റെയ്ഡ് നടത്തി. ബുധനാഴ്ച രാവിലെയാണ് അണങ്കൂരിലെ വിവിധ കെട്ടിടങ്ങളും ഒഴിഞ്ഞ പറമ്പുകളും പോലീസ് പരിശോധിച്ചത്. ഒരു കെട്ടിടത്തിന്റെ പിറകുവശത്ത് സൂക്ഷിച്ച ലഹരി വസ്തുക്കള്‍ പിടികൂടി.

ഇത് കൂടാതെ അണങ്കൂരിലെ ഒരു ആക്രി കടയില്‍ നിന്നും ഒരു പെട്ടിയും പോലീസ് പിടികൂടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരും അറസ്റ്റിലായിട്ടില്ല. ആയുധങ്ങളും ലഹരി വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്ന് പോലീസ് സൂചിപ്പിച്ചു.

Keywords: Anangoor, Police, Raid, Drug, Seize, Kasaragod, Kerala, Malayalam news
12:38 pm | 0 comments

കസ്റ്റഡിയിലെടുത്ത ബൈക്കില്‍ കറങ്ങി പോലീസുകാരന്റെ പണപ്പിരിവ്; മഞ്ചേശ്വരത്ത് വിവാദം

Written By kvarthaksd on 22 Jan 2013 | 8:55 pm

Manjeshwaram, Bike, Police, Police-Station, Kasaragod, Custody, Police-raid, Shop, Kasaragod, Kerala, Kerala Vartha, Kerala News.
മഞ്ചേശ്വരം: ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടതിനെതുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ബൈക്കില്‍ സഞ്ചരിച്ച് പോലീസുകാരന്‍ മഡ്ക്ക-പൂഴി മാഫിയകളില്‍ നിന്ന് പണം പിരിക്കുന്നതായി ആരോപണം. ഇത് മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനില്‍ വിവാദത്തിന് തിരി കൊളുത്തി.

ഏതാനും ദിവസം മുമ്പാണ് മഞ്ചേശ്വരത്ത് സംശയ സാഹചര്യത്തില്‍ കണ്ട ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന്റെ ഉടമസ്ഥനെ ഇതുവരെ പോലീസിന് കണ്ടെത്താനായില്ല. കണ്ടെത്താന്‍ പോലീസ് ശ്രമിച്ചില്ല എന്നതാണ് ശരി. ഇതുതന്നെ തക്കമെന്നു കരുതിയ പോലീസ് കസ്റ്റഡിയിലെടുത്ത മോട്ടോര്‍ സൈക്കിളില്‍ പോലീസ് എന്ന സ്റ്റിക്കര്‍ പതിച്ച് യാത്രക്കുപയോഗിക്കുകയായിരുന്നു. സ്റ്റഷനിലെ ഒരു പോലീസുകാരന്‍ സ്വന്തം ബൈക്കുപോലെയാണ് ഇതുപയോഗിക്കുന്നത്.

കഴിഞ്ഞ ദിവസം മഡ്ക്ക പിടിക്കാനെന്ന വ്യാജേന ബൈക്കില്‍ മഞ്ചേശ്വരത്തെ ഒരു കടയിലെത്തിയ പോലീസുകാരന്‍ കടക്കാരനില്‍ നിന്ന് 15,000 രൂപയും വാങ്ങി പോയിരുന്നു. പിറ്റേന്ന് അതേ കടയില്‍ എസ്.ഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി നടപടിയെടുത്തപ്പോഴാണ് പോലീസുകാരന്റെ ബൈക്ക് യാത്രയും പണപ്പിരിവും നാട്ടില്‍ പാട്ടായത്. ഈ പാട്ട് പിന്നീട് പോലീസ് സ്‌റ്റേഷനില്‍ പല പോലീസുകാരും അര്‍ത്ഥം വെച്ച് പാടാന്‍ തുടങ്ങി.

Keywords: Manjeshwaram, Bike, Police, Police-Station, Kasaragod, Custody, Police-raid, Shop, Kasaragod, Kerala, Kerala Vartha, Kerala News.
8:55 pm | 0 comments

സ്‌ഫോടകവസ്തു: വ്യാപാരിക്ക് 8 വര്‍ഷം കഠിന തടവ്

Explosive, Merchant, Court, Police, Police-Raid, Kasaragod, Kerala, Kerala Vartha, Kerala News.
കാസര്‍കോട്: കടയോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടിച്ച കേസില്‍ വ്യാപാരിയെ എട്ടു വര്‍ഷം കഠിന തടവിനും 15,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കോടോം പടിമരുതിലെ വ്യാപാരി വെള്ളുക്കുന്നേല്‍ ഹൗസില്‍ സാന്റി മാത്യു (45) വിനെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി തടവ് അനുഭവിക്കണം. 2007 സെപ്തംബര്‍ 26 നാണ് കേസിനാസ്പദമായ സംഭവം. പടിമരുതില്‍ പലചരക്ക് കട നടത്തി വരുന്ന സാന്റി മാത്യുവിന്റെ കടയോടു ചേര്‍ന്നുള്ള ഷെഡ്ഡില്‍ നിന്നാണ് അന്ന് രാജപുരം എസ്.ഐ ആയിരുന്ന കെ. സുധാകരന്റെ നേതൃത്വത്തില്‍ പോലീസ് റെയ്ഡ് നടത്തി സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

തിരികള്‍, ഡിറ്റനേറ്റര്‍, ഫ്യൂസ്‌വയര്‍, തോക്ക് നിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തോമസ് ഡിസൂസ കോടതിയല്‍ ഹാജരായി.

Keywords: Explosive, Merchant, Court, Police, Police-Raid, Kasaragod, Kerala, Kerala Vartha, Kerala News, 8 years prison for trader
5:48 pm | 0 comments

കാസര്‍കോട് നഗരത്തില്‍ വ്യാപകമായ റെയ്ഡ്; ചാക്കു കണക്കിന് പാന്‍മസാലകള്‍ പിടികൂടി

Written By kvarthaksd on 4 Jan 2013 | 4:46 pm

Arrest, Police-Raid, Shop, Panmasala, Manjeshwaram, Check-Post, Railway Station, Police, Press Meet, Kasaragod, Kerala, Kerala Vartha, Kerala News.


കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ പോലീസ് വെള്ളിയാഴ്ച രാവിലെ നടത്തിയ റെയ്ഡില്‍ ചാക്കു കണക്കിന് പാന്‍ മസാലകള്‍ പിടികൂടി. നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ ഹരിയാനയില്‍ നിന്നും ആലപ്പുഴയിലേക്ക് കൊണ്ടു പോവുകയായിരുന്ന ഒരു കണ്ടെയ്‌നര്‍ ലോറി നിറയെ പാന്‍ മസാലകള്‍ പിടികൂടിയിരുന്നു.

ഇതിന്റെ ഭാഗമായാണ് കടകളില്‍ വ്യാപകമായി പോലീസ് റെയ്ഡ് നടത്തിയത്. പഴയ ബസ് സ്റ്റാന്‍ഡിലെ ആറു കടകളില്‍ നിന്ന് നിരവധി പാന്‍മസാല പാക്കറ്റുകളാണ് പിടികൂടിയത്. പുതിയ ബസ് സ്റ്റാന്‍ഡിലെയും റെയില്‍വെ സ്റ്റേഷന്‍ റോഡിലെയും കടകളില്‍ നിന്നും പാന്‍മസാലകള്‍ പിടികൂടിയിട്ടുണ്ട്.

പാന്‍മസാല എത്തിക്കുന്നവരടക്കം പോലീസിന്റെ വലയിലായിട്ടുണ്ട്. ഇവരുടെ അറസ്റ്റ് വൈകിട്ട് നാലു മണിയോടെ പത്രസമ്മേളനം നടത്തി രേഖപ്പെടുത്തുമെന്നാണ്‌പോലീസ് പറയുന്നത്.

Arrest, Police-Raid, Shop, Panmasala, Manjeshwaram, Check-Post, Railway Station, Police, Press Meet, Kasaragod, Kerala, Kerala Vartha, Kerala News.


Arrest, Police-Raid, Shop, Panmasala, Manjeshwaram, Check-Post, Railway Station, Police, Press Meet, Kasaragod, Kerala, Kerala Vartha, Kerala News.



Keywords: Arrest, Police-Raid, Shop, Panmasala, Manjeshwaram, Check-Post, Railway Station, Police, Press Meet, Kasaragod, Kerala, Kerala Vartha, Kerala News.
4:46 pm | 0 comments

മത്സ്യമാര്‍ക്കറ്റിലെ അളവ് തൂക്ക ഉപകരണങ്ങള്‍ പിടിച്ചെടുത്തു

Written By Kvarthakgd on 3 Jan 2013 | 4:58 pm

Fish market, Kasaragod, Raid, Legal metrology department, Seized, Dish counter scale, Kerala, Malayalam news
കാസര്‍കോട്: ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യാഗസ്ഥര്‍ ജില്ലയിലെ മത്സ്യമാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ പുനപരിശോധനകള്‍ക്ക് ഹാജരാകാത്തതും കൃത്യതയില്ലാത്തതുമായ തൂക്ക ഉപകരണങ്ങള്‍ പിടിച്ചെടുത്തു.

പരിശോധനകളില്‍ അളവ്-തൂക്ക നിയമലംഘനം നടത്തിയവര്‍ക്കെതിരായി 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട് ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഐ. രാമപ്രസാദ ഷെട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ പി. ശ്രീനിവാസ, ഇന്‍സ്‌പെക്ടിങ്ങ് അസിസ്റ്റന്റ്മാരായ ടി. നാരായണന്‍, കെ. ഹരിദാസ്, ആര്‍. ക്രിസ്റ്റഫര്‍, ടി.വി. പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Fish market, Kasaragod, Raid, Legal metrology department, Seized, Dish counter scale, Kerala, Malayalam news
4:58 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories