Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Minister. Show all posts
Showing posts with label Minister. Show all posts

ആരോഗ്യ രംഗം മെച്ചപ്പെടുത്താന്‍ മന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി

Written By kvartha delta on 24 May 2013 | 8:24 pm

കാസര്‍കോട്: കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പൊതു ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മനസിലാക്കാനും പരിഹാര നിര്‍ദേശം സമാഹരിക്കുന്നതിനും വേണ്ടി ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറിന്റെ നേതൃത്വത്തില്‍ ജന സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു.

കാസര്‍കോട് ജില്ലയിലെ പരിപാടി ജൂണ്‍ ഒന്നിന് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വിദ്യാനഗറിലെ തേജസ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ ജനപ്രതിനിധികള്‍, ആരോഗ്യ, ആയുര്‍വേദ, ഹോമിയോ വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാര്‍, ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റു വകുപ്പുകളിലെ ജില്ലാ തല ഓഫീസര്‍മാര്‍ എന്നിവര്‍ സംബന്ധിക്കും.

പൊതു ജനങ്ങളുടെ പരാതികള്‍ മെയ് 28 വരെ ആശുപത്രികളില്‍ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടികളില്‍ നിക്ഷേപിക്കണം. 28 ന് രാവിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ചേരുന്ന യോഗത്തില്‍ പരാതികള്‍ തിട്ടപ്പെടുത്തുകയും 29,30,31 തീയ്യതികളില്‍ അവ ക്രോഡീകരിച്ച് അതത് തലത്തില്‍ പരിഹരിക്കുകയും ചെയ്യും. പരിഹാരം കാണാന്‍ കഴിയാത്തവ ജില്ലാ തലത്തില്‍ പരിഗണിക്കും.
Kasaragod, Press meet, Health, Minister, Kerala, Press Conference, Complaint, V.S. Shivakumar

വാര്‍ത്താസമ്മേളനത്തില്‍ ഡി.എം.ഒ ഡോ. പി. ഗോപിനാഥന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.സി. വിമല്‍ രാജ്, ഡോ. ഇ. മോഹനന്‍, ഡോ. ബി. മുഹമ്മദ് അഷീല്‍, ഡോ. എ.വി സുരേഷ്, ഡോ. എ.കെ രേഷ്മ, എം. രാമചന്ദ്ര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന്‍ എന്നിവര്‍ പരിപാടി വിശദീകരിച്ചു.

Keywords: Kasaragod, Press meet, Health, Minister, Kerala, Press Conference, Complaint, V.S. Shivakumar, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:24 pm | 0 comments

യു.ടി. ഖാദര്‍ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു

Written By kvarthaksd on 18 May 2013 | 12:14 pm

ബാംഗ്ലൂര്‍: മംഗലാപുരം എം.എല്‍.എ. യു.ടി ഖാദര്‍ കര്‍ണാടക മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു. ആരോഗ്യ വകുപ്പാണ് ഖാദറിന് നല്‍കിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ രാജ്ഭവനിലെ ഗസ്റ്റ് ഹൗസില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.  യു.ടി. ഖാദറടക്കം 28 മന്ത്രിമാരാണ് മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്തത്.

Pledge, Minister, Uppala, Congress, National, Kerala News, International News, National News, Gulf News, Health News.ഉപ്പള സ്വദേശിയാണ് യു.ടി. ഖാദര്‍. ബി.ജെ.പി.യിലെ ചന്ദ്രഹാസ് ഉള്ളാളിനെ 29,111 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ യു.ടി. ഖാദര്‍ ഇത്തവണ മംഗലാപുരം എംഎല്‍എയായത്. നേരത്തെ രണ്ടു തവണ അദ്ദേഹം മംഗലാപുരം എംഎല്‍എയായിരുന്നു.

പിതാവ് യു.ടി. ഫരീദിന്റെ മരണത്തെതുടര്‍ന്നാണ് ഖാദര്‍ രാഷ്ട്രീയ രംഗത്തിറങ്ങിയതും പിന്നീട് എം.എല്‍.എ. ആയതും. 2007 ലാണ് ഖാദറിന്റെ മംഗലാപുരം മണ്ഡലത്തിലെ കന്നിജയം. രണ്ട് തവണയായി ആറു കൊല്ലം അദ്ദേഹം നിയമസഭയെ പ്രതിനിധീകരിച്ചു.
Keywords: Pledge, Minister, Uppala, Congress, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:14 pm | 0 comments

പോലീസുകാരെ പക്ഷപാതികളാക്കുന്നത് രാഷ്ട്രീയക്കാര്‍: മന്ത്രി വേണുഗോപാല്‍

Written By kvartha delta on 11 May 2013 | 7:12 pm

കാഞ്ഞങ്ങാട്: പോലീസുകാരെ പക്ഷവാദികളാക്കിമാറ്റുന്നത് രാഷ്ട്രീയക്കാരാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. കേരള പോലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ശനിയാഴ്ച രാവിലെ പടന്നക്കാട് ബേക്കല്‍ ക്ലബില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റാന്വേഷണ മികവില്‍ കേരള പോലീസ് രാജ്യത്തിന് തന്നെ മാതൃകയാണ്. ദേശീയ അന്വേഷണ ഏജന്‍സികള്‍ ഏറ്റെടുത്ത പ്രമാദമായ ഒട്ടേറെ കേസുകളുടെ അന്തിമ റിപോര്‍ട്ടുകള്‍ നേരത്തെ കേരള പോലീസ് അന്വേഷിച്ച് തയ്യാറാക്കിയ റിപോര്‍ട്ടുകള്‍ക്ക് സമാനമാണെന്ന് നിരവധി തവണ തെളിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊലപാതകമായാലും മോഷണങ്ങളായാലും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പ് വരുത്തുന്ന കൃത്യതയുള്ള അനേ്വഷണ റിപോര്‍ട്ടുകളാണ് മിക്ക കേസുകളിലും പോലീസ് കോടതിക്ക് നല്‍കുന്നത്. പക്ഷെ പ്രതികളെ അന്തിമമായി രക്ഷപ്പെടുത്താന്‍ ഗൂഢനീക്കം നടത്തുന്ന ചില പുഴുക്കുത്തുകളും പോലീസ് സേനയിലുണ്ട്. ഇത്തരക്കാര്‍ക്ക് യാതൊരു പരിഗണനയും അസോസിയേഷനോ മേലുദേ്യാഗസ്ഥരോ നല്‍കരുതെന്നും മന്ത്രി പറഞ്ഞു.
Kanhangad, Police, Minister, Minister K.C.Venugopal, Kerala, Kasaragod, Kerala Police Association

പോലീസുകാരുടെ സംതൃപ്തമായ സേവന ജീവിതം ഉറപ്പുവരുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രതജ്ഞാബദ്ധമാണെന്നും യു.ഡി.എഫ്. സര്‍ക്കാര്‍ പോലീസുകാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു നല്‍കിവരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നക്‌സല്‍ ഭീഷണിയടക്കമുള്ള വിധ്വംസക പ്രവര്‍ത്തകരുടെ പിടിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ കേരള പോലീസിന്റെ ധീരമായ നടപടികളും നിലപാടുകളുമാണ് ഇടയാക്കിയത്. ഇഛാശക്തിയോടെയുള്ള പ്രവര്‍ത്തനം പോലീസ് നടത്തിയില്ലായിരുന്നുവെങ്കില്‍ കേരളം തകര്‍ചയിലേക്ക് നീങ്ങുമായിരുന്നു.

പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ. വാസുദേവന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. എം.എല്‍.എ.മാരായ ഇ ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍, ഡി.സി.സി. പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന്‍, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ടി.പി. രഞ്ജിത്ത്, കല്ലറ ബാലകൃഷ്ണന്‍, പി പ്രവീണ്‍കുമാര്‍, പി.ഡി. ഉണ്ണി, ഡി.വൈ.എസ്.പി. മധുസൂദനന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കെ.വി. രാജീവന്‍ സ്വാഗതവും കെ.വി. കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Keywords: Kanhangad, Police, Minister, Minister K.C.Venugopal, Kerala, Kasaragod, Kerala Police Association, MLA, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

7:12 pm | 0 comments

മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം: കലക്ടറെ കാണാനെത്തിയ ആന്‍മരിയ നിരാശയായി

Written By kvarthaksd on 3 May 2013 | 10:45 pm

കാസര്‍കോട്: മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശ പ്രകാരം കലക്ടറെ കാണാനെത്തിയ വെസ്റ്റ് എളേരി മണ്ഡപത്തെ ബാബു ടി.ജെ. തൈപ്പറമ്പില്‍ - റെസ്സി ബാബു ദമ്പതികളുടെ മകള്‍ ആന്‍മരിയ (എട്ട്) നിരാശയായി മടങ്ങി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സഹായം നിഷേധിക്കപ്പെട്ട ആന്‍മരിയയുടെ മാതാപിതാക്കള്‍ കുട്ടിയോടൊപ്പം ഇക്കഴിഞ്ഞ ഏപ്രില്‍ 23 ന് കാഞ്ഞങ്ങാട്ടു വെച്ചു നടത്തിയ മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ പങ്കെടുത്തിരുന്നു. കലക്ടറെ കണ്ട് കാര്യം ബോധിപ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതു പ്രകാരം വെള്ളിയാഴ്ച രാവിലെ ആന്‍മരിയയെയും എടുത്ത് മാതാപിതാക്കള്‍ കലക്ടറുടെ കനിവ് തേടിയെത്തിയെങ്കിലും നിരാശരായി മടങ്ങിപ്പോവുകയായിരുന്നു.

വെസ്റ്റ് എളേരി പഞ്ചായത്ത് 11 ദുരിത ബാധിത പഞ്ചായത്തുകളില്‍ ഉള്‍പെടുന്നില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നത്. ചികിത്സ നല്‍കാമെന്ന ഉറപ്പ് മാത്രമാണ് കലക്ടര്‍ നല്‍കിയത്. പത്രങ്ങളില്‍ പുതിയ രോഗികളെ കണ്ടെത്താന്‍ ക്യാമ്പ് നടത്തുന്ന വിവരവും അധികൃതരെ അറിയിച്ചെങ്കിലും 11 പഞ്ചായത്തുകളില്‍ മാത്രമാണ് ക്യാമ്പ് നടത്തുന്നതെന്നും പുറത്തുള്ള പഞ്ചായത്തുകളെ ഇതില്‍ ഉല്‍പെടുത്താന്‍ സര്‍ക്കാരില്‍ നിന്നും ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതര്‍ ഇവരെ അറിയിച്ചത്.

2011 ആഗസ്റ്റില്‍ ഹൊസ്ദുര്‍ഗില്‍ വെച്ച് നടന്ന എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ ക്യാമ്പില്‍ പങ്കെടുത്ത ആന്‍ മരിയയ്ക്ക് പെന്‍ഷന്‍ ഉള്‍പെടെയുള്ള ആനൂകൂല്യങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന ബാങ്ക് പാസ് ബുക്കും എ.ടി.എം കാര്‍ഡും ലഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് സാന്ത്വനം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരുന്നില്ല. അതു കൊണ്ടു തന്നെ അക്കൗണ്ടില്‍ ഇതുവരെ പണവും എത്തിയില്ല.

മൂന്ന് തവണയാണ് ആന്‍മരിയയെ അധികാരികള്‍ക്ക് മുന്നില്‍ സഹായ അഭ്യര്‍ത്ഥനയ്ക്കായി  എത്തിച്ചത്. ജനിച്ചത് മുതല്‍ കിടന്ന കിടപ്പിലാണ് ആന്‍മരിയ. തല വളരുന്ന രോഗമാണ് ( ഹൈഡ്രോ സെഫലസ്) ആന്‍മരിയയ്ക്ക് സംഭവിച്ചത്. പല്ലുകള്‍ പൊടിയുകയും കൈകാലുകള്‍ ശോഷിച്ച് ശ്വാസ തടസവും മറ്റും അനുഭവപ്പെടുകയാണ് ചെയ്യുന്നത്. 2011 ലെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പെട്ടുവെങ്കിലും ഇതുവരെ എല്ലാ രോഗികള്‍ക്കും കിട്ടുന്നതു പോലുള്ള സഹായം ആന്‍മരിയയ്ക്ക് ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ 2,000 രൂപ സഹായം കിട്ടിയതല്ലാതെ മറ്റൊരു സഹായവും കിട്ടിയില്ല.

മാസങ്ങള്‍ക്ക് മുമ്പ് മന്ത്രിതല സംഘം എന്‍ഡോസള്‍ഫാന്‍ പ്രശ്‌ന പരിഹാരത്തിന് ജില്ലയിലെത്തിയപ്പോള്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ആന്‍മരിയയുടെ കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 80 ശതമാനം വൈകല്യമുള്ള ആന്‍മരിയയ്ക്ക് സഹായം ലഭിക്കാതിരിക്കാന്‍ വ്യക്തമായ കാരണം നിരത്താന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. ദുരിത ബാധിത പഞ്ചായത്തായ ചീമേനിക്ക് സമീപത്താണ് ഇവര്‍ താമസിച്ചിരുത്. ചീമേനിയുമായി മൂന്ന് കിലോ മീറ്റര്‍ അകലം പോലും പിതാവ് ബാബുവിന്റെ വീടുമായില്ല. ആന്‍മരിയയ്ക്ക് അസുഖം വന്ന ശേഷം കുട്ടിയെ നോക്കാന്‍ മാതാവിന് ഒറ്റയ്ക്ക് കഴിയാത്തത് കൊണ്ടാണ് ഇവര്‍ വെസ്റ്റ് എളേരി മണ്ഡപത്തെ മാതാവിന്റെ വീട്ടിലേക്ക് താമസം മാറിയത്.
Endosulfan, District Collector, Treatment, Camp, Minister, Kasaragod, Kerala, Kerala News

ആന്‍മരിയയുടെ പിതാവ് ബാബുവും മൂത്ത മകള്‍ ആഗ്നസ് ബാബുവും ചീമേനിക്കടുത്ത കമ്പല്ലൂരിലാണ് താമസം. വെസ്റ്റ് എളേരി പഞ്ചായത്തില്‍ നിന്നുള്ള ഏതാനും രോഗികളും നിലവില്‍ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പെടുകയും സഹായം സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആന്‍മരിയയുടെ കാര്യത്തില്‍ അധികൃതരില്‍ നിന്നും അലംഭാവം ഉണ്ടാകുന്നത്. ജില്ല മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പരിധിയില്‍ കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ നേരത്തെ വ്യക്തമാക്കിയത്.

Keywords: Endosulfan, District Collector, Treatment, Camp, Minister, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:45 pm | 0 comments

കൃഷിനാശം നേരിട്ട പ്രദേശങ്ങള്‍ മന്ത്രി കെ.പി.മോഹനന്‍ സന്ദര്‍ശിച്ചു

Written By Kvarthakgd on 28 Apr 2013 | 4:41 pm

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ കൃഷിനാശം സംഭവിച്ച ഹൊസ്ദുര്‍ഗ് താലൂക്കിലെ പ്രദേശങ്ങള്‍ കൃഷി മന്ത്രി കെ.പി.മോഹനന്‍ സന്ദര്‍ശിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ പഞ്ചായ്തത് പ്രസിഡന്റ് പി.പി.ശ്യാമള ദേവി എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം മടിക്കൈ പഞ്ചായത്ത്, പരപ്പ, ബളാംതോട്, കള്ളാര്‍ തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. കൃഷിനാശം നേരിട്ടവര്‍ക്ക് അടിയന്തിര നഷ്ടപരിഹാരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ഹൊസ്ദുര്‍ഗ് താലൂക്കില്‍ മാത്രം 86 വീടുകള്‍ നശിക്കുകയും, പത്ത് കോടി രൂപയുടെ കൃഷിനാശം
Agriculture, Destroy, Place, Visit, Minister K.P.Mohanan, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
സംഭവിക്കുകയും ചെയ്തു. മൂവായിരത്തോളം തെങ്ങുകളും, അയ്യായിരം കവുങ്ങുകളും, ഒരു ലക്ഷം വാഴകളും കാറ്റില്‍ നശിച്ചു.

Keywords: Agriculture, Destroy, Place, Visit, Minister K.P.Mohanan, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:41 pm | 0 comments

ഇന്‍ഡക്ഷന്‍ കുക്കര്‍ തട്ടിപ്പ് നടത്തിയ സംഘത്തെ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് വിട്ടയച്ചു

Written By kvarthaksd on 24 Apr 2013 | 9:52 pm

കാസര്‍കോട്: ഇന്‍ഡക്ഷന്‍ കുക്കറിന്റെ പേരില്‍ കാസര്‍കോട്ടും പരിസരങ്ങളിലും വന്‍ തട്ടിപ്പ് നടത്തിയ സംഘത്തെ സഹകരണ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് വിട്ടയച്ച സംഭവം വിവാദമാകുന്നു. തൃശൂര്‍ സ്വദേശികളായ അഞ്ചു പേരടങ്ങുന്ന സംഘത്തെ ഇക്കഴിഞ്ഞ ഏപ്രില്‍ 20 നാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ താജ് ഹോട്ടലില്‍ നിന്നും കാസര്‍കോട് ടൗണ്‍ പോലീസ് പിടികൂടിയത്.

തട്ടിപ്പിനിരയായവരുടെ പരാതിയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഉപയോഗിച്ചിരുന്ന ചുവന്ന ആള്‍ട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ സ്റ്റഷനിലെത്തിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സഹകരണ മന്ത്രിയുടെ  ഓഫീസില്‍ നിന്നും പി.എ.യുടെ ഫോണ്‍ കോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എത്തിയിരുന്നു. പിടികൂടിയവരെ കേസെടുക്കാതെ വിട്ടയക്കണമെന്നായിരുന്നു ആവശ്യം.

നിരവധി പേര്‍ പരാതിയുമായി സ്റ്റേഷനിലെത്തിയിരുന്നു. പരാതിക്കാരായ ചിലര്‍ക്ക് മാത്രം വാങ്ങിയ തുക മടക്കി നല്‍കി പ്രശ്‌നം അവസാനിപ്പിക്കുകയും പിടിയിലായവരെ വിട്ടയക്കുകയുമായിരുന്നു. നാലു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 12 മണിക്കൂര്‍ വരെ കുക്കര്‍ ഉപയോഗിക്കാന്‍ കഴിയുമെന്നായിരുന്നു പ്രധാന വാഗ്ദാനം. വീടുകളില്‍ ചെന്നാണ് സംഘം ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഓര്‍ഡര്‍ ശേഖരിച്ചിരുന്നത്. ഓര്‍ഡര്‍ ഫോം പൂരിപ്പിച്ച് നല്‍കുമ്പോള്‍ തന്നെ നോണ്‍സ്റ്റിക് പാത്രം സമ്മാനമായി നല്‍കുന്നു.

സാധാരണ ഇന്‍ഡക്ഷന്‍ കുക്കറിന് 3,500 മുതല്‍ 4,000 രൂപയില്‍ താഴെയാണ് വില. എന്നാല്‍ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന മാജിക് ഇന്‍ഡക്ഷന്‍ കുക്കറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നല്‍കുന്ന കുക്കറിന് 7,500 രൂപ മുതല്‍ 8,000 രൂപവരെയാണ് തട്ടിപ്പ് സംഘം വില ഈടാക്കുന്നത്. പ്രധാനമായും വീട്ടമ്മമാരെയാണ് ഇവര്‍ വലയില്‍ വീഴ്ത്തുന്നത്. കാസര്‍കോട്ട് ബീരന്ത് വയല്‍, കോട്ടക്കണി, മീപ്പുഗിരി, കുഡ്‌ലു, കാളിയങ്കാട്, ബദിയഡുക്ക എന്നിവിടങ്ങളില്‍ കുക്കറിന് ഓര്‍ഡര്‍ സ്വീകരിച്ച് പണം വാങ്ങിയിട്ടുണ്ട്. എല്ലാവര്‍ക്കും സാധാരണ ഇന്‍ഡക്ഷന്‍ കുക്കര്‍ നല്‍കി സംഘം സ്ഥലം വിടുകയാണ് ചെയ്യുന്നത്.

ആദ്യം കുക്കര്‍ 12 മണിക്കൂര്‍ ചാര്‍ജ് ചെയ്ത് വെക്കണമെന്നും സംഘം നിര്‍ദേശിക്കുന്നുണ്ട്. ഇത്രയും സമയത്തിനകം സംഘത്തിന് തട്ടിപ്പ് നടത്തി സ്ഥലം വിടാന്‍ ധാരാളമായിരിക്കും. സംഘത്തിന്റെ തട്ടിപ്പിനെ കുറിച്ച് പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് മന്ത്രിയുടെ ഓഫീസില്‍ നിന്നും ഇടപെടല്‍ ഉണ്ടായത്.

100 ഇന്‍ഡക്ഷന്‍ കുക്കര്‍ ഓര്‍ഡര്‍ ചെയ്തതിന്റെ രേഖകള്‍ പോലീസിന് ലഭിച്ചിരുന്നു. ഒരു സ്ഥലത്ത് തട്ടിപ്പ് നടത്തുന്ന സംഘം അവിടെ നിന്ന് മുങ്ങി മറ്റൊരു സ്ഥലത്ത് തട്ടിപ്പിനിറങ്ങുകയാണ് രീതി. തൃശൂരിലും സംഘത്തിന്റെ തട്ടിപ്പ് അരങ്ങേറിയതായി വിവിരമുണ്ട്. ലോട്ടസ് എന്ന പ്രമുഖ ഇന്‍ഡക്ഷന്‍ കുക്കര്‍ നിര്‍മാണ കമ്പനിയുടെ പേരിലാണ് തട്ടിപ്പ് അരങ്ങേറുന്നത്. മെയ്ഡ് ഇന്‍ ജര്‍മനി എന്നാണ് ഇവരുടെ കയ്യിലുള്ള സാമ്പിള്‍ കുക്കറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു വര്‍ഷത്തെ വാറണ്ടിയും രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതിയുള്ള സമയത്ത് മാത്രം ഉപയോഗിക്കുന്ന ഇന്‍ഡക്ഷന്‍ കുക്കറാണ് മിക്ക കമ്പനികളും വിപണിയില്‍ എത്തിച്ചിട്ടുള്ളത്. ഇതു മുതലെടുത്താണ് ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന കുക്കറെന്ന് പറഞ്ഞ് വ്യാപകമായ തട്ടിപ്പ് സംഘം നടത്തിവരുന്നത്.

പരാതിയുള്ളവരില്‍ നിന്നും വാങ്ങിയ തുക തിരിച്ചു നല്‍കിയതിനാലും ആരും രേഖാമൂലം പരാതി നല്‍കാന്‍ തയ്യറാകാത്തതിനാലും സംഘത്തെ വിട്ടയച്ചുവെന്നാണ് കാസര്‍കോട് ടൗണ്‍ പോലീസിന്റെ വിശദീകരണം.

Fraud, Arrest, Police, Minister, Case, Office, Police-Station, Kasaragod, Kerala, Badiyadukka, Kerala News, International News, National News.
ഇന്‍ഡക്ഷന്‍ കുക്കറുമായി പിടിയിലായ കാര്‍ 
Fraud, Arrest, Police, Minister, Case, Office, Police-Station, Kasaragod, Kerala, Badiyadukka, Kerala News, International News, National News.

Fraud, Arrest, Police, Minister, Case, Office, Police-Station, Kasaragod, Kerala, Badiyadukka, Kerala News, International News, National News.

Fraud, Arrest, Police, Minister, Case, Office, Police-Station, Kasaragod, Kerala, Badiyadukka, Kerala News, International News, National News.

Keywords: Fraud, Arrest, Police, Minister, Case, Office, Police-Station, Kasaragod, Kerala, Badiyadukka, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

9:52 pm | 0 comments

തുറമുഖ വികസനത്തിന് മാരിടൈംബോര്‍ഡും പോളിസിയും ഉടന്‍: മന്ത്രി കെ. ബാബു

Written By kvartha delta on 18 Apr 2013 | 6:14 pm

കാസര്‍കോട്: സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസനത്തിനായി മാരിടൈംബോര്‍ഡും മാരിടൈം പോളിസിയും ഉടന്‍ നടപ്പാക്കുമെന്ന് തുറമുഖ-ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു പ്രസ്താവിച്ചു. കാസര്‍കോട് തുറമുഖ ഓഫീസ് കെട്ടിടത്തിന്റെയും സ്റ്റാഫ് കോട്ടേഴ്‌സിന്റെയും ശിലാസ്ഥാപനം വ്യാഴാഴ്ച രാവിലെ കാസര്‍കോട് തുറമുഖ ഓഫീസ് പരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാരിടൈംബോര്‍ഡ് രൂപീകരണത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭ്യമാക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഉടന്‍തന്നെ രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. മാറിടൈം ബോര്‍ഡിന് അനുബന്ധമായാണ് മാരിടൈംപോളിസി നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. റോഡ് ഗതാഗതത്തേക്കാള്‍ ചെലവ് കുറഞ്ഞതാണ് ജലഗതാഗതം.
Minister, K. Babu, N.A.Nellikunnu, C.T Ahmmed Ali, Kasaragod, Kerala, Staff

കൊല്ലത്തുനിന്ന് കൊച്ചിയിലേക്ക് കണ്ടൈനറുകള്‍ കൊണ്ടുപോകുന്ന പദ്ധതി അടുത്തമാസം ആരംഭിക്കും. ഇതിന് സര്‍ക്കാര്‍ സബ്‌സിസി അനുവദിക്കും. സംസ്ഥാനത്ത് തുറമുഖങ്ങളുടെ വികസനം രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കും. ആദ്യഘട്ടത്തില്‍ വിഴിഞ്ഞം, കൊല്ലം, ബേപ്പൂര്‍, ആഴീക്കല്‍ എന്നിവയുടെയും രണ്ടാംഘട്ടത്തില്‍ കാസര്‍കോട് ഉള്‍പെടെയുള്ളവയുടെയും വികസനപ്രവര്‍ത്തനങ്ങള്‍ നടത്തും. തുറമുഖ വികസനങ്ങളോടനുബന്ധിച്ച് അവിടേക്കുള്ള റോഡുകളുടെ വികസനവും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട് തുറമുഖ വികസനത്തിന് ഹാര്‍ബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 224 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. കാസര്‍കോട് പാക്കേജില്‍ ഉള്‍പെടുത്തി വേറേയും ഫണ്ടുകള്‍ അനുവദിക്കും. ചരിത്രപരമായ ഏറെ പ്രത്യേകതകളുള്ള പ്രദേശമാണ് കാസര്‍കോട് അഴിമുഖമെന്ന് ഇവിടെ ഒരു തുറമുഖം യാഥാര്‍ത്ഥ്യമാകേണ്ടത് ചരിത്രപരമായ ഒരാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് തുറമുഖ ഓഫീസ് കെട്ടിടത്തിനും സ്റ്റാഫ് കോര്‍ട്ടേഴ്‌സിനും വേണ്ടി രണ്ട് കോടി 36 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. 18 മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് കാരാര്‍ ഏറ്റെടുത്ത കിറ്റ്‌കോ എന്ന സ്ഥാപനത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടൂറിസത്തിന് ഏറെ സാധ്യതയുള്ള പ്രദേശമാക്കി കാസര്‍കോടിനെ മാറ്റിയെടുക്കുന്ന കാര്യവും സര്‍ക്കാറിന്റെ പരിഗണയിലുണ്ടെന്ന് മന്ത്രി ചടങ്ങില്‍ അധ്യക്ഷനായിരുന്ന എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യുടെ പരാമര്‍ശത്തിന് മറുപടിയായി പറഞ്ഞു.

തുറമുഖ ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ചടങ്ങില്‍ സ്വാഗതം പറഞ്ഞു. നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, മുന്‍ മന്ത്രി സി.ടി. അഹ്മദലി, നഗരസഭാ കൗണ്‍സിലര്‍മാരായ എ. അബ്ദുര്‍ റഹ്മാന്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ജില്ലാ പോര്‍ട്ട് ഡ്രഡ്ജിംഗ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഹനീഫ നെല്ലിക്കുന്ന്, കെ.വി. ഗംഗാധരന്‍, എസ്. സോമന്‍ എന്നിവര്‍ പ്രസംഗിച്ചു. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ജിനേഷ് മാടങ്കട നന്ദിപറഞ്ഞു.

Keywords: Minister, K. Babu, N.A.Nellikunnu, C.T Ahmmed Ali, Kasaragod, Kerala, Staff, Maritime board and policy for port development, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:14 pm | 0 comments

ജില്ലയില്‍ 11 മന്ത്രിപ്പട; നേതാക്കളുടെ പട വേറെയും

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വ്യാഴാഴ്ച എത്തുന്നത് രണ്ട് കേന്ദ്ര മന്ത്രിമാരടക്കം 11 മന്ത്രിപ്പട. നേതാക്കളുടെ പട വേറെയുമുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, സംസ്ഥാന മന്ത്രിമാരായ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്, റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്, ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍, ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു, സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ്, ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍, കൃഷി മന്ത്രി കെ.പി. മോഹനന്‍ തുടങ്ങിയവരാണ് വ്യാഴാഴ്ച ജില്ലയിലെത്തുന്നത്.

രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രയില്‍ പങ്കെടുക്കാനാണ് കൃഷി മന്ത്രി കെ.പി. മോഹനന്‍ ഒഴികെയുള്ളവര്‍ എത്തുന്നത്. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. ബാബു, എ.പി. അനില്‍കുമാര്‍, കെ.പി. മോഹനന്‍ എന്നിവര്‍ക്ക് വിവിധ ഔദ്യോഗിക പരിപാടികളുമുണ്ട്. ഇതുകൂടാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും റവന്യു മന്ത്രിയും മറ്റും പങ്കെടുക്കുന്ന വരള്‍ചാ ദുരിതാശ്വാസ യോഗവും കാസര്‍കോട് കലക്‌ട്രേറ്റില്‍ ഉച്ചയ്ക്ക് നടക്കും.

കൃഷി മന്ത്രി കെ.പി. മോഹനനും ബന്ധപ്പെട്ട മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗവും നടക്കുന്നുണ്ട്. മന്ത്രിമാരെ കൂടാതെ കേരളത്തിന്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്രി, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, കെ.പി.സി.സിയുടെ മുഴുവന്‍ ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, വിവധ പോഷക സംഘടനകളുടെ പ്രസിഡന്റുമാര്‍ അടക്കമുള്ള നേതാക്കളുടെ വന്‍ പടയും കാസര്‍കോട്ടെത്തിയിട്ടുണ്ട്. കെ.പി.സി.സിയുടെ മുഴുവന്‍ ഭാരവാഹികളും ഒരു മാസം നീണ്ടു നില്‍ക്കുന്ന കേരളയാത്രയിലെ സ്ഥിരാംഗങ്ങളാണ്.
Oommen-chandy-&-Ramesh-Chennithala, KPCC President, CM, Kerala Yathra
Keywords: Kasaragod, Minister, Ramesh-Chennithala, Oommen Chandy, Minister Thiruvanchoor Radhakrishnan, Minister K.C Joseph, A.P.Anilkumar, Kasaragod, Kerala, KPCC, Congress, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:25 am | 0 comments

മഞ്ചേശ്വരം ഹാര്‍ബറിനു 40 കോടി; തീരദേശ റോഡ് വികസനത്തിനു 50 കോടി

Written By Kvarthakgd on 12 Apr 2013 | 8:18 pm

കാസര്‍കോട്: ജില്ലയുടെ സമഗ്ര പുനരുദ്ധാരണ പാക്കേജ് പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് 108 കോടി രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഫിഷറീസ്-എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബു പ്രസ്താവിച്ചു. വിലയ പറമ്പ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിന്റെ ഓഫീസ് കെട്ടിടം ഇടയിലക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഫിഷറീസ് മേഖലയിലെ റോഡ് വികസന പദ്ധതികള്‍ക്ക് മാത്രമായി 50 കോടി രൂപ ചെലവഴിക്കും. മഞ്ചേശ്വരം ഹാര്‍ബര്‍ നിര്‍മാണത്തിനു 40 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. രാമന്തളി-തൃക്കരിപ്പൂര്‍ കടപ്പുറം പാലം നബാര്‍ഡ് സഹയത്തോടെ നിര്‍മിക്കും. മത്സ്യ സഹകരണ സംഘങ്ങള്‍ക്ക് 15 ലക്ഷം രൂപ വരെയും വ്യക്തികള്‍ക്ക് 75000 രൂപവരെയും പലിശ രഹിത വായ്പ അനുവദിക്കും. ഈ പദ്ധതി അനുസരിച്ച് മത്സ്യഫെഡ് ഒരു വര്‍ഷം 150 കോടി രൂപ വായ്പ വിതരണം ചെയ്യും. ഇതിനുളള സാമ്പത്തിക സഹായം എന്‍.എം.ഡി.എഫ്.എസ്, എന്‍.ഡിഎഫ് സിയില്‍ നിന്നും ലഭ്യമാക്കും.

ചടങ്ങില്‍ വലിയപറമ്പ മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് ടി.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് എം.ഡി.എസ്. അജയന്‍ മൈക്ക്രോഫിനാന്‍സ് സഹായധനം വിതരണം ചെയ്തു. സംഘം ഡയറക്ടര്‍ പി.പി. ഭരതന്‍, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ. സിന്ധു ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. പത്മനാഭന്‍, മത്സ്യഫെഡ് ജില്ലാമാനേജര്‍ കെ. വനജ, പഞ്ചായത്ത് മെമ്പര്‍ കെ. സുലോചന തീരദേശ വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ യു.എസ്. ബാലന്‍ ഫിഷറീസ് കടാശ്വാസ കമ്മിറ്റി അംഗം ആര്‍. ഗംഗാധരന്‍ വിവിധ മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റുമാരായ കെ.വി. ഗംഗാധരന്‍ (തൃക്കരിപ്പൂര്‍ കടപ്പുറം), വി.വി. ഉത്തമന്‍ (പടന്നകടപ്പുറം), ഇ.എം. ആനന്ദവല്ലി (തൃക്കരിപ്പൂര്‍ വനിതാസംഘം). കെ. ബാലകൃഷ്ണന്‍ ( കാടംങ്കോട്). രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്‍മാരായ സി.കെ. ശ്രീധരന്‍ പി. കുഞ്ഞിക്കണ്ണന്‍, കെ. വെളുത്തമ്പു, ക്ലസ്റ്റര്‍ പ്രൊജക്ട് ഓഫീസര്‍ കെ.എച്ച്. ഷെരീഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സഹകരണ സംഘം സെക്രട്ടറി കെ.വി. കുഞ്ഞിക്കണ്ണന്‍ സ്വാഗതവും സംഘം ഡയറക്ടര്‍ പി.ബാലന്‍ നന്ദിയും പറഞ്ഞു.

Manjeshwaram, Harber, Fund, Road, Development, Work, Minister K.Babu, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
വലിയപറമ്പ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിന്റെ ഓഫീസ് കെട്ടിടം ഫിഷറീസ് വകപ്പ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യുന്നു.
ഒരിയര-അംബേദ്കര്‍ കോളനി റോഡ് ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ(തൃക്കരിപ്പൂര്‍)അധ്യക്ഷത വഹിച്ചു. ഇടയിലക്കാട് വലിയപറമ്പ് മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം ഓഫീസ് കെട്ടിടവും മന്ത്രി ഉദ്ഘാടനം ചെയ്തു.

Keywords: Manjeshwaram, Harber, Fund, Road, Development, Work, Minister K.Babu, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:18 pm | 0 comments

മന്ത്രി കെ.ബാബു വെള്ളിയാഴ്ച കാസര്‍കോട്ട്

Written By kvarthapressclub on 11 Apr 2013 | 6:00 pm

കാസര്‍കോട്: ഫിഷറീസ്-എക്‌സൈസ് മന്ത്രി കെ.ബാബു വെള്ളിയാഴ്ച കാസര്‍കോട് നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും.രാവിലെ 11.30 ന് ഇടയിലക്കാട് വലിയ പറമ്പ് മത്സ്യത്തൊഴിലാളി വികസന സഹകര സംഘം ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യും. 12 മണിക്ക് തൃക്കരിപ്പൂര്‍ സി.ആര്‍.സി ക്ലബ് ഉദ്ഘാടനം.

 K.Babu, Excise,Fisheries, Programme,Minister, Kasaragod, Office, Building, Inauguration, Kerala, Kerala News,12.30 ന് കന്നുവീട് കടപ്പുറം തൃക്കരിപ്പൂര്‍ മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം ഓഫീസ് കെട്ടിടം ഉദ്ഘാടനം. ഒരുമണിക്ക് പടന്ന കടപ്പുറം ഫിഷറീസ് എച്ച്.എസ്.എസ്. കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം. തുടര്‍ന്ന് രണ്ടുമണിക്ക് തൃക്കരിപ്പൂര്‍ ഒരിയര അംബേദ്കര്‍ റോഡ് ഉദ്ഘാടനം എന്നിവ അദ്ദേഹം നിര്‍വഹിക്കും.

Keywords: K.Babu, Excise,Fisheries, Programme,Minister, Kasaragod, Office, Building, Inauguration, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:00 pm | 0 comments

ആട് ഗ്രാമം പദ്ധതി സബ്‌സിഡി മന്ത്രി വിതരണം ചെയ്തു

Written By Kvarthakgd on 5 Apr 2013 | 4:38 pm

കാസര്‍കോട്: കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്‍ ആട് ഗ്രാമം സബ്‌സിഡി വിതരണവും ബഡ്‌സ് ഉപജീവന പദ്ധതി സഹായ വിതരണവും പഞ്ചായത്ത് സാമൂഹ്യനീതിവകുപ്പ് മന്ത്രി എം.കെ.മുനീര്‍ നിര്‍വഹിച്ചു.

ചെങ്കള സി.എച്ച്.മുഹമ്മദ്‌കോയ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി,.ഇ.അബ്ദുല്ല, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.മുംതാസ് ഷുക്കൂര്‍, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ചായിന്റടി, എം.സി.ഖമറുദ്ദീന്‍, എന്‍.എ.ഖാലിദ്, ഹസീനാ താജുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ആട്ഗ്രാമം പദ്ധതി സബ്‌സിഡി പഞ്ചായത്ത് പ്രസിഡന്റ് എ.വി.രമണി ഏറ്റുവാങ്ങി. വെസ്റ്റ് എളേരി പഞ്ചായത്തിനുളള സബ്‌സിഡിയും ചടങ്ങില്‍ വിതരണം ചെയ്തു. പുല്ലൂര്‍-പെരിയ, എണ്‍മകജെ ബഡ്‌സ്‌കൂളുകളില്‍ തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്ന 18.70 ലക്ഷം രൂപയുടെ സബ്‌സിഡി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ.അരവിന്ദാക്ഷന്‍, കെ.എസ്.സോമശേഖര എന്നിവര്‍ സ്വീകരിച്ചു.
Minister M.K.Muneer, Adugramam, Project, Distribution, Changala, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കുടുംബശ്രീ ജില്ലാ മിഷന്റെ ആട് ഗ്രാമം പദ്ധതി സബ്‌സിഡി പഞ്ചായത്ത് വകുപ്പ് മന്ത്രി എം.കെ.മുനീര്‍ ചെങ്കളയില്‍ വിതരണം ചെയ്യുന്നു.
കുടുംബശ്രീയുടെ ഊര്‍ജശ്രീ കലാജാഥ ടീം അംഗങ്ങളേയും മീനയുടെ ലോകം റേഡിയോ ക്വിസ് പ്രോഗ്രാം വിജയിക്കുളള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.എ.അബ്ദുല്‍ മജീദ് സ്വാഗതവും ചെങ്കള ഗ്രാമപഞ്ചായത്ത് സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി സമീര്‍ നന്ദിയും പറഞ്ഞു.

Keywords: Minister M.K.Muneer, Adugramam, Project, Distribution, Changala, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:38 pm | 0 comments

എന്‍ഡോസള്‍ഫാന്‍: നബാര്‍ഡ് പദ്ധതികള്‍ക്ക് ബോവിക്കാനത്ത് ഉജ്ജ്വല തുടക്കം

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലകളില്‍ നബാര്‍ഡ് നടപ്പിലാക്കുന്ന 200 കോടി രൂപയുടെ പ്രവര്‍ത്തി ഉദ്ഘാടനവും എന്‍ഡോസള്‍ഫാന്‍ പ്രതിരോധ സന്ദേശ റാലിയും ബോവിക്കാനത്ത് നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രൗഢമായ ചടങ്ങില്‍ നടന്നു. വെള്ളിയാഴ്ച രാവിലെ നടന്ന പരിപാടി പഞ്ചായത്ത് - സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീറും കൃഷി മന്ത്രി കെ.പി. മോഹനനും ചേര്‍ന്ന് ഉദ്ഘടനം ചെയ്തു. കാസര്‍കോട്ട് ഒരുപാട് വികസനങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന സംരഭമാണ് ഇതെന്ന് ഇരുവരും ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ഒരുജില്ലയില്‍ മാത്രം നബാര്‍ഡ് ഇത്രയും പണം വിനിയോഗിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും മന്ത്രിമാര്‍ പറഞ്ഞു. പദ്ധതികളുടെ നടത്തിപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണെന്നും അതിന് എല്ലാ വിഭാഗം ജനങ്ങലുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു. വിവിധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും ഇടപെടലുകള്‍ മൂലമാണ് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞതെന്നും മുനീറും മോഹനനും കൂട്ടിച്ചേര്‍ത്തു.
Minister M.K. Muneer, inauguration, Endosulfan, Minister K.P Mohan, N.A.Nellikunnu, K.Kunhiraman MLA, Bovikanam,  Kerala, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, NABARD
ബോവിക്കാനത്ത് എന്‍ഡോസള്‍ഫാന്‍ ദുരിബാധിതര്‍ക്കുളള നബാര്‍ഡ് പദ്ധതികളുടെ ജില്ലാതല പ്രവൃത്തി ഉദ്ഘാടനം മന്ത്രിമാരായ കെ.പി.മോഹനനും എം.കെ.മുനീറും നിര്‍വഹിക്കുന്നു.
ചടങ്ങില്‍ പി. കരുണാകരന്‍ എം.പി. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. നബാര്‍ഡ് എ.ജി.എം. എന്‍. ഗോപാലന്‍ പദ്ധതി വിശദീകരിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. ന്യൂസ് ലെറ്റര്‍ പ്രകാശനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ റിഹാബ് ലിറ്റേഷന്‍ അസിസ്റ്റന്‍ഡ് സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ ഡോ. മുഹമ്മദ് അഷീല്‍ ഏറ്റുവാങ്ങി. കോണ്‍കോട് സി.ഡി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഡെപ്യൂട്ടി കലക്ടര്‍ പി.കെ. സുധീര്‍ ബാബുവിന് നല്‍കി പ്രകാശനം ചെയ്തു.

എം.എല്‍.എമാരായ പി.ബി. അബ്ദുര്‍ റസാഖ്, ഇ. ചന്ദ്രശേഖരന്‍, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി സ്വാഗതവും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം. പ്രദീപ് നന്ദിയും പറഞ്ഞു. നാരായണന്‍ പേരിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുളിയാര്‍ ബഡ്‌സ് സ്‌കൂളിലെ കുട്ടികളുടെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്. ഉദ്ഘാടനത്തിന് മുന്നോടിയായി മൃഗാശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച് നഗരംചുറ്റി ഘോഷയാത്രയും ഉണ്ടായിരുന്നു.

Keywords: Minister M.K. Muneer, inauguration, Endosulfan, Minister K.P Mohan, N.A.Nellikunnu, K.Kunhiraman MLA, Bovikanam,  Kerala, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, NABARD
12:58 pm | 0 comments

എല്ലാ മതങ്ങളുടേയും പൂര്‍വികര്‍ ഹിന്ദുക്കള്‍: ആര്യാടന്‍ മുഹമ്മദ്

Written By kvarthapressclub on 25 Mar 2013 | 7:06 pm

Aryadan Muhammed, Muslim, Kasaragod, Minister, Poochakadu, Pallikara, Panchayath, President, Kannur University, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

കാസർകോട്: ലോകത്ത് ആദ്യമുണ്ടായ സംസ്‌കാരം ഹൈന്ദവ സംസ്‌കാരമാണെന്നും മുസ്ലീംങ്ങളുടെയും ക്രിസ്ത്യാനികളുടെയും പൂര്‍വികര്‍ ഹിന്ദുക്കളാണെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്.

ബേക്കല്‍ അരവത്ത് മട്ടൈങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രത്തില്‍ പൂരമഹോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ആര്യാടന്‍ ഹൈന്ദവ സംസ്‌കാരത്തെക്കുറിച്ച് വാചാലനായത്.

സഹിഷ്ണുതയുടെ മതമാണ് ഹിന്ദുമതം. മറ്റു മതങ്ങളെ, സ്വീകരിച്ച പാരമ്പര്യമാണ് ഹിന്ദുമതത്തിനുള്ളത്. ഇന്ത്യയില്‍ മതപരിവര്‍ത്തനത്തിലൂടെ ക്രിസ്ത്യാനികളും മസ്ലീംങ്ങളും ഉണ്ടായത് ഈ സഹിഷ്ണതയുടെ ഭാഗമായിട്ടാണ്.

Aryadan Muhammed, Muslim, Kasaragod, Minister, Poochakadu, Pallikara, Panchayath, President, Kannur University, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

എട്ടാം നുറ്റാണ്ടിലാണ് അറബികള്‍ വന്നത്. അതിനുശേഷമാണ് മുസ്ലീംങ്ങള്‍ ഉണ്ടായത്. എന്നാല്‍ ഇതിനും എത്രയോ വര്‍ഷം മുമ്പും ഭൂമിയില്‍ ജനസമൂഹം ഉണ്ടായിരുന്നു. അവര്‍ ഹിന്ദുക്കളായിരുന്നു. എന്റെ പൂര്‍വികര്‍ ഹിന്ദുക്കളാണ്.

ഇത് തന്നെയാണ് മറ്റ് മുസ്ലീംങ്ങളുടെയും ക്രിസ്ത്യാനികളുടെയും പാരമ്പര്യം. ഇന്ന് മതമാണെന്ന് പറയുന്നുണ്ടെങ്കിലും ഹിന്ദുത്വം മതമല്ല. സംസ്‌കാരമാണ്. ഹിന്ദുത്വത്തെ നശിപ്പിക്കാന്‍ സാധ്യമല്ലെന്നും ലോകം നിലനില്‍ക്കുവോളം ഹിന്ദു സംസ്‌കാരം നിലനില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

കാന്‍സര്‍ രോഗത്തിന് മരുന്ന് കണ്ടെത്തിയ നാഗരത്‌നഹെബ്ബാറിനെയും, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എസ്.സിക്ക് ബോട്ടണി പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ എ. സൗമ്യ എന്നിവരെയും ചടങ്ങില്‍ വെച്ച് മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.

Aryadan Muhammed, Muslim, Kasaragod, Minister, Poochakadu, Pallikara, Panchayath, President, Kannur University, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഉദുമ എം.എല്‍.എ  കെ. കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുന്നൂച്ചി കുഞ്ഞിരാമന്‍, അഡ്വക്കേറ്റ് സി.കെ ശ്രീധരന്‍, മടിക്കൈ കമ്മാരന്‍, തച്ചങ്ങാട് ബാലകൃഷ്ണന്‍, ഡോ.നാഗരത്‌നഹെബ്ബാര്‍, എം.കരുണാകരന്‍, കെ.ഗോപാലകൃഷ്ണന്‍, പി.ശിവാനന്ദന്‍ മാസ്റ്റര്‍, കെ.ജെ.കുഞ്ഞികൃഷ്ണന്‍, സി.എച്ച്.നാരായണന്‍, സത്യന്‍ പൂച്ചക്കാട്, അബൂബക്കര്‍ മവ്വല്‍, എ.കോരന്‍, പി.ദാമോദരന്‍, കെ.സമാജ് ബാബു, എം. ധനലക്ഷ്മി, സൗമ്യ എന്നിവര്‍ സംസാരിച്ചു. ക്ഷേത്രം പ്രസിഡണ്ട്, കെ.ശിവരാമന്‍ സ്വാഗതവും, ജനറല്‍ സെക്രട്ടറി എ.ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

Keywords: Aryadan Muhammed, Muslim, Kasaragod, Minister, Poochakadu, Pallikara, Panchayath, President, Kannur University, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:06 pm | 2 comments

മന്ത്രിമാരുടെ പേരിനൊപ്പം 'എ' എന്ന ഇനീഷ്യല്‍ ചേര്‍ക്കേണ്ട ഗതികേടില്‍: ഉഴവൂര്‍ വിജയന്‍

 Minister, Oommen Chandy, Committee, Sex-Racket, Collectorate, March, Govt.College, Kasaragod, Kerala, Kerala News.

കാസര്‍കോട്: യു.ഡി.എഫിലെ ചില മന്ത്രിമാരുടെ പേരിനൊപ്പം 'എ' എന്ന ഇനിഷ്യല്‍ ചേര്‍ക്കേണ്ട ഗതികേടിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അഭിപ്രായപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്‌ട്രേറ്റ് മാര്‍ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിമാരില്‍ ചിലര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാരുടെ പേരിനു മുന്നില്‍ 'എ' എന്ന് ചേര്‍ക്കണമെന്ന് അദ്ദേഹം പരിഹസിച്ചത്. യു.ഡി.എഫ് ഭരണത്തില്‍ പെണ്‍വാണിഭക്കാരെയും ഗുണ്ടകളെയും കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുകയാണ്. നാറിയ ഭരണത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വഴി നടക്കാന്‍ കഴിയുന്നില്ല. ഇതൊന്നും അറിയാതെ മുഖ്യമന്ത്രി ഭരണം നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ്.

വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ വലയുകയാണ്. വിലക്കയറ്റം തടയുക, കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന നയം തിരുത്തുക, പീഡനവും ഗുണ്ടാരാജും അരങ്ങുവാഴുന്ന ക്രമസമാധാന തകര്‍ച പരിഹരിക്കുക, കേരളത്തെ ഇരുട്ടിലാക്കുന്ന വൈദ്യുതി നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എല്‍.ഡി.എഫ് മാര്‍ച് സംഘടിപ്പിച്ചത്.

കാസര്‍കോട് ഗവ കോളജ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച് കലക്‌ട്രേറ്റിന് സമീപമെത്തി ബി.സി റോഡില്‍ ധര്‍ണയോടെ സമാപിച്ചു. കെ.പി സതീഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി. രാഘവന്‍ സ്വാഗതം പറഞ്ഞു. എ.കെ നാരായണന്‍, കമലാ സദാനന്ദന്‍, അനന്ദന്‍ നമ്പ്യാര്‍, ഹരീഷ് ബി. നമ്പ്യാര്‍, അസീസ് കടപ്പുറം, പി.പി കുഞ്ഞിരാമന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

 Minister, Oommen Chandy, Committee, Sex-Racket, Collectorate, March, Govt.College, Kasaragod, Kerala, Kerala News.

Keywords: Minister, Oommen Chandy, Committee, Sex-Racket, Collectorate, March, Govt.College, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:02 pm | 0 comments

ഈപോക്ക് എപ്പോഴായാലും നില്‍ക്കാം; എങ്കിലും ലക്ഷ്യം ജനസേവനം: ആര്യാടന്‍

Written By Kvartha Alpha on 24 Mar 2013 | 10:02 pm

കാഞ്ഞങ്ങാട്: ഈ പോക്ക് എപ്പോള്‍ നില്‍ക്കുമെന്ന് പറയാന്‍ കഴിയില്ലെങ്കിലും നില്‍ക്കുന്നത് വരെ മെച്ചപ്പെട്ട സേവനം നാട്ടുകാര്‍ക്ക് നല്‍കുക എന്നതാണ് യു.ഡി.എഫ്. സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് ഗതാഗത-വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് സബ് ഡിപ്പോ ഞായറാഴ്ച വൈകുന്നേരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്ന മന്ത്രി.

സര്‍ക്കാറിനും കെ.എസ്.ആര്‍.ടി.ക്കും നിലവിലുള്ള പ്രതിസന്ധി ഉദ്ദേശിച്ചുള്ള മന്ത്രിയുടെ പരാമര്‍ശം ആളുകള്‍ക്ക് ഏറെ ബോധിക്കുകയും ചെയ്തു. 80 കോടി രൂപ പ്രതിമാസം നഷ്ടംസഹിച്ചുകൊണ്ടാണ് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിയെ നിലനിര്‍ത്തുന്നതെന്നും അത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.


ഈ സാഹചര്യത്തിലും കാഞ്ഞങ്ങാട് സബ് ഡിപ്പോ യാഥാര്‍ത്ഥ്യമാക്കിയത് രണ്ട് കോടിയോളം രൂപ ചെലവഴിച്ചാണ്. മുന്‍ ഹൊസ്ദുര്‍ഗ് എം.എല്‍.എ. പള്ളിപ്രം ബാലന്‍ അദ്ദേഹത്തിന്റെ പ്രാദേശിക വികസന നിധിയില്‍ നിന്ന് 60 ലക്ഷം രൂപയും എം.പി. പി.കരുണാകരന്റെ ഫണ്ടില്‍ നിന്ന് 31 ലക്ഷം രൂപയും രാജ്യസഭാംഗം എം.പി.അച്യുതന്റെ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയും കെ.എസ്.ആര്‍.ടി.സിയുടെ തനത് ഫണ്ടില്‍ നിന്ന് 75 ലക്ഷം രൂപയും ചിലവഴിച്ചാണ് ഡിപ്പോ യാഥാര്‍ത്ഥ്യമാക്കിയത്. ഈ കൂട്ടായ്മ മേലിലും ഉണ്ടായാല്‍ നാട്ടില്‍ ധാരാളം വികസനപ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ.അധ്യക്ഷത വഹിച്ചു. ആര്‍.ഇന്ദു റിപോര്‍ട്ട് അവതരിപ്പിച്ചു. പി.കരുണാകരന്‍ എംപി. സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.പി.അച്യൂതന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി.


ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍, മുന്‍. എം.എല്‍.എ.പള്ളിപ്രം ബാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാ ദേവി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പ്രസംഗിച്ചു. പള്ളിപ്രം ബാലന് മന്ത്രി ഉപഹാരം സമ്മാനിച്ചു. കെ.എസ്.ആര്‍.ടി.സി. ജനറല്‍ മാനേജര്‍ ജി.വേണുഗോപാലന്‍ സ്വാഗതം പറഞ്ഞു.

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം യാഥാര്‍ത്ഥ്യമായ കാഞ്ഞങ്ങാട് ഡിപ്പോയുടെ ഉദ്ഘാടനം നാടിന് ഉത്സവാന്തരീക്ഷം പകര്‍ന്നു.



Keywords: Kanhangad, Kerala, UDF, inauguration, KSRTC, Minister, P.P. Shyamal Devi, R. Indu, Uduma MLA, K.Kunhiraman, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Aryadan Mohammed, Police, Service, E.chandrashekharan, MLA
10:02 pm | 0 comments

പെര്‍ള ഇലക്ട്രിക്കല്‍ സെക്ഷന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും

Written By kvartha delta on 23 Mar 2013 | 7:49 pm


Perla, Inauguration, Minister Aryadan Muhammed, Kasaragod, Kerala, Press meet, P. Karunakaran MP,
കാസര്‍കോട്: പെര്‍ള ഇലക്ട്രിക് സെക്ഷന്‍ ഓഫീസിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10 മണിക്ക് പെര്‍ള ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിന് വേണ്ടി എന്‍മകജെ, പുത്തിഗെ, ബദിയടുക്ക എന്നീ പഞ്ചായത്തുകളിലേയും സമീപ പ്രദേശങ്ങളിലേയും 15,000 ഓളം ഉപഭോക്താക്കളെ ഉള്‍പെടുത്തിയാണ് പെര്‍ള ആസ്ഥാനമായി പുതിയ സെക്ഷന്‍ രൂപീകരിച്ചത്. പി. കരുണാകരന്‍ എം.പി. സമ്മേളനോദ്ഘാടനം നിര്‍വഹിക്കും.

പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും.

വാര്‍ത്താ സമ്മേളനത്തില്‍ പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്. സോമശേഖര, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.ജെ. പോള്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Perla, Inauguration, Minister Aryadan Muhammed, Kasaragod, Kerala, Press meet, P. Karunakaran MP, N.A. Nellikunnu MLA, P.B. Abdur Razak MLA, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:49 pm | 0 comments

മഞ്ചേശ്വരം താലൂക്കിന് പിന്നില്‍ പ്രവര്‍ത്തിച്ച യു.കെ യൂസുഫിനും അതിരറ്റ സന്തോഷം

Written By kvarthaksd on 21 Mar 2013 | 2:53 pm

Manjeshwaram, Uppala, Cherkalam Abdulla, P.B. Abdul Razak, Minister, MLA, Committee, Kasaragod, Kerala, Kerala News
യു.കെ യൂസുഫ് തിരുവനന്തപുരത്ത് വെച്ച്
മുഖ്യമന്ത്രിക്ക് നിവേദനംനല്‍കുന്നു
കാസര്‍കോട്: പത്തു വര്‍ഷത്തോളമായി ഉപ്പള ആസ്ഥാനമായി മഞ്ചേശ്വരം താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യവുമായി സജീവ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഉപ്പളയിലെ യു.കെ യൂസുഫിന് യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ അതിരറ്റ ആഹ്ലാദം.

പത്തു വര്‍ഷത്തോളമായി യൂസുഫ് മഞ്ചേശ്വരം താലൂക്കിന് വേണ്ടി വ്യക്തിപരമായി തന്നെ പ്രവര്‍ത്തിച്ചുവരികയായിരുന്നു. പല വേദികളിലും യൂസുഫ് രാഷ്ട്രീയ നേതാക്കളോടും ഉന്നത ഉദ്യോഗസ്ഥരോടും താലൂക്കിന് വേണ്ടി ആവശ്യം ഉന്നയിച്ചുവരികയായിരുന്നു. ഏറ്റവും പിന്നോക്ക പ്രദേശമായ മഞ്ചേശ്വരത്തിന്റെ  വികസന കുതിപ്പിന് താലൂക്ക് രൂപീകരണം അത്യാവശ്യമാണെന്നാണ് യൂസുഫ് പറയുന്നത്. വൈകിയെങ്കിലും ആവശ്യം അംഗീകരിച്ച യു.ഡി.എഫ് സര്‍ക്കാരിനെയും പ്രത്യേകിച്ച് ധനമന്ത്രി കെ.എം മാണിയേയും  താലൂക്ക് ആക്ഷന്‍ കമ്മിറ്റി ഭാരവാഹി എന്ന നിലയില്‍ യൂസുഫ് അഭിനന്ദിച്ചു.

രണ്ട് വര്‍ഷം മുമ്പാണ് താലൂക്കിന് വേണ്ടിയുള്ള പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയത്. യൂസുഫ് തന്നെ മുന്‍കൈയെടുത്ത് രണ്ട് വര്‍ഷം മുമ്പ് ഉപ്പള ടൈം ട്രാവല്‍സ് ബില്‍ഡിംഗില്‍ താലൂക്കിന് വേണ്ടിയുള്ള ആദ്യ ആക്ഷന്‍ കമ്മിറ്റി യോഗം നടത്തിയത്. ഇതിന്റെ കോര്‍ഡിനേറ്ററായി തെരെഞ്ഞെടുത്തതും യൂസുഫിനെയാണ്. ഈ യോഗം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷമാണ് ഉപ്പള വ്യാപാര ഭവനില്‍ വിപുലമായ ആക്ഷന്‍ കമ്മിറ്റി യോഗം നടന്നത്. ഈ യോഗത്തില്‍ ചെര്‍ക്കളം അബ്ദുല്ല, പി.ബി അബദുര്‍ റസാഖ് എം.എല്‍.എ, ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍, കോണ്‍ഗ്രസ് നേതാവ് മഞ്ചുനാഥ ആള്‍വ എന്നിവരും ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആക്ഷന്‍ കമ്മിറ്റിയുടെ ട്രഷറായി യൂസുഫിനെ തെരെഞ്ഞെടുക്കുകയും ചെയ്തിരുന്നു.

Manjeshwaram, Uppala, Cherkalam Abdulla, P.B. Abdul Razak, Minister, MLA, Committee, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.2011 ജൂണില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി, റവന്യൂമന്ത്രി, ധനമന്ത്രി എന്നിവരെ സന്ദര്‍ശിച്ച് ആക്ഷന്‍ കമ്മിറ്റി ശക്തമായിത്തന്നെ താലൂക്കിന് വേണ്ടിയുള്ള ആവശ്യം ഉന്നയിച്ചിരുന്നു. അന്ന് തന്നെ മുഖ്യമന്ത്രി മഞ്ചേശ്വരം താലൂക്ക് രൂപീകരിക്കുമെന്ന ഉറപ്പ് ആക്ഷന്‍ കമ്മിറ്റിക്ക് നല്‍കിയിരുന്നു.

അനുഭാവപൂര്‍വം തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനാല്‍ സമരപരിപാടികളിലേക്ക് ആക്ഷന്‍ കമ്മിറ്റി നീങ്ങിയില്ലെന്ന് യൂസുഫ് പറഞ്ഞു. താലൂക്ക് അനുവദിച്ച സര്‍ക്കാരിന്റെ തീരുമാനം ഭാഷാ സംഗമ ഭൂമിയായ മഞ്ചേശ്വരത്തെ ജനങ്ങളെ ഏറെ ആഹ്ലാദിപ്പിക്കുന്നതാണെന്ന് യൂസുഫ് കൂട്ടിച്ചേര്‍ത്തു.

Keywords: Manjeshwaram, Uppala, Cherkalam Abdulla, P.B. Abdul Razak, Minister, MLA, Committee, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
2:53 pm | 0 comments

ജില്ലയില്‍ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ഓഫീസ് അനുവദിക്കും: മന്ത്രി

Written By irf Kvartha on 19 Mar 2013 | 8:16 pm

Kerala, Thiruvananthapuram, Minister, Shibu John, K. Kunhiraman, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
തിരുവനന്തപുരം: തയ്യല്‍ തൊഴിലാളി ക്ഷേമനിധി ഓഫീസ് ജില്ലയില്‍ ഉടന്‍ അനുവദിക്കുമെന്ന് മന്ത്രി ഷിബുജോണ്‍ നിയമസഭയെ അറിയിച്ചു. കെ കുഞ്ഞിരാമന്റെ (ഉദുമ) സബ്മിഷിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

കാഞ്ഞങ്ങാട് അലാമിപള്ളിക്ക് സമീപത്തുള്ള കെട്ടിടത്തില്‍ ആവശ്യമായ ജീവനക്കാരെ നിയമിച്ച് ക്ഷേമനിധി ഓഫീസ് ഉടന്‍ പ്രവര്‍ത്തനാരംഭിക്കും.

ജില്ലയില്‍ ഓഫീസില്ലാത്തതിനാല്‍ തൊഴിലാളികള്‍ കണ്ണൂരിലുള്ള ഓഫീസിനെയാണ് ആശ്രയിക്കുന്നത്. ഇത് തൊഴിലാളികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതായി കെ കുഞ്ഞിരാമന്‍ സബ്മിഷനില്‍ സൂചിപ്പിച്ചിരുന്നു.

Keywords: Kerala, Thiruvananthapuram, Minister, Shibu John, K. Kunhiraman, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:16 pm | 0 comments

നിരാഹാരം 18-ാംദിവസം; മുഖ്യമന്ത്രിയുടെ സമീപനം ലാഘവ ബുദ്ധിയോടെയെന്ന് സമരസമിതി

Written By kvarthaksd on 7 Mar 2013 | 4:58 pm


 Kasaragod, Strike, Minister, Endosulfan, Meeting, Kerala, Kerala News, International News, National News, Gulf News.

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണി കാസര്‍കോട്ട് നടത്തിവരുന്ന നിരാഹാര സമരം ഒത്തു തീര്‍പാക്കാന്‍ മുഖ്യമന്ത്രി സമരസമിതി നേതാക്കളെ ചര്‍ചയ്ക്ക് വിളിച്ചു. മാര്‍ച് 25 ന് തിരുവനന്തപുരത്താണ് ചര്‍ച. വ്യാഴാഴ്ച രാവിലെ സമരപ്പന്തല്‍ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കളായ സി.കെ ശ്രീധരന്‍, കെ.പി കുഞ്ഞിക്കണ്ണന്‍, എം.സി ജോസ്, എ. ഗോവിന്ദ നായര്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രി ചര്‍ചയ്ക്ക് വിളിച്ച വിവരം അറിയിച്ചതെന്ന് സമരസമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷണന്‍ അറിയിച്ചു.

സമരം വ്യാഴാഴ്ച 18-ാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. എ. മോഹന്‍ കുമാറിന്റെ നിരാഹാര സമരം നാലാം ദിവസവുമാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി 25ന് ചര്‍ചയ്ക്ക് വിളിച്ചത് പ്രശ്‌നത്തെ വളരെ ലാഘവ ബുദ്ധിയോടെ കാണുന്നത് കൊണ്ടാണെന്ന് സമരസമിതി നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഈയിടെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറും സമരപ്പന്തലിലെത്തി സമരം ഉടന്‍ അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രത്യേക താല്‍പര്യമെടുക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ ചര്‍ചയ്ക്ക് വിളിക്കാന്‍ ഇത്രയും ദിവസങ്ങള്‍ വേണ്ടി വരുന്നത് സത്യഗ്രഹികളോടും വിശേഷിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോടും സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത അവഗണനയ്ക്ക് ദൃഷ്ടാന്തമാണെന്നും അവര്‍ ആരോപിച്ചു. അതിനിടെ സമരത്തിന് പിന്തുണയുമായി കൂടുതല്‍ സംഘടനകളും നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

എന്തു വന്നാലും ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും സര്‍ക്കാരില്‍ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കുന്ന പ്രശ്‌നമില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. പലവട്ടം വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ച സര്‍ക്കാരാണ് ഇപ്പോള്‍ സമരസമിതിയുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഹരിക്കുമെന്നും പറയുന്നത്. സര്‍ക്കാരിന്റെ വാക്കുകളില്‍ ദുരിതബാധിതര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരും.

സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാര്‍ച് 18ന് വൈകിട്ട് കാസര്‍കോട് നഗരത്തില്‍ മനുഷ്യമതില്‍ തീര്‍ക്കും. അന്നുതന്നെ സംസ്ഥാനത്തൊട്ടാകെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ പരിപാടികളും സംഘടിപ്പിക്കും. വിവിധ യുവജന, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌ക്കാരിക സംഘടനാ പ്രതിനിധികളുടെ യോഗം മനുഷ്യമതില്‍ വിജയിപ്പിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ റോഡ് തടയല്‍, പന്തം കൊളുത്തി പ്രകടനം, പോസ്റ്റ് കാര്‍ഡുകള്‍ അയക്കല്‍, ഹൈവേയിലൂടെ ശയന പ്രദക്ഷിണം തുടങ്ങിയ സമര മുറകളും പരീക്ഷിക്കും.

യോഗത്തില്‍ അംബികാസുതന്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. രാജ് മോഹന്‍, കെ. രവീന്ദ്രന്‍ (ഡി.വൈ.എഫ്.ഐ), പി.കെ സുനില്‍ (യുവ മോര്‍ച), സിദ്ദിഖ് പൂത്തപ്പലം, ഫാറൂഖ് (എസ്.എസ്.എഫ്) അബ്ദുല്‍ ലത്വീഫ്, നൗഷാദ് (സോളിഡാരിറ്റി), കെ.സി സിദ്ദിഖ് (എന്‍.വൈ.എല്‍), എ.എം മുനീര്‍ (എസ്.ഡി.പി.ഐ), എം. അനന്തന്‍ നമ്പ്യാര്‍, പ്രൊഫ. ടി.ടി ജേക്കബ്, പോള്‍ ടി. സാമുവല്‍, സുബൈര്‍ പടുപ്പ്, ഹമീദ് മൊഗ്രാല്‍, പി മുരളീധരന്‍, കെ. കരുണന്‍, ഭരതന്‍, ഹരികൃഷ്ണന്‍, ഗോവിന്ദന്‍, പ്രതിഭാ രാജന്‍, അബ്ദുര്‍ റഹീം, സി.വി നളിനി, എ. മോഹന്‍ കുമാര്‍, ഡോ. ഇ ഉണ്ണികൃഷ്ണന്‍, നാരായണന്‍ പേരിയ, രവീന്ദ്രന്‍, ഹമീദ് സീസണ്‍ എന്നിവര്‍ ചര്‍ചയില്‍ പങ്കെടുത്തു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും പി സനത് നന്ദിയും പറഞ്ഞു.

 Kasaragod, Strike, Minister, Endosulfan, Meeting, Kerala, Kerala News, International News, National News, Gulf News.

Keywords: Kasaragod, Strike, Minister, Endosulfan, Meeting, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:58 pm | 0 comments

എന്‍ഡോസള്‍ഫാന്‍: സര്‍ക്കാര്‍ വീഴ്ചകള്‍ പരിശോധിക്കണം: വി.എം സുധീരന്‍

Written By kvarthaksd on 5 Mar 2013 | 7:03 pm

Endosulfan, Strike, Minister, MLA, Kasaragod, Kerala, Kerala News, International News, National News, Gulf News.

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള പല തീരുമാനങ്ങളിലും ഉണ്ടായിട്ടുള്ള വീഴ്ചകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ശ്രമിക്കണമെന്ന്  കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കാസര്‍കോട് പഴയ ബസ് സ്റ്റാന്റിനു സമീപത്തെ ഒപ്പുമരച്ചോട്ടില്‍ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തല്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു സുധീരന്‍.

എന്‍ഡോസള്‍ഫാന്‍ സെല്ലിനു പകരമായി രൂപീകരിച്ച പുതിയ സമിതി കൃഷി ചെയര്‍മാനായി കൃഷിമന്ത്രി കെ.പി മോഹനടക്കം പത്തു പേരെയാണ് ഉള്‍പെടുത്തിയിട്ടുള്ളത്. ഇവരില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു വരുന്നവരെയോ സമരങ്ങള്‍ നടത്തിയ നേതാക്കളെയോ ഉള്‍പെടുത്താതിരുന്നത് വീഴ്ചയാണ്.

നിരവധി പേര്‍ ഇപ്പോഴും സഹായം ലഭിക്കാതെ ലിസ്റ്റില്‍ നിന്നും പുറത്താണ്. അര്‍ഹരായവരെയെല്ലാം എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പെടുത്തണം. ദുരിതബാധിതരെന്ന് മന്ത്രിമാര്‍ക്ക് ബോധ്യമുള്ളവര്‍ പോലും പട്ടികയില്‍ ഉള്‍പെട്ടിട്ടില്ല. ഇത് ഗൗരവമായി കണ്ട് പരിശോധന നടത്തി മുഴുവന്‍ പേരെയും ലിസ്റ്റില്‍ കൊണ്ടു വരണം.

അഞ്ചുവര്‍ഷത്തിനു ശേഷം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാനുള്ള സര്‍ക്കാരിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ പീഢിത മുന്നണി നടത്തി വരുന്ന സമരം തികച്ചും ന്യായമാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതം ഭരണക്കൂടത്തിന്റെ സൃഷ്ടിയാണ്. ഇത് നാട്ടുകാരോ മറ്റോ വരുത്തി വെച്ച ദുരന്തമല്ല. ദുരിത ബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും, സര്‍ക്കാരിന് കീഴിലുള്ള പ്ലാന്റേഷന്‍ കോര്‍പറേഷനും, ദുരന്തം വരുത്തിവെച്ച എന്‍ഡോസള്‍ഫാന്‍ കമ്പനിക്കും ഈ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല.

എം.പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുള്‍പെടെയുള്ള ജനപ്രതിനിധികളെയും സമരസമിതി നേതാക്കളെയും ജനങ്ങളെയും വിശ്വാസത്തിലെടുത്ത് അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത് സമര സമിതി ഉന്നയിച്ച പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഇടതു സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കാര്യത്തില്‍ നല്ല രീതിയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും ദുരിതബാധിതരെ സഹായിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് വന്ന ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രധാന വിഷയങ്ങളില്‍ ഒന്ന് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നമായിരുന്നു. അധികാരമേറ്റെടുത്ത ഉമ്മന്‍ചാണ്ടി നടത്തിയ പ്രഖ്യാപനങ്ങളില്‍ ആദ്യത്തേത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കുമെന്നതായിരുന്നു.

ആദ്യഘട്ടത്തില്‍ ദുരിതബാധിതര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചെങ്കിലും തുടര്‍ന്ന് ഇക്കാര്യത്തില്‍ വേണ്ടത്ര പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിട്ടില്ല. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കികൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനം തന്നെയാണ് യു.ഡി.എഫ് സര്‍ക്കാരും തുടരുന്നത്. അതു കൊണ്ട് തന്നെ ഗവണ്‍മെന്റ് മുന്‍കൈയ്യെടുത്ത് സമരം അവസാനിപ്പിക്കുന്നതിന് ഉടന്‍ നടപടി കൈക്കൊള്ളണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.

നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു. മുനീസ അമ്പലത്തറ, ടി.സി മാധവപണിക്കര്‍, കെ ബി മുഹമ്മദ്കുഞ്ഞി, മാഹിന്‍ കേളോട്ട്, പി സൂധിര്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Endosulfan, Strike, Minister, MLA, Kasaragod, Kerala, Kerala News, International News, National News, Gulf News.

Keywords: Endosulfan, Strike, Minister, MLA, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:03 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories