Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Merchant. Show all posts
Showing posts with label Merchant. Show all posts

വ്യാജ സുഗന്ധദ്രവ്യങ്ങള്‍ വില്‍പന നടത്തിയ വ്യാപാരി അറസ്റ്റില്‍

Written By Kvarthakgd on 19 Apr 2013 | 5:00 pm

കാഞ്ഞങ്ങാട്: വ്യാജ ഉല്‍പന്നം വില്‍പന നടത്തിയ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട്ടെ ബ്യൂട്ടിസോണ്‍ നയാബസാര്‍ സ്ഥാപന ഉടമ കല്ലൂരാവി എ. കെ. ഹൗസിലെ എ. കെ. ഹമീദിനെ (43) യാണ് ഹൊസ്ദുര്‍ഗ് എസ്.ഐ. ഇ.വി സുധാകരന്‍ അറസ്റ്റ് ചെയ്തത്.

ഹിന്ദുസ്ഥാന്‍ കമ്പനിയുടെ പേരില്‍ ബ്യൂട്ടിസോണില്‍ വ്യാജ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുകയാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തുകയായിരുന്നു. അനധികൃതമായി വില്‍പനയ്ക്ക് സൂക്ഷിച്ച വിവിധ പേരുകളിലറിയപ്പെടുന്ന പന്ത്രണ്ടോളം സുഗന്ധദ്രവ്യങ്ങളടങ്ങിയ കുപ്പികളും സോപ്പുകളും പോലീസ് പിടിച്ചെടുത്തു. തുടര്‍ന്ന് ഹമീദിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Fake, Products, Sale, Merchant, Arrest, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News


Keywords: Fake, Products, Sale, Merchant, Arrest, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:00 pm | 0 comments

മാലിന്യ പ്രശ്‌നം; നഗരസഭയ്ക്ക് വ്യാപാരികളുടെ മുന്നറിയിപ്പ്

Written By Kvarthakgd on 17 Apr 2013 | 8:08 pm

കാഞ്ഞങ്ങാട്: നഗരത്തില്‍ ഏറ്റവും രൂക്ഷമായിരിക്കുന്ന മാലിന്യ പ്രശ്‌നത്തില്‍ നഗരസഭ കാണിക്കുന്ന നിസംഗതയെ കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യോഗം അപലപിച്ചു. പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി മാലിന്യം കൊണ്ടിടുന്നതിന് നഗരത്തില്‍ സൗകര്യം ഏര്‍പെടുത്തണമെന്നും, താല്‍ക്കാലികമായി നിര്‍ത്തിവെച്ച മാലിന്യനീക്കം ഉടന്‍ തന്നെ പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മഴക്കാലം വരുന്നതോടുകൂടി ഈ പ്രശ്‌നം കൂടുതല്‍ വഷളാകുമെന്നതിനാല്‍ അടിയന്തിരമായി ഇതിനു പരിഹാരം കണ്ടെത്തണമെന്നും അധികൃതര്‍ ഇതിനു തയ്യാറാകുന്നില്ലെങ്കില്‍ മെയ് ഒന്നു മുതല്‍ ശക്തമായ പ്രതിഷേധ നടപടികളുമായി വ്യാപാരികള്‍ മുന്നോട്ടുവരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

 Waste, Problem, Protest, Warning, Merchant, Municipality, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsവ്യാപാരഭവനില്‍ ചേര്‍ന്ന അടിയന്തിര ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡന്റ് സി. യൂസഫ്ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി. എ. പീറ്റര്‍, മുന്‍ പ്രസിഡന്റുമാരായ അബ്ദുല്‍ ഖാദര്‍ ഹാജി, മുഹമ്മദ്കുഞ്ഞി, എ. ഹമീദ് ഹാജി, അബ്ദുല്‍ ഖയ്യും, രാമകൃഷ്ണന്‍, മൊയ്തു ടിപ്പ്‌ടോപ്പ്, ഹസൈനാര്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Waste, Problem, Protest, Warning, Merchant, Municipality, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:08 pm | 0 comments

പഴയകാല മലഞ്ചരക്ക് വ്യാപാരി ടി.യു മുഹമ്മദ് ഹാജി നിര്യാതനായി

Written By kvarthaksd on 6 Apr 2013 | 11:23 am

കാസര്‍കോട്: പഴയകാല മലഞ്ചരക്ക് വ്യാപാരി കാസര്‍കോട് ആനബാഗിലുവിലെ ടി.യു. മുഹമ്മദ് ഹാജി (80) നിര്യാതനായി. കുണ്ടംകുഴിയില്‍ ഏറെക്കാലം മലഞ്ചരക്ക് വ്യാപാര സ്ഥാപനം നടത്തിയിരുന്നു. പരേതനായ ഉമര്‍ ഹാജിയുടെ മകനാണ്. ഭാര്യ: നഫീസ. മക്കള്‍: അബ്ദുല്‍ ഹമീദ്, ജമാലുദ്ദീന്‍, സുബൈര്‍, ശംസുദ്ദീന്‍, നവാസ്, സമീര്‍, ശരീഫ, അഫീദ, അനീസ, സര്‍ഫീന.

Muhammed Kunhi, Kundamkuzhi, Kasaragod, Merchant, Kerala News, International News, National News.മരുമക്കള്‍: ആമിന (ചെങ്കള), ജമീല (ചെങ്കള), റഹ്മത്ത് (കാഞ്ഞങ്ങാട്), ഫൗസിയ (പൊവ്വല്‍), അഷ്‌രിഫ (കല്ലങ്കൈ). സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്ല, സുലൈമാന്‍, ഫാത്വിമ, നഫീസ. ഖബറടക്കം ഉച്ചയോടെ ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Muhammed Haji, Kundamkuzhi, Kasaragod, Merchant, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:23 am | 0 comments

എന്‍ഡോസള്‍ഫാന്‍: തിങ്കളാഴ്ച കാസര്‍കോട്ട് പ്രതിഷേധ ജനസമുദ്രം

Written By kvartha delta on 23 Mar 2013 | 7:50 pm

Endosulfan, Merchant, Strike, Kasaragod, Kerala, P. Karunakaran MP, Hunger Strike, Malayalam news
കാസര്‍കോട്: മാര്‍ച് 21ന് മുഖ്യമന്ത്രി നടത്തിയ എന്‍ഡോസള്‍ഫാന്‍ പ്രശ്‌ന പരിഹാരത്തിനുള്ള ചര്‍ചയിയില്‍ യാതൊരു നടപടിയും ഉണ്ടാകാത്തതിനല്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രതിഷേധ ജനസമുദ്രം തീര്‍ക്കാന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയും വിവിധ സംഘടനകളും തീരുമാനിച്ചു.

അന്ന് വൈകിട്ട് മൂന്ന് മണിമുതല്‍ നാല് മണിവരെ കടകളും ഹോട്ടലുകളും അടക്കാനും വാഹന ഗതാഗതം നിര്‍ത്തിവെക്കാനും യോഗം വ്യാപാരികളോടും തൊഴിലാളി സംഘടനകളോടും അഭ്യര്‍ത്ഥിച്ചു. നഗരം കൈയടക്കി ആളുകള്‍ വിവിധ പരിപാടികളും സംഗീത-സാംസ്ക്കാരിക-കലാ അവതരണങ്ങളും നടത്തും.

യോഗത്തില്‍ വിവിധ സംഘടനാ നേതാക്കളായ കെ. രവീന്ദ്രന്‍, സിദ്ദീഖ് പൂത്തപ്പലം, കെ. നൗഷാദ്, സി.എം.എ. ജലീല്‍, സഞ്ചീവ പുളിക്കൂര്‍, മാട്ടുമ്മല്‍ ഹസന്‍, പി.കെ. അബ്ദുല്ല, സിദ്ദീഖ് റഹ്മാന്‍, അബ്ദുല്ല പടിഞ്ഞാര്‍ ഹാഷിം കോളിയടുക്കം, സുബൈര്‍ പടുപ്പ്, പി.സി. ജോണി, ഹനീഫ് കടപ്പുറം, കെ.വി. രവീന്ദ്രന്‍, ഹമീദ് മൊഗ്രാല്‍, കെ.കെ. സുരേഷ്, രാധാകൃഷ്ണന്‍ പെരുമ്പള, കെ. ബാലകൃഷ്ണന്‍, വി.പി. ഷക്കീര്‍, അഷ്‌റഫ് കരിപ്പോടി, നാരായണന്‍ പേരിയ, മധു എസ്. നായര്‍ പ്രസംഗിച്ചു. പി. ശോഭന അധ്യക്ഷഥ വഹിച്ചു.

ജനറല്‍ ആശുപത്രിയില്‍ നിരാഹാരം തുടരുന്ന എ. മോഹന്‍ കുമാറിനും സമരപന്തലില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തുന്ന ഗ്രോവാസു, മോയിന്‍ ബാപ്പു എന്നിവര്‍ക്കും അഭിവാദ്യം അര്‍പിച്ച് കൂടുതല്‍ ആളുകള്‍ എത്തുകയാണ്. ശനിയാഴ്ച മോഹന്‍കുമാറിന്റെ സമരം 20-ാം ദിവസവും മറ്റുള്ളവരുടേത് നാലാംദിവസവും പിന്നിട്ടു.

പി. കരുണാകരന്‍ എം.പി. സമരപന്തല്‍ സന്ദര്‍ശിച്ച് സത്യാഗ്രഹികള്‍ക്ക് അഭിവാദ്യം നേര്‍ന്നു.

Keywords: Endosulfan, Merchant, Strike, Kasaragod, Kerala, P. Karunakaran MP, Hunger Strike, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:50 pm | 0 comments

'സ്വര്‍ണ വ്യാപാരത്തില്‍ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നു'

Written By Kvarthakgd on 15 Mar 2013 | 5:23 pm

Gold, Merchant, Sale, Cheating, People, K.T.Siddiq, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ലോക ഉപഭോക്തൃദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല സെമിനാര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറം പ്രസിഡന്റ് കെ.ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു. 
കാസര്‍കോട്: സ്വര്‍ണ വ്യാപാരമേഖലയില്‍ തെറ്റായ പരസ്യങ്ങളിലൂടെ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുകയാണെന്ന് കാസര്‍കോട് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാരഫോറം പ്രസിഡന്റ് കെ.ടി.സിദ്ദിഖ് പറഞ്ഞു.

കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വര്‍ണാഭരണ വിപണിയില്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്നത് പല വിധത്തിലാണ്. പല ജ്വല്ലറികളിലും കിട്ടുന്ന ആഭരണങ്ങള്‍ ഒരേ സ്ഥലത്ത് നിര്‍മിക്കുന്നവയാണ്. സ്വന്തമായി ആഭരണ നിര്‍മാണശാലകളുളള ജ്വല്ലറികള്‍ അപൂര്‍വമാണ്.

ആഭരണത്തിന്റെ പുറംമോടി മാത്രമാണ് കാരറ്റ് അനലൈസര്‍ വഴി അറിയുന്നത്. സ്വര്‍ണം, മൊബൈല്‍ഫോണ്‍, ഗാര്‍ഹികോപകരണം തുടങ്ങിയ മേഖലകളിലാണ് ചൂഷണം വര്‍ധിക്കുന്നതായി പരാതി ലഭിക്കുന്നത്. സ്വര്‍ണത്തിന്റെ ഗുണമേന്‍മ സ്വര്‍ണ പരിശോധന ലാബോറട്ടറികളില്‍ മാത്രമേ പരിശോധിച്ച് അറിയാന്‍ കഴിയൂ. എന്നാല്‍ സ്വര്‍ണ വ്യാപാരസ്ഥാപനങ്ങള്‍ പരസ്യങ്ങളിലൂടെ നിരന്തരം ഉപഭോക്താക്കളെ കബളിപ്പിക്കുകയാണ്.

സേവന രംഗത്തും ചൂഷണം വര്‍ധിക്കുന്നു. ചില ഇന്‍ഷൂറന്‍സ് കമ്പനികളും ഓഹരി ഇടപാടുകാരും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളിലും സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നുണ്ട്. ഉണര്‍ന്നിരിക്കുന്നവര്‍ക്കേ നിയമങ്ങളുടെ സഹായം ലഭിക്കൂ. അതിനാല്‍ ഉപഭോക്താക്കള്‍ ജാഗരൂകരാകണം. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി വികസിത രാജ്യങ്ങളുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്ന ചന്തയായി മാറിയതോടെ രാജ്യത്ത് ഉപഭോക്തൃ ചൂഷണം വര്‍ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു

കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുന്‍ ആര്‍.ഡി.ഒ. ഇ.ചന്ദ്രശേഖരന്‍ നായര്‍, മുന്‍ ഉത്തരമേഖലാ റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഡി.ഹരീശന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എന്‍.എം.സുബൈര്‍ എന്നിവര്‍ സംസാരിച്ചു. ഉപഭോക്തൃ നിയമങ്ങളും ഉപഭോക്താക്കളും എന്ന വിഷയത്തില്‍ കാസര്‍കോട് ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം മെമ്പര്‍ കെ.ജി.ബീന, ത്രിവേണി കെ.അഡിഗ എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ സപ്ലൈ ഓഫീസര്‍ വി.എ.മോഹനന്‍ സ്വാഗതവും താലൂക്ക് സപ്ലൈ ഓഫീസര്‍ എം.വി.രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Keywords: Gold, Merchant, Sale, Cheating, People, K.T.Siddiq, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:23 pm | 0 comments

കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ മുങ്ങിയ സ്ത്രീക്ക് വേണ്ടി തിരച്ചില്‍

Written By Kvarthakgd on 3 Mar 2013 | 4:47 pm

Women, Cheating, Merchant, Escape, Kasaragod, Shop, Kerala, Malayalam news, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കുമ്പള: കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ മുങ്ങിയ സ്ത്രീയെ വ്യാപാരികള്‍ തിരയുന്നു. കുമ്പളയിലെ ഒരു തുണിക്കടയില്‍ നിന്ന് 2000 രൂപ വിലയുള്ള ചൂരിദാറും ചെരുപ്പ് കടയില്‍ നിന്ന് 500 രൂപയുടെ ചെരുപ്പും, മത്സ്യമാര്‍ക്കറ്റില്‍ നിന്ന് 150 രൂപയുടെ മീനും പലചരക്ക് കടയില്‍ നിന്ന് സാധനങ്ങളും വാങ്ങി മുങ്ങിയ പര്‍ദാധാരിയായ സ്ത്രീയെയാണ് തിരയുന്നത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുട്ടം സ്വദേശി കരീമിന്റെ ഫാന്‍സി കടയിലാണ് യുവതി ആദ്യമെത്തിയത്. കടയില്‍ കയറിയ യുവതി വളയും മാലയും ഗ്യാരണ്ടി ആഭരണങ്ങളും ഫാന്‍സി സാധനങ്ങളും അടക്കം 2600 രൂപയുടെ സാധനങ്ങള്‍ വാങ്ങി. ഭര്‍ത്താവ് പുറത്തു നില്‍ക്കുന്നുണ്ടെന്നും പണം ഇപ്പോള്‍ കൊണ്ടുവരാമെന്നും പറഞ്ഞ് പുറത്തിറങ്ങിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. അതിന് ശേഷം കുമ്പള മാര്‍ക്കറ്റ് റോഡിലെ ഐഡിയല്‍ ഫൂട്‌വേര്‍ കടയില്‍ നിന്ന് 525 രൂപയുടെ ചെരിപ്പ് വാങ്ങി. 25 രൂപ കുറച്ച് 500 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. പണം ഇപ്പോള്‍ തരാമെന്ന് പറഞ്ഞ് അവിടെ നിന്നും സ്ഥലം വിട്ട സ്ത്രീ മത്സ്യ വില്‍പനക്കാരിയോട് 150 രൂപയുടെ മീനും വാങ്ങിയാണ് പോയത്.

പിന്നീട് കുമ്പള മീപ്പിരി കോംപ്ലക്‌സിലെ ബത്തേരി ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ഫിദ ഫാന്‍സിയില്‍ നിന്നാണ് 2000 രൂപയുടെ ചൂരിദാര്‍ വാങ്ങിയത്. ഭര്‍ത്താവ് പള്ളിയില്‍ പോയിട്ടുണ്ടെന്നും ഇറങ്ങി വന്ന ശേഷം പണം തരാമെന്ന് പറഞ്ഞ് കടയ്ക്ക് പുറത്തു നിന്ന സ്ത്രീ പിന്നീട് ആള്‍ക്കൂട്ടത്തിലേയ്ക്ക് മറയുകയായിരുന്നു.

ടൗണിലെ ഏതാനും പലചരക്ക് കടയില്‍ നിന്നും സമാനമായ രീതിയില്‍ സാധനങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയതായും പരാതിയുണ്ട്. യുവതിക്ക് 25 വയസ് തോന്നിക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പ് കുമ്പളയിലിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതായും ആരോപണം ഉണ്ട്.

Keywords: Women, Cheating, Merchant, Escape, Kasaragod, Shop, Kerala, Malayalam news, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:47 pm | 0 comments

കടം വാങ്ങിയ 5 ലക്ഷം ചോദിച്ചതിന് മൊബൈല്‍ ഫോണ്‍ വ്യാപാരിയുടെ ചെവിമുറിച്ചു

Written By kvarthaksd on 2 Mar 2013 | 3:39 pm

 Attack, Merchant, Mobile-Phone, Thalangara, Shop, Kasaragod, Kerala, Kerala News, International News, National News.
കാസര്‍കോട്: കടം വാങ്ങിയ അഞ്ചു ലക്ഷം രൂപ തിരിച്ചു ചോദിച്ചതിന് മൊബൈല്‍ ഫോണ്‍ വ്യാപാരിയുടെ ചെവി മുറിച്ചു. മറ്റൊരു വ്യാപാരിയുടെ നാല് സഹോദരങ്ങള്‍ ചേര്‍ന്നാണ് ഈ ക്രൂര കൃത്യം നടത്തിയത്. തളങ്കര ഖാസിലൈനിലെ യൂസുഫിന്റെ മകനും ഫോര്‍ട് റോഡിലെ മൊബൈല്‍ ഫോണ്‍ വ്യാപാരിയുമായ പി.യു മുഹമ്മദിന്റെ (49) ചെവിയാണ് മുറിച്ചത്.

കാസര്‍കോട് ചക്കര ബസാറിലെ ഒരു വ്യാപാരിക്ക് അഞ്ചു ലക്ഷം രൂപ മുഹമ്മദ് കടം നല്‍കിയിരുന്നു. ഈ തുക തിരിച്ചു ചോദിച്ചപ്പോള്‍ വെള്ളിയാഴ്ച രാത്രി കടയിലെത്തിയാല്‍ നല്‍കാമെന്നറിയിക്കുകയായിരുന്നു. ഇതനുസരിച്ച് മുഹമ്മദിനോട് കട പൂട്ടുന്നതുവരെ കാത്തു നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കട പൂട്ടിയ ശേഷം വ്യാപാരിയുടെ നാലു സഹോദരങ്ങള്‍ ചേര്‍ന്ന് ഇരുളിലേക്ക് വിളിച്ചു കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയും കത്തികൊണ്ട് ചെവി മുറിക്കുകയുമായിരുന്നു. കൈയ്യിലുണ്ടായിരുന്ന 25,000 രൂപയും ചെക്ക് ബുക്കും തട്ടിയെടുക്കുകയും ചെയ്തു.

മുഹമ്മദ് നിലവിളിച്ചപ്പോള്‍ അക്രമിച്ചവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഓടിക്കൂടിയവര്‍ മുഹമ്മദിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിഞ്ഞ ചെവിക്ക് അഞ്ച് തുന്നിക്കെട്ടുകള്‍ നടത്തേണ്ടി വന്നു.

Keywords: Attack, Merchant, Mobile-Phone, Thalangara, Shop, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
3:39 pm | 0 comments

പാന്‍പരാഗുമായി വ്യാപാരി അറസ്റ്റില്‍

Written By kvarthapressclub on 13 Feb 2013 | 1:56 pm

Panparag, Sell, Secret, Message, Packet, Merchant, arrest, kasaragod, Vidya Nagar, Police, Uliyathaduka, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കാസര്‍കോട്: വില്‍പനയ്ക്കു സൂക്ഷിച്ച പാന്‍പരാഗുമായി വ്യാപാരിയെ വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തു. ഉളിയത്തടുക്കയിലെ എം.ബി. ശംസുദ്ദീനെ (55) യാണ് പോലീസ് അറസ്റ്റു ചെയ്തത്.

ചൊവ്വാഴ്ച വൈകിട്ട് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കട പരിശോധിക്കുകയായിരുന്നു. വ്യാപാരിയില്‍ നിന്നും നിരവധി പാക്കറ്റ് പാന്‍പരാഗുകള്‍ പിടികൂടി.

Keywords: Panparag, Sell, Secret, Message, Packet, Merchant, Arrest,Kasaragod, Vidya Nagar, Police, Uliyathaduka, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:56 pm | 0 comments

പ്രമുഖ വ്യ­വസാ­യി എ.ര­ത്‌­നാ­ക­ര റാ­വു നി­­ര്യാ­ത­നായി

Written By kvarthapressclub on 4 Feb 2013 | 7:35 pm

Merchant, Mulleria, Death, President, Karadukka, Panchayath-Member, Jail, RSS, Wife, Childrens, Harthal, Obituary.
മു­ള്ളേ­രി­യ: മ­ള്ളേ­രി­യ­യിലെ പ്രമുഖ വ്യ­വസാ­യിയായ എ.ര­ത്‌­നാ­ക­ര റാ­വു(76) നി­­ര്യാ­ത­നായി. വ്യാപാ­രി വ്യ­വസാ­യി ഏ­കോ­പന സ­മി­തി മു­ള്ളേരി­യ മുന്‍ പ്ര­സി­ഡന്റ്, ഹി­ന്ദു കള്‍­ച്ച­റല്‍ സൊ­സൈ­റ്റി സ്ഥാ­പ­ക പ്ര­സി­ഡന്റ്, കാ­റ­ഡു­ക്ക പ­ഞ്ചായ­ത്ത് മെ­മ്പര്‍ എ­ന്നീ മേ­ഖ­ല­ക­ളില്‍ പ്ര­വര്‍­ത്തി­ച്ചി­ട്ടു­ണ്ട്. അ­ടി­യ­ന്തി­രാ­വ­സ്ഥ കാല­ത്ത് ര­ണ്ടു മാ­സം ജ­യില്‍ ശി­ക്ഷയും അ­നു­ഭ­വി­ച്ചി­ട്ടു­ണ്ട്. ആര്‍.എ­സ്.എ­സ്.പ്ര­വര്‍­ത്ത­ക­നാ­യി­രുന്നു.

ഭാര്യ: ര­മാ­റാവു. മക്കള്‍: രം­ഗ­നാ­ഥ, ര­മാന­ന്ദ, ര­വി­ചന്ദ്ര, രാ­ഘ­വേന്ദ്ര. മ­രു­മക്കള്‍: രാ­ധി­ക,രേ­ണു­ക, രേ­ഷ്­മ,രേ­ഖ. സ­ഹോദരി: ശാന്തി. എ.ര­ത്‌­നാ­ക­ര റാ­വു­വി­ന്റെ നി­ര്യാ­ണ­ത്തില്‍ മു­ള്ളേ­രി­യ­യില്‍ വ്യാപാ­ര സ്ഥാ­പ­ന­ങ്ങള്‍ അട­ച്ച് ഹര്‍­ത്താല്‍ ആ­ച­രി­ക്കു­കയും മൗ­ന ജാ­ഥ ന­ട­ത്തു­കയും ചെ­യ്തു.

Keywords: Merchant, Mulleria, Death, President, Karadukka, Panchayath-Member, Jail, RSS, Wife, Childrens, Harthal, ObituaryKerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:35 pm | 0 comments

101 ാം വ­യ­സില്‍ നി­ര്യാ­ത­യായി

Death, Bandiyod, Poyyakkara,Wife, Beefathima, Muhammed, Nafeesa, Childrens, Merchant, Obituary.
ബന്തി­യോട്: ഇ­ച്ചി­ല­ങ്കോ­ട് ബ്യാര പൊ­യ്യ­ക്ക­ര­യി­ലെ പ­രേ­തനാ­യ മ­മ്മി­ഞ്ഞി­യു­ടെ ഭാ­ര്യ ബീ­ഫാ­ത്തി­മ(101) നി­ര്യാ­ത­യാ­യി. മക്കള്‍: മു­ഹ­മ്മദ്(സീ­മാന്‍), മൊ­യ്­തീന്‍(കൊ­പ്ര-അ­ട­യ്ക്ക വ്യാ­പാരി), ഖ­ദീ­ജ, മ­റി­യു­മ്മ, ഉ­മ്മാ­ലി, ആ­സ്യ, ഹ­വ്വാബി, പ­രേ­തനാ­യ അ­ന്തുഞ്ഞി.

മ­രു­മക്കള്‍: മ­റി­യു­മ്മ, ന­ഫീ­സ, ഖ­ദീ­ജ, ഇ­ബ്രാ­ഹിം, ഇ­ദ്ദീന്‍ കുഞ്ഞി, കു­ഞ്ഞാലി, പ­രേ­തരായ മൊ­യ്­തീന്‍, മൂ­സ, അ­ബ്ദുര്‍ റ­ഹ്മാന്‍, ഖാ­സിം.

Keywords: Death, Bandiyod, Poyyakkara,Wife, Beefathima, Muhammed, Nafeesa, Childrens, Merchant, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:34 pm | 0 comments

മലയോരത്ത് ബ്ലേഡ് മാഫിയാ സംഘങ്ങള്‍ പിടിമുറുക്കി

Written By kvartha delta on 2 Feb 2013 | 5:53 pm

Nileshwaram, Kasaragod, Merchant, Parappa, Vellarikundu, Rajapuram, Blade mafia, Kerala, Interest, Police, Inquiry, Choyangod, Malayalam News.
നീലേശ്വരം: ഹൊസ്ദുര്‍ഗ് താലൂക്കിലെ മലയോര പ്രദേശങ്ങളില്‍ കഴുത്തറുപ്പന്‍ ബ്ലേഡ് മാഫിയാ സംഘങ്ങള്‍ പിടിമുറുക്കി. പരപ്പ, ചോയ്യങ്കോട്, വെള്ളരിക്കുണ്ട്, രാജപുരം എന്നീ പ്രദേശങ്ങളിലാണ് കൊള്ളപ്പലിശക്കാര്‍ വിലശുന്നത്. ചെറുകിട വ്യാപാരികളാണ് ഏറ്റവും കൂടുതല്‍ കഴുത്തറുപ്പന്‍ പലിശക്ക് പണം വാങ്ങുന്നത്.

ആഴ്ചയില്‍ പലിശ കൃത്യമായി നല്‍കണം. പലിശ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്ക് നേരെ വധഭീഷണി പോലും ഉയരുന്നുണ്ട്. പലിശ പിടിച്ചുവാങ്ങാനായി മൊബൈല്‍ സംഘം പോലും പ്രവര്‍ത്തിക്കുകയാണ്. വന്‍കിട വ്യാപാരികള്‍ മുതല്‍ തട്ടുകടക്കാര്‍ വരെ ബ്ലേഡ് മാഫിയാസംഘങ്ങളുടെ ചൂഷണത്തിന് ഇരകളാകുന്നു. ബ്ലേഡ്കാരുടെ സ്വാധീനം മൂലം ഈ പ്രദേശങ്ങളിലെ നിരവധി പേരാണ് കടക്കെണിയില്‍ അകപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘമാണ് കഴുത്തറുപ്പന്‍ പലിശ ഈടാക്കുന്നത്.

കൊള്ളപ്പലിശക്കാര്‍ക്കെതിരെ പരാതി ഉയര്‍ന്നിട്ടും ഇതേക്കുറിച്ച് ഗൗരവമായി അന്വേഷിക്കാന്‍ പോലീസ് താല്പര്യം കാണിക്കുന്നില്ല. പോലീസിന്റെ ഇത്തരമൊരു സമീപനം കാരണം മലയോര മേഖലകളില്‍ ബ്ലേഡ് വ്യാപാരം കൊഴുക്കുകയാണ്. ചെറിയ തുകക്ക് പോലും വന്‍തുകയാണ് പലിശ ഈടാക്കുന്നത്.

Keywords: Nileshwaram, Kasaragod, Merchant, Parappa, Vellarikundu, Rajapuram, Blade mafia, Kerala, Interest, Police, Inquiry, Choyangod, Malayalam News.
5:53 pm | 0 comments

വ്യാപാരി പുല്ലൂരിലെ വി.ഉണ്ണികൃഷ്ണന്‍ നിര്യാതനായി

Written By Kvarthakgd on 25 Jan 2013 | 7:15 pm

Merchant, V.Unnikrishnan, Obituary, Pullur, Kanhangad, Kasaragod, Kerala, Malayalam news
കാഞ്ഞങ്ങാട്: വാഴക്കുല വ്യാപാരി പുല്ലൂര്‍ പെരളം മാടിക്കാലിലെ വടക്കിനിയില്‍ വി. ഉണ്ണികൃഷ്ണന്‍ (62) നിര്യാതനായി. ഭാര്യ: വി. നാരായണി, മക്കള്‍: വി. പ്രദീപ് (ബോംബെ ഡ്രെസസ്, കാഞ്ഞങ്ങാട്), വി. പ്രമോദ് (പച്ചക്കറി വ്യാപാരി, കോട്ടച്ചേരി മാര്‍ക്കറ്റ്), പ്രശാന്ത് (ഷാര്‍ജ), പ്രസീദ (അധ്യാപിക പാക്കം ജി. എച്ച.് എസ്. എസ്).

മരുമക്കള്‍: വി. അര്‍ച്ചന (ഒയക്കട), വി. ബിന്ദു(എവര്‍ഷൈന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മൊഗ്രാല്‍), സുജിത (പുതിയകണ്ടം), ബാബു (മയിലാട്ടി). സഹോദരങ്ങള്‍: നാരായണന്‍ (ബഹ്‌റൈന്‍), രാമകൃഷ്ണന്‍, ബാബു (ഇരുവരും ദുബായ്), രാമചന്ദ്രന്‍ (വിമുക്തഭടന്‍), കാര്‍ത്ത്യായനി (തട്ടുമ്മല്‍), പരേതയായ നന്ദിനി.

Keywords: Merchant, V.Unnikrishnan, Obituary, Pullur, Kanhangad, Kasaragod, Kerala, Malayalam news
7:15 pm | 0 comments

പാന്‍ മസാല സൂക്ഷിച്ചതിന് രണ്ട് വ്യാപാരികള്‍ അറസ്റ്റില്‍

Written By kvartha delta on 24 Jan 2013 | 4:15 pm

Arrest, Merchant, Police, Anangoor, Kasaragod, Kerala, Pan Masala, Malayalam News, Kerala Vartha.
കാസര്‍കോട്: നിരോധിച്ച പാന്‍മസാലകള്‍ സൂക്ഷിച്ചതിന് രണ്ട് വ്യാപാരികളെ പോലീസ് അറസ്റ്റുചെയ്തു. അണങ്കൂര്‍ ബദരിയ നഗറിലെ കെ.എം.സി. 11/115 കടയുടെ പിറകുവശം പാന്‍മസാല സൂക്ഷിച്ചതിന് വ്യാപാരിയായ ആലംപാടി റഹ്മാനിയ നഗറിലെ കണ്ടത്തില്‍ അബ്ദുര്‍ റഹ്മാനെ (40) പോലീസ് അറസ്റ്റുചെയ്തു.

കാസര്‍കോട് എല്‍.പി. സ്‌കൂളിനടുത്ത് പെട്ടിക്കടയില്‍ പാന്‍മസാല സൂക്ഷിച്ചതിന് ഉളിയത്തടുക്ക നൂര്‍ മന്‍സിലിലെ അബ്ദുല്‍ ഖാദറിനെ (54) പോലീസ് അറസ്റ്റുചെയ്തു.

Keywords: Arrest, Merchant, Police, Anangoor, Kasaragod, Kerala, Pan Masala, Malayalam News, Kerala Vartha, Two arrested for keeping pan masala.
4:15 pm | 1 comments

സ്‌ഫോടകവസ്തു: വ്യാപാരിക്ക് 8 വര്‍ഷം കഠിന തടവ്

Written By kvarthaksd on 22 Jan 2013 | 5:48 pm

Explosive, Merchant, Court, Police, Police-Raid, Kasaragod, Kerala, Kerala Vartha, Kerala News.
കാസര്‍കോട്: കടയോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടിച്ച കേസില്‍ വ്യാപാരിയെ എട്ടു വര്‍ഷം കഠിന തടവിനും 15,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കോടോം പടിമരുതിലെ വ്യാപാരി വെള്ളുക്കുന്നേല്‍ ഹൗസില്‍ സാന്റി മാത്യു (45) വിനെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി തടവ് അനുഭവിക്കണം. 2007 സെപ്തംബര്‍ 26 നാണ് കേസിനാസ്പദമായ സംഭവം. പടിമരുതില്‍ പലചരക്ക് കട നടത്തി വരുന്ന സാന്റി മാത്യുവിന്റെ കടയോടു ചേര്‍ന്നുള്ള ഷെഡ്ഡില്‍ നിന്നാണ് അന്ന് രാജപുരം എസ്.ഐ ആയിരുന്ന കെ. സുധാകരന്റെ നേതൃത്വത്തില്‍ പോലീസ് റെയ്ഡ് നടത്തി സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

തിരികള്‍, ഡിറ്റനേറ്റര്‍, ഫ്യൂസ്‌വയര്‍, തോക്ക് നിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തോമസ് ഡിസൂസ കോടതിയല്‍ ഹാജരായി.

Keywords: Explosive, Merchant, Court, Police, Police-Raid, Kasaragod, Kerala, Kerala Vartha, Kerala News, 8 years prison for trader
5:48 pm | 0 comments

വ്യാപാരിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയ വാഹനങ്ങള്‍ കത്തിച്ച നിലയില്‍

Written By kvarthakgd1 on 6 Jan 2013 | 12:31 pm

Kasaragod, Merchant, Fire, Kerala, C.A. Abdul Nasar, Nellikunnu, House, Maruthi Car, Pulsar Bike, Compliant, Kasaragod Town Police, Malayalam News.

കാസര്‍കോട്: നഗരത്തിലെ വസ്ത്ര വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നിര്‍വാഹക സമിതി അംഗവുമായ നെല്ലിക്കുന്ന് പള്ളം ചെടേക്കാല്‍ ഹൗസിലെ സി.എ. അബ്ദുല്‍ നാസറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയ കാറും ബൈക്കും കത്തിയ നിലയില്‍ കണ്ടെത്തി.

ശനിയാഴ്ച രാത്രി എട്ട് മണിയോടെ നിര്‍ത്തിയ വാഹനങ്ങള്‍ ഞായറാഴ്ച രാവിലെ ആറു മണിയോടെയാണ് കത്തിച്ച നിലയില്‍ കണ്ടത്. കെഎല്‍ 14 ഇ 1756 നമ്പര്‍ പള്‍സര്‍ ബൈക്കും, കെഎല്‍ 14 കെ 3158 നമ്പര്‍ മാരുതി കാറുമാണ് കത്തിച്ചത്. ബൈക്ക് പൂര്‍ണമായും, കാറിന്റെ മുന്‍ഭാഗവും കത്തിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് അബ്ദുല്‍ നാസര്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി.

Keywords: Kasaragod, Merchant, Fire, Kerala, C.A. Abdul Nasar, Nellikunnu, House, Maruthi Car, Pulsar Bike, Compliant, Kasaragod Town Police, Malayalam News, Vehicles set fired
12:31 pm | 0 comments

എസ്.വൈ.എസ് 60 -ാം വാര്‍ഷികം: സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ ശനിയാഴ്ച

Written By kvarthapressclub on 3 Jan 2013 | 3:16 pm

 Convention, Kasaragod, State-conference, Hospital, District, Merchant, Secretary, President, Hajj, Committee., Kerala.
കാസര്‍കോട്: പതിനഞ്ചാംനൂറ്റാണ്ടിന്റെ പൈതൃകം എന്ന പ്രമേയവുമായി എസ്.വൈ.എസ്. 60-ാം
വാര്‍ഷികത്തിന്റെ ഭാഗമായി 2013 ഏപ്രില്‍ 4,5,6 തിയതികളില്‍ കാസര്‍കോട്ട് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടിയുള്ള വിപുലമായ സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ ശനിയാഴ്ച്ച രാവിലെ 11 മണിക്ക് കാസര്‍കോട് ഫാത്തിമ ഹോസ്പിറ്റലിന് മുന്‍വശത്തുള്ള ജില്ലാവ്യാപാരി ഭവനില്‍ വെച്ച് നടക്കും.

കണ്‍വെന്‍ഷനില്‍ സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രോഫസര്‍ കെ.ആലികുട്ടി മുസ്ലിയാര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര്‍, എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറിമാരായ കെ.മമ്മദ് ഫൈസി, അബ്ദു സമദ് പൂക്കോട്ട്, പിണങ്ങോട് അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Keywords: Convention, Kasaragod, State-conference, Hospital, District, Merchant, Secretary, President, Hajj, Committee., Kerala.
3:16 pm | 0 comments

പച്ചക്കറി വ്യാപാരി ഒരു കോടിയുമായി മുങ്ങി

Written By Kvarthakgd on 2 Jan 2013 | 5:46 pm

Vegetable merchant, Escape, one crore, Bekal, Kasaragod, Kerala, Malayalam news
ബേക്കല്‍: പള്ളിക്കര മേല്‍പ്പാലം ടോള്‍ ബൂത്തിനടുത്ത് പച്ചക്കറി മൊത്ത കച്ചവടക്കാരനായ യുവാവ് ഒരു കോടിയിലേറെ രൂപയുമായി മുങ്ങി.
കുടക് സ്വദേശിയായ 34 കാരനാണ് വന്‍ മോഹ ലാഭം വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും പണം തട്ടി നാടകീയമായി മുങ്ങിയത്. പള്ളിക്കര, പള്ളിപ്പുഴ ഭാഗങ്ങളിലെ നിരവധി പേരില്‍ നിന്നും, പച്ചക്കറി മൊത്ത വ്യാപാരത്തിന്റെ അമിത ലാഭം വാഗ്ദാനം ചെയ്താണ് യുവാവ് പണം കൈക്കലാക്കിയത്.

ഒട്ടേറെ ബ്ലേഡുകാരില്‍ നിന്നും ഇയാള്‍ പണം വാങ്ങിയിട്ടുമുണ്ട്. രണ്ടു ദിവസം മുമ്പാണ് ഇയാള്‍ നാടകീയമായി അപ്രത്യക്ഷമായത്. ഇയാളുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന പഴം-പച്ചക്കറി മൊത്ത വിതരണ കേന്ദ്രം അതിരഹസ്യമായി മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തിയാണ് ഇയാള്‍ സ്ഥലം വിട്ടത്. രണ്ടുദിവസമായി സ്ഥാപനം മറ്റൊരാള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഇടപാടുകാര്‍ കഴിഞ്ഞ ദിവസം സ്ഥാപനം തുറക്കാന്‍ അനുവദിച്ചില്ല.

സ്ഥാപനം ഇപ്പോഴും അടഞ്ഞുകിടക്കുന്നുണ്ട്. ഇത് പ്രദേശത്ത് ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കി. പാക്കം ചെര്‍ക്കാപ്പാറയിലാണ് യുവാവ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഇവിടെയുള്ള വീടും സ്ഥലവും മറ്റൊരാള്‍ക്ക് കൈമാറിയതായും പറയപ്പെടുന്നു. യുവാവ് മുങ്ങിയെങ്കിലും മോഹലാഭം പ്രതീക്ഷിച്ച് പണം നല്‍കിയ പലരും ഇപ്പോള്‍ നാണക്കേട് ഓര്‍ത്ത് ഇനിയും പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറായിട്ടില്ല.

Keywords: Vegetable merchant, Escape, one crore, Bekal, Kasaragod, Kerala, Malayalam news, Kerala Vartha, Cash.
5:46 pm | 0 comments

കെ.എം. മുഹമ്മദ് ഹാജി നിര്യാതനായി

Written By kvarthaksd on 29 Dec 2012 | 4:19 pm

Karnataka, Merchant, Thayalangadi, Ullal, Kasaragod, Kerala, Kerala Vartha, Kerala News.
കാസര്‍കോട്: കര്‍ണാടകയിലെ പ്രമുഖ മരമില്‍ വ്യവസായി കെ.എം. മുഹമ്മദ് ഹാജി കോളിക്കര (79) നിര്യാതനായി. തായലങ്ങാടി സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി ഉള്ളാള്‍ കോട്ടേക്കാറിലായിരുന്നു താമസം. കര്‍ണാടക സോ മില്‍സ്, വുഡ്‌ലാന്റ് ബോര്‍ഡ്‌സ്, കെ. മുഹമ്മദ് ആന്റ് കമ്പനി തുടങ്ങി നിരവധി വ്യവസായ സ്ഥപനങ്ങളുടെ ഉടമയാണ്.

കോളിക്കര അബ്ദുല്‍ ഖാദര്‍ ഹാജി ട്രസ്റ്റിന്റെ ചെയര്‍മാന്‍ കൂടിയാണ്. നിരവധി മത കാര്യസ്ഥാപനങ്ങളുടെ സാരഥിയായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഹവ്വാബി. മക്കള്‍: ഫാത്വിമ, സുഹറ, സഫിയ, മൈമൂന, അബ്ദുല്ല, ഖദീജ, സത്താര്‍, സമദ്, റഹീം, നജീബ. മരുമക്കള്‍: എ.എച്ച. മഹമൂദ് ഹാജി, ബി.എം. അബ്ദുല്‍ ഖാദര്‍ ദേലമ്പാടി, സ്വാലിഹ്, അബ്ബാസ് ദേര്‍ളക്കട്ട, സിറാജ് തലപ്പാടി, ഹമീദ് ദേര്‍ളക്കട്ട, ഷബാന, സബീഹ, ഫര്‍നാസ്, സഫീന. സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുല്ല, അബ്ദുര്‍ റഹ്മാന്‍, ഹവ്വാബി, ബീവി, ഖദീജ.

Keywords: Karnataka, Merchant, Thayalangadi, Ullal, Kasaragod, Kerala, Kerala Vartha, Kerala News.
4:19 pm | 0 comments

മുഹമ്മദ് മുബാറക് ഹാജിയുടെ ഭാര്യ ഉമ്മാലിയുമ്മ നിര്യാതയായി

Written By kvarthakgd1 on 24 Dec 2012 | 5:59 pm


Kasaragod, Merchant, Wife, Obituary, Mohammed Mubarak, Haji, Eruthumkadavu, Ward Member, Chengala, Election, I.N.L, Panjayath, Ummaliyumma, Kerala, Malayalam News
കാസര്‍കോട്: നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാരിയും കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ഏരുതും കടവ് മുബാറക് നഗറിലെ മുഹമ്മദ് മുബാറക് ഹാജിയുടെ ഭാര്യ ഉമ്മാലിയുമ്മ(68) നിര്യാതയായി. 1995-2000 കാ­ല­യ­ള­വില്‍ ചെ­ങ്ക­ള ഗ്രാ­മ­പ­ഞ്ചായ­ത്ത് അം­ഗ­മാ­യി­രുന്നു. ആ­ലം­പാ­ടി വാര്‍­ഡില്‍­നി­ന്ന് ഐ.എന്‍.എല്‍. സ്ഥാ­നാര്‍­ത്ഥി­യാ­യി മ­ത്സ­രി­ച്ചാ­ണ് വാര്‍­ഡ് മെ­മ്പ­റാ­യത്.

മക്കള്‍: അബൂ മുബാറക് (മുബാറക് കല്ല്യാണ്‍സില്‍ക്‌­സ് കാസര്‍കോട്), ബീഫാത്വിമ, പരേതനായ അബ്ദുല്ലാബീന്‍ മുഹ­മ്മദ്. മരുമക്കള്‍:ഖദീജ, റഫീദ.

സഹോദരങ്ങള്‍: എന്‍.എ. അബ്ദുര്‍ റഹ്മാന്‍, എന്‍.എ. അബൂബക്കര്‍(എന്‍.എ. ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍), എന്‍.എ. മൊയ്തീന്‍, എന്‍.എ. മുഹമ്മദ്, എന്‍.എ. മഹമൂദ്, എന്‍.എ. ആഇശ.

ഖബറടക്കം ചൊവാഴ്ച രാവിലെ എട്ടിന് ഏരുതും കടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാ­നില്‍. 

Keywords: Kasaragod, Merchant, Wife, Obituary, Mohammed Mubarak, Haji, Eruthumkadavu, Ward Member, Chengala, Election, I.N.L, Panjayath, Ummaliyumma, Kerala, Malayalam News. 
5:59 pm | 0 comments

കോ­ട്ടി­ക്കു­ള­ത്തെ ന­സീ­റാ ബാ­നു നി­ര്യാ­ത­യായി

Written By kvarthakgd1 on 23 Dec 2012 | 7:53 pm

Palakunnu, Kottikulam, Obituary, Merchant, Wife, Nazeera Banu, Mohammed Shafi, Hospital, Abdul Rahman, Jameela,  Malayalam News.
പാ­ല­ക്കുന്ന്: കോ­ട്ടി­ക്കുള­ത്തെ വ്യാ­പാ­രി മു­ഹമ്മ­ദ് ശാ­ഫി­യു­ടെ ഭാ­ര്യ ന­സീ­റാ ബാ­നു(65) ഹൃ­ദ­യാ­ഘാ­തം മൂ­ലം മ­രിച്ചു. ഞാ­യ­റഴ്ച വൈ­കു­ന്നേ­രം 5 മണി­യോ­ടെ­ നെ­ഞ്ചുവേ­ദ­നെ­യെതു­ടര്‍­ന്ന് കാസര്‍­കോ­ട്ടെ സ്വ­കാ­ര്യ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചെ­ങ്കിലും മ­ര­ണം സം­ഭ­വി­ക്കു­ക­യാ­യി­രു­ന്നു. പ­രേ­തനായ ഈ­സാ അ­ബ്ദുര്‍ റ­ഹ്മാന്‍ സേ­ട്ടി­ന്റെയും ജമീ­ല­യു­ടെ­യും മ­ക­ളാണ്.

മക്കള്‍: സക്കീ­ന ബാനു, ശാഹി­ന ബാനു, സ­ജ്‌­നാ ബാനു, റ­ജി­നാ ബാനു, ജം­ഷീ­ദ്, മ­രു­മക്കള്‍: ഖാ­ദര്‍(ക­ണ്ണം­കുളം), മു­ഹ­മ്മ­ദ്­കു­ഞ്ഞി(കാ­ഞ്ഞ­ങ്ങാട്), സു­ബൈര്‍(തളങ്കര), ഫൈ­സല്‍(ത­ളങ്ക­ര) ഇ­ലോ­ഫര്‍(ദേ­ളി) 

Keywords: Palakunnu, Kottikulam, Obituary, Merchant, Wife, Nazeera Banu, Mohammed Shafi, Hospital, Abdul Rahman, Jameela,  Malayalam News.
7:53 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories