Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Madikai. Show all posts
Showing posts with label Madikai. Show all posts

യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Written By Kvarthakgd on 28 May 2013 | 7:48 pm

മടിക്കൈ: യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ ചാളക്കടവ് ഉണ്യംവെളിച്ചത്തെ എ.കെ. ചിത്രയെ(28)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണ്യംവെളിച്ചത്തെ യു.വി. സന്തോഷാണ് ഭര്‍ത്താവ്. ഗള്‍ഫിലായിരുന്ന സന്തോഷ് നാലുമാസം മുമ്പ് നാട്ടിലെത്തി പെയിന്റിങ് ജോലി ചെയ്തുവരികയാണ്.

കീക്കാങ്കോട്ട് ഗവ.എല്‍.പി. സ്‌കൂളില്‍ താത്കാലിക അധ്യാപികയാണ് ചിത്ര. രാവണേശ്വരം വാണിയംപാറ അള്ളങ്കോട്ടെ പരേതനായ രത്‌നാകരന്റെയും പ്രേമയുടെയും മകളാണ്. ശ്രാവണ്‍(ഒന്നര) മകനാണ്. സഹോദരി:
Woman, Suicide, Madikai, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
സചിത്ര.

Keywords: Woman, Suicide, Madikai, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:48 pm | 0 comments

സുരേഷ് കുമാര്‍ ഷെട്ടി വീണ്ടും ബി.ജെ.പി ജില്ലാ പ്രസിഡന്റ്

Written By kvarthapressclub on 29 Apr 2013 | 5:39 pm

കാസര്‍കോട്: ബി.ജെ.പി ജില്ലാ പ്രസിഡന്റായി സുരേഷ് കുമാര്‍ ഷെട്ടി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച കാസര്‍കോട് ടൗണ്‍ കോപറേറ്റീവ് ബാങ്ക് ഹാളില്‍ ചേര്‍ന്ന പാര്‍ടി മണ്ഡലം പ്രസിഡന്റുമാര്‍, മറ്റു ഭാരവാഹികള്‍, ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ , മോര്‍ച്ചകളുടെ ജില്ലാ പ്രസിഡന്റുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ദേശീയ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ യോഗം ചേര്‍ന്നാണ് സുരേഷ് കുമാര്‍ ഷെട്ടിയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഇദ്ദേഹത്തിനെതിരെ മത്സരിച്ച ബി.ജെ.പി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍ പരാജയപ്പെട്ടു.

സുരേഷ് കുമാര്‍ ഷെട്ടിക്ക് 29 വോട്ടും മടിക്കൈ കമ്മാരന് അഞ്ചുവോട്ടും ലഭിച്ചു. ഇതില്‍ മൂന്ന് വോട്ട് അസാധുവാകുകയായിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ദേശീയ സമിതി സെക്രട്ടറി പി.കെ.കൃഷ്ണദാസ്, കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് ഉമാകാന്ത് എന്നിവര്‍ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കാനുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളില്‍ ചേരുന്ന ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ എടുക്കും. തുടര്‍ന്ന് സംസ്ഥാന- ജില്ലാ നേതൃത്വം മറ്റു ഭാരവാഹികളെ തീരുമാനിക്കും. മറ്റു ജില്ലാ ഭാരവാഹികളില്‍ അഞ്ചുപേര്‍ക്കെങ്കിലും മാറ്റമുണ്ടായിരിക്കും.

Suresh kumar Shetty, B.J.P,District, President, Elected, Kasaragod, Madikai, Kerala, Kerala News, International News, National News,
Suresh Kumar Shetty
നിലവിലുള്ള രണ്ട് ജനറല്‍ സെക്രട്ടറിമാരില്‍ അഡ്വ. കെ.ശ്രീകാന്തിന് പദവി നഷ്ടമാകില്ല. സംഘടനാ ചുമതലയുള്ള ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി വീരപ്പ അമ്പാറിന് സ്ഥാനം നഷ്ടമാകാനിടയുള്ളതായി സൂചനയുണ്ട്. ജില്ലാ ഭാരവാഹികളായി ആറ് വൈസ് പ്രസിഡന്റുമാരും ആറ് ജനറല്‍ സെക്രട്ടറിമാരും ഉണ്ട്. ജില്ലാ ട്രഷറര്‍ നഞ്ചില്‍ കുഞ്ഞിരാമന് സ്ഥാനം നഷ്ടപ്പെടാനിടയില്ല. പുതിയ കമ്മിറ്റിയില്‍ ഇപ്പോഴുള്ള രണ്ട് മണ്ഡലം പ്രസിഡന്റുമാര്‍ ഉണ്ടാവില്ലെന്നാണ് സൂചന. പാര്‍ടിയിലെ മുതിര്‍ന്ന നേതാക്കന്‍മാരെ ദേശീയ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താനും ശ്രമം നടക്കുന്നുണ്ട്.

പാര്‍ടി പ്രവര്‍ത്തകരുമായി ബന്ധം പുലര്‍ത്തുന്ന പൊതുസമ്മതരെയായിരിക്കും മണ്ഡലം ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കുന്നത്.ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഏത് നിമിഷം പ്രഖ്യാപിച്ചാലും അതിനെ നേരിടാന്‍ വേണ്ട സംഘടനാശേഷിയും ചാലക ശക്തിയും പുനസംഘടനയിലൂടെ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

Keywords: Suresh kumar Shetty, B.J.P,District, President, Elected, Kasaragod, Madikai, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:39 pm | 0 comments

യൂത്ത് കോണ്‍ഗ്രസ്: സംഘടന പിടിച്ചെടുക്കാന്‍ വോട്ടെടുപ്പ് നടത്തി

Written By Kvarthakgd on 15 Apr 2013 | 2:34 pm

കാഞ്ഞങ്ങാട്: സംഘടനാ നേതൃത്വം പിടിച്ചെടുക്കാന്‍ വിശാല ഐയും എയും തമ്മിലുള്ള അങ്കം മുറുകി. കാഞ്ഞങ്ങാട്, മടിക്കൈ എന്നീ മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തെ തിരഞ്ഞെടുക്കാന്‍ തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട് മഹാകവി പി. സ്മാരക മന്ദിരത്തില്‍ വോട്ടെടുപ്പ് തുടങ്ങിയത്. പൊതുതിരഞ്ഞെടുപ്പിന്റെ വീറും വാശിയുമാണ് ഇരുപക്ഷത്തുമുണ്ടായിരുന്നത്.

പ്രമുഖ നേതാക്കള്‍ തന്നെയാണ് ഇരുപക്ഷത്തിന് വേണ്ടി രംഗത്തിറങ്ങിയത്. പി സ്മാരകത്തിനടുത്ത് ഇരു ഗ്രൂപ്പുകളും പ്രത്യേകം പ്രതേ്യകം ബൂത്തുകള്‍ സജ്ജീകരിച്ച് തങ്ങളുടെ പെട്ടിയില്‍ പരമാവധി വോട്ടുകള്‍ വീഴ്ത്താനുള്ള കടുത്ത ശ്രമത്തിലായിരുന്നു.
വിശാല ഐയെ പ്രതിനിധീകരിച്ച് ഡി.സി.സി അംഗങ്ങളായ വി. ഗോപി, വിനോദ് ആവിക്കര, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ബി. പി. പ്രദീപ്കുമാര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണന്‍,
Youth congress, Election, A,I, Group, Kanhangad, Madikai, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
അവരുടെ ഗ്രൂപ്പിന്റെ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജലീല്‍ കാര്‍ത്തിക എന്നിവരും.

എ പക്ഷത്തു നിന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം. അസിനാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ എന്‍. കെ. രത്‌നാകരന്‍, പ്രവീണ്‍ തോയമ്മല്‍, നഗരസഭ കൗണ്‍സിലര്‍ പി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ പരസ്യമായി വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Keywords: Youth congress, Election, A,I, Group, Kanhangad, Madikai, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
2:34 pm | 0 comments

മടിക്കൈയിലെ മാധവി നിര്യാതയായി

Written By Kvarthakgd on 19 Mar 2013 | 6:23 pm

Madhavi, Obituary, Madikai, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
മടിക്കൈ: കതിര്‍ക്കോട്ടെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ മാധവി(83) നിര്യാതയായി.

മക്കള്‍: ദാമോദരന്‍, കൃഷ്ണന്‍, മീനാക്ഷി, ബാലന്‍, കുമാരന്‍, ശശിധരന്‍, പരേതനായ നാരായണന്‍. മരുമക്കള്‍: മീനാക്ഷി, പ്രേമലത, നാരായണി, അനിത, രേണുക. സഹോദരങ്ങള്‍: സി.അമ്പാടി മാസ്റ്റര്‍, ചിരുത, പരേതരായ കാരിക്കുട്ടി, കുഞ്ഞിക്കണ്ണന്‍, വെള്ളച്ചി.

Keywords: Madhavi, Obituary, Madikai, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:23 pm | 0 comments

അനുമോദന സദസ് സംഘടിപ്പിച്ചു

Written By kvartha delta on 14 Feb 2013 | 5:52 pm

Madikai, K.Pradeep, Kasaragod, Kerala, Award, Machippuram Pratheeksha Swayam Sahaya Sangham,
മടിക്കൈ: മാച്ചിപ്പുറം പ്രതീക്ഷ പുരുഷ സ്വയം സഹായ സംഘത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ചാളക്കടവ് അഴീക്കോടന്‍ മന്ദിരത്തില്‍ അനുമോദന സദസ് സംഘടിപ്പിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ അംഗീകാരാം നേടിയ പ്രദേശത്തെ പ്രതിഭകളെ ഉപഹാരം നല്‍കി ആദരിച്ചു.

ത്യാഗരാജന്‍ ചാളക്കടവ്, ബാലകൃഷ്ണന്‍ പണിക്കര്‍, മൃദുല, കെ. പ്രദീപ്, എം. മോഹനന്‍, കെ. ഗംഗാധരന്‍, ഒ. ബാലകൃഷ്ണന്‍ എന്നിവരെയാണ് ആദരിച്ചത്. ഡോ. എന്‍.പി. വിജയന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷത മവഹിച്ചു. ശശീന്ദ്രന്‍, വി. രാജേഷ്, കെ. രാമചന്ദ്രന്‍, പി. രാജു എന്നിവര്‍ പ്രസംഗിച്ചു.

Keywords: Madikai, K.Pradeep, Kasaragod, Kerala, Award, Machippuram Pratheeksha Swayam Sahaya Sangham, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:52 pm | 0 comments

മൊബൈലില്‍ സിനിമ കാണിച്ച് ഏഴുവയസുകാരിയെ പീഡിപ്പിച്ചു

Written By Kvarthakgd on 13 Feb 2013 | 7:23 pm

Molestation, Child, Youth, Case, Mobile phone, Film, Madikai, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കാഞ്ഞങ്ങാട്: മൊബൈല്‍ ഫോണില്‍ സിനിമ കാണിച്ച് ഏഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

മടിക്കൈ ഏച്ചിക്കാനം ചുള്ളിമൂലയിലെ ശ്രീനാഥിനെതിരെയാണ് കേസ്. 2013 ജനുവരി 16 നാണ് കേസിനാസ്പദമായ സംഭവം. അയല്‍പക്കത്തെ ഏഴ് വയസുകാരിയായ പെണ്‍കുട്ടിയെ ശ്രീനാഥ് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും മൊബൈലില്‍ സിനിമ കാണിച്ച് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ജില്ലാശുപത്രിയില്‍ ചികിത്സയ്ക്ക് കൊണ്ടുപോകുകയും പരിശോധന നടത്തുകയും ചെയ്തതോടെയാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായത്.

പെണ്‍കുട്ടിയുടെ ഭാവിയോര്‍ത്ത് ശ്രീനാഥിനെതിരെ പരാതി നല്‍കേണ്ടെന്ന് ആദ്യം വീട്ടുകാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പീഡനം പെണ്‍കുട്ടിയെ മാനസികമായി തളര്‍ത്തിയതോടെ മാതാവ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അനേ്വഷണം ആരംഭിച്ചതോടെ യുവാവ് ഒളിവില്‍ പോയി. പ്രതിയെ കണ്ടെത്തുന്നതിന് വേണ്ടി പോലീസ് അനേ്വഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ ശ്രീനാഥ് മു ന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും സൂചനയുണ്ട്.

Keywords: Molestation, Child, Youth, Case, Mobile phone, Film, Madikai, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:23 pm | 0 comments

അനുമോദന സദസ് സംഘടിപ്പിക്കുന്നു

Written By Kvarthakgd on 11 Feb 2013 | 4:34 pm

Madikai, Purusha swayam sahaya sangam, Programme, Kasaragod, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
മടിക്കൈ: മാച്ചിപ്പുറം പ്രതീക്ഷ പുരുഷ സ്വയം സഹായ സംഘത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് അനുമോദന സദസ് സംഘടിപ്പിക്കുന്നു. വിവിധ മേഖലകളില്‍ അംഗീകാരം നേടിയ പ്രദേശത്തെ പ്രതിഭകളെ ബുധനാഴ്ച ഫെബ്രുവരി 13 വൈകുന്നേരം നാല് മണിക്ക് ചാളക്കടവ് അഴീക്കോടന്‍ മന്ദിരത്തില്‍ ചേരുന്ന ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിക്കും.

പ്രകാശന്‍ മടിക്കൈ, ത്യാഗരാജന്‍, ബാലകൃഷ്ണന്‍ പണിക്കര്‍, മൃദുല, കെ.പ്രദീപ്, എം.മോഹനന്‍, ഗംഗാധരന്‍ കുരിക്കള്‍, ഒ.ബാലകൃഷ്ണന്‍ എന്നിവരെയാണ് ആദരിക്കുക. കണ്ണൂര്‍ സര്‍വകലാശാല മുന്‍ പരീക്ഷ കണ്‍ട്രോളര്‍ പ്രഫ: കെ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷത വഹിക്കും.

Keywords: Madikai, Purusha swayam sahaya sangam, Programme, Kasaragod, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:34 pm | 0 comments

ബീഡിതൊഴിലാളി ട്രെയിന്‍തട്ടി മരിച്ചനിലയില്‍

Written By Kvarthakgd on 9 Feb 2013 | 8:51 pm

Suicide, Train, Labour, Kanhangad, Kasaragod, Kerala, Madiaki, Kasargod Vartha, Malayalam news
കാഞ്ഞങ്ങാട്: ബീഡിതൊഴിലാളി തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ കാലിച്ചാംപൊതിയിലെ പൊന്നാരം വീട്ടില്‍ ഭാസ്‌ക്കരനാണ് (50) രാവിലെ മൂലപ്പള്ളി സ്‌കൂളിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാതാവ്: കാരിച്ചി. ഭാര്യ: മാധവി. മക്കള്‍: അനീഷ്, അനൂപ്, അനില്‍കുമാര്‍. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Suicide, Train, Labour, Kanhangad, Kasaragod, Kerala, Madiaki, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:51 pm | 0 comments

ആ­ദ്യകാ­ല ക­മ്മ്യൂ­ണി­സ്റ്റ് ക­തിര്‍­ക്കോ­ട് കു­ഞ്ഞി­രാ­മന്‍ നി­ര്യാ­ത­നായി

Written By kvarthapressclub on 8 Feb 2013 | 12:02 am

 Communists, Kathirkode, Kunhiraman, Embellish,Leader, Death, Madikai, farmer, House, wife, CPM, Brothers, Childrens, Deadbody, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
മ­ടിക്കൈ: മ­ടി­ക്കൈ­യി­ലെ കര്‍­ഷ­കനും ആ­ദ്യകാ­ല ക­മ്മ്യൂ­ണി­സ്­റ്റു­കാ­രനുമാ­യ ക­തിര്‍­ക്കോ­ട് കു­ഞ്ഞി­രാ­മന്‍(93) നി­ര്യാ­ത­നായി. വെ­ള്ളി­യാഴ്­ച പു­ലര്‍­ച്ചെ വീ­ട്ടില്‍ വെ­ച്ചാ­യി­രു­ന്നു അ­ന്ത്യം.

സം­സ്­ക്കാ­രം വീ­ട്ടു­പ­റ­മ്പില്‍ ന­ടന്നു. ഭാര്യ­:മാ­ധവി. മക്കള്‍: പ­രേ­തനാ­യ നാ­രാ­യ­ണന്‍, ദാ­മോ­ദരന്‍, കൃ­ഷ്ണന്‍, മീ­നാക്ഷി, ബാലന്‍, കു­മാരന്‍, ശ­ശി­ധരന്‍. സ­ഹോ­ദ­രങ്ങള്‍: ചി­രു­ത, സി. അ­മ്പാ­ടി മാ­സ്റ്റര്‍, പ­രേ­തരാ­യ വെ­ണ്ടേ­ങ്ങാ­നം കാ­രി­ക്കുട്ടി, കു­ഞ്ഞി­ക്കണ്ണന്‍.

സി.പി.എം.ജില്ലാ ക­മ്മി­റ്റിക്ക് വേ­ണ്ടി സി.പ്ര­ഭാ­ക­രനും ലോ­ക്കല്‍ ക­മ്മി­റ്റി­ക്കു­വേ­ണ്ടി ശ­ശീ­ന്ദ്രന്‍ മ­ടി­ക്കൈയും മൃ­ത­ദേ­ഹ­ത്തില്‍ റീ­ത്ത് സ­മര്‍­പിച്ചു.

Keywords: Communists, Kathirkode, Kunhiraman, Embellish,Leader, Death, Madikai, farmer, House, wife, CPM, Brothers, Childrens, Deadbody, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:02 am | 0 comments

അനിരുദ്ധനെ അനുസ്മരിക്കാന്‍ നാട്ടുകാര്‍ ഫെബ്രുവരി 3ന് ഒത്തുചേരും

Written By kvartha delta on 2 Feb 2013 | 11:58 am


മടിക്കൈ: അകാലത്തില്‍ നിര്യാതനായ പൊതുപ്രവര്‍ത്തകന്‍ കെ.വി. അനിരുദ്ധനെ സുഹൃത്തുക്കളും നാട്ടുകാരും അനുസ്മരിക്കുന്നു. ഞായറാഴ്ച മൂന്ന് മണിക്ക് പൂത്തക്കാല്‍ ഗവ. യു.പി. സ്‌കൂളിലാണ് പരിപാടി. നാടിന്റെ വികസന പ്രവര്‍ത്തനത്തിലും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിലും വലിയ പങ്കുവഹിച്ച അനിരുദ്ധനെ കഴിഞ്ഞമാസമാണ് മരണം തട്ടിയെടുത്തത്.

സന്തോഷ് എച്ചിക്കാനം പോലുള്ള എഴുത്തുകാരെ കണ്ടെത്തുന്നതിലും പ്രോത്സാഹിപിക്കുന്നതിലും അനിരുദ്ധന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മകള്‍  പങ്കിടാനും കുടുംബത്തെ ആശ്വസിപ്പിക്കാനുമുള്ള പരിപാടിയില്‍ നാനാതുറകളില്‍പെട്ട ആളുകള്‍ പങ്കെടുക്കും.

Keywords: Madikai, Kasaragod, K.V. Anirudhan, Memmory, Natives, Death, Malayalam News, Kasaragod News, Kerala Vartha, Malayalalm Vartha.
11:58 am | 0 comments

മടിക്കൈയിലെ കുഞ്ഞമ്പു നിര്യാതനായി

Written By Kvarthakgd on 28 Jan 2013 | 7:24 pm

മടിക്കൈ: കക്കാട്ടെ കുതിരുമ്മല്‍ കുഞ്ഞമ്പു (69) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പെണ്ണ്. മക്കള്‍: സുചിത്ര, ശ്യാമള, കനകം, സജിത.

മരുമക്കള്‍: പവിത്രന്‍ പൂച്ചക്കാട്, സുരേഷ് ആലപ്പുഴ, കുമാരന്‍ മുങ്ങത്ത്, പ്രസാദ് മുഴക്കോം. സഹോദരങ്ങള്‍: നാരായണി, പരേതനായ അമ്പാടി.

Keywords: Madikai, Kunhambu, Obituary, Kasaragod, Kerala, Malayalam news
7:24 pm | 0 comments

ബ്ലാക്ക്മാന്‍ നെല്ലിക്കുന്നിലെത്തിയതായി അഭ്യൂഹം

Written By kvarthaksd on 18 Jan 2013 | 5:10 pm

lack Man, Nellikunnu, Madikai, Police, Youth, Story, Kasaragod, Kerala, Kerala Vartha, Kerala News.
കാസര്‍കോട്: മടിക്കൈക്കു പിന്നാലെ നാടിനെ വിറപ്പിച്ചു കൊണ്ട് ബ്ലാക്ക്മാന്‍ നെല്ലിക്കുന്നിലുമെത്തിയതായി അഭ്യൂഹം. വ്യാഴാഴ്ച രാത്രി നെല്ലിക്കുന്ന് ജംഗ്ഷനില്‍ വിവരമറിഞ്ഞ് നിരവധി പേര്‍ തടിച്ചു കൂടി. ബ്ലാക്ക്മാനെ കുറിച്ചുള്ള അഭ്യൂഹങ്ങളൊന്നും വിശ്വസിക്കരുതെന്ന് പോലീസ് വിശദീകരിക്കുമ്പോഴാണ് നെല്ലിക്കുന്നിലും ബ്ലാക്ക്മാന്‍ എത്തിയതായി അഭ്യൂഹം പരന്നത്.

എന്നാല്‍ പ്രചരണത്തിനു പിന്നില്‍ ചില യുവാക്കളാണെന്നാണ് കരുതുന്നത്. ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി ബോധപൂര്‍വം ചിലര്‍ ബ്ലാക്ക്മാന്‍ കഥ മെനയുന്നുണ്ട്. അതിന്റെ ഭാഗം തന്നെയാണ് നെല്ലിക്കുന്നിലെ അഭ്യൂഹം.

Keywords: Black Man, Nellikunnu, Madikai, Police, Youth, Story, Kasaragod, Kerala, Kerala Vartha, Kerala News.
5:10 pm | 0 comments

പൂത്തക്കാലിലെ കെ.വി. അനിരുദ്ധന്‍ നിര്യാതനായി

Written By Kvarthakgd on 14 Jan 2013 | 2:20 pm

 K.V.Anirudhan, Obituary, Madikai, Kasaragod, Kerala, Malayalam news
മടിക്കൈ: പൂത്തക്കാലിലെ കെ.വി. അനിരുദ്ധന്‍ (52) നിര്യാതനായി.

ഭാര്യ: സുഷമ. മക്കള്‍: അതുല്യ, അനന്യ. സഹോദരങ്ങള്‍: ജനാര്‍ദനന്‍, മുരളീധരന്‍, ഭാരതി, രജനി.

Keywords: K.V. Anirudhan, Obituary, Madikai, Kasaragod, Kerala, Malayalam news
2:20 pm | 0 comments

ജിഷാ വധം: കേസ് സി.ബി.ഐക്ക് വിടണം; ബന്ധുക്കള്‍ ഹൈക്കോടതിയില്‍

Written By Kvarthakgd on 10 Jan 2013 | 10:20 pm

Jisha's murder, Madikai, Case, CBI, Enquiry, High court, Relatives, CI, Kasaragod, Kerala, Malayalam news
നീലേശ്വരം: മടിക്കൈ കീക്കാംകോട്ടെ ഗള്‍ഫുകാരന്‍ രാജേന്ദ്രന്റെ ഭാര്യ ജിഷയെ വീട്ടിനകത്തെ അടുക്കള മുറിയില്‍ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ജിഷയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുന്നു.

ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ജിഷയുടെ വീട്ടുകാര്‍ തൃപ്തരല്ല. ജില്ലാ കോടതിയുടെ നിര്‍ദേശപ്രകാരം നീലേശ്വരം സി.ഐ ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പുനരന്വേഷണത്തിലും ജിഷയുടെ വീട്ടുകാര്‍ ചൂണ്ടിക്കാട്ടിയത് പോലെയുള്ള പുതിയ തെളിവുകളൊന്നും കിട്ടിയില്ല. ആദ്യം ഈ കേസന്വേഷിച്ച നീലേശ്വരം സി.ഐയായിരുന്ന സി.കെ. സുനില്‍കുമാറും സംഘവും കണ്ടെത്തിയ തെളിവുകള്‍ക്കും കാരണങ്ങള്‍ക്കുമപ്പുറം മറ്റൊന്നും കണ്ടെത്താന്‍ പുനരന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. 

പുനരന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം പോലീസ് കാസര്‍കോട് ജില്ലാ അതിവേഗ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടില്‍ പുതുതായി ആറോളം സാക്ഷികളെ ഉള്‍പ്പെടുത്തിയത് മാത്രമാണ് ആകെയുണ്ടായ പുരോഗതി. 2012 ഫെബ്രുവരി 19ന് രാത്രിയാണ് ജിഷയെ ഭര്‍തൃവീട്ടിലെ അടുക്കള മുറിയില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവസമയത്ത് വീട്ടുവേലക്കാരനായ ഒറീസ സ്വദേശി മദനനും ഭര്‍തൃസഹോദരന്‍ ചന്ദ്രന്റെ ഭാര്യയും ഭര്‍തൃപിതാവും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ഭര്‍ത്താവ് രാജേന്ദ്രന്‍ ഗള്‍ഫിലായിരുന്നു. ജിഷ രാത്രി ഭക്ഷണത്തിനായി അടുക്കളയില്‍ പപ്പടം കാച്ചിക്കൊണ്ടിരിക്കുമ്പോള്‍ വൈദ്യുതി നിലച്ച സമയത്ത് അകത്തേക്ക് കടന്ന മദനന്‍ ജിഷയെ കഠാരകൊണ്ട് കുത്തികൊലപ്പെടുത്തിയെന്നാണ് കേസ്. മദനനെ പിന്നീട് ഇതേ വീടിന്റെ ടെറസില്‍ നിന്നും പോലീസ് പിടികൂടുകയും ചെയ്തു.

മോഷണശ്രമത്തിനിടയിലാണ് മദനന്‍ ജിഷയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും തുടര്‍ന്ന് വിചാരണ നടപടിക്രമങ്ങള്‍ക്കായി ജില്ലാ സെഷന്‍സ് കോടതിക്ക് കേസിന്റെ ഫയലുകള്‍ കൈമാറുകയും ചെയ്തു.

ഇതിനിടെയാണ് ജിഷാവധക്കേസില്‍ പോലീസ് അന്വേഷണം കാര്യക്ഷമമായി നടന്നില്ലെന്നും മദനനു പുറമെ മറ്റ് ചിലര്‍ക്കും കൊലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുവെന്നും, മോഷണം മാത്രമല്ല കൊലക്ക് കാരണമെന്നും അതുകൊണ്ടുതന്നെ കേസില്‍ പുനരന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടി ജിഷയുടെ പിതാവ് കുഞ്ഞികൃഷ്ണന്‍ നായര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്.
ആദ്യം ഹൈക്കോടതിയിലാണ് പുനരന്വേഷണ ഹരജി നല്‍കിയതെങ്കിലും സംഭവം നടന്ന സ്ഥലത്തിന്റെ പരിധിയില്‍പ്പെടുന്ന കോടതിയെ സമീപിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതേത്തുടര്‍ന്നാണ് പിതാവ് കുഞ്ഞികൃഷ്ണന്‍ നായര്‍ ജില്ലാ കോടതിയില്‍ ഹരജി നല്‍കിയത്.

ഹരജി സ്വീകരിച്ച ജില്ലാ സെഷന്‍സ് കോടതി പബ്ലിക് പ്രോസിക്യൂട്ടറോട് അഭിപ്രായം ആരാഞ്ഞിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ പോലീസിന്റെ നിലപാട് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. മോഷണശ്രമത്തിനിടയില്‍ മദനന്‍ തന്നെയാണ് ജിഷയെ കൊലപ്പെടുത്തിയതെന്നും ഇക്കാര്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പരാതിയി ല്‍ ചൂണ്ടിക്കാണിക്കുന്ന തരത്തിലുള്ള സംശയങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നുമായിരുന്നു പോലീസിന്റെ റിപോര്‍ട്. ഇതോടെ പുനരന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനായി കേസിന്റെ ഫയലുകള്‍ ജില്ലാ സെഷന്‍സ് കോടതി കാസര്‍കോട് അതിവേഗ കോടതിക്ക് കൈമാറുകയായിരുന്നു. അതിവേഗ കോടതിയാണ് ജിഷാവധക്കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു അതിവേഗ കോടതിയുടെ നിര്‍ദേശം.

 സി.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പുനരന്വേഷണം ആരംഭിച്ചുവെങ്കിലും പിന്നീട് അദ്ദേഹത്തിന് കാസര്‍കോട് സി.ഐ യായി സ്ഥലം മാറ്റം ലഭിച്ചതോടെ നീലേശ്വരം സി.ഐയായി ചുമതലയേറ്റ ബാബു പെരിങ്ങോത്ത് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന പ്രതി മദനനെയും കൊല്ലപ്പെട്ട ജിഷയുടെ ഭര്‍ത്താവ് ചന്ദ്രനേയും, ഭാര്യയേയും മറ്റും പോലീസ് ചോദ്യം ചെയ്തു. മദനനല്ലാതെ കൊലയുമായി മറ്റാര്‍ക്കും ബന്ധമില്ലെന്നാണ് പുനരന്വേഷണത്തിലും വ്യക്തമായത്. ജിഷയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വിശദമായ മൊഴിയും പോലീസ് രേഖപ്പെടുത്തുകയുണ്ടായി. ജിഷയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ എട്ട് സാക്ഷികളെ കൂട്ടിച്ചേര്‍ത്ത് വിപുലീകരിച്ച റിപോര്‍ടാണ് പോലീസ് വ്യാഴാഴ്ച നല്‍കിയിരിക്കുന്നത്. ആദ്യം ഈ കേസില്‍ ഇവരൊന്നും സാക്ഷികളായിരുന്നില്ല.

പുനരന്വേഷണ റിപോര്‍ട് കോടതിയില്‍ സമര്‍പ്പിച്ചതോടെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാന്‍ ജിഷയുടെ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. മോഷണശ്രമത്തിനിടയില്‍ കൊലപാതകം നടന്നുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ജിഷയുടെ ഭര്‍ത്താവിന്റെ അടുത്ത ചില ബന്ധുക്കളുടെ അറിവോടെ നടന്ന കൊലപാതകമാണിതെന്നുമുള്ള ഉറച്ച നിലപാടിലാണ് ജിഷയുടെ വീട്ടുകാര്‍. സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകാനുള്ള തയ്യാറെടുപ്പിലാണ് അവര്‍.

Keywords: Jisha's murder, Madikai, Case, CBI, Enquiry, High court, Relatives, CI, Kasaragod, Kerala, Malayalam news
10:20 pm | 0 comments

മടിക്കൈയിലെ ജാനകി നിര്യാതയായി

Written By Kvarthakgd on 27 Dec 2012 | 7:25 pm

Janaki, Madikai, Nileshwaram, Kasaragod, Kerala, Malayalam news
നീലേശ്വരം: മടിക്കൈ മുങ്ങത്ത് ജാനകി (58) നിര്യാതയായി. മക്കള്‍: വിജയന്‍, വിജി. മരുമകന്‍: പ്രസാദ് (കിണാവൂര്‍).

Keywords: Janaki, Madikai, Nileshwaram, Kasaragod, Kerala, Malayalam news
7:25 pm | 0 comments

കലോത്സവത്തില്‍ ജോജിക്ക് മികച്ച നേട്ടം

Written By Kvarthakgd on 7 Dec 2012 | 5:32 pm

Jojy.S.Babu, A grade, Hosdurg  Sub district, Kalolsavam, Student,  HSS Durga, Kanhangad, Kasaragod, Kerala, Malayalam news
Jojy
മടിക്കൈ: മടിക്കൈയില്‍ നടന്ന് വരുന്ന ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത ആറ് മത്സരയിനങ്ങളില്‍ അഞ്ചിലും എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനവും ഒരു ഗ്രൂപ്പിനത്തില്‍ എ ഗ്രേഡോട് കൂടി രണ്ടാം സ്ഥാനവും നേടിയ കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥി ജോജി എസ്. ബാബു മികച്ച നേട്ടം കൈവരിച്ചു.

ഗാനമേളയില്‍ പാട്ടുകാരനായും ഓര്‍കസ്ട്രയില്‍ റിഥം പാഡും കഥാപ്രസംഗത്തില്‍ ഓര്‍ഗണും കൈകാര്യം ചെയ്തും മത്സരിച്ച ജോജി സംസ്‌കൃതോത്സവത്തില്‍ സംഘഗാനം, വന്ദേമാതരം എന്നീ ഇനങ്ങളിലും പങ്കെടുത്തു. സംസ്‌കൃതോത്സവത്തില്‍ വ്യക്തിഗത ഇനത്തില്‍ പദ്യോഛാരണത്തില്‍ എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം നേടി.

ഓര്‍ക്കസ്ട്ര, കഥാപ്രസംഗം, സംഘഗാനം, വന്ദേമാതരം എന്നീ ഗ്രൂപ്പിനങ്ങളില്‍ ജോജികൂടി ഉള്‍പ്പെട്ട സംഘത്തിനായിരുന്നു എ ഗ്രേഡോട് കൂടി ഒന്നാം സമ്മാനം. ഗാനമേളയില്‍ എ ഗ്രേഡോട് കൂടി രണ്ടാം സ്ഥാനവും നേടി. കാഞ്ഞങ്ങാട്ടെ മാധ്യമ പ്രവര്‍ത്തകന്‍ ബി. സി. ബാബുവിന്റെയും വി. ടി. സുലേഖ(ഗജാനന ഗ്രൂപ്പ്)യുടെയും മകനാണ്.

Keywords: Jojy.S.Babu, A grade, Hosdurg  Sub district, Kalolsavam, Student,  HSS Durga, Kanhangad, Kasaragod, Kerala, Malayalam news
 



5:32 pm | 0 comments

മടിക്കൈയിലെ ഉണ്ടച്ചി നിര്യാതയായി

Written By Kvarthakgd on 6 Nov 2012 | 5:32 pm

Undachi, Obituary, Madikai, Kasaragod, Kerala, Malayalam news
മടിക്കൈ: തീയ്യര്‍പാലത്തെ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ മതിരക്കോട്ട് ഉണ്ടച്ചി (70) നിര്യാതയായി.

 മക്കള്‍: ബാലകൃഷ്ണന്‍, ശാന്ത, നിര്‍മ്മല, സരോജിനി. മരുമക്കള്‍: ദാമോദരന്‍, ശശിധരന്‍.

Keywords: Undachi, Obituary, Madikai, Kasaragod, Kerala, Malayalam news.
5:32 pm | 0 comments

ഇടിമിന്നല്‍: ജില്ലയില്‍ വ്യാപക നാശം

Written By Kvarthakgd on 23 Oct 2012 | 7:42 pm

Lightning thunder, Kasaragod, Kanhangad, Rajapuram, Madikai, Kerala, Malayalam news
കാഞ്ഞങ്ങാട്: ഇടിമിന്നലില്‍ വ്യാപകമായ നാശം. മടിക്കൈ കാഞ്ഞിരപ്പൊയില്‍ വലിയതൊട്ടിയിലെ ഭാസ്‌കരന്റെ വീടിന്റെ  വയറിങ്ങ്‌, ടെലിവിഷന്‍ എന്നിവ പൂര്‍ണമായും നശിച്ചു. വീട്ടുവളപ്പില്‍ ഇടിവീണ് രണ്ട് മീറ്റര്‍ വ്യാപ്തിയില്‍ കുഴിവീണു.

കിനാനൂര്‍- കരിന്തളം പഞ്ചായത്തിലും കനത്ത നാശമുണ്ടായി. വാളൂരിലെ പി വി ഭാസ്‌കരന്റെ വീടിന്റെ  വയറിങ്ങ്‌ കത്തിനശിച്ചു. നിലം പൊട്ടിപ്പൊളിഞ്ഞു. ഓമച്ചേരി അട്ടക്കേട്ടെ കണ്ണോത്ത് അമ്പൂഞ്ഞിയുടെ വീട്ടിലെ വയറിങ്ങും നശിച്ചു. തെങ്ങിന് മിന്നലേറ്റു. തോളേനി മുത്തപ്പന്‍ ക്ഷേത്രപരിസരത്തെ ബാബുവിന്റെ കടയിലെയും വാളൂരിലെ സെമീറിന്റെ വീട്ടിലെയും ഫ്രിഡ്ജ്, ടിവി എന്നിവ കത്തിനശിച്ചു. നാശനഷ്ടമുണ്ടായവരുടെ വീടുകള്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മണന്‍ സന്ദര്‍ശിച്ചു.

ശക്തമായ ഇടിമിന്നലും മഴയും മലയോരത്ത് കനത്ത നാശം വിതച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. എണ്ണ പെയ്യലിലെ ഉത്തരന്റെ ഓടിട്ട വീട് തകര്‍ന്നു. ഉത്തരന്റെ അമ്മ കാരിച്ചി (85), കാരിച്ചിയുടെ സഹോദരി തൊപ്പിച്ചി (75) എന്നിവര്‍ക് പരിക്കേറ്റു. സമീപത്തെ വി രാജന്‍, ടി കെ അശോകന്‍, വി രാജന്‍, കണ്ണന്‍ എന്നിവരുടെ വീടുകളും ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു.

അയ്യങ്കാവ് കാലിച്ചാംപാറയിലെ കരുണാകരന്റെ വീട് മിന്നലില്‍ഭാഗികമായി തകര്‍ന്നു. വീടിന്റെ ഭിത്തിക്ക് കേടുപറ്റി. വീടിനകത്തെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കത്തിനശിച്ചു. വീട്ടുമുറ്റത്തെ രണ്ട് തെങ്ങ്, പ്ലാവ് എന്നിവയും നശിച്ചു.

Keywords: Lightning thunder, Kasaragod, Kanhangad, Rajapuram, Madikai, Kerala, Malayalam news
7:42 pm | 0 comments

ചായ്യോത്തും പ്രകൃതി വിരുദ്ധ പീഡന വിവാദം

Written By Kvarthakgd on 19 Oct 2012 | 8:39 pm

Chayyoth, Molestation attempt, Boy, Old man, Nileshwaram, Kasaragod, Kerala, Malayalam news
നീലേശ്വരം: മടിക്കൈയിലെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം പുകഞ്ഞ് കത്തുന്നതിനിടെ ചായ്യോത്തും പ്രകൃതി വിരുദ്ധ വിവാദം ഉടലെടുത്തു. മടിക്കൈയിലെ എരിക്കുളത്ത് സി പി എം പ്രവര്‍ത്തകനായ 60 കാരനാണ് പ്രകൃതി വിരുദ്ധ പീഡന വിവാദത്തില്‍ അകപ്പെട്ടതെങ്കില്‍ ചായ്യോത്ത് കച്ചവടക്കാരനായ 60 കാരനെതിരെയാണ് ഈ രീതിയിലുള്ള ആരോപണമുയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം വൈകുന്നേരം ചായ്യോത്തെ ഒരുകെട്ടിടത്തിന്റെ മറവില്‍ വെച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ വൃദ്ധന്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ വൃദ്ധന്‍ പ്രലോഭിപ്പിച്ച് കൊണ്ടുപോയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ വൃദ്ധനെ തല്ലിയോടിക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് എരിക്കുളത്ത് പാര്‍ട്ടി മെമ്പറായ 60 കാരന്‍ ജീപ്പ് ഡ്രൈവിംങ് പരിശീലനത്തിനിടെ 15 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എരിക്കുളത്തെ പാറയില്‍ ഡ്രൈവിംങ് പരിശീലനം നടക്കുന്നതിനിടെ കുട്ടിയെ വൃദ്ധന്‍ പീഡിപ്പിക്കുന്നത് സമീപത്ത് മദ്യപിക്കുകയായിരുന്ന ചിലര്‍ കാണുകയും ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് എത്തിയ പരിസരവാസികള്‍ വൃദ്ധനെ മര്‍ദ്ദിക്കുകയും താക്കീത് നല്‍കി വിട്ടയക്കുകയുമായിരുന്നു.

ഇതിന് പുറമെ പാര്‍ട്ടി മെമ്പര്‍ക്കെതിരെ എരിക്കുളത്തും പരിസര പ്രദേശങ്ങളിലും പ്രതിഷേധ പോസ്റ്ററുകള്‍ ഉയരുകയും ചെയ്തു. പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ആളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ഇതിനകം ശക്തമായിരിക്കുകയാണ്.

Keywords: Chayyoth, Molestation attempt, Boy, Old man, Nileshwaram, Kasaragod, Kerala, Malayalam news.
8:39 pm | 0 comments

മടിക്കൈലെ സരോജിനി നിര്യാതയായി

Written By Kvarthakgd on 16 Oct 2012 | 2:42 pm

Madikai, Sarojini, Obituary, Kasaragod, Kerala, Malayalam news

മടിക്കൈ: ചൂതുകുണ്ടിലെ പരേതനായ പുലിക്കോടന്‍ കുഞ്ഞിക്കണ്ണന്റെ മകള്‍ പാറ്റേന്‍വീട്ടില്‍ സരോജിനി (49) നിര്യാതയായി.

സംസ്‌കാരം ചൊവ്വാഴ്ച ചൂതുകുണ്ടിലെ വീട്ടുവളപ്പില്‍ നടക്കും. മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു.

ഭര്‍ത്താവ്: പി. രാജു. സഹോദരങ്ങള്‍: ജാനകി, പത്മാവതി, കാര്‍ത്ത്യായനി, രമാവതി, ചന്ദ്രാവതി, രവീന്ദ്രന്‍, ബാലാമണി.

Keywords: Madikai, Sarojini, Obituary, Kasaragod, Kerala, Malayalam news
2:42 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories