Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Neeleswaram. Show all posts
Showing posts with label Neeleswaram. Show all posts

യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

Written By kvarthaksd on 17 Jun 2013 | 3:38 pm

നീലേശ്വരം: നീലേശ്വരത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മരണത്തില്‍ സഹോദരന്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. നീലേശ്വരം പൂവാലങ്കൈ ലേടിക്കമ്പനിക്കു സമീപം ബാര്‍ബര്‍ പത്മനാഭന്റെ മകന്‍ ജയന്‍(32) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ വീട്ടിനുസമീപത്തെ ചെറിയ തോട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. പൂര്‍ണമായും നഗ്നനായി കാണപ്പെട്ട മൃതദേഹത്തിലുടനീളം അടിയേറ്റതിന്റെ പാടുകള്‍ കാണപ്പെട്ടു. കമിഴ്ന്നുകിടന്ന വിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. വഴിപോക്കരാണ് ആദ്യം മൃതദേഹം കണ്ടത്. പിന്നീട് നാട്ടുകാരെത്തിയതോടെയാണ് മൃതദേഹം ജയന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
Jayan

ബ്രോക്കറാണ് മരിച്ച ജയന്‍. ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ജയന്‍ തിരിച്ചെത്തിയിരുന്നില്ല. ഇതിനുമുമ്പും പറയാതെ വീട്ടില്‍ നിന്നിറങ്ങാറുള്ളതുകൊണ്ട് വീട്ടുകാര്‍ അന്വേഷിച്ചിരുന്നില്ല. അതേസമയം മൃതദേഹം നഗ്നമായി കാണപ്പെട്ടതും ശരീരത്തിലുടനീളം അടിയേറ്റ പാടുകളും മരണം കൊലതമാകാനാണ് സൂചപ്പിക്കുന്നതെന്ന് പോലീസ് പറഞ്ഞു. വിശദമായ പോസ്റ്റുമോര്‍ട്ടം റിപോര്‍ടിലൂടെ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ. ജയന്റെ വസ്ത്രങ്ങളും ജഡത്തിനു സമീപമെങ്ങും ഉണ്ടായിരുന്നില്ല. ശാരദയാണ് മാതാവ്. അജിത, വിജി എന്നിവര്‍ സഹോദരങ്ങളാണ്.

Keywords: Youth, Nileswaram, House, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
3:38 pm | 0 comments

തിരുവനന്തപുരത്ത് പീഡനത്തിനിരയായത് നീലേശ്വരം സ്വദേശിനി; അന്വേഷണം കാസര്‍കോട്ടേക്കും

Written By kvarthaksd on 15 Jun 2013 | 12:17 pm

കാസര്‍കോട്: ജോലി തേടി തിരുവനന്തപുരത്തെത്തിയ നീലേശ്വരം സ്വദേശിനി പീഡനത്തിരയായ സംഭവത്തില്‍ കാസര്‍കോട്ടേക്കും അന്വേഷണം വ്യാപിപ്പിച്ചു. യുവതിയെ തിരുവനന്തപുരത്ത് എത്തുന്നതിനും അവിടെ വെച്ച് പീഡനത്തിനിരയാക്കുന്നതിനും കാസര്‍കോട്ടെ ആരെങ്കിലും ഒത്താശ ചെയ്തുകൊടുത്തിരുന്നുവോ എന്നറിയാനും യുവതിയുടെ കുടുംബപശ്ചാത്തലം മനസിലാക്കാനുമാണ് തുമ്പ പോലീസ് കാസര്‍കോട്ടേക്കും അന്വേഷണം വ്യാപിപ്പിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് നീലേശ്വരം പോലീസ് പറഞ്ഞു. യുവതിയെ സംബന്ധിച്ച് തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടില്ല.

തിരുവനന്തപുരത്ത് പിടിയിലായ രണ്ടു സ്ത്രീകളുള്‍പടെയുള്ള ഒമ്പത് പേരുടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ പോലീസ് പരിശോധിച്ചു വരികയാണ്. നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പെരിയങ്ങാനം സ്വദേശിനിയായ 24 കാരിയാണ് തിരുവനന്തപുരം തമ്പാനൂരില്‍ പീഡനത്തിരയായത്. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡിലാണ്.

Rape, Neeleswaram, Woman, Police, Case, mobile-Phone, Accuse, Remand, House, Kasaragod, Kerala, Kerala News, International News.
 മിനി എന്ന അശ്വതി, ഗ്ലോറി
തിരുവനന്തപുരം കുടപ്പനക്കുന്ന് ജയപ്രകാശ് ലൈനില്‍ ഗംഗാനഗറിലെ വിപിന്‍ എന്ന ഹരി (24), കവടിയാര്‍ ഗോള്‍ഫ് ലിങ്ക്‌സില്‍ ഉപഹാര്‍ വീട്ടില്‍ രാഹുല്‍ (26), പൈപ് ലൈന്‍ റോഡില്‍ മഴവഞ്ചേരി വീട്ടില്‍ വിജിന്‍ (20), മുട്ടല മരപ്പാലം റോഡില്‍ പുത്തന്‍ വീട്ടില്‍ ഗോകുല്‍ (21), കുടപ്പനക്കുന്ന് അയ്യപ്പ ക്ഷേത്രത്തിന് സമീപം ചൂഴംപാല നീധീഷ് ബോബന്‍ (22), വട്ടിയൂര്‍കാവ് മഞ്ചാടിമൂട് അനിഴംവീട്ടില്‍ രാഹുല്‍ എന്ന ഉണ്ണി (26), മണക്കാട് തെക്കേക്കോട്ട ആനവാല്‍ തെരുവ് രഘുനാഥ് (24), വിപിന്റെ ഭാര്യയും കുടപ്പനക്കുന്ന് ജയപ്രകാശ് ലൈനില്‍ ഗംഗാനഗര്‍ സ്വദേശിനിയുമായ മിനി എന്ന അശ്വതി (34), നെയ്യാറ്റിന്‍കര വ്ളങ്ങമുറിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഗ്ലോറി (35) എന്നിവരെയാണ് വെള്ളിയാഴ്ച മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവം സംബന്ധിച്ച് തുമ്പ സി.ഐ നാസറുദ്ദീന്‍ പറയുന്നതിങ്ങനെ: 'ഒന്നരമാസം മുമ്പ് തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ നീലേശ്വരം സ്വദേശിനി ദിലീപ് എന്നയാളുടെ ഓട്ടോയില്‍ കയറുകയും താന്‍ വീടുവിട്ടിറങ്ങിയതാണെന്നും തനിക്കൊരു ജോലി ശരിയാക്കിത്തരണമെന്നും ദിലീപിനോട് ആവശ്യപ്പെട്ടു. ജോലി ശരിയാക്കിത്തരാമെന്ന് ദിലീപ് യുവതിയെ വിശ്വസിപ്പിക്കുകയും സുഹൃത്ത് വിപിന്‍ താമസിക്കുന്ന കുടപ്പനയിലെ വാടക വീട്ടിലെത്തിക്കുകയും ചെയ്തു.

വൈകുന്നേരം ദിലീപ് യുവതിയെ കൂട്ടിക്കൊണ്ടു പോവുകയും രാത്രി മറ്റൊരു വീട്ടില്‍ താമസിപ്പിച്ച് ദിലീപും അയാളുടെ സുഹൃത്തും കൂടി പീഡിപ്പിക്കുകയും ചെയ്തു. അര്‍ദ്ധ രാത്രിയോടെ യുവതിയെ കുടപ്പനക്കുന്നിലെ വീട്ടില്‍ തിരിച്ചെത്തിക്കുകയും വിപിന്‍ വീണ്ടും പീഡിപ്പിക്കുകയും ചെയ്തു. അതിന് ശേഷം യുവതിയെ വിപിന്റെയും ഭാര്യ മിനിയുടെയും അറിവോടെ കൂട്ടുകാരി ഗ്ലോറിയുടെ നെയ്യാറ്റിന്‍കര വഌങ്ങമുറിയിലെ വീട്ടിലെത്തിക്കുകയായിരുന്നു. അവിടെ വെച്ച് മൂന്നു പേര്‍കൂടി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. തിരികെ കുടപ്പനക്കുന്നിലെ വീട്ടിലെത്തിച്ച യുവതിയെ മിനിയും വിപിനും ചേര്‍ന്ന് സുഹൃത്ത് ഉണ്ണിയെ ഏല്‍പിച്ചു. ഉണ്ണി സുഹൃത്തായ നിധീഷ് ബോബനെയും.

നിധീഷ് ബോബന്‍ ഗോകുലിന് കൈമാറി. ഗോകുല്‍ യുവതിയെ രാത്രി കാറില്‍കയറ്റി കിള്ളിപ്പാലത്തെ ഫര്‍ണിച്ചര്‍ മാര്‍ട്ടിന്റെ ഗോഡൗണിലെ വിശ്രമ മുറിയിലെത്തിക്കുകയും അവിടെ വെച്ച് ഗോകുല്‍, കൂട്ടുകാരായ വിജിന്‍, രാഹുല്‍, രഘു, റനീഷ് എന്നിവരും ചേര്‍ന്ന് പീഡിപ്പിച്ചു. പിറ്റേന്ന് രാവിലെ ഗോകുല്‍ അവിടെനിന്ന് കൂട്ടിക്കൊണ്ടുപോയി യുവതിയെ കിള്ളിപ്പാലത്തിന് സമീപം റോഡരികില്‍ ഉപേക്ഷിച്ചു. അവിടെ നിന്ന് ഒരു ഓട്ടോ റിക്ഷയില്‍ കയറിയ യുവതി തന്നെ ശംഖുമുഖത്തെത്തിക്കണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടു. അവശയായി കാണപ്പെട്ട യുവതിയെ ഡ്രൈവര്‍ വേളി ആശുപത്രിയിലേക്കാണ് കൊണ്ടു പോയത്.


Rape, Neeleswaram, Woman, Police, Case, mobile-Phone, Accuse, Remand, House, Kasaragod, Kerala, Kerala News, International News.
ഉണ്ണി, രഘുനാഥ്, രാഹുല്‍, വിപിന്‍, വിജിന്‍, ഗോകുല്‍, നിധീഷ് ബോബന്‍.
ഡോക്ടര്‍ പരിശോധിക്കുന്നതിനിടെ യുവതി പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. ഇതില്‍ സംശയം തോന്നിയ ഡോക്ടര്‍ തുമ്പ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് യുവതിയെ സ്‌റ്റേഷനിലെത്തിക്കുകയും വനിതാ എസ്.ഐ ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് പീഡനകഥ പുറത്തായത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറുള്‍പെടെ ഒമ്പതോളം പേര്‍ ഇനിയും പിടിയിലാകാനുണ്ട്.'

സി.ഐക്ക് പുറമെ തുമ്പ എസ്.ഐ ജി.എസ് രതീഷ്, മെഡിക്കല്‍ കോളജ് എസ്.ഐ ഷാജിമോന്‍, ക്രൈം സ്‌ക്വാഡ് എസ്.ഐമാരായ കുഷ്ണന്‍ കുട്ടി, ജയന്‍, എ.എസ്.ഐ യോഹന്നാന്‍, പോലീസുകാരായ ഷഫീഖ്, വിനോദ് കുമാര്‍, സുനില്‍ കുമാര്‍, കിരണ്‍ എസ് ദേവ്, അജിത് കുമാര്‍, ഷജീര്‍, വനിതാ കോണ്‍സ്റ്റബിള്‍മാരായ നസീന ബീഗം, ബിനിത, ധന്യ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ കുടുക്കിയത്


Keywords: Rape, Neeleswaram, Woman, Police, Case, mobile-Phone, Accuse, Remand, House, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:17 pm | 0 comments

മുന്‍ ബസ് ഉടമ കിണറ്റില്‍ മരിച്ച നിലയില്‍

Written By kvarthakgd1 on 10 Jun 2013 | 12:00 pm


നീലേശ്വരം: മുന്‍ സ്വകാര്യ ബസ് ഉടമയ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ ചെങ്കളത്തെ കല്ലായി അബ്ദുല്ല (60) യെയാണ് അയല്‍ക്കാരന്റെ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സെഞ്ച്വറി ബസിന്റെ മുന്‍ ഉടമയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് കിണറില്‍ മൃതദേഹം കണ്ടത്. ജമീല, സൈനബ എന്നിവര്‍ ഭാര്യമാരും ശംസീര്‍, റഷീദ, ഹസീന, സമീന, ജംഷീദ് എന്നിവര്‍ മക്കളുമാണ്.

Neeleswaram, Well, Bus, Obituary, Kasaragod, Bus Owner, Chengala, Kerala News, International News, National News, Gulf News, Health News
Keywords: Neeleswaram, Well, Bus, Obituary, Kasaragod, Bus Owner, Chengala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:00 pm | 0 comments

നിസാര പ്രശ്‌നങ്ങള്‍ ഊതിവീര്‍പ്പിച്ച് നാട്ടില്‍ ചിലര്‍ സമാധാന അന്തരീക്ഷം തകര്‍ക്കുന്നു: മടിക്കൈ കമ്മാരന്‍

Written By kvarthakgd1 on 8 Jun 2013 | 10:00 am

നീലേശ്വരം: നിസാര പ്രശ്‌നങ്ങളെ ചൊല്ലി നാട്ടിലെ ശാന്തിയും സമാധാനവും തകര്‍ക്കുന്നവര്‍ക്കതിരെ ബി.ജെ.പി ശക്തമായി പ്രതിഷേധിച്ചു. ഓര്‍ചയില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  പെരുപ്പിച്ച് കാണിച്ച് പോലീസിനെ ഉപയോഗിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്നത് അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍ ആവശ്യപ്പെട്ടു.

പോലീസ് റെയ്ഡ് നടത്തിയ പുറത്തേക്കൈ പ്രദേശത്തെ രാജു, ചിന്താമണി, വിജയന്‍, തങ്കമണി, സുരേഷ് തുടങ്ങിയവരുടെ വീടുകള്‍ ബി.ജെ.പി നേതാക്കളായ  മടിക്കൈ കമ്മാരന്‍, എസ്.കെ. കുട്ടന്‍, അജയകുമാര്‍, ടി. രാധകൃഷ്ണന്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, പി.വി സുകുമാരന്‍, പി.യു. വിജയകുമാര്‍, പി.വി. നരേന്ദ്ര ബാബു, എം. സത്യന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

 Kanhangad, Neeleswaram, BJP, Congress, Police-raid, Kasaragod, Kerala, Madikkai Kamaran, Malayalam news, Kerala News, International News, National News, Gulf News, Health News
Keywords: Kanhangad, Neeleswaram, BJP, Congress, Police-raid, Kasaragod, Kerala, Madikkai Kamaran, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:00 am | 0 comments

നീലേശ്വരം ശ്രീ മന്നംപുറത്ത് കാവ് കലശോത്സവം ശനിയാഴ്ച മുതല്‍

Written By kvarthaksd on 30 May 2013 | 5:31 pm

നീലേശ്വരം: നീലേശ്വരം ശ്രീ മന്നന്‍പുറത്ത് കാവ് ഭഗവതീ ക്ഷേത്രം കലശോത്സവം ജൂണ്‍ ഒന്നിന് ആരംഭിക്കും. ഉത്സവം മൂന്നുവരെ നടത്താന്‍ നീലേശ്വരം കോവിലകം രാജാവിന്റെ സാന്നിദ്ധ്യത്തില്‍ തീരുമാനിച്ചു. ഉത്സവത്തിനുള്ള ഓലകൊത്തലും പൂത്താക്കല്‍ ചടങ്ങുകളും വെള്ളിയാഴ്ച നടക്കും.

 Neeleswaram, Temple fest, Temple, Kasaragod, Kerala, Kerala News, International News.ജൂണ്‍ ഒന്നിനാണ് അകത്തെ കലശം. രണ്ടിന് തിരുമുടികളും കലശത്തട്ടും ക്ഷേത്രത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് തെയ്യം. മൂന്നിന് കലശബുദ്ധി കര്‍മങ്ങള്‍.

Keywords: Neeleswaram, Temple fest, Temple, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

5:31 pm | 0 comments

80 കാരി ടിപ്പര്‍ലോറി ഇടിച്ച് മരിച്ചു

Written By kvarthaksd on 24 May 2013 | 1:23 pm

നീലേശ്വരം: റോഡ് മുറിച്ചു കടക്കുകയായിരുന്ന 80 കാരി ടിപ്പര്‍ലോറി തട്ടി മരിച്ചു. നീലേശ്വരം പട്ടേനയിലെ പരേതനായ എ.പി.ശംഭു എമ്പ്രാന്തിരിയുടെ ഭാര്യ അരയാക്കില്‍ പെരികമന ഗംഗാദേവി അന്തര്‍ജനമാണ്  മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷനിലായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി  പരിക്കേറ്റ ഇവരെ ആദ്യം നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്  മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരിച്ചത്. അപകടം വരുത്തിയ ടിപ്പര്‍ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

മക്കള്‍: എ.പി.പ്രസന്നശങ്കര്‍, എ.പി.ശ്രീനിവാസന്‍ (അധ്യാപകന്‍, ചായ്യോത്ത് ഗവ. എച്ച്.എസ്.എസ്), എ.പി.ഗൗരി അന്തര്‍ജനം. മരുമക്കള്‍: സാവിത്രി (പെരിന്തട്ട, മാതമംഗലം), കെ.എന്‍.സുഭദ്ര (അധ്യാപിക, കാസര്‍കോട്, നെല്ലിക്കുന്ന് എ.യു.പി.സ്‌കൂള്‍), പരേതനായ കൃഷ്ണന്‍ നമ്പൂതിരി (റിട്ട. കെ.എസ്.ഇ.ബി. ഓവര്‍സിയര്‍). സഹോദരങ്ങള്‍: പ്രൊഫ. എ.വിഷ്ണു നമ്പൂതിരി (റിട്ട. പ്രൊഫസര്‍ ഗവ. കോളജ്, കാസര്‍കോട്), നീലമന സുഭദ്ര അന്തര്‍ജനം (തായന്നൂര്‍), അതിയടത്ത് കുറുവക്കാട്ട് ഇല്ലത്ത് സരസ്വതി അന്തര്‍ജനം.
Accident, Tipper lorry, Neeleswaram, Kasaragod, Kerala News, International News, National News.
Keywords: Accident, Tipper lorry, Neeleswaram, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

1:23 pm | 0 comments

ബീഡ വില്‍പനക്കാരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Written By kvarthaksd on 23 May 2013 | 4:30 pm

നീലേശ്വരം: ബീഡ വില്‍പനക്കാരനെ നീലേശ്വരം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടേനയിലെ കൃഷ്ണന്‍ നായര്‍-മാധവി ദമ്പതികളുടെ മകന്‍ എറുവാട്ട് രത്‌നാകരനെ (52) യാണ് വ്യാഴാഴ്ച രാവിലെ നീലേശ്വരം മാര്‍ക്കറ്റിന് സമീപം നളന്ദ റിസോര്‍ട്ടിന് സമീപത്തെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Drown, Neeleswaram, River, Kasaragod, Kerala News, International News, National News.നീലേശ്വരത്ത് വര്‍ഷങ്ങളായി ബീഡ വില്‍പന നടത്തി വരികയാണ്. ഭാര്യ നേരത്തെ ഉപേക്ഷിച്ച് പോയിരുന്നു. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. പട്ടേനയിലെ വീട്ടില്‍ തനിച്ചാണ് താമസം. നീലേശ്വരം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Drown, Neeleswaram, River, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:30 pm | 0 comments

എം. രമയ്ക്ക് ഡോക്ടറേറ്റ്

Written By kvarthaksd on 6 May 2013 | 8:12 pm

കാസര്‍കോട്: കാസര്‍കോട് ഗവ. കോളജിലെ അസിസ്റ്റന്‍ഡ് പ്രൊഫസര്‍ എം. രമയ്ക്ക് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സ്റ്റാറ്റിസ്റ്റിക്‌സില്‍ ഡോക്ടറേറ്റ് ലഭിച്ചു.

നീലേശ്വരം പള്ളിക്കര മഠത്തില്‍ തമ്പായി അമ്മയുടെ മകളും അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പളയുടെ ഭാര്യയുമാണ്. മക്കള്‍: അനുപമ, ആദിത്യന്‍.

Kannur University, Neeleswaram, Pallikara, Perumbala, Govt.college, Kasaragod, Kerala, Kerala News, International News.Keywords: Kannur University, Neeleswaram, Pallikara, Perumbala, Govt.college, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

8:12 pm | 0 comments

ചെന്നിത്തലയുടെ ഫ്ളക്‌സ് ബോര്‍ഡ് നീലേശ്വരത്ത് വികൃതമാക്കി

Written By kvarthaksd on 19 Apr 2013 | 1:07 pm

നീലേശ്വരം: നീലേശ്വരം പള്ളിക്കരയില്‍ സ്ഥാപിച്ച രമേശ് ചെന്നിത്തലയുടെ പ്രചരണ ഫ്ളക്‌സ് ബോര്‍ഡ് കരിയോയിലെഴിച്ച് വികൃതമാക്കുകയും കുപ്പികളും തൊണ്ടുകളും കൊണ്ട് മാലയുണ്ടാക്കി അണിയിക്കുകയും ചെയ്തു. ചെറുവത്തൂര്‍ മുതല്‍ തൃക്കരിപ്പൂര്‍ വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളും കൊടി തോരണങ്ങളും കീറി നശിപ്പിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായ പ്രതിഷേധമായി രംഗത്തു വന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വളര്‍ചയിലുണ്ടായ അസൂയ മൂലമാണ് ഇരുളിന്റെ മറവില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. തൃക്കരിപ്പൂരില്‍ നശിപ്പിച്ച സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ വീണ്ടും ഫ്ളക്‌സ് ബോര്‍ഡുകളും കൊടി തോരണങ്ങളും സ്ഥാപിക്കുകയും ചെയ്തിരുന്നു
.
Neeleswaram, Ramesh-Chennithala, Flex board, Congress, Protest, Kerala, Kerala News, International News, National News.

Keywords: Neeleswaram, Ramesh-Chennithala, Flex board, Congress, Protest, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

1:07 pm | 0 comments

കാന്‍സറിന് പുതിയ ചികിത്സ: നീലേശ്വരം സ്വദേശിക്ക് കാനഡയില്‍ ഉന്നത അംഗീകാരം

Written By kvarthapressclub on 11 Apr 2013 | 6:00 pm

കാസര്‍കോട്‌: കാന്‍സര്‍ ചികിത്സാരംഗത്ത് നിര്‍ണായകമായ വഴിത്തിരിവാകുന്ന കണ്ടുപിടുത്തം നടത്തിയ നീലേശ്വരം സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് കാനഡയില്‍ ഉന്നത പുരസ്‌ക്കാരം. നീലേശ്വരം സ്വദേശിയും കാനഡ ആല്‍ബര്‍ട്ട പ്രവിശ്യയിലെ കാല്‍ഗര്‍ വെബ്ബര്‍ അക്കാദമിയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ അര്‍ജുന്‍ നായര്‍(16) ക്കാണ് 6,000 ഡോളര്‍ സമ്മാനത്തുകയായ പുരസ്‌ക്കാരം ലഭിച്ചത്.

2013- സനോഫി ബയോ ജനൂസ് ചാലഞ്ച് കാനഡ എന്ന പേരിലുള്ള ഉന്നത പുരസ്‌ക്കാരം സനോഫി സി.ഇ.ഒ.ഒട്ടാവെയിലെ ജോണ്‍ ഫൈറസ്റ്റ് ചൊവ്വാഴ്ച കാനഡയില്‍ നടന്ന ചടങ്ങില്‍ അര്‍ജുന്‍ നായര്‍ക്ക് സമ്മാനിച്ചു.അര്‍ജുന്‍ നായരുടെ കണ്ടുപിടുത്തവും അതു സംബന്ധിച്ചുള്ള പ്രബന്ധവും ലോകനിലവാരമുള്ളതാണെന്ന് വിധികര്‍ത്താക്കള്‍ വിലയിരുത്തി.

സ്വര്‍ണം ചൂടാക്കുമ്പോള്‍ പ്രസരിക്കുന്ന ഒരുതരം രശ്മി ഉപയോഗിച്ച് കാന്‍സര്‍ ബാധിത കോശങ്ങളെ നശിപ്പിക്കാനാവുന്ന കണ്ടുപിടുത്തമാണ് അര്‍ജുന്‍ നായര്‍ നടത്തിയത്. കാനഡയിലെ ഹൈസ്‌ക്കൂള്‍, ജനറല്‍,വൊക്കേഷണല്‍ കോളജ് തലങ്ങളില്‍ നടത്തിയ കടുത്ത മത്സരത്തിലൂടെയാണ് അര്‍ജുന്‍ നായരുടെ പ്രബന്ധം അംഗീകാരത്തിന്റെ നിറവിലേക്ക് ഉയര്‍ന്നത്.

Cancer treatment, Arjun nair, Chicago,Neeleswaram, Natives, Student, College, Teacher, Father, Kerala, Kerala News, International News,
2013- സനോഫി ബയോ ജനൂസ് ചാലഞ്ച് കാനഡ എന്ന പേരിലുള്ള ഉന്നത
പുരസ്‌ക്കാരം സനോഫി സി.ഇ.ഒ.ഒട്ടാവെയിലെ ജോണ്‍ ഫൈറസ്റ്റ് സമ്മാനിക്കുന്നു
 പ്രബന്ധം തയാറാക്കാന്‍ തനിക്ക് രണ്ടുകൊല്ലത്തെ കഠിന പ്രയത്‌നം വേണ്ടിവന്നതായി ഈ മിടുക്കന്‍ പറഞ്ഞു. ഏപ്രില്‍ 22,23തീയതികളില്‍ ചിക്കാഗോയിലെ ബയോ കോണ്‍ ഫെഡറേഷന്‍ നടത്തുന്ന ഇന്റര്‍ നാഷണല്‍ ബയോ ഫെസ്റ്റില്‍ മത്സരിക്കുന്നതായും അര്‍ജുന്‍ വെളിപ്പെടുത്തി.

കഴിവ്, സൂക്ഷ്മ നിരീക്ഷണം, ശാസ്ത്ര വിഷയങ്ങളിലുള്ള അവബോധം എന്നിവ അര്‍ജുന്‍നായര്‍ക്ക്
വേണ്ടുവോളമുണ്ടെന്ന് അദ്ദേഹത്തിന്റെ അധ്യാപകരായ സിമോണ്‍ ട്രൂസെല്‍റ്റ്, ഡാവിഡ് ക്രാമ്പ എന്നിവര്‍ അഭിപ്രായപ്പെട്ടു. കാഗറി ഐ.ടി.ഡിപാര്‍ട്‌മെന്റില്‍ സൂപ്പര്‍വൈസറാണ് അര്‍ജുന്റെ പിതാവ്. മാതാവ് പരിസ്ഥിതി വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ്.

Keywords: Cancer treatment, Arjun nair, Chicago,Neeleswaram, Natives, Student, College, Teacher, Father, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:00 pm | 0 comments

യുവതികളെ കാട്ടി നീലേശ്വരത്തെ യുവാക്കളുടെ പണവും മൊബൈലും കവര്‍ന്ന പ്രതി അറസ്റ്റില്‍

Written By kvarthaksd on 30 Mar 2013 | 1:29 pm

കാസര്‍കോട്: നീലേശ്വരത്തെ ബേക്കറി ഉടമയേയും സുഹൃത്തിനേയും വശീകരിച്ച് കൊണ്ടുപോയി ബ്ലാക്ക്‌മെയിലിംഗ് നടത്തി പണവും, മൊബൈല്‍ഫോണും, കാറും തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി അറസ്റ്റിലായി. ഹിദായത്ത് നഗര്‍ ഫത്താഹ് നഗറിലെ റഹീം എന്ന അബ്ദുര്‍ റഹാമാനെ (30) യാണ് കാസര്‍കോട് സി.ഐ സി.കെ സുനില്‍കുമാര്‍, എസ്.ഐ ദിനേശ് എന്നിവര്‍ ചേര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്.

2012 മാര്‍ച് ഒന്നിനാണ് നീലേശ്വരം തൈക്കടപ്പുറം സ്വദേശിയായ സി.എച്ച്. ശംസുദ്ദീനെയും സുഹൃത്ത് ബി.പി.ശംസുദ്ദീനെയും വശീകരിച്ച് കൊണ്ടു പോയി സംഘം പണവും മൊബൈലും കാറും തട്ടിയെടുത്തത്. സ്ത്രീകളെ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന വന്‍ റാക്കറ്റിലെ പ്രധാന കണ്ണിയാണ് ഇപ്പോള്‍ അറസ്റ്റിലായ റഹീമെന്ന് പോലീസ് പറഞ്ഞു.

സംഘത്തിലെ രണ്ട് യുവതികളെ 2012 മാര്‍ച് ഏഴിന് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചട്ടഞ്ചാല്‍ കനിയംകുണ്ട് സ്വദേശിയും തച്ചങ്ങാട് സ്‌കൂളിന് സമീപം വാടക ക്വാട്ടേഴ്‌സില്‍ താമസക്കാരിയുമായ പി.കെ. ജസീല (31), കുഞ്ചത്തൂര്‍ ഉദ്യാവര്‍ മാടയിലെ ഖദീജ മന്‍സിലില്‍ സീനത്ത് ബാനു (28) എന്നിവരെ കാസര്‍കോട് സി.ഐ ആയിരുന്ന ബാബു പെരിങ്ങോത്തും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

സി.എച്ച്.ശംസുദ്ദീനെയും സുഹൃത്ത് ബി.പി.ശംസുദ്ദീനെയും ജസീലയും സീനത്ത്ബാനുവും വശീകരിച്ച് കൊണ്ടുപോയി അജ്ഞാത സ്ഥലത്ത് മൂന്നു യുവാക്കളുടെ മുന്നിലെത്തിച്ച് മൊബൈല്‍ഫോണും പണവും കാറും തട്ടിയെടുക്കുകയായിരുന്നു. കാര്‍ പിന്നീട് ഉളിയത്തടുക്ക എസ്.പി. നഗറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാസര്‍കോട്ടെയും മറ്റും ആശുപത്രി കോംപൗണ്ടുകള്‍ തമ്പടിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിവന്നത്. കുട്ടിക്ക് അസുഖമാണെന്നും പണം കൈയ്യില്‍ ഇല്ലെന്നും വീട്ടിലേക്ക് പോയി പണമെടുക്കാന്‍ സഹായിക്കണമെന്നും പറഞ്ഞാണ് ഇവര്‍ യുവാക്കളേയും മറ്റും വശീകരിക്കുന്നത്.

 Fraud, Neeleswaram, Youth, Arrest, Mobile-Phone, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News.
വലയില്‍ വീഴുന്ന യുവാക്കളെ വിജനമായ സ്ഥലത്തെത്തിച്ച് ഇവരുടെ സംഘത്തില്‍പെട്ടവര്‍ ചാടി വീണ് പിടികൂടുകയും പണമടക്കം വിലപിടിപ്പുള്ള സാധനങ്ങളെല്ലാം കവര്‍ച ചെയ്യുകയുമായിരുന്നു. ജസീല നീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ചീമേനിയില്‍ മുമ്പ് അറസ്റ്റിലായിരുന്നു. ചീമേനി പോത്താംകണ്ടത്തെ അശോകന്റെ റിസോര്‍ട്ടിലെ തടാകത്തില്‍ ബ്ലൂഫിലിം നിര്‍മിക്കുമ്പോഴാണ് ജസീലയടക്കം ആറോളം പേര്‍ അറസ്റ്റിലായത്. ഇവരില്‍ നിന്നും നിരവധി ബ്ലൂഫിലിമുകളും പിടികൂടിയിരുന്നു.

സീനത്ത് ബാനുവിനെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പിനും പെണ്‍വാണിഭത്തിനും ഉപയോഗിച്ചത്. സംഘത്തില്‍പെട്ട രണ്ടുപേരെ കൂടി ഇനി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലീസ് പറഞ്ഞു. പതിനാറാം വയസില്‍തന്നെ ചതിയില്‍പെട്ട് സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു ജസീല.

Also read:
ബ്ലാക്ക്‌മെയില്‍ തട്ടിപ്പ്; ഉപ്പളയിലെ 18കാരി മുങ്ങി


ബ്ലാക്ക്‌മെയില്‍ തട്ടിപ്പ്; യുവതികളെ കുടുക്കിയത് ഷോപ്പിംങ് മാളിലെ ക്ലോ­സ്ഡ് സര്‍ക്യൂട്ട് ടിവി 

യുവതികളെ ഉപയോഗിച്ച് ബ്ലാക്ക്‌മെയിലിംഗ് ; മേല്‍പ്പറമ്പിലെ ബ്രോക്കറെ തിരയുന്നു

ബ്ലാക്ക് മെയിലിംഗ് സംഘം തട്ടിയെടുത്ത കാര്‍ ഉളിയത്തടുക്കയില്‍ കണ്ടെത്തി

വ്യാപരിയേയും സുഹൃത്തിനേയും യുവതികളെ ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടി

Keywords: Fraud, Neeleswaram, Youth, Arrest, Mobile-Phone, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Jaseela, Sex Racket, Videos, Blue filim, Resort, Chattanchal, Cheemeni
1:29 pm | 0 comments

കക്കവാരുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ പുഴയില്‍ മുങ്ങി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി

Written By kvarthaksd on 4 Mar 2013 | 1:15 pm



Drown, Neeleswaram, Auto Driver, Kasaragod, Kerala News, International News, National News, Gulf News, Health News.നീലേശ്വരം: പുഴയിലിറങ്ങി കക്ക വാരി തിരിച്ചുവരുന്നതിനിടെ വേലിയേറ്റത്തില്‍പെട്ട് ഓട്ടോ ഡ്രൈവര്‍ മുങ്ങി മരിച്ച സംഭവം നീലേശ്വരത്തെ ദുഃഖ സാന്ദ്രമാക്കി. കരിന്തളം കാലിച്ചാമരത്തെ ഓട്ടോ ഡ്രൈവര്‍ കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളിന് സമീപം കുമ്പുക്കല്‍ ഹൗസിലെ കെ.എ ബൈജു (32) ആണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തേജ്വസിനി പുഴയില്‍ മുക്കട പാലത്തിന് സമീപം മുങ്ങിമരിച്ചത്.

വേലിയിറക്ക സമയത്ത് തേജസ്വിനി പുഴയില്‍ കക്ക വാരാനിറങ്ങിയ ബൈജു തീരത്തേക്ക് നീന്തിയടുക്കാന്‍ ശ്രമിക്കുന്നതിനിടെ വേലിയേറ്റം ഉണ്ടാവുകയും മുങ്ങി മരിക്കുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ പുഴയിലിറങ്ങി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഐ.എന്‍.ടി.യു.സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് അഗസ്റ്റിന്‍-ലീലാമ്മ ദമ്പതികളുടെ മകനാണ്.

പുങ്ങംചാല്‍ സ്വദേശിനി നീതുവാണ് ഭാര്യ. ബിന്ദു മോള്‍ എക മകളാണ്. സഹോദരങ്ങള്‍: ബിജി (നഴ്‌സ് ഓസ്‌ട്രേലിയ), സിബി (കാഞ്ഞിരടുക്കം). മൃതദേഹം തിങ്കളാഴ്ച വൈകിട്ട് പള്ളപ്പാറ സെന്റ് മേരീസ് ചര്‍ച് സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.

Keywords: Drown, Neeleswaram, Auto Driver, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

1:15 pm | 0 comments

വാറ്റുകാരിയെ പോലീസ് വീടുവളഞ്ഞു പിടികൂടി

Written By kvarthaksd on 22 Feb 2013 | 5:45 pm

 Police, Arrest, Liquor, Women, Neeleswaram, House, Kasaragod, Kerala, Kerala News, International News.
നീലേശ്വരം: നാടിന്റെ സൈ്വര്യ ജീവിതം തകര്‍ക്കുന്ന വിധത്തില്‍ ചാരായവാറ്റും വില്‍പനയും നടത്തുന്ന സ്ത്രീയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് വീടുവളഞ്ഞ് പിടികൂടി. വെള്ളിയാഴ്ച നീലേശ്വരം കാട്ടിപ്പൊയില്‍ വട്ടക്കല്ല് തട്ടിലെ പത്മിനി (47) യെയാണ് നീലേശ്വരം സി.ഐ ബാബു പെരിങ്ങോത്ത്, എസ്.ഐ പ്രേംസദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

വീട്ടില്‍ ചാരായ വാറ്റു നടത്തുന്നുണ്ടെന്ന വിവരത്തെതുടര്‍ന്ന് എത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് വീടുവളഞ്ഞത്. പോലീസിനെ കണ്ടപ്പോള്‍ പത്മിനി അകത്തു നിന്നും വാതിലടച്ചു. ഇതേതുടര്‍ന്ന് പോലീസ് വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്തു കടന്നത്.

മൂന്നു ലിറ്റര്‍ ചാരായം, വാഷ്, 25 കിലോ ശര്‍ക്കര, വാറ്റുപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. നേരത്തെ നിരവധി തവണ പോലീസ് പത്മിനിയെ പിടികൂടാനെത്തിയെങ്കിലും പോലീസിനു മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കിയതിനെതുടര്‍ന്ന് പിന്തിരിയുകയായിരുന്നു. ഇത്തവണ നാട്ടുകാരെയും കൂട്ടിയാണ് പോലീസ് പത്മിനിയെ പിടികൂടാനെത്തിയത്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ യുവതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.

Keywords: Police, Arrest, Liquor, Women, Neeleswaram, House, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:45 pm | 0 comments

വനിതാ വില്ലേജ് ഓഫീസറെ അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റില്‍

Written By kvarthakgd1 on 21 Feb 2013 | 8:39 pm

Neeleswaram, Village Office, Complaint, Youth, Arrest, Kerala, Police, Court, Remand, Kasargodvartha, Kerala News, International News, National News, Gulf News, Health News, Educational News
നീലേശ്വരം: വനിതാ വില്ലേജ് ഓഫീസറെ ഓഫീസില്‍ കയറി അശ്ലീലം പറയുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിനാനൂര്‍ വില്ലേജ് ഓഫീസര്‍ കെ.പ്രഭാവതിയോട് അപമര്യാദയായി പെരുമാറിയതിന് ചൊയ്യംകോട് കിനാനൂര്‍ റോഡിലെ കെ.വി.സുകേഷിനെ(28)യാണ് നീലേശ്വരം അഡീഷണല്‍ എസ്.ഐ. വികെ. കുഞ്ഞിരാമന്‍ അറസ്റ്റ് ചെയ്തത്.


കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞമാസം 29നായിരുന്നു കേസിനാസ്പദമായ സംഭവം. സര്‍ട്ടിഫിക്കറ്റിനായി ഓഫീസില്‍ എത്തിയ പ്രതി വില്ലേജ് ഓഫീസറോട് അശ്ലീല ഭാഷയില്‍ സംസാരിച്ചുവെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് കേസ്.

Keywords: Neeleswaram, Village Office, Complaint, Youth, Arrest, Kerala, Police, Court, Remand, Kasargodvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. 
8:39 pm | 0 comments

കോടതി നിര്‍ദേശപ്രകാരം താമസിച്ചുവന്ന ഗള്‍ഫുകാരന്റെ ഭാര്യയെ ക്രൂരമായി മര്‍ദിച്ചു

Written By kvarthakgd1 on 21 Jan 2013 | 5:07 pm

Neeleswaram, Kasaragod, Court, Woman, Attack, Hospital, Kerala, Hajira, Husband, Gulf, Brother, Police, Marriage, House,
നീലേശ്വരം: കോടതി നിര്‍ദേശ പ്രകാരം സ്വന്തം വീട്ടില്‍ താമസിച്ചു വരുകയായിരുന്ന ഗള്‍ഫുകാരന്റെ ഭാര്യയെ ഭര്‍ത്താവിന്റെ ജേഷ്ഠന്‍ ക്രൂരമായി മര്‍ദിച്ചു. നീലേശ്വരം കരുവാച്ചേരിയിലെ കുട്ട്യാലി ഹൗസില്‍ ഗള്‍ഫുകാരനായ ഹസൈനാറിന്റെ ഭാര്യ ഹാജിറ(30)യെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് ഭര്‍ത്താവിന്റെ ജേഷ്ഠന്‍ മുഹമ്മദ്കുഞ്ഞി വീട്ടില്‍ അതിക്രമിച്ച് കടന്ന് ക്രൂരമായി മര്‍ദിച്ചത്.

വീട്ടുപറമ്പില്‍ നിന്നും തേങ്ങ പറിച്ചപ്പോഴാണ് മുഹമ്മദ്കുഞ്ഞി മുടിക്ക് കുത്തിപ്പിടിച്ച് മര്‍ദിച്ചത്. പരിക്കേറ്റ ഹാജിറയെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ഹാജിറയെ വീട്ടില്‍ നിന്നും തന്ത്രപൂര്‍വം സ്വന്തം വീട്ടില്‍ കൊണ്ടാക്കിയിരുന്നു. പിന്നീട് ഭര്‍ത്താവിന്റെ പേരിലുള്ള വീട്ടില്‍ കയറ്റാതിരിക്കുകയായിരുന്നു. ഇതിനെതിരെ ഹൊസ്ദുര്‍ഗ് കോടതിയെ സമീപിച്ച ഹാജിറയെ ഇതേ വീട്ടില്‍ താമസിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടയിലാണ് പറമ്പിലെ തേങ്ങ പറിച്ചതിന്റെ പേരില്‍ ഹാജിറയെ മര്‍ദിച്ചത്. ഭര്‍ത്താവ് ഹസൈനാര്‍ ഗള്‍ഫില്‍ തന്നെയാണുള്ളത്.

Keywords: Neeleswaram, Kasaragod, Court, Woman, Attack, Hospital, Kerala, Hajira, Husband, Gulf, Brother, Police, Marriage, House, Hassainar, Case, Kasargodvartha, Malayalam News. 
5:07 pm | 0 comments

ബ്ലാ­ക്ക് മാന്‍ ഇന്റ­ലി­ജന്‍­സ് അ­ന്വേഷണം ഊര്‍­ജി­ത­മാ­ക്കി

Written By kvarthakgd1 on 17 Jan 2013 | 9:54 pm

Kasaragod, Neeleswaram, Natives, Police, Kerala, Black Man, Forrest, Sub Jail, Thekkan Rajan, Kasargodvartha, Malayalam News.
നീ­ലേ­ശ്വരം: ഒ­രു നാ­ടി­നെ­യാ­കെ ഭീ­തി­യി­ലാക്കി­യ ബ്ലാ­ക്ക്­മാ­ന്റെ സ­ത്യ­മ­റി­യാന്‍ പോ­ലീ­സ് അ­ന്വേഷ­ണം ഊര്‍­ജി­ത­മാ­ക്കി. അ­ന്വേ­ഷ­ണ­ത്തി­ന്റെ ആ­ദ്യ­പ­ടി­യെ­ന്നോണം അ­മ്പല­ത്ത­റ എ­സ്.ഐ. സു­ഭാ­ഷി­ന്റെ നേ­തൃ­ത്വ­ത്തി­ലുള്ള പോ­ലീ­സ് സം­ഘം മ­ടി­ക്കൈ, കോ­തോ­ട്ടു­പാ­റ­യി­ലെ കു­റ്റി­ക്കാ­ട്ടില്‍ തി­ര­ച്ചില്‍ ന­ട­ത്തു­കയും അ­തില്‍ ബ്ലാ­ക്ക് മെന്‍ ഉ­പ­യോ­ഗി­ച്ചു­വെ­ന്നു­ക­രു­തു­ന്ന പുല്ലു­കൊ­ണ്ടു­ള്ള കി­ട­ക്കയും പു­തപ്പും ഒ­ഴി­ഞ്ഞ ബി­യര്‍­കു­പ്പി­യും, ക­ണ്ടെ­ത്തി­യി­രു­ന്നു. ഇ­തോ­ടെ നാ­ട്ടു­കാ­രു­ടെ സം­ശ­യ­ങ്ങള്‍ സാ­ധൂ­ക­രി­ക്കു­ന്ന രീ­തി­യി­ലേ­ക്ക് പോ­ലീ­സ് അ­ന്വേ­ഷ­ണവും നീ­ങ്ങു­ന്ന­ത്.

പ്ര­സ്തു­ത സ്ഥ­ല­ത്ത് 24 മ­ണി­ക്കൂറും പോ­ലീ­സ് നി­രീ­ക്ഷ­ണം ഏര്‍­പെ­ടു­ത്തി­യി­ട്ടു­ണ്ട്. കാ­ട്ടി­ല്‍ വി­റ­ക് ശേ­ഖ­രി­ക്കാന്‍ പോ­യ സ്­ത്രീ­ക­ളാ­ണ് 12 അ­ടി ഉ­യ­ര­മു­ള്ള ക­റു­ത്ത മ­നു­ഷ്യ­നെ ആദ്യം ക­ണ്ടത്. കണ്‍­മു­ന്നില്‍പെ­ട്ട് പി­ന്നീ­ട് പെ­ട്ടെന്ന് അ­പ്ര­ത്യ­ക്ഷ­നാ­വു­ക­യു­മാ­യി­രുന്നു. ഇ­വര്‍ നല്‍കി­യ വി­വ­ര­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ നാ­ട്ടു­കാര്‍ ന­ടത്തി­യ തി­ര­ച്ചി­ലിലും ബ്ലാ­ക്ക്­മാ­ന്റെ സാ­ന്നിധ്യം ബ­ല­പ്പെ­ട്ടി­രുന്നു. ഇ­തോ­ടെ സംഭ­വം കാ­ട്ടുതീ­പോ­ലെ നാ­ടാകെ പ­ര­ക്കു­കയും ഭീ­തി­യി­ലാ­വു­കയും ചെ­യ്തു. തു­ടര്‍­ന്നാ­ണ് പോ­ലീ­സ് അ­ന്വേഷ­ണം ആ­രം­ഭി­ച്ചത്.

എ­ന്നാല്‍ ബ്ലാ­ക്ക്­മാ­ന്റെ കാ­ര്യ­ത്തില്‍ പോ­ലീ­സി­ന് പ­ല സം­ശ­യ­ങ്ങളും മു­ന്നി­ലു­ണ്ട്. ന­വം­ബര്‍ 20 ന് കാ­സര്‍­കോ­ട് സ­ബ്­ജ­യി­ലില്‍ നി­ന്ന് ത­ട­വു­ചാടി­യ തെ­ക്കന്‍­രാ­ജ­നാ­യി­രിക്കാം ബ്ലാ­ക്ക്­മാ­നാ­യി കാ­ട്ടില്‍ വി­ല­സു­ന്നത്. എ­ന്നാല്‍ പോ­ലീ­സി­ന്റെ നോ­ട്ട­പ്പു­ള്ളിയാ­യ തെ­ക്കന്‍­രാ­ജന്‍ ഇങ്ങ­നെ സ്­ത്രീക­ളെ പേ­ടി­പ്പിക്കാ­നോ, പ­ട്ടാ­പ­കല്‍ പു­റ­ത്തി­റങ്ങാനോ സാ­ധ്യ­ത­യില്ല.

നാ­ട്ടു­കാ­രെ പേ­ടി­പ്പി­ക്കാന്‍ ആ­രെ­ങ്കി­ലുമാണോ ഇ­തി­നു പി­ന്നി­ലെന്നും സം­ശ­യ­മു­യര്‍­ന്നി­ട്ടു­ണ്ട്. ഏ­തെ­ങ്കിലും മാ­വോ­യി­സ്­റ്റ് സം­ഘമാണോ ഇ­തി­നു പി­ന്നി­ലെ­ന്നും സം­ശ­യി­ക്കുന്നു.

Related News:  

ബ്ലാക്ക്മാന്‍ കാസര്‍കോട്ടും; ജനം ഭീതിയില്‍

Keywords: Kasaragod, Neeleswaram, Natives, Police, Kerala, Black Man, Forrest, Sub Jail, Thekkan Rajan, Kasargodvartha, Malayalam News.
9:54 pm | 0 comments

ചെങ്കല്ല് ഏജന്റിന്റെ കൊ­ല: പ്ര­തി കര്‍­ണാ­ട­ക­യി­ലേ­ക്കു കടന്നു

Written By kvarthaksd on 16 Jan 2013 | 11:08 pm

Murder, Accuse, Karnataka, Case, House, Neeleswaram, Mangalore, Police, Trikaripur, Kasaragod, Kerala, Kerala Vartha, Kerala News.
തൃ­ക്ക­രി­പ്പൂര്‍: എ­ട­യി­ല­ക്കാ­ട്ടെ ചെങ്കല്ല് മേ­സ്ത്രി കൊ­വ്വല്‍ ബാ­ല­നെ (58) കു­ത്തി­ക്കൊ­ന്ന കേ­സി­ലെ പ്ര­തി കര്‍­ണാ­ട­ക­യി­ലേ­ക്ക് ക­ട­ന്ന­താ­യി സൂച­ന. കല്ല് ചെ­ത്ത് തൊ­ഴി­ലാ­ളിയും കോട്ട­യം വൈ­ക്കം സ്വ­ദേ­ശി­യുമാ­യ മോ­ഹ­ന­നാ­ണ് കേ­സി­ലെ പ്ര­തി. 12 ന് രാ­ത്രി 11 മണി­യോ­ടെ എ­ട­യി­ല­ക്കാ­ട് ബ­ണ്ട് കൈ­പ്പാ­ട് തോ­ട്ടി­ന­രി­കി­ലെ ചതുപ്പു നി­ല­ത്താ­ണ് ബാല­നെ കു­ത്തേ­റ്റു മ­രി­ച്ച നി­ല­യില്‍ ക­ണ്ട­ത്.

ഭാ­ര്യ ഭാ­ര­തിയെ മോ­ഹ­നന്‍ ശല്യം ചെ­യ്യു­ന്നു­ണ്ടെ­ന്ന­റി­ഞ്ഞ് വീ­ട്ടി­ലേക്കു ഓ­ടി വ­രു­ന്ന­തി­നി­ടെ­യാ­ണ് ബാലന് കു­ത്തേ­റ്റ­ത്. നെ­ഞ്ചത്തും കൈക്കും കു­ത്തേ­റ്റ ബാ­ലന്‍ ര­ക്തം വാര്‍­ന്ന് സം­ഭ­വ­സ്ഥല­ത്തു ത­ന്നെ മ­ര­ണ­പ്പെ­ടു­ക­യാ­യി­രു­ന്നു.

കൊ­ല­യ്­ക്കു ശേ­ഷം മോ­ഹ­നന്‍ കര്‍­ണാ­ട­ക­യി­ലേ­ക്ക് ക­ട­ക്കു­ക­യാ­യി­രു­ന്നു­വെ­ന്ന് കേ­സ­ന്വേ­ഷി­ക്കു­ന്ന നീ­ലേ­ശ്വ­രം സി.ഐ ബാ­ബു പെ­രി­ങ്ങേ­ത്ത് പ­റ­ഞ്ഞു. മം­ഗ­ലാ­പുര­ത്തു നി­ന്ന് മോ­ഹ­നന്‍ കോ­ട്ടയ­ത്തെ വീ­ട്ടി­ലേ­ക്ക് ഫോണ്‍ ചെ­യ്­ത­താ­യി പോ­ലീ­സി­ന് വിവ­രം ല­ഭി­ച്ചി­ട്ടു­ണ്ട്.

പ്ര­തി­യു­ടെ വൈക്ക­ത്തെ വീ­ട്ടിലും കോ­ഴി­ക്കോ­ട്ടെ ബ­ന്ധു വീ­ട്ടിലും പോ­ലീ­സ് ക­ഴി­ഞ്ഞ ദിവ­സം ചെ­ന്നി­രുന്നു. എ­ന്നാല്‍ അ­വി­ടെ മോ­ഹ­നന്‍ എ­ത്തി­യി­ട്ടി­ല്ലെ­ന്നാ­ണ് പോ­ലീ­സി­ന് ല­ഭി­ച്ച വി­വരം.

Related News: 

ചെങ്കല്ല് ഏജന്റിന്റെ കൊല ഭാര്യയെ അപമാനിച്ചതിനെ ചോദ്യം ചെയ്തതിന്; പ്രതി ഒളിവില്‍


Keywords: Murder, Accuse, Karnataka, Case, House, Neeleswaram, Mangalore, Police, Trikaripur, Kasaragod, Kerala, Kerala Vartha, Kerala News.
11:08 pm | 0 comments

ഭര്‍ത്താവിന്റെ അടിയേറ്റ് യുവതി ആശുപത്രിയില്‍

Written By kvarthaksd on 25 Dec 2012 | 5:50 pm

 Attack, Women, Injured, Hospital, Hosdurg, Neeleswaram, Police, Case, Kasaragod, Kerala, Kerala Vartha, Kerala News.
കാഞ്ഞങ്ങാട്: ഭര്‍ത്താവിന്റെ അടിയേറ്റനിലയില്‍ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ശകുന്തള (37)യെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവത്തില്‍ ഭര്‍ത്താവ് നീലേശ്വരം തൈക്കടപ്പുറത്തെ രാജുവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.


Keywords: Attack, Women, Injured, Hospital, Hosdurg, Neeleswaram, Police, Case, Kasaragod, Kerala, Kerala Vartha, Kerala News.











5:50 pm | 0 comments

സ്ഥലമിടപാടിന്റെ മറവില്‍ 10 ലക്ഷം തട്ടിയ ലൈന്മാന്‍ അറസ്റ്റില്‍

Written By kvarthakgd1 on 19 Dec 2012 | 10:19 pm


Neeleswaram, Kanhangad, Cash, Fraud, Arrest, James Joy, K.S.E.B Lineman, S.I. Premsadan
നീലേശ്വരം: സ്ഥലമിടപാടിന്റെ മറവില്‍ വിശ്വാസ വഞ്ചന നടത്തി പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ വൈദ്യുതി ലൈന്മാനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാല്‍ വൈദ്യുതി സെക്ഷന്‍ ഓഫീസിലെ ലൈന്മാനായ ജെയിംസ് ജോസി(41)നെയാണ് നീലേശ്വരം എസ്.ഐ. കെ. പ്രേംസദന്‍ അറസ്റ്റ് ചെയ്തത്. ജെയിംസിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

വെള്ളിക്കോത്ത് സ്വദേശിയായ കുഞ്ഞമ്പു നായരുടെ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരമാണ് ജെയിംസിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തത്. കോടോം വില്ലേജിലുള്ള ഒരേക്കര്‍ സ്ഥലം 18 ലക്ഷം രൂപയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് ജെയിംസ് കുഞ്ഞമ്പു നായരുമായി കരാറുണ്ടാക്കുകയും 10 ലക്ഷം രൂപ ജെയിംസ് അഡ്വാന്‍സ് വാങ്ങുകയും ചെയ്തിരുന്നു.

2012 മെയ് 7 നാണ് കുഞ്ഞമ്പു നായരുമായി ജെയിംസ് കരാറുണ്ടാക്കിയത്. ഈ കരാര്‍ നിലനില്‍ക്കെ ജെയിംസ് തന്റെ സഹപ്രവര്‍ത്തകനായ സാബുവിന്റെ ഭാര്യ ജാന്‍സിക്ക് ഇതേ സ്ഥലം മറിച്ച് വില്‍ക്കുകയായിരുന്നു.
ഇക്കാര്യം മറച്ച് വെച്ച് കൊണ്ട് കുഞ്ഞമ്പുവുമായി ജെയിംസ് വീണ്ടും കരാറുണ്ടാക്കി. പിന്നീട് കുഞ്ഞമ്പു നായര്‍ നടത്തിയ അന്വേഷണത്തില്‍ വഞ്ചന ബോധ്യപ്പെടുകയായിരുന്നു

Keywords: Neeleswaram, Kanhangad, Cash, Fraud, Arrest, James Joy, K.S.E.B Lineman, S.I. Premsadan, Complaint, Malayalam News, Kerala. 
10:19 pm | 0 comments

അരിയിട്ട് വാഴിച്ച് നിരാജ്ഞനം ഉഴിഞ്ഞു; കൃഷ്ണവര്‍മ്മ രാജ ഇനി മൂത്ത രാജാവ്

നീലേശ്വരം: അരിയിട്ട് വാഴിച്ച് നിരാജ്ഞനം ഉഴിഞ്ഞ് അഡ്വ. ടി.സി. സി. കൃഷ്ണവര്‍മ്മ രാജ നീലേശ്വരം തെക്കേ കോവിലകത്തെ മൂത്ത രാജാവായി ബുധനാഴ്ച സ്ഥാനമേറ്റു. തികച്ചും പാരമ്പര്യമായ ചടങ്ങുകളോടെയാണ് മൂത്ത രാജാവും ഇളയ രാജാക്കന്മാരും ഇന്ന് അധികാര സ്ഥാനമേറ്റത്. മൂത്ത രാജാവിന് പുറമെ തെക്കേ കോവിലകത്തെ ടി.സി. രാമവര്‍മ്മ രാജ മൂന്നാംകൂര്‍ രാജാവായും കക്കാട്ട് മഠത്തില്‍ കോവിലകത്തെ എം.സി. ഉദയവര്‍മ്മ രാജ നാലാംകൂര്‍ രാജാവായും കിണാവൂര്‍ കോവിലകത്തെ കെ.സി. രാമവര്‍മ്മ രാജ അഞ്ചാംകൂര്‍ രാജാവായും അധികാരമേറ്റു.

ഇളയ രാജാവായി അധികാരമേല്‍ക്കേണ്ടുന്ന തെക്കേ കോവിലകത്തെ ടി.സി. കേരളവര്‍മ്മ രാജ അസുഖത്തെ തുടര്‍ന്ന് മുംബൈയിലായതിനാല്‍ ചടങ്ങിനെത്തിയില്ല. ഇദ്ദേഹത്തിന്റെ രാജവാഴ്ച ചടങ്ങുകള്‍ പിന്നീട് നടക്കും.

മൂത്ത രാജാവായിരുന്ന തെക്കേ കോവിലകത്തെ ടി.സി. കൃഷ്ണവര്‍മ്മ വലിയരാജയുടെ ദേഹവിയോഗത്തെ തുടര്‍ന്നാണ് അഞ്ച് കൂര്‍ വാഴ്ച രാജാക്കന്മാര്‍ക്കും സ്ഥാനക്കയറ്റം കിട്ടിയത്. രാജ പാരമ്പര്യം തുളുമ്പുന്ന പ്രൗഢഗംഭീരമായ ചടങ്ങാണ് ബുധനാഴ്ച രാവിലെ നടന്നത്.

മൂത്ത രാജാവും മൂന്ന് ഇളയ രാജാക്കന്മാരും രാവിലെ 8 മണിയോടെ തെക്കേ കോവിലകത്തു നിന്നും ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനായി പുറപ്പെട്ടതോടെയാണ് ചടങ്ങ് തുടങ്ങിയത്. ആദ്യം നീലേശ്വരം തളിയില്‍ ശിവക്ഷേത്രത്തില്‍ ഇവര്‍ ദര്‍ശനം നടത്തി. ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ തെക്കിനിയേടത്ത് ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങ് നടന്നു. ഇതിന് ശേഷം രാജാക്കന്മാര്‍ മാടത്തിന്‍കീഴില്‍ ക്ഷേത്രപാലക ക്ഷേത്രത്തിലും കോട്ടം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലും മന്ദംപുറത്ത്കാവ് ഭഗവതി ക്ഷേത്രത്തിലും കുടുംബാംഗങ്ങളോടൊപ്പം ദര്‍ശനം നടത്തി.

മന്ദംപുറത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ രാജകുടുംബാംഗങ്ങള്‍ ദര്‍ശനം നടത്തുന്നത് അപൂര്‍വമായ അവസരങ്ങളില്‍ മാത്രമാണ്. ക്ഷേത്ര ദര്‍ശനങ്ങള്‍ക്ക് ശേഷം തെക്കേ കോവിലകത്തേക്ക് മടങ്ങിയെത്തിയ കൂര്‍വാഴ്ച രാജാക്കന്മാരെ രാവിലെ 11 മണിയോടെ തെക്കേ കോവിലകം തന്ത്രി കക്കാട്ട് കിഴക്കേ ഇല്ലത്ത് തെക്കിനിയില്‍ നാരായണ പട്ടേരിയും ആനയിച്ച് കൂട്ടിക്കൊണ്ടുവന്ന് അരിയിട്ട് വാഴിച്ച് നിരാജ്ഞനം ഉഴിഞ്ഞും രാജാക്കന്മാരായി സ്വീകരിക്കുകയായിരുന്നു. തീര്‍ത്തും പൗരാണികമായി രാജ കോവിലകത്തെ പതിവ് ചടങ്ങുകളാണ് ഇന്ന് നടന്നത്. മൂത്തകൂര്‍ രാജാവായി സ്ഥാനമേറ്റ തെക്കേ കോവിലകത്തെ അഡ്വ. ടി.സി. സി. കൃഷ്ണവര്‍മ്മ രാജ നീലേശ്വരം പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടുകൂടിയായിരുന്നു.

Keywords: Kanhangad, Neeleswaram, Programm, Krishna Varma King, M.C Udhayavarma, Mumbai, Malayalam News, Kerala.
9:57 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories