Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Murder-case. Show all posts
Showing posts with label Murder-case. Show all posts

ഗുണ്ടാ ആക്ട് പ്രകാരം കൊലക്കേസടക്കം 6 ക്രമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റില്‍

Written By kvarthaksd on 21 May 2013 | 1:17 pm

കാസര്‍കോട്: ഗുണ്ടാ ആക്ട് പ്രകാരം കൊലക്കേസടക്കം ആറ് ക്രമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ കസബയിലെ ഫൈസല്‍ മന്‍സിലില്‍ എം. നൗഷാദിനെ (21) യാണ് ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ എസ്.ഐ ഉത്തംദാസും സംഘവും തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.

കരുതല്‍ തടങ്കലിനായി നൗഷാദിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കാസര്‍കോട്, വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളിലായി കൊലക്കേസടക്കം ആറ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഗുണ്ടാ ആക്ടില്‍ അറസ്റ്റിലായ നൗഷാദ്. 2010 ഏപ്രില്‍ 13 ന് അണങ്കൂര്‍ കസബയിലെ ഷൈന്‍ ഷാന്‍ എന്നയാളെ മാരകായുധങ്ങള്‍ കൊണ്ട് അക്രമിച്ച കേസിലും, 2010 ഏപ്രില്‍ 15 ന് സുജാഹുദ്ദീന്‍ എന്നയാളെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പിക്കുകയും ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ 308 വകുപ്പ് പ്രകാരം വധശ്രമക്കേസിലും പ്രതിയാണ്.

കാസര്‍കോട് ടൗണ്‍ സ്‌റ്റേഷന്‍ പരിധിയില്‍ 2012 മാര്‍ച് 25 ന് സി.എ. സിദ്ദിഖിനെ തടഞ്ഞ് നിര്‍ത്തി തലയ്ക്ക് ഇരുമ്പു വടികൊണ്ട് അടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലും, 2012 സെപ്റ്റംബര്‍ 19 ന് മുഹമ്മദ് ശാഫി എന്നയാളെ തടഞ്ഞി നിര്‍ത്തി മൂവി ക്യാമറ, എ.ടി.എം കാര്‍ഡ്. 18,300 രൂപ എന്നിവ പിടിച്ചു പറിച്ച് അക്രമിച്ച് പരിക്കേല്‍പിക്കുകയും ഇദ്ദേഹത്തിന്റെ ഇന്നോവ കാര്‍ തട്ടി കൊണ്ടു പോവുകയും ചെയ്ത കേസിലും നൗഷാദ് പ്രതിയാണ്.

Murder-Case, Arrest, Youth, Vidya Nagar, Police, Kasaragod, Kerala, Kerala News, International News.
Noushad
2011 ജനിവരി 24 ന് വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പന്നിപ്പാറയില്‍ വെച്ച് കേളുഗുഡ്ഡെയിലെ ഓട്ടോ ഡ്രൈവര്‍ ഉപേന്ദ്രനെ കുത്തി കൊലപ്പെടുത്തിയ കേസിലും, 2013 ഫെബ്രുവരി അഞ്ചിന് വിദ്യാനഗറിലെ സി.പി.എം ജില്ലാ കമ്മിറ്റ് ഓഫീസ് കല്ലെറിഞ്ഞ് തകര്‍ത്ത് ഓഫീസ് സെക്രട്ടറി ലോകേഷിനെ അക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിലും നൗഷാദ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Keywords: Murder-Case, Arrest, Youth, Vidya Nagar, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

1:17 pm | 0 comments

യുവാവിനെ അടിച്ചുകൊന്ന കേസ്: കോടതി പ്രതികളെ വെറുതെ വിട്ടു

Written By kvarthapressclub on 16 May 2013 | 6:29 pm

കാസര്‍കോട്: യുവാവിനെ അടിച്ചുകൊന്ന കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. കോടോം ബേളൂരിലെ എം. തമ്പാനെ (37) അടിച്ചുകൊന്ന കേസിലെ പ്രതികളായ കോടോം ബേളൂരിലെ കൊയ്യനാട് വാഴക്കോട്ടെ ശശീന്ദ്രന്‍ പി എന്ന ശശി (32), ആരിക്കര കുഞ്ഞിക്കണ്ണന്‍ (35), കെ.വി.നാരായണന്‍ (32) എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) വെറുതെ വിട്ടത്.

Youth, Murder-case, Court, Release, Kasaragod, Rajapuram, Police, Kerala,
 2004 ജുലൈ 14 നാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട തമ്പാനോട് പ്രതികള്‍ക്കുണ്ടായിരുന്ന മുന്‍ വൈരാഗ്യമാണ് അടിച്ചുകൊല്ലാന്‍  പ്രേരിപ്പിച്ചതെന്ന് കാണിച്ച് രാജപുരം പോലീസ് ചാര്‍ജ് ചെയ്ത കേസിലാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.

Keywords: Youth, Murder-case, Court, Release, Kasaragod, Rajapuram, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:29 pm | 0 comments

തമിഴ്‌നാട്ടില്‍ കൊലപാതകം നടത്തി മുങ്ങിയ പ്രതികളെ തേടി പോലീസ് കാഞ്ഞങ്ങാട്ടെത്തി

Written By Kvarthakgd on 14 May 2013 | 3:00 pm

കാഞ്ഞങ്ങാട്: തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ കുംഭകോണത്ത് വീട്ടുടമയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ച ചെയ്ത് മുങ്ങിയ രണ്ട് യുവാക്കളെ തേടി തമിഴ്‌നാട് പോലീസ് കാഞ്ഞങ്ങാട്ടെത്തി. തിരുച്ചി സ്വദേശികളായ ശെല്‍വം, മുരുകേശന്‍ എന്നിവരെ തേടിയാണ് തമിഴ്‌നാട് പോലീസ് തിങ്കളാഴ്ച വൈകിട്ട് കാഞ്ഞങ്ങാട്ടെത്തിയത്. പ്രതികള്‍ മാണിക്കോത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ശെല്‍വത്തിന്റെ ഭാര്യ ചന്ദ്ര, മുരുകേശന്റെ ഭാര്യ മലര്‍ എന്നിവരും കുട്ടികളും ഇപ്പോള്‍ മാണിക്കോത്ത് ക്വാട്ടേഴ്‌സിലുണ്ട്.

പ്ലാസ്റ്റിക്ക് സാധനങ്ങളുടെ വില്‍പനയും പഴയ സാധനങ്ങള്‍ വിലക്കെടുക്കലുമാണ് ഇവരുടെ ജോലി. ശെല്‍വനും മുരുകേശനും കുംഭകോണത്തെ ക്രിമിനല്‍-ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണ്. കവര്‍ചയും കൊലപാതകങ്ങളും അക്രമങ്ങളും നടത്തിയ ശേഷം ഇവര്‍ നേരെ മുങ്ങുക മാണിക്കോത്തെ ഭാര്യമാരുടെ അടുത്തേക്കാണ്.
Tamilnadu, Thanchavoor, Police, Murder case, Accuse, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കൊലപാതകവുമായി ബന്ധപ്പെട്ട് യുവതികളെ തമിഴ്‌നാട് പോലീസ് ചോദ്യം ചെയ്യുന്നു
കവര്‍ചയും കൊലപാതകവുമായി ബന്ധപ്പെട്ട് തിരുച്ചി സ്വദേശി സുരേശനെ തമിഴ്‌നാട് പോലീസ് പിടികൂടിയിട്ടുണ്ട്. സുരേശന്റെ സഹോദരിമാരാണ് മാണിക്കോത്ത് താമസിക്കുന്ന മലരും ചന്ദ്രയും. യുവതികളെ തിങ്കളാഴ്ച തമിഴ്‌നാട് പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. സുരേശും മലരും ചന്ദ്രയും നല്‍കിയ മൊഴിയനുസരിച്ച് കവര്‍ച ചെയ്ത സ്വര്‍ണാഭരണങ്ങളില്‍പെട്ട നാലര പവന്‍ തൂക്കം വരുന്ന സ്വര്‍ണ ചെയിന്‍ അതിഞ്ഞാലിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചതായി തിരിച്ചറിഞ്ഞു. ഈ സ്വര്‍ണാഭരണങ്ങള്‍ തിങ്കളാഴ്ച ഈ സ്ഥാപനത്തില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്ത ശേഷം മലരിനെയും ചന്ദ്രയെയും വിട്ടയച്ച ശേഷം തമിഴ്‌നാട് പോലീസ് തിരിച്ചുപോയി. തമിഴ്‌നാട് പോലീസ് കാഞ്ഞങ്ങാട്ടെത്തിയ വിവരം ഹൊസ്ദുര്‍ഗ് പോലീസ് അറിഞ്ഞിരുന്നില്ല.

Keywords: Tamilnadu, Thanchavoor, Police, Murder case, Accuse, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
3:00 pm | 0 comments

സോണിക്കുട്ടിയുടെയും കുടുംബത്തിന്റെയും ദുരൂഹമരണം: മൂന്നുമാസം പിന്നിട്ടിട്ടും കാരണം അജ്ഞാതം

Written By kvarthapressclub on 6 May 2013 | 8:16 pm


ഹിമ എ


കാസര്‍കോട്: നാലംഗ കുടുംബത്തെ കാറില്‍ മരിച്ചനിലയില്‍ കണ്ട സംഭവത്തിന്റെ ദുരൂഹത മൂന്നുമാസം കഴിഞ്ഞിട്ടും നീങ്ങിയില്ല. കുഡ്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളിനു സമീപത്ത് താമസിച്ചിരുന്ന കാസര്‍കോട് ഭെല്ലിലെ ഇലക്ട്രീഷ്യന്‍ സോണിക്കുട്ടി(45) ഭാര്യ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നഴ്‌സ് ത്രേസ്യാമ്മ(38), മക്കളായ ടി.എസ്.ജെറിന്‍(12), ജുവല്‍ സോണി(10) എന്നിവരെയാണ് കാറിനകത്ത് ജനുവരി 29 ന് മരിച്ചനിലയില്‍ കാണപ്പെട്ടത്. മായിപ്പാടി പേരാല്‍ കണ്ണൂര്‍ റോഡില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലായിരുന്നു നാലുപേരുടെയും മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്.

പോലീസ് അന്വേഷണത്തില്‍ ഭാര്യയേയും മക്കളേയും വെട്ടിക്കൊന്നശേഷം സോണിക്കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും സോണിക്കുട്ടിയെ ഇത്തരമൊരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ച സംഗതി എന്താണെന്ന് ഇതുവരെയും പിടികിട്ടിയിട്ടില്ല. കടബാധ്യതയെ തുടര്‍ന്ന് മനോനില തകരാറിലായതിനാലാണ് സോണിക്കുട്ടി കൊലപാതകവും ആത്മഹത്യയും  നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.

എന്നാല്‍ എല്ലാ കടബാധ്യതയും തീര്‍ക്കാനുള്ള സാമ്പത്തികശേഷി ഇയാള്‍ക്കുണ്ടായിരുന്നു. കുഡ്‌ലുവിലെ രണ്ടുനില വീടോടുകൂടിയ പറമ്പും മറ്റു സ്ഥലങ്ങളിലുള്ള റബര്‍തോട്ടവും സോണിക്കുട്ടിക്കും ഭാര്യയ്ക്കുമുള്ള സര്‍ക്കാര്‍ ജോലിയും എല്ലാം വെച്ചുനോക്കുമ്പോള്‍ സോണിക്കുട്ടിക്കുണ്ടെന്നുകരുതുന്ന കടബാധ്യത നിസാരമാണ്. അപ്പോള്‍ കടബാധ്യത മാത്രമായിരിക്കില്ല സോണിക്കുട്ടിയെ കുടുംബത്തോടൊപ്പം ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന സംശയമാണ്  ഉയരുന്നത്.

ഭാര്യയേയും മക്കളേയും ഏറെ സ്‌നേഹിച്ചിരുന്ന സോണിക്കുട്ടി അവരെ ക്രൂരമായ നിലയില്‍ വീട്ടില്‍വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കാറിലിട്ട് സ്വയം കാറോടിച്ച് മായിപ്പാടിയില്‍ എത്തുകയായിരുന്നു. അവിടെ വെച്ച് ഗ്യാസ് സിലിണ്ടര്‍ തുറന്നുവെച്ച് തീകൊളുത്താനും ശ്രമിച്ചിരുന്നു. അതിനിടെ ശ്വാസം മുട്ടിയാണ് സോണിക്കുട്ടി മരിച്ചതെന്നാണ് പോലീസ് നിഗമനം.

ഉളിയത്തടുക്ക ജയ്മാതാ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു സോണിക്കുട്ടിയുടെ മക്കളായ ജെറിനും, ജുവല്‍ സോണിയും. ജെറിന്‍ ഏഴാംതരത്തിലും ജുവല്‍സോണി അഞ്ചാംക്ലാസിലും പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് കൊലപാതകം  അരങ്ങേറിയത്. പഠനത്തിലും , പാഠ്യേതര  പ്രവര്‍ത്തനങ്ങളിലും മിടുക്കരായ കുട്ടികളെ കുറിച്ച് സ്‌കൂളിലെ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നല്ല മതിപ്പായിരുന്നു.

സൗമ്യനും സ്‌നേഹസമ്പന്നനുമായിരുന്നു സോണിക്കുട്ടി. ഇദ്ദേഹത്തെ കുറിച്ച് ഭെല്ലിലെ സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും നല്ല അഭിപ്രായമായിരുന്നു. ത്രേസ്യാമ്മയെ കുറിച്ചും എല്ലാവര്‍ക്കും നല്ല അഭിപ്രായം മാത്രമാണ് പറയാനുള്ളത്. ഇങ്ങനെയുള്ള ഒരു കുടുംബത്തിന്റെ ദാരുണാന്ത്യം സംഭവിച്ചിട്ട് മൂന്നുമാസം പിന്നിട്ടിട്ടും അതിന്റെ ദുരൂഹത നീങ്ങാത്തത് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും നൊമ്പരമായ ഓര്‍മയായി നിലനില്‍ക്കുന്നു.

കാസര്‍കോട് ഡി.വൈ.എസ്.പി യുടെ ചുമതല വഹിക്കുന്ന ക്രൈം ഡിറ്റാച്ച്‌മെന്റ്  ഡി.വൈ.എസ്.പി കെ.രഘുരാമന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന കേസിന്റെ അന്വേഷണം ഇപ്പോള്‍ നടത്തുന്നത് കാസര്‍കോട് ഡി.വൈ.എസ്.പി മോഹനചന്ദ്രനാണ്.

Sonykkutty, Family, Murder-case, Kasaragod, മൂന്ന് കൊലപാതകവും ഒരു ആത്മഹത്യയും ആണിതെന്നും സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിനുപിന്നിലെന്നും മൊത്തമായി പറഞ്ഞ് കേസിന്റെ ഫയല്‍ തിടുക്കത്തില്‍ കെട്ടിവെച്ചിരിക്കുകയാണ് പോലീസ്.
എന്നാല്‍ ഏറെ ദുരൂഹത ഉയര്‍ത്തിയ ഒരു കുടുംബത്തിന്റെ ദാരുണമായ അന്ത്യത്തിന്റെ നിജസ്ഥിതി ഇനിയും പുറത്തുവരാത്തത്  സമൂഹത്തില്‍ തീരാത്ത മുറിവായി അവശേഷിക്കുന്നു.

Related News: 
കാറിലെ കൂട്ടമരണം: കൊലയ്ക്ക് മുമ്പ് സോണി പണം ആവശ്യപ്പെട്ട് 30 പേര്‍ക്ക് ഫോണ്‍ചെയ്തു

കാറിലെ കൂട്ടമരണം: പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു; സ്‌പെഷല്‍ ടീം രൂപീകരിച്ചു

സോണിക്കുട്ടി മരിച്ചത് ശ്വാസംമുട്ടി; ഭാര്യയും മക്കളും മരിച്ചത് വെട്ടേറ്റത് മൂലം

കാറിലെ കൂട്ടമരണത്തിനുപിന്നിലെ കാരണമെന്ത്?

കാറിനകത്തെ കൂട്ടമരണം: ചുരുളഴിയുന്നു; ഡയറിക്കുറിപ്പ് കണ്ടെത്തി

കാസര്‍കോട്ട് കാറിനകത്ത് മരിച്ചത് ദമ്പതികളും 2 മക്കളും

കാസര്‍കോട്ട് കാറിനകത്ത് 2 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ജെ­റി­ന്റെയും ജു­വ­ലി­ന്റെയും ദാ­രു­ണാ­ന്ത്യത്തില്‍ വി­തു­മ്പി ജ­യ്­മാ­താ സ്­കൂള്‍

Keywords: Sonykkutty, Family, Murder-case, Kasaragod, Wife, Hospital, Husband, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:16 pm | 0 comments

ചട്ടഞ്ചാലിലെ കൊല കടംകൊടുത്ത 50,000 രൂപ തിരിച്ചുകൊടുക്കാത്തതിനാല്‍; പ്രതി പിടിയില്‍

Written By kvartha delta on 2 May 2013 | 1:30 pm

കാസര്‍കോട്: ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ കൃഷ്ണനെ (28) കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത് കടംവാങ്ങിയ 50,000 രൂപ തിരിച്ചുകൊടുക്കാത്തതിലുള്ള വിരോധംമൂലമാണെന്ന വിവരം പുറത്തുവന്നു. കൃഷ്ണനെ കൊലപ്പെടുത്തിയ പുത്തരിയടുക്കത്തെ നവാസിനെ ബുധനാഴ്ച വൈകിട്ട് കോളിയടുക്കത്ത് വെച്ച് കേസന്വേഷിക്കുന്ന കാസര്‍കോട് സി.ഐ. സി.കെ. സുനില്‍ കുമാര്‍ കസ്റ്റഡിയിലെടുത്തു.

നവാസിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലയുടെ കാരണം വ്യക്തമായത്. നേരത്തെ സൗദ്യയിലായിരുന്ന നവാസ് മൂന്ന് മാസംമുമ്പാണ് നാട്ടിലെത്തിയത്. ഇതിനുശേഷം ചട്ടഞ്ചാലില്‍ കേബിള്‍ജോലി ചെയ്തുവരികയായിരുന്നു. കൂലിപ്പണിക്കാരനായ കൃഷ്ണന്‍ പലപ്പോഴും കേബിള്‍ ജോലിയില്‍ നവാസിനെ സഹായിക്കാറുണ്ട്. ഇതിനിടയിലാണ് നവാസില്‍ നിന്നും 50,000 രൂപ കൃഷ്ണന്‍ വാങ്ങിയത്. ഇതുതിരിച്ചുകൊടുക്കാന്‍ കഴിയാത്തതിന്റെ പേരില്‍ കൃഷ്ണനോട് നവാസിന് കടുത്തവിരോധമുണ്ടായരിന്നു.

Chattanchal, Murder-case, Police, Custody, Kasaragod, Kerala, Krishnan, Navas, Malayalam news,
Krishnan
ഇരുവരും അടുത്ത സുഹൃത്തക്കള്‍ കൂടിയാണ്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനിടയില്‍ നല്‍കിയപണം നവാസ് ആവശ്യപ്പെട്ടു. ഇതിന്റെ പേരില്‍ ഇരുവരുംതമ്മില്‍ തര്‍ക്കമുണ്ടാവുകയും കൃഷ്ണനെ നവാസ് കഴുത്തില്‍ തോര്‍ത്ത് മുണ്ട് കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം വിവരം തൊട്ടടുത്ത ശശി എന്നയാളുടെ വീട്ടില്‍ അറിയിച്ച നവാസ് പിന്നീട് സ്ഥലം വിടുകയായിരുന്നു. ശശിയാണ് പോലീസിനെ വിവരം അറിയിച്ചത്.

മലബാര്‍ ഇസ്ലാംമിക്ക് കോളജിന് സമീപം റോഡില്‍ നിന്നും 200 മീറ്റര്‍ മാറിയാണ് മൃതദേഹം കാണപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് പോലീസ് സംഭവ സ്ഥലത്തെത്തിയത്. ഫോറന്‍സിക്ക് വിഭാഗവും മറ്റും എത്താന്‍ വൈകിയതിനാല്‍ വ്യാഴാഴ്ച രാവിലെയാണ് ഇക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിദഗ്ദ്ധപോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍കോളജിലേക്ക് കൊണ്ടുപോയത്. കൃഷ്ണന്‍ മരിച്ചുകിടന്ന സ്ഥലത്തിനുസമീപം ഒരുവീട്ടില്‍ മദ്യവില്‍പന നടന്നുവന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവിടെനിന്നാകാം കൃഷ്ണനും നവാസും മദ്യം വാങ്ങിയതെന്നും സൂചനയുണ്ട്.

Related News:
ചട്ടഞ്ചാലില്‍ യുവാവിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
Keywords: Chattanchal, Murder-case, Police, Custody, Kasaragod, Kerala, Krishnan, Navas, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:30 pm | 0 comments

ദേവലോകം ഇരട്ടക്കൊല: പ്രതി ഇമാം ഹുസൈനാണെന്ന് അറിഞ്ഞത് വിസിറ്റിംഗ് കാര്‍ഡിലൂടെ

Written By kvarthaksd on 25 Apr 2013 | 10:36 pm

കാസര്‍കോട്: പ്രമാദമായ ദേവലോകം ഇരട്ടക്കൊലക്കേസിലെ പ്രതി ഇമാം ഹുസൈനാണെന്ന് സൂചന ലഭിച്ചത് കൊല നടന്ന വീട്ടില്‍ നിന്നും ലഭിച്ച വിസിറ്റിംഗ് കാര്‍ഡിലൂടെയാണെന്ന് മൊഴി. കൊലക്കേസ് ആദ്യം അന്വേഷിച്ച അപ്പോഴത്തെ സി.ഐ. പി.എ. മജീദാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ (രണ്ട്) വിചാരണക്കിടെ ഇങ്ങനെ മൊഴി നല്‍കിയത്.

കൊല നടന്ന വീട്ടിലെ മേശയുടെ ഒരു വലിപ്പ് തുറന്ന നിലയിലും മറ്റൊരു വലിപ്പ് പൂട്ടിയ നിലയിലും ഉണ്ടായിരുന്നു. അതില്‍ പൂട്ടിയ വലിപ്പ് തുറന്നു നോക്കിയപ്പോഴാണ് ഇമാം ഹുസൈന്റെ പൂര്‍ണ മേല്‍വിലാസം രേഖപ്പെടുത്തിയ വിസിറ്റിംഗ് കാര്‍ഡ് ലഭിച്ചതെന്നും മജീദ് മൊഴി നല്‍കി. കര്‍ണാടക സാഗര്‍ ജന്നത്ത്ഗല്ലി സ്വദേശിയാണ് ഇമാം ഹുസൈന്‍.

ഇമാം ഹുസൈന്‍ ഇടയ്ക്കിടെ തങ്ങുന്ന മംഗലാപുരത്തെ വസന്ത് വിഹാര്‍ ലോഡ്ജിലെത്തി അന്വേഷിച്ചപ്പോള്‍ കൊല നടന്നതിന്റെ തലേന്ന് വൈകുന്നേരം അയാള്‍ ലോഡ്ജില്‍ നിന്ന് ഇറങ്ങിയെന്നും അതിന് ശേഷം അവിടെ തിരച്ചെത്തിയിട്ടില്ല എന്നുമുള്ള വിവരമാണ് ലോഡ്ജ് അധികൃതരില്‍ നിന്ന് ലഭിച്ചതെന്നും മജീദ് മൊഴിയില്‍ പറഞ്ഞു. ഇമാം ഹുസൈന്‍ ഉപേക്ഷിച്ച കറുത്ത ഷൂസില്‍ രക്തക്കറ കണ്ടിരുന്നതായും മജീദ് കോടതിയില്‍ മൊഴി നല്‍കി.

Murder-Case, Accuse, House, Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News.
Imam Hussain
ദേവലോകം ഇരട്ടക്കൊലക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷ സംഘത്തലവനായിരുന്ന ഡി.വൈ.എസ്.പി. കെ.പി മോഹന്‍ദാസിനെയും കോടതി വിസ്തരിച്ചു. കൊലപാതകത്തിന് വഴിവെച്ചത് കുടുംബ വഴക്ക് അല്ലെന്ന് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ വ്യക്തമായിരുന്നതായും തുടര്‍ അന്വേഷണത്തിലാണ് പ്രതി ഇമാം ഹുസൈന്‍ ആണെന്ന് ഉറപ്പാക്കിയതെന്നും അദ്ദേഹം മൊഴി നല്‍കി.

പിന്നീട് പ്രതിയെ കണ്ടെത്താന്‍ പ്രത്യേക ക്രൈം റെക്കോര്‍ഡ് ഉണ്ടാക്കി കര്‍ണാടക പോലീസിലെ വിവിധ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നും മോഹന്‍ദാസ മൊഴി നല്‍കി. 1993 ഒക്ടോബര്‍ പത്തിനാണ് പെര്‍ള ദേവലോകത്തെ കര്‍ഷക ദമ്പതികളായ ശ്രീകൃഷ്ണ ഭട്ടിനെയും ശ്രീമതിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Keywords: Murder-Case, Accuse, House, Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

10:36 pm | 0 comments

റോസമ്മയുടെ കൊല: ഭര്‍ത്താവ് കുറ്റക്കാരന്‍

Written By kvarthaksd on 15 Apr 2013 | 5:43 pm

കാസര്‍കോട്: കമ്മല്‍ കൊടുക്കാത്ത വൈരാഗ്യത്തിന് ഭാര്യയെ നഗ്നയാക്കിയ ശേഷം മഴുവിന്റെ തള്ള കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പരപ്പ കനകപ്പള്ളി കരിങ്ങാലിച്ചിറയില്‍ ഹൗസില്‍ കെ. ജോസഫി (48) നെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

Case, Murder-Case, Husband, Court, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News.
2009 ജൂണ്‍ 27 നാണ് കേസിനാസ്പദമായ സംഭവം. ഭാര്യ റോസമ്മയെ (38) യാണ് മദ്യപിച്ചെത്തിയ ജോസഫ് കൊലപ്പെടുത്തിയതെന്നാണ് കേസ്. പ്രതിക്കുള്ള ശിക്ഷ 17ന് പ്രസ്താവിക്കും.

Keywords: Case, Murder-Case, Husband, Court, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

5:43 pm | 0 comments

ജ്യോതിഷ് വധശ്രമക്കേസ്: 3 പ്രതികള്‍ കൂടി അറസ്റ്റില്‍

Written By Kvarthakgd on 13 Apr 2013 | 11:23 am

കാസര്‍കോട്: അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷിനെ (26) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നു പ്രതികള്‍ കൂടി അറസ്റ്റിലായി. തളങ്കര ഖാസിലൈനിലെ അബ്ദുല്‍ അമീന്‍ (19), കാസര്‍കോട് ഫോര്‍ട്ട് റോഡിലെ സുലൈമാന്‍ രിഫായി എന്ന ചിട്ടി (22), അണങ്കൂര്‍ മെഹ്ബൂബ് റോഡിലെ ഓലത്തിരി ക്വാട്ടേഴ്‌സില്‍ സന്തു എന്ന മുഹമ്മദ് ഹുസൈന്‍ (21) എന്നിവരെയാണ് കാസര്‍കോട് സി.ഐ. സി.കെ. സുനില്‍ കുമാര്‍, വിദ്യാനഗര്‍ എസ്.ഐ. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Jyothish, Murder attempt case, Accused, Arrest, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Abdul Ameen
സിനാന്‍ വധക്കേസിലടക്കം പ്രതിയായ ജ്യോതിഷിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇനി അഞ്ച് പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

Sulaiman Rifayi
ഇതിലൊരു പ്രതി ഗള്‍ഫിലേക്ക് കടന്നിട്ടുണ്ട്. 2013 ഫെബ്രുവരി അഞ്ചിന് വൈകീട്ട് ചെങ്കള നാലാംമൈലിലാണ് ജ്യോതിഷിനെ വധിക്കാന്‍ ശ്രമിച്ചത്. ചെര്‍ക്കളയില്‍ വിവാഹം ക്ഷണിക്കാന്‍ പോയി ബുള്ളറ്റില്‍ സുഹൃത്തുമൊത്ത് തിരിച്ചു വരുമ്പോള്‍ കാറിലും ബൈക്കിലുമായെത്തിയ ഒരു സംഘം കാര്‍ ബുള്ളറ്റില്‍ ഇടിച്ചുവീഴ്ത്തി ജ്യോതിഷിനെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.

Jyothish, Murder attempt case, Accused, Arrest, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Mohammed Hussain
Keywords: Jyothish, Murder attempt case, Accused, Arrest, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
11:23 am | 0 comments

ഗിരീഷ് പുത്രന്‍ വധം: ഒരു പ്രതികൂടി പിടിയില്‍

Written By kvarthakgd1 on 11 Apr 2013 | 10:30 am

മംഗലാപുരം: ബന്തറിലെ മത്സ്യ വ്യാപാരി, ഹൊയ്‌ഗെ ബസാറിലെ ഗിരീഷ് പുത്രനെ(50) വെട്ടിക്കൊന്ന കേസില്‍ ഒരുപ്രതിയെകൂടി പോലീസ് അറസ്റ്റ് ചെയ്തു. പ്രശാന്ത് എന്ന പച്ചു(27) ആണ് അറസ്റ്റിലായത്. 2012 ഡിസംബര്‍ 22 നാണ് ഗിരീഷ് പുത്രന്‍ കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹത്തില്‍ 73 വെട്ടുകളുണ്ടായിരുന്നു.


Mangalore, Murder-case, Arrest, National, Girish Putran Murder, Prashant, Police, Hyundai Eon Car, Malayalam News, Kerala News, International News
Girish Putran
Mangalore, Murder-case, Arrest, National, Girish Putran Murder, Prashant, Police, Hyundai Eon Car, Malayalam News, Kerala News, International News
Prashant
കേസിലെ മറ്റുപ്രതികളായ രാജേഷ്, നതാഷ, എന്നിവരെ ഫെബ്രുവരി ഒമ്പതിനും മുഖ്യപ്രതി മാലേമാറിലെ റിതേഷിനെ മാര്‍ച്ച് 31 നും അറസ്റ്റ് ചെയ്തിരുന്നു. ഗിരീഷ് പുത്രനില്‍ നിന്ന് കവര്‍ന്ന രണ്ട് സ്വര്‍ണ മാലകള്‍, രണ്ട് സ്വര്‍ണ മോതിരങ്ങള്‍, ഹ്യൂണ്ടായ് ഇയോണ്‍ കാര്‍ എന്നിവ പോലീസ് കണ്ടെടുത്തു. ഒരു മോതിരം റെയില്‍വെ സ്‌റ്റേഷനിനടുത്ത കടയില്‍ വിറ്റതായി പ്രതി പ്രശാന്ത് പോലീസിന് മൊഴ് നല്‍കി. മംഗലാപുരത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഗിരീഷ് പുത്രന്‍ വധക്കേസ്. ജനാതാദള്‍ എസ് പ്രാദേശിക നേതാവായിരുന്ന ഗിരീഷ് പുത്രനെ ബജ്‌പെയില്‍ കുറ്റിക്കാട്ടിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.


Mangalore, Murder-case, Arrest, National, Girish Putran Murder, Prashant, Police, Hyundai Eon Car, Malayalam News, Kerala News, International News
Rajesh
Mangalore, Murder-case, Arrest, National, Girish Putran Murder, Prashant, Police, Hyundai Eon Car, Malayalam News, Kerala News, International News
Natasha

Related News: 
ജനതാദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു


Keywords: Mangalore, Murder-case, Arrest, National, Girish Putran Murder, Prashant, Police, Hyundai Eon Car, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:30 am | 0 comments

ആബിദ് വധം: ഗൂഢാലോചന പുറത്ത് കൊണ്ടുവരണം: ഇ.വൈ.സി.സി

Written By Kvarthakgd on 20 Mar 2013 | 7:51 pm

 Abid, Murder case, Eriyal, Youth cultural center, Dubai, Committee, Meeting, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ദുബൈ: അഞ്ച് വര്‍ഷം മുമ്പ് കൊലചെയ്യപ്പെട്ട എരിയാല്‍ യൂത്ത് കള്‍ചറല്‍ സെന്റര്‍ പ്രവര്‍ത്തകന്‍ ആബിദ് എരിയാലിന്റെ കൊലപാതികളെയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ശിക്ഷിക്കണമെന്ന് ദുബൈ എരിയാല്‍ കള്‍ചറല്‍ സെന്റര്‍ യോഗം ആവശ്യപെട്ടു

കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ ഇ.വൈ.സി.സി പ്രവര്‍ത്തകര്‍ എസ്.പി ഓഫീസ് മാര്‍ച്ചും, ധര്‍ണയും നടത്തിയിരുന്നു. ഒപ്പു ശേഖരണവും നടത്തി അന്നത്തെ മുഖ്യ മന്ത്രിക്കും, ആഭ്യന്തരമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതേതുടര്‍ന്ന്  പ്രതികള്‍ കോടതിയില്‍ കീഴടങ്ങുകയും  നിബന്ധനകളോടെ ജാമ്യമെടുത്ത് പുറത്തിറങ്ങിയിരുന്നു

പിന്നീട് ജാമ്യ വ്യവസ്ഥ ലംഘിച്ച് ഗള്‍ഫില്‍ പോയ പ്രതികള്‍ ഇടയ്ക്ക് നാട്ടില്‍ വന്ന് പോകുന്നത് പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. സാമ്പത്തികമായി പിന്നിലായിരുന്ന പ്രതികള്‍ കൊലപാതകത്തിന് ശേഷം ആര്‍ഭാഢ ജീവിതമാണ് നയിക്കുന്നതെന്നും യോഗം വ്യക്തമാക്കി.

കൊലപാതകം ആസൂത്രണം ചെയ്തവരെയും, പ്രതികളെ സാമ്പത്തികമായി സഹായിച്ചവരെയും, പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കണമെന്നും ദുബൈ എരിയാല്‍ യൂത്ത് കള്‍ചറല്‍  സെന്റര്‍ യോഗം ആവശ്യപ്പെട്ടു.

ഇ.വൈ.സി.സി ദുബൈ കമ്മിറ്റി വൈസ് പ്രസിഡന്റ് മുസ്തഫ എരിയാല്‍ അധ്യക്ഷത വഹിച്ചു. ജാഫര്‍, കരിം മല്ലം, അബു ഗോള്‍ഡ് ലാന്റ്, ബി.എ.അബൂബക്കര്‍, സമീര്‍ പേരാല്‍ എന്നിവര്‍ സംസാരിച്ചു. ഹമീദ് ബള്ളീര്‍ സ്വാഗതവും, ജംഷീര്‍ എരിയാല്‍ നന്ദിയും പറഞ്ഞു.

Keywords: Abid, Murder case, Eriyal, Youth cultural center, Dubai, Committee, Meeting, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:51 pm | 0 comments

ശ്രീകൃഷ്ണഭട്ടിന്റെ തലയില്‍ ഒമ്പതുതവണ അടിയേറ്റിരുന്നതായി മൊഴി

Written By kvartha delta on 6 Mar 2013 | 5:57 pm

Sreekrishna Bhat, Sreemathi Bhat, Devalokam, Kasaragod, Murder-case, Medical College, Doctor, Wife, Postmortem report, House, Court, Deadbody,
Sreekrishna Bhat & Sreemathi Bhat
കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച ദേവലോകം ഇരട്ടക്കൊലക്കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ടില്‍) പുരോഗമിക്കുന്നു. ചൊവ്വാഴ്ച പരിയാരം മെഡിക്കല്‍ കോളജിലെ കെ.ഗോപാലകൃഷ്ണ പിള്ളയെ വിസ്തരിച്ചു. ഈ കേസില്‍ നേരത്തെ വിദഗ്ധ അഭിപ്രായം നടത്തിയിരുന്നു.

കൊല്ലപ്പെട്ട ശ്രീകൃഷ്ണ ഭട്ടിന്റെ തലയ്ക്കു പിറകിലായി ഒമ്പത് അടിയേറ്റിരുന്നതായി ഗോപാലകൃഷ്ണ പിള്ള കോടതിയില്‍ മൊഴി നല്‍കി. ഇദ്ദേഹത്തിന്റെ ഭാര്യ ശ്രീമതിയുടെ കഴുത്തില്‍ ആറു തവണ കുത്തിയിട്ടുള്ളതായും പോസ്റ്റുമോര്‍ടം റിപോര്‍ടില്‍ കണ്ടതായും ഗോപാലകൃഷ്ണ പിള്ള മൊഴി നല്‍കി.

ഇരട്ടക്കൊല നടന്ന വീട്ടിലെ സാധനങ്ങള്‍ പരിശോധന നടത്തിയ ഫോറന്‍സിക് വിദഗ്ധന്‍ ഡോ.അടൂര്‍ സുരേന്ദ്രനെയും കോടതി ചൊവ്വാഴ്ച വിസ്തരിച്ചിരുന്നു. വീട്ടിനുള്ളില്‍ നിന്നും കണ്ടെത്തിയ എണ്ണക്കുപ്പിയില്‍ കണ്ട എട്ടു വിരലടയാളങ്ങളും ഇമാം ഹുസൈന്റേതാണെന്ന് അടൂര്‍ സുരേന്ദ്രന്‍ കോടതിയില്‍ മൊഴി നല്‍കി.

രണ്ടു മൃതദേഹങ്ങളും പോസ്റ്റുമോര്‍ടം ചെയ്ത കാസര്‍കോട് താലൂക്കാസ്പത്രിയിലെ ഡോക്ടറായിരുന്ന ഡോ.ടി.ഇ.മുഹമ്മദാണ് ഇനി വിസ്തരിക്കാനുള്ള സാക്ഷികളില്‍ പ്രധാനി. ഇദ്ദേഹം ഗള്‍ഫിലാണ്. ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഫോറന്‍സിക് എക്‌സ്‌പേര്‍ട് സ്റ്റാന്‍ലി ജോസഫ്, ഇമാം ഹുസൈന്‍ താമസിച്ച മംഗലാപുരത്തെ ലോഡ്ജിലെ ജീവനക്കാരായ മാധവ കാമത്ത്, റൂം ബോയ് ധര്‍മരാജ് എന്നിവരും വിസ്തരിക്കാനുള്ള സാക്ഷികളില്‍പെടുന്നു. ഇവരെ വിസ്തരിച്ചതിനുശേഷം മാത്രമേ കേസന്വേഷിച്ച പോലീസുകാരെ വിസ്തരിക്കുന്നതില്‍ അര്‍ത്ഥമുള്ളൂവെന്ന് അഡീഷണല്‍ പ്രോസിക്യൂട്ടര്‍ തോമസ് ഡിസൂസ കോടതിയില്‍ പറഞ്ഞു.

അറസ്റ്റുചെയ്ത പ്രതി ഇമാംഹുസൈനെ തിരിച്ചറിയാനുള്ള പരേഡിന് സാക്ഷ്യം വഹിച്ച ഹൊസ്ദുര്‍ഗ് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിനെ ഈ മാസം 13 ന് വിസ്തരിക്കും. 1993 ഒക്ടോബര്‍ ഒമ്പതിനാണ് പെര്‍ള ദേവലോകത്ത് ഇരട്ടക്കൊലപാതകം നടന്നത്.

Related news: ദേവലോകം: ശ്രീമതി ഭട്ടിന്റെ മൃതദേഹത്തിന്റെ കാല്‍ക്കല്‍ എണ്ണക്കുപ്പി കണ്ടതായി ഫോട്ടോഗ്രാഫര്‍

Keywords: Sreekrishna Bhat, Sreemathi Bhat, Devalokam, Kasaragod, Murder-case, Medical College, Doctor, Wife, Postmortem report, House, Court, Deadbody, Gulf, Arrest, Kerala,Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:57 pm | 0 comments

ദേവലോകം: ശ്രീമതി ഭട്ടിന്റെ മൃതദേഹത്തിന്റെ കാല്‍ക്കല്‍ എണ്ണക്കുപ്പി കണ്ടതായി ഫോട്ടോഗ്രാഫര്‍

Written By kvarthaksd on 1 Mar 2013 | 7:14 pm

Photo, Perla, Murder-Case, Court, Kasaragod, Kerala, Kerala News, International News, National News, Gulf News.കാസര്‍കോട്: പ്രമാദമായ ദേവലോകം ഇരട്ടക്കൊലക്കേസ് വിചാരണയുടെ ഭാഗമായി മൃതദേഹങ്ങളുടെ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫറെ കോടതി വിസ്തരിച്ചു. പെര്‍ളയിലെ സ്റ്റുഡിയോ ഉടമയും ഫോട്ടോഗ്രാഫറുമായ ശ്രീകൃഷ്ണ ഭട്ടിനെയാണ് വ്യാഴാഴ്ച ജില്ലാ കോടതി വിസ്തരിച്ചത്.

കൊല്ലപ്പെട്ട ശ്രീമതി ഭട്ടിന്റെ മൃതദേഹം വീട്ടിലെ ഇടുങ്ങിയ മുറിയിലായതിനാല്‍ സ്റ്റൂളില്‍ കയറിയാണ് ആ ദൃശ്യം പകര്‍ത്തിയതെന്നും മൃതദേഹത്തിന്റെ കാല്‍ക്കല്‍ ഒരു എണ്ണക്കുപ്പിയുണ്ടായിരുന്നുവെന്നും ഫോട്ടോഗ്രാഫര്‍ മൊഴി നല്‍കി. എണ്ണക്കുപ്പിയുടെ അടപ്പിന്റെ നിറമെന്തായിരുന്നുവെന്ന ചോദ്യത്തിന് അപ്പോള്‍ ചുവപ്പായിരുന്നുവെന്നും ഇപ്പോള്‍ വെളുത്തിരിക്കുന്നത് കാലപ്പഴക്കം മൂലമാകാമെന്നും ഫോട്ടോഗ്രാഫര്‍ വ്യക്തമാക്കി.

കൊല്ലപ്പെട്ട ശ്രീകൃഷ്ണ ഭട്ടിന്റെ മൃതദേഹം കുഴിയില്‍ നിന്ന് പുറത്തെടുക്കുന്നതിന്റെയും ശ്രീമതിയെ കൊല്ലാനുപയോഗിച്ച കത്തി കണ്ടെടുക്കാന്‍ 2012 മെയ് രണ്ടിന് കുളത്തില്‍ തിരച്ചില്‍ നടത്തുന്നതിന്റെയും ഫോട്ടോകള്‍ താനാണ് എടുത്തതെന്ന് ശ്രീകൃഷ്ണ ഭട്ട് മൊഴി നല്‍കി. മറ്റൊരു സാക്ഷിയായ ശ്രീമതി ഭട്ടിന്റെ മാതാവ് മുംബൈ പോര്‍ട്ടില്‍ യൂണിയന്‍ ബാങ്ക് റീജ്യണല്‍ ഓഫീസറായിരുന്ന ലക്ഷ്മി ഭട്ട് കോടതിയില്‍ ഹാജരായെങ്കിലും അവരെ കോടതി വ്യാഴാഴ്ച വിസ്തരിച്ചില്ല.

Keywords: Photo, Perla, Murder-Case, Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:14 pm | 0 comments

ദേവലോകം ഇരട്ടക്കൊല: ഇമാംഹുസൈന്‍ വരുന്നത് കണ്ടുവെന്ന് സാക്ഷി

Written By kvarthapressclub on 27 Feb 2013 | 7:28 pm

Devalokam, Sreekrishna Bhat, Sreemathi Bhat, Work, Bangalore, Room, Lodge, Imam Husain,Murder-case, Kasaragod, Court, Brothers,
കാസര്‍കോട്: ശ്രീകൃഷ്ണ ഭട്ടും ഭാര്യ ശ്രീമതി ഭട്ടും കൊല്ലപ്പെടുന്നതിന് രണ്ടാഴ്ച മുമ്പ് വെളുത്ത സഫാരിയും ഷൂവും ധരിച്ച് കൈയില്‍ സൂട്ട്‌കേസുമായി നീളം കൂടിയ ഒരാള്‍ ശ്രീകൃഷ്ണ ഭട്ടിന്റെ വീട്ടില്‍ പോകുന്നത് കണ്ടുവെന്നും പിന്നീടാണ് ഇയാള്‍ ഇമാംഹുസൈനാണെന്ന് അറിഞ്ഞതെന്നും സാക്ഷി മൊഴി. ശ്രീകൃഷ്ണ ഭട്ടിന്റെ സഹോദര പുത്രനായ സുരേഷ് കാനയാണ് കോടതിയില്‍ ഇങ്ങനെ മൊഴി നല്‍കിയത്.

സംഭവം നടന്ന് ഒന്നരവര്‍ഷത്തിനുശേഷം ജോലിയുടെ ആവശ്യാര്‍ത്ഥം ബാംഗ്ലൂരിലേക്ക് പോയപ്പോള്‍ ബൊമ്മനഹല്ലിയില്‍ വെച്ച് ഇമാംഹുസൈനിനെ കാണുകയുണ്ടായി. എന്നാല്‍ അയാള്‍ തന്നെ കണ്ടപ്പോള്‍ ബസില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

ഇമാംഹുസൈനിനെ പിന്തുടര്‍ന്നെങ്കിലും മജസ്റ്റിക്കില്‍ ഇറങ്ങി ആരാധനാലയത്തിലേക്ക് പോയി. തിരിച്ചുവരുമെന്നു കരുതി മണിക്കൂറുകളോളം ആരാധനാലയത്തിന് മുന്നില്‍ കാത്തിരുന്നുവെങ്കിലും അയാള്‍ അവിടെ നിന്നും മുങ്ങുകയായിരുന്നു. ഇക്കാര്യം സുഹൃത്തിനോടു പറഞ്ഞപ്പോള്‍ ബദിയഡുക്ക പോലീസില്‍ വിവരമറിയിക്കാനാണ് പറഞ്ഞത്.

പോലീസ് ഇവിടെയെത്തി അന്വേഷണം നടത്തിയെങ്കിലും ഇമാംഹുസൈനിന്റെ പൊടിപോലും കാണാനായില്ലെന്ന് കൊലക്കേസ് വിചാരണ നടത്തുന്ന കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി(രണ്ട്) മുമ്പാകെ സുരേഷ് കാന മൊഴി നല്‍കി.

ഇമാം ഹുസൈന്റെ പിതാവ് സയിദ് ഹുസൈന്‍ 1975 മുതല്‍ മംഗലാപുരത്തുള്ള തന്റെ വസന്ത് മഹല്‍ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചിരുന്നുവെന്നും, പിന്നീട് 1990 ല്‍ അദ്ദേഹത്തിന്റെ മരണത്തിനുശേഷം ഇമാം ഹുസൈന്‍ മുറി ഉപയോഗിച്ചിരുന്നതായും ഉടമ ജി.ആര്‍.സേഠ് കോടതി മുമ്പാകെ മൊഴി നല്‍കി.

ഹസ്തരേഖ നോക്കാനായി സ്ത്രീകളടക്കം നിരവധി പേര്‍ ഈ മുറിയില്‍ അദ്ദേഹത്തെ കാണാനായി വരാറുണ്ടായിരുന്നു. 1993 ഒക്ടോബര്‍ ഒന്‍പതിന് മുറി ഒഴിവാക്കി പോയ ഇമാംഹുസൈനെ 2012 മെയ് 12 ന് പോലീസ് തെളിവെടുപ്പിനായി ലോഡ്ജില്‍ കൊണ്ടുവന്നപ്പോഴാണ് കാണുന്നതെന്നും സേഠ് മൊഴി നല്‍കി.

വസന്ത് ലോഡ്ജിലെ അക്കൗണ്ടന്റ് ക്ലാരന്റ്‌സ് സല്‍ദാനയെയും കോടതി വിസ്തരിച്ചു. വിസ്താരം ബുധനാഴ്ചയും തുടര്‍ന്നു.

Keywords: Devalokam, Sreekrishna Bhat, Sreemathi Bhat, Work, Bangalore, Room, Lodge, Imam Husain,Murder-case, Kasaragod, Court, Brothers, Mangalore, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

7:28 pm | 0 comments

ഷൂസ് കൊണ്ടു വരാത്തതിന് ഗള്‍ഫുകാരന്റെ പല്ലടിച്ചു കൊഴിച്ച കൊലക്കേസ് പ്രതി അറസ്റ്റില്‍

Written By kvarthaksd on 23 Feb 2013 | 5:07 pm

Arrest, Murder-case, Accuse, Kasaragod, Youth, Kumbala, Thalangara, Police, Bekal, Kerala, Kerala News
Arif
കാസര്‍കോട്: ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ ഷൂസ് കൊണ്ടുവരാത്തതിന് ഗള്‍ഫുകാരന്റെ രണ്ടു പല്ലുകള്‍ അടിച്ചു കൊഴിച്ച കൊലക്കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കുമ്പള സി.ഐ ടി.പി രഞ്ജിത്തും സംഘവും അറസ്റ്റു ചെയ്തു. കാസര്‍കോട് തളങ്കര കൊറക്കോട് സ്വദേശിയും ബേക്കൂരില്‍ താമസക്കാരനുമായ അബ്ദുല്‍ ആരിഫ് എന്ന അച്ചുവിനെ (28) യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് ബേക്കൂര്‍ ശാന്തിഗിരിയിലെ ഗള്‍ഫുകാരനായ സല്‍മാന്‍ ഹാരിസിനെ (29) അടിച്ച് പല്ലുകള്‍ കൊഴിച്ച കേസിലാണ് അച്ചുവിനെ അറസ്റ്റ് ചെയ്തത്.

യുവാവിന്റെ സുഹൃത്തായിരുന്ന സല്‍മാന്‍ ഹാരിസിനോട് ഗള്‍ഫിലല്‍ നിന്ന് വരുമ്പോള്‍ ഷൂസ് കൊണ്ടു വരാന്‍ അച്ചു ആവശ്യപ്പെട്ടിരുന്നു. ഇത് കൊണ്ടുവരാത്തതിന്റെ പേരിലാണ് സല്‍മാന്‍ ഹാരിസിനെ വഴിയില്‍ തടഞ്ഞ് അടിച്ച് പല്ലു കൊഴിച്ചത്. കുപ്രസിദ്ധ കുറ്റവാളികളായ പെരിയാട്ടടുക്കം റിയാസെന്ന ടി.എച്ച് റിയാസിന്റെയും കാലിയാ റഫീഖിന്റെയും കൂട്ടാളിയാണ് അച്ചുവെന്ന് പോലീസ് പറഞ്ഞു.

ബേക്കല്‍ പള്ളിക്കരയിലെ മാരുതി ഫൈനാന്‍സ് ഉടമയെ അക്രമിച്ച് സ്വര്‍ണവും പണവും കൊള്ളടയിക്കാന്‍ ശ്രമിച്ച കേസില്‍ റിയാസിന്റെയും കാലിയാ റഫീഖിന്റെയും കൂട്ടുപ്രതിയാണ് അച്ചു. ആലുവയിലല്‍ ഒരു കൊലക്കേസിലും, മഞ്ചേശ്വരം എസ്.ഐ ആയിരുന്ന എം.പി രാജേഷിനെയും ഡ്രൈവറെയും അക്രമിച്ച കേസിലുമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അച്ചുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ശനിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

Keywords: Arrest, Murder-case, Accuse, Kasaragod, Youth, Kumbala, Thalangara, Police, Bekal, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:07 pm | 0 comments

പ്രമാദമായ ദേവലോകം ഇരട്ടക്കൊലക്കേസിന്റെ വിചാരണ തുടങ്ങി


കാസര്‍കോട്: പ്രമാദമായ ദേവലോകം ഇരട്ടക്കൊലക്കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്)യില്‍ ആരംഭിച്ചു. പെര്‍ള ദേവലോകം കടപ്പുവിലെ ശ്രീകൃഷ്ണ ഭട്ടിനെയും (42) ഭാര്യ ശ്രീമതി ഭട്ടിനെയും (35) കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് ആരംഭിച്ചത്. ദുര്‍മന്ത്രവാദി കര്‍ണാടക സാഗര്‍ ജന്നത്ത് ഗല്ലി ഇക്കേരി റോഡിലെ എസ്.എച്ച്. ഇമാം ഹുസൈനാണ് (52) പ്രതി.

ഈ കേസില്‍ 18 വര്‍ഷത്തിനുശേഷമാണ് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് പ്രതിയെ അറസ്റ്റു ചെയ്തത്. ശ്രീകൃഷ്ണ ഭട്ടിനെ വീടിനു പുറത്തുവെച്ച് തലയ്ക്കടിച്ചു വീഴ്ത്തി കുത്തിക്കൊലപ്പെടുത്തുകയും, ഭാര്യ ശ്രീമതിയെ കിടപ്പു മുറിയില്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു. 1993 ഒക്ടോബര്‍ ഒമ്പതിനാണ് നാടിനെ നടുക്കിയ ഇരട്ടക്കൊല നടന്നത്.

മരിച്ച ശ്രീകൃഷ്ണഭട്ടിന്റെ മൂത്ത സഹോദരന്‍ മഹാലിംഗ ഭട്ടിനെയാണ് വെള്ളിയാഴ്ച കോടതിയില്‍ വിസ്തരിച്ചത്. കൊലപാതക വിവരമറിഞ്ഞ് രാവിലെ 7.30 മണിയോടെ എത്തിയപ്പോള്‍ ശ്രീമതിയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടനിലയിലും മേശവലിപ്പ് കുത്തിപ്പൊളിച്ച നിലയിലുമായിരുന്നുവെന്ന് മഹാലിംഗേശ്വര ഭട്ട കോടതിയില്‍ മൊഴി നല്‍കി. വീട്ടില്‍ പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ നടന്നതായും മുറ്റത്ത് കോഴിയെ കാലില്‍ കെട്ടിയ നിലയിലും സമീപത്ത് രക്തം പുരണ്ട കത്തിയും കണ്ടതായി സാക്ഷി മൊഴി നല്‍കി. അന്വേഷിച്ചപ്പോള്‍ പുറത്തെ കമുകിന്‍ തോട്ടത്തില്‍ മണ്ണു മൂടിയ നിലയില്‍ ശ്രീകൃഷ്ണഭട്ടിന്റെ മൃതദേഹം കണ്ടുവെന്നും ശ്രീകൃഷ്ണഭട്ടിന്റെ മക്കളായ നിരഞ്ജനയും മുരളീ കൃഷ്ണയും സംഭവ സ്ഥലത്ത് എത്തിയിരുന്നതായും മഹാലിംഗ ഭട്ട് മൊഴി നല്‍കി.

അടക്കാത്തോട്ടത്തിലെ നിധി കുഴിച്ചെടുത്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച് പ്രതി ഇമാം ഹുസൈന്‍ കൊലപാതകങ്ങള്‍ നടത്തി സ്വര്‍ണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നുവെന്ന് സാക്ഷി കോടതിയെ അറിയിച്ചു. കൊലയക്കുപയോഗിച്ചതായി കരുതുന്ന കത്തിയും മഹാലിംഗേശ്വര ഭട്ട് തിരിച്ചറിഞ്ഞു. പ്രതി ഇമാം ഹുസൈനെ 2012 ഏപ്രില്‍ 21 നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ശ്രീകൃഷ്ണ ഭട്ടിന്റെ മക്കളെ അടുത്ത ദിവസങ്ങളില്‍ വിസ്തരിക്കും.

കേസില്‍ മൊത്തം 68 സാക്ഷികളാണുള്ളത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തോമസ് ഡിസൂസയാണ് കോടതിയില്‍ ഹാജരായത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതകമാണ് ഇതെന്നാണ് പ്രതിഭാഗം വാദിക്കുന്നത്.

Keywords: Devalogam, Trial, Blood,Gold,Murder-case, Kasaragod, Court, Karnataka, Road, House, Children, Brothers, Crimebranch,  Arrest, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
3:59 pm | 0 comments

കൊലക്കേസ് പ്രതിക്ക് കാറിടിച്ച് പരിക്കേറ്റു; കാറുടമയെയും യുവതിയെയും അക്രമിച്ചു

Written By Kvarthakgd on 18 Feb 2013 | 2:01 pm

Manikandan
കാസര്‍കോട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ റഫീഖ് വധക്കേസിലെ പ്രതിയായ യുവാവിന് കാറിടിച്ച് പരിക്കേറ്റതിനെതുടര്‍ന്ന് കാറോടിച്ച യുവാവിനെയും കാറിലുണ്ടായിരുന്ന യുവതിയെയും അക്രമിച്ചു. സംഭവത്തില്‍ കാറിടിച്ച് പരിക്കേറ്റതിന് ഒരു കേസും ഉടമയെയും യുവതിയെയും അക്രമിച്ചതിന് മറ്റൊരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തു.

ഞായറാഴ്ച വൈകിട്ട് അടുക്കത്ത്ബയലില്‍ വെച്ചാണ് കെ.എല്‍ 14 എച്ച് 3332 നമ്പര്‍ കാറിടിച്ച് ശ്രീബാഗിലു പെരിയടുക്കം ഹൗസിലെ ടി.കെ മണികണ്ഠന് (25) പരിക്കേറ്റത്. ഇതേതുടര്‍ന്ന് കാറോടിച്ച നായന്മാര്‍മൂല ഷഹനാസ് ഹോസ്റ്റലിനു സമീപത്തെ ഉബൈദിന്റെ മകന്‍ പി അബ്ബാസിനെയും (29), കൂടെയുണ്ടായിരുന്ന ബന്ധുവായ യുവതിയെയും മണികണ്ഠനുള്‍പടെ അഞ്ചംഗസംഘം അക്രമിക്കുകയായിരുന്നു.

അബ്ബാസിനെ കവിളിന് പിടിച്ച് പരിക്കേല്‍പിക്കുകയും കാറിലുണ്ടായിരുന്ന സ്ത്രീയെ കൈക്ക് പിടിച്ച് അപമാനിക്കുകയുമായിരുന്നു. സംഭവത്തില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചതിന് മണി, മഞ്ജു, കണ്ടാലറിയാവുന്ന മറ്റ് മൂന്നു പേര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.  മണികണ്ഠനെ പോലീസ് അറസ്റ്റു ചെയ്തു.

Keywords: Murder case, DYFI, Car, Accident, Accuse, Attack, Women, Adkathbail, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News
2:01 pm | 0 comments

ഭാര്യയെ തലയ്ക്കടിച്ചുകൊന്ന കേസില്‍ വിചാരണ തുടങ്ങി

Written By kvartha delta on 9 Feb 2013 | 8:51 pm

Kasaragod, Wife, Murder-case, court, Police, Vellarikundu, Accuse, Kerala, Kerala News, International News,
കാസര്‍കോട്: ഭാര്യയെ നഗ്നയാക്കി മഴുവിന്റെ തള്ളകൊണ്ട് തലക്കടിച്ചുകൊന്ന കേസിന്റെ വിചാരണ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി(രണ്ട്)യില്‍ ആരംഭിച്ചു. വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പരപ്പ കരിഞ്ചിറ ഹൗസില്‍ കെ.സി. ജോസ് (48)ആണ് കേസിലെ പ്രതി.

2009 ജൂണ്‍ 27നാണ് കേസിനാസ്പദമായ സംഭവം. കമ്മല്‍ പണയംവെക്കാന്‍ നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ ഭാര്യ റോസമ്മയെ (58) തലക്കടിച്ച് കൊന്നുവെന്നാണ് കേസ്.

Keywords: Kasaragod, Wife, Murder-case, court, Police, Vellarikundu, Accuse, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:51 pm | 0 comments

ഭാ­ര്യ­യെ അ­ടിച്ചു­കൊ­ന്ന കേ­സ്: പ്ര­തി­യെ വെ­റു­തെ വി­ട്ടു

Written By kvarthapressclub on 31 Jan 2013 | 7:31 pm

Flinch, Daughter, Couples,Wife, Murder-case, Kasaragod, Nileshwaram, Husband, Thiruvananthapuram, Natives, Court, Vellarikundu, Kerala.
കാസര്‍­കോട്: നീ­ലേ­ശ്വ­രം തൈ­ക്ക­ട­പ്പുറ­ത്തെ അ­ബ്ദുള്‍ ക­രീം- സഫി­യ ദ­മ്പ­തി­ക­ളു­ടെ മ­കള്‍ റ­സി­യ­യെ(35) അ­ടിച്ചു­കൊ­ന്ന കേ­സില്‍ പ്ര­തിയാ­യ ഭര്‍­ത്താ­വ് തി­രു­വ­ന്ത­പു­രം സ്വ­ദേ­ശി ല­സ്‌ലി എ­ന്ന നാ­ദിര്‍­ഷ­യെ(37) കാസര്‍­കോ­ട് അ­ഡീ­ഷ­ണല്‍ ജില്ലാ സെ­ഷന്‍­സ് കോട­തി(രണ്ട്) വെ­റു­തെ വിട്ടു.

2011 ഏ­പ്രില്‍ 23 ന് രാ­ത്രി­യാ­ണ് കേ­സി­നാ­സ്­പ­ദമാ­യ സം­ഭ­വം ന­ട­ന്നത്. പ­ര­പ്പ എ­ട­ത്തോ­ട് വ­ള്ളി­ച്ചി­റ്റ­യില്‍ താ­മ­സി­ച്ചു­വ­രു­ന്ന­തി­നി­ട­യി­ലാ­ണ് നാ­ദിര്‍­ഷ ഭാ­ര്യ­യെ കൊ­ല­പ്പെ­ടു­ത്തി­യത്. വെ­ള്ള­രിക്കുണ്ട് പോ­ലീ­സാ­ണ് കേസ് ചാര്‍­ജ് ചെയ്­തത്. പ്ര­തി­ക്ക് വേ­ണ്ടി അ­ഡ്വ.കെ.ഗി­രീ­ഷ് റാ­വു കോ­ട­തി­യില്‍ ഹാ­ജ­രായി.

Keywords: Flinch, Daughter, Couples,Wife, Murder-case, Kasaragod, Nileshwaram, Husband, Thiruvananthapuram, Natives, Court, Vellarikundu, Kerala.
7:31 pm | 0 comments

കല്ലങ്കൈ അക്രമം: 11 പേര്‍ക്കെതിരെ വധശ്രമക്കേസ്

Written By kvarthapressclub on 26 Jan 2013 | 1:26 pm

Murder-case, Kasaragod, Mogral puthur,Usman, Anvar, Police, Case, Complaint, Son, Kerala.
കാസര്‍കോട്: മൊഗ്രാല്‍പത്തൂര്‍ കല്ലങ്കൈയില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവത്തില്‍ 11 പേര്‍ക്കെതിരെ ടൗണ്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. രണ്ട് പരാതികളിലായാണ് കേസ്.

മഞ്ചപ്പ ഷെട്ടിയുടെ മകന്‍ നവീന്റെ പരാതിയില്‍ ഉസ്മാന്‍, ജീലാനി, അമ്‌­റു എന്ന അന്‍വര്‍, മുഹമ്മദ് കുഞ്ഞി, കണ്ടാലറിയാവുന്ന നാലുപേര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.

മീത്തല്‍ ബള്ളൂരിലെ അബ്ദുര്‍ റഹ്മാന്റെ മകന്‍ അന്‍വറിന്റെ പരാതിയില്‍ നവീന്‍, ശിവപ്പ ഷെട്ടി, അനി എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തു.

Related News:
മൊഗ്രാല്‍പുത്തൂര്‍ കല്ലങ്കൈയില്‍ സംഘട്ടനം: 5 പേര്‍ ആശുപത്രിയില്‍

Keywords: Murder-case, Kasaragod, Mogral puthur,Usman, Anvar, Police, Case, Complaint, Son, Kerala.


1:26 pm | 0 comments

ചെങ്കല്ല് കോണ്‍ട്രാക്ടറുടെ കൊല: പ്രതിയെ കോഴിക്കോട്ടു നിന്ന് അറസ്റ്റു ചെയ്തു

Written By kvarthaksd on 17 Jan 2013 | 2:16 pm

Murder-Case, Accuse, Arrest, Police, Kozhikode, Mobile-Phone, Rajapuram, Hosdurg, Court, Kasaragod, Kerala, Kerala Vartha, Kerala News.
Mohanan
തൃക്കരിപ്പൂര്‍: ചെങ്കല്ല് കോണ്‍ട്രാക്ടര്‍ വലിയപറമ്പ് തുരുത്തിലെ കൊവ്വല്‍ ബാലനെ (58) കുത്തിക്കൊന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം വൈക്കം സ്വദേശിയും ഇടയിലക്കാട്ട് താമസിച്ച് കള്ളുചെത്ത് തൊഴിലില്‍ ഏര്‍പെട്ടിരുന്ന ആളുമായ മോഹനനെ (58) യാണ് ബുധനാഴ്ച രാത്രി കോഴിക്കോട് പേരാമ്പ്ര നടുവണ്ണൂരില്‍ വെച്ച് നീലേശ്വരം സി.ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

നടുവണ്ണൂരില്‍ മകള്‍ ഷെല്‍വിയുടെ വീട്ടില്‍ കഴിയുന്നതിനിടയിലാണ് അറസ്റ്റ്. പ്രതിയെ പിന്നീട് നീലേശ്വരത്തേക്ക് കൊണ്ടു വന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ബാലന്‍ കുത്തേറ്റു മരിച്ചത്. ഭാര്യയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന വിവരമറിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വഴിയില്‍ വെച്ച് ബാലനെ മോഹനന്‍ കുത്തുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ചു തന്നെ ബാലന്‍ രക്തം വാര്‍ന്നു മരണപ്പെട്ടു.

Murder-Case, Accuse, Arrest, Police, Kozhikode, Mobile-Phone, Rajapuram, Hosdurg, Court, Kasaragod, Kerala, Kerala Vartha, Kerala News.
Balan
കൊലയ്ക്കു ശേഷം സ്ഥലം വിട്ട മോഹനനു വേണ്ടി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തി വരികയായിരുന്നു. കൊല നടന്ന സ്ഥലത്തു നിന്ന് ലഭിച്ച മോഹനന്റെ മൊബൈല്‍ ഫോണും കൊലയ്ക്കുപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിരുന്നു. ഇതാണ് പ്രതിയെ തിരിച്ചറിയാനും അറസ്റ്റു ചെയ്യാനും സഹായകമായത്.

25 വര്‍ഷം മുമ്പാണ് മോഹനന്‍ തൊഴില്‍ ആവശ്യാര്‍ത്ഥം കാസര്‍കോട് ജില്ലയിലെത്തിയത്. രാജപുരത്തു നിന്ന് വിവാഹം കഴിച്ച മോഹനന്റെ മക്കളില്‍ ഒരാള്‍ രാജപുരത്തും ഒരാള്‍ പേരാമ്പ്രയിലുമാണ്. പ്രതിയെ തേടി പോലീസ് ആദ്യം രാജപുരത്തെ മകളുടെ വീട്ടില്‍ പോയിരുന്നുവെങ്കിലും മോഹനന്‍ അവിടെയുണ്ടായിരുന്നില്ല. എന്നാല്‍ അവിടേക്ക് വന്ന ഫോണ്‍ കോളിനെ പിന്തുടര്‍ന്നു നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്. പ്രതിയെ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) യില്‍ ഹാജരാക്കുമെന്ന് ബാബു പെരിങ്ങേത്ത് പറഞ്ഞു.

Related News:
2:16 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories