Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Palakunnu. Show all posts
Showing posts with label Palakunnu. Show all posts

കോ­ട്ടി­ക്കുളത്തെ ബി.എം. അഹ്മ­ദ് നി­ര്യാ­ത­നായി

Written By Kvartha Alpha on 19 May 2013 | 11:20 am

പാ­ല­ക്കു­ന്ന്: കോ­ട്ടി­ക്കുള­ം ക­രി­പ്പോടി ബി.എം. ഹ­ൗ­സി­ലെ ബി.എം. അ­ഹ്മ­ദ് (ഡ്രൈ­വര്‍-63) നി­ര്യാ­ത­നാ­യി. കോ­ട്ടി­ക്കു­ളം അ­ബു­ദാ­ബി മുസ്ലിം ജ­മാഅ­ത്ത് ക­മ്മി­റ്റി ഭാ­ര­വാ­ഹി­യാ­യി­രു­ന്നു. പ­രേ­തരാ­യ ബാ­വ-ഉ­മ്മു ഹലീ­മ ദ­മ്പ­തി­ക­ളു­ടെ മ­ക­നാണ്.

ഭാര്യ: സു­ബൈ­ദ. മക്കള്‍: മു­നീര്‍, അ­ഷ്‌­റഫ് (ഇ­രു­വരും ദുബൈ). മ­രു­മക്കള്‍: റൈ­മ (മ­ൗവ്വല്‍), സുഹ­റ (നാ­ലാം­വാ­തു­ക്കല്‍). സ­ഹോ­ദ­രങ്ങള്‍: സ­ഫി­യ, ആഇ­ശ, പ­രേ­തനാ­യ അ­ബ്ദുര്‍ റ­ഹ്മാന്‍. ഖ­ബ­റട­ക്കം ഞാ­യ­റാഴ്­ച രാ­വി­ലെ ഒമ്പ­തു മണി­യോ­ടെ കോ­ട്ടി­ക്കു­ളം ജു­മാ­മ­സ്­ജി­ദ് ഖ­ബര്‍­സ്ഥാ­നില്‍ ന­ടന്നു.

Palakunnu, kasaragod, Abudhabi, Obituary, Kottikulam, Kerala, Zubaida, Muneer, Ashraf, BM. Ahmad, Ayisha, Kerala, Kasaragod, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Keywords: Palakunnu, kasaragod, Abudhabi, Obituary, Kottikulam, Kerala, Zubaida, Muneer, Ashraf, BM. Ahmad, Ayisha, Kerala, Kasaragod, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


11:20 am | 0 comments

ബെസ്റ്റ് സീമേന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സന്തോഷിന്

Written By Kvarthakgd on 15 May 2013 | 8:29 pm

പാലക്കുന്ന്: കപ്പല്‍ ജീവനക്കാരുടെ അഖിലേന്ത്യാ സംഘടനയായ നാഷണല്‍ യൂണിയന്‍ ഓഫ് സീഫെയറേര്‍സ് ഓഫ് ഇന്ത്യ (ന്യൂസി) സ്ഥാപകനായ മുഹമ്മദ് ഇബ്രാഹിം സെറാംഗിന്റെ പേരില്‍ ആദ്യമായി ഏര്‍പെടുത്തിയ ബെസ്റ്റ് സീമേന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മര്‍ച്ചന്റ് നേവി യൂത്ത് വിങ് കോട്ടിക്കുളത്തിന്റെ ജനറല്‍ സെക്രട്ടറി സന്തോഷ്‌കുമാര്‍ ഞെക്ലിക്ക്.

യൂണിയന് വേണ്ടിയും കപ്പല്‍ ജീവനക്കാരുടെ ഇടയില്‍ നടത്തിയ അര്‍പണ മനോഭാവത്തോടു കൂടിയ പ്രവര്‍ത്തനങ്ങളുമാണ് സന്തോഷിനെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഉദുമ ഞെക്ലി സ്വേദശിയാണ് ശങ്കരന്‍- ദേവകി ദമ്പതികളുടെ മകനായ സന്തോഷ്. ഭാര്യ: ദീപ. മകള്‍: ദേവഗംഗ.
Best seaman, Award, Santhosh Kumar, Palakunnu, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Best seaman, Award, Santhosh Kumar, Palakunnu, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News 
8:29 pm | 0 comments

ബസ് യാത്രക്കിടയില്‍ യുവതിയുടെ ബാഗില്‍ നിന്ന് 13 പവന്‍ സ്വര്‍ണം കവര്‍ന്നു

Written By kvarthaksd on 9 May 2013 | 12:00 pm

കാസര്‍കോട്: ബസ് യാത്രക്കാരിയുടെ ഹാന്റ്ബാഗില്‍ നിന്ന് 13 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. തളങ്കര കെ.കെ. പുറത്തെ റുഖിയത്ത് ഷൈല (25) യുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് പാലക്കുന്നില്‍ നിന്ന് കാസര്‍കോട്ടേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ സഞ്ചരിക്കുകയായിരുന്നു ഷൈല.

കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങാന്‍ നേരത്താണ് ബാഗിന്റെ സിബ്ബ് തുറന്ന് കിടിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഈ ബാഗില്‍ മറ്റൊരു പേഴ്‌സിലായി സൂക്ഷിച്ചിരുന്ന വളകള്‍ നഷ്ടപ്പെട്ടതായും മനസിലായി. നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ക്ക് 1,75,000 രൂപ വില കണക്കാക്കുന്നു. ഷൈലയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Bus, Gold, Robbery, Palakunnu, Case, Police, Kasaragod, Kerala

Keywords: Bus, Gold, Robbery, Palakunnu, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:00 pm | 0 comments

സംസ്ഥാന സൈക്കിള്‍ റേസ് ചാമ്പ്യന്‍ഷിപ്പ് 18,19 തീയതികളില്‍ പാലക്കുന്നില്‍

Written By Kvarthakgd on 6 May 2013 | 8:11 pm

ഉദുമ: ജില്ലാ സൈക്കിള്‍ അസോസിയേഷന്‍ 18, 19 തീയതികളില്‍ പാലക്കുന്നില്‍ സംസ്ഥാന സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗത്തില്‍ സൈക്കിള്‍ റേസ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കും. സംഘാടകസമിതി രൂപീകരിച്ചു. കെ. വി. വിജയകുമാര്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ. കസ്തൂരി, പി.വി. ഭാസ്‌കരന്‍, ഗംഗാധരന്‍, ഫാറൂഖ് കാസിം എന്നിവര്‍ സംസാരിച്ചു. നാരായണന്‍ പള്ളം സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍: കെ. കസ്തൂരി (ചെയര്‍മാന്‍), കെ.വി. വിജയകുമാര്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), വി.ആര്‍. ഗംഗാധരന്‍, കെ.വി. സുരേഷ്‌കുമാര്‍, എന്‍. രാമചന്ദ്രന്‍, ഫാറൂഖ് കാസിം (വൈസ് ചെയര്‍മാന്‍), എം. അച്യുതന്‍ (ജനറല്‍ കണ്‍വീനര്‍), നാരായണന്‍ പള്ളം (കണ്‍വീനര്‍), പി.വി. ശ്രീധരന്‍, ചന്ദ്രന്‍ കരിപ്പോടി, സതീശന്‍, എന്‍.വി. ഉദയകുമാര്‍ (ജോയിന്റ് കണ്‍വീനര്‍), ഗണേശന്‍ അരമങ്ങാനം (ട്രഷറര്‍).
State, Cycle, Race, Championship, Palakunnu, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: State, Cycle, Race, Championship, Palakunnu, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:11 pm | 0 comments

മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനം പാലക്കുന്നില്‍

Written By Kvarthakgd on 5 Apr 2013 | 4:39 pm

പാലക്കുന്ന്: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനം പാലക്കുന്നില്‍ ഏപ്രില്‍ 29,30 തീയ്യതികളില്‍ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ അനുബന്ധ പരിപാടികളുടെ ഭാഗമായി ജില്ലാടിസ്ഥാനത്തില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കും.

കഥ, കവിത, ലേഖനം, തെരുവ് നാടകം എന്നീ മേഖലകളില്‍ ഹയര്‍ സെക്കന്‍ഡറി, കോളേജ്, ജനറല്‍ വിഭാഗങ്ങളിലാണ് മത്സരം. ലേഖന മത്സര വിഷയങ്ങള്‍ ഹയര്‍ സെക്കന്‍ഡറി - മലയാള സാഹിത്യത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍, കോളജ് - സിനിമ, സീരിയല്‍- സ്ത്രീ ഒരു വിമര്‍ശനാത്മക വിലയിരുത്തല്‍, ജനറല്‍ - സമൂഹത്തിന്റെ കണ്ണും, സ്ത്രീയുടെ ജീവിതവും.

തെരുവ് നാടകം സ്‌ക്രിപ്റ്റ് - സ്ത്രീ ചരിത്രവും, വര്‍ത്തമാനവും(30-40 മിനുട്ട് ദൈര്‍ഘ്യം), കഥ, ലേഖനം 10 പേജില്‍ കവിയാതെ കടലാസിന്റെ ഒരു പുറത്ത് മാത്രം എഴുതണം. കവിത 30 വരികളില്‍ കവിയാന്‍ പാടുള്ളതല്ല. സൃഷ്ടികള്‍ ഏപ്രില്‍ 22ന് മുമ്പായി സെക്രട്ടറി, എ.ഐ.ഡി.ഡബ്ല്യു.എ, കാസര്‍കോട് ജില്ലാ കമ്മിറ്റി, എ.കെ.ജി മന്ദിരം, വിദ്യാനഗര്‍,
 Mahila association, District conference, Palakunnu, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
File photo
കാസര്‍കോട്-671121 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Keywords: Mahila association, District conference, Palakunnu, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:39 pm | 0 comments

മാനത്ത് വര്‍ണങ്ങള്‍ ചാലിച്ച് കരിമരുന്ന് പ്രയോഗം; ഭരണി ഉത്സവത്തിന് കൊടിയിറങ്ങി

Written By kvarthaksd on 13 Mar 2013 | 7:30 pm

Temple Fest, Palakunnu, KSRTC-Bus, Kasaragod, Kerala, Kerala News, International News, National News, Gulf News.


പാലക്കുന്ന്: മാനത്ത് വര്‍ണങ്ങള്‍ ചാലിച്ച നയന മനോഹരമായ കരിമരുന്ന് പ്രയോഗങ്ങള്‍ തീര്‍ത്തും ജനസഞ്ചയങ്ങള്‍ക്ക് ഭക്തിയുടെ ധന്യത പകര്‍ന്നും പാലക്കുന്ന് ഭഗവതി ക്ഷേത്രം ഭരണി മഹോത്സവത്തിന് കൊടിയിറങ്ങി. കാഴ്ചാ സമര്‍പണങ്ങളും ആയിരത്തിരി ഉത്സവവും ജനങ്ങളെ അഭൗമമായ അനുഭൂതിയിലാഴ്ത്തി. പുലര്‍ചവരെ നീണ്ട ഉത്സവ പരിപാടികള്‍ ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാര വീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെയാണ് സമാപിച്ചത്.

കാഴ്ചാ കമ്മിറ്റികളുടെയും ക്ഷേത്രകമ്മിറ്റിയുടെയും വകയായിട്ടാണ് ഗംഭീരമായ കരിമരുന്ന് പ്രയോഗം നടന്നത്. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ഉത്സവത്തിന് എത്തിയവരുടെ സൗകര്യം കണക്കിലെടുത്ത് സ്വകാര്യ ബസുകളും, കെഎസ്ആര്‍ടിസി ബസുകളും രാത്രി പ്രത്യേകം സര്‍വീസുകള്‍ നടത്തി.

ചൊവ്വാഴ്ച വൈകിട്ട് ക്ഷേത്രത്തില്‍ നടന്ന ഭക്തിഗാനമേളയും പൂരക്കളിയും ആഘോഷങ്ങള്‍ക്ക് പൊലിമ പകര്‍ന്നു. തിരുമുല്‍ക്കാഴ്ചകളുടെ സമര്‍പണങ്ങളോടനുബന്ധിച്ച് നടന്ന കലാരൂപങ്ങളുടെ അരങ്ങേറ്റവും കരിമരുന്ന് പ്രയോഗവും ഭക്തരെ അനുഭൂതിയുടെ പാരമ്യതയിലെത്തിച്ചു.

വാദ്യസംഘം, ശിങ്കാരിമേളം, നാസിക് ബാന്‍ഡ്, കരകാട്ടം, കാവട്ടിയാട്ടം, പൊയ്ക്കുതിരയാട്ടം, ബ്രേക്ക്ഡാന്‍സ്, വൈദ്യുത ദീപാവലി, പുലിക്കളി, ബൊമ്മക്കളി, അനാര്‍ക്കലി ഡാന്‍സ്, മയില്‍നൃത്തം, നരിവേഷം, പൂക്കാവടി, മുത്തുക്കുടകള്‍, താലപ്പൊലി തുടങ്ങിയവ കാഴ്ചാ സമര്‍പണ ഘോഷയാത്രകളില്‍ അണിനിരന്നു.

ക്ഷേത്രം അലങ്കാരമണ്ഡപത്തിന്റെ തറഭാഗം ഗ്രാനൈറ്റ് പതിപ്പിക്കല്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയാണ് തുടര്‍ചയായി 40ാം തവണ ഉദുമ-പടിഞ്ഞാറേക്കര കാഴ്ചാ സമിതി കാഴ്ചാ സമര്‍പണം നടത്തിയത്. മാങ്ങാട് ബാര പ്രദേശ് കമ്മിറ്റി ക്ഷേത്രത്തിലെ ഭഗവതിമാര്‍ക്കു ചാര്‍ത്താനുള്ള സ്വര്‍ണ ചന്ദ്രക്കലയാണ് സമര്‍പിച്ചത്. എഴുന്നള്ളത്തിനായി ഉപയോഗിക്കുന്ന മേലാപ്പ് പള്ളിക്കര തണ്ണീര്‍പുഴ പ്രദേശ് കമ്മിറ്റി സമര്‍പിച്ചു. പൊയിനാച്ചി കൂട്ടപ്പുന്ന പ്രദേശ് കമ്മിറ്റി ക്ഷേത്രം ധ്വജസ്തംഭത്തിന്റെ തറഭാഗം പിച്ചള പതിപ്പിക്കല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചാണ് ഇത്തവണത്തെ കാഴ്ചാ സമര്‍പണം നടത്തിയത്. ഇന്‍ഡാലിയം വാര്‍പുകളാണ് ഉദുമ കൊക്കാല്‍ കമ്മിറ്റി കാഴ്ചയായി സമര്‍പിച്ചത്.

ബേക്കല്‍ എസ്.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് സംഘം ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് ഉത്സവത്തിന്റെ സമാധാനപരമായ നടത്തിപ്പിന് സഹായകമായി. കഴിഞ്ഞ ദിവസം തോരണങ്ങള്‍ കെട്ടുന്നതിനെ ചൊല്ലിയുണ്ടായ ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസ് ഇവിടെ കനത്ത സുരക്ഷാനടപടികള്‍ കൈക്കൊണ്ടത്. മദ്യലഹരിയില്‍ അഴിഞ്ഞാടാന്‍ തുനിഞ്ഞ ചിലരെ പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു.

Temple Fest, Palakunnu, KSRTC-Bus, Kasaragod, Kerala, Kerala News, International News, National News, Gulf News.

Temple Fest, Palakunnu, KSRTC-Bus, Kasaragod, Kerala, Kerala News, International News, National News, Gulf News.

Temple Fest, Palakunnu, KSRTC-Bus, Kasaragod, Kerala, Kerala News, International News, National News, Gulf News.

Keywords: Temple Fest, Palakunnu, KSRTC-Bus, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:30 pm | 0 comments

പാലക്കുന്നില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ എട്ടംഗസംഘം കത്തികൊണ്ട് മുറിവേല്‍പിച്ചു

Palakunnu, Student, Attack, Injured, Hospital, Mangad, Kasaragod, Illiyas, Assaulted, Malayalam news,
ഉദുമ: സഹോദരിയുടെ വീട്ടില്‍പോയി സുഹൃത്തിനൊപ്പം നടന്നുവരികയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ എട്ടംഗസംഘം പേനാകത്തികൊണ്ട് ദേഹമാസകലനം മുറിവേല്‍പിച്ചു. സുഹൃത്തിനെ മര്‍ദിച്ചു. ചൊവാഴ്ച രാത്രി 11 മണിയോടെ പാലക്കുന്ന് ടൗണില്‍വെച്ചാണ് സംഭവം.

ബേക്കല്‍ ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ ഇസ്മാഈലിന്റെ മകനുമായ ടി.കെ. മുഹമ്മദ് ഇല്യാസിനെ (17) യാണ് കത്തികൊണ്ട് മുറിവേല്‍പിച്ചത്. ഇല്യാസിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സുഹൃത്തും ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോളജിലെ ഒന്നാംവര്‍ഷ ബി.ബി.എം. വിദ്യാര്‍ത്ഥിയും ചട്ടഞ്ചാലിലെ അബ്ദുല്ലകുഞ്ഞിയുടെ മകനുമായ ബി.എം. മുഹമ്മദ് നൗഫലിനെയാണ് (19) മര്‍ദിച്ചത്.

ഉദുമ കാപ്പിലിലെ സഹോദരിയുടെ വീട്ടില്‍പോയിരുന്ന ഇല്യസ് നൗഫലിനോടൊപ്പം നടന്നുവരുമ്പോള്‍ പാലക്കുന്നില്‍വെച്ച് തടഞ്ഞുനിര്‍ത്തിയ എട്ടംഗസംഘം ആക്രമിക്കുകയായിരുന്നു. സപഹാഠികളായ അഞ്ചുപേരും മറ്റു മൂന്ന് പേരും ചേര്‍ന്നാണ് ആക്രമിച്ചതെന്ന് ഇല്യാസ് പറഞ്ഞു. സ്‌കൂളില്‍ നേരത്തെയുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നു. സ്‌കൂളിലെ പ്രശ്‌നം മുതിര്‍ന്നവര്‍ ഇടപെട്ട് അപ്പോള്‍തന്നെ പരിഹരിച്ചിരുന്നു.

ചൊവ്വാഴ്ച രാത്രി പാലക്കുന്ന് ഭഗവതീക്ഷേത്രത്തില്‍ ഭരണി ഉത്സവം നടക്കുന്നതിനിടെയാണ് ക്ഷേത്ര പരിസരത്തെ റോഡില്‍വെച്ച് അക്രമമുണ്ടായത്.

Keywords: Palakunnu, Student, Attack, Injured, Hospital, Mangad, Kasaragod, Illiyas, Assaulted, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
2:02 pm | 0 comments

ദേവിയുടെ ഭരണിക്കുഞ്ഞിയാകാന്‍ ഇത്തവണയും ഭാഗ്യം സാന്ദ്രയക്ക്

Written By kvartha delta on 9 Mar 2013 | 6:37 pm

Sandra, Palakunnu, Temple fest, Temple, Kasaragod, Kerala, Palakunnu Bharani Mahotsavam,
പാലക്കുന്ന്: ദേവിയുടെ ഭരണിക്കുഞ്ഞിയാകാന്‍ ഇത്തവണയും ഭാഗ്യം സാന്ദ്രയക്ക്. പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സദിനങ്ങളില്‍ ഭരണിക്കുഞ്ഞിയായി ദേവിയുടെ സങ്കല്‍പമായി നില്‍ക്കാനുളള ഭാഗ്യമാണ് ഉദുമ കൊറമ്പന്‍വളപ്പിലെ സാന്ദ്രയ്ക്ക് (11) ഇത്തവണയും ലഭിച്ചത്.

ഭരണി നാളില്‍ ജനിച്ച കന്യകയാണ് ഭരണിക്കുഞ്ഞി എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ കന്യക ദേവിയുടെ സങ്കല്‍പമാണെന്നാണ് വിശ്വാസം. പാലക്കുന്ന് അംബികാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ്സിലെ വിദ്യാര്‍ത്ഥിനിയായ സാന്ദ്ര പാലക്കുന്നിലെ വ്യാപാരിയായ കാസി രവിയുടെ മകളാണ്.

കഴിഞ്ഞ വര്‍ഷവും സാന്ദ്രതന്നെയാണ് ഭരണിക്കുഞ്ഞിയായി നിന്നത്. തൃക്കണ്ണാട് ആറാട്ടിന് കൊടിയേറിയതിന്റെ തൊട്ടടുത്ത് വരുന്ന ചൊവ്വ, വെളളി ദിവസങ്ങളിലായി നടക്കുന്ന കൊലകൊത്തുന്ന ദിവസം ക്ഷേത്ര സ്ഥാനികര്‍ ഭരണിക്കുഞ്ഞിനെ ക്ഷേത്രത്തിലേക്ക് ആനയിക്കും. ഭരണി മഹോത്സവത്തിന്റെ കൊടിയേററം മുതല്‍ കൊടിയിറക്കം വരെ എല്ലാ ഉത്സവ പരിപാടികളിലും ഭരണിക്കുഞ്ഞിന്റെ സാന്നിദ്ധ്യമുണ്ടാകണം. ഉത്സവം സമാപിച്ച ശേഷം ക്ഷേത്രം വകയായി പുതുവസ്ത്രങ്ങള്‍ നല്‍കി സ്ഥാനികര്‍ തന്നെ കുഞ്ഞിനെ ആചരങ്ങളോടെ വീട്ടിലെത്തിക്കും.

Keywords: Sandra, Palakunnu, Temple fest, Temple, Kasaragod, Kerala, Palakunnu Bharani Mahotsavam, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:37 pm | 0 comments

പാലക്കുന്ന് ഭഗവതി ക്ഷേത്രം ഡോക്യുമെന്ററി പ്രകാശനം ചെയ്തു

Written By Kvarthakgd on 8 Mar 2013 | 8:15 pm

Palakunnu, Temple, Documentary, CD release, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഉദുമ: പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിന്റെ ചരിത്രവും ഐതീഹ്യവുമടങ്ങിയ ഡോക്യുമെന്ററി പ്രകാശനം ചെയ്തു. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളും ഉത്സവങ്ങളും ഡോക്യുമെന്ററിയിലുണ്ട്. ഹരിദാസ് കുന്നൂല്‍ പയ്യന്നൂരാണ് സംവിധായകന്‍. കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, മനോജ്കുമാര്‍ ഉദുമ എന്നിവരാണ് നിര്‍മിക്കുന്നത്.

പവിത്രന്‍ ചിന്നൂസ്, അനില്‍ കണ്ണന്‍ മഴവില്‍ എന്നിവരാണ് ഛായാഗ്രാഹകര്‍. പാലക്കുന്ന് ഭണ്ഡാരവീട്ടില്‍ നടന്ന ചടങ്ങില്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ ഡോക്യൂമെന്ററിയുടെ ആദ്യകോപ്പി പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് സി. എച്ച്. നാരായണന് നല്‍കിയാണ് പ്രകാശനം ചെയ്തത്.

Keywords: Palakunnu, Temple, Documentary, CD release, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:15 pm | 0 comments

പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണി മഹോത്സവത്തിന് ശനിയാഴ്ച തുടക്കമാകും

Palakunnu, Temple, Festival, Start, Press meet, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
File photo
കാസര്‍കോട്: പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണി മഹോത്സവം ശനിയാഴ്ച മുതല്‍ 13 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ ഒമ്പതിന് ഭണ്ഡാരവീട്ടില്‍നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്.

രാത്രി 12.30ന് കൊടിയേറ്റം. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം. പത്തിന് വൈകിട്ട് 4.30 ഭജന, രാത്രി 8.30ന് പൂരക്കളി, ഒമ്പതിന് നീലേശ്വരം സെലക്ടഡ് വീ അവതരിപ്പിക്കുന്ന ഡാന്‍സ് ആന്‍ഡ് സോംഗ്‌സ്, 11ന് പുലര്‍ചെ 4.30ന് ഭൂതബലി ഉത്സവം, രാവിലെ ഏഴിന് ഉത്സവബലി, പകല്‍ 12.30ന് അന്നദാനം, വൈകിട്ട് 4.30ന് ഭക്തി ഗാനമേള, രാത്രി ഒമ്പതിന് പൂരക്കളി, 10.15ന് ഉദുമ- കൊക്കാല്‍ പ്രദേശ് തിരുമുള്‍കാഴ്ച, 11ന് ഉദുമ- പടിഞ്ഞാര്‍കര തിരുമുള്‍കാഴ്ച, 11.45ന് മാങ്ങാട്- ബാര പ്രദേശ് തിരുമുള്‍കാഴ്ച, 12.30ന് പള്ളിക്കര- തണ്ണീര്‍പുഴ തിരുമുള്‍കാഴ്ച, 1.15ന് പൊയിനാച്ചി- കുട്ടപ്പുന്ന തിരുമുള്‍കാഴ്ച, 13ന് പുലര്‍ച്ചെ 2.30ന് ഉത്സവബലി, നാലിന് ആയിരത്തിരി മഹോത്സവം, രാവിലെ 6.30ന് കൊടിയിറക്കം. തുടര്‍ന്ന് ക്ഷേത്രത്തില്‍നിന്ന് ഭണ്ഡാരവീട്ടിലേക്കുള്ള എഴുന്നള്ളത്തോടെ മഹോത്സവം സമാപിക്കും.

ഉത്സവനാളുകളില്‍ കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനില്‍ ദീര്‍ഘദൂര എക്‌സപ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് ഉണ്ടായിരിക്കും. കെ.എസ്.ആര്‍.ടി.സി. സ്‌പെഷ്യല്‍ ബസ് സര്‍വീസും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍, ടി. കൃഷ്ണന്‍, ടി. ബാലകൃഷ്ണന്‍, പി.കെ. വാസു, കൃഷ്ണന്‍ പാത്തിക്കാല്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Palakunnu, Temple, Festival, Start, Press meet, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:36 pm | 0 comments

'ലക്ഷങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ഭക്ഷണം കളയുന്നത് മഹാപാപം'

Written By Kvartha Alpha on 7 Mar 2013 | 8:41 pm

കാസര്‍കോട്: ഭക്ഷണം കിട്ടാതെ നമ്മുടെ നാട്ടിലും ലോകത്തിന്റെ പലഭാഗത്തും കുട്ടികളടക്കമുള്ളവര്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ ഭക്ഷണം കളയുന്നതിനെതിരെ പാലക്കുന്നിലെ അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠനവും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാവുന്നു.

സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കളയാറില്ലെന്ന് മാത്രമല്ല, കളയാന്‍ ആരെയും അനുവദിക്കാറുമില്ല. ഭക്ഷണം കളയുമ്പോള്‍ വിശക്കുന്നവനെ ഓര്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നു. ഭക്ഷണം അമൂല്യമാണ്, അത് കളയരുത്, ലക്ഷങ്ങള്‍ പട്ടിണികിടക്കുമ്പോള്‍ ഭക്ഷണം കളയുന്നത് മഹാ പാപമാണ്, ആവശ്യത്തിന് മാത്രം വാങ്ങുക വിളമ്പിയത് മുഴുവന്‍ കഴിക്കുക, ഇല കഴുകി വിളമ്പുക, ഇല തുടച്ച് എഴുന്നേല്‍ക്കുക എന്നീ സന്ദേശങ്ങള്‍ സയന്‍സ് ക്ലബ് പ്രചരിപ്പിക്കുന്നു.

സ്‌കൂളിന് തൊട്ടടുത്ത ഓഡിറ്റോറിയത്തില്‍ ആഴ്ചയില്‍ മൂന്നും നാലും ദിവസങ്ങളിലുണ്ടാവുന്ന സദ്യകളില്‍ ഭക്ഷണം പാഴാക്കുന്നത് കണ്ട് മനം നൊന്താണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ സഹായത്തോടെ പദ്ധതി തയ്യാറാക്കി ബോധവല്‍ക്കരണവുമായി രംഗത്ത് വന്നത്.

ഒരാള്‍ എത്ര ഭക്ഷണം കഴിക്കുന്നുവെന്നും അതില്‍ ഏതൊക്കെ വിഭവങ്ങള്‍ പാഴാക്കുന്നുവെന്നും കുട്ടികള്‍ നിരീക്ഷിച്ചറിഞ്ഞു. കളയുന്ന വിഭവങ്ങളില്‍ മുന്‍പന്തിയില്‍ വരുന്നത് അച്ചാറാണ്. രണ്ടാം സ്ഥാനം സാമ്പാര്‍ കഷണങ്ങള്‍ക്ക്. ചോറ് കളയുന്നവരും കുറവല്ല. പായസവും പഴങ്ങളും ഇറച്ചിയും വരെ പാഴാക്കുന്നു. പപ്പടമാണ് ഏറ്റവും കുറച്ച് കളയുന്നത്. ഐസ്‌ക്രീം ആരും കളയാറില്ല.

കുട്ടികളുടെ വിവര ശേഖരണവും നിര്‍ദേശങ്ങളും മുഖവിലക്കെടുത്ത സ്‌കൂള്‍ അധികൃതര്‍ ഈ സന്ദേശം സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലും അവരിലൂടെ അവരുടെ വീടുകളിലും എത്തിക്കുകയായിരുന്നു. ഭക്ഷണം കളയുന്നതിന്റെ പ്രധാന കാരണം വകതിരിവില്ലാത്ത വിളമ്പലാണെന്ന് മനസിലാക്കിയ കുട്ടികള്‍ അല്‍പാല്‍പം വിളമ്പുക, പലവട്ടം വിളമ്പുക എന്ന മുദ്രാവാക്യം മെനഞ്ഞെടുത്തു.

മുദ്രാവാക്യങ്ങളെല്ലാം സ്റ്റിക്കര്‍ രൂപത്തില്‍ അച്ചടിച്ച് എല്ലാ ഭക്ഷണ ശാലകളിലും ഹോട്ടലുകളിലും കല്യാണ വീടുകളിലും ഒട്ടിക്കാനാണ് വിദ്യാര്‍ത്ഥികളുടെ പരിപാടി. ഇതിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. വി.ഗോപിനാഥന്‍ നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ പി.വി.കുമാരന്‍, അരവിന്ദാക്ഷന്‍, പിടിഎ പ്രസിഡന്റ് അഡ്വ.രാജേന്ദ്ര കുമാര്‍, വൈസ് പ്രസിഡന്റ് മധുകൂമാര്‍, മദര്‍ പിടിഎ.പ്രസിഡന്റ് റീത്താ പത്മരാജ്, വൈസ് പ്രസിഡന്റ് കനകമണി, അധ്യാപകരായ കനകരാജ്, സതി, അമൃത എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Food, Students, PTA, school, Palakunnu, Hotel, Kerala, waste, House, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:41 pm | 0 comments

കാഞ്ഞങ്ങാട്ടേക്ക് മണല്‍ കടത്തിവരികയായിരുന്ന പച്ചക്കറിലോറി പാലക്കുന്നില്‍ പിടിയില്‍

Written By kvartha delta on 2 Mar 2013 | 4:00 pm

Sand-Lorry, Police, Custody, Palakunnu, Karnataka, Kanhangad, Vegitable, kasaragod, Kerala,
File Photo
ബേക്കല്‍: കര്‍ണാടകയില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് അനധികൃതമായി മണല്‍കടത്തിവരികയായിരുന്ന പച്ചക്കറി ലോറി പാലക്കുന്നില്‍ പോലീസ് പിടിയിലായി. ശനിയാഴ്ച രാവിലെയാണ് മംഗലാപുരത്തു നിന്നും മണലുമായി വരികയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ നമ്പറുള്ള കെഎ 19ഡി- 8131 നാഷണല്‍ പെര്‍മിറ്റ് ലോറി പാലക്കുന്നില്‍ വാഹന പരിശോധന നടത്തുകയായിരുന്ന ബേക്കല്‍ എസ്.ഐ. എം.പി. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. മുകളില്‍ പച്ചക്കറിയും അടിയില്‍ പൂഴിയും നിറച്ചാണ് ലോറി എത്തിയത്.

ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ മംഗലാപുരത്തു നിന്നും കാഞ്ഞങ്ങാട്ടേക്ക് പൂഴി കടത്തുകയായിരുന്നുവെന്ന് വെളിപ്പെടുത്തി. ലോറി കസ്റ്റഡിയിലെടുത്ത പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കാസര്‍കോട്ടേക്കും, കേരളത്തിലെ മറ്റ് ജില്ലകളിലേക്കും വന്‍തോതിലാണ് യാതൊരു രേഖകളുമില്ലാതെ മണല്‍ കടത്തുന്നത്.

Keywords: Sand-Lorry, Police, Custody, Palakunnu, Karnataka, Kanhangad, Vegitable, kasaragod, Kerala, Magalore, Driver,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:00 pm | 0 comments

സി.ഐ.ടി.യു ജില്ലാ സമ്മേളനം: സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു

Written By Kvarthakgd on 25 Feb 2013 | 6:34 pm

CITU, Conference, co-operative, Seminar, Conduct, Palakunnu, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
സഹകരണ സെമിനാര്‍ കെ.സി.ഇ.യു മുന്‍ സംസ്ഥാന പ്രസിഡന്റ് വി. കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
പാലക്കുന്ന്: കേരള കോ- ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു. കെ.സി.ഇ.യു മുന്‍ സംസ്ഥാന പ്രസിഡന്റ് വി. കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാപ്രസിഡന്റ് എം. അശോകറൈ അധ്യക്ഷനായി. ജില്ലാസെക്രട്ടറി എം. കുഞ്ഞമ്പു, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി ടി. നാരായണന്‍, വി. കെ. ബാലകൃഷ്ണന്‍, പി. ഇസ്മാഈല്‍, എന്‍. വി. രാമകൃഷ്ണന്‍, വി. ആര്‍. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി കെ. വി. ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു.

Keywords: CITU, Conference, co-operative, Seminar, Conduct, Palakunnu, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.



6:34 pm | 0 comments

സി­നി­മാ­റ്റി­ക്­-­ നാ­ടോ­ടി­നൃ­ത്ത­ മ­ത്സ­രം­

Written By Kvarthakgd on 3 Feb 2013 | 6:45 pm

Cinematic dance, Palakunnu, AKG club, Anniversary, Kasaragod, Kerala, Malayalam news
പാ­ല­ക്കു­ന്ന്­:­ ആ­റാ­ട്ടു­ക­ട­വ്­ എ. ­കെ. ­ജി­ ക്ല­ബ്­ വാര്‍­ഷി­കാ­­ഘോ­ഷ­ത്തി­ന്റെ­ ഭാ­ഗ­മാ­യി­ മാര്‍­ച്ച്­ 31ന്­ ജി­ല്ലാ­ത­ല­ സി­നി­മാ­റ്റി­ക്­- നാ­ടോ­ടി­നൃ­ത്ത മ­ത്സ­രം­ സം­ഘ­ടി­പ്പി­ക്കും.­

ഒ­ന്നും­ ര­ണ്ടും­ മൂ­ന്നും­ സ്ഥാ­ന­ക്കാര്‍­ക്ക്­ യ­ഥാ­ക്ര­മം­ 5000, ­3000, ­2000 ക്യാ­ഷ്­ അ­വാര്‍­ഡും­ ട്രോ­ഫി­യും­ നല്‍­കും.­ ടീ­മു­കള്‍­ പ­ത്തി­ന്­ രജി­സ്­റ്റര്‍­ ചെയ്യ­ണം.­ ഫോ­ണ്‍­:­ 9895282848,­ 9744130344.­

Keywords: Cinematic dance, Palakunnu, AKG club, Anniversary, Kasaragod, Kerala, Malayalam news
6:45 pm | 0 comments

പാ­ല­ക്കു­ന്ന് സം­ഘര്‍ഷം: യു.ഡി.എ­ഫ്. പ്ര­വര്‍­ത്തക­രെ വെ­റു­തെ വി­ട്ടു

Written By kvarthakgd1 on 1 Feb 2013 | 8:20 pm

Kasaragod, Oommen Chandy, Clash, Palakunnu, Udma, Kerala, Case, UDF, Court, Rally, CPM, Police, Accuse, Kasargodvartha, Malayalam News
കാസര്‍­കോട്: ഉ­മ്മന്‍­ചാ­ണ്ടി പ­ങ്കെ­ടു­ത്ത പൗ­രാ­വകാ­ശ സംര­ക്ഷ­ണ റാ­ലി ന­ട­ക്കു­ന്ന­തി­നി­ട­യി­ലുണ്ടാ­യ സം­ഘര്‍­ഷ­ത്തില്‍ ബേ­ക്കല്‍ പോ­ലീ­സ് ര­ജി­സ്റ്റര്‍ ചെയ്­ത കേ­സി­ലെ പ്ര­തി­ക­ളാ­യ 11 യു.ഡി.എഫ്. പ്ര­വര്‍­ത്തക­രെ കോടതി വെ­റു­തെ വിട്ടു.

ഉ­ദു­മ­യി­ലെ മു­ഹമ്മ­ദ് സാ­ദി­ഖ്(19), ഷാ­ഫി(32), സ­ബീര്‍(20), ബാ­ര­യി­ലെ അ­ബ്ദുര്‍ റ­ഹ്മാന്‍(45), തൗ­ഫീ­ഖ്(20), ഉ­ദു­മ­യി­ലെ മു­നീര്‍(20), ഫൈ­സല്‍(28), കോ­ട്ടി­ക്കുള­ത്തെ എ. മൊ­യ്­തീന്‍(26), പ­ള്ളി­ക്ക­ര­യി­ലെ എം.എ. മൊ­യ്­തീന്‍(28), പാ­ല­ക്കു­ന്നി­ലെ നി­യാ­സ് അ­ബ്ദുല്‍ ക­രീം(26), മാ­ങ്ങാ­ട്ടെ ടി.എച്ച്. അ­ഷ്‌­റ­ഫ്(20) എ­ന്നിവരെയാ­ണ് കാസര്‍­കോ­ട് അ­ഡീ­ഷ­ണല്‍ ജില്ലാ സെ­ഷന്‍­സ് കോട­തി(ഒന്ന്) വെ­റു­തെ വി­ട്ടത്.

2008 ഫെ­ബ്രുവ­രി എ­ട്ടി­നാ­ണ് കേ­സി­നാ­സ്­പ­ദമാ­യ സം­ഭ­വം ന­ടന്നത്. അ­ന്ന് പ്ര­തി­പ­ക്ഷ നേ­താ­വാ­യി­രു­ന്ന ഉ­മ്മന്‍­ചാ­ണ്ടി പ­ങ്കെ­ടു­ത്ത പൗ­രാ­വകാ­ശ സംര­ക്ഷ­ണ റാ­ലി ഉദു­മ പാ­ല­ക്കു­ന്നില്‍ ന­ട­ക്കു­ന്ന­തി­നി­ട­യി­ലാ­ണ് സി.പി.എം - യു.ഡി.എ­ഫ്. പ്ര­വര്‍­ത്തകര്‍ ത­മ്മില്‍ സം­ഘര്‍­ഷം ന­ട­ന്നത്. ഇ­രു­വി­ഭാ­ഗ­ത്തിലും പെ­ട്ട നി­രവ­ധി പേര്‍ക്ക് പ­രി­ക്കേല്‍­ക്കു­കയും വീ­ടു­ക­ളും, പോ­ലീ­സ് വാ­ഹ­നവും ത­കര്‍­ക്കു­ക­യും ചെ­യ്­തി­രുന്നു.

അ­ക്ര­മിക­ളെ പി­രി­ച്ചു­വി­ടാന്‍ പോ­ലീ­സ് ലാ­ത്തി­ച്ചാര്‍ജും ഗ്ര­നേ­ഡ് പ്ര­യോ­ഗവും ന­ട­ത്തി­യി­രുന്നു. ന­ര­ഹ­ത്യാ­ശ്രമം, പൊ­തു­മു­തല്‍ ന­ശി­പ്പിക്കല്‍, പോ­ലീ­സിന്റെ ഔ­ദ്യോഗി­ക കൃ­ത്യ നിര്‍­വഹ­ണം ത­ട­സ്സ­പ്പെ­ടു­ത്തല്‍ എ­ന്നീ വ­കു­പ്പു­കള്‍ പ്ര­കാ­ര­മാണ് പോ­ലീ­സ് കേ­സ് ര­ജി­സ്റ്റര്‍ ചെ­യ്­തത്. സി.പി.എം. പ്ര­വര്‍­ത്ത­കര്‍ പ്ര­തി­കളാ­യ കേ­സ് കോ­ട­തി­യില്‍ വി­ചാ­ര­ണ­യി­ലാണ്.

Keywords: Kasaragod, Oommen Chandy, Clash, Palakunnu, Udma, Kerala, Case, UDF, Court, Rally, CPM, Police, Accuse, Kasargodvartha, Malayalam News. 
8:20 pm | 0 comments

പത്താംതരം വിദ്യാര്‍ത്ഥി ആശുപത്രിയില്‍ രക്തം ഛര്‍ദിച്ചു മരിച്ചു

Written By kvarthaksd on 25 Jan 2013 | 11:31 am

Student, Hospital, Bekal, Govt.Fisheries- School, Palakunnu, Kasaragod, Kerala, Kerala Vartha, Kerala News.
കാസര്‍കോട്: ഉറക്കത്തില്‍ അസ്വസ്ഥത അനുഭവപ്പെട്ട പത്താംതരം വിദ്യാര്‍ത്ഥി ആശുപത്രിയില്‍ മരിച്ചു. ബേക്കല്‍ ഫിഷറീസ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയും ഉദുമ മുദിയക്കാല്‍ കണ്ണോലിലെ നാരായണന്റെ മകനുമായ അഖില്‍ (15) ആണ് മരിച്ചത്.

വെള്ളിയാഴ്ച പുലര്‍ചെ മൂന്നു മണിയോടെ ഉറക്കത്തിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ വീട്ടുകാര്‍ ഉടന്‍ പാലക്കുന്നിലെ ശ്രീ പത്മ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ കുട്ടിക്ക് രക്ത സമ്മര്‍ദം വളരെയധികം കുറഞ്ഞതായി കണ്ടെത്തുകയും കുത്തിവെപ്പ് നല്‍കുകയും ചെയ്തു. പിന്നീട് രക്തം ഛര്‍ദിച്ച അഖില്‍ തല്‍ക്ഷണം മരണപ്പെടുകയും ചെയ്തു. ഡോക്ടറുടെ നിര്‍ദേശപ്രകാരം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

കുട്ടിയുടെ പിതാവ് നാരായണന്‍ ഗള്‍ഫിലാണ്. അദ്ദേഹം എത്തിയതിനു ശേഷമായിരിക്കും സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുക. പെരിയ സ്വദേശിനി അനിതയാണ് മാതാവ്. നിഖില്‍ ഇരട്ടസഹോദരനാണ്. കുട്ടിയുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി.

Keywords: Student, Hospital, Bekal, Govt.Fisheries- School, Palakunnu, Kasaragod, Kerala, Kerala Vartha, Kerala News.
11:31 am | 0 comments

ജെ.സി.ഐ.ബേക്കല്‍­ഫോര്‍­ട്ട് സ്ഥാനാ­രോഹ­ണം

Written By kvarthakgd1 on 3 Jan 2013 | 4:56 pm

JCI, Bekal, Palakunnu, Kasaragod, Kerala, Auditorium, Lalit Resort, President, Hassainar, Malayalam News.

ബേക്കല്‍: ജെ.സി.ഐ. ബേക്കല്‍­ഫോര്‍­ട്ടി­ന്റെ 2013 ലെ ഭാ­ര­വാ­ഹി­ക­ളുടെ സ്ഥാനാ­രോ­ഹ­ണ ചട­ങ്ങ് പാ­ല­ക്കു­ന്ന് സാഗര്‍ ഓ­ഡി­റ്റോ­റി­യ­ത്തില്‍ ന­ട­ന്നു.

ല­ളി­ത് റി­സോര്‍ട്ട് ആന്‍­ഡ് സ്­പാ ജ­ന­റല്‍ മാ­നേജര്‍ ദി­ലീ­ബ് മി­ശ്ര മു­ഖ്യാ­തി­ഥി­യാ­യി­രു­ന്നു. പ്ര­സിഡന്റ് കെ.എം. ഹ­സൈ­നാര്‍ അ­ധ്യ­ക്ഷ­ത­വ­ഹി­ച്ചു. മേഖ­ലാ പ്ര­സിഡന്റ് ജോ­ജന്‍ ജോ­സ­ഫ്, മുന്‍ ജെ.സി.ഐ.അ­ന്താ­രാ­ഷ്ട്ര ഉ­പാ­ധ്യ­ക്ഷന്‍ അ­ബ്ദുല്‍ സ­ലീം, മേഖ­ലാ വൈ­സ് പ്ര­സിഡന്റ് കൃ­ഷ്­ണ­ദാസ്, സ­മീര്‍ ഹ­സന്‍, സൈ­ഫു­ദ്ദീന്‍ ക­ള­നാട്, അ­ബ്ദുല്‍ ഖാ­ദര്‍ പ­ള്ളം, ഉ­മ­റുല്‍ ഫാ­റു­ഖ് പ്ര­സം­ഗിച്ചു.

Keywords: JCI, Bekal, Palakunnu, Kasaragod, Kerala, Auditorium, Lalit Resort, President, Hassainar, Malayalam News. 
4:56 pm | 0 comments

പാലക്കുന്ന് ജേസീസിന്റെ 2013ലെ ഭാരവാഹികളെ തെരെഞ്ഞെടുത്തു

Written By Kvarthakgd on 28 Dec 2012 | 4:46 pm

Palakunnu, JCI, Office, Bearers, Elected, Kasaragod, Kerala, Malayalam news
പാലക്കുന്ന്: പാലക്കുന്ന് ജേസീസിന്റെ 2013 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞുടുത്തു. കരിപ്പോടി ശക്തി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് ചീഫ് എസ്.സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. പ്രശസ്ത സിനിമാ താരം വി.പി.രാമചന്ദ്രന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ജേസീസ് മുന്‍ മേഖലാ പ്രസിഡന്റ് ബിജു മാത്യു ആശംസാ പ്രസംഗം നടത്തി. ചാപ്റ്റര്‍ പ്രസിഡന്റ് കെ.വി.സുരേഷ് കുമാര്‍ അധ്യക്ഷം വഹിച്ചു. പ്രോഗ്രാം ഡയറക്ടര്‍ കെ.വിജയന്‍ സ്വാഗതവും, സെക്രട്ടറി വേണുഗോപാല്‍ അരവത്ത് നന്ദിയും പറഞ്ഞു.

വ്യക്തിത്വ വികസ ക്ലാസുകള്‍, പത്താം ക്ലാസ് കുട്ടികള്‍ക്കായി പഠന വീട്, സ്‌കോളര്‍ഷിപ്പ് പദ്ധതി, മെഡിക്കല്‍ ക്യാമ്പുകള്‍, എന്നീ പദ്ധതികള്‍ക്ക് രൂപം നല്‍കി നടപ്പാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ വെച്ച് നടക്കുന്ന ദേശീയ സമ്മേളനത്തിന് 35 അംഗ പ്രതിനിധികളെ തെരെഞ്ഞെടുത്തു.

2013 ഭാരവാഹികളായി മുഹമ്മദ് ഷാഫി, ജയപ്രകാശ്, രഞ്ജിത്ത് സുനില്‍ കുമാര്‍,(വൈസ് പ്രസിഡന്റുമാര്‍), റഹ്മാന്‍ പൊയ്യയില്‍(ജോയിന്റ് സെക്രട്ടറി), പ്രദീപ്(ട്രഷറര്‍), മുരളീധരന്‍, ശശീന്ദ്രന്‍, സമീര്‍ ഫാല്‍ക്കണ്‍, മനോജ് കുമാര്‍(ഡയറക്ടര്‍മാര്‍), മുരളി കരിപ്പോടി(പാര്‍ലമെന്റേറിയന്‍) എന്നവിരെയും തെരെഞ്ഞെടുത്തു.

Keywords: Palakunnu, JCI, Office, Bearers, Elected, Kasaragod, Kerala, Malayalam news
4:46 pm | 0 comments

കോ­ട്ടി­ക്കു­ള­ത്തെ ന­സീ­റാ ബാ­നു നി­ര്യാ­ത­യായി

Written By kvarthakgd1 on 23 Dec 2012 | 7:53 pm

Palakunnu, Kottikulam, Obituary, Merchant, Wife, Nazeera Banu, Mohammed Shafi, Hospital, Abdul Rahman, Jameela,  Malayalam News.
പാ­ല­ക്കുന്ന്: കോ­ട്ടി­ക്കുള­ത്തെ വ്യാ­പാ­രി മു­ഹമ്മ­ദ് ശാ­ഫി­യു­ടെ ഭാ­ര്യ ന­സീ­റാ ബാ­നു(65) ഹൃ­ദ­യാ­ഘാ­തം മൂ­ലം മ­രിച്ചു. ഞാ­യ­റഴ്ച വൈ­കു­ന്നേ­രം 5 മണി­യോ­ടെ­ നെ­ഞ്ചുവേ­ദ­നെ­യെതു­ടര്‍­ന്ന് കാസര്‍­കോ­ട്ടെ സ്വ­കാ­ര്യ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചെ­ങ്കിലും മ­ര­ണം സം­ഭ­വി­ക്കു­ക­യാ­യി­രു­ന്നു. പ­രേ­തനായ ഈ­സാ അ­ബ്ദുര്‍ റ­ഹ്മാന്‍ സേ­ട്ടി­ന്റെയും ജമീ­ല­യു­ടെ­യും മ­ക­ളാണ്.

മക്കള്‍: സക്കീ­ന ബാനു, ശാഹി­ന ബാനു, സ­ജ്‌­നാ ബാനു, റ­ജി­നാ ബാനു, ജം­ഷീ­ദ്, മ­രു­മക്കള്‍: ഖാ­ദര്‍(ക­ണ്ണം­കുളം), മു­ഹ­മ്മ­ദ്­കു­ഞ്ഞി(കാ­ഞ്ഞ­ങ്ങാട്), സു­ബൈര്‍(തളങ്കര), ഫൈ­സല്‍(ത­ളങ്ക­ര) ഇ­ലോ­ഫര്‍(ദേ­ളി) 

Keywords: Palakunnu, Kottikulam, Obituary, Merchant, Wife, Nazeera Banu, Mohammed Shafi, Hospital, Abdul Rahman, Jameela,  Malayalam News.
7:53 pm | 0 comments

കോടതി ഉത്തരവുണ്ടയിട്ടും ഭര്‍തൃവീട്ടില്‍ കയറ്റിയില്ല; യുവതിയും മകളും വീട്ടുവരാന്തയില്‍

Written By kvarthapressclub on 20 Dec 2012 | 3:21 pm

Court order, Husband, House, Women, Daughter-love, Udma, Palakunnu, Dowry-harassment, Protect, Bekal, Police, Keralaഉദുമ: ഭര്‍തൃ വീട്ടില്‍ കഴിയാന്‍ കോടതി ഉത്തരവിട്ടിട്ടും വീട്ടുകാര്‍ അതിന് സമ്മതിക്കാത്തതിനെതുടര്‍ന്ന് യുവതിയും മൂന്നു വയസുള്ള മകളും വീട്ടുവരാന്തയില്‍ കഴിയുന്നു. പാലക്കുന്ന് കുറുക്കന്‍ കുന്നില്‍ ഹൗസിലെ ഷംസുദ്ദീന്റെ മകള്‍ ഷംസീറയാണ് (21) ഭര്‍ത്താവ് പി.എ. അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ഹനീഫയുടെ (30) വീട്ടുവരാന്തയില്‍ കഴിയുന്നത്. മൂന്നു മാസം മുമ്പാണ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഷംസീറയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മകള്‍ ഫാത്തിമത്ത് റിസ (മൂന്ന്) യോടൊപ്പം വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്.

പിന്നീട് ഷംസീറ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ഭര്‍തൃ വീട്ടില്‍ കഴിയുന്നതിന് അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു. ഡിസംബര്‍ 10നാണ് ഷംസീറയ്ക്ക് കോടതിയില്‍ നിന്നും ഭര്‍തൃ വീട്ടില്‍ താമസിക്കാന്‍ അനുകൂല ഉത്തരവ് ലഭിച്ചത്.

യുവതിക്ക് ഭര്‍തൃ വീട്ടില്‍ കഴിയുന്നതിന് സംരക്ഷണം നല്‍കാന്‍ ബേക്കല്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. വനിതാ പോലീസടക്കം ബേക്കല്‍ പോലീസ് ഷംസീറയുമായി ഹനീഫയുടെ വീട്ടില്‍ ചെന്നെങ്കിലും പോലീസിന്റെ മുന്നില്‍ വെച്ചുതന്നെ ഷംസീറയെയും മകള്‍ റിസയെയും ഭര്‍തൃ മാതാവും മറ്റും തള്ളിപുറത്താക്കുകയായിരുന്നു.

ഇതേതുടര്‍ന്നാണ് ഷംസീറ മകളോടൊപ്പം ഭര്‍തൃ വീട്ടിലെ വരാന്തയില്‍ കഴിയുന്നത്. മൂന്നു ദിവസമായി യുവതി ഇതേ വീട്ടില്‍ വരാന്തയില്‍ കഴിയുകയാണ്. ഷംസീറയെ അകറ്റുന്നതിന് വേണ്ടി വീട്ടിലെ വൈദ്യുതി ബന്ധവും വെള്ളവും കട്ട് ചെയ്തിരിക്കയാണ്. വീടിന്റെ പുറത്തുള്ള ബാത്ത്‌റൂമും അടച്ചുപൂട്ടി. 2007 ഒക്ടോബര്‍ 28 നാണ് ഷംസീറയും മുഹമ്മദ് ഹനീഫയും വിവാഹിതരായത്. ഭര്‍തൃ വീട്ടില്‍ താമസിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഷംസീറയുടെ സ്വന്തം വീട്ടിലേക്ക് ഭര്‍ത്താവ് മുഹമ്മദ് ഹനീഫ മാസങ്ങളിടവിട്ട് 1,500 രൂപവീതം മണിയോഡര്‍ അയക്കുകയും ചെയ്തിരുന്നു.

ഷംസീറ ഭര്‍തൃ വീട്ടിലല്ല താമസമെന്ന് വരുത്താന്‍ വേണ്ടിയാണ് ഇങ്ങനെ മണിയോഡര്‍ അയച്ചതെന്നാണ് യുവതിയുടെ വീട്ടുകാര്‍ പറയുന്നത്. ഭര്‍തൃ വീട്ടുകാരുടെ എതിര്‍പുമൂലം യുവതിയെ വീട്ടിനകത്ത് കയറ്റാന്‍ കഴിയാതെ ബേക്കല്‍ പോലീസും കുഴങ്ങുകയാണ്. ഭര്‍തൃ വീട്ടില്‍ പ്രവേശിക്കുന്നത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഷംസീറ വീണ്ടും ബേക്കല്‍ പോലീസിനെ സമീപിച്ചിരിക്കുകയാണ്,

ഭര്‍ത്താവ് മുഹമ്മദ് ഹനീഫ, മാതാവ് ഫാത്വിമ (60), സഹോദരങ്ങളും ബന്ധുക്കളുമായ മുഹമ്മദ് കുഞ്ഞി (43), അസീസ് (38), സഫ്രീന (30), ആസിയ (33), ഖദീജ (29), ബുഷ്‌റ (27), ജംസീര്‍ (24) എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഷംസീറ കോടതിയെ സമീപിച്ചത്.

Keywords: Court order, Husband, House, Women, Daughter-love, Udma, Palakunnu, Dowry-harassment, Protect, Bekal, Police, Kerala, House wife and daughter in courtyard
3:21 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories