Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label MYL. Show all posts
Showing posts with label MYL. Show all posts

തല­യില്‍ തല­ച്ചോ­റുള്ള ആര്‍ക്കും ലീഗിനെ കുറ്റ­പ്പെ­ടു­ത്താന്‍ കഴി­യി­ല്ല: ഇ.­അ­ഹ­മ്മദ്

Written By irf Kvartha on 15 Dec 2012 | 11:31 pm

 Kasaragod, Youth League, E. Ahmed, Inauguration, Abdul Nasar Madani, Muslim League, High jack, Terrorism, L.D.F, Sachar Committee Report, Kerala Vartha, Malayalam News, Kerala, Police, Minister.
കാസര്‍കോട്: തല­യില്‍ തല­ച്ചോ­റുള്ള ആര്‍ക്കും ലീഗിനെ കുറ്റ­പ്പെ­ടു­ത്താന്‍ കഴി­യി­ല്ലെന്ന് മുസ്‌ലിം ലീഗ് അഖി­ലേന്ത്യ പ്രസി­ഡണ്ടും കേന്ദ്ര വിദേ­ശ­കാര്യ സഹ­മ­ന്ത്രി­യു­മായ ഇ.­അ­ഹ­മ്മദ് പറ­ഞ്ഞു. ന്യൂന­പ­ക്ഷ­ങ്ങള്‍ക്കു­വേണ്ടി ഇത്ര­യേറെ സേവനം ചെയ്ത മറ്റൊരു പ്രസ്ഥാ­ന­മി­ല്ല. ന്യൂന­പ­ക്ഷ­ങ്ങള്‍ ഇന്ത്യ­യിലെ പൗര­ന്മാ­രാണ് അവര്‍ക്ക് എല്ലാ അവ­കാ­ശ­ങ്ങ­ളു­മു­ണ്ട്. ലീഗാണ് അതിന് അവ­സ­ര­മൊ­രു­ക്കി­കൊ­ടു­ത്ത­ത്. പുതു­മ­ഴ­യത്ത് വന്ന തവള അത് കണ്ട് വാപൊ­ളി­ച്ചിട്ട് കാര്യ­മി­ല്ല. ലീഗ് മറ്റു­ള്ള­വ­രുടെ ഒര­വ­കാ­ശവും കവര്‍ന്നെ­ടു­ത്തി­ട്ടി­ല്ല, അവ­കാ­ശ­പ്പെ­ട്ടത് ചോദി­ക്കു­ക­മാ­ത്ര­മാണ് ചെയ്യു­ന്ന­ത്. അതിനെ മറ്റൊ­രര്‍ത്ഥ­ത്തില്‍ കാണു­ന്നത് വിരോ­ധാ­ഭാ­സ­മാ­ണ്.

തീവ്ര­ചി­ന്താ­ഗതി ലീഗിന്റെ രാഷ്ട്രീയ നില­പാ­ട­ല്ല, അത്ത­ര­മൊ­ര­വ­സ്ഥ­യെ നുള്ളി­ക­ള­യു­കയും സമാ­ധാന കാത്തു­സൂ­ക്ഷി­ക്കാന്‍ മുന്നി­ട്ടി­റ­ങ്ങി­യ­വ­രു­മാണ് ലീഗും ലീഗിന്റെ പോഷക സംഘ­ട­ന­ക­ളു­മെന്നും അഹ­മ്മദ് കൂട്ടി­ച്ചേര്‍ത്തു.

കൊല്ലു­കയോ വെട്ടു­കയോ ചെയ്യുക എന്നത് ലീഗിന്റെ നയ­മ­ല്ല, അത് പാര്‍ട്ടി പ്രവര്‍ത്ത­ന­ത്തിന്റെ ഭാഗ­മായി സ്വീക­രി­ച്ച­വ­രാണ് മറ്റു­ള്ള­വര്‍ക്ക് ഉപ­ദേശം നല്‍കാന്‍ മുന്നോ­ട്ടു­വ­രു­ന്ന­ത്. അവര്‍ക്ക് ഒരി­ക്കലും സമാ­ധാ­ന­ത്തിന്റെ സന്ദേ­ശ­വാ­ഹ­ക­രായ ലീഗിനെ കുറ്റ­പ്പെ­ടു­ത്താന്‍ കഴി­യി­ല്ല. ന്യൂന­പ­ക്ഷങ്ങള്‍ ഏറ്റ­വു­മ­ധികം ദയ­നീ­യ­മായ ജീവിതം നയി­ക്കു­ന്നത് ഇട­തു­പക്ഷം മൂന്ന് പതി­റ്റാണ്ട് കാലം ഭരണം നട­ത്തിയ പശ്ചി­മ­ബം­ഗാ­ളി­ലാ­ണെന്ന കാര്യം ഓര്‍ക്ക­ണം.

രാഷ്ട്ര­ത്തിന്റെ ഐക്യ­ത്തിനും മത­സൗ­ഹാര്‍ദ്ദ­ത്തി­നും­വേണ്ടി ലീഗ് നല്‍കിയ സംഭാ­വന വില­പ്പെ­ട്ട­താ­ണ്. നന്മ­യുടെയും സൗഹാര്‍ദ്ദ­ത്തി­ന്റെയും പര്യാ­യ­മാണ് ലീഗ്, സൗഹാര്‍ദ്ദം തകര്‍ക്കുന്ന ഒരു നപ­ടിയും ലീഗിന്റെ ഭാഗ­ത്തു­നി­ന്ന് ഇക്കാ­ല­മ­ത്രയും ഉണ്ടാ­യി­ട്ടി­ല്ല. അത് തന്നെ­യാണ് ലീഗിനെ അജ­യ്യ­ശ­ക്തി­യാ­ക്കി­മാ­റ്റു­ന്ന­ത്.
ലീഗ് ക്രിയാ­ത്മാ­ക­മായി പോകു­മ്പോള്‍ മറ്റു­ള്ള­വര്‍ നിഷേ­ധാ­ത്മക നില­പാ­ടാണ് സ്വീക­രി­ക്കു­ന്ന­ത്. ലീഗിന്റെ പോസി­റ്റീവ് ചിന്താ­ഗതി നാടിന്റെ പുരോ­ഗ­തിക്ക് വലിയ മുതല്‍കൂ­ട്ടാ­യി­ട്ടു­ണ്ട്. വിദ്യ­ഭ്യാസ മേഖ­ല­യിലും സാംസ്‌ക്കാ­രിക രംഗ­ത്തു­മെല്ലാം അതിന്റെ ഗുണം കാണാം.

വട­ക്കന്‍കേ­ര­ള­ത്തിന്റെ ചീഞ്ഞു­നാ­റുന്ന രാഷ്ട്രീ­യ­രീ­തിയെയാണ് ചിലര്‍ ഇങ്ങോട്ട് കൊണ്ടു­വ­രാ­ന്‍ ശ്രമി­ക്കുന്നത്, അവര്‍ സമു­ദാ­യ­ത്തിന് എന്തു­ചെ­യ്തു­വെന്ന് ചരിത്രം പരി­ശോ­ധി­ച്ചാല്‍ മന­സി­ലാ­വും. ഭീഷ­ണിയും കുപ്ര­ചാ­രവും കൊണ്ട് ലീഗിനെ തകര്‍ക്കാ­മെ­ന്നുള്ളക­ണ­ക്കു­കൂ­ട്ടല്‍ വ്യാമോഹം മാത്ര­മാ­ണ്. ആരെ­ങ്കിലും ഊതി­യാല്‍ പാറി­പോ­വുന്ന അപ്പൂ­പ്പന്‍ താടി­യല്ല മുസ്‌ലിം ലീഗ് ഇ.­അ­ഹ­മ്മദ് പറ­ഞ്ഞു. ലീഗിനെ നന്നാ­ക്കാന്‍ ശ്രമി­ക്കു­ന്ന­വര്‍ ആദ്യം സ്വയം നന്നാ­വു­ക­യാണ് വേണ്ട­തെന്നും അദ്ദേഹം കൂട്ടി­ച്ചേര്‍ത്തു.


യൂത്ത്‌ലീഗ് ജില്ലാ പ്രസി­ഡണ്ട് മൊയ്തീന്‍ കൊല്ല­മ്പാടി അധ്യ­ക്ഷത വഹി­ച്ചു. ജില്ലാ ജന­റല്‍ സെക്ര­ട്ടറി എ.­കെ.­എം.­അ­ഷ­റഫ് സ്വാഗതം പറ­ഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസി­ഡണ്ട് ചെര്‍ക്കളം അബ്ദുള്ള ഉപ­ഹാര സമര്‍പ്പണം നട­ത്തി. യൂത്ത്‌ലീഗ് സംസ്ഥാന പ്രസി­ഡണ്ട് പി.­എം.­സാ­ദി­ഖലി പ്രമേയ പ്രഭാ­ഷണം നട­ത്തി. അഡ്വ.­ഹ­മീ­ദ­ലി ഷംനാ­ട്, മുസ്‌ലിം ലീഗ് അസി.­സെ­ക്ര­ട്ടറി സിറാജ് ഇബ്രാഹിം സേഠ്, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസി­ഡണ്ട് സി.­ടി.­അ­ഹ­മ്മ­ദ­ലി, തമി­ഴ്‌നാട് ഘടകം നേതാവ് എച്ച്.­അ­ബ്ദുല്‍ ബാസി­ത്, മുസ്‌ലിം ജില്ലാ ട്രഷ­റര്‍ എ.­അ­ബ്­ദുര്‍ റഹ്മാന്‍, എന്‍.­എ.­നെ­ല്ലി­ക്കുന്ന് എം.­എല്‍.­എ, പി.­ബി.­അ­ബ്­ദുര്‍ റസാഖ് എം.­എല്‍.­എ, ചന്ദ്രിക ഡയ­റ­ക്ടര്‍ ഡോ.­പി.­എ.­ഇ­ബ്രാഹിം ഹാജി, സിദ്ദീ­ഖലി രങ്ങാ­ട്ടൂര്‍, ടി.­ഇ.­അ­ബ്ദു­ല്ല, കെ.­എം.­സി.സി നേതാവ് യഹ്‌യ തള­ങ്ക­ര, മെട്രോ മുഹ­മ്മദ് ഹാജി തു­ട­ങ്ങി­യവര്‍ സംസാ­രി­ച്ചു.

Keywords: Kasaragod, Youth League, E. Ahmed, Inauguration, Abdul Nasar Madani, Muslim League, High jack, Terrorism, L.D.F, Sachar Committee Report, Kerala Vartha, Malayalam News, Kerala, Police, Minister, MYL.
11:31 pm | 0 comments

നഗരത്തെ പാല്‍ക്കടലാക്കി വൈറ്റ് ഗാര്‍ഡ് പരേഡ്

MYL white gard rally, Rally, MYL, kasaragod, MYL, Police, Thalangara, Malayalam News.


കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള വൈറ്റ് ഗാര്‍ഡ് പരേഡ് തളങ്കരയില്‍ നിന്നും പ്രയാണം ആരംഭിച്ചു. നഗരത്തെ പാല്‍ക്കടലാക്കിക്കൊണ്ടാണ് വൈറ്റ് ഗാര്‍ഡ് സമ്മേളന വേദിയായ പുതിയ ബസ് സ്റ്റാന്‍ഡിലെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറിലേക്ക് അടിവെച്ചു നീങ്ങുന്നത്. തായലങ്ങാടി ട്രാഫിക്ക് സര്‍ക്കിള്‍ വഴി എം.ജി. റോഡിലൂടെ പഴയ ബസ് സ്റ്റാന്‍ഡ് ചുറ്റിയാണ് പരേഡ് സമ്മേളന സ്ഥലമായ പുതിയ ബസ് സ്റ്റാന്‍ഡിലെത്തുക.

MYL white gard rally, Rally, MYL, kasaragod, MYL, Police, Thalangara, Malayalam News.

പരേഡിന്റെ മുന്നില്‍ അനൗണ്‍സ്‌മെന്റ് വാഹനവും ബാന്‍ഡ് മേളവും അതിനുപിന്നില്‍ ഹരിതപതാകയേന്തിയ യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളും നേതാക്കളുമാണ് അണിനിരന്നത്. ഇതിനുപിന്നാലെയാണ് വൈറ്റ് ഗാര്‍ഡിന്റെ ചിട്ടയോടുള്ള പരേഡും സമ്മേളന വേദി ലക്ഷ്യമാക്കി നീങ്ങിയത്. പരേഡ് വീക്ഷിക്കുന്നതിന് തളങ്കരയിലെയും സമീപ പ്രദേശങ്ങളിലേയും ആബാല വൃദ്ധംജനങ്ങളും ഒഴുകി എത്തിയിരുന്നു. സ്ത്രീകളടക്കമുള്ളവര്‍ റോഡരികിലെ വീടുകളുടെ ടെറസുകളിലും മതിലുകളിലും സ്ഥാനം പിടിച്ചാണ് പരേഡ് വീക്ഷിച്ചത്.

MYL white gard rally, Rally, MYL, kasaragod, MYL, Police, Thalangara, Malayalam News.

2,000 ത്തോളം വൈറ്റ് ഗാര്‍ഡുമാരാണ് പരേഡില്‍ അണിനിരന്നത്. പ്രകടനം നിരോധിച്ചതിനാല്‍ ജില്ലയുടെ വിവധ ഭാഗങ്ങളില്‍നിന്നെത്തുന്ന പ്രവര്‍ത്തകര്‍ മുഴുവനും സമ്മേളന വേദിയിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. പരേഡ് കടന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം വളണ്ടിയര്‍മാരാണ് പരേഡിനെ നിയന്ത്രിച്ചത്. ഗതാഗത കുരുക്കൊഴിവാക്കാന്‍ പോലീസും രംഗത്തുണ്ട്.

സമ്മേളനം നിയന്ത്രിക്കാന്‍ എസ്.പി. എസ്. സുരേന്ദ്രന്റെ മേല്‍നോട്ടത്തില്‍ 500 റോളം പോലീസ് സേനാംഗങ്ങളെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. മഫ്ടിയിലും നിരവധി പോലീസുകാര്‍ രംഗത്തുണ്ട്. പോലീസിന്റെ ക്യാമറാ വിഭാഗവും പരിപാടികള്‍ ചിത്രീകരിക്കുന്നുണ്ട്.

Photos: Zubair Pallickal, Facebook

Keywords: MYL white gard rally, Rally, MYL, kasaragod, MYL, Police, Thalangara, Malayalam News, MYL guards whiten the town
10:50 pm | 0 comments

മുസ്ലിം യൂ­ത്ത് ലീ­ഗ് ജില്ലാ സ­മ്മേ­ളനം: ബൈ­ക്കു­കള്‍­ക്ക് നി­യ­ന്ത്രണം

Written By kvartha delta on 10 Dec 2012 | 11:57 am

Youth League Dist Meet: Control imposed on bikes, MYL, Rally, Youth League, Bike, Leader, Meeting, Conference, Kasaragod,
കാസര്‍­കോട്: ഈ മാ­സം 13 മു­തല്‍ 15 വ­രെ കാസര്‍­കോ­ട്ട് ന­ട­ക്കു­ന്ന മുസ്ലിം യൂ­ത്ത് ലീ­ഗ് ജില്ലാ സ­മ്മേ­ള­ന­ത്തി­ല്‍ ബൈ­ക്കു­കള്‍­ക്ക് സം­ഘാ­ട­കര്‍ കര്‍­ശ­ന നി­യ­ന്ത്ര­ണം ഏര്‍­പെ­ടു­ത്തി­യ­താ­യി സൂചന. സ­മാ­ധാ­നാ­ന്ത­രീ­ക്ഷ­ത്തില്‍ ഭം­ഗി­യാ­യും അ­ച്ച­ട­ക്ക­ത്തോ­ടെയും സ­മ്മേള­നം ന­ട­ത്തു­ന്ന­തി­ന് വേ­ണ്ടി­യാ­ണ് ബൈ­ക്ക് യാ­ത്ര­യ്­ക്ക് സം­ഘാ­ടകര്‍ വില­ക്ക് ഏര്‍­പെ­ടു­ത്തി­യി­രി­ക്കു­ന്ന­ത്. ബ­ഹു­ജ­ന റാ­ലിയും വേ­ണ്ടെ­ന്ന് വെ­ച്ചി­ട്ടു­ണ്ട്. പുതി­യ ബ­സ് സ്റ്റാന്‍­ഡി­ന­ടു­ത്ത മി­ലന്‍ തീ­യ്യ­റ്റര്‍ ഗ്രൗ­ണ്ടില്‍ പ്ര­തി­നി­ധി ­സ­മ്മേ­ള­നം 13, 14 തീ­യ്യ­തി­ക­ളി­ലും നു­ള്ളി­പ്പാ­ടി പ­ള്ളി­ക്ക് മുന്‍­വശ­ത്തെ കോണ്‍­ഫിര­റ്റ് ഗ്രൗ­ണ്ടില്‍ 15ന് പൊ­തു­സ­മ്മേ­ള­നവും ന­ട­ക്കും.

പൊ­തു­സ­മ്മേ­ള­ന­ത്തോ­ട­നു­ബ­ന്ധി­ച്ച് ര­ണ്ടാ­യി­ര­ത്തി­ല­ധികം ആ­ളു­കള്‍ പ­ങ്കെ­ടു­ക്കുന്ന വൈ­റ്റ്­ഗാര്‍­ഡ് പ­രേ­ഡ് ഏര്‍­പെ­ടു­ത്തി­യി­ട്ടു­ണ്ടെ­ങ്കിലും അ­വ­യില്‍ ബൈ­ക്ക് യാ­ത്രക്കാര്‍ പ­ങ്കെ­ടു­ക്കാന്‍ പാ­ടി­ല്ലെ­ന്നാ­ണ് നിര്‍­ദേശം. കാ­റുകള്‍ പതാക കൊ­ണ്ട് അ­ല­ങ്ക­രി­ക്കു­ന്നതും വലി­യ പ­താ­ക­കള്‍ വീ­ശി വാഹനം ഓ­ടി­ക്കു­ന്നതും ത­ല­യില്‍ പ­ച്ച­ത്തു­ണി കെ­ട്ടു­ന്നതും പതാ­ക ദേഹ­ത്ത് പു­ത­ക്കു­ന്നതും നി­യ­ന്ത്രി­ച്ചി­ട്ടുണ്ട്. ബൈ­ക്ക് യാ­ത്രയും കൊ­ടി­വീ­ശി­യു­ള്ള പ്ര­ക­ട­ന­ങ്ങളും പ്ര­കോ­പ­നാ­ന്ത­രീ­ക്ഷം സൃ­ഷ്ടി­ക്കു­മെ­ന്ന ക­ണ­ക്കു­കൂ­ട്ട­ലി­ന്റെ ഭാ­ഗ­മാ­യാ­ണ് നി­യ­ന്ത്ര­ണം ഏര്‍­പെ­ടു­ത്തി­യത്. റാ­ലി­യില്‍ പു­റ­മേ­നി­ന്നു­ള്ള­വര്‍ നു­ഴ­ഞ്ഞു­കയ­റി കു­ഴ­പ്പ­മുണ്ടാ­ക്കുന്ന­ത ഇ­തു­മൂ­ലം ഒ­ഴി­വാ­ക്കാന്‍ ക­ഴി­യു­മെ­ന്നാ­ണ് നേ­തൃ­ത്വ­ത്തി­ന്റെ ക­ണ­ക്കു­കൂ­ട്ടല്‍.

2009 ന­വം­ബര്‍ 15ന് പു­തി­യ ബ­സ് സ്റ്റാന്‍­ഡ് പ­രി­സര­ത്ത് മുസ്ലിം ലീ­ഗ് നേ­താ­ക്കള്‍­ക്ക് ഏര്‍­പെ­ടുത്തിയ സ്വീ­ക­ര­ണ സ­മ്മേ­ള­ന­ത്തി­നി­ടെ കുഴ­പ്പം പൊ­ട്ടി­പ്പു­റ­പ്പെ­ടു­കയും ര­ണ്ട് യൂ­ത്ത് ലീ­ഗു­പ്ര­വര്‍­ത്ത­കര്‍ കൊല്ല­പ്പെ­ടു­കയും ചെയ്­ത സം­ഭ­വ­ത്തില്‍ നി­ന്ന് പാഠം ഉള്‍­കൊ­ണ്ടാ­ണ് സം­ഘാ­ട­കര്‍ യൂ­ത്ത്‌­ലീ­ഗ് സ­മ്മേ­ള­ന­ത്തി­ന് ബൈ­ക്ക് റാ­ലി വേ­ണ്ടെ­ന്ന് വെച്ച­തെ­ന്നാ­ണ് സൂചന.

കാ­ഞ്ഞ­ങ്ങാ­ട് മേ­ഖ­ല­യില്‍ നി­ന്നാ­ണ് കൂ­ടു­തല്‍ വൈ­റ്റ് ഗാര്‍­ഡു­കള്‍ പ­രേ­ഡില്‍ അ­ണി­നി­ര­ക്കു­ക. മാ­ലി­ക് ദീ­നാര്‍ ഗ്രൗ­ണ്ടില്‍ നി­ന്നാ­യി­രി­ക്കും നു­ള്ളി­പ്പാ­ടി­യിലെ പൊ­തു­സ­മ്മേ­ള­ന വേ­ദി­യി­ലേ­ക്ക് വൈ­റ്റ് ഗാര്‍­ഡ് പ­രേ­ഡ് നീ­ങ്ങു­ക. തി­ക­ഞ്ഞ അ­ച്ച­ട­ക്ക­ത്തോ­ടെ വെ­ള്ള വ­സ്ത്രം ധ­രി­ച്ച് അ­ടി­വെ­ച്ചു­നീ­ങ്ങു­ന്ന പ­രേ­ഡ് സ­മ്മേ­ള­ന­ത്തി­ന് പൊലി­മ വര്‍­ധി­പ്പി­ക്കും.

Keywords: Youth League Dist Meet: Control imposed on bikes, MYL, Rally, Youth League, Bike, Leader, Meeting, Conference, Kasaragod, Kerala, Malayalam News
11:57 am | 0 comments

ജില്ലാ സമ്മേളനം: മുനിസിപ്പല്‍ യൂത്ത് ലീഗ് സ്‌നേഹ സന്ധ്യ ശനിയാഴ്ച

Written By irf Kvartha on 6 Dec 2012 | 4:20 pm

Kasaragod, Kerala, Muslim Youth League, MYL, Mappilapattu, Stage program, District meet, Sneha Sandhya 2012, Malayalam News, Kerala Vartha.
കാസര്‍കോട്: 13,14,15 തീയതികളില്‍ നടത്തുന്ന മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ സമ്മേളന പ്രചാരണാര്‍ത്ഥം മുനിസിപ്പല്‍ കമ്മിറ്റി ഒരുക്കുന്ന സ്‌നേഹ സന്ധ്യ 2012 ശനിയാഴ്ച അഞ്ച് മണി മുതല്‍ പുലിക്കുന്ന് സന്ധ്യാരാഗം ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ നടക്കും.

 പ്രാസ്ഥാനിക ഗാനം, മാപ്പിലപ്പാട്ട്, ഒപ്പന, തിരുവാതിരക്കളി, മൈംഷോ, മിമിക്രി, കിച്ചണ്‍ മ്യൂസിക്, ഖവാലി തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികള്‍ നടക്കും.

മുസ്‌ലിം ലീഗ്, പോഷക അനുബന്ധ സംഘടനാ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. കലാ സ്‌നേഹികള്‍ പങ്കെടുത്ത് സഹകരിക്കണമെന്ന് മുനിസിപ്പല്‍ പ്രസിഡണ്ട് ഖാലിദ് പച്ചക്കാട് ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് അഭ്യര്‍ത്ഥിച്ചു.

Keywords: Kasaragod, Kerala, Muslim Youth League, MYL, Mappilapattu, Stage program, District meet, Sneha Sandhya 2012, Malayalam News, Kerala Vartha.
4:20 pm | 0 comments

സി.പി.എം അ­ക്ര­മ­ത്തിനെതിരെ കൈകോര്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറാകണം: യൂത്ത് ലീഗ്

Written By irf Kvartha on 26 Nov 2012 | 6:32 pm

MYL flag, Muslim Youth League, Melparamba
മേല്‍പറമ്പ്: കവലകളില്‍ നടത്തുന്ന പ്രസംഗങ്ങള്‍ക്ക് മറുപടി പറഞ്ഞാല്‍ അതിന് പ്രതികരിക്കാന്‍ യൂത്ത് ലീഗി­ന് തയ്യാറല്ലെന്ന് മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി പ്ര­സ്താവിച്ചു. ചെമ്മനാട് പഞ്ചായത്തില്‍ മുസ്ലിം ലീഗാണ് പ്രസി­ഡന്റ്, വൈസ് പ്രസിഡന്റ, സ്റ്റാന്റിംഗ് കമ്മിറ്റി പദവികള്‍ കയ്യാളുന്നത്. അതാണ് യൂത്ത് ലീഗിന്റെ വാഹന ജാഥയില്‍ നേതാക്കള്‍ പ്രസംഗിച്ചത്. അതില്‍ എന്താണ് തെറ്റുള്ളതെന്ന് വിമര്‍ശകര്‍ വ്യക്തമാ­ക്കണം.

മുന്നണി മര്യാദയെപ്പറ്റി പറയുന്നവര്‍ യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യു വിന്റെയും ക്യാമ്പുകളില്‍ മുസ്ലിം ലീഗിനെതിരെ പ്രസംഗിക്കുമ്പോള്‍ മുന്നണി മര്യാദയെക്കുറിച്ച് ഓര്‍ക്കണമായിരുന്നു. ചെമ്മനാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമാണെന്ന് യൂത്ത് ലീഗിന് ബോധ്യപ്പെട്ടിട്ടില്ല. കാരണം പഞ്ചായത്ത് ബോര്‍ഡില്‍ ഏത് ബില്ലുകള്‍ വന്നാലും പ്രതിപക്ഷ സ്വരത്തിലാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ സംസാരിക്കുന്ന­ത്. നേര­ത്തെ മു­സ്ലിം ലീ­ഗി­ന് ഭൂ­രി­പ­ക്ഷ­മു­ണ്ടാ­യിട്ടും പ്ര­സിഡന്റ് പദ­വി കോണ്‍­ഗ്ര­സി­ന് നല്‍­കു­ക­യും സു­ഗ­മമാ­യ ഭ­ര­ണ­ം ന­ട­ത്താന് മുന്ന­ണി സം­വി­ധാ­നമ­നു­സ­രി­ച്ച് ലീ­ഗ് അം­ഗങ്ങള്‍ നി­ല­കൊ­ള്ളു­കയും ചെ­യ്­തി­രു­ന്ന കാര്യം യൂ­ത്ത് കോണ്‍­ഗ്രസ് ഓര്‍­ക്കുന്ന­ത് നല്ല­താ­യി­രി­ക്കും.

കവലകളിലെ പ്രസംഗങ്ങളെപ്പറ്റി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിന് പകരം സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ യൂത്ത് ലീഗിനൊപ്പം കൈകോര്‍ക്കാന്‍ യൂ­ത്ത് കോണ്‍­ഗ്രസ് തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെ­ട്ടു.

പ്രസിഡന്റ് അന്‍വര്‍ കോളിയടുക്കം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര സ്വാഗതം പറഞ്ഞു. ടി.ഡി. കബീര്‍, സി.എല്‍. റഷീദ് ഹാജി, അബൂബക്കര്‍ കണ്ടത്തില്‍, ഖാദര്‍ കണ്ണമ്പള്ളി, മുഹമ്മദ് കുഞ്ഞി പെരുമ്പള, അഫ്‌സല്‍ മേല്‍പറമ്പ്, നിസാര്‍ ഫാത്തിമ, അഷ്‌റഫ് മൂടംബയല്‍, അബൂബക്കര്‍ കടാങ്കോട്, അബ്­ദുര്‍ റഹിമാന്‍ ദേളി, ലത്തീഫ് ടി.ഡി എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.


Keywords: Kasaragod, Melparamba, Muslim League, Youth  Congress, Anvar Koliyadukkam, CPM, Muslim Youth League, Kerala, Malayalam News, Kerala News, Cherkalam Abdulla, Presiednt, Secretary.
6:32 pm | 0 comments

ശ­ക്തി തെളി­യി­ച്ച് യൂ­ത്ത് ലീ­ഗ് റാലിയും പൊതുസമ്മേള­നവും

Muslim Youth League, Conference, Chattanchal, Kasaragod
ചട്ടഞ്ചാല്‍: ''നന്മയുടെ പാതയില്‍ യുവതയുടെ മുന്നേറ്റം'' എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് യുവജന റാലിയും വൈറ്റ് ഗാര്‍ഡ് മാര്‍ച്ചും പൊതുസമ്മേള­ന­വും ചട്ടഞ്ചാല്‍ കല്ലട്ര അബ്ബാസ് ഹാജി നഗറില്‍ നടന്നു. സ്വാഗത സംഘം ചെയര്‍മാന്‍ ഹാജി അബ്ദുല്ല ഹുസൈന്‍ പതാക ഉ­യര്‍­ത്തി. വൈറ്റ് ഗാര്‍ഡ് മാര്‍­ച്ചിലും യുവജന റാ­ലിയിലും നൂറുക­ണ­ക്കി­ന് യൂ­ത്ത് ലീ­ഗ് പ്ര­വര്‍­ത്ത­കര്‍ അ­ണി­നി­രന്നു. പൊ­തു സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെ­യ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അന്‍വര്‍ കോളിയടുക്കം അദ്ധ്യക്ഷത വ­ഹി­ച്ചു.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. അഹമ്മദലി പഴയ കാല ലീഗ് നേതാക്കളെ ആ­ദ­രിച്ചു. സംസ്ഥാന യൂത്ത് ലീഗ് പ്രവര്‍ത്തക സമതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സി.എല്‍. റഷീദ് ഹാജി­ക്ക് ചെര്‍ക്ക­ളം അ­ബ­ദുല്ല ഉപഹാരം നല്‍കി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ വെള്ളിക്കോത്ത്, നൗഫല്‍ ന­ന്തി തു­ടങ്ങിയവര്‍ പ്ര­സം­ഗിച്ചു.
Muslim Youth League, Conference, Chattanchal, Kasaragod

എന്‍.എ. നെല്ലി­ക്കുന്ന് എം.എല്‍.എ, കല്ലട്ര മാഹിന്‍ ഹാ­ജി, കട്ടക്കാല്‍ ഷാഫി ഹാജി, ജലീല്‍ കോയ, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മൊയ്തീന്‍ കൊല്ലമ്പാ­ടി, കല്ലട്ര അബ്ദുല്‍ ഖാ­ദര്‍, ടി.ഡി. കബീര്‍, അഷ്‌റഫ് എടനീര്‍, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, മുഹമ്മദ് കുഞ്ഞി ചെമ്മനാട്, എം.എച്ച്. മുഹമ്മദ് കുഞ്ഞി, റസാഖ് കല്ലട്ര, അബ്ദുല്‍ ഖാദര്‍ കളനാട്, ഹാരിസ് തൊട്ടി, ഹുസൈനാര്‍ തെക്കില്‍, അബ്ബാസ് കൊളച്ചെപ്പ്, ശംസുദ്ദീന്‍ ചെമ്പിരിക്ക, എം.എ. മുഹമ്മദ് കുഞ്ഞി, മുനീര്‍ ബന്താട്, ഇഖ്ബാല്‍ കല്ലട്ര, അഷ്‌റഫ് പി.ബി, മുഹമ്മദ് കുഞ്ഞി പെരുമ്പള, അബൂബക്കര്‍ കണ്ട­ത്തില്‍, ആബി­ദ് ആ­റ­ങ്ങാടി, മുംതസിര്‍ തങ്ങള്‍, മ­നാ­ഫ്. സി.എ, ശംസുദ്ദീന്‍ തെക്കില്‍, ഖാദര്‍ കണ്ണമ്പള്ളി, അബ്ബാസ് ബന്താട്, നാസര്‍ കോളിയടുക്കം, നിസാര്‍ ഫാത്തിമ, ദാവൂദ് ചെമ്പി­രി­ക്ക അ­ഫ്‌­സല്‍ മേ­ല്‍­പ­റമ്പ്, അ­ഷ്‌റ­ഫ് മൂ­ടം­ബയല്‍, അ­ബൂ­ബ­ക്കര്‍ ക­ടാ­­ങ്കോട്, അ­ബ്ദുര്‍ റ­ഹ്മാന്‍ ദേളി, ല­ത്തീ­ഫ് ടി.ഡി. അ­ബൂ മാ­ഹി­നാ­ബാദ്, മു­ഹമ്മ­ദ് കോ­ളി­യ­ടു­ക്കം തു­ടങ്ങിയവര്‍ സം­ബ­ന്ധിച്ചു. ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര സ്വാഗതം പറ­ഞ്ഞു.

Keywords: Kasaragod, Muslim Youth League, MYL, Cherkalam Abdulla, Chattanchal, Kerala, Malayalam News, Keralam News, Rally, Meet, C.T Ahamed Ali, Anvar Koliyadukkam.
3:15 pm | 0 comments

യൂ­ത്ത് ലീ­ഗ് സ­മ്മേ­ള­ന സ്വാ­ഗ­ത­സംഘം ഓ­ഫീ­സ് ഉ­ദ്­ഘാട­നം

Written By kvarthakgd1 on 3 Nov 2012 | 7:01 pm

Chemnad Panchayath Muslim Youth League Office, Kasaragod, Kerala, News
ചെ­മ­നാ­ട് പ­ഞ്ചായ­ത്ത് മുസ്ലിം യൂ­ത്ത് ലീ­ഗ് സ­മ്മേ­ള­ന സ്വാ­ഗ­ത­സംഘം ഓ­ഫീ­സ് ഖ­ത്തര്‍ ഇ­ബ്രാഹിം ഹാ­ജി ക­ള­നാ­ട് ഉ­ദ്­ഘാട­നം ചെ­യ്യുന്നു. മുസ്ലിം ലീ­ഗ് ജില്ലാ വൈ­സ് പ്ര­സിഡന്റ് കല്ല­ട്ര മാ­ഹിന്‍ ഹാജി, ചെ­മ­നാ­ട് ഗ്രാ­മ പ­ഞ്ചായ­ത്ത് പ്ര­സിഡന്റ് കല്ലട്ര അ­ബ്ദുല്‍ ഖാദര്‍, ബ്ലോ­ക് പ­ഞ്ചായ­ത്ത് അം­ഗം ഇ­ഖ്­ബാല്‍, യൂ­ത്ത് ലീ­ഗ് പ­ഞ്ചായ­ത്ത് പ്ര­സിഡന്റ് അ­ന്‍­വര്‍ കോ­ളി­യ­ടുക്കം, സെ­ക്രട്ട­റി റൗ­ഫ് ബാ­വിക്ക­ര, മണ്ഡ­ലം പ്ര­സിഡന്റ് ടി.ടി ക­ബീര്‍ തെ­ക്കില്‍, പ­ഞ്ചാ­യ­ത്ത് മുസ്ലിം ലീ­ഗ് ജ­ന. സെ­ക്രട്ടറി അ­ബ്ദുല്ല കു­ഞ്ഞി കീ­ഴൂര്‍ തു­ട­ങ്ങി­യ­വര്‍ സ­മീപം.

Keywords: Chemnad Panchayath Muslim Youth League, Office, Kasaragod, Kerala, News, MYL, Qatar Ibrahim Haji, Kallatra Mahin Haji.
7:01 pm | 0 comments

പോ­ലീ­സി­ന്റെ നീ­തി­നി­ഷേധം; യൂ­ത്ത് ലീ­ഗ് നി­വേദ­നം നല്‍­കി

Written By irf Kvartha on 15 Oct 2012 | 5:31 pm

 ബേ­ക്കല്‍ പോ­ലീ­സി­ന്റെ നീ­തി നി­ഷേ­ധ­ത്തി­നെ­തി­രെ ഉ­ദു­മ മണ്ഡ­ലം മു­സ്ലിം യൂ­ത്ത് ലീ­ഗ് പ്ര­സിഡന്റ് 
ടി.ഡി ക­ബീര്‍ വ്യ­വസാ­യ ഐ.ടി മന്ത്രി പി.കെ.കു­ഞ്ഞാ­ലി­ക്കു­ട്ടി­ക്ക് നി­വേദ­നം നല്‍­കുന്നു.
കാസര്‍­കോട്: ബേ­ക്കല്‍ പോ­ലീ­സ് വി­വി­ധ സം­ഭ­വ­ങ്ങ­ളില്‍ നീ­തി­നി­ഷേ­ധി­ക്കു­ന്ന­താ­യി മു­സ്ലിം യൂ­ത്ത് ലീ­ഗ് ഉദു­മ മണ്ഡ­ലം പ്ര­സിഡന്റ് ടി.ഡി ക­ബീര്‍ തെ­ക്കില്‍, ജ­ന­റല്‍ സെ­ക്ര­ട്‌­റി എം.എച്ച്.  മു­ഹമ്മദ് കു­ഞ്ഞി മാ­ങ്ങാ­ട് എ­ന്നി­വര്‍ ആ­ഭ്യ­ന്ത­ര മ­ന്ത്രിക്കും വ്യ­വസാ­യ മ­ന്ത്രിക്കും നല്‍കി­യ നി­വേ­ദ­ന­ത്തില്‍ ആ­രോ­പിച്ചു.

ഏ­തു സര്‍­ക്കാ­റി­ന്റെ ഭ­ര­ണ­ കാ­ല­ത്താ­യാലും ഏ­റെ പീ­ഡ­ന­ങ്ങല്‍ സ­ഹി­ക്കേ­ണ്ട­ി­വ­രു­ന്ന­വ­രാ­ണ് കാസര്‍­കോ­ട് ജില്ല­യി­ലെ ഉദു­മ നി­യോ­ജ­ക മ­ണ്ഡ­ല­ത്തി­ലെ യി.ഡി.എ­ഫി­ന്റെ പ്ര­ത്യ­കി­ച്ച് മുസ്ലിം ലീ­ഗി­ന്റെ പ്ര­വര്‍­ത്ത­കന്‍­മാര്‍. ഇ­തില്‍ ഉദു­മ പ­ഞ്ചാ­യ­ത്തി­ലെ വിവി­ധ മേ­ഖ­ല­ക­ളില്‍ ക­ഴി­ഞ്ഞ നി­രവ­ധി വര്‍­ഷ­ങ്ങ­ളാ­യി മുസ്ലിം ലീ­ഗ് പ്ര­വര്‍­ത്ത­കര്‍ സി.പി.എ­മ്മി­ന്റെ ക്രൂ­ര­ത­ക്ക് ഇ­ര­യാ­യി വ­രി­ക­യാ­ണ്. നി­രവ­ധി സം­ഭ­വ­ങ്ങ­ളി­ലാ­യി എ­ണ്ണി­യാ­ലൊ­ടു­ങ്ങാ­ത­ത്രയും പ്ര­വര്‍­ത്ത­ക­രാ­ണ് മര്‍­ദ്ദ­ന­ങ്ങള്‍­ക്ക് ഇ­ര­യാ­കേ­ണ്ടി­വ­ന്നത്. അ­നവ­ധി വീ­ടും, വാ­ഹ­ന­ങ്ങ­ളും, വ്യാപാ­ര സ്ഥാ­പ­ന­ങ്ങ­ളും, കൃ­ഷി­യി­ട­വും, ആ­രാ­ധ­നാ­ല­യവും ത­കര്‍­ക്ക­പ്പെ­ടു­കയോ അ­ഗ്നി­ക്കി­ര­യാ­ക്കുക­കയോ ചെ­യ്­തു. സ്­ത്രീകള്‍ പോലൂം അ­ക്ര­മ­ത്തി­ന്നി­ര­യാ­യി.

പ്ര­സ്തു­ത പ്ര­ദേ­ശം ഉള്‍­കൊ­ള്ളുന്ന­ത് ബേ­ക്കല്‍ പോ­ലീ­സ് സ്‌­റ്റേ­ഷന്‍ പ­രി­ധി­യി­ലാണ്. എ­ന്നാല്‍ എ­ക്കാ­ലവും സി.പി.എം നേ­താ­ക്ക­ളു­ടെ ആ­ജ്ഞ­കള്‍ ന­ട­പ്പി­ലാ­ക്കു­ന്ന ഒ­രു കൂ­ട്ടം പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥ­രു­ടെ ചെ­യ്­തി­കല്‍­ക്ക് കീ­ഴില്‍ ഇ­തൊ­രു സി.പി.എം ഓ­ഫീസു­പോ­ലെ­യാ­യി മാ­റി­യി­ട്ടുണ്ട്. യു.ഡി.എ­ഫി­ന്റെ പ്ര­വര്‍­ത്ത­കര്‍ നി­ര­ന്ത­രവും വ്യാ­പ­ക­വു­മാ­യി ഏ­ക­പ­ക്ഷീ­യ അ­ക്ര­മ­ങ്ങള്‍­ക്ക് വി­ധേ­യ­രായി. വ്യ­ക്ത­മാ­യി ചൂ­ണ്ടി­ക്കാ­ണി­ച്ചാല്‍ പോലൂം പി­ടി­കൂടാണോ ന­ടപ­ടി സ്വീ­ക­രിക്കാനോ ത­യ്യാ­റാ­കാത്ത പോ­ലീ­സ് ക്രി­മി­ന­ലു­കള്‍ക്കൊ­പ്പം ച­ങ്ങാ­ത്ത­ക്കാ­രാ­യി ന­ട­ക്കുന്നു. അ­പൂര്‍­വ്വ­മാ­യി മാത്രം സി.പി.എം പ്ര­വര്‍­ത്ത­കര്‍­ക്കെ­തി­രെ ഏ­ടു­ക്കു­ന്ന കേ­സു­കള്‍ പേ­രി­നും, നി­സാ­ര­വ­കു­പ്പു­കള്‍ ചേര്‍­ത്തു­കൊ­ണ്ടു­ള്ള­തു­മാണ്. എ­ന്നാല്‍ സി.പി.എ­മി­ന്റെ സ­മ്മര്‍­ദ്ദ­ത്തിനും ഭീ­ഷ­ണിക്കും വ­ഴ­ങ്ങുന്ന പോ­ലീ­സ് യു.ഡി.എ­ഫ് പ്ര­വര്‍­ത്ത­കര്‍­ക്കു­മേല്‍ ക­ള്ള­ക്കേ­സ് ചുമ­ത്തി പീ­ഡി­പ്പി­ക്കു­ന്ന­തും, ജാ­മ്യ­മില്ലാ വ­കു­പ്പു­കള്‍ ചേര്‍­ക്കു­ന്നതും പ­തി­വാ­യി­ട്ടുണ്ട്.

സി.പി.എം ജ­ന­പ്ര­തി­നി­ധി­കള്‍ സ­ദാ­സ­മ­യവും ക­യ­റി­യി­റ­ങ്ങു­ന്ന ബേക്കല്‍­പോ­ലീസ് സ്‌­റ്റേ­ഷ­നില്‍ യു.ഡി.എ­ഫ് പ്ര­വര്‍­ത്ത­കര്‍­ക്ക് നീ­തി അ­ന്യ­മായി. ഇത്. സി.പി.എം പ്ര­വര്‍­ത്ത­കരാ­യ ക്രി­മി­നലു­കള്‍­ക്ക് താ­ന്തോ­ണി­ത്തവും അ­ക്ര­മവും ന­ട­ത്താ­ന്‍ ഏ­റെ പ്ര­ചോ­ദ­ന­മായി. സി.പി.എം നേ­താ­ക്ക­ളു­ടെയും ഒ­രു വീ­ഭാ­ഗം പോ­ലീ­സു­കാ­രു­ടെയും ഒ­ത്താ­ശ­യില്‍ മ­ണല്‍-ചാരാ­യ ഭൂ­മാ­ഫി­യ­കള്‍ ത­ഴ­ച്ചു­വ­ല­രാന്‍ തു­ട­ങ്ങി.

പ­ട്ടാ­പകല്‍­പോലൂം സി.പി.എം അ­തി­ക്ര­മം ഭയ­ന്ന് യു.ഡി.എ­ഫ് അ­നു­ഭാ­വി­കല്‍­ക്ക് വ­ഴി­ന­ട­ക്കാന്‍ പ­റ്റാ­തെ­യായി. നീ­തി തേ­ടി പോ­ലീ­സ് സ്‌­റ്റേ­ഷ­നില്‍ ചെ­ന്നാല്‍ വാ­ദി­യെ പ്ര­തി­യാ­ക്കുന്ന പോ­ലീ­സ് വി­രു­തി­നാല്‍ സി.പി.എം അ­തി­ക്ര­മം സ­ഹി­ക്കാന്‍ മ­ാത്രം വി­ധി­ക്ക­പ്പെ­ട്ട­വ­രാ­യി യു.ഡി.എ­ഫ് പ്ര­വര്‍­ത്തകര്‍. പ്ര­വര്‍­ത്ത­കര്‍ക്കു വേ­ണ്ടി പോ­ലീ­സ് സ്‌­റ്റേ­ഷ­നി­ലെ­ത്തു­ന്ന മുസ്ലിം ലീ­ഗ്-കോണ്‍­ഗ്ര­സ് നേ­താക്ക­ളെ പ­റ­യാന്‍­കൊ­ള്ളാ­ത്ത അ­സ­ഭ്യ­വാ­ക്കു­ക­ളാ­ണ് സ്വീ­ക­രി­ക്ക­പ്പെ­ടു­ന്നത്. നേ­താ­ക്കളാ­യ പൊ­തുപ്ര­വര്‍­ത്തക­രെ ക­യ്യേ­റ്റം ചെ­യ്യാന്‍വ­രെ മ­ടി­യില്ലാ­ത്ത­വ­രാ­യി ബേ­ക്ക­ല്‍ സ്റ്റേ­ഷ­നി­ലെ ചി­ല­പോ­ലീ­സു­കാര്‍. ശ­ശി­ധരന്‍, ഗോ­വിന്ദന്‍, കു­മാ­രന്‍, രാ­ഘ­വന്‍ എന്നീ­പോ­ലീ­സ­ു­കാ­രാ­ണ് യു.ഡി.എ­ഫ് പ്രര്‍­ത്തക­രെ മര്‍­ദ്ദി­ച്ചും ക­ള്ള­കേ­സില്‍ കു­ടു­ക്കുയു­ം പീ­ഡി­പ്പി­ക്കു­ന്നത്. കാ­ഞ്ഞ­ങ്ങാ­ട് സി.ഐ വേണു­ഗോ­പാ­ലി­ന്റെ അ­ക­മ­ഴി­ഞ്ഞ പ്രോല്‍­സാ­ഹ­നവും ഈ പോ­ലീ­സു­കാര്‍­ക്ക് ഏ­റെ ക­രുത്തായി. നീ­തി തേ­ടു­ന്ന പ്ര­വ­ത്ത­കര്‍­ക്ക് മു­മ്പില്‍ യി.ഡി.എ­ഫ് സംഘടന നേ­താ­ക്കള്‍ നി­സ്സ­ഹാ­­യാ­ര­ാകേ­ണ്ടു­ന്ന അ­വ­സ്ഥ­യു­ണ്ടായി. പോ­ലീ­സി­ന്റെ ഇ­ര­ട്ട നീ­തിയും സി.പി.എ­മ്മി­ന്റെ ഏ­ക­പക്ഷീ­യ അ­ക്ര­മ­ത്തിനും സ­ഹി­ക്കാ­നാ­വാ­തെ നി­ല­നില്‍­പ്പി­നു വേ­ണ്ട­യാ­ണ് ഈ നി­വേ­ദനം.

ബേ­ക്കല്‍ പോ­ലീ­സ് സ്‌­റ്റേ­ഷ­നി­ലെ വലി­യൊ­രു വി­ഭാ­ഗം ന­ട­ത്തു­ന്ന നീ­തി­നി­ഷേ­ധ­ത്തിനും അ­തി­ക്ര­മത്തിനും അ­റു­തി­യു­ണ്ടാ­വണം. ഇ­ക്കാ­ലമ­ത്രയും സി.പി.എം ന­ടത്തി­യ തേര്‍­വാ­ഴ്­ചയും അ­തി­ക്ര­മ­ങ്ങളും സം­ബ­ന്ധി­ച്ച് നീ­തി­പൂര്‍­വ്വമാ­യ അ­ന്വേ­ഷ­ണ­ത്തി­ന് ഉ­ന്ന­ത ടീ­മി­നെ നി­യോ­ഗി­ക്കണം. യ­ഥാര്‍­ത്ഥ കു­റ്റ­വാ­ളി­കളാ­യ ക്രി­മി­നുക­ലെ ഒ­രു­വി­ധ­സ­മ്മര്‍­ദ്ധ­ന­ത്തനും വ­ഴ­ങ്ങാ­തെ നി­യ­മത്ത­നു മു­മ്പില്‍ കൊ­ണ്ടു­വ­രണം. ജാ­തി­യും, മ­ത­വും, പാര്‍­ട്ടി­ബ­ന്ധവും കേ­സു­ചാര്‍­ത്താന്‍ മാ­ന­ദ­ണ്ഡ­മാ­കുന്ന­ത് ത­ട­യ­ണം.

ഇ­ങ്ങ­നെ പോ­കു­ന്നു നി­വേ­ദ­ന­ത്തിലെ വ­രികള്‍. അ­തി­നി­ടെ ബേ­ക്കല്‍ പോ­ലീ­സി­ലെ ഇ­ര­ട്ടനീ­തി­­ക്കെ­തി­രെ ചെ­മ­നാ­ട് പ­ഞ്ചായ­ത്ത് മുസ്ലിം ക­മ്മി­റ്റി­യും പ്ര­തി­ഷേ­ധ­വു­മാ­യി രം­ഗ­ത്തു­വ­ന്നി­ട്ടു­ണ്ട്. പോ­ലീ­സ് സ്‌­റ്റേ­ഷ­ന് മു­ന്നില്‍ ധര്‍­ണ്ണ ന­ട­ത്താ­നാ­ണ് ക­ഴി­ഞ്ഞ ദിവ­സം ചേര്‍­ന്ന പ­ഞ്ചാ­യ­ത്ത ക­മ്മി­റ്റി യോ­ഗ­ത്തില്‍ തീ­രു­മാ­ന­മാ­യത്.

Keywords: Kasaragod, Muslim Youth League, T.D Kabeer, Minister, P.K Kunhali Kutty, Muslim League, Congress, CPM, police station, Bekal, Chemnad, Malayalam News, Kerala, Dharna, UDF.
5:31 pm | 0 comments

യൂത്ത് ലീ­ഗ് ജില്ലാ സ­മ്മേ­ള­ന­ എം­ബ്ലം പ്ര­കാശനം

Written By Kvartha Alpha on 14 Oct 2012 | 10:36 am

MYL, P.K.Kunhalikutty, Chalanam, kasaragod, Logo
യൂത്ത് ലീ­ഗ് ജില്ലാ സ­മ്മേ­ള­ന­ത്തി­ന്റെ എം­ബ്ലം വ്യ­വസാ­യ ഐ­ടി വ­കു­പ്പ് മന്ത്രി
പി.കെ. കു­ഞ്ഞാ­ലി­ക്കു­ട്ടി പ്ര­കാശ­നം ചെ­യ്യുന്നു 
 Keywords: MYL, P.K.Kunhalikutty, Chalanam, kasaragod, Logo
10:36 am | 0 comments

നീതി നിഷേധത്തിനെതിരെ യൂത്ത് ലീഗ് സി.ഐ. ഓഫീസ് ധര്‍ണ

Written By Kvarthakgd on 2 Oct 2012 | 1:27 pm

Muslim Youth League, Fake case, Harassment, Protest, Rally, CI office, Kasaragod, Kerala, Malayalama newsകാഞ്ഞങ്ങാട്: മുസ്‌ലിം യൂത്ത്‌ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കി ജാമ്യമില്ല വകുപ്പുകള്‍ചേര്‍ത്ത് പീഡിപ്പിക്കുകയും തീവ്രവാദ സംഘടനകളെയും നേതാക്കളെയും താലോലിക്കുകയും പട്ടാളവേഷ വിവാദത്തില്‍ ഉന്നത ഉദ്യോഗസ്ഥന്മാരെ തെറ്റിദ്ധരിപ്പിച്ച് പ്രവര്‍ത്തകരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്യുകയും പെരുന്നാള്‍ ദിവസം ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന സ്ത്രീകളടക്കമുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും ചാപ്റ്റര്‍ ട്യൂഷന്‍ സെന്ററിലെ പീഡന പ്രതി കുറുപ്പ് അടക്കമുള്ളവരെ സംരക്ഷിക്കുകയും ചെയ്യുന്ന കാഞ്ഞങ്ങാട് സി.ഐ. കെ.വി. വേണുഗോപാലിന്റെ നീതി നിഷേധത്തിനും ഇരട്ടത്താപ്പ് നയത്തിനുമെതിരെ അജാനൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് ഒക്‌ടോബര്‍ അഞ്ചിന് 2.30 ന് സി.ഐ.ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. എം.എല്‍.എ.മാരായ പി.ബി.അബ്ദുര്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, മുസ്‌ലിം ലീഗ്, യൂത്ത്‌ലീഗ് നേതാക്കള്‍ സംബന്ധിക്കും. പി.കെ. അഷ്‌റഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗമാണ് തീരുമാനമെടുത്തത്. നൗഷാദ് കൊത്തിക്കാല്‍, യു.വി. ഇല്ല്യാസ്, പി. ശിഹാബ്, കെ. ഹംസ, യു.വി.ഹനീഫ, ഷൗക്കത്തലി തായല്‍, ഇഖ്ബാല്‍, കുല്‍ബുദ്ദീന്‍ തുട­ങ്ങി­യ­വര്‍ പ്രസംഗിച്ചു.

Keywords: Muslim Youth League, Fake case, Harassment, Protest, Rally, CI office, Kasaragod, Kerala, Malayalama news
1:27 pm | 0 comments

മു­സ്ലിം യൂ­ത്ത്­ ലീ­ഗ് പ­ച്ച­ക്കാ­ട് ശാ­ഖ റി­ലീഫ്‌

Written By kvartha delta on 13 Aug 2012 | 1:05 pm

Youth League Relief, Pachakkad, Kasaragod
യൂ­ത്ത് ലീ­ഗ് ദി­നാ­ച­ര­ണ­ത്തി­ന്റെ ഭാ­ഗ­മാ­യി പ­ച്ച­ക്കാ­ട് ശാ­ഖ മുസ്ലിം യൂ­ത്ത് ലീ­ഗ് സം­ഘ­ടി­പ്പി­ച്ച നിര്‍­ധ­നരാ­യ
വി­ദ്യാര്‍­ത്ഥി­കള്‍­ക്കു­ള്ള പെ­രു­ന്നാള്‍ വ­സ്­ത്ര സ­ഹാ­യ­ത്തി­ന്റെ വിത­ര­ണോ­ദ്­ഘാട­നം ജില്ലാ മുസ്ലിം ലീ­ഗ് ട്ര­ഷ­റര്‍
 എ. അ­ബ്ദുര്‍ റ­ഹ്­മാന്‍ നിര്‍­വ്വ­ഹി­ക്കുന്നു.
Photo: Achu Kasaragod

Keywords: Kasaragod, Pachakkad Youth League, MYL
1:05 pm | 0 comments

ഹര്‍ത്താല്‍::: വിശ്വാസികളോട് സി.പി.എം മാപ്പ് പറണം-യൂത്ത് ലീഗ്

Written By Kvartha Alpha on 5 Aug 2012 | 4:16 pm

Muslim Youth League Chemnad
 മേല്‍പ്പറമ്പ്: കൊലപാതക കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതിലും മനോജ് എന്ന ചെറുപ്പക്കാരന്റെ മരണത്തിലും പ്രതിഷേധിച്ച് രണ്ട് ദിവസം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ച് പൊതുജനങ്ങളെ ഒന്നടങ്കം ബുദ്ധിമുട്ടിച്ച സി.പി.എം നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്ന് മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

വൈദ്യുതി ചാര്‍ജ്ജ് ഉള്‍പ്പെടെയുള്ള ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പ്രതിപക്ഷ ധര്‍മ്മം നിര്‍വ്വഹിക്കേണ്ട ഇടതുപക്ഷം ക്രിമിനല്‍ സംഘത്തിന് ഒത്താശ ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തിന് ദോഷം ചെയ്യും.

വിശുദ്ധ റമളാനില്‍ വിശ്വാസികളെ ദ്രോഹിക്കാന്‍ മാത്രമാണ് ഹര്‍ത്താല്‍ മൂലം സാധിച്ചത്. ഹര്‍ത്താല്‍ ദിവസത്തെ നഷ്ടം കണക്കാക്കി സി.പി.എമ്മില്‍ നിന്നും പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രസിഡന്റ് അന്‍വര്‍ കോളിയടുക്കം, ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര ആവശ്യപ്പെട്ടു.


Keywords: Muslim Youth League, Chemnad, CPM, Kasargod, MYL
4:16 pm | 0 comments

തിരുവഞ്ചൂരിന് അഭിവാദ്യം അര്‍പ്പി­ച്ച് ഉ­ദു­മ­യില്‍ യൂത്ത് ലീഗ് പ്രകട­നം

Written By irf Kvartha on 1 Aug 2012 | 10:15 pm

MYL march in Uduma, Kasaragod
ഉദുമ: ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെ അറസ്റ്റ് ചെയ്ത അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അഭിവാദ്യം അര്‍പ്പിച്ച് ഉദുമയില്‍ നൂറോളം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. രാ­ത്രി എട്ട് മണിയോടെ നാലാംവാതുക്കലില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ സി.പി.എമ്മിനെതിരെ രൂക്ഷമായ മുദ്രവാക്യവുമായി ഉദുമ ടൗണ്‍ ചുറ്റി നാലാംവാതുക്കലില്‍ സമാപിച്ചു.

ജയരാജന്റെ അറസ്റ്റില്‍ അഹഌദം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ ടൗണില്‍ പടക്കം പൊട്ടിക്കുകയും ചെയ്തു. ടി.കെ. മൂസ, സത്താര്‍ മുക്കുന്നോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ പ്രകട­ന­ത്തില്‍ പ്രധാ­ന ഭാ­ര­വാ­ഹി­കളോ നേതാക്കളോ പങ്കെടുത്തിരു­ന്നില്ല.

Keywords: Kasaragod, Uduma, Muslim Youth League, Minister Thiruvanchoor Radhakrishnan, Chief minister Oomman chandy, P. Jayarajan.
10:15 pm | 0 comments

കോളിയടുക്കത്തെ സംഘര്‍ഷം സി.പി.എം വര്‍ഗീയവത്കരിക്കുന്നു: യൂത്ത് ലീഗ്

Written By irf Kvartha on 9 Jul 2012 | 6:17 pm

മേല്‍പറമ്പ്: കഴിഞ്ഞ ദിവസം കോളിയടുക്കയില്‍ നടന്ന സംഘര്‍ഷത്തെ വര്‍ഗീയവത്കരിച്ച് രാഷ്ട്രീയ മുതലെടുപ്പിന് സി.പിഎം. ശ്രമിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു.

വര്‍ഷങ്ങളായി കോളിയടുക്കയില്‍ നടത്തുന്ന അനധികൃത മദ്യവില്‍പനയെ നാട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് മദ്യവില്‍പനക്കാരും നാട്ടുകാരും വാക്കേറ്റം നടന്നിരുന്നു. മദ്യവില്‍പനക്കാരുടെ പക്ഷത്ത് ചേര്‍ന്ന് സി.പി.എം. പ്രവര്‍ത്തകര്‍ അനധികൃത മദ്യവില്‍പനയെ ചോദ്യം ചെയ്ത യുവാക്കളെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയും സംഭവത്തിന് സമുദായിക നിറം നല്‍കി വര്‍ഗീയ കലാപത്തിന് ശ്രമിക്കുകയാണ് ചെയ്യുന്നത്.
ടി.വി. ഷുക്കൂര്‍ വധത്തിന് ശേഷം പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട സി.പി.എം. പ്രദേശിക പ്രശ്‌നങ്ങളെ വര്‍ഗീയ വത്ക്കരിക്കുന്നതിന്റെ ഉദാഹരണമാണ് കാസര്‍കോട് ഗവ. കോളജ്, കോളിയടുക്ക തുടങ്ങിയ സംഭവങ്ങളെന്ന് പ്രസിഡന്റ് അന്‍വര്‍ കോളിയടുക്കവും സെക്രട്ടറി റൗഫ് ബാവിക്കരയും ആരോപിച്ചു.

Keywords: Kasaragod, Melparamba, Muslim Youth League, CPM, MYL.
6:17 pm | 0 comments

മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ സമ്മേളനം ഡിസംബറില്‍

Written By irf Kvartha on 19 Jun 2012 | 4:53 pm

MYL flag
 കാസര്‍കോട്: നന്മയുടെ പാതയില്‍ യുവതയുടെ മുന്നേറ്റം എന്ന പ്രമേയത്തില്‍ ഡിസംബര്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ കാസര്‍കോട് ജില്ലാ സമ്മേളനം നടത്താന്‍ മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്‌റഫ് സ്വാഗതം പറഞ്ഞു.

സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം, വികസന സെമിനാര്‍, പ്രവാസി സംഗമം, തീരദേശ മേഖലാ സമ്മേളനം, മതേതര സെമിനാര്‍, യൂത്ത് ഫാമിലി മീറ്റ്, കലാകായിക രചന മത്സരങ്ങള്‍, മാധ്യമ സെമിനാര്‍, വൈറ്റ് ഗാര്‍ഡ് പരേഡ്, പൊതു സമ്മേളനം നടത്തും.

സന്ദര്‍ശനാര്‍ത്ഥം സൗദി അറേബ്യയിലേക്ക് പോകുന്ന ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എം. അഷ്‌റഫ്, പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ.ആരിഫ്, സെഡ്.എ.കയ്യാര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, കെ.ബി.എം.ഷെരീഫ്, യൂസുഫ് ഉളുവാര്‍, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, എം.പി. ജാഫര്‍, നാസര്‍ ചായിന്റടി,അഷ്‌റഫ് എടനീര്‍, ഹമീദ് ബെദിര, ഇബ്രാഹിം ബേര്‍ക്ക, എ.കെ. ആരിഫ്, ഷാഹുല്‍ ഹമീദ് ബന്തിയോട്, ടി.ഡി.കബീര്‍, എം.എച്ച്. മുഹമ്മദ്കുഞ്ഞി, പി.ഹക്കീം, എന്‍. ശംസുദ്ദീന്‍, എം.ടി.പി. ഷൗക്കത്തലി, ഖാലിദ് പച്ചക്കാട്, പി.ഡി.എ. റഹ്മാന്‍, ഹാരിസ് തൊട്ടി, മുഹമ്മദ് ഷമുക്കൂട്, ഹമീദ് പള്ളങ്കോട്, ബി.എ. റഹ്മാന്‍, സെഡ്.എ. കയ്യാര്‍, ഹനീഫ് ബന്തിയോട്, എം.എ. നജീബ്, റൗഫ് ബായിക്കര, സി.എ.അഹമ്മദ് കബീര്‍,എന്‍.എ. ത്വാഹിര്‍, മുഹമ്മദ്കുഞ്ഞി പെരുമ്പള, ഹസ്സന്‍ കുദുവ, ഇബ്രാഹിം ഹൊന്നക്കട്ട, ശംസുദ്ദീന്‍ കിന്നിംഗാര്‍, ആബിദ് ആറങ്ങാടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Keywords: Kasaragod, MYL, Meet, December.
4:53 pm | 0 comments

കൂളിയങ്കാല്‍ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു

Written By irf Kvartha on 24 May 2012 | 6:40 pm

MYL Flag
കാഞ്ഞങ്ങാട്: കൂളിയങ്കാല്‍ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഭാരവാഹികള്‍: ടി. ഷാക്കിര്‍ (പ്രസി.), സി. മനാസ്, സി. ഫാരിസ് (വൈ.പ്രസി.), ടി. അബ്ദുര്‍ റഹ്മാന്‍ (ജന.സെക്ര.), കെ. റാഫി, കെ.അബ്ദുല്ല (ജോ.സെക്ര.), ടി. ജാബിര്‍ (ട്രഷ.).
കെ. റഹീമിന്റെ അധ്യക്ഷതയില്‍ മുനിസിപ്പല്‍ മുസ്‌ലിം യൂത്ത്‌ലീഗ് ട്രഷറര്‍ ഫൈസല്‍ ചേരക്കാടത്ത് ഉദ്ഘാടനം ചെയ്തു. ടി. ഷാക്കിര്‍, സി. മനാസ്, സി. ഫാരിസ്, ആബിദ് ആറങ്ങാടി, പി.എം.സുഹൈല്‍, ടി.അബ്ദുര്‍ റഹ്മാന്‍ പ്രസംഗിച്ചു.

Keywords: Kasaragod, MYL, Kanhangad, Kulingal.
6:40 pm | 0 comments

മുസ്ലിം യൂത്ത്‌ലീഗ് മണ്ഡലം സമ്മേളനങ്ങള്‍ ആവേശമായി

Written By irf Kvartha on 21 May 2012 | 8:19 pm

MYL Meet inaugurate C.K Subair at Uduma
ജനാധിപത്യ മുന്നോറ്റത്തിന്റെ ആറരപതിറ്റാണണ്ട് എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി നടത്തിയ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ഉദ്ഘാടനം ചെയ്യുന്നു.
മേല്‍പറമ്പ്: ജനാധിപത്യ മുന്നേറ്റത്തിന്റെ ആറര പതിറ്റാണ്ട് എന്ന പ്രമേയത്തില്‍ ഉദുമ മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് നടത്തിയ യുവജന റാലിയും പൊതു സമ്മേളനവും ചരിത്ര സംഭവമായി. ഞായറാഴ്ച വൈകുന്നേരം കളനാട്ടുനിന്നും ആരംഭിച്ച യുവജന റാലിക്ക് ടി.ഡി. കബീര്‍തെക്കില്‍ , എം.എച്ച്. മുഹമ്മദ്കുഞ്ഞി മാങ്ങാട്, ഹാരിസ് തൊട്ടി, കാപ്പില്‍ കെ.ബി.എം. ഷെരീഫ്, അഷ്‌റഫ് എടനീര്‍, എം.എസ്. ഷുക്കൂര്‍, ഹാഷിം മൊഗര്‍, അബൂബക്കര്‍ കണ്ടത്തില്‍, മൊയ്തീന്‍ കുഞ്ഞി ചാപ്പ, കെ.എം.എ.റഹ്മാന്‍, അബ്ബാസ് കൊളച്ചെപ്പ്, മുഹമ്മദ് ഷാ മുക്കൂട്, ഖാദര്‍ കണ്ണമ്പള്ളി, അന്‍വര്‍ കോളിയടുക്കം നേതൃത്വം നല്‍കി. റാലി മേല്‍പറമ്പ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി നഗറില്‍ സമാപിച്ചു.

ഉദുമ മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ സമ്മേളനത്തിന്റെ മുന്നോടിയായി
സ്വാഗത സംഘം ചെയര്‍മാന്‍ ഹാജി അബ്ദുള്ള ഹുസൈന്‍ കടവത്ത് പതാക
ഉയര്‍ത്തുന്നു.
നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ഓഫീസ് മേല്‍പറമ്പില്‍ ചന്ദ്രിക ഡയറക്ടര്‍ ഡോ.പി.എ. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. കല്ലട്ര അബ്ബാസ് ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി, ഹമീദ് കളനാട് എന്നിവരുടെ ഖബര്‍ സിയാറത്തിന് ശേഷം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്‍ പതാക ഉയര്‍ത്തി. പൊതു സമ്മേളനം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി.ഡി. കബീര്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ സ്വീകരണം ഏര്‍പ്പെടുത്തിയ മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികള്‍, ചന്ദ്രിക ഡയറക്ടര്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി, ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ മികച്ച വിജയം നേടിയ അഹമ്മദ് നഷാത്ത് എന്നിവര്‍ക്കുള്ള ഉപഹാരം അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി എം.എല്‍.എ. സമ്മാനിച്ചു. നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് സൗജന്യമായി അനുവദിച്ച അഞ്ച് സെന്റ് വീതം സ്ഥലത്തിന്റെ രേഖ കോഴിത്തിടില്‍ അബ്ദുല്ലക്കുഞ്ഞി കൈമാറി. 

പാവപ്പെട്ട രോഗികള്‍ക്ക് യൂത്ത്‌ലീഗ് അനുവദിച്ച ചികിത്സാ സഹായം ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് വിതരണം ചെയ്തു. സമ്മേളന പ്രമേയം വിശദീകരിച്ച് യു.എ.ഇ. മണ്ഡലം കെ.എം.സി.സി. പുറത്തിറക്കിയ ലഘുലേഖ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.എസ്. മുഹമ്മദ്കുഞ്ഞിക്ക് നല്‍കി പ്രകാശനം ചെയ്തു. മുസ്‌ലിം ലീഗില്‍ ചേര്‍ന്ന യു.എ.ഇ.യിലെ പ്രമുഖ വ്യവസായ ഹക്കീം കളനാടിന് അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി എം.എല്‍.എ. മെമ്പര്‍ഷിപ്പ് നല്‍കി.
പി.വി. മുഹമ്മദ് അരീക്കോട്, എം.സി. ഖമറുദ്ദീന്‍, സി.ടി. അഹമ്മദലി, ബാബു കൊമ്മേരി, എ.കെ. മുസ്തഫ തിരൂരങ്ങാടി, കല്ലട്ര മാഹിന്‍ ഹാജി, എ.ഹമീദ് ഹാജി, കെ.ഇ.എ. ബക്കര്‍, എ.ജി.സി. ബഷീര്‍,എം. അബ്ദുല്ല മുഗു, ഹനീഫ് ഹാജി പൈവളിഗെ, എം.എസ്. മുഹമ്മദ്കുഞ്ഞി, ഷാഫി ഹാജി കട്ടക്കാല്‍, കെ.അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മൊയ്തീന്‍ കൊല്ലമ്പാടി, കെ.ബി.എം. ഷെരീഫ്, അഷ്‌റഫ് എടനീര്‍, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, മമ്മു ചാല, ബാത്തിഷ പൊവ്വല്‍, റസാഖ് ചാപ്പ, സി.എല്‍. റഷീദ് ഹാജി, മുംതസിര്‍ തങ്ങള്‍, ഹംസ തൊട്ടി, ഖാദര്‍ ഉദുമ, ഖാദര്‍ കുന്നില്‍, കെ.എ.അബ്ദുല്ലഹാജി, റാഫി പള്ളിപ്പുറം, കെ.എസ്. മുഹമ്മദ്കുഞ്ഞി, സാദിഖ് പാക്യാര, കെ.പി അബ്ബാസ്, റഫീഖ് മാങ്ങാട്, അനീസ് മാങ്ങാട്, അബു മാങ്ങാട്, തൊട്ടി സാലിഹ് ഹാജി, പി. റസാഖ് ഹാജി, പി.എ.അബൂബക്കര്‍ ഹാജി, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, റഊഫ് ബായിക്കര, സിദ്ദീഖ് ബോവിക്കാനം, ഹനീഫ് ബോവിക്കാനം, അഷ്‌റഫ് പൊയ്യയില്‍, ഹാരിസ് അങ്കക്കളരി, എം.ബി. ഷാനവാസ്, ബദറുദ്ദീന്‍ തൊട്ടി, ഫൈസല്‍ കുറ്റിക്കോല്‍, അഷ്‌റഫ് മാണിമൂല, എം.എച്ച്. മുഹമ്മദ്കുഞ്ഞി പ്രസംഗിച്ചു.

ഉപ്പള: ജനാധിപത്യ മുന്നേറ്റത്തിന്റെ ആറരപതിറ്റാണ്ട് എന്ന പ്രമേയത്തില്‍ മഞ്ചേശ്വരം മണ്ഡലം യൂത്ത്‌ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനവും യുവജന റാലിയും ഉപ്പളയെ ജനസാഗരമാക്കി. ജനപ്രിയ ജംഗ്ഷനില്‍നിന്നാരംഭിച്ച റാലി നയാബസാര്‍, കൈക്കമ്പ, ഹനഫി ബസാര്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഉപ്പള എം.സി. അബ്ദുല്‍ ഖാദര്‍ ഹാജി നഗറില്‍ സമാപിച്ചു. കലാ രൂപങ്ങളും ബാന്റ് വാദ്യവും റാലിക്ക് നിറപ്പകിട്ടേകി. യുവജന റാലിക്ക് എ.കെ.എം.അഷ്‌റഫ്, യൂസുഫ് ഉളുവാര്‍, എ.കെ. ആരിഫ്, ഷാഹുല്‍ ഹമീദ് ബന്തിയോട്, സെഡ്.എ. കയ്യാര്‍, ഉമ്മര്‍ അപ്പോളോ, അബ്ദുല്ല ഹൊസങ്കടി, റസാഖ് കോടി, ടി.എം.ശുഐബ്, റസാഖ് കെദമ്പാടി, അഷ്‌റഫ് മര്‍ത്യ, മുഹമ്മദ്കുഞ്ഞി ആരിക്കാടി,ഇബ്രാഹിം ഹൊന്നക്കട്ട, അസീസ് കളത്തൂര്‍, പി.വൈ. ആസിഫ്, മുഹമ്മദ്കുഞ്ഞിഉളുവാര്‍ നേതൃത്വം നല്‍കി. 

പൊതു സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. എ.കെ.ആരിഫ് സ്വാഗതം പറഞ്ഞു. എം.എല്‍.എ.മാരായ അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി, പി.ബി. അബ്ദുല്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ എം.സി. ഖമറുദ്ദീന്‍, സി.ടി.അഹമ്മദലി, പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എ.ഹമീദ്ഹാജി, എം.അബ്ദുല്ല മുഗു, ഹനീഫ് ഹാജി പൈവളിഗെ, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്‌റഫ്, എന്‍.എ. ഖാലിദ്, എസ്.എ.എം. ബഷീര്‍, അബ്ബാസ് ഓണന്ത, അസീസ് മരിക്കെ, പി.ബി. അബൂബക്കര്‍, അബൂബക്കര്‍ പെര്‍ദന, യൂസുഫ് ഉളുവാര്‍, ഫൈസല്‍ തങ്ങള്‍ പൊന്നാനി, ടി.എ. മൂസ, യു.എച്ച്. അബ്ദുല്‍ റഹ്മാന്‍, കെ.കെ. അബ്ദുല്ലക്കുഞ്ഞി, മമ്മു ചാല, ഷാഹുല്‍ ഹമീദ് ബന്തിയോട്, സെഡ്.എ. കയ്യാര്‍, ഉമ്മര്‍ അപ്പോളോ, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, അബ്ദുല്ല ഹൊസങ്കടി, ടി.എം.ശുഐബ്, റസാഖ് കോടി, റസാഖ് കെദമ്പാടി, അഷ്‌റഫ് മര്‍ത്യ, മുഹമ്മദ്കുഞ്ഞി ആരിക്കാടി, ഇബ്രാഹിം ഹൊന്നക്കട്ട, കീയൂര്‍ ഇസ്മയില്‍, അഷ്‌റഫ് കര്‍ള, അസീസ് കളത്തൂര്‍, പി.വൈ. ആസിഫ്, മുഹമ്മദ്കുഞ്ഞി ഉളുവാര്‍, എം.എ.ഇബ്രാഹിം മൊഗര്‍, സയ്യിദ് ഹാദി തങ്ങള്‍, എ.കെ.ശരീഫ് പ്രസംഗിച്ചു.

Keywords: Kasaragod, Uduma, Manjeshwaram, MYL, Muslim Youth League.
8:19 pm | 0 comments

യൂത്ത്‌ലീഗ് സമ്മേളനം: വിളംബര ജാഥ നടത്തി

MYL march at Nileshwaram

നീലേശ്വരം: ജനാധിപത്യ മുന്നേറ്റത്തിന്റെ ആറര പതിറ്റാണ്ട് എന്ന പ്രമേയത്തില്‍ യൂത്ത്‌ലീഗ് നടത്തുന്ന സമ്മേളന പ്രചാരണാര്‍ത്ഥം വിളംബര ജാഥ നടത്തി. കോട്ടപ്പുറം റോഡ് പരിസരത്ത് ജാഥാ ലീഡര്‍ പി.കെ. അബ്ദുവിന് പതാക കൈമാറി പുഴക്കര റഹീം ഉദ്ഘാടനം ചെയ്തു.

ടി.ഫൈസല്‍, റഫീഖ് കോട്ടപ്പുറം, എന്‍.പി. മുഹമ്മദ്, ഇ.എം.കുട്ടിഹാജി, ഇ. കുഞ്ഞബ്ദുല്ല, ഇബ്രാഹിം പറമ്പത്ത്, കെ.അഫ്‌സല്‍, സാബിര്‍, ഇ.കെ. മുസ്തഫ, പി.എം.എച്ച്. ഉബൈദ് പ്രസംഗിച്ചു. ഉച്ചക്ക് കോട്ടപ്പുറം ബാഫഖി സൗധത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ഇ.കെ. സാദിഖ് അധ്യക്ഷത വഹിക്കും. നൗഫല്‍ നന്തി മുഖ്യപ്രഭാഷണം നടത്തും. നാല് മണിക്ക് സമാപന സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.ഉദ്ഘാടനം ചെയ്യും. പി.കെ.അബ്ദുല്ല അധ്യക്ഷത വഹിക്കും. അഡ്വ. റഹ്മത്തുള്ള, സഹീര്‍ നല്ലളം മുഖ്യപ്രഭാഷണം നടത്തും.

Keywords: Kasaragod, MYL, Muslim Youth League, Nileshwaram.
3:35 pm | 0 comments

യൂത്ത് ലീഗ് റാലിയില്‍ പുറത്താക്കിയ കൗണ്‍സിലര്‍മാരും പങ്കെടുത്തു

Written By irf Kvartha on 1 May 2012 | 4:29 pm

MYL march Kasaragod

കാസര്‍കോട്: യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റാലിയിലും പൊതു സമ്മേളനത്തിലും സംസ്ഥാന നേതൃത്വം പുറത്താക്കിയ രണ്ട് നഗരസഭ കൗണ്‍സിലര്‍മാര്‍ പങ്കെടുത്തത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി.

മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ട സംഭവത്തിന്റെ പേരില്‍ സംസ്ഥാന നേതൃത്വം പുറത്താക്കിയ മുന്‍ യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ ഹമീദ് ബദിര, നഗരസഭ കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി തയലങ്ങാടി എന്നിവരാണ് സജീവമായി പ്രകടനത്തില്‍ പങ്കെടുത്തത്. ഇവരെ സംസ്ഥാന നേതൃത്വം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും പാര്‍ട്ടിയുടെ മിക്കവാറും പരിപാടിയില്‍ ഇരുവരും സംബന്ധിക്കുന്നുണ്ട്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളെല്ലാം കെട്ടടങ്ങിയെന്നും അത് കൊണ്ട് തന്നെ പുറത്താക്കിയവര്‍ റാലിയില്‍ സംബന്ധിച്ചത് വലിയ കാര്യമല്ലെന്നുമാണ് നേതാക്കള്‍ ഇതേകുറിച്ച് പ്രതികരിച്ചത്. സംസ്ഥാന നേതൃത്വം പുറത്താക്കിയെങ്കിലും തായലങ്ങാടിയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിലും മറ്റും ഇവര്‍ പങ്കെടുത്ത കാര്യവും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ആറു പേര്‍ക്കെതിരെയാണ് സംസ്ഥാന നേതൃത്വം അച്ചടക്കനടപടിയെടുത്തത്.
Muslim Youth League march Kasaragod

Kasaragod Muslim Youth League march

Muslim Youth League Kasaragod march

Keywords: Kasaragod, Muslim Youth League, MYL, March.

4:29 pm | 0 comments

MYL സൗഹാര്‍ദ്ദ സന്ദേശ പദയാത്ര

Written By irf Kvartha on 20 Apr 2012 | 6:51 pm

MYL March at Madhur

മധൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മാനവ സൗഹാര്‍ദ്ദ സന്ദേശ പദയാത്ര.

Photo: Achu Kasaragod

Keywords: Kasaragod, MYL, Madhur.
6:51 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories