Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Mangalore. Show all posts
Showing posts with label Mangalore. Show all posts

മംഗലാപുരം വിമാനദുരന്തത്തിന് കണ്ണീരില്‍ കുതിര്‍ന്ന മൂന്നാണ്ട്; അവഗണനയുടെയും

Written By kvarthaksd on 22 May 2013 | 11:11 am

മംഗലാപുരം: 58 മലയാളികളടക്കം 158 പേരുടെ ജീവന്‍ അപഹരിച്ച മംഗലാപുരം വിമാന ദുരന്തത്തിന് ബുധനാഴ്ച മൂന്നാണ്ട്. കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മകളുമായി കഴിയുകയാണ് മരിച്ചവരുടെ ബന്ധുക്കളും ആശ്രിതരും. ദുരന്തം നടന്ന് വര്‍ഷം മൂന്നായിട്ടും മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ആശ്വാസധനം ഇനിയും ലഭ്യമായിട്ടില്ല. സഹായം ലഭിക്കുന്നതിന് വേണ്ടിയുള്ള നിയമ പോരാട്ടം ഇപ്പോഴും തുടരുകയാണ്.

2010 മെയ് 22 ന് രാവിലെ ആറു മണിയോടെയായിരുന്നു മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യയുടെ ബോയിംഗ് 737-800 വിമാനം തീ ഗോളമായി കത്തിയമര്‍ന്നത്. 166 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എട്ടു പേര്‍ രക്ഷപ്പെട്ടിരുന്നു. റണ്‍വെയില്‍ നിന്ന് തെന്നി മാറി തൊട്ടടുത്ത കൊക്കയിലേക്ക് പതിച്ച വിമാനം പൂര്‍ണമായി കത്തി ചാരമാവുകയായിരുന്നു.

വിമാനം കത്തുന്നതിനിടെ അതില്‍ നിന്ന് ചാടി ഇറങ്ങിയവര്‍ പൊള്ളലേറ്റതടക്കമുള്ള ഗുരുതരമായ പരിക്കുകളോടെ മൃതപ്രായരായി കഴിയുകയാണ്. ലോകത്തെയാകെ നടുക്കിയ വിമാന ദുരന്തം നടന്നിട്ട് മൂന്ന് വര്‍ഷം ആയെങ്കിലും മരിച്ചവരുടെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന എയര്‍ ഇന്ത്യയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും വാഗ്ദാനം ജലരേഖയായി മാറിയിരിക്കുകയാണ്.

മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ തീരുമാനപ്രകാരം ദുരന്തത്തില്‍ മരിച്ച ഓരോരുത്തരുടെയും കുടുംബത്തിനും 78 ലക്ഷം രൂപയാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇന്‍ഷൂറന്‍സ് കമ്പനികളുടെ ഏജന്‍സിയായ മുല്ല ആന്റ് മുല്ല അസോസിയേറ്റ്‌സ് കുറഞ്ഞ നഷ്ട പരിഹാരം നല്‍കി പ്രശ്‌നം ഒതുക്കാനുള്ള ശ്രമമുണ്ടായി. അതിനെതിരെ കാസര്‍കോട്ടെ അബ്ദുല്‍ സലാമും മംഗലാപുരത്തെ പട്രീഷ്യയും നല്‍കിയ പരാതി സുപ്രീംകോടതയില്‍ നിലവിലുണ്ട്.

2011 ജൂലൈ 20 ന് ഓരോ കുടുംബത്തിനും 78 ലക്ഷം രൂപാ വീതം നല്‍കണമെന്ന് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. അതിനെതിരെ എയര്‍ ഇന്ത്യാ നല്‍കിയ അപ്പീലിനെ തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. അതിനെതിരെ 40 കുടുംബംഗങ്ങള്‍ ഹൈക്കോടതിയിലും ലഭിച്ച നഷ്ടപരിഹാരം തുച്ഛമാണെന്ന് കാണിച്ച് 16 കുടുംബങ്ങള്‍ മംഗലാപുരം സിവില്‍ കോടതിയിലും ഹര്‍ജി നല്‍കിയിരിക്കുകയാണ്. നീതി പീഠങ്ങളില്‍ നിന്ന് അനുകൂലമായ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍. സര്‍ക്കാരും എയര്‍ ഇന്ത്യയും കൂടി ഇതുവരെയായി നാമമാത്രമായ തുകയാണ് ആശ്രിതര്‍ക്ക് നല്‍കിയിട്ടുള്ളത്.

കാസര്‍കോട് ജില്ലയില്‍ ദുരന്തം ഉണ്ടാക്കിയ ആഘാതം വളരെ വലുതാണ്. കുടുംബത്തിന്റെ അത്താണിയും താങ്ങും തണലും ആയിരുന്ന ആളുകളാണ് മരണപ്പെട്ടത്. കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭാ പരിധിയിലുള്ളവരും, ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, ചെമ്മനാട്, മുളിയാര്‍, കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകളിലുള്ളരും ദുരന്തത്തില്‍ മരണപ്പെട്ടു. ദുരന്തമുണ്ടാക്കിയ ഞെട്ടലില്‍ നിന്ന് നാട് ഇനിയും മുക്തമായിട്ടില്ല.

ഗള്‍ഫിലെ വര്‍ഷങ്ങളായുള്ള ജോലി അവസാനിപ്പിച്ച് ശിഷ്ട കാലം നാട്ടില്‍ വിശ്രമ ജീവിതം നയിക്കാമെന്ന പ്രതീക്ഷയുമായി മടങ്ങിയവരും പിതാവിന്റെ മുഖം അവസാനമായി കാണാന്‍ ആഗ്രഹിച്ച് വിമാനം കയറിയവരും സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട സഹോദരന്മാരും ആഗ്രഹം നിറവേറാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതിന്റെയൊക്കെ നീറുന്ന ഓര്‍മകളുമായി കഴിയുന്നവര്‍ക്ക് ആശ്വാസമായി എത്തേണ്ട സഹായം നല്‍കാതെ അധികൃതര്‍ മലക്കം മറിയുന്നത് വേദനയുടെ ആഴം വര്‍ധിപ്പിക്കുന്നു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സഹായം കിട്ടിയത് തന്നെ നിരന്തരമായ സമരങ്ങളുടെ ഫലമായാണ്.

 Air India, Mangalore Air crash, Airport, Strike, Panchayath, Mangalore, Kerala News, International News, National News, Gulf News.ഉറ്റവരുടെ മരണമുണ്ടാക്കിയ വേദനയ്ക്കിടയിലും ആശ്വാസധനം ലഭിക്കാന്‍ സമരം ചെയ്യേണ്ടി വരുന്ന ബന്ധുക്കളുടെ മാനസികാവസ്ഥ സങ്കല്‍പിക്കാവുന്നതേയുള്ളൂ. ദുരന്ത സ്മാരകം നിര്‍മിക്കാന്‍ മലാവൂര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് എയര്‍ ഇന്ത്യ നല്‍കിയ ഉറപ്പും വെള്ളത്തില്‍ വരച്ച വരപോലെ മാഞ്ഞു പോയിരിക്കുകയാണ്. കമ്മ്യൂണിറ്റി
ഹാള്‍ നിര്‍മിക്കുമെന്ന വാഗ്ദാനവും ഇതുവരെയായി നിറവേറിയിട്ടില്ല. ദുരന്ത ദിനത്തില്‍ മരിച്ചര്‍ക്ക് അശ്രുപുഷ്പങ്ങള്‍ അര്‍പിച്ചു കൊണ്ടുള്ള പരിപാടികള്‍ മംഗലാപുരത്തടക്കം നടന്ന് വരികയാണ്.

Keywords: Air India, Mangalore Air crash, Airport, Strike, Panchayath, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:11 am | 0 comments

വിവാഹം കഴിഞ്ഞയുടന്‍ വരന്‍ ഹൃദയാഘാതം മൂലം മരിച്ചു

Written By kvarthaksd on 21 May 2013 | 1:00 pm

മംഗലാപുരം: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വരന്‍ ഹൃദയാഘാതം മൂലം മരിച്ചു. തിങ്കളാഴ്ച ഗദക് ജില്ലയിലെ രാമഗിരി വില്ലേജ് ലക്ഷ്മീശ്വറിലാണ് സംഭവം. ശിവകുമാര്‍ പൂജാര (32) എന്നയാളാണ് നാട്ടുകാരിയായ വധുവിന് താലി ചാര്‍ത്തി അല്‍പ സമയത്തിനകം ഹൃദയാഘാതംമൂലം മരണപ്പെട്ടത്.

വിവാഹ ശേഷം ആളുകളെല്ലാം ഭക്ഷണം കഴിക്കാനായി പിരിഞ്ഞപ്പോള്‍ നാഗരാജയ്ക്ക് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ഇയാളെ ഒരു ബൈക്കില്‍ ലക്ഷ്മീശ്വരറലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും നാഗരാജ അന്ത്യശ്വാസം വലിച്ചിരുന്നു.

Groom, Mangalore, Hospital, Marriage-house, Mangalore, Kerala News, International News, National News, Gulf News.വിവാഹ സ്ഥലം ക്ഷണ നേരം കൊണ്ട് മരണ വേദിയാവുകയും ആഹ്ലാദത്തിന് പകരം ദുഃഖം തളംകെട്ടി നില്‍ക്കുകയും ചെയ്തു. കോണ്‍ട്രാക്ടറായി ജോലി ചെയ്തു വരികയായിരുന്നു നാഗരാജ.

Keywords: Groom, Mangalore, Hospital, Marriage-house, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:00 pm | 0 comments

അച്ഛന്റെ അസുഖത്തില്‍ മനംനൊന്ത് മകള്‍ തൂങ്ങി മരിച്ചു

Written By kvarthaksd on 20 May 2013 | 11:43 am

മംഗലാപുരം: അച്ഛന്‍ മലേറിയ ബാധിച്ച് വിഷമിക്കുന്നതില്‍ മനംനൊന്ത് മകള്‍ തൂങ്ങി മരിച്ചു. കാവൂര്‍ ബോല്‍പുഗുഡ്ഡെയിലെ വാള്‍ട്ടര്‍ ലോബോ-ലൂസി ലോബോ ദമ്പതികളുടെ മകള്‍ വില്ലേത ലിമ ലോബോ (26) യാണ് ഞായറാഴ്ച വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. വില്ലേതയുടെ അച്ഛന്‍ വാള്‍ട്ടര്‍ ലോബോ മലമ്പനി ബാധിച്ച് മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലാണ്.

ഞായറാഴ്ച രാവിലെ ആശുപത്രി അധികൃതര്‍ വാള്‍ട്ടറിന്റെ രക്തം മാറ്റണമെന്ന് കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു. അതിനുള്ള ഒരുക്കങ്ങളെല്ലാം അവര്‍ ചെയ്തു. പിന്നീട് കൂടുതല്‍ രക്തം വേണമെന്നും അവര്‍ അദ്ദേഹത്തിന്റെ ഭാര്യ ലൂസിയോട് പറഞ്ഞു. ഇക്കാര്യം അറിഞ്ഞ വില്ലേത പിതാവിന്റെ അസുഖം മൂര്‍ഛിച്ചിരിക്കുകയാണെന്ന് ധരിച്ച് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.

Mangalore, Suicide, Hospital, Treatment, Father, mobile-Phone, Mangalore, Kerala News, International News.
Villetha
ആശുപത്രിയില്‍ വാള്‍ട്ടര്‍ ലോബോയെ പരിചരിക്കുകയായിരുന്ന ലൂസി വീട്ടിലായിരുന്ന മകളെ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഇതിനെ തുടര്‍ന്ന് അയല്‍ക്കാരെ വിവരം അറിയിച്ചു. അവര്‍ ജനലിലൂടെ അകത്തേക്ക് നോക്കിയപ്പോള്‍ വില്ലേതയെ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. സംഭവത്തില്‍ കാവൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മംഗലാപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു വില്ലേത.

Keywords: Mangalore, Suicide, Hospital, Treatment, Father, mobile-Phone, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold. 
11:43 am | 0 comments

ബസ് ഡ്രൈവറെ ഏഴംഗ സംഘം വളഞ്ഞു വെച്ച് അടിച്ചുകൊന്നു

മംഗലാപുരം: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബസ് ഡ്രൈവറെ വഴിയില്‍ പതിയിരുന്ന ഏഴംഗ സംഘം വളഞ്ഞു വെച്ച് അടിച്ച് കൊന്നു. ജ്യോതി നഗര്‍ കെ.എം.എഫിന് സമീപം താമസിക്കുന്ന പ്രസന്ന (30) യാണ് മരിച്ചത്. 23 -ാം നമ്പര്‍ ബസ് ഡ്രൈവറാണ് ഇദ്ദേഹം.

ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബസ് പല്‍ത്താനെ പള്ളിക്ക് സമീപം നിര്‍ത്തി വെച്ച് നടന്ന് പോകുന്നതിനിടെ അക്രമികള്‍ ചാടി വീണ് തുരുതുരാ മര്‍ദിക്കുകയായിരുന്നു. പ്രസന്നയുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളെ കണ്ട് അക്രമികള്‍ ഓടി മറഞ്ഞു.

Bus-driver, Murder, House, Attack, Mangalore, Hospital, Custody, Kerala News, International News, National News.തുടര്‍ന്ന് നാട്ടുകാര്‍ പ്രസന്നയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നുള്ള പകയാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

Keywords: Bus-driver, Murder, House, Attack, Mangalore, Hospital, Custody, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:42 am | 0 comments

ഉത്തരാഞ്ചലിലെ സന്യാസിക്ക് മംഗലാപുരത്ത് മര്‍ദനം

Written By kvarthaksd on 15 May 2013 | 12:44 pm

മംഗലാപുരം: ധര്‍മസ്ഥല ക്ഷേത്ര ദര്‍ശനത്തിന് പുറപ്പെട്ട ഉത്തരാഞ്ചലിലെ സന്യാസിയെ മംഗലാപുരത്ത് രണ്ടംഗ സംഘം അടിച്ച് പരിക്കേല്‍പിച്ചു. ഉത്തരാഞ്ചല്‍ ബദ്രീനാഥ് കൈക്കമ്പയിലെ ശ്രീരാമ ഗിരി മഹാരാജ് കുടീറിലെ ശ്രീ വിജയ ഗിരി മഹാരാജി (56) നെയാണ് അക്രമിച്ചത്.

13 ന് 11.45 നാണ് മംഗലാപുരം നെഹ്‌റു മൈതാനത്തിനടുത്ത ബസ് സ്റ്റാന്‍ഡില്‍ ധര്‍മസ്ഥലയിലേക്ക് പോകാന്‍ ബസ് കാത്തിരിക്കുമ്പോഴായിരുന്നു സംഭവം. അടുത്ത് വന്ന രണ്ടു പേര്‍ സ്വാമിയോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുകയും എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഒരാള്‍ ചെകിട്ടത്ത് അടിക്കുകയുമായിരുന്നു.

ഫോണ്‍ തട്ടിപ്പറിക്കാനും ശ്രമിച്ചു. മര്‍ദനമേറ്റ സ്വാമിയെ വെന്‍ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് പാണ്ടേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Attack, Mangalore, Injured, mobile-Phone, Police, Case, Kasaragod, Kerala, Kerala News, International News, National News.
Keywords: Attack, Mangalore, Injured, mobile-Phone, Police, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

12:44 pm | 0 comments

മുക്കുപണ്ടത്തിന് വേണ്ടി സ്ത്രീയെ തലയ്ക്കടിച്ചു കൊന്നു; അയല്‍ക്കാരന്‍ അറസ്റ്റില്‍

പുത്തൂര്‍: അണിഞ്ഞിരുന്ന മാല സ്വര്‍ണമാണെന്ന് ധരിച്ച് മുക്കുപണ്ടം കൈക്കലാക്കാന്‍ ബീഡിത്തൊഴിലാളിയായ സ്ത്രീയെ തലയ്ക്കടിച്ച് കൊന്ന് മൃതദേഹം റോഡരികിലെ ഓടയില്‍ തള്ളി. സംഭവത്തില്‍ അയല്‍ക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ കയ്യൂര്‍ ഹന്നിമാറിലെ ഗിരിജ പൂജാരി (65) യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സംഭവത്തില്‍ ഗിരിജ പൂജാരിയുടെ അയല്‍ക്കാരന്‍ അനന്തേശിനെ (30) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബീഡിക്കമ്പനിയില്‍ നിന്ന് മടങ്ങുകയായിരുന്ന ഗിരിജയെ അനന്തേശ് പിന്തുടരുകയും വിജനമായ സ്ഥലത്തുവെച്ച് മരവടി കൊണ്ട് ഗിരിജയുടെ തലയ്ക്കടിക്കുകയുമായിരുന്നു. അതിന് ശേഷം ഗിരിജയുടെ കഴുത്തിലുണ്ടായിരുന്ന മാല കൈക്കലാക്കുകയും മൃതദേഹം റോഡരികിലെ ഓവുചാലില്‍ തള്ളുകയുമായിരുന്നു. എന്നാല്‍ അനന്തേശ് കൈക്കലാക്കിയ മാല മുക്കുപണ്ടമായിരുന്നു. അത് അറിയാതെയാണ് അനന്തേശ് സ്വര്‍ണമാല കൈക്കലാക്കാന്‍ വേണ്ടി കൊല നടത്തിയതെന്ന് പോലീസ് പറയുന്നു.

കഴുത്തിലും കാതിലും ധാരാളം ആഭരണങ്ങള്‍ ധരിച്ചും മൂക്കുത്തി അണിഞ്ഞുമാണ് ഗിരിജ എപ്പോഴും ബീഡിക്കമ്പനിയിലേക്ക് പോയിരുന്നത്. ഇത് ശ്രദ്ധിച്ച അനന്തേശ് അവ കൈക്കലാക്കാനാണ് കൊല നടത്തിയതെന്ന് പോലീസ് പറയുന്നു. ആദ്യം ഗിരിജ മരിച്ചത് അപസ്മാര ബാധയെ തുടര്‍ന്നോ, അപകടംമൂലമോ ആണെന്ന് സംശയിച്ചിരുന്നു. എന്നാല്‍ ഗിരിജയുടെ മൃതദേഹം കാണപ്പെട്ട സ്ഥലത്ത് അനന്തേശിനെ ചുറ്റിത്തിരിയുന്നത് പരിസരത്തെ ചിലര്‍ കാണുകയും അതിനെ കുറിച്ച് പോലീസില്‍ അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അനന്തേശിനെ ചോദ്യം ചെയ്തപ്പോഴാണ് ആഭരണം കൈക്കലാക്കാന്‍ കൊല നടത്തിയതെന്ന് വ്യക്തമായത്.

Arrest, Murder, Accuse, Police, Youth, Woman, Deadbody, Road-Side, Mangalore, Kerala News, International News.സാമ്പത്തിക പ്രയാസം മൂലാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് അനന്തേശ് പോലീസിനോട് പറഞ്ഞു. പുത്തൂര്‍ റൂറല്‍ സി.ഐ. സുരേഷ് കുമാറാണ് അനന്തേശിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ഭര്‍ത്താവുമായി അകന്ന ഗിരിജ സഹോദരന്‍ പരേതനായ കയ്യൂറിലെ കാന്തപ്പ പൂജാരിയുടെ വീട്ടില്‍ താമസിച്ച് ബീഡി തെറുത്ത് ഉപജീവനം നടത്തി വരികയായിരുന്നു. അതിനിടെയാണ് ദാരുണമായ അന്ത്യമുണ്ടായത്.


Keywords: Arrest, Murder, Accuse, Police, Youth, Woman, Deadbody, Road-Side, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:08 am | 0 comments

തോക്ക് ചൂണ്ടി ഭീഷണി: അധോലോക നായകന്‍ രവി പൂജാരിയുടെ 3 അനുയായികള്‍ അറസ്റ്റില്‍

Written By kvarthaksd on 14 May 2013 | 12:18 pm

മംഗലാപുരം: മലയാളിയായ ക്രഷര്‍ ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ ആവശ്യപ്പെട്ട അധോലോക നായകന്‍ രവി പൂജാരിയുടെ സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ രക്ഷപ്പെട്ടു. കാര്‍ക്കള ടൗണിലെ നിധിന്‍ കുമാര്‍ (22), ബണ്ട്വാള്‍ സേലത്തൂരിലെ ഗുരു പ്രസന്ന (22), ഗുഡ്ഡെങ്ങടിയിലെ സോമനാഥ് (27) എന്നിവരാണ് അറസ്റ്റിലായത്.

ബണ്ട്വാള്‍ ബാലേപുനിയിലെ സിദ്ദിഖ് (22) ആണ് രക്ഷപ്പെട്ടത്. മെയ് 11 ന് ബണ്ട്വാള്‍ താലൂക്ക് മലെ ഗ്രാമത്തിലെ ക്രഷര്‍ ഉടമ സി.എം. ജോയിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ്. കോഡ്‌ലയില്‍ നിന്ന് കാര്‍ക്കളയിലേക്ക് കാറില്‍ സഞ്ചരിക്കുമ്പോള്‍ ബജഗോളി പജഗുഡ്ഡെയില്‍ വെച്ചാണ് ഇവരെ പോലീസ് പിടികൂടിയത്.

ഇവരില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വില വരുന്ന വിദേശ നിര്‍മിത തോക്ക്, മൊബൈല്‍ ഫോണ്‍, തിരകള്‍ എന്നിവ പിടികൂടി. ഇവര്‍ സഞ്ചരിച്ച ഒമ്പത് ലക്ഷം രൂപ വിലവരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. രവി പൂജാരിയുടെ അടുത്ത അനുയായിയായ ഉഡുപ്പിയിലെ കാളി യോഗേഷിന്റെ നിര്‍ദേശ പ്രകാരമാണ് തങ്ങള്‍ സി.എം. ജോയിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതെന്ന് അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞു.

Blackmail, Arrest, Police, Mangalore, Custody, Congress, Leader, Car, Kerala News, International News, National News.അറസ്റ്റിലായ നിധിന്‍ കുമാര്‍ ബിജാപ്പൂരില്‍ ഹോട്ടല്‍ മാനേജറാണ്. ഗുരു പ്രസന്ന സുള്ള്യയില്‍ ഹോട്ടല്‍ നടത്തുന്നു. സോമന്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. സിദ്ദിഖ് ഷാര്‍പ് ഷൂട്ടറാണ്. ഇതിന് മുമ്പ് ചിലരെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയതായി അറസ്റ്റിലായവര്‍ പോലീസിനോട് സമ്മതിച്ചു. ഈയിടെ കോണ്‍ഗ്രസ് നേതാവ് സുധാകര്‍ കൊട്ടിയനെ ഫോണില്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത് ഇവരാണെന്ന് പോലീസ് സംശയിക്കുന്നു.

ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. ബോറലിംഗയ്യയുടെ നിര്‍ദേശപ്രകാരം കാര്‍ക്കള ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കെ.ജി. ദേവരാജ, സി.ഐ വാലന്റൈന്‍ ഡിസൂസ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

Keywords: Blackmail, Arrest, Police, Mangalore, Custody, Congress, Leader, Car, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

12:18 pm | 0 comments

പോലീസിനെ കണ്ട് വഴിമാറി ഓടിയ മണല്‍ലോറി അപകടത്തില്‍പെട്ടു

Written By kvarthapressclub on 13 May 2013 | 7:40 pm

മഞ്ചേശ്വരം: പോലീസിനെ കണ്ട് മണല്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് കാറിലും മതിലിനും ഇടിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ മാടയിലാണ് സംഭവം. മംഗലാപുരത്തുനിന്നും മഞ്ചേശ്വരത്തേക്ക് മണലുമായി വരികയായിരുന്ന മിനിലോറിയെ തലപ്പാടിയില്‍ വെച്ച് പോലീസ് കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ ഓടിച്ചുപോകുകയായിരുന്നു.

മാടയ്ക്ക് സമീപം ഇര്‍ഷാദ് നഗറിലെ ഒരു വിവാഹ വീടിനടുത്ത്
 Police, sand mafia, Sand-Lorry, Accident, Manjeshwaram, Mangalore, Kerala,Kerala News,
നിര്‍ത്തിയിരുന്ന കാറില്‍ വണ്ടിയിടിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ ഇറങ്ങിയോടുകയായിരുന്നു. ഇതിനിടയില്‍ ലോറി വീടിന്റെ മതിലിനിടിച്ച് നിന്നു.

Keywords: Police, sand mafia, Sand-Lorry, Accident, Manjeshwaram, Mangalore, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:40 pm | 0 comments

ചൗക്കിയില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

Written By kvarthapressclub on 10 May 2013 | 7:27 pm

കാസര്‍കോട്: ചൗക്കിയില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. രോഗിയേയും കൊണ്ട് മംഗലാപുരത്തേക്ക് പോകുകയായിരുന്ന കാറാണ് ബസുമായി കൂട്ടിയിടിച്ചത്.  ബസിനടിയില്‍ കുടുങ്ങിയ കാര്‍ വെട്ടിപ്പൊളിച്ചതിനുശേഷമാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

കാലിക്കടവ് എരവിലെ അബ്ദുര്‍ റഹ്മാന്‍(46), മാതാവ് ആസ്യ(82), സഹോദരി നഫീസ(60), ഇവരുടെ മകളുടെ മകന്‍ ആഫ്ര(4),സഹോദരിയുടെ മകന്‍ ജംഷാദ്(18), നഫീസയുടെ മകന്‍ ഷാജഹാന്‍(38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പരിക്കേറ്റവരില്‍ ആസിയയുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാവിലെ 8.15 ഓടെ  ദേശീയപാത ചൗക്കി ജംഗ്ഷനിലാണ് അപകടം . കാസര്‍കോടു നിന്നും കമ്പാറിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ചൗക്കി ജംഗ്ഷനില്‍  വെച്ച് കമ്പാര്‍ റോഡിലേക്ക് തിരിയുന്നതിനിടയില്‍ പിന്നില്‍
Chowki, Bus, Car, Accident, Injured, Hospital, Mangalore, Kasaragod, Kerala,Kerala News, International News,
നിന്നെത്തിയ കാര്‍ ബസിന്റെ സൈഡില്‍ ഇടിക്കുകയായിരുന്നു.

അസുഖ ബാധിതയായ ആസ്യമ്മയെ തൃക്കരിപ്പൂരിലെ ആശുപത്രിയില്‍ കാണിച്ച് മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

Keywords: Chowki, Bus, Car, Accident, Injured, Hospital, Mangalore, Kasaragod, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:27 pm | 0 comments

മകള്‍ക്കൊപ്പം വിജയ മധുരം നുണയാന്‍ യു.ടി. ഖാദര്‍ അടുക്കത്ത്ബയലിലെത്തി

Written By kvarthaksd on 8 May 2013 | 7:21 pm

കാസര്‍കോട്: മംഗലാപുരം നിയമസഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച ഉപ്പള സ്വദേശിയായ യു.ടി. ഖാദര്‍ ഫലപ്രഖ്യാപനം വരുന്നതിന് തൊട്ട് മുമ്പ് കാസര്‍കോട്ടെത്തി മകള്‍ക്കൊപ്പം മധുരംപങ്കുവെച്ചു. ബുധനാഴ്ച രാവിലെയാണ് ഖാദര്‍ അടുക്കത്ത്ബയല്‍ മദ്രസത്തുല്‍ ബയാന്‍ വനിതാ ഖുര്‍ആന്‍ പഠന കേന്ദ്രത്തില്‍ പഠിക്കുന്ന മകള്‍ ഹവ്വയെ കാണാനെത്തിയത്.

രാവിലെ എട്ടു മണിയോടെ ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം മകള്‍ പഠിക്കുന്ന സ്ഥലത്തെത്തിയ അദ്ദേഹം മകള്‍ക്കൊപ്പം മധുരപലഹാരം കഴിക്കുകയും മറ്റ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മധുരപലഹാരങ്ങല്‍ വിതരണം ചെയ്യുകയും ചെയ്തു. വോട്ടെണ്ണലില്‍ പ്രകടമാവുന്ന ലീഡ് നില തന്റെ ഉയര്‍ന്ന വിജയത്തിന്റെ പ്രഖ്യാപനമാണെന്ന ശുഭപ്രതീക്ഷ പ്രകടിപ്പിച്ചാണ് അദ്ദേഹം അവിടെ നിന്നും മടങ്ങിയത്.

മണിക്കൂറുകള്‍ക്കകം തിരഞ്ഞെടുപ്പ് ഫലം പുറത്തു വരികയും ഖാദര്‍ 30,650 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഹര്‍ഷാദ് വോര്‍ക്കാടി, നാസര്‍ മൊഗ്രാല്‍ എന്നിവരും ഖാദറിനൊപ്പമുണ്ടായിരുന്നു.

Adkathbail, Mangalore, Congress, Election, Childrens, Teachers, Kasaragod, Kerala, Kerala News, International News, National News.

Adkathbail, Mangalore, Congress, Election, Childrens, Teachers, Kasaragod, Kerala, Kerala News, International News, National News.

Keywords: Adkathbail, Mangalore, Congress, Election, Childrens, Teachers, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:21 pm | 2 comments

എ.ടി.എമ്മില്‍ നിന്ന് 48.5 ലക്ഷം രൂപ കവര്‍ന്ന 2 ബാങ്ക് ജീവനക്കാര്‍ അറസ്റ്റില്‍

Written By kvarthaksd on 7 May 2013 | 1:04 am

മംഗലാപുരം: എ.ടി.എമ്മില്‍ നിന്ന് രഹസ്യ കോഡ് നമ്പര്‍ ഉപയോഗിച്ച് പണം കവരുന്നത് പതിവാക്കിയ രണ്ട് ബാങ്ക് ജീവനക്കാരെ ബണ്ട്വാള്‍ പോലീസ് അറസ്റ്റ് ചെയ്തു. ഐ.സി.ഐ.സി.ഐ. ബാങ്ക് എ.ടി.എമ്മുകളില്‍ പണം നിക്ഷേപിക്കാന്‍ ചുമതലപ്പെട്ട ജീവനക്കാരായ മംഗലാപുരം മംഗളാ ദേവി സിറ്റി സ്വദേശികളായ ഗൗതം, അനില്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. പത്തു മാസമായി ഇവര്‍ തട്ടിപ്പ് നടത്തിവരികയായിരുന്നുവെന്നും ഇതിനകം 48.5 ലക്ഷം രൂപ തട്ടിയെടുത്തതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

രാത്രി കാലങ്ങളില്‍ എ.ടി.എമ്മുകളിലെ നിരീക്ഷണ ക്യമറകള്‍ ഓഫ് ചെയത ശേഷം രഹസ്യ കോഡ് നമ്പര്‍ ഉപയോഗിച്ച് എ.ടി.എം തുറന്നാണ് ഇവര്‍ പണം കവരുന്നത്. എ.ടി.എമ്മുകളില്‍ നിക്ഷേപിച്ച പണവും പിന്‍വലിച്ച പണവും തമ്മില്‍ ഓഡിറ്റിംഗില്‍ പൊരുത്തപ്പെടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാര്‍ കുടുങ്ങിയത്.

Arrest, Employ, ATM, Cash, Mangalore, Kerala News, International News, National News, Gulf News.ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്ന ജോലിക്കായി ചുമതലപ്പെടുത്തിയവരാണ് അറസ്റ്റിലായ ഗൗതമും അനില്‍ രാജും. അതിനാല്‍ ഇവര്‍ക്ക് ഇതു സംബന്ധിച്ച രഹസ്യങ്ങളെല്ലാം അറിയാം. അതു മുതലെടുത്താണ് ഇവര്‍ കവര്‍ചയ്ക്ക് തുനിഞ്ഞതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രതികളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

Keywords: Arrest, Employ, ATM, Cash, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

1:04 am | 0 comments

തീര്‍ത്ഥാടക സംഘത്തിന്റെ റിക്ഷയില്‍ ബസിടിച്ച് ആറ് പേര്‍ക്ക് പരിക്ക്

Written By Kvarthakgd on 5 May 2013 | 11:23 am

മംഗലാപുരം: തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ സ്വകാര്യ ബസിടിച്ച് ഓട്ടോ ഡ്രൈവറടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. അതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. കൊല്ലൂര്‍ കുഞ്ചിലാടി ഇഡൂരില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്. കുഞ്ചിലാടി കദിനകല്ലുവിലെ മാലതി ഷെട്ടി, കുസുമ ഷെട്ടി, സുമതി ഷെട്ടി, കുട്ടികളായ ഹാര്‍ദിക് ഷെട്ടി, നേത്രാവതി ഷെട്ടി, ഓട്ടോ ഡ്രൈവര്‍ കോട്ടാനിയിലെ സതീഷ് ഷെട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ കുമദപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലൂര്‍ ക്ഷേത്ര ദര്‍ശത്തിന് പോവുകയായിരുന്നു ഓട്ടോയിലുണ്ടായിരുന്നവര്‍. കൊല്ലൂര്‍ ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ഓട്ടോ ഇഡൂരില്‍ എത്തിയപ്പോള്‍ എതിര്‍ഭാഗത്തു നിന്നു വന്ന ഹനുമാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ബസിടിക്കുകയായിരുന്നു. അപകടത്തില്‍ റിക്ഷ പൂര്‍ണമായി തകര്‍ന്നു. മാലതി ഷെട്ടി, കുസുമ ഷെട്ടി, ഓട്ടോ ഡ്രൈവര്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ കൊല്ലൂര്‍ പോലീസ് കേസെടുത്തു.
Auto rickshaw, Bus, Accident, Six injured, Mangalore, Karnataka, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Keywords: Auto rickshaw, Bus, Accident, Six injured, Mangalore, Karnataka, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:23 am | 0 comments

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 11 വര്‍ഷം തടവ്

മംഗലാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയെ 10 വര്‍ഷം കഠിന തടവിനും ഒരു വര്‍ഷം സാധാരണ തടവിനും 15,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ഇതിന് പുറമെ 10,000 രൂപ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കണം. മംഗലാപുരം കലവറിലെ മണ്‍സൂര്‍ എന്ന ഇസ്മാഈലിനെയാണ് മംഗലാപുരം ജില്ലാ കോടതി ശിക്ഷിച്ചത്.

2011 ജുലൈ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുകാര്‍ ഒരു വിവാഹ ചടങ്ങില്‍ സംബന്ധിക്കാന്‍ പുറത്തുപോയ തക്കം നോക്കി മണ്‍സൂര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പീഡന വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നും മണ്‍സൂര്‍ കുട്ടിയെ ഭീഷണിപ്പെടുത്തി.

Molestation, Minor girl, Court punishment, Accuse, Mangalore, Karnataka, Kasargod Vartha, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.സംഭവം ഭയംമൂലം ആരോടും പറയാതിരുന്ന പെണ്‍കുട്ടി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പീഡന വിവരം മാതാവിനോട് പറയുകയായിരുന്നു. തുടര്‍ന്ന് മാതാവ് നല്‍കിയ പരാതിയില്‍ സൂറത്ത്ക്കല്‍ പോലീസ് കേസെടുക്കുകയും മണ്‍സൂറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിന്റെ വിചാരണാ വേളയില്‍ 21 സാക്ഷികളെ ജഡ്ജി പി.എന്‍.ശേഷായി വിസ്തരിച്ചു.
ജാമ്യത്തിലിറങ്ങിയിരുന്ന പ്രതിയെ വിധിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

Keywords: Molestation, Minor girl, Court punishment, Accuse, Mangalore, Karnataka, Kasargod Vartha, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:00 am | 0 comments

എന്‍ഡോസള്‍ഫാന്‍: മംഗലാപുരത്ത് ചികിത്സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

Written By Kvarthakgd on 3 May 2013 | 7:30 pm

മംഗലാപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മംഗലാപുരം യേനപോയ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ രോഗികളെ സന്ദര്‍ശിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ചികിത്സിക്കുന്ന യേനപോയ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കാറഡുക്കയില്‍ നിന്നുളള കരയാത്ത കുട്ടിയേയും മറ്റു മൂന്നു ദുരിതബാധിതരെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

ഇവരുടെ ബന്ധുക്കളോട് മുഖ്യമന്ത്രി സംസാരിച്ചു.എന്‍ഡോസള്‍ഫാന്‍ രോഗബാധിതരുടെ ചികിത്സയുമായി ബന്ധപ്പെട്ട് യേനപോയ മെഡിക്കല്‍ കോളജുമായി കേരള സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ പുരോഗതി അധികൃതരുമായി ചര്‍ച ചെയ്തു.

യേനപോയ മെഡിക്കല്‍ കോളേജ് വൈസ് ചാന്‍സലര്‍ ഡോ. പി ചന്ദ്രമോഹന്‍, മെഡിക്കല്‍ സൂപ്രണ്ട്
ഡോ. എം.എസ്.മൂസബ, രജിസ്ട്രാര്‍ പ്രൊഫ. കെ. ജനാര്‍ദനന്‍, പരീക്ഷാ കണ്ടട്രോളര്‍ കെ.പി. ജയരാജന്‍, ഫിനാന്‍സ് ഓഫീസര്‍ പി. മുഹമ്മദ് ബാവ, ഡയറക്ടര്‍ പ്രൊഫ. പി.സി.എം. കുഞ്ഞി എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച നടത്തി.

Endosulfan, Victims, Mangalore, Chief minister, Oommen Chandy, Visit, Yenepoya, Medical college

Keywords: Endosulfan, Victims, Mangalore, Chief minister, Oommen Chandy, Visit, Yenepoya, Medical college, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:30 pm | 0 comments

ഉപ്പളയില്‍ നിന്ന് വീടു വിട്ട കോളജ് വിദ്യാര്‍ത്ഥിനിയേയും യുവാവിനേയും തൃശൂരില്‍ കണ്ടെത്തി

ഉപ്പള: ഉപ്പളയില്‍ നിന്ന് ഏപ്രില്‍ 30ന് വീടുവിട്ട കോളജ് വിദ്യാര്‍ത്ഥിനിയേയും യുവാവിനേയും തൃശൂരില്‍ കണ്ടെത്തി. ഉപ്പളയിലെ ശശികാന്തിന്റെ മകള്‍ വൈശാലിയേയും (18), ഉപ്പളയിലെ സന്ദേശ് എന്ന യുവാവിനേയുമാണ് തൃശ്ശൂരില്‍ കണ്ടെത്തിയത്.

മംഗലാപുരത്തെ കോളജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ വൈശാലിയെ ഏപ്രില്‍ 30ന് രാവിലെയാണ് കാണാതായത്. ഇതേതുടര്‍ന്ന് പിതാവിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് സന്ദേശിനേയും കാണാതായതായി അന്വേഷണത്തില്‍ കണ്ടെത്തിയത്.

Uppala, College, Student, Youth, Thrissur, Mangalore, Missing, Police, case, mobile-Phone, Manjeshwaram, kasaragod, Kerala, Kerala News, International News.മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തൃശ്ശൂരില്‍ ഉള്ളതായി വ്യക്തമാവുകയായിരുന്നു. ബന്ധുക്കളോടൊപ്പം തൃശ്ശൂരിലെത്തിയ മഞ്ചേശ്വരം പോലീസ് ഇരുവരെയും കണ്ടെത്തി കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്.

Keywords: Uppala, College, Student, Youth, Thrissur, Mangalore, Missing, Police, case, mobile-Phone, Manjeshwaram, kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:33 pm | 0 comments

ബണ്ട്വാളില്‍ വന്‍ അഗ്നിബാധ; കോടിയുടെ നഷ്ടം

മംഗലാപുരം: ബണ്ട്വാള്‍ പുനാച്ചയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ അഗ്നിബാധയില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചും മൂന്ന് വ്യാപാര സ്ഥാപനങ്ങളും കത്തി നശിച്ചു. ഒരു കോടിയുടെ നഷ്ടം കണക്കാക്കുന്നു. പുലര്‍ചെ 1.30 മണിയോടെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലെ വാച്ച്മാന്‍ തിമ്മപ്പയാണ് കെട്ടിടത്തിനകത്ത് നിന്ന് തീനാളങ്ങള്‍ ഉയരുന്നത് കണ്ടത്.

ഉടന്‍തന്നെ നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീ അണച്ചെങ്കിലും അപ്പോഴേക്കും തീ കെട്ടിടത്തിലാകെ  വ്യാപിച്ചിരുന്നു. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലെ സാധന സാമഗ്രികളും ഫയലുകളും ഉപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചിരുന്നു. 75 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. യു.ടി. മൂസക്കുഞ്ഞി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹോണസ്റ്റ് എന്ന പേരിലുള്ള ഓടുമേഞ്ഞ കെട്ടിടത്തിലാണ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുന്നത്.
Mangalore, Fire, Shop, Hotel, Fire Force, Gas Cylinder, Kerala News, International News, National News, Gulf News, Health News.
ഇതിന് തൊട്ടടുത്തുള്ള തോമസ് ഡിസൂസ എന്നയാളുടെ ലിസ ഫാന്‍സി ഷോപ്പും അഗ്നിക്കിരയായി. രണ്ടു ലക്ഷം രൂപയുടെ നഷ്ടമാണ് ഇവിടെയുണ്ടായത്. വെങ്കിട്രമണ നായിക്കിന്റെ അനുശ്രീ ഹോം പ്രൊഡക്ടസ് ആന്റ് കാറ്ററേര്‍സ് എന്ന സ്ഥാപനവും തൊട്ടടുത്തുള്ള ജലാലിയ്യ ഹോട്ടലും കത്തി നശിച്ചു. ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന രണ്ട് പാചകവാതക സിലിണ്ടറുകള്‍ക്ക് തീപിടിച്ചത് അഗ്നിബാധ രൂക്ഷമാകാന്‍ ഇടയാക്കി. ഇവിടെയും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
Mangalore, Fire, Shop, Hotel, Fire Force, Gas Cylinder, Kerala News, International News, National News, Gulf News, Health News.
ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

Keywords: Mangalore, Fire, Shop, Hotel, Fire Force, Gas Cylinder, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:05 pm | 0 comments

വിവാഹച്ചടങ്ങിനിടെ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന സ്ത്രീ അറസ്റ്റില്‍

Written By kvarthapressclub on 2 May 2013 | 11:30 am

മംഗലാപുരം: വിവാഹച്ചടങ്ങിനിടെ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി സ്ഥലംവിടുന്ന സ്ത്രീയെ ബണ്ട്‌വാള്‍ പോലീസ് അറസ്റ്റ്‌ചെയ്തു. നീര്‍മാജെയിലെ ശശികലയെയാണ് ബുധനാഴ്ച ബി.സി റോഡിലെ ഒരു ഹോട്ടലില്‍ വെച്ച് അറസ്റ്റ് ചെയ്തത്. രണ്ടുവര്‍ഷമായി കവര്‍ച്ച പതിവാക്കിയ ശശികലയെ ഒരു കല്യാണ ചടങ്ങിന്റെ വീഡിയോ ദൃശ്യമാണ് പിടികൂടാന്‍ സഹായിച്ചത്.

Function, Ornaments, Marriage, Childrens, Theft, Woman, Arrest, Mangaloreഇവര്‍ കവര്‍ച്ച ചെയ്ത 51 ഗ്രാം സ്വര്‍ണം വിവിധ ജ്വല്ലറികളില്‍ വില്‍പന നടത്തിയതായി പോലീസ് കണ്ടെത്തി.കല്യാണച്ചടങ്ങുകള്‍ക്ക് ക്ഷണിക്കപ്പെടാതെ എത്തുന്ന ശശികല വീട്ടുകാരുടെ ബന്ധുക്കളെ പോലെ പെരുമാറിയാണ് തക്കംനോക്കി കുട്ടികളുടെ ആഭരണങ്ങള്‍ കൈക്കലാക്കുന്നത്. 1.40 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് ഇവര്‍ കവര്‍ന്നതെന്ന് പോലീസ് പറഞ്ഞു. കവര്‍ച്ച ചെയ്ത ആഭരണങ്ങളില്‍ ചിലത് ജ്വല്ലറികളില്‍ നടത്തിയ റെയ്ഡില്‍ പോലീസ് കണ്ടെടുത്തു.

Keywords: Function, Ornaments, Marriage, Childrens, Theft, Woman, Arrest, Mangalore, Police, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:30 am | 0 comments

ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

Written By kvarthapressclub on 1 May 2013 | 12:18 pm

മംഗലാപുരം: ടാങ്കര്‍ ലോറി ബൈക്കിലിടിച്ച്  വിദ്യാര്‍ത്ഥി മരിച്ചു. ഒരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂറത്കല്‍  മുക്കയിലാണ് അപകടം . ബട്കൽ  സുല്‍ത്താന്‍ സ്ട്രീറ്റില്‍ മോയിന്‍ മോഹ്തിഷമിന്റെ മകന്‍ ഉമര്‍  അമഷ് മോഹ്തിഷം(21) ആണ് മരിച്ചത്.  ബട്കലിലെ അന്‍ജുമാന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് മാനേജ്‌മെന്റ്  ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലെ അവസാനവര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിയാണ് മരിച്ച ഉമര്‍ അമാഷ്.

Tanker-Lorry, Bike, Accident, Youth, Death, Mangalore, Student, Injured, Hospital, Obituary, Kerala News, International News
കൂട്ടുകാരന്‍ മുഹമ്മദ് ഓണിനോടൊപ്പം ബട്കലില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്നു  ഉമര്‍. ഇവര്‍ സഞ്ചരിച്ച  ബൈക്കില്‍ അമിതവേഗതയിൽ വന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ഉമര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു . ഓണിനെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യാശുപത്രിയില്‍
പ്രവേശിപ്പിച്ചു. സൂറത്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Tanker-Lorry, Bike, Accident, Youth, Death, Mangalore, Student, Injured, Hospital, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:18 pm | 0 comments

വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന്റെ എഞ്ചിന്‍ തകരാറിലായി; യാത്രക്കാര്‍ വലഞ്ഞു

Written By kvarthaksd on 30 Apr 2013 | 7:31 pm

ചെറുവത്തൂര്‍: വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാര്‍ വലഞ്ഞു. ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസാണ് ചൊവ്വാഴ്ച പുലര്‍ചെ മൂന്നു മണിയോടെ പയ്യന്നൂരിനും തൃക്കരിപ്പൂരിനും ഇടയില്‍ എഞ്ചിന്‍ തകരാറിലായത്.

ഇരുട്ടില്‍ രണ്ടു മണിക്കൂറിലധികം വഴിയിലായ ശേഷമാണ് ട്രെയിന്‍ പിന്നീട് പുറപ്പെട്ടത്. ചെറുവത്തൂരില്‍ നിന്നും രാവിലെ 6.05 ന് പുറപ്പെടേണ്ട ചെറുവത്തൂര്‍-മംഗലാപുരം പാസഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ കൊണ്ടു വന്നാണ് വെസ്റ്റ് കോസ്റ്റ് മംഗലാപുരത്തേക്ക് പോയത്.

ഇതോടെ ചെറുവത്തൂരില്‍ നിന്നും 6.05 ന് പുറപ്പെടേണ്ട പാസഞ്ചര്‍ ട്രെയിനിന് എഞ്ചിനില്ലാതെയായി. പിന്നീട് മറ്റൊരു എഞ്ചിന്‍ എത്തിച്ചാണ് ഒരു മണിക്കൂര്‍ വൈകി ചെറുവത്തൂരില്‍ നിന്നും പാസഞ്ചര്‍ പുറപ്പെട്ടത്.

Train, Mangalore, Cheruvathur, Kasaragod, Kerala, Kerala News, International News, National News, Gulf News.Keywords: Train, Mangalore, Cheruvathur, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:31 pm | 0 comments

മത്സ്യ വ്യവസായിയുടെ ഫ്ലാറ്റില്‍ നിന്ന് 63 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി

മംഗലാപുരം: മത്സ്യ വ്യവസായിയുടെ ഫ്ലാറ്റില്‍ നിന്ന് 63 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. മെയ് അഞ്ചിന് കര്‍ണാടക നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ആവശ്യത്തിന് ചിലവഴിക്കാന്‍ കരുതി വെച്ചതാണ് പണമെന്നാണ് നിഗമനം.

മത്സ്യ വ്യവസായി യു.എന്‍. അബ്ദുര്‍ റസാഖിന്റെ അത്താവറിലെ ഫ്ലാറ്റില്‍ നിന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും നടത്തിയ സംയുക്ത റെയ്ഡില്‍ പണം കണ്ടെടുത്തത്. പണം ഇയാളുടെ കൈവശം വന്നതെങ്ങനെയെന്ന് തെളിയിക്കുന്ന യാതൊരു രേഖകളും പോലീസിന് ലഭ്യമായില്ല. തിങ്കളാഴ്ച രാത്രിയാണ് രഹസ്യ വിവരം കിട്ടി ഫ്ലാറ്റില്‍ റെയ്ഡ് നടത്തിയത്.

സെക്ടര്‍ മജിസ് ട്രേറ്റ്, അസിസ്റ്റന്‍ഡ് കമ്മീഷണര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഹര്‍ഷ ഗുപ്ത, എ.സി.പി. ജഗന്നാഥ്, ഇലക്ഷന്‍ ഓഫീസര്‍മാര്‍ എന്നിവരും ഉണ്ടായിരുന്നു.

Seized, Cash, Police, Arrest, Police-Raid, Case, Mangalore, Kerala News.
സംഭവത്തില്‍ പാണ്ടേശ്വരം പോലീസ് കേസെടുത്തു. ഫ്ലാറ്റ് തന്റെ മകളുടേതാണെന്ന് അബ്ദുര്‍ റസാഖ് പോലീസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ആവശ്യത്തിന് കരുതിയ പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.



Keywords: Seized, Cash, Police, Arrest, Police-Raid, Case, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:19 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories