Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Murder-attempt. Show all posts
Showing posts with label Murder-attempt. Show all posts

ഡ്രൈവറെ തട്ടിക്കൊണ്ടു പോകല്‍: പാദൂര്‍ കുഞ്ഞാമു അടക്കം 13 പേര്‍ക്കെതിരെ വധശ്രമ കേസ്

Written By kvarthaksd on 18 May 2013 | 7:52 pm

കാസര്‍കോട്: 16 വര്‍ഷം തന്റെ കാര്‍ ഡ്രൈവറായിരുന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്തംഗവുമായ പാദൂര്‍ കുഞ്ഞാമു ഹാജിയും മക്കളുമടക്കം 13 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

പാദൂര്‍ കുഞ്ഞാമു ഹാജി, മക്കളായ ഷാനവാസ്, ഷഹബാസ്, ബന്ധുക്കളായ അഹ്മദലി, ആരിഫ്, ഷംസീര്‍ തുടങ്ങിയവര്‍ക്കും കണ്ടാലറിയാവുന്ന ഏഴു പേര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്. പൊയിനാച്ചിയിലെ തേജസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കോരിക്കുള ഹൗസില്‍ കുഞ്ഞിക്കണ്ണന്റെ മകന്‍ പ്രദീപിനെ (32) തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിക്കുകയും കഴുത്തില്‍ കയറിട്ട് മുറുക്കി ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് പോലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കാസര്‍കോട് ബിഗ് ബസാര്‍ പരിസരത്തേക്ക് പ്രദീപിനെ വിളിച്ചു വരുത്തുകയായിരുന്നു. ബിഗ് ബസാറിന് മുകളിലുള്ള ഫുഡ്‌കോര്‍ട്ട് റസ്റ്റോറന്റില്‍ കൂട്ടിക്കൊണ്ടു പോയി സംസാരിച്ചു. പ്രദീപിന്റെ വീടും സ്ഥലവും പാദൂര്‍ കുഞ്ഞാമു ഹാജിയും കൂട്ടരും നിര്‍ബന്ധിച്ച് എഴുതി വാങ്ങിയിരുന്നു.
Kerala, Kasaragod, Congress, Leader, Custody, Police, Car, Padhoor Kunhamu Haji, Kerala News

ഇതുകൂടാതെ പൊയിനാച്ചിയിലെ പ്രദീപിന്റെ പേരിലുള്ള 20 സെന്റ് സ്ഥലം പാദൂര്‍ കുഞ്ഞാമു ഹാജിക്ക് നല്‍കാനായി എഗ്രിമെന്റ് ഉണ്ടാക്കിയിരുന്നു. ഈ സ്ഥലം വെച്ച് പ്രദീപ് നേരത്തെ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്ന് 10 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ഈ പണം തങ്ങളടക്കുമെന്ന് പറഞ്ഞാണ് പ്രതികള്‍ എഗ്രിമെന്റുണ്ടാക്കിയത്.

പത്തു ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് പ്രദീപിനെ കാസര്‍കോട്ടേക്ക് വിളിച്ചു വരുത്തി. പണം നല്‍കുമ്പോള്‍ ആധാരം നല്‍കാമെന്ന് പ്രദീപനും അറിയിച്ചിരുന്നു. എന്നാല്‍ പണം നല്‍കാതെ ആധാരം ആവശ്യപ്പെട്ടപ്പോള്‍ പ്രദീപ് എതിര്‍ക്കുകയും ഇതേ തുടര്‍ന്ന് ഫുഡ് കോര്‍ട്ടില്‍ കയ്യാങ്കളിയും ബഹളവും നടന്നു. റസ്‌റ്റോറന്റ് മാനേജര്‍ ഇവിടെ പ്രശ്‌നങ്ങള്‍ പാടില്ലെന്ന് അറിയിച്ചപ്പോള്‍ പ്രദീപിനെയും കൊണ്ട് പ്രതികള്‍ കെട്ടിടത്തില്‍ നിന്നും താഴെയിറക്കുകയും ഇതിനിടയില്‍ മര്‍ദിക്കുകയും ചെയ്തു.

ഇതിന് ശേഷം കെ.എല്‍ 14 കെ. 77 നമ്പര്‍ ഹ്യുണ്ടായി കാറില്‍  തട്ടിക്കൊണ്ടു പോവുകയും ബെണ്ടിച്ചാലിലെ സ്വകാര്യ വ്യക്തിയുടെ വീട്ടു പറമ്പില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഇതിനിടയില്‍ കഴുത്തില്‍ കയറിട്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമിച്ചു. തന്നെ കൊല്ലരുതെന്നും പറയുന്ന കാര്യങ്ങളെല്ലാം അനുസരിച്ച കൊള്ളാമെന്നും പ്രദീപ് പറഞ്ഞു. ഇതിനു ശേഷം പ്രതികള്‍ പ്രദീപിനെ മാറ്റി നിര്‍ത്തി ഫോണില്‍ ചിലരെ വിവരം ധരിപ്പിക്കുന്നതിനിടയില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു വെച്ച ഫോണെടുത്ത് പ്രദീപ് സുഹൃത്ത് ചന്ദ്രനെ വിളിക്കുകയും താന്‍ അപകടത്തിലാണെന്നും ജീവന്‍ രക്ഷിക്കണമെന്നും അറിയിച്ചു.

Kerala, Kasaragod, Congress, Leader, Custody, Police, car, Padhoor Kunhamu Haji, Kerala News, International News, National News.
Padoor Kunhamu Haji
ചന്ദ്രന്‍ പോലീസില്‍ വിവരം നല്‍കുകയും പോലീസ് നിമിഷ നേരംകൊണ്ട് ചന്ദ്രനേയും കൂട്ടി സ്ഥലത്തെത്തി പ്രദീപിനെ മോചിപ്പിക്കുകയും സ്ഥലത്തു നിന്നും പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകന്‍ ഷഹര്‍ബാസിനെയും ബന്ധു ആരിഫിനെയും മറ്റൊരാളെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നും കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയതു മൂലവും സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലുമായിരുന്ന പ്രദീപിനെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ തുടര്‍ന്ന് പാദൂര്‍ കുഞ്ഞാമു ഹാജിയുള്‍പടെയുള്ളവരെ കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പാദൂരിനെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലേക്ക് പോലീസ് മാറ്റി. പാദൂര്‍ ആശുപത്രിയില്‍ നിന്നും പിന്നീട് വീട്ടിലേക്ക് പോയി. പാദൂരിനെ പോലീസ് രക്ഷപ്പെടാന്‍ അവസരമൊരുക്കിയതായാണ് ആരോപണം. ഐ.പി.സി. 307 വകുപ്പു പ്രകാരം വധശ്രമത്തിനും 366 വകുപ്പു പ്രകാരം തട്ടിക്കൊണ്ടു പോകലിനുമടക്കം നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് പ്രദീപിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരിക്കുന്നത്.

Related News:  യുവാവിനെ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ചു; കോണ്‍ഗ്രസ് നേതാവടക്കം 4 പേര്‍ കസ്റ്റഡിയില്‍

Keywords: Kerala, Kasaragod, Congress, Leader, Custody, Police, Car, Padhoor Kunhamu Haji, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

7:52 pm | 0 comments

കൂള്‍ബാറില്‍ വെച്ച് യുവാവിനെ ഏഴംഗ സദാചാര പോലീസ് മര്‍ദിച്ചു; ഒരാള്‍ അറസ്റ്റില്‍

Written By kvarthaksd on 2 Apr 2013 | 11:39 am

കാസര്‍കോട്: സദാചാര പോലീസ് ചമഞ്ഞെത്തിയ ഏഴംഗ സംഘം കൂള്‍ബാറില്‍ ഐസ്‌ക്രീം കഴിക്കുകയായിരുന്ന യുവാവിനെ ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരത്തെ ഒരു കടയില്‍ സെയില്‍സ്മാനും തളങ്കര ബാങ്കോട്ടെ മുഹമ്മദ് കുഞ്ഞിയുടെ മകനുമായ അബ്ദുല്ല (34) യ്ക്കാണ് മര്‍ദനമേറ്റത്. ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഡ്‌ലു ആര്‍.ഡി നഗര്‍ ഗംഗൈ റോഡിലെ പ്രിയേഷ് (20) ആണ് അറസ്റ്റിലായത്.

Arrest, Police, Attack, Murder-Attempt, Case, Kasaragod, Kerala, Kerala News, International News, National News, Gulf News.
Priyesh
തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ കാസര്‍കോട് എം.ജി റോഡിലെ എല്‍.ഐ.സി ഓഫീസിനടുത്ത കൂള്‍ബാറില്‍ നിന്ന് ഐസ്‌ക്രീം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഏഴംഗസംഘം അബ്ദുല്ലയെ ചാടിവീണ് മര്‍ദിച്ചത്. ഇദ്ദേഹത്തിന്റെ കൂടെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ട് വിദ്യാര്‍ത്ഥിനികളും ഉണ്ടായിരുന്നു. ബാങ്കോട്ടെ ഡിഫന്‍സ് ക്ലബിന്റെ സെക്രട്ടറി കൂടിയാണ് അബ്ദുല്ല. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനികള്‍ അവരുടെ പാഠ്യപദ്ധതി പ്രകാരമുള്ള എം.എസ്.ഡബ്ല്യു പ്രൊജക്ടിന്റെ ഭാഗമായി രക്തദാനം സംബന്ധിച്ചുള്ള പരിപാടികള്‍ നടത്തുന്നതുമായി സംസാരിക്കാന്‍ ക്ലബ് സെക്രട്ടറി എന്ന നിലയില്‍ അബ്ദുല്ലയെ ബന്ധപ്പെട്ടിരുന്നു.

ആ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഒന്നിച്ച് ജ്യൂസ് കഴിക്കാന്‍ വന്നതെന്നാണ് അബ്ദുല്ല പറയുന്നത്. ഇത് ശ്രദ്ധിച്ച സംഘം തന്നെ പിന്തുടര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്നും അബ്ദുല്ല പറഞ്ഞു. സംഭവത്തില്‍ അറസ്റ്റിലായ പ്രിയേഷ് ഉള്‍പെടെ ഏഴു പേര്‍ക്കെതിരെയാണ് പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുള്ളത്.
Arrest, Police, Attack, Murder-Attempt, Case, Kasaragod, Kerala, Kerala News, International News,
Abdulla

അവരില്‍ നാലു പേരെ തിരിച്ചറിഞ്ഞതായും അവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പോലീസ് പറഞ്ഞു. അബ്ദുല്ലയ്ക്ക് കുപ്പി കൊണ്ട് തലയ്ക്ക് അടിയേറ്റിട്ടുണ്ട്. പ്രിയേഷിനെ നാട്ടുകാര്‍ ഓടിച്ച് പിടിച്ച് പോലീസിന് കൈമാറുകയായിരുന്നു. സംഭവം നഗരത്തില്‍ പലതരം കിംവദന്തികള്‍ പരത്തുന്നതിന് ഇടയാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ പോലീസ് ജാഗ്രത  പുലര്‍ത്തുകയും ചെയ്തിരുന്നു.

Keywords: Arrest, Police, Attack, Murder-Attempt, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:39 am | 0 comments

ജ്യോതിഷ് വധശ്രമക്കേസിലെ പ്രധാനപ്രതി അറസ്റ്റില്‍

Written By kvartha delta on 29 Mar 2013 | 9:34 pm

കാസര്‍കോട്: അണങ്കൂര്‍ ജെ.പി. കോളനിയിലെ ജ്യോതിഷിനെ (28) ചെങ്കള നാലാംമൈലില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാനപ്രതിയെ വിദ്യാനഗര്‍ എസ്.ഐ. ഉത്തംദാസും സംഘവും അറസ്റ്റുചെയ്തു.

തളങ്കര നുസ്രത്ത് മന്‍സിലില്‍ ടി.എം. സൈനുല്‍ ആബിദ് എന്ന പട്ടു ആബിദ് (21) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ തളങ്കരയില്‍വെച്ചാണ് പോലീസ് പ്രതിയെ അറസ്റ്റുചെയ്തത്. ഈ സംഭവത്തില്‍ നേരിട്ട് പങ്കാളികളായ തായലങ്ങാടിയിലെ സൈനുല്‍ ആബിദ് എന്ന റാംബോ ആബിദ് (24), നുള്ളിപ്പാടിയിലെ ഫത്താഹ് (26) എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.

ഇവരെകൂടാതെ പ്രതികള്‍ക്ക് സഹായംചെയ്തുകൊടുത്ത തളങ്കര പറമ്പില്‍ ഹൗസിലെ അബ്ദുല്‍ സഹീര്‍ അനസ് (20), കുണിയ തോക്കാനമൊട്ടയിലെ ഷജീര്‍ (28), തായലെ കുണിയയിലെ സമീര്‍ (26), തായലെ കുണിയയിലെ ഷാക്കിര്‍ (23), നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ കെ.എം.എ. ഹൗസില്‍ കെ.എം റിഷാല്‍ (20) എന്നിവരെയും അറസ്റ്റുചെയ്തിരുന്നു.

കാസര്‍കോട് ഡി.വൈ.എസ്.പി. മോഹനചന്ദ്രന്‍ നായരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പോലീസ് സംഘമാണ് കാസര്‍കോട്ടെ അക്രമകേസുകള്‍ അന്വേഷിക്കുന്നത്. നേരത്തെ അറസ്റ്റിലായ റാംബോ ആബിദിനെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പെടുത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

Arrest, Accused, Murder Attempt, Bike, CI, Attack, Case, Police, Kasaragod, Kerala, 2013 ഫെബ്രുവരി അഞ്ചിന് വൈകുന്നേരം 6.30 മണിയോടെ ജ്യോതിഷിനെയും സുഹൃത്ത് സുധീറിനെയും ചെര്‍ക്കളയില്‍ നിന്നും എം.ഇ.ജി. 9927 നമ്പര്‍ ബുള്ളറ്റില്‍ വരുമ്പോള്‍ സാന്‍ഡ്രോ കാറിലും ബൈക്കിലും എത്തിയ സംഘം ബുള്ളറ്റില്‍ കാറിടിച്ച് വീഴ്ത്തുകയും തെറിച്ചുവീണ സുധീറിനെ വാള്‍വീശി ഭീഷണിപ്പെടുത്തി ഓടിക്കുകയും രക്ഷപ്പെടാന്‍ തൊട്ടടുത്ത പള്ളികോപൗണ്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച ജ്യോതിഷിനെ ഇപ്പോള്‍ അറസ്റ്റിലായ സൈനുല്‍ ആബിദ് ക്രിക്കറ്റ് ബാറ്റുകൊണ്ട് പിറകില്‍ നിന്നും അടിച്ചുവീഴ്ത്തുകയും തലയ്ക്കും കഴുത്തിനും താടിക്കും നെഞ്ചത്തും വെട്ടുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഗുരുതരമായി വെട്ടേറ്റ ജ്യോതിഷിന്റെ വലതുകൈയ്യിലെ നടുവിരല്‍ മുറിഞ്ഞുപോവുകയും ചെയ്തിരുന്നു. കേസില്‍ ഇനി ഏതാനും പ്രതികള്‍ മാത്രമാണ് അറസ്റ്റിലാകാനുള്ളത്. ഒരുപ്രതി ഗള്‍ഫിലേക്ക് കടന്നതായും സംശയിക്കുന്നു. ഇപ്പോള്‍ അറസ്റ്റിലായ സൈനുല്‍ ആബിദിനെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കും.


കേസിലെ പ്രതികളെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് എസ്.പി. ഓഫീസിലേക്ക് മാര്‍ച് സംഘടിപ്പിച്ചിരുന്നു.

Keywords: Arrest, Accused, Murder Attempt, Bike, CI, Attack, Case, Police, Kasaragod, Kerala, Kerala Vartha, Kerala News, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
9:34 pm | 0 comments

ജ്യോതിഷ് വധശ്രമം: അറസ്റ്റിലായത് നിരവധി ക്രമിനല്‍ കേസിലെ പ്രതി; ഗൂഢാലോചന ഗള്‍ഫില്‍

Written By kvartha delta on 16 Mar 2013 | 6:41 pm

Press meet, SP, SP Office, Accuse, arrest, Murder-attempt, Case, Kasaragod, Thayalangadi,
കാസര്‍കോട്: സിനാന്‍ വധക്കേസിലെ പ്രതിയും ബി.ജെ.പി. പ്രവര്‍ത്തകനുമായ അണങ്കൂര്‍ ജെ.പി. കോളനിയിലെ ജ്യോതിഷിനെ (28) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ മുഖ്യ പ്രതിയായ തായലങ്ങാടിയിലെ പി.എ.ടി. ഹൗസില്‍ സൈനുല്‍ ആബിദിനെ (22) അറസ്റ്റുചെയ്തതായി കാസര്‍കോട് എസ്.പി. എസ്. സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


ജ്യോതിഷിനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയത് ദുബൈയിലെ കറാമയില്‍ വെച്ചാണെന്നും എസ്.പി. വെളിപ്പെടുത്തി. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ സൈനുല്‍ ആബിദിനെതിരെ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കരുതല്‍ തടങ്കലിന് വാറണ്ട് നിലവിലുണ്ടെന്നും എസ്.പി. വെളിപ്പെടുത്തി. ദുബൈയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ടാണ് ആബിദിനെ മംഗലാപുരം എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടി പോലീസിന് കൈമാറിയത്.

കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അഞ്ച് ക്രിമിനല്‍ കേസിലും വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു ക്രിമിനല്‍ കേസിലും പ്രതിയാണ് സൈനുല്‍ ആബിദ്. ഇതില്‍ മൂന്ന് കേസുകള്‍ വധശ്രമത്തിനും രണ്ട് കേസുകള്‍ കടയില്‍ അക്രമം നടത്തിയതിനുമാണെന്നും എസ്.പി. പറഞ്ഞു. ജ്യോതിഷിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിനുശേഷം കാസര്‍കോട്ട് വര്‍ഗീയ സംഘര്‍ഷം ഉടലെടുക്കാന്‍ ചെയ്യാന്‍ കാരണമായതായി എസ്.പി. അറിയിച്ചു.

കുറ്റകൃത്യം നടത്തിയശേഷം ഗള്‍ഫിലേക്ക് രക്ഷപ്പെടുന്ന പതിവാണ് സൈനുല്‍ ആബിദിന്റെത്. പ്രതികളുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി ഒളിവില്‍ കഴിയാന്‍ സഹായംചെയ്തുകൊടുത്ത അഞ്ച്‌പേരെ നേരത്തെ അറസ്റ്റുചെയ്തിട്ടുണ്ട്. ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയവരെകുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും എസ്.പി. പറഞ്ഞു. സൈനുല്‍ ആബിദിന്റെ അറസ്റ്റോടെ ഈ കേസിലെ മറ്റുപ്രതികളെ കുറിച്ചും പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.

ഗള്‍ഫിലെ കറാമയില്‍ ഷോപ്പിംഗ് മേഖലയില്‍വെച്ചാണ് ജ്യോതിഷിനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. ഗള്‍ഫിലുണ്ടായിരുന്ന മറ്റൊരു പ്രതിയുമായി നാട്ടിലെത്തുകയും നാട്ടില്‍വെച്ച് മറ്റു നാല് പേരുമായി ആലോചിച്ച് ആക്രമണ പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു. 2013 ഫെബ്രുവരി അഞ്ചിന് വൈകുന്നേരം നുള്ളിപ്പാടിയില്‍ നിന്ന് ബുള്ളറ്റില്‍ ജ്യോതിഷ് യാത്ര ആരംഭിച്ചപ്പോള്‍ പ്രതികള്‍ കാറിലും ബൈക്കിലും പിന്തുടരുകയും കാര്‍ നാലാംമൈല്‍ പള്ളിക്ക് സമീപം കാത്തുനില്‍ക്കുകയുമായിരുന്നു.

ചെര്‍ക്കളയില്‍ വിവാഹം ക്ഷണിക്കാന്‍ പോയ ജ്യോതിഷ് തിരിച്ചുവരുമ്പോള്‍ ബൈക്കില്‍ പിന്തുടര്‍ന്നവര്‍ കാറില്‍ കാത്തുനിന്നവര്‍ക്ക് സന്ദേശം കൈമാറുകയും നാലാംമൈല്‍ പള്ളിക്ക് സമീപം എത്തിയപ്പോള്‍ ജ്യോതിഷ് സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചുവീഴ്ത്തുകയും റോഡിലേക്ക് തെറിച്ചുവീണ ജ്യോതിഷ് പ്രാണരക്ഷാര്‍ത്ഥം പള്ളി കോമ്പൗണ്ടിലേക്ക് ഓടിയപ്പോള്‍ പിറകിലൂടെ എത്തിയ സംഘം വടിവാള്‍കൊണ്ടും മറ്റും വെട്ടിവീഴ്ത്തുകയുമായിരുന്നു.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റുപ്രതികളും വധശ്രമത്തിന് സാമ്പത്തിക സഹായം നല്‍കിയവരും അധികംവൈകാതെ പിടിയിലാകുമെന്നും എസ്.പി. പറഞ്ഞു. ഡി.വൈ.എസ്.പി. മോഹന്‍കുമാര്‍, സി.ഐ. സി.കെ. സുനില്‍കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

Related News:

ജ്യോതിഷ് വധശ്രമം: പ്രതി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ വിമാനത്താവളത്തില്‍ വലയില്‍

Keywords: Press meet, SP, SP Office, Accuse, arrest, Murder-attempt, Case, Kasaragod, Thayalangadi, Kerala, Sainul Abid, Press meet, SP, SP Office, Accuse, arrest, Murder-attempt, case, kasaragod, Thayalangadi, Kerala.
6:41 pm | 1 comments

മണലൂറ്റുന്ന വിവരം പോലീസിനെ അറിയിച്ചതിന് അക്രമിച്ച 3 പേര്‍ക്കെതിരെ വധശ്രമക്കേസ്

Murder-attempt, case, Police, Sand, Attack, Injured, kasaragod, Kerala, Kerala News.
Faisal
കാസര്‍കോട്: മണലൂറ്റുന്ന വിവരം പോലീസിനെ അറിയിച്ചതിന്റെ വിരോധത്തില്‍ യുവാവിനെയും സുഹൃത്തിനെയും വീട്ടുകാരെയും അക്രമിച്ച് പരിക്കേല്‍പിച്ച മൂന്നു പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.

നെല്ലിക്കുന്ന് സബാന മന്‍സിലില്‍ ഫിറോസ് മുഹമ്മദിന്റെ (32) പരാതിയിലാണ് സൈനുദ്ദീന്‍, അബ്ദുല്ല, കരീം എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

Murder-attempt, case, Police, Sand, Attack, Injured, kasaragod, Kerala, Kerala News.
പുറത്ത് പരിക്കേറ്റ ഫിറേസ് മുഹമ്മദ്.
സുഹൃത്തായ അബ്ദുല്‍ ഖാദറിന്റെ വീട്ടില്‍ വെച്ചാണ് സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ മണല്‍ കടത്ത് സംഘം അക്രമം നടത്തിയത്.അക്രമത്തില്‍ അബ്ദുല്‍ ഖാദറിനും മകന്‍ ഫൈസലിനും (18) ഭാര്യയ്ക്കും പരിക്കേറ്റിരുന്നു.

മാര്‍ച് 13ന രാത്രിയാണ് അക്രമം നടന്നത്. മാര്‍ച് 13ന രാത്രിയാണ് അക്രമം നടന്നത്. പരിക്കേറ്റവര്‍ കാസര്‍കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Murder-attempt, case, Police, Sand, Attack, Injured, kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.




2:34 pm | 0 comments

ജ്യോതിഷ് വധശ്രമം: പ്രതി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ വിമാനത്താവളത്തില്‍ വലയില്‍

Murder-Attempt, Case, Airport, Arrest, Youth, Kasaragod, Kerala, Police, Kerala News, International News, National News.കാസര്‍കോട്: സിനാന്‍ വധക്കേസിലെ പ്രതിയായ അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷിനെ (28) വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ വലയിലായി. എമിഗ്രേഷന്‍ ക്ലിയറന്‍സ് നടത്തുന്നതിനിടയിലാണ് തളങ്കര സ്വദേശിയായ യുവാവ് വധശ്രമക്കേസിലെ പ്രതിയാണെന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് മനസിലായത്.

ഉടനെ കേസന്വേഷിക്കുന്ന കാസര്‍കോട് പോലീസിനെ വിവരമറിയിക്കുകയും പ്രതിയെ പോലീസെത്തി വലയിലാക്കുകയുമായിരുന്നു. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇതിന് ശേഷം മാത്രമെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ വിവരങ്ങള്‍ പ്രധാന വിമാനത്താവളങ്ങളിലെല്ലാം പോലീസ് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാസ്‌പോര്‍ട്ടും മറ്റു രേഖകളും എമിഗ്രേഷന്‍ വിഭാഗം പരിശോധിക്കുന്നതിനിടെ പ്രതി വലയിലായത്.

ഒരു മാസം മുമ്പാണ് ചെങ്കള നാലാം മൈലില്‍ വെച്ച് കാറിലും ബൈക്കിലുമെത്തിയ ആറംഗ സംഘം ജ്യോതിഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ജ്യോതിഷ് ഇപ്പോഴും മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ പ്രതികള്‍ക്ക് സഹായം ചെയ്ത് കൊടുത്ത അഞ്ചു പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കണ്ടെത്തുന്നതിന് കര്‍ണാടകയിലും മുംബൈയിലും പോലീസ് തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

Related News:

ജ്യോതിഷ് വധശ്രമം: അറസ്റ്റിലായത് നിരവധി ക്രമിനല്‍ കേസിലെ പ്രതി; ഗൂഢാലോചന ഗള്‍ഫില്‍

Keywords: Murder-Attempt, Case, Airport, Arrest, Youth, Kasaragod, Kerala, Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

9:49 am | 0 comments

കോളജ് വിദ്യാര്‍ത്ഥിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 17കാരന്മാര്‍ അറസ്റ്റില്‍

Written By kvarthaksd on 9 Mar 2013 | 1:45 pm


 Arrest, College, Student, Murder-Attempt, Court, Kasaragod, Kerala, Kerala News, International News, National News, Gulf News.കാസര്‍കോട്: കോളജ് ഡേ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ 17 വയസുകാരായ രണ്ടു പേരെ കാസര്‍കോട് സി.ഐ സി.കെ സുനില്‍കുമാര്‍ അറസ്റ്റു ചെയ്തു. ബട്ടംപാറയിലെ 17 കാരനും കേളുഗുഡെയിലെ മറ്റൊരു 17 കാരനുമാണ് അറസ്റ്റിലായത്. ഈ കേസില്‍ നേരത്തെ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

നേരത്തെ അറസ്റ്റിലായ രണ്ടു പേരില്‍ ഒരാളും 17 വയസുകാരനാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് വൈകിട്ട് മൂന്ന് മണിയോടെ നെല്ലിക്കുന്ന് ലളിത കലാസദനം ഓഡിറ്റോറിയത്തില്‍ കോളജ് ഡേ പരിപാടി നടക്കുന്നതിനിടയിലാണ് വിദ്യാനഗര്‍ ത്രിവേണി കോളജിലെ വിദ്യാര്‍ത്ഥിയായ ചെര്‍ക്കളയിലെ ഇബ്രാഹിം ഷാനിദിനെ (18) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇപ്പോള്‍ അറസ്റ്റിലായ ബട്ടംപാറയിലെ 17 കാരനെതിരെ 12 ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളത്.

ഇതില്‍ 307 വകപ്പു പ്രകാരമുള്ള വധശ്രമക്കേസ് മൂന്നെണ്ണമാണ്. 308 പ്രകാരമുള്ള നരഹത്യാകേസ് രണ്ടെണ്ണവുമുണ്ട്. മറ്റ് കേസുകള്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും അക്രമം നടത്തിയതിനുമാണ്. കേളുഗുഡെ സ്വദേശിയായ 17 കാരനെതിരെ എട്ട് ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളത്. ഇതില്‍ രണ്ട് വധശ്രമക്കേസും ഉള്‍പെടുന്നു. പ്രതികളെ ശനിയാഴ്ച ഉച്ചയോടെ കാസര്‍കോട് ജുവനല്‍ കോടതിയില്‍ ഹാജരാക്കും.

Related News:
 ഷാ­നി­ദ് വ­ധ­ശ്ര­മ­കേ­സില്‍ ര­ണ്ടു പേര്‍ വ­ല­യില്‍



Keywords: Arrest, College, Student, Murder-Attempt, Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:45 pm | 0 comments

യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി റിമാന്‍ഡില്‍; 3 പേരെ തിരിച്ചറിഞ്ഞു

Written By kvarthaksd on 4 Mar 2013 | 1:13 pm

 Youth, Murder-Attempt, Case, Remand, Injured, Police, Treatment, Mangalore, Blackmail, Kasaragod, Kerala, Kerala News.
കാസര്‍കോട്: സഹോദരനൊപ്പം വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന യുവാവിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയത് റിമാന്‍ഡ് ചെയ്തു.

ഫെബ്രുവരി 28ന് രാത്രി 8.30 മണിയോടെ കേളുഗുഡ്ഡെയിലെ പോക്കറിന്റെ മകന്‍ ഹാരിസിനെ (20) വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി കേളുഗുഡ്ഡ അയ്യപ്പ നഗര്‍ ഭജന മന്ദിരത്തിന് സമീപത്തെ പ്രശാന്ത് എന്ന കൊടി പ്രശാന്തിനെ (26) യാണ് റിമാന്‍ഡ് ചെയ്തത്.

കേസിലെ മറ്റ് മൂന്നു പേരെ തിരിച്ചറിഞ്ഞതായും പോലീസ് വെളിപ്പെടുത്തി. ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. വെട്ടേറ്റ ഹാരിസ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. സഹോദരന്‍ താജുദ്ദീനൊപ്പം വീട്ടിലേക്ക് നടന്ന് പോകുമ്പോഴാണ് നാലംഗ സംഘം ഇരുവരെയും തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പിറകിലൂടെയെത്തിയ സംഘം ഹാരിസിനെ വെട്ടുകയായിരുന്നു.

സഹോദരന്‍ താജുദ്ദീന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കാസര്‍കോട് സി.ഐ സി.കെ സുനില്‍കുമാറാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

Related News:   വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം വെട്ടിപ്പരിക്കേല്‍പിച്ചു

Keywords: Youth, Murder-Attempt, Case, Remand, Injured, Police, Treatment, Mangalore, Blackmail, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

1:13 pm | 0 comments

പോലീസ് മര്‍ദനമെന്ന് പരാതി; പെയിന്റിംഗ് തൊഴിലാളിയായ യുവാവ് ആശുപത്രിയില്‍

Written By kvarthaksd on 2 Mar 2013 | 3:37 pm

 Attack, Police, Case, Hospital, Youth, Murder-Attempt, Kasaragod, Kerala News, International News.
കാസര്‍കോട്: സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി യുവാവിനെ പോലീസ് സംഘം ക്രൂരമായി മര്‍ദിച്ചതായി പരാതി. പരിക്കേറ്റ ചെട്ടുംകുഴി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എന്‍.വി റഷീദിനെ (28) ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെയിന്റിംഗ് തൊഴിലാളിയായ റഷീദിനെ ജ്യോതിഷ് വധശ്രമക്കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് ഭക്ഷണമെത്തിച്ച് കൊടുത്ത് സഹായിച്ചുവെന്ന് ആരോപിച്ചാണ് ചോദ്യം ചെയ്യാന്‍ കാസര്‍കോട് പോലീസ് സ്‌റ്റേഷനിലേക്കാണ് വിളിപ്പിച്ചത്.

ഇവിടെ വെച്ച് മൂന്ന് പോലീസുകാര്‍ ക്രൂരമായി മര്‍ദിക്കുകയും ചുമരില്‍ തലപിടിച്ച് ഇടിക്കുകയും ചെയ്തുവെന്നാണ് ആശുപത്രിയില്‍ കഴിയുന്ന റഷീദ് പറയുന്നത്. അബബോധാവസ്ഥയിലായപ്പോള്‍ രാത്രി ഒമ്പത് മണിയോടെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി വീണ്ടും സ്റ്റേഷനിലെത്തിച്ച് മര്‍ദിക്കുകയായിരുന്നു. അവശനിലയിലാവുകയും പിന്നീട് റഷീദിന്റെ ഉമ്മയെ വിവരമറിയിച്ച് അവരെത്തിയാണ് മകനെ ജനറല്‍ ആശുപത്രിയില്‍ കൊണ്ടു പോയത്. അരമണിക്കൂറിനകം വിട്ടയക്കാമെന്ന് പറഞ്ഞാണ് റഷീദിനെ കൂട്ടിക്കൊണ്ടു പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു.

Keywords: Attack, Police, Case, Hospital, Youth, Murder-Attempt, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

3:37 pm | 1 comments

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെ വധിക്കാന്‍ ശ്രമിച്ച 4 എംഎസ്എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Written By kvarthaksd on 22 Feb 2013 | 11:06 am

Arrest, Murder-Attempt, SFI, MSF, Case, Vidya Nagar, Police, Naimaramoola, Kasaragod, Kerala.
കാസര്‍കോട്: എസ്.എഫ്.ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി ഷാലു മാത്യുവിനെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ നാല് എം.എസ്.എഫ് പ്രവര്‍ത്തകരെ വിദ്യാനഗര്‍ എസ്.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു.

എം.എസ്.എഫ് പ്രവര്‍ത്തകരായ നായന്മാര്‍മൂലയിലെ അബ്ദുല്‍ സ്വാദിഖ് (22), ബി.സി റോഡിലെ എം.എ.മുഹമ്മദ് ശുഐബ് (23), വിദ്യാനഗര്‍ ചാലയിലെ എം.കെ.അഹ്മദ് ശഹദ് (19), ബി.സി റോഡിലെ അഹ്മദ് സയാസ് (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് രാത്രി വിദ്യാനഗര്‍ ബി.സി റോഡിലെ മൂണ്‍ പാര്‍ക്ക് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

പോലീസ് സംഭവത്തില്‍ കേസെടുത്തതോടെ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. രാഷ്ട്രീയ വിരോധമാണ് അക്രമത്തിന് കാരണമെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
Keywords: Arrest, Murder-Attempt, SFI, MSF, Case, Vidya Nagar, Police, Naimaramoola, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:06 am | 0 comments

ജ്യോതിഷ് വധശ്രമം: പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയതിന് യുവാവ് അറസ്റ്റില്‍

Written By kvarthaksd on 19 Feb 2013 | 2:23 pm

Arrest, Youth, Murder-Attempt, Police, Case, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Rishal
കാസര്‍കോട്: വധശ്രമക്കേസിലെ പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയതിന് യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ കെ.എം.എ ഹൗസില്‍ കെ.എം റിഷാലിനെ (20) യാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കാസര്‍കോട് ടൗണില്‍ വെച്ച് സി.ഐ സി.കെ സുനില്‍കുമാര്‍ അറസ്റ്റു ചെയ്തത്.

അണങ്കൂര്‍ ജെ.പി. കോളനിയിലെ ജ്യോതിഷിനെ (26) ചെങ്കള നാലാംമൈലില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് ബാംഗ്ലൂരില്‍ ഒളിവില്‍ കഴിയാന്‍ മുറി തരപ്പെടുത്തിക്കൊടുക്കുകയും ഭക്ഷണവും മറ്റും എത്തിച്ചു കൊടുക്കുകയും ചെയ്തതിനാണ് റിഷാലിനെ അറസ്റ്റു ചെയ്തത്.

ഓട്ടോ ഡ്രൈവര്‍ കേളുഗുഡ്ഡെയിലെ ഉപേന്ദ്രനെ ട്രിപ്പു വിളിച്ചു കൊണ്ടു പോയി വിദ്യാനഗര്‍ പന്നിപ്പാറയില്‍ വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റിഷാലെന്ന് പോലീസ് പറഞ്ഞു. ജ്യോതിഷ് വധശ്രമക്കേസിലെ മറ്റു പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒരു പ്രതി ഗള്‍ഫിലേക്ക് കടന്നതായി പോലീസ് സൂചിപ്പിച്ചു.

Keywords: Arrest, Youth, Murder-Attempt, Police, Case, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
2:23 pm | 0 comments

ജ്യോതിഷ് വധശ്രമം: കൊലക്കേസ് പ്രതിയായ നെല്ലിക്കുന്ന് സ്വദേശി പോലീസ് വലയിലായി

Written By Kvartha Alpha on 16 Feb 2013 | 1:03 pm

Murder-attempt, case, Police, Anangoor, Accuse, Karnataka, kasaragod, Kerala,  Jyothish Murder, Attack, Assault, Sinan Murder Attempt, Anangoor J.P Colony, Santro Car
കാസര്‍കോട്: സിനാന്‍ വധക്കേസിലെ മുഖ്യപ്രതി അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷിനെ (26) ചെങ്കള നാലാംമൈലില്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതിയായ നെല്ലിക്കുന്ന് സ്വദേശി പോലീസിന്റെ വലയിലായി. കര്‍ണാടകയില്‍ വെച്ചാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. മറ്റു പ്രതികള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

അക്രമി സംഘത്തില്‍ ആറു പ്രതികളാണുള്ളതെന്ന് പോലീസ് വ്യക്തമാക്കി. അക്രമി സംഘം കുണിയയിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് രക്ഷപ്പെടാന്‍ ടാക്‌സി കാര്‍ ഏര്‍പാടാക്കി കൊടുക്കുകയും ഭക്ഷണവും മറ്റും നല്‍കി സഹായിക്കുകയും ചെയ്ത നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക, ഗോവ, മുംബൈ എന്നിവിടങ്ങളില്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്.

കേസിലെ ചില പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. മറ്റ് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണമാണ് ഇപ്പോള്‍ നടന്നു വരുന്നത്. ബാംഗ്ലൂര്‍, ഗോവ, മംഗലാപുരം, മുംബൈ വിമാനത്താവളങ്ങളില്‍ പ്രതികളെകുറിച്ചുള്ള വിവരങ്ങള്‍ പോലീസ് കൈമാറിയിട്ടുണ്ട്. എല്ലാ പ്രതികളെയും അധികം വൈകാതെതന്നെ പിടികൂടാന്‍ കഴിയുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.

Releated News:
ഷാ­നി­ദ് വ­ധശ്രമക്കേസി­ലെ പ്രതി പേര് മാ­റ്റി പോ­ലീ­സിനെ ക­ബ­ളി­പ്പി­ച്ച­താ­യി നാ­ട്ടു­കാര്‍


ഷാനിദിനെ കുത്താന്‍ പദ്ധതി തയ്യാറാക്കിയത് മഹേഷ്; മദ്യം വാങ്ങാന്‍ മൊബൈല്‍ വിറ്റു  


Keywords: Murder-attempt, case, Police, Anangoor, Accuse, Karnataka, kasaragod, Kerala,  Jyothish Murder, Attack, Assault, Sinan Murder Attempt, Anangoor J.P Colony, Santro Car
1:03 pm | 0 comments

ജ്യോതിഷ് വധശ്രമം: പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായം നല്‍കിയ 4 പേര്‍ അറസ്റ്റില്‍

Written By kvarthaksd on 13 Feb 2013 | 9:01 pm

Arrest, Murder-Attempt, Bike, CI, Attack, Case, Police, Kasaragod, Kerala, Kerala Vartha, Kerala News.

കാസര്‍കോട്: സിനാന്‍ വധക്കേസിലെ പ്രതി അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷിനെ (26) ചെങ്കള നാലാംമൈലില്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായംനല്‍കിയ നാലു പേരെ കേസന്വേഷിക്കുന്ന കാസര്‍കോട് സി.ഐ സി.കെ സുനില്‍കുമാര്‍ ബുധനാഴ്ച രാവിലെ അറസ്റ്റു ചെയ്തു.

തളങ്കര പറമ്പില്‍ ഹൗസിലെ അബ്ദുല്‍ സഹീര്‍ അനസ് (20), കുണിയ തോക്കാനമൊട്ടയിലെ ഷജീര്‍ (28), തായലെ കുണിയയിലെ സമീര്‍ (26), തായലെ കുണിയയിലെ ഷാക്കിര്‍ (23) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ജ്യോതിഷിനെ അക്രമിച്ച സംഘത്തില്‍ ആറു പേരുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്.

കൃത്യം നടത്തിയ ശേഷം രണ്ടു ദിവസം കാട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ക്ക് കുണിയയില്‍ താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സ് തരപ്പെടുത്തി കൊടുത്തതും ഭക്ഷണം നല്‍കിയതും ഇപ്പോള്‍ അറസ്റ്റിലായ നാലു പേരാണെന്ന് പോലീസ് പറഞ്ഞു. പിന്നീട് പ്രതികള്‍ക്ക് കുണിയയില്‍ നിന്ന് രക്ഷപ്പെടാന്‍ ടാക്‌സി കാര്‍ ഏര്‍പെടുത്തിക്കൊടുത്തതായും ഇതിനു ശേഷം പ്രതികള്‍ സംസ്ഥാനം വിട്ടതായുമാണ് പോലീസ് അന്വേഷണത്തില്‍ ലഭിച്ച വിവരം. പ്രതികള്‍ വിദേശത്തേക്ക് കടന്നതായുള്ള നിഗമനത്തിലാണ് പോലീസ്.

Keywords: Arrest, Murder-Attempt, Bike, CI, Attack, Case, Police, Kasaragod, Kerala, Kerala Vartha, Kerala News.
9:01 pm | 0 comments

ഷാനിദ് വധശ്രമം: 2 കോളജ് വിദ്യാര്‍ത്ഥികളും 17 കാരനും അറസ്റ്റില്‍

Written By Kvarthakgd on 11 Feb 2013 | 2:19 pm

 Shanid murder case, Three arrest, Vidyanagr Triveni college, Cherkala, Student, CI C.K.Sunil Kumar, Kasaragod, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Sajith Kumar
കാസര്‍കോട്: വിദ്യാനഗര്‍ ത്രിവേണി കോളജിലെ വിദ്യാര്‍ത്ഥിയും ചെര്‍ക്കള സ്വദേശിയുമായ ഇബ്രാഹിം ഷാനിദിനെ (21) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് കോളജ് വിദ്യാര്‍ത്ഥികളും 17 കാരനും അറസ്റ്റിലായി. ത്രിവേണി കോളേജിലെ അവസാനവര്‍ഷ ബികോം വിദ്യാര്‍ത്ഥി അഭിഷേക് (18), മംഗലാപുരം കരാവള്ളി കോളജിലെ ഡിപ്ലോമ വിദ്യാര്‍ത്ഥി താളിപ്പടുപ്പിലെ സജിത്ത് കുമാര്‍ (18), പെരിയടുക്കയിലെ 17 കാരന്‍ എന്നിവരെയാണ് കേസന്വേഷിക്കുന്ന കാസര്‍കോട് സി.ഐ. സി.കെ. സുനില്‍കുമാര്‍ അറസ്റ്റുചെയ്തത്.

ഈകേസിലെ മുഖ്യപ്രതിയും നിരവധി ക്രിമിനല്‍കേസിലെ പ്രതിയുമായ ബട്ടംപാറയിലെ മഹേഷ്, പ്രജുല്‍ എന്നിവരെ പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. സിനാന്‍ വധക്കേസിലെ പ്രതി അണങ്കൂര്‍ ജെ.പി. കോളനിയിലെ ജ്യോതിഷിനെ (26) ചെങ്കള നാലാംമൈലില്‍വെച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് തിരിച്ചടിയായാണ് ഷാനിദിനെ കുത്തിയതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.

 Shanid murder case, Three arrest, Vidyanagr Triveni college, Cherkala, Student, CI C.K.Sunil Kumar, Kasaragod, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Abhishek
ഷാനിദിനെ കുത്താന്‍ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു. തിങ്കളാഴ്ച രാവിലെ ഇവരുടെ വീട്ടുപരിസരത്തുവെച്ചാണ് മൂന്ന് പേരെയും പോലീസ് അറസ്റ്റുചെയ്തത്. പ്രതികളെ തിങ്കളാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. പ്രായപൂര്‍ത്തിയാകാത്ത 17 കാരനെ സി.ജെ.എം. കോടതിയിലാണ് ഹാജരാക്കുക.

Related News:
ഷാ­നി­ദ് വ­ധ­ശ്ര­മ­കേ­സില്‍ ര­ണ്ടു പേര്‍ വ­ല­യില്‍

കോ­ള­ജ് പ­രി­പാ­ടി­ക്കിടെ വി­ദ്യാര്‍­ത്ഥി­ക്ക് കു­ത്തേ­റ്റ് ഗു­രു­ത­രം


കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്‌ചെയ്യുക 

Keywords: Shanid murder attempt case, Three arrest, Vidyanagr Triveni college, Cherkala, Student, CI C.K.Sunil Kumar, Kasaragod, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Sajith Kumar, Abhishek
2:19 pm | 3 comments

ജ്യോതിഷ് വധശ്രമം: പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നതായി സംശയം; നിരവധി വീടുകളില്‍ റെയ്ഡ്

Written By Kvarthakgd on 9 Feb 2013 | 1:56 pm

Police, Kasaragod, Santro Car, Thalangara, Kerala, Youth, Arrest, Rent a car, Investigation, Raid, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസര്‍കോട്: സിനാന്‍ വധക്കേസിലെ മുഖ്യപ്രതി അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷിനെ(26) വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ ഏതാനും പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നതായി സൂചന. പ്രതികളെ കണ്ടെത്താന്‍ കര്‍ണാടക, മുംബൈ ഭാഗങ്ങളില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം പോലീസിന് കിട്ടി കഴിഞ്ഞു.

പ്രതികളുടെ വീടുകളില്‍ കഴിഞ്ഞ ദിവസം രാത്രി പോലീസ് റെയ്ഡ് നടത്തി. തളങ്കര, കാസര്‍കോട്, അണങ്കൂര്‍ ഭാഗങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. അക്രമി സംഘത്തില്‍ ആറ് പ്രതികളുണ്ടെന്നാണ് പോലീസിന് ലഭിച്ച ആദ്യ വിവരം. പ്രതികള്‍ക്ക് സഹായം നല്‍കിയവരെ കുറിച്ചും പോലീസിന് സൂചന കിട്ടിയിട്ടുണ്ട്. ജ്യോതിഷിനെ വക വരുത്താനുളള ആസൂത്രണം സംബന്ധിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

പ്രതികള്‍ സഞ്ചരിച്ച വെള്ള സാന്‍ട്രോ കാര്‍ കഴിഞ്ഞ ദിവസം തളങ്കര സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം വെച്ച് പോലീസ് കണ്ടെത്തിയിരുന്നു. ഈ കാര്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കുകയും വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്‍ മേല്‍പ്പറമ്പ് സ്വദേശിയുടേതാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ തളങ്കരയിലെ ഒരാള്‍ക്ക് 10 ദിവസത്തേക്ക് 5,000 രൂപയ്ക്ക് റന്റിന് നല്‍കിയതാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. കാര്‍ ഉടമയും കാര്‍ യുവാക്കള്‍ക്ക് നല്‍കിയ തളങ്കര സ്വദേശിയും പോലീസ് കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികളില്‍ ചിലര്‍ അധികം വൈകാതെ പിടിയിലാകുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords: Police, Kasaragod, Santro Car, Thalangara, Kerala, Youth, Arrest, Rent a car, Investigation, Raid, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
1:56 pm | 6 comments

ഡി.വൈ.എ­ഫ്.ഐ. പ്ര­വര്‍­ത്തക­രെ അ­ക്ര­മി­ച്ച കേ­സ്; പ്ര­തി­കളെ വെ­റു­തെ വിട്ടു

Written By Kvartha Alpha on 3 Feb 2013 | 6:49 pm

Case, DYFI, BJP, kasaragod, Attack, court, Murder-attempt, Kerala, Bhagavathi Nagar, Kudlu, P.K Rajesh, Habeeb Periyaduka, Malayalam News
കാസര്‍­കോട്: ഡി.വൈ.എ­ഫ്.ഐ. പ്ര­വര്‍­ത്തക­രെ അ­ക്ര­മി­ച്ച കേ­സില്‍ പ്ര­തി­കളാ­യ എ­ട്ട് ബി.ജെ.പി. പ്ര­വര്‍­ത്തക­രെ കോട­തി വെ­റു­തെ വിട്ടു. കു­ഡ്‌­ലു ഭ­ഗവ­തി ന­ഗ­റി­ലെ കൃഷ്­ണ പ്ര­സാ­ദ്(27), ബാ­ബു എ­ന്ന വി­നോ­ദ് പി.കെ (24), കെ.പ്ര­മോ­ദ്(24), ബെ­ള്ളൂ­രി­ലെ വി.ശ­ശി­ധ­രന്‍(27), കെ.ജി. കി­ഷോര്‍(24), ബി.വി­ജി­ത്ത് രാ­ജ്(19), പി.കെ. രാ­ജേ­ഷ്(26) ഭ­ഗവ­തി ന­ഗ­റി­ലെ പ്ര­ശാ­ന്ത് കു­മാര്‍(21), എ­ന്നി­വ­രെ­യാ­ണ് കാസര്‍­കോ­ട് അ­ഡീ­ഷ­ണല്‍ ജില്ലാ സെ­ഷന്‍­സ് കോ­ടതി (ര­ണ്ട്) വെ­റു­തെ വി­ട്ട­ത്.

ഡി.വൈ.എ­ഫ്.ഐ. പ്ര­വര്‍­ത്ത­കരാ­യ കു­ഡ്‌­ലു പെ­രി­യ­ടു­ക്ക­യി­ലെ എ. ഹ­ബീ­ബ്(24), ബ­ഷീര്‍(30), റ­ഫീ­ഖ്(22), ക­മ്പാ­റി­ലെ എം.ഹാ­രി­സ് (26), എ­ന്നിവ­രെ ആ­ക്ര­മി­ച്ച­തി­ന് പ്ര­തി­കള്‍­ക്കെ­തി­രെ കാ­സര്‍­കോ­ട് പോ­ലീ­സ് വ­ധ­ശ്ര­മ­ത്തി­നാ­ണ് കേ­സെ­ടു­ത്ത­ത്. 2007 ജ­നു­വ­രി 27നാ­യി­രു­ന്നു കേ­സി­നാ­സ്­പ­ദമാ­യ സം­ഭവം. ഭ­ഗവ­തി ന­ഗ­റില്‍ വെ­ച്ചാ­ണ് അ­ക്ര­മം ന­ട­ന്നത്.

Keywords: Case, DYFI, BJP, kasaragod, Attack, court, Murder-attempt, Kerala, Bhagavathi Nagar, Kudlu, P.K Rajesh, Habeeb Periyaduka, Malayalam News
6:49 pm | 0 comments

ബദിയഡുക്കയില്‍ കുത്തേറ്റ് ഓട്ടോ ഡ്രൈവറുടെ നില ഗുരുതരം

Written By kvarthaksd on 2 Feb 2013 | 3:49 pm

 Murder-Attempt, Auto Driver, Badiyadukka, Hospital, Police, Mangalore, Kasaragod, Kerala, Kerala Vartha, Kerala News.
ബദിയഡുക്ക: ബദിയഡുക്കിയില്‍ കുത്തേറ്റ് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബദിയഡുക്ക നാരമ്പാടിയിലെ നാരായണ മണിയാണിയുടെ മകനും ഓട്ടോ ഡ്രൈവറുമായ ശ്യാം എന്ന ശിവരാമനാണ് (30) കുത്തേറ്റത്.

വെള്ളിയാഴ്ച ഉച്ചയോടെ നാരമ്പാടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് ശ്യാമിന് കുത്തേറ്റത്. പരിക്കേറ്റ ശ്യാമിനെ മംഗലാപുരം കെ.എം.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാന്‍സി കടനടത്തുന്ന പത്മനാഭന്‍ എന്നയാളാണ് ശ്യാമിനെ കുത്തിയത്. വയറിനാണ് ഗുരുതരമായി കുത്തേറ്റത്.

പത്മനാഭനും ശ്യാമും തമ്മില്‍ നേരത്തെ തന്നെ വൈരാഗ്യമുണ്ടായിരുന്നു. ഇതിനിടയില്‍ പത്മനാഭന്‍ ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചതിനെ ശ്യാം ചോദ്യം ചെയ്തതാണ് കത്തിക്കുത്തിന് കാരണമായത്. ശ്യാമിന്റെ മൊഴിയെടുക്കുന്നതിനായി പോലീസ് മംഗലാപുരത്തേക്ക് പോയിട്ടുണ്ട്.

Keywords: Murder-Attempt, Auto Driver, Badiyadukka, Hospital, Police, Mangalore, Kasaragod, Kerala, Kerala Vartha, Kerala News. Badiadka
3:49 pm | 0 comments

ബിന്ദു ജ്വല്ലറിയിലെ കവര്‍ച; വധശ്രമത്തിനും കവര്‍ചാശ്രമത്തിനും കേസെടുത്തു

Bindhu Jwellery, Robbery, Murder-attempt, Case, Kasaragod, Bank, Road, Temple, Police, Complaint, Mangalore, Treatment, Injured, Kerala.
Satheeshan
കാസര്‍കോട്: കാസര്‍കോട് ബാങ്ക് റോഡില്‍ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിനു സമീപത്തെ ബിന്ദു ജ്വല്ലറിയില്‍ നടന്ന കവര്‍ചാശ്രമത്തില്‍ കാസര്‍കോട് പോലീസ് വധശ്രമത്തിനും കവര്‍ചാശ്രമത്തിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജ്വല്ലറി മാനേജര്‍ കൊറക്കോട്ടെ സതീശന്റെ (55) പരാതിയിലാണ് പോലീസ് കേസെടുത്തത്.

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ജ്വല്ലറി തുറക്കാനെത്തിയ സതീശനെ ജ്വല്ലറിക്കകത്തുണ്ടായിരുന്ന രണ്ടു പേര്‍ തലയ്ക്കടിച്ചു വീഴ്ത്തി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ സതീശന്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജ്വല്ലറിയില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. കവര്‍ചക്കാര്‍ ജ്വല്ലറിക്കകത്തേക്ക് പ്രവേശിക്കാന്‍ ചുമര്‍ തുരന്നുണ്ടാക്കിയ ദ്വാരത്തിലൂടെ പുറത്തേക്ക് കടക്കാന്‍ കഴിയാത്തതിനാലാകാം കവര്‍ചക്കാര്‍ ജ്വല്ലറിക്കകത്ത് കുടുങ്ങിപ്പോയതെന്നാണ് പോലീസ് നിഗമനം.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ജ്വല്ലറി തുറക്കാനെത്തിയ സതീശനു നേരെ അക്രമമുണ്ടായതെന്നും പോലീസ് സംശയിക്കുന്നു. സ്ട്രോങ് റൂമിന്റെ മരപ്പടി തകര്‍ത്ത് അകത്തെത്തിയ മോഷ്ടാക്കള്‍ക്ക് ലോക്ക് തകര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. തലക്കടിയേറ്റ മംഗലാപുരം ആശുപത്രിയില്‍ കഴിയുന്ന സതീശന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സതീശന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

കവര്‍ചാശ്രമം നടന്ന ജ്വല്ലറിയില്‍ നിന്നും ഏതാനും വിരലടയാളങ്ങളും ലഭിച്ചിട്ടുണ്ട്. ജ്വല്ലറിക്കകത്തേക്ക് പോലീസ് ഉള്‍പടെയുള്ളവര്‍ കയറിയതിനാല്‍ മോഷ്ടാക്കളുടെ വിരലടയാളം തിരിച്ചറിയാന്‍ പ്രയാസമായിരിക്കുമെന്നാണ് കരുതുന്നത്.

Keywords: Bindhu Jwellery, Robbery, Murder-attempt, Case, Kasaragod, Bank, Road, Temple, Police, Complaint, Mangalore, Treatment, Injured, Kerala, Bidu jwellery robbery: case against murder attempt and robbery
12:10 pm | 0 comments

യുവാവിനെ ക്രൂരമായി ആക്രമിച്ചു; 2 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

Written By kvarthaksd on 28 Jan 2013 | 2:00 pm

Attack, Youth, Murder-Attempt, Case, Police, House, Bike, Kasaragod, Kerala, Kerala Vartha, Kerala News.
കാസര്‍കോട്: ചെമ്മനാട് ദേളി വളപ്പ് ഹൗസിലെ അബ്ദുര്‍ റഹ്മാന്റെ മകന്‍ ഷെഫീഖ് റഹ്മാനെ (20) യാണ് ക്രൂരമായി അക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അരമങ്ങാനത്തെ ഹുസൈന്‍ ബേളൂരിലെ ദം ഷെരീഫ് എന്നിവര്‍ക്കെതിരെയാണ് പോലീസ് വധശ്രമത്തിന് കേസെടുത്തത്.

ഞായറാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ കൂവത്തൊട്ടിയില്‍ വെച്ചാണ് ഷെഫീഖ് റഹ്മാന്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് അക്രമം നടത്തിയത്. മൂര്‍ച്ഛയേറിയ ആയുധം കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Keywords: Attack, Youth, Murder-Attempt, Case, Police, House, Bike, Kasaragod, Kerala, Kerala Vartha, Kerala News.
2:00 pm | 0 comments

ഗൃ­ഹ­നാഥ­നെ കൊല്ലാന്‍ ശ്ര­മി­ച്ച നി­ര­വ­ധി കേ­സില്‍ പ്ര­തിയായ യു­വാ­വ് അ­റ­സ്റ്റില്‍

Written By kvarthaksd on 16 Jan 2013 | 2:12 pm

Murder-Attempt, Youth, Arrest, Case, Accuse, Injured, Vehicle, Police, Kasaragod, Kerala, Kerala Vartha, Kerala News.
കാസര്‍­കോട്: ഗൃ­ഹ­നാഥ­നെ ക്രൂ­ര­മാ­യി അ­ക്ര­മി­ച്ച് കൊല്ലാന്‍ ശ്ര­മി­ച്ച സം­ഭ­വ­ത്തില്‍ നി­രവ­ധി കേ­സില്‍ പ്ര­തി­യാ യു­വാ­വി­നെ ആ­ദൂര്‍ പോ­ലീ­സ് അ­റ­സ്റ്റു ചെ­യ്തു. പൊ­വ്വല്‍ ജു­മാ­മ­സ്­ജി­ദ് റോ­ഡി­ലെ അ­ബ്ദുല്‍ ഷ­ഫീ­ഖ് എ­ന്ന അ­സ്­ഹ­റി­നെ (23) യാ­ണ് അ­റ­സ്റ്റു ചെ­യ്­ത­ത്.

തി­ങ്ക­ളാഴ്ച വൈ­കി­ട്ട് പൊ­വ്വ­ലി­ലെ അ­ബ്ബാ­സി­നെ­യാ­ണ് (55) ക്രൂ­ര­മാ­യി അ­ക്ര­മി­ച്ചത്. ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ അ­ബ്ബാ­സിനെ ചെ­ങ്ക­ള നാ­യ­നാര്‍ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചി­രി­ക്കെ­യാണ്. ആ­റു മാ­സം മു­മ്പ് ബോ­വി­ക്കാ­നം ടൗ­ണില്‍ സോ­ഡ­ക്കു­പ്പി എ­റി­ഞ്ഞ് നി­രവ­ധി വാ­ഹ­ന­ങ്ങ­ളു­ടെ ചില്ല് ത­കര്‍­ത്ത­തി­ന് അ­സ്­ഹ­റി­നെ പോ­ലീ­സ് നേര­ത്തെ അ­റ­സ്­റ്റു ചെ­യ്­തി­രു­ന്നു.

പൊ­വ്വല്‍ വ­യ­ലില്‍ വെ­ച്ച് ഒ­രു യു­വാ­വി­നെ അ­ക്ര­മി­ച്ച­തട­ക്കം മ­റ്റ് ഏ­താ­നു കേ­സു­ക­ളിലും അ­സ്­ഹര്‍ പ്ര­തി­യാ­ണെ­ന്ന് പോ­ലീ­സ് പ­റഞ്ഞു.

Keywords: Murder-Attempt, Youth, Arrest, Case, Accuse, Injured, Vehicle, Police, Kasaragod, Kerala, Kerala Vartha, Kerala News.
2:12 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories