Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label March. Show all posts
Showing posts with label March. Show all posts

പടന്നക്കാട് ടോള്‍ പിരിവ് അഴിമതി: വിജിലന്‍സ് ഓഫീസ് മാര്‍ച്ച് 17ന്

Written By Kvarthakgd on 15 May 2013 | 8:29 pm

കാസര്‍കോട്: പടന്നക്കാട് ടോള്‍ പിരിവ് അഴിമതിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ത്വരിതപ്പെടുത്തുക, മുഴുവന്‍ പ്രതികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരിക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിപ്പിടിച്ചും കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചും ഡി.വൈ.എഫ്.ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് വിജിലന്‍സ് ഓഫീസിലേക്ക് മെയ് 17ന് യുവജന മാര്‍ച്ച് നടത്തും.

ടോള്‍ പിരിവിലെ ക്രമക്കേട് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും രേഖാമൂലം പരാതി നല്‍കിയിരുന്നു. 15 ദിവസംകൊണ്ട് 40 ലക്ഷത്തോളം രൂപയുടെ വെട്ടിപ്പ് നടത്തിയ കേസിന്റെ അന്വേഷണം പൂര്‍ണമായും അവസാനിച്ച നിലയിലാണിപ്പോള്‍.

ടോള്‍ പിരിവ് മുടങ്ങിയിട്ട് ഏഴുമാസക്കാലമായിട്ടും വകുപ്പുതല നടപടിപോലും സ്വീകരിക്കാതെ കുറ്റക്കാരെ
Padnakkad, Railway over bridge, Toll collectiom, Scam, Enquiry, DYFI march, Vigilance office, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
file photo
രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആരോപണ വിധേയനായ ചീഫ് എന്‍ജിനീയറെ തന്നെ വകുപ്പുതല അന്വേഷണത്തിന്റെ ചുമതല നല്‍കിയത് കുറ്റക്കാരെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമായാണ്. ഏറ്റവുമൊടുവില്‍ കേസ് വിജിലന്‍സിന് കൈമാറുമെന്ന് പറഞ്ഞെങ്കിലും രണ്ട് മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ വിജിലന്‍സ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് ഗവ. കോളജ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ മുഴുവന്‍ യുവജനങ്ങളും അണിനിരക്കണമെന്ന് ജില്ലാ കമ്മിറ്റിയോഗം അഭ്യര്‍ഥിച്ചു.

Keywords: Padnakkad, Railway over bridge, Toll collectiom, Scam, Enquiry, DYFI march, Vigilance office, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:29 pm | 0 comments

ജോലിക്ക് മലയാളം നിര്‍ബന്ധമാക്കുന്നതിനെതിരെ ബി.ജെ.പിയുടെ പി.എസ്.സി. ഓഫീസ് ഉപവാസം 7 ന്

Written By kvartha delta on 4 May 2013 | 8:29 pm

കാസര്‍കോട്: സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കുന്നതില്‍ നിന്നും ഭാഷാ ന്യൂനപക്ഷങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പി.എസ്.സി. ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ചും ഉപവാസവും മെയ് ഏഴിന് നടക്കും.

സര്‍ക്കാറിന്റെയും പി.എസ്.സിയുടെയും തീരുമാനം ഭാഷാ ന്യൂനപക്ഷങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ജനപ്രതിനിധികളും ഉപവാസത്തില്‍ പങ്കെടുക്കും. സര്‍ക്കാര്‍ ജോലിക്ക് മലയാളം ഭാഷ അറിയുന്നവര്‍ക്ക് 10 ശതമാനം മാര്‍ക്ക് നല്‍കുന്നതാണ് ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന മൗലീകാവകാശവും സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നതാണ് സര്‍ക്കാറിന്റെയും പി.എസ്.സിയുടെയും തീരുമാനമെന്ന് ബി.ജെ.പി. ആരോപിക്കുന്നു.

10 വര്‍ഷത്തിനുള്ളില്‍ എല്ലാവരും മലയാളം പഠിക്കണമെന്ന സര്‍ക്കാറിന്റെ ഉത്തരവ് പുന:സ്ഥാപിക്കണമെന്നാണ് ബി.ജെ.പി. ആവശ്യപ്പെടുന്നത്. ഭാഷാ ന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഹരിക്കുന്നതില്‍ ജില്ലയിലെ എം.എല്‍.എ. മാരും എം.പി.യും പരാജയപ്പെട്ടിരിക്കുകയാണെന്നും ബി.ജെ.പി. ജില്ലാ നേതൃത്വം ആരോപിച്ചു.
PSC, PSC office, March, Exame, BJP, Work, MLA, , Kasaragod
Keywords: PSC, PSC office, March, Exame, BJP, Work, MLA, , Kasaragod, Kerala, Mark, , Kasaragod, Kerala, Kasaragod News, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:29 pm | 1 comments

കര്‍ഷക സംഘം കലക്‌ട്രേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി

Written By kvarthaksd on 17 Apr 2013 | 2:51 pm

കാസര്‍കോട്: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക, കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച നിയന്ത്രിക്കുക, ഉത്പന്നങ്ങള്‍ക്ക് തറവില നിശ്ചയിച്ച് യഥാര്‍ഥ വില ലഭിക്കുന്നതിന് സംവിധാനം ഏര്‍പെടുത്തുക, ക്ഷീര കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തുക, വരള്‍ച്ചമൂലമുള്ള കാര്‍ഷിക തകര്‍ചയ്ക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കലക്‌ട്രേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി.

കാസര്‍കോട് ഗവ.കോളജ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച് കര്‍ഷക സംഘം ജില്ലാ സെക്രട്ടറി എം.വി. കോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.എച്ച് കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. വി. നാരായണന്‍, കെ.പി നാരായണന്‍, ടി. കോരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ജോ. സെക്രട്ടറി പി. ജനാര്‍ദനന്‍ സ്വാഗതം പറഞ്ഞു.

March, Collectorate, Karshaka-Sangam, Committee, Kasaragod, Kerala, Kerala News, International News, National News.

March, Collectorate, Karshaka-Sangam, Committee, Kasaragod, Kerala, Kerala News, International News, National News.

Keywords: March, Collectorate, Karshaka-Sangam, Committee, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

2:51 pm | 0 comments

ബി.ജെ.പി നേതാവിന്റെ അറസ്റ്റ്: സംഘപരിവാര്‍ സി.ഐ. ഓഫീസ് മാര്‍ച് നടത്തി

Written By kvarthapressclub on 10 Apr 2013 | 6:24 pm

ആദൂര്‍: ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റും വിശ്വ ഹിന്ദു പരിഷത്ത് നേതാവുമായ മുളിയാറിലെ എ. കരുണാകരന്‍ മാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ആദൂര്‍ സി.ഐ ഓഫീസിലേക്ക് മാര്‍ച് നടത്തി.

നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച് സി.ഐ ഓഫീസിന് 100 മീറ്റര്‍ അകലെ പോലീസ് തടഞ്ഞു. മാര്‍ച് ബി.ജെ.പി ജില്ലാ സെക്രട്ടറി കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. പ്രവീണ്‍ കുമാര്‍ കോടോത്ത്, സുരേഷ്‌കുമാര്‍ ഷെട്ടി എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് ദിനേശ് മടപ്പുര, സുരേഷ്‌കുമാര്‍ ഷെട്ടി, കെ. രമേശന്‍, സുധാമ, ശ്രീകൃഷ്ണ ഭട്ട്, ഹരീഷ് നാരമ്പാടി, പ്രമീള സി.നായിക്ക്, സുനില്‍കുമാര്‍, എം.കെ രാഘവന്‍, ചന്ദ്രശേഖരന്‍, കൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 B.J.P,Leader, Arrest, Office, March, Adhur, President, Secretary, Adv.Srikanth, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.

Related News: 
ആദൂര്‍ സി.ഐക്കെതിരെ നടപടിയെടുക്കുക: ഹിന്ദുഐക്യവേദി

Keywords: B.J.P,Leader, Arrest, Office, March, Adhur, President, Secretary, Adv.Srikanth, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
6:24 pm | 0 comments

ഡി.വൈ.എഫ്.ഐ ആര്‍.ഡി ഓഫീസ് മാര്‍ച്ച് ചൊവ്വാഴ്ച

Written By Kvarthakgd on 8 Apr 2013 | 4:43 pm

കാസര്‍കോട്: ഡി.വൈ.എഫ്.ഐ ആര്‍.ഡി ഓഫീസ് മാര്‍ച്ച് ചൊവ്വാഴ്ച. കെ. ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യുക, ഗണേഷ് കുമാറിനെ വഴിവിട്ട് സഹായിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ പത്തിന് കാഞ്ഞങ്ങാട് ആര്‍.ഡി ഓഫീസിലേക്ക് യുവജന മാര്‍ച്ച് നടത്തും.

രാവിലെ 9.30ന് കുന്നുമ്മല്‍ കേന്ദ്രീകരിച്ച് പ്രകടനം ആരംഭിക്കും. പരിപാടി വിജയിപ്പിക്കാന്‍ മുഴുവന്‍
DYFI, RD office march, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു.

Keywords: DYFI, RD office march, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:43 pm | 0 comments

'സമൂഹത്തിന് ഗുണം വരുത്തുന്നവര്‍ക്ക് ഗുണം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല'

Written By Kvartha Alpha on 1 Apr 2013 | 6:44 pm

കാസര്‍കോട്: സമൂഹത്തിന് മൊത്തം ഗുണം വരുത്തുന്ന ക്ഷേത്ര സ്ഥാനികര്‍ക്ക് ഗുണം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ഉത്തരമലബാര്‍ സംയുക്ത ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്ര സ്ഥാനികരുടെ വേതനം ഒമ്പത് മാസമായി മുടങ്ങിയിരിക്കുകയാണ്. 2,500 ഓളം സ്ഥാനികരില്‍ 1,159 പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വേതനം ലഭിക്കുന്നത്. 2011 ഫെബ്രുവരിക്ക് ശേഷം അപേക്ഷിച്ച ഒരാള്‍ക്ക് പോലും വേതനം നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. 45 ശതമാനം സ്ഥാനികര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വേതനം ലഭിക്കുന്നത്. ഉത്തരമലബാറിലെ 450 ഓളം വരുന്ന ക്ഷേത്രങ്ങളിലെ സ്ഥാനികര്‍ക്കാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല സമീപനം ഉണ്ടാകാത്തതിനാല്‍ വേതനം ലഭിക്കാതിരുന്നത്. കെ.സി വേണുഗോപാല്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോഴാണ് ക്ഷേത്ര സ്ഥാനികര്‍ക്ക് വേതനം നല്‍കാന്‍ നടപടി സ്വീകരിച്ചത്. കോമരം, വെളിച്ചപ്പാട്, കര്‍മി, അന്തിത്തിരിയന്‍ എന്നിവര്‍ക്കാണ് വേതനത്തിന് അര്‍ഹതയുള്ളത്. ക്ഷേത്രങ്ങളുടെ തന്ത്രിയാണ് ഇതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. 

Collectorate, March, kasaragod, Kerala, Press meet, Certificates, Temple, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

കാവുകളിലെയും ക്ഷേത്രങ്ങളിലെയും ആചാരാനുഷ്ഠാനങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അര്‍ദ്ധനഗ്നരായ ക്ഷേത്ര സ്ഥാനികര്‍ക്ക് കാര്യമായ വരുമാന മാര്‍ഗമൊന്നുമില്ല. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ നല്‍കുന്ന വേതനം ഇവര്‍ക്ക് അനുഗ്രഹമാണ്. വേതനവും മറ്റു ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിന് വേണ്ടിയാണ് 14 ഓളം സമുദായങ്ങളിലെ ക്ഷേത്ര കമ്മിറ്റികള്‍ ചേര്‍ന്ന് ഉത്തരമലബാര്‍ സംരക്ഷണ സമിതി രൂപീകരിച്ചത്. സ്ഥാനികരെല്ലാം തന്നെ വയോധികരാണ്. ഇവരുടെ ചികിത്സയ്ക്കും മരുന്നിനും പോലും സര്‍ക്കാര്‍ നല്‍കുന്ന വേതനം തികയുന്നില്ല. എല്ലാവിധ ക്ഷേമ പെന്‍ഷനുകളും 1,000 രൂപയായി വര്‍ധിപ്പിച്ച സര്‍ക്കാര്‍ ക്ഷേത്രസ്ഥാനികരുടെ വേതനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ആറ് ആവശ്യങ്ങള്‍ ഉന്നയിച്ച് ഏപ്രില്‍ നാലിന് വ്യാഴാഴ്ച രാവിലെ പത്തു മണിക്കാണ് കാസര്‍കോട് കലക്‌ട്രേറ്റിന് മുന്നില്‍ ക്ഷേത്ര സ്ഥാനികര്‍ ധര്‍ണാ സമരം നടത്തുന്നത്. 

2500 ഓളം സ്ഥാനികര്‍ പങ്കെടുക്കും. ധര്‍ണ തൃക്കരിപ്പൂര്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ കാസര്‍കോട് എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര സ്ഥാനികരുടെ മുടങ്ങിയ വേതനം വിഷുവിന് മുമ്പ് വിതരണം ചെയ്യുക, വേതനം 800 രൂപയില്‍ നിന്ന് 1,500 രൂപയാക്കി വര്‍ധിപ്പിക്കുക, അര്‍ഹരായ മുഴുവന്‍ സ്ഥാനികര്‍ക്കും വേതനം നല്‍കുക, ബജറ്റില്‍ സ്ഥാനികര്‍ക്കായി നല്‍കാന്‍ നീക്കിവെച്ച തുക വര്‍ധിപ്പിക്കുക, വേതനത്തിനായി സ്ഥാനികര്‍ നല്‍കിയ അപേക്ഷകള്‍ ഉടന്‍ പരിഗണിക്കുക, മലബാര്‍ ദേവസ്വം ബോര്‍ഡ് ഉടന്‍ പുനസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ. ക്ഷേത്ര സ്ഥാനികര്‍ക്ക് പുറമെ ക്ഷേത്ര ഭാരവാഹികളും ധര്‍ണയില്‍ സംബന്ധിക്കും. 

ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കും. ക്ഷേത്ര വരുമാനങ്ങളെല്ലാം സര്‍ക്കാരിലേക്ക് പോകുമ്പോഴാണ് ക്ഷേത്രങ്ങളുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന ക്ഷേത്ര സ്ഥാനികര്‍ക്ക് അവഗണന നേരിടേണ്ടി വരുന്നത്. കരിവെള്ളൂരില്‍ വാണിയ സമുദായ ക്ഷേത്ര കമ്മിറ്റി സംഘടിപ്പിച്ച ആചാര്യ സംഗമത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്ഷേത്ര സ്ഥാനികരുടെ വേതനം 1000 രൂപയായി വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വാഗ്ദാനം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. 

വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍ പേരിയ, ജനറല്‍ സെക്രട്ടറി ബി.സി നാരായണന്‍, ട്രഷററും പയ്യന്നൂര്‍ നഗരസഭാ കൗണ്‍സിലറുമായ മണിയറ ചന്ദ്രന്‍, ധീവരസഭാ ക്ഷേത്ര പ്രസിഡന്റ് എ. ശംഭു ബേക്കല്‍, സി.കെ ഭാസ്‌ക്കരന്‍, കെ.വി ഭാസ്‌ക്കരന്‍, നാരായണന്‍ കൊളത്തൂര്‍, സത്യന്‍ പൂച്ചക്കാട്, ചന്ദ്രശേഖര കാരണവര്‍ എന്നിവര്‍ പങ്കെടുത്തു.  

Keywords: Collectorate, March, kasaragod, Kerala, Press meet, Certificates, Temple, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:44 pm | 0 comments

23 കോടിയുടെ ടെക്‌സ്റ്റൈല്‍ അഴിമതി: കരീമിനെ കുഞ്ഞാലിക്കുട്ടി രക്ഷിക്കുന്നു: കെ.സുരേന്ദ്രന്‍


കാസര്‍കോട്: 23 കോടി രൂപയുടെ ടെക്‌സ്റ്റൈല്‍ അഴിമതിയില്‍ മുന്‍ വ്യവസായ വകുപ്പു മന്ത്രി എളമരം കരീമിനെ രക്ഷിക്കുന്നത് ഇപ്പോഴത്തെ വ്യവസായ വകുപ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു. ടെക്‌സ്റ്റൈല്‍ അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഉദുമ സ്പിന്നിംഗ് മില്ലിലേക്ക് നടത്തിയ മാര്‍ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. ഉദുമ, പിണറായി, കോമളപുരം എന്നീ സ്പിന്നിംഗ് മില്ലുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് 23 കോടി രൂപയുടെ ക്രമക്കേടാണ് നടന്നത്. ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തയത്.


ക്രമക്കേടിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താനും പരിശോധനാ വിഭാഗം ശുപാര്‍ശ ചെയ്തിരുന്നു. അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം, എം. ഗണേഷ്, ചെയര്‍മാന്‍ പി.എ. ഇസഹാഖ് എന്നിവര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്നാണ് പരിശോധനാ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. അഴിമതി മൂടിവെക്കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒരേപോലെ ശ്രമിക്കുകയാണ്. വി.എസ് അച്യുതാനന്ദനെ പോലും വിജിലന്‍സ് അന്വേഷണത്തിനുത്തരവിട്ട യു.ഡി.എഫ് സര്‍ക്കാര്‍ എളമരം കരീമിനെ സഹായിക്കുന്നതിനു പിന്നിലെ താല്‍പര്യം വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

March, BJP, Kerala, kasaragod, Udma, UDF, Police, P.K.Kunhalikutty, Vigilance-raid, K.Surendran, udma-textiles-mill, Baburaj, Spinning Mill, Pullur, Kunhiran, Ganga Sadhashivan, Strike, Protest, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

സര്‍ക്കാരിന്റെ തന്നെ ഏജന്‍സിയാണ് ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. എളമരം കരീമും കുഞ്ഞാലിക്കുട്ടിയും ഒരമ്മപെറ്റ മക്കളെപോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ തമ്മില്‍ കൂട്ടുകച്ചവടമാണ് നടക്കുന്നത്. മലബാര്‍ സിമന്റ്‌സിലെ അഴിമതി ഇതിനുദാഹരണമാണ്. അഴിമതിക്ക് പരസ്പരം സഹായം ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്. ടെക്‌സ്റ്റൈല്‍ അഴിമതിക്കെതിരെ ബി.ജെ.പി തുടരുന്ന സമരം ശക്തമാക്കുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. പുല്ലൂര്‍ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെകട്ടറി അഡ്വ. കെ. ശ്രീകാന്ത്, കെ ഗോപാലകൃഷ്ണനന്‍, കുഞ്ഞിക്കണ്ണന്‍, എടപ്പണി ബാലകൃഷ്ണന്‍, നഞ്ചല്‍ കുഞ്ഞിരാമന്‍, പി.കുഞ്ഞിരാമന്‍, ഗംഗാസദാശിവന്‍, എ.വി. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബാബുരാജ് നന്ദി പറഞ്ഞു. പൊയിനാച്ചി ടൗണില്‍ നിന്നും ആരംഭിച്ച മാര്‍ച് ഉദുമ സ്പിന്നിംഗ് മില്ലിന് സമീപം പോലീസ് തടഞ്ഞു. സുജാതാ രാമകൃഷ്ണന്‍, വിനായക പ്രസാദ്, സദാശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

March, BJP, Kerala, kasaragod, Udma, UDF, Police, P.K.Kunhalikutty, Vigilance-raid, K.Surendran, udma-textiles-mill, Baburaj, Spinning Mill, Pullur, Kunhiran, Ganga Sadhashivan, Strike, Protest, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Keywords: March, BJP, Kerala, Kasaragod, Udma, UDF, Police, P.K.Kunhalikutty, Vigilance-raid, K.Surendran, udma-textiles-mill, Baburaj, Spinning Mill, Pullur, Kunhiran, Ganga Sadhashivan, Strike, Protest, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, 23 crore corruption: K.Surendran against Kunhalikutty
6:22 pm | 0 comments

മന്ത്രിമാരുടെ പേരിനൊപ്പം 'എ' എന്ന ഇനീഷ്യല്‍ ചേര്‍ക്കേണ്ട ഗതികേടില്‍: ഉഴവൂര്‍ വിജയന്‍

Written By kvarthaksd on 25 Mar 2013 | 4:02 pm

 Minister, Oommen Chandy, Committee, Sex-Racket, Collectorate, March, Govt.College, Kasaragod, Kerala, Kerala News.

കാസര്‍കോട്: യു.ഡി.എഫിലെ ചില മന്ത്രിമാരുടെ പേരിനൊപ്പം 'എ' എന്ന ഇനിഷ്യല്‍ ചേര്‍ക്കേണ്ട ഗതികേടിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അഭിപ്രായപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്‌ട്രേറ്റ് മാര്‍ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിമാരില്‍ ചിലര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാരുടെ പേരിനു മുന്നില്‍ 'എ' എന്ന് ചേര്‍ക്കണമെന്ന് അദ്ദേഹം പരിഹസിച്ചത്. യു.ഡി.എഫ് ഭരണത്തില്‍ പെണ്‍വാണിഭക്കാരെയും ഗുണ്ടകളെയും കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുകയാണ്. നാറിയ ഭരണത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വഴി നടക്കാന്‍ കഴിയുന്നില്ല. ഇതൊന്നും അറിയാതെ മുഖ്യമന്ത്രി ഭരണം നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ്.

വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ വലയുകയാണ്. വിലക്കയറ്റം തടയുക, കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന നയം തിരുത്തുക, പീഡനവും ഗുണ്ടാരാജും അരങ്ങുവാഴുന്ന ക്രമസമാധാന തകര്‍ച പരിഹരിക്കുക, കേരളത്തെ ഇരുട്ടിലാക്കുന്ന വൈദ്യുതി നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എല്‍.ഡി.എഫ് മാര്‍ച് സംഘടിപ്പിച്ചത്.

കാസര്‍കോട് ഗവ കോളജ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച് കലക്‌ട്രേറ്റിന് സമീപമെത്തി ബി.സി റോഡില്‍ ധര്‍ണയോടെ സമാപിച്ചു. കെ.പി സതീഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി. രാഘവന്‍ സ്വാഗതം പറഞ്ഞു. എ.കെ നാരായണന്‍, കമലാ സദാനന്ദന്‍, അനന്ദന്‍ നമ്പ്യാര്‍, ഹരീഷ് ബി. നമ്പ്യാര്‍, അസീസ് കടപ്പുറം, പി.പി കുഞ്ഞിരാമന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

 Minister, Oommen Chandy, Committee, Sex-Racket, Collectorate, March, Govt.College, Kasaragod, Kerala, Kerala News.

Keywords: Minister, Oommen Chandy, Committee, Sex-Racket, Collectorate, March, Govt.College, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:02 pm | 0 comments

അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് 20 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Permission, D.Y.F.I,March,Case, Kasaragod, Road, Police, Leader, Arrest, Gusthouse, Kerala.

കാസര്‍കോട്: അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും പൊതു ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചതിനും റോഡ് തടസപ്പെടുത്തിയതിനും 20 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്‍, കെ.രവീന്ദ്രന്‍, ശിവപ്രസാദ്, തുടങ്ങിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസെടുത്തത്.

 ഞായറാഴ്ച കാസര്‍കോട് ഗസ്റ്റ് ഹൗസിലെത്തിയ മന്ത്രി ആര്യാടന്‍ മുഹമ്മദിനെ കരിങ്കൊടി കാട്ടുകയും ഗസ്റ്റ് ഹൗസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനും ഡി.വൈ.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരുമുള്‍പെടെ 20 പേരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയിരുന്നു.

പിന്നീട് സ്റ്റേഷനിലെത്തിച്ച നേതാക്കളെയും പ്രവര്‍ത്തകരെയും ജാമ്യത്തില്‍വിട്ടതിന് ശേഷമാണ് കാസര്‍കോട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഇതിന്റെ പേരിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മന്ത്രിയെ കരിങ്കൊടി കാട്ടിയതിന് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Permission, D.Y.F.I,March,Case, Kasaragod, Road, Police, Leader, Arrest, Gusthouse, Kerala.
1:04 pm | 0 comments

ഹിന്ദു ഐക്യ വേദിയുടെ എസ്.പി ഓഫീസ് മാര്‍ച്: നേതാക്കളുള്‍പെടെ 1000 പേര്‍ക്കെതിരെ കേസ്

Written By kvarthaksd on 19 Mar 2013 | 5:50 pm

 SP Office, March, Case, Police, Kasaragod, Kerala, Kerala News, International News, National News.

കാസര്‍കോട്: ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് അനുമതിയില്ലാതെ മാര്‍ച് നടത്തുകയും റോഡ് തടസപ്പെടുത്തുകയും ചെയ്തതിന് ബി.ജെ.പി-വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളുള്‍പെടെ ആയിരം പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.

വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് അങ്കാര ശ്രീപാദ, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ. ശ്രീകാന്ത്, ബി.എം.എസ് സംസ്ഥാന സെക്രട്ടറി പി. മുരളീധരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് കുണ്ടാര്‍ രവീശതന്ത്രി തുടങ്ങിയ ആയിരം പേര്‍ക്കെതിരെയാണ് കേസ്.

തിങ്കളാഴ്ച രാവിലെയാണ് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച് നടത്തിയത്. പോലീസിന്റെയും ഭരണകൂടത്തിന്റയും നീതി നിഷേധത്തിനെതിരായും തുല്യ നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്.

Keywords: SP Office, March, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:50 pm | 0 comments

സഹകരണ ബാങ്കുകള്‍ ഫ്രാഞ്ചൈസികളാകും; ജീവനക്കാരുടെ ജോ.രജിസ്ട്രാര്‍ ഓഫീസ് മാര്‍ച് 20ന്

Written By kvarthapressclub on 18 Mar 2013 | 3:25 pm


Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News,Bank,

കാസര്‍കോട്: ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും കേരളത്തില്‍ സജീവസാന്നിധ്യമായിട്ടുള്ള സഹകരണ മേഖല നേരിടുന്ന കടുത്ത വെല്ലുവിളികളെ പ്രതിരോധിക്കുന്നതിന് കക്ഷിരാഷ്ട്രീയം മറന്ന് സഹകരണ ജീവനക്കാര്‍ 20ന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തിരുവനന്തപുരത്ത് നിയമസഭയ്ക്ക് മുന്നിലേക്കും മറ്റ് ജില്ലാ കേന്ദ്രങ്ങളില്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്കുമാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച് നടത്തുന്നത്.

ബുധനാഴ്ച രാവിലെ 10.30ന് വിദ്യാനഗര്‍ ഗവ. കോളജ് പരിസരത്തുനിന്ന് മാര്‍ച് പുറപ്പെടും. തുടര്‍ന്ന് കലക്ട്രേറ്റ് ജംഗ്ഷനില്‍ നടക്കുന്ന ധര്‍ണ പി. കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും സഹകാരികളും സംസാരിക്കും.

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പ്രണ്ട്, എംപ്ലോയീസ് യൂണിയന്‍, എംപ്ലോയീസ് കൗണ്‍സില്‍ തുടങ്ങി ജീവനക്കാരുടെ എല്ലാ സംഘടനകളും ഉള്‍കൊള്ളുന്നതാണ് സംയുക്ത സമര സമിതി.

കേരളത്തിലെ സഹകരണ വായ്പാ മേഖലയുടെ ഘടന തന്നെ തകര്‍ക്കുന്ന പ്രകാശ്ബക്ഷി കമ്മിറ്റി റിപോര്‍ട്ട് തള്ളിക്കളയുക, നബാര്‍ഡിന്റെ സഹകരണ മേഖലയോടുള്ള അവഗണ അവസാനിപ്പിക്കുക, ബാങ്കിംഗ് ഭേദഗതിയുടെ ഭാഗമായി പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കുണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കുക, ടാക്‌സ് നിയമത്തില്‍ സഹകരണ സംഘങ്ങള്‍ക്ക് ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണി മുടക്കും മാര്‍ചും നടത്തുന്നത്.

സഹകരണ മേഖലയെകുറിച്ച് പഠിക്കുന്നതിന് വേണ്ടി റിസര്‍വ് ബേങ്ക് നിയമിച്ചിട്ടുള്ള പ്രകാശ്ബക്ഷി റിപോര്‍ട്ട് കേരളത്തിലെ പ്രാഥമിക വായ്പാ സംഘങ്ങളുടെ നിലനില്‍പിന് ഭീഷണി ഉയര്‍ത്തുന്നതാണ്. സഹകരണ ബാങ്കുകള്‍ ജില്ലാ ബാങ്കുകളുടെ ഫ്രാഞോ്‌ചൈസിയായി പ്രവര്‍ത്തിക്കണമെന്നാണ് റിപോര്‍ടില്‍ പറയുന്നത്. വായ്പ നല്‍കാനും വായ്പ സ്വീകരിക്കുന്നതിനും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. എല്ലാത്തിനും ജില്ലാ ബാങ്കിന്റെ അനുമതി വേണം.ബാങ്കിംഗ് ഇതര സേവനങ്ങള്‍ പാടില്ലെന്ന് റിപോര്‍ടില്‍ ശുപാര്‍ശയുണ്ട. കേരളത്തിന്റെ സര്‍വ മേഖലയിലും വ്യാപിച്ചുകിടക്കുന്ന സഹകരണ ബാങ്കുകള്‍ക്കെതിരായ റിപോര്‍ട്ട് പൂര്‍ണമായും തള്ളികളയണമെന്നാണ് പ്രധാന ആവശ്യം. കേരളത്തിലെത്തി കാര്യങ്ങള്‍ പഠിക്കാതെയാണ് റിപോര്‍ട് തയ്യാറാക്കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. മുന്‍ സഹകരണ മന്ത്രി എം.വി.രാഘവനുമായി ഉടക്കി സംസ്ഥാന സര്‍വീസില്‍ നിന്ന് നബാര്‍ഡിലേക്ക് പോയ ഉദ്യോഗസ്ഥനാണ് പ്രകാശ്ബക്ഷി.

ബാങ്കിംഗ് റെഗുലേഷന്‍ ഭേദഗതിയിലൂടെ സസഹകരണ മേഖലയ്ക്ക് നിലവില്‍ ലഭ്യമായിരുന്ന സംരക്ഷണം റിപോര്‍ടിലൂടെ അട്ടിമറിക്കപ്പെടുകയാണ്. കേരളത്തിന്റെ പ്രത്യേകതകള്‍ ഉള്‍കൊണ്ടുകൊണ്ട് കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഇളവ് അനുവദിക്കണം. നബാര്‍ഡിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണം.

വാര്‍ത്താസമ്മേളനത്തില്‍ സംയുക്തസമരസമിതി ജില്ലാ ചെയര്‍മാന്‍ പി.കെ. വിനയകുമാര്‍, വിവിധ സംഘടനാ നേതാക്കളായ പി. നാരായണന്‍ നമ്പ്യാര്‍, എം. അശോക റൈ, പി.കെ. വിനോദ്കുമാര്‍, എ. രവീന്ദ്രന്‍, പി.പി. സുകുമാരന്‍, പി. ജാനകി, കൊപ്പല്‍ പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News,Bank, March, Employees, Office, Kasaragod, Strike, Thiruvananthapuram, Collectorate, Kerala, Cooperative bank employees joint registrar office march on March 20
3:25 pm | 0 comments

ഹിന്ദു ഐക്യവേദിയുടെ എസ്.പി.ഓഫീസ് മാര്‍ചില്‍ പ്രതിഷേധം ഇരമ്പി


Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News,Kasaragod,

കാസര്‍കോട്: നിരപരാധികളെ പീഡിപ്പിക്കുകയും യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കി വാടക പ്രതികളെ അറസ്റ്റുചെയ്യുകയും ചെയ്യുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ഉച്ചയോടെ കാസര്‍കോട് എസ്.പി.ഓഫീസിലേക്ക് നടത്തിയ മാര്‍ചില്‍ പ്രതിഷേധം ഇരമ്പി.

രാംദാസ് നഗറില്‍ നിന്നാരംഭിച്ച മാര്‍ച് എസ്.പി.ഓഫീസിനു സമീപം ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു. മാര്‍ചില്‍ അങ്കാര ശ്രീപദ്രെയുടെ അധ്യക്ഷതയില്‍ രവീശതന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്തു. കെ.സുരേന്ദ്രന്‍,ജനാര്‍ദനന്‍, സുരേഷ് കുമാര്‍ ഷെട്ടി, അഡ്വ.കെ.ശ്രീകാന്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News,Kasaragod, Office, March, Arrest, Police, Women, Kerala.
3:17 pm | 0 comments

എന്‍ഡോസള്‍ഫാന്‍: ഇടതു മുന്നണി കലക്‌ട്രേറ്റ് മാര്‍ച് നടത്തി

Written By kvarthaksd on 16 Mar 2013 | 2:32 pm

Endosulfan, Collectorate, March, Kasaragod, Kerala, Kerala News, International News, National News, Gulf News.

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വഞ്ചനപരമായ നിലപാട് അവസാനിപ്പിക്കുക, മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച സമാശ്വാസ പദ്ധതികള്‍ നടപ്പിലാക്കുക, പ്രത്യേക ട്രിബ്യൂണല്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടതു മുന്നണി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്‌ട്രേറ്റ് മാര്‍ച് നടത്തി. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.

കെ. കുഞ്ഞിരാമന്‍ എം.എല്‍.എ തൃക്കരിപ്പൂര്‍, കെ. കുഞ്ഞിരാമന്‍ ഉദുമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ശ്യാമളാദേവി, അസീസ് കടപ്പുറം, സി.എച്ച് കുഞ്ഞമ്പു, എം.വി ബാലകൃഷ്ണന്‍, എം.കെ അബ്ദുല്ല, ഹരീഷ് ബി. നമ്പ്യാര്‍, ടി. കൃഷ്ണന്‍, കരിവള്ളൂര്‍ വിജയന്‍, എം. അനന്തന്‍ നമ്പ്യാര്‍, നാരായണന്‍ പേരിയ എന്നിവര്‍ സംസാരിച്ചു.

Keywords: Endosulfan, Collectorate, March, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
2:32 pm | 0 comments

എന്‍ഡോസള്‍ഫാന്‍ സമരം ശക്തമാകുന്നു; മോഹന്‍കുമാറിന്റെ നിരാഹാരം 12-ാം ദിവസം

Written By kvarthaksd on 15 Mar 2013 | 5:58 pm

 DYFI, Endosulfan, Protest, Strike, March, LDF, Muslim-League, Congress, Kasaragod, Kerala, Kerala News, International News.
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണി നടത്തിവരുന്ന സമരം ശക്തമാകുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ സംഘടനകള്‍ സമരപാതയിലാണ്. മുഴുവന്‍ രാഷ്ട്രീയ കക്ഷികളും ഈ വിഷയത്തില്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

പുതിയ സമരത്തിന് തുടക്കമിട്ട എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ അനിശ്ചിതകാല നിരാഹാര സമരം 25-ാം ദിവസം പിന്നിടുകയാണ്. നിരാഹാരം കിടക്കുന്ന എം. മോഹന്‍കുമാറിന്റെ സമരം 12 ദിവസം പിന്നിട്ടപ്പോഴും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടലുകള്‍ ഇനിയും ഉണ്ടായിട്ടില്ല.  സമരക്കാരുമായി തിരുവനന്തപുരത്ത് ഫെബ്രുവരി 25ന് ചര്‍ച നടത്താമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മുഖേനയും വി.എം. സുധീരന്‍ മുഖേനയും അറിയിച്ചിരുന്നുവെങ്കിലും സമരക്കാര്‍ അത് തള്ളുകയായിരുന്നു. ഔദ്യോഗിക അറിയിപ്പ് കിട്ടാതെ സമരപ്പന്തല്‍ സന്ദര്‍ശിക്കുന്നവര്‍ മുഖേന ചര്‍ച ചെയ്യാമെന്ന് അറിയിക്കുന്നത് പരിഹാസ്യമാണെന്ന് സമരക്കാര്‍ വ്യക്തമാക്കുന്നു.

അതിനിടയില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ മാര്‍ച് 16ന് ഉപവാസ സമരം സംഘടിപ്പിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ കഴിഞ്ഞദിവസം കലക്‌ട്രേറ്റ് മാര്‍ചും നടത്തി. സോളിഡാരിറ്റി ഇരകളുമായി സെക്രട്ടേറിയറ്റിലേക്ക് മാര്‍ചും നടത്തിയിരുന്നു. നിരവധി സംഘടനകള്‍ സമരപ്പന്തലില്‍ അനുദിനം പിന്തുണയുമായി എത്തിക്കൊണ്ടിരിക്കുകയാണ്. സമരത്തിന്റെ ഇതുവരെയുള്ള രേഖകളുമായി എന്‍വിസാജിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിടങ്ങളില്‍ സമര രേഖകള്‍ പ്രകാശനം ചെയ്തു വരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എഴുത്തുകാരും സാംസ്‌ക്കാരിക നായകന്മാരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. യു.ഡി.എഫ് കക്ഷികളില്‍ കോണ്‍ഗ്രസ്, മുസ്ലിംലീഗ് കക്ഷികള്‍ സമരത്തില്‍ സജീവമായി രംഗത്തുണ്ട്. പ്രശ്‌നം പരിഹരിക്കുന്നത് സംബന്ധിച്ച് ഇരുമുന്നണികളും വാദപ്രതിവാദങ്ങളും നടത്തിവരികയാണ്. എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് ചെയ്തതിനേക്കാള്‍ കാര്യങ്ങള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തുവരുന്നുണ്ടെന്നാണ് യു.ഡി.എഫ് നേതാക്കള്‍ പറയുന്നത്.

ഇരകള്‍ക്ക് സഹായം നല്‍കുന്ന കാര്യത്തില്‍ ഇരു മുന്നണികളും യോജിപ്പിലാണെങ്കിലും ഇതിനെ രാഷ്ട്രീയ വിഷയമാക്കുന്നതിലാണ് എതിര്‍പ് രൂക്ഷമാകുന്നത്. സംസ്ഥാന ബജറ്റ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി 15 കോടി രൂപ നീക്കിവെച്ചത് ആശ്വാസമാണ്. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഇതിനകം 27 കോടി രൂപയും നല്‍കിയിട്ടുണ്ട്. നബാഡിന്റെ സഹായത്തോടെ എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ 200 കോടി രൂപയുടെ പദ്ധതികളും പ്രഖ്യപിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ഏപ്രിലില്‍ നടക്കാനിരിക്കുകയാണ്.

Keywords: DYFI, Endosulfan, Protest, Strike, March, LDF, Muslim-League, Congress, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Endosulfan: Mohan Kumar's hunger strike runs 12th day
5:58 pm | 0 comments

ആണുങ്ങളുടെ മദ്യപാനം; മത്സ്യത്തൊഴിലാളി സ്ത്രീകളുടെ കലക്‌ട്രേറ്റ് മാര്‍ചില്‍ പ്രതിഷേധാഗ്നി

Written By kvarthaksd on 13 Mar 2013 | 8:49 pm

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറത്തെ മദ്യ-മയക്കുമരുന്ന് കൂത്താട്ടത്തില്‍ സഹികെട്ട മത്സ്യത്തൊഴിലാളി സ്ത്രീകള്‍ കലക്‌ട്രേറ്റിലേക്ക് മാര്‍ച് നടത്തി. മദ്യക്കുപ്പികളും പ്ലക്കാര്‍ഡുകളും ഏന്തി മുദ്രാവാക്യവുമായി നടത്തിയ മാര്‍ചില്‍ 400 ഓളം വനിതകള്‍ പങ്കെടുത്തു.

മദ്യത്തിനും മയക്കുമരുന്നിനും പ്രദേശത്തെ യുവാക്കള്‍ ഉള്‍പെടെയുള്ളവര്‍ അടിമകളാവുകയും ജോലിക്ക് പോകാതെയും കുടുംബത്തെ ശ്രദ്ധിക്കാതെയും രോഗികളായി കഴിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കുടുംബഭാരം മുഴുവന്‍ സ്ത്രീകള്‍ തന്നെ വഹിക്കേണ്ട സാഹചര്യമാണ് കടപ്പുറത്തെ മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ നിലനില്‍ക്കുന്നത്.

സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ മദ്യ ശാലകളില്‍ നിന്നും അല്ലാതെയും വാങ്ങിക്കൊണ്ടു വരുന്ന വിലകുറഞ്ഞ മദ്യം പ്രദേശത്ത് കൂടിയ വിലയ്ക്ക് വില്‍പന നടത്തുന്നു. ഇതാണ് ആളുകള്‍ വാങ്ങിക്കഴിക്കുന്നത്. ഇതിന് പുറമെ മയക്കുമരുന്ന് ഉല്‍പന്നങ്ങളും ഇവിടെ വന്‍ തോതില്‍ വിറ്റഴിക്കുന്നു. ഇതിനെതിരെ പോലീസിനും എക്‌സൈസിനും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇത്തരം ഒരു അവസ്ഥയിലാണ് സ്ത്രീകള്‍ സംഘടിച്ച് കലക്‌ട്രേറ്റ് മാര്‍ച് നടത്തിയത്. മാര്‍ച് ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. യു.എസ്. ബാലന്‍ ഉദ്ഘാടനം ചെയ്തു.

Liqour, Fisher-Workers, Collectorate, March, Youth, Case, Kasaragod, Protest, Kerala, Kerala News, International News.

മുന്‍ നഗരസഭാ കൗണ്‍സിലര്‍ സുനിത അധ്യക്ഷത വഹിച്ചു. ഉമ സ്വാഗതം പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍ ജി. നാരായണന്‍ പ്രസംഗിച്ചു. 1997 ല്‍ കടപ്പുറത്ത് ചാരായ വില്‍പനയ്‌ക്കെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ ഐതിഹാസികമായ സമരത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ ഒരു പ്രതിഷേധം സംഘടിപ്പിച്ചത്. സമരം കണ്ട് അധികൃതരുടെ കണ്ണ് തുറന്നില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ ശക്തിപ്പെടുത്തുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി.

Related News:
കാസര്‍കോട് കടപ്പുറത്ത് മദ്യഉപയോഗംമൂലം മരിച്ചത് 34 പേര്‍: സ്ത്രീകള്‍ സമര രംഗത്ത്
Keywords: Liqour, Fisher-Workers, Collectorate, March, Youth, Case, Kasaragod, Protest, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Liquor: Fisher workers march to collectorate
8:49 pm | 0 comments

എന്‍ഡോസള്‍ഫാന്‍: കലക്‌ട്രേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി

Written By kvarthaksd on 11 Mar 2013 | 1:17 pm

 Endosulfan, Collectorate, March, Women, Govt.College, Protest, Kasaragod, Kerala, Kerala News, International News, National News

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഒപ്പുമരച്ചുവട്ടില്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം ഒത്തുതീര്‍പാക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി തിങ്കളാഴ്ച ഉച്ചയ്ക്ക് നടത്തിയ കലക്‌ട്രേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി.

സ്ത്രീകളടക്കം നൂറുകണക്കിന് ആളുകള്‍ മാര്‍ചില്‍ അണിനിരന്നു. കരിങ്കൊടി ഏന്തിയാണ് സമരക്കാര്‍ മാര്‍ചില്‍ അണിനിരന്നത്. ഗവ. കോളജ് പരിസരത്തു നിന്നാണ് മാര്‍ച് ആരംഭിച്ചത്.

കലക്‌ട്രേറ്റ് കവാടത്തില്‍ നടത്തിയ പ്രതിഷേധ യോഗം പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ കെ.പി ശശി ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.കെ വിനയന്‍ സ്വാഗതം പറഞ്ഞു. നാരായണന്‍ പേരിയ, ടി.സി മാധവപ്പണിക്കര്‍, പ്രൊ. വി ഗോപിനാഥന്‍, പ്രൊ. ടി.ടി ജേക്കബ്, അബ്ബാസ് മുതലപ്പാറ, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, പി. കൃഷ്ണന്‍ പുല്ലൂര്‍, ലത്വീഫ് കുമ്പള, ജോസ് കള്ളാര്‍, കൃഷ്ണന്‍ നെയ്തല്‍, ബി.സി കുമാരന്‍, ഉമര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആവശ്യങ്ങളടങ്ങിയ നിവേദനം നേതാക്കള്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ആനുകൂല്യങ്ങളുടെ വിതരണം അഞ്ചു വര്‍ഷം കൊണ്ട് അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നിവേദനത്തില്‍ ഉന്നയിച്ചു.

എ. മോഹന്‍കുമാര്‍ ഒപ്പുമരച്ചുവട്ടില്‍ നടത്തുന്ന നിരാഹാര സമരം തിങ്കളാഴ്ച എട്ടാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണയുമായി കൂടുതല്‍പേര്‍ രംഗത്തു വന്നിട്ടുണ്ട്.

 Endosulfan, Collectorate, March, Women, Govt.College, Protest, Kasaragod, Kerala, Kerala News, International News, National News

Keywords: Endosulfan, Collectorate, March, Women, Govt.College, Protest, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:17 pm | 0 comments

കളക്ടറേറ്റ് മാര്‍ച്ച് വിജയിപ്പിക്കും: കേരളാ കോണ്‍ഗ്രസ്

Written By Kvarthakgd on 5 Mar 2013 | 8:17 pm

Kerala congress, Collectorate march, Against UDF government, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസര്‍കോട്: യു.ഡി.എഫ് സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ മാര്‍ച്ച് 25ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്ന കളക്ടറേറ്റ് മാര്‍ച്ച് വിജയിപ്പിക്കുന്നതിന് കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

യു.ഡി.എഫ് സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന ജനദ്രോഹ നയങ്ങളുടെ ഫലമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഫലപ്രദമായി നടപ്പിലാക്കിയിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ പദ്ധതി പൂര്‍ണമായും തകര്‍ത്തിരിക്കുകയാണ്. സര്‍ക്കാറിന്റെ ഇത്തരം നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് വിവിധ സമരപരിപാടികള്‍ക്ക് യോഗത്തില്‍ രൂപരേഖയുണ്ടാക്കി.

കളക്ടറേറ്റ് മാര്‍ച്ച് വിജയിപ്പിക്കുന്നതിനായി ഉടന്‍ തന്നെ മണ്ഡലം വാര്‍ഡ് കമ്മിറ്റികള്‍ വിളിച്ചു ചേര്‍ക്കുവാനും യോഗത്തില്‍ തീരുമാനിച്ചു.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.എം മൈക്കിള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. ഹരിപ്രസാദ്, ട്രഷറര്‍ രാജീവന്‍ പള്ളിപ്പുറം, സംസ്ഥാന സെക്രട്ടറിമാരായ മാനുവല്‍ കാപ്പന്‍, കൃഷ്ണന്‍ തണ്ണോട്ട്, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീഖ്, സെക്രട്ടറിമാരായ ബാലഗോപാലന്‍ പെരളത്ത്, ടോമി കുമ്പാട് തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kerala congress, Collectorate march, Against UDF government, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:17 pm | 0 comments

ഫാസിസ്റ്റുകളായ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നുണപ്രചരണം നടത്തുന്നു: ബി. നൗഷാദ്

Written By kvarthakgd1 on 17 Feb 2013 | 9:01 pm

Popular Front of India, Unity March, Kerala, Kanhangad, Kasargodvartha, Malayalam News, Malayalam Vartha, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News

കാഞ്ഞങ്ങാട്: പോപുലര്‍ഫ്രണ്ടിനെതിരെ ഫാസിസ്റ്റുകളായ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നുണ പ്രചാരണം നടത്തുകയാണെന്ന് പോപുലര്‍ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ബി. നൗഷാദ് വടകര പറഞ്ഞു. കാഞ്ഞങ്ങാട് പോപുലര്‍ഫ്രണ്ട് ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യൂനിറ്റി റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. എസ്.എം.എസ് വിവാദമുണ്ടായപ്പോള്‍ ബംഗ്ലാദേശ് ആസ്ഥാനമായ ഹുജിയാണെന്ന് പ്രചരിപ്പിച്ചു. ഇതിന്റെ യഥാര്‍ത്ഥ വസ്തുത എന്തെന്നറിഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറായില്ല. നിയമത്തെ അനുസരിച്ച് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പോപുലര്‍ഫ്രണ്ട്. പ്രവര്‍ത്തകരില്‍നിന്നും മാസവരിയും ജനങ്ങളില്‍ നിന്ന് സംഭാവനയും സ്വീകരിച്ചാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. കൃത്യമായ ഓഡിറ്റുള്ള ഈ സംഘടനയുടെ കണക്കുകള്‍ പരിശോധനയ്ക്ക് വിധേയമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്വീഫ് അധ്യക്ഷതവഹിച്ചു.
Popular Front of India, Unity March, Kerala, Kanhangad, Kasargodvartha, Malayalam News, Malayalam Vartha, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News

പുതിയ കോട്ടയില്‍ നിന്നാരംഭിച്ച യൂനിറ്റി മാര്‍ച്ച് നോര്‍ത്ത് കോട്ടച്ചേരിയില്‍ സമാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ അണിനിരന്നത്. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. നൂറുല്‍ അമീന്‍ മുഖ്യപ്രഭാഷണം നടത്തി. പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ്, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ ഫൈസി കടവല്ലൂര്‍, ഐ.എന്‍.എല്‍. ജില്ലാ ട്രഷറര്‍ ഇ.കെ.കെ. പടന്നക്കാട്, എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍സലാം, ജില്ലാ ട്രഷറര്‍ ഇബ്രാഹിം ഹാജി പറമ്പത്ത്, സമാജ് വാദി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സുഭാഷ് നാരായണന്‍, സുബൈര്‍ പടുപ്പ്, പോപുലര്‍ഫ്രണ്ട് ജില്ലാ സെക്രട്ടറി ടി. ആസിഫ് ഇബ്രാഹിം, ഏരിയ പ്രസിഡന്റുമാരായ കെ.എം. ഹനീഫ് മഹ്മൂദ്, പി. സക്കരിയ്യ, പി. അന്‍സാര്‍, കെ.എ. അബ്ദുല്‍ലത്വീഫ്, ഉമര്‍ഫാറൂഖ്, സി.എച്ച്. ഉസാമ, എം.വി. താഹ, പി. അഷറഫ് സംസാരിച്ചു.


Keywords: Popular Front of India, Unity March, Kerala, Kanhangad, Kasargodvartha, Malayalam News, Malayalam Vartha, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. 
9:01 pm | 1 comments

17 ന് പോ­പ്പു­ലര്‍ ഫ്ര­ണ്ട് ഡേ ആ­ച­രിക്കും

Written By kvarthapressclub on 15 Feb 2013 | 9:40 pm

Popular front of India, Kasaragod, Press meet, March, Conference, Kerala, Popular Front Day,
കാസര്‍­കോട്: ഫെ­ബ്രു­വ­രി 17 ന് ദേ­ശ­വ്യാ­പ­ക­മാ­യി പോ­പ്പു­ലര്‍ ഫ്രണ്ട് ഡേ ആ­യി ആ­ച­രി­ക്കു­മെ­ന്ന് ഭാ­ര­വാ­ഹി­കള്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ അ­റി­യിച്ചു. ഇ­തി­ന്റെ ഭാ­ഗ­മാ­യി കേ­ര­ള­ത്തി­ന്റെ 14 ജില്ല­ക­ളി­ലെ 14 കേന്ദ്രങ്ങ­ളില്‍ വ­ള­ണ്ടി­യര്‍ മാര്‍­ച്ചോ­ടു­കൂടി­യ യൂ­ണി­റ്റി മാര്‍ച്ചും പൊ­തു­സ­മ്മേ­ള­ന­ങ്ങളും ന­ട­ക്കും.

മു­സ്ലിം, ദ­ളി­ത്,ആ­ദി­വാസി, ന്യൂന­പ­ക്ഷ വി­ഭാ­ഗ­ങ്ങ­ളു­ടെ ഭ­ര­ണ­ഘ­ട­നാ­പ­രമാ­യ അ­വ­കാ­ശ­ങ്ങള്‍ നി­ഷേ­ധി­ച്ച് അവ­രെ കൂ­ടു­തല്‍ പാര്‍­ശ്വ­വല്‍­ക്ക­രി­ക്കു­ക­യാ­ണെ­ന്നാണ് പോ­പ്പു­ലര്‍ ഫ്ര­ണ്ട വ്യ­ക്ത­മാ­ക്കു­ന്നത്. രാ­ഷ്ട്രീ­യ സാ­മൂഹി­ക ശാ­ക്തീ­ക­ര­ണ­ത്തി­ലൂ­ടെ മാ­ത്ര­മേ എല്ലാ പൗ­ര­ന്മാര്‍ക്കും തു­ല്യ നീ­തിയും സു­ര­ക്ഷി­ത­മാ­യി ജീ­വി­ക്കാ­നു­ള്ള അ­വ­കാ­ശ­വും ഉ­റ­പ്പു­വ­രു­ത്തു­ന്ന ഒ­രു പുതി­യ ഇ­ന്ത്യ പ­ടു­ത്തു­യര്‍­ത്താ­നാ­വൂ. അ­തി­നു­ള്ള പ്ര­വര്‍­ത്ത­ന­ത്തി­ലാ­ണ് പോ­പ്പു­ലര്‍ ഫ­ണ്ട് മു­ഴു­കി­യി­രി­ക്കു­ന്ന­തെന്നും ഭാ­ര­വാ­ഹി­കള്‍ പ­റഞ്ഞു.

കാസര്‍­കോ­ട്ട് ജില്ലാ യൂ­ണി­റ്റ് മാര്‍ച്ചും പൊ­തു­സ­മ്മേ­ള­ന­വും 17 ന് അ­ഞ്ചു­മ­ണി­ക്ക് കാ­ഞ്ഞ­ങ്ങാ­ട്ടു വെ­ച്ച് ന­ട­ക്കും. യൂ­ണി­റ്റ് മാര്‍­ച്ച് കാ­ഞ്ഞ­ങ്ങാ­ട് പു­തി­യ­കോ­ട്ട­യില്‍ നി­ന്നു തുട­ങ്ങി മന്‍­സൂര്‍ ആ­ശു­പ­ത്രിക്കടു­ത്തുള്ള പൊ­തു­സ­മ്മേ­ള­ന ന­ഗ­രി­യില്‍ സ­മാ­പി­ക്കും.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ ജില്ലാ പ്ര­സിഡന്റ് കെ.അ­ബ്ദുല്‍ ല­ത്തീഫ്, ജി­ല്ലാ സെ­ക്രട്ട­റി ടി. ആ­ശി­ഫ് ഇ­ബ്രാ­ഹിം, ജില്ലാ ക­മ്മി­റ്റി മെ­മ്പര്‍ എ.അ­ബ്ദുല്‍ ഖാദര്‍ എ­ന്നി­വര്‍ പ­ങ്കെ­ടുത്തു.

Keywords: Popular front of India, Kasaragod, Press meet, March, Conference, Kerala, Popular Front Day, Press Conference, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
9:40 pm | 1 comments

ഹോണറേറിയമില്ല: ആശവര്‍ക്കര്‍മാര്‍ കലക്‌ട്രേറ്റ് മാര്‍ച് നടത്തും

Written By kvarthaksd on 31 Jan 2013 | 7:48 pm

Press Meet, Ashaworker, Collectorate, March, LDF, Conference, Kasaragod, Kerala, Kerala Vartha, Kerala News.

കാസര്‍കോട്: ഹോണറേറിയം നല്‍ക്കാത്തതില്‍ പ്രതിഷേധിച്ച് ആശാവര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ആഭിമുഖ്യത്തില്‍ ഫെബ്രുവരി ഒന്നിന് കലക്‌ട്രേറ്റ് മാര്‍ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ ആരോഗ്യ മിഷനു കീഴില്‍ 31,000 ല്‍ അധികം ആശമാര്‍ കേരളത്തില്‍ ആരോഗ്യ രംഗത്ത് സേവനമനുഷ്ഠിക്കുന്നുണ്ട്. കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ്, പകര്‍ച വ്യാധി നിവാരണം, കൊതുക് നശീകരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഗര്‍ഭിണികളുടേയും നവജാത ശിശുക്കളുടെയും അമ്മമാരുടെയും ആരോഗ്യ സുരക്ഷ ഉള്‍പടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ആശമാരെയാണ് ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തുന്നത്.

ദേശീയ തലത്തില്‍ ഒമ്പത് ലക്ഷത്തോളം ആശമാര്‍ യാതൊരു പ്രതിഫലവുമില്ലാതെ രാജ്യമാകെ പണിയെടുക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ആശമാര്‍ക്കനുകൂലമായി ഒരു നടപിടിയും സ്വീകരിച്ചിട്ടില്ല. കേരളത്തില്‍ എല്‍.ഡി.എഫ് ഭരണകാലത്ത് മാസം ഒരു ചെറിയ തുക ഹോണറേറിയം ലഭിക്കുന്നതിനാവശ്യമായ തുക സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിരുന്നു. ഇതിനെതുടര്‍ന്ന് 2011-12 വര്‍ഷത്തില്‍ 500 രൂപ പ്രതിമാസം ഹോണറേറിയം ലഭിക്കുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ എന്‍.ആര്‍.എച്ച്.എം അധികൃതര്‍ നിരവധി നിബന്ധകള്‍ മുന്നോട്ട് വെച്ച് ആശമാര്‍ക്ക് ഈ തുകപോലും നിഷേധിക്കുന്ന സ്ഥിതിയാണ്.

2012-13 വര്‍ഷത്തില്‍ ആശമാര്‍ക്ക് 600 രൂപ പ്രതിമാസം ഹോണറേറിയം നല്‍കുമെന്ന് മന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചിരുന്നു. അടുത്ത ബജറ്റ് സമ്മേളനം ആരംഭിക്കുന്ന അവസരത്തില്‍ പോലും തുക വിതരണം ചെയ്തിട്ടില്ല. കഴിഞ്ഞ ഏപ്രീല്‍ മാസം മുതല്‍ ഒരു രൂപപോലും ആശമാര്‍ക്ക് ഹോണറേറിയം ഇനത്തില്‍ നല്‍കിയിട്ടില്ല.

തുച്ഛമായ ഈ തുക പോലും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഫെബ്രുവരി ഒന്നിന് രാവിലെ 10 മണിക്ക് ആശമാര്‍ കലക്‌ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച് നടത്തുന്നത്. ടി.കെ രാജന്‍ മാര്‍ച് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വ്യാപകമായി തെരെഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍ നിയമസഭ മാര്‍ച് നടത്തുവാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ എ.കെ നാരായണന്‍, വി.വി പ്രസന്നകുമാരി, എം. ശാന്തകുമാരി എന്നിവര്‍ പങ്കെടുത്തു.

Keywords: Press Meet, Ashaworker, Collectorate, March, LDF, Conference, Kasaragod, Kerala, Kerala Vartha, Kerala News.
7:48 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories