Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Police. Show all posts
Showing posts with label Police. Show all posts

ട്രെയിനില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവ് ചെറുവത്തൂരില്‍ പിടിയിലായി

Written By kvarthaksd on 25 May 2013 | 3:12 pm

കാസര്‍കോട്: ട്രെയിനില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയ തളങ്കര സ്വദേശി ചെറുവത്തൂരില്‍ പോലീസിന്റെ പിടിയിലായി. തളങ്കര കടവത്തെ ഷരീഫാണ് (26) പിടിയിലായത്. വെള്ളിയാഴ്ച രാത്രി മംഗലാപുരത്തു നിന്നും ചെന്നൈയിലേക്കുള്ള മെയിലില്‍ യാത്ര ചെയ്യുന്ന സ്ത്രീകളെ ശല്യപ്പെടുത്തുന്നതിനിടയില്‍ യാത്രക്കാരും റെയില്‍വെ പോലീസും ചേര്‍ന്ന് രാത്രി 11.30 മണിയോടെ നീലേശ്വരത്ത് വെച്ചാണ് ഷരീഫിനെ പിടികൂടിയത്.

 ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വണ്ടിയെത്തിയപ്പോള്‍ റെയില്‍വെ പോലീസിന്റെ പിടിയില്‍ നിന്ന് കുതറിയോടി രക്ഷപ്പെട്ട ഷരീഫിനെ വിവരമറിഞ്ഞ് ചെറുവത്തൂരിലെത്തിയ ചന്തേര പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ത്രീകളെ ശല്യപ്പെടുത്തിയ സംഭവത്തില്‍ ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റി ചെയര്‍മാന്‍ ഇ. അബ്ദുല്ലക്കുഞ്ഞി കാസര്‍കോട് റയില്‍വെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Train, Molestation-attempt, Woman, Kasaragod, Cheruvathur, Police, Case, Kerala, Kerala News, International News.അബ്ദുല്ലക്കുഞ്ഞിയും ഭാര്യയും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ വെച്ചുതന്നെ ഇയാളെ ടി.ടി.ഇ താക്കീത് ചെയ്തിരുന്നു. ഇതിനിടയിലാണ് എസ്. ഏഴ് നമ്പര്‍ കോച്ചില്‍ കയറി ഷരീഫ് സ്ത്രീകളെ ശല്യപ്പെടുത്തിയത്. ഷരീഫിനോടൊപ്പം മറ്റു ചിലരും ഉണ്ടായിരുന്നതായും യാത്രക്കാര്‍ പറയുന്നു. അതേസമയം പ്രതി മദ്യലഹരിയിലായിരുന്നുവെന്നും യുവാവിനെ ചോദ്യം ചെയ്ത് വരികയായിരുന്നുവെന്നും റെയില്‍വെ പോലീസ് പറഞ്ഞു.

Keywords: Train, Molestation-attempt, Woman, Kasaragod, Cheruvathur, Police, Case, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
3:12 pm | 0 comments

കാസര്‍കോട്ട് വന്‍ ചൂതാട്ട സംഘം അറസ്റ്റില്‍; 14,000 രൂപ പിടികൂടി

കാസര്‍കോട്: കാസര്‍കോട്ട് ചൂതാട്ടത്തിലേര്‍പെട്ട ഏഴു പേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍പുത്തൂരിലെ ബി.എ മുഹമ്മദ് (42), ഷിറിബാഗിലുവിലെ ഉദയന്‍ (30), ആര്‍.ഡി നഗറിലെ ചന്ദ്രഹാസ (42), കെ. ഗിരീഷ് (30), ബി. ഹേമന്ദ് (33), കെ. ശരത് കുമാര്‍ (28), കുമ്പളയിലെ ചന്ദ്രഹാസ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കുഡ്‌ലു പായിച്ചാലില്‍ ഒരു പറമ്പില്‍ വെച്ച് പുള്ളിമുറി ചൂതാട്ടത്തിലേര്‍പെട്ടിരിക്കുമ്പോഴാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കളിക്കളത്തില്‍ നിന്നും 14,000 രൂപ പിടികൂടി.

Gambling, Arrest, Cash, Police, Kasaragod, Kerala, Kerala News, International News, National News.Keywords: Gambling, Arrest, Cash, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
3:10 pm | 0 comments

അംഗണ്‍വാടി ജീവനക്കാരിയുടെ മരണം: വിവാഹ വീരന്‍ അറസ്റ്റില്‍

Written By kvarthaksd on 24 May 2013 | 8:36 pm

കാസര്‍കോട്: അംഗണ്‍വാടി ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഭര്‍ത്താവും നിരവധി കേസുകളില്‍ പ്രതിയുമായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം പള്ളിക്കര പേരോല്‍ തായത്തു വീട്ടില്‍ ടി.വി. ബാലകൃഷ്ണനെ (49) യാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വയനാട് മാനന്തവാടിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് ഡി.വൈ.എസ്.പി മോഹന ചന്ദ്രന്‍ നായരുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പോലീസ് വയനാട്ടിലെത്തി പ്രതിയെ പിടികൂടിയത്.

ഇയാളുടെ ഭാര്യയും കുറ്റിക്കോല്‍ കാട്ടിപ്പാറ പള്ളഞ്ചിയിലെ അപ്പുഡുവിന്റെ മകളും കാട്ടിപ്പാറ അംഗണ്‍വാടിയിലെ വര്‍ക്കറുമായിരുന്ന അനിത (36) വിഷം കഴിച്ച് ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. മാര്‍ച് 14 ന് വീട്ടില്‍ വെച്ച് വിഷം കഴിച്ച അനിത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 17 ന് വൈകിട്ട് മരണപ്പെടുകയായിരുന്നു. ബാലകൃഷ്ണന്റെ പീഡനത്തെ തുടര്‍ന്നാണ് അനിത ജീവനൊടുക്കിയതെന്ന സഹോദരി രാധയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

2007 ജൂലൈ ഏഴിനാണ് ബാലകൃഷ്ണന്‍ അനിതയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. 2011 ന് അനിതയെ പീഡിപ്പിച്ചുവെന്ന കുറ്റത്തിന് ബാലകൃഷ്ണനെതിരെ ആദൂര്‍ പോലീസ് കേസെടുത്തിരുന്നു. അനിതയടക്കം ആറ് യുവതികളെ ബാലകൃഷ്ണന്‍ വിവാഹം കഴിച്ചതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. പിലിക്കോട്, പെരുമ്പള, മട്ടന്നൂര്‍, ആദൂര്‍, ചര്‍ളടുക്ക എന്നീ സ്ഥലങ്ങളില്‍ നിന്നാണ് നേരത്തേ വിവാഹം കഴിച്ചത്. നാല് ഭാര്യമാരില്‍ മക്കളുമുണ്ട്.
Arrest, Marriage, Police, Death, Case, Kasaragod, Kerala, Kerala News, International News, National News.
Balakrishnan

വിവാഹം കഴിച്ച് കുട്ടികളായ ഉടന്‍ മുങ്ങുകയും മറ്റൊരു സ്ഥലത്ത് പൊങ്ങി വീണ്ടും വിവാഹം കഴിക്കുകയുമാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. നേരത്തെ നീലേശ്വരത്ത് ഒരു വിവാഹ ബ്യൂറോ നടത്തിയിരുന്ന ബാലകൃഷ്ണന്‍ ആ പരിചയം വെച്ചാണ് പലയിടത്തും വിവാഹ അഭ്യര്‍ത്ഥനയുമായി എത്തുന്നത്. മട്ടന്നൂര്‍, ആദൂര്‍, ചീമേനി, പെരിങ്ങോം, ഹൊസ്ദുര്‍ഗ്, ബേക്കല്‍ എന്നിവിടങ്ങളില്‍ വിവിധ കേസുകളില്‍ പ്രതിയാണ് ബാലകൃഷ്ണന്‍.

ചീമേനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ബാലകൃഷ്ണനെ കോടതി 12 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ മേല്‍കോടതി ശിക്ഷയില്‍ നിന്നും ഇയാളെ ഒഴിവാക്കുകയായിരുന്നു. ബാലകൃഷ്ണനെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ രാഘവന്‍, അബൂബക്കര്‍, കമലാക്ഷന്‍, സുനില്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.


അംഗണ്‍വാടി ടീച്ചറുടെ മരണം: ഭര്‍ത്താവിനെതിരെ പീഡനത്തിനും ആത്മഹത്യാ പ്രേരണക്കും കേസ്

Keywords: Arrest, Marriage, Police, Death, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
8:36 pm | 0 comments

മത്സ്യമെന്ന വ്യാജേന പൂഴി കടത്തിയ 2 ലോറികള്‍ പിടിയില്‍

കാസര്‍കോട്: മത്സ്യമെന്ന വ്യാജേന അനധികൃതമായി മണല്‍ കടത്തുകയായിരുന്ന രണ്ട് ലോറികള്‍ പോലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി ചട്ടഞ്ചാലില്‍ വെച്ച് വിദ്യാനഗര്‍ എസ്.ഐ ഉത്തംദാസ്, പോലീസുകാരായ തോമസ്, സന്തോഷ് എന്നിവരാണ് ലോറികള്‍ പിടികൂടിയത്. കെ.എല്‍ 58 ബി 5208, കെ.എല്‍. 13 എ 1737 എന്നീ നമ്പറുകളിലുള്ള ലോറികളാണ് കസ്റ്റഡിയിലെടുത്തത്.

ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെട്ടു. മുകളില്‍ മത്സ്യം നിറച്ച പെട്ടികള്‍ അടുക്കിവെച്ചാണ് മണല്‍ കടത്താന്‍ ശ്രമിച്ചത്. കണ്ണൂരിലേക്കാണ് പൂഴി കടത്താന്‍ ശ്രമിച്ചതെന്ന് സംശയിക്കുന്നു. സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Sand-Lorry, Arrest, Chattanchal, Police, Custody, Kasaragod, Kerala, Kerala News, International News, National News.

Sand-Lorry, Arrest, Chattanchal, Police, Custody, Kasaragod, Kerala, Kerala News, International News, National News.

Keywords: Sand-Lorry, Arrest, Chattanchal, Police, Custody, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

8:26 pm | 0 comments

ശിവപ്പ നായിക്കിന്റെ കൊല സിനിമാസ്റ്റൈലില്‍; 5 പ്രതികള്‍ അറസ്റ്റില്‍

Written By kvarthaksd on 23 May 2013 | 11:45 am

മുള്ളേരിയ: അഡൂര്‍ മല്ലംപാറ ചാമക്കൊച്ചിയിലെ ശിവപ്പ നായിക്കിന്റെ (35) മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ അഞ്ചു പ്രതികളെ ആദൂര്‍ സി.ഐ എ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 23 ന് ഉച്ചയ്ക്കാണ് ശിവപ്പ നായിക്കിനെ മല്ലംപാറയിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മല്ലംപാറ ചാമക്കൊച്ചിയിലെ സോമ ശേഖരന്‍ (26), എം ജനാര്‍ദന്‍ (28), എം. സുബ്ബറായ (38), വെങ്കപ്പ (32), എം. സീതാരാമ (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വ്യാഴാഴ്ച കാസര്‍കോട് ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ പറഞ്ഞു.

ശിവപ്പ നായിക്കിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചും പുനരന്വേഷണം ആവശ്യപ്പെട്ടും ബന്ധുക്കള്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പി മോഹന ചന്ദ്രന്‍ നായരുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഫെബ്രുവരി 22 ന് രാത്രി നാട്ടിലെ ഒരു വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ശിവപ്പ നായിക്കിനെ പിറ്റേന്ന് ഉച്ചയ്ക്കാണ് വഴിവക്കിലെ 12 മീറ്ററോളം ആഴവും ഒരടിയോളം വെള്ളവുമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആദ്യം അപകടമരണമാണെന്ന് കരുതിയിരുന്നു. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരിക്കുന്നതിന് മുമ്പ് ശിവപ്പ നായിക്കിന് മര്‍ദനമേറ്റിരുന്നതായും കഴുത്തിനുള്ളില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതായും കണ്ടെത്തി. ഇതാണ് മരണത്തില്‍ സംശയം ബലപ്പെട്ടത്.

സംഭവം സംബന്ധിച്ച് സി.ഐ. പറയുന്നത് ഇങ്ങനെ: പ്രതികളില്‍ ഒരാളായ സോമശേഖരനും ശിവപ്പയും തമ്മില്‍ നേരത്തെ വഴിത്തര്‍ക്കത്തെ ചൊല്ലി വൈരാഗ്യമുണ്ടായിരുന്നു. ശിവപ്പ നായിക്കിനെ മരിച്ച നിലയില്‍ കാണുന്നതിന്റെ തലേന്ന് രാത്രി ശിവപ്പ നായിക്കും പ്രതികളും തമ്മില്‍ വഴിയില്‍ വെച്ച് കാണുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പ്രതികള്‍ ശിവപ്പ നായിക്കിനെ മര്‍ദിക്കുകയും കഴുത്തില്‍ തോര്‍ത്ത് മുണ്ടിട്ട് മുറുക്കുകയും ചെയ്തു. അവശനായി ബോധം നഷ്ടപ്പെട്ട ശിവപ്പ നായിക്കിനെ അക്രമികള്‍ താങ്ങിക്കൊണ്ടു പോയി 600 മീറ്റര്‍ അകലെ വഴിയോരത്തെ കുളത്തില്‍ കൊണ്ടിട്ടു.

Arrest, Accuse, Murder, Police, Attack, Kasaragod, Kerala, Kerala News, International News, National News.അതിന് ശേഷം ഇയാളുടെ തല വെള്ളത്തില്‍ മുക്കിപ്പിടിച്ച് മരണം ഉറപ്പ് വരുത്തുകയും ചെയ്തു. പിന്നീട് കുളത്തിലേക്ക് വഴുതി വീണതാണെന്ന് വരുത്താന്‍ കുളക്കരയിലെ മണ്ണ് അടര്‍ത്തുകയും ശിവപ്പ നായിക്കിന്റെ കൈകളില്‍ ഇലകളും പുല്ലും പിടിപ്പിക്കുകയും ചെയ്തു- സി.ഐ പറഞ്ഞു. പ്രതികളെ ബുധനാഴ്ച അവരവരുടെ വീടുകളില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ സി.ഐക്ക് പുറമെ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതീഷ് ഗോപാലന്‍, കെ. ഉണ്ണികൃഷ്ണന്‍, സന്തോഷ് ടോണ്‍ എന്നിവരും ഉണ്ടായിരുന്നു.

Related News: സുഹൃത്തിനെ കാണാന്‍ പോയ യുവാവ് കുളത്തില്‍ മരിച്ച നിലയില്‍

Keywords: Arrest, Accuse, Murder, Police, Attack, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.  

11:45 am | 0 comments

പെണ്‍കുട്ടിയുടെ തലമുടി മുറിച്ച സംഭവം; രണ്ടാനമ്മയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Written By kvarthaksd on 22 May 2013 | 6:26 pm

കാസര്‍കോട്: 12 വയസുകാരിയെ ക്രൂരമായി മര്‍ദിക്കുകയും തലമുടി മുറിച്ചു മാറ്റുകയും ചെയ്ത സംഭവത്തില്‍ രണ്ടാനമ്മയ്‌ക്കെതിരെ കുമ്പള പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. പുത്തിഗെ കത്തീബ് നഗറിലെ അസീസിന്റെ ഭാര്യ മിസ്‌രിയയ്‌ക്കെതിരെയാണ് പോലീസ് ജുവൈനല്‍ ജസ്റ്റിസ് വകുപ്പു പ്രകാരം കേസെടുത്തത്.

Girl, Case, Attack, Police, Kumbala, Kasaragod, Kerala, Kerala News, International News, National News, Gulf News.അസീസിന്റെ ആദ്യ ഭാര്യയിലുള്ള മകള്‍ കുമ്പള ബദ്‌രിയ നഗറിലെ യാഫിയയെ കഴിഞ്ഞ ദിവസം പീഡിപ്പിച്ച സംഭവത്തിലാണ് കേസ്. യാഫിയ കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയെ അക്രമിച്ച സംഭവത്തില്‍ മറ്റ് രണ്ട് പേര്‍കൂടി ഉള്‍പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Related News:
പിതാവിന്റെ ആദ്യ ഭാര്യ പെണ്‍കുട്ടിയുടെ മുടി മുറിച്ചു

Keywords: Girl, Case, Attack, Police, Kumbala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:26 pm | 0 comments

അധ്യാപകരെ കുറിച്ച് ക്ലാസ് മുറിയില്‍ അശ്ലീലം എഴുതി വെച്ച 3 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

കാസര്‍കോട്: അധ്യാപകരെ കുറിച്ച് ക്ലാസ് മുറിയിലും സ്‌കൂളിന്റെ ചുമരുകളിലും അശ്ലീലം എഴുതി വെച്ചതിനും സ്‌കൂളില്‍ നാശനഷ്ടം ഉണ്ടാക്കിയതിനും മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പട്ള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി കഴിഞ്ഞിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്‌കൂളിലെ ബെഞ്ചും ഡസ്‌ക്കും തകര്‍ക്കുകയും ട്യൂബ് ലൈറ്റുകളും പൈപ്പുകളും പൊട്ടിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ ഓഫീസ് മുറികളിലും ബാത്ത് റൂമിലും മറ്റും പെയിന്റും പച്ചിലയും കൊണ്ട് അശ്ലീലം എഴുതിവെക്കുകയുമായിരുന്നു.

Teacher, School, Students, Case, kasaragod, Police, Patla, SSLC, Examination, Kerala,Kerala News, International News, National News.
ഓഫീസ് മുറിക്കകത്തേക്ക് ട്യൂബ് ലൈറ്റ് പൊട്ടിച്ച് കടത്തുകയും ചെയ്തിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് സ്‌കൂള്‍ അടക്കുന്ന സമയത്ത് സ്‌കൂളില്‍ സെന്റോഫ് സംഘടിപ്പിക്കുന്നതിന് ചില അധ്യാപകര്‍ കര്‍ശനമായ നിര്‍ദേശം വെച്ചിരുന്നു. ഈ വൈരാഗ്യത്തിനാണ് എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞതിന് ശേഷം വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തതെന്ന് കരുതുന്നു. പ്രിന്‍സിപ്പാല്‍ നല്‍കിയ പരാതിയിലാണ് പോലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്. അറസ്റ്റിലായ വിദ്യാര്‍ത്ഥിയെ കോടതി ജാമ്യത്തില്‍ വിട്ടു. മറ്റു രണ്ട് വിദ്യാര്‍ത്ഥികള്‍ ഒളിവിലാണ്.

Related News:  പടള സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടി; 40,000 രൂപയുടെ നഷ്ടമുണ്ടാക്കി

Keywords: Teacher, School, Students, Case, kasaragod, Police, Patla, SSLC, Examination, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

5:13 pm | 0 comments

വ്യാപാരി പെട്ടിക്കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പെട്ടിക്കട നടത്തിപ്പുകാരനെ കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മന്നിപ്പാടി വിവേകാനന്ദ നഗറിലെ ദയാനന്ദ (50) നെയാണ് ചൊവ്വാഴ്ച സന്ധ്യക്ക് ഏഴു മണിയോടെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.

ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. എന്നാല്‍ അതിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ശാലിനിയാണ് ഭാര്യ. സനജിത്ത്, സൗമ്യ എന്നിവര്‍ മക്കളും വാസന്തി സഹോദരിയുമാണ്.

 Suicide, Shop, Hospital, Police, Kasaragod, Kerala News, International News, National News.Keywords: Suicide, Shop, Hospital, Police, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

1:15 pm | 0 comments

വാടകയ്‌ക്കെടുത്ത കാര്‍ ഈട് വെച്ച് തട്ടിപ്പ്; മഞ്ചത്തടുക്ക സ്വദേശിയെ പോലീസ് തിരയുന്നു

കാസര്‍കോട്: മലപ്പുറത്തു നിന്ന് റന്റ് എ കാറായി കൊണ്ടു വരുന്ന കാറുകള്‍ ഈടു വെച്ച് പലരില്‍ നിന്നായി ലക്ഷങ്ങള്‍ വാങ്ങി മുങ്ങിയ മഞ്ചത്തടുക്ക സ്വദേശിയെ പോലീസ് തിരയുന്നു. മഞ്ചത്തടുക്കയിലെ നിയാസ് എന്നയാളെയാണ് പോലീസ് അന്വേഷിക്കുന്നത്.

തളങ്കര എം.ഡി. നഗറിലെ ശാഹുല്‍ ഹമീദ്, ജദീദ് റോഡ് സ്വദേശികളായ സക്കീര്‍, അബ്ദുല്‍ കരീം എന്നിവര്‍ നല്‍കിയ പരാതികളില്‍ നിയാസിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ശാഹുല്‍ ഹമീദിന് ഫെബ്രുവരി 16 ന് ഒരു ഇന്നോവ കാര്‍ ഏല്‍പിച്ച് രണ്ടര ലക്ഷം രൂപ വാങ്ങി നിയാസ് മുങ്ങുകയായിരുന്നു. സക്കീറില്‍ നിന്ന് ഫെബ്രുവരി ആറിന് റിട്‌സ് കാര്‍ നല്‍കിയും അബ്ദുല്‍ കരീമില്‍ നിന്ന് ഫെബ്രുവരി 21 ന് മാരുതി റിട്‌സ് കാര്‍ നല്‍കിയും രണ്ടര ലക്ഷം രൂപാ വീതം വാങ്ങുകയായിരുന്നു.

Fraud, Car, Police, Thalangara, Case, Kasaragod, Kerala, Kerala News, International News.കാര്‍ തല്‍ക്കാലം ഇവിടെ ഇരിക്കട്ടെ എന്ന് പറഞ്ഞ് പണം കടം വാങ്ങുകയും പിന്നീട് തിരിച്ച് നല്‍കാതെ വഞ്ചിക്കുകയുമാണ് നിയാസിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. മലപ്പുറത്തു നിന്ന് റന്റ് എ കാര്‍ വ്യവസ്ഥയിലാണ് കാറുകള്‍ കാസര്‍കോട്ടെത്തിക്കുന്നതെന്നും പോലീസ് സൂചിപ്പിച്ചു. വേറെയും ആളുകളെ നിയാസ് ഇത്തരത്തില്‍ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു.

Keywords: Fraud, Car, Police, Thalangara, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:14 pm | 0 comments

താലൂക്ക് ഓഫീസ് ഉപരോധം; 75 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട് താലൂക്ക് ഓഫീസ് ഉപരോധിക്കുകയും പ്രകടനം നടത്തി റോഡ് ഗതാഗതം തടസപ്പെടുത്തുകയും ചെയ്തതിന് 75 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ബി.കെ. നാരായണന്‍, ബി.എം പ്രദീപ്, ജനാര്‍ദനന്‍, ചന്ദ്രശേഖരന്‍, രാജേന്ദ്രന്‍, അപ്പുക്കുട്ടന്‍, മോഹനന്‍, ജയന്‍, മണികണ്ഠന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.

തിങ്കളാഴ്ച ആരംഭിച്ച ഉപരോധ സമരത്തില്‍ രണ്ടാം ദിവസം പങ്കെടുത്തവര്‍ക്കെതിരെയാണ് കേസ്. സമരം മൂന്നാം ദിവസമായ ബുധനാഴ്ചയും തുടരുകയാണ്. 25 വരെയാണ് ഉപരോധ സമരം സംഘടിപ്പിച്ചിരിക്കുന്നത്.

Strike, CPM Worker, Case, Police, Kasaragod, Kerala, Kerala News, International News, National News.സമരം മൂലം താലൂക്ക് ഓഫീസിലെ പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുമാണ് സി.പി.എം ഉപരോധം നടത്തുന്നത്.

Keywords: Strike, CPM Worker, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

1:13 pm | 0 comments

സ്വപനയുടെ തീരോധാനം: വി.എച്ച്.പി കുമ്പള പോലീസ് സ്‌റ്റേഷന്‍ ധര്‍ണ നടത്തി

Written By kvarthaksd on 21 May 2013 | 1:18 pm

കുമ്പള: കയ്യാര്‍ ജോഡ്ക്കലിലെ വിശ്വഹിന്ദ് പരിഷത്ത് ജില്ലാ ട്രഷറര്‍ നാരായണ ഷെട്ടിയുടെ മകള്‍ സ്വപ്‌നയെ (21) ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ അന്വേഷണം നടത്തി പെണ്‍കുട്ടിയെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി. യുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച രാവിലെ കുമ്പള പോലീസ് സ്‌റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി.

മെയ് 15 നാണ് സ്വപ്നയെ കാണാതായത്. ഉപ്പള സോങ്കാലിലെ ഒരു യുവാവ് സ്വപ്നയെ കടത്തി കൊണ്ടു പോയതാണെന്നും പെണ്‍കുട്ടിയെ യുവാവ് വില്‍പന നടത്തുമെന്നും ആരോപിച്ചാണ് വി.എച്ച്.പിയുടെ പോലീസ് സ്റ്റേഷന്‍ ധര്‍ണ. വിശ്വഹിന്ദ് പരിഷത്ത് മംഗലാപുരം വിഭാഗ് പ്രസിഡന്റ് ബായാടി വെങ്കിട്ട രമണ ഭട്ട് ധര്‍ണ ഉദ്ഘാടനം ചെയ്തു.

Missing, Police, Kumbala, Police-station, Uppala, Kasaragod, Kerala, Kerala News, International News.നേതാക്കളായ മുരളീധരന്‍, മുരളീയാദവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അതേസമയം സ്വപ്‌നയും യുവാവും പ്രണയത്തിലായിരുന്നുവെന്നും ഇവര്‍ സ്വമേധയ വീടുവിട്ട് പോയതാണെന്നും പിതാവിന്റെ പരാതിയില്‍ മിസ്സിംഗിന് കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നും കുമ്പള പോലീസ് പറഞ്ഞു.

Related News:
ടൗണിലേക്ക് പോയ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

Keywords: Missing, Police, Kumbala, Police-station, Uppala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

1:18 pm | 0 comments

ഗുണ്ടാ ആക്ട് പ്രകാരം കൊലക്കേസടക്കം 6 ക്രമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ഗുണ്ടാ ആക്ട് പ്രകാരം കൊലക്കേസടക്കം ആറ് ക്രമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ കസബയിലെ ഫൈസല്‍ മന്‍സിലില്‍ എം. നൗഷാദിനെ (21) യാണ് ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ എസ്.ഐ ഉത്തംദാസും സംഘവും തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.

കരുതല്‍ തടങ്കലിനായി നൗഷാദിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കാസര്‍കോട്, വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളിലായി കൊലക്കേസടക്കം ആറ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഗുണ്ടാ ആക്ടില്‍ അറസ്റ്റിലായ നൗഷാദ്. 2010 ഏപ്രില്‍ 13 ന് അണങ്കൂര്‍ കസബയിലെ ഷൈന്‍ ഷാന്‍ എന്നയാളെ മാരകായുധങ്ങള്‍ കൊണ്ട് അക്രമിച്ച കേസിലും, 2010 ഏപ്രില്‍ 15 ന് സുജാഹുദ്ദീന്‍ എന്നയാളെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പിക്കുകയും ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ 308 വകുപ്പ് പ്രകാരം വധശ്രമക്കേസിലും പ്രതിയാണ്.

കാസര്‍കോട് ടൗണ്‍ സ്‌റ്റേഷന്‍ പരിധിയില്‍ 2012 മാര്‍ച് 25 ന് സി.എ. സിദ്ദിഖിനെ തടഞ്ഞ് നിര്‍ത്തി തലയ്ക്ക് ഇരുമ്പു വടികൊണ്ട് അടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലും, 2012 സെപ്റ്റംബര്‍ 19 ന് മുഹമ്മദ് ശാഫി എന്നയാളെ തടഞ്ഞി നിര്‍ത്തി മൂവി ക്യാമറ, എ.ടി.എം കാര്‍ഡ്. 18,300 രൂപ എന്നിവ പിടിച്ചു പറിച്ച് അക്രമിച്ച് പരിക്കേല്‍പിക്കുകയും ഇദ്ദേഹത്തിന്റെ ഇന്നോവ കാര്‍ തട്ടി കൊണ്ടു പോവുകയും ചെയ്ത കേസിലും നൗഷാദ് പ്രതിയാണ്.

Murder-Case, Arrest, Youth, Vidya Nagar, Police, Kasaragod, Kerala, Kerala News, International News.
Noushad
2011 ജനിവരി 24 ന് വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പന്നിപ്പാറയില്‍ വെച്ച് കേളുഗുഡ്ഡെയിലെ ഓട്ടോ ഡ്രൈവര്‍ ഉപേന്ദ്രനെ കുത്തി കൊലപ്പെടുത്തിയ കേസിലും, 2013 ഫെബ്രുവരി അഞ്ചിന് വിദ്യാനഗറിലെ സി.പി.എം ജില്ലാ കമ്മിറ്റ് ഓഫീസ് കല്ലെറിഞ്ഞ് തകര്‍ത്ത് ഓഫീസ് സെക്രട്ടറി ലോകേഷിനെ അക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിലും നൗഷാദ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Keywords: Murder-Case, Arrest, Youth, Vidya Nagar, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

1:17 pm | 0 comments

കുഞ്ചത്തൂരില്‍ കുഴപ്പമുണ്ടാക്കുന്നവരെ പിടികൂടണം: മുസ്ലിം ലീഗ് പോലീസ് സ്‌റ്റേഷന്‍ ധര്‍ണ 22ന്

Written By kvartha delta on 20 May 2013 | 11:35 pm

ഹൊസങ്കടി: മുസ്ലിം ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് 22ന് മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനു മുന്നില്‍ ധര്‍ണ നടത്തുന്നു. കുഞ്ചത്തൂരില്‍ ഇടക്കിടെയുണ്ടാകുന്ന വര്‍ഗീയ സ്വഭാവമുള്ള സംഘര്‍ഷത്തെകുറിച്ച് സമഗ്ര അന്വേഷണം നടത്തുക. നിരപരാധികളായ യുവാക്കള്‍ക്കെതിരെ 153 A വകുപ്പ് പ്രകാരം എടുത്ത കേസ് പിന്‍വലിക്കുക, കര്‍ണാടകയില്‍ നിന്ന് നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കുന്നവരെ പിടികൂടുക, കുഞ്ചത്തൂരില്‍ ബൈക്ക് കത്തിച്ച പ്രതികളെ പിടികൂടുക, പോലീസുകാരുടെ പക്ഷപാത നിലപാട് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.

Kasaragod, Muslim-league, Hosangadi, Manjeshwaram22ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ധര്‍ണ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ പി.ബി. അബ്ദുര്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, മുസ്ലിം ലീഗ് നേതാക്കളായ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍, എ.കെ.എം. അഷ്‌റഫ്, എം. അബ്ബാസ്, അബ്ദുല്ല മുഗു, ഹനീഫ് ഹാജി തുടങ്ങിയവര്‍ പ്രസംഗിക്കും.

Keywords: Kasaragod, Muslim-league, Hosangadi, Manjeshwaram, Clash, Police, March, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:35 pm | 0 comments

മണല്‍ കടത്ത്: ഒളയത്ത് കൂട്ടത്തല്ലും ലാത്തിവീശലും

കുമ്പള: ഒളയത്ത് അനധികൃതമായി മണല്‍ കടത്തുകയായിരുന്ന സംഘത്തെ തഹസില്‍ദാറിന്റെ നേതൃത്വത്തില്‍ പിടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കൂട്ടത്തല്ലിലും ലാത്തിവീശലിലും കലാശിച്ചു.സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒളയത്തെ മുഹമ്മദ്(28), അബ്ദുല്‍ മനാഫ്(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ ഷിറിയ ഒളയങ്കടവിലാണ് സംഭവം. ഞായറാഴ്ച ഒളയങ്കടവില്‍ നിന്നും അനധികൃതമായി കടത്തുകയായിരുന്ന അഞ്ചലോഡു മണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം പിടികൂടുകയായിരുന്നു. പിന്നീട് ഇക്കാര്യം ഉന്നയിച്ചുകൊണ്ട് മണല്‍ കടത്തുകാരും പരിസരവാസികളും തമ്മില്‍ തര്‍ക്കമുണ്ടായി. തഹസില്‍ദാര്‍ക്ക് മണല്‍കടത്തുന്ന വിവരം ചോര്‍ത്തിക്കൊടുത്തെന്നാരോപിച്ചാണ് തര്‍ക്കമുണ്ടായത്.

Sand mafia, Kumbala, Injured, Hospital, Natives, Police, Kerala, Kerala Newsതുടര്‍ന്ന് തിങ്കളാഴ്ച രാവിലെ നാട്ടുകാരും മണല്‍കടത്തുകാരും തമ്മില്‍ കൂട്ടത്തല്ല് ആരംഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജൂനിയര്‍ എസ്.ഐ.കൃഷ്ണന്റെ നേതൃത്വത്തിലെത്തിയ  പോലീസ് ലാത്തി
വീശിയതിനെ തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവുണ്ടായത്.

Keywords: Sand mafia, Kumbala, Injured, Hospital, Natives, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:34 pm | 0 comments

കുഞ്ചത്തൂര്‍ സംഭവം: പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് പോപ്പുലര്‍ ഫ്രണ്ട്

മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ ജുമുഅ പള്ളിക്ക് സമീപം ഇരിക്കുകയായിരുന്ന യുവാക്കളെയും മഗ്‌രിബ് നമസ്‌ക്കാരത്തിന് പോവുകയായിരുന്നവരെയും സംഘപരിവാറില്‍പെട്ട ഒരുസംഘം ആക്രമിച്ച സംഭവത്തില്‍ പോലീസ് സ്വീകരിച്ച വിവേചനപരമായ നടപടി അവസാനിപ്പിക്കണമെന്ന് പോപ്പുര്‍ ഫ്രണ്ട് മഞ്ചേശ്വരം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

ആവശ്യം ഉന്നയിച്ച് പോലീസ് സ്‌റ്റേഷന്‍ സ്തംഭിപ്പിക്കല്‍ അടക്കമുള്ള സമരപരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു. സകരിയ്യ ഉദ്യാവരം, മുസ്തഫ മച്ചംപാടി, മുഹമ്മദ് മഞ്ചേശ്വരം , ഹാരിസ് ഉദ്യാവരം, നിയാസ് കുഞ്ഞത്തൂര്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
 Kasaragod, Manjeshwaram, Police, Popular front of India
Keywords: Kasaragod, Manjeshwaram, Police, Popular front of India, Clash, Attack, Accuse, arrest, Kerala, Kunjathoor, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:56 pm | 0 comments

പടള സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടി; 40,000 രൂപയുടെ നഷ്ടമുണ്ടാക്കി

കാസര്‍കോട്: മധൂര്‍ പഞ്ചായത്തിലെ പടള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടി. ഞായറാഴ്ച രാത്രി നടത്തിയ അഴിഞ്ഞാട്ടത്തില്‍ സ്‌കൂളിലെ ജല വിതരണ ടാപ്പും ബെഞ്ചുകളും ഡസ്‌ക്കുകളും തകര്‍ത്തു.

ചുമരില്‍ പച്ചില കൊണ്ട് അശ്ലീലവും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളും എഴുതി വെക്കുകയും ഓഫീസ് മുറിക്കകത്തേക്ക് വാതിലിലൂടെ ട്യൂബ് ലൈറ്റ് പെട്ടിച്ച് കടത്തുകയും ചെയ്തു. സംഭവത്തില്‍ ഹെഡ്മിസ്ട്രസ് കുമാരി റാണി നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു. ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം പതിവാണ്. നേരത്തെ രണ്ടു തവണ ഇത്തരത്തില്‍ ചുമരില്‍ അശ്ലീലം എഴുതി വെക്കുകയും പൈപ്പ് പൊട്ടിക്കുകയും ചെയ്ത സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അപ്പോഴെല്ലാം സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവത്ക്കരണ പ്രവര്‍ത്തനം നടത്തുകയും ചെയ്തിരുന്നു. ഒരു കുട്ടിയെ താക്കീത് ചെയ്യുകയും ഉണ്ടായിരുന്നു. പുറമെ നിന്നുള്ള ആളുകളാണ് രാത്രികാലങ്ങളില്‍ സ്‌കൂള്‍ കോംപൗണ്ടില്‍ പ്രവേശിച്ച് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതെന്നാണ് സംശയിക്കുന്നത്.

School, Madhur, Case, Police, Custody, Vidya Nagar, Students, Kasaragod, Kerala, Kerala News, International News, National News.

School, Madhur, Case, Police, Custody, Vidya Nagar, Students, Kasaragod, Kerala, Kerala News, International News, National News.

School, Madhur, Case, Police, Custody, Vidya Nagar, Students, Kasaragod, Kerala, Kerala News, International News, National News.

School, Madhur, Case, Police, Custody, Vidya Nagar, Students, Kasaragod, Kerala, Kerala News, International News, National News.

Keywords: School, Madhur, Case, Police, Custody, Vidya Nagar, Students, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:55 pm | 0 comments

ജനറല്‍ ആശുപത്രി കാന്റീനില്‍ ചായ കുടിക്കാനെത്തിയ ആളുടെ 14,500 രൂപ കവര്‍ന്നു

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ചായ കുടിക്കാനെത്തിയ ആളുടെ 14,500 രൂപയും പാന്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും അടങ്ങിയ പേഴ്‌സ് കവര്‍ന്നു. കാറഡുക്ക കടുമനയിലെ കണ്ണന്റെ മകന്‍ കെ. ബാലകൃഷ്ണന്റെ പേഴ്‌സാണ് ഞായറാഴ്ച ഉച്ചയ്ക്ക് കവര്‍ന്നത്.

ആശുപത്രിയില്‍ കഴിയുന്ന ഒരാളെ കാണാന്‍ മാറ്റൊരാള്‍ക്കൊപ്പം എത്തിയതായിരുന്നു ബാലകൃഷ്ണന്‍. അപ്പോഴേക്കും രോഗി ഡിസ്ചാര്‍ജ് ചെയ്ത് ആശുപത്രി വിട്ടിരുന്നു. തുടര്‍ന്ന് ബാലകൃഷ്ണനും സുഹൃത്തും ചായ കുടിക്കാന്‍ കാന്റീനില്‍ കയറി. ബില്ല് സുഹൃത്ത് കൊടുത്തത് അറിയാതെ ബാലകൃഷ്ണന്‍ ബില്ല് കൊടുക്കാന്‍ പേഴ്‌സ് എടുത്ത് മേശപ്പുറത്ത് വെച്ചിരുന്നു.

General-hospital, Robbery, Cash, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News.
അതിനിടെ സുഹൃത്ത് അയാള്‍ ബില്ല് കൊടുത്ത കാര്യം പറയുന്നതിനിടെ ബാലകൃഷ്ണന്റെ ശ്രദ്ധ തിരിഞ്ഞപ്പോള്‍ പേഴ്‌സ് ആരോ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു. ബാലകൃഷ്ണന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ടൗണ്‍ പോലീസ് കാന്റീനിലെത്തി ജീവനക്കാരെയും മറ്റും ചോദ്യം ചെയ്‌തെങ്കിലും പേഴ്‌സ് കണ്ടെത്താനായില്ല. സംഭവം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

Keywords: General-hospital, Robbery, Cash, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:50 pm | 0 comments

മ­ധൂര്‍ പ­ട്ട്ളയില്‍ വ്യാ­പാ­രിയു­ട വീ­ടിന്റെ വാ­തി­ലി­ന് തീ­യി­ട്ട് മോ­ഷ­ണ ശ്രമം

Written By Kvartha Alpha on 19 May 2013 | 12:25 pm

കാസര്‍­കോട്: മ­ധൂര്‍ പ­ട്ട്ളയില്‍ വീ­ടിന്റെ വാ­തി­ലിന് തീ­യിട്ട് മോ­ഷ­ണ ശ്രമം. പട്ട്ള കു­തി­ര­പ്പാ­ടി­യി­ലെ അ­ട­ക്ക വ്യാ­പാ­രി അ­ബ്ദുല്‍ ക­രീ­മി­ന്റെ വീ­ട്ടി­ലാ­ണ് ശ­നി­യാഴ്­ച രാ­ത്രി­യോ­ടെ മോ­ഷ­ണ ശ്ര­മം ന­ട­ന്നത്. അ­ടു­ക്ക­ള ഭാഗ­ത്തെ ഗ്രില്‍­സി­ലെ പൂ­ട്ട് ത­കര്‍­ത്ത് വാ­തി­ലി­ന് തീ­യി­ട്ട് ക­ത്തി­ച്ചാ­ണ് മൂ­ന്നം­ഗ സം­ഘം അക­ത്തു ക­ട­ന്ന­ത്.

അ­ബ്ദുല്‍ ക­രീമും ഭാ­ര്യ ഹാ­ജി­റയും ഒ­രു­മു­റി­യിലും മൂ­ന്നു മ­ക്കള്‍ മ­റ്റൊ­രു മു­റി­യി­ലാ­യി­രു­ന്നു ഉ­റ­ങ്ങി­കി­ട­ന്ന­ത്. മു­റി­യി­ലെ അ­ല­മാ­ര­ കു­ത്തിത്തു­റ­ക്കു­ന്ന­തി­നിടെ ഗ്ലാ­സ് താഴെ വീ­ണ് പൊ­ട്ടിയ ശ­ബ്ദം കേ­ട്ടാ­ണ് അ­ബ്ദുല്‍ കരീം ഉ­ണര്‍­ന്ന­ത്. എ­ഴു­ന്നേ­റ്റ­പ്പോള്‍­ ക­ഴു­ത്തി­ന് ക­ത്തി­ക­ാ­ട്ടി ശ­ബ്ദ­മു­ണ്ടാ­ക്കി­യാല്‍ കൊ­ന്നു­ക­ള­യു­മെ­ന്ന ഭീഷ­ണി മു­ഴ­ക്കി­യ­തായും കരീം പ­റഞ്ഞു. മുഖ­ത്ത് ക­രി തേ­ച്ച 30 വയ­സ് പ്രാ­യം തോ­ന്നി­ക്കു­ന്ന മൂ­ന്നു­പേ­രാണ് മോ­ഷ­ണ സം­ഘ­ത്തി­ലു­ണ്ടാ­യി­രു­ന്ന­തെ­ന്ന് കരീം പറ­ഞ്ഞു.
Kasaragod, Patla, House, house-robbery, case, Police, Madhur, Kerala, Kuthirapady, Grills, Abdul Kareem, Hajira, Kerala, Kasargod Vartha, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


Keywords: Kasaragod, Patla, House, house-robbery, case, Police, Madhur, Kerala, Kuthirapady, Grills, Abdul Kareem, Hajira, Kerala, Kasargod Vartha, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:25 pm | 0 comments

ലീഗ് നേതാവ് എം.സി. ഖമറുദ്ദീനെ പോലീസ് കാര്‍ തടഞ്ഞ് അപമാനിച്ചു

Written By kvartha delta on 18 May 2013 | 8:45 pm

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയും കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ എം.സി. ഖമറുദ്ദീനെ പോലീസ് വാഹന പരിശോധനയുടെ മറവില്‍ അപമാനിച്ചതായി പരാതി. ശനിയാഴ്ച വൈകിട്ടാണ് സംഭവം.

ഒരു വിവാഹത്തില്‍ പങ്കെടുത്ത് മഞ്ചേശ്വരത്ത് നിന്നും മടങ്ങുകയായിരുന്ന എം.സി. ഖമറുദ്ദീന്റെ കാറിനെ മഞ്ചേശ്വരത്ത് വെച്ച് മൂന്ന് പോലീസുകാര്‍ ആദ്യം കൈകാണിച്ച് നിര്‍ത്തിച്ചിരുന്നു. കാര്‍ നിര്‍ത്തിയ ഡ്രൈവറോട് ആരാണ് കാറിലെന്ന് ചോദിച്ചപ്പോള്‍ എം.സി. ഖമറുദ്ദീന്‍ ഇറങ്ങി താനാണ് ഉള്ളതെന്ന് അറിയിച്ചു. ഇതേ തുടര്‍ന്ന് പോലീസുകാര്‍ യാത്ര തുടരാന്‍ സമ്മതിച്ചു.

M.C.Khamarudheen, Kasaragod, Manjeshwaram, Police, Car, Phone-call, Kerala, M.C.Khamaruddinഅല്‍പം കഴിഞ്ഞ് ഒരു പോലീസ് ജീപ്പ് പിന്തുടര്‍ന്ന് വന്ന് എം.സി. ഖമറുദ്ദീന്റെ കാറിന് കുറുകെ നിര്‍ത്തുകയും കാര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കാര്‍ നേരത്തെ പോലീസുകാര്‍ പരിശോധിച്ചതാണെന്ന് അറിയിച്ചപ്പോള്‍ നിര്‍ബന്ധമായും ഈ കാര്‍ പരിശോധിക്കണമെന്ന് സി.ഐ. നിര്‍ദേശിച്ചിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കാര്‍ പരിശോധിക്കാന്‍ എം.സി. ഖമറുദ്ദീന്‍ സമ്മതം നല്‍കി.

കാര്‍ മുഴുവന്‍ പരിശോധിച്ച ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സി.ഐയുടെ ഫോണ്‍ വരികയും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചപ്പോള്‍ എം.സി. ഖമറുദ്ദീന് ഫോണ്‍ നല്‍കാന്‍ സി.ഐ. ആവശ്യപ്പെട്ടെങ്കിലും ഖമറുദ്ദീന്‍ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ഫോണ്‍ വാങ്ങി സി.ഐയോട് സംസാരിക്കാന്‍ തയ്യാറായില്ല. എസ്.പിയെ ഫോണില്‍ വിളിച്ച് അപ്പോള്‍തന്നെ എം.സി. ഖമറുദ്ദീന്‍ പരാതിപ്പെട്ടു.  തന്നെ മനഃപൂര്‍വം അപമാനിക്കാനാണ് സി.ഐ. ശ്രമിച്ചതെന്ന് എം.സി. ഖമറുദ്ദീന്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് എസ്.പിക്ക് പരാതി നല്‍കുമെന്നും എം.സി. ഖമറുദ്ദീന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: M.C. Khamarudheen, Kasaragod, Manjeshwaram, Police, Car, Phone-call, Kerala, M.C.Khamaruddin, CI, Complaint, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:45 pm | 1 comments

മഞ്ചേശ്വരത്ത് നിന്നും 16 കാരിയെ കാണാതായി പരാതി

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് 16 കാരിയെ കാണാതായതായി പരാതി. ഹൊസബെട്ടു അഞ്ചിക്കട്ട മൂലയിലെ ഫാത്വിമത്ത് ജുമൈലിയ (16)യെയാണ് കാണാതായത്.

മാതാവ് ആഇശയുടെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെയ് 15നാണ് ജുമൈലിയ വീട്ടില്‍ നിന്നും പോയതെന്ന് മാതാവിന്റെ പരാതിയില്‍ പറയുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

Missing, Manjeshwaram, Kasaragod, complaint, Police, Investigation, Case
Other News: മലയാളി ഹൗസ് നിര്‍ത്തുന്നില്ല; വാര്‍ത്ത തെറ്റെന്ന് സൂര്യ ടിവി

Keywords: Missing, Manjeshwaram, Kasaragod, complaint, Police, Investigation, Case, Kerala, Fathimath Jumailiya, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:44 pm | 1 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories