Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label N.A.Nellikunnu. Show all posts
Showing posts with label N.A.Nellikunnu. Show all posts

എം.എല്‍.എ. വികസന നിധിയില്‍ നിന്നും 25 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി

Written By kvartha delta on 12 Jun 2013 | 1:10 pm

കാസര്‍കോട്: എം.എല്‍.എ. ആസ്തി വികസന നിധിയില്‍ നിന്നും 25 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി എന്‍.എന്‍. നെല്ലിക്കുന്ന് എം.എല്‍.എ. അറിയിച്ചു.

N.A. Nellikunnu, MLA, Fund, Eriyal, Mogral puthur, Kerala, Kasaragodഎരിയാല്‍ കൊറുവയല്‍ തോടില്‍ പാര്‍ശ്വഭിത്തിയും ആര്‍.സി.സി. കവര്‍ സ്ലാബും നിര്‍മ്മിച്ചു മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ എരിയാല്‍ കോളനിയിലേക്കു അപ്രോച്ച് റോഡ് ഉണ്ടാക്കുന്നതിനാണ് 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്.

Keywords: N.A. Nellikunnu, MLA, Fund, Eriyal, Mogral puthur, Kerala, Kasaragod, Fund, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
1:10 pm | 0 comments

മത്സ്യമാര്‍ക്കറ്റ് നിര്‍മാണം: എസ്റ്റിമേറ്റ് രണ്ടാഴ്ചയ്ക്കകം ടെണ്ടര്‍ ചെയ്യുമെന്ന് എം.എല്‍.എ

Written By Kvarthakgd on 11 Jun 2013 | 9:52 am

കാസര്‍കോട്: കാസര്‍കോട് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിന് തയ്യാറാക്കിയ എസ്റ്റിമേറ്റ് രണ്ടാഴ്ചയ്ക്കകം ടെണ്ടര്‍ ചെയ്യുമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അറിയിച്ചു.

കാസര്‍കോട് ചില്ലറ മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിന് രണ്ടര കോടിരൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇതില്‍ രണ്ടര കോടി നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡും (എന്‍.എഫ്.ഡി.ബി.), കാല്‍ കോടി സംസ്ഥാന സര്‍ക്കാരും വഹിക്കും. റീട്ടെയില്‍ മാര്‍ക്കറ്റ് ബ്ലോക്കും ലേലം വിളിക്കാനുള്ള ഹാള്‍ ബ്ലോക്കുമാണ് നിര്‍മിക്കുക. മത്സ്യം മുറിക്കാനും കഴുകാനുമുള്ള 106 ഡിസ്‌പ്ലേ സ്ലാബുകളോട്കൂടിയ ഏകനില കെട്ടിടമാണ് റീട്ടെയില്‍ മാര്‍ക്കറ്റ്. മലിനജല നിര്‍ഗമനത്തിനും അഴുക്ക് നിര്‍മാര്‍ജനത്തിനും പ്രത്യേക സംവിധാനമുണ്ടാകും.

രണ്ട് നിലകളുള്ള കെട്ടിടമായിരിക്കും ലേലം വിളിക്കുള്ള ഹാള്‍. 19.60 ഃ 7.30 മീറ്റര്‍ ആയിരിക്കും ഹാളിന്റെ വലുപ്പം. താഴത്തെ നിലയില്‍ ഹാളിന് പുറമെ അഞ്ച് ഹോള്‍സെയില്‍ ഹാളിന്റെ ഫിഷ് സ്റ്റാള്‍, ഒരു ഐസ് യൂണിറ്റ്, ഒരു ചില്‍ റൂം എന്നിവ ഉണ്ടായിരിക്കും. ഓഫീസ് മുറിയും തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള മുറിയുമായിരിക്കും ഒന്നാം നിലയില്‍.

Fish market, Tender, Estimate, N.A.Nellikunnu MLA, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsകേരള സ്‌റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെ.എസ്.സി.എ.ഡി.സി) സംസ്ഥാനത്തുട നീളം 90 ശതമാനം എന്‍.എഫ്.ഡി.ബിയുടെയും 10 ശതമാനം സംസ്ഥാന സഹായത്തോടെയും അമ്പത് ആധുനിക മത്സ്യ മാര്‍ക്കറ്റുകളാണ് നിര്‍മിക്കുന്നത്. 56.282 കോടി രൂപ ചെലവില്‍ 29 മാര്‍ക്കറ്റുകള്‍ക്ക് എന്‍.എഫ്.ഡി.ബിയില്‍ നിന്ന് കെ.എസ്.സി.എ, ഡി.ബി.ക്ക് അനുമതി ലഭിച്ചു കഴിഞ്ഞു. ഇതില്‍ 47.25 കോടി എന്‍.എഫ്.ഡി.ബിയും 9.03 കോടി സംസ്ഥാന സര്‍ക്കാരും വഹിക്കും.

Keywords: Fish market, Tender, Estimate, N.A.Nellikunnu MLA, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
9:52 am | 0 comments

വ്യാപാരി വ്യവസായി ഭാരവാഹികള്‍ക്ക് സ്വീകരണം

Written By Kvarthakgd on 7 Jun 2013 | 12:21 pm

കാസര്‍കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ക്ക് ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്റ് മാഹിന്‍ കോളിക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

രക്ഷാധികാരി പൈക്ക അബ്ദുല്ലക്കുഞ്ഞി, സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജന്‍, എ.കെ. മൊയ്തീന്‍ കുഞ്ഞി, കെ. നാഗേഷ് ഷെട്ടി, എ. സുബൈര്‍, ജംഷീദ് കോട്ടിക്കുളം, ഹമീദ് അരമന, അസീസ് ഷാസ്, മുഹമ്മദലി മുണ്ടാങ്കുലം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി.എച്ച്. അബ്ദുല്‍ ജലീല്‍ സ്വാഗതവും, ട്രഷറര്‍ രാജേഷ് കാമത്ത് നന്ദിയും പറഞ്ഞു.
N.A.Nellikunnu, MLA, AKDA, Bearers, Reception, Inauguration, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ നല്‍കിയ സ്വീകരണം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
Keywords: N.A.Nellikunnu, MLA, AKDA, Bearers, Reception, Inauguration, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
12:21 pm | 0 comments

'രജത നിലാവ്' എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എക്ക് സ്വീകരണം

Written By Kvarthakgd on 6 Jun 2013 | 8:29 pm

Rajatha Nilavu, N.A.Nellikunnu MLA, KMCC, Qatar, Reception, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഖത്തര്‍-കാസര്‍കോട് മണ്ഡലം കെ.എം.സി.സിയുടെ രജത ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'രജത നിലാവ്' എന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ ദോഹയില്‍ എത്തിയ കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്നിന് കെ.എം.സി.സി സംസ്ഥാന, ജില്ല, മണ്ഡലം നേതാക്കള്‍ ദോഹ വിമാന താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കിയപ്പോള്‍.

Keywords: Rajatha Nilavu, N.A.Nellikunnu MLA, KMCC, Qatar, Reception, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 
8:29 pm | 0 comments

കാസര്‍കോട്ടെ 14 മുന്‍ എം.എല്‍.എമാര്‍ക്ക് നിയമസഭാ സെക്രട്ടറിയേറ്റിന്റെ ആദരം

Written By kvarthaksd on 4 Jun 2013 | 3:01 pm

കാസര്‍കോട്: കേരളത്തിലെ നിയമനിര്‍മാണ സഭകളുടെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിലെ 14 മുന്‍ എം.എല്‍.എമാരെ കാസര്‍കോട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. മുന്‍ എം.എല്‍.എയും മുന്‍ മന്ത്രിമാരുമായ ചെര്‍ക്കളം അബ്ദുല്ല, സി.ടി. അഹ്മദലി എന്നിവരെ കൂടാതെ പള്ളിപ്രം ബാലന്‍, പി. കരുണാകരന്‍, എം. കുമാരന്‍, സി.എച്ച്. കുഞ്ഞമ്പു, കെ.പി. കുഞ്ഞിക്കണ്ണന്‍, കെ.വി. കുഞ്ഞിരാമന്‍, എം. കുഞ്ഞിരാമന്‍ നമ്പ്യാര്‍, എം. നാരായണന്‍, കെ. പുരുഷോത്തമന്‍, പി. രാഘവന്‍, കെ.പി സതീശ് ചന്ദ്രന്‍, ഹമീദലി ശംനാട് എന്നിവരെയാണ് ആദരിച്ചത്.

കേരള നിയമസഭാ സെക്രട്ടറിയേറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് നിയമസഭയുമായി ബന്ധപ്പെട്ട ചിത്ര പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. ജൂണ്‍ നാലു മുതല്‍ ആറു വരെയാണ് പ്രദര്‍ശനം. പ്രദര്‍ശനത്തിന്റെയും ആദരിക്കല്‍ ചടങ്ങിന്റെയും ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി.ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ സ്വാഗതം പറഞ്ഞു. നിയമസഭാ സെക്രട്ടറിയേറ്റ് ജോയിന്‍ സെക്രട്ടറി നാരായണന്‍ പോറ്റി സംസാരിച്ചു.

നാടിന്റെ ജനായത്ത പൈതൃകവും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ നേട്ടങ്ങളും പരിചയപ്പെടുത്തുന്നതിനാണ് പ്രദര്‍ശനം. നിയമനിര്‍മാണസഭയുടെ ആരംഭം കുറിച്ച 1888 ലെ തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍, ശ്രീമൂലം പ്രജാസഭ, ശ്രിചിത്രാ സ്‌റ്റേറ്റ് കൗണ്‍സില്‍, കൊച്ചിന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തുടങ്ങി ആദ്യമായി കേരള നിയമസഭ രൂപീകരിച്ച 1957 മുതല്‍ നിലവിലുളള 13ാം നിയമസഭാ വരെയുളള സഭകളുടെ വിവരങ്ങളും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതാണ് പ്രദര്‍ശനം.

പ്രദര്‍ശനത്തോടൊപ്പം നിയമസഭ പ്രസിദ്ധീകരണങ്ങള്‍ക്കായുളള വില്‍പന കൗണ്ടറും പ്രവര്‍ത്തിക്കും. കേരള നിയമസഭാ സെക്രട്ടറിയേറ്റ് ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിംഗ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, സംസ്ഥാന പുരാരേഖാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് മണി വരെയുളള പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമായിരിക്കും.

MLA, Honoured, N.A.Nellikunnu, Exhibition, Kasaragod, Kerala, Kerala News, International News, National News.

MLA, Honoured, N.A.Nellikunnu, Exhibition, Kasaragod, Kerala, Kerala News, International News.

MLA, Honoured, N.A.Nellikunnu, Exhibition, Kasaragod, Kerala, Kerala News, International News.

MLA, Honoured, N.A.Nellikunnu, Exhibition, Kasaragod, Kerala, Kerala News, International News.

MLA, Honoured, N.A.Nellikunnu, Exhibition, Kasaragod, Kerala, Kerala News, International News.

MLA, Honoured, N.A.Nellikunnu, Exhibition, Kasaragod, Kerala, Kerala News, International News, National News.

MLA, Honoured, N.A.Nellikunnu, Exhibition, Kasaragod, Kerala, Kerala News, International News, National News.

MLA, Honoured, N.A.Nellikunnu, Exhibition, Kasaragod, Kerala, Kerala News, International News, National News.

MLA, Honoured, N.A.Nellikunnu, Exhibition, Kasaragod, Kerala, Kerala News, International News, National News.

MLA, Honoured, N.A.Nellikunnu, Exhibition, Kasaragod, Kerala, Kerala News, International News, National News.

MLA, Honoured, N.A.Nellikunnu, Exhibition, Kasaragod, Kerala, Kerala News, International News, National News.

Photos: Zubair Pallickal 

Keywords: MLA, Honoured, N.A.Nellikunnu, Exhibition, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
3:01 pm | 0 comments

കാസര്‍കോട് - കാഞ്ഞങ്ങാട് 28 കി.മി. റോഡ് നവീകരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Written By kvartha delta on 1 Jun 2013 | 10:51 am

കാസര്‍കോട്: കാസര്‍കോട് - കാഞ്ഞങ്ങാട് 28 കിലോ മീറ്റര്‍ റോഡ് 133 കോടി രൂപ ചെലവില്‍ നവീകരിക്കുന്നതിന്റെ ഉദ്ഘാടനം പ്രൗഢമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ശനിയാഴ്ച രാവിലെ കാസര്‍കോട് പഴയ പ്രസ്‌ക്ലബ് ജംഗ്ഷനില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് മുഖ്യമന്ത്രി കെ.എസ്.ടി.പി. രണ്ടാംഘട്ട പ്രവര്‍ത്തന പദ്ധതികളില്‍ ഉള്‍പെടുത്തി നിര്‍മിക്കുന്ന റോഡിന്റെ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചത്.

ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് പദ്ധതി വിശദീകരിച്ചു. കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടര്‍ കെ. ജോസഫ് മാത്യു ഉപഹാരം സമര്‍പിച്ചു.

എം.എല്‍.എ. മാരായ കെ. കുഞ്ഞിരാമന്‍ ഉദുമ, ഇ. ചന്ദ്രശേഖരന്‍, പി.ബി. അബ്ദുര്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി, മുന്‍ മന്ത്രി മാരായ സി.ടി. അഹ്മദലി, ചെര്‍ക്കളം അബ്ദുല്ല, ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, എസ്.പി. എസ്. സുരേന്ദ്രന്‍, നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ശുക്കൂര്‍, വിവിധ പാര്‍ട്ടി നേതാക്കളായ എം.സി. ഖമറുദ്ദീന്‍, എം. അനന്ദന്‍ നമ്പ്യാര്‍, എം.കെ. അബ്ദുല്ല, അഡ്വ. കെ. ശ്രീകാന്ത്, ഹരീഷ് ബി. നമ്പ്യാര്‍, പി. ഗംഗാധരന്‍ നായര്‍, എം.എസ്. മുഹമ്മദ് കുഞ്ഞി തുടങ്ങിയവരും വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും സംബന്ധിച്ചു.

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. സ്വാഗതവും, കെ.എസ്.ടി.പി. ചീഫ് എഞ്ചിനീയര്‍ ജെ. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

Kasaragod, Kanhangad, Oommen Chandy, N.A.Nellikunnu, P.B. Abdul Razak, Road Inauguration

Kasaragod, Kanhangad, Oommen Chandy, N.A.Nellikunnu, P.B. Abdul Razak, Road Inauguration

Kasaragod, Kanhangad, Oommen Chandy, N.A.Nellikunnu, P.B. Abdul Razak, Road Inauguration

Kasaragod- Kanhangad State road inaugurated, Kerala, KSDP, Road Project, Oommen Chandy

 Kasaragod, Kanhangad, Oommen Chandy, N.A.Nellikunnu, P.B. Abdul Razak, Road Inauguration

Related News:
മന്ത്രി ഇബ്രാഹിം കുഞ്ഞ് മൗനി, വാതുറക്കുന്നത് വികസനം പറയാന്‍ മാത്രം: ഉമ്മന്‍ ചാണ്ടി
Photos: Niyas Chemnad

Keywords: Kasaragod, Kanhangad, Oommen Chandy, N.A.Nellikunnu, P.B. Abdul Razak, Road Inauguration, Kerala, KSTP Project, Chief Minister, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:51 am | 1 comments

അനുമോദനയോഗം സംഘടിപ്പിച്ചു

Ask Khasiline, SSLC, Muslim high school, N.A.Nellikunnu MLA, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ആസ്‌ക് ഖാസിലൈനിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കിയ മുസ്ലീം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ അനുമോദനയോഗം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

Keywords: Ask Khasiline, SSLC, Muslim high school, N.A.Nellikunnu MLA, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:36 am | 0 comments

ഗ്ലോബല്‍ ജംസര്‍വ് അവാര്‍ഡ് സി.ടി അഹ്മദലിക്ക് സമ്മാനിച്ചു

Written By kvarthaksd on 29 May 2013 | 12:32 pm

കാസര്‍കോട്: ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ ഗ്ലോബല്‍ ജംസര്‍വ് അവാര്‍ഡ് സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹ്മദലിക്ക് സമ്മാനിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പൊന്നാട അണിയിച്ചു. രാഷ്ട്രീ സാമൂഹ്യ സേവനത്തിനുള്ള ജനസേവനാ പുരസ്‌ക്കാരം കേരള കോണ്‍ഗ്രസ് (എം) കോഴിക്കോട് ജില്ലാ പ്രസിഡന്റ് ജോണ്‍ പുതുക്കുഴിക്കും ധനമന്ത്രി കെ.എം മാണി സമ്മാനിച്ചു.

പ്രവാസി ക്ഷേമത്തിന് സംസ്ഥാന സര്‍ക്കാര്‍ വിവധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുണ്ടെന്നും തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് വ്യവസായ സംരംഭത്തിനു പത്തിലൊന്നു സബ്‌സിഡി നല്‍കുമെന്നും കെ.എഫ്.സിയുടെ പലിശരഹിത സഹായം പ്രവാസികള്‍ക്ക് ലഭ്യമാക്കുമെന്നും മാണി വ്യക്തമാക്കി.

സംഘാടക സമിതി ചെയര്‍മാന്‍ എം.വി കുഞ്ഞാമ്മു അധ്യക്ഷത വഹിച്ചു. പി. അനില്‍ ബാബു അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. പ്രവാസി റിഹാബിലിറ്റേഷന്‍ പ്രൊജക്ട് ഫെഡറല്‍ ബാങ്ക് ഡി.ജി.എം കെ.ആര്‍ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

സി.ഡി.എ ചെയര്‍മാന്‍ എന്‍.സി. അബൂബക്കര്‍, ഖത്തറിലെ എം.പി ട്രേഡേഴ്‌സ് എം.ഡി എം.പി ശാഫി ഹാജി, ഇന്‍ഡോ-അറബ് കോണ്‍ ഫെഡറേഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഹസൈനാര്‍ തളങ്കര, സെക്രട്ടറി കെ.ടി വാസുദേവന്‍, പി.ടി. ജോര്‍ജ്, എന്‍.വി ബാബുരാജ്, കെ.കെ. അബ്ദുല്‍ സലാം, ഇ.വി ഉസ്മാന്‍ കോയ, കെ.എഫ്. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ആറ്റക്കോയ പള്ളിക്കണ്ടി, രാജന്‍ കിഴക്കുംമുറി എന്നിവര്‍ സംസാരിച്ചു.


Award, C.T Ahmmed Ali, N.A.Nellikunnu, Congress, Kasaragod, Kerala, Kerala News, International News, National News.

Award, C.T Ahmmed Ali, N.A.Nellikunnu, Congress, Kasaragod, Kerala, Kerala News, International News, National News.

Award, C.T Ahmmed Ali, N.A.Nellikunnu, Congress, Kasaragod, Kerala, Kerala News, International News, National News.

Keywords: Award, C.T Ahmmed Ali, N.A.Nellikunnu, Congress, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:32 pm | 0 comments

കമ്പാര്‍ കുടിവെള്ള പദ്ധതി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

Written By kvarthaksd on 28 May 2013 | 7:49 pm

കമ്പാര്‍: മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2012-13 വര്‍ഷ പദ്ധതിയില്‍ ഉള്‍പെടുത്തി നടപ്പിലാക്കിയ കമ്പാര്‍ എസ്.സി കോളനി കുടിവെള്ള പദ്ധതി എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.ബി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ മുജീബ് കമ്പാര്‍ സ്വാഗതം പറഞ്ഞു. പി.എം. മുനീര്‍ ഹാജി , സലീം അക്കര, പി.എം കബീര്‍, എ.പി ശംസുദ്ദീന്‍ ബ്ലാര്‍ക്കോട്, ജമല്‍ കമ്പാര്‍, സീന കമ്പാര്‍, ഐത്തപ്പ കമ്പാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


 Drinking water, N.A.Nellikunnu, MLA, Inauguration, Panchayath, Kasaragod, Kerala, Kerala News, International News.

Keywords: Drinking water, N.A.Nellikunnu, MLA, Inauguration, Panchayath, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

7:49 pm | 0 comments

കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന ഹൈവേ പ്രവര്‍ത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

കാസര്‍കോട്: ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കേരളാ പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ടി.പി പ്രൊജക്റ്റ് മാനേജ്‌മെന്റ് വിഭാഗം നടപ്പിലാക്കുന്ന കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന ഹൈവേയുടെ പുനരുദ്ധാരണ പ്രവര്‍ത്തി ഉദ്ഘാടനം ജൂണ്‍ ഒന്നിന് രാവിലെ ഒമ്പത് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുമെന്ന് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വിശിഷ്ടാതിഥിയായിരിക്കും. എം.പി, എം.എല്‍.എമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയ വിവിധ മേഖലയിലുള്ളവര്‍ ചടങ്ങില്‍ സംബന്ധിക്കും.

കാസര്‍കോട് പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷന്‍ മുതല്‍ ചന്ദ്രഗിരി വഴി കാഞ്ഞങ്ങാട് സൗത്ത് നാഷണല്‍ ഹൈവേ (കെ.എം86/600) ജംഗ്ഷന്‍ വരെ 27.75 കിലോ മീറ്ററുള്ള റോഡിന്റെ വീതി വര്‍ധിപ്പിക്കും. 133 കോടി രൂപ ചെലവിട്ടാണ് പുനരുദ്ധാരണ പ്രവര്‍ത്തി നടപ്പിലാക്കുന്നത്. ഇതിനായി 13 വില്ലേജുകളില്‍ പെട്ട മൂന്ന് ഹെക്ടര്‍ സ്ഥലം പൊന്നും വിലയ്ക്ക് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി റോഡ് ജ്യാമ്യതികള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് റോഡിന്റെ രൂപകല്‍പന തയാറാക്കിയിരിക്കുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കള്‍സള്‍ട്ടന്‍സി രംഗത്തെ പ്രമുഖരായ വില്‍ബ്ബര്‍ സ്മിത്ത് അസോസിയേറ്റ്‌സിന്റെ നേതൃത്വത്തിലാണ് രൂപകല്‍പന തയാറാക്കിയത്.

അശാസ്ത്രീയമായ വളവുകളും, ഉയര്‍ചയും താഴ്ചയും മാനദണ്ഡങ്ങള്‍ക്കനുസൃതമായി പുതുക്കി നിര്‍മിക്കും. നിലവിലുള്ള വീതി കുറഞ്ഞ ഭാഗങ്ങള്‍ വീതി കൂട്ടി ഏഴ് മീറ്റര്‍ വീതിയില്‍ ക്യാരേജ് വേയും ഒന്നരമീറ്റര്‍ വീതിയില്‍ ഇരുവശത്തും ബിറ്റമിനസ്സ് ഷോള്‍ഡറും നിര്‍മിക്കും. പ്രധാന ടൗണുകളില്‍ കോണ്‍ഗ്രീറ്റ് ഓടയും രണ്ടര മീറ്റര്‍ വീതിയില്‍ കൈവരിയോട് കൂടിയ നടപ്പാതയും ഉണ്ടായിരിക്കും.

ചളിയങ്കോട് ഭാഗത്തെ അപകടകരമായ താഴ്ച ഒഴിവാക്കുന്നതിനായി ഉയര്‍ന്ന ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് 150 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് പാലം(വയഡക്ട്) നിര്‍മിക്കും. ഇവിടെ സ്ഥിരമായി മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെടുന്ന ഭാഗത്ത് ഗ്യാബിയോണ്‍ ഭിത്തി നിര്‍മിച്ച് വശങ്ങള്‍ സംരക്ഷിക്കും.

നിലവിലുള്ള 50 ഓളം കള്‍വര്‍ട്ടുകള്‍ പുനര്‍നിര്‍മിച്ച് ഡ്രെയിനേജ് സൗകര്യം മെച്ചപ്പെടുത്തും. മറ്റ് വാഹനങ്ങള്‍ക്ക് തടസമില്ലാതെ സ്‌റ്റോപ്പുകളില്‍ ബസ് നിര്‍ത്തിയിടുന്നതിനായി കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ 22 ഇടങ്ങളില്‍ ഇരുഭാഗത്തും ബസ് സ്‌റ്റോപ്പ് നിര്‍മിക്കും.

സുഗമവും അപകട രഹിതവുമായ വാഹന ഗതാഗതം ലക്ഷ്യമിട്ട് ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സൈന്‍ ബോര്‍ഡുകളും റോഡ് മാര്‍ക്കിംഗും ഉണ്ടായിരിക്കും. രാത്രി ഗതാഗതം സുരക്ഷിതമാക്കാന്‍ റിഫ്‌ളക്റ്ററുകളും ക്യാറ്റ് ഐകളും സ്ഥാപിക്കും.

ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഏറ്റവും നല്ല ആധുനിക മെഷീനുകള്‍ നിഷ്‌കര്‍ശിച്ചിട്ടുണ്ട്. ബിറ്റുമിനസ് മെക്കാഡം മിക്‌സ് തയാറാക്കുന്നതിനായി കമ്പ്യൂട്ടര്‍ അധിഷ്ഠിത വെയ്ബാച്ച് ഹോട്ട് മിക്‌സ് പ്ലാന്റ് ഉപയോഗിക്കും. നിര്‍മാണ വസ്തുക്കളുടെ പരിശോധനയ്ക്കായി ആധുനിക ലബോറട്ടറി സൗകര്യം ഏര്‍പെടുത്തും.

ദേശീയ പാതയില്‍ കൂടി പോകുന്നതിനേക്കാള്‍ ഏട്ട് കിലോമീറ്റര്‍ ദൂരം കുറവാണ് ചന്ദ്രഗിരി സംസ്ഥാന പാത. പ്രവൃത്തിയുടെ മേല്‍നോട്ട ചുമതല ഡല്‍ഹി ആസ്ഥാനമായുള്ള എജിസ് ഇന്ത്യ ലിമിറ്റഡ് എന്ന സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചിട്ടുണ്ട്. കൊച്ചി ആസ്ഥാനമായ ആര്‍.ഡി.എസ് എന്ന നിര്‍മാണ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷമാണ് നിര്‍മാണ കാലാവധി. ടോള്‍ പിരിവ് ഉണ്ടായിരിക്കില്ല.

വാര്‍ത്താ സമ്മേളനത്തില്‍ എന്‍.എ നെല്ലിക്കുന്നിന് പുറമെ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ കെ. ഫിലിപ്പ്, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ടി. ബാബുരാജന്‍, ടി.ഐ. മുഹമ്മദ്, ദേവേഷ് എന്നിവര്‍ സംബന്ധിച്ചു.

Press meet, Inauguration, MLA, N.A.Nellikunnu, Kasaragod, Kerala, Kerala News, International News, National News.

Keywords: Press meet, Inauguration, MLA, N.A.Nellikunnu, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:59 am | 0 comments

കല്ലക്കട്ട മജ്മഅ് ബ്രോഷര്‍ പ്രകാശനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വഹിച്ചു

Written By Kvarthakgd on 24 May 2013 | 8:22 pm

വിദ്യാനഗര്‍: കല്ലക്കട്ട മജ്മഅ് സ്ഥാപനത്തിന്റെ വിവിധ സേവന കാരുണ്യ പദ്ധതികള്‍ വിശദീകരിക്കുന്ന ബ്രോഷര്‍ മജ്മഅ് യു.എ.ഇ. പ്രതിനിധി സ്വാലിഹ് ഹാജി ചെങ്കളയ്ക്ക് കോപ്പി നല്‍കി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പ്രകാശനം ചെയ്തു. പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ. മുഖ്യാതിഥിയായി പങ്കെടുത്തു. മജ്മഅ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതം പറഞ്ഞു.

ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, അബൂബക്കര്‍ ഹാജി ബേവിഞ്ച, പി.ബി. അഹ്മദ്, താജുദ്ദീന്‍ ഉദുമ, കെ.ബി. അബ്ദുല്ല ഹാജി, ബി.കെ. അബ്ദുല്ല ഹാജി ബേര്‍ക്ക, കന്തല്‍ സൂപ്പി മദനി കുമ്പള, മൂസ സഖാഫി കളത്തൂര്‍, എം.പി. അബ്ദുല്ല ഫൈസി, ഹസ്ബുല്ലാഹ് തളങ്കര, മുനീര്‍ സഅദി നെല്ലിക്കുന്ന്, ബഷീര്‍ പുളിക്കൂര്‍, സമദ് കല്ലക്കട്ട, സലീം കോപ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Kallakatta, Brochure, Release, N.A.Nellikunnu MLA, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Kallakatta, Brochure, Release, N.A.Nellikunnu MLA, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:22 pm | 0 comments

ഓള്‍ കേരള ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം തുടങ്ങി

Written By Kvarthakgd on 19 May 2013 | 1:30 pm

കാസര്‍കോട്: ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ജില്ലാ സമ്മേളനവും ദൈ്വവാര്‍ഷിക ജനറല്‍ബോഡി യോഗവും പഴയ ബസ് സ്റ്റാന്‍ഡിലെ ദേരസിറ്റി കോണ്‍ഫറന്‍സ് ഹാളിലെ സുഭാഷ്ചന്ദ്ര കാമത്ത് നഗറില്‍ ആരംഭിച്ചു.

സമ്മേളനം കാസര്‍കോട് എം.എല്‍.എ എന്‍.എ.നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ് അധ്യക്ഷത വഹിച്ചു. സംസാഥന ജന.സെക്രട്ടറി പി.സി.നടരാജന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പോലീസ് സൂപ്രണ്ട് എസ്.സുരേന്ദ്രന്‍ വിശിഷ്ടാഥിതിയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹ്മദ് ഷെരീഫ്, ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.ബാലന്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് പി.കെ.ഐമു ഹാജി എന്നിവര്‍ മുഖ്യാഥിതികളായിരുന്നു.
All kerala gold and silver, Merchants association, Conference, Inauguration, N.A.Nellikunnu MLA, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ജന.സെക്രട്ടറി കോടോത്ത് അശോകന്‍ നായര്‍ സുമംഗലി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി റോയ് ജോസഫ് മൊണാര്‍ക്ക് റിപോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ബി.എം.അബ്ദുല്‍ കബീര്‍ വരവുചിലവ് കണക്കവതരിപ്പിച്ചു. 2012ലെ ടൈം അവാര്‍ഡ് നേടിയ കോടോത്ത് അശോകന്‍ നായരെയും മുഖ്യാരക്ഷാധികാരി കെ.വി.കുഞ്ഞിക്കണ്ണന്‍ ബിന്ദു ജ്വല്ലറിയെയും ആദരിക്കും. തുടര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.

All kerala gold and silver, Merchants association, Conference, Inauguration, N.A.Nellikunnu MLA, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Keywords: All kerala gold and silver, Merchants association, Conference, Inauguration, N.A.Nellikunnu MLA, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:30 pm | 0 comments

ലോക നേഴ്‌സ് വാരാഘോഷം

Written By Kvarthakgd on 13 May 2013 | 7:04 pm

N.A.Nellikunnu MLA, World nurse weekend, Ending ceremony, Inauguration, Malik deenar college, Chalanam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ലോക നേഴ്‌സ് വാരാഘോഷത്തിന്റെ സമാപന സമ്മേളനം മാലിക് ദീനാര്‍ നേഴ്‌സിംഗ് കോളജില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

Keywords: N.A.Nellikunnu MLA, World nurse weekend, Ending ceremony, Inauguration, Malik deenar college, Chalanam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:04 pm | 0 comments

'ജഡ്ജിക്കും വക്കീലിനും മാത്രം അറിയാവുന്ന കോടതി ഭാഷ മാറണം'

Written By Kvarthakgd on 9 May 2013 | 6:37 pm

കാസര്‍കോട്: ജഡ്ജിക്കും വക്കീലിനും മാത്രം അറിയുന്ന കോടതിയുടെ ഇംഗ്ലീഷ് ഭാഷ മാറി നീതി നേടി കഴിയുന്ന സാധാരണക്കാരന്റെ ഭാഷയില്‍ കോടതി വ്യവഹാരത്തില്‍ നടക്കണമെന്ന് ഔദ്യോഗികഭാഷ ഉന്നതതലസമിതി അംഗവും എഴുത്തുകാരനുമായ കെ.എല്‍.മോഹനവര്‍മ്മ പറഞ്ഞു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭരണഭാഷാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാഭരണകൂടം സംഘടിപ്പിച്ച ഏകദിന ശില്‍പശാലയില്‍ ഭാഷയും സാമൂഹ്യനീതിയും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയില്‍ എന്ത് നടക്കുന്നു എന്ന് സാധാരണക്കാര്‍ക്ക് അറിയുന്നില്ല. സാധാരണക്കാരന്റെ ഭാഷ ഇന്നും കോടതിക്ക് പുറത്ത് തന്നെ. അതാത് പ്രദേശത്തിന്റെ ഭാഷ കൂടി ഉള്‍പ്പെട്ടതായിരിക്കണം ഭരണ ഭാഷ. ആശയവിനിമയമാണ് ഭാഷയുടെ ലക്ഷ്യം. ഒരാള്‍ പറയുന്നതും കേള്‍ക്കുന്നതും മറ്റൊരാള്‍ക്ക് മനസിലാവണം. സര്‍ക്കാര്‍ പൊതുജനങ്ങളുമായി സംസാരിക്കാന്‍ സാധാരണക്കാരന്റെ ഭാഷ തന്നെ ഉപയോഗിക്കണം. അതിര്‍ത്തി പ്രദേശമായ കാസര്‍കോട് നീതി ഉറപ്പാക്കാന്‍ കന്നഡക്കാര്‍ക്ക് കൂടി പരിഗണന നല്‍കണം.

ഭാഷയാണ് എല്ലാ സംസ്‌ക്കാരത്തിന്റെയും ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും ബീജമന്ത്രമെന്ന് എഴുത്തുകാരന്‍ കല്പറ്റ നാരായണന്‍ പറഞ്ഞു. ഭാഷ പറയുന്നതനുസരിച്ചാണ് മറ്റെല്ലാ ശാസ്ത്രങ്ങളും കലകളും ജന്‍മം കൊണ്ടത്. ഭാഷയില്ലെങ്കില്‍ മനുഷ്യനില്‍ ദൈവ സ്പര്‍ശം പോലും ഉണ്ടാകുമായിരുന്നില്ല. ഭാഷാസൗന്ദര്യം കൊണ്ടാണ് ഗീതയും, ഖുറാനും, ബൈബിളും മനുഷ്യമനസില്‍ ശാശ്വത സ്ഥാനം ഉറപ്പിച്ചത്. മാതൃഭാഷയാണ് ഏറ്റവും ശക്തമായ ഭാഷ. അതുകൊണ്ട് തന്നെ മാതൃഭാഷയെ പുഷ്ടിപ്പെടുത്തണം. അന്യഭാഷയില്‍ നിന്ന് ശബ്ദങ്ങള്‍ കടംകൊണ്ട് മലയാളത്തെ പുഷ്ടിപ്പെടുത്തുന്നത് തെറ്റല്ല.

ഭരണഭാഷാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഏകദിന ശില്‍പശാല എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
കാസര്‍കോടിന്റെ വൈവിധ്യം നിലനിര്‍ത്തികൊണ്ട് തന്നെ ഇവിടെ ഭരണഭാഷ നടപ്പാക്കേണ്ടതുണ്ടെന്ന് ഡോ.എ.എം.ശ്രീധരന്‍ അഭിപ്രായപ്പെട്ടു. ഭരണഭാഷ നടപ്പിലാക്കുമ്പോള്‍ ഓരോ സ്ഥലത്തെ ജൈവിക പരിസരം അടര്‍ത്തിമാറ്റരുത്. ഇംഗ്ലീഷ് മിശ്രിത പത്രഭാഷകള്‍ ഭാഷയുടെ തനത് സംസ്‌ക്കാരത്തെ ഇല്ലാതാക്കുന്നു. അടിസ്ഥാനപരമായ ഭാഷാ ബോധന പ്രക്രിയ ഉണ്ടാവണമെന്നും ശ്രീധരന്‍ അഭിപ്രായപ്പെട്ടു.

ശില്‍പശാല എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഭരണഭാഷ നടപ്പിലാക്കുമ്പോള്‍ കാസര്‍കോട് ഭാഷ ന്യൂനപക്ഷക്കാരുടെ അവകാശം സംരക്ഷിക്കേണ്ടതുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. കന്നഡക്കാരുടെ ആശങ്കകള്‍ അകറ്റി അവരെ കൂടി എല്ലാ കാര്യത്തിലും ആകര്‍ഷിക്കാന്‍ കഴിയണം. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ നാരായണന്‍ പേര്യ, വി.വി.പ്രഭാകരന്‍, പത്മനാഭന്‍ ബ്ലാത്തൂര്‍, എ.എസ്.മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാകളക്ടര്‍ പി .എസ്. മുഹമ്മദ് സഗീര്‍ സ്വാഗതവും എ.ഡി.എം എച്ച്. ദിനേശന്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി നടത്തിയ പ്രശ്‌നോത്തരി മത്സരത്തിലും, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടത്തിയ കവിതാരചനാമത്സരത്തിലും വിജയികളായവര്‍ക്ക് കെ.എല്‍.മോഹനവര്‍മ്മ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. പി.സേതുലക്ഷ്മി കുമാരനാശാന്റെ കവിത ആലപിച്ചു.

Keywords: Barana basha, Shilpashala, Anniversary, Mohana Varmma, N.A.Nellikunnu MLA, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:37 pm | 0 comments

എസ്.വൈ.എസ് ജലസംരക്ഷണ പദ്ധതി മാതൃകാപരം: എന്‍.എ. നെല്ലിക്കുന്ന്

Written By Kvarthakgd on 6 May 2013 | 8:11 pm

ചെങ്കള: എസ്.വൈ.എസ്. നടത്തിവരുന്ന ജലസംരക്ഷണ പദ്ധതി മാതൃകാപരവും, ഏറെ പ്രശംസനീയവും, അംഗീകരിക്കപ്പെടേണ്ടതുമാണെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. എസ്.വൈ.എസ്. എര്‍മാളം യൂണിറ്റ് സംഘടിപ്പിച്ച കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കുടിവെള്ള വിതരണത്തില്‍ സര്‍ക്കാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ഘട്ടത്തില്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ള സംഘടന എന്ന നിലയില്‍ എസ്.വൈ.എസ്. നടത്തുന്ന ഇത്തരം പദ്ധതികള്‍ ഒരു കൈത്താങ്ങ് കൂടിയാണെന്നും എം.എല്‍.എ. പ്രസ്താവിച്ചു.

N.A.Nellikunnu MLA, SYS, Drinking water project, Inauguration, Chngala, Ermalam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, വൈസ് പ്രസിഡന്റ് എസ്.എ. ഹമീദ് മൗലവി ആലംപാടി, കെ. വിശ്വനാഥന്‍, യൂനിറ്റ് പ്രസിഡന്റ് ബി.എ. ലത്തീഫ് മൗലവി, ഇ.എം. അബ്ദുല്‍ ഖാദര്‍, ജമാഅത്ത് പ്രസിഡന്റ് ബി.എം അഹ്മദ് ഹാജി, ജമാഅത്ത് സെക്രട്ടറി കെ. ഹമീദ്, ഹനീഫ് മൗലവി, കെ. എ. ഹമീദ്, എ. മുസ്താഖ് അഹ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ കരുമാനം സ്വാഗതവും ബി. എ. മുനീര്‍ നന്ദിയും പറഞ്ഞു.

Keywords: N.A.Nellikunnu MLA, SYS, Drinking water project, Inauguration, Chngala, Ermalam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:11 pm | 0 comments

തൃക്കരിപ്പൂരില്‍ 50 കോടിയുടെ കുടിവെളള പദ്ധതി കമ്മീഷന്‍ ചെയ്യും: എം.എല്‍.എ

Written By Kvarthakgd on 3 May 2013 | 6:24 pm

കാസര്‍കോട്: ഉപ്പുവെളളം മൂലം ശുദ്ധജലദൗര്‍ലഭ്യം നേരിടുന്ന പഞ്ചായത്തുകളില്‍ എല്ലാവര്‍ക്കും കുടിവെളളമെത്തിക്കുന്ന പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തൃക്കരിപ്പൂര്‍ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ പറഞ്ഞു. തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തിലെ സമഗ്രവികസന ശില്‍പശാല കിലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നബാഡിന്റെ സഹായത്തോടെ 50 കോടി ചെലവില്‍ തേജസ്വിനി പുഴയ്ക്കു കുറുകെ കയ്യൂര്‍-ചീമേനി പഞ്ചായത്തിനേയും നീലേശ്വരം നഗരസഭയേയും ബന്ധിപ്പിക്കുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജ് കമ്മീഷന്‍ ചെയ്യുന്നതോടെ കുടിവെളള പ്രശ്‌നത്തിന് പരിഹാരമാകും.

മണ്ഡലത്തിന്റെ വികസനത്തിന് മലയോരഹൈവേയും തീരദേശ ഹൈവേയും അനിവാര്യമാണ്. ടൂറിസം വികസനത്തിനും മികച്ച സാധ്യതയുണ്ട്. ഏഴിമല മുതല്‍ നീലേശ്വരം അഴിമുഖം വരെ നീണ്ടു കിടക്കുന്ന 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള വലിയപറമ്പ പഞ്ചായത്തിലും ടൂറിസത്തിന് ഏറെ സാധ്യകളുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.

എം.എല്‍.എമാരെ ഒഴിച്ചു നിര്‍ത്തിക്കിക്കൊണ്ടുളള പ്രാദേശിക വികസം സാധ്യമല്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കില ഡയറക്ടര്‍ ഡോ. പി.പി. ബാലന്‍ പറഞ്ഞു. കോഴ്‌സ് ഡയറക്ടറും കിലയിലെ
 Trikaripur, 50 crore, Drinking water, Project, MLA, Kasaragod, Kerala, Malayalam news, Kasargod Varthaഅസോ.പ്രൊഫസറുമായ ഡോ. പീറ്റര്‍ എം. രാജ്, അസി. ഡയറക്ടര്‍ ഡോ.കെ.എം. സലീം എന്നിവര്‍ സംസാരിച്ചു. നീലേശ്വരം നഗരസഭയിലേയും തൃക്കരിപ്പൂര്‍, നീലേശ്വരം, പരപ്പ ബ്ലോക്ക് പഞ്ചായത്തുകളിലേയും ചെറുവത്തൂര്‍, ഈസ്റ്റ് എളേരി, കയ്യൂര്‍-ചീമേനി, പടന്ന, പീലിക്കോട്, വലിയപറമ്പ്, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തുകളിലേയും പ്രസിഡന്റുമാര്‍, വൈസ്പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ജില്ലാപഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ വകുപ്പുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

ഉല്‍പാദന-സേവന-ഭൗതിക മേഖലകളെ തരംതിരിച്ച് ഗ്രാമപഞ്ചായത്തടിസ്ഥാനത്തില്‍ ഗ്രൂപ്പ് ചര്‍ചയും തുടര്‍ന്ന് പൊതുചര്‍ചയുമുണ്ടായി. ചര്‍ച്ചകള്‍ ക്രോഡീകരിച്ച് എം.എല്‍.എ സംസാരിച്ചു. ഡോ.സണ്ണി ജോര്‍ജ്, ഡോ.പീറ്റര്‍ എം.രാജ് എന്നിവര്‍ ഗ്രൂപ്പു ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

Keywords: Trikaripur, 50 crore, Drinking water, Project, MLA, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:24 pm | 0 comments

മാറ്റ് കലോത്സവം


MSF, Kalolsavam, Inauguration, N.A.Nellikunnu MLA, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
എം.എസ്.എഫ്. കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ മാറ്റ് കലോത്സവം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

Keywords: MSF, Kalolsavam, Inauguration, N.A.Nellikunnu MLA, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:00 pm | 0 comments

സാമ്പത്തിക, പ്രവാസി സര്‍വെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു

Written By Kvarthakgd on 30 Apr 2013 | 5:47 pm

കാസര്‍കോട്: എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറാമത് സാമ്പത്തിക സര്‍വെയുടേയും നോര്‍ക്ക വകുപ്പിനുവേണ്ടി നടത്തുന്ന പ്രവാസി സര്‍വെയുടേയും ജില്ലാതല ഫില്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിനോട് വിവരങ്ങള്‍ ശേഖരിച്ച് തുടക്കം കുറിച്ചു.

എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ.രാജന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ രവീന്ദ്രന്‍ പാലേരി, ജില്ലാ ഓഫീസര്‍ പി.വി.രത്‌നാകരന്‍, അഡിഷണല്‍ ജില്ലാ ഓഫീസര്‍ സഞ്ജീവ എന്നിവര്‍ നെല്ലിക്കുന്നിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുര്‍ റഹ്മാന്‍ സംബന്ധിച്ചു. 1975 മുതല്‍ 1985 വരെ ദുബൈയില്‍ ജോലിചെയ്തിരുന്ന എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയുടെ മകന്‍ അബ്ദുല്‍ ഷബീര്‍ എന്‍.എം അഞ്ചു വര്‍ഷമായി ഗള്‍ഫ് രാജ്യങ്ങളില്‍ സോഫ്റ്റ്‌വെയര്‍ ഡവലപറായി പ്രവര്‍ത്തിക്കുകയാണ്. എം.എല്‍.എയ്ക്ക് സ്വന്തമായോ പാര്‍ട്ണര്‍ഷിപ്പിലോ വ്യവസായ സംരംഭങ്ങളില്ലെന്നും സര്‍വെ ഉദ്യോഗസ്ഥരെ അദ്ദേഹം അറിയിച്ചു.

ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ വ്യവസായ സംരംഭങ്ങളുടെ കൃത്യമായ എണ്ണവും ഉടമസ്ഥരുടേയും തൊഴിലാളികളുടേയും വിവരങ്ങളുമാണ് ശേഖരിക്കുന്നത്. സൂക്ഷ്മതല ആസൂത്രണ പ്രക്രിയയ്ക്ക് ആവശ്യമായ കണക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.

നോര്‍ക്ക വകുപ്പിനുവേണ്ടിയാണ് പ്രവാസികളുടെ സര്‍വെ നടത്തുന്നത്. കേരളത്തിനു പുറത്ത് താമസിക്കുന്നവരുടേയും ജോലി ചെയ്യുന്നവരുടേയും സമഗ്ര വിവരശേഖരണമാണ് ലക്ഷ്യം. സര്‍വയുമായി എല്ലാവരും സഹകരിക്കണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അഭ്യര്‍ഥിച്ചു.

Economics and statistics, Survey, Start, Inauguration, N.A.Nellikunnu MLA, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ആറാമത് സാമ്പത്തിക സെന്‍സസ് പ്രവാസി സര്‍വെ എന്നിവയുടെ ജില്ലാതല ഫീല്‍ഡ് പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ച് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിന്റെ വീട്ടില്‍ നിന്ന് ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ജോയിന്റ് ഡയറക്ടര്‍ എ.രാജന്റെ നേതൃത്വത്തില്‍ വകുപ്പുദ്യോഗസ്ഥര്‍ വിവരശേഖരണം നടത്തുന്നു.

കേരളത്തിന്റെ വികസന കുതിച്ചു ചാട്ടത്തിന് കാരണക്കാരായ പ്രവാസികളുടെ കൃത്യമായ വിവരങ്ങളില്ലാത്ത സാഹചര്യത്തിലാണ് സര്‍വെ നടത്തുന്നത്. ജില്ലയിലെ എല്ലാ വീടുകളും സന്ദര്‍ശിച്ചുളള കണക്കെടുപ്പാണ് നടത്തുന്നത്. വ്യക്തിയുടെ പേര്, സ്വന്തമായോ കൂട്ടായോ സംരംഭങ്ങളുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍, കുടുംബത്തില്‍ സ്വന്തമായി വരുമാനമുളളവരുടെ വിവരങ്ങള്‍, കെട്ടിടമുളളതും ഇല്ലാത്തതുമായ സംരംഭങ്ങള്‍, രജിസ്റ്റര്‍ ചെയ്തതും, രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതുമായ സംരംഭങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ഫീല്‍ഡ് തലത്തില്‍ ശേഖരിക്കുന്നത്. ജില്ലയില്‍ 300 ഫീല്‍ഡ് ഉദ്യോഗസ്ഥരാണ് 2013 മെയ് ഒന്നു മുതല്‍ ജൂണ്‍ 15 വരെ സാമ്പത്തിക-പ്രവാസി സര്‍വെ നടത്തുന്നത്.

Keywords: Economics and statistics, Survey, Start, Inauguration, N.A.Nellikunnu MLA, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:47 pm | 0 comments

കുടുംബശ്രീ 15-ാം വയസിലേക്ക്; മാധ്യമസെമിനാറില്‍ നേട്ടങ്ങള്‍ പങ്കുവെച്ച് സംരംഭകര്‍

Written By kvartha delta on 29 Apr 2013 | 7:32 pm

കാസര്‍കോട്: കേരളത്തില്‍ സ്ത്രീ ശാക്തീകരണ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തുന്ന കുടുംബശ്രീ 15-ാം വര്‍ഷത്തിലേക്ക്. ഇതിന്റെ ജില്ലാ തല ആഘോഷപരിപാടികള്‍ മെയ് മൂന്ന് മുതല്‍ 11 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടക്കും. ആഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്‍, പ്രസ്‌ക്ലബ്, പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രസ്‌ക്ലബില്‍ മാധ്യമസെമിനാര്‍ നടത്തി. കുടുംബശ്രീ പിന്നിട്ട വഴികളും വിജയ ഗാഥകളും തുറന്നുകാട്ടിയ സെമിനാര്‍ ശ്രദ്ധേയമായി.

വിവിധ വിഷയങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ക്ലാസെടുക്കുകയും കുടുംബശ്രീ സംരംഭങ്ങളുടെ സാരഥികള്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. സെമിനാര്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് ആക്ടിംഗ് പ്രസിഡന്റ് മട്ടന്നൂര്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, കാഞ്ഞങ്ങാട് നഗരസഭാ മുന്‍ചെയര്‍മാന്‍ അഡ്വ. എന്‍.എ. ഖാലിദ്, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Kasaragod, Kudumbasree, Media Seminar, N.A.Nellikunnu, T.E Abdulla, Kerala, CDS, DDS

കാസര്‍കോട് ജില്ലയില്‍ 38 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലുമായി 42 സി.ഡി.എസുകളും 789 എ.ഡി.എസുകളും 9678 അയല്‍കൂട്ടങ്ങളുണ്ട്. ജില്ലയില്‍ കുടുംബശ്രീയുടെ മൊത്തസമ്പാദ്യം 82.17 കോടി രൂപയും ആന്തരിക വായ്പ 416.78 കോടി രൂപയും.

മൃഗസംരക്ഷണം, ഭക്ഷ്യസാധനങ്ങളുടെ ഉല്‍പാദനം, പേപ്പര്‍ ഐറ്റംസ്, തുണിത്തരങ്ങള്‍, കൈത്തറി ഉല്‍പന്നങ്ങള്‍, ടോയ്‌ലറ്റ് ഐറ്റംസ് എന്നിവ കുടുംബശ്രീയിലെ ഉല്‍പന്നങ്ങളാണ്. ഇതിന് പുറമെ പച്ചക്കറി ഉല്‍പാദനവും ക്ഷീര ഉല്‍പാദനവും നടത്തുന്നുണ്ട്.

Keywords: Kasaragod, Kudumbasree, Media Seminar, N.A.Nellikunnu, T.E Abdulla, Kerala, CDS, DDS, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 
7:32 pm | 0 comments

മൈലാഞ്ചി സീസണ്‍-2 ജേതാവ് നവാസിന് മൊഗ്രാല്‍ കലാപഠനകേന്ദ്രം വക പൗര സ്വീകരണം 30 ന്

Written By kvarthaksd on 27 Apr 2013 | 11:26 am

കാസര്‍കോട്: അബുദാബിയില്‍ നടന്ന ഏഷ്യാനെറ്റ് റിയാലിറ്റി ഷോ മൈലാഞ്ചി സീസണ്‍-2 ജേതാവ് നവാസ് ഉളിയത്തടുക്കയ്ക്ക് കേരള ഗവണ്‍മെന്റിന്റെ സാസ്‌ക്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊഗ്രാല്‍ മാപ്പിള കലാപഠന ഗവേഷണ കേന്ദ്രം പൗര സ്വീകരണം നല്‍കുന്നു. ഏപ്രില്‍ 30 ന് വൈകിട്ട് ഏഴ് മണിക്ക് ബംബ്രാണ ഗവ. എല്‍.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന 'സ്‌നേഹപൂര്‍വം നവാസിന്' എന്ന പരിപാടി മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും.

പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, കോണ്‍ഗ്രസ് നേതാവ് പി.എ. അഷ്‌റഫ് അലി, മുന്‍ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍, സിഡ്‌ക്കോ ചെയര്‍മാന്‍ സി.ടി. അഹ്മദലി, തുളു അക്കാദമി ചെയര്‍മാന്‍ അഡ്വ. സുബ്ബയ്യ റൈ, ലത്വീഫ് ഉപ്പള, യൂസുഫ് ബാംഗ്ലൂര്‍, സുരേഷ് കുമാര്‍ ഷെട്ടി എന്നിവര്‍ സംബന്ധിക്കും.

തുടര്‍ന്ന് നടക്കുന്ന അല്‍ഫലാഹ് ഗ്രൂപ്പ് ബാംഗ്ലൂര്‍, മുഖ്യ പ്രായോജകരായ ഇശല്‍ സന്ധ്യയില്‍ മൈലാഞ്ചി, പട്ടുറുമാല്‍, പതിനാലാം രാവ്, സുറുമ, കസബ് തട്ടം എന്നിവയില്‍ പ്രമുഖരായ കലാകാരന്മാര്‍ അണിനിരക്കുന്ന ഇശല്‍ വിരുന്നും ഉണ്ടായിരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ മൊഗ്രാല്‍ മാപ്പിള കലാ ഗവേഷണ കേന്ദ്രം കണ്‍വീനര്‍ അശ്‌റഫ് കര്‍ള, അല്‍ഫലാഹ് ഗ്രൂപ്പ് ബാംഗ്ലൂര്‍, ചെയര്‍മാന്‍ എസ്. യൂസുഫ് , കെ.കെ അബ്ദുല്ല കുഞ്ഞി, നാസര്‍ മൊഗ്രാല്‍, എ.കെ ആരിഫ് .കെ.വി. യൂസുഫ്, എം.പി. ഖാലിദ്, ബി.ടി. മൊയ്തു എന്നിവര്‍ സംബന്ധിച്ചു.  

Press Meet, winner, Welcome Ceremony, Mogral, Cherkalam Abdulla, N.A.Nellikunnu, P.B. Abdul Razak, Kasaragod, Kerala.

Keywords: Press Meet, Winner, Welcome Ceremony, Mogral, Cherkalam Abdulla, N.A.Nellikunnu, P.B. Abdul Razak, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:26 am | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories