Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Naimaramoola. Show all posts
Showing posts with label Naimaramoola. Show all posts

കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ അക്രമിച്ച ഓട്ടോ ഡ്രൈവറടക്കം 3 പേര്‍ അറസ്റ്റില്‍

Written By kvarthaksd on 10 Jun 2013 | 12:14 pm

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ അക്രമിച്ച് പരിക്കേല്‍പിച്ച കേസില്‍ ഓട്ടോ ഡ്രൈവറടക്കം മൂന്നു പേരെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവര്‍ നായന്മാര്‍മൂലയിലെ ടി.എം അബ്ദുല്‍ മുനീര്‍ (36), നായന്മാര്‍മൂലയിലെ എം.കെ അന്‍വര്‍ സാദിഖ് (23), വിദ്യാനഗര്‍ പടിഞ്ഞാറെ മൂലയിലെ പി.ടി മുഹമ്മദ് ജാവിദ് (25) എന്നിവരെയാണ് വിദ്യാനഗര്‍ എസ്.ഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ മെയ് 18 ന് വൈകുന്നേരം 4.30 മണിയോടെ സുള്ള്യയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എല്‍ 15-7543 നമ്പര്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ നീലേശ്വരം പേരോലിലെ മമ്മുവിന്റെ മകന്‍ റംസാനെ (35) മുഖത്തടിച്ചും മര്‍ദിച്ചും പരിക്കേല്‍പിക്കുകയും തടയാന്‍ ചെന്ന കണ്ടക്ടര്‍ കൃഷ്ണനെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

KSRTC-bus, Driver, Attack, Arrest, Naimaramoola, Conductor, Police, Case, Kasaragod, Kerala.
റംസാന്റെ 3,000 രൂപ വരുന്ന കണ്ണട അടിയേറ്റ് തകര്‍ന്നിരുന്നു. മര്‍ദിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിനാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തത്. മുളിയാറില്‍ വെച്ച് ഓട്ടോയ്ക്ക് സൈഡ് കൊടുക്കാത്തതിന്റെ പേരിലാണ് കെ.എല്‍. 14 എച്ച് 4398 നമ്പര്‍ ഗൂഡ്‌സ് ഓട്ടോയിലെത്തി സംഘം ഡ്രൈവറെയും കണ്ടക്ടറെയും മര്‍ദിച്ചത്.

Keywords: KSRTC-bus, Driver, Attack, Arrest, Naimaramoola, Conductor, Police, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:14 pm | 0 comments

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബോധവത്ക്കരണ ക്ലാസ്

Written By kvarthaksd on 15 May 2013 | 7:04 pm

കാസര്‍കോട്: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയെഴുതി അഡ്മിഷന്‍ കാത്തു നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 19 ന് രാവിലെ പത്തു മണിക്ക് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സൗജന്യ ബോധവത്ക്കരണ ക്ലാസ് നടത്തുന്നു.

എഞ്ചിനീയറിംഗ് ബ്രാഞ്ചുകളുടെ ഉള്ളടക്കം, പ്രവേശനം, തൊഴില്‍ സാധ്യതകള്‍ എന്നിവയെകുറിച്ച് മനസിലാക്കുന്നതിന് ജില്ലയിലെ ഏക ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നോഡല്‍ സെന്ററായ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജിന്റെ ആഭിമുഖ്യത്തിലാണ് ക്ലാസ്. കോളജിലെ വിദഗ്ദ്ധര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിയേണ്ട വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.

കീ നമ്പര്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് ലഭ്യമാക്കാനും പാസ് വേര്‍ഡ് മറന്നവര്‍ക്ക് റീസെറ്റ് ചെയ്യുവാനുമുള്ള അധികാരം കാസര്‍കോട് ജില്ലയില്‍ എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജിലെ ഓപ്ഷന്‍ ഫെസിലിറ്റേഷനില്‍ മാത്രമേയുള്ളൂ. ക്ലാസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9446271225, 9995401430 എന്നീ നമ്പറുകളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Students, Admission, Naimaramoola, College, Class, Kasaragod, Kerala, Kerala News, International News

Keywords: Students, Admission, Naimaramoola, College, Class, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:04 pm | 0 comments

മര്‍ദ്ദിതന്റെ ശാക്തീകരണ ശ്രമങ്ങള്‍ക്ക് കരുത്ത് പകരുക: മൂവാറ്റുപുഴ അഷറഫ് മൗലവി

Written By irf Kvartha on 14 May 2013 | 6:50 pm

നായന്മാര്‍മൂല: 85 ശതമാനം വരുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് കരുത്ത് പകരാന്‍ മര്‍ദ്ദിതന്റെ ശാക്തീകരണ ശ്രമങ്ങള്‍ക്ക് തുണയേകി സാമൂഹിക രാഷ്ട്രീയ ശ്രമത്തിനായി പിന്നാക്കം വിഭാഗം മുന്നോട്ട് വരണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി പറഞ്ഞു. നായന്മാര്‍മൂലയില്‍ എസ്.ഡി.പി.ഐ ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ashraf Moulavi, SDPI, Naimaramoola
രാഷ്ട്രീയ നയവിശദീകരണ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി ഉദ്ഘാടനം ചെയ്യുന്നു

കള്ള പ്രചാരണങ്ങളിലൂടെ പോലിസിനേയും ചില മാധ്യമങ്ങളേയും കൂട്ടുപിടിച്ച് പാര്‍ട്ടിയേയും പിന്നാക്ക ശാക്തീകരണ ശ്രമങ്ങളേയും തകര്‍ക്കാന്‍ ശ്രമിക്കുന്ന വിഭാഗങ്ങളെ ജനം തിരിച്ചറിയണം. കഴിഞ്ഞ ആറര പതിറ്റാണ്ട് കാലം പിന്നാക്ക-മതന്യൂനപക്ഷങ്ങളെ പറ്റിക്കുകയും സകലമേഖലകളില്‍ നിന്നും ന്യൂനപക്ഷങ്ങളെ മാറ്റി നിര്‍ത്തുകയും ചെയ്യുന്ന പരമ്പരാഗത സവര്‍ണ നിയന്ത്രിത പാര്‍ട്ടികള്‍ പിന്നാക്ക മതന്യൂനപക്ഷ വിഭാഗങ്ങളെ പറ്റിക്കുന്നത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഡി.പി.ഐ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ടി കെ നൗഷാദ് അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, ജില്ലാ സെക്രട്ടറി എ എച്ച് മുനീര്‍, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല എരിയാല്‍, മണ്ഡലം സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍, പഞ്ചായത്ത് സെക്രട്ടറി എസ് എ അബ്ദുര്‍ റഹ്്മാന്‍ സംസാരിച്ചു.

Keywords: Kerala, Kasaragod, SDPI, Naimaramoola, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Ashraf Moulavi.
6:50 pm | 1 comments

കഞ്ചാവുമായി ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

Written By Kvartha Alpha on 22 Apr 2013 | 12:00 am

കാസര്‍കോട്: കഞ്ചാവ് മാഫിയയിലെ കണ്ണിയായ ഓട്ടോഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു, ചെര്‍ക്കള കണ്ടത്തില്‍ ക്വാര്‍ട്ടേഴ്‌സിലെ മുഹമ്മദ് സലീം(38)ആണ് ഞായറാഴ്ച വിദ്യാനഗര്‍ പോലീസിന്റെ പിടിയിലായത്.

ഇയാളില്‍ നിന്നും ഒരു കിലോ 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കാസര്‍കോട്, ആദൂര്‍, കോഴിക്കോട്
Ganja, Auto Driver, Man, arrest, Police, Cherkala, Vidya Nagar, Adhur, Naimaramoola, kasaragod, Kerala, Nallalam, Mohammed Saleem, Kandathil ,Vidya Nagar.
Mohammed Saleem

നല്ലളം സ്റ്റേഷനുകളിലായി നേരത്തെയും കഞ്ചാവ് കേസുകളില്‍ പ്രതിയാണിയാള്‍. ചെര്‍ക്കള, വിദ്യാനഗര്‍, നായന്മാര്‍മൂല തുടങ്ങിയ സ്ഥലങ്ങളില്‍ കഞ്ചാവ് വില്‍പ്പനയുടെ പ്രധാനകണ്ണിയാണ് മുഹമ്മദ് സലീമെന്ന് പോലീസ് പറഞ്ഞു.
Ganja, Auto Driver, Man, arrest, Police, Cherkala, Vidya Nagar, Adhur, Naimaramoola, kasaragod, Kerala, Nallalam, Mohammed Saleem, Kandathil ,Vidya Nagar.

Keywords: Ganja, Auto Driver, Man, arrest, Police, Cherkala, Vidya Nagar, Adhur, Naimaramoola, kasaragod, Kerala, Nallalam, Mohammed Saleem, Kandathil ,Vidya Nagar.

12:00 am | 0 comments

അഴിമതി: കേന്ദ്ര സര്‍വകലാശാലയ്ക്കുമുമ്പില്‍ എസ്.ഡി.പി.ഐ. ധര്‍ണ

Written By Kvartha Alpha on 16 Apr 2013 | 1:36 pm

കാസര്‍കോട്: എസ്.ഡി.പി.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍വകലാശാലയുടെ നായന്മാറമൂലയിലെ ഓഫീസിനു മുന്നില്‍ ധര്‍ണനടത്തി. സര്‍വകലാശാലയിലെ നിയമന കോഴ, വസ്തുക്കള്‍ വാങ്ങിയതിലെ അഴിമതി, സ്വന്തക്കാരെ ജോലിയില്‍ തിരുകിക്കയറ്റല്‍ എന്നിവ സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ചൊവ്വാഴ്ച രാവിലെ ധര്‍ണ നടത്തിയത്.

ധര്‍ണ ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. എരിയാല്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. പി.എ. അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും ജാബിര്‍ നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു. എ.എച്ച്. മുഹമ്മദ്, ഖാദര്‍ എരിയാല്‍, വൈ. മുഹമ്മദ് കുഞ്ഞി, എസ്.എ. മുഹമ്മദ്, ടി. നൗഷാദ് നേതൃത്വം നല്‍കി.

Kasaragod, SDPI, Office, Naimaramoola, Kerala, Darna, N.U.Abdul Salam, T.Noushad, Jabir Nellikunnu, University, CBI, Investigation, Gafoor, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.

Keywords: Kasaragod, SDPI, Office, Naimaramoola, Kerala, Darna, N.U.Abdul Salam, T.Noushad, Jabir Nellikunnu, University, CBI, Investigation, Gafoor, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
1:36 pm | 0 comments

കേന്ദ്ര സര്‍വകലാശാല രജിസ്ട്രാറെ ഘരാവോ ചെയ്യാനെത്തിയ മഹിളാ പ്രവര്‍ത്തകരെ തടഞ്ഞു

Written By kvarthaksd on 8 Apr 2013 | 12:48 pm

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയിലെ രണ്ട് ജീവനക്കാരികളെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച കേന്ദ്ര സര്‍വകലാശാല രജിസ്ട്രാറെ ഘരാവോ ചെയ്യാനെത്തിയ മഹിളാമോര്‍ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.

തിങ്കളാഴ്ച ഉച്ചയോടെയാണ് 30 ഓളം വരുന്ന മഹിളാമോര്‍ചാ പ്രവര്‍ത്തകര്‍ കാസര്‍കോട് നായന്മാര്‍മൂലയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫീസിലെത്തിയത്. രഹസ്യ വിവരം ലഭിച്ചതിനാല്‍ നേരത്തെ തന്നെ പോലീസ് കാവല്‍ ഏര്‍പെടുത്തിയിരുന്നു. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മഹിളാമോര്‍ചാ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. മഹിളാമോര്‍ചാ സംസ്ഥാന സെക്രട്ടറി പ്രമീള സി. നായിക്ക്, ജില്ലാ പ്രസിഡന്റ് ശൈലജ ഭട്ട്, അനിത ആര്‍. നായിക്ക്, പി. സുശീല, ശ്രീലത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വൈസ് ചാന്‍സിലര്‍ ജാന്‍സി ജെയിംസ് ഇല്ലാത്തതിനാല്‍ ചുമതലയുള്ള ഉദ്യോഗസ്ഥനുമായി മഹിളാമോര്‍ചാ പ്രവര്‍ത്തകര്‍ ചര്‍ച നടത്തി. കേന്ദ്ര സര്‍വകലാശാലയിലെ കംപ്ലൈയിന്റ് സെല്‍ പരാതിയെ കുറിച്ച് അന്വേഷണം നടത്തിയതായും അന്വേഷണ റിപോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പിച്ചതായും മഹിളാമോര്‍ചാ നേതാക്കളെ അറിയിച്ചു.

പ്രതിഷേധത്തെ കുറിച്ച് രാഷ്ട്രപതിക്ക് റിപോര്‍ട്ട് നല്‍കുമെന്നും ഉറപ്പ് നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ രജിസ്ട്രാറെ പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്ന് മഹിളാമോര്‍ചാ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

Central University, Police, Naimaramoola, Protest, Suspension, Kasaragod, Kerala, Kerala News, International News, National News.

Keywords: Central University, Police, Naimaramoola, Protest, Suspension, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

12:48 pm | 0 comments

കെ.എസ്.ആര്‍.ടി.സി. ബസില്‍ നിന്നും അധ്യാപകന്റെ അരലക്ഷം കവര്‍ന്നു

Written By kvarthaksd on 5 Apr 2013 | 5:51 pm

കാസര്‍കോട്: ബസ് യാത്രക്കിടിയില്‍ അധ്യാപകന്റെ അരലക്ഷം രൂപ കവര്‍ന്നു. കാസര്‍കോട് നായന്മാര്‍മൂല ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ പയ്യന്നൂര്‍ കരിവെള്ളൂര്‍ വടക്കേമണക്കാട്ടെ ജെ. സജിത്ത് ബാബുവിന്റെ പണമാണ് നഷ്ടപ്പെട്ടത്.

Robbery, Teacher, KSRTC-Bus, Naimaramoola, Kasaragod, Kerala, Kerala News, International News.കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസിലാണ് സംഭവം. കാസര്‍കോട്ടു നിന്നും ബസില്‍ കയറിയ അധ്യാപകന്‍ കരിവള്ളൂരില്‍ ഇറങ്ങി നോക്കിയപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിയുന്നത്.

Keywords: Robbery, Teacher, KSRTC-Bus, Naimaramoola, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

5:51 pm | 0 comments

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെ വധിക്കാന്‍ ശ്രമിച്ച 4 എംഎസ്എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Written By kvarthaksd on 22 Feb 2013 | 11:06 am

Arrest, Murder-Attempt, SFI, MSF, Case, Vidya Nagar, Police, Naimaramoola, Kasaragod, Kerala.
കാസര്‍കോട്: എസ്.എഫ്.ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി ഷാലു മാത്യുവിനെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ നാല് എം.എസ്.എഫ് പ്രവര്‍ത്തകരെ വിദ്യാനഗര്‍ എസ്.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു.

എം.എസ്.എഫ് പ്രവര്‍ത്തകരായ നായന്മാര്‍മൂലയിലെ അബ്ദുല്‍ സ്വാദിഖ് (22), ബി.സി റോഡിലെ എം.എ.മുഹമ്മദ് ശുഐബ് (23), വിദ്യാനഗര്‍ ചാലയിലെ എം.കെ.അഹ്മദ് ശഹദ് (19), ബി.സി റോഡിലെ അഹ്മദ് സയാസ് (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് രാത്രി വിദ്യാനഗര്‍ ബി.സി റോഡിലെ മൂണ്‍ പാര്‍ക്ക് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

പോലീസ് സംഭവത്തില്‍ കേസെടുത്തതോടെ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. രാഷ്ട്രീയ വിരോധമാണ് അക്രമത്തിന് കാരണമെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
Keywords: Arrest, Murder-Attempt, SFI, MSF, Case, Vidya Nagar, Police, Naimaramoola, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:06 am | 0 comments

ഖത്വീബിനെ കസ്റ്റഡിയിലെടുത്ത സംഭവം: ഹര്‍ത്താല്‍ പൂര്‍ണം

Written By Kvarthakgd on 7 Feb 2013 | 7:39 pm

File Photo
കാസര്‍കോട്: സിനാന്‍ വധക്കേസിലെ പ്രതിയായ അണങ്കൂര്‍ ജെ.പി. കോളനിയിലെ ജ്യോതിഷിനെ (26) ബൈക്കില്‍ സഞ്ചിരിക്കുമ്പോള്‍ കാറിലെത്തിയ ഒരു സംഘം വഴി തടഞ്ഞ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഖത്വീബിനെ ചോദ്യം ചെയ്യാനും മൊഴിയെടുക്കുന്നതിനുമായി കസ്റ്റഡിയിലെടുത്ത്  ഏറെനേരം തടഞ്ഞുവെച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍  നാലാംമൈല്‍ പരിസരത്ത് വ്യാഴാഴ്ച നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം.

കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും പൂര്‍ണമായും അടഞ്ഞ് കിടന്നു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ചെങ്കള നാലാംമൈലിലെ പാണാര്‍ക്കുളം പള്ളി ഖത്വീബ് കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദുല്‍ നാസര്‍ ലത്തീഫിയെ പോലീസ് ചോദ്യം ചെയ്യുന്നതിനും മൊഴിയെടുക്കുന്നതിനുമായി കസ്റ്റഡിയിലെടുത്തത്. ഖത്വീബിനൊപ്പം പള്ളി ജോയിന്റ് സെക്രട്ടറി സി.എം. മുഹമ്മദിനെയും പോലീസ് കസ്റ്റഡയിലെടുത്തിരുന്നു.

പാണാര്‍ക്കുളം പള്ളിയുടെ ഗെയ്റ്റിന് മുന്നില്‍ വെച്ചാണ് ജ്യോതിഷിനെ ബൈക്ക് തടഞ്ഞ് അക്രമിസംഘം കുത്തിയത്. ഖത്വീബും നിസ്‌ക്കാരത്തിനെത്തിയവരും സംഭവത്തിന് സാക്ഷികളാണെന്നും പ്രതികളെ കുറിച്ച് വിവരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പോലീസ് ഖത്തീബിനെയും പള്ളി ജോയിന്റ് സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തത്. ഇതേ തുടര്‍ന്ന് നിസ്‌ക്കാരത്തിനെത്തിയ നിരവധി പേരും മഹല്ല് നിവാസികളും പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. നീണ്ട അഞ്ച് മണിക്കൂറിന് ശേഷമാണ് ഖത്വീബിനെ വിട്ടയക്കാന്‍ പോലീസ് തയ്യാറായത്.

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് കാസര്‍കോട് സി.ഐ.സി.കെ. സുനില്‍ കുമാറിന് മുമ്പാകെ ഹാജരായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് പോലീസ് ഖത്വീത്തീബിന് നോട്ടീസ് നല്‍കിയിരുന്നു. വൈകിട്ട് മഗ്‌രിബ് നമസ്‌ക്കാരത്തിന് മാത്രമാണ് ഖത്വീബിനെ പുറത്തേക്ക് വിട്ടത്. നമസ്‌ക്കാരത്തിന് ശേഷം തിരിച്ചെത്താനും പോലീസ് ഖത്വീബിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഖത്വീബ് തിരിച്ചെത്തുകയും ചെയ്തിരുന്നു.

താന്‍ പുതിയ ഖത്വീബാണെന്നും മഹല്ല് നിവാസികളെ തന്നെ പൂര്‍ണമായി അറിയില്ലെന്നുമാണ് ഖത്വീബ് മൊഴി നല്‍കിയത്. അക്രമികള്‍ ആരാണെന്ന് അറിയില്ലെന്ന് ഖത്വീബ് വ്യക്തമാക്കിയിരുന്നു. ഖഖത്വീനെ അന്യായമായി കസ്റ്റഡിയിലെടുത്തതിലും തടഞ്ഞുവെച്ചതിലും പ്രതിഷേധിച്ചാണ് വ്യാഴാഴ്ച രാവിലെ മുതല്‍ മഹല്ല് നിവാസികള്‍ ഹര്‍ത്താല്‍ ആചരിച്ചത്. വാഹന ഗതാഗതത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Related news:
വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുന്നു; നാല് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

പള്ളി ഇമാമിനെ പോലീസ് തടഞ്ഞുവെച്ച സംഭവം: കാസര്‍കോട് ചെങ്കളയില്‍ ഹര്‍ത്താല്‍

'അക്രമത്തിന്റെ മറവില്‍ പള്ളി ഇമാമുമാരെ കരുവാക്കുന്നത് പ്രത്യാഘാതമുണ്ടാക്കും'

ക­ത്തി­ക്കു­ത്ത്: ക­സ്­റ്റ­ഡി­യി­ലെ­ടു­ത്ത ഖ­ത്വീ­ബി­നെ ത­ട­ഞ്ഞു വെ­ച്ച­താ­യി പ­രാ­തി

സിനാന്‍ വ­ധ­ക്കേ­സി­ലെ പ്ര­തി­യെ കു­ത്തിയ­ത് വെള്ള കാ­റി­ലെത്തി­യ ആറം­ഗ സം­ഘം

കാസര്‍­കോ­ട് ഒരാഴ്ച ബൈ­ക്ക് ഓ­ടി­ക്കു­ന്ന­തിന് നി­യ­ന്ത്രണം

കോ­ള­ജില്‍ പ­രി­പാ­ടി­ക്കിടെ വി­ദ്യാര്‍­ത്ഥി­ക്ക് കു­ത്തേ­റ്റ് ഗു­രു­ത­രം

Keywords: Kasaragod, Khatheeb, Custody, Case, Investigation, Police, Cherkala, Naimarmoola, Harthal, Masjid, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:39 pm | 0 comments

സ്‌കൂള്‍ ബസ് ഓവു ചാലില്‍ വീണു; ഒഴിവായത് വന്‍ ദുരന്തം

Written By kvartha delta on 25 Jan 2013 | 7:37 pm

Kasaragod, School Bus, Students, Accident, Kerala, N.A. Girls School, Eruthum Kadavu, Nayanmaramoola
കാസര്‍കോട്: സ്‌കൂള്‍ ബസ് ഓവുചാലില്‍ വീണു. ഭാഗ്യം കൊണ്ട് വന്‍ ദുരന്തം ഒഴിവായി. എരുതുംകടവ് എന്‍.എ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളുമായി പോവുകയായിരുന്ന കെ.എല്‍. 14 എഫ്. 9858 നമ്പര്‍ ബസാണ് നായന്‍മാര്‍മൂലയില്‍ അപകടത്തില്‍പെട്ടത്.

ബസിന്റെ സ്റ്റിയറിംഗ് പൊട്ടിയതിനെതുടര്‍ന്നാണ് ബസിന്റെ നിയന്ത്രണം നഷ്ടമായത്. ബസില്‍ നിറയെ വിദ്യാര്‍ത്ഥിനികളുണ്ടായിരുന്നു. ബസ് ഓവു ചാലില്‍ വീണ് പെട്ടന്ന് നിന്നതിനാലാണ് ആര്‍ക്കും പരിക്കേല്‍ക്കാതിരുന്നത്. ബസില്‍ നിന്നും കുട്ടികളെ നാട്ടുകാരാണ് പുറത്തെത്തിച്ചത്.

Keywords: Kasaragod, School Bus, Students, Accident, Kerala, N.A. Girls School, Eruthum Kadavu, Nayanmaramoola, Starring, Malayalam News, Kerala Vartha, Kasargod, News, School bus accident in Naimarmoola
7:37 pm | 1 comments

ജില്ലയിലും പീഡനം വര്‍ദ്ധിച്ചു; എസ്.പി. വനിതാ സംഘടനകളുടെ യോഗം വിളിച്ചു

Written By Kvartha Alpha on 19 Dec 2012 | 11:51 pm

 Police, Molestation, Naimaramoola, Assault, Students, Police, Meet, kasaragod, Child Line, case, arrest, Surendran, Officer, Chengala, Mother,
കാസര്‍കോട്: ജില്ലയില്‍ പെണ്‍കുട്ടികള്‍ക്കുനേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ട് വനിതാ സംഘടനകളുടെയും മറ്റും യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ എസ്.പി.യുടെ ചേംബറിലാണ് യോഗം.

യോഗത്തില്‍ വനിതാ സംഘടനകള്‍, വനിതാ സന്നദ്ധ പ്രവര്‍ത്തകര്‍, വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും. പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചത്.

ബുധനാഴ്ച യോഗം ചേരാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്ച പെട്രോള്‍ പമ്പ് ഉടമകളുടെ യോഗം ചേരുന്നതിനാലാണ് യോഗം വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിയത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രമാദമായ മൂന്ന് പീഡന സംഭവങ്ങളാണ് ജില്ലയെ ഉലച്ചത്.അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തായന്നൂര്‍ കോളനിയില്‍ പട്ടിക ജാതിക്കാരിയായ ഒമ്പതാംതരം വിദ്യാര്‍ത്ഥിനി മാസങ്ങളായി പീഡിപ്പിക്കപ്പെട്ടു.

അധ്യാപികയും ചൈല്‍ഡ് ലൈന്‍ അധികൃതരും ഇടപെട്ടതിനെ തുടര്‍ന്നാണ് ക്രൂരമായ പീഡന വിവരം പുറത്തു കൊണ്ടുവരാന്‍ കഴിഞ്ഞത്. ഈ കേസില്‍ ഏഴുപേരെ അറസ്റ്റു ചെയ്തു കഴിഞ്ഞു.വിമുക്ത ഭടനേയും പത്തനംതിട്ടയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയേയും ആണ് ഇനി പിടികൂടാനുള്ളത്.

തായന്നൂര്‍ സംഭവം പുറത്തുവന്നതിനു പിന്നാലെയാണ് മഞ്ചേശ്വരത്ത് സഹോദരന്റെ ഒത്താശയോടെ സഹോദരിമാരെ പലര്‍ക്കും കാഴ്ച വച്ച സംഭവം ഉണ്ടായത്. നായന്മാര്‍മൂലയില്‍ നാട്ടുകാരും പോലീസും നടത്തിയ ഇടപെടലിന്റെ ഫലമായാണ് മാസളോളം നീണ്ട പീഡനകഥ പുറത്തുവന്നത്.

മാതാവിന്റെ ഒത്താശയോടെ ചെങ്കള തൈവളപ്പിലെ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസും ഇതിനിടയില്‍ പുറത്തുവന്നിരുന്നു. ഈ കേസില്‍ ഒരു യുവാവിനെ മാത്രമാണ് പിടികൂടാന്‍ കഴിഞ്ഞത്. തളിപ്പറമ്പ് സ്വദേശിയായ മറ്റൊരു യുവാവും പെണ്‍കുട്ടിയുടെ മാതാവും ഒളിവിലാണ്. പാലിലും ശീതള പാനീയത്തിലും മയക്കുമരുന്ന നല്‍കിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഇതിനു പുറമെ നാലും അഞ്ചും ക്ലാസുകളില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ മിഠായി നല്‍കി വ്യാപാരി പീഡിപ്പിച്ച സംഭവം പുറത്തുവന്നു. വ്യാപാരിയെയും പിന്നീട് അറസ്റ്റു ചെയ്തു. പുറത്തുവന്ന സംഭവങ്ങളെക്കാള്‍ ഇരട്ടിയിലേറെ പീഡന സംഭവങ്ങളാണ് രഹസ്യമായി നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് അറുതി വരുത്താനും ജാഗ്രത പാലിക്കാനുമാണ് എസ്.പി. തന്നെ മുന്‍കൈ എടുത്ത് വനിതാ സംഘടനകളുടെയും മറ്റും യോഗം വിളിച്ചു ചേര്‍ത്തത്.

Keywords: Police, Molestation, Naimaramoola, Assault, Students, Police, Meet, kasaragod, Child Line, case, arrest, Surendran, Officer, Chengala, Mother
11:51 pm | 0 comments

അനധികൃത മണല്‍കടത്ത്: ടിപ്പര്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍

Written By kvarthaksd on 26 Nov 2012 | 1:25 pm

Sand-Export, Tipper Lorry, Police, Arrest, Driver, Naimaramoola, Kasaragod, Kerala
കാസര്‍കോട്: അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ അറസ്റ്റ് ചെയ്തു. തെരുവത്ത് സിറാമിക്‌സ് റോഡില്‍ വെച്ചാണ് കെ.എല്‍ 14 ബി. 876 നമ്പര്‍ ടിപ്പര്‍ ലോറി പോലീസ് പിടികൂടിയത്.

ഡ്രൈവര്‍ നായന്മാര്‍മൂല പെരുമ്പള റോഡ് ത്വാഹിറ മന്‍സിലിലെ അബ്ദുല്‍ ലത്തീഫ് (26) ആണ് അറസ്റ്റിലായത്.

Keywords: Sand-Export, Tipper Lorry, Police, Arrest, Driver, Naimaramoola, Kasaragod, Kerala
1:25 pm | 0 comments

എ.എസ്. മുഹമ്മ­ദ്­കു­ഞ്ഞിയെയും ഉദയശങ്ക­ര റാവു­വിനെയും ആ­ദ­രിച്ചു

Written By kvarthaksd on 1 Nov 2012 | 1:55 pm


 Literature, Malayalam, Information, Collectorate, Conference, govt.college, Naimaramoola, Keralapiravi-day, kasaragod, Kerala

കാസര്‍കോട്: ഭരണഭാഷാവാരാഘോഷത്തിന്റെ ഭാഗമാ­യി ജില്ല­യി­ലെ ര­ണ്ട് സാ­ഹി­ത്യ­കാ­ര­ന്മാ­രെ ജില്ലാ ഭ­ര­ണ­കൂ­ടം ആ­ദ­രിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍­സ് വ­കുപ്പിന്റെ നേ­തൃത്വ­ത്തി­ല്‍ കേ­ര­ള­പ്പിറ­വി ദി­നമാ­യ വ്യാ­ഴാഴ്ച ക­ല­ട്രേ­റ്റ് കോണ്‍­ഫ­റന്‍­സ് ഹാ­ളില്‍ ന­ട­ന്ന ച­ട­ങ്ങി­ലാ­ണ് മ­ലയാ­ള സാ­ഹി­ത്യ­കാരന്‍ എ.എസ്. മു­ഹമ്മ­ദ്­കു­ഞ്ഞിയെയും ക­ന്ന­ട-തു­ളു നാ­ട­കകൃത്ത് എന്‍.എ. ഉദയശങ്കര്‍ റാ­വു­വി­നെ­യും ആദ­രി­ച്ചത്.

ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറിന്റെ അ­ധ്യക്ഷതയില്‍ നടന്ന ചടങ്ങ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍. എ. ഉ­ദ്ഘാടനം ചെ­യ്തു.

കേന്ദ്ര സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസ് മുഖ്യ­പ്രഭാഷണം നടത്തി. എ.എസ്. മുഹമ്മ­ദ്കുഞ്ഞിയെ നാരായണന്‍ പേരിയയും ഉ­ദയശങ്കറിനെ രാധാകൃഷ്ണ ഉളിയ­ത്തട്ക്കയും പ­രി­ചയപ്പെ­ടുത്തി. പി. സേതുലക്ഷ്മി ക­വി­താലാപനം ന­ടത്തി. എ.എസ്. മു­ഹമ്മ­ദ് കു­ഞ്ഞിയും ഉ­ദ­യ ശ­ങ്കര്‍ റാ­വു­വും ത­ങ്ങ­ളു­ടെ സര്‍­ഗാ­ത്മ­ക വ­ഴി­ക­ളെ­ക്കു­റി­ച്ച് മ­റുപ­ടി പ്ര­സം­ഗ­ത്തില്‍ സം­സാ­രിച്ചു.

കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പല്‍ പി. രാജലക്ഷ്മി, നായന്മാര്‍മൂല ടി.ഐ.ടി.ടി.സി. പ്രിന്‍സിപ്പല്‍ ഇ.വി കു­ഞ്ഞിരാമന്‍, വി.വി പ്രഭാകരന്‍, ജില്ലാ ഇന്‍­ഫര്‍മേഷന്‍ ഓഫീസര്‍ കെ. അ­ബ്ദുര്‍ റഹ്മാന്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സേതുരാജ് ബി. എ­ന്നിവര്‍ പ്ര­സം­ഗിച്ചു.

 Literature, Malayalam, Information, Collectorate, Conference, govt.college, Naimaramoola, Keralapiravi-day, kasaragod, Kerala

Keywords: Literature, Malayalam, Information, Collectorate, Conference, govt.college, Naimaramoola, Keralapiravi-day, kasaragod, Kerala
1:55 pm | 0 comments

നായ­ന്മാര്‍മൂ­ല­യി­ലെ ആമി­ന നി­ര്യാ­ത­യാ­യി

Written By kvartha delta on 3 Oct 2012 | 5:21 pm

M.A Amina Muhammed, Naimaramoola, Obituary, Kasaragod
കാസര്‍­കോട്: നാ­യന്‍­മാര്‍മു­ല പാണ­ലം കിം­ഗ് ഹൗ­സി­ലെ പ­രേ­തനാ­യ എം.സി. മു­ഹ­മ്മ­ദി­ന്റെ ഭാര്യ ആ­മി­ന (72) നി­ര്യാ­ത­യാ­യി.

മക്കള്‍: എം.സി. ഖാദര്‍, ഇ­ബ്രാ­ഹിം, മൊ­യ്­തീന്‍, ഖ­ദീ­ജ, ആഇ­ഷ, സാ­ഹി­ദ. മ­രു­മക്കള്‍: മ­റി­യംബി ഉ­ദു­മ, ആഇ­ഷ, ബങ്ക­ര­ക്കു­ന്ന്, റംല മൊ­ഗ്രാല്‍ പു­ത്തൂര്‍, അ­ബ്ദുര്‍ റ­ഹ്മാന്‍ പാ­ണലം, അ­ബ്ദുല്ല നാ­ലാം മൈല്‍. സ­ഹോ­ദ­രങ്ങള്‍: മു­ഹ­മ്മദ്, ബീ­ഫാ­ത്വി­മ.

ഖ­ബ­റട­ക്കം ബു­ധ­നാഴ്­ച വൈ­കി­ട്ട് അ­ഞ്ച് മ­ണി­ക്ക് നെല്ലി­ക്കു­ന്ന് മു­ഹി­യു­ദ്ദീന്‍ ജു­മാ മ­സ്­ജിദ് ഖ­ബര്‍­സ്ഥാ­നില്‍ ഖ­ബ­റ­ടക്കി.


Keywords: Kasaragod, Naimaramoola, Obituary, Kerala, Panalam, Ayisha
5:21 pm | 0 comments

കാസര്‍­കോ­ട്ടെ ഹോട്ടല്‍­തൊ­ഴി­ലാ­ളി തി­രു­വ­ന്ത­പുര­ത്തെ വി­ദ്യാര്‍­ത്ഥി­നി­യു­മാ­യി മു­ങ്ങി

Written By Kvartha Alpha on 8 Sep 2012 | 3:15 pm

Kasaragod, Thiruvananthapuram, Hotel, Naimaramoola, Student, Police, case, mobile, Youth, Missing
കാസര്‍­കോട്: തിരു­വ­ന­ന്ത­പുര­ത്തെ ഹോ­ട്ട­ലില്‍ തൊ­ഴി­ലാ­ളിയാ­യ കാസര്‍­കോ­ട്ടെ യു­വാ­വ് പ്ല­സ് ടു വി­ദ്യാര്‍­ത്ഥി­നി­യു­മാ­യി മുങ്ങി. നാ­യ­ന്മാര്‍മൂ­ല ഹി­ദാ­യ­ത്ത്‌ന­ഗര്‍ മുട്ട­ത്തൊടിയി­ലെ യു­വാ­വാ­ണ് തി­രു­വന­­ന്ത­പു­രം ക­ഴ­ക്കൂ­ട്ടം പ­ള്ളി­ക്കാ­ലി­ലെ ആ­മി­ന (17) എ­ന്ന പ്ല­സ് ടു വി­ദ്യാര്‍­ത്ഥി­നി­യു­മാ­യി മു­ങ്ങി­യത്. ര­ണ്ട് ദിവ­സം മു­മ്പാ­ണ് ഇ­വരെ തി­രു­വ­ന­ന്ത­പു­ര­ത്തു­നിന്നും കാ­ണാ­താ­യത്.

പെണ്‍­കു­ട്ടി­യു­ടെ വീ­ട്ടു­കാര്‍ ക­ഴ­ക്കൂ­ട്ടം പോ­ലീ­സില്‍ പ­രാ­തി­നല്‍­കി­യ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ പോ­ലീ­സ് കേ­സെ­ടു­ത്ത് അ­ന്വേഷ­ണം ആ­രം­ഭി­ച്ചി­ട്ടുണ്ട്. യു­വാ­വി­ന്റെ മൊ­ബൈല്‍ഫോണ്‍ കേ­ന്ദ്രീ­ക­രി­ച്ചാ­ണ് ഇ­പ്പോള്‍ പോ­ലീ­സ് അ­ന്വേഷ­ണം ന­ട­ത്തു­ന്നത്.

യു­വാ­വി­ന്റെ മൊ­ബൈല്‍ ഫോണ്‍ സ്വിച്ച് ഓ­ഫ് ചെയ്­ത നി­ല­യി­ലാണ്. ര­ണ്ട് ദിവ­സം മു­മ്പ് യു­വാ­വ് വീ­ട്ടി­ലേ­ക്ക് ഫോണ്‍ ചെ­യ്­തി­രു­ന്നു­വെ­ങ്കിലും ഇ­തു­മാ­യി­ ബ­ന്ധ­പ്പെ­ട്ട ഒ­രു­കാ­ര്യവും പ­റ­ഞ്ഞി­രു­ന്നി­ല്ലെ­ന്ന് യു­വാ­വിന്റെ സ­ഹോ­ദ­രന്‍ വ്യ­ക്ത­മാക്കി.


Keywords: Kasaragod, Thiruvananthapuram, Hotel, Naimaramoola, Student, Police, case, mobile, Youth, Missing, Amina Pallikal
3:15 pm | 0 comments

പ്ല­സ് വണ്‍ വി­ദ്യാര്‍­ത്ഥി­യെയും സു­ഹൃ­ത്തി­നെയും അ­ക്ര­മിച്ചു

Written By Kvarthakgd on 29 Jul 2012 | 1:58 pm



കാസര്‍­കോട്: പ്ല­സ് വണ്‍ വി­ദ്യാര്‍­ത്ഥി­യെയും സു­ഹൃ­ത്തി­നെയും അക്രമിച്ചുപരിക്കേല്‍പ്പിച്ചു. അം­ഗ­ടി­മു­ഗര്‍ ഗ­വ. ഹ­യര്‍ സെക്കന്‍ഡറി സ്­കൂ­ളി­ലെ പ്ല­സ് വണ്‍ വി­ദ്യാര്‍­ത്ഥി നാ­യ­ന്മാര്‍­മൂ­ല­യി­ലെ സല്‍­മാന്‍ ഫാ­രി­സ്(19), സു­ഹൃ­ത്ത് ഉ­ളി­യ­ത്ത­ടു­ക്ക എ­സ്.പി ന­ഗ­റി­ലെ സ­ക്കറി­യ എ­ന്നി­വ­രെ­യാ­ണ് ശ­നി­യാഴ്ച വൈ­കി­ട്ട് സീ­താം­ഗോ­ളി­യില്‍ വെ­ച്ച് ബൈ­ക്കി­ലത്തി­യ രണ്ടം­ഗ സം­ഘം വ­ഴി തട­ഞ്ഞ് മര്‍­ദ്ദി­ച്ച­ത്.

സു­ഹൃ­ത്ത് സകരിയ്യ സല്‍­മാന്‍ ഫാ­രി­സി­നെ കാ­റില്‍ കൂട്ടി­കൊ­ണ്ടു­വ­രു­മ്പോ­ഴാ­യി­രു­ന്നു ആ­ക്ര­മണം. പ­രി­ക്കേ­റ്റ ഇവ­രെ കാസര്‍കോട്ടെ സ്വകാര്യ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പിച്ചു.

Keywords: Students, Attacked, Angadimugar, Naimaramoola, Kasaragod, Assault
1:58 pm | 0 comments

ഹോട്ടലുകളില്‍ വീണ്ടും റെയ്­ഡ്: പഴ­കിയ ഭക്ഷണസാധനങ്ങള്‍ പിടി­കൂടി

Written By irf Kvartha on 27 Jul 2012 | 12:21 am

Hotel closed Kasaragod
കാ­സര്‍­കോട്: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നഗരത്തിലെ ഹോട്ടലുകളില്‍ റെയ്ഡ് തുടരുകയാണ്. വ്യാ­ഴാഴ്ച ഏഴു ഹോട്ടലുക­ളില്‍ ഫുഡ് ഇന്‍സ്‌­പെക്ടര്‍ ഷാജി ജോര്‍ജിന്റെ നേതൃത്വ­ത്തി­ല്‍ റെ­യ്ഡു നട­ത്തി­. ക­ള­ക്ട­റേ­റ്റ് ജില്ലാ പ­ഞ്ചായ­ത്തു കാന്റീന്‍ അ­ധി­കൃ­തര്‍­ക്കും നോ­ട്ടീ­സ് നല്‍­കി. വൃ­ത്തി­ഹീമാ­യ അ­വ­സ്ഥ­യില്‍ ഭക്ഷ­ണം പാച­കം ചെ­യ്യുന്ന­തു ക­ണ്ടെ­ത്തി­യ­തി­നാ­ണു ന­ട­പ­ടി.

കാ­സര്‍­കോ­ട് കെഎ­സ്­ആര്‍­ടിസിക്കു സമീപത്തെ മലബാര്‍ കോഫി ഹൗസില്‍ നി­ന്നു 140 കിലോ പഴകിയ ഗോതമ്പ് മാവ് പിടിച്ചെടുത്തു. എം.ജി. റോ­ഡി­ലി­ലെ ബദരിയ ഹോട്ടലില്‍ നിന്ന് 30 കിലോ കാലാവധി കഴിഞ്ഞ ഐസ്­ക്രീം പിടിച്ചെടുത്തിട്ടുണ്ട്. ഇ­വ­രില്‍ നിന്നും 8,000 രൂപ പിഴ ഈടാക്കി. കൊച്ചിന്‍ ബേക്കറിയില്‍ നിന്ന് 2,000 രൂപയും വ­സ­ന്ത വിഹാര്‍, ഉഡുപ്പി ഹോട്ടലുകളില്‍ നിന്നു 5,000 രൂപയും പി­ഴ ഈ­ടാക്കി. ലൈസന്‍സ് പുതു­ക്കാത്തതു കണ്ടെത്തിയതിനെത്തു­ടര്‍­ന്നാ­ണു ന­ട­പ­ടി.

ഉദുമ­യിലെ ഹോട്ടല്‍ ആന­ന്ദും കോട്ടി­ക്കു­ളത്തെ ശ്രീശാ­സ്ത­ ഹോ­ട്ട­ലും അട­ച്ചി­ടാന്‍ നിര്‍ദേശി­ച്ചു. ഹോ­ട്ട­ലു­ട­മ­ക­ളില്‍ നിന്നു അയ്യായിരം രൂപ വീതം പിഴ­യീ­ടാ­ക്കി. കാ­സര്‍­കോ­ട് നായ­ന്മാര്‍മൂ­ല­യിലെ ഇറ­ച്ചി­ക്കട­ക­ളിലും റെയ്ഡ് നടത്തി. പര­സ്യ­മായി മാംസ­ങ്ങള്‍ പ്രദര്‍ശി­പ്പി­ക്ക­രു­തെ­ന്നു നിര്‍ദേശം നല്‍കി. വരും ദിവസങ്ങളിലും റെ­യ്ഡു തുടരു­മെന്നു ഫുഡ് ഇന്‍സ്‌­പെക്ടര്‍ അറിയി­ച്ചു.

Keywords: Kasaragod, Hotel, Police, Collector, Food Inspector, Shaji George, Uduma, Fine, Naimaramoola, Beef stall.
12:21 am | 0 comments

ഉദയം പത്രം പ്രകാ­ശനം ചെയ്തു

Written By kvarthapressclub on 16 Jul 2012 | 5:30 am

Kasaragodvartha, Kasaragod
നായ­ന്മാര്‍മൂല: തന്‍ബീ­ഹുല്‍ ഇസ്‌ലാം ഹയര്‍സെ­ക്ക­ന്‍ഡറി സ്‌കൂളിലെ സാമൂ­ഹ്യ­ശാസ്ത്ര ക്ലബ്ബിലെ വിദ്യാര്‍ത്ഥി­കള്‍ തയ്യ­റാ­ക്കിയ ഉദയം പത്ര­ത്തിന്റെ പ്രകാ­ശനം ലീഡര്‍ ഷിഫാ­റ­ത്തിന് നല്‍കി ഹെഡ്മി­സ്ട്രസ് പി.­വി.­ഭാര്‍ഗ്ഗവി നിര്‍വ്വ­ഹി­ച്ചു.

ജി.­ല­ത, ടി.­സി.­ഏ­ലി­യാ­മ്മ, സി.­എല്‍.­ജോ­സ്, കെ.­രാ­ധാ­കൃ­ഷ്ണന്‍, വി.­പ്ര­ശാ­ന്തന്‍, പി.­വി.­സു­കു­മാ­രന്‍, സി.­കെ.­ജോണ്‍, പി.­വി.­മ­ധു, എ.­സു­ധ, വി.­പി.­ജ­യ­ച­ന്ദ്രന്‍, എം.­എ.­മാ­ത്യു, വി.­രാ­ധാ­മ­ണി, എന്നി­വ­ര­ട­ങ്ങുന്ന എഡി­റ്റോ­റി­യല്‍ ബോര്‍ഡാണ് പത്രം തയ്യാ­റാ­ക്കി­യ­ത്.

Keywords: kasaragod, Kerala, Naimaramoola, school 

5:30 am | 0 comments

കേടായ മൊബൈല്‍ ഫോണ്‍ നല്‍കിയത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ചു

Written By Kvarthakgd on 1 Jul 2012 | 12:45 pm

കാസര്‍കോട്: കേടായ മൊബൈല്‍ ഫോണ്‍ നല്‍കിയത് ചോദ്യം ചെയ്തതിന് യുവാവിനെ മര്‍ദ്ദിച്ചു. നായന്മാര്‍മൂലയിലെ കണ്ടത്തില്‍ ഹൗസില്‍ അലി അഷ്‌ക്കറിനെ(17)യാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 29ന് വൈകിട്ട് 7.30മണിക്ക് വിദ്യാനഗര്‍ എ.ടി.എം കൗണ്ടറിന് സമീപം വെച്ച് നായന്മാര്‍ മൂലയിലെ ജാഫറും മറ്റ് മൂന്നുപേരും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. അലി അഷ്‌ക്കര്‍ വാങ്ങിയ മൊബൈല്‍ഫോണ്‍ കേടായിരുന്നു. ഇത് തിരിച്ച് കൊടുത്ത് പുതിയത് നല്‍കാന്‍ ആവശ്യപ്പെട്ടതിനാണ് മര്‍ദ്ദനം.

Keywords: Youth attacked, Naimaramoola, Kasaragod
12:45 pm | 0 comments

പോലീസ് പിടിയിലായ യുവാവിനെ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തും

Written By kvarthapressclub on 27 Apr 2012 | 5:30 am

Mirshad, Acuse, Arrest, Naimaramoola
Mirshad
കാസര്‍കോട്: വിദ്യാര്‍ഥിനിയോട് സംസാരിച്ചതിന് പോലീസുകാരനെ അക്രമിച്ച സംഭവത്തില്‍ പിടിയിലായ നായന്‍മാര്‍മൂലയിലെ മിര്‍ഷാദിനെ ഗുണ്ടാലിസ്റ്റില്‍ പെടുത്താന്‍ ശുപാര്‍ശ ചെയ്യുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മിര്‍ഷാദ് നേരത്തെ ഐ.എന്‍.എല്‍ പ്രവര്‍ത്തകനായിരുന്നുവെന്നും ഇപ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണെന്നും പോലീസ് പറഞ്ഞു.

ഐ.എന്‍.എല്‍ പ്രവര്‍ത്തകനായിരിക്കെ 2010ല്‍ മധൂര്‍ പഞ്ചായത്തിലെ രാഘവേന്ദ്ര എന്നയാളുടെ കൈയും കാലും തല്ലിയൊടിച്ച് കൊല്ലാന്‍ ശ്രമിച്ചതിന് മിര്‍ഷാദിനെതിരെ 307ാം വകുപ്പ് പ്രകാരം കേസ് നിലവിലുണ്ട്. ബാബറി മസ്ജിദ് വാര്‍ഷികദിനാചരണത്തിനിടയില്‍ നടന്ന അക്രമത്തില്‍ സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിന് സമീപം ദേശീയപാതയില്‍ വരദരാജപൈ ബസ് തകര്‍ത്ത സംഭവത്തിലും ഇയാള്‍ പ്രതിയാണ്. ഈ കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന മിര്‍ഷാദ് സഹോദരിയുടെ കല്യാണമുണ്ടെന്ന് കോടതിയെ ബോധിപ്പിച്ച് ഉപാധികളോടെ ജാമ്യത്തിലിറങ്ങിയതാണ്. ദിവസവും ജില്ലാ കോടതിയിലെത്തി ശിരസ്താര്‍ മുമ്പാകെ ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. അതിനിടയിലാണ് പോലീസുകാരനെ കയ്യേറ്റം ചെയ്തത്. രണ്ട് വര്‍ഷം മുമ്പ് പാണലത്ത് നാട്ടുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ക്കെതിരെ 308 വകുപ്പ് പ്രകാരം പോലീസ് വധശ്രമത്തിന് കേസ്സെടുത്തിരുന്നുവെന്നും പോലീസ് പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് നാലരയോടെ കാസര്‍കോട് ഗവ. കോളേജിന് മുന്നിലെ ബസ് വെയിറ്റിങ് ഷെല്‍ട്ടറില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയോട് സംസാരിച്ച എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ കയ്യൂര്‍ സ്വദേശി വിനോദിനെയാണ് ഇയാള്‍ കയ്യേറ്റം ചെയ്തത്. പോലീസുകാരന്‍ നേരത്തെ ആലമ്പാടി സ്‌കൂളില്‍ അധ്യാപകനായിരിക്കെ പെണ്‍കുട്ടിയെ പഠിപ്പിച്ചിരുന്നു. ഈ പരിചയത്തിന്റെ പേരിലാണ് സംസാരിച്ചത്.
വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ മിര്‍ഷാദിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.


Keywords: kasaragod, Naimaramoola, Kerala, Police, Youth, Accuse 


5:30 am | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories