Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Muslim-league. Show all posts
Showing posts with label Muslim-league. Show all posts

ഖാസി ടി.കെ.എം ബാവ മുസ്‌ലിയാരുടെ മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി

Written By kvarthaksd on 17 Jun 2013 | 3:14 pm

മലപ്പുറം: ഞായറാഴ്ച ഉച്ചയ്ക്ക് അന്തരിച്ച സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ ടി.കെ.എം. ബാവ മുസ്‌ലിയാരുടെ മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വെള്ളിമുക്ക് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. മയ്യത്ത് നിസ്‌ക്കാരത്തിന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.

സമസ്ത സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പി.കെ. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പി.കെ.പി അബ്ദുല്‍ സലാം മൗലവി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം. ബാപ്പു മുസ്‌ലിയാര്‍ കോഴിക്കോട്, കോഴിക്കോട് ഖാസി സയ്യിദ് ജുമലുല്ലൈലി തങ്ങള്‍, ഖാസി ത്വാഖ അഹ്മദ് മുസ്‌ലിയാര്‍, എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍, യു.എം അബ്ദുര്‍ റഹ്മാന്‍ മുസിലിയാര്‍, കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. അബ്ദുല്‍ സലാം തുടങ്ങി സമസ്തയുടെയും വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെയും പ്രമുഖര്‍ സംബന്ധിച്ചു.

കാസര്‍കോട്ടു നിന്നും സി.ടി. അഹ്മദലി, മാലിക്ദീനാര്‍ ജുമാമസ്ജിദ് പ്രസിഡന്റ് കെ. മഹ്മൂദ് ഹാജി, സെക്രട്ടറി മുക്രി സുലൈമാന്‍, കെ.എം അബ്ദുല്‍ ഹമീദ് ഹാജി, ഖത്വീബ് അബ്ദുല്‍ മജീദ് ബാഖഫി, ഖത്തര്‍ ഇബ്രാഹിം ഹാജി, എന്‍.എ അബൂബക്കര്‍, ബഷീര്‍ വോളിബോള്‍ തുടങ്ങിയ നേതാക്കളും നിരവധി വിശ്വാസികളും ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, കെ.എം അബ്ബാസ് ഫൈസി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബ്ദുല്‍ കരീം കോളിയാട്, ഹസൈനാര്‍ ഹാജി തളങ്കര, ഉസ്മാന്‍ ഹാജി തെരുവത്ത്, മുക്രി ഇബ്രാഹിം ഹാജി, ഉമ്പു ഹാജി കല്ലങ്കടി, മുഹമ്മദ് കുഞ്ഞി കല്ലങ്കടി, ടി.കെ മുഹമ്മദ് കുഞ്ഞി, കെ.എം അബ്ദുര്‍ റഹ്മാന്‍, ടി.എ ഖാലിദ്, അബ്ദുര്‍ റഹ്മാന്‍ ബാങ്കോട്, എന്‍. അബുബക്കര്‍, കെ.എസ് ഹബീബ് ഹാജി, റഷീദ് ബെളിഞ്ചം, ടി.പി അലി മൗലവി, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി, ഹാഷിം കടവത്ത്, ബി.കെ ഖാദര്‍, ബി.കെ അബൂബക്കര്‍ ഹാജി എന്നീ പൗരപ്രുഖരടങ്ങുന്ന സംഘം വെളിമുക്കിലെത്തി അനുശോചനം രേഖപ്പെടുത്തിയിരുന്നു.

Kozhikode, T.KM Bava Musliyar, Kerala, Kerala News, International News, National News
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച 12 മണിയോടെയായിരുന്നു ഖാസി ടി.കെ.എം ബാവ മുസ്ലിയാരുടെ അന്ത്യം.

'നഷ്ടമായത് ഉത്തര കേരളത്തിന്റെ പണ്ഡിത ശോഭ'







Keywords: Kozhikode, T.KM Bava Musliyar, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
3:14 pm | 0 comments

കുമ്പള സഹകരണ ബാങ്ക് ബി.ജെ.പി. - കോണ്‍ഗ്രസ് സഖ്യം പിടിച്ചെടുത്തു

Written By kvarthapressclub on 15 Jun 2013 | 7:29 pm

കുമ്പള: കുമ്പള സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസിലെ ഒരുവിഭാഗവും ചേര്‍ന്ന സഖ്യത്തിന് അട്ടിമറി വിജയം. 60 വര്‍ഷത്തോളമായി പ്രസിഡന്റായിരുന്ന വിശ്വനാഥ ആള്‍വ അടക്കമുള്ള ലീഗ് മുന്നണിയെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് ബി.ജെ.പിയുമായി ചേര്‍ന്ന് രൂപീകരിച്ച സഹകാര ഭാരതി മുന്നണി വിജയിച്ചത്.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ വിശ്വനാഥ ആള്‍വയെ കോണ്‍ഗ്രസ് നേതാവും കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മഞ്ചുനാഥആള്‍വയാണ് 15 വോട്ടിന് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് - ബി.ജെ.പി. സഹകാര മുന്നണി സ്ഥാനാര്‍ത്ഥികളായി വിജയിച്ചവര്‍ ഇവരാണ്: മഞ്ചുനാഥ ആള്‍വ, കെ. കമലാക്ഷ, യു. കൃഷ്ണഷെട്ടി, കെ. മുരളീധര, സദാനന്ദ കാമ്മത്ത്, തിമ്മപ്പ, ശങ്കര ആള്‍വ, ലീല, വാസന്തി, വേദാവതി (മൂന്ന് പേരും വനിതാ സംവരണം), രാമ (പട്ടികജാതി സംവരണം).

പരാജയപ്പെട്ടവര്‍: വിശ്വനാഥ ആള്‍വ, കെ.കെ. അബ്ദുല്ലക്കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍, അഹ്മദ് സിദ്ദീഖലി, എ. ദാമോദര, ഇബ്രാഹിം, യു. ശങ്കര ആള്‍വ, വി. ഗീത, ശശികല, എം. സുനീതി (മൂന്ന് പേരും വനിതാസംവരണം), പി. കരിയ (പട്ടികജാതി സംവരണം).

യു.ഡി.എഫില്‍ കോണ്‍ഗ്രസും ലീഗും ചേര്‍ന്ന മുന്നണിയാണ് നിലവില്‍ ബാങ്ക് ഭരിച്ചിരുന്നത്. ലീഗിനെ ഒഴിവാക്കി കോണ്‍ഗ്രസിലെ ഒരുവിഭാഗം ബി.ജെ.പി.യുമായി ചേര്‍ന്ന് സഹകാര മുന്നണി ഉണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2,997 വോട്ടര്‍മാരുള്ള ബാങ്കില്‍ 1,652 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. സഹകരണ ബാങ്ക് ഹാളില്‍ വന്‍ പോലീസ് സന്നാഹത്തിനന്റെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം നാല് മണിക്കാണ് അവസാനിച്ചത്. പിന്നീട് വോട്ടെണ്ണി ഫലംപ്രഖ്യാപിക്കുയായിരുന്നു.

Keywords: Kumbala, Bank, Election, Congress, BJP, Panchayath, Muslim-league, Kerala, National News, Inter National News, World News, Gulf News, Business News, Educational News, Health News, Gold News.
7:29 pm | 2 comments

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുസ്തഫ കരിപ്പൊടി നിര്യാതനായി

നുള്ളിപ്പാടി: പഴയകാല മുസ്ലിം ലീഗ് നേതാവ് എ.ആര്‍. കരിപ്പൊടിയുടെ മകനും മുസ്ലിം ലീഗ് നുള്ളിപ്പാടി വാര്‍ഡ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ മുസ്തഫ കരിപ്പൊടി (57) നിര്യാതനായി. ശനിയാഴ്ച പുലര്‍ചെ ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം.

ഭാര്യ: ആഇശ. മക്കള്‍: നാസര്‍, മന്‍സൂര്‍, അന്‍സാര്‍ (എറണാകുളം), നസ്‌റീന, റംഷീന. സഹോദരങ്ങള്‍: മജീദ്, പരേതരായ ഷാഫി, ആഇശ. ഖബറടക്കം ശനിയാഴ്ച വൈകിട്ട് 4.30ന് തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Obituary, Muslim-league, Leader, Kasaragod, Nullippady
Keywords: Obituary, Muslim-league, Leader, Kasaragod, Nullippady, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
12:20 pm | 0 comments

അസുഖത്തെ തുടര്‍ന്ന് യുവാവ് മരിച്ചു

Written By Kvarthakgd on 4 Jun 2013 | 2:07 pm

ഉപ്പള: അസുഖത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. കളത്തൂരിലെ അബ്ദുര്‍ റഹ്മാന്‍ മനാമ - ബീഫാത്വിമ ദമ്പതികളുടെ മകന്‍ ജാഫര്‍ സാദിഖാ (20)ണ് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍വെച്ചാണ് മരണം. കളത്തൂര്‍ യൂണിറ്റ് എസ്.എസ്.എഫ്. വൈസ് പ്രസിഡന്റും, സുന്നി പ്രവര്‍ത്തകനുമാണ് മരിച്ച സാദിഖ്.

സഹോദരങ്ങള്‍: മുഹമ്മദ് ഹനീഫ് (ബഹ്‌റൈന്‍), അബ്ബാസ് (യു.എ.ഇ. കളത്തൂര്‍ സുന്നി സെന്റര്‍ സെക്രട്ടറി), ഖദീജ. ഖബറടക്കം കളത്തൂര്‍ ജുമുഅത്ത് ഖബര്‍സ്ഥാനില്‍ നടന്നു.

Jafer Sadiq, Kalathur, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട്, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ജലീല്‍ സഖാഫി കടലുണ്ടി എന്നിവര്‍ മയ്യത്ത് നിസ്‌ക്കാരത്തിന് അഭ്യര്‍ഥിച്ചു.

മുഹിമ്മാത്ത് പ്രധാന മുദരീസ് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുര്‍ റഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Keywords: Jafer Sadiq, Kalathur, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
2:07 pm | 0 comments

മുസ്‌ലിം ലീഗ് ചെങ്കള, കുമ്പഡാജെ ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരില്‍ നിന്നും രാജിവാങ്ങി

Written By kvarthaksd on 28 May 2013 | 12:00 pm

കാസര്‍കോട്: ചെങ്കള, കുമ്പഡാജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരെ മുസ്‌ലിം ലീഗ് മാറ്റുന്നു. ഇരുവരും രാജിക്കത്ത് ജില്ല ജനറല്‍ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. ചെങ്കള പഞ്ചായത്ത് പ്രസിഡന്റും, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് എം. അബൂബക്കര്‍ എന്നിവരെയാണ് മാറ്റിയത്.

President, Panchayath, Muslim-league, Congress, Chengala, Kumbadaje, Kasaragod, Kerala, Kerala News, International News.
Muhammed Kunhi Chayintady
ചെങ്കളയില്‍ ഹജ്ജ് കമ്മിറ്റി അംഗവും നിലവിലെ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ സി.ബി അബ്ദുല്ല ഹാജിയെ പുതിയ പ്രസിഡന്റാക്കും. കുമ്പഡാജെയില്‍ ഹസൈനാര്‍ ഗോസാഡയാകും പുതിയ പ്രസിഡന്റ്. നേരത്തെയുണ്ടായിരുന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് രണ്ടര വര്‍ഷത്തിന് ശേഷം പ്രസിഡന്റുമാരെ മാറ്റിയതെന്നാണ് നേതൃത്വം പറയുന്നത്.

ചെങ്കള പഞ്ചായത്തില്‍ 22 അംഗ ഭരണ സമിതിയില്‍ മുസ്‌ലിം ലീഗിന് 18 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് ഒരു അംഗവും സിപിഎമ്മിന് മൂന്ന് അംഗങ്ങളുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ വീഴ്ച വരുത്തിയത് പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായതായി നേതൃത്വത്തിലെ ഒരു വിഭാഗം ആരോപിച്ചതിനെ തുടര്‍ന്നാണ് മുഹമ്മദ് കുഞ്ഞി ചായിന്റടിയുടെ രാജി ആവശ്യപ്പെടാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

President, Panchayath, Muslim-league, Congress, Chengala, Kumbadaje, Kasaragod, Kerala, Kerala News, International News.
M. Aboobacker
ചായിന്റടിക്ക് പകരക്കാരനായി സി.ബി അബ്ദുല്ല ഹാജിയെ കൊണ്ടു വരുന്നതില്‍ മറ്റൊരു വിഭാഗത്തിനും എതിര്‍പുണ്ട്. അതേ സമയം പ്രസിഡന്റ് പദത്തില്‍ ഇരിക്കുന്നതിന് ഉണ്ടാക്കിയ രണ്ടര വര്‍ഷത്തെ ധാരണ പ്രകാരമാണ് ജൂണ്‍ 30 ന് കാലാവധി തീരുന്നതോടെ ചായിന്റടിയോട് രാജി വെക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്. 12 അംഗ കുമ്പഡാജെ പഞ്ചായത്ത് ഭരണ സമിതിയില്‍ മുസ്‌ലിം ലീഗിന് അഞ്ചും കോണ്‍ഗ്രസിന് രണ്ടും ബിജെപിക്ക് അഞ്ചും അംഗങ്ങളുണ്ട്.

പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ആക്ഷേപം തന്നെയാണ് കുമ്പഡാജെ പഞ്ചായത്തില്‍ നിലവിലെ പ്രസിഡന്റ് എം. അബൂബക്കറിനും വിനയായത്. മുസ്‌ലിം ലീഗ് ഭരിക്കുന്ന മറ്റു ചില പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ക്കും അടുത്തു തന്നെ സ്ഥാനത്യാഗം ചെയ്യേണ്ടി വരുമെന്ന് അറിയുന്നു.

Keywords: President, Panchayath, Muslim-league, Congress, Chengala, Kumbadaje, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.


12:00 pm | 0 comments

മുസ്‌ലിം ലീഗ് നേതാവ് എ.കെ തുരുത്തി നിര്യാതനായി

Written By kvarthaksd on 22 May 2013 | 4:36 pm

കാസര്‍കോട്: മുസ്‌ലിം ലീഗ് നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ അണങ്കൂര്‍ തുരുത്തിയിലെ ടി.എം അബ്ദുല്ല കുഞ്ഞി (എ.കെ തുരുത്തി-65) നിര്യാതനായി. മുസ്‌ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. അസുഖത്തെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കുറച്ചു വര്‍ഷങ്ങളായി ദേളിയിലായിരുന്നു താമസം. ഇടയ്ക്ക് നാഷണല്‍ ലീഗിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. തുരുത്തി ജുമാമസ്ജിദ് പ്രസിഡന്റ്, ദേളി ജുമാമസ്ജിദ് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.



Muslim-League, Leader, Anangoor, Hospital, Treatment, Kasaragod, Kerala News, International News.പരേതനായ തുരുത്തി മമ്മുഞ്ഞി ഹാജിയുടെ മകനാണ്. ഭാര്യ: നഫീസ. മകള്‍: ടി.എ ത്വാഹിറ. മരുമകന്‍: ഇബ്രാഹിം ദേളി (ഗള്‍ഫ്). സഹോദരങ്ങള്‍: ടി.എം. അബൂബക്കര്‍ തുരുത്തി, ടി.എം റഹ്മാന്‍, ടി.എം. സുലൈമാന്‍ പൂച്ചക്കാട്, ടി.എം. നാസര്‍ അണങ്കൂര്‍, ടി.എം ഷംസുദ്ദീന്‍, ടി.എം ഹസൈനാര്‍ ഫൈസി, ടി.എം. സാലി തുരുത്തി, കുഞ്ഞിബി എരിയാല്‍. തുരുത്തി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Muslim-League, Leader, Anangoor, Hospital, Treatment, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

4:36 pm | 0 comments

കുഞ്ചത്തൂരില്‍ കുഴപ്പമുണ്ടാക്കുന്നവരെ പിടികൂടണം: മുസ്ലിം ലീഗ് പോലീസ് സ്‌റ്റേഷന്‍ ധര്‍ണ 22ന്

Written By kvartha delta on 20 May 2013 | 11:35 pm

ഹൊസങ്കടി: മുസ്ലിം ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് 22ന് മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനു മുന്നില്‍ ധര്‍ണ നടത്തുന്നു. കുഞ്ചത്തൂരില്‍ ഇടക്കിടെയുണ്ടാകുന്ന വര്‍ഗീയ സ്വഭാവമുള്ള സംഘര്‍ഷത്തെകുറിച്ച് സമഗ്ര അന്വേഷണം നടത്തുക. നിരപരാധികളായ യുവാക്കള്‍ക്കെതിരെ 153 A വകുപ്പ് പ്രകാരം എടുത്ത കേസ് പിന്‍വലിക്കുക, കര്‍ണാടകയില്‍ നിന്ന് നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കുന്നവരെ പിടികൂടുക, കുഞ്ചത്തൂരില്‍ ബൈക്ക് കത്തിച്ച പ്രതികളെ പിടികൂടുക, പോലീസുകാരുടെ പക്ഷപാത നിലപാട് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.

Kasaragod, Muslim-league, Hosangadi, Manjeshwaram22ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ധര്‍ണ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ പി.ബി. അബ്ദുര്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, മുസ്ലിം ലീഗ് നേതാക്കളായ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍, എ.കെ.എം. അഷ്‌റഫ്, എം. അബ്ബാസ്, അബ്ദുല്ല മുഗു, ഹനീഫ് ഹാജി തുടങ്ങിയവര്‍ പ്രസംഗിക്കും.

Keywords: Kasaragod, Muslim-league, Hosangadi, Manjeshwaram, Clash, Police, March, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:35 pm | 0 comments

ടെക്‌സ്റ്റൈല്‍സ് മില്‍ ചെയര്‍മാന്‍ പദവി അംഗീകാരം; ചെര്‍ക്കളവുമായി അകല്‍ചയില്ല: ഗോള്‍ഡന്‍

Written By kvarthaksd on 17 May 2013 | 1:18 pm

കാസര്‍കോട്: കേരള സ്റ്റേറ്റ് ടെക്‌സ്റ്റൈല്‍സ് കോര്‍പറേഷന് കീഴിലുള്ള ഉദുമ ടെക്‌സ്റ്റൈല്‍സ് മില്‍, പിണറായി ഹൈടെക് വീവിംഗ് മില്‍സ് എന്നിവയുടെ ചെയര്‍മാനായി തന്നെ സര്‍ക്കാര്‍ നിയമിച്ചതില്‍ സന്തോഷമുണ്ടെന്നും ഈ പദവി തന്റെ പൊതു പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണെന്നും മുസ്‌ലിം ലീഗ് നേതാവ് ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ പറഞ്ഞു. വ്യാഴാഴ്ചയാണ് ഗോള്‍ഡനെ ടെക്‌സ്‌റ്റൈല്‍സ് മില്‍ ചെയര്‍മാനായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍  ഗോള്‍ഡന് ഏതെങ്കിലും ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ലഭിക്കുമെന്ന് ലീഗ് പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രണ്ടു വര്‍ഷം പിന്നിട്ടിട്ടും നല്ലൊരു പദവി ഗോള്‍ഡന് നല്‍കാത്തതില്‍ ലീഗ് നേതാക്കള്‍ക്ക് വിശിഷ്യാ മഞ്ചശ്വരം മണ്ഡലത്തിലുള്ളവര്‍ക്ക് പ്രതിഷേധവും ഉണ്ടായിരുന്നു.


സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാനായി ചെര്‍ക്കളം അബ്ദുല്ലയെ നിയമിച്ചപ്പോള്‍ ഗോള്‍ഡനെ പരിഗണിക്കുമെന്ന് നേതൃത്വം സൂചന നല്‍കിയിരുന്നു. ചുമതലയേറ്റ് കാസര്‍കോട്ടെത്തിയ ചെര്‍ക്കളത്തിന് റയില്‍വെ സ്‌റ്റേഷനില്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഗംഭീര വരവേല്‍പ് നല്‍കിയപ്പോള്‍ അതില്‍ ഗോള്‍ഡന്റെയും മഞ്ചേശ്വരം മണ്ഡലം നേതാക്കളുടെയും അഭാവം പ്രത്യേകം ശദ്ധിക്കപ്പെട്ടിരുന്നു.

തനിക്ക് സ്ഥാനം ലഭിക്കാത്തതിന്റെ പ്രതിഷേധം കൊണ്ടാണ് ഗോള്‍ഡന്‍ ചെര്‍ക്കളത്തിന്റെ സ്വീകരണത്തിന് എത്താത്തതെന്ന് വ്യാഖ്യാനങ്ങള്‍ ഉയര്‍ന്നിരുന്നു. അതോടെ ചെര്‍ക്കളവും ഗോള്‍ഡനും മാനസികമായി അകന്നതായും വാര്‍ത്ത പരന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് മുസ്‌ലിം ലീഗ് ജില്ലാ ഘടകത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് അടിയന്തിരമായി ഗോള്‍ഡന് ടെക്‌സ്‌റ്റൈല്‍സ് മില്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ പാര്‍ട്ടിയും സര്‍ക്കാരും തയ്യാറായതെന്നും സൂചനയുണ്ട്.

ചെര്‍ക്കളവും താനുമായും യാതോരുവിധ അകല്‍ചയുമില്ല. ചെര്‍ക്കളത്തിന്റെ സ്വീകരണത്തിന് പോകാതിരുന്നത് വീട്ടില്‍ കിടപ്പ് ചികിത്സയിലായത് കൊണ്ടാണ്. കുറച്ചുകാലമായി ചികിത്സയെ തുടര്‍ന്ന് താന്‍ നാട്ടിലെ മരണവീടുകളിലോ, വിവാഹ വീടുകളിലോ, പൊതുപരിപാടികളിലോ പോലും പങ്കെടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെര്‍ക്കളത്തെ എം.എല്‍.എയാക്കാനും മന്ത്രിയാക്കാനും പ്രവര്‍ത്തിച്ച തനിക്ക് അദ്ദേഹത്തിന് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം കിട്ടിയതിനെ തുടര്‍ന്ന് നല്‍കിയ സ്വീകരണ പരിപാടി വലിയ കാര്യമായി തോന്നുന്നില്ലെന്നും ഗോള്‍ഡന്‍ പറഞ്ഞു. പുതിയ പദവിയെ കുറിച്ചും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും പഠിച്ചു വരികയാണ്. സ്ഥാനാരോഹണം സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാറില്‍ നിന്ന് ലഭ്യമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട്, മണ്ഡലം യു.ഡി.എഫ്. ചെയര്‍മാന്‍, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ മെമ്പര്‍, ഉപ്പള കുന്നില്‍ മുഹ്‌യുദ്ദീന്‍ ജമാഅത്ത് പ്രസിഡണ്ട്, സുന്നീ മഹല്ല് ഫെഡറേഷന്‍ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ് ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍.

 Cherkalam Abdulla, Muslim-League, Leader, UDF, Kasaragod, Kerala, Kerala News, International News.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, കാസര്‍കോട് ജില്ലാ കൗണ്‍സില്‍ മെമ്പര്‍, ക്രൂസ് ചെയര്‍മാന്‍, മസ്‌ക്കറ്റ്- കേരള മുസ്‌ലിം കള്‍ചറല്‍ സെന്റര്‍ സ്ഥാപക പ്രസിഡണ്ട്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഉപ്പള യൂണിറ്റ് പ്രസിഡണ്ട് എന്നീ നിലകളില്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യമാര്‍: ജമീല, കുഞ്ഞാമിന. മക്കള്‍: മുംതാസ്, സമീറ.

Keywords: Cherkalam Abdulla, Muslim-League, Leader, UDF, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:18 pm | 0 comments

ചെര്‍ക്കളത്തിന് കാസര്‍കോട്ട് ഉജ്വല സ്വീകരണം

Written By Kvarthakgd on 9 May 2013 | 2:06 pm

കാസര്‍കോട്: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ പ്രഥമ ചെയര്‍മാനായി ചുമതലയേറ്റശേഷം കാസര്‍കോട്ടെത്തിയ ചെര്‍ക്കളം അബ്ദുല്ലയ്ക്ക് റെയില്‍വേസ്‌റ്റേഷനില്‍ ഉജ്വല സ്വീകരണം. വ്യാഴാഴ്ച രാവിലെ കാസര്‍കോട്ട് ട്രെയിനിറങ്ങിയ ചെര്‍ക്കളത്തെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഹൃദ്യമായി വരവേല്‍റ്റു.

സ്‌നേഹോപഹാരമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെര്‍ക്കളത്തെ പുഷ്പകിരീടവും പൂമാലയും അണിയിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., സിഡ്‌ക്കോ ചെയര്‍മാന്‍ സി.ടി. അഹ്മദലി, നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എ. അബ്ദുര്‍ റഹിമാന്‍, മറ്റു നേതാക്കളായ കെ.കെ. അബ്ദുല്ല കുഞ്ഞി, അഷ്‌റഫ് കര്‍ള, എം.പി. മുഹമ്മദ്, ടി.പി. കുഞ്ഞബ്ദുല്ല, വി.ടി. ഷാഹുല്‍ ഹമീദ്, ഷംസുദ്ദീന്‍ ആയിറ്റി, മളിയില്‍ അബ്ദുല്ല കുഞ്ഞി, ജാഫര്‍ എരിയാല്‍, എ.ബി. ഷാഫി, ശംസുദ്ദീന്‍ കിന്നിങ്കാര്‍, ആമു സ്‌റ്റോര്‍, കുഞ്ഞി മൊയ്തീന്‍ ബാങ്കോട്, എ.എ. ജലീല്‍, മാഹിന്‍ കേളോട്ട്, മൂസ ബി. ചെര്‍ക്കള, എം.എസ്. മുഹമ്മദ് കുഞ്ഞി, ഇ.എ മുഹമ്മദ് കുഞ്ഞി, സി.ബി. അബ്ദുല്ല ഹാജി, കെ. അബ്ദുല്ല കുഞ്ഞി, കെ.ബി. മുഹമ്മദ് കുഞ്ഞി, വി.കെ. ബാവ, അഡ്വ. സി.എന്‍. ഇബ്രാഹിം, ബദ്‌റുദ്ദീന്‍ ഹാഷിം തുടങ്ങിയവര്‍ സംബന്ധിച്ചു.

Cherkalam Abdulla, Reception, Railway station, Muslim league, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

തുടര്‍ന്ന് മുസ്ലിം ലീഗ് ജില്ലാ ഓഫീസില്‍ നടന്ന യോഗത്തില്‍ ചെര്‍ക്കളം സ്വീകരണത്തിന് നന്ദിപറഞ്ഞു. കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി മുമ്പാകെയാണ് ചെര്‍ക്കളം ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ചെയര്‍മാനായി സ്ഥാനമേറ്റത്.

Cherkalam Abdulla, Reception, Railway station, Muslim league, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Cherkalam Abdulla, Reception, Railway station, Muslim league, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Cherkalam Abdulla, Reception, Railway station, Muslim league, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Cherkalam Abdulla, Reception, Railway station, Muslim league, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
2:06 pm | 0 comments

കൊറക്കോട്ടെ എം.എ.അബ്ബാസ് നിര്യാതനായി

Written By Kvartha Alpha on 27 Apr 2013 | 3:49 pm

കാസര്‍കോട്: കൊറക്കോട്ടെ എം.എ.അബ്ബാസ്(73) നിര്യാതനായി. ദീര്‍ഘകാലം കാസര്‍കോട്ടെ ബദ്രിയ ഹോട്ടലില്‍ ബാര്‍വാലയായിരുന്നു. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം മുസ്ലിം ലീഗിന്റെ ഹൊന്നമൂല വാര്‍ഡ് കമ്മിറ്റി വൈസ്പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: ലൈല. മക്കള്‍: അബ്ദുല്ല(സെയില്‍സ്മാന്‍, അരമന ബസാര്‍), മുനീര്‍ (സൗദി), മന്‍സൂര്‍ (ദുബൈ), ബുഷ്‌റ, നസീമ. മരുമക്കള്‍: ഖാദര്‍, അമീര്‍, ഫരീദ, നിഷാന, ബല്‍ക്കീസ്. സഹോദരന്‍: മുഹമ്മദ് ചെമ്മനാട്.

നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല, മുന്‍ വൈസ് ചെയര്‍മാന്‍ എ.അബ്ദുര്‍ റഹ്മാന്‍, മുന്‍സിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍, കോണ്‍ഗ്രസ് നേതാവ് പി.എ.അഷ്‌റഫലി, മുസ്ലിം ലീഗ് ഹൊന്നമൂല വാര്‍ഡ് കമ്മിറ്റി അനുശോചിച്ചു.

Obituary, kasaragod, Chemnad, Hotel, Muslim-league, Kerala News, International NewsKeywords: Obituary, kasaragod, Chemnad, Hotel, Muslim-league, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

3:49 pm | 0 comments

ലീഗ് ആസ്ഥാന മന്ദിരം ഉദ്ഘാടനം

Written By Kvarthakgd on 22 Apr 2013 | 7:05 pm

Munavar Ali Shihab Thangal, Thuruthi league office, Inauguration, Chalanam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
മുസ്ലിം ലീഗ് തുരുത്തി ശാഖ ആസ്ഥാന മന്ദിരം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

Keywords: Munavar Ali Shihab Thangal, Thuruthi league office, Inauguration, Chalanam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:05 pm | 0 comments

ലീഗുകാര്‍ സീതി സാഹിബിനെ മാതൃകയാക്കി പ്രവര്‍ത്തിക്കണം: ചെര്‍ക്കളം

Written By Kvarthakgd on 17 Apr 2013 | 2:01 pm

കാസര്‍കോട്: മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ മുന്‍ സ്പീക്കര്‍ സീതി സാഹിബിനെ മാതൃകയാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെന്ന് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ സിറ്റി ടവറില്‍ സംഘടിപ്പിച്ച സീതി സാഹിബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല സാമ്പത്തിക ശേഷിയുള്ള ഉന്നത കുടുംബത്തില്‍ ജനിച്ച സീതി സാഹിബ് ലളിത ജീവിതമാണ് നയിച്ചത്.  എം.എസ്.എഫിനും സ്വതന്ത്ര തൊഴിലാളി യൂണിയനും രൂപം നല്‍കിയ അദ്ദേഹം മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികക്ക് ആദ്യ വിത്ത് പാകാന്‍ മുന്നോട്ടുവന്നു. ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച സീതി സാഹിബിന്  നിരവധി നേട്ടങ്ങള്‍ സമൂഹത്തിന് ഉണ്ടാക്കിക്കൊടുക്കാന്‍ സാധിച്ചിട്ടുണ്ട് - ചെര്‍ക്കളം പറഞ്ഞു.

Muslim league, Seethi Sahib, Remembrance, Programme, Cherkalam Abdulla, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsകാസര്‍കോട് സാഹിത്യവേദി പ്രസിഡന്റ് റഹ്മാന്‍ തായലങ്ങാടി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് ഹമീദ് ബെദിര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം ബേര്‍ക്ക സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. അഹ്മദലി, എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എ. അബ്ദുര്‍ റഹ്മാന്‍, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഇ. അബ്ദുല്ല, മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍, വൈസ് പ്രസിഡന്റ് ഇ. അബൂബക്കര്‍ ഹാജി, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി, ബി.കെ. അബ്ദുസമദ്, ഹാഷിം കടവത്ത്, ബി.എം.എ. ഖാദര്‍, ഇ.ആര്‍. ഹമീദ് ആദൂര്‍, അഡ്വ. വി.എം. മുനീര്‍, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, മമ്മു ചാല, ഇ.അബ്ദുര്‍  റഹ്മാന്‍കുഞ്ഞു മാസ്റ്റര്‍, ബി.ടി. അബ്ദുല്ലക്കുഞ്ഞി, സുലൈമാന്‍ ചൗക്കി, ഖലീല്‍ സിലോണ്‍, റഫീഖ് കേളോട്ട്, ഹാരിസ് പട്ട്‌ള, നൗഷാദ് മീലാദ് സംബന്ധിച്ചു. ഹാഷിം അരിയില്‍ പ്രാര്‍ഥന നടത്തി.

Keywords: Muslim league, Seethi Sahib, Remembrance, Programme, Cherkalam Abdulla, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
2:01 pm | 0 comments

മുസ്ലിം ലീ­ഗ് ഹി­ദാ­യ­ത്ത­ന­ഗര്‍ ശാ­ഖാ സ­മ്മേള­നം ന­ടത്തി

Written By Kvartha Alpha on 12 Apr 2013 | 8:20 pm

ഹി­ദായ­ത്ത് നഗര്‍: ഹി­ദാ­യ­ത്ത­ന­ഗര്‍ മുസ്ലിം ലീ­ഗ് സ­മ്മേള­നം ജില്ലാ പ്ര­സിഡന്റ് ചെര്‍ക്ക­ളം അ­ബ്ദുല്ല ഉല്‍­ഘാട­നം ചെ­യ്തു. ശാ­ഖാ പ്ര­സിഡന്റ് മു­ഹമ്മ­ദ് കു­ഞ്ഞി അ­ധ്യ­ക്ഷ­ത വ­ഹിച്ചു. ജ­ന­റല്‍ സെ­ക്രട്ട­റി പി.എ.ജ­ലീല്‍ സ്വാഗ­തം പ­റഞ്ഞു. എന്‍.എ.നെല്ലി­ക്കു­ന്ന് എം.എല്‍.എ­യ്ക്കും ബ്ലോ­ക്ക് പ­ഞ്ചായ­ത്ത് പ്ര­സിഡന്റ് മും­താ­സ് ഷൂ­ക്കൂ­റി­നും മുസ്ലിം ലീ­ഗ് ശാ­ഖാ­ക­മ്മി­റ്റി­യു­ടെ ഉ­പ­ഹാ­രം ചെര്‍ക്ക­ളം അ­ബ്ദുല്ല സ­മ്മാനി­ച്ചു.

Muslim-league, Cherkalam Abdulla, Award, kasaragod, Kerala, SP Nagar, P.A. Jaleel, Conference, Haris Choori, N.A.Nellikunne, MLA, Block, P.A.Jaleel

ജില്ലാ ട്ര­ഷ­റര്‍ എ.അ­ബ്ദുര്‍ റ­ഹ്മാന്‍, പി.അ­ബ്ദുര്‍ റ­ഹ്മാന്‍ ഹാജി പ­ടഌ യു.ബ­ഷീര്‍, ഹാ­രി­സ് ചൂരി, അ­ബ്ബാ­സ് ബെ­ഡ്, എം.ഐ.മു­ഹമ്മ­ദ് ഹാ­ജി തു­ട­ങ്ങി­യ­വര്‍ പ്ര­സം­ഗിച്ചു. സെ­ക്രട്ട­റി പി.എ.അ­സീ­സ് ന­ന്ദി പ­റ­ഞ്ഞു. സ­മ്മേ­ള­ന­ത്തി­ന് മു­ന്നോ­ടി­യാ­യി എന്‍.എ.നെല്ലിക്കു­ന്ന് എം.എല്‍.എയും ബ്ലോ­ക്ക് പ­ഞ്ചായ­ത്ത് പ്ര­സി­ഡന്റ് മും­താ­സ് ഷൂ­ക്കൂ­റി­നെയും എ­സ്.പി.ന­ഗ­റില്‍ നി­ന്ന് സ്വീ­ക­രി­ച്ച് സ­മ്മേ­ള­ന ന­ഗ­രി­യി­ലേ­ക്ക് ഘോ­ഷ­യാത്രയോടെ ആ­ന­യിച്ചു.

Muslim-league, Cherkalam Abdulla, Award, kasaragod, Kerala, SP Nagar, P.A. Jaleel, Conference, Haris Choori, N.A.Nellikunne, MLA, Block, P.A.Jaleel

Muslim-league, Cherkalam Abdulla, Award, kasaragod, Kerala, SP Nagar, P.A. Jaleel, Conference, Haris Choori, N.A.Nellikunne, MLA, Block, P.A.Jaleel

Keywords: Muslim-league, Cherkalam Abdulla, Award, kasaragod, Kerala, SP Nagar, P.A. Jaleel, Conference, Haris Choori, N.A.Nellikunne, MLA, Block, P.A.Jaleel, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news. 
8:20 pm | 0 comments

സി.ടി.അഹ്മദലിയുടെ സഹോദരന്‍ സി.ടി.അബ്ബാസലി നിര്യാതനായി

Written By Kvartha Alpha on 4 Apr 2013 | 7:03 pm

കാസര്‍കോട്: മുന്‍മന്ത്രിയും സിഡ്‌കോ ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ സി.ടിഅഹ്മദലിയുടെ സഹോദരന്‍ സി.ടി.അബ്ബാസലി(48) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ചെമ്മനാട്ടെ തറവാട്ട് വീട്ടിലായിരുന്നു അന്ത്യം.
C-T-Abbasali

ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് മുമ്പ് ചെമ്മനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. സി.ടി അബ്ദുര്‍ റഹ്മാന്‍, സി.ടി അബ്ദുല്‍ ഖാദര്‍, ബീഫാത്വിമ, ദൈനബി എന്നിവരും മറ്റു സഹോദരങ്ങളാണ്. പരേതരായ ചെമ്മനാട് തായത്ത് വളപ്പിലെ അബ്ദുല്ലയുടംയും ഖദീജാബിയുടെയും മകനാണ്. അവിവാഹിതനാണ്.

Keywords: Obituary, kasaragod, Muslim-league, Chemnad, C.T Abbas ali passes away, Treatment, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, SIDCO
7:03 pm | 0 comments

മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ വീടിനുനേരെ അക്രമം

Written By kvarthapressclub on 27 Mar 2013 | 6:03 pm

Muslim-league, House, Attack, Melparamba, Wife, Injured, Mangalore, Hospital, Chembarika, Election, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
File photo
മേല്‍പറമ്പ്: മുസ്ലീം ലീഗ് ചെമ്പരിക്ക ശാഖാ പ്രസിഡന്റ് സി.കെ. ബഷീറിന്റെ വീടിനു നേരെ ഒരു സംഘം അക്രമം നടത്തി. അക്രമം തടയാനെത്തിയ ബഷീറിന്റെ ഭാര്യ ഷബാനയ്ക്ക് നേരെയുണ്ടായ അക്രമത്തില്‍ കാലിനു പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസില്‍  പരാതി നല്‍കി.

പരിക്കേറ്റ ഷബാനയെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ വീട്ടുപകരണങ്ങളും നശിപ്പിച്ചു. ചെമ്പരിക്ക വാര്‍ഡ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്നാണ് ആരോപണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗ്-നാഷണല്‍ ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു.

Keywords: Muslim-league, House, Attack, Melparamba, Wife, Injured, Mangalore, Hospital, Chembarika, Election, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
6:03 pm | 0 comments

ജില്ലാ പഞ്ചായത്ത് ബജറ്റില്‍ പ്രാമുഖ്യം റോഡുകള്‍ക്ക്; തണല്‍ ഭവന പദ്ധതിക്ക് 55,00,000

Written By Kvartha Alpha on 26 Mar 2013 | 10:28 pm

Kasaragod, Kerala, Road, Budget, Muslim-league, Conference, P.P Shyamala Devi, District-Panchayath, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

കാസര്‍കോട്: റോഡുകളുടെ നിര്‍മാണത്തിനും അറ്റകുറ്റപണികള്‍ക്കും പ്രാമുഖ്യം നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ 2013-14 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് കെ.എസ്. കുര്യാക്കോസ് അവതരിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബജറ്റ് അവതരണയോഗത്തില്‍ പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി അധ്യക്ഷത വഹിച്ചു.

റോഡുകള്‍ക്കായി 19,58,88,000 രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. സമഗ്ര കവുങ്ങ് കൃഷി ഉള്‍പെടെ കാര്‍ഷിക മേഖലയിലേക്ക് 50,00,000 രൂപയും സീഡ് ഫാം വിത്തുല്‍പാദനം, ഉപകരണങ്ങള്‍, അറ്റകുറ്റപണികള്‍ എന്നിവയ്ക്കായി 28,50,000 രൂപയും മൃഗ സംരക്ഷണം, മത്സ്യമേഖല, ക്ഷീരവികസനം എന്നിവയ്ക്ക് 25,00,000 രൂപയും നീക്കിവെച്ചു. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ കെട്ടിട നിര്‍മാണത്തിനും ചുറ്റുമതില്‍ നിര്‍മാണത്തിനും 1,55,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് തണല്‍ ഭവനനിര്‍മാണ പദ്ധതിയില്‍ ഉള്‍പെടുത്തി 55,00,000 രൂപ അനുവദിക്കും.

സാമൂഹ്യക്ഷേ­മം­-നിര്‍ഭയ 50,00,000, എന്‍.പി.ആര്‍.പി.ഡി. 3,31,11,000, ജില്ലാ ആശുപത്രി ഡയാലിസിസ് കെട്ടിട നിര്‍മാണം 25,00,000, ജില്ലാ ആശുപത്രി വാഹന ഷെഡ് നിര്‍മാണം 15,00,000, ജില്ലാ ആയുര്‍വേദാശുപത്രി കെട്ടിടം 25,00,000, ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് അലക്ക് യന്ത്രം വാങ്ങല്‍ 2,00,000, അ­ലോപ്പതി മരുന്ന് വാങ്ങല്‍ 8,00,000, ജില്ലാ ആശുപത്രി അറ്റകുറ്റപണി 20,00,000, ഹോമിയോ ആശുപത്രിക്ക് മരുന്ന് വാങ്ങല്‍ 7,00,000, ഹോമിയോ ആശുപത്രി അറ്റകുറ്റപണി 7,00,000, ആയുര്‍വേദാശുപത്രിക്ക് മരുന്ന് വാങ്ങല്‍ 12,00,000, ആയുര്‍വേദ ആശുപത്രി അറ്റകുറ്റപണി 1,00,000, സീവേജ് ട്രീറ്റ്‌­മെന്റ് പ്ലാന്റ് 25,00,000, ക്ലാസ് റൂം നിര്‍മാണം 4,98,00,000, ജില്ലയിലെ സ്­കൂള്‍ മികവ് പദ്ധതിക്ക് 25,00,000 എസ്.എസ്.എ. 1,25,00,000 സ്­കൂള്‍ അറ്റകുറ്റപണി 1,50,00,000, സ്­കൂള്‍ ചുറ്റുമതില്‍ നിര്‍മാണ് 1,08,00,000 ജില്ലാ പഞ്ചായത്തിന് വാഹനം വാങ്ങല്‍ 20,00,000, ചെക്ക്ഡാം നിര്‍മാണം 41,90,41,000, പൊതു വിദ്യാഭ്യാസം 10,00,000, സാങ്കേതിക വിദ്യാഭ്യാസം 10,00,000, മറ്റുള്ളവയ്ക്ക് 10,00,000, പട്ടികവര്‍ഗ ക്ഷേമം ഐ.എ.വൈ. വിഹിതം 2,57,09,708, പട്ടിക ജാതീക്ഷേമം 4,10,18,750, എച്ച്.ഐ.വി. ദുരിതബാധിതര്‍ക്ക് പോശകാഹാരം, ആരോഗ്യ സുരക്ഷ എന്നിവയ്ക്ക് 25,00,000, സാമൂഹ്യ സുരക്ഷിതത്വവും ക്ഷേമവും അതിജീവനവും ഉള്‍പെടെ 58,00,000, ജില്ലാ ആശുപത്രിയില്‍ കുടിവെള്ള പദ്ധതി 1,50,00,000, ക്ഷയരോഗികള്‍ക്ക് പോഷകാഹാരം 2,00,000, മറ്റുചിലവുകള്‍ 1,89,00,500, ബി-ഫണ്ട് 4,46,5000.

ആകെ വരവ് 97,12,72,231 രൂപയും ചെലവ് 9,08,28,3958 രൂപയും നീക്കിയിരിപ്പ് 62,98,8273 രൂപയും ആണ്.

Kasaragod, Kerala, Road, Budget, Muslim-league, Conference, P.P Shyamala Devi, District-Panchayath, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

2010 നവംബര്‍ ഒന്നിന് അധികാരമേറ്റ ഈ ഭരണസമിതി­യുടെ മൂന്നാമത്തെ ബജറ്റാണിത്. ബജറ്റിനെ ഭരണ കക്ഷിയായ എല്‍.ഡി.എഫിന് പുറമെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി. അംഗങ്ങളും സ്വാഗതം ചെയ്തു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമത്തിനും കുടിവെള്ള മേഖലയ്ക്കും കാര്‍ഷിക മേഖ­ല­യ്ക്കും ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ വേണമായിരുന്നുവെന്ന് മുസ്ലിം ലീഗിലെ എ.കെ.എം. അഷ്‌­റഫ് അഭിപ്രായപ്പെട്ടു.

ബജറ്റില്‍ പുറയുന്ന കാര്യങ്ങളെല്ലാം നടപ്പാക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുകൊടുക്കണമെന്ന് ചര്‍ചയില്‍ പങ്കെടുത്തുകൊണ്ട് കോണ്‍ഗ്രസ് അംഗം പാദൂര്‍ കുഞ്ഞാമു പറഞ്ഞു. ആനകൊടുത്താലും ആശകൊടുക്കാന്‍ പാടില്ല. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കൂടുതല്‍ ശ്രദ്ധവേണമെന്നും അദ്ദേഹം പറഞ്ഞു. നല്ല ബജറ്റാണ് വൈസ് പ്രസിഡന്റ് കെ.എസ്. കുര്യാക്കോസ് അവതരിപ്പിച്ചതെന്ന് ബി.ജെ.പിയിലെ പ്രമീള സി. നായിക്ക് അഭിപ്രായപ്പെട്ടു. സി.പി.എം. അംഗം ജനാര്‍ദനന്‍, കോണ്‍ഗ്രസിലെ ഹരീഷ് ബി. നായര്‍ എന്നിവരും ചര്‍ചയില്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Road, Budget, Muslim-league, Conference, P.P Shyamala Devi, District-Panchayath, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
10:28 pm | 0 comments

ലോക്‌സഭാ തെരെഞ്ഞെടുപ്പ്: കാസര്‍കോട്ട് രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് ഒരുക്കം

Written By kvarthaksd on 19 Mar 2013 | 10:48 pm

Manjeshwaram, Strike, Congress, KPCC, DCC, CPM, CPI, Muslim-League, BJP, Kasaragod, Kerala, Kerala News.കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിയിരിക്കെ കേരളത്തിന്റെ വടക്കേ അതിര്‍ത്തിയായ മഞ്ചേശ്വരം ഒരിക്കല്‍ കൂടി ശ്രദ്ധാകേന്ദ്രമാകുന്നു. ലോക്‌സഭാ - നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണോദ്ഘാടനത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുത്തിരിക്കുന്നത് മഞ്ചേശ്വരത്തെയാണ്.

അധികാരം ലക്ഷ്യമാക്കിയുള്ള യാത്രയാണെന്നാണ് മഞ്ചേശ്വരത്തു നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന സമരപരിപാടിയെയും യാത്രകളെയും നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇത്തരം യാത്രകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് പലപ്പോഴും സി.പി.എമ്മും കോണ്‍ഗ്രസുമാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മഞ്ചേശ്വരത്തു നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ യാത്രയ്ക്ക് നേതൃത്വം നടത്തിയത് സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായിരുന്നു. ഇത്തവണത്തെ സി.പി.എം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇത്തവണ പാര്‍ട്ടി മുന്‍തൂക്കം നല്‍കിയിരിക്കുന്നത് കുടുംബയോഗങ്ങളിലാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുകൊണ്ട് മഞ്ചേശ്വരത്തുനിന്നും തിരുവനന്തപുരത്തേക്ക് രാഷ്ട്രീയ വിശദീകരണ യാത്ര നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പേ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് ഇത്തരമൊരു തീരുമാനമെടുത്തത്.

കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥ ഏപ്രില്‍ 18 മുതല്‍ മെയ് 18 വരെ നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരത്തു ചേര്‍ന്ന കെ.പി.സി.സി. ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം ജാഥ വിജയിപ്പിക്കുന്നതിനെ കുറിച്ചും ഒരുക്കങ്ങളെ കുറിച്ചുമുള്ള ചര്‍ചകള്‍ നടത്തി.

കോണ്‍ഗ്രസിനെ കൂടാതെ സി.പി.എം, സി.പി.ഐ, മുസ്‌ലിം ലീഗ്, ബി.ജെ.പി എന്നീ എന്നീ പ്രമുഖ പാര്‍ട്ടികളും പരിപാടിയെ കുറിച്ച് ആലോചിക്കുന്നുണ്ട്. ഒറ്റയ്ക്ക് ജാഥ നടത്തുന്നതിനേക്കാളും കൂട്ടമായുള്ള ജാഥ നടത്താനാണ് ഇടതുപാര്‍ട്ടികളുടെ തീരുമാനം.

Keywords: Manjeshwaram, Strike, Congress, KPCC, DCC, CPM, CPI, Muslim-League, BJP, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Parliament election Kasargod getting ready for political war
10:48 pm | 0 comments

എന്‍ഡോസള്‍ഫാന്‍ സമരം ശക്തമാകുന്നു; മോഹന്‍കുമാറിന്റെ നിരാഹാരം 12-ാം ദിവസം

Written By kvarthaksd on 15 Mar 2013 | 5:58 pm

 DYFI, Endosulfan, Protest, Strike, March, LDF, Muslim-League, Congress, Kasaragod, Kerala, Kerala News, International News.
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണി നടത്തിവരുന്ന സമരം ശക്തമാകുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ സംഘടനകള്‍ സമരപാതയിലാണ്. മുഴുവന്‍ രാഷ്ട്രീയ കക്ഷികളും ഈ വിഷയത്തില്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

പുതിയ സമരത്തിന് തുടക്കമിട്ട എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ അനിശ്ചിതകാല നിരാഹാര സമരം 25-ാം ദിവസം പിന്നിടുകയാണ്. നിരാഹാരം കിടക്കുന്ന എം. മോഹന്‍കുമാറിന്റെ സമരം 12 ദിവസം പിന്നിട്ടപ്പോഴും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടലുകള്‍ ഇനിയും ഉണ്ടായിട്ടില്ല.  സമരക്കാരുമായി തിരുവനന്തപുരത്ത് ഫെബ്രുവരി 25ന് ചര്‍ച നടത്താമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മുഖേനയും വി.എം. സുധീരന്‍ മുഖേനയും അറിയിച്ചിരുന്നുവെങ്കിലും സമരക്കാര്‍ അത് തള്ളുകയായിരുന്നു. ഔദ്യോഗിക അറിയിപ്പ് കിട്ടാതെ സമരപ്പന്തല്‍ സന്ദര്‍ശിക്കുന്നവര്‍ മുഖേന ചര്‍ച ചെയ്യാമെന്ന് അറിയിക്കുന്നത് പരിഹാസ്യമാണെന്ന് സമരക്കാര്‍ വ്യക്തമാക്കുന്നു.

അതിനിടയില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ മാര്‍ച് 16ന് ഉപവാസ സമരം സംഘടിപ്പിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ കഴിഞ്ഞദിവസം കലക്‌ട്രേറ്റ് മാര്‍ചും നടത്തി. സോളിഡാരിറ്റി ഇരകളുമായി സെക്രട്ടേറിയറ്റിലേക്ക് മാര്‍ചും നടത്തിയിരുന്നു. നിരവധി സംഘടനകള്‍ സമരപ്പന്തലില്‍ അനുദിനം പിന്തുണയുമായി എത്തിക്കൊണ്ടിരിക്കുകയാണ്. സമരത്തിന്റെ ഇതുവരെയുള്ള രേഖകളുമായി എന്‍വിസാജിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിടങ്ങളില്‍ സമര രേഖകള്‍ പ്രകാശനം ചെയ്തു വരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എഴുത്തുകാരും സാംസ്‌ക്കാരിക നായകന്മാരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. യു.ഡി.എഫ് കക്ഷികളില്‍ കോണ്‍ഗ്രസ്, മുസ്ലിംലീഗ് കക്ഷികള്‍ സമരത്തില്‍ സജീവമായി രംഗത്തുണ്ട്. പ്രശ്‌നം പരിഹരിക്കുന്നത് സംബന്ധിച്ച് ഇരുമുന്നണികളും വാദപ്രതിവാദങ്ങളും നടത്തിവരികയാണ്. എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് ചെയ്തതിനേക്കാള്‍ കാര്യങ്ങള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തുവരുന്നുണ്ടെന്നാണ് യു.ഡി.എഫ് നേതാക്കള്‍ പറയുന്നത്.

ഇരകള്‍ക്ക് സഹായം നല്‍കുന്ന കാര്യത്തില്‍ ഇരു മുന്നണികളും യോജിപ്പിലാണെങ്കിലും ഇതിനെ രാഷ്ട്രീയ വിഷയമാക്കുന്നതിലാണ് എതിര്‍പ് രൂക്ഷമാകുന്നത്. സംസ്ഥാന ബജറ്റ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി 15 കോടി രൂപ നീക്കിവെച്ചത് ആശ്വാസമാണ്. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഇതിനകം 27 കോടി രൂപയും നല്‍കിയിട്ടുണ്ട്. നബാഡിന്റെ സഹായത്തോടെ എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ 200 കോടി രൂപയുടെ പദ്ധതികളും പ്രഖ്യപിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ഏപ്രിലില്‍ നടക്കാനിരിക്കുകയാണ്.

Keywords: DYFI, Endosulfan, Protest, Strike, March, LDF, Muslim-League, Congress, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Endosulfan: Mohan Kumar's hunger strike runs 12th day
5:58 pm | 0 comments

മുസ്ലിം ലീ­ഗ് സ്ഥാ­പ­ക ­ദി­നം ആ­ച­രിച്ചു

Written By kvarthakgd1 on 11 Mar 2013 | 7:20 pm

Padannakad, Muslim-league, Ward Committee, Kerala, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
പ­ട­ന്ന­ക്കാട്: ക­രുവ­ളം വാര്‍­ഡ് മുസ്ലിം ലീഗ് ക­മ്മി­റ്റി­യു­ടെ ആ­ഭി­മു­ഖ്യ­ത്തില്‍ സ്ഥാ­പ­ക ദി­ന­ത്തോ­ട­നു­ബ­ന്ധി­ച്ച് പ­ട­ന്ന­ക്കാ­ട് അല്‍­മ­ദ്‌­റ­സ­ത്തുല്‍ ബ­ദ്രി­യ വി­ദ്യാര്‍­ത്ഥി­കള്‍ പാ­യ­സ വി­തര­ണം ന­ടത്തി.

വാര്‍­ഡ് പ്ര­സിഡ­ണ്ട് ബിള്‍­ടെ­ക് അ­ബ്ദുല്ല, ജ­ന­റല്‍ സെ­ക്രട്ട­റി ബി. ഹാ­ശിം, ട്ര­ഷ­റര്‍ എന്‍.പി. സൈ­നു­ദ്ദീന്‍, എല്‍.കെ. സൈ­നു­ദ്ദീന്‍, സി.എച്ച്. അ­ബ്ദുല്ല, സി.എച്ച്. അ­ബ്ദുര്‍ റ­ഹ്മാന്‍, കെ. മു­ഹ­മ്മ­ദ്­കുഞ്ഞി, എന്‍.പി. അ­ബ്ദുല്ല, പി. അ­ബ്ദുല്ല, വസീം പ­ട­ന്ന­ക്കാട്, എ­സ്.കെ. ഷാ­ന­വാസ്, എം. ബാ­സിത്ത്, സി.കെ. ഫ­രീദ്, കെ. അ­ന്തു­മായി, ടി.കെ. മൊ­യ്­തീന്‍­കുഞ്ഞി, പി.സി. മു­ഹ­മ്മദ് എ­ന്നി­വര്‍ നേ­തൃത്വം നല്‍­കി. 

Keywords: Padannakad, Muslim-league, Ward Committee, Kerala, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:20 pm | 3 comments

സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ചു

Written By Kvartha Alpha on 9 Mar 2013 | 6:17 pm

CPM, Attack, Injured, hospital, Muslim-league, complaint, Police, Kanhangad, kasaragod, Kerala, Bekal, Poochakad, Sudheesh, Mohammad ali, Ubaid, Unais, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാഞ്ഞങ്ങാട്: സിപിഎം പ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പിച്ചു. പൂച്ചക്കാട് തോട്ടത്തിലെ ബാലകൃഷ്ണന്റെ മകന്‍ സുധീഷ് (19) ആണ് അക്രമത്തിനിരയായത്. വെള്ളിയാഴ്ച വൈകുന്നേരം പൂച്ചക്കാട് റോഡില്‍ വെച്ച് ആസിഫ്, അസ്‌ക്കര്‍, മുഹമ്മദലി, ഉബൈദ്, മുനീസ് തുടങ്ങിയവര്‍ ആക്രമിക്കുകയായിരുന്നുവെന്ന് സുധീഷ് പരാതിപ്പെട്ടു.

പാക്കം സ്‌കൂളില്‍ പഠിച്ച ആളല്ലെയെന്ന് ചോദിച്ചു കൊണ്ടാണ് ആസിഫിന്റെ നേതൃത്വത്തില്‍ തന്നെ മര്‍ദിച്ചതെന്ന് സുധീഷ് പറഞ്ഞു. സാരമായി പരിക്കേറ്റ സുധീഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുധീഷിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുധീഷിനെ ആക്രമിച്ചവര്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ്.

Keywords: CPM, Attack, Injured, hospital, Muslim-league, complaint, Police, Kanhangad, kasaragod, Kerala, Bekal, Poochakad, Sudheesh, Mohammad ali, Ubaid, Unais, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:17 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories