Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Medical-camp. Show all posts
Showing posts with label Medical-camp. Show all posts

മുള്ളേരിയയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 30 ന്

Written By kvarthaksd on 23 May 2013 | 4:30 pm

കാസര്‍കോട്: പ്ലസ് ചാരിറ്റബിള്‍ ആന്റ് കള്‍ചറല്‍ ട്രസ്റ്റിന്റെയും സെന്റ് ജോണ്‍ ആംബുലന്‍സിന്റെയും ആഭിമുഖ്യത്തില്‍ മെയ് 30 ന് മുള്ളേരിയ മതക്കം ഷോപ്പിംഗ് കോംപ്ലക്‌സില്‍ സൗജന്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജസ്റ്റിസ് കെ.എസ് ഹെഗ്‌ഡെ മെഡിക്കല്‍ അക്കാദമിയുമായി സഹകരിച്ചുള്ള മെഡിക്കല്‍ ക്യാമ്പ് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ്.

ഹൃദയം, വൃക്ക, ഗര്‍ഭ സംബന്ധം, ജനറല്‍ സര്‍ജറി, ഇ.എന്‍.ടി, അസ്ഥി, മുഖ വൈകല്യം തുടങ്ങിയ അസുഖങ്ങള്‍ക്ക് സൗജന്യമായ പരിശോധനയും ശസ്ത്ര ക്രിയയും തുടര്‍ ചികിത്സയും ക്യാമ്പില്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 9746818222, 9633202660 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Medical-camp, Mulleria, Kasaragod, Inauguration, Press meet, Kerala, Kerala News.മുള്ളേരിയയില്‍ പുതുതായി ആരംഭിച്ച എം.എ ബേക്കറി ആന്റ് കൂള്‍ബാര്‍ ന്യൂ കേരള ഫാമിലി റസ്റ്റോറന്റ് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. റസ്റ്റോറന്റ് 30 ന് രാവിലെ 10 ന് സിനിമാ താരം സിനി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ജസ്റ്റിസ് കെ.എസ് ഹെഗ്‌ഡെ ഹോസ്പിറ്റലിലെ ഡോ. മുരളീധര്‍ പൈ, ഉമേഷ്  പോച്ചപ്പന്‍, അബ്ദുല്‍ ഖാദര്‍, ഹമീദലി മാവിനക്കട്ട എന്നിവര്‍ സംബന്ധിച്ചു.

Keywords: Medical-camp, Mulleria, Kasaragod, Inauguration, Press meet, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

4:30 pm | 0 comments

ചെമ്മനാട് സി.എച്ച്. സെന്റര്‍ മെഡിക്കല്‍ ക്യാമ്പ് 19ന്

Written By kvartha delta on 16 May 2013 | 6:00 pm

കാസര്‍കോട്: ചെമ്മനാട് സി.എച്ച്. സെന്ററും മംഗലാപുരം ഏനപേയ മെഡിക്കല്‍ കോളജും  സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് മെയ് 19 ന് ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ക്യാമ്പ് പി.എ. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യും. രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിയും, ആരോഗ്യ ബോധവത്ക്കരണ ചിത്രപ്രദര്‍ശനോദ്ഘാടനം ഡോ. മൂസബ്ബയും നിര്‍വഹിക്കും.

ശസ്ത്രക്രിയ, ജനറല്‍ മെഡിസിന്‍, കുട്ടികളുടെ വിഭാഗം, ത്വക്ക് രോഗം, കണ്ണ്, ഇ.എന്‍.ടി, എല്ല്, പല്ല് എന്നീ വിഭാഗങ്ങളില്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. രാവിലെ 9 മണി മുതല്‍ ഒരു മണി വരെയാണ് മെഡിക്കല്‍ ക്യാമ്പ്.
Chemnad, C.H. Centre, Medicale Camp, Press Conference, Kasaragod

വാര്‍ത്താസമ്മേളനത്തില്‍ സി.എച്ച്. സെന്റര്‍ പ്രസിഡണ്ട് സി.ടി. അഹമ്മദലി, ജനറല്‍ സെക്രട്ടറി കെ.ടി. നിയാസ്, കെ.ടി.എം. ജമാല്‍, പി.എം. അബ്ദുല്ല, സി.എ. അസീസ്, സി.എം. മുസ്തഫ, ഖാദര്‍ കുന്നില്‍,  സി.എ. മനാഫ്, സി.ടി. അബ്ദുല്‍ഖാദര്‍, എ.എ. താജ്ജുദ്ദിന്‍ സംബന്ധിച്ചു.

Keywords: Chemnad, C.H. Centre, Medicale Camp, Press Conference, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:00 pm | 0 comments

മുട്ടാജെ ഫാമിലി സൗജന്യ മെഡിക്കല്‍ ഡെന്‍ന്റല്‍ ഹെല്‍ത്ത് ക്യാമ്പ് 12 ന്

Written By kvarthapressclub on 11 May 2013 | 6:18 pm

കാസര്‍കോട്: പരേതനായ മുട്ടാജെ കുഞ്ഞാലിഹാജിയുടെ ഓര്‍മയ്ക്കായി കുടുംബാംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച മുത്താഞ്ഞി കുഞ്ഞാലി ഹാജി ഫാമിലി അസോസിയേഷന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ഹെല്‍ത്ത് ക്യാമ്പ് 12 ന് പൈവെളിഗെയില്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ. മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മംഗലാപുരത്തെ എ.ജെ. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പ്രമുഖ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുക്കും ക്യാമ്പ് നടക്കുക. രാവിലെ എട്ടുമണി മുതല്‍ രണ്ടുമണിവരെയാണ് പരിശോധനാ സമയം. രജിസ്‌ട്രേഷന്‍ രാവിലെ എട്ടുമണി മുതല്‍ 11 മണി വരെ.

ഡോ. കെ. കുഞ്ഞാലി (പ്രസിഡന്റ്), ഡോ. എന്‍. ഉമര്‍, ഹമീദ് കുഞ്ഞാലി മുട്ടാജെ (വൈസ് പ്രസിഡന്റ്മാര്‍), ഡോ. എ.എ. ഫാസില്‍, നഫീസ ഉമര്‍ (സെക്രട്ടറിമാര്‍), ഹമീദ് കുഞ്ഞാലി, കെ. പോക്കര്‍ കുഞ്ഞി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.


Keywords: Kasaragod, Medical-camp, Family, Pressmeet, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:18 pm | 0 comments

ഹെല്‍ത്ത് കമ്മിറ്റി ഉദ്ഘാടനവും മെഡിക്കല്‍ സെമിനാറും നടത്തി

Written By Kvarthakgd on 10 May 2013 | 7:34 pm

ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഹെല്‍ത്ത് കമ്മിറ്റിയുടെ ഔപചാരിക ഉദ്ഘാടനം അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം നിര്‍വഹിച്ചു.

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും വ്യവസായിയുമായ അപെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ എസ്.പി. സിങ്ങിനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. ഉദ്ഘാടനത്തോടനുന്ധിച്ച് പ്രശസ്ത ഡോക്ടര്‍ എം.വി. പ്രസാദ് മരുന്ന് കഴിക്കാതെയും മധുരം ഉപേക്ഷിക്കാതെയും പ്രമേഹ രോഗം നിയന്ത്രിക്കാനും പൂര്‍ണമായും മാറ്റാനും കഴിയുന്ന രീതികളെ കുറിച്ച് നടത്തിയ സെമിനാര്‍ എല്ലാവരിലും വളരെ കൗതുകമുയര്‍ത്തി.

Health committe, Inauguration, Medical camp, IAS, Sharjah, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ചടങ്ങിനോടനുബന്ധിച്ച് കേരള മുഖ്യമന്ത്രി ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ സ്വീകരിച്ച നിവേദനങ്ങളുടെ തുടര്‍നടപടികള്‍ കൈകൊണ്ടതിന്റെ രേഖകള്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറി. അസോസിയേഷന്‍ ട്രഷറര്‍ എ.എം. അമീര്‍ നന്ദി പ്രകാശനം നടത്തി. ഹെല്‍ത്ത് കമ്മിറ്റി കോര്‍ഡിനേറ്റര്‍ എച്ച്. അബ്ദുല്‍ കരിം, കണ്‍വീനര്‍ ഉമ്മന്‍ ജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി കെ. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Health committe, Inauguration, Medical camp, IAS, Sharjah, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Health committe, Inauguration, Medical camp, IAS, Sharjah, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:34 pm | 0 comments

എസ്.വൈ.എസ്. സാന്ത്വനം മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച

Written By Kvarthakgd on 4 May 2013 | 5:50 pm

പടന്നക്കാട്: സുന്നി യുവജന സംഘം ആവിഷ്‌കരിച്ച സാന്ത്വനം പദ്ധതിയുടെ ഭാഗമായി പടന്നക്കാട് സുന്നി സെന്ററില്‍ ഞായറാഴ്ച സൗജന്യരോഗ നിര്‍ണയ ക്യമ്പ് നടക്കും.

രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന ക്യാമ്പ് ഹൊസ്ദുര്‍ഗ് ഡി.വൈ.എസ്.പി മാത്യൂ എകസ്എല്‍ ഉദ്ഘാടനം ചെയ്യും. സെന്റര്‍ ചെയര്‍മാന്‍ മുഹമ്മദ് അസ്‌ക്കര്‍ അലി അധ്യക്ഷത വഹിക്കും. ജില്ലാ ഹോസ്പിറ്റല്‍ ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റ് കെ.പി. അബ്ദുല്ല പരിശോധനയ്ക്ക് നേതൃത്വം നല്‍കും.

SYS, Medical camp, Padnakkad, Sunni center, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsക്യാമ്പില്‍ നിന്ന് തെരെഞ്ഞെടുക്കുന്ന തുടര്‍ചികിത്സ ആവശ്യമുള്ള നിര്‍ദേശം രോഗികള്‍ക്ക് എ.വൈ.എസ്. സാന്ത്വനം പദ്ധതിയില്‍ ഉള്‍പെടുത്തി തുടര്‍ ചികിത്സ ലഭ്യമാക്കും. എല്ലാ മാസവും സുന്നിസെന്ററില്‍ മെഡിക്കല്‍ ക്യാമ്പ് നടക്കുന്നതാണ്. ബന്ധപ്പെടാവുന്ന നമ്പര്‍ - 997633635.

Keywords: SYS, Medical camp, Padnakkad, Sunni center, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:50 pm | 0 comments

'സായൂജ്യം 2013' വെള്ളിയാഴ്ച അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍

Written By Kvarthakgd on 20 Mar 2013 | 5:25 pm

Medical camp, Abudhabi-Trikaripur, KMCC, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
അബൂദാബി: അബൂദാബി-തൃക്കരിപ്പൂര്‍ മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന 'സായൂജ്യം 2013' വെള്ളിയാഴ്ച അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ കേരള ഫാര്‍മസീസ് കൗണ്‍സിലിന്റെയും, ലൈഫ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെയും വിദഗ്ധ ടെക്‌നീഷ്യന്‍സ് നടത്തുന്ന സൗജന്യ കൊളസ്‌ട്രോള്‍, പ്രമേഹ രക്ത പരിശോധന ക്യാമ്പ് നടക്കും.

നാല് മണിക്ക് ഏഷ്യാനെറ്റ് റേഡിയോയുടെ 'ജീവിത രേഖ' എന്ന പരിപാടിയിലൂടെ ഗള്‍ഫ് മലയാളികളുടെ പ്രിയങ്കരനായ പ്രമേഹ രോഗ വിദഗ്ധന്‍ ബര്‍ദുബൈ അല്‍ വഹ ക്ലീനിക്കിലെ ഡോക്ടര്‍ അശോക് ചെറിയാന്‍ 'പ്രമേഹവും അനുബന്ധ രോഗങ്ങളും പ്രതിവിധിയും' എന്ന വിഷയത്തില്‍ ക്ലാസെടുക്കും. രോഗികള്‍ക്ക് ഡോക്ടറോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും.

രാത്രി ഒമ്പത് മണിക്ക് പടന്ന ജുമാ മസ്ജിദ് ഖത്തീബ് ഉമര്‍ ഹുദവി പുളപ്പാടം 'അനുഗ്രഹീത പ്രവാസം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

Keywords: Medical camp, Abudhabi-Trikaripur, KMCC, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News 
5:25 pm | 0 comments

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Written By Kvarthakgd on 19 Mar 2013 | 4:57 pm

Medical camp, Old people, Bedaduka, Health center, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News


ബേഡഡുക്ക: ബേഡഡുക്ക സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് നടത്തി. ആയുര്‍വേദ, അലോപ്പതി വിഭാഗങ്ങളുടെ സേവനം ലഭ്യമാക്കിയാണ് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.  പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മിനി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ലക്ഷ്മി, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ രഞ്ജിത്ത് എന്നിവര്‍ ആശംസകള്‍ അര്‍പിച്ചു. 

ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഗീത ഗുരുദാസ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. വിജയന്‍ നന്ദിയും പറഞ്ഞു.

Keywords: Medical camp, Old people, Bedaduka, Health center, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:57 pm | 0 comments

കാസര്‍കോട് പ്രസ് ക്ലബ്ബ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Written By Kvarthakgd on 10 Feb 2013 | 1:25 pm

Press club, Kasaragod, IMA, Unit, Medical camp, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കാസര്‍കോട്: ഐ. എം. എ കാസര്‍കോട് യൂണിയന്റെ സഹകരണത്തോടെ പ്രസ് ക്ലബ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഐ. എം. എ പ്രസിഡന്റ് ഡോ. പി. എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

പ്രസ് ക്ലബ് ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി അധ്യക്ഷത വഹിച്ചു. ഡോ. ജനാര്‍ദ്ദന നായ്ക് സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി മുഹമ്മദ് ഹാഷിം സ്വാഗതവും ഐ. എം. എ സെക്രട്ടറി ഡോ. എ. എ. അബ്ദുല്‍ സത്താര്‍ നന്ദിയും പറഞ്ഞു.

ഡോക്ടര്‍മാരായ ബി. നാരായണ നായ്ക്, സുനില്‍ ചന്ദ്രന്‍, ജനാര്‍ദ്ദന നായ്ക്, ശില്പാ മൃണാള്‍, സുമതി ഗണേഷ്, ശോഭ, ജമാലുദ്ദീന്‍, ഹരികിരണ്‍ ബങ്കേര, കൃഷ്ണ നായ്ക് എന്നിവര്‍ പരിശോധിച്ചു.

Press club, Kasaragod, IMA, Unit, Medical camp, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Keywords: Press club, Kasaragod, IMA, Unit, Medical camp, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:25 pm | 0 comments

എം.എല്‍.എ. ഹിന്ദിയില്‍ പ്രസംഗിച്ചു; അന്യസംസ്ഥാന തൊഴിലാളികള്‍ ആവേശംകൊണ്ടു

Written By kvartha delta on 29 Jan 2013 | 7:15 pm

Awareness Class, Inauguration, Kasaragod, N.A.Nellikunnu, T.E Abdulla, Worker, class, Seminar, Medical-camp, Kerala, Mlayalam News, Kerla Vartha
പരിപാടി നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു.
കാസര്‍കോട്: എം.എല്‍.എ.യുടെ ഹിന്ദി പ്രസംഗം കാസര്‍കോട്ടെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആവേശമായി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. യാണ് കഴിഞ്ഞദിവസം കാസര്‍കോട്ട് നടന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ അരമണിക്കൂറോളം ഹിന്ദിയില്‍ പ്രസംഗിച്ച് തൊഴിലാളികളെ കൈയിലെടുത്തത്.

ജില്ലാ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു ചൊവ്വാഴ്ച അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടിയും മെഡിക്കല്‍ ക്യാമ്പും നടത്തിയത്. ആസാം, ബംഗാള്‍, ജാര്‍ഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇരുന്നൂറോളം തൊഴിലാളികള്‍ പരിപാടിയില്‍ പങ്കെടുത്തു. തൊഴില്‍ സ്ഥലത്തെ ചൂഷണത്തെകുറിച്ചും പീഡനങ്ങളെ കുറിച്ചും തൊഴിലാളികള്‍ പരാതിപ്പെട്ടു. ഇരുപതിനായിരത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ് കാസര്‍കോട് ജില്ലയിലുള്ളത്. ഇതില്‍ 3000 ത്തോളം പേര്‍ ക്ഷേമനിധിയില്‍ അംഗങ്ങളാണ്.

പരിപാടി നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. കുര്യാക്കോസ് ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ സുനില്‍തോമസ്, ട്രേഡ് യൂണിയന്‍ നേതാക്കളായ ശാഹുല്‍ ഹമീദ്, ടി.കെ. രാജന്‍, വി.വി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചര്‍ചയില്‍ പങ്കെടുത്തു.

Awareness Class, Inauguration, Kasaragod, N.A.Nellikunnu, T.E Abdulla, Worker, class, Seminar, Medical-camp, Kerala, Mlayalam News, Kerla Vartha

Keywords: Awareness Class, Inauguration, Kasaragod, N.A.Nellikunnu, T.E Abdulla, Worker, class, Seminar, Medical-camp, Kerala, Malayalam News, Kerala Vartha, MLA Spoke in Hindi : Other State Workers Thrilled. 
7:15 pm | 0 comments

സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് നടന്നു

Written By Kvarthakgd on 8 Jan 2013 | 4:25 pm

Free heart, Checkup, Camp, Midtown, Kanhangad rotary club, Omega hospital, Mangalore, Kasaragod, Kerala, Malayalam news
കാഞ്ഞങ്ങാട്: മിഡ്ടൗണ്‍ കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബ് രാവണീശ്വരം അഴിക്കോടന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും മംഗലാപുരം ഒമേഗ ആശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് നടത്തി. ക്യാമ്പില്‍ പങ്കെടുത്ത ഇരുന്നൂറോളം പേരില്‍ നിന്ന് മൂന്ന് പേരെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കണ്ടെത്തി. ഇവരില്‍ ചേറ്റുകുണ്ടിലെ ബി.കെ.കുഞ്ഞിക്കണ്ണന്‍, രാവണീശ്വരം സെറ്റില്‍മെന്റ് സ്‌കീമിലെ വിജയന്‍ എന്നിവരുടെ ഹൃദയസംബന്ധമായ വിദഗ്ദ്ധ ചികിത്സ പൂര്‍ണമായും സൗജന്യമായി ചെയ്ത് കൊടുക്കുമെന്ന് മിഡ് ടൗണ്‍ റോട്ടറി ക്ലബ്ബിന്റേയും ഒമേഗയുടേയും അധികൃതര്‍ അറിയിച്ചു.

മുക്കൂടിലെ അനഘ(8)യ്ക്ക് എറണാകുളം, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഒന്നര ലക്ഷത്തോളം ചിലവ് വരുമെന്നറിയിച്ച സങ്കീര്‍ണമായ ഹൃദയശസ്ത്രക്രിയ അറുപതിനായിരം രൂപ ചെലവില്‍ നടത്താമെന്ന് സംഘാടകര്‍ വാഗ്ദാനം നല്‍കി. കൂടാതെ ഈ കുട്ടിയുടെ തുടര്‍ചികില്‍സ പൂര്‍ണമായും സൗജന്യമായിരിക്കും.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ബി.റാംദാസ് അധ്യക്ഷനായി. സി.കെ.ആസിഫ്, കെ.ശശി പ്രസംഗിച്ചു. എം.ബാലകൃഷ്ണന്‍ സ്വാഗതവും വില്യംസ് ജോസഫ് നന്ദിയും പറഞ്ഞു.

Keywords: Free heart, Checkup, Camp, Midtown, Kanhangad rotary club, Omega hospital, Mangalore, Kasaragod, Kerala, Malayalam news
4:25 pm | 0 comments

സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച

Written By kvarthakgd1 on 24 Nov 2012 | 7:17 pm

Kasaragod, Alampady, Medical-camp, I.M.A., N.A.Nellikunnu, Meelad Bhavan, Sports Club, Abdul Sathar, Kerala, Malayalam News. ആലംപാടി: ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് ക്ലബ്ബിന്റെയും ഐ.എം.എ. (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍)യുടെയും സംയുക്താഭിമുഖ്യത്തില്‍ ഞായറാഴ്ച രാവിലെ ഒമ്പതര മുതല്‍ ആലംപാടി മീലാദ് ഭവനില്‍ മെഡിക്കല്‍ ക്യാമ്പ് നടക്കും.

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ സത്താര്‍ സെക്രട്ടറി ഐ.എം.എ. ക്യാമ്പിന് നേതൃത്വം നല്‍കും. ഡോ. ബി. ശ്യാം പ്രസാദ്, ഡോ. എച്ച്. വിനയ രാഘവേന്ദ്ര, ഡോ. തുളസി പ്രിയ എന്നീ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നതാണ്.

Keywords: Kasaragod, Alampady, Medical-camp, I.M.A., N.A.Nellikunnu, Meelad Bhavan, Sports Club, Abdul Sathar, Kerala, Malayalam News. 
7:17 pm | 0 comments

ഹജ്ജ് സാങ്കേതിക പഠന ക്‌ളാസു­കള്‍ ചൊ­വ്വാഴ്ച മുതല്‍

Written By Kvartha Alpha on 16 Sep 2012 | 4:20 pm

കാസര്‍കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പോകുന്നവര്‍ക്കുള്ള രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പഠന ക്‌ളാസ് മൂന്ന് ദിവസ­ങ്ങ­ളി­ലാ­യി ന­ട­ക്കും. ജില്ലയിലെ ഹാജിമാര്‍ ഏതെങ്കിലും ഒരു ക്‌ളാസില്‍ നിര്‍ബന്ധമായും പങ്കെടുക്ക­ണം.

ചൊ­വ്വാഴ്ച(18)കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ നൂറുല്‍ ഇസ്ലാം മദ്രസഹാള്‍, 19ന് തൃക്കരിപ്പൂര്‍ വള്‍വക്കാട് അന്‍വറുല്‍ ഇസ്ലാം മദ്രസ ഹാള്‍, 23ന് കാസര്‍കോട് ചെര്‍ക്കള ഖുവത്തുല്‍ ഇസ്ലാം മദ്രസ ഹാള്‍ എന്നിവിടങ്ങളി­ലാ­യി­രിക്കും ക്‌ളാസുകള്‍.

രാവിലെ ഒന്‍പതിന് ക്‌ളാ­സ് ആ­രം­ഭിക്കും. ആദ്യ സാങ്കേതിക പഠന ക്‌ളാസിലും മെഡിക്കല്‍ പരിശോധയിലും പങ്കെടുത്ത് ഹെല്‍ത്ത് ആന്റ് ട്രെയിനിംഗ് കാര്‍ഡ് പൂരിപ്പിക്കാത്ത ഹാജിമാര്‍ കാര്‍ഡ് കൊണ്ടുവ­ര­ണം.

കൂ­ടുതല്‍ വിവര­ങ്ങള്‍­ക്ക് ഹജ്ജ് ചീഫ് ട്രെയി­ന­റു­മാ­യി ബ­ന്ധ­പ്പെടുക 9497138738.

Keywords:  Hajj-class, Kasaragod, Kanhangad, Cherkala, Medical-camp, class
4:20 pm | 0 comments

എന്‍­ഡോ­സള്‍­ഫാന്‍: 130 ദി­വ­സ­മാ­യി അ­മ്മ­മാ­ര്‍ നട­ത്തി വന്ന സമ­രം പിന്‍­വ­ലി­ച്ചു

Written By kvarthaksd on 27 Aug 2012 | 8:40 pm

 Press meet, Endosulfan, Collectorate, Press Club, Medical-camp, Kerala, Kasaragod
കാസര്‍­കോട്: വിവി­ധ ആ­വ­ശ്യ­ങ്ങള്‍ ഉ­ന്ന­യി­ച്ച് എന്‍­ഡോ­സള്‍­ഫാന്‍ പീ­ഢി­ത ജ­നകീ­യ മു­ന്ന­ണി­യു­ടെ ആ­ഭി­മു­ഖ്യത്തില്‍ ക­ല­ക്‌ട്രേ­റ്റ് പ­ടി­ക്കല്‍ നട­ത്തി വ­ന്ന അ­മ്മ­മാ­രു­ടെ സമ­രം താല്‍­ക്കാ­ലി­യ­മാ­യി നിര്‍­ത്തി­വെ­ച്ചു­വെന്ന് സ­മ­ര സ­മി­തി നേ­താ­ക്കള്‍ കാസര്‍­കോ­ട് പ്ര­സ് ക്ലബില്‍ ന­ടത്തി­യ വാര്‍­ത്താസ­മ്മേ­ള­ന­ത്തില്‍ അ­റി­യിച്ചു. മു­ഖ്യമ­ന്ത്രി­യു­മാ­യി ന­ടത്തി­യ ചര്‍ചയെ തുടര്‍ന്ന് പി.ക­രു­ണാ­ക­രന്‍ എം.പി. അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമ­രം പിന്‍­വ­ലി­ക്കു­ന്ന­തെ­ന്ന് ഭാ­ര­വാ­ഹി­കള്‍ പ­റഞ്ഞു.

അര്‍­ഹരാ­യ മു­ഴു­വന്‍ പേര്‍ക്കും ദേശീയ മ­നു­ഷ്യാ­വ­കാ­ശ ക­മ്മീ­ഷന്‍ നിര്‍ദേശിച്ച രീ­തി­യില്‍ സ­ഹാ­യം നല്‍­കു­മെ­ന്ന് മു­ഖ്യ­മന്ത്രി അ­റി­യി­ച്ചി­ട്ടുണ്ട്. നി­ല­വി­വു­ള്ള ലി­സ്റ്റി­ലു­ള്ള­വര്‍­ക്കുപുറ­മെ രണ്ടാംഘ­ട്ട മെ­ഡി­ക്കല്‍ ക്യാ­മ്പില്‍ നിന്നും തെ­രെ­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട­വര്‍­ക്കു കൂ­ടി ആ­നു­കൂല്യം നല്‍­കു­മെ­ന്ന തീ­രു­മാ­നവും മു­ഖ്യ­മ­ന്ത്രി­യു­ടെ ഭാഗ­ത്ത് നിന്നും ഉ­ണ്ടാ­യി­ട്ടുണ്ട്. ക­ട­ബാ­ധ്യ­ത­കള്‍ എ­ഴു­തി ത­ള്ളു­ന്ന­തി­നു­ള്ള ഒ­രു ക­മ്മി­റ്റി­യെ രൂ­പീ­ക­രി­ക്കു­മെ­ന്ന സു­പ്രധാ­ന തീ­രു­മാ­നവും മു­ഖ്യ­മ­ന്ത്രി­യു­മാ­യു­ള്ള ചര്‍ചയില്‍ ഉ­ണ്ടായി­ട്ടു­ണ്ട്.

സ­മ­യ­ബ­ന്ധി­ത­മാ­യി ന­ട­പ­ടി­കള്‍ പൂര്‍­ത്തി­യാ­ക്കു­ന്ന­തിന് സര്‍കാര്‍ ത­യ്യാ­റാ­യി­ല്ലെ­ങ്കില്‍ കൂ­ടു­തല്‍ ശ­ക്തമാ­യ സ­മ­ര­പ­രി­പാ­ടി­കള്‍ വീണ്ടും തു­ട­ങ്ങു­മെന്നും നേ­താ­ക്കള്‍ മു­ന്ന­റി­യി­പ്പ് നല്‍കി. സെ­പ്­തം­ബര്‍ മൂ­ന്നി­ന് പ്ര­ശ്‌­നം ചര്‍­ച ചെ­യ്യാന്‍ കാസര്‍­കോ­ട്ടെ­ത്തു­ന്ന മൂ­ന്ന് മ­ന്ത്രിമാ­രോ­ട് എല്ലാ വി­ഷ­യ­ങ്ങളും ബോ­ധ്യ­പ്പെ­ടു­ത്തും. ക­ട­ബാ­ധ്യ­തക­ളെ കു­റി­ച്ചു­ള്ള മു­ഴു­വന്‍ വി­വ­ര­ങ്ങളും നല്‍­കും. അ­ഞ്ച് വര്‍­ഷം കൊ­ണ്ട് എന്‍­ഡോ­സള്‍­ഫാന്‍ ഇ­രകള്‍­ക്കു­ള്ള മു­ഴു­വന്‍ സ­ഹാ­യ­ങ്ങളും നിര്‍­ത്താ­നാ­ണ് സര്‍കാര്‍ തീരുമാനിച്ചിട്ടു­ള്ള­തെ­ന്ന വ­സ്തു­ത ആ­ശ­ങ്കാജ­ന­ക­മാണ്. മു­ഖ്യ­മ­ന്ത്രി­യു­ടെ വീ­ടി­നു മുന്നില്‍ തിരു­വോ­ണ നാ­ളില്‍ ന­ട­ത്താ­നി­രു­ന്ന സ­ത്യാ­ഗ്ര­ഹം പിന്‍­വ­ലി­ച്ച­തായും നേ­താ­ക്കള്‍ പ­റ­ഞ്ഞു.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ അം­ബി­കസു­തന്‍ മാ­ങ്ങാ­ട്, ടി.സി. മാ­ധ­വ പ­ണിക്കര്‍, അ­മ്പല­ത്ത­റ കു­ഞ്ഞി­കൃ­ഷ്ണന്‍, എ. മോ­ഹന്‍­കു­മാര്‍, ടി. ശോഭ­ന, സുള്‍­ഫത്ത്, മി­സ്‌­രി­യ, പി.വി. സൂ­ധീര്‍ കുമാര്‍ തു­ട­ങ്ങി­യ­വര്‍ സം­ബ­ന്ധിച്ചു.

Keywords: Press meet, Endosulfan, Collectorate, Press Club, Medical-camp, Kerala, Kasaragod
8:40 pm | 0 comments

സൗജ­ന്യ ആ­യുര്‍വേ­ദ മെ­ഡി­ക്കല്‍ ക്യാ­മ്പ്

Written By kvartha delta on 16 Aug 2012 | 9:24 pm

Bavikara, Kasaragod, Kerala, Club, Medical camp
ബാ­വിക്കര: ബാ­വി­ക്ക­ര അ­ക്ഷ­യ ആര്‍­ട്‌­സ് ആന്റ് സ്‌­പോര്‍­ട്‌­സ് ക്ല­ബി­ന്റെ 20-ാം വാര്‍­ഷികാ­ഘോ­ഷ­ത്തി­ന്റെ ഭാ­ഗ­മാ­യി മു­ളി­യാര്‍ ഗ്രാ­മ പ­ഞ്ചാ­യ­ത്തി­ന്റേയും, ഇ­രിയ­ണ്ണി ഗ­വ. ആ­യുര്‍വേ­ദ ഡി­സ്‌­പെന്‍­സ­റി­യു­ടെയും, ഭാ­രതീ­യ ചി­കില്‍­സാ വ­കു­പ്പി­ന്റേയും ആ­ഭി­മു­ഖ്യ­ത്തില്‍ മ­ഴക്കാ­ല രോ­ഗ­ങ്ങള്‍­കെ­തി­രെ സൗജ­ന്യ ആ­യുര്‍വേ­ദ മെ­ഡി­ക്കല്‍ ക്യാ­മ്പ് 19 ന് രാ­വി­ലെ 10 മ­ണി­മു­തല്‍ ഒ­രു­മ­ണിവ­രെ ബാ­വി­ക്ക­ര അക്ഷ­യ ഓ­ഫീ­സില്‍ വ­ച്ച് ന­ട­ത്തും.

ക്യാ­മ്പില്‍ സൗജ­ന്യ പരി­ശോ­ധ­ന­യും, മ­രുന്നും നല്‍­കും. പരി­ശോധന പ്ര­യോ­ജ­ന­പ്പെ­ടു­ത്ത­ണ­മെ­ന്ന് ക്ല­ബ്ബ് എ­ക്‌­സി­ക്യൂ­ട്ടീ­വ് യോ­ഗം അഭ്യര്‍­ത്ഥിച്ചു. യോ­ഗ­ത്തില്‍ നീ­ദ് രാ­ജ് അ­ദ്ധ്യ­ക്ഷ­നായി. പി. ശ്രീ­നേഷ്, കെ. ര­മേ­ഷ്,
ബി. ശ­ശി­ധരന്‍, എ. പ്ര­ജ്ജ്വല്‍, കൃ­ഷ്­ണ­രാ­ജ് എ­ന്നി­വര്‍ സം­സാ­രിച്ചു.

Keywords: Bavikara, Kasaragod, Kerala, Club, Medical camp
9:24 pm | 0 comments

കൊറഗ കോള­നി­യില്‍ ചികിത്സ ക്യാമ്പു­മായി അന­ന്ത­പുരം ജേസി

Written By Kvartha Alpha on 8 Aug 2012 | 6:38 pm


Medical camp inaguration In Perdala Koraga colony, Badiadka, Kasargod

കാസര്‍കോട്: ബദി­യ­ഡുക്ക പെര­ഡാല കൊറ­ഗ­കോ­ള­നി­യില്‍ മെഡി­ക്കല്‍ ക്യാമ്പു­മായി അന­ന്ത­പുരം ജേസി. നൂറോളം കുടും­ബ­ങ്ങള്‍ക്ക് താമ­സി­ക്കുന്ന കോള­നി­യില്‍ മഴ­ക്കാ­ലത്ത് പകര്‍ച്ച വ്യാധി ആശങ്ക പട­രു­ന്ന­തി­നി­ട­യി­ലാണ് കാരു­ണ്യ­സ്പര്‍ശ­വു­മായി ജേസി പ്രവര്‍ത്ത­കര്‍ എത്തി­യ­ത്.

കോളനി അംഗന്‍വാ­ടി­യില്‍ നടന്ന ക്യാമ്പിലേക്ക് മുതിര്‍ന്ന­വരും കുട്ടി­ക­ളു­മ­ടക്കം നിര­വധി പേര്‍ എത്തി. ഡോ.­മാ­ത്തു­കു­ട്ടി വൈദ്യര്‍, ഡോ.­ലിമ എന്നി­വര്‍ പരി­ശോ­ധന നട­ത്തി മരുന്ന് നല്‍കി.  ക്യാമ്പിന്റെ ഉദ്ഘാ­ട­ന­ത്തില്‍ കോള­നി­യുടെ ശുചി­ത്വ­ത്തെ­ക്കു­റിച്ച് ക്ലാസു­കളും നട­ന്നു.

എന്‍.­എ.­നെ­ല്ലി­ക്കുന്ന് എം.­എല്‍.എ ഉദ്ഘാ­ടനം ചെയ്തു. അന­ന്ത­പുരം ജേസി പ്രസി­ഡണ്ട് ഡോ.­മാ­ത്തു­കുട്ടി വൈദ്യര്‍ അദ്ധ്യ­ക്ഷത വഹി­ച്ചു. സെക്ര­ട്ടറി റഫീഖ് കേളോട്ട് സ്വാഗതം പറ­ഞ്ഞു. കേരള തുളു അക്കാ­ദമി ചെയര്‍മാന്‍ സുബ്ബയ്യ റൈ, ബദി­യ­ഡുക്ക പഞ്ചാ­യത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോ­ട്ട്, ഗംഗാ­ധര ഗോളി­യ­ഡു­ക്ക, മഹേഷ് കുമാര്‍, രാമ­പാ­ട്ടാ­ളി, ജൂനി­യര്‍ എച്ച്.­ഐ.­മോ­ഹനന്‍, ബാല­കൃ­ഷ്ണ, അന്‍വര്‍ ഓസോണ്‍, സലാം കന്യാ­പ്പാ­ടി, ചാല്‍ക്കര അബ്ദു­ല്ല, ജേസി ഭാര­വാ­ഹി­ക­ളായ സൈഫു­ദ്ദീന്‍ കള­നാ­ട്, ഫാറൂഖ് കാസ്മി, അഷ­റഫ് നാല്‍ത്ത­ടു­ക്ക, എബി കുട്ടി­യാ­നം, ഇംതി­യാസ് അഹമ്മ­ദ്, ശംസു­ദ്ദീന്‍ കിന്നിം­ഗാര്‍, നൗഫല്‍ നെക്രാ­ജെ, ഉബൈദ് ഗോസാ­ഡ, ഇര്‍ഷാദ് ചെടേ­ക്കാല്‍, ഹസീബ് ചെടേ­ക്കാല്‍ സംസ­രി­ച്ചു.

Keywords: Perdala, Koraga colony, Badiadka, N.A Nellikunnu, Mahin Kelot, Medical camp
6:38 pm | 0 comments

സൗജന്യ അസ്ഥിരോഗ പരിശോധനാ ക്യാമ്പ്

Written By kvarthaksd on 26 Jul 2012 | 4:24 pm

kasargodvartha
കാസര്‍കോട്: പ്ലസ് ചാരിറ്റബിള്‍ ആന്റ് കള്‍ചറല്‍ ട്രസ്റ്റും കിംസ് കാസര്‍കോടും സംയുക്തമായി നടത്തുന്ന സൗജന്യ എല്ല് പരിശോധനാ ക്യാമ്പും സൗജന്യ മരുന്നുവിതരണവും പാലക്കുന്ന് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കും.

29 (ഞായര്‍) ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന ക്യാമ്പില്‍ നടുവേദന, കൈകാല്‍ മുട്ടുവേദന, കഴുത്ത് വേദന, വെരിക്കോസ് വെയ്ന്‍ എന്നിവയ്ക്കുള്ള ചികിത്സയും മരുന്നും നല്‍കും. ശസ്ത്രക്രിയ വേണ്ടിവരുന്നവര്‍ക്ക് ഇളവും അനുവദിക്കും.

Keywords: Kasaragod, Medical-camp, Palakunnu.
4:24 pm | 0 comments

മെ­ഡി­ക്കല്‍ ക്യാ­മ്പ് സം­ഘ­ടി­പ്പി­ച്ചു

Written By kvarthapressclub on 14 Jul 2012 | 9:00 am

Stethoscope, Kasaragod
കാസര്‍­കോട് : സം­ഘ­ചേ­ത­ന ക­ലാ കാ­യി­ക­കേന്ദ്രം കു­തി­ര­ക്കോ­ട് പ­ള്ളി­ക്ക­ര പ­ഞ്ചാ­യ­ത്ത്, ജില്ലാ മെ­ഡി­ക്കല്‍ ഹോമി­യോ, ആ­ശു­പത്രി എ­ന്നി­വ­യു­ടെ സം­യു­ക്താ­ഭി­മു­ഖ്യ­ത്തില്‍ ഹോമിയോ മെ­ഡി­ക്കല്‍ ക്യാ­മ്പ് സം­ഘ­ടി­പ്പിച്ചു.

പ­രി­പാ­ടി ജില്ലാ പ­ഞ്ചായ­ത്ത് പ്ര­സി­ഡന്റ് അ­ഡ്വ: പി.പി. ശ്യാ­മ­ളാ­ദേ­വി ഉ­ദ്­ഘാട­നം ചെ­യ്­തു. പ­ള്ളി­ക്ക­ര പ­ഞ്ചായ­ത്ത് പ്ര­സിഡന്റ് കു­ന്നൂ­ച്ചി കു­ഞ്ഞി­രാ­മന്‍ അ­ധ്യ­ക്ഷം വ­ഹി­ച്ചു.മെ­ഡി­ക്കല്‍ ഓ­ഫീസര്‍ സുലേ­ഖ പ­കര്‍­ച്ച­പ­നി­ക്കെ­തി­രെ ക്ലാ­സെ­ടുത്തു.

ച­ട­ങ്ങില്‍ ബ്ലോ­ക്ക് പ­ഞ്ചാ­യ­ത്തം­ഗം എ.കു­ഞ്ഞി­രാ­മന്‍, ഉദു­മ പ­ഞ്ചാ­യ­ത്തം­ഗം യ­മു­ന, പ­ള്ളി­ക്ക­ര പ­ഞ്ചാ­യ­ത്തം­ഗം അ­ജ­യന്‍ പ­ന­യാല്‍, നി­ത്യാ­നന്ദപോ­ളി അ­ദ്ധ്യാ­പ­കന്‍ കുഞ്ഞ­മ്പു എ­ന്നി­വര്‍ സം­സാ­രി­ച്ചു. സു­രേ­ഷ് കു­തി­ര­ക്കോ­ട് സ്വാ­ഗ­തവും മോ­ഹ­നന്‍. പി. ന­ന്ദിയും പ­റഞ്ഞു.

Keywords: Kasaragod, Kerala, Medical-camp 

9:00 am | 0 comments

മഹ്ജര്‍ സനാഇയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച

Written By Kvarthakgd on 4 Jul 2012 | 8:32 am

ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മഹ്ജര്‍ സനാഇയ ഏരിയയും അല്‍സലാമ പോളിക്ലിനിക്കും സംയുക്തമായി സംഘടിപിക്കുന്ന മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച മഹ്ജര്‍ സനഇയ അല്‍സലാമ പോളിക്ലിനികില്‍ വെച്ച് നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. 


വെള്ളിയാഴ്ച വൈകുന്നേരം 3 മണിമുതല്‍ 9 വരെയാണ് ക്യാമ്പ്. സൗജന്യ മെഡിക്കല്‍ ചെക്കപ്പും, ലാബ് ടെസ്റ്റും, മരുന്ന് വിതരണവും ഉണ്ടായിരിക്കുന്നതാണ്. പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനവും ഉണ്ടായിരിക്കുന്നതാണെന്ന്് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മഹ്ജര്‍ സനാഇയ ഭാരവാഹികളും അല്‍സലാമ പോളിക്ലിനിക് പ്രതിനിധികളും പത്രകുറിപ്പില്‍ അറിയിച്ചു.

Keywords: Free Medical Camp, IFF Jeddah, Gulf
8:32 am | 0 comments

കളക്ടറേറ്റില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി

Written By Kvarthakgd on 20 Jun 2012 | 12:36 pm

കളക്ട്രേറ്റ് സ്റാഫ് കൌണ്‍സില്‍ നടത്തിയ ഹോമിയോ പ്രതിരോധ മരുന്ന് വിതരണവും മെഡിക്കല്‍ ക്യാമ്പും ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. 
കാസര്‍കോട്: മഴക്കാല രോഗങ്ങള്‍, പകര്‍ച്ചപ്പനികള്‍ എന്നിവയ്‌ക്കെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹോമിയോ വകുപ്പ് സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും ബോധവല്‍ക്കരണ ക്ലാസും നടത്തി. കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ആരോഗ്യ ട്രസ്റ്റ്, ഐ എച്ച് കെ, ഐ എച്ച് എ ഐ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

എ.ഡി.എം എച്ച്.ദിനേശന്‍ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി കളക്ടര്‍മാരായ എന്‍.ദേവീദാസ്, ഇ.ജയപ്രകാശ്, ലത, ഫിനാന്‍സ് ഓഫീസര്‍ ഇ.പി.രാജ്‌മോഹന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍, ഹോമിയോ വിഭാഗം ഡി.എം.ഒ ഡോ.സുലേഖ, ഡോ.രേഷ്മ, ഡോ.പീതാംബരന്‍, പി.കെ.ബാലകൃഷ്ണന്‍ നായര്‍, കെ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡോ.വിവേക് സുധാകരന്‍, ഡോ.രാധാകൃഷ്ണന്‍, ഇട്ടി രവി, സി.കെ.ശ്രീനിവാസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Keywords: Homeo medical camp, Collectorate, Kasaragod
12:36 pm | 0 comments

ലയണ്‍സ് ക്ലബ്ബിന്റെ ഹൃദ്രോഗ-പ്രമേഹ നിര്‍ണയ ക്യാമ്പ് 24ന്

Written By kvarthapressclub on 19 Jun 2012 | 1:47 pm

 Press meet, Kasaragod
കാസര്‍കോട്: കാസര്‍കോട് ലയന്‍സ് ക്ലബ് ഒമേഗ ആശുപത്രി ഹാര്‍ട്ട് ഫൗണ്ടേഷന്‍, ലളിത കലാസദനം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹൃദ്രോഗ-പ്രമേഹ നിര്‍ണ്ണയ ക്യാമ്പ് 24 ന് ലളിത കലാസദനത്തില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട മണിവരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രോഗികള്‍ക്കായി ഇ സി ജി ടെസ്റ്റ്, പ്രമേഹ രോഗ നിര്‍ണ്ണയം, സ്‌കാനിംഗ്, ബി പി ടെസ്റ്റ് തുടങ്ങിയവ സൗജന്യമായി നടത്തികൊടുക്കും. ക്യാമ്പില്‍ വിദഗദ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും.

ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ കോ-ഓഡിനേറ്റര്‍ ബാബു 9947160955, അഡ്മിനിസ്‌ട്രേറ്റര്‍ ഭരദ്വാജ് 09880924411, പി ആര്‍ ഒ നാഗരാജ് 09035539262 എന്നിവരെ ബന്ധപ്പെട്ട് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Keywords: Kasaragod, Kerala, Press meet, Medical-camp 


1:47 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories