Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Office. Show all posts
Showing posts with label Office. Show all posts

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ആദ്യ ഓഫീസ് ജില്ലയില്‍: ചെര്‍ക്കളം

Written By Kvarthakgd on 22 May 2013 | 12:30 pm

കാസര്‍കോട്: ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ആദ്യ ഓഫീസ് കാസര്‍കോട്ട് തുറക്കുമെന്ന് ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളിലും ഓഫീസ് തുടങ്ങും. ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ചെര്‍ക്കളം.

എം.ഐ.സി പ്രസിഡന്റ് ത്വാഖ അഹമ്മദ് മൗലവി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. കെ. മൊയ്തീന്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യു.എം. അബ്ദുര്‍ റഹ്മാന്‍ മൗലവി സ്വാഗതം പറഞ്ഞു. കെ.എം.സി.സി. കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി, അഡ്വ. സി.എന്‍. ഇബ്രാഹിം, കെ.കെ. അബ്ദുല്ല ഹാജി, കെ.എം. സാലിഹ്, സിദ്ദീഖ് നദ്‌വി ചേരൂര്‍ പ്രസംഗിച്ചു.

Minority development corporation, Chairman, Cherkalam Abdulla, Office, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ലയ്ക്ക് പ്രസിഡന്റ് ഖാസി അഹ്മദ് മൗലവി ഉപഹാരം നല്‍കുന്നു.
ടി.ഡി. അഹമ്മദ് ഹാജി, ജലീല്‍ കടവത്ത്, നെക്കര അബൂബക്കര്‍ ഹാജി, സി.എച്ച്. അബ്ദുല്ലക്കുഞ്ഞിഹാജി,
എം.പി. മുഹമ്മദ് ഫൈസി, ശംസുദ്ദീന്‍ ഫൈസി, പള്ളം മുഹമ്മദ്കുഞ്ഞി ഹാജി, അന്‍വര്‍ ഹുദവി, ഇബ്രാഹിം ദാരിമി, മല്ലം സുലൈമാന്‍ ഹാജി, അബ്ദുല്‍ ഖാദര്‍ മദനി, സി. അഹമ്മദ് മുസ്ലിയാര്‍ ചെര്‍ക്കള, സോളാര്‍ കുഞ്ഞഹമ്മദ്ഹാജി, കെ. ഇബ്രാഹിം ഹാജി കുണിയ, കെ. അബ്ദുല്ല കുണിയ, നിസാര്‍ കല്ലട്ര, ഹനീഫ്ഹുദവി ദേലമ്പാടി, അബ്ദുല്ലക്കുഞ്ഞി ഉദുമ, സിറാജുദ്ദീന്‍ ഖാസിലേന്‍, സി.എച്ച്. മുഹമ്മദ്, പി. മമ്മി, ബുര്‍ഹാന്‍ തങ്ങള്‍ ഹുദവി, ഹസൈനാര്‍ പൂച്ചക്കാട് സംബന്ധിച്ചു.

Keyword: Minority development corporation, Chairman, Cherkalam Abdulla, Office, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
12:30 pm | 0 comments

ഇന്‍ഡക്ഷന്‍ കുക്കര്‍ തട്ടിപ്പ് നടത്തിയ സംഘത്തെ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് വിട്ടയച്ചു

Written By kvarthaksd on 24 Apr 2013 | 9:52 pm

കാസര്‍കോട്: ഇന്‍ഡക്ഷന്‍ കുക്കറിന്റെ പേരില്‍ കാസര്‍കോട്ടും പരിസരങ്ങളിലും വന്‍ തട്ടിപ്പ് നടത്തിയ സംഘത്തെ സഹകരണ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് വിട്ടയച്ച സംഭവം വിവാദമാകുന്നു. തൃശൂര്‍ സ്വദേശികളായ അഞ്ചു പേരടങ്ങുന്ന സംഘത്തെ ഇക്കഴിഞ്ഞ ഏപ്രില്‍ 20 നാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ താജ് ഹോട്ടലില്‍ നിന്നും കാസര്‍കോട് ടൗണ്‍ പോലീസ് പിടികൂടിയത്.

തട്ടിപ്പിനിരയായവരുടെ പരാതിയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഉപയോഗിച്ചിരുന്ന ചുവന്ന ആള്‍ട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ സ്റ്റഷനിലെത്തിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സഹകരണ മന്ത്രിയുടെ  ഓഫീസില്‍ നിന്നും പി.എ.യുടെ ഫോണ്‍ കോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എത്തിയിരുന്നു. പിടികൂടിയവരെ കേസെടുക്കാതെ വിട്ടയക്കണമെന്നായിരുന്നു ആവശ്യം.

നിരവധി പേര്‍ പരാതിയുമായി സ്റ്റേഷനിലെത്തിയിരുന്നു. പരാതിക്കാരായ ചിലര്‍ക്ക് മാത്രം വാങ്ങിയ തുക മടക്കി നല്‍കി പ്രശ്‌നം അവസാനിപ്പിക്കുകയും പിടിയിലായവരെ വിട്ടയക്കുകയുമായിരുന്നു. നാലു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 12 മണിക്കൂര്‍ വരെ കുക്കര്‍ ഉപയോഗിക്കാന്‍ കഴിയുമെന്നായിരുന്നു പ്രധാന വാഗ്ദാനം. വീടുകളില്‍ ചെന്നാണ് സംഘം ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഓര്‍ഡര്‍ ശേഖരിച്ചിരുന്നത്. ഓര്‍ഡര്‍ ഫോം പൂരിപ്പിച്ച് നല്‍കുമ്പോള്‍ തന്നെ നോണ്‍സ്റ്റിക് പാത്രം സമ്മാനമായി നല്‍കുന്നു.

സാധാരണ ഇന്‍ഡക്ഷന്‍ കുക്കറിന് 3,500 മുതല്‍ 4,000 രൂപയില്‍ താഴെയാണ് വില. എന്നാല്‍ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന മാജിക് ഇന്‍ഡക്ഷന്‍ കുക്കറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നല്‍കുന്ന കുക്കറിന് 7,500 രൂപ മുതല്‍ 8,000 രൂപവരെയാണ് തട്ടിപ്പ് സംഘം വില ഈടാക്കുന്നത്. പ്രധാനമായും വീട്ടമ്മമാരെയാണ് ഇവര്‍ വലയില്‍ വീഴ്ത്തുന്നത്. കാസര്‍കോട്ട് ബീരന്ത് വയല്‍, കോട്ടക്കണി, മീപ്പുഗിരി, കുഡ്‌ലു, കാളിയങ്കാട്, ബദിയഡുക്ക എന്നിവിടങ്ങളില്‍ കുക്കറിന് ഓര്‍ഡര്‍ സ്വീകരിച്ച് പണം വാങ്ങിയിട്ടുണ്ട്. എല്ലാവര്‍ക്കും സാധാരണ ഇന്‍ഡക്ഷന്‍ കുക്കര്‍ നല്‍കി സംഘം സ്ഥലം വിടുകയാണ് ചെയ്യുന്നത്.

ആദ്യം കുക്കര്‍ 12 മണിക്കൂര്‍ ചാര്‍ജ് ചെയ്ത് വെക്കണമെന്നും സംഘം നിര്‍ദേശിക്കുന്നുണ്ട്. ഇത്രയും സമയത്തിനകം സംഘത്തിന് തട്ടിപ്പ് നടത്തി സ്ഥലം വിടാന്‍ ധാരാളമായിരിക്കും. സംഘത്തിന്റെ തട്ടിപ്പിനെ കുറിച്ച് പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് മന്ത്രിയുടെ ഓഫീസില്‍ നിന്നും ഇടപെടല്‍ ഉണ്ടായത്.

100 ഇന്‍ഡക്ഷന്‍ കുക്കര്‍ ഓര്‍ഡര്‍ ചെയ്തതിന്റെ രേഖകള്‍ പോലീസിന് ലഭിച്ചിരുന്നു. ഒരു സ്ഥലത്ത് തട്ടിപ്പ് നടത്തുന്ന സംഘം അവിടെ നിന്ന് മുങ്ങി മറ്റൊരു സ്ഥലത്ത് തട്ടിപ്പിനിറങ്ങുകയാണ് രീതി. തൃശൂരിലും സംഘത്തിന്റെ തട്ടിപ്പ് അരങ്ങേറിയതായി വിവിരമുണ്ട്. ലോട്ടസ് എന്ന പ്രമുഖ ഇന്‍ഡക്ഷന്‍ കുക്കര്‍ നിര്‍മാണ കമ്പനിയുടെ പേരിലാണ് തട്ടിപ്പ് അരങ്ങേറുന്നത്. മെയ്ഡ് ഇന്‍ ജര്‍മനി എന്നാണ് ഇവരുടെ കയ്യിലുള്ള സാമ്പിള്‍ കുക്കറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു വര്‍ഷത്തെ വാറണ്ടിയും രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതിയുള്ള സമയത്ത് മാത്രം ഉപയോഗിക്കുന്ന ഇന്‍ഡക്ഷന്‍ കുക്കറാണ് മിക്ക കമ്പനികളും വിപണിയില്‍ എത്തിച്ചിട്ടുള്ളത്. ഇതു മുതലെടുത്താണ് ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന കുക്കറെന്ന് പറഞ്ഞ് വ്യാപകമായ തട്ടിപ്പ് സംഘം നടത്തിവരുന്നത്.

പരാതിയുള്ളവരില്‍ നിന്നും വാങ്ങിയ തുക തിരിച്ചു നല്‍കിയതിനാലും ആരും രേഖാമൂലം പരാതി നല്‍കാന്‍ തയ്യറാകാത്തതിനാലും സംഘത്തെ വിട്ടയച്ചുവെന്നാണ് കാസര്‍കോട് ടൗണ്‍ പോലീസിന്റെ വിശദീകരണം.

Fraud, Arrest, Police, Minister, Case, Office, Police-Station, Kasaragod, Kerala, Badiyadukka, Kerala News, International News, National News.
ഇന്‍ഡക്ഷന്‍ കുക്കറുമായി പിടിയിലായ കാര്‍ 
Fraud, Arrest, Police, Minister, Case, Office, Police-Station, Kasaragod, Kerala, Badiyadukka, Kerala News, International News, National News.

Fraud, Arrest, Police, Minister, Case, Office, Police-Station, Kasaragod, Kerala, Badiyadukka, Kerala News, International News, National News.

Fraud, Arrest, Police, Minister, Case, Office, Police-Station, Kasaragod, Kerala, Badiyadukka, Kerala News, International News, National News.

Keywords: Fraud, Arrest, Police, Minister, Case, Office, Police-Station, Kasaragod, Kerala, Badiyadukka, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

9:52 pm | 0 comments

ലീഗ് ആസ്ഥാന മന്ദിരം ഉദ്ഘാടനം

Written By Kvarthakgd on 22 Apr 2013 | 7:05 pm

Munavar Ali Shihab Thangal, Thuruthi league office, Inauguration, Chalanam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
മുസ്ലിം ലീഗ് തുരുത്തി ശാഖ ആസ്ഥാന മന്ദിരം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

Keywords: Munavar Ali Shihab Thangal, Thuruthi league office, Inauguration, Chalanam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:05 pm | 0 comments

കുമ്പള സൂപ്രണ്ടിംഗ് ഓഫീസിന്റെ വാതില്‍ പൊളിച്ച് ഫയലുകള്‍ വലിച്ചിട്ട പ്രതി അറസ്റ്റില്‍

Written By kvarthapressclub on 20 Apr 2013 | 6:07 pm

കുമ്പള: സര്‍വെ വിഭാഗത്തിന്റെ കുമ്പളയിലെ സൂപ്രണ്ടിംഗ് ഓഫീസിന്റെ വാതിലുകള്‍ പൊളിച്ച് ഫയല്‍ വാരിയെറിയുകയും വിലപിടിപ്പുള്ള സര്‍വെ ഉപകരണങ്ങള്‍ വലിച്ചെറിയുകയും ചെയ്ത സംഭവത്തില്‍ ഒരാളെ പോലീസ് കയ്യോടെ പിടികൂടി .

ശനിയാഴ്ച ഓഫീസിന്റെ മുന്നിലെയും പിന്നിലെയും വാതിലുകള്‍ പൊളിച്ച് ഓഫീസിനുള്ളില്‍ കടന്ന് അക്രമം കാട്ടിയ വിവരം തൊട്ടടുത്തുള്ള ഹോട്ടല്‍ ജീവനക്കാരാണ് പോലീസിനെ അറിയിച്ചത്. പെട്ടെന്നുതന്നെ പോലീസെത്തി പ്രതിയെ  അറസ്റ്റുചെയ്യുകയായിരുന്നു.

Kumbala, Office, Police, Arrest, Police-station, Kerala, Kerala News, International News, National News, Gulf News,
സ്റ്റേഷനില്‍ എത്തിയ പ്രതി അവിടെ വെച്ചും അക്രമ ഭീഷണി ഉയര്‍ത്തുകയുണ്ടായി. പിടികൂടിയ പ്രതി കര്‍ണാടക സ്വദേശിയാണെന്നാണ് കരുതുന്നത്. പേരും നാടും ചോദിക്കുമ്പോള്‍ ഇയാള്‍ കന്നടയില്‍ തെറിവിളിക്കുകയാണ് ചെയ്യുന്നത്.

കുമ്പളയിലെ ഒരു വീട്ടില്‍ ഇയാള്‍ ജോലിക്കുനിന്നിരുന്നതായും സൂചനയുണ്ട്. പോലീസ് വീട്ടുകാരെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഓഫീസിന്റെ വാതിലുകളും മറ്റും പൊളിച്ച് അകത്തുകടന്ന് ഫയലുകള്‍ വലിച്ചെറിഞ്ഞ് നാശനഷ്ടമുണ്ടാക്കിയതിന് അധികൃതര്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

Keywords: Kumbala, Office, Police, Arrest, Police-station, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:07 pm | 0 comments

ജയ്ഹിന്ദ് ചാനല്‍ കാസര്‍കോട് ബ്യൂറോ ഉദ്ഘാടനം ചെയ്തു

Written By kvarthaksd on 18 Apr 2013 | 3:26 pm

കാസര്‍കോട്: ജയ്ഹിന്ദ് ചാനലിന്റെ കാസര്‍കോട് ബ്യൂറോ ഓഫീസ് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ താജ് ഹോട്ടലില്‍ ജയ്ഹിന്ദ് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ എം.എം. ഹസന്‍ ഉദ്ഘാടനം ചെയ്തു.

കെ.പി ധനപാലന്‍ എം.പി, എം.എല്‍.എ.മാരായ ബെന്നി ബഹന്നാന്‍, ജോസഫ് വാഴക്കന്‍, പി.സി. വിഷ്ണുനാഥ്, യു.പി. സജീവന്‍, യു.കെ. ഗ്രൂപ്പ് ചെയര്‍മാന്‍ യു.കെ. യൂസുഫ്, മാന്നാര്‍ അബ്ദുല്‍ ലത്ത്വീഫ് മൗലവി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന്‍, താലൂക്ക് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഗിരീഷ്, കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം പി. ഗംഗാധരന്‍ നായര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എന്‍.എം. സുബൈര്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജയ്ഹിന്ദ് ടി.വി. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജെ.എസ്. ഇന്ദു കുമാര്‍ സ്വാഗതവും ജില്ലാ റിപോര്‍ട്ടര്‍ അഡൂര്‍ പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.

Jaihind chann, Office, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News.

Jaihind chann, Office, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News.

Keywords: Jaihind channOffice, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

3:26 pm | 0 comments

ആധാര്‍ വേണം, ഇ.എസ്.ഐ. ആനുകൂല്യത്തിനും

Written By kvarthaksd on 16 Apr 2013 | 7:18 pm

കാസര്‍കോട്: ഇ.എസ്.ഐ. പദ്ധതി പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ ആധാര്‍ നമ്പര്‍ മുഖേന വിതരണം ചെയ്യുന്നത് ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിന് ഇ.എസ്.ഐ. കോര്‍പറേഷന്‍ തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കാന്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ 42 ജില്ലകളിലെ ബ്രാഞ്ച് ഓഫീസുകള്‍ പൈലറ്റ് പ്രൊജക്ടിനായി തെരഞ്ഞെടുത്തിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ തൊഴിലപകടത്തെ തുടര്‍ന്ന് ലഭിക്കുന്ന ശ്വാശ്വത ആനുകൂല്യവും ആശ്രിത ആനുകൂല്യവുമാണ് ആധാര്‍ നമ്പറിലൂടെ വിതരണം ചെയ്യുന്നത്. ക്രമേണ മറ്റ് അനുകൂല്യ വിതരണത്തിനും ആധാര്‍ ബാധകമാക്കും. തൊഴിലപകടത്തെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് പരിശോധനയ്ക്ക് സമര്‍പിക്കുന്ന അപേക്ഷയില്‍ ആധാര്‍ നമ്പര്‍ ഉള്‍പെടുത്തണം.

ആനുകൂല്യങ്ങള്‍ വേഗം ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ തങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പി സ്വയം സാക്ഷ്യപ്പെടുത്തി ഇ.എസ്.ഐ. നമ്പര്‍ സഹിതം ഇ.എസ്.ഐ.സി. ബ്രാഞ്ച് ഓഫീസില്‍ സമര്‍പിക്കണമെന്ന് കോഴിക്കോട് ഡിവിഷണല്‍ ഓഫീസ് ഡയറക്ടര്‍ കെ.പി അപ്പച്ചന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Adhar, Office, Application, Kasaragod, Kerala, Kerala News, International News, National News, Gulf News.കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട്ടെ തൊഴിലാളികള്‍ക്ക് 04994 222315 എന്ന നമ്പറില്‍ ബ്രാഞ്ച് മാനേജരുമായി ബന്ധപ്പെടാം.

Keywords: Adhar, Office, Application, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

7:18 pm | 0 comments

അഴിമതി: കേന്ദ്ര സര്‍വകലാശാലയ്ക്കുമുമ്പില്‍ എസ്.ഡി.പി.ഐ. ധര്‍ണ

കാസര്‍കോട്: എസ്.ഡി.പി.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍വകലാശാലയുടെ നായന്മാറമൂലയിലെ ഓഫീസിനു മുന്നില്‍ ധര്‍ണനടത്തി. സര്‍വകലാശാലയിലെ നിയമന കോഴ, വസ്തുക്കള്‍ വാങ്ങിയതിലെ അഴിമതി, സ്വന്തക്കാരെ ജോലിയില്‍ തിരുകിക്കയറ്റല്‍ എന്നിവ സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ചൊവ്വാഴ്ച രാവിലെ ധര്‍ണ നടത്തിയത്.

ധര്‍ണ ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. എരിയാല്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. പി.എ. അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും ജാബിര്‍ നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു. എ.എച്ച്. മുഹമ്മദ്, ഖാദര്‍ എരിയാല്‍, വൈ. മുഹമ്മദ് കുഞ്ഞി, എസ്.എ. മുഹമ്മദ്, ടി. നൗഷാദ് നേതൃത്വം നല്‍കി.

Kasaragod, SDPI, Office, Naimaramoola, Kerala, Darna, N.U.Abdul Salam, T.Noushad, Jabir Nellikunnu, University, CBI, Investigation, Gafoor, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.

Keywords: Kasaragod, SDPI, Office, Naimaramoola, Kerala, Darna, N.U.Abdul Salam, T.Noushad, Jabir Nellikunnu, University, CBI, Investigation, Gafoor, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
1:36 pm | 0 comments

മന്ത്രി കെ.ബാബു വെള്ളിയാഴ്ച കാസര്‍കോട്ട്

Written By kvarthapressclub on 11 Apr 2013 | 6:00 pm

കാസര്‍കോട്: ഫിഷറീസ്-എക്‌സൈസ് മന്ത്രി കെ.ബാബു വെള്ളിയാഴ്ച കാസര്‍കോട് നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും.രാവിലെ 11.30 ന് ഇടയിലക്കാട് വലിയ പറമ്പ് മത്സ്യത്തൊഴിലാളി വികസന സഹകര സംഘം ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യും. 12 മണിക്ക് തൃക്കരിപ്പൂര്‍ സി.ആര്‍.സി ക്ലബ് ഉദ്ഘാടനം.

 K.Babu, Excise,Fisheries, Programme,Minister, Kasaragod, Office, Building, Inauguration, Kerala, Kerala News,12.30 ന് കന്നുവീട് കടപ്പുറം തൃക്കരിപ്പൂര്‍ മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം ഓഫീസ് കെട്ടിടം ഉദ്ഘാടനം. ഒരുമണിക്ക് പടന്ന കടപ്പുറം ഫിഷറീസ് എച്ച്.എസ്.എസ്. കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം. തുടര്‍ന്ന് രണ്ടുമണിക്ക് തൃക്കരിപ്പൂര്‍ ഒരിയര അംബേദ്കര്‍ റോഡ് ഉദ്ഘാടനം എന്നിവ അദ്ദേഹം നിര്‍വഹിക്കും.

Keywords: K.Babu, Excise,Fisheries, Programme,Minister, Kasaragod, Office, Building, Inauguration, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:00 pm | 0 comments

ബി.ജെ.പി നേതാവിന്റെ അറസ്റ്റ്: സംഘപരിവാര്‍ സി.ഐ. ഓഫീസ് മാര്‍ച് നടത്തി

Written By kvarthapressclub on 10 Apr 2013 | 6:24 pm

ആദൂര്‍: ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റും വിശ്വ ഹിന്ദു പരിഷത്ത് നേതാവുമായ മുളിയാറിലെ എ. കരുണാകരന്‍ മാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ആദൂര്‍ സി.ഐ ഓഫീസിലേക്ക് മാര്‍ച് നടത്തി.

നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച് സി.ഐ ഓഫീസിന് 100 മീറ്റര്‍ അകലെ പോലീസ് തടഞ്ഞു. മാര്‍ച് ബി.ജെ.പി ജില്ലാ സെക്രട്ടറി കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. പ്രവീണ്‍ കുമാര്‍ കോടോത്ത്, സുരേഷ്‌കുമാര്‍ ഷെട്ടി എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് ദിനേശ് മടപ്പുര, സുരേഷ്‌കുമാര്‍ ഷെട്ടി, കെ. രമേശന്‍, സുധാമ, ശ്രീകൃഷ്ണ ഭട്ട്, ഹരീഷ് നാരമ്പാടി, പ്രമീള സി.നായിക്ക്, സുനില്‍കുമാര്‍, എം.കെ രാഘവന്‍, ചന്ദ്രശേഖരന്‍, കൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 B.J.P,Leader, Arrest, Office, March, Adhur, President, Secretary, Adv.Srikanth, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.

Related News: 
ആദൂര്‍ സി.ഐക്കെതിരെ നടപടിയെടുക്കുക: ഹിന്ദുഐക്യവേദി

Keywords: B.J.P,Leader, Arrest, Office, March, Adhur, President, Secretary, Adv.Srikanth, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
6:24 pm | 0 comments

പാസ്‌പോര്‍ട്ട് കേന്ദ്രം: എം.പി. തടസം നില്‍ക്കുന്നു - എ. അബ്ദുര്‍ റഹ്മാന്‍

കാസര്‍കോട്: ജില്ലയില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അനുവദിക്കുന്നതില്‍ എം.പി. പി. കരുണാകരന്‍ തടസം നില്‍ക്കുന്നതായി മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍ ആരോപിച്ചു. മഞ്ചേശ്വരം മുതല്‍ തൃക്കരിപ്പൂര്‍ വരെയുള്ള പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് പയ്യന്നൂരിലെ സേവാ കേന്ദ്രത്തെ ആശ്രയിക്കേണ്ട ദുരിതാവസ്ഥയാണുള്ളത്. സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന പ്രദേശങ്ങളിലും ഒന്നില്‍കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തിച്ചുവരുമ്പോള്‍ ജില്ലയില്‍ ഒരൊറ്റ കേന്ദ്രം പോലും അനുവദിച്ചിട്ടില്ല.

സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ പയ്യന്നൂരില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേകം താല്‍പര്യം കാട്ടിയ എം.പി. കാസര്‍കോട് ജില്ലയെ പാടെ അവഗണിക്കുകയും ജില്ലാ ആസ്ഥാനമായ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും പാസ്‌പോര്‍ട്ട് കേന്ദ്രം അനുവദിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിനുനേരെ മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. ജില്ലയിലെ റെയില്‍വെ വികസനത്തിന്റെയും മേല്‍പാലങ്ങളുടെ നിര്‍മാണ കാര്യത്തിലും രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിക്കുന്നതിലും എം.പി. തികഞ്ഞ അനാസ്ഥയാണ് ജനങ്ങളാട് കാട്ടുന്നത്.

Passport, Office, P.Karunakaran MP, Neglect, A.Abdur Rahman, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
A.Abdur Rahman
കല്ല്യാശ്ശേരി, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍മാത്രം വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന എം.പി. എല്ലാ കാര്യങ്ങളിലും കാസര്‍കോട് ജില്ലയെ പാടെ തഴയുന്നു. ഇത് ജില്ലയിലെ ജനങ്ങളോടുള്ള
വെല്ലുവിളിയും നിതി നിഷേധവുമാണ്.

കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം സ്ഥാപിക്കുന്നതിനും രാജധാനി എക്‌സ്പ്രസിന് ജില്ലാ ആസ്ഥാനത്ത് സ്‌റ്റോപ്പ് അനുവദിക്കുന്നതിനും വിവിധ റെയില്‍വെ മേല്‍പാലങ്ങളുടെ നിര്‍മാണത്തിനും റെയില്‍വെ സ്‌റ്റേഷനുകളുടെ നവീകരണത്തിനും എം.പി. മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പിതൃത്വം ഏറ്റെടുത്ത് എട്ടുകാലി മമ്മുഞ്ഞി ചമയുന്നത് എം.പി. അവസാനിപ്പിക്കണമെന്നും അബ്ദുര്‍ റഹ്മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.


Keywords: Passport, Office, P.Karunakaran MP, Neglect, A.Abdur Rahman, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
10:58 am | 0 comments

കൊപ്പലില്‍ സിപിഎം ഓഫീസിന് നേരെ കരിഓയില്‍ പ്രയോഗം; യൂത്ത് ലീഗ് പ്രവര്‍ത്തകന് മര്‍ദനം

Written By Kvarthakgd on 7 Apr 2013 | 10:23 pm

ഉദുമ: കൊപ്പലില്‍ സി.പി.എം ഓഫീസിന് നേരെ കരിഓയില്‍ പ്രയോഗം. സി.പി.എം ബ്രാഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്ന കൊപ്പല്‍ എ.കെ.ജി മന്ദിരമാണ് കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുസ്ലിംലീഗുകാരാണ് ഇതിന് പിന്നിലെന്ന് സി.പി.എം നേതൃത്വം ബേക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു.

 CPM, Koppal office, Black oil, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News,
Iqbal
അതിനിടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത്‌ലീഗ് പ്രവര്‍ത്തകനെ മര്‍ദനമേറ്റ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുസ്‌ലിം യൂത്ത് ലീഗ് കാപ്പില്‍ ശാഖ സെക്രട്ടറി ബേക്കല്‍ ഇബ്‌റാഹിമിന്റെ മകന്‍ ഇഖ്ബാലി(22)നെയാണ് മര്‍ദനമേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രി കൊപ്പലില്‍ ഒരു സംഘം സി.പി.എം.പ്രവര്‍ത്തകരാണ് തന്നെ അക്രമിച്ചതെന്ന് ഇഖ്ബാല്‍ പറഞ്ഞു.

CPM, Koppal office, Black oil, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയ
കൊപ്പലിലെ എ.കെ.ജി മന്ദിരം
Keywords: CPM, Koppal office, Black oil, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:23 pm | 0 comments

മാതൃഭൂമി ഫോട്ടോഗ്രാഫര്‍ രാമനാഥ പൈയുടെ ബൈക്ക് കവര്‍ന്നു

Written By kvarthaksd on 6 Apr 2013 | 7:37 pm

കാസര്‍കോട്: മാതൃഭൂമി ഫോട്ടോഗ്രാഫറും കെ.യു.ഡബ്ല്യു. ജെ. ജില്ലാ കമ്മിറ്റിയംഗവുമായ രാമനാഥ പൈയുടെ ബൈക്ക് കവര്‍ന്നു. വ്യാഴാഴ്ച വൈകിട്ട് 6.30 മണിയോടെ മാതൃഭൂമി ഓഫീസ് പരിസരത്ത് വെച്ചാണ് കവര്‍ച.


Bike-Robbery, Press Club, Office, Police, Kasaragod, Kerala, Kerala News, International News, National News.പ്രസ്‌ക്ലബ് ജംഗ്ഷന് സമീപം മാതൃഭൂമി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴെ പാര്‍ക് ചെയ്തതായിരുന്നു ബൈക്ക്. അല്‍പം കഴിഞ്ഞ് നോക്കിയപ്പോഴാണ് ബൈക്ക് കവര്‍ച ചെയ്ത വിവരം അറിഞ്ഞത്. ടൗണ്‍ പോലീസില്‍ പരാതി നല്‍കി. ഇതിനു മുമ്പും രാമനാഥ പൈയുടെ ബൈക്ക് കവര്‍ച ചെയ്തിരുന്നു.

Keywords: Bike-Robbery, Press Club, Office, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:37 pm | 0 comments

സി.പി.എം. ബാര ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു

Written By kvartha delta on 30 Mar 2013 | 5:20 pm

ഉദുമ: സി.പി.എം. ബാര ബ്രാഞ്ചിനായി പാറക്കടവില്‍ നിര്‍മിച്ച പാച്ചേനി കുഞ്ഞിരാമന്‍ സ്മാരക മന്ദിരം പാറക്കടവ് ബാലകൃഷ്ണന്‍ മെമ്മോറിയല്‍ ഹാളില്‍ പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

Kodiyeri Balakrishnan, CPIM, Office, Inauguration, Udma, Kasaragod, Kerala, K. Kunhiraman MLA,

പാച്ചേനി കുഞ്ഞിരാമന്റെ ഫോട്ടോ ജില്ലാസെക്രട്ടറി കെ.പി. സതീഷ്ചന്ദ്രനും എം. കുഞ്ഞമ്പു നായരുടെ ഫോട്ടോ ജില്ലാസെക്രട്ടറിയറ്റ് അംഗം പി. രാഘവനും കെ.ടി. അച്യുതന്റെ ഫോട്ടോ കെ. കുഞ്ഞിരാമന്‍ എം.എല്‍.എയും പാറക്കടവ് ബാലകൃഷ്ണന്റെ ഫോട്ടോ ജില്ലാകമ്മിറ്റി അംഗം എം. ലക്ഷ്മിയും അനാഛാദനം ചെയ്തു.

പൊതുയോഗത്തില്‍ മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ. കസ്തൂരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഹ്മദ് ഷാഫി, കെ. സന്തോഷ്‌കുമാര്‍, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍, സംസ്ഥാന കമ്മിറ്റിയംഗം മധുമുതിയക്കാല്‍, അഡ്വ. എന്‍.വി. രാമകൃഷ്ണന്‍, വി.ആര്‍. ഗംഗാധരന്‍, വി. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.  എം.കെ. വിജയന്‍ സ്വാഗതവും പി. ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Kodiyeri Balakrishnan, CPIM, Office, Inauguration, Udma, Kasaragod, Kerala, K. Kunhiraman MLA,

Keywords: Kodiyeri Balakrishnan, CPIM, Office, Inauguration, Udma, Kasaragod, Kerala, K. Kunhiraman MLA, K.V. Kunhiraman, Photo, Bare, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:20 pm | 0 comments

സഹകരണ ബാങ്കുകള്‍ ഫ്രാഞ്ചൈസികളാകും; ജീവനക്കാരുടെ ജോ.രജിസ്ട്രാര്‍ ഓഫീസ് മാര്‍ച് 20ന്

Written By kvarthapressclub on 18 Mar 2013 | 3:25 pm


Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News,Bank,

കാസര്‍കോട്: ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും കേരളത്തില്‍ സജീവസാന്നിധ്യമായിട്ടുള്ള സഹകരണ മേഖല നേരിടുന്ന കടുത്ത വെല്ലുവിളികളെ പ്രതിരോധിക്കുന്നതിന് കക്ഷിരാഷ്ട്രീയം മറന്ന് സഹകരണ ജീവനക്കാര്‍ 20ന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തിരുവനന്തപുരത്ത് നിയമസഭയ്ക്ക് മുന്നിലേക്കും മറ്റ് ജില്ലാ കേന്ദ്രങ്ങളില്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്കുമാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച് നടത്തുന്നത്.

ബുധനാഴ്ച രാവിലെ 10.30ന് വിദ്യാനഗര്‍ ഗവ. കോളജ് പരിസരത്തുനിന്ന് മാര്‍ച് പുറപ്പെടും. തുടര്‍ന്ന് കലക്ട്രേറ്റ് ജംഗ്ഷനില്‍ നടക്കുന്ന ധര്‍ണ പി. കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും സഹകാരികളും സംസാരിക്കും.

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പ്രണ്ട്, എംപ്ലോയീസ് യൂണിയന്‍, എംപ്ലോയീസ് കൗണ്‍സില്‍ തുടങ്ങി ജീവനക്കാരുടെ എല്ലാ സംഘടനകളും ഉള്‍കൊള്ളുന്നതാണ് സംയുക്ത സമര സമിതി.

കേരളത്തിലെ സഹകരണ വായ്പാ മേഖലയുടെ ഘടന തന്നെ തകര്‍ക്കുന്ന പ്രകാശ്ബക്ഷി കമ്മിറ്റി റിപോര്‍ട്ട് തള്ളിക്കളയുക, നബാര്‍ഡിന്റെ സഹകരണ മേഖലയോടുള്ള അവഗണ അവസാനിപ്പിക്കുക, ബാങ്കിംഗ് ഭേദഗതിയുടെ ഭാഗമായി പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കുണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കുക, ടാക്‌സ് നിയമത്തില്‍ സഹകരണ സംഘങ്ങള്‍ക്ക് ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണി മുടക്കും മാര്‍ചും നടത്തുന്നത്.

സഹകരണ മേഖലയെകുറിച്ച് പഠിക്കുന്നതിന് വേണ്ടി റിസര്‍വ് ബേങ്ക് നിയമിച്ചിട്ടുള്ള പ്രകാശ്ബക്ഷി റിപോര്‍ട്ട് കേരളത്തിലെ പ്രാഥമിക വായ്പാ സംഘങ്ങളുടെ നിലനില്‍പിന് ഭീഷണി ഉയര്‍ത്തുന്നതാണ്. സഹകരണ ബാങ്കുകള്‍ ജില്ലാ ബാങ്കുകളുടെ ഫ്രാഞോ്‌ചൈസിയായി പ്രവര്‍ത്തിക്കണമെന്നാണ് റിപോര്‍ടില്‍ പറയുന്നത്. വായ്പ നല്‍കാനും വായ്പ സ്വീകരിക്കുന്നതിനും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. എല്ലാത്തിനും ജില്ലാ ബാങ്കിന്റെ അനുമതി വേണം.ബാങ്കിംഗ് ഇതര സേവനങ്ങള്‍ പാടില്ലെന്ന് റിപോര്‍ടില്‍ ശുപാര്‍ശയുണ്ട. കേരളത്തിന്റെ സര്‍വ മേഖലയിലും വ്യാപിച്ചുകിടക്കുന്ന സഹകരണ ബാങ്കുകള്‍ക്കെതിരായ റിപോര്‍ട്ട് പൂര്‍ണമായും തള്ളികളയണമെന്നാണ് പ്രധാന ആവശ്യം. കേരളത്തിലെത്തി കാര്യങ്ങള്‍ പഠിക്കാതെയാണ് റിപോര്‍ട് തയ്യാറാക്കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. മുന്‍ സഹകരണ മന്ത്രി എം.വി.രാഘവനുമായി ഉടക്കി സംസ്ഥാന സര്‍വീസില്‍ നിന്ന് നബാര്‍ഡിലേക്ക് പോയ ഉദ്യോഗസ്ഥനാണ് പ്രകാശ്ബക്ഷി.

ബാങ്കിംഗ് റെഗുലേഷന്‍ ഭേദഗതിയിലൂടെ സസഹകരണ മേഖലയ്ക്ക് നിലവില്‍ ലഭ്യമായിരുന്ന സംരക്ഷണം റിപോര്‍ടിലൂടെ അട്ടിമറിക്കപ്പെടുകയാണ്. കേരളത്തിന്റെ പ്രത്യേകതകള്‍ ഉള്‍കൊണ്ടുകൊണ്ട് കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഇളവ് അനുവദിക്കണം. നബാര്‍ഡിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണം.

വാര്‍ത്താസമ്മേളനത്തില്‍ സംയുക്തസമരസമിതി ജില്ലാ ചെയര്‍മാന്‍ പി.കെ. വിനയകുമാര്‍, വിവിധ സംഘടനാ നേതാക്കളായ പി. നാരായണന്‍ നമ്പ്യാര്‍, എം. അശോക റൈ, പി.കെ. വിനോദ്കുമാര്‍, എ. രവീന്ദ്രന്‍, പി.പി. സുകുമാരന്‍, പി. ജാനകി, കൊപ്പല്‍ പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News,Bank, March, Employees, Office, Kasaragod, Strike, Thiruvananthapuram, Collectorate, Kerala, Cooperative bank employees joint registrar office march on March 20
3:25 pm | 0 comments

ഹിന്ദു ഐക്യവേദിയുടെ എസ്.പി.ഓഫീസ് മാര്‍ചില്‍ പ്രതിഷേധം ഇരമ്പി


Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News,Kasaragod,

കാസര്‍കോട്: നിരപരാധികളെ പീഡിപ്പിക്കുകയും യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കി വാടക പ്രതികളെ അറസ്റ്റുചെയ്യുകയും ചെയ്യുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ഉച്ചയോടെ കാസര്‍കോട് എസ്.പി.ഓഫീസിലേക്ക് നടത്തിയ മാര്‍ചില്‍ പ്രതിഷേധം ഇരമ്പി.

രാംദാസ് നഗറില്‍ നിന്നാരംഭിച്ച മാര്‍ച് എസ്.പി.ഓഫീസിനു സമീപം ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു. മാര്‍ചില്‍ അങ്കാര ശ്രീപദ്രെയുടെ അധ്യക്ഷതയില്‍ രവീശതന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്തു. കെ.സുരേന്ദ്രന്‍,ജനാര്‍ദനന്‍, സുരേഷ് കുമാര്‍ ഷെട്ടി, അഡ്വ.കെ.ശ്രീകാന്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News,Kasaragod, Office, March, Arrest, Police, Women, Kerala.
3:17 pm | 0 comments

വാട്ടര്‍ അതോറിറ്റിയുടെ കണ്‍മുന്നില്‍ ജലധാര; അറിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥര്‍

Written By kvarthapressclub on 16 Mar 2013 | 12:47 pm

Water authority, Employees, Kasaragod, Natives, Vidya Nagar, Thalangara, Pulikunnu, Office, Kerala, Kerala News, International News

കാസര്‍കോട്: വിദ്യാനഗറിലെ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ കുടിവെള്ള പൈപ്പ് പൊട്ടി ജലധാര. എന്നാല്‍ തങ്ങള്‍ പൈപ്പ് പൊട്ടിയ കാര്യം അറിഞ്ഞില്ലെന്നാണ് സംഭവം അറിയിച്ച നാട്ടുകാരോട് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

കൊടുംവേനലില്‍ നഗരവാസികള്‍ ഒരു തുള്ളി വെള്ളത്തിന് വേണ്ടി പരക്കം പായുമ്പോഴാണ് വിദ്യാനഗറില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. പത്തു ദിവസത്തോളം വെള്ളം കിട്ടാതെ വലഞ്ഞ കാസര്‍കോട് നഗരസഭയിലെ ഹൊന്നമൂല, തളങ്കര, പുലിക്കുന്ന് ഭാഗങ്ങളിലെ ജനങ്ങള്‍ നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് വളഞ്ഞ് ഉദ്യോഗസ്ഥരെ പ്രതിഷേധം അറിയിച്ചിരുന്നു.

Water authority, Employees, Kasaragod, Natives, Vidya Nagar, Thalangara, Pulikunnu, Office, Kerala, Kerala News, International News,
പിന്നീട് ടാങ്കറില്‍ വെള്ളമെത്തിയ അധികൃതര്‍ മോട്ടോറും പൈപ്പും നന്നാക്കിയെങ്കിലും പൈപ്പ് പൊട്ടല്‍ ഇപ്പോഴും പതിവ് സംഭവമായി തുടരുകയാണ്. തങ്ങളുടെ കണ്‍മുന്നില്‍ നടന്ന കാഴ്ച പോലും കണ്ടില്ലെന്ന് പറഞ്ഞ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ ഇപ്പോഴും കൈമലര്‍ത്തുകയും ചെയ്യുന്നു.

Keywords: Water authority, Employees, Kasaragod, Natives, Vidya Nagar, Thalangara, Pulikunnu, Office, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
12:47 pm | 0 comments

സി.പി.എം ഓഫീസിന്റെ വാതിലിന് സാമൂഹ്യവിരുദ്ധര്‍ തീവെച്ചു

Written By kvarthaksd on 15 Mar 2013 | 12:55 pm

CPM, Fire, Office, Adhur, Police, Kasaragod, Kerala, Kerala News, International News, National News.
File Photo
കാസര്‍കോട്:  പൊവ്വല്‍ മാസ്തിക്കുണ്ടിലെ  സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ വാതിലിന് മാലിന്യങ്ങള്‍ കൂട്ടിയിട്ട് സാമൂഹ്യ വിരുദ്ധര്‍ തീവെച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെട്ടത്.

സി.പി.എം ബ്രഞ്ച് കമ്മിറ്റി ഓഫീസിനോട് അനുബന്ധിച്ച് യുവധാര ക്ലബ്ബും പ്രവര്‍ത്തിക്കുന്നുണ്ട്. തീവെപ്പുണ്ടായ വിവരമറിഞ്ഞ് ആദൂര്‍ സി.ഐ എ. സതീഷ്, എസ്.ഐ ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സി.പി.എം ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരും സംഭവമറിഞ്ഞെത്തിയിരുന്നു. രാത്രി പത്ത് മണിവരെ ക്ലബില്‍ പ്രവര്‍ത്തകരുണ്ടായിരുന്നു. ഓഫീസിന്റെ മുന്‍ വശത്തെ വാതില്‍ പത്ത് സെന്റീമീറ്ററോളം കത്തിയിട്ടുണ്ട്. ബ്രാഞ്ച് സെക്രട്ടറി അഷ്‌റഫ് ഉച്ചയോടെ ആദൂര്‍ പോലീസില്‍ പരാതി നല്‍കി.

Keywords: CPM, Fire, Office, Adhur, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

12:55 pm | 0 comments

ആറ് വിദ്യാര്‍ത്ഥികള്‍ ഷോക്കേറ്റ് മരിച്ച കേസ്: വൈദ്യുതി ജീവനക്കാരെ കുറ്റവിമുക്തരാക്കി

Written By kvarthapressclub on 9 Mar 2013 | 7:00 pm

Released,Path, Lieu, Engineer,Students, Electricity, Employees, Case, Manjeshwaram, Office, Kasaragod, Uppala, kudlu, Thiruvananthapuram,
കാസര്‍കോട്: പാതയോരത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ ചവിട്ടി ചോക്കേറ്റ് ആറു പിഞ്ചുകുഞ്ഞുങ്ങള്‍ മരിക്കാനിടയായ കേസില്‍ പ്രതികളായ വൈദ്യുതി ജീവനക്കാരെ കുറ്റവിമുക്തരാക്കി.മഞ്ചേശ്വരം കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ സബ് എഞ്ചിനീയര്‍ ടി.എം.ബാലഗോപാലന്‍(47), ലൈന്‍മാന്‍ കുഡ്‌ലുവിലെ സി.ജയന്ത, അസി. എഞ്ചിനീയര്‍  ഉപ്പളയിലെ എം.പി.പത്മനാഭന്‍, റിട്ടയേര്‍ഡ് ഓവര്‍സിയര്‍ തിരുവനന്തപുരം വഞ്ചിയൂരിലെ സുകുമാരന്‍ നായര്‍(61) എന്നിവരെയാണ്  കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോതി(മൂന്ന്) വെറുതെ വിട്ടത്.

2000 ജുലൈ പത്തിന് വൊര്‍ക്കോടി ഗ്രാമപഞ്ചായത്തിലെ വേദോടിയിലാണ് സംഭവം.സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുവരികയായിരുന്ന അഞ്ചും ആറും വയസ്സുള്ള ആറു കുട്ടികള്‍ പാതയോരത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ ചവിട്ടുകയും ഷോക്കേറ്റ് മരിക്കുകയുമായിരുന്നു.

വേദോടിയിലെ അബ്ദുല്‍ മുത്തലീബ്(6),അബ്ദുല്‍ സലീം(6),മറിയമ്മത്ത് ഫൗസിയ(6),ഹസന്‍ സക്കീര്‍(6), താഹിറ(8), അസ്മ(5) എന്നീ കുട്ടികളാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പോലീസ് വൈദ്യുതി വകുപ്പ് ജീവനക്കാരെ പ്രതിയാക്കി നരഹത്യയ്ക്ക് കേസെടുക്കുകയായിരുന്നു.

Keywords: Released,Path, Lieu, Engineer,Students, Electricity, Employees, Case, Manjeshwaram, Office, Kasaragod, Uppala, kudlu, Thiruvananthapuram, School, House, Childrens, Death, Kerala,Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:00 pm | 0 comments

കാഞ്ഞങ്ങാട്-കണിയൂര്‍ പാത: ദിശ മാറ്റാന്‍ ഇടപെട്ടത് പാസഞ്ചേഴ്‌സ് അസോസിയേഷന്‍: എംപി

Kanhangad, Railway, MP, P.Karunakaran-MP, Press meet, kasaragod, Kerala, Office, CPM, Budget, Kaniyoor, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കണിയൂര്‍ റെയില്‍പാതയുടെ ദിശ മാറ്റാന്‍ റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷനാണ് നിവേദനം നല്‍കിയതെന്ന് പി കരുണാകരന്‍ എംപി വെളിപ്പെടുത്തി. കാഞ്ഞങ്ങാട്-കണിയൂര്‍ പാതയുമായി ബന്ധപ്പെട്ട് ചിലര്‍ അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ ഇന്ന് രാവിലെ കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ പാതയുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിക്കണം. വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരുന്ന സ്വപ്‌ന പദ്ധതിയായ കാഞ്ഞങ്ങാട്-പാണത്തൂര്‍-കണിയൂര്‍ പാത സാക്ഷാത്കരിക്കുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പകരം വിഷയം രാഷ്ട്രീയവല്‍ക്കരിച്ച് വ്യതിചലിപ്പിക്കാന്‍ ചിലര്‍ കുത്സിത ശ്രമങ്ങള്‍ നടത്തുകയാണ്. നിര്‍ദിഷ്ട റെയില്‍പാത കാഞ്ഞങ്ങാട്-കണിയൂര്‍ പാത മാത്രമാണെന്നും ഇതുസംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചതാണ്. ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കുകയും ചെയ്തു.

പുതിയ റെയില്‍വെ ബജറ്റില്‍ കോട്ടിക്കുളം-കണിയൂര്‍ സര്‍വേ വേണമെന്ന് താന്‍ നിര്‍ദേശിക്കുകയോ ഇതാവശ്യപ്പെട്ട് ആര്‍ക്കെങ്കിലും കത്ത് നല്‍കുകയോ ചെയ്തിട്ടില്ല. ഇല്ലാത്ത കത്തിന്റെ പേരില്‍ ബോധപൂര്‍വം തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. ബജറ്റ് റിപോര്‍ട്ടില്‍ കാഞ്ഞങ്ങാട്-കണിയൂര്‍ എന്നതിന് പകരം കോട്ടിക്കുളം-കണിയൂര്‍ എന്ന് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സ്ഥിരീകരണത്തിനായി റെയില്‍വെ മന്ത്രിയെയും വകുപ്പ് മന്ത്രിയെയും വകുപ്പ് സെക്രട്ടറിയെയും ചുമതലയുള്ള ഉദ്യോസ്ഥനെയും താനും പി രാജീവന്‍ എംപിയും ചേര്‍ന്ന് നേരില്‍ കാണുകയും വ്യക്തത ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ഇങ്ങനെയൊരു നിര്‍ദേശം എംപിയോ സര്‍ക്കാരോ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ഓഫീസില്‍ നിന്നും സംഭവിച്ച തെറ്റാണെന്നും സമ്മതിച്ച റെയില്‍വെ ഉദേ്യാഗസ്ഥര്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടന റെയില്‍വെ മന്ത്രാലയത്തിന് നല്‍കിയ നിവേദനമാണ് ഇത്തരത്തിലൊരു തെറ്റ് വരാന്‍ ഇടയാക്കിയതെന്നും ഉദേ്യാഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് എംപി പറഞ്ഞു. പ്രസ്തുത തെറ്റ് തിരുത്താന്‍ അപ്പോള്‍ തന്നെ താന്‍ ആവശ്യപ്പെടുകയും അത് ബജറ്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും എംപി വിശദീകരിച്ചു.

തുടര്‍ചയായ ഇടപെടലുകളെ തുടര്‍ന്നാണ് 2012-13 റെയില്‍വെ ബജറ്റില്‍ കാഞ്ഞങ്ങാട്-കണിയൂര്‍ പാത ഇടം നേടുന്നതും അത് പ്ലാനിംഗ് കമ്മീഷന്റെ അനുമതിക്കായി ശുപാര്‍ശ ചെയ്യുന്നതും. ഈ പാതക്ക് ബജറ്റ് വിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക മേപ്പും പ്രൊജക്ടും കേന്ദ്ര റെയില്‍വെ മന്ത്രി പവന്‍ ബന്‍സിലാല്‍, കേരളത്തിന്റെ റെയില്‍വെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്ക് കൈമാറിയിട്ടുമുണ്ട്. പാണത്തൂരില്‍ നിന്ന് കണിയൂര്‍ വരെ ബാക്കിഭാഗം സര്‍വേ പൂര്‍ത്തീകരിക്കുന്നതിനായുള്ള പ്രൊജക്ട് റിപോര്‍ട്ട് കര്‍ണാടക മുഖ്യമന്ത്രിക്കും ബാംഗ്ലൂര്‍ റെയില്‍വെ അധികൃതര്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. ഈ പാത യാഥാര്‍ഥ്യമാകാനുള്ള ശ്രമങ്ങള്‍ സജീവമായി നടന്നുവരുമ്പോള്‍ അത്തരം ശ്രമങ്ങളെ തളര്‍ത്താനേ ഇപ്പോള്‍ നടക്കുന്ന അനാവശ്യ വിവാദങ്ങള്‍ ഉപകരിക്കുകയുള്ളൂവെന്ന് എംപി കൂട്ടിച്ചേര്‍ത്തു.

ഈ പാത സംബന്ധിച്ച് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ പ്രതിനിധി സംഘം മണ്ഡലത്തിലെ എംപിയും പാത ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ തന്നെ കാണാന്‍ ശ്രമിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ല. തന്നെയും കൂട്ടി ബന്ധപ്പെട്ട മന്ത്രിയെയും മറ്റും കണ്ടിരുന്നെങ്കില്‍ എല്ലാവര്‍ക്കുമുള്ള തെറ്റിദ്ധാരണ അപ്പോള്‍ തന്നെ മാറ്റാന്‍ കഴിയുമായിരുന്നു. ഇത്തരം വികസന മുന്നേറ്റങ്ങള്‍ രാഷ്ട്രീയത്തിനതീതമായിരിക്കണം. രാഷ്ട്രീയം കടന്നുവന്നാല്‍ അത് ഈ പദ്ധതിക്ക് തിരിച്ചടിയായി മാറുമെന്നും എംപി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി അപ്പുക്കുട്ടന്‍ എന്നിവരും സംബന്ധിച്ചു.

Keywords: Kanhangad, Railway, MP, P.Karunakaran-MP, Press meet, kasaragod, Kerala, Office, CPM, Budget, Kaniyoor, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:18 pm | 0 comments

ലക്ഷങ്ങളുമായി കാര്‍ഗോ കമ്പനി മുങ്ങി; അഞ്ഞൂറോളം പേര്‍ വഞ്ചിതരായി

Written By kvarthaksd on 6 Mar 2013 | 5:55 pm

Abudhabi, Fake Notes, Office, Arrest, Kasaragod, Kerala News, International News, National News, Gulf News.
അബുദാബി: ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഗോയുമായി തൃക്കരിപ്പൂര്‍ സ്വദേശികളായ കാര്‍ഗോ കമ്പനി ഉടമകള്‍ അബുദാബിയില്‍ നിന്ന് മുങ്ങി. മലയാളികളുള്‍പെടെ അഞ്ഞൂറോളം പേര്‍ വഞ്ചിതരായി. മുസ്ത്വഫ അല്‍ഷാബിയെ 10 ലെ കാര്‍ഗോ കമ്പനി പൂട്ടിയാണ് ഉടമകള്‍ മുങ്ങിയത്.

തലേന്ന് രാത്രി വരെ ഇവര്‍ ഇടപാടുകാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയിരുന്നു. ഇലക്‌ട്രോണിക്‌സ് സാധനങ്ങളും മറ്റും വിലപിടിച്ച ഉല്‍പന്നങ്ങളും അടക്കമുള്ളവ ഇവിടെ നാട്ടിലെത്തിക്കാന്‍ വേണ്ടി ഏല്‍പിച്ചിരുന്നു. മലയാളികളടക്കം 500 ലേറെ പേര്‍ ഇവിടെ സാധനങ്ങള്‍ ഏല്‍പിച്ചതായാണ് കണക്ക്. എന്നാല്‍ 24 ന് പുലര്‍ചെ സ്ഥാപനം പൂട്ടി തൃക്കരിപ്പൂര്‍ സ്വദേശികളായ ഉടമകള്‍ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.

സാധനങ്ങള്‍ അയക്കാന്‍ ഏല്‍പിച്ച ശേഷം നാട്ടില്‍ പോയവരും ഏറെയാണ്. ഒക്ടോബര്‍ മുതല്‍ ഏല്‍പിച്ച സാധനങ്ങള്‍ പോലും നഷ്ടപ്പെട്ടവയില്‍പെടും. സാധനങ്ങള്‍ നാട്ടിലെത്താത്തപ്പോള്‍ കാര്‍ഗോ ഓഫീസില്‍ അന്വേഷിച്ച് ചെന്നവരോട് നാട്ടില്‍ കള്ളനോട്ട് പിടികൂടിയതിനെതുടര്‍ന്ന് കസ്റ്റംസ് പരിശോധന ശക്തമാക്കിയതാണ് കാലതാമസത്തിന് കാരണമെന്നായിരുന്നു പറഞ്ഞിരുന്നത്. വീണ്ടും അന്വേഷിച്ചപ്പോഴാണ് ഉടമകള്‍ സ്ഥാപനം പൂട്ടി മുങ്ങിയ വിവരം അറിയുന്നത്.

Keywords: Abudhabi, Fake Notes, Office, Arrest, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:55 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories