Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label National. Show all posts
Showing posts with label National. Show all posts

സാമൂഹ്യപ്രവര്‍ത്തകന്‍ പുത്തൂരിലെ പി.വി. മുഹമ്മദ് നിര്യാതനായി

Written By kvartha delta on 25 May 2013 | 2:14 pm

പുത്തൂര്‍: സാമൂഹിക പ്രവര്‍ത്തകനും, പുത്തൂര്‍ മര്‍കസ് അഗതി അനാഥ മന്ദിരം സ്ഥാപക നേതാവും ഷാര്‍ജ എസ്.വൈ.എസ്. മുന്‍ സെക്രട്ടറിയുമായ പി.വി.എം. പുത്തൂര്‍ എന്ന പി.വി. മുഹമ്മദ് (57) നിര്യാതനായി. പരേതനായ പുത്തന്‍ വീട്ടില്‍ കുഞ്ഞീക്ക എന്ന കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെയും റുഖിയയുടെയും മകനാണ്.

ഭാര്യ: സൈനബ. മക്കള്‍: അബ്ദുസമദ്, അബ്ദുല്ല മുബാറക്, മുഹ്‌സിന്‍, മിസ്ഹബ്, അബ്ദുല്ല, സമീറ, സുമയ്യ. മരുമക്കള്‍: റഷീദ് കുറ്റിയാടി, അബ്ദുര്‍ റഹ്മാന്‍ വിളക്കോട്ടൂര്‍. സഹോദരങ്ങള്‍: റഷീദ്, യൂസുഫ്, മുജീബ്, സൈനബ, സൂറ.
Puthur, Obituary, Kerala, P.V. Muhammed, PVM Puthur, Ex. SYS Secretary, Malayalam news

മയ്യത്ത് നിസ്‌ക്കാരത്തിന് പട്ടുവം കെ.പി. അബൂബക്കര്‍ മുസ്ല്യാര്‍ നേതൃത്വം നല്‍കി. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പുത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

Keywords: Puthur, Obituary, Kerala, P.V. Muhammed, PVM Puthur, Ex. SYS Secretary, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
2:14 pm | 0 comments

യു.ടി. ഖാദര്‍ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു

Written By kvarthaksd on 18 May 2013 | 12:14 pm

ബാംഗ്ലൂര്‍: മംഗലാപുരം എം.എല്‍.എ. യു.ടി ഖാദര്‍ കര്‍ണാടക മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു. ആരോഗ്യ വകുപ്പാണ് ഖാദറിന് നല്‍കിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ രാജ്ഭവനിലെ ഗസ്റ്റ് ഹൗസില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.  യു.ടി. ഖാദറടക്കം 28 മന്ത്രിമാരാണ് മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്തത്.

Pledge, Minister, Uppala, Congress, National, Kerala News, International News, National News, Gulf News, Health News.ഉപ്പള സ്വദേശിയാണ് യു.ടി. ഖാദര്‍. ബി.ജെ.പി.യിലെ ചന്ദ്രഹാസ് ഉള്ളാളിനെ 29,111 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ യു.ടി. ഖാദര്‍ ഇത്തവണ മംഗലാപുരം എംഎല്‍എയായത്. നേരത്തെ രണ്ടു തവണ അദ്ദേഹം മംഗലാപുരം എംഎല്‍എയായിരുന്നു.

പിതാവ് യു.ടി. ഫരീദിന്റെ മരണത്തെതുടര്‍ന്നാണ് ഖാദര്‍ രാഷ്ട്രീയ രംഗത്തിറങ്ങിയതും പിന്നീട് എം.എല്‍.എ. ആയതും. 2007 ലാണ് ഖാദറിന്റെ മംഗലാപുരം മണ്ഡലത്തിലെ കന്നിജയം. രണ്ട് തവണയായി ആറു കൊല്ലം അദ്ദേഹം നിയമസഭയെ പ്രതിനിധീകരിച്ചു.
Keywords: Pledge, Minister, Uppala, Congress, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:14 pm | 0 comments

സി.എച്ച് കുഞ്ഞമ്പുവിനും മകള്‍ക്കും ബാംഗ്ലൂരില്‍ ഓട്ടോ അപകടത്തില്‍ പരിക്ക്

Written By kvarthaksd on 17 May 2013 | 6:46 pm

ബാംഗ്ലൂര്‍: മഞ്ചേശ്വരം മുന്‍ എംഎല്‍എ അഡ്വ. സി.എച്ച് കുഞ്ഞമ്പുവിനും മകള്‍ ശ്രുതിക്കും ബാംഗ്ലൂരില്‍ ഓട്ടോ റിക്ഷ മറിഞ്ഞ് പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് ബാംഗ്ലൂര്‍ കോറമംഗലത്താണ് അപകടമുണ്ടായത്. ശ്രുതിയുടെ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ടാണ് ഇവര്‍ ബാംഗ്ലൂരിലെത്തിയത്.

Accident, Injured, Chattanchal, Hospital, National, Bangalore, Kerala News, International News, National News.അപകടത്തില്‍ ശ്രുതിയുടെ തോളെല്ല് പൊട്ടി. കുഞ്ഞമ്പുവിനും കൂടെയുണ്ടായിരുന്ന ചട്ടഞ്ചാല്‍ സ്വദേശി അനില്‍കുമാറിനും നിസാരമായി പരിക്കേറ്റു. എല്ലാവരെയും ബാംഗ്ലൂരിലെ സായിറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Accident, Injured, Chattanchal, Hospital, National, Bangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

6:46 pm | 0 comments

ടി.എ ഖാലിദ് എയ്മ പ്രസിഡന്റ്

Written By irf Kvartha on 16 May 2013 | 7:35 pm

മുംബൈ: ആള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ (എയ്മ AIMA) മഹാരാഷ്ട്ര പ്രസിഡന്റായി വാഷി ന്യൂ ബോംബെ കേരള ഹൗസില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി ടി.എ ഖാലിദിനെ തിരഞ്ഞെടുത്തു.

പ്രസിഡന്റായിരുന്ന രാജന്‍ കടന്നപള്ളിയുടെ നിര്യാണംമൂലം ഒഴിവ് വന്ന സ്ഥാനത്തേക്കാണ് ഖാലിദ് തിരഞ്ഞെടുക്കപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് ചീഫ് പാട്രന്‍, മലയാളി ചേമ്പര്‍ ഓഫ് കോമേഴ്‌സ് ജനറല്‍ സെക്രട്ടറി എന്നീനിലകളിലും പ്രവര്‍ത്തിച്ചുവരുന്ന ഖാലിദ് കാസര്‍കോട് സ്വദേശിയാണ്.


അഖിലേന്ത്യ വൈസ് പ്രസിഡന്റ് മോഹന്‍ കണ്ടത്തില്‍ അദ്ധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. പത്മ ദിവാകര്‍ ഐ.ആര്‍.എസ്, ജി. കോമളം, കെ.ഹരിനാരായണന്‍, ടി. ബാലസുബ്രമണ്യന്‍, സകരിയ എം സകരിയ, രാഖി സുനില്‍, ബാബു കവിയൂര്‍, എം. രാമചന്ദ്രന്‍ നായര്‍, പി.എന്‍ മുരളീധരന്‍, ടി. മാധവന്‍, ജോണ്‍ മാത്യൂ, പ്രൊഫ. മുരളി നായര്‍, അഡ്വ. ജി.എ. കെ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.ടി നായര്‍ നന്ദി പറഞ്ഞു.


Keywords: Kerala, Kasaragod, T.A Khalid, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:35 pm | 0 comments

എന്‍ഡോസള്‍ഫാന്‍: മംഗലാപുരത്ത് ചികിത്സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

Written By Kvarthakgd on 3 May 2013 | 7:30 pm

മംഗലാപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മംഗലാപുരം യേനപോയ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ രോഗികളെ സന്ദര്‍ശിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ചികിത്സിക്കുന്ന യേനപോയ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കാറഡുക്കയില്‍ നിന്നുളള കരയാത്ത കുട്ടിയേയും മറ്റു മൂന്നു ദുരിതബാധിതരെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

ഇവരുടെ ബന്ധുക്കളോട് മുഖ്യമന്ത്രി സംസാരിച്ചു.എന്‍ഡോസള്‍ഫാന്‍ രോഗബാധിതരുടെ ചികിത്സയുമായി ബന്ധപ്പെട്ട് യേനപോയ മെഡിക്കല്‍ കോളജുമായി കേരള സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ പുരോഗതി അധികൃതരുമായി ചര്‍ച ചെയ്തു.

യേനപോയ മെഡിക്കല്‍ കോളേജ് വൈസ് ചാന്‍സലര്‍ ഡോ. പി ചന്ദ്രമോഹന്‍, മെഡിക്കല്‍ സൂപ്രണ്ട്
ഡോ. എം.എസ്.മൂസബ, രജിസ്ട്രാര്‍ പ്രൊഫ. കെ. ജനാര്‍ദനന്‍, പരീക്ഷാ കണ്ടട്രോളര്‍ കെ.പി. ജയരാജന്‍, ഫിനാന്‍സ് ഓഫീസര്‍ പി. മുഹമ്മദ് ബാവ, ഡയറക്ടര്‍ പ്രൊഫ. പി.സി.എം. കുഞ്ഞി എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച നടത്തി.

Endosulfan, Victims, Mangalore, Chief minister, Oommen Chandy, Visit, Yenepoya, Medical college

Keywords: Endosulfan, Victims, Mangalore, Chief minister, Oommen Chandy, Visit, Yenepoya, Medical college, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:30 pm | 0 comments

വിവാഹച്ചടങ്ങിനിടെ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന സ്ത്രീ അറസ്റ്റില്‍

Written By kvarthapressclub on 2 May 2013 | 11:30 am

മംഗലാപുരം: വിവാഹച്ചടങ്ങിനിടെ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി സ്ഥലംവിടുന്ന സ്ത്രീയെ ബണ്ട്‌വാള്‍ പോലീസ് അറസ്റ്റ്‌ചെയ്തു. നീര്‍മാജെയിലെ ശശികലയെയാണ് ബുധനാഴ്ച ബി.സി റോഡിലെ ഒരു ഹോട്ടലില്‍ വെച്ച് അറസ്റ്റ് ചെയ്തത്. രണ്ടുവര്‍ഷമായി കവര്‍ച്ച പതിവാക്കിയ ശശികലയെ ഒരു കല്യാണ ചടങ്ങിന്റെ വീഡിയോ ദൃശ്യമാണ് പിടികൂടാന്‍ സഹായിച്ചത്.

Function, Ornaments, Marriage, Childrens, Theft, Woman, Arrest, Mangaloreഇവര്‍ കവര്‍ച്ച ചെയ്ത 51 ഗ്രാം സ്വര്‍ണം വിവിധ ജ്വല്ലറികളില്‍ വില്‍പന നടത്തിയതായി പോലീസ് കണ്ടെത്തി.കല്യാണച്ചടങ്ങുകള്‍ക്ക് ക്ഷണിക്കപ്പെടാതെ എത്തുന്ന ശശികല വീട്ടുകാരുടെ ബന്ധുക്കളെ പോലെ പെരുമാറിയാണ് തക്കംനോക്കി കുട്ടികളുടെ ആഭരണങ്ങള്‍ കൈക്കലാക്കുന്നത്. 1.40 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് ഇവര്‍ കവര്‍ന്നതെന്ന് പോലീസ് പറഞ്ഞു. കവര്‍ച്ച ചെയ്ത ആഭരണങ്ങളില്‍ ചിലത് ജ്വല്ലറികളില്‍ നടത്തിയ റെയ്ഡില്‍ പോലീസ് കണ്ടെടുത്തു.

Keywords: Function, Ornaments, Marriage, Childrens, Theft, Woman, Arrest, Mangalore, Police, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:30 am | 0 comments

സ്ത്രീയെ കാറിടിച്ചതിനെ ചൊല്ലി ഉള്ളാളില്‍ സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്, ബസുകള്‍ തകര്‍ത്തു

Written By kvarthakgd1 on 22 Apr 2013 | 12:16 pm

ഉള്ളാള്‍: മധ്യവയസ്‌കയായ സ്ത്രീക്ക് കാറിടിച്ച് പരിക്കേറ്റതിനെ ചൊല്ലി ഉള്ളാള്‍ കടപ്പുറത്തുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. രണ്ട് ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. സ്ഥലത്ത് തടിച്ചുകൂടിയ ആളുകളെ പോലീസ് ലാത്തിവീശി ഓടിച്ചു. ഞായറാഴ്ച സന്ധ്യയ്ക്കാണ് സംഭവം.

രണ്ട് കുട്ടികളോടൊപ്പം ഉള്ളാള്‍ ബീച്ച് റോഡിലൂടെ നടന്നുപോവുകയായിരുന്ന ഖദീജുമ്മ (42) എന്ന സ്ത്രീക്കാണ് കാറിടിച്ച് പരിക്കേറ്റത്. മാസ്‌ക്കട്ടയിലെ ഗണേഷ് എന്നയാള്‍ ഓടിച്ച കാറാണ് ഇവരെ ഇടിച്ചത്. ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്ന് ആരോപിച്ച് ഒരുകൂട്ടം ആളുകള്‍ ഗണേഷിനെ കൈയ്യേറ്റം ചെയ്തു. സംഭവം ഗണേഷ് ഫോണിലൂടെ അയാളുടെ സുഹൃത്തുക്കളെ അറിയിക്കുകയും സ്ഥലത്ത് ഓടിക്കൂടിയ പത്തോളം പേര്‍ മുക്കച്ചേരി സ്വദേശിയായ ഹബീബ് (27) എന്ന യുവാവിനെ മര്‍ദിക്കുകയും ചെയ്തു.

Mangalore, Ullal, Natives, Issue, Police, National, minor accident, communal clash, Sunday, Ullal Beach, Khatheejamma, injuries, Ganesh, Malayalam News,

ഇയാള്‍ ആശുപത്രിയിലേക്ക് ഓടിപ്പോയാണ് അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് സ്ഥലത്ത് തടിച്ചുകൂടിയ ആള്‍കൂട്ടം തമ്മില്‍ കല്ലേറ് നടത്തുകയും 44 -ാം നമ്പര്‍ റൂട്ടിലോടുന്ന അശ്വിനി ട്രാവല്‍സ് എന്ന ബസിനു നേരെ മുക്കച്ചേരിയില്‍ വെച്ച് കല്ലെറിയുകയും ചെയ്തു. ശ്രീദുര്‍ഗ ട്രാവല്‍സ് എന്ന ബസിനു നേരെ ഭഗവതി നഗറില്‍ വെച്ചും കല്ലേറുണ്ടായി. പിന്നീട് ജനക്കൂട്ടം രണ്ട് ചേരികളായി തിരിഞ്ഞ് ഉള്ളാള്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടുകയും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടര്‍ന്നാണ് ആള്‍കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.

Mangalore, Ullal, Natives, Issue, Police, National, minor accident, communal clash, Sunday, Ullal Beach, Khatheejamma, injuries, Ganesh, Malayalam News, ലാത്തിച്ചാര്‍ജില്‍ ഏതാനുംപേര്‍ക്ക് പരിക്കേറ്റു. ബെല്‍മ സ്വദേശികളായ മുസ്തഫ, ഹനീഫ എന്നിവരെ സംഭവസ്ഥലത്തെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പോലീസ് ജാഗ്രത പുലര്‍ത്തുന്നു. അതിര്‍ത്തി സുരക്ഷാ സേനാ അംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. മെയ് അഞ്ചിന് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ വര്‍ഗീയ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ചിലര്‍ ആസൂത്രിതമായി കുഴപ്പമുണ്ടാക്കുകയാണെന്ന് സംശയം ഉര്‍ന്നിട്ടുണ്ട്.

Keywords: Mangalore, Ullal, Natives, Issue, Police, National, minor accident, communal clash, Sunday, Ullal Beach, Khatheejamma, injuries, Ganesh, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:16 pm | 0 comments

ബൈക്ക് റോഡരികിലെ കുഴിയിലേക്ക് വീണ് യാത്രക്കാരന്‍ മരിച്ചു

വാമഞ്ചൂര്‍ (മംഗലാപുരം): ബൈക്ക് റോഡരികിലെ കുഴിയിലേക്ക് തെന്നിവീണ് യുവാവ് മരിച്ചു. കദ്രിയിലെ രോഹിത്(29)ആണ് മരിച്ചത്. മംഗളജ്യോതി സ്‌കൂളിന് സമീപം ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം.

വളവ് തിരിഞ്ഞുവരികയായിരുന്ന രോഹിത് ഓടിച്ച ബൈക്ക് തെന്നിമാറിയ ശേഷം കുഴിയിലേക്ക് വീഴുകയായിരുന്നു. അമിതവേഗതയാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. മംഗലാപുരം സിറ്റി കോര്‍പറേറ്റര്‍ മോഹിതിന്റെ സഹോദരനാണ് മരിച്ച രോഹിത്. സംഭവത്തില്‍ മംഗലാപുരം റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Mangalore, Accident, Death, Bike, Youth, Police, National, Kasargodvartha, Malayalam News, Kerala News, International News, National News

Mangalore, Accident, Death, Bike, Youth, Police, National, Kasargodvartha, Malayalam News, Kerala News, International News, National News

Keywords: Mangalore, Accident, Death, Bike, Youth, Police, National, Kasargodvartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:10 pm | 0 comments

ബണ്ട്വാളില്‍ മൂന്നു കടകള്‍ കത്തിനശിച്ചു

Written By kvarthakgd1 on 21 Apr 2013 | 12:43 pm

ബണ്ട്വള്‍: ബണ്ട്വാള്‍ കൈകമ്പയില്‍ ബി.സി. റോഡിന് സമീപം മൂന്നുകടകള്‍ക്ക് തീപിടിച്ചു. സുരേഷ്ചന്ദ്ര ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള സഞ്ജീവ ക്ലിനിക്ക്, ഒരു കുഷ്യന്‍ കട, ഗോഡൗണ്‍ എന്നിവയാണ് കത്തി നശിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്.

രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മംഗലാപുരത്തു നിന്നും ബണ്ട്വാളില്‍ നിന്നുമെത്തിയ അഗ്നിശമന സേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Mangalore, Fire, Shop, Fire Force, National, B.C. Road, Kasaragod Vartha, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
 Mangalore, Fire, Shop, Fire Force, National, B.C. Road, Kasaragod Vartha, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Keywords: Mangalore, Fire, Shop, Fire Force, National, B.C. Road, Kasaragod Vartha, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:43 pm | 0 comments

ബാ­ങ്ക് മാ­നേ­ജറാ­യ മ­ല­യാ­ളി യു­വ­തി­യു­ടെ കൊ­ല­പാതകം; ര­ണ്ടു­പേ­ര്‍ പി­ടി­യില്‍

Written By Kvartha Alpha on 20 Apr 2013 | 11:17 am

മംഗ­ലാ­പുരം: സിന്‍­ഡിക്ക­റ്റ് ബാ­ങ്ക് കാ­ട്ടി­പ്പ­ള്ള ബ്രാ­ഞ്ച് അ­സി­സ്റ്റന്‍­റ് മാ­നേ­ജര്‍, മ­ല­യാ­ളിയായ അ­ഞ്­ജ­ന­യു­ടെ മ­ര­ണം കൊ­ല­പാ­ത­ക­മാ­ണെ­ന്ന് സ്ഥി­രീ­ക­രിച്ചു. കൊ­ല­പാ­ത­കി­ക­ളെ­ന്ന് സം­ശ­യി­ക്കു­ന്ന ര­ണ്ടു­പേ­രെ പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടുത്തു. ക­വര്‍­ച­യ്­ക്ക് വേ­ണ്ടി­യാ­ണ് അ­ഞ്­ജനയെ കൊ­ന്ന­താ­ണെ­ന്നാ­ണ് പോ­ലീ­സ് നി­ഗ­മ­നം.

18ന് രാ­വി­ലെ­യാ­ണ് അ­ഞ്­ജന­യെ കൊല്ല­പ്പെ­ട്ട നി­ല­യില്‍ ക­ണ്ടെ­ത്തി­യത്. അ­ഞ്­ജ­ന മ­രി­ച്ച നി­ല­യില്‍ കാ­ണ­പ്പെ­ട്ട വീ­ട്ടി­ലെ താ­മ­സ­ക്കാ­രന്‍ മ­ഹേ­ഷിനും കൃ­ത്യ­ത്തില്‍ പ­ങ്കു­ണ്ടെ­ന്ന് പോ­ലീ­സ് പ­റഞ്ഞു. സം­ഭ­വ­ത്തി­നു­ശേ­ഷം അ­പ്ര­ത്യ­ക്ഷനായ ഇ­യാള്‍­ക്ക് വേ­ണ്ടി പോ­ലീ­സ് തി­ര­ച്ചില്‍ നട­ത്തി വ­രി­ക­യാ­ണ്.

മ­ഹേ­ഷി­ന്റെ സു­ഹൃത്തും സ­ഹ­താ­മ­സ­ക്കാ­ര­നു­ം ടൗ­ണി­ലെ ഒ­രു സ്ഥാ­പ­ന­ത്തില്‍ തൊ­ഴി­ലാ­ളി­യുമായ ര­വി എ­ന്ന­യാളും അ­യാ­ളു­ടെ സു­ഹൃ­ത്തു­മാ­ണ് പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലു­ള്ള­ത്.

മ­ല­പ്പു­റം സ്വ­ദേ­ശി­നി­യാ­ണ് അ­ഞ്ജ­ന. കാ­പ്പി­ക്കാ­ട് ബെ­ജാ­യിലെ മ­ഹേ­ഷും ര­വിയും താ­മ­സി­ക്കു­ന്ന മു­റി­യി­ലാ­ണ് അ­ഞ്­ജന­യെ കൊല്ല­പ്പെ­ട്ട നി­ല­യില്‍ ക­ണ്ടെ­ത്തി­യത്. ക­ഴു­ത്തില്‍ ക­യര്‍ മു­റുക്കി­യ നി­ല­യി­ല­യി­രുന്നു മൃ­ത­ദേ­ഹം ക­ണ്ടെ­ത്തി­യത്. അ­ഞ്­ജ­ന ഇ­ട­ക്കിടെ ഈ മു­റി­യില്‍ പോ­കു­മാ­യി­രു­ന്നു. മ­ഹേ­ഷ് ന­ഗ­രത്തി­ലെ ഒ­രു മാ­ളി­ലെ ഭ­ക്ഷ­ണ ശാ­ല­യില്‍ തൊ­ഴി­ലാ­ളി­യാ­ണ്.

അ­ഞ്­ജ­ന­യു­ടെ വാ­നി­റ്റി ബാഗ്, സ്വര്‍­ണ മാ­ല, മൊ­ബൈല്‍ ഫോണ്‍ എ­ന്നി­വ ന­ഷ്ട­പ്പെ­ട്ടി­രു­ന്നു. ഇ­താ­യി­രു­ന്നു മര­ണം കൊ­ല­പാ­ത­ക­മെ­ന്ന നി­ഗ­മ­ന­ത്തി­ലേ­ക്ക് പോ­ലീ­സിനെ എ­ത്തി­ച്ചത്. കൊ­ല­പാ­ത­ക­ത്തില്‍ മ­റ്റുചി­ല ആ­ളു­കള്‍­ക്കും ബ­ന്ധ­മു­ള്ള­താ­യി പോ­ലീ­സ് സം­ശ­യി­ക്കുന്നു. ഗാ­ന്ധി­ന­ഗ­റി­ലു­ള്ള ബാ­ങ്കി­ന്റെ ക്വാര്‍­ടേ­ഴ്‌­സില്‍ മാ­താ­വി­നൊ­പ്പ­മാ­യി­രു­ന്നു അ­ഞ്­ജ­ന താ­മ­സി­ച്ചി­രു­ന്നത്. പി­താ­വ് കേ­ര­ള­ത്തി­ലെ ഒ­രു ബാ­ങ്കില്‍ ജീ­വ­ന­ക്കാ­ര­നാണ്. ഒ­രു സ­ഹോ­ദ­ര­നുണ്ട്.

Related News:
ബാങ്ക് മാനേജറായ മലയാളി യുവതി മംഗലാപുരത്ത് കൊല്ലപ്പെട്ട നിലയില്‍


Keywords: Murder of bank manager: Two in custody, robbery suspected, Mangalore, investigation, Mahesh, roommate, involvement, Gandhinagar, Kapikad, assistant manager in Syndicate Bank, Katipalla, murdered,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
11:17 am | 0 comments

ബാങ്ക് മാനേജറായ മലയാളി യുവതി മംഗലാപുരത്ത് കൊല്ലപ്പെട്ട നിലയില്‍

Written By Kvartha Alpha on 18 Apr 2013 | 7:31 pm

മംഗലാപുരം: ബാങ്ക് മാനേജറായ മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് സംഭവം. മലയാളിയായ അഞ്ജനയാണ് മരിച്ചത്.

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ അസിസ്റ്റന്‍ഡ് മാനേജറാണ് അഞ്ജന. ബാങ്കിന്റെ ഗാന്ധി നഗറിലെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഇവര്‍ താമസം. അഞ്ജന ഇടക്കിടെ പോവാറുള്ള കാപ്പിക്കാടിലെ ഒരു വീട്ടിന്റെ തറയിലാണ് മൃതദേഹം കണ്ടത്. കഴുത്തില്‍ ഒരു കയര്‍ കുരുക്കിയ നിലയില്‍ കാണപ്പെട്ടു. മരണം കൊലപാതകമാണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.

ഉത്തരേന്ത്യക്കാരനായ മഹേഷ് എന്നയാള്‍ വാടകയ്‌ക്കെടുത്ത് താമസിക്കുന്ന ഡോള്‍ഫി എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് അഞ്ജനയുടെ മൃതദേഹം കണ്ടത്. മഹേഷുമായി അഞ്ജനയ്ക്ക് അടുപ്പമുള്ളതായും അതിനാല്‍ അഞ്ജന ഇടക്കിടെ ഈ വീട്ടില്‍ സന്ദര്‍ശകയാണെന്നും പറയപ്പെടുന്നു.

ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അഞ്ജന തിരിച്ചുവരാത്തതിനെ തുടര്‍ന്ന് മാതാവ് ബര്‍ക്കെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് നാട്ടുകാര്‍ മഹേഷിന്റെ വീട്ടില്‍ അഞ്ജനയെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം പോലീസിനെ അറിയിച്ചത്. സംഭവത്തില്‍ ഉര്‍വ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

Girl from Kerala found dead, murder suspected, Mangalore, Bank, National, Murder, Police, Woman, House, Bejai-Kapikad, Anjana.

Related News:
ബാ­ങ്ക് മാ­നേ­ജറാ­യ മ­ല­യാ­ളി യു­വ­തി­യു­ടെ കൊ­ല­പാതകം; ര­ണ്ടു­പേ­ര്‍ പി­ടി­യില്‍

Keywords: Girl from Kerala found dead, murder suspected, Mangalore, Bank, National, Murder, Police, Woman, House, Bejai-Kapikad, Anjana.
7:31 pm | 0 comments

കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Written By kvarthakgd1 on 14 Apr 2013 | 11:00 am

മംഗലാപുരം: ബൈന്തൂര്‍, കുന്താപൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു. ഷിരൂര്‍ സ്വദേശിയായ മൗലാനാ ജാഫര്‍(55)ആണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു അപകടം.

ബൈന്തൂരില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്ന ജാഫര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിറകില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാഫറിനെ കുന്താപൂര്‍ ആശുപത്രിയിലും പിന്നീട് മണിപ്പാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Mangalore, KSRTC-bus, Bike, Accident, Death, Kundapur, National, Maulana Jafer, Byndoor, Saturday, Bhatkal, Malayalam News, National NewsKeywords: Mangalore, KSRTC-bus, Bike, Accident, Death, Kundapur, National, Maulana Jafer, Byndoor, Saturday, Bhatkal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
11:00 am | 0 comments

കാ­ണാ­താ­യ യു­വാ­വ് ത­ടാ­ക­ത്തില്‍ മ­രി­ച്ച നി­ലയില്‍

Written By Kvartha Alpha on 11 Apr 2013 | 1:23 pm

മം­ഗ­ലാ­പുരം: ര­ണ്ടു­ദിവ­സം മു­മ്പ് കാ­ണാതാ­യ യു­വാ­വി­നെ ത­ടാ­ക­ത്തില്‍ മ­രി­ച്ച നി­ല­യില്‍ ക­ണ്ടെത്തി. ബൈ­ന്തൂര്‍, അ­ര­ശ്ശി­റൂ­ര്‍ സ്വ­ദേ­ശി സ­ദാശി­വ ഷെ­ട്ടി(48)യെ­യാ­ണ് ബു­ധ­നാഴ്­ച മാ­ര­സ്വാ­മി ക്ഷേ­ത്ര­ത്തി­ന­ടു­ത്ത മ­റവ­ന്തെ ത­ടാ­ക­ത്തില്‍ മ­രി­ച്ച­നി­ല­യില്‍ ക­ണ്ടെ­ത്തി­യ­ത്.

ര­ണ്ടു­ദിവ­സം മു­മ്പ് ഉ­ഡു­പ്പി­യി­ലേ­ക്ക് ജോ­ലി­ക്കാ­ണെ­ന്ന് പറ­ഞ്ഞ് ഇ­യാ­ള്‍ വീ­ട്ടില്‍ നി­ന്നി­റ­ങ്ങി­യ­താ­യി­രുന്നു. തി­രി­ച്ചു­വ­രാ­ത്ത­തി­നാല്‍ വീ­ട്ടു­കാര്‍ തി­ര­ച്ചില്‍ ന­ട­ത്തു­ന്ന­തി­നി­ടെ­യാ­ണ് ത­ടാ­ക­ത്തില്‍ മൃ­ത­ദേ­ഹം ക­ണ്ടെ­ത്തി­യത്. ത­ടാ­ക­ക്ക­ര­യില്‍ ഒരു­ജോ­ഡി പാന്റ്‌­സും ഷര്‍ട്ടും ചെ­രു­പ്പും ക­ണ്ട­തി­നെ തു­ടര്‍­ന്ന് നാ­ട്ടു­കാര്‍ ഗം­ഗോ­ളി പോ­ലീ­സില്‍ വി­വ­ര­മ­റി­യി­ക്കു­ക­യാ­യി­രുന്നു. തു­ടര്‍­ന്ന് എ­സ്.ഐ. സ­മ്പ­ത്ത്­കു­മാ­റി­ന്റെ നേ­തൃ­ത്വ­ത്തില്‍ ന­ടത്തി­യ തി­ര­ച്ചി­ലി­ലാ­ണ് ത­ടാ­ക­ത്തില്‍ അ­ഴുകി­യ നി­ല­യില്‍ മൃ­ത­ദേ­ഹം ക­ണ്ടെ­ത്തി­യ­ത്.

Body of missing man found in Maravanthe lake,Mangalore, National, Obituary, Udupi, mobile-Phone, Postmortem report, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
Sadashiva Shetty
ധ­രി­ച്ചി­രു­ന്ന പാന്റ്‌­സി­ന്റെ പോ­ക്ക­റ്റില്‍ ഉ­ണ്ടാ­യി­രു­ന്ന മൊ­ബൈല്‍ ഫോണും പേ­ഴ്‌സും പാന്‍­കാര്‍ഡും ഫോ­ട്ടോയും ക­ണ്ടാ­ണ് മ­രി­ച്ച­യാ­ളെ തി­രി­ച്ച­റി­ഞ്ഞത്. സ­ദാശി­വ ഷെ­ട്ടി­യു­ടെ മ­കന്‍ ര­ണ്ടു­വര്‍­ഷം മു­മ്പ് മ­ര­ണ­പ്പെ­ട്ടി­രുന്നു. അ­തി­നു­ശേ­ഷം ഇ­ദ്ദേ­ഹം മാ­ന­സി­ക­മാ­യി ത­ളര്‍­ന്നി­രു­ന്ന­താ­യി കു­ടും­ബാം­ഗ­ങ്ങള്‍ പോ­ലീ­സി­നെ അ­റി­യിച്ചു. മ­റവ­ന്തെ ഗ­വ. ആ­ശു­പ­ത്രി­യില്‍ പോ­സ്റ്റു­മോര്‍­ട്ടം ചെയ്­ത മൃ­ത­ദേ­ഹം ബ­ന്ധു­ക്കള്‍­ക്ക് വി­ട്ടു­കൊ­ടുത്തു. രോ­ഹി­ണി­യാ­ണ് ഇ­യാ­ളു­ടെ ഭാ­ര്യ. കാ­ണാ­താ­യ യു­വാ­വ് ത­ടാ­ക­ത്തില്‍ മ­രി­ച്ച നി­ലയില്‍

Keywords: Body of missing man found in Maravanthe lake,Mangalore, National, Obituary, Udupi, mobile-Phone, Postmortem report, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
1:23 pm | 0 comments

ഗിരീഷ് പുത്രന്‍ വധം: ഒരു പ്രതികൂടി പിടിയില്‍

മംഗലാപുരം: ബന്തറിലെ മത്സ്യ വ്യാപാരി, ഹൊയ്‌ഗെ ബസാറിലെ ഗിരീഷ് പുത്രനെ(50) വെട്ടിക്കൊന്ന കേസില്‍ ഒരുപ്രതിയെകൂടി പോലീസ് അറസ്റ്റ് ചെയ്തു. പ്രശാന്ത് എന്ന പച്ചു(27) ആണ് അറസ്റ്റിലായത്. 2012 ഡിസംബര്‍ 22 നാണ് ഗിരീഷ് പുത്രന്‍ കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹത്തില്‍ 73 വെട്ടുകളുണ്ടായിരുന്നു.


Mangalore, Murder-case, Arrest, National, Girish Putran Murder, Prashant, Police, Hyundai Eon Car, Malayalam News, Kerala News, International News
Girish Putran
Mangalore, Murder-case, Arrest, National, Girish Putran Murder, Prashant, Police, Hyundai Eon Car, Malayalam News, Kerala News, International News
Prashant
കേസിലെ മറ്റുപ്രതികളായ രാജേഷ്, നതാഷ, എന്നിവരെ ഫെബ്രുവരി ഒമ്പതിനും മുഖ്യപ്രതി മാലേമാറിലെ റിതേഷിനെ മാര്‍ച്ച് 31 നും അറസ്റ്റ് ചെയ്തിരുന്നു. ഗിരീഷ് പുത്രനില്‍ നിന്ന് കവര്‍ന്ന രണ്ട് സ്വര്‍ണ മാലകള്‍, രണ്ട് സ്വര്‍ണ മോതിരങ്ങള്‍, ഹ്യൂണ്ടായ് ഇയോണ്‍ കാര്‍ എന്നിവ പോലീസ് കണ്ടെടുത്തു. ഒരു മോതിരം റെയില്‍വെ സ്‌റ്റേഷനിനടുത്ത കടയില്‍ വിറ്റതായി പ്രതി പ്രശാന്ത് പോലീസിന് മൊഴ് നല്‍കി. മംഗലാപുരത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഗിരീഷ് പുത്രന്‍ വധക്കേസ്. ജനാതാദള്‍ എസ് പ്രാദേശിക നേതാവായിരുന്ന ഗിരീഷ് പുത്രനെ ബജ്‌പെയില്‍ കുറ്റിക്കാട്ടിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.


Mangalore, Murder-case, Arrest, National, Girish Putran Murder, Prashant, Police, Hyundai Eon Car, Malayalam News, Kerala News, International News
Rajesh
Mangalore, Murder-case, Arrest, National, Girish Putran Murder, Prashant, Police, Hyundai Eon Car, Malayalam News, Kerala News, International News
Natasha

Related News: 
ജനതാദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു


Keywords: Mangalore, Murder-case, Arrest, National, Girish Putran Murder, Prashant, Police, Hyundai Eon Car, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:30 am | 0 comments

കര്‍ണാടക തെരഞ്ഞെടുപ്പ്: ഉള്ളാളില്‍ എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥി അക്രം ഹസന്‍

Written By kvarthapressclub on 9 Apr 2013 | 6:59 pm

മംഗലാപുരം: കര്‍ണാടകയില്‍ മെയ് അഞ്ചിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്ളാള്‍ മണ്ഡലത്തില്‍ എസ്.ഡി.പി.ഐയും മത്സര രംഗത്തുണ്ടാകും. എസ്.ഡി.പി.ഐ.യിലെ അക്രം ഹസനാണ് ഇവിടെ അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ടിയുടെ ജില്ലാ കമ്മിറ്റിയോഗം അക്രം ഹസന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്.

മംഗലാപുരത്തെ സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമാണ് അക്രം ഹസന്‍. 1990ല്‍ സാക്ഷരതാ പ്രവര്‍ത്തനത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ ഇദ്ദേഹം സ്വന്തമായി വെബ്‌സൈറ്റ് ആരംഭിച്ച് അതിലൂടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. മംഗലാപുരം കോര്‍പറേഷനിലേക്ക് എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ടതിന്റെ കരുത്തും ആത്മവിശ്വാസവുമായാണ് അക്രം ഹസന്‍ ഗോദയിലിറങ്ങുന്നത്.

അതുകൊണ്ടുതന്നെ രാഷ്ട്രീയ രംഗത്ത് അക്രം ഹസന്‍ പുതുമുഖമല്ലെന്നും അദ്ദേഹത്തിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമെന്നും എസ്.ഡി.പി.ഐ. മംഗലാപുരം ജില്ലാ കമ്മിറ്റി അംഗം നവാസ് ഉള്ളാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിലവില്‍ എസ്.ഡി.പി.ഐ. സംസ്ഥാനകമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുകയാണ് അക്രം ഹസന്‍. കോണ്‍ഗ്രസിലെ യു.ടി.ഖാദറാണ് നിലവില്‍ ഉള്ളാള്‍ എം.എല്‍.എ. അദ്ദേഹത്തോടാണ് അക്രം ഹസന്‍ കന്നിയങ്കം കുറിക്കുന്നത്. മുറ്റുസ്ഥാനര്‍ത്ഥികളുടെ രംഗപ്രവേശം ഉടന്‍ ഉണ്ടാകും.

S.D.P.I, Committee, District, Candidate, Bangalore, Election, Congress, Mangalore, President, National, Kerala News, International കഴിഞ്ഞ വെള്ളിയാഴ്ച ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് മാനസേന്ദ്ര മുനിയപ്പയും എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് മജീദ് കൊട്‌ലിപേട്ടും ബാംഗ്ലൂരില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. എസ്.ഡി.പി.ഐ. കാര്‍ണാടകയിലെ 25 മണ്ഡലങ്ങളില്‍ മത്സരിക്കും. ബി.എസ്.പി.യും എസ്.ഡി.പി.ഐയും ഒറ്റക്കെട്ടായാണ് ഇവിടെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.


Keywords: S.D.P.I, Committee, District, Candidate, Bangalore, Election, Congress, Mangalore, President, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
6:59 pm | 0 comments

പെണ്‍കുട്ടിയോട് സംസാരിച്ചതിന് യുവാവിന് സദാചാരപോലീസിന്റെ മര്‍ദനം

മംഗലാപുരം: പെണ്‍കുട്ടിയോട് സംസാരിച്ചതിന് യുവാവിനെ സദാചാരപോലീസ് ആക്രമിച്ചു. തിങ്കളാഴ്ച പുത്തൂരിലെ നെല്ലിക്കട്ടയിലാണ് സംഭവം. നാരിമൊഗ്രുവിലെ ഹസൈനാറിന്റെ മകന്‍ സുബൈറിനെയാണ് ആക്രമിച്ചത്. പുത്തൂരിലെ പ്രൈവറ്റ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് സുബൈര്‍. അക്രമത്തില്‍ പരിക്കേറ്റ സുബൈര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പുത്തൂരിലെ മാധവ് വില്ലേജിലൂടെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സുബൈര്‍ വഴിയില്‍  കൂടെ പഠിക്കുന്ന അന്യമതസ്ഥയായ പെണ്‍കുട്ടിയുമായി സംസാരിച്ചിരുന്നു. പെണ്‍കുട്ടിയോട് സംസാരിക്കുന്നത് ചിലര്‍ കണ്ടിരുന്നു. പിന്നീട് പുത്തൂരിലെ നെല്ലിക്കട്ടയിലെ ബസ് സ്റ്റാന്‍ഡില്‍ വെച്ച് പെണ്‍കുട്ടിയോട് സംസാരിച്ച കാരണം പറഞ്ഞ് ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് സുബൈര്‍ പറയുന്നത്.
Hindu, Muslim, Girl, Youth, College, Student, Attack, Injured, Hospital, Treatment, Police,Case, Arrest, National, Kerala

പുത്തൂര്‍ ടൗണ്‍ പോലീസ കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Keywords: Hindu, Muslim, Girl, Youth, College, Student, Attack, Injured, Hospital, Treatment, Police,Case, Arrest, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
5:32 pm | 0 comments

അത്ഭുതസിദ്ധി അവകാശപ്പെട്ട് ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയ ജ്യോതിഷന്‍ പിടിയില്‍

Written By kvarthakgd1 on 7 Apr 2013 | 11:09 pm

മംഗലാപുരം: ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളുമായി വ്യാജ ജ്യോതിഷനെ പോലീസ്
അറസ്റ്റ് ചെയ്തു. ജീവിത പ്രയാസങ്ങള്‍ക്ക് ജ്യോതിഷ വിധിപ്രകാരം പരിഹാരമുണ്ടാക്കുമെന്ന് വിശ്വസിപ്പിച്ച് ആളുകളെ ചൂഷണം ചെയ്യുന്നത് പതിവാക്കിയ തെങ്ക യേദപ്പദവിലെ സുധാകര്‍ നായകിനെ(32) ആണ് ബാര്‍ക്കെ പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങളും വിലകൂടിയ മറ്റുവസ്തുക്കളും പോലീസ് ഇയാളില്‍ നിന്നും കണ്ടെടുത്തു.

മൂന്നരലക്ഷം രൂപ വിലവരുന്ന 132 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നു. ഇതിനുപുറമെ രണ്ടരലക്ഷം രൂപ വിലവരുന്ന 107 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ഗഞ്ജിമട്ട് അഗ്രികള്‍ച്ചറല്‍ സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്കിലും 25 ഗ്രാം സ്വര്‍ണം യേദപദവ് അഗ്രികള്‍ച്ചറല്‍ സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്കിലും സൂക്ഷിച്ചിരുന്നു. അതും പോലീസ് കണ്ടെടുത്തു.

ആളുകളെ വശീകരിച്ച് അവരുടെ എല്ലാവിധ ജീവിത പ്രാരാബ്ധങ്ങള്‍ക്കും പരിഹാരമുണ്ടാക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ സ്ത്രീകളില്‍ നിന്നും ആഭരണങ്ങള്‍ കൈക്കലാക്കിയത്. തന്റെ അത്ഭുത സിദ്ധികളെകുറിച്ച് ഇയാള്‍ ടിവി ചാനലുകളിലടക്കം പരസ്യവും നല്‍കിയിരുന്നു. സ്ത്രീകളെയും സാമ്പത്തിക ശേഷിയുള്ളവരെയും നോട്ടമിട്ടാണ് ഇയാള്‍ ജ്യോതിഷ തട്ടിപ്പ് നടത്തിവന്നത്. ഇയാളുടെ സഹോദരനും തട്ടിപ്പിന് കൂട്ടുനിന്നതായി പോലീസ് പറഞ്ഞു.

Mangalore, Arrest, Police, Gold, National, Fake Astrologer, Cheat People, Sudhakar Nayak, Advertisements,ആഢംബര സൗകര്യങ്ങളുള്ള വീട്ടില്‍ താമസിച്ചാണ് ഇയാള്‍ തട്ടിപ്പിന് കളമൊരുക്കിയത്. ജ്യോതിഷനെ കാണാനെത്തുന്നവര്‍ ആദ്യം സഹോദരനെ സമീപിക്കും. അയാള്‍ വരുന്നവരോട് അവരുടെ പ്രശ്‌നങ്ങളെല്ലാം ചോദിച്ചറിയും. ഇക്കാര്യം ആളുകള്‍ അറിയാതെ സഹോദരന്‍ സുധാകര്‍ നായിക്കിനെ അറിയിക്കുകയും ആളുകള്‍ മുമ്പിലെത്തിയാലുടന്‍ സുധാകര്‍ നായിക് അവരുടെ പ്രശ്‌നങ്ങളെല്ലാം വിവരിക്കുകയും ചെയ്യും. ഇത് കേള്‍ക്കുമ്പോള്‍ അത്ഭുതംകൂറുന്ന ആളുകള്‍ ആഭരണങ്ങളും പണവും സന്തോഷത്തോടെ നല്‍കുന്നു. പ്രശ്‌നങ്ങള്‍ക്കെല്ലാം ജ്യോതിഷന്‍ പരിഹാര ക്രിയകളും നിര്‍ദേശിക്കും.

മന്നഗുഡ്ഡെയിലെ ഒരു സ്ത്രീയുടെ ഒമ്പതിനായിരം രൂപ ജ്യോതിഷന്‍ തട്ടിയെടുത്തത് സംബന്ധിച്ച് ഉയര്‍ന്ന പരാതി അന്വേഷിച്ച ബാര്‍ക്കെ പോലീസ് സ്‌റ്റേഷനിലെ രണ്ട് വനിതാ പോലീസുകാരാണ് ജ്യോതിഷന്റെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നത്.

ഇയാളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമെ പാത്രങ്ങള്‍, മൊബൈല്‍ ഫോണ്‍, മറ്റു സാധനങ്ങള്‍, രേഖകള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാളുടെ തട്ടിപ്പിനിരയായ ആളുകളില്‍ നിന്ന് പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. എന്നാല്‍ ഇതുവരെയായും ആരും രേഖാമൂലം പരാതി നല്‍കാന്‍ തയാറായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.  


Keywords: Mangalore, Arrest, Police, Gold, National, Fake Astrologer, Cheat People, Sudhakar Nayak, Advertisements, Television Channels, Kasargodvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:09 pm | 0 comments

ബൈക്കില്‍ ബസിടിച്ച് സഹോദരന്മാരായ രണ്ടുപേര്‍ മരിച്ചു

Written By Kvartha Alpha on 4 Apr 2013 | 4:03 pm

മംഗലാപുരം: ബസിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരന്മാര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ചെ നാലുമണിയോടെ മംഗലാപുരം യേക്കൂറിലാണ് അപകടം ഉണ്ടായത്. തൊക്കോട്ടെ ഉമര്‍ റഷീദ്(22), ജ്യേഷ്ഠന്‍ മുഹമ്മദ്(25) എന്നിവരാണ് മരിച്ചത്.

റഷീദ് ബി.കോം പഠനത്തിന് ശേഷം ഒരു മെഡിക്കല്‍ സ്‌റ്റോറില്‍ ജോലി ചെയ്ത് വരികയായിരുന്നു. നൗഷാദ് ബന്തറില്‍ കൂലിപ്പണിക്കാരനായിരുന്നു. തൊക്കോട്ട് ഭാഗത്ത് നിന്നും വന്ന ശാരദ ബസ് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും ഒരേ ദിശയിലേക്കാണ് സഞ്ചരിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ റഷീദും നൗഷാദും തല്‍ക്ഷണം മരണപ്പെട്ടു. മൃതദേഹങ്ങള്‍ വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി. മംഗലാപുരം റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 Accident, National, Brothers, Bike, Mangalore, Obituary, Yekkur, Mohammed, Rasheed, Police, Two brothers killed in bus accident at Yekkur, Thokkottu, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

 Accident, National, Brothers, Bike, Mangalore, Obituary, Yekkur, Mohammed, Rasheed, Police, Two brothers killed in bus accident at Yekkur, Thokkottu, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Keywords: Accident, National, Brothers, Bike, Mangalore, Obituary, Yekkur, Mohammed, Rasheed, Police, Two brothers killed in bus accident at Yekkur, Thokkottu, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

4:03 pm | 0 comments

ക്ഷേത്രത്തിനുനേരെ അജ്ഞാതന്‍ വെടിവെച്ചു

Written By kvarthakgd1 on 31 Mar 2013 | 4:50 pm

മംഗലാപുരം: മംഗലാപുരം കദ്രി ദുര്‍ഗ പരമേശ്വരി ക്ഷേത്രത്തില്‍ അജ്ഞാതന്റെ വെടിവെപ്പ്. ആളപായമില്ല. ഞായറാഴ്ച രാവിലെയാണ് സംഭവം. ക്ഷേത്ര ദര്‍ശനത്തിനെത്തിയ മൊസൈക്ക് വ്യവസായി പ്രകാശ് ഷേരിഗാറും കുടുംബവുമാണ് സംഭവ സയത്ത് ക്ഷേത്രത്തിനകത്ത് ഉണ്ടായിരുന്നത്.

പെടുന്നനെ വെടിപൊട്ടുന്ന ശബ്ദം കേട്ടുവെന്നും സമീപത്തായി വെടിയുണ്ട കണ്ടെന്നും അവര്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ വെടിവെച്ചയാള്‍ ആരാണെന്നോ, വെടിവെച്ചയാളുടെ ലക്ഷ്യം എന്തെന്നോ അറിയില്ലെന്നും അവര്‍ പറഞ്ഞു.

Mangalore, Temple, National, Gun Shot, Kulshekar, Culprit, CCTV, Police, Investigation, Malayalam News, Kerala News
ക്ഷേത്രത്തില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയില്‍ അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പോലീസ്. എ.സി.പി. കവിത, സി.ഐ. രാഘവ് പടീല്‍ എന്നിവരടങ്ങുന്ന ഉന്നത പോലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Keywords: Mangalore, Temple, National, Gun Shot, Kulshekar, Culprit, CCTV, Police, Investigation, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.
4:50 pm | 0 comments

മംഗലാപുരത്ത് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

മംഗലാപുരം: കുലശേഖര്‍, കല്‍പണെയില്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ശനിയാഴ്ച രാത്രിയാണ് അപകടം. സരിപള്ള സ്വദേശി നന്ദിശ്( 40) ആണ് മരിച്ചത്.

അപകടത്തില്‍ ബസിലെ യാത്രക്കാരായ സ്ത്രീകളടക്കം പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ മംഗലാപുരത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മംഗലാപുരം റൂറല്‍ പോലീസ്, കദ്രി പോലീസ് സ്ഥലത്തെത്തി.ബസിന്റ അമിത വേഗതയാണ് അപകടത്തിന് വഴിവെച്ചതെന്ന് പോലീസ് പറഞ്ഞു. നന്ദിശിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

Mangalore, Bus, Accident, Dead, National, Driver, Saturday, Over Speed, Injury, Police, Nandish, Wife, Mangalore News, Kasargod Vartha,

Keywords: Mangalore, Bus, Accident, Dead, National, Driver, Saturday, Over Speed, Injury, Police, Nandish, Wife, Mangalore News, Kasargod Vartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.
1:00 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories