Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Obituary. Show all posts
Showing posts with label Obituary. Show all posts

സ്‌കൂള്‍ ബസ് കയറി എല്‍.കെ.ജി വിദ്യാര്‍ത്ഥി മരിച്ചു

Written By kvarthaksd on 18 Jun 2013 | 12:01 pm

കുമ്പള: സ്‌കൂള്‍ ബസ് കയറി എല്‍.കെ.ജി വിദ്യാര്‍ത്ഥി മരിച്ചു. സീതാംഗോളി കട്ടത്തടുക്ക മുഹിമ്മാത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥി ഹേരൂര്‍ ചിന്നമുഗര്‍ കാജാ റോഡിലെ ഇബ്രാഹിം-ഹാജിറ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജാസിം (നാല്) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. കുട്ടികളുമായെത്തിയ ബസ് ഗ്രൗണ്ടില്‍ കുട്ടികളെ ഇറക്കിയശേഷം തിരിച്ചു പോകുന്നതിനിടയില്‍ ഡ്രൈവര്‍ ശ്രദ്ധിക്കാതെ പിറകോട്ട് വണ്ടിയെടുത്തപ്പോള്‍ വണ്ടിയുടെ പിറകില്‍ ചാരി നില്‍ക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് കയറുകയായിരുന്നു.

Student, School bus, Accident, Kumbala, Muhimmath, Death, Kasaragod, Kerala News, International News, National News.
File Photo
നിലവിളി കേട്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയും ഉടന്‍ തന്നെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സുഹൈമ ( രണ്ട്) ഏക സഹോദരിയാണ്.

Keywords: Student, School bus, Accident, Kumbala, Muhimmath, Death, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:01 pm | 0 comments

വീടിനു മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു

Written By irf Kvartha on 17 Jun 2013 | 9:45 pm

ദേലമ്പാടി: വീടിനു മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. പള്ളങ്കോട്  മോരങ്കാനത്തെ അബ്ദുല്‍ ഖാദറിന്റെ ഭാര്യ അസ്മ(37), അബ്ദുല്‍ ഖാദറിന്റെ സഹോദരന്‍ ഇബ്രാഹിം-ആമിന ദമ്പതികളുടെ മകന്‍ മുബിന്‍ (12) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് 6.30 മണിയോടെ വീടിന്റെ പിന്‍വശത്തുക്കൂടി കുളിമുറിയിലെക്ക് പോവുകയായിരുന്ന ഇവരുടെ ശരീരത്തിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് കുറ്റിക്കോലില്‍ നിന്നും ആദൂരില്‍ നിന്നുമെത്തിയ ഫയര്‍ഫോഴസും നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥമൂലം ഫലമുണ്ടായില്ല. പിന്നീട് ജെസിബി ഉപയോഗിച്ചു മണ്ണു മാറ്റുന്നതിനിടെ രാത്രി 9.30ഓടെ അസ്മയുടെയും തുടര്‍ന്നു മുബീന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
landslide

ഖസമുദ്ദീന്‍, ജസീല്‍, ഖമറുന്നീസ, നൂറുന്നീസ എന്നിവരാണ് മരിച്ച അസ്മയുടെ മക്കള്‍. മുജീബ, മുനീബ്, എന്നിവരാണ് മുബീന്റെ സഹോദരങ്ങള്‍.

ഇരുവരുടെയും മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

(updated)

Keywords: Kerala, Kasaragod, Delampady, Pallangod, Missing, Two, Wife, House wife, Son, Sand, Slide, Land, Police, fire force, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

9:45 pm | 4 comments

യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

നീലേശ്വരം: നീലേശ്വരത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മരണത്തില്‍ സഹോദരന്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. നീലേശ്വരം പൂവാലങ്കൈ ലേടിക്കമ്പനിക്കു സമീപം ബാര്‍ബര്‍ പത്മനാഭന്റെ മകന്‍ ജയന്‍(32) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ വീട്ടിനുസമീപത്തെ ചെറിയ തോട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. പൂര്‍ണമായും നഗ്നനായി കാണപ്പെട്ട മൃതദേഹത്തിലുടനീളം അടിയേറ്റതിന്റെ പാടുകള്‍ കാണപ്പെട്ടു. കമിഴ്ന്നുകിടന്ന വിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. വഴിപോക്കരാണ് ആദ്യം മൃതദേഹം കണ്ടത്. പിന്നീട് നാട്ടുകാരെത്തിയതോടെയാണ് മൃതദേഹം ജയന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
Jayan

ബ്രോക്കറാണ് മരിച്ച ജയന്‍. ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ജയന്‍ തിരിച്ചെത്തിയിരുന്നില്ല. ഇതിനുമുമ്പും പറയാതെ വീട്ടില്‍ നിന്നിറങ്ങാറുള്ളതുകൊണ്ട് വീട്ടുകാര്‍ അന്വേഷിച്ചിരുന്നില്ല. അതേസമയം മൃതദേഹം നഗ്നമായി കാണപ്പെട്ടതും ശരീരത്തിലുടനീളം അടിയേറ്റ പാടുകളും മരണം കൊലതമാകാനാണ് സൂചപ്പിക്കുന്നതെന്ന് പോലീസ് പറഞ്ഞു. വിശദമായ പോസ്റ്റുമോര്‍ട്ടം റിപോര്‍ടിലൂടെ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ. ജയന്റെ വസ്ത്രങ്ങളും ജഡത്തിനു സമീപമെങ്ങും ഉണ്ടായിരുന്നില്ല. ശാരദയാണ് മാതാവ്. അജിത, വിജി എന്നിവര്‍ സഹോദരങ്ങളാണ്.

Keywords: Youth, Nileswaram, House, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
3:38 pm | 0 comments

ദേഹാസ്വാസ്ഥ്യം; മധ്യവയസ്‌ക്കന്‍ കുഴഞ്ഞുവീണു മരിച്ചു

ഉപ്പള: തേങ്ങ പൊതിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. മുളിഞ്ചെ ഗുഡ്ഡമാറിലെ പരേതനായ ഷേക്കപ്പഷെട്ടിയുടെ മകന്‍ ചന്ദ്രഹാസഷെട്ടി(52) യാണ് തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെ മംഗലാപുരം കെ.എം.സി ആശുപത്രിയില്‍ മരിച്ചത്.
Obituary

ഞായറാഴ്ച ഉച്ചയോടെ വീട്ടില്‍ തേങ്ങപൊതിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പരേതയായ കമലയാണ് മാതാവ്. ഭാര്യ വനിത. ദീക്ഷിത്, ധിശ എന്നിവര്‍ മക്കളും ബാബു ഷെട്ടി, സംഗപ്പ ഷെട്ടി, പത്മാവതി, പ്രേമ, സരോജിനി, പുഷ്പ, വിമല എന്നിവര്‍ സഹോദരങ്ങളാണ്.

ബി.ജെ.പി മംഗല്‍പാടി പഞ്ചായത്ത് ഭാരവാഹി, മുളിഞ്ച ശിവതീര്‍ത്ഥ പദവ് സാര്‍വജനിക ഗണേശോത്സവ സമിതി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ബി.ജെ.പി നേതാക്കള്‍ ചന്ദ്രഹാസഷെട്ടിയുടെ നിര്യാണത്തില്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

Keywords: Uppala, Kasaragod, Hospital, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
2:01 pm | 0 comments

പെര്‍ള സ്വദേശി കൊച്ചിയില്‍ മരിച്ച നിലയില്‍

ബദിയഡുക്ക: പെര്‍ള മണിയംപാറ ഷേണി സ്വദേശിയെ കൊച്ചിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മണിയംപാറയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ അബൂബക്കര്‍ സിദ്ദിഖിനെ (25) യാണ് എറണാകുളം നോര്‍ത്ത് ലിസി ജംഗ്ഷനിലെ വാടക മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.

Perla, Kasaragod, Kerala News, International News, National News, Gulf News.ലിസി ജംഗ്ഷനില്‍ ബേക്കറികട നടത്തിവരികയായിരുന്നു. പരേതയായ ബീഫാത്വിമയാണ് മാതാവ്. മുഹമ്മദ്, അഷ്‌റഫ്, ബഷീര്‍, സത്താര്‍, ആഇശ എന്നിവര്‍ സഹോദരങ്ങളാണ്.

Keywords: Perla, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:58 pm | 0 comments

പനി ബാധിച്ച ഹോട്ടല്‍ തൊഴിലാളിയുടെ മൃതദേഹം വീട്ടില്‍ പുഴുവരിച്ച നിലയില്‍

കാഞ്ഞങ്ങാട്: പനി ബാധിച്ച് വീട്ടില്‍ വിശ്രമിക്കാന്‍ ചെന്ന ഹോട്ടല്‍ തൊഴിലാളിയുടെ മൃതദേഹം വീട്ടിനുള്ളില്‍ പുഴുവരിച്ച് അഴുകിയ നിലയില്‍ കണ്ടെത്തി. അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗുരുപുരം ഇരിയ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത നകുലന്‍ (55) ആണ് മരിച്ചത്.

അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് വീട്ടിലെത്തിയ സഹോദരനാണ് നകുലന്റെ പുഴുവരിച്ച മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തിയത്.

നാലു ദിവസം മുമ്പ് പനിയെ തുടര്‍ന്ന് ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്ക് പോയതായിരുന്നു നകുലന്‍. അതിന് ശേഷം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് നകുലനെ പുറത്ത് കാണാത്തതിനാല്‍ സഹോദരന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഇയാളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.

Fever, Worker, Kanhangad, Police, House, Kasaragod, Kerala News, International News, National News, Gulf News, Health News.ഭാര്യ കാര്‍ത്യായനി നേരത്തെ മരണപ്പെട്ടിരുന്നു. മകന്‍ സുനില്‍ കുമാര്‍ ആറു മാസം മുമ്പ് ഗള്‍ഫില്‍ പോവുകയും മരുമകള്‍ തങ്കമണി കോഴിക്കോട്ടുള്ള സ്വന്തം വീട്ടില്‍ പോവുകയും ചെയ്തതോടെ വീട്ടില്‍ നകുലന്‍ തനിച്ച് താമസിച്ച് വരികയായിരുന്നു. മറ്റൊരു മകള്‍ മിനി നേരത്തെ പൊള്ളലേറ്റു മരിച്ചിരുന്നു. പരേതനായ കുമാരന്റെയും ലക്ഷ്മിയമ്മയുടെയും മകനാണ്.

പങ്കജാക്ഷി, രഘു, ഹരിദാസ്, സഹദേവന്‍, ജനാര്‍ദനന്‍, പരേതരായ സോമന്‍, ഓമന എന്നിവര്‍ സഹോദരങ്ങളാണ്.

Keywords: Fever, Worker, Kanhangad, Police, House, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:09 am | 0 comments

മംഗലാപുരത്ത് ബൈക്കപകടത്തില്‍ മാലക്കല്ലിലെ യുവാവ് മരിച്ചു

പാണത്തൂര്‍: സുഹൃത്തിനെ റെയില്‍വെ സ്റ്റേഷനില്‍ കൊണ്ടുവിട്ട് താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന മാലക്കല്ല് സ്വദേശി മംഗലാപുരത്ത് ബൈക്കപകടത്തില്‍ മരിച്ചു. മാലക്കല്ല് അടിയാര്‍പള്ളി വീട്ടില്‍ ബേബി മാത്യു- ഷൈജ ദമ്പതികളുടെ മകന്‍ സിബിന്‍ ബേബി (24) ആണ് മരിച്ചത്.

മംഗലാപുരത്ത് ഇന്‍ഫോസിസ് ജീവനക്കാരനായിരുന്നു. സിബിന്‍ ഓടിച്ച ബൈക്ക് എതിര്‍ഭാഗത്തു നിന്നു വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണ സിബിന്റെ തല റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 Accident, Bike, Youth, Mangalore, Kerala News, International News, National News.
കഴിഞ്ഞ ദിവസമാണ് സംഭവം. സംസ്‌ക്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിക്ക് മാലക്കല്ല് ലൂര്‍ദ് മാതാ സെമിത്തേരിയില്‍ നടക്കും. സഹോദരങ്ങള്‍: വിപിന്‍ ബേബി (വിദ്യാര്‍ത്ഥി, തലശ്ശേരി), ഷിറിന്‍ (എം.എസ് വിദ്യാര്‍ത്ഥിനി).

Keywords: Accident, Bike, Youth, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:08 am | 0 comments

തെയ്യം കലാകാരന്‍ തൂങ്ങിമരിച്ച നിലയില്‍

Written By kvarthakgd1 on 16 Jun 2013 | 11:00 am

പെരിയ: തെയ്യം കലാകാരനെ വീടിന്റെ സണ്‍ഷെയ്ഡിന്റെ കൊളുത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിയ വടക്കേക്കരയിലെ രഘു പണിക്കരുടെ മകന്‍ ശ്രീരാഗിനെ(26)യാണ് ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.

വാദ്യ കലയിലും മുഖത്തെഴുത്തിലും കഴിവുതെളിയിച്ച കലാകാരനായിരുന്നു ശ്രീരാഗ്. ബേക്കല്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ശാരദയാണ് മാതാവ്. സഹോദരങ്ങള്‍: സംഗീത, ശ്രുതി.

Periya, Theyyam, Youth, Suicide, Obituary, Kasaragod, Kerala, Sreerag, Found Dead, Kerala News, International News, National News,Keywords: Periya, Theyyam, Youth, Suicide, Obituary, Kasaragod, Kerala, Sreerag, Found Dead, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:00 am | 0 comments

ട്രെയിന്‍ തട്ടി പരിക്കേറ്റ വൃദ്ധന്‍ മരിച്ചു

Written By kvarthaksd on 15 Jun 2013 | 6:11 pm

കാസര്‍കോട്: ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൃദ്ധന്‍ മരിച്ചു. ചൗക്കിയിലെ ഖാദറിന്റെ മകന്‍ കെ. മുഹമ്മദാ (65) ണ് ശനിയാഴ്ച ഉച്ചയ്ക്ക് മരിച്ചത്. ശനിയാഴ്ച രാവിലെ സി.പി.സി. ആര്‍.ഐക്കടുത്ത് വെച്ചാണ് ഇയാളെ ട്രെയിന്‍ തട്ടിയത്. പാളത്തിനരികിലൂടെ നടന്നു പോകുമ്പോള്‍ മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിന്‍ തട്ടുകയായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ഫ്ളയിംഗ് സ്‌ക്വാഡാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്കാണ് പരിക്കേറ്റത്. ആദ്യകാല ഗള്‍ഫുകാരനായ മുഹമ്മദ് പള്ളിയിലും നാട്ടിലെ ചില വീടുകളിലുമാണ് അന്തിയുറങ്ങിയിരുന്നത്.


Keywords: Train, Accident, Injured, General-hospital, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:11 pm | 0 comments

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുസ്തഫ കരിപ്പൊടി നിര്യാതനായി

നുള്ളിപ്പാടി: പഴയകാല മുസ്ലിം ലീഗ് നേതാവ് എ.ആര്‍. കരിപ്പൊടിയുടെ മകനും മുസ്ലിം ലീഗ് നുള്ളിപ്പാടി വാര്‍ഡ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ മുസ്തഫ കരിപ്പൊടി (57) നിര്യാതനായി. ശനിയാഴ്ച പുലര്‍ചെ ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം.

ഭാര്യ: ആഇശ. മക്കള്‍: നാസര്‍, മന്‍സൂര്‍, അന്‍സാര്‍ (എറണാകുളം), നസ്‌റീന, റംഷീന. സഹോദരങ്ങള്‍: മജീദ്, പരേതരായ ഷാഫി, ആഇശ. ഖബറടക്കം ശനിയാഴ്ച വൈകിട്ട് 4.30ന് തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Obituary, Muslim-league, Leader, Kasaragod, Nullippady
Keywords: Obituary, Muslim-league, Leader, Kasaragod, Nullippady, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
12:20 pm | 0 comments

ഉദുമയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ അധ്യാപിക ദുരൂഹ സാഹചര്യത്തില്‍ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍

Written By kvartha delta on 14 Jun 2013 | 7:40 pm

കാസര്‍കോട്: ഉദുമയിലെ ഡ്രൈവിംഗ് സ്‌കൂള്‍ അധ്യാപികയെ ദുരൂഹസാഹചര്യത്തില്‍ ക്വാര്‍ട്ടേഴ്‌സിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. മൃതദേഹം വിദഗ്ദ്ധപോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉദുമയിലെ ഹരിദ ഡ്രൈവിംഗ് സകൂള്‍ ഉടമയും കുറ്റിക്കോല്‍ സ്വദേശിനിയുമായ തിലോത്തമ (42) ആണ് ഉദുമയിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ ക്വാര്‍ട്ടേഴ്‌സില്‍ അവശനിലയില്‍ കണ്ടെത്തിയ തിലോത്തമയെ ഉടന്‍തന്നെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി എട്ട് മണിയോടെ മരണപ്പെടുകയായിരുന്നു. കുറ്റിക്കോലിലെ കണ്ണന്‍ അന്തിത്തിരിയന്‍ - ചിറ്റേയി ദമ്പതികളുടെ മകളാണ്. തിലോത്തമയെ വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ കാഞ്ഞങ്ങാട്ട് കണ്ടവരുണ്ട്. ഇവര്‍ നേരത്തെ കാഞ്ഞങ്ങാട്ട് അനില്‍ എന്ന യുവാവുമായി ചേര്‍ന്ന് ഡ്രൈവിംഗ് സ്‌കൂള്‍ പാര്‍ടണര്‍ഷിപ്പായി നടത്തിയിരുന്നു. പിന്നീടാണ് ഉദുമയില്‍ സ്വന്തമായി ഡ്രൈവിംഗ് സ്‌കൂള്‍ തുടങ്ങിയത്.

കാഞ്ഞങ്ങാട്ടുപോയി തിരിച്ചുവന്ന തിലോത്തമയുടെ കവിളില്‍ അടികൊണ്ടതിന്റെ പാട് കണ്ടതിനെതുടര്‍ന്ന് ഡ്രൈവിംഗ് സ്‌കൂളിലെ ജീവനക്കാരി ഇവരോട് കാരണം ചോദിച്ചിരുന്നുവെങ്കിലും ഒന്നും പറഞ്ഞില്ലെന്നാണ് അറിയുന്നത്. കാഞ്ഞങ്ങാട്ടെ അനിലിന്റെ ഡ്രൈവിംഗ് സ്‌കൂളിന് മുന്നില്‍ വെച്ച് തിലോത്തമയെ അനില്‍ ആളുകള്‍ നോക്കിനില്‍ക്കെ അടിച്ചതായി ദൃക്‌സാക്ഷികള്‍ ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്.

കാഞ്ഞങ്ങാട് നിന്നും മടങ്ങിവന്നശേഷമാണ് ഇവരെ താമസസ്ഥലത്ത് അവശനിലയില്‍ കണ്ടെത്തിയത്. വെളിക്കോത്ത് സ്വദേശിയായ ഭര്‍ത്താവുമായുള്ള ബന്ധം നേരത്തെ ഒഴിവാക്കിയിരുന്നു. ഏകമകള്‍ ഹരിത കൊല്ലത്തെ കോളജില്‍ ബി.ടെക്കിന് പഠിക്കുകയാണ്. നേരത്തെ ഇവര്‍ ബൈപ്പാസ് സര്‍ജറി കഴിഞ്ഞതായും ബന്ധുക്കള്‍ സൂചിപ്പിക്കുന്നു. കാഞ്ഞങ്ങാട്ടെ ഒരു ആശുപത്രിയില്‍ നേഴ്‌സായും ജോലിചെയ്തിരുന്നു. അതുകൊണ്ടുതന്നെ എന്തെങ്കിലും മരുന്ന് കുത്തിവെച്ച് ആത്മഹത്യ ചെയ്തതാണോ എന്നകാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

Thilothama, Obituary, Udma, Kasaragod, Kerala, Driving School Teacher, Hospital, Postmortom, Police, Quarters, Malayalam News
കാഞ്ഞങ്ങാട്ടെ അനിലുമായുള്ള പ്രശ്‌നത്തിനുശേഷം കൊല്ലത്തുള്ളമകളെ ഇവര്‍ വിളിച്ചിരുന്നു. വെള്ളിക്കോത്തുള്ള സഹോദരിയെവിളിച്ച് തനിക്ക് സുഖമില്ലെന്ന കാര്യം പറയണമെന്ന് തിലോത്തമ മകളെ ഓര്‍മിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സഹോദരി ഉദുമയിലെ താമസസ്ഥലത്തെത്തിയപ്പോഴാണ് ഇവരെ അവശനിലയില്‍ കണ്ടതും പിന്നീട് ആശുപത്രിയില്‍ എത്തിച്ചതും. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിലൂടെ മരണകാരണം വ്യക്തമായാല്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തുമെന്നും ബേക്കല്‍ എസ്.ഐ. എം.പി. രാജേഷ് പറഞ്ഞു.

സഹോദരങ്ങള്‍, കുഞ്ഞിരാമന്‍, സുകുമാരന്‍, കല്ല്യാണി, രാജകുമാരി, ചന്ദ്രന്‍, സരോജിനി, നാരായണി.

Keywords: Obituary, Udma, Kasaragod, Kerala, Driving School Teacher, Hospital, Postmortom, Police, Quarters, Malayalam News, Thilothama, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
7:40 pm | 0 comments

എന്‍ഡോസള്‍ഫാന്‍: യുവാവ് മരിച്ചു

മുള്ളേരിയ: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ യുവാവ് മരിച്ചു. കാറടുക്ക കയംമ്പാടിയിലെ പരേതനായ നാരായണ ഭട്ടിന്റെ മകന്‍ ശ്രീഹര്‍ഷനാണ് (31) വ്യാഴാഴ്ച മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പെട്ട യുവാവ് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.
Mulleria, Endosulfan-victim, Obituary, Kerala, Malayalam News, National News, Kerala News, International News, Sports News

സഹോദരങ്ങള്‍: രവി, ശങ്കര്‍, രശ്മി.

Keywords: Mulleria, Endosulfan-victim, Obituary, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
5:18 pm | 0 comments

നിട്ടടുക്കത്തെ എച്ച്. നാരായണന്‍ നിര്യാതനായി

കാഞ്ഞങ്ങാട്: നിട്ടടുക്കം മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന വിമുക്തഭടന്‍ എച്ച്. നാരായണന്‍ (72) നിര്യാതനായി.

ഭാര്യ: ശാരദ, മക്കള്‍: രജനി(പള്ളിക്കര), രേഷ്മ, രശ്മി(പുത്തൂര്‍), രാഗേഷ് (ഓട്ടോ മൊബൈല്‍, മെക്കാനിക് കാഞ്ഞങ്ങാട്), രാജേഷ്(ഗള്‍ഫ്), രാഖി, മരുമക്കള്‍: ദിനേശന്‍, സുധീര്‍.
Nittadukkam, H.Narayanan, Obituary, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Nittadukkam, H.Narayanan, Obituary, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
12:37 pm | 0 comments

അഞ്ചാംതരം വിദ്യാര്‍ത്ഥിനി കുളത്തില്‍ മുങ്ങിമരിച്ചു; വിവരമറിഞ്ഞ മുത്തശ്ശിയും മരിച്ചു

ബന്തടുക്ക:  വീട്ടിനടുത്ത കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ അഞ്ചാംതരം വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു. സംഭവമറിഞ്ഞ് ബോധംകെട്ടുവീണ മുത്തശ്ശി ആശുപത്രിയിലേക്കുള്ള വഴിയിലും മരിച്ചു. ബന്തടുക്ക ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും മലാംകുണ്ട് പൂടങ്കല്ല് ആദിവാസി കോളനിയിലെ പരേതനായ നാരായണന്റെ മകളുമായ സാന്ദ്ര(11) യാണ് മുങ്ങിമരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന ഉടനെയായിരുന്നു സംഭവം.

സാന്ദ്ര മുങ്ങിമരിച്ച വിവരമറിഞ്ഞ പിതാവിന്റെ അമ്മ വെള്ളച്ചി(75) രാത്രിയാണ് മരിച്ചത്. സാന്ദ്രയുടെ കൂടെ കുളത്തില്‍ കുളിക്കാനിറങ്ങി മുങ്ങിത്താണ കോളനിയിലെ വിജയന്റെ മകള്‍ വിജിഷ(13), മാണിക്കന്റെ മകള്‍ മായ(12) എന്നിവരെ നാട്ടുകാരാണ് രക്ഷിച്ചത്. കുളത്തില്‍ ആദ്യമിറങ്ങിയ സാന്ദ്ര കുളത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങിത്താഴുകയായിരുന്നു. കൂടെ കുളിക്കാനെത്തിയ മറ്റു കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് വിജിഷയെയും മായയെയും രക്ഷിച്ചത്.

സാന്ദ്രയെ കുളത്തിന്റെ അടിത്തട്ടില്‍ നിന്നും പുറത്തെടുത്ത് ഉടന്‍ തന്നെ ബന്തടുക്കയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. വിജിഷയെയും മായയെയും കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ വിട്ട് വന്ന ഉടന്‍ സാന്ദ്ര യൂണിഫോം പോലും മാറ്റാതെ അയല്‍ക്കാരായ കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു.

സാന്ദ്രയുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച പോസ്റ്റുമോര്‍ടത്തിനുശേഷം
Sandra, Death, Friends, Bathing, Pond, Grandmother,Sorrowing, Student,Obituary,Deadbody, Kasaragod, General-hospital,National News, Inter National News, Gulf News, Business News, Health News, Educational News,Gold News.
Sandra
നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും. ശാന്തയാണ് സാന്ദ്രയുടെ മാതാവ്. സുനിത, സൗമ്യ, സുരേഷ് എന്നിവര്‍ സഹോദരങ്ങളാണ്. പൂടങ്കല്ലിലെ കാവേരിയാണ് വെള്ളച്ചിയുടെ ഭര്‍ത്താവ്. പൂടങ്കല്ലിലെ അനില്‍കുമാര്‍ റൈയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടം സംഭവിച്ച കുളം. കവുങ്ങിന്‍തോട്ടം നനക്കാന്‍ കുഴിച്ച കുളത്തില്‍ മഴക്കാലത്ത് നിറയെ വെള്ളമുണ്ടാകും. ആ സമയത്ത് കുട്ടികള്‍ നീന്തി കുളിക്കുക പതിവാണ്. കഴിഞ്ഞ വേനല്‍ കാലത്ത് കുളത്തിന്റെ ആഴം കൂട്ടിയിരുന്നു.

വിദ്യാര്‍ത്ഥിനിയുടെയും മുത്തശ്ശിയുടെയും മരണം നാടിനെ ദു:ഖത്തിലാഴ്ത്തി. സംഭവമറിഞ്ഞ് ബന്തടുക്ക സ്‌കൂളിലെ അധ്യാപകരും
വിദ്യാര്‍ത്ഥികളും സാന്ദ്രയുടെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പിച്ചു.

Keywords: Sandra, Death, Friends, Bathing, Pond, Grandmother,Sorrowing, Student,Obituary,Deadbody, Kasaragod, General-hospital,National News, Inter National News, Gulf News, Business News, Health News, Educational News,Gold News.
11:18 am | 0 comments

പെരുമ്പളയിലെ ബി. നാരായണന്‍ വൈദ്യര്‍ നിര്യാതനായി

പെരുമ്പള: കപ്പണടുക്കത്തെ ബി. നാരായണന്‍ വൈദ്യര്‍ (80)നിര്യാതനായി.

ഭാര്യ: പത്മിനി. മക്കള്‍: ഉഷ, നളിനി, സുജാത, രാമകൃഷ്ണന്‍, ബേബി. മരുമക്കള്‍: സുജിത്ത്, സുകുമാരന്‍, രമേഷ്‌കുമാര്‍.
Perumbala, B.Narayanan Vaider, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Perumbala, B.Narayanan Vaidyar, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
10:19 am | 0 comments

ഞണ്ടിനെ പിടിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു

Written By irf Kvartha on 12 Jun 2013 | 11:35 pm


കാസര്‍കോട്: ഞണ്ടിനെ പിടിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. അടുക്കത്ത് ബയലിലെ കുമാരന്റെ മകന്‍ സുനില്‍കുമാറാ(30)ണ് മരിച്ചത്. ബുധനാഴ്ച രാത്രി കാവുഗോളി തോട്ടിലാണ് സുനില്‍ കുമാര്‍ ഒഴുക്കില്‍പ്പെട്ടത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Kerala, Kasaragod, Crap, Man, Die, Adkathbail, Malayalam News, National News, Kerala News, International News, Sports News, Entertainment.

Keywords: Kerala, Kasaragod, Crap, Man, Die, Adkathbail, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
11:35 pm | 0 comments

പാടി സ്വദേശി തൃപ്പൂണിത്തുറയില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: പാടി സ്വദേശിയായ യുവാവിനെ തൃപ്പൂണിത്തുറയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാടി അഞ്ചാം പുരയിലെ എം. സുജിത് കുമാറി(22)നെയാണ് ചൊവ്വാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തൃപ്പൂണിത്തുറയിലെ ഒരു കമ്പ്യൂട്ടര്‍ സെന്ററില്‍ ജോലി ചെയ്യുകയായിരുന്നു. സംഭവ ദിവസം ജോലിക്ക് വരുന്നില്ലെന്ന് സുജിത് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ജോലി കഴിഞ്ഞ് മറ്റുള്ളവര്‍ തിരിച്ചെത്തിയപ്പോഴാണ് സുജിത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

Youth, Suicide, Kasaragod, Obituary, Kerala, M Sujith Kumar, Pady, Job, Friends, Body, Kerala News, International News, National News, മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. പാടിയിലെ സുരേന്ദ്രന്‍ നായര്‍-ബേബി ദമ്പതികളുടെ മകനാണ്. സുധീഷ് കുമാര്‍(പ്ലാന്റേഷന്‍ കോര്‍പറേഷന്‍), ഉണ്ണികൃഷ്ണന്‍(എല്‍.ബി.എസ് കോളജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി) എന്നിവര്‍ സഹോദരങ്ങളാണ്.

Keywords: Youth, Suicide, Kasaragod, Obituary, Kerala, M Sujith Kumar, Pady, Job, Friends, Body, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:50 pm | 0 comments

മുംബൈയിലേക്ക് പുറപ്പെട്ട തെക്കില്‍ സ്വദേശി മംഗലാപുരത്ത് കുഴഞ്ഞുവീണ് മരിച്ചു

Written By kvarthaksd on 11 Jun 2013 | 4:52 pm

കാസര്‍കോട്: മുംബൈയിലേക്ക് പോവുകയായിരുന്ന തെക്കില്‍ സ്വദേശി മംഗലാപുരം റെയില്‍വേസ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. തെക്കിലിലെ മഹ്മൂദ് എന്ന ചീഫ് ആമു (65) ആണ് മരിച്ചത്. മുംബൈയില്‍ വ്യാപാരിയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് മുംബൈയിലേക്ക് പുറപ്പെടാന്‍ മകനോടൊപ്പം മംഗലാപുരം റെയില്‍വേസ്‌റ്റേഷനില്‍ എത്തിയതായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: മുഹമ്മദ് ജുനൈദ്, ഷാനിബ. ഖബറടക്കം തെക്കില്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.

Merchant, Kasaragod, Railway station, Kerala News, International News, National News, Gulf News.
Keywords: Merchant, Kasaragod, Railway station, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:52 pm | 0 comments

വ്യവസായി കുമ്പളയിലെ അനന്ത പൈ നിര്യാതനായി

കുമ്പള: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ വ്യവസായിയുമായ കുമ്പള പൈ കോമ്പൗണ്ടിലെ അനന്ത പൈ (62) നിര്യാതനായി. മംഗലാപുരത്തെ ആശുപത്രിയിലാണ് അന്ത്യം. പരേതരായ മാധവ പൈ-നാഗമ്മ പൈ ദമ്പതികളുടെ മകനാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന അനന്ത പൈ വിവിധ മേഖലകളില്‍ ശ്രദ്ധേയനാണ്.

പുത്തിഗെ അര്‍ബന്‍ സൊസൈറ്റി ഡയറക്ടര്‍, കുമ്പള കോ-ഓപറേറ്റീവ് ബാങ്ക് ഡയറക്ടര്‍, കുമ്പള ഗോപാലകൃഷ്ണ ക്ഷേത്ര ഭാരവാഹി, പാര്‍ത്ഥി സുബ്ബ യക്ഷഗാന കലാ ക്ഷേത്രം ഭാരവാഹി, പ്രണവ് കോളജ് എം.ഡി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Congress, Kumbala, Hospital, Puthige, Kasaragod, Kerala News, International News, National News, Gulf News, Health News.ഭാര്യ: വിനോദിനി പൈ. മക്കള്‍: അജയ പൈ (ബിസിനസ്), സുധീര്‍ പൈ, നാഗമ്മ പൈ (എം.സി.എ വിദ്യാര്‍ത്ഥിനി), പൂജ പൈ (എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനി). മരുമക്കള്‍: ദീപ പൈ, അശ്വിനി പൈ. സഹോദരങ്ങള്‍: ഡോ. യോഗേഷ് പൈ, ബി.ആര്‍.പൈ (എഞ്ചിനിയര്‍), ബി.എന്‍.പി (അഡ്വക്കറ്റ്) ദയാനന്ദ (ബിസിനസ്).

Keywords: Congress, Kumbala, Hospital, Puthige, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:51 pm | 0 comments

ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ കെ.വി. കുമാരന്‍ നിര്യാതനായി

കോട്ടിക്കുളം: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും ഭാരത് ബീഡി കോണ്‍ട്രാക്റ്ററുമായ കോട്ടിക്കുളത്തെ കെ.വി. കുമാരന്‍(82) നിര്യാതനായി. ന്യൂമോണിയ ബാധിച്ചാണ് മരിച്ചത്. സഫിയ ബീഡി ഉല്‍പാദന രംഗത്തുള്ള തൊഴിലാളികളെ സംഘടിപ്പിച്ച് പൊതു രംഗത്തേക്കു വന്ന കെ.വി. കുമാരന്‍ പിന്നീട് പാര്‍ട്ടിയുമായുള്ള ഭിന്നാഭിപ്രായത്തെ തുടര്‍ന്നു പൊതു ജീവിതം ഉപേക്ഷിക്കുകയായിരുന്നു.

പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണസമിതിയുടെ കീഴിലുള്ള അരവത്ത് കളിങ്ങോംപ്രാദേശിക കമ്മറ്റിയുടെ സെക്രട്ടറിയായിരിക്കുമ്പോള്‍ ക്ഷേത്രത്തില്‍ ചാവ് ഊട്ട് അടിയന്തിരം ലഘൂകരിച്ചും, ഇറച്ചി വിളമ്പുന്നത് ഒഴിവാക്കിയുമുള്ള ക്ഷേത്ര തീരുമാനത്തിന്റെ തുടക്കം കുറിച്ചു കൊണ്ടുള്ള പ്രമേയം അവതരിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തു. ഭാര്യ: വെള്ളച്ചി. മക്കള്‍: ഹരിഹരന്‍, ഗിരിധരന്‍, സുമിത്ര, സുമതി, സാവിത്രി,
K.V.Kumaran, Obituary, Kottikulam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
സുജാത.

Keywords: K.V.Kumaran, Obituary, Kottikulam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:33 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories