Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Onam-celebration. Show all posts
Showing posts with label Onam-celebration. Show all posts

അടുത്ത ആഘോഷത്തിന് മുമ്പ് ചിലകാര്യങ്ങള്‍

Written By kvarthakgd1 on 25 Jan 2013 | 8:22 am

Article, Milad-e-Shereef, Flag, Color, Green, Onam-Celebration, Rally, Road, Morning, Traffic Block, Plastic, Kasargodvartha.
ഘോഷങ്ങളെല്ലാം മനുഷ്യ ജീവിതത്തിന് അര്‍ഥവും ആനന്ദവും പകരുന്നതാണ്. അവ യഥാര്‍ഥ അര്‍ഥത്തില്‍ കൊണ്ടാടുമ്പോഴാണ് ഉദ്ദേശിച്ച സന്തോഷവും സദ്ഫലവും കൈവരുന്നത്. ആഘോഷമേതായാലും അവ അന്വര്‍ഥമാക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.

സാമൂഹികമായ ആഘോഷങ്ങള്‍ക്കെല്ലാം മാനുഷികമായ ഒരു മുഖവും ദൗത്യവുമുണ്ട്. മതപരവും അല്ലാത്തതുമായ ആഘോഷങ്ങള്‍ക്കെല്ലാം മേല്‍പറഞ്ഞ ദൗത്യം നിര്‍വഹിക്കാനുണ്ട്. അങ്ങനെ അല്ലാതെ വന്നാല്‍ ആഘോഷം അനാചാരവും ജീവനില്ലാത്ത ചടങ്ങും ആയി മാറും.

ചരിത്രാതീത കാലം മുതല്‍ക്കുതന്നെ ആഘോഷങ്ങള്‍ക്കുള്ള സ്ഥാനം മനുഷ്യന്‍ തിരിച്ചറിഞ്ഞിരുന്നു. നായാട്ടിന് പോകുമ്പോഴും മൃഗത്തെ കിട്ടുമ്പോഴും അതിനെ ചുട്ടു തിന്നുമ്പോഴുമൊക്കെ പ്രാകൃത മനുഷ്യന്‍ നൃത്തം ചവിട്ടുകയും പാട്ട് പാടുകയും ഗുഹയുടെ ചുമരിലും പാറയിലും ചിത്രം വരക്കുകയും മറ്റും ചെയ്തിരുന്നു. മഴ വരുമ്പോഴും, വെയിലുദിക്കുമ്പോഴും, കൃഷിയിറക്കുമ്പോഴും, കൊയ്യുമ്പോഴും എല്ലാം മനുഷ്യന്‍ അതില്‍ ആനന്ദം കണ്ടെത്തുകയും ക്രമേണ അവ ആഘോഷങ്ങളായി പരിണമിക്കുകയും ചെയ്തു.

ഓണവും വിഷുവും ക്രിസ്തുമസ്സും പെരുന്നാളും എന്നു വേണ്ട എല്ലാ ആഘോഷങ്ങള്‍ക്ക് പിറകിലും അതിന്റേതായ ചരിത്രവും സവിശേഷതകളും ഉണ്ട്. കാലത്തിനനുസൃതമായ മാറ്റങ്ങളും നവീകരണങ്ങളും ഓരോ ആഘോഷത്തിനും സംഭവിക്കുന്നുണ്ട്. ആ മാറ്റങ്ങള്‍ ചിലപ്പോള്‍ ഗുണപരവും മറ്റു ചിലപ്പോള്‍ ദോഷവും ആകാറുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച ലോകമെങ്ങും നബിദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ കൊണ്ടാടുകയുണ്ടായി. ഘോഷയാത്രകളും മധുര പലഹാര വിതരണവും പ്രവാചക പ്രകീര്‍ത്തനങ്ങളും നാടെങ്ങും നടന്നു. പലയിടത്തും ആഘോഷങ്ങളില്‍ ഇതര മതസ്ഥര്‍ പങ്കാളികളാവുകയോ, അനുഭാവം പ്രകടിപ്പിക്കുകയോ ചെയ്തു. മതമൈത്രിയും മാനവ മൈത്രിയും സഹോദര്യവും ഊട്ടിയുറപ്പിക്കാന്‍ അത് കാരണമായി. ആഘോഷങ്ങള്‍ ഏതായാലും അതെല്ലാം മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയാണെന്നും ഒരു വിഭാഗം മാത്രം ആഘോഷിച്ച് സന്തോഷം കണ്ടെത്തേണ്ട ഒന്നല്ല ആഘോഷമെന്നും ഉള്ള തിരിച്ചറിവ് വളരെയധികം ശ്ലാഘിക്കപ്പെടേണ്ടതാണ്.

ആഘോഷങ്ങളുടെ ഭാഗമായി തെരുവിലൂടെ ഘോഷയാത്ര നടത്തുന്നതും പടക്കം പൊട്ടിക്കുന്നതും അടുത്തകാലത്തായി കൂടുതലായിട്ടുണ്ട്. സംഘാടകര്‍ രാഷ്ട്രീയക്കാരായാല്‍ തെരുവിലെ ആഘോഷം അല്‍പം അതിരു കടന്നെന്നുംവരും. ഇത് വാഹനക്കുരുക്കിനും ചിലപ്പോള്‍ സംഘര്‍ഷങ്ങള്‍ക്കും മറ്റും വഴിവെക്കാറുണ്ട്. ആഘോഷങ്ങളെ അതാതിന്റെ തട്ടകങ്ങളില്‍ നിന്ന് പൊതു ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലുകളും സാമുദായിക സംഘടനകളുടെ മുതലെടുപ്പുകളും ഒരു പരിധി വരെ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നു.

ആഘോഷത്തിന്റെ ഭാഗമായി പൊതുസ്ഥലത്ത് അലങ്കരിക്കാന്‍ തോരണങ്ങളും ബോര്‍ഡുകളും സ്ഥാപിച്ചാല്‍ പരിപാടി സമാപിക്കുന്ന ദിവസം തന്നെ അഴിച്ചുമാറ്റാന്‍ സംഘാടകര്‍ മുന്‍കൈയ്യെടുക്കണം. ഇതിന് പോലീസിനെ സമീപിക്കേണ്ട അവസ്ഥ സംജാതമാക്കരുത്. ഘോഷയാത്ര കടന്നു പോകുമ്പോള്‍ ഒരു വാഹനത്തിനും യാത്ര മുടങ്ങാന്‍ പാടില്ല. ഘോഷയാത്രയുടെ സംഘാടകര്‍ തന്നെയാണ് അത് ശ്രദ്ധിക്കേണ്ടത്. നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഘോഷയാത്രകള്‍ കഴിവതും രാവിലെ തന്നെ നടത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചാല്‍ വാഹനങ്ങള്‍ക്ക് യാത്ര മുടങ്ങുന്ന പ്രശ്‌നം ഒഴിവാക്കാവുന്നതാണ്. റോഡില്‍ തിരക്ക് ഏറുന്നതിന് മുമ്പ് തന്നെ ഘോഷയാത്ര അവസാനിപ്പിക്കാന്‍ കഴിയണം. അല്ലാത്ത പക്ഷം ഓരോ സ്ഥലങ്ങളിലും നടക്കുന്ന ഘോഷയാത്രകള്‍ക്ക് വേണ്ടി വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടതായി വരും. ദേശീയ പാതകള്‍ വഴി ദീര്‍ഘദൂര യാത്ര നടത്തുന്നവര്‍ക്ക് ഇത് കനത്ത ദുരിതം സമ്മാനിക്കും. മറ്റുള്ളവരുടെ ഘോഷയാത്രയില്‍ ഗതാഗതം സ്തംഭിച്ചതിനാല്‍ നമ്മുടേതിനും ഗതാഗതം സ്തംഭിപ്പിച്ചേ അടങ്ങൂ എന്ന വാശി വെടിയണം. മറ്റുള്ളവര്‍ക്ക് മാതൃകയായി നമ്മുടെ ഘോഷയാത്രയും മറ്റ് ആഘോഷങ്ങളും നടത്തുമെന്ന ചിന്ത ഓരോ പൗരനുമുണ്ടാവണം.

പ്ലാസ്റ്റിക്ക് കപ്പുകളില്‍ പാനീയങ്ങള്‍ നല്‍കുന്നതും ഭക്ഷണം കഴിച്ചതിന് ശേഷം പ്ലാസ്റ്റിക്ക് കവറുകള്‍ അലക്ഷ്യമായി റോഡിലും പൊതുസ്ഥലത്തും മറ്റും വലിച്ചെറിയുന്നതും പതിവ് കാഴ്ചയാണ്. അതിന് ഒരറുതി ഉണ്ടാവണം. പായസവും, മറ്റു പാനീയങ്ങളും ഭക്ഷണവും വിതരണം ചെയ്യുമ്പോള്‍ പരമാവധി പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ ഒഴിവാക്കണം. ഉപയോഗിച്ച കപ്പുകളും മറ്റും നിക്ഷേപിക്കാനും ശേഖരിക്കാനും സൗകര്യമൊരുക്കണം. ഇങ്ങനെ വന്നാല്‍ ഘോഷയാത്ര കടന്നുപോകുന്ന വഴികളില്‍ അലക്ഷ്യമായി ചിതറിക്കിടക്കുന്ന മാലിന്യങ്ങള്‍ മറ്റുള്ളവര്‍ കാണുമ്പോള്‍ ആഘോഷ കമ്മിറ്റിക്കാരെയും ആഘോഷത്തെതന്നെയും പഴിചാരുന്ന അവസ്ഥ ഒഴിവാക്കാന്‍ സാധിക്കും.

ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കുന്ന തോരണങ്ങളും പതാകകളും ഒരു നിറത്തില്‍ മാത്രം ഒതുക്കിക്കൂട. എല്ലാ നിറങ്ങളും എല്ലാവരും ഉപയോഗിക്കണം. ഒരു നിറവും ഒരാളെയും കുത്തകയാക്കാന്‍ അനുവദിക്കരുത്. നബിദിനാഘോഷത്തിന് ചിലയിടങ്ങളില്‍ പച്ച നിറമാണ് കൂടുതലായും ഉപയോഗിച്ച് കാണുന്നത്. ആഘോഷങ്ങള്‍ക്ക് കവി നിറവും ചിലര്‍ ചുവപ്പും മഞ്ഞയും ഉപയോഗിച്ചു വരാറുണ്ട്. വെള്ളയും നീലയും കാവിയും മഞ്ഞയും ചുവപ്പും പച്ചയുമൊക്കെ തോരണങ്ങളുടെ നിറമായി എല്ലാ ആഘോഷള്‍ക്കും ഉപയോഗിക്കാന്‍ ശ്രമിക്കണം. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പൊതുപരിപാടിയില്‍ എല്ലാ മതവിഭാഗങ്ങളിലെയും പ്രതിനിധികളെ ക്ഷണിക്കണം.

ആഘോഷങ്ങളില്‍ ബൈക്കുകള്‍ കൂട്ടമായി ഓടിച്ചു വരുന്നത് മറ്റു വാഹനങ്ങളെയും യാത്രക്കാരെയും ആവോളം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ചരക്കു കയറ്റുന്ന പിക്കപ്പുകളില്‍ മറ്റും ആളുകളെ കയറ്റി ചുറ്റിക്കറങ്ങുന്നതും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും ഒഴിവാക്കാന്‍ അതാത് ആഘോഷ കമ്മിറ്റിക്കാര്‍ സജീവമായി ഇടപെടണം.

പ്ലാസ്റ്റിക്ക് കപ്പുകളില്‍ പാനീയങ്ങള്‍ നല്‍കുന്നതും ഭക്ഷണം കഴിച്ചതിന് ശേഷം പ്ലാസ്റ്റിക്ക് കവറുകള്‍ അലക്ഷ്യമായി റോഡിലും പൊതുസ്ഥലത്തും മറ്റും വലിച്ചെറിയുന്നതും പതിവ് കാഴ്ചയാണ്. അതിന് ഒരറുതി ഉണ്ടാവണം. പ്ലാസ്റ്റികിന് പകരം കടലാസ് പ്ലേറ്റുകളിലോ, പാള പ്ലേറ്റുകളിലോ, കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങളിലോ ഭക്ഷണം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. പാത്രങ്ങള്‍ നിശ്ചിത സ്ഥലത്തു തന്നെ നിക്ഷേപിക്കാനും അവ യഥാസമയം നീക്കം ചെയ്യാനും സംഘാടകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ച് പാലക്കൊമ്പ് എഴുന്നള്ളത്ത് നടക്കുമ്പോഴും ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് കലവറ ഘോഷയാത്ര നടക്കുമ്പോഴും ചില പള്ളിക്കമ്മിറ്റികളും മുസ്ലിം സംഘടനകളും ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് കുടിവെള്ളവും മധുരവും മറ്റും നല്‍കി സ്‌നേഹ പ്രകടനം നടത്തുന്നത് ചില സ്ഥലങ്ങളില്‍ കാണാറുണ്ട്. തിരിച്ചും അങ്ങനെയുള്ള സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നു. അതെല്ലാം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും കുറേക്കൂടി വിശാലമാക്കേണ്ടതുമാണ്.

ബഹുവിധ സംസ്‌കാരമുള്ള ഒരു പ്രദേശത്താണ് ഭാരതീയര്‍ ജീവിക്കുന്നത്. പലതരം മതങ്ങളും ഭാഷകളും ആചാരങ്ങളും വിശ്വാസങ്ങളും പുലര്‍ത്തുന്ന ഇന്ത്യക്കാര്‍ വിഭിന്നതകള്‍ക്കിടയിലും സാഹോദര്യം മുറുകെ പിടിക്കാന്‍ എന്നും ജാഗ്രത പുലര്‍ത്തണം. മതങ്ങളെ അന്യോന്യം അറിയാനും പരസ്പരം മാനിക്കാനും എല്ലാവരും തയാറായാല്‍ ഇന്നുകാണുന്ന പല അനിഷ്ട സംഭവങ്ങള്‍ക്കും അറുതി വരുത്താന്‍ കഴിയും എന്നകാര്യത്തില്‍ സംശയമില്ല.

-സമീര്‍ ഹസ്സന്‍

Keywords: Article, Milad-e-Shereef, Flag, Color, Green, Onam-Celebration, Rally, Road, Morning, Traffic Block, Plastic, Kasargodvartha.
8:22 am | 0 comments

ഓണക്കാലത്ത് 62 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Written By Kvarthakgd on 5 Sep 2012 | 8:49 pm

Onam celebration, 62 Abkari case, Registred, Excise department, Kasaragod
കാസര്‍കോട്: ജില്ലയില്‍ ഓണക്കാലത്ത് എക്‌സൈസ് വകുപ്പ് 544 റെയ്ഡുകള്‍ നടത്തി 62 അബ്കാരി കേസുകളും ഒരു കഞ്ചാവ് കേസും രജിസ്റ്റര്‍ ചെയ്തു. 46 പ്രതികളെ അറസ്റ്റ് ചെയ്ത് റി­മാന്‍ഡ്‌ ചെയ്തു. ഓണക്കാലത്ത് എക്‌സൈസ് വകുപ്പ് സ്‌പെഷ്യല്‍ ഡ്രൈവ് ആയിട്ടാണ് റെയ്ഡുകളും, വാഹന പരിശോധനയും, ബോര്‍ഡര്‍ പട്രോളിംഗും നടത്തിയത്.

പോലിസ്, റവന്യൂ, വനം വകുപ്പുകള്‍ ചേര്‍ന്ന് സംയുക്ത റെയ്ഡുകളും നടത്തിയിരുന്നു. 126 ലിറ്റര്‍ ചാരായം, 927 ലിറ്റര്‍ വിദേശ മദ്യം, 250 ലിറ്റര്‍ സ്പിരിറ്റ്, 610 ലിറ്റര്‍ വാഷ്, 55 ലിറ്റര്‍ ബിയര്‍, 90 ഗ്രാം കഞ്ചാവ് എന്നിവ കസ്റ്റഡിയിലെടുത്തു. ജില്ലയിലെ വിവിധ കള്ളുഷാപ്പുകളില്‍ നിന്നും 139 കള്ള് സാമ്പിളുകളും, വിദേശ മദ്യശാലകളില്‍ നിന്ന് 27 മദ്യ സാമ്പിളുകളും എടുത്ത് അടിയന്തിര രാസപരിശോധനയ്ക്ക് അയച്ചു. 43202 വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി.

അനധികൃതമായി മദ്യം കടത്തിയ രണ്ട് ഓട്ടോ റിക്ഷകളും ഒരു മാരുതി സെന്‍ കാറും പിടികൂടി. പരിശോധനയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി. സതീഷ് കുമാറും, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി.വി. സുരേന്ദ്രനും നേതൃത്വം നല്‍കി.

Keywords: Onam celebration, 62 Abkari case, Registred, Excise department, Kasaragod
8:49 pm | 0 comments

മനോ­ര­മ ഓ­ണം കാര്‍­ട്ടൂണ്‍: മു­ജീ­ബ് പ­ട്‌ളയ്­ക്ക് സ­മ്മാനം

Written By Kvartha Alpha on 2 Sep 2012 | 4:34 pm


Mujeeb Patla, Cartoonist,
Mujeeb Patla
കാസര്‍­കോ­ട്: ഓ­ണ­ത്തോ­ട­നു­ബ­ന്ധി­ച്ച് മ­ല­യാ­ള മ­നോ­ര­മ ന­ടത്തി­യ കാര്‍­ട്ടൂണ്‍ മ­ത്സ­ര­ത്തില്‍ മു­ജീ­ബ് പ­ട്‌ളയ്­ക്ക്‌ മൂന്നാം സ്ഥാ­നം ല­ഭിച്ചു.

കേ­ര­ള­ത്തില്‍ മാ­വേ­ലി ക­ണ്ട കാ­ഴ്­ച­കള്‍ എ­ന്ന വി­ഷയ­ത്തെ ആ­സ്­പ­ദ­മാ­ക്കി­യാ­യി­രു­ന്നു കാ­ര്‍ട്ടൂണ്‍ മത്സരം. മ­ല­യാ­ള­ത്തി­ന്റെ പ്രി­യ താ­രം പ­ത്മ ശ്രീ മ­മ്മൂ­ട്ടി­യാ­ണ് കാ­ര്‍­ട്ടൂ­ണു­കള്‍­ക്ക് മാര്‍­ക്കി­ട്ടത്.

കൊ­ച്ചി തെ­ക്കന്‍ ചി­റ്റൂ­രി­ലെ മ­നോ­ജ് മ­ത്ത­ശേ­രില്‍ ആ­ണ് ഒന്നാം സ്ഥാ­നം നേ­ടി­യത്. കോ­ട്ടയ­ത്തെ അ­ബ്ബ വാ­ഴൂ­ര് രണ്ടാം സ്ഥാ­നം നേടി. മ­ത്സ­ര­ത്തില്‍ പ­ങ്കെ­ടു­ത്ത നി­രവ­ധി പേര്‍ പ്രോല്‍­സാ­ഹ­ന സ­മ്മാ­ന­ത്തി­ന് അര്‍­ഹ­രാ­യി.

മൊ­ബൈല്‍ ഫോ­ണില്‍ വി­ളി­ക്കു­ന്ന മ­ദ്യ­പന്‍ ബാ­ലന്‍­സി­ല്ലെ­ന്ന സ­ന്ദേ­ശ­ത്തെ തു­ടര്‍­ന്ന് ഇത് ഇ­വ­ളെ­ങ്ങെ­നെ ­അ­റി­ഞ്ഞു എ­ന്ന് പ­രി­ത­പി­ക്കു­ന്ന കാര്‍­ട്ടൂ­ണാ­ണ് ഒ­ന്നാം സ്ഥാ­നം നേ­ടി­യത്.

പ­ഴ­യ കേ­സു­കള്‍ പു­ന­ര­­ന്വേ­ഷി­ക്കു­ന്ന സാ­ഹ­ച­ര്യ­ത്തില്‍ മാ­വേ­ലി­യെ പാ­താ­ള­ത്തി­ലേ­ക്ക് ച­വി­ട്ടി­ത്താ­ക്കാന്‍ നല്‍കി­യ ക്വ­ട്ടേ­ഷന്‍ കൂ­ടി സി.ബി.ഐ അ­ന്വേ­ഷി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ടു­ന്ന കാ­ര്‍­ട്ടൂ­ണി­നാ­ണ് ര­ണ്ടാം സ്ഥാനം.

വി­വി­ധ ജ്വല്ല­റി­ക­ളും­ മൊ­ബൈല്‍ ക­മ്പ­നി­ക­ളും സില്‍­ക്ക് വ­സ്­ത്രാ­ല­യ­ങ്ങ­ളു­മുള്‍­പ്പെ­ടെ മാ­വേ­ലി­യെ പ­ര­സ്യ­ങ്ങള്‍­ക്കു­പ­യോ­ഗി­ച്ച് ത­രം താ­ഴ്­ത്തു­ന്ന­തി­നെ­തി­രെ­യാ­ണ് മൂന്നാം സ­മ്മാ­നാര്‍­ഹ­മാ­യ മൂ­ജീ­ബ് പ­ട്‌ളയു­ടെ കാര്‍­ട്ടൂണ്‍.

Manoram Cartoon, Mujeeb Patla

ഗള്‍­ഫിലും നാ­ട്ടിലും പ്രമുഖ മാ­ധ്യ­മ­ങ്ങ­ളില്‍ മു­ജീ­ബി­ന്റെ കാര്‍­ട്ടൂണ്‍ പ്ര­സി­ദ്ധീ­ക­രി­ച്ചി­രു­ന്നു. ഇ­പ്പോള്‍ മം­ഗ­ലാ­പു­രം ശ്രീ­നിവാസ കോ­ള­ജി­ലെ അ­ധ്യാ­പ­ക­നാ­ണ്. പ­ട്‌ളയി­ലെ ഷാ­ഫി­യു­ടെ­യും ജ­മീ­ല­യു­ടെയും മ­ക­നാ­ണ്.


Releated News:

കുറികൊളളുന്ന നര്‍മവും വരയിലെ വൈവിധ്യവുമായി മുജീബ് പട്ള 

Keywords:  Kasaragod, Manorama Cartoon Competition, Kerala, Cartoon, Patla, Mujeeb Patla
4:34 pm | 0 comments

ഇന്ത്യന്‍ മീഡിയയുടെ ഓണാഘോഷം ബുര്‍ജ് ഖലീ­ഫയില്‍

Written By kvarthaksd on 31 Aug 2012 | 4:46 pm

Dubai, Medi, Media Worker, Onam-Celebration, IMA, Burj Khaleefa
ദുബൈ: അബുദാബിയിലെ ഇന്ത്യന്‍ മീഡിയ അംഗങ്ങളും കുടുംബാംഗങ്ങളും ഓണം ആഘോഷിച്ചു.
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലായിരുന്നു ഓണാഘോഷ പരിപാടികള്‍.
ബുര്‍ജ് ഖലീഫയിലെ നൂറ്റിനാല്‍പ്പത്തിനാലാം നിലയിലായിരുന്നു ഓണാഘോഷ പരിപാടികള്‍ നട­ന്നത്. ദുബായ് നഗരത്തിന്റെ ആകാശക്കാഴ്ചകള്‍ ആസ്വദിച്ച് നടത്തിയ ഓണാഘോഷത്തില്‍ എന്‍ എം സി ഗ്രൂപ്പ് മേധാവി ഡോ. ബി ആര്‍ ഷെട്ടിയും യുഎഇ എക്‌­സ്‌­ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ സുധീര്‍കുമാര്‍ ഷെട്ടിയും മുഖ്യാതിഥികളായിരുന്നു.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇമ വൈസ് പ്രസിഡന്റുമായ ജലീല്‍ രാമന്തളിക്ക് ബി ആര്‍ ഷെട്ടി ചടങ്ങില്‍ യാത്രാ മംഗളം നേര്‍ന്നു. ഇമ പ്രസിഡന്റ് ടി പി ഗംഗാധരന്‍, ജനറല്‍സെക്രട്ടറി ബി എസ് നിസാമുദ്ദീന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Keywords: Dubai, Medi, Media Worker, Onam-Celebration, IMA, Burj Khaleefa
4:46 pm | 0 comments

എം.പിക്ക് ഓണസദ്യ ജയിലില്‍

Written By Kvarthakgd on 30 Aug 2012 | 8:49 am

Onam celebration, Sub Jail, Kanhangad, Kasaragod
കാഞ്ഞങ്ങാട്: പി. കരുണാകരന്‍ എം.പി. ഓണസദ്യ ഉണ്ടത് കാഞ്ഞങ്ങാട് സബ് ജയിലില്‍. വിവിധ കേ­സു­ക­ളില്‍­പെട്ട്‌ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം. പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനാണ് പി. കരുണാകരന്‍ എം.പി. ഓണനാള്‍ തിരഞ്ഞെടുത്തത്.

ബുധനാഴ്ച ഉച്ചയോടെ സബ് ജയിലിലെത്തിയ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടതിനുശേഷം ജയിലില്‍ നിന്നുതന്നെ ഓണ സദ്യ ഉണ്ടു മടങ്ങി. സബ്ജയില്‍ സൂപ്രണ്ട് കെ. കുഞ്ഞിക്കണ്ണനോടൊപ്പമാണ് ജയിലില്‍ അദ്ദേഹം ഓണ സദ്യ കഴിച്ചത്.

Keywords: P.Karunakaran MP, Onam celebration, Sub Jail, Kanhangad, Kasaragod.
8:49 am | 0 comments

ശിഹാബ് തങ്ങള്‍ ചാരി­റ്റ­ബിള്‍ സെന്റര്‍ ഓണ­ക്കിറ്റ് നല്‍കി

Written By Kvartha Alpha on 29 Aug 2012 | 7:12 pm

 Onam-celebration, Kanhangad, Shihab thangal, Ajanur, Cherkalam Abdulla, Kasaragod
കാഞ്ഞ­ങ്ങാട്: സ്‌നേഹം കൊണ്ട് സാമ്രാജ്യം കീഴ­ട­ക്കിയ കരു­ണ­യുടെ സുല്‍ത്താന്റെ പേരില്‍ സൗഹൃ­ദ­ത്തിന്റെ സന്ദേശം പര­ത്തിയ ഓണ­ക്കിറ്റ് വിത­രണം ശ്രദ്ധേ­യ­മാ­യി. മല­യാ­ളി­യുടെ മന­സ്സില്‍ മത­മൈ­ത്രി­യുടെ തെളി­നി­ലാവ് പര­ത്തിയ ശിഹാബ് തങ്ങ­ളുടെ സ്മര­ണ­ക്കായി നില­വില്‍ വന്ന ശിഹാബ് തങ്ങള്‍ചാ­രിറ്റി സെന്റ­റിന്റെ ഓണ­ക്കിറ്റ് വിത­ര­ണ­മാണ് സര്‍വ്വ­രു­ടെയും മുക്ത­ക­ണ്ഠ­മായ പ്രശം­സക്ക് പാത്രി­ഭൂ­ത­മാ­യ­ത്.

മനസ്സ് ഇടു­ങ്ങു­കയും ആഘോ­ഷ­ങ്ങള്‍ പോലും അതി­രു­കള്‍ക്ക­കത്ത് ഒതു­ങ്ങു­കയും ചെയ്യുന്ന വര്‍ത്ത­മാ­ന­കാല ദുരന്ത മുഖത്ത് മല­യാ­ളി­യുടെ ദേശീ­യോ­ത്സ­വ­മാണ് ഓണ­മെന്ന പരി­കല്‍പ്പന അര്‍ത്ഥ­പൂര്‍ണ­മാക്കി വിവിധ സമു­ദാ­യ­ങ്ങ­ളിലെ നിര്‍ധ­ന­രായ 325 ആളു­കള്‍ക്കാണ് സെന്റര്‍ ഓണ­ക്കിറ്റ് വിത­രണം ചെയ്ത­ത്.

അജാ­നൂര്‍ തെക്കേ­പ്പുറത്ത് നടന്ന വിത­രണ ചടങ്ങ് കാഞ്ഞ­ങ്ങാട് നിയോ­ജ­ക മണ്ഡലം മുസ്‌ലിം ലീഗ് പ്ര­സി­ഡന്റ് ബഷീര്‍ വെള്ളി­ക്കോ­ത്തിന്റെ അധ്യ­ക്ഷ­ത­യില്‍ ജില്ലാ പ്ര­സി­ഡന്റ് ചെര്‍ക്കളം അ­ബ്­ദുല്ല ഉദ്ഘാ­ടനം ചെയ്തു. എ.­പി. ഉമ്മര്‍, എം.­പി.­ജാ­ഫര്‍, വി.­ക­മ്മാ­രന്‍, സി. മുഹ­മ്മ­ദ്കു­ഞ്ഞി, എം.­കു­ഞ്ഞാ­മദ് പുഞ്ചാ­വി, അ­ബ്­ദുര്‍ റഹ്മാന്‍ ചിത്താ­രി, യു.­വി. ഹസൈ­നാര്‍, പി. ബാല­കൃ­ഷ്ണന്‍, മുഹ­മ്മ­ദ്കുഞ്ഞി മാഹിന്‍, ഹക്കീം മീനാ­പ്പീ­സ്, ഖാലിദ് അറ­ബി­ക്കാ­ട­ത്ത്, ഷുക്കൂര്‍ പള്ളി­ക്കാ­ട­ത്ത്, യു.­വി.­ ഇ­ല്ല്യാ­സ്, മുഹ­മ്മ­ദലി പീടി­ക­യില്‍, സി.­കെ. റഹ്മ­ത്തുള്ള പ്രസം­ഗി­ച്ചു.

Keywords:  Onam-celebration, Kanhangad, Shihab thangal, Ajanur, Cherkalam Abdulla, Kasaragod
7:12 pm | 0 comments

ശിഹാബ് തങ്ങ­ളുടെ ഓര്‍­മ­യ്ക്കായി നിര്‍ധന കുടും­ബ­ങ്ങള്‍ക്ക് ഓ­ണ­കിറ്റ്

Written By Kvarthakgd on 26 Aug 2012 | 7:00 pm

Onam kit, Charity centre, Kanhangad, Kasaragod
കാഞ്ഞ­ങ്ങാട്: പാണ­ക്കാട് സയ്യിദ് മുഹ­മ്മദലി ശിഹാബ് തങ്ങ­ളുടെ ഓര്‍മയ്ക്കായി   ഓണ­ത്തിന് സദ്യ­യൊ­രു­ക്കാന്‍ 325 നിര്‍ധന കുടും­ബ­ങ്ങള്‍ക്ക് ശിഹാബ് തങ്ങള്‍ ചാരിറ്റി സെന്റര്‍ ഓണ­കിറ്റ് വിത­രണം ചെയ്യും.

തി­ങ്ക­ളാഴ്ച 12 മണിക്ക് അജാ­നൂര്‍ തെക്കേ­പ്പു­റത്ത് മന്‍സൂര്‍ ഹോസ്പി­റ്റല്‍ പരി­സ­രത്ത് നട­ക്കുന്ന ചട­ങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്ര­സി­ഡന്റ് ചെര്‍ക്കളം അ­ബ്­ദുല്ല വിത­ര­ണോ­ദ്ഘാ­ടനം നിര്‍വ്വ­ഹി­ക്കും. പ്രമുഖ വ്യക്തി­ത്വ­ങ്ങള്‍ സംബ­ന്ധി­ക്കു­മെന്ന് സെന്റര്‍ കണ്‍വീ­നര്‍ എ.­പി. ഉമ്ര്‍ അറി­യി­ച്ചു.

Keywords: Onam Kit, Shihab Thangal, Charity centre, Kanhangad, Kasaragod, Kerala, Malayalam News, Kasargod Vartha, Onam Feast

7:00 pm | 0 comments

തേ­ജ­സ്വ­നി പു­ഴ­യില്‍ തിരു­വോ­ണ നാ­ളില്‍ തു­ഴ­യെ­റിയും

Cheruvathur, Tejaswini river, Kasaragod, Onam
ചെറു­വ­ത്തൂര്‍: ജില്ലാ ടൂറിസം പ്രമോ­ഷന്‍ കൗണ്‍സി­ലിന്റെ ആഭി­മു­ഖ്യ­ത്തില്‍ തിരു­വോ­ണ­നാ­ളില്‍ കാര്യ­ങ്കോട് തേജ­സ്വിനി പുഴ­യില്‍ നട­ക്കുന്ന ഉത്തര മല­ബാര്‍ ജലോ­ത്സ­വ­ത്തി­നുള്ള ഒരു­ക്ക­ങ്ങള്‍ പൂര്‍ത്തി­യാ­യ­തായി സംഘാ­ടക സമിതി ഭാര­വാ­ഹി­കള്‍ വാര്‍ത്താ സ­മ്മേ­ള­ന­ത്തില്‍ അറി­യി­ച്ചു.

ഉച്ചക്ക് രണ്ട് മണിക്ക് പി. കരു­ണാ­ക­രന്‍ എം.­പി ജ­ലോത്സവം ഉദ്ഘാ­ടനം ചെയ്യും. കെ. കുഞ്ഞി­രാ­മന്‍ അധ്യ­ക്ഷത വഹി­ക്കും. എം.­എല്‍.­എ.­മാ­രായ പി.­ബി. അബ്ദുല്‍ റസാ­ഖ്, എന്‍.­എ. നെല്ലി­ക്കു­ന്ന്, കെ.­കു­ഞ്ഞി­രാ­മന്‍ എ­ന്നി­വര്‍ സ­ന്നി­ഹി­ത­രാ­കും.

വള്ളം­കളി മത്സ­ര­ത്തിന് ജില്ലാ പോലീസ് ചീഫ് എസ്.­സു­രേ­ന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. വൈകു­ന്നേരം 5.30 മുതല്‍ നിശ്ചല ദൃശ്യ­ങ്ങ­ള­ട­ങ്ങിയ ജല­ഘോ­ഷ­യാത്ര പഴയ കാര്യ­ങ്കോട് കട­വില്‍നിന്നും പുറ­പ്പെ­ടും. തോണി­യില്‍നി­ന്നു­തിര്‍ക്കുന്ന വെടി­ക്കെ­ട്ടോ­ടെ­യാ­യി­രിക്കും സമാ­പ­നം.

സമാ­പന സമ്മേ­ളനം ഇ. ചന്ദ്ര­ശേ­ഖ­രന്‍ എം.­എല്‍.­എ. ഉദ്ഘാ­ടനം ചെയ്യും. ജില്ലാ പഞ്ചാ­യത്ത് പ്രസി­ഡണ്ട് പി.­പി. ശ്യാമ­ളാ­ദേവി അധ്യ­ക്ഷത വഹി­ക്കും. ജില്ലാ കല­ക്ടര്‍ വി.­എന്‍.­ജി­തേ­ന്ദ്രന്‍ സമ്മാ­ന­ദാനം നിര്‍വ്വ­ഹി­ക്കും. ഡി.­ടി.­പി.­സി.­സെ­ക്ര­ട്ടറി നാഗേഷ് തെരു­വത്ത് സ്വാഗതം പറ­യും.

വള്ളം­കളി മത്സ­ര­ത്തിന്റെ വിജ­യി­കള്‍ക്ക് പ്രൈസ് മണി ഈ വര്‍ഷം വര്‍ദ്ധി­പ്പി­ച്ചി­ട്ടു­ണ്ട്. 25 പേര്‍ തുഴ­യുന്ന ഇന­ത്തില്‍ ഒന്നാം സമ്മാനം 20,000, രണ്ടാം­സ­മ്മാനം 15,000, പ്രോത്സാ­ഹന സമ്മാനം 5,000, 15 പേര്‍ തുഴ­യുന്ന ഇന­ത്തില്‍ ഒന്നാം സമ്മാനം 13,000, രണ്ടാം സമ്മാനം 10,000, പ്രോത്സാ­ഹന സമ്മാനം 4,000, ഒമ്പത് പേര്‍ തുഴ­യുന്ന ഇന­ത്തില്‍ ഒന്നാം സമ്മാനം 9,000, രണ്ടാം സമ്മാനം 6,000, പ്രോത്സാ­ഹന സമ്മാനം 3,000, നിശ്ചല ദൃശ്യം ഒന്നാം സമ്മാനം 13,000, രണ്ടാം സമ്മാനം 10,000, പ്രോത്സാ­ഹന സമ്മാനം 6,000. ഏറ്റവും നന്നായി അല­ങ്ക­രി­ക്കുന്ന മത്സര വള്ള­ങ്ങള്‍ക്ക് ഒന്നാം സമ്മാനം 1,000, രണ്ടാം സമ്മാനം 750, മൂന്നാം സമ്മാനം 500.

വാര്‍ത്താ സ­മ്മേ­ള­ന­ത്തില്‍ കെ.­കു­ഞ്ഞി­രാ­മന്‍ എം.­എല്‍.­എ, ചെ­റു­വ­ത്തൂര്‍ ഗ്രാമ പഞ്ചാ­യത്ത് പ്രസി­ഡണ്ട് സി.­കാര്‍ത്യാ­യ­നി, എം.­പി. പത്മ­നാ­ഭന്‍, ലത്തീഫ് നീല­ഗി­രി, ടി.­വി.­ക­ണ്ണന്‍, ഇ.­വി. നാണു, വെങ്ങാട്ട് കുഞ്ഞി­രാ­മന്‍ എ­ന്നിവര്‍ സംബ­ന്ധി­ച്ചു.

Keywords: Tejaswini river, Boat race, Onam, Cheruvathur, Kasaragod
1:45 pm | 0 comments

കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ ഓണാഘോ­ഷം ആ­വേ­ശ­മായി

Pressclub, Onam celebration,Kasaragod

കാസര്‍­കോട്: കാസര്‍­കോ­ട് പ്ര­സ് ക്ല­ബ്ബിന്റെ ഓണാ­ഘോ­ഷ പ­രി­പാ­ടി­കള്‍ ആ­വേ­ശ­മായി. രാ­വി­ലെ പ്ര­സ് ക്ല­ബ്ബ് ഹാ­ളില്‍ ന­ട­ന്ന ച­ട­ങ്ങില്‍ പ്ര­ശ്‌സത ചി­ത്ര­കാ­രന്‍ പി.എസ്. പു­ണി­ഞ്ചി­ത്താ­യ ആ­ഘോ­ഷ പ­രി­പാടി ഉ­ദ്­ഘാട­നം ചെ­യ്തു. പ്ല­സ് ക്ല­ബ്ബ് പ്ര­സിഡ­ണ്ട് വി­നോ­ദ് ച­ന്ദ്രന്‍ അ­ധ്യ­ക്ഷ­ത വ­ഹി­ച്ചു.
Pressclub, Onam celebration, Kasaragod

Onam celebration,Kasaragod,Pressclub

ആ­തു­ര­സേവന രം­ഗ­ത്ത് പ്ര­വര്‍­ത്തി­ക്കു­ന്ന അ­ബ്ദുല്‍ ല­ത്തീ­ഫ് ഉ­പ്പ­ള മു­ഖ്യാതി­ഥി­യാ­യി­രുന്നു. ച­ട­ങ്ങില്‍ വെ­ച്ച് ചി­ത്ര­കാ­രനാ­യ പു­ണി­ഞ്ചി­ത്തായയെ കാസര്‍­കോ­ട് പ്ര­സ് ക്ല­ബ്ബ് ആ­ദ­രിച്ചു. അ­ബ്ദുല്‍ ല­ത്തീ­ഫ് പ്ര­സ് ക്ല­ബ്ബി­ന്റെ ഉ­പ­ഹാ­രം നല്‍കി. വി.വി.പ്രാ­ഭ­ക­രന്‍ പു­ണി­ഞ്ചി­ത്തായ­യെ പ­രി­ച­യ­പ്പെ­ടുത്തി.

Onam celebration, Pressclub, Kasaragod

പ്ര­സ് ക്ല­ബ്ബ് സെ­ക്രട്ട­റി മു­ഹമ്മ­ദ് ഹാഷീം സ്വാ­ഗ­ത­വും, ഉ­ണ്ണി­കൃ­ഷ്­ണന്‍ പു­ഷ്­പ­ഗി­രി ന­ന്ദിയും പ­റ­ഞ്ഞു. തു­ടര്‍­ന്നാ­ണ് ഓ­ണോ­ഘോ­ഷ പ­രി­പാ­ടികള്‍ അ­ര­ങ്ങേ­റിയത്.


























മാധ്യമ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത വാശിയേറിയ മത്സരങ്ങളില്‍ പഞ്ചഗുസ്തിയും ഫോട്ടോ അടിക്കുറിപ്പ് മത്സരവും വേറിട്ടതായി. ബലൂണ്‍ പൊട്ടിക്കല്‍, മിഠായി പെറുക്കല്‍ ക്വിസ് മത്സരം, കസേകക്കളി തുടങ്ങിയ മത്സരങ്ങളും നടന്നു. വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.

സമാപന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുല്‍റഹ്മാന്‍, കാസര്‍കോട് സാഹിത്യ വേദി പ്രസിഡന്റ് റഹ്മാന്‍ തായലങ്ങാടി, സുബ്ബണ്ണ ഷെട്ടി തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടി എ ഷാഫി അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റഹ്മാന്‍ ആലൂര്‍ സ്വാഗതവും, മട്ടന്നൂര്‍ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
  Photo: Kumar Kasaragod, Niyas Chemnad, Zubair Pallickal, Kasargodvartha

Keywords: Onam Celebration, Pressclub, Kasaragod, P.S.Puninjithaya, Vinod Chandran, V.V.Prabhakaran, Mohammed Hashim, Unnikrishnan Pushpagiri, Kerala Onam, Malayalam N ews, Kasargod News, Kerala
1:20 pm | 0 comments

കാസര്‍­കോ­ട് പ്ര­സ് ക്ലബി ന്റെ ഓ­ണ­പൂക്ക­ളം ശ്ര­ദ്ധേ­യ­മായി

Pressclub, Onam Celebration, Kasaragod, Malayalam news

കാസര്‍­കോട്: കാസര്‍­കോ­ട് പ്ര­സ് ക്ലബില്‍ ഓണാ­ഘോ­ഷ­ത്തോ­ട­നു­ബ­ന്ധി­ച്ചൊ­രുക്കിയ ഓ­ണ­പൂക്ക­ളം ശ്ര­ദ്ധേ­യ­മായി.

 'കാസര്‍­കോ­ട് വാര്‍­ത്ത' ഫോട്ടോ ഗ്രാ­ഫര്‍ അ­ച്ചു­ കാസര്‍­കോട്, ശ്രീകാന്ത് കാസര്‍കോട്‌,  കെ.സി.സി റി­പ്പോര്‍­ട്ടര്‍ പീ­താം­ബ­രന്‍ കു­റ്റി­ക്കോല്‍, ച­ന്ദ്രി­ക റി­പ്പോര്‍­ട്ടര്‍ എ­ബി കു­ട്ടി­യാനം, ദേ­ശാ­ഭി­മാ­നി ഫോ­ട്ടോ­ഗ്രാ­ഫര്‍ അ­ജ­യ­കു­മാര്‍, കെ.സി.എന്‍ ക്യാ­മ­റ­മാന്‍ രാ­ജേഷ് ഓ­ട്ട­മ­ല, എ.സി.വി ക്യാ­മ­റ­മാന്‍ സ­തീഷ് എ­ന്നി­വര്‍ ചേര്‍­ന്നാ­ണ് മ­നോ­ഹ­രമാ­യ ഓ­ണ­പൂക്ക­ളം തീര്‍­ത്തത്. സ­മ്പല്‍ സ­മൃ­ദ്ധി­യു­ടെ പ­ര്യാ­യമാ­യ പെണ്‍­കു­ട്ടി­യുടെ ഊ­ഞ്ഞാല്‍ ആ­ട്ടം പൂ­ക്ക­ള­ത്തില്‍ വി­രിഞ്ഞു. മ­ണി­ക്കൂ­റു­ക­ളോ­ളം സ­മ­യ­മെ­ടു­ത്താ­ണ് പൂക്ക­ളം ഒ­രു­ക്കി­യത്.

Keywords: Pookkalam, Onam celebration, Pressclub, Kasaragod
12:00 pm | 0 comments

ആകാശവാണി ഒരുക്കുന്ന ഓണവിരുന്ന്

Written By Kvarthakgd on 24 Aug 2012 | 9:28 pm

കാസര്‍കോട്: ആകാശവാണിയുടെ കേരളനിലയങ്ങള്‍ സംയുക്തമായി ഓണംപരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നു. ആഗസ്റ്റ് 28 ചൊവ്വാഴ്ച ഉത്രാടം മുതല്‍ 31 വ്യാഴം ചതയം വരെ കേരളത്തിലെ ഏഴ് ആകാശവാണി നിലയങ്ങളും എല്ലാ പരിപാടികളും സംയുക്തമായി അവതരിപ്പിക്കുന്നു.

ഉത്രാടം നാള്‍ ചൊവ്വാഴ്ചത്തെ പരിപാടികള്‍ കണ്ണൂര്‍ നിലയം അവതരിപ്പിക്കുന്നു. രാവിലെ പതിവു പരിപാടികള്‍ക്കു പുറമെ 9.30 മുതല്‍ ഉത്രാടപ്പച്ച ലളിതഗാന പരിപാടി 10 മുതല്‍ 11 വരെ ഡോ ബി അരുന്ധതി പാടുന്ന മലയാളകൃതികള്‍. 11 മണിക്ക് നാടകം സ്‌നേഹനിലാവ് രചന ഫ്രാന്‍സിസ് ടി മാവേലികര സംവിധാനം ചിറയിന്‍കീഴ് താഹ അവതരണം അഹല്ല്യ തിരുവനന്തപുരം. 12.05 ന് ഓണവെയില്‍പൂക്കള്‍ വല്‍സന്‍ അഞ്ചാംപീടിക രചിച്ച ചിത്രീകരണം. ഒരുമണിക്ക് നടന്‍ ജയറാം അവതരിപ്പിക്കുന്ന ചലച്ചിത്രഗാനങ്ങള്‍. മൂന്ന് മണിക്ക് വെങ്ങര കൃഷ്ണപ്പണിക്കരും കാഞ്ഞങ്ങാട് പി ദാമോദരപ്പണിക്കുരും അവതരിപ്പിക്കുന്ന മറത്തുകളി. നാല് മണിക്ക് ഡാഡി കൂള്‍ ചലച്ചിത്ര ശബ്ദരേഖ. അഞ്ചുമണിക്ക് ആല്‍ക്കമിസ്റ്റ് എം ആര്‍ പയ്യട്ടവും സംഘവും അവതരിപ്പിക്കുന്ന കഥാപ്രസംഗം. സന്ധ്യയ്ക്ക് 6.50 ന് കണ്ടതും കേട്ടതും പിന്നെ അനുഭവിച്ചറിഞ്ഞതും കര്‍ഷകര്‍ക്കായുള്ള പ്രത്യേക ഓണപ്പരിപാടി. 7.35 ന് ഓണനിലാവ് യുവാക്കളുടെ ഓണംപരിപാടി. രാത്രി 9.30 ന് യക്ഷഗാനം നാരായണ മഠേയും സംഘവും അവതരിപ്പിക്കുന്നു. രാത്രി 10 മണിക്ക് അരങ്ങിന്റെ പാട്ടോര്‍മ്മകള്‍ നാടകഗാനങ്ങള്‍.

ബുധനാഴ്ച തിരുവോണനാളിലെ പരിപാടികള്‍ ആകാശവാണിയുടെ തിരുവനന്തപുരം നിലയമാണ് തയ്യാറാക്കുന്നത്. രാവിലെ ഒമ്പത്‌ മണിക്ക് ഭാവഗാനപൂര്‍ണ്ണിമ. തിരുവനന്തപുരം നിശാഗന്ധി തിയേറ്ററില്‍ ക്ഷണിക്കപ്പെട്ട സദസ്സിനുമുമ്പാകെ അവതരിപ്പിച്ച ലളിതഗാന പരിപാടിയുടെ ശബ്ദലേഖനം. 10 മണിമുതല്‍ ഓണം കവിതാപതിപ്പ് കവിസമ്മേളനം ഒ എന്‍ വി കുറുപ്പ്, സുഗതകുമാരി, പി നാരായണകുറുപ്പ്, വി മധുസൂദനന്‍ നായര്‍, ഡി വിനയചന്ദ്രന്‍, കെ ജയകുമാര്‍, കുരീപ്പുഴ ശ്രീകുമാര്‍, റോസ് മേരി, മണമ്പൂര്‍ രാജന്‍ ബാബു, മുരുകന്‍ കാട്ടാക്കട, അന്‍വര്‍ അലി, ഗിരീഷ് പുലിയൂര്‍ എന്നീ കവികള്‍ പങ്കെടുക്കുന്നു. 11 മണിക്ക് മലപ്പുറം ലിറ്റില്‍ എര്‍ത്ത് തിയേറ്റര്‍ കൊളുത്തൂര്‍ അവതരിപ്പിക്കുന്ന ക്ലാവര്‍ റാണി വൈക്കം മുഹമ്മദ് ബഷിറിന്റെ മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്‌ക്കാരം, കുന്താപ്പി ഗുലു ഗുലു എന്നീനാടകങ്ങള്‍. ഒരുമണിക്ക് നടി പത്മപ്രിയ അവതരിപ്പിക്കുന്ന പ്രത്യേക ചലച്ചിത്രഗാന പരിപാടി. 2.30 ന് ഓണക്കാഴ്ചകള്‍ ഒരു കോമഡി ട്രാക്ക് ഹാസ്യ പരിപാടി. മൂന്നു മണിക്ക് നാട്ടഴകിന്റെ ഈണം - നാടന്‍ പാട്ടുകള്‍ കോര്‍ത്തിണക്കിയുള്ള പരിപാടി.

വൈകിട്ട് നാല് മണിക്ക് ഫോര്‍ ഫ്രണ്ട്‌സ്, ചലച്ചിത്ര ശബ്ദ രേഖ. രാത്രി 7.35 ന് മഹാബലിയെത്തേടി ചിത്രീകരണം രചന ആര്യ വി ജെ. 9.30 ന് രവിശങ്കര്‍, അരുണ്‍ വി മായാദേവി എന്നിവര്‍ പാടുന്ന ലളിതഗാനങ്ങള്‍. 10 മണിക്ക് കൂടിയാട്ടം സുഭദ്രാധനഞ്ജയം മാര്‍ഗി മധുവും സംഘവും അവതരിപ്പിക്കുന്നു.

വ്യാഴാഴ്ച അവിട്ടം നാളിലെ പരിപാടികള്‍ അവതരിപ്പിക്കുന്നത് ആകാശവാണിയുടെ തൃശ്ശൂര്‍ ദേവികുളം നിലയങ്ങളാണ്. രാവിലെ 9.30 ലളിതഗാനങ്ങള്‍, 10 മണിക്ക് കവിസമ്മേളനം, 11 മണിക്ക് നാടകം പണ്ടത്തെ പാച്ചന്‍ രചന സി വി രാമന്‍ പിള്ള അവതരണം സുമേരു തിരുവനന്തപുരം. 12.05 ന് പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍. ഉച്ചയ്ക്ക് ഒരുമണിക്ക് ഗാനരചയിതാവ് റഫീക്ക് അഹമ്മദ് അവതരിപ്പിക്കുന്ന ചലച്ചിത്രഗാനങ്ങള്‍. മൂന്നുമണിക്ക് കുമിളി കേരള നാടന്‍ കലാവേദി അവതരിപ്പിക്കുന്ന നാടന്‍പാട്ടുകള്‍ തുടര്‍ന്ന് ഹൈറേഞ്ച് ആര്‍ട്ട്‌സ് ക്ലബ് അവതരിപ്പിക്കുന്ന ഹാസ്യപരിപാടി. നാല് മണിക്ക് ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമര ചലച്ചിത്രശബ്ദ രേഖ. അഞ്ചുമണിക്ക് ശിവന്‍ കോങ്ങാടും സംഘവും അവതരിപ്പിക്കുന്ന ഹാസ്യപരിപാടി. 6.50 ന് ഓണവും പുരാവൃത്തങ്ങളും കര്‍ഷകര്‍ക്കായുള്ള പരിപാടി. രാത്രി 9.30 ന് മരട് രഘുനാഥ് എഴുതിയ നാടകം-ഓണസമ്മാനം. 10.30 ന് അയ്യമ്പുഴ ഹരികുമാര്‍ രചിച്ച് എ ഇ വാമനന്‍ നമ്പൂതിരി സംഗീതം നല്‍കിയ ചിത്രീകരണം.

വെള്ളിയാഴ്ച ചതയദിന പരിപാടികള്‍ അവതരിപ്പിക്കുന്നത് ആകാശവാണിയുടെ കോഴിക്കോട് മഞ്ചേരി നിലയങ്ങളാണ്. രാവിലെ 9.30 ന് ലളിതഗാനങ്ങളെ തുടര്‍ന്ന് 10 മണിക്ക് ജിലേബി ജയപ്രകാശ് കൂളൂര്‍ എഴുതിയ ഹാസ്യനാടകം. 10.30 ഒ കെ മൂല- ആന്‍ എക്‌സ്‌ക്ലൂസീവ് രചന ബിന്ദു കൊരുത്തോടിസംവിധാനം ഹിരണ്‍. 11 മണിക്ക് സൂര്യകൃഷ്ണമൂര്‍ത്തി അവതരിപ്പിക്കുന്ന നാടകം പുലരി. ഒരു മണിക്ക് ചലച്ചിത്ര നടന്‍ അനൂപ് മേനോനുമായുള്ള ചാറ്റ് ഷോ. മൂന്നുമണിക്ക് ദീപസ്തംഭം മഹാശ്ചര്യം ഹാസ്യപരിപാടി. 3.30 ന് നിറമാര്‍ന്നൊരോര്‍മ്മകള്‍ നിറയും പൂക്കളം സംവിധാനം പി എ ബിജു നാല് മണിക്ക് വെറുതെ ഒരു ഭാര്യ ചലച്ചിത്ര ശബ്ദരേഖ. രാത്രി 10 മണിക്ക് കവിയും കാലവും കല്‍പ്പറ്റ നാരായണന്‍ പി പി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രത്യേകപരിപാടി. 10. 30 ന് കഥകളിപ്പദങ്ങള്‍.

Keywords: All india radio, Kannur, Onam, Programme, Kasaragod
9:28 pm | 0 comments

ജില്ലാ സഹ­ക­രണ ബാങ്കില്‍ ഓ­ണാ­ഘോ­ഷിച്ചു

District co-operative bank Onam celebration, Inauguration, Kasaragod
ജില്ലാ സഹ­ക­രണ ബാങ്കില്‍ നടന്ന ഓ­ണാ­ഘോഷ പരി­പാ­ടി­കള്‍ അഡ്മി­നി­സ്‌ട്രേ­റ്റര്‍ കെ ശ്രീധ­രന്‍ ഉദ്ഘാ­ടനം ചെയ്യു­ന്നു.
കാസര്‍കോട്: ജില്ലാ സഹ­ക­രണ ബാങ്കില്‍ ജീവ­ന­ക്കാ­രുടെ നേതൃ­ത്വ­ത്തില്‍ വിവിധ പരി­പാ­ടി­ക­ളോടെ ഓ­ണം ആഘോ­ഷി­ച്ചു. ഹെഡ് ഓഫീ­സില്‍ നടന്ന പരി­പാ­ടി­കള്‍ ജില്ലാ സഹ­ക­രണ ബാങ്ക് പാര്‍ടൈം അഡ്മി­നി­സ്‌ട്രേ­റ്റര്‍ കെ ശ്രീധ­രന്‍ ഉദ്ഘാ­ടനം ചെയ്തു. ജന­റല്‍ മാനേ­ജര്‍ എ അനില്‍കു­മാര്‍ അധ്യ­ക്ഷത വഹി­ച്ചു. ഡെപ്യൂട്ടി ജന­റല്‍ മാനേ­ജര്‍മാ­രായ എം കൃഷ്ണന്‍, സി ബാല­കൃ­ഷ്ണന്‍, എന്‍ കുഞ്ഞികൃഷ്ണന്‍, പി എ ടു പ്രസി­ഡന്റ് വി കൃഷ്ണന്‍ തുട­ങ്ങി­യ­വര്‍ പങ്കെ­ടു­ത്തു. ആഘോ­ഷ­ത്തിന്റെ ഭാഗ­മായി വര്‍ണ­മനോ­ഹ­ര­മായ പൂക്ക­ള­മൊ­രു­ക്കി. പായ­സ­വി­ത­ര­ണവും നട­ന്നു.

District co-operative bank Onam celebration, Pookkalam, Kasaragod
ഓ­ണാ­ഘോ­ഷ­ത്തോ­ട­നു­ബ­ന്ധിച്ച് കാസര്‍­കോട് ജില്ലാ സഹ­ക­രണ ബാങ്ക് ജീവ­ന­ക്കാര്‍ ഒരു­ക്കിയ പൂക്കളം

Keywords: Kasaragod, District co-operative bank, Onam, Celebration, Pookkalamalsaram.
4:37 pm | 0 comments

അമ്മമാരുടെ പൂക്കള മത്സരവും ഓണസദ്യയും

തൃക്കരിപ്പൂര്‍: പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്നോണ പുലരിയെ വ­ര­വേല്‍­കാന്‍ നാടെങ്ങും ഒരുങ്ങുമ്പോള്‍ തൃക്കരിപ്പൂര്‍ ശ്രീനാരായണ വിദ്യാലയവും ഇത്തവണ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിക്കുന്നു.

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്ത് 25ന് രാവിലെ ഒമ്പത്‌ മണിക്ക് ഓണപ്പൂക്കളം. വിദ്യാലയത്തിലെ ആറ് ക്ലാസ്സുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍ മദര്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍ ആറ് പൂക്കളങ്ങള്‍ തീര്‍കും. തുടര്‍ന്ന് ഉച്ചയോടെ വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

Keywords: Onam Celebration, Sree Narayan School, Trikaripur, Kasaragod.
4:22 pm | 0 comments

നാടും ന­ഗ­രവും ഓണാ­ഘോ­ഷ ല­ഹ­രി­യില്‍

Written By Kvartha Beta on 23 Aug 2012 | 11:34 pm

Onam-celebration, PWD-office, Festival.

കാസര്‍­കോ­ട്: നാടും ന­ഗ­രവും ഓണാ­ഘോ­ഷ ല­ഹ­രി­യി­ല­മര്‍ന്നു. ക്ല­ബു­കളും, സാം­സ്­കാരി­ക സം­ഘ­ട­ന­കളും ഓണാ­ഘോ­ഷ പ­രി­പാ­ടി­കള്‍ സം­ഘ­ടി­പ്പി­ച്ച് വ­രി­ക­യാണ്. സര്‍­ക്കാര്‍ ഓ­ഫീ­സു­ക­ളിലും സ്­കൂ­ളു­ക­ളിലും ഓ­ണ­പ്പ­രി­പാ­ടി­കള്‍ നട­ന്നു വ­രുന്നു.

വ്യാ­ഴാഴ്­ച കാസര്‍­കോ­ട് പു­ലി­ക്കു­ന്നി­ല്‍ പി.ഡ­ബ്ല്യു.ഡി റി­ക്രി­യേ­ഷന്‍ ക്ല­ബിന്റെ ആ­ഭി­മു­ഖ്യ­ത്തില്‍ നട­ന്ന ഓണാ­ഘോ­ഷ പ­രി­പാ­ടി ഏ­റെ ശ്ര­ദ്ധേ­യ­മായി. വിവിധ പി.ഡ­ബ്ല്യു.ഡി ഓ­ഫീ­സു­ക­ളി­ലെ ഉ­ദ്യോ­ഗ­സ്ഥ­രും ജീ­വ­ന­ക്കാരും പ­രി­പാ­ടി­ക­ളില്‍ സ­ജീ­വ­മാ­യി പ­ങ്കെ­ടുത്തു. വി­ര­മി­ച്ച ഉ­ദ്യോ­ഗ­സ്ഥര്‍­ക്ക് ച­ട­ങ്ങില്‍­ വെ­ച്ച് ഉ­പ­ഹാ­ര­ങ്ങളും നല്‍കി. എ­സ്.എ­സ്.എല്‍.സി, പ്ല­സ് ടു പ­രീ­ക്ഷ­ക­ളില്‍ ഉ­ന്ന­ത വിജ­യം നേടി­യ കു­ട്ടി­കള്‍­ക്ക് അ­വാര്‍­ഡു­കളും നല്‍കി.

Onam-celebration, PWD-office, Festival.


കാസര്‍­കോ­ട് ക­ല­ക്ട്രേ­റ്റിലും കോ­ട­തി­യിലും ഓണാ­ഘോ­ഷ പ­രി­പാ­ടി­കള്‍ സം­ഘ­ടി­പ്പി­ച്ചി­ട്ടുണ്ട്. പൂ­ക്ക­ള മ­ത്സ­ര­ങ്ങ­ളാ­ണ് എല്ലാ പ­രി­പാ­ടി­ക­ളിലും മു­ഖ്യ­ ഇനം. മ­ല­യാ­ള­ത്ത­നി­മ­യു­ള്ള വേ­ഷ­ങ്ങ­ളു­മാ­യാ­ണ് സര്‍­ക്കാര്‍ ഓ­ഫീ­സു­ക­ളിലും സ്­കൂ­ളു­ക­ളിലും കോ­ളേ­ജു­ക­ളിലും വി­ദ്യാര്‍­ത്ഥി­ക­ളും, ജീ­വ­ന­ക്കാരും പ­രി­പാ­ടി­ക്ക് എ­ത്തുന്നത്. വി­ഭ­വ സ­മൃ­ദ്ധമാ­യ ഓ­ണ സ­ദ്യയും പ­ല­യി­ട­ത്തും ഒ­രു­ക്കി­യി­രുന്നു.

Onam-celebration, PWD-office, Festival.


ഓണാ­ഘോ­ഷ­ങ്ങ­ളില്‍ പൂ­ക്കള­ങ്ങ­ളൊ­രു­ക്കാന്‍ മ­റു­നാ­ടു­ക­ളില്‍ നിന്നും ഇ­ഷ്ടം പോ­ലെ പൂ­ക്കള്‍ എ­ത്തി­ക്കൊ­ണ്ടി­രി­ക്കു­ക­യാണ്. ജ­മന്തി, വാ­ടാ­ര്‍­മല്ലി തു­ട­ങ്ങി­യ­ പൂ­ക്ക­ളാ­ണ് പ്ര­ധാ­ന­മായും മ­റ്റു സം­സ്ഥാ­ന­ങ്ങ­ളില്‍ നിന്നും മ­ല­യാ­ളി­കള്‍­ക്ക് പൂക്ക­ള­മൊ­രു­ക്കാന്‍ എ­ത്തി­ക്കു­ന്ന­ത്. തു­മ്പപ്പൂ, കാ­ക്കപ്പൂ, തെ­ച്ചിപ്പൂ, ഹ­നു­മാന്‍ കി­രീ­ടം, ക­ണ്ണ­ന്താ­ളി തു­ടങ്ങി­യ ഓ­ണ­പ്പൂ­ക്ക­ളെല്ലാം ഇ­ന്ന് വി­സ്­മൃ­തി­യി­ലാണ്. ഗ്രാ­മ­ങ്ങ­ളില്‍ മാ­ത്ര­മാ­ണ് ഇത്ത­രം പൂ­ക്കള്‍ കൊ­ണ്ട് ഇന്ന് ഓ­ണ­പ്പൂക്ക­ളം തീര്‍­ക്കു­ന്നത്. ന­ഗ­ര­ങ്ങ­ളി­ലു­ള്ള­വര്‍­ക്ക് വില കൊ­ടു­ത്ത് വാ­ങ്ങു­ന്ന മറു­നാ­ടന്‍ പൂ­ക്കള്‍ മാ­ത്ര­മാ­ണ് ആ­ശ്രയം. ഓ­ണ­സദ്യ­പോലും ഓര്‍­ഡര്‍ ചെ­യ്­താല്‍ ആ­വ­ശ്യ­മു­ള്ള സ്ഥ­ല­ങ്ങ­ളില്‍ എ­ത്തി­ക്കു­ന്ന കാ­റ്റ­റിം­ഗ് യൂ­ണി­റ്റു­ക­ളുണ്ട്. വാ­ഴയി­ല കി­ട്ടാ­താ­യ­തോടെ ഓ­ണസ­ദ്യ പേ­പ്പര്‍ ഇ­ല­യില്‍ വി­ള­മ്പേ­ണ്ട സാ­ഹ­ച­ര്യവും പ­ല­യി­ടത്തും ഉ­ണ്ടാ­കു­ന്നുണ്ട്.

Keywords: Onam-celebration, PWD-office, Festival, Kasaragod
11:34 pm | 0 comments

ജില്ലാ ആശുപത്രി കിടക്കയില്‍ വിശ്വനാഥന് ഇത് അസുലഭ ഓണം

Written By Kvarthakgd on 22 Aug 2012 | 10:17 pm

Vishwannathan Onam celebration at Hospital
ജില്ലാ ആശുപത്രിയില്‍ സ്റ്റാഫ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ സൈക്രാടിക് വാര്‍ഡില്‍ ചികിത്സയിലുള്ള വിശ്വനാഥിനോടൊന്നിച്ച് സ്റ്റാഫ് അംഗങ്ങള്‍.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സൈകാട്രിക് വാര്‍ഡില്‍ രോഗിയായി ചികിത്സയിലുള്ള തൃശ്ശൂര്‍ കോട്ടപ്പുറം സ്വദേശി വിശ്വനാഥന് ഇത് പത്താം ഓണം. സ്വന്തമെന്നോ ബന്ധുക്കളെന്നോ പറയാന്‍ അരോരുമില്ലാത്ത വിശ്വനാഥന്‍ കഴിഞ്ഞ ഒരു ദശകത്തോളമായി ജില്ലാ ആശുപത്രിലെ അ­ന്തേ­വാ­സി­യാണ്.

രോഗം മൂര്‍ച്ചിക്കുന്ന ഘട്ടത്തിലെല്ലാം തന്നെ വിശ്വനാഥന്‍ സൈകാട്രിക് വാര്‍ഡില്‍ തന്നെയാണ് ചികിത്സക്കായി എത്തുന്നത്. ആശുപത്രി സ്റ്റാഫ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഓണാഘോഷ പരിപാടികളിലും വിശ്വനാഥന്‍ സജീവമായി പങ്കെടുക്കാറുണ്ട്. ഇത്തവണയും വിശ്വനാഥന് ഓണം ജില്ലാ  ആശുപത്രി  സൈകാട്രിക് വാര്‍ഡിലാണ്. അത്തപൂക്കള ഒരുക്കലിലും വിശ്വനാഥന്‍ സജീവമായി പ­ങ്കെ­ടുത്തു.

Keywords: Vishwanathan, Onam celebration, District hospital, Kanhangad, Kasaragod.
10:17 pm | 0 comments

രോഗികള്‍ക്ക് സാന്ത്വനമായി ജില്ലാ ആശുപത്രിയില്‍ ഓണാഘോഷം

Onam celebration at General  Hospital

കാഞ്ഞങ്ങാട്: ജില്ലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആതുരാലയമായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷ പരിപാടികള്‍ അത്തപ്പൂക്കള മത്സരം നടന്നു. ജീവനക്കാര്‍ ക്കായുള്ള വിവിധ കായിക മല്‍സരങ്ങളും വടംവലി മല്‍സരവും നടന്നു. പരിപാടികളുടെ ഉദ്ഘാടനം സൂപ്രണ്ട് ഡോ.ജീജ എം.പി. ഉദ്ഘാടനം ചെയ്തു.

ഡോ. സിറിയക്ക് ആന്റണി, ഡോ. പി.പവിത്രന്‍, ഗിരീശന്‍, മോഹന്‍ദാസ്, കെ. അജയ്കുമാര്‍, പവിത്രന്‍, രമണി, രാജന്‍ കെ, പ്രവീണ്‍ തോയമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഓണോഘോഷ പരിപാടികളുടെ ഭാഗമായി വ്യാഴാഴ്ച രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഓണപായസം  നല്‍കും. വൈകിട്ട് ജീവനക്കാരുടെ തിരുവാതിരകളി, ഗാനമേളയും നടക്കും. ആശുപത്രി സ്റ്റാഫ് കമ്മിറ്റിയാണ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Keywords: Onam celebration, District hospital, Kanhangad, Kasaragod.
9:37 pm | 0 comments

കാഞ്ഞങ്ങാട്ട് സാമൂഹ്യ വിരുദ്ധര്‍ അക്രമം അഴിച്ചുവിടാന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ്

Written By Kvarthakgd on 16 Aug 2012 | 9:21 pm

കാഞ്ഞങ്ങാട്: റംസാന്‍ - ഓണം ആഘോഷം മറയാക്കി കാഞ്ഞങ്ങാട് മേഖലയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ സാമൂഹ്യ വിരുദ്ധര്‍ രംഗത്ത് ഇറങ്ങിയേക്കുമെന്ന് പോലീസ് ഇന്റലിജന്‍സ് റി റി­പോര്‍ട്ട്. ഈ റിപോര്‍ട്ടിനെതുടര്‍ന്ന് കാഞ്ഞങ്ങാട് മേഖലയില്‍ സുരക്ഷാ സംവിധാനം ശക്തമാക്കാന്‍ ജില്ലാ പോലീസ് സൂപ്രണ്ട് എസ്. സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.

ബുധനാഴ്ച വൈകിട്ട് മടിയനില്‍ നടത്തേണ്ടിയിരുന്ന ഡി വൈ എഫ് ഐയുടെ ഫ്രീഡം റാലിക്ക് അവസാന നിമിഷം പോലീസ് അനുമതി നിഷേധിച്ചത് ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. മുസ്ലിം ലീഗിന് സ്വാധീനമുള്ള മടിയന്‍ പ്രദേശത്ത് ഡി വൈ എഫ് ഐ പരിപാടി അലങ്കോലപ്പെടുത്താന്‍ സാമൂഹ്യ വിരുദ്ധര്‍ ശ്രമം നടത്തിയേക്കുമെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് റാലിക്ക് അനുമതി നിഷേധിച്ചത്.

ഡിവൈഎഫ്‌ഐ പരിപാടി ഒടുവില്‍ ഹൊസ്ദുര്‍ഗ് മാന്തോപ്പ് മൈതാനിയില്‍ പൊതുയോഗത്തില്‍ ഒതുങ്ങുകയായിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ അഗ്നിക്കിരയായ സംഭവത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടും പരിസരത്തും കലാപം പുറപ്പെട്ടിരുന്നു. തുടക്കത്തില്‍ ഇതില്‍ സിപിഎം-ലീഗ് സംഘര്‍ഷമായി ഒതുങ്ങിയിരുന്നെങ്കിലും സാമൂഹ്യ വിരുദ്ധരുടെ നുഴഞ്ഞു കയറ്റത്തോടെ സംഭവത്തില്‍ വര്‍ഗീയ നിറം കലരുകയായിരുന്നു.രണ്ട് മാസത്തോളം കാഞ്ഞങ്ങാട്ടെയും പരിസരത്തെയും ജനങ്ങളുടെ സൈ്വര്യം നഷ്ടപ്പെടുത്തുന്ന തരത്തില്‍ കലാപം വഴിമാറുകയും ചെയ്തു.

ജനപ്രതിനിധികളുടെയും പോലീസിന്റെയും കര്‍ശനമായ ഇടപെടലിനെതുടര്‍ന്നാണ് ഏറ്റവും ഒടുവില്‍ സംഘര്‍ഷത്തിന് അയവുവന്നത്. പൊതുവെ സമാധാനം നിലനില്‍ക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം കുശാല്‍ നഗര്‍ കടിക്കാലില്‍ എസ് എഫ് ഐ നേതാവിന്റെ മോട്ടോര്‍ബൈക്കും കഴിഞ്ഞ ദിവസം അഗ്നിക്കിരയായത്. സംഭവത്തിന് പിന്നില്‍ മുസ്ലിം ലീഗ് കാരാണെന്നാണ് സിപിഎം ആരോപിച്ചത്. എന്നാല്‍ പോലീസ് നടത്തിയ രഹസ്യാന്വേഷണത്തില്‍ നാട്ടില്‍ സംഘര്‍ഷമുണ്ടാക്കുന്നതിന് സിപിഎം - ലീഗ് സംഘര്‍ഷം പെരുപ്പിച്ച് കാട്ടാന്‍ സാമൂഹ്യ വിരുദ്ധര്‍ നടത്തിയ തന്ത്രമാണ് ബൈക്കിന് തീവെച്ചതിന് പിന്നിലെന്ന സംശയം ബലപ്പെടുത്തുന്ന ചില സൂചനകള്‍ ലഭിച്ചു.

എസ് എഫ് ഐ നേതാവിന്റെ ബൈക്ക് കത്തിച്ചതിനെതിരെ ബുധനാഴ്ച മടിയനില്‍ നടക്കാനിരുന്ന ഫ്രീഡം റാലിയില്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകരില്‍ നിന്ന് പ്രതിഷേധ സ്വരം ഉയരുമെന്നും ഇത് പിന്നീട് സിപിഎം- ലീഗ് സംഘട്ടനമായി പടരുകയും പിന്നീടത് കലാപമായി വളരുകയും ചെയ്യുമെന്നാണ് സാമൂഹ്യ വിരുദ്ധര്‍ കണക്കുകൂട്ടിയതെന്ന് പോലീസ് അനുമാനിക്കുന്നു. ഈ സൂചനയെതുടര്‍ന്നാണ് മടിയനില്‍ ഡിവൈഎഫ്‌ഐയുടെ ഫ്രീഡം റാലിക്ക് അനുമതി നിഷേധിച്ചത്.

ഇതിന് മുന്നോടിയായി ജില്ലാ പോലീസ് സൂപ്രണ്ട് എസ് സുരേന്ദ്രന്‍ ജില്ലയിലെ സിപിഎം നേതാക്കളുമായി ടെലിഫോണില്‍ ബന്ധപ്പെട്ട് കാര്യത്തിന്റെ ഗൗരവം വിശദീകരിക്കുകയും ചെയ്തു. സിപിഎം - ലീഗ് സംഘര്‍ഷത്തിന്റെയും ഓണം-റംസാന്‍ ആഘോഷങ്ങളുടെയും മറപറ്റി തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളുമായി ബന്ധമുള്ള ചിലര്‍ നുഴഞ്ഞുകയറി കുഴപ്പത്തിന് തിരികൊളുത്തിയേക്കുമെന്ന് ഇന്റലിജന്‍സ് റി­പോര്‍ട്ട് ഗൗരവത്തോടെയാണ് പോലീസ് ഉന്നതതലങ്ങള്‍ വിലയിരുത്തിയിട്ടുള്ളത്. അതിനിടെ കാഞ്ഞങ്ങാട്ട് ഇതിന് മുമ്പ് നടന്ന രാഷ്ട്രീയ ക്രിമിനല്‍ കേസുകളിലും കലാപ കേസുകളിലുംപെട്ട വിദേശത്ത് ഇപ്പോള്‍ കഴിയുന്നവരുടെ വിശദവിവരങ്ങള്‍ ശേഖരിക്കാന്‍ രഹസ്യാന്വേഷണ പോലീസ് ഏജന്‍സിക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഓണത്തിനും റംസാനിലും ഇവരില്‍ പലരും അവധിയില്‍ നാട്ടിലെത്താന്‍ സാധ്യതയുണ്ടെന്നും ഇത് മുതലെടുത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള സാഹചര്യം തള്ളിക്കളയാന്‍ ആവില്ലെന്നുമാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണക്കുകൂട്ടല്‍.

Keywords: Onam-Ramzan, Celebration, Clash, Inteligence Report, Kanhangad, Kasaragod
9:21 pm | 0 comments

പെരു­ന്നാ­ളിനും ഓണ­ത്തിനും പുതുവസ്ത്ര­ങ്ങള്‍ നല്‍കി

Written By kvartha delta on 15 Aug 2012 | 12:24 am

Press club president Vinod Chandran, Kasaragod
കാസര്‍­കോട്: പീപ്പിള്‍ ജസ്റ്റീസ് വെല്‍ഫെ­യര്‍ ഫോറ­ത്തിന്റെ ആഭി­മു­ഖ്യ­ത്തില്‍ ജില്ല­യിലെ ഇരു­പ­തോളം നിര്‍ദ്ധന­രായ കുടും­ബ­ങ്ങള്‍ക്ക് പെരു­ന്നാ­ളിനും ഓ­ണ­ത്തിനും പുതുവസ്ത്ര­ങ്ങള്‍ നല്‍കി. വസ്ത്രദാന ഉല്‍ഘാ­ടനം പൊടി­പ്പ­ള്ളത്തെ ഹസീ­നക്കും, മധൂ­രി­ലെ ചെനി­യാ­റുവിനും നല്‍കി കൊണ്ട് പ്രസ് ക്ലബ് പ്രസി­ഡണ്ട് കെ. വിനോദ് ചന്ദ്രന്‍ നിര്‍വ്വ­ഹി­ച്ചു.

പ്രസി­ഡണ്ട് അബ്ബാസ്മുത­ല­പ്പാറ അദ്ധ്യ­ക്ഷത വഹി­ച്ചു. ജന­റല്‍ സെക്ര­ട്ടറി അബ്ദുല്‍ റഹിം കൂവ്വ­തൊട്ടി സ്വാഗ­തം പറ­ഞ്ഞു. ഭാര­വാ­ഹി­ക­ളായ ഉസ്മാന്‍ കട­വത്ത് സി.­എം.­എ. ജലീല്‍, മസുദ് ബോവി­ക്കാനം, രമാ­ദേവി നിലേ­ശ്വരം, മുഹ­മ്മദ് കുഞ്ഞി തായ­ല­ങ്ങാ­ടി, സ­ഞ്ജീവ പുളി­ക്കൂര്‍, മുഹ­മ്മ­ദ്ഗസ്സാലിഐഡി­യല്‍, സുബൈര്‍ മേല്‍പ­റ­മ്പ്, മല്ലിക ചേന­ക്കോട് പ്രസം­ഗി­ച്ചു.

Keywords: Kasaragod, Eid, Onam, Dress, People Justice welfare Forum, Press club President Vinod Chandran.
12:24 am | 0 comments

ഓണപ്പൂക്കള മല്‍സരം 24 ന്

Written By Kvarthakgd on 14 Aug 2012 | 11:39 pm

കാസര്‍കോട്: ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കാസര്‍കോട് ഉത്സവ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വൈറ്റ്‌ലിങ്ക്‌സ് ഓണം പൊന്നോണം എന്ന പേരില്‍ ജില്ലാതല പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആഗസ്ത് 24 ന് രാവിലെ 10 മണിക്ക് കാസര്‍കോട് ഗവ. കോളേജിലാണ് പൂക്കളം ഒരുക്കുന്നത്.

വിജയികള്‍ക്ക് വൈറ്റ്‌ലിങ്ക്‌സ് ചിറ്റ്‌സ് യഥാക്രമം 5000, 3000, 1000 രൂപാ നിരക്കില്‍ സമ്മാന തുകയും ട്രോഫിയും നല്‍കും. റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്കും പങ്കെടുക്കാം. പൂക്കള മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ആഗസ്ത് 22 നകം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8089955330, 9495588810 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

Keywords: Onam pookalam, Competition, Tourism promotion council, Kasaragod
11:39 pm | 0 comments

ഓണാ­ഘോഷം സംഘ­ടി­പ്പിക്കും

Written By kvartha delta on 13 Aug 2012 | 9:48 pm

Kasaragod, Perumbala, Onam-celebration, Kerala
പെരു­മ്പള: ഈ വര്‍ഷത്തെ ഓണാ­ഘോഷം വിവിധ കലാ­-­കാ­യിക മത്സ­ര­ങ്ങ­ളോടെ വിപു­ല­മാ­യി ന­ട­ത്താന്‍ മഞ്ചം­കൊ­ട്ടു­ങ്കാല്‍ യൂത്ത് ക്ലബ് യോഗം തീരു­മാ­നി­ച്ചു.

ഓണാ­ഘോ­ഷ­ങ്ങള്‍ ജില്ലാ പഞ്ചാ­യത്ത് വൈസ്. പ്രസി­ഡണ്ട് കെ.എസ്. കുര്യാ­ക്കോസ് ഉദ്ഘാ­ടനം ചെയ്യും. വി. രാജന്‍, മന്‍സൂര്‍ കുരി­ക്കള്‍, അഡ്വ. വി. സുരേഷ് ബാബു, ഇ. മാധ­വന്‍ നായര്‍ എന്നി­വര്‍ സംബ­ന്ധി­ക്കും.

യോഗ­ത്തില്‍ മണി­ക­ണ്ഠന്‍ ചെട്ടും­കുഴി അധ്യ­ക്ഷത വഹി­ച്ചു. ഷാനിഷ്, തുള­സീ­ധ­രന്‍ ബാ­നം, പ്രവി­രാ­ജ്, രമേശ് എന്നി­വര്‍ സംസാ­രി­ച്ചു. പരി­പാ­ടി­യുടെ വിജ­യ­ത്തി­നായി സംഘാ­ടക സമിതി രുപീ­ക­രി­ച്ചു. ഭാര­വാ­ഹി­കള്‍: സുദീപ് കുമാര്‍(­ചെ­യര്‍മാന്‍), സുപ്രീ­ത്(­കണ്‍വീ­നര്‍), രമേഷ് (ട്ര­ഷ­റര്‍).

Keywords: Kasaragod, Perumbala, Onam-celebration, Kerala
9:48 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories