Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Nellikunnu. Show all posts
Showing posts with label Nellikunnu. Show all posts

നെല്ലിക്കുന്നിലും ചേരങ്കൈയിലും രൂക്ഷമായ കടലാക്രമണം; 40 ഓളം വീടുകള്‍ ഭീഷണിയില്‍

Written By kvarthaksd on 17 Jun 2013 | 11:53 am

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം മുതല്‍ ചേരങ്കൈ കടപ്പുറം വരെയുള്ള ഭാഗങ്ങളില്‍ രൂക്ഷമായ കടലാക്രമണം. 40 ഓളം വീടുകളും നിരവധി തെങ്ങുകളും ഭീഷണിയിലാണ്. കാവുഗോളി കടപ്പുറം-സി.പി.സി.ആര്‍.ഐ തീരദേശ റോഡ് കടലാക്രമണത്തില്‍ തകര്‍ന്നു.

ലൈറ്റ് ഹൗസ്, ഗംഗാനഗര്‍, സിറാജ് നഗര്‍, സി.പി.സി.ആര്‍.ഐ കടപ്പുറം പ്രദേശങ്ങളിലെ കടല്‍ഭിത്തികള്‍ കടലാക്രമത്തില്‍ തകര്‍ന്നു. ശനിയാഴ്ച മുതല്‍ അനുഭവപ്പെട്ട കടല്‍ക്ഷോഭം തിങ്കളാഴ്ച രാവിലെയോടെയാണ് ശക്തിപ്പെട്ടത്. തീരദേശ പോലീസ് സ്ഥലത്തെത്തി പ്രദേശ വാസികള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കി.

House, CPCRI, Police, Cherangai, Nellikunnu, Kasaragod, Kerala, Kerala News, International News, National News.കടല്‍ഭിത്തിയില്ലാത്ത പ്രദേശങ്ങളിലാണ് തിരമാലകളുടെ തള്ളിക്കയറ്റം രൂക്ഷമായി അനുഭവപ്പെട്ടത്. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് നെല്ലിക്കുന്ന് മുതല്‍ ചേരങ്കൈ വരെയുള്ള കടല്‍തീരം. റവന്യൂ അധികൃതരും എം.എല്‍.എയും സ്ഥലം സന്ദര്‍ശിക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മഴ ശക്തിപ്പെട്ടാല്‍ തീരപ്രദേശത്തെ വീടുകള്‍ കടലെടുക്കുമെന്ന ഭീതിയില്‍ കഴിയുകയാണ് നാട്ടുകാര്‍.

Keywords: House, CPCRI, Police, Cherangai, Nellikunnu, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:53 am | 0 comments

ജോലിക്കിടെ പെയിന്റര്‍ കുഴഞ്ഞുവീണ് മരിച്ചു

Written By Kvarthakgd on 2 Jun 2013 | 11:29 am

കാസര്‍കോട്: പെയിന്റിംഗ് ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഉളിയത്തടുക്ക ജയ്മാതാ സ്‌കൂളിന് സമീപത്തെ യാക്കൂബ്(36) ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് നെല്ലിക്കുന്നില്‍ ജോലിക്കിടെയാണ് സംഭവം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അബ്ദുല്ല-ഖദീജ ദമ്പതികളുടെ മകനാണ്. റംലയാണ് ഭാര്യ.
 Painter, Obituary, Uliyathadukka, Nellikunnu, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Keywords: Painter, Obituary, Uliyathadukka, Nellikunnu, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:29 am | 0 comments

നെല്ലിക്കുന്നില്‍ പള്ളികോമ്പൗണ്ടിലെ കൊടി തോരണങ്ങള്‍ കത്തിച്ച നിലയില്‍

Written By kvartha delta on 6 May 2013 | 11:42 am

കാസര്‍കോട്: നെല്ലിക്കുന്നില്‍ പള്ളികോമ്പൗണ്ടിലെ കൊടി തോരണങ്ങള്‍ കത്തിച്ച നിലയില്‍ കാണപ്പെട്ടു. നെല്ലിക്കുന്ന് സിറാജ് റോഡിലെ സിദ്ദിഖ് മസ്ജിദ് കോംപൗണ്ടിലാണ് കൊടി തോരണങ്ങള്‍ കത്തിച്ച നിലയില്‍ തിങ്കളാഴ്ച പുലര്‍ചെ കാണപ്പെട്ടത്.

പള്ളിക്കമ്മിറ്റി ഭാരവാഹി അബൂബക്കറിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീവെപ്പെന്ന് പോലീസ് സംശയിക്കുന്നു.
Nellikunnu, Masjid, Flag, Burnt, Police, complaint, Kasaragod, Flags found burned

Keywords: Nellikunnu, Masjid, Flag, Burnt, Police, complaint, Kasaragod, Flags found burned, Kerala, Siraj Road, Investigation, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:42 am | 0 comments

രാവിലെ പോയ വൈദ്യുതി രാത്രി വന്നു, വീണ്ടും പോയി; സഹികെട്ട നാട്ടുകാര്‍ റോഡ് തടഞ്ഞു

Written By Kvarthakgd on 5 May 2013 | 11:24 am

കാസര്‍കോട്: വൈദ്യുതി മുടക്കത്തില്‍ സഹികെട്ട നാട്ടുകാര്‍ ഒറ്റക്കെട്ടായി വൈദ്യുതി ഓഫീസിന് മുന്നില്‍ റോഡ് ഉപരോധിച്ചു. ശനിയാഴ്ച രാത്രി പത്തരമണിയോടെയാണ് നെല്ലിക്കുന്നിലെ വൈദ്യുതി ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചത്.

ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പോയ വൈദ്യുതി രാത്രി ഒമ്പത് മണിയോടെ വന്നുവെങ്കിലും 10.30 മണിയോടെ വീണ്ടും മുടങ്ങി. ഇതിന്റെ കാരണം അന്വേഷിക്കാന്‍ നാട്ടുകാരില്‍ ചിലര്‍ വൈദ്യുതി ഓഫീസിലെത്തിയെങ്കിലും അവിടെ ജീവനക്കാര്‍ ആരുമുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ രാഷ്ട്രീയവും ജാതിയും മതവുമെല്ലാം മാറ്റിവെച്ച് ഓഫീസിന് മുന്നിലൂടെ നെല്ലിക്കുന്ന് ഭാഗത്തേക്ക് പോകുന്ന റോഡില്‍ കുത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് കാസര്‍കോട് ടൗണില്‍ നിന്ന് നെല്ലിക്കുന്ന് കടപ്പുറത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങളെല്ലാം യാത്രതുടരാനാകാതെ റോഡില്‍ നിര്‍ത്തിയിട്ടു. വിവരമറിഞ്ഞ് പോലീസുകാരും സ്ഥലത്തെത്തി. എന്നാല്‍ നാട്ടുകാര്‍ പറയുന്ന കാര്യത്തില്‍ ന്യായമുണ്ടെന്ന് ബോധ്യപ്പെട്ട പോലീസുകാര്‍ നാട്ടുകാരുടെ സമരം നോക്കിനിന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വൈദ്യുതി എത്തി. അപ്പോള്‍ റോഡുപരോധിച്ച നാട്ടുകാരും അത് കണ്ടു നിന്ന പോലീസുകാരും അവരവരുടെ വഴിക്ക് പോയി.
Electricity, Power cut, People, Protest, Road block, Nellikunnu, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

നെല്ലിക്കുന്ന് പ്രദേശത്ത് സ്ഥാനത്തും അസ്ഥാനത്തും വൈദ്യുതി മുടക്കം പതിവാണെന്നും ഇതിനെ കുറിച്ച് പരാതിപ്പെട്ടാല്‍ അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടികളുമുണ്ടാകാറില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. നാട്ടിലെവിടെയും കട്ടില്ലാത്ത സമയത്തും നെല്ലിക്കുന്ന് സെക്ഷന്‍ പരിധിയില്‍ കട്ടും കട്ടിന്മേല്‍കട്ടും അടിച്ചേല്‍പ്പിച്ച് അധികൃതര്‍ നാട്ടുകാരെ പീഡിപ്പിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.

Keywords: Electricity, Power cut, People, Protest, Road block, Nellikunnu, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:24 am | 1 comments

കസബ ബീച്ചിലെ മൈഥലി നിര്യാതയായി

Written By irf Kvartha on 3 May 2013 | 5:10 pm

Maithili, Kasaragod
കാസര്‍കോട്: കാസര്‍കോട് കസബ ബീച്ചിലെ പരേതനായ രാഘവന്റെ ഭാര്യ മൈഥലി (90) നിര്യാതയായി. മക്കള്‍: കുഞ്ഞമ്മ, ശങ്കരന്‍, കൗസു, സരസ, രവി, പരേതനായ ബാബു. മരുമക്കള്‍: ചിത്ര, ചന്ദ്രന്‍, വിനുത, അമരാവതി, പരേതരായ ശങ്കരന്‍, പ്രഭാകരന്‍.

Keywords: Kerala, Kasaragod, Kasaba beach, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:10 pm | 0 comments

വിവാഹ ധന സഹായം കൈമാറി

നെല്ലിക്കുന്ന്: ദുബൈ-കാസര്‍കോട് നെല്ലിക്കുന്ന് മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ പന്ത്രണ്ടാം വിവാഹ ധനസഹായം കമ്മിറ്റിയംഗം മുനീര്‍ ബെല്‍ക്കാട് നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹാജി പൂന അബ്ദുര്‍ റഹ്മാന് കൈമാറി. ഖത്വീബ് ജി എസ് അബ്ദുര്‍ റഹ്മാന്‍ മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി.

കേളുവളപ്പ് ഇബ്രാഹിം ഹാജി, കുഞ്ഞാമു തൈവളപ്പ്, എന്‍ എം ഹമീദ് ഹാജി, ബി കെ ഖാദര്‍, ഷാഫി തെരുവത്ത്, ടി എ ഹമീദ്, മുഹമ്മദ് കുഞ്ഞി ഈസ്റ്റു, സിദ്ധീഖ് സിംഗപ്പൂര്‍, പാദാര്‍ മഹ്മൂദ്, ആര്‍ പി റഹീം,സുബൈര്‍ പടുപ്പ്, ഹമീദ് മാളിക, കെ എം അബ്ദുര്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Nellikunnu-Muslim-Jamaath, Kasaragod

Keywords: Kerala, Nellikunnu, Marriage, Muslim Jamaath committee, Help, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:58 pm | 0 comments

മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

Written By Kvarthakgd on 28 Apr 2013 | 4:44 pm

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം ഫിഷറീസ് കോളനിയിലെ സുഗണന്‍(58) കുഴഞ്ഞുവീണ് മരിച്ചു. മത്സ്യത്തൊഴിലാളിയായിരുന്നു. ഭാര്യ: രാജീവി. മക്കള്‍: സുരാജ്, റജി, ജിതേഷ്, സുമേഷ്. സഹോദരങ്ങള്‍: ബാബു, രഘു, ശശി, സതീശന്‍, പ്രസീദ, പരേതരായ ഹരിദാസന്‍, പ്രേമ.
Fisherman, Obituary, Nellikunnu, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.



Keywords: Fisherman, Obituary, Nellikunnu, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:44 pm | 0 comments

മോഷ്ടാവെന്നാരോപിച്ച് ഓട്ടോഡ്രൈവറെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ചു

Written By kvarthapressclub on 22 Apr 2013 | 2:52 pm

കാസര്‍കോട്: മോഷ്ടാവെന്നാരോപിച്ച് ഓട്ടോഡ്രൈവറെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ചു. നെല്ലിക്കുന്ന് ഗേള്‍സ് ഹൈസ്‌കൂളിന് സമീപത്തെ ഓട്ടോഡ്രൈവര്‍ ശശിരാജിനെയാണ് (39) ഗുരുതരമായ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശശിരാജിനെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റും. തിങ്കളാഴ്ച പുലര്‍ചെ 1.30 മണിയോടെയാണ് സംഭവം. വീടിനകത്ത് ചൂട് കാരണം പുറത്തിറങ്ങി തൊട്ടടുത്ത കടയുടെ വരാന്തയിലിരിക്കുമ്പോള്‍ എത്തിയ അജ്ഞാതനായ ഒരാള്‍ മോഷ്ടാവെന്നാരോപിച്ച് ആക്രമിക്കുകയായിരുന്നു.
Theft, Auto Driver, Attack, Injured, Kasaragod, Nellikunnu, School, General-hospital, Mangalore,
ശശിരാജിന്റെ നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അക്രമി ഓടിരക്ഷപ്പെട്ടു. പരിക്ക് ഗുരുതരമായതിനാലാണ് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുന്നത്.

Keywords: Theft, Auto Driver, Attack, Injured, Kasaragod, Nellikunnu, School, General-hospital, Mangalore, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
2:52 pm | 0 comments

നെല്ലിക്കുന്നിലെ ഇബ്രാഹിം കുട്ടി നിര്യാതനായി

Written By kvarthaksd on 17 Apr 2013 | 11:23 am

കാസര്‍കോട്: നെല്ലിക്കുന്ന് തായല്‍ ഹൗസിലെ ഇബ്രാഹിം കുട്ടി (68) നിര്യാതനായി. കൂലിപ്പണിക്കാരനായിരുന്നു. ഭാര്യ: ആസ്യ. മക്കള്‍: അഷ്‌റഫ്, മുത്തലിബ്, ഫൈസല്‍, ഫയാസ് (നാലുപേരും ദുബൈ), ഹനീഫ്, റാഹില, സഹല.

മരുമക്കള്‍: ഷാജഹാന്‍ എസ്.പി.നഗര്‍ (ദുബൈ), ഖൈറുന്നിസ (കോപ്പ), ഷംസീന (ഷിറിബാഗിലു). സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, മഹ്മൂദ്, പരേതരായ അബ്ദുര്‍ റഹ്മാന്‍, മുഹമ്മദ് കുഞ്ഞി, ഉമ്മാലിമ. ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് നെല്ലിക്കുന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Nellikunnu, Kasaragod, Ibrahim, Kerala News, International News, National News, Gulf News, Health News.
Keywords: Nellikunnu, Kasaragod, Ibrahim, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:23 am | 0 comments

പള്ളത്തെ സി.എ. ഇബ്രാഹിം നിര്യാതനായി

Written By kvarthaksd on 16 Apr 2013 | 11:23 am

കാസര്‍കോട്: നെല്ലിക്കുന്ന് പള്ളം സ്രാങ്ക് ഹൗസിലെ സി.എ. ഇബ്രാഹിം (52) നിര്യാതനായി. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. പരേതരായ അബ്ദുര്‍ റഹ്മാന്‍-ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: ബീഫാത്വിമ. മക്കള്‍: നിഷാദ് (ദുബൈ), സറീന, സുബൈദ.

Ibrahim, Pallam, Kasaragod, Nellikunnu, Kerala News, International News, National News.മരുമകന്‍: റഷീഖ് (ചെട്ടുംകുഴി) സഹോദരങ്ങള്‍: അഹ്മദ് കുഞ്ഞി, അബ്ദുല്ല, സുലൈമാന്‍, അസ്മ, പരേതരായ അബ്ബാസ്, സുലൈഖ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Ibrahim, Pallam, Kasaragod, Nellikunnu, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:23 am | 0 comments

ബന്ധു­വി­ന്റെ മര്‍­ദ­ന­മേ­റ്റ് സ്ത്രീ ആ­ശു­പ­ത്രി­യില്‍

Written By Kvartha Alpha on 15 Apr 2013 | 5:30 pm

കാസര്‍­കോ­ട്: മ­ധ്യ­വ­യ­സ്‌ക­യെ ബ­ന്ധു­വി­ന്റെ മര്‍­ദ­ന­മേ­റ്റ് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പിച്ചു. നെല്ലി­ക്കു­ന്ന് ക­സ­ബ ക­ട­പ്പു­റ­ത്തെ കൃ­ഷ്ണ­ന്റെ ഭാ­ര്യ ജാ­ന­കി(50)­ക്കാ­ണ് മര്‍­ദ­ന­മേ­റ്റത്. ഞാ­യ­റാഴ്ച വൈ­കി­ട്ട് സ­ഹോ­ദ­രി­യു­ടെ മ­ക­ളു­ടെ മ­ക­നാ­ണ് മ­ര്‍­ദി­ച്ച­തെ­ന്ന് ജാനകി പ­രാ­തി­പ്പെ­ട്ടു.

Kasaragod, Kerala, hospital, Nellikunnu, House, Family, Janaki, Sister, Case, Complaint, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
വീ­ട് ഒ­ഴി­യു­ന്ന­തു­മാ­യി ബ­ന്ധ­പ്പെ­ട്ട വാ­ക്കു­തര്‍­ക്ക­മാ­ണ് അ­ക്ര­മ­ത്തി­ന് കാ­ര­ണ­മാ­യത്.

Keywords: Kasaragod, Kerala, hospital, Nellikunnu, House, Family, Janaki, Sister, Case, Complaint, Malayalam News, National News, Kerala News, Top Breaking News, Politics and Current Affairs in India, Discussions, Interviews.
5:30 pm | 0 comments

റഫീഖിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം ഒരുവര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല

Written By Kvarthakgd on 12 Apr 2013 | 12:15 pm

കാസര്‍കോട്: നെല്ലിക്കുന്നിലെ മുഹമ്മദ് റഫീഖിന്റെ ദുരൂഹ മരണത്തില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. 2012 ഏപ്രില്‍ രണ്ടിനാണ് നെല്ലിക്കുന്ന് കടപ്പുറത്തെ അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് റഫീഖിന്റെ മൃതദേഹം മൊഗ്രാല്‍ പുത്തൂര്‍ പന്നിക്കുന്നില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ ബ്ലെയിഡു കൊണ്ട് കീറി മുറിവേല്‍പിച്ചതിന്റെ പാടും കാണപ്പെട്ടിരുന്നു. മൃതദേഹം കിടന്ന സാഹചര്യവും, റഫീഖിന്റെ ചെരുപ്പുകള്‍ കണ്ടു കിട്ടാത്തതും ഇതൊരു കൊലപാതകമാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.

വ്യാപാര രംഗത്ത് റഫീഖിന് ശത്രുക്കള്‍ ഏറെയുണ്ടായിരുന്നെന്നും അവരായിരിക്കും മരണത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ലോക്കല്‍ പോലീസ് കേസെടുത്തെങ്കിലും, വ്യക്തമായ അന്വേഷണം നടത്താനോ, ബന്ധുക്കളും സുഹൃത്തുക്കളും സംശയമുണ്ടെന്ന് ചൂണ്ടിക്കാണിച്ച പലരേയും ചോദ്യം ചെയ്യാനോ അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രമിച്ചിരുന്നില്ല. ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ വേറെതെങ്കിലും ഉന്നത ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യവുമായാണ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്.
Mohammed Rafeeq, Death, Railway track, Mogral Puthur, Pannikunnil, Nellikunnu Kadappuram, Action committee, Protest, Police enquiry, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Mohammed Rafeeq

ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രിയേയും, ആഭ്യന്തരമന്ത്രിയേയും കണ്ട് നിവേദനം സമര്‍പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണം ക്രൈബ്രാഞ്ചിന് വിട്ടെങ്കിലും അന്വേഷണം ഇപ്പോഴും മന്ദഗതിയില്‍ തന്നെയാണുള്ളത്. കേസന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി. നാരായാണനും കണ്‍വീനര്‍ ഷാഫി എ. നെല്ലിക്കുന്നും വ്യക്തമാക്കി.


Keywords: Mohammed Rafeeq, Death, Railway track, Mogral Puthur, Pannikunnil, Nellikunnu Kadappuram, Action committee, Protest, Police enquiry, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
12:15 pm | 0 comments

കടയിലെ ജീവനക്കാരിക്ക് മര്‍ദനം

Written By kvarthaksd on 3 Apr 2013 | 6:40 pm

കാസര്‍കോട്: കടയിലെ ജീവനക്കാരിയെ മര്‍ദനമേറ്റ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസബ കടപ്പുറത്തെ മാധവന്റെ ഭാര്യ സാവിത്രിക്കാണ് (70) മര്‍ദനമേറ്റത്.

Attack, Shop, Injured, General-Hospital, Case, Nellikunnu, Women, Youth, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.31 ന് വൈകിട്ട് 3.30 മണിക്ക് നെല്ലിക്കുന്നിലെ കടയിലിരിക്കുമ്പോള്‍ മദ്യപിച്ചെത്തിയ യുവാവ് കാരണമില്ലാതെ തളളിയിടുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതി.

Keywords: Attack, Shop, Injured, General-Hospital, Case, Nellikunnu, Women, Youth, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

6:40 pm | 0 comments

കോളജ് ഡേക്കിടെ വിദ്യാര്‍ത്ഥിയെ കുത്തിയ 6 കേസുകളിലെ പ്രതി അറസ്റ്റില്‍

Written By kvarthaksd on 2 Apr 2013 | 12:47 pm

കാസര്‍കോട്: കോളജ് ഡേക്കിടെ വിദ്യാര്‍ത്ഥിയെ കുത്തിയ ഒരു പ്രതി കൂടി അറസ്റ്റില്‍. കുഡ്‌ലു ദുര്‍ഗ പരമേശ്വരി ക്ഷേത്ര റോഡിലെ ശരതിനെ (20) യാണ് കാസര്‍കോട് സി.ഐ സി.കെ സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് വൈകിട്ട് മൂന്ന് മണിക്ക് നെല്ലിക്കുന്ന് ലളിത കലാസദനം ഓഡിറ്റോറിയത്തില്‍ കോളജ് ഡേ പരിപാടി നടക്കുന്നതിനിടയിലാണ് വിദ്യാനഗര്‍ ത്രിവേണി കോളജിലെ വിദ്യാര്‍ത്ഥിയായ ചെര്‍ക്കളയിലെ ഷാനിബിനെ (21) ഒരു സംഘം കുത്തിപരിക്കേല്‍പിച്ചത്.

Arrest, College, Accuse, Nellikunnu, Vidya Nagar, Case, Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News.
ഈ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ കൗമാരക്കാരനടക്കം മൂന്നൂപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ ശരത് ഐ.പി.സി 153 പ്രകാരമുള്ള അഞ്ച് വര്‍ഗീയ കേസുകളിലും ഒരു അടിപിടി കേസിലും പ്രതിയാണ്. ശരതിനെ ചൊവ്വാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കും.

Related News:
ഷാനിദ് വധശ്രമം: 2 കോളജ് വിദ്യാര്‍ത്ഥികളും 17 കാരനും അറസ്റ്റില്‍

ഷാ­നി­ദ് വ­ധ­ശ്ര­മ­കേ­സില്‍ ര­ണ്ടു പേര്‍ വ­ല­യില്‍

കോ­ള­ജ് പ­രി­പാ­ടി­ക്കിടെ വി­ദ്യാര്‍­ത്ഥി­ക്ക് കു­ത്തേ­റ്റ് ഗു­രു­ത­രം

Keywords: Arrest, College, Accuse, Nellikunnu, Vidya Nagar, Case, Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:47 pm | 2 comments

അമിത വൈദ്യുതി പ്രവാഹം: മായിപ്പാടിയില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കത്തിനശിച്ചു

Written By kvarthaksd on 4 Mar 2013 | 7:43 pm

Maipady, Fire, House, Nellikunnu, Case, Kasaragod, Kerala, Kerala News, International News, National News.കാസര്‍കോട്: അമിത വൈദ്യുതി പ്രവാഹത്തെ തുടര്‍ന്ന് മായിപ്പാടിയില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കത്തി നശിച്ചു. തിങ്കളാഴ്ച പുലര്‍ചെ ഒന്നരയോടെയാണ് പ്രദേശത്തെ ലൈനുകളില്‍ അമിത വൈദ്യുതി പ്രവാഹമുണ്ടായത്.

വീടുകളില്‍ ബള്‍ബുകള്‍ പൊട്ടിത്തെറിക്കുകയും ഫാനുകളും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും കത്തി നശിക്കുകയും ചെയ്തു. രാത്രി ഫാനുകള്‍ കത്തിയതിനെതുടര്‍ന്ന് നിലയ്ക്കുകയും വീടുകളില്‍ കത്തിക്കരിഞ്ഞ മണം വ്യാപിക്കുകയുമായിരുന്നു. ബള്‍ബിട്ടപ്പോഴാണ് അവ പൊട്ടിത്തെറിച്ചത്.

നെല്ലിക്കുന്ന് സബ് സ്റ്റേഷനില്‍ നിന്നാണ് ഇവിടേക്ക് വൈദ്യുതി വിതരണം ചെയ്യുന്നത്. സംഭവം സംബന്ധിച്ച് അധികൃതരെ വിവരമറിയിച്ചെങ്കിലും അവര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതിയുണ്ട്.

Keywords: Maipady, Fire, House, Nellikunnu, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

7:43 pm | 0 comments

നെല്ലിക്കുന്നില്‍ റാത്തീബ് നേര്‍ച 27ന് തുടങ്ങും

Written By Kvartha Alpha on 25 Feb 2013 | 5:48 pm

Nellikunnu, Kasaragod, Kerala, Muhyadheen Jama-ath Mosque, Speech, Islam, Hussain Musliyar, G.S. Abdul Rahman Madani, Al Hafil Moulavi Kollam, Umarul Farooq Sa-adi, Puthur, Mahin Mannani, Mudaris
File Photo
കാസര്‍കോട്: നെല്ലിക്കുന്ന് മുഹയുദ്ദീന്‍ ജമാഅത്ത് പള്ളിയില്‍ റാത്തീബ് നേര്‍ചയും മൂന്ന് ദിവസത്തെ മത പ്രസംഗ പരമ്പരയും നടത്തുന്നു. ഫെബ്രുവരി 27,28, മാര്‍ച്ച് ഒന്ന് തീയതികളിലാണ് പരിപാടി. 27ന് രാത്രി ഏഴിന് നെല്ലിക്കുന്ന് മുദരിസ് കെ.അബ്ദുര്‍ റഹ്മാന്‍ ബാഖവി ബെള്ളാര ഉദ്ഘാടനം ചെയ്യും. അല്‍ ഹാഫിള് അന്‍ഷാദ് മൗലവി കൊല്ലം പ്രഭാഷണം നടത്തും. ജി.എസ്. അബ്ദുര്‍ റഹ്മാന്‍ മദനി സ്വാഗതം ചെയ്യും.

28ന് രാത്രി അല്‍ ഹാഫിള് മാഹിന്‍ മന്നാനി പ്രഭാഷണം നടത്തും. ഒന്നിന് രാത്രി ഒമ്പത് മണിക്ക് എ.അബ്ദുര്‍ റഹ്മാന്‍ ബാഖവി ബെള്ളാര, ജി.എസ്. അബ്ദുര്‍ റഹ്മാന്‍ മദനി, ഉമറുല്‍ ഫാറൂഖ് സഅദി, ഹുസൈന്‍ മുസ്ലിയാര്‍ പുത്തൂര്‍ എന്നിവര്‍ പ്രസംഗിക്കും. മാര്‍ച്ച് രണ്ടിന് രാവിലെ ചീരണി വിതരണത്തോടെ സമാപിക്കും.

Keywords: Nellikunnu, Kasaragod, Kerala, Muhyadheen Jama-ath Mosque, Speech, Islam, Hussain Musliyar, G.S. Abdul Rahman Madani, Al Hafil Moulavi Kollam, Umarul Farooq Sa-adi, Puthur, Mahin Mannani, Mudaris 
5:48 pm | 0 comments

മദ്യപിച്ച് ബഹളം; 2 പേര്‍ അറസ്റ്റില്‍

Alcoholic drinks, Passenger, Arrest, Kasaragod, Police, Edneer, Nellikunnu, Bank, Road, Complaint, Kerala,Kerala News,
കാസര്‍കോട്: മദ്യപിച്ച് ബഹളംവെച്ച രണ്ടുപേരെ ടൗണ്‍പോലീസ് അറസ്റ്റുചെയ്തു. എടനീരിലെ ബഡുവന്‍കുഞ്ഞി, നെല്ലിക്കുന്ന് കസബാകടപ്പുറത്തെ രജനീഷ് എന്നിവരെയാണ് ഞായറാഴ്ച അറസ്റ്റുചെയ്തത്. ബഡുവന്‍ കുഞ്ഞിയെ ബാങ്ക് റോഡില്‍വെച്ചും രജനീഷിനെ നെല്ലിക്കുന്നില്‍വെച്ചുമാണ് പിടികൂടിയത്.

മദ്യലഹരിയില്‍ ഇരുവരും വഴിയാത്രക്കാരെ അസഭ്യംപറയുകയും റോഡ് തടസമുണ്ടാക്കുകയും ചെയ്തുവെന്നാണ് പരാതി.

Keywords: Alcoholic drinks, Passenger, Arrest, Kasaragod, Police, Edneer, Nellikunnu, Bank, Road, Complaint, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
2:48 pm | 0 comments

നെല്ലിക്കുന്നില്‍ ഓട്ടോ റിക്ഷ ബ്ലേഡുകൊണ്ട് കീറി നശിപ്പിച്ചു

Written By kvarthakgd1 on 24 Feb 2013 | 3:31 pm

Kasaragod, Nellikunnu, Auto-rickshaw, Kerala, Decay, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.
File Photo
കാസര്‍കോട്: നെല്ലിക്കുന്നിലെ ഫര്‍ണിച്ചര്‍ കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോ റിക്ഷ ബ്ലേഡ്‌കൊണ്ട് കീറി നശിപ്പിച്ചു. കെ.എല്‍. 14 ബി. 1749 നമ്പര്‍ ഓട്ടോയാണ് കീറിയത്. ഓട്ടോ റിക്ഷയുടെ ടോപ്പും, സീറ്റുമാണ് കീറിയത്.

ഉടമ കുടുബസമേതം വിനോദ യാത്രയ്ക്ക് പോയതിനാല്‍ ഓട്ടോ റിക്ഷ പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചു. ഉടമ തിരിച്ചെത്തിയ ശേഷം കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod, Nellikunnu, Auto-rickshaw, Kerala, Decay, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. 


3:31 pm | 0 comments

സോ­പ്പ് വി­തര­ണ­ക്കാര­നെ മര്‍­ദി­ച്ച സംഭവം; ര­ണ്ടു­പേര്‍ അ­റ­സ്റ്റില്‍

Written By Kvartha Alpha on 17 Feb 2013 | 2:02 pm

Arrest, Police, Attack, case, Nellikunnu, kasaragod, Kerala, Manjeshwaram, Kelugudde, A.Prabhu, Ayappa Nagar, Vineeth, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കാസര്‍­കോട്: സോ­പ്പ് വി­ത­ര­ണ­ക്കാര­നെ നെല്ലി­ക്കു­ന്നില്‍ പിക്ക­പ്പ് വാന്‍ ത­ട­ഞ്ഞു­നിര്‍­ത്തി മര്‍­ദി­ച്ച സം­ഭ­വ­ത്തില്‍ ര­ണ്ട് പ്ര­തിക­ളെ ടൗണ്‍ പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്തു. കേ­ളു­ഗു­ഡ്ഡെയി­ലെ എ. പ്ര­ഭു(24), അ­യ്യ­പ്പ ന­ഗ­റി­ലെ വി­നീ­ത്(21) എ­ന്നി­വ­രാ­ണ് അ­റ­സ്റ്റി­ലാ­യ­ത്.

മ­ഞ്ചേ­ശ്വ­രം കു­ഞ്ച­ത്തൂ­രി­ലെ ബാ­പ്പു­ക്കു­ഞ്ഞി­യു­ടെ മ­കന്‍ ടി.എച്ച്. മു­സ്­ത­ഫ(24)­യെ­യാ­ണ് ക­ഴി­ഞ്ഞ ദിവ­സം അ­റ­സ്റ്റി­ലാ­യ­വരും മ­റ്റ് മൂ­ന്നു­പേരും ചേര്‍­ന്ന് മര്‍­ദി­ച്ചത്. നെല്ലി­ക്കു­ന്നില്‍ മ­റ്റ് ര­ണ്ട് തൊ­ഴി­ലാ­ളി­ക­ളോ­ടൊ­പ്പം പോ­യി സോ­പ്പ് വി­തര­ണം ചെ­യ്­ത് തി­രി­ച്ചു­വ­രു­മ്പോള്‍ വാഹ­നം ത­ട­ഞ്ഞു­നിര്‍ത്തി­യ സം­ഘം പേ­ര് ചോ­ദി­ച്ചാ­ണ് മു­സ്­തഫ­യെ മര്‍­ദി­ച്ചത്. കൂ­ടെ­യു­ണ്ടാ­യി­രു­ന്നവര്‍ ഓ­ടി­ര­ക്ഷ­പ്പെ­ടു­ക­യാ­യി­രു­ന്നു.

Releated News: 
സോപ്പു വിതരണക്കാരനെ വാന്‍ തടഞ്ഞ് അക്രമിച്ച 5 അംഗ സംഘം പിടിയില്‍


Keywords: Arrest, Police, Attack, case, Nellikunnu, kasaragod, Kerala, Manjeshwaram, Kelugudde, A.Prabhu, Ayappa Nagar, Vineeth, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.



2:02 pm | 0 comments

സോപ്പു വിതരണക്കാരനെ വാന്‍ തടഞ്ഞ് അക്രമിച്ച 5 അംഗ സംഘം പിടിയില്‍

Written By kvarthaksd on 16 Feb 2013 | 5:44 pm

Attack, Arrest, Police, Injured, Nellikunnu, Accuse, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കാസര്‍കോട്: സോപ്പു വിതരണക്കാരനെ പിക്കപ്പ് വാന്‍ തടഞ്ഞ് പേരു ചോദിച്ചാക്രമിച്ച അഞ്ചംഗ സംഘത്തെ കാസര്‍കോട് ടൗണ്‍ പോലീസ് ഓടിച്ചിട്ട് പിടികൂടി. മഞ്ചേശ്വരം കുഞ്ചത്തൂരിലെ ബാപ്പുക്കുഞ്ഞിയുടെ മകന്‍ ടി.എച്ച് മുസ്തഫയെ (24) യാണ് അക്രമിച്ചു പരിക്കേല്‍പിച്ചത്.

നെല്ലിക്കുന്നില്‍ മറ്റ് രണ്ടു തൊഴിലാളികളോടൊപ്പം സോപ്പിറക്കി തിരിച്ചു വരുമ്പോള്‍ അഞ്ചംഗ സംഘം പിക്കപ്പ് വാന്‍ കൈക്കാണിച്ച് നിര്‍ത്തുകയും പേര് ചോദിച്ച ശേഷം അടിച്ചു പരിക്കേല്‍പിക്കുകയിമായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു രണ്ടു തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ട് പോലീസില്‍ വിവരം പറയുകയും പോലീസ് കുതിച്ചെത്തി അക്രമികളെ ഓടിച്ചു പിടികൂടുകയുമായിരുന്നു.

പ്രതികള്‍ പിടിയിലായെങ്കിലും മുസ്തഫ തനിക്ക് പരാതിയുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇത്തരം അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സഹകരിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചതിനെതുടര്‍ന്ന് മുസ്തഫ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Keywords: Attack, Arrest, Police, Injured, Nellikunnu, Accuse, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:44 pm | 2 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories