Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Oommen Chandy. Show all posts
Showing posts with label Oommen Chandy. Show all posts

'ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ അഭിനന്ദിച്ചു'

Written By Kvarthakgd on 22 May 2013 | 6:29 pm

അബൂദാബി: രണ്ട് വര്‍ഷത്തെ യു.ഡി.എഫ്. ഭരണത്തില്‍ പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയില്‍ വികസന രംഗത്ത് കുതിച്ച് ചാട്ടമുണ്ടായതായി അബൂദാബി-കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി യോഗം അഭിപ്രായപ്പെട്ടു. ജില്ലയുടെ മുഖഛായ മാറ്റാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയും കര്‍ണാടകയില്‍ ചുമതലയേറ്റ കോണ്‍ഗ്രസ് മന്ത്രി സഭയിലെ മലയാളിയായ കാസര്‍കോട് സ്വദേശി യു.ടി. ഖാദറിനെയും യോഗം അഭിനന്ദിച്ചു.

പ്രസിഡന്റ് സി.എച്ച്. അഷറഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ. അഹ്മദ് ബല്ലാ കടപ്പുറം
Oomman Chandy Govt, UDF, Abudhabi, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഉദ്ഘാടനം ചെയ്തു. ചേക്കു അബ്ദുര്‍ റഹ്മാന്‍ ഹാജി, കെ.കെ. സുബൈര്‍, ഷാഫി സിയാത്തിങ്കം, സി.എച്ച്. ഹനിഫ, ബി.എം. കുഞ്ഞബ്ദുല്ല, മഹമൂദ് മുറിയനാവി എന്നിവര്‍ സംസാരിച്ചു. കാസിം കല്ലൂരാവി സ്വാഗതവും റാഷിദ് എടത്തോട് നന്ദിയും പറഞ്ഞു.

Keyword: Oomman Chandy Govt, UDF, Abudhabi, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News















6:29 pm | 0 comments

എന്‍ഡോസള്‍ഫാന്‍: മംഗലാപുരത്ത് ചികിത്സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

Written By Kvarthakgd on 3 May 2013 | 7:30 pm

മംഗലാപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മംഗലാപുരം യേനപോയ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ രോഗികളെ സന്ദര്‍ശിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ചികിത്സിക്കുന്ന യേനപോയ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കാറഡുക്കയില്‍ നിന്നുളള കരയാത്ത കുട്ടിയേയും മറ്റു മൂന്നു ദുരിതബാധിതരെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

ഇവരുടെ ബന്ധുക്കളോട് മുഖ്യമന്ത്രി സംസാരിച്ചു.എന്‍ഡോസള്‍ഫാന്‍ രോഗബാധിതരുടെ ചികിത്സയുമായി ബന്ധപ്പെട്ട് യേനപോയ മെഡിക്കല്‍ കോളജുമായി കേരള സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ പുരോഗതി അധികൃതരുമായി ചര്‍ച ചെയ്തു.

യേനപോയ മെഡിക്കല്‍ കോളേജ് വൈസ് ചാന്‍സലര്‍ ഡോ. പി ചന്ദ്രമോഹന്‍, മെഡിക്കല്‍ സൂപ്രണ്ട്
ഡോ. എം.എസ്.മൂസബ, രജിസ്ട്രാര്‍ പ്രൊഫ. കെ. ജനാര്‍ദനന്‍, പരീക്ഷാ കണ്ടട്രോളര്‍ കെ.പി. ജയരാജന്‍, ഫിനാന്‍സ് ഓഫീസര്‍ പി. മുഹമ്മദ് ബാവ, ഡയറക്ടര്‍ പ്രൊഫ. പി.സി.എം. കുഞ്ഞി എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച നടത്തി.

Endosulfan, Victims, Mangalore, Chief minister, Oommen Chandy, Visit, Yenepoya, Medical college

Keywords: Endosulfan, Victims, Mangalore, Chief minister, Oommen Chandy, Visit, Yenepoya, Medical college, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:30 pm | 0 comments

തെങ്ങില്‍ നിന്നും നീരാ ഉല്‍പ്പാദിപ്പിക്കാന്‍ പദ്ധതി - മുഖ്യമന്ത്രി

Written By Kvarthakgd on 19 Apr 2013 | 12:18 am

കാസര്‍കോട്: നാളികേര കര്‍ഷകരെ രക്ഷിക്കാന്‍ തെങ്ങില്‍ നിന്നും നീരാ ഉല്‍പാദിപ്പിക്കുന്ന പദ്ധതി ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു. സി.പി.സി.ആര്‍.ഐയില്‍ കേരാധിഷ്ഠിത സംരംഭ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി നടന്ന കര്‍ഷക സംഗമം പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നീര ഉല്‍പാദിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ എക്‌സൈസ് വകുപ്പ് പ്രത്യേകം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. തൊഴിലാളികള്‍, കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിശോധിച്ച ശേഷം നടപടി എടുക്കും. നീര ഉല്‍പാദനം സംബന്ധിച്ച് തൊഴിലാളികളുടെ ആശങ്ക പരിഹരിക്കും. നീര ഉല്‍പാദിപ്പിക്കുന്നതോടെ തെങ്ങില്‍ നിന്നും കിട്ടുന്ന ആദായം പല മടങ്ങ് വര്‍ദ്ധിക്കും.

 CPCRI, Coconut tree, Farmer, Protection, Project, Oommen Chandy, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

തെങ്ങു ഗവേഷണ രംഗത്ത് നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും റബ്ബര്‍ ബോര്‍ഡിന്റെ
മുന്നേറ്റങ്ങളൊന്നും കേരളത്തിന്റെ തനതുവിളയായ നാളികേരത്തില്‍ നിന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഉല്‍പാദനത്തിലും വരുമാനത്തിലും റബ്ബര്‍ കൃഷി എന്നും മുന്നില്‍ തന്നെ. തെങ്ങിന്റെ രോഗം ഈ കൃഷിക്ക് തിരിച്ചടിയായി. തേങ്ങയുടെ വിലയിടിവും തെങ്ങു കൃഷി ലാഭകരമല്ലാതാക്കി.

 CPCRI, Coconut tree, Farmer, Protection, Project, Oommen Chandy, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

നാളികേര ഉല്‍പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിലൂടെ മാത്രമെ കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ ഈ മേഖലയില്‍ കേരളത്തിന്റെ സംഭാവനകള്‍ കുറവാണ്. സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ.ജോര്‍ജ് പി.തോമസ് സ്വാഗതം പറഞ്ഞു.

 CPCRI, Coconut tree, Farmer, Protection, Project, Oommen Chandy, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: CPCRI, Coconut tree, Farmer, Protection, Project, Oommen Chandy, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
12:18 am | 0 comments

24 മണിക്കൂറിന്റെ ഷോര്‍ട്ട് ടെണ്ടര്‍ വിളിച്ച് കുടിവെളളം എത്തിക്കണം: മുഖ്യമന്ത്രി

കാസര്‍കോട്: ജില്ലയില്‍ വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ 24 മണിക്കൂറിന്റെ ഷോര്‍ട്ട് ടെണ്ടര്‍ ക്ഷണിച്ച് ടാങ്കറുകളില്‍ കുടിവെളളം എത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത്, മുനിസിപ്പാലിറ്റി ജനപ്രതിനിധികള്‍ക്കും നിര്‍ദേശം നല്‍കി.

വരള്‍ച്ചാ പരിഹാര നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗുണനിലവാരമുളള ശുദ്ധമായ വെളളം വിതരണം ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പു വരുത്തണം. വാട്ടര്‍ അതോറിറ്റിയുടെ കുടിവെളള സ്രോതസുകളില്‍ നിന്നായിരിക്കണം വെളളമെടുത്ത് വിതരണം ചെയ്യേണ്ടത്. അല്ലെങ്കില്‍ വിതരണം ചെയ്യുന്ന വെളളം ശുദ്ധമാണെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫൈ ചെയ്യണം.

കുടിവെളള വിതരണത്തിന് പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുളള പെര്‍മിസീവ് സെലക്ഷന്‍ മെയ് 30-ാം തീയതി വരെ നീട്ടിയതായും കുടിവെളള വിതരണത്തിന് പഞ്ചായത്തുകള്‍ ഫണ്ട് ചെലവഴിക്കാനുളള തടസങ്ങള്‍ നീക്കി ഉത്തരവായതായി അദ്ദേഹം അറിയിച്ചു. വരള്‍ച്ചാ ദുരിതാശ്വാസ നടപടികള്‍ക്കായി ജില്ലാകളക്ടര്‍ക്ക് അഞ്ച് ലക്ഷം രൂപ ചെലവഴിക്കാനുളള അധികാരം ഇരുപത് ലക്ഷം രൂപയായി ഉയര്‍ത്തി അധികാരം നല്‍കിയിട്ടുണ്ട്. ഓണ്‍ഫണ്ട് ഇല്ലാത്ത പഞ്ചായത്തുകള്‍ക്ക് അഞ്ച് ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ക്ക് പത്ത് ലക്ഷം രൂപാ വരെയും പ്ലാന്‍ ഫണ്ടില്‍ നിന്ന് ഉപയോഗിക്കാനുളള അനുവാദവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ടാങ്കുകള്‍, വണ്ടികള്‍ ലഭ്യമാക്കാന്‍ ഷോര്‍ട്ട് ടെണ്ടര്‍ വിളിച്ച് കുടിവെളളം എത്തിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. കുടിവെളള പമ്പിംഗ് സ്റ്റേഷനുകളിലെല്ലാം ലോഡ് ഷെഡിംഗ് ഒരേ സമയത്താക്കും. വാട്ടര്‍ അതോറിറ്റിക്ക് കുടിശിക ഉണ്ടെങ്കിലും പുതിയ കുടിവെളള പദ്ധതികള്‍ക്കുളള തുക അടച്ചാല്‍ ഇലക്ട്രിസിറ്റി കണക്ഷന്‍ നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കുടിവെളള വിതരണത്തിന് തടസം നില്‍ക്കുന്ന നിയമങ്ങള്‍ക്കെല്ലാം ആവശ്യമായ ഇളവുകള്‍ നല്‍കി ഉത്തരവിറക്കിയിട്ടുണ്ട്.

Dryness, Project, Drinking water, Oommen Chandy, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

നിലവിലുളള കുടിവെളള സ്രോതസ് വിപുലപ്പെടുത്താന്‍ കൈപമ്പ് കണക്ഷന്‍ നീട്ടല്‍, റിപ്പയര്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തികളും അടിയന്തിരമായി ചെയ്ത് പരമാവധി പേര്‍ക്ക് വെളളം എത്തിക്കണം. കുടിവെളള വിതരണം മെച്ചപ്പെടുത്താനുളള പദ്ധതികള്‍ മഴക്കാലം വന്നാല്‍ നിര്‍ത്തിവെക്കരുതെന്നും വാട്ടര്‍ അതോറിറ്റിയുടെ എല്ലാ പദ്ധതികളും ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലയില്‍ കുടിവെളള വിതരണം ആവശ്യപ്പെട്ടിട്ടുളള രണ്ട് മുനിസിപ്പാലിറ്റികളിലും പതിനാല് ഗ്രാമപഞ്ചായത്തുകളിലും അടുത്ത ദിവസം തന്നെ വെളളം ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചു. ചെക്ക് ഡാമുകളുടെ നിര്‍മാണം, കുളങ്ങള്‍, ജലാശയങ്ങളുടെ പുനരുദ്ധാരണം പാറമടകള്‍ തുടങ്ങിയ ജലാശയങ്ങളുടെ സംരക്ഷണം വീടുകളില്‍ മഴവെളള സംഭരണി, മഴക്കുഴി നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കണം. കുഴല്‍കിണറുകളുടെ റിപ്പയറിന് കൂടുതല്‍ തുക അനുവദിക്കും.

ജില്ലയില്‍ വാട്ടര്‍ അതോറിറ്റിയുടെ 45 പദ്ധതികളില്‍ 80 കിലോമീറ്റര്‍ പൈപ്പുകള്‍ നീട്ടാന്‍ 360 ലക്ഷം രൂപയുടെ പദ്ധതിക്ക് ഉടന്‍ അംഗീകാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി മൂന്നാഴ്ചക്കകം പൂര്‍ത്തീകരിക്കും. 26000 പേര്‍ക്ക് കുടിവെളളം ലഭ്യമാക്കാന്‍ കഴിയുന്ന പദ്ധതികളാണ് ഇവ. മഞ്ചേശ്വരം ബ്ലോക്കിലെ മൂന്നു പദ്ധതികള്‍ക്കും ആവശ്യമായ തുക അടുത്ത വര്‍ഷംതന്നെ അനുവദിക്കും.

ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്, കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍, പി.കരുണാകരന്‍ എം.പി, എന്‍എ.നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, ജില്ലാകളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Dryness, Project, Drinking water, Oommen Chandy, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
12:02 am | 0 comments

ജില്ലയില്‍ 11 മന്ത്രിപ്പട; നേതാക്കളുടെ പട വേറെയും

Written By kvartha delta on 18 Apr 2013 | 11:25 am

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വ്യാഴാഴ്ച എത്തുന്നത് രണ്ട് കേന്ദ്ര മന്ത്രിമാരടക്കം 11 മന്ത്രിപ്പട. നേതാക്കളുടെ പട വേറെയുമുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, സംസ്ഥാന മന്ത്രിമാരായ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്, റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്, ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍, ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു, സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ്, ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍, കൃഷി മന്ത്രി കെ.പി. മോഹനന്‍ തുടങ്ങിയവരാണ് വ്യാഴാഴ്ച ജില്ലയിലെത്തുന്നത്.

രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രയില്‍ പങ്കെടുക്കാനാണ് കൃഷി മന്ത്രി കെ.പി. മോഹനന്‍ ഒഴികെയുള്ളവര്‍ എത്തുന്നത്. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. ബാബു, എ.പി. അനില്‍കുമാര്‍, കെ.പി. മോഹനന്‍ എന്നിവര്‍ക്ക് വിവിധ ഔദ്യോഗിക പരിപാടികളുമുണ്ട്. ഇതുകൂടാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും റവന്യു മന്ത്രിയും മറ്റും പങ്കെടുക്കുന്ന വരള്‍ചാ ദുരിതാശ്വാസ യോഗവും കാസര്‍കോട് കലക്‌ട്രേറ്റില്‍ ഉച്ചയ്ക്ക് നടക്കും.

കൃഷി മന്ത്രി കെ.പി. മോഹനനും ബന്ധപ്പെട്ട മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗവും നടക്കുന്നുണ്ട്. മന്ത്രിമാരെ കൂടാതെ കേരളത്തിന്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്രി, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, കെ.പി.സി.സിയുടെ മുഴുവന്‍ ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, വിവധ പോഷക സംഘടനകളുടെ പ്രസിഡന്റുമാര്‍ അടക്കമുള്ള നേതാക്കളുടെ വന്‍ പടയും കാസര്‍കോട്ടെത്തിയിട്ടുണ്ട്. കെ.പി.സി.സിയുടെ മുഴുവന്‍ ഭാരവാഹികളും ഒരു മാസം നീണ്ടു നില്‍ക്കുന്ന കേരളയാത്രയിലെ സ്ഥിരാംഗങ്ങളാണ്.
Oommen-chandy-&-Ramesh-Chennithala, KPCC President, CM, Kerala Yathra
Keywords: Kasaragod, Minister, Ramesh-Chennithala, Oommen Chandy, Minister Thiruvanchoor Radhakrishnan, Minister K.C Joseph, A.P.Anilkumar, Kasaragod, Kerala, KPCC, Congress, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:25 am | 0 comments

യുവതിയുടെ ആത്മഹത്യ; ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചു

Written By kvarthakgd1 on 14 Apr 2013 | 11:30 am

കാസര്‍കോട്: യുവതിയുടെ ആത്മഹത്യയെ തുടര്‍ന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു. ആദൂരിലെ കട്ടിപ്പാറയില്‍ ചിറ്റേയി-അപ്പുടു ദമ്പതികളുടെ മകള്‍ കെ. അനിത(36)യുടെ ആത്മഹത്യയെ തുടര്‍ന്നാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

ഭര്‍ത്താവ് ബാലകൃഷ്ണന്റെ പീഡനം മൂലമാണ് അനിത ആത്മഹത്യ ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ഭര്‍ത്താവിനെതിരെ നേരത്തെ ബന്ധുക്കള്‍ ആദൂര്‍ പോലീസിലും പരാതി നല്‍കിയിരുന്നു. ബാലകൃഷ്ണന്‍ ഇതുവരെയായി ആറു വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ബാലകൃഷ്ണനെതിരെ നല്‍കിയ പരാതി അന്വേഷിക്കാന്‍ പോലീസ് തയാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
Kasaragod, Family, Suicide, Oommen Chandy, Kerala, Letter, Police, Complaint, Husband, Balakrishnan, Anitha, Malayalam News, National News, Kerala News,

Keywords: Kasaragod, Family, Suicide, Oommen Chandy, Kerala, Letter, Police, Complaint, Husband, Balakrishnan, Anitha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
11:30 am | 0 comments

എന്‍ഡോസള്‍ഫാന്‍: സര്‍ക്കാറിന്റെ ഉറപ്പുകള്‍ ഉത്തരവുകളായി

Written By Kvarthakgd on 3 Apr 2013 | 7:18 pm

കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്‍പത് പുതിയ ഉത്തരവുകള്‍ പുറത്തിറക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് 25ന് മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സമരസമിതി അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലുണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവുകള്‍.

ദുരിതബാധിതര്‍ക്ക് അനുവദിച്ചിട്ടുളള പെന്‍ഷന്‍ അടക്കമുളള സഹായങ്ങള്‍ അഞ്ചുവര്‍ഷത്തിനുശേഷവും തുടരാന്‍ ഉത്തരവായി. 2012 ജനുവരി 12ന് പുറത്തിറക്കിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചുവര്‍ഷം കഴിഞ്ഞ് ധനസഹായം തുടരില്ലെന്ന ഉത്തരവ് റദ്ദാക്കുന്നതായും പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ദുരിതബാധിത പട്ടികയില്‍ 1318 പേര്‍കൂടി

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2011 ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍ കണ്ടെത്തിയ 1318 ദുരിതബാധിതര്‍കൂടി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഉത്തരവായി. സൗജന്യ ചികിത്സ, സൗജന്യ റേഷന്‍, ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും ബിപിഎല്‍ കാര്‍ഡ്, സാമൂഹ്യ സുരക്ഷാ മിഷന്റെ ആശ്വാസകിരണം പദ്ധതി പ്രകാരം പൂര്‍ണമായി കിടപ്പിലായവരെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരേയും പരിചരിക്കുന്ന ഒരാള്‍ക്ക് പെന്‍ഷന്‍, സാമൂഹ്യ സുരക്ഷാ മിഷന്‍ നല്‍കുന്ന പ്രതിമാസ പെന്‍ഷന്‍ എന്നീ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നു.

കാന്‍സര്‍ രോഗികള്‍ക്ക് മൂന്നു ലക്ഷം നഷ്ടപരിഹാരം

ദുരിതബാധിതരായി കിടപ്പിലായ രോഗികള്‍ക്ക് അഞ്ചു ലക്ഷം രൂപാ വീതവും മറ്റു രോഗികള്‍ക്ക് മൂന്നു ലക്ഷം രൂപാ വീതവും എന്‍ഡോസള്‍ഫാന്‍മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപാ വീതവും എന്‍ഡോസള്‍ഫാന്‍ തളിച്ചു തുടങ്ങിയതിനു ശേഷം ജനിച്ച ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപാ വീതവും നഷ്ടപരിഹാരം നല്‍കുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ശുപാര്‍ശയിലുള്‍പ്പെടാത്ത കാന്‍സര്‍ രോഗികള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവായി.

നേരത്തേ നിലവിലുണ്ടായിരുന്ന പട്ടികയിലും 2011 ഓഗസ്റ്റ്, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പിലും കണ്ടെത്തിയ കാന്‍സര്‍ രോഗികള്‍ക്കും കൂടി മൂന്നു ലക്ഷം രൂപാ വീതം ഗഡുക്കളായി നഷ്ടപരിഹാരം നല്‍കും. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകളില്‍ ശാരീരിക വൈകല്യമുളള രോഗികള്‍ക്ക് കൊടുക്കുന്ന മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്ന മാതൃകയിലാണിത്.

ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ വിദഗ്ധ മെഡിക്കല്‍ ക്യാമ്പില്‍ കണ്ടെത്തിയ 1318 പേരില്‍ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത മൂന്നു വിഭാഗങ്ങളില്‍പ്പെട്ട പൂര്‍ണമായും കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും അഞ്ച് ലക്ഷം രൂപയും മറ്റു വൈകല്യമുളളവര്‍ക്ക് മൂന്നു ലക്ഷം രൂപയും നല്‍കുവാന്‍ സര്‍ക്കാര്‍ ഉത്തരവായി.

ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഇതിനകം ഉള്‍പ്പെട്ടിട്ടില്ലാത്തവരും എന്നാല്‍ പ്രഥമ ദൃഷ്ട്യാ ദുരിതബാധിതരെന്ന് കണ്ടെത്തിയിട്ടുളള രോഗികളില്‍ അടിയന്തിര ചികിത്സ ആവശ്യമുളളവരുമായ ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സ അനുവദിക്കുന്നതിനുളള കമ്മിറ്റി രൂപീകരിച്ചു. കാസര്‍കോട് ജില്ലാകളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍(സ്‌പെഷല്‍സെല്‍ ഫോര്‍ റീഹാബിലിറ്റേഷന്‍ ഓഫ് എന്‍ഡോസള്‍ഫാന്‍ വികിടിംസ്) ജില്ലാ മെഡിക്കല്‍ ഓഫീസര്‍,എന്‍ആര്‍എച്ച്എം ജില്ലാ പ്രോഗ്രാംമാനേജര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കമ്മിറ്റി.

കടബാധ്യതകള്‍ക്ക് ആറ് മാസത്തേക്ക് മോറട്ടോറിയം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ക്ക് ആറ് മാസത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി. കടം എഴുതിതളളുന്ന വിഷയം പഠിക്കുന്നതിന് കാസര്‍കോട് ജില്ലാകളക്ടര്‍, ലീഡ് ബാങ്ക് മാനേജര്‍, ജില്ലാ സഹകരണബാങ്ക് ജോയിന്റ് രജിസ്ട്രാര്‍, ഡെപ്യൂട്ടികളക്ടര്‍(എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പുനരധിവാസ സെല്‍)എന്നിവര്‍ ഉള്‍പ്പെട്ടതാണ് കമ്മിറ്റി. ഈ കമ്മിറ്റി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും.

രോഗികളുടെ അര്‍ഹത തീരുമാനിക്കും

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ധനസഹായത്തിന് അര്‍ഹരായ വിഭാഗങ്ങളില്‍പെടാത്ത മറ്റു രോഗികള്‍ക്ക് പരിശോധനയ്ക്ക് വിധേയമായി അവരുടെ അര്‍ഹതാ തീരുമാനിക്കാനും കാറ്റഗറി നിശ്ചയിക്കാനുമായി അഞ്ചു വിദഗ്ദ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു.

ആലപ്പുഴ ടി.ഡി മെഡിക്കല്‍കോളേജ് ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് ഡോ.കെ.പി.അരവിന്ദന്‍ പരിയാരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് ഡോ.ജയശ്രീ കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.റ്റി.ജയകൃഷ്ണന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഓഫ് മെഡിസിന്‍ ഡോ.തുളസീധരന്‍, എന്‍ഡോസള്‍ഫാന്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് അഷീല്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് കമ്മിറ്റി. ഈ കമ്മിറ്റി നാല് മാസത്തിനകം രോഗികളെ പരിശോധിച്ച് ശുപാര്‍ശ സഹിതം റിപോര്‍ട്ട് ജില്ലാകളക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന്
Endosulfan, Victims, Compensation, Ommenchandy, CM, Government, Order, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഉത്തരവില്‍ പറയുന്നു.

ട്രിബ്യൂണല്‍ സ്ഥാപിക്കാന്‍ പഠനസമിതി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് ട്രിബ്യൂണല്‍ രൂപീകരിക്കണമെന്ന ആവശ്യത്തെപറ്റിയും കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നത് സംബന്ധിച്ചും പരിശോധിക്കാന്‍ നിയമ സെക്രട്ടറി കണ്‍വീനറായും അഡ്വക്കേറ്റ്ജനറല്‍, ഡയറക്ടര്‍ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ എന്നിവര്‍ അംഗങ്ങളായും കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി.
സൗജന്യ ചികിത്സയ്ക്കായി നാല് ആശുപത്രികള്‍കൂടി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് എന്‍.ആര്‍.എച്ച്.എം പ്രൊജക്ടില്‍ സൗജന്യ ചികിത്സയ്ക്കായി നാലു ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തി ഉത്തരവായി. കസ്തൂര്‍ബാ മെഡിക്കല്‍കോളേജ് മംഗലാപുരം, മണിപാല്‍, ലിറ്റില്‍ ഫ്‌ളവര്‍ കണ്ണാശുപത്രി അങ്കമാലി, ഗവ.ആയുര്‍വേദ മെഡിക്കല്‍ കോളേജ് പരിയാരം, ഗവ.ഹോമിയോ മെഡിക്കല്‍ കോളേജ് കോഴിക്കോട് എന്നിവയാണ് ഉള്‍പ്പെടുത്തിയത്.

Keywords: Endosulfan, Victims, Compensation, Ommenchandy, CM, Government, Order, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Endosulfan: Govt. promises become orders
7:18 pm | 0 comments

ആരും വാതില്‍ തുറന്നിടരുത്

Written By kvartha delta on 27 Mar 2013 | 9:54 am

വസാനമായി സൂര്യനെല്ലിയില്‍ വെടി നിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവ് വന്നു. കേസിലെ 31 പ്രതികള്‍ക്കും ജാമ്യം. ജയിലില്‍ കഴിയുന്ന ധര്‍മ്മരാജന്‍ ജാമ്യത്തിന് അപേക്ഷ കൊടുത്തില്ല - കിട്ടിയില്ല.  തല്‍ക്കാലത്തേക്കെങ്കിലും ഇത് ഒന്ന് നിര്‍ത്തികിട്ടുമെന്ന് കരുതുന്ന വേളയിലാണ് പാറശാല എം.എല്‍.എ. വീണ്ടും മാളത്തില്‍ നിന്നും തല പൊക്കിയത്. ഒരു അമ്മപെണ്‍കുട്ടിയെ വര്‍ഷങ്ങളായി പീഡിപ്പിക്കുന്നുവെന്ന അമ്മയുടെ മകള്‍ പെണ്‍കുട്ടിയുടെ പരാതി കൈരളി പീപ്പിള്‍ ചാനല്‍ കൈയ്യോടെ പിടികൂടി പ്രേക്ഷകരില്‍ എത്തിച്ചിരിക്കുന്നു. കേരളം ദൈവത്തിന്റെ (തെറ്റി) ബലാല്‍സംഗികളുടെ സ്വന്തം നാട്.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി വീണ്ടും സഹായ വെടിയുതിര്‍ത്തു. പക്ഷെ ഉണ്ടയില്ലായിരുന്നു. പീഡിതമുന്നണിയുമായി സര്‍ക്കാര്‍ ചര്‍ചക്ക് വിളിച്ചു. അംബികാസുതന്‍ മാങ്ങാടും അമ്പലത്തറ കുഞ്ഞികൃഷ്ണനും ഓടിയെത്തി. തിരുവനനന്തപുരത്ത് ചര്‍ച പൊടിച്ചു, പൊരിച്ചു. പക്ഷേ നിരാഹാരമിരിക്കുന്നവന്റെ വായില്‍ പൂഴി വാരിയിട്ട് സര്‍ക്കാര്‍ വീണ്ടും സമരത്തിന് വീര്യം കൂട്ടി.

അഞ്ച് വര്‍ഷ പാക്കേജ് നിര്‍ത്തലാക്കാം, സഹായം വാരികോരി കൊടുക്കാം, കടം എഴുതി തള്ളും, വേണ്ടതൊക്കെ ചെയ്യാം, പക്ഷേ പ്രഖ്യപനം മാത്രം. പ്രഖ്യപനമില്ലാതെ മറ്റൊന്നിനും ഈ സര്‍ക്കാരിനെ കിട്ടില്ലത്രേ.  അത് പുളിക്കുന്ന മുന്തിരിയാണ്. നിങ്ങള്‍ തരാമെന്നു പറയുന്നതു മതി. പക്ഷെ അതിനു ഉത്തരവിടണം. എന്നാല്‍ സമരം തീര്‍ക്കാമെന്ന് പീഡിത മുന്നണി പറഞ്ഞു. അതിനവരെ കിട്ടില്ലത്രെ. സമരം വീണ്ടും തുടര്‍ന്നു.  ഗാന്ധിജിയെ നമുക്ക് ഒപ്പുമരചോട്ടില്‍ കാണാം. നിരാഹാര സത്യാഗ്രഹത്തിലൂടെ. നാട്ടില്‍ നിന്നും കിട്ടാത്ത പിരിവെടുത്ത് എന്തിനു മുഖ്യമന്ത്രി ഇവരെ തിരുവന്തപുരം വരെ വലിച്ചു കൊണ്ടു പോയി… പിഡനം… അല്ലാതെന്തു പറയാന്‍. എന്നാലും ഒടുവില്‍ തിങ്കളാഴ്ച സര്‍വകക്ഷിയോഗ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ ആശ്വാസമായി സമരം അവസാനിപ്പിച്ചു.


Article, Endosulfan, Prathibha-Rajan, Strike, Meeting, MLA, Molestation, Oommen Chandy,വൈദ്യുതി ഇല്ലെന്ന് കരുതി കാത്തിരിപ്പിനിടയില്‍ ആരും വാതില്‍ തുറന്നിടരുത്.  മഞ്ചേശ്രരം വോര്‍ക്കോടിയില്‍ അങ്ങനെ വാതില്‍ തുറന്നിട്ട് വൈദ്യുതി വരുന്നതും കാത്തുനില്‍ക്കുന്ന കുടുംബത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആരോ ഇരുട്ടിന്റെ മറവില്‍ തട്ടികൊണ്ടുപോയി. ടെമ്പോയില്‍ വന്ന മൂന്ന് പേരാണത്രെ ഇതിന് പിന്നില്‍. നാട് മുഴുവനും നാട്ടുകാര്‍ തിരഞ്ഞു. കണ്ടെത്തയില്ല. രാവിലെ വീട്ടിനടുത്തെ കിണര്‍ വക്കില്‍ കുട്ടിയെ അവശനിലയില്‍ കണ്ടെത്തി. കള്ളന്മാരെ മാത്രമല്ല ഇപ്പോള്‍ പേടിക്കേണ്ടത്. പെണ്‍കുട്ടികള്‍ ഉള്ള വീടുകളില്‍ അച്ഛനുറങ്ങാത്ത വീടുകള്‍ പെരുകുന്നു.

ഇ.എം.എസിന് കഥയുടെ കുലപതി ടി. പത്മനാഭന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. വിക്കുള്ള ഇ.എം.എസിന്റെ മലയാളം ശുദ്ധമാണത്രേ. ഇത്രയും വ്യക്തമായും വൃത്തിയായും മലയാള രചന നടത്തിയ എഴുത്തുകാരനില്ലെന്ന് പത്മനാഭന്‍. പയ്യന്നുര്‍ കുഞ്ഞിരാമന്റെ 'സ്വതാന്ത്ര്യം തന്ന കഥകള്‍' പ്രകാശനം നടത്തവെയാണ് ഇ.എം.എസിനായി പത്മനാഭന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. കണ്ണില്ലാതെ വരുമ്പോഴെ കണ്ണിന്റെ വിലയറിയൂ.

പോലീസ് മന്ത്രി തിരുവഞ്ചൂരിന്റെ പോലീസ് ഭരണം പൊടി പൊടിക്കുന്നു. ശാസ്താംകോട്ടയില്‍ പ്രശ്‌നപരിഹാരത്തിനെത്തിയ പരാതിക്കാര്‍ ചേര്‍ന്ന് സ്റ്റേഷനില്‍ വെച്ച് സബ്ഇന്‍സെപ്ക്ടറെ അടിച്ച് നിലം പരിശാക്കി.  തിരുവഞ്ചൂര്‍ ഏതു പക്ഷക്കാരനെന്നറിയാന്‍ ജനത്തിന് താല്പര്യമുണ്ട്.  തല്ലിയവന്റെ പക്ഷത്തോ അതോ തല്ലു കൊണ്ട പോലീസിന്റെയോ.

Article, Endosulfan, Prathibha-Rajan, Strike, Meeting, MLA, Molestation, Oommen Chandy,കത്തുന്ന പുരയില്‍ നിന്നും കഴുക്കോല്‍  ഊരിക്കളിക്കുകയാണ് സപ്ലേകോ. ഔട്ട്‌ലറ്റുകളിലെ വാര്‍ഷിക കണക്കെടുപ്പ് ദിവസമായി പ്രഖ്യപിക്കുന്നത് പെസഹവ്യഴവും ദുഃഖവെള്ളിയും. രണ്ടും അവധി ദിവസങ്ങള്‍.  കണക്കെടുപ്പിന്റെ പേരില്‍ ഇത്തവണ പുതിയ സ്റ്റോക്ക് വരില്ല. ജനങ്ങള്‍ക്ക് സാധനവും ലഭിക്കില്ല. അഴിമതിക്ക് ഇത് വഴിവെക്കുമെന്ന് അഴിമതി വകുപ്പ് മന്ത്രിയായി വിലസിക്കുന്ന അനൂപിനെതിരെ പരക്കെ ആരോപണം. പൂച്ച ഏതായാലെന്ത് അനുപിനും കിട്ടണം പണം.

കേരളത്തിലെ യു.ഡി.എഫ്. മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കുമോ? സംശയം ഉന്നയിച്ചത് എതിര്‍ പക്ഷമല്ല. മന്ത്രി ഷിബുജോണ്‍. ഒന്നിളകിയാല്‍ തളര്‍ന്ന് വീഴാവുന്നതേ ഉള്ളു യു.ഡി.എഫ്. യു.ഡി.എഫിനെ നിലനിര്‍ത്തുന്നതും യു.ഡി.എഫ്. അല്ല.  എല്‍.ഡി.എഫിലെ അച്യുതാനന്ദന്‍. അദ്ദേഹം ആ സ്ഥാനത്ത് നിന്നും മാറുന്ന അടുത്ത നിമിഷം മന്ത്രിസഭ നിലംപതിക്കും. വി.എസ്. നമഹായെ നമഃ

സാമ്പത്തിക വര്‍ഷം അവസാനിക്കാറായി. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ചിലവഴിച്ചത് പദ്ധതി ചിലവിന്റെ 39 ശതമാനം മാത്രം. അതിന് സര്‍ക്കാരിന്റെ കെടു കാര്യസ്ഥതയാണ് കാരണമെന്ന് ഭരണാധികാരികള്‍. കൃത്യമായ നിര്‍ദേശങ്ങളും ഉത്തരവുകളും സമയാസമയങ്ങളില്‍ പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ കാണിച്ച അലംഭാവമാണത്രേ പദ്ധതി നടപ്പിലാക്കാന്‍ കഴിയാതെ വന്നത്. അല്ലേലും പദ്ധതിയല്ലാതെ പണമെവിടെ? ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ച പഞ്ചായത്താണ് ഉദുമ.  അവര്‍ 60 ശതമാനം ചിലവഴിച്ചു.  തൊട്ടുപിറകില്‍ തൃക്കരിപ്പുര്‍ 54, മടിക്കൈ 52 ശതമാനം. ഉദുമക്ക് നമോവാകം.

Article, Endosulfan, Prathibha-Rajan, Strike, Meeting, MLA, Molestation, Oommen Chandy,
-പ്രതിഭാരാജന്‍

Keywords: Article, Endosulfan, Prathibha-Rajan, Strike, Meeting, MLA, Molestation, Oommen Chandy, V.S Achuthanandan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Surianelli Girl, Udma Panchayath.
9:54 am | 0 comments

മന്ത്രിമാരുടെ പേരിനൊപ്പം 'എ' എന്ന ഇനീഷ്യല്‍ ചേര്‍ക്കേണ്ട ഗതികേടില്‍: ഉഴവൂര്‍ വിജയന്‍

Written By kvarthaksd on 25 Mar 2013 | 4:02 pm

 Minister, Oommen Chandy, Committee, Sex-Racket, Collectorate, March, Govt.College, Kasaragod, Kerala, Kerala News.

കാസര്‍കോട്: യു.ഡി.എഫിലെ ചില മന്ത്രിമാരുടെ പേരിനൊപ്പം 'എ' എന്ന ഇനിഷ്യല്‍ ചേര്‍ക്കേണ്ട ഗതികേടിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അഭിപ്രായപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്‌ട്രേറ്റ് മാര്‍ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിമാരില്‍ ചിലര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാരുടെ പേരിനു മുന്നില്‍ 'എ' എന്ന് ചേര്‍ക്കണമെന്ന് അദ്ദേഹം പരിഹസിച്ചത്. യു.ഡി.എഫ് ഭരണത്തില്‍ പെണ്‍വാണിഭക്കാരെയും ഗുണ്ടകളെയും കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുകയാണ്. നാറിയ ഭരണത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വഴി നടക്കാന്‍ കഴിയുന്നില്ല. ഇതൊന്നും അറിയാതെ മുഖ്യമന്ത്രി ഭരണം നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ്.

വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ വലയുകയാണ്. വിലക്കയറ്റം തടയുക, കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന നയം തിരുത്തുക, പീഡനവും ഗുണ്ടാരാജും അരങ്ങുവാഴുന്ന ക്രമസമാധാന തകര്‍ച പരിഹരിക്കുക, കേരളത്തെ ഇരുട്ടിലാക്കുന്ന വൈദ്യുതി നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എല്‍.ഡി.എഫ് മാര്‍ച് സംഘടിപ്പിച്ചത്.

കാസര്‍കോട് ഗവ കോളജ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച് കലക്‌ട്രേറ്റിന് സമീപമെത്തി ബി.സി റോഡില്‍ ധര്‍ണയോടെ സമാപിച്ചു. കെ.പി സതീഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി. രാഘവന്‍ സ്വാഗതം പറഞ്ഞു. എ.കെ നാരായണന്‍, കമലാ സദാനന്ദന്‍, അനന്ദന്‍ നമ്പ്യാര്‍, ഹരീഷ് ബി. നമ്പ്യാര്‍, അസീസ് കടപ്പുറം, പി.പി കുഞ്ഞിരാമന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

 Minister, Oommen Chandy, Committee, Sex-Racket, Collectorate, March, Govt.College, Kasaragod, Kerala, Kerala News.

Keywords: Minister, Oommen Chandy, Committee, Sex-Racket, Collectorate, March, Govt.College, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:02 pm | 0 comments

പ്രതിഷേധ ജനസമുദ്രം ഉച്ചതിരിഞ്ഞ്; സമരപ്പന്തലിലേക്ക് ആളുകളുടെ ഒഴുക്ക്

Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Chief Minister,
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ തിരുവനന്തപുരത്ത് തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം നിര്‍ണായകമായിരിക്കെ കാസര്‍കോട്ട് ഉച്ചതിരിഞ്ഞ് നടക്കുന്ന പ്രതിഷേധ ജനസമുദ്രത്തിലേക്ക് ആളുകളുടെ ഒഴുക്ക് തുടങ്ങി. 

ഇതിനു പുറമെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉച്ചയ്ക്ക് 2.30 മണിക്ക് ഡി.വൈ.എഫ്.ഐ നടത്തുന്ന റോഡ് തടയലും കൂടിയാവുമ്പോള്‍ സമരത്തിന് പുതിയ രൂപവും ഭാവവും കൈവരുമെന്നാണ് വിലയിരുത്തുന്നത്. ജനസമുദ്രം പരിപാടി സമയത്ത് നഗരത്തിലെ കടകള്‍ അടച്ചിട്ടും വാഹനങ്ങള്‍ ഓട്ടം നിര്‍ത്തിയും സഹകരിക്കണമെന്ന് സമരസമിതി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

തിരുവനന്തപുരത്തെ യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ഉന്നയിച്ച ആവശ്യങ്ങളില്‍ നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിന്റെ രൂപം മാറ്റാനും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് എന്‍ഡോസള്‍ഫാന്‍ ഇരകളെ പങ്കെടുപ്പിച്ച് മാര്‍ച് നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സരപ്പന്തലില്‍ തിങ്കളാഴ്ച രാവിലെ വിവിധ പരിപാടികള്‍ നടന്നുവരികയാണ്. 

Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News,

മാധ്യമങ്ങളുടെ സജീവ ശ്രദ്ധയും ഇവിടേക്ക് പതിഞ്ഞിരിക്കുകയാണ്. വെള്ളൂരിലെ കലാകാരന്മാര്‍ നാടകവും ചെറുവത്തൂരിലെ കലാകാരന്മാര്‍ ശില്‍പവും നിര്‍മിക്കുകയാണ്. അന്വേഷി പ്രസിഡന്റ് കെ. അജിത രാവിലെ സമരപന്തലിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇരകളുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തുന്ന സമരത്തെ അവഗണിക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് അവര്‍ പറഞ്ഞു. 

സമരസമിതിയുടെ നിരാഹാര സമരം തിങ്കളാഴ്ച 36-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. എ. മോഹന്‍ കുമാര്‍ ജനറല്‍ ആശുപത്രിയില്‍ അദ്ദേഹത്തിന്റെ നിരാഹാര സമരം തുടരുന്നു. മോഹന്‍ കുമാറിന്റെ സമരം 22ാം ദിവസമാണ്. മോയിന്‍ ബാപ്പുവും ഗ്രോ വാസുവും സമരപ്പന്തലില്‍ ആറാം ദിവസവും നിരാഹാരമനുഷ്ഠിക്കുന്നു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തു വന്നിട്ടുണ്ട്. 

ഉച്ചയോടെ നഗരം കൈയ്യടക്കുന്ന ആളുകളെ നിയന്ത്രിക്കാന്‍ വന്‍ പോലീസ് സംവിധാനവും കാസര്‍കോട്ടൊരുക്കിയിട്ടുണ്ട്. കരിങ്കൊടി കെട്ടിയും കറുത്ത ബാഡ്ജ് അണിഞ്ഞും ആണ് ആളുകള്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുക. 

തിരുവനന്തപുരത്ത്  നടക്കുന്ന ചര്‍ചയില്‍ ഇരകളുടെ പ്രതിനിധികളായി സര്‍ക്കാര്‍ ക്ഷണിച്ചത് മന്ത്രി കെ.പി മോഹനന്‍ ചെയര്‍മാനായ എന്‍ഡോസള്‍ഫാന്‍ പനരധിവാസ സെല്ലിനെ മാത്രമാണ്. ഈ സെല്ലാണെങ്കില്‍ രൂപീകരണത്തിന് ശേഷം ഇതുവരെ യോഗം ചേരുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല. 

2011 ഒക്‌ടോബര്‍ 15 ന് രൂപീകരിച്ച സെല്ലില്‍ ദുരിതബാധിത പഞ്ചായത്തുകളിലെ ജനപ്രതിനിധികളെ ഉള്‍പെടുത്തിയിട്ടില്ല. രാഷ്ട്രീയക്കാരുടെ കൂടാരമായി മാറിയ സെല്ലില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംഘടനകളുടെ നേതാക്കളോ പ്രവര്‍ത്തകരോ ഇല്ല. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ സെല്ലിനെയും ചര്‍ചയ്ക്ക് ക്ഷണിച്ചിട്ടില്ല. അതേസമയം ജില്ലയിലെ എം.പി, എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Chief Minister, Programme,Kasaragod, Endosulfan, Oommen Chandy, Panchayath, Strike, Busstand, Vehicle, Road, Leader, District, President, Kerala.
1:03 pm | 0 comments

എന്‍­ഡോ­സള്‍­ഫാന്‍ സ­മരം: ഐ­ക്യ­ദാര്‍­ഢ്യ­വു­മാ­യി പു­.ക.­സാ­.യു­ടെ ഉ­പ­വാസം

Written By Kvartha Alpha on 23 Mar 2013 | 1:32 pm

Endosulfan, Strike, kasaragod, hospital, Oommen Chandy, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Suresh Gopi, Pu.Ka.Sa., Support, Hunger Strike

കാസര്‍­കോട്:
എന്‍­ഡോ­സള്‍­ഫാന്‍ പീഡി­ത ജ­നകീ­യ മു­ന്ന­ണി­യു­ടെ നേ­തൃ­ത്വ­ത്തി­ല്‍ കാസര്‍­കോ­ട്ട് ന­ട­ത്തി­വ­രു­ന്ന നി­രാഹാ­ര സ­മ­ര­ത്തിന് ഐ­ക്യ­ദാര്‍ഢ്യം പ്ര­ഖ്യാ­പി­ച്ച് പു­രോഗ­മ­ന ക­ലാ­സാ­ഹി­ത്യ സം­ഘം കാസര്‍­കോ­ട് ജില്ലാ ക­മ്മി­റ്റി­യു­ടെ ആ­ഭി­മു­ഖ്യ­ത്തില്‍ ശ­നി­യാ­ഴ്­ച ഏ­കദി­ന ഉ­പ­വാ­സം ന­ടത്തി. പ്ര­ശസ്­ത നി­രൂ­പ­കന്‍ ഇ.പി.രാ­ജ­ഗോ­പാ­ലന്‍ ഉ­ദ്­ഘാട­നം ചെ­യ്­തു. ഡോ.സി. ബാ­ലന്‍ അ­ധ്യ­ക്ഷ­ത വ­ഹി­ച്ചു. അഡ്വ. പി.അ­പ്പു­ക്കുട്ടന്‍, വാ­സു ചോ­റോട്, പ്രൊ­ഫ. കെ.പി.ജ­യ­രാജന്‍, പി.ദാ­മോ­ദ­രന്‍, അഡ്വ. പി.വി.ജ­യ­രാജന്‍, എം.വി.രാ­ഘവന്‍, ചെര്‍­ക്ക­ള ബാ­ല­കൃ­ഷ്ണന്‍, ഡോ. അം­ബി­കാ സു­തന്‍ മാ­ങ്ങാട്, കൊ­ട്ട­റ വാ­സു­ദേ­വ് തു­ട­ങ്ങി­യ­വര്‍ പ്ര­സം­ഗി­ച്ചു. ര­വീ­ന്ദ്രന്‍ കൊട­ക്കാ­ട് സ്വാ­ഗതവും പി.വി.രാ­ഘ­വന്‍ ന­ന്ദിയും പ­റഞ്ഞു.

നി­രാഹാ­ര സമ­രം ശ­നി­യാ­ഴ്ച 33-ാം ദി­വ­സ­ത്തേ­ക്ക് ക­ടന്നു. സ­മ­ര­പ്പ­ന്ത­ലില്‍ ഗ്രോ­വാസു, സ്വാ­ത­ന്ത്യസ­മ­ര സേ­നാ­നി എ.എ­സ്.നാ­രാ­യ­ണ പി­ള്ള, മോ­യിന്‍ ബാ­പ്പു എ­ന്നീ വ­ന്ദ്യ വ­യോധി­കര്‍ ഉ­പ­വാ­സം അ­നു­ഷ്ഠി­ക്കു­ക­യാണ്. എ.മോ­ഹന്‍ കു­മാര്‍ ജ­ന­റല്‍ ആ­ശു­പ­ത്രി­യിലും അ­ദ്ദേ­ഹ­ത്തി­ന്റെ നി­രാ­ഹാ­രം തു­ട­രു­ക­യാണ്. സ­മ­ര­ത്തി­ന് ദിവ­സം ചെല്ലും തോ­റും ജ­ന­പിന്തു­ണ ഏ­റി വ­രി­ക­യാണ്. വെ­ള്ളി­യാഴ്­ച കേ­ര­ള ശാ­സ്ത്ര സാ­ഹി­ത്യ പ­രിഷ­ത്ത് പ്ര­വര്‍­ത്ത­കര്‍ അ­നുഭാ­വ ഉ­പ­വാ­സം ന­ട­ത്തി­യി­രു­ന്നു.

എന്‍­ഡോ­സള്‍­ഫാന്‍ പ്ര­ശ്‌­ന­ത്തില്‍ സ­മ­ര­സ­മി­തി ഉ­ന്ന­യി­ക്കു­ന്ന ആ­വ­ശ്യ­ങ്ങ­ളെ­ക്കു­റി­ച്ച് 25ന് മു­ഖ്യ­മന്ത്രി വി­ളി­ച്ചു­ചേര്‍ത്ത യോ­ഗ­ത്തില്‍ തീ­രു­മാ­നം കൈ­കൊ­ള്ളും. അ­ന്ന് കാസര്‍­കോ­ട്ട് 'ഒ­ക്കുപ്പൈ കാസര്‍­കോ­ട്' എ­ന്ന പേ­രില്‍ വിവി­ധ പ­രി­പാ­ടി­കള്‍ സം­ഘ­ടി­പ്പി­ക്കാന്‍ സ­മ­ര­സ­മി­തി തീ­ര­ു­മാ­നി­ച്ചി­ട്ടുണ്ട്. എന്‍­ഡേ­ാ­സള്‍­ഫാന്‍ സ­മ­ര­ത്തില്‍ പ­ങ്കെ­ടു­ക്കു­മെ­ന്ന് സി­നി­മാ ന­ടന്‍ സു­രേ­ഷ് ഗോ­പി അ­റി­യി­ച്ചി­ട്ടുണ്ട്.

Keywords: Endosulfan, Strike, Kasaragod, hospital, Oommen Chandy, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Suresh Gopi, Pu.Ka.Sa., Support, Hunger Strike, Raveendran Kodakkad, Vasu Chorod, Endosulfan: Pu.Ka.Sa. conducted fast
1:32 pm | 0 comments

'പ്രഭാകരന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തണം'

Written By Kvarthakgd on 19 Mar 2013 | 6:24 pm

 Prabhakaran, Commission, Report, Include, Budget, Panchayath president, P.P.Shyamaladevi, Oommen chandy, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Advt. P.P. Shyamala Devi
കാസര്‍കോട്: ജില്ലയുടെ സമഗ്രവികസനത്തിനായി സമര്‍പിച്ച പ്രഭാകരന്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ കൂടി സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനുളള നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി.ശ്യാമളാദേവി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക താല്‍പര്യ പ്രകാരം കാസര്‍കോട് ജില്ലയുടെ വികസനത്തിനായി പദ്ധതികള്‍ തയ്യാറാക്കുന്നതിന് പി.പ്രഭാകരന്‍, റിട്ട.ചീഫ് സെക്രട്ടറിയെ കമ്മീഷനായി നിയോഗിച്ചിരുന്നു. പ്രഭാകരന്‍ കമ്മീഷന്‍ ജില്ലയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് ജില്ലയിലെ ജനപ്രതിനിധികള്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ- സാംസ്‌ക്കാരിക- സാമൂഹിക മേഖലകളിലെ പ്രഗത്ഭര്‍ എന്നിവരുമായി ഏതാണ്ട് നാലു മാസക്കാലം വിശദമായ കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടത്തി സമഗ്രമായ റിപോര്‍ട്ട് സര്‍ക്കാറിലേക്ക് സമര്‍പിക്കുകയുണ്ടായി.

എന്നാല്‍ 2013-14 ലെ സംസ്ഥാന ബജറ്റില്‍ പ്രഭാകരന്‍ കമ്മീഷന്‍ സമര്‍പിച്ച നിര്‍ദേശങ്ങള്‍ ഒന്നും തന്നെ നടപ്പിലാക്കാന്‍ തുക വകയിരുത്തിയിട്ടില്ല എന്നുളളത് അങ്ങേയറ്റം ഖേദകരമാണെന്ന് മുഖ്യമന്ത്രിക്കുളള ഫാക്‌സ് സന്ദേശത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

Keywords: Prabhakaran, Commission, Report, Include, Budget, Panchayath president, P.P.Shyamaladevi, Oommen chandy, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:24 pm | 0 comments

കെ.പി.സി.സിയുടെ കേരള യാത്ര: ജില്ലയില്‍ വിപുലമായ ഒരുക്കം; വാര്‍ഡില്‍ നിന്നും 15,000 പിരിക്കും

Written By kvarthapressclub on 9 Mar 2013 | 1:46 pm


K.P.C.C, Leadership,Chief minister, State,Members,D.C.C,Selected,Areas,Message,District,Kasaragod, Ramesh-Chennithala, Press meet,
കാസര്‍കോട്: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 18 മുതല്‍ മെയ് 18 വരെ കേരളത്തിലെ 14 ജില്ലകളിലായി നടത്തുന്ന കേരള യാത്ര വിജയിപ്പിക്കാന്‍ ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഡി.സി.സി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇതിന്റെ ഭാഗമായി ഫെബ്രുവരി 11ന് കാസര്‍കോട് മുരളി മുകുന്ദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പ്രത്യേക കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവരടക്കം നിരവധി സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.

ലോക സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ സജ്ജമാക്കുന്നതിനും ഫണ്ട് സമാഹരണത്തിനും വേണ്ടിയാണ് കേരള യാത്ര നടത്തുന്നത്. വാഹനത്തിലായിരിക്കും കേരള യാത്ര നടക്കുക. 140 നിയോജക മണ്ഡലങ്ങളിലും പര്യാടനം നടത്തുന്ന യാത്ര ആരംഭിക്കുന്നത് ഏപ്രില്‍ 18ന് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്നാണ്.

കാസര്‍കോട് ജില്ലയിലെ 38 ഗ്രമ പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ഓരോ വാര്‍ഡുകളില്‍ നിന്നായി 15,000 രൂപയാണ് ഫണ്ട് ശേഖരിക്കുന്നത്. ഇതില്‍ കെ.പി.സി.സിയുടെ വിഹിതമായി 5,000 രൂപയും, വാര്‍ഡ് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് 4,000 രൂപയും, മണ്ഡലം കമ്മിറ്റി, ബ്ലേക്ക് കമ്മിറ്റി, ഡി.സി.സി എന്നിവയ്ക്ക് 2,000 രൂപ വീതവും നല്‍കും.

ഏറ്റവും കുറഞ്ഞത് പത്ത് രൂപയുടെ കൂപ്പണാണ്. കൂപ്പണുകള്‍ പഞ്ചായത്ത് കമ്മിറ്റി മുഖാന്തരം വാര്‍ഡ് കമ്മിറ്റികള്‍ക്ക് കൈമാറും. അഞ്ച് നിയോജക മണ്ഡലങ്ങളിലെ തെരെഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന വന്‍ പൊതു യോഗത്തില്‍വെച്ച് തുക കെ.പി.സി.സി പ്രസിഡന്റിനെ ഏല്‍പിക്കും. ഫണ്ട് ശേഖരണത്തോടൊപ്പം ഗൃഹ സന്ദര്‍ശനം നടത്തി എല്ലാ വീടുകളിലും യാത്രയുടെ സന്ദേശമെത്തിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്റ് സി.കെ ശ്രീധരന്‍, നേതാക്കളായ പി. ഗംഗാധരന്‍ നായര്‍, അഡ്വ. എം.സി ജോസ്, പി.എ അഷ്‌റഫലി, പി.കെ ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: K.P.C.C, Leadership,Chief minister, State,Members,D.C.C,Selected,Areas,Message,District,Kasaragod, Ramesh-Chennithala, Press meet, Oommen Chandy, Manjeshwaram, Panchayath, Committee, House, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:46 pm | 0 comments

ഒപ്പു­മ­ര­ച്ചു­വ­ട്ടി­ലെ സ­മര­ത്തീ അ­ന­ന്ത­­പു­രി­യി­ലേക്ക് പ­ട­രു­മ്പോള്‍

Written By Kvartha Alpha on 4 Mar 2013 | 9:51 am

രു­പാ­ട് ജ­നകീ­യ സ­മ­ര­ങ്ങള്‍­ക്ക് വേ­ദിയാ­യ കാസര്‍­കോ­ട് പുതി­യ ബ­സ് സ്­റ്റാന്‍­ഡ് പ­രി­സര­ത്തെ ഒ­പ്പു­മ­ര­ച്ചു­വ­ട്ടില്‍ ഇ­പ്പോഴും സ­മ­രാ­ഗ്നി അ­ണ­ഞ്ഞി­ട്ടില്ല. എന്‍­ഡോ­സള്‍­ഫാന്‍ പീഢി­ത ജ­നകീ­യ മു­ന്ന­ണി­യു­ടെ നേ­തൃ­ത്വ­ത്തില്‍ ഈ മ­ര­ച്ചു­വ­ട്ടി­ലി­പ്പോള്‍ നി­രാഹാ­ര സ­ത്യാ­ഗ്ര­ഹ­മാ­ണ് ന­ട­ക്കു­ന്നത്. ആ സ­മ­ര­ത്തി­ന് അ­ര­മാ­സം പി­ന്നി­ടു­ക­യാ­ണ്. പ്രമു­ഖ മ­നു­ഷ്യാ­വകാ­ശ പ്ര­വര്‍­ത്ത­കന്‍ ഡോ­ക്ടര്‍ ഡി.സു­രേ­ന്ദ്ര­നാ­ഥ് അട­ക്കം മൂ­ന്നു­പേര്‍ ഇ­തിന­കം നി­രാ­ഹാ­ര­മ­നു­ഷ്ഠിച്ചു. അ­വ­ശരായ അവ­രെ ഒ­ടു­വില്‍ പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്­ത് ആ­ശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റു­ക­യാ­യി­രുന്നു. നാ­ലാമ­ത്തെ ആള്‍ പ്രമു­ഖ പ­രി­സ്ഥി­തി പ്ര­വര്‍­ത്ത­കന്‍ എ.മോ­ഹന്‍ കു­മാര്‍ തി­ങ്ക­ളാ­ഴ്­ച ഉ­ച്ച­യ്­ക്ക് ശേ­ഷം നിരാ­ഹാ­രം ആ­രം­ഭി­ച്ചി­രി­ക്ക­ുകയാണ്. എ­ന്തു­വ­ന്നാലും സ­മ­രം മു­ന്നോ­ട്ട് കൊണ്ടു­പോ­കാന്‍ ത­ന്നെ­യാ­ണ് സ­മ­ര­സ­മി­തി­യു­ടെ തീ­രു­മാ­നം.

എന്‍­ഡോ­സള്‍­ഫാന്‍ ദു­രി­ത­ബാ­ധി­തര്‍­ക്കു­ള്ള ആ­നു­കൂ­ല്യ­വി­തര­ണം അ­ഞ്ച് വര്‍­ഷ­ത്തി­നു­ള്ളില്‍ അ­വ­സാ­നി­പ്പി­ക്കാ­നു­ള്ള തീ­രു­മാ­നം ഉ­പേ­ക്ഷി­ക്കു­ക, മ­നു­ഷ്യാ­വകാ­ശ ക­മ്മീ­ഷന്‍ നിര്‍­ദേ­ശി­ച്ച മു­ഴു­വന്‍ കാ­ര്യ­ങ്ങ­ളും ന­ട­പ്പാക്കു­ക എ­ന്നീ ആ­വ­ശ്യ­ങ്ങള്‍ ഉ­ന്ന­യി­ച്ചാ­ണ് പീ­ഢി­ത­മുന്ന­ണി സ­മ­ര­രം­ഗ­ത്തി­റ­ങ്ങി­യത്. സ­മ­ര­സ­മി­തി­യു­ടെ ആ­വ­ശ്യ­ങ്ങള്‍ ന്യാ­യ­മാ­ണെന്നും അ­വ പ­രി­ഗ­ണി­ക്കാ­മെന്നും മു­ഖ്യ­മ­ന്ത്രി, എന്‍.എ.നെല്ലി­ക്കു­ന്ന് എം.എല്‍.എ­യും ജില്ലാ ക­ള­ക്ടര്‍ പി.എ­സ്.മു­ഹമ്മ­ദ് സ­ഗീറും മുഖേ­ന സ­മ­ര­സ­മി­തി നേ­താക്കളെ ഈ­യി­ടെ അ­റി­യി­ക്കു­ക­യു­ണ്ടായി. സമ­രം അ­വ­സാ­നി­പ്പി­ക്കാനും അ­വര്‍ ആ­വ­ശ്യ­പ്പെട്ടു. എ­ന്നാല്‍ മേല്‍­പ­റ­ഞ്ഞ കാ­ര്യ­ങ്ങ­ളില്‍ മു­ഖ്യ­മ­ന്ത്രി­യു­ടെ രേ­ഖാ­മൂ­ല­മു­ള്ള ഉറ­പ്പ് കി­ട്ടി­യെ­ങ്കില്‍ മാ­ത്ര­മേ സ­മ­ര­ത്തില്‍ നി­ന്ന് പി­ന്മാ­റു­ക­യു­ള്ളൂ­വെ­ന്ന നി­ല­പാ­ടില്‍ സ­മ­ര­ക്കാര്‍ ഉ­റ­ച്ചു­നില്‍­ക്കു­ക­യാ­ണ്.

Kasaragod, Article, Endosulfan, Protest, Busstand, Minister, Oommen Chandy, Needs help, Collectorate, Strike, Tree, Hunger strike, D.Surendranath, Victims, Thiruvanathapuram, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Ravindran Padyകാസര്‍­കോ­ട് ജില്ല­യി­ലെ 11 പ­ഞ്ചാ­യ­ത്തു­ക­ളില്‍ മൂ­ന്ന് പ­തി­റ്റാ­ണ്ടു­കാ­ലം വിഷ­മ­ഴ പെ­യ്യി­ച്ച് ആ­ളു­ക­ളെയും മ­റ്റ് ജീ­വ­ജാ­ല­ങ്ങ­ളെയും കൊല്ലാ­ക്കൊ­ല ചെ­യ്­ത അ­ധി­കൃ­തര്‍­ക്ക് സ­മ­ര­സ­മി­തി ഉ­ന്ന­യി­ക്കു­ന്ന ആ­വ­ശ്യ­ങ്ങ­ളു­ടെ യ­ഥാര്‍­ത്ഥ അര്‍­ത്ഥം ഉള്‍­കൊ­ള്ളാന്‍ ആ­വു­ന്നില്ല. അ­തി­ന് അ­വര്‍­ക്ക് ക­ഴി­യു­മാ­യി­രു­ന്നു­വെ­ങ്കില്‍ ഇ­പ്പോള്‍ ചെ­യ്­തു­വ­രു­ന്ന­തും മു­മ്പ് ന­ട­ത്തി­യി­രു­ന്ന­തുമാ­യ സ­മ­ര­ങ്ങ­ളൊന്നും വേ­ണ്ടി­വ­രു­മാ­യിരു­ന്നില്ല. അ­ധി­കൃ­ത­രു­ടെ ക­ണ്ണ് ഏ­ത് സമ­രം കൊണ്ടും തു­റ­ക്കാ­ത്ത­വി­ധം അ­വ­രു­ടെ മ­ന­സ് അ­ടഞ്ഞു­പോ­യി­രി­ക്ക­ുകയാണ്. ഇ­പ്പോള്‍ ചെ­യ്­തു­വ­രു­ന്ന നി­രാഹാ­ര സമ­രം ത­ങ്ങള്‍ ഉ­ന്ന­യി­ക്കുന്ന ആ­വ­ശ്യ­ങ്ങ­ളില്‍ മു­ഖ്യ­മ­ന്ത്രി­യു­ടെ രേ­ഖാ­പ­രമാ­യ ഉറ­പ്പ് ല­ഭി­ച്ചാല്‍ അ­വ­സാ­നി­പ്പി­ക്കാ­മെ­ന്ന് സ­മ­ര­ക്കാര്‍ പ­റ­യു­മ്പോള്‍ ആ ഉറ­പ്പ് മു­ഖ്യ­മന്ത്രി നല്‍­കാ­ത്ത­തെ­ന്തേ എ­ന്ന ചോ­ദ്യ­മു­യ­രുന്നു. കാസര്‍­കോ­ട്ട് വ­രാന്‍ വി­ക­സ­ന­ത്തി­നു­വേ­ണ്ടി­യു­ള്ള പാ­ച്ച­ലി­നി­ട­യില്‍ മു­ഖ്യ­മ­ന്ത്രി­ക്ക് സമ­യം കി­ട്ടാ­ത്ത­താ­ണ് പ്ര­ശ്‌­നം എ­ങ്കില്‍ ഉ­റ­പ്പി­ന്റെ ഒ­രു കു­റി­പ്പ് ക­ലക്ട്രേ­റ്റി­ലേ­ക്ക് ഫാ­ക്‌­സ് ചെ­യ്യു­ക­യോ, ഇ­-മെ­യില്‍ വ­ഴി അ­യ­ക്കു­കയോ ചെ­യ്­ത് അ­തെ­ടു­ത്ത് കല­ക്ട്രോ മ­റ്റോ സ­മ­ര­പ്പ­ന്ത­ലില്‍ എ­ത്തി­ച്ചാലും മ­തി­യാ­വു­ന്ന­താണ്. എ­ന്നാല്‍ ആ വ­ഴിക്കും മു­ഖ്യ­മ­ന്ത്രി­യു­ടെ ക­നി­വ് ഉ­ണ്ടാ­വു­ന്നില്ല.

30 വര്‍­ഷ­ക്കാ­ലം വി­ഷം തി­ന്ന കാസര്‍­കോ­ട്ടു­കാ­രെ ഇ­പ്പോഴും അ­ധി­കൃ­തര്‍ കൊ­ഞ്ഞ­നം­കു­ത്തു­ക­യാണ്. വിഷ­മ­ഴ ന­ന­ഞ്ഞ് മ­ര­ണ­പ്പെ­ടു­കയും നിത്യ­രോ­ഗി­ക­ക­ളാ­കു­കയും ജീ­വ­ച്ഛവ­ങ്ങ­ളാ­യി ജീ­വി­ച്ചി­രി­ക്കു­കയും ചെ­യ്യു­ന്ന എത്രയോ പേര്‍­ക്ക് ഇ­നിയും ആ­നു­കൂ­ല്യ­ങ്ങള്‍ കി­ട്ടി­യി­ട്ടില്ല. പ­ലരും അ­ത്ത­ര­മൊ­രു പ­ട്ടി­ക­യില്‍ ത­ന്നെ ഇ­ടം നേ­ടി­യി­ട്ടില്ല. മു­മ്പ് സമ­രം ചെ­യ്­ത­പ്പോള്‍ സര്‍­ക്കാര്‍ നല്‍കി­യ പ­ല ഉ­റ­പ്പു­കളും കു­റു­പ്പി­ന്റെ ഉറ­പ്പ് പോ­ലെ ആ­യി­രി­ക്ക­ുകയാണ്. വീടും ചി­കി­ത്സാ സ­ഹാ­യവും പ­രി­ച­ണവും പെന്‍­ഷനും എല്ലാം ഇ­ര­കള്‍­ക്ക് നല്‍­കു­മെ­ന്ന് അ­ധി­കൃ­തര്‍ ഉറ­പ്പ് കൊ­ടു­ത്തി­രു­ന്ന­താണ്. അ­വ­യില്‍ ചി­ല ഉ­റ­പ്പു­കള്‍ എല്ലാം അ­വ­ഗ­ണി­ച്ചു­വെ­ന്ന് പ­റ­യാ­നൊ­ക്കില്ല. ചെയ്­ത കാ­ര്യങ്ങ­ളെ ചെ­യ്­തില്ല എ­ന്ന് പ­റ­ഞ്ഞു­കൂ­ട­ല്ലോ. ചി­ല­തൊ­ക്കെ ചെ­യ്­തി­ട്ടു­ണ്ട. ചെ­യ്­ത­തിലും കൂ­ടു­ത­ലാ­ണ് ചെ­യ്യാ­നു­ള്ളവ.

അ­ഞ്ച് വര്‍­ഷം കൊ­ണ്ട് സഹാ­യ വി­തര­ണം അ­വ­സാ­നി­പ്പി­ച്ചാല്‍ അ­ന­വ­ധി­പേര്‍ ത­ഴ­യ­പ്പെ­ടു­മെ­ന്നാ­ണ് സ­മ­ര­സ­മി­തി പ­റ­യു­ന്നത്. നി­ല­വി­ലെ രോ­ഗി­ക­ളു­ടെ പ­ട്ടി­ക­യില്‍ അ­നര്‍­ഹര്‍ ക­ട­ന്നു­കൂ­ടി­യി­രി­ക്കു­കയും അര്‍­ഹര്‍ പു­റ­ത്താ­വുക­യും ചെ­യ്­തി­ട്ടു­ണ്ട്. അര്‍­ബു­ദ ബാ­ധി­ത­രില്‍ പ­ലര്‍ക്കും എന്‍­ഡോ­സള്‍­ഫാ­ന്റെ പേ­രി­ലു­ള്ള ആ­നു­കൂ­ല്യ­ങ്ങള്‍ ല­ഭി­ക്കു­ന്നില്ല. ആ­നു­കൂ­ല്യ വി­ത­ര­ണ­ത്തി­ലെ പി­ശ­കു­ക­കള്‍ നീ­ക്കു­കയും അര്‍­ഹരാ­യ എല്ലാ ദു­രിത­ബാ­ധി­തര്‍ക്കും അ­വ­രു­ടെ ആ­വ­ശ്യ­ങ്ങള്‍ ക­ണ്ട­റി­ഞ്ഞ് സ­ഹാ­യവും ചി­കി­ത്സയും സൗ­ക­ര്യ­ങ്ങളും ല­ഭ്യ­മാ­ക്കാ­നു­ള്ള സം­വി­ധാ­ന­മാ­ണ് ഉ­ണ്ടാ­കേ­ണ്ടത്. അ­താ­ണ് സ­മ­ര­ക്കാര്‍ ഉ­ന്ന­യി­ക്കു­ന്ന ആ­വ­ശ്യ­വും. ന്യാ­യമാ­യ ആ­വ­ശ്യ­ങ്ങള്‍­ക്കു­മു­മ്പില്‍ മു­ഖം തി­രി­ച്ചോ, പു­റം തി­രിഞ്ഞോ നില്‍­ക്കു­ന്ന ഭ­ര­ണാ­ധി­കാ­രി­ക­ളു­ടെ സ­മീ­പ­നം ഒ­രു ത­ര­ത്തിലും അം­ഗീ­ക­രി­ക്കാന്‍ ക­ഴി­യു­ന്ന­തല്ല.

എന്‍­ഡോ­സള്‍­ഫാന്‍ വി­ഷ­യ­ത്തില്‍ മാ­ത്രമല്ല, മ­റ്റു­പ­ല കാ­ര്യ­ങ്ങ­ളിലും കാസര്‍­കോ­ട് ജില്ല­യും ഇ­വിട­ത്തെ ജ­ന­ങ്ങളും അ­വ­ഗ­ണി­ക്ക­പ്പെ­ടു­ക­യാണ്. കു­ടി­വെള്ളം, റോ­ഡുകള്‍, ചി­കി­ത്സാ സൗ­ക­ര്യ­ങ്ങ­ള്‍, വി­ദ്യാ­ഭ്യാ­സ സൗ­ക­ര്യ­ങ്ങള്‍ തു­ടങ്ങി­യ കാ­ര്യ­ങ്ങ­ളി­ലെല്ലാം അ­വഗ­ണ­ന പ്ര­ക­ട­മാണ്. വര്‍­ഷ­ങ്ങ­ളാ­യി വേ­നല്‍­കാല­ത്ത് കാസര്‍­കോ­ട്ടു­കാര്‍ ഉ­പ്പു­വെ­ള്ളം കു­ടി­ക്കു­ക­യാണ്. ചി­ല­പ്പോള്‍ ദി­വസ­ങ്ങ­ളോ­ളം ജ­ല വി­തര­ണം മു­ടങ്ങുന്നു. അ­തി­നി­ട­യിലും പൈ­പ്പ് പൊ­ട്ടി കു­ടി­വെ­ള്ളം റോ­ഡി­ലൂ­ടെ പു­ഴ­യാ­യി ഒ­ഴു­കുന്നു. കൊ­ല­പാ­ത­ക കേ­സു­ക­ളി­ലട­ക്കം പ്ര­തി­കള്‍ ശി­ക്ഷി­ക്ക­പ്പെ­ടാ­തെ വില­സി ന­ട­ക്കു­ക­യും അ­ടു­ത്ത കൊല­ക്ക് കോ­പ്പ്കൂ­ട്ടു­ക­യും ചെ­യ്യു­ന്നു. ഈ സ്ഥി­തി വി­ശേ­ഷം ത­ലസ്ഥാ­ന ന­ഗ­രി­യി­ലാ­യി­രു­ന്നു­വെ­ങ്കില്‍ എ­ന്താ­യി­രിക്കും സ്ഥിതി? സ­മ­രാ­ഗ്നി­യില്‍ അ­ന­ന്ത­പു­രി ക­ത്തു­മാ­യി­രു­ന്നില്ലേ?

കാസര്‍­കോ­ട്ട് സമ­രം ചെ­യ്­താ­ലും അ­തി­നെ അ­വ­ഗ­ണി­ക്കാന്‍­ ത­ക്ക ന്യാ­യ­ങ്ങള്‍ പറ­ഞ്ഞ് അ­ധി­കൃ­തര്‍ ത­ടി­ത­പ്പു­ക­യാണ്. ഈ അ­വസ്ഥ­ക്ക് മാ­റ്റ­മു­ണ്ടാ­കാന്‍ കൂ­ടി ഒ­പ്പു­മ­ര സ­മ­ര­ങ്ങള്‍ വ­ഴി­വെ­ക്കു­മെ­ന്ന് ന­മു­ക്ക് പ്ര­ത്യാ­ശി­ക്കാം. ഒ­പ്പുമ­രം കേവ­ലം ഒ­രു ച­ര­ക്കൊ­ന്ന മ­ര­മ­ല്ലെന്നും അ­ത് ഉ­ണ­ക്കാന്‍ കു­ത്തി­വെ­ച്ച വിഷ­ത്തെ അ­തി­ജീ­വി­ച്ച് ത­ളിര്‍­ത്ത് പ­ട­ര്‍ന്ന് പ­ന്ത­ലി­ച്ച മ­ര­മാ­ണെന്നും കൂ­ടി അ­റി­യു­മ്പോ­ഴെ അ­തി­ന്റെ ചു­വ­ട്ടി­ലെ സ­മ­ര­ങ്ങ­ളു­ടെ സാംഗത്യം തി­രി­ച്ച­റി­യ­പ്പെ­ടു­ക­യുള്ളു. ഈ മ­ര­ച്ചു­വ­ട്ടില്‍ നി­ന്ന് കൊ­ളുത്തി­യ സ­മ­ര­വെ­ളി­ച്ച­മാ­ണ് അ­ങ്ങ് ജ­നീ­വ­യി­ലെ ലോ­ക പ­രി­സ്ഥി­തി സ­മ്മേ­ള­ന­ത്തില്‍ വരെ പ്ര­തി­ഫ­ലി­ച്ചതും എന്‍­ഡോ­സള്‍­ഫാ­ന്റെ ആ­ഗോ­ള നി­രോ­ധ­ന­ത്തി­ന് വ­രെ വ­ഴി­തെ­ളി­ച്ച­തും. ഈ മ­ര­ച്ചു­വ­ട്ടില്‍ നി­ന്നാല്‍ ത­ണുപ്പല്ല, സ­മ­ര­ത്തി­ന്റെ ചൂ­ടാ­ണ് മ­നു­ഷ്യ­സ്‌­നേ­ഹി­കള്‍­ക്ക് അ­നു­ഭ­വ­പ്പെ­ടു­ന്ന­ത്.

Kasaragod, Article, Endosulfan, Protest, Busstand, Minister, Oommen Chandy, Needs help, Collectorate, Strike, Tree, Hunger strike, D.Surendranath, Victims, Thiruvanathapuram, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News-ര­വീ­ന്ദ്രന്‍ പാടി

Keywords: Kasaragod, Article, Endosulfan, Protest, Busstand, Minister, Oommen Chandy, Needs help, Collectorate, Strike, Tree, Hunger strike, D.Surendranath, Victims, Thiruvanathapuram, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Ravindran Pady, Endosulfan: When hunger strike fire spreads to capital
9:51 am | 0 comments

പോ­സ്റ്റു­മോര്‍ട്ടം: ഫ­ലം ക­ണ്ടത് എന്‍­എ­യുടെയും അബ്ദുര്‍ റ­ഹ്മാ­ന്റെയും പോ­രാട്ടം

Written By Kvartha Alpha on 21 Feb 2013 | 11:43 pm

Muslim-league, N.A.Nellikunnu, Minister, A. Abdul Rahman, kasaragod, Kerala, Minister V.S Shiva Kumar, Oommen Chandy, P.K.Kunhalikutty, Postmortem 24 hours, Hospital, Dead body, 24 hours postmortem in government hospitals
A Abdul Rahman
Muslim-league, N.A.Nellikunnu, Minister, A. Abdul Rahman, kasaragod, Kerala, Minister V.S Shiva Kumar, Oommen Chandy, P.K.Kunhalikutty, Postmortem 24 hours, Hospital, Dead body, 24 hours postmortem in government hospitals
N.A Nellikunnu
കാസര്‍­കോട്: സം­സ്ഥാന­ത്തെ സര്‍­ക്കാര്‍ ആ­ശു­പ­ത്രി­ക­ളില്‍ 24 മ­ണി­ക്കൂറും പോ­സ്റ്റു­മോര്‍­ട്ടം ന­ട­ത്തു­ന്ന­തി­ന് സര്‍­ക്കാര്‍ അ­നുമ­തി നല്‍­കി­യത് കാ­സര്‍­കോ­ട് എം.എല്‍.എ. എന്‍.എ.നെല്ലി­ക്കു­ന്നിനും ന­ഗ­രസ­ഭാ മുന്‍ വൈ­സ് ചെ­യര്‍­മാനും മുസ്ലിം ലീ­ഗ് നേ­താ­വുമാ­യ എ.അബ്ദുര്‍ റ­ഹ്മാനും അ­ഭി­മാ­ന­ത്തി­ന്റെ നി­മി­ഷ­ങ്ങള്‍­ക്ക് വ­ക നല്‍കി.

ഇ­രു­വ­രും വര്‍­ഷ­ങ്ങ­ളാ­യി ന­ടത്തിയ പോ­രാ­ട്ട­ത്തി­ന്റെ ഫ­ല­മാ­ണ് കഴിഞ്ഞ ദിവസം ചേര്‍ന്ന മ­ന്ത്രി സ­ഭാ യോ­ഗം കൈ­കൊ­ണ്ട ഈ തീ­രു­മാനം. സര്‍­ക്കാര്‍ ആ­ശു­പ­ത്രി­ക­ളില്‍ 24 മ­ണി­ക്കൂറും പോ­സ്റ്റു­മോര്‍­ട്ടം ചെ­യ്യാന്‍ ന­ട­പ­ടി­യു­ണ്ടാ­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് ഇ­രു­വരും ന­ടത്തിയ പോ­രാ­ട്ട­ങ്ങളും പ­രി­ശ്ര­മ­ങ്ങളും ഏ­റെ പ്ര­ശം­സ­നീ­യ­മാണ്. സ­മൂഹ­ത്തെ ബാ­ധി­ക്കു­ന്ന ഗു­രു­ത­രമാ­യ പ്ര­ശ്‌­ന­ത്തി­ന് ശ്വാശ്വ­ത പ­രി­ഹാ­രം കാ­ണ­ണ­മെ­ന്ന നി­ര്‍ബ­ന്ധ ബുദ്ധി­യോ­ടു കൂ­ടി­യാ­ണ് താന്‍ ഈ പ്ര­ശ്‌­നം ഏ­റ്റെ­ടു­ത്ത­തെ­ന്ന് എന്‍.എ. നെല്ലി­ക്കു­ന്ന് പ്ര­തി­ക­രി­ച്ചു. നീണ്ട പോ­രാ­ട്ട­ത്തില്‍ ജ­യിച്ച പോ­രാ­ളി­യു­ടെ അ­ഭി­മാ­നവും ചാ­രി­താര്‍­ത്ഥ്യ­മാ­ണ് ത­നി­ക്കു­ള്ള­തെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.

13-ാം നി­യ­മ­സ­ഭ­യില്‍ പ­ല സ­മ്മേ­ള­ന­ങ്ങ­ളി­ലാ­യി നാ­ല് സ­ബ്­മി­ഷ­നു­ക­ളാ­ണ് എന്‍.എ. ഈ വി­ഷ­യ­ത്തില്‍ അ­വ­ത­രി­പ്പി­ച്ചത്. സര്‍­ക്കാര്‍ സാ­ങ്കേതി­ക ത­ട­സങ്ങള്‍ ഉ­ന്ന­യി­ച്ച­പ്പോള്‍ ത­ന്റെ വാ­ദ­ത്തി­ന് ഉ­പോല്‍­ബലക­മാ­യി മെ­ഡി­ക്കല്‍ സ­യന്‍­സില്‍ കി­ട്ടാ­വു­ന്ന രേ­ഖ­ക­ള­ത്രയും അ­ദ്ദേ­ഹം സ­ഭ­യില്‍ ഹാ­ജ­രാ­ക്കി . നി­ല­വി­ലു­ള്ള വ്യ­വ­സ്ഥ­കള്‍ 1960ക­ളി­ലും 80ക­ളിലും ഉ­ണ്ടാ­ക്കു­കയും പി­ന്നീ­ട് ന­വീ­ക­രി­ക്കു­കയും ചെ­യ്­ത­താ­ണെന്നും അ­ത് പൊ­തു ജ­ന­ങ്ങ­ളു­ടെ ആ­വ­ശ്യാര്‍­ത്ഥം മാ­റ്റേണ്ട­ത് അ­നി­വാ­ര്യ­മാ­ണെ­ന്നും 2011ല്‍ അ­ഭ്യ­ന്ത­ര വ­കു­പ്പ് പ്ര­സിദ്ധീ­ക­രി­ച്ച കേ­ര­ള മെ­ഡി­ക്കല്‍ ലീ­ഗല്‍ കോ­ഡില്‍ പ­റ­യു­ന്നു­ണ്ടെ­ന്നും എം.എല്‍.എ. വ്യ­ക്ത­മാ­ക്കി.

ചി­ല സം­സ്ഥാ­ന­ങ്ങ­ളില്‍ രാത്രി കാ­ല­ങ്ങ­ളില്‍ പോ­സ്റ്റു­മോര്‍­ട്ടം ന­ട­ത്തു­ന്ന­തി­ന് വി­ല­ക്കി­ല്ലെന്നും അ­ദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ട്ടി­യി­രുന്നു. നി­യ­മ വ­കു­പ്പ് സെ­ക്ര­ട്ടറി, മെ­ഡി­ക്കല്‍ ജൂ­റി­സ് പ്രൂ­ഡന്‍­സിലും രാത്രി പോ­സ്റ്റു­മോര്‍­ടം ന­ട­ത്ത­രു­തെ­ന്ന പ­രാ­മര്‍­ശ­മില്ല എ­ന്ന­റി­യി­ച്ച­താ­യി അ­ഭ്യ­ന്ത­ര­വ­കു­പ്പ് മന്ത്രി ക­ഴി­ഞ്ഞ ഞാ­യ­റാ­ഴ്­ച സ­ബ്­മിഷ­ന് മ­റുപ­ടി പ­റയ­വെ അ­റി­യി­ച്ചി­രുന്നു. അ­ഭ്യ­ന്ത­ര വ­കു­പ്പ് സെ­ക്ര­ട്ട­റി­യു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള ക­മ്മി­റ്റി­യെ വിഷ­യം പഠി­ക്കാന്‍ നി­യോ­ഗി­ച്ചി­ട്ടു­ണ്ടെ­ന്നും ക­മ്മി­റ്റി­യു­ടെ നിര്‍­ദേ­ശം വ­ന്നാ­ലു­ടന്‍ സര്‍­ക്കാര്‍ ഇ­ക്കാ­ര്യ­ത്തില്‍ തീ­രു­മാ­ന­മെ­ടു­ക്കു­നെന്നും മന്ത്രി വ്യ­ക്ത­മാ­ക്കി­യി­രുന്നു. താ­മ­സി­യാ­തെ ത­ന്നെ 24 മ­ണി­ക്കൂ­റും പോ­സ്റ്റു­മോര്‍­ട്ട­ത്തി­ന് മന്ത്രി സ­ഭ അ­നുമ­തി നല്‍­കുകയായിരുന്നു.

ഇതേ ആ­വ­ശ്യ­മു­ന്ന­യി­ച്ച് മൂ­ന്ന് വര്‍­ഷം മുമ്പ് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്,  140 എം.എല്‍.എ­മാര്‍, എല്ലാ രാഷ്ട്രീയ പാര്‍ട്ടിയുടെയും നേതാക്കള്‍, ചീഫ് സെക്രട്ടറിയുള്‌പ്പെടെ ഉന്നതര്‍ തുടങ്ങിയവര്‌ക്ക് ക­ത്തെ­ഴു­തി­യാ­ണ് എ.അ­ബ്ദുര്‍ റ­ഹ്മാന്‍ ത­ന്റെ പോ­രാ­ട്ട­ത്തി­ന് ആക്കം കൂട്ടിയത്. വൈ­കി­ട്ട് അ­ഞ്ച് മ­ണി­ക്ക് ശേ­ഷം സര്‍­ക്കാര്‍ ആ­ശു­പ­ത്രി­ക­ളില്‍ പോ­സ്റ്റു­മോര്‍­ട്ടം ന­ട­ത്താ­ത്ത­തു­മൂ­ലം മ­ര­ണ­പ്പെ­ട്ട­വ­രു­ടെ ബ­ന്ധു­ക്ക­ള്‍­ക്കു­ണ്ടാ­കു­ന്ന ദു­രി­ത­ത്തെ­ക്കു­റി­ച്ച് അ­ബ്ദുര്‍ റ­ഹ്മാന്‍ ക­ത്തില്‍ വി­വ­രി­ച്ചി­രുന്നു. അ­പ­ക­ട­ങ്ങ­ളിലും മറ്റും മ­ര­ണ­പ്പെ­ടു­ന്ന­വ­രു­ടെ മൃ­ത­ദേ­ഹ­ങ്ങള്‍ കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ എ­ത്തി­യാ­ലു­ടന്‍ അ­വി­ടേ­ക്ക് ഓ­ടി­യെ­ത്തു­ന്ന അ­ബ്ദുര്‍ റ­ഹ്മാന്‍ പ്ര­ശ്‌­ന­ത്തി­ന്റെ രൂ­ക്ഷ­ത ഏ­റെ അ­നു­ഭ­വി­ച്ചി­രുന്നു. ഉ­ച്ച­തി­രി­ഞ്ഞ് ന­ട­ക്കു­ന്ന അ­പ­ക­ട­ങ്ങ­ളില്‍ മ­ര­ണ­പ്പെ­ടു­ന്ന­വ­രു­ടെ പോ­സ്റ്റു­മോര്‍­ട്ടം പ­ല­പ്പോഴും പി­റ്റേ­ന്ന് ഉ­ച്ച­യ്­ക്കാ­ണ് ന­ട­ക്കു­ക. ഇ­ന്‍­ക്വ­സ്റ്റ് പൂര്‍­ത്തി­യാ­ക്കാന്‍ ത­ന്നെ സ­ന്ധ്യ വ­രെ സ­മ­യ­മെ­ടുക്കും. പി­ന്നീ­ട് പോ­സ്റ്റു­­മോര്‍­ട്ടം ന­ട­ത്താന്‍ ഡോ­ക്ടര്‍­മാര്‍ ത­യ്യാ­റാ­വാ­ത്ത സ്ഥി­തി­യു­മുണ്ട്. ഈ അ­വ­സ്ഥ­യില്‍ മ­രി­ച്ച­വ­രു­ടെ ബ­ന്ധു­ക്കള്‍­ക്ക് ക­ണ്ണീ­രൊ­ഴു­ക്കി മോര്‍ച­റി പ­രി­സര­ത്ത് കാ­ത്തി­രി­ക്കേ­ണ്ടി വ­രുന്നു. ഈ ദു­രി­ത­ത്തില്‍ മ­നം നൊ­ന്താ­ണ് അ­ബ്ദുര്‍ റ­ഹ്മാന്‍ ഇ­തി­ന് ഒരു അ­റു­തി­യു­ണ്ടാക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് വര്‍ഷങ്ങള്‌ക്ക് മുമ്പ്  തന്നെ തന്റെ പോരാട്ടത്തിന്‌ തുടക്കം കുറിച്ചത്. ഏറെ വൈകിയെങ്കിലും സര്‍­ക്കാര്‍ ആ­ശു­പ­ത്രി­ക­ളില്‍ 24 മ­ണി­ക്കൂറും പോ­സ്റ്റു­മോര്‍­ട്ടം ന­ട­ത്തു­ന്ന­തി­ന് സര്‍­ക്കാര്‍ അ­നുമ­തി നല്‍­കി­യ നപടിയില്‍ ഏറെ സന്തോഷമുണ്ടെന്ന് അബ്ദുര്‍ റഹ്മാന്‍  പ്രതികരിച്ചു.

എന്‍.എ. നെല്ലി­ക്കു­ന്നി­ന്റെ പ്ര­വര്‍­ത്ത­ന­ങ്ങള്‍ കൂ­ടി­യാ­യ­പ്പോള്‍ ആ­വ­ശ്യ­ത്തി­ന് ഒ­ന്നു­കൂ­ടി സ­ജീ­വ­ത കൈവ­രി­കയും ആ­വ­ശ്യം നേ­ടി­യെ­ടു­ക്കു­ന്ന­ത് യാ­ഥാര്‍­ത്ഥ്യ­മാ­വു­കയും ചെ­യ്തു. ഇതിനായി എന്‍.എ  നെല്ലിക്കുന്ന്  തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിരന്തരം കയറിയിറങ്ങി. ഒടുവില്‍ ജനങ്ങളുടെ ദീര്‍ഘകാലത്തെ ആ­വശ്യം നിയമക്കുരുക്കുകള്‍ പൊട്ടിച്ചെറിഞ്ഞ് യാഥാര്‍ത്യമാവുകയായിരുന്നു.

തങ്ങളുടെ ആവശ്യം അംഗീകരിച്ച സം­സ്ഥാ­ന സര്‍­ക്കാ­റി­നെയും മു­ഖ്യ­മ­ന്ത്രി ഉ­മ്മന്‍ ചാ­ണ്ടി, വ്യ­വസാ­യ മന്ത്രി പി.കെ.കു­ഞ്ഞാ­ലി­ക്കുട്ടി, ആ­ഭ്യ­ന്ത­ര മ­ന്ത്രി തി­രു­വ­ഞ്ചൂര്‍ രാ­ധാ­കൃ­ഷ്ണന്‍, ആ­രോ­ഗ്യ മന്ത്രി ശി­വ­കു­മാര്‍ എ­ന്നി­വരെയും ഇ­രു­വരും അ­ഭി­ന­ന്ദിച്ചു. പോ­രാ­ട്ടം ഫ­ല­പ്ര­പ്­തി­യി­ലെ­ത്തി­യ­തി­ലു­ള്ള ആ­ഹ്ലാ­ദ­ത്തി­ലാ­ണ് ഇ­രു­വ­രും. ര­ണ്ടു­പേ­രെയും മുസ്ലിം ലീ­ഗ് മു­നിസി­പ്പല്‍­ ­ക­മ്മി­റ്റി അ­ഭി­ന­ന്ദി­ക്കു­കയും ചെ­യ്തു.

Keywords: Muslim-league, N.A.Nellikunnu, Minister, A. Abdul Rahman, kasaragod, Kerala, Minister V.S Shiva Kumar, Oommen Chandy, P.K.Kunhalikutty, Postmortem 24 hours, Hospital, Dead body, 24 hours postmortem in government hospitals
11:43 pm | 2 comments

ശ്രീ­ജി­ത്തി­നെ­തിരാ­യ ന­ടപ­ടി : ഉ­മ്മന്‍­ചാ­ണ്ടി മ­റുപ­ടി പ­റ­യേ­ണ്ടി വരും- എന്‍.എ­സ്.സി

Written By kvarthapressclub on 6 Feb 2013 | 5:37 pm

Ice Cream, Case, Sibi Mathew, Message, DIG-Sreejith, Oommen Chandy, Kasaragod, P.K.Kunhalikutty, Muslim-league, Press meet, Conference, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കാസര്‍­കോട്: ഐ­സ്­ക്രീം പാര്‍­ലര്‍ കേ­സില്‍ സ്­തു­ത്യര്‍­ഹമാ­യ അ­ന്വേഷ­ണം ന­ടത്തി­യ ഉ­ദ്യോ­ഗ­സ്ഥന്‍ ഐ­.ജി ശ്രീ­ജി­ത്തി­നെ സ­സ്‌­പെന്റ് ചെ­യ്­ത ന­ട­പ­ടി­ക്ക് ഉ­മ്മന്‍­ചാ­ണ്ടി മ­റുപ­ടി നല്‍­കേ­ണ്ടി വ­രു­മെ­ന്ന് നാ­ഷ­ണല്‍ സെ­ക്കു­ലര്‍ കോണ്‍­ഫ­റന്‍­സ് സംസ്ഥാ­ന ട്ര­ഷ­റര്‍ എം.എ.ജ­ലീല്‍ പു­ന­ലൂര്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ പ­റഞ്ഞു.

വിവാ­ദ വ്യ­വ­സാ­യിയും ക­ള­ങ്കി­ത­നുമാ­യ റ­ഊ­ഫു­മാ­യു­ള്ള ബ­ന്ധ­മാ­ണ് ശ്രീ­ജി­ത്തി­നെ­തി­രാ­യു­ള്ള ­ന­ട­പ­ടി­ക്ക് ആ­ധാ­ര­മാ­യി മു­ഖ്യ­മന്ത്രി പ­റ­യു­ന്നത്. എ­ന്നാല്‍ ഈ ക­ളങ്കി­ത വ്യ­ക്തി­ക്ക് ക­ഴി­ഞ്ഞ 20 വര്‍­ഷം വ­ഴി­വി­ട്ട സ­ഹാ­യ­ങ്ങള്‍ നല്‍­കി­യെ­ന്ന് കു­റ്റ­സമ്മ­തം ന­ടത്തി­യ മന്ത്രി പി.കെ.കു­ഞ്ഞാ­ലി­ക്കു­ട്ടി­ക്കെ­തി­രെ­യാ­ണ് മു­ഖ്യ­മന്ത്രി ആദ്യം ന­ടപ­ടി സ്വീ­ക­രി­ക്കേ­ണ്ടത്. പെണ്‍­വാണി­ഭ മാ­ഫിയാ സം­ഘ­ങ്ങള്‍­ക്കെ­തി­രെ ശ­ക്തമാ­യ നി­ല­പാ­ടെ­ടു­ക്കു­ന്ന ഉ­ദ്യോ­ഗ­സ്ഥര്‍­ക്ക് നി­ല­നില്‍­പി­ല്ലെ­ന്ന സ­ന്ദേ­ശം കൂ­ടി­യാണ് ഈ ന­ട­പ­ടി­യില്‍ കൂ­ടി ഉ­ണ്ടാ­യി­രി­ക്കു­ന്നത്. ഈ ന­ട­പ­ടി­ക്കെ­തി­രെ ശ­ക്തമാ­യ ജ­ന­രോഷം ഉ­യ­രണം.

സൂ­ര്യ­നെല്ലി കേ­സില്‍ പി.ജെ.കു­ര്യ­നേ­യും, ഐ­സ്­ക്രീം കേ­സില്‍ പി.കെ.കു­ഞ്ഞാ­­ലി­ക്കു­ട്ടി­യേയും സം­ര­ക്ഷി­ക്കു­ന്ന സര്‍­ക്കാര്‍ നി­ല­പാ­ട് കേ­ര­ള­ത്തി­ന്റെ പൊ­തു വി­കാ­ര­ത്തി­നെ­തി­രാണ്. ഈ കേ­സു­ക­ളില്‍ പ്ര­തി­കളെ രക്ഷി­ക്കു­വാ­നു­ള്ള പ്ര­ക­ടമാ­യ നീ­ക്ക­ത്തി­ന്റെ ഭാ­ഗ­മാ­ണ് ഐ.­.ജി ശ്രീ­ജിത്തി­നെ­തി­രെ­യു­ള്ള­ ശി­ക്ഷ­ണ ന­ട­പടി.

കോ­ട്ട­യ്­ക്കല്‍ ടി­ബി­യില്‍ കു­ഞ്ഞാ­ലി­ക്കു­ട്ടി­യെ ചോ­ദ്യം ചെ­യ്യാന്‍ ധൈര്യം കാട്ടി­യ ഉ­ദ്യോ­ഗ­സ്ഥ­നെ­ന്ന നി­ല­യില്‍ ശ്രീ­ജി­ത്തി­നെ­തി­രെ­യു­ള്ള ന­ടപ­ടി സ­മൂ­ഹം ഗൗ­ര­വ­മായി കാ­ണ­ണം. ഐ­സ്­ക്രീം കേ­സില്‍ ഉ­ന്നത­രെ ര­ക്ഷ­പ്പെ­ടു­ത്തു­വാന്‍ ഇ­ര­ക­ളു­ടെ മാ­റ്റി­പ്പ­റ­യുന്ന മൊ­ഴി­യാ­ണ് സര്‍­ക്കാര്‍ ആ­യു­ധ­മാ­ക്കി­യ­തെ­ങ്കില്‍ സൂ­ര്യ­നെല്ലിക്കേ­സില്‍ മൊ­ഴി­യില്‍ ഉ­റ­ച്ചു­നില്‍­ക്കു­ന്ന ഇര­യെ പീ­ഡി­പ്പി­ക്കു­ന്ന കാ­ഴ്­ച­യാ­ണ് കാ­ണു­ന്നത്.

ക­ഴി­ഞ്ഞ ര­ണ്ടു ദ­ശാ­ബ്ദ­ങ്ങള്‍­ക്കി­ട­യില്‍ ഉ­ന്ന­ത­രുള്‍­പ്പെ­ട്ട മു­ഴു­വന്‍ പെണ്‍­വാ­ണി­ഭ­ക്കേ­സു­കളും അ­ടി­യ­ന്തി­ര­മായി പു­നര­ന്വേ­ഷി­ക്കണം. നാ­ലു പ­തി­റ്റാ­ണ്ടു മു­മ്പ് ന­ട­ന്ന വര്‍­ഗീ­സ് വ­ധം സാ­ക്ഷി­യു­ടെ വെ­ളി­പ്പെ­ടു­ത്തലി­നോ­ട­നു­ബ­ന്ധി­ച്ച് പു­ന­ര­ന്വേ­ഷി­ക്കു­കയും പോ­ലീ­സ് മേ­ധാ­വി­യട­ക്കം ശി­ക്ഷി­ക്ക­പ്പെ­ട്ടതും സര്‍­ക്കാര്‍ ഗൗ­ര­വ­മാ­യി കാ­ണണം.

പീ­ഡ­ന­­ ­കേസു­ക­ളില്‍ മാന്യ­ത ല­ഭി­ച്ചു­തു­ട­ങ്ങിയ­ത് ഐ­സ്­ക്രീം കേ­സ് പ്ര­തി­ക­ളു­ടെ സം­രക്ഷ­ണം മു­സ്ലീം ലീ­ഗ് ഏ­റ്റെ­ടു­ത്ത­തി­നു ശേ­ഷ­മാണ്. ഉ­ന്നത­രെ സം­ര­ക്ഷി­ക്കു­വാന്‍ കൂ­ട്ടു­നി­ന്ന­തി­ന്റെ പേ­രില്‍ ക­ള­ങ്കി­തനാ­യ ഐ.ജി സിബി മാ­ത്യു­വി­നെ മു­ഖ്യ വി­വ­രാ­വ­കാ­ശ ക­മ്മീ­ഷ­ണര്‍ സ്ഥാ­ന­ത്തു­നിന്നും പു­റ­ത്താ­ക്കണം.

ന്യൂന­പ­ക്ഷ യു­വാക്ക­ളെ ഭീ­ക­ര­വാ­ദ മു­ദ്ര ചാര്‍­ത്തി ജ­യി­ലി­ല­ട­യ്­ക്കു­ന്ന ന­ട­പ­ടി­ക്കെ­തി­രെ സി.പി.ഐ ന­ട­ത്തു­ന്ന നീ­ക്ക­ങ്ങള്‍ പ്ര­ശം­സ­നീ­യ­മാണ്. മ­അ്ദ­നി മു­തല്‍ പ­ര­പ്പ­ന­ങ്ങാ­ടി­യി­ലെ സ­ക്കറി­യ വ­രെ­യു­ള്ള നി­ര­പ­രാ­ധി­ക­ളു­ടെ മോ­ച­ന വ­ഷ­യ­ത്തില്‍ കേന്ദ്ര- സംസ്ഥാ­ന സര്‍­ക്കാ­രു­കള്‍ അ­ടി­യ­ന്തി­ര­മാ­യി ഇ­ട­പെ­ടണം. ഭ­ര­ണകൂ­ട ഭീ­ക­ര­ത­യ്ക്കും മ­നു­ഷ്യാ­വകാ­ശ ധ്വം­സ­ന­ത്തി­നു­മെ­തി­രെ സെ­ക്കു­ല­ര്‍ കോണ്‍­ഫ­റന്‍­സ് മാര്‍ച്ച് ഒ­ന്നി­ന് പാര്‍­ല­മെന്റി­ലേ­ക്ക് മാര്‍­ച്ച് ന­ട­ത്തും. മാര്‍­ച്ചില്‍ പ്രമു­ഖ ഇ­ട­തുപ­ക്ഷ- മാധ്യ­മ മ­നു­ഷ്യാ­വ­കാ­ശ നേ­താ­ക്കള്‍ സം­ബ­ന്ധി­ക്കും.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ കെ.പി.മു­നീര്‍ ഉപ്പ­ള, ജ­ന­റല്‍ സെ­ക്രട്ട­റി ഇ­സ്­മ­യില്‍ മൗ­ലവി, ട്ര­ഷ­റര്‍ ഗുല്ലു സാ­ഹിബ്, മു­ഹമ്മ­ദ് മീ­ഞ്ച, ഷാ­ഫി മാ­സ്റ്റര്‍, ബ­ഷീര്‍ കനില, എ­ന്നി­വര്‍ സം­ബ­ന്ധിച്ചു.

Keywords: Ice Cream, Case, Sibi Mathew, Message, DIG-Sreejith, Oommen Chandy, Kasaragod, P.K.Kunhalikutty, Muslim-league, Press meet, Conference, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:37 pm | 0 comments

പാ­ല­ക്കു­ന്ന് സം­ഘര്‍ഷം: യു.ഡി.എ­ഫ്. പ്ര­വര്‍­ത്തക­രെ വെ­റു­തെ വി­ട്ടു

Written By kvarthakgd1 on 1 Feb 2013 | 8:20 pm

Kasaragod, Oommen Chandy, Clash, Palakunnu, Udma, Kerala, Case, UDF, Court, Rally, CPM, Police, Accuse, Kasargodvartha, Malayalam News
കാസര്‍­കോട്: ഉ­മ്മന്‍­ചാ­ണ്ടി പ­ങ്കെ­ടു­ത്ത പൗ­രാ­വകാ­ശ സംര­ക്ഷ­ണ റാ­ലി ന­ട­ക്കു­ന്ന­തി­നി­ട­യി­ലുണ്ടാ­യ സം­ഘര്‍­ഷ­ത്തില്‍ ബേ­ക്കല്‍ പോ­ലീ­സ് ര­ജി­സ്റ്റര്‍ ചെയ്­ത കേ­സി­ലെ പ്ര­തി­ക­ളാ­യ 11 യു.ഡി.എഫ്. പ്ര­വര്‍­ത്തക­രെ കോടതി വെ­റു­തെ വിട്ടു.

ഉ­ദു­മ­യി­ലെ മു­ഹമ്മ­ദ് സാ­ദി­ഖ്(19), ഷാ­ഫി(32), സ­ബീര്‍(20), ബാ­ര­യി­ലെ അ­ബ്ദുര്‍ റ­ഹ്മാന്‍(45), തൗ­ഫീ­ഖ്(20), ഉ­ദു­മ­യി­ലെ മു­നീര്‍(20), ഫൈ­സല്‍(28), കോ­ട്ടി­ക്കുള­ത്തെ എ. മൊ­യ്­തീന്‍(26), പ­ള്ളി­ക്ക­ര­യി­ലെ എം.എ. മൊ­യ്­തീന്‍(28), പാ­ല­ക്കു­ന്നി­ലെ നി­യാ­സ് അ­ബ്ദുല്‍ ക­രീം(26), മാ­ങ്ങാ­ട്ടെ ടി.എച്ച്. അ­ഷ്‌­റ­ഫ്(20) എ­ന്നിവരെയാ­ണ് കാസര്‍­കോ­ട് അ­ഡീ­ഷ­ണല്‍ ജില്ലാ സെ­ഷന്‍­സ് കോട­തി(ഒന്ന്) വെ­റു­തെ വി­ട്ടത്.

2008 ഫെ­ബ്രുവ­രി എ­ട്ടി­നാ­ണ് കേ­സി­നാ­സ്­പ­ദമാ­യ സം­ഭ­വം ന­ടന്നത്. അ­ന്ന് പ്ര­തി­പ­ക്ഷ നേ­താ­വാ­യി­രു­ന്ന ഉ­മ്മന്‍­ചാ­ണ്ടി പ­ങ്കെ­ടു­ത്ത പൗ­രാ­വകാ­ശ സംര­ക്ഷ­ണ റാ­ലി ഉദു­മ പാ­ല­ക്കു­ന്നില്‍ ന­ട­ക്കു­ന്ന­തി­നി­ട­യി­ലാ­ണ് സി.പി.എം - യു.ഡി.എ­ഫ്. പ്ര­വര്‍­ത്തകര്‍ ത­മ്മില്‍ സം­ഘര്‍­ഷം ന­ട­ന്നത്. ഇ­രു­വി­ഭാ­ഗ­ത്തിലും പെ­ട്ട നി­രവ­ധി പേര്‍ക്ക് പ­രി­ക്കേല്‍­ക്കു­കയും വീ­ടു­ക­ളും, പോ­ലീ­സ് വാ­ഹ­നവും ത­കര്‍­ക്കു­ക­യും ചെ­യ്­തി­രുന്നു.

അ­ക്ര­മിക­ളെ പി­രി­ച്ചു­വി­ടാന്‍ പോ­ലീ­സ് ലാ­ത്തി­ച്ചാര്‍ജും ഗ്ര­നേ­ഡ് പ്ര­യോ­ഗവും ന­ട­ത്തി­യി­രുന്നു. ന­ര­ഹ­ത്യാ­ശ്രമം, പൊ­തു­മു­തല്‍ ന­ശി­പ്പിക്കല്‍, പോ­ലീ­സിന്റെ ഔ­ദ്യോഗി­ക കൃ­ത്യ നിര്‍­വഹ­ണം ത­ട­സ്സ­പ്പെ­ടു­ത്തല്‍ എ­ന്നീ വ­കു­പ്പു­കള്‍ പ്ര­കാ­ര­മാണ് പോ­ലീ­സ് കേ­സ് ര­ജി­സ്റ്റര്‍ ചെ­യ്­തത്. സി.പി.എം. പ്ര­വര്‍­ത്ത­കര്‍ പ്ര­തി­കളാ­യ കേ­സ് കോ­ട­തി­യില്‍ വി­ചാ­ര­ണ­യി­ലാണ്.

Keywords: Kasaragod, Oommen Chandy, Clash, Palakunnu, Udma, Kerala, Case, UDF, Court, Rally, CPM, Police, Accuse, Kasargodvartha, Malayalam News. 
8:20 pm | 0 comments

പ്ര­ഭാ­ക­രന്‍ ക­മ്മീ­ഷന്‍ റി­പോര്‍­ട്ട് ന­ട­പ്പാ­ക്ക­ണ­മെ­ന്ന് ചെ­ന്നിത്തല

Written By kvarthakgd1 on 6 Jan 2013 | 11:55 pm

Kasaragod, Ramesh-Chennithala, Oommen Chandy, Kerala, P. Prabhakaran, Letter, Commission Report, Kasargodvartha, Malayalam News
തിരുവനന്തപുരം: ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നത് സംബന്ധിച്ച് മുന്‍­ ചീഫ് സെക്രട്ടറി ഡോ. പി. പ്രഭാകരന്‍ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പിച്ച റിപോര്‍­ട്ടിലെ നിര്‍ദേശങ്ങള്‍ അടിയന്തിരമായി നട­പ്പാ­ക്കണ­മെ­ന്ന് ആ­വ­ശ്യ­പ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് കത്ത് നല്‍കി.

കഴിഞ്ഞ മെയ് 10 മുതല്‍ 14 വരെ രമേശ് ചെന്നിത്തല കാസര്‍­കോട് ജില്ലയില്‍നടത്തിയ സ്നേഹസന്ദേശയാത്ര'യുടെ ഭാഗമായി ലഭിച്ച നിവേദനങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് സമര്‍പി­ച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍ ചീഫ് സെക്രട്ടറി ഡോ. പി. പ്രഭാകരനെ ഏ­കാംഗ ക­മ്മീ­ഷ­നായി ഇക്കാര്യങ്ങള്‍ പരിശോധി­ച്ച് റി­പോര്‍ട്ട് നല്‍കാനാ­യി നിയോഗി­ച്ച­ത്.

ഡോ. പ്രഭാക­രന്‍ റി­പോര്‍ട്ട് സര്‍ക്കാരിന് മുമ്പാ­കെ സ­മര്‍­പി­ച്ച പശ്ചാ­ത്ത­ല­ത്തി­ലാണ് അതിലെ നിര്‍ദേശങ്ങള്‍ കഴിയുന്നതും വേഗം നടപ്പിലാക്കണമെ­ന്ന് ചെ­ന്നിത്തല കത്തില്‍ മു­ഖ്യ­മന്ത്രി­യോട് അഭ്യര്‍­ത്ഥിച്ചത്.

Keywords: Kasaragod, Ramesh-Chennithala, Oommen Chandy, Kerala, P. Prabhakaran, Letter, Commission Report, Kasargodvartha, Malayalam News, Chennithala writes to CM for implementation of Prabhakar  commission report
11:55 pm | 0 comments

കേന്ദ്ര സര്‍വകലാശാല മെഡിക്കല്‍ കോളേജ് പെരിയ ക്യാമ്പസില്‍ തന്നെ: മന്ത്രി പള്ളം രാജു

Written By kvartha delta on 5 Jan 2013 | 11:01 pm


Central University Inauguration, Kasaragod, Medical College Periya, Minister Dr. M.M. Pallam Raju, Chief Minister Oommen Chandy,

പെരിയ: കേന്ദ്ര സര്‍വകലാശാലയുടെ കീഴില്‍ ആരംഭിക്കുന്ന മെഡിക്കല്‍ കോളജ് പെരിയയില്‍ തന്നെ സ്ഥാപിക്കുമെന്ന് കേന്ദ്രമാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി ഡോ. എം എം പള്ളം രാജു വ്യക്തമാക്കി. കേന്ദ്രസര്‍വകലാശാലയുടെ ശിലാസ്ഥാപനം ശനിയാഴ്ച രാവിലെ പെരിയയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ കേരളത്തിന് വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ പരിഗണന നല്‍കും. വിദ്യാഭ്യാസത്തിന്റെ നിലവാരവും, ഗുണവും ഉയര്‍ത്താനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചുവരുന്നത്. സ്ഥാപനങ്ങള്‍ ഉണ്ടാക്കുകയോ, കെട്ടിടം നിര്‍മിക്കുകയോ ചെയ്യുന്നതിനല്ല പ്രധാന്യം നല്‍കേണ്ടതെന്നും, മറിച്ച് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനുള്ള മനോഭാവമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം ലഭിക്കുന്നതിനുള്ള പാഠ്യ പദ്ധതിക്ക് മുന്‍തൂക്കം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

പെരിയയിലെ കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസില്‍ വൈദ്യുതിയും വെള്ളവും എത്തിക്കാന്‍ അടുത്ത ബജറ്റില്‍ മതിയായ ഫണ്ട് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാരായ ശശി തരൂര്‍, ഇ അഹ്മദ്, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പി കരുണാകരന്‍ എം പി, എംഎല്‍എ മാരായ കെ കുഞ്ഞിരാമന്‍ തൃക്കരിപ്പൂര്‍, എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍ ഉദുമ, ഇ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ജാന്‍സി ജെയിംസ് സ്വാഗതം പറഞ്ഞു. ആധുനിക രീതിയിലുള്ള ഹരിത ക്യാമ്പസാണ് പെരിയയില്‍ 310 ഏക്കറില്‍ സ്ഥാപിക്കുന്നത്.

കേന്ദ്ര പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല. ആദ്യ ബ്ലോക്കിന്റെ നിര്‍മാണം ജൂലൈയില്‍ പൂര്‍ത്തിയാക്കും. മെഡിക്കല്‍ കോളേജിനായി 220 കോടി രൂപയുടെ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. സര്‍വകലാശാലയില്‍ ആറ് സ്‌കൂളുകളുടെ കീഴിലായി 15 വകുപ്പുകളും 14 ബിരുദാനന്തര കോഴ്‌സുകളും ഏഴ് എംഫില്‍, പിഎച്ച്ഡി കോഴ്‌സുകളും നടത്തുന്നുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും രണ്ട് വനിത ഹോസ്റ്റലുകളും തുടങ്ങും. അടുത്ത വര്‍ഷം തുടങ്ങുന്ന കോഴ്‌സുകളും സ്വന്തം കെട്ടിടത്തിലാണ് നടക്കുക.

Central University Inauguration, Kasaragod, Medical College Periya, Minister Dr. M.M. Pallam Raju, Chief Minister Oommen Chandy,

Central University Inauguration, Kasaragod, Medical College Periya, Minister Dr. M.M. Pallam Raju, Chief Minister Oommen Chandy,

Central University Inauguration, Kasaragod, Medical College Periya, Minister Dr. M.M. Pallam Raju, Chief Minister Oommen Chandy,

Central University Inauguration, Kasaragod, Medical College Periya, Minister Dr. M.M. Pallam Raju, Chief Minister Oommen Chandy,

Central University Inauguration, Kasaragod, Medical College Periya, Minister Dr. M.M. Pallam Raju, Chief Minister Oommen Chandy,

Central University Inauguration, Kasaragod, Medical College Periya, Minister Dr. M.M. Pallam Raju, Chief Minister Oommen Chandy,

Central University Inauguration, Kasaragod, Medical College Periya, Minister Dr. M.M. Pallam Raju, Chief Minister Oommen Chandy,

Central University Inauguration, Kasaragod, Medical College Periya, Minister Dr. M.M. Pallam Raju, Chief Minister Oommen Chandy,

Central University Inauguration, Kasaragod, Medical College Periya, Minister Dr. M.M. Pallam Raju, Chief Minister Oommen Chandy,


Photos: Shrikanth Kasaragod

Keywords: Central University Inauguration, Kasaragod, Medical College Periya, Minister Dr. M.M. Pallam Raju, Chief Minister Oommen Chandy, Shashi Taroor, Abdurabb, K. Kunhiraman MLA, N.A. Nellikunnu MLA, C.T. Ahmad Ali, E. Ahmad, Malayalam News, Kerala Vartha.
11:01 pm | 0 comments

മാ­ലോത്ത് ക­സ­ബ ഹ­യര്‍­സെ­ക്കന്‍ഡ­റി സ്­കൂള്‍ കെ­ട്ടി­ടം ഉല്‍­ഘാട­നം ചെ­യ്­തു

 School, Building, Inaguration, Vellarikundu, Oommen Chandy, Office, P.P Shyamala Devi, Panchayath, President, Contractors, Kerala.

വെ­ള്ള­രി­ക്കുണ്ട്: മാ­ലോ­ത്ത് ക­സ­ബ ഹ­യര്‍­സെ­ക്കന്‍ഡ­റി സ്­കൂള്‍ കെ­ട്ടി­ടം മു­ഖ്യ­മന്ത്രി ഉ­മ്മന്‍­ചാണ്ടി ഉല്‍­ഘാട­നം ചെ­യ്­തു. ച­ട­ങ്ങില്‍ വി­ദ്യാ­ഭ്യാ­സ മന്ത്രി പി.കെ. അബ്ദുറ­ബ്ബ് അ­ധ്യ­ക്ഷ­ത വ­ഹി­ച്ചു. ഹൈ­സ്­കൂള്‍ ലാ­ബ് ഇ. ച­ന്ദ്ര­ശേ­ഖ­രന്‍ എം.എല്‍.എ. ഉല്‍­ഘാട­നം ചെ­യ്തു. ഹൈ­സ്­കൂള്‍ ഓ­ഫീ­സ് ഉല്‍­ഘാട­നം ജില്ലാ പ­ഞ്ചായ­ത്ത് പ്ര­സിഡന്റ് പി.പി. ശ്യാ­മ­ളാ­ദേ­വി നിര്‍­വ­ഹി­ച്ചു.

ബ­ളാല്‍ പ­ഞ്ചായ­ത്ത് പ്ര­സി­ഡ­ന്റ് രാ­ജു ക­ട്ടക്ക­യം സ്വാഗ­തം പ­റഞ്ഞു. ച­ട­ങ്ങില്‍ ഫാ. ജോസ­ഫ് ആ­നി­ത്താ­ന­ത്ത്, മീ­നാ­ക്ഷി ബാ­ല­കൃ­ഷ്ണന്‍, കെ.എ­സ്. കു­ര്യാ­ക്കോസ്, കെ.ജെ. വര്‍­ക്കി, കെ. സു­ജാ­ത, ഹ­രീ­ഷ് പി. നാ­യര്‍, കെ.പി. സ­തീ­ഷ് ച­ന്ദ്രന്‍, പി. ഗം­ഗാ­ധ­രന്‍ നാ­യര്‍, എം.സി. ഖ­മ­റു­ദ്ദീന്‍, അ­ഡ്വ. ഗോ­വി­ന്ദന്‍ പ­ള്ളി­ക്കാ­പ്പില്‍, പി.വി. മൈ­ക്കിള്‍ തു­ട­ങ്ങി­യ­വര്‍ സം­സാ­രിച്ചു. ച­ട­ങ്ങില്‍ മു­ഖ്യ­മന്ത്രി ഉ­മ്മന്‍­ചാ­ണ്ടി ക­രാ­റു­കാ­രന്‍ വി.വി. മ­നോ­ജി­ന് ഉ­പ­ഹാ­രം നല്‍കി.

Keywords: School, Building, Inaguration, Vellarikundu, Oommen Chandy, Office, P.P Shyamala Devi, Panchayath, President, Contractors, Kerala.
5:21 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories