Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label MSF. Show all posts
Showing posts with label MSF. Show all posts

എം.എസ്എഫ്. ജില്ലാ മാറ്റ് കലോത്സവം: കാസര്‍കോട് മണ്ഡലം ജേതാക്കള്‍

Written By irf Kvartha on 21 May 2013 | 8:18 pm

കാസര്‍കോട്: എം.എസ്.എഫ്. ജില്ലാ കമ്മിറ്റി ചെര്‍ക്കള ടി. ഉബൈദ് നഗറില്‍ സംഘടിപ്പിച്ച ജില്ലാ മാറ്റ് കലോത്സവത്തില്‍ 1070 പോയിന്റ് നേടി കാസര്‍കോട് മണ്ഡലം ജേതാക്കളായി. 692 പോയിന്റ് നേടി ഉദുമ മണ്ഡലം രണ്ടാം സ്ഥാനവും 544 പോയിന്റോടെ മഞ്ചേശ്വരം മണ്ഡലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

MSF MAT champions, Kasaragod

യു.പി. വിഭാഗത്തില്‍ ഉദുമയും എച്ച്.എസ്, കോളജ് വിഭാഗത്തില്‍ കാസര്‍കോടും ജേതാക്കളായി. യു.പിവിഭാഗത്തില്‍ ഷാക്കിര്‍ അഹമ്മദ് ബിലാല്‍ ഉദുമയും എച്ച്.എസ്. വിഭാഗത്തില്‍ അബ്ദുല്‍ റഹ്മാന്‍ അഷ്ഫാഖ് കാസര്‍കോടും കോളജ് വിഭാഗത്തില്‍ അഷ്‌റഫ് കാസര്‍കോടും കലാപ്രതിഭയായി. സമാപന സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. സി.പി. ജോണ്‍, താജുദ്ദീന്‍ വടകര മുഖ്യാതിഥികളായിരുന്നു. യൂത്ത്‌ലീഗ് ദേശീയ കണ്‍വീനര്‍ പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Kerala, Kasaragod, MSF, MAT, District, Kerala News, International News, National News
യൂത്ത്‌ലീഗ് ദേശീയ കണ്‍വീനര്‍ പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തുന്നു
മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ട് പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, ദുബൈ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, ബഷീര്‍ വെള്ളിക്കോത്ത്, എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ഫസല്‍ വയനാട്, സി.കെ. മുഹമ്മദലി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മൊയ്തീന്‍ കൊല്ലമ്പാടി, ശംസുദ്ദീന്‍ കിന്നിംഗാര്‍, ആബിദ് ആറങ്ങാടി, സഹീര്‍ ആസിഫ്, സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി, ഡോ. മുഹമ്മദ് അസ്‌ലം, ഇ.അബൂബക്കര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, അഡ്വ. സി.എന്‍.ഇബ്രാഹിം, ഗോള്‍ഡന്‍ റഹ്മാന്‍, ബി.കെ.അബ്ദുസമദ്, അഡ്വ. വി.എം. മുനീര്‍, എസ്.എ.എം. ബഷീര്‍, ഹമീദ് ബെദിര, ഇബ്രാഹിം ബേര്‍ക്കള, ഉസാം പള്ളങ്കോട്, മൂസ ബാസിത്ത്, ഹാഷിം ബംബ്രാണി, നൂറുദ്ദീന്‍ ബെളിഞ്ചം, ശംസീര്‍ ചെങ്കള, റഫീഖ് കേളോട്ട്, കബീര്‍ ചെര്‍ക്കള, എം.എ. നജീബ്, ശരീഫ് പൊവ്വല്‍, ഇബ്രാഹിം പള്ളങ്കോട്,അഷ്‌റഫ്കര്‍ള, അഷ്ഫാഖ് തുരുത്തി, മുഹമ്മദ്കുഞ്ഞി ഉളുവാര്‍, ആസിഫ് ഉപ്പള, ഖാദര്‍ ആലൂര്‍, സാദിഖുല്‍ അമീന്‍, ഇര്‍ഷാദ് പടന്ന, നവാസ് നീലേശ്വരം, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, റിസ്‌വാന്‍ പൊവ്വല്‍, അനസ് എതിര്‍ത്തോട്, അഷ്‌റഫ് ബോവിക്കാനം, ഹബീബ് കൊല്ലമ്പാടി, സഹദ് ബാങ്കോട്, നവാസ് കുഞ്ചാര്‍, റഹീസ്, ഹൈദര്‍, ഡി.കെ. ഇബ്രാഹിം, മജീദ് ബെളിഞ്ചം പ്രസംഗിച്ചു.

Keywords; Kerala, Kasaragod, MSF, MAT, District, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
8:18 pm | 0 comments

MSF ഉദുമ മണ്ഡലം മാറ്റ്: ചെമനാട് പഞ്ചായത്ത് ചാമ്പ്യന്‍മാര്‍

Written By irf Kvartha on 9 May 2013 | 6:05 pm


ഉദുമ മണ്ഡലം മാറ്റ് കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ എം.എസ്.എഫ് ചെമനാട് പഞ്ചായത്ത് ടീമിന് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം.എസ് മുഹമ്മദ് കുഞ്ഞി ട്രോഫി നല്‍കുന്നു.

Keywords: Kerala, MSF, Uduma, Kasaragod,  Chemnad, Champion, Winner, MAT, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:05 pm | 0 comments

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മാറ്റ് കലോത്സവം

Written By Kvarthakgd on 6 May 2013 | 8:08 pm

Mogral Puthur Panchayath, MSF, Mattu kalolsavam, Inauguration, N.A.Nellikunnu MLA, Chalanam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

എം.എസ്.എഫ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മാറ്റ് കലോത്സവം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.


Keywords: Mogral Puthur Panchayath, MSF, Mattu kalolsavam, Inauguration, N.A.Nellikunnu MLA, Chalanam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:08 pm | 0 comments

മാറ്റ് കലോത്സവം

Written By Kvarthakgd on 3 May 2013 | 6:00 pm


MSF, Kalolsavam, Inauguration, N.A.Nellikunnu MLA, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
എം.എസ്.എഫ്. കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ മാറ്റ് കലോത്സവം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

Keywords: MSF, Kalolsavam, Inauguration, N.A.Nellikunnu MLA, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:00 pm | 0 comments

'പറവകള്‍ക്കൊരു നീര്‍കുടം'

Written By Kvarthakgd on 25 Apr 2013 | 7:30 pm

എം.എസ്.എഫ്. മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'പറവകള്‍ക്കൊരു നീര്‍കുടം' സമര്‍പണത്തിന്റെ ഉദ്ഘാടനം കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല നിര്‍വഹിക്കുന്നു.

 MSF, Committee, Drinking water, Birds, Project, Inauguration, T.E.Abdulla, Chalanam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: MSF, Committee, Drinking water, Birds, Project, Inauguration, T.E.Abdulla, Chalanam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:30 pm | 0 comments

മുസ്ലിം സര്‍വീസ് സൊസൈറ്റി കണ്‍വെന്‍ഷന്‍ 12ന്

Written By Kvartha Alpha on 10 Apr 2013 | 5:37 pm


Muslim Service Society
കാസര്‍കോട്: മുസ്ലിം സര്‍വീസ് സൊസൈറ്റി കണ്‍വെന്‍ഷന്‍ ഏപ്രില്‍ 12 വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് ഹോട്ടല്‍ സിറ്റി ടവറില്‍ നടക്കും. ആതുര സേവനവും പുതിയ ദൗത്യവും എന്ന വിഷയത്തില്‍ ചര്‍ച സംഘടിപ്പിക്കും.

എന്‍.എ.അബൂബക്കര്‍, എം.പി.ഷാഫി ഹാജി, ഹംസ പാലക്കി, നാസര്‍ കാഞ്ഞങ്ങാട് തുടങ്ങിയവര്‍ പ്രസംഗിക്കും. എം.എസ്.എഫ്.ആനുഭാവികളും പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് പ്രസിഡന്റ് ബി.കെ.ഖാദിറും സെക്രട്ടറി എം.എ.നജീബ് എന്നിവര്‍ അറിയിച്ചു.

Keywords: Kasaragod, Meet, MSS, N.A.Aboobacker, M.P Shafi Haji, Hamsa Palakki, Nasar Kanhangad, M.A.Najeeb, B.K Khader, City Tower, Muslim society, Convetion, Subject, 

5:37 pm | 0 comments

എം.എസ്.എഫ്. ഉദുമ മണ്ഡലം മാറ്റ് കലോത്സവം: 6ന് പൊവ്വലില്‍

ബോവിക്കാനം: എം.എസ്.എഫ്. സംസ്ഥാന വ്യാപകമായി നടത്തുന്ന മാറ്റ് കലോത്സവം ഉദുമ മണ്ഡലം തലത്തില്‍ മെയ് ആറ്, ഏഴ് തീയതികളില്‍ പൊവ്വല്‍ അരിയില്‍ ശുക്കൂര്‍ നഗറില്‍ നടത്തും. സ്വാഗതസംഘം രൂപീകരിച്ചു.

എം.എസ്. മുഹമ്മദ്കുഞ്ഞി, കല്ലട്ര മാഹിന്‍ ഹാജി(മുഖ്യ രക്ഷാധികാരി), കെ.ഇ.എ. ബക്കര്‍, ഡോ. പി.എ. ഇബ്രാഹിം ഹാജി, കെ.എ. അബ്ദുല്ല ഹാജി, ഹംസ തൊട്ടി, അബ്ദുല്‍ ഖാദര്‍ കല്ലട്ര, അഷ്‌റഫ് എടനീര്‍, ശംസുദ്ദീന്‍ ചെമ്പരിക്ക, ഹാജി അബ്ദുല്ല ഹുസൈന്‍, തൊട്ടി സാലിഹ് ഹാജി, പി. അബ്ദുര്‍ റസാഖ് ഹാജി പള്ളത്തൂര്‍, അബു മാങ്ങാട്, അബ്ദുല്‍ ഖാദര്‍ ഹാജി കുറ്റിക്കോല്‍, ഇബ്രാഹിം കുണിയ, എ.കെ. മുഹമ്മദ് ബേഡകം, ഖത്തര്‍ ഇബ്രാഹിം ഹാജി(രക്ഷാധികാരികള്‍), എ.ബി. ശാഫി(ചെയര്‍മാന്‍), ടി.ഡി. കബീര്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), ബാത്തിഷ പൊവ്വല്‍ (ജനറല്‍ കണ്‍വീനര്‍), റഊഫ് ബായിക്കര(വര്‍ക്കിംഗ് കണ്‍വീനര്‍), ശാഫി ഹാജി കട്ടക്കാല്‍ (ട്രഷറര്‍).

Bovikanam, MSF, Kasaragod, Kasargodvartha, Kerala, Kerala News, International News, National News, Gulf News, Health News, Educational News,വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എം.എസ്. മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഉസാം പള്ളംകോട് അധ്യക്ഷത വഹിച്ചു. എ.ബി. ശാഫി, ടി.ഡി. കബീര്‍, ശരീഫ് കൊടവഞ്ചി, ഗഫൂര്‍ ബാലനടുക്കം, മൊട്ട അബ്ദുല്ല, ഹംസ ആലൂര്‍, അബ്ബാസ് കൊളച്ചെപ്പ്, അബ്ദുല്ലകുഞ്ഞി ഹാജി, എം.എസ്. ശുക്കൂര്‍, ശരീഫ് പൊവ്വല്‍, ഹനീഫ ബോവിക്കാനം, സഫറുദ്ദീന്‍ മിഷ്‌കാത്ത് എന്നിവര്‍ പ്രസംഗിച്ചു. ഖാദര്‍ ആലൂര്‍ സ്വാഗതവും ബാത്തിഷ പൊവ്വല്‍ നന്ദിയും പറഞ്ഞു.

Keywords: Bovikanam, MSF, Kasaragod, Kasargodvartha, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.
10:05 am | 0 comments

കാസര്‍കോട് ഗവ. കോളജ് നാക് അംഗീകാരത്തിന്റെ നിറവില്‍

Written By kvarthaksd on 25 Mar 2013 | 6:05 pm


 Kasaragod, Govt.College, Students, PTA, Teachers, SSF, MSF, Kasaragod, Kerala, Kerala News, International News, National News.കാസര്‍കോട്: കാസര്‍കോട് ഗവ. കോളജ് നാക് അംഗീകാരത്തിന്റെ നിറവില്‍. നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ എ ഗ്രേഡ് ആണ് കോളജിന് ലഭിച്ചത്. പാഠ്യ- പാഠ്യേത പ്രവര്‍ത്തനങ്ങളിലെ മികവിനാണ് കോളജിന് ആറു വര്‍ഷത്തിന് ശേഷം എ ഗ്രേഡ് ലഭിക്കുന്നത്.

നേരത്തെ കോളജിനെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. അവിടെ നിന്ന് മുന്നോട്ട് പോയി നാകിന്റെ അംഗീകാരം നേടാന്‍ കഴിഞ്ഞത് വലിയ അഭിമാനത്തോടെയാണ് കോളജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും കാണുന്നത്. നാകിന്റെ അംഗീകാരം ലഭിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ കോളജില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.

അംഗീകാരത്തിന് വേണ്ടി പരിശ്രമിച്ച എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. യെയും, പി.ടി.എ കമ്മിറ്റിയെയും എം.എസ്.എഫ് അഭിനന്ദിച്ചു. ഉമര്‍ ആദൂര്‍, ത്വാഹ ചേരൂര്‍, തബ്ഷീര്‍, മുഹമ്മദ് പള്ളിപ്പുഴ, അസ്ഹര്‍ ചെമ്മനാട്, ഹാഷിം, അന്‍സാരി, ഹര്‍ഷാദ്, ഷയ്യാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kasaragod, Govt.College, Students, PTA, Teachers, SSF, MSF, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:05 pm | 0 comments

ഗവ.കോളജിനെ സ്‌പെഷ്യല്‍ ഗ്രേഡ് കോളജായി ഉയര്‍ത്തണം: MSF

Written By irf Kvartha on 23 Mar 2013 | 6:52 pm

Government college, Vidhyanagar
വിദ്യാനഗര്‍: കാസര്‍കോട് ഗവ.കോളജിനെ സ്‌പെഷ്യല്‍ ഗ്രേഡ് കോളജായി ഉയര്‍ത്തണമെന്ന് ഗവ.കോളജ് എം.എസ്.എഫ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയുടെ വിദ്യാഭ്യാസ പിന്നക്കാവസ്ഥ പരിഹരിക്കുന്നതിന് ഇത് സഹായകമാകും. ഇതുമായി ബന്ധപ്പെട്ട് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ മുഖാന്തിരം മുഖ്യമന്ത്രി, വിദ്യഭ്യാസ മന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ധനകാര്യ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കും.

സമ്മേളനത്തോടനുബന്ധിച്ച് നാക്ക് സന്ദര്‍ശനവും കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അധ്യാപക അനുമോദിക്കലും നടത്തും. എന്‍.എസ്.എസ്, എന്‍.സി.സി എന്നിവയില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്യും.

യൂണിറ്റ് സമ്മേളനം മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ് ഉദ്ഘാടനം ചെയ്തു. ഉമര്‍ ആദൂര്‍ അധ്യക്ഷത വഹിച്ചു. കരിം കുണിയ മുഖ്യപ്രഭാഷണം നടത്തി. അസീസ് കളത്തൂര്‍, ഹബീബ് ചളിയങ്കോട്, സഹീര്‍ ആസിഫ്, ഡോ.മുഹമ്മദ് അസ്‌ലം, അനന്തപത്മനാഭന്‍, താഹ ചേരൂര്‍, ഫയാസ് പടുവടുക്ക സംസാരിച്ചു.

ഭാരവാഹികള്‍: മുഹമ്മദ് പള്ളിപ്പുഴ(പ്രസി) അര്‍ഷാദ് ഉദുമ, ഖലീല്‍ പൊവ്വല്‍(വൈസ് പ്രസി) സി.ബി.എം. തബ്ഷീര്‍ സന്തോഷ് നഗര്‍(ജന സെക്ര), നയീം നായന്മാര്‍മൂല, റിയാസ് പേരാല്‍(ജോ സെക്ര) അസ്ഹറുദ്ദീന്‍ ചെമ്മനാട്(ട്രഷ) സുബൈര്‍ പരപ്പ, യാസര്‍ അറഫാത്ത് ഉദുമ, കബീര്‍ ബേക്കല്‍, ശക്കീല്‍ പള്ളങ്കോട്(വിവിധ കമ്മിറ്റി സാരഥികള്‍).

Keywords: Kerala, Kasaragod, Vidhyanagar, Government, college, MSF, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:52 pm | 0 comments

ലീഗുകാര്‍ കയറാത്ത സമരപന്തലില്‍ എം.എസ്.എഫ് സംസ്ഥാന നേതാക്കളെത്തി

Written By Kvarthakgd on 17 Mar 2013 | 11:42 pm

MSF, Leaders, Visit, Endosulfan, Strike, Tent, Muslim league, Youth league, Congress, Protest, N.A.Nellikunnu, Cherkalam Abdulla, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
എന്‍ഡോസള്‍ഫാന്‍ സമരപന്തലിലെത്തിയ എം.എസ്.എഫ് നേതാക്കള്‍ സത്യാഗ്രഹം അനുഷ്ഠിക്കുന്ന എ.മോഹന്‍ കുമാറിനെ  അഭിവാദ്യം അറിയിക്കുന്നു.
കാസര്‍കോട്: ജില്ലയിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കള്‍ക്കെല്ലാം ബാലികേറാമലയായ എന്‍ഡോസള്‍ഫാന്‍ സമരപന്തലില്‍ എം.എസ്.എഫ് സംസ്ഥാന നേതാക്കളെത്തിയത് രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വിഷയമായി. എം.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റ് ടി.പി.അഷ്‌റഫ്, ജനറല്‍ സെക്രട്ടറി പി.വി.മുഹമ്മദ്, സെക്രട്ടറി അസീസ് കളത്തൂര്‍ എന്നിവരാണ് ഞായറാഴ്ച രാവിലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചോട്ടിലെ സമരപന്തലിലെത്തി സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇവര്‍ക്കൊപ്പം ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് ശംസുദ്ദീന്‍ കിന്നിങ്കാറും, സംസ്ഥാന കമ്മിറ്റിയംഗം റഊഫ് ബാവിക്കരയും, ജില്ലാ ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടിയും ഉണ്ടായിരുന്നു. ജില്ലക്കാരായ എം.എസ്.എഫിന്റെ ഈ നേതാക്കള്‍ ആദ്യമായാണ് സമരപന്തല്‍ സന്ദര്‍ശിക്കുന്നത്. സംസ്ഥാന നേതാക്കള്‍ വരുമ്പോള്‍ മാറി നില്‍ക്കുന്നത് ശരിയല്ലെന്ന കാരണത്താലാകാം അവരും സമര പന്തലിലെത്തിയതെന്നാണ് സമരസമിതി കരുതുന്നത്.

കാസര്‍കോട് എം.എല്‍.എ ആയ എന്‍.എ.നെല്ലിക്കുന്ന് മാത്രമാണ് ഇതിനുമുമ്പ് സമരപന്തല്‍ സന്ദര്‍ശിച്ച ലീഗുകാരനായ ഏക നേതാവ്. അത് ലീഗ് നേതാവ് എന്ന നിലയില്‍ ആയിരുന്നില്ല. എം.എല്‍.എ എന്ന നിലയില്‍ സമരം അവസാനിപ്പിക്കാനുള്ള നിര്‍ദേശവുമായി ജില്ലാ കലക്ടര്‍ക്കൊപ്പം വന്നതായിരുന്നു എന്‍.എ.നെല്ലിക്കുന്ന്. അതിനു മുമ്പോ, അതിന് ശേഷമോ ഒരു ലീഗ് നേതാവും സമരപന്തലിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉള്‍പെടെയുള്ള നേതാക്കള്‍ പലതവണ പന്തലിന് മുന്നിലൂടെയുള്ള റോഡിലൂടെ കാറില്‍ പോകുന്നുണ്ട്. എന്നാല്‍ പന്തലിന് മുന്നില്‍ വന്നിറങ്ങി സമരത്തെ കുറിച്ച് അന്വേഷിക്കാനോ, സത്യാഗ്രഹിക്ക് പിന്തുണ അര്‍പിക്കാനോ ആരും തയ്യാറായില്ല. കോണ്‍ഗ്രസിന്റെയും, ബി.ജെ.പിയുടെയും, സി.പി.എമ്മിന്റെയും ഉള്‍പെടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളും പ്രവര്‍ത്തകരും പലതവണ സമരപന്തലിലെത്തുകയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രകടനവും യോഗവും നടത്തുകയും ചെയ്തിരുന്നു. നിരവധി സന്നദ്ധ-സാംസ്‌കാരിക സംഘടനകളും വ്യക്തികളും സമരത്തിന് പിന്തുണ അര്‍പിച്ച് സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ലീഗിന്റെ പുറംതിരിഞ്ഞു നില്‍ക്കല്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനിടെയാണ് എം.എസ്.എഫ് നേതാക്കളുടെ വൈകിയെങ്കിലുമുള്ള രംഗപ്രവേശം.

സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് കാസര്‍കോട് നഗരത്തില്‍ മനുഷ്യമതില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഈ പരിപാടിയിലേക്ക് ലീഗ് നേതാക്കളെയും യൂത്ത് ലീഗ് ഭാരവാഹികളെയും സമരസമിതി കണ്‍വീനര്‍ നേരത്തെ തന്നെ ക്ഷണിച്ചിരുന്നെങ്കിലും അതിന് അനുകൂലമായ ഒരു മറുപടിയും അവരില്‍ നിന്ന് ലഭിച്ചിരുന്നില്ലത്രെ. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ അധികം പേരും ലീഗിന്റെ ശക്തി കേന്ദ്രമായ പ്രദേശങ്ങളില്‍ പെടുന്നവരാണ്. അതുകൊണ്ട് തന്നെ ഇരകളുടെ ക്ഷേമത്തിന് വേണ്ടി നടത്തുന്ന ന്യായമായ സമരത്തോട് ലീഗ് പ്രകടിപ്പിക്കുന്ന അവഗണന മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും അവമതിപ്പിന് ഇടയാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറില്‍ നിര്‍ണായക സ്വാധീനമുള്ള മുസ്ലിം ലീഗ് എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇരകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നുവെങ്കില്‍ പലപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുമായിരുന്നുവെന്ന അഭിപ്രായവും സമരസമിതിക്കുണ്ട്.

എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ.ഫിറോസിന്റെ നേതൃത്വത്തില്‍ നേരത്തെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തി രോഗികള്‍ക്ക് സഹായങ്ങള്‍ വിതരണം ചെയ്തിരുന്നു. മുസ്ലിം ലീഗിന്റെയും, കെ.എം.സി.സിയുടെയും നേതൃത്വത്തിലും മാതൃകാപരമായ സഹായങ്ങള്‍ എത്തിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു വേണ്ടിയുള്ള സമരം ഒരു മാസം പിന്നിടുന്ന ഘട്ടത്തിലും മുസ്ലിം ലീഗ്-യൂത്ത് ലീഗ് നേതൃത്വങ്ങള്‍ സമരത്തോട് മുഖംതിരിച്ച നില്‍ക്കുന്ന സാഹചര്യത്തില്‍ എം.എസ്.എഫ് നേതാക്കളെങ്കിലും സമരപന്തലില്‍ വന്നതിനെ വലിയ സന്തോഷത്തോടും, ആശ്വാസത്തോടും കൂടിയാണ് സമരസമിതി കാണുന്നത്.

ഫെബ്രുവരി 18ന് ആരംഭിച്ച നിരാഹാര സമരം ഞായറാഴ്ച 28-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. എ.മോഹന്‍കുമാര്‍ നിരാഹാരം അനുഷ്ഠിക്കുന്നത് ഞായറാഴ്ച 14-ാം ദിവസമാണ്. അവശനായ അദ്ദേഹം മരണം വരെ നിരാഹാരം അനുഷ്ഠിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലും സമരം ഒത്തുതീര്‍പാക്കാനുള്ള യാതൊരു നീക്കവും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നാണ് സമര സമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറയുന്നത്. കഴിഞ്ഞ ദിവസം ധന മന്ത്രി അവതരിപ്പിച്ച സംസ്ഥാന ബജറ്റിലും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കടുത്ത അവഗണനയാണ് ഉണ്ടായത്.

-രവീന്ദ്രന്‍ പാടി

Keywords: MSF, Leaders, Visit, Endosulfan, Strike, Tent, Muslim league, Youth league, Congress, Protest, N.A.Nellikunnu, Cherkalam Abdulla, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
11:42 pm | 2 comments

എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കാല്‍ തല്ലിയൊടിച്ച നാല് എം.എസ്.എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Written By Kvarthakgd on 26 Feb 2013 | 1:01 pm

 SFI worker, Attacked, MSF worker, Arrest, POlice, Vidyanagar, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കാസര്‍കോട്: എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കാല്‍ തല്ലിയൊടിച്ച നാല് എം.എസ്.എഫ് പ്രവര്‍ത്തകരെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു.

കാസര്‍കോട് വിദ്യാനഗര്‍ ഐ.ടി.ഐ കോളജിലെ വിദ്യാര്‍ഥിയും, കാസര്‍കോട് അശോക് നഗറിലെ മധുസൂദനന്റെ മകന്‍ കെ.സബിന്‍ കുമാറിനെയാണ് അക്രമിച്ചത്. സംഭവത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകരായ പാഡൂരിലെ മുഹമ്മദ് ഷാഫി(20), തളങ്കര ഖാസി ലൈനിലെ എം.അബു താഹിര്‍(19), നാലംപാടി മൗവ്വാറിലെ മുഹമ്മദ് ഫയാസ്(19), ബോവിക്കാനം മുതലപ്പാറയിലെ എം.ബി.മുഹമ്മദ് അഷ്‌റഫ്(19) എന്നിവരെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

2013 ജനുവരി ഒമ്പതിന്‌ ഉച്ചയ്ക്ക് 12.30 മണിക്ക് കോളജ് ക്യാമ്പസില്‍ വെച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് സബിന്‍ കുമാറിനെ തടഞ്ഞു നിര്‍ത്തി അടിച്ചു വീഴ്ത്തി ചവിട്ടിയും, ബക്കറ്റ്, റീപ്പ്, വടി, ഇരുമ്പ് വടി എന്നിവ കൊണ്ട് അടിച്ച് ഇടതു കാലെല്ല് തകര്‍ക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നവെന്നാണ് പരാതി. ഹൈക്കോടതി നിര്‍ദേശ പ്രകാരം പ്രതികള്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Keywords: SFI worker, Attacked, MSF worker, Arrest, POlice, Vidyanagar, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:01 pm | 0 comments

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെ വധിക്കാന്‍ ശ്രമിച്ച 4 എംഎസ്എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Written By kvarthaksd on 22 Feb 2013 | 11:06 am

Arrest, Murder-Attempt, SFI, MSF, Case, Vidya Nagar, Police, Naimaramoola, Kasaragod, Kerala.
കാസര്‍കോട്: എസ്.എഫ്.ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി ഷാലു മാത്യുവിനെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ നാല് എം.എസ്.എഫ് പ്രവര്‍ത്തകരെ വിദ്യാനഗര്‍ എസ്.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു.

എം.എസ്.എഫ് പ്രവര്‍ത്തകരായ നായന്മാര്‍മൂലയിലെ അബ്ദുല്‍ സ്വാദിഖ് (22), ബി.സി റോഡിലെ എം.എ.മുഹമ്മദ് ശുഐബ് (23), വിദ്യാനഗര്‍ ചാലയിലെ എം.കെ.അഹ്മദ് ശഹദ് (19), ബി.സി റോഡിലെ അഹ്മദ് സയാസ് (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് രാത്രി വിദ്യാനഗര്‍ ബി.സി റോഡിലെ മൂണ്‍ പാര്‍ക്ക് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

പോലീസ് സംഭവത്തില്‍ കേസെടുത്തതോടെ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. രാഷ്ട്രീയ വിരോധമാണ് അക്രമത്തിന് കാരണമെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
Keywords: Arrest, Murder-Attempt, SFI, MSF, Case, Vidya Nagar, Police, Naimaramoola, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:06 am | 0 comments

എം.എസ്.എഫ് ശില്‍പശാല

Written By Kvarthakgd on 19 Jan 2013 | 6:59 pm

MSF, Shipashala, Inauguration, A.P.Abdullakutty MLA, Kasaragod, Kerala, Malayalam news
 എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി കോളേജ് യൂണിയന്‍ ഭാരവാഹികള്‍ക്കായി നടത്തിയ ശില്‍പശാല എ.പി.അബ്ദുല്ലക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

Keywords: MSF, Shipashala, Inauguration, A.P.Abdullakutty MLA, Chalanam, Kasaragod, Kerala, Malayalam news, MSF workshop. 
6:59 pm | 0 comments

അധ്യാപക സമരം: ഇക്ബാല്‍ സ്‌കൂളില്‍ സംഘര്‍ഷം

Written By Kvarthakgd on 11 Jan 2013 | 6:06 pm

Iqbal, School, Clash, Student, SFI, MSF, Teachers, Strike, Kanhangad, Kasaragod, Kerala, Malayalam news
കാഞ്ഞങ്ങാട്: അധ്യാപക പണിമുടക്കിനെ അനുകൂലിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരും എതിര്‍ത്ത് എം.എസ്.എഫ് പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്ക് തര്‍ക്കവും കയ്യാങ്കളിയും കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച രാവിലെ സംഘര്‍ഷത്തിന് കാരണമായി. പണിമുടക്കിനെ അനുകൂലിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ രാവിലെ പഠിപ്പ് മുടക്കി സമരം നടത്തിയിരുന്നു.

പഠിപ്പ് മുടക്കുന്നതിനെതിരെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നതോടെയാണ് ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തെത്തുടര്‍ന്ന് ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികളെ രാവിലെ വിട്ടെങ്കിലും ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ വിട്ടില്ല.
ഇതിനിടയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികള്‍ പഠിച്ചുകൊണ്ടിരിക്കെ പുറത്തുനിന്നും മറ്റു ചില വിദ്യാര്‍ഥികള്‍ മുറി പൂട്ടിയത് പ്രശ്‌നം രൂക്ഷമാകാന്‍ കാരണമായി. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

വ്യാഴാഴ്ച പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നീലേശ്വരം രാജാസ് സ്‌കൂളിലും പണിമുടക്കിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകരും കെ.എസ്.യു പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

Keywords: Iqbal, School, Clash, Student, SFI, MSF, Teachers, Strike, Kanhangad, Kasaragod, Kerala, Malayalam news
6:06 pm | 0 comments

വി­ദ്യാര്‍­ത്ഥി­ള്‍­ക്ക് നേ­രെ അ­തി­ക്രമം: എം.എ­സ്.എ­ഫ്. പ്ര­കട­നം ന­ടത്തി

Kasaragod, MSF, Kerala, Students, State, Teachers, School, Town, President, Kasargodvartha, Malayalam News
കാസര്‍­കോ­ട്: സം­സ്ഥാ­ന­ത്തി­ന്റെ വിവി­ധ ഭാ­ഗ­ങ്ങ­ളില്‍ ഇ­ട­തു­പ­ക്ഷ അ­ധ്യാ­പ­ക സംഘ­ട­ന ന­ട­ത്തു­ന്ന അക്ര­മ സ­മ­ര­ത്തി­ലും, സ്­കൂ­ളി­ലെത്തി­യ വി­ദ്യാര്‍­ത്ഥിക­ളെ അ­തി­ക്ര­മി­ച്ച­തിലും പ്ര­തി­ഷേ­ധി­ച്ച് എം.എ­സ്.എഫ്. കാസര്‍­കോ­ട് ജില്ലാ ക­മ്മി­റ്റി­യു­ടെ ആ­ഭി­മു­ഖ്യ­ത്തില്‍ കാ­സര്‍­കോ­ട് ന­ഗ­ര­ത്തില്‍ പ്ര­കട­നം ന­ട­ത്തി.

എം.എ­സ്.എഫ്. ജില്ലാ പ്ര­സി­ഡന്റ് ശം­സു­ദ്ദീന്‍ കി­ന്നിം­ഗാര്‍, ജ­ന­റല്‍ സെ­ക്രട്ട­റി ആ­ബി­ദ് ആ­റ­ങ്ങാടി, റൗ­ഫ് ബാ­യിക്ക­ര, ഉ­സാം പള്ളം­കോ­ട്, എം.എ. ന­ജീബ്, അ­സ്­ഹ­റു­ദ്ദീന്‍ എ­തിര്‍­ത്തോ­ട്, അ­ഷ്‌റ­ഫ് തു­രുത്തി, ന­വാ­സ് തൈ­ല­കണ്ടി, മും­ത­സിര്‍ തങ്ങള്‍, സി­ദ്ദീ­ഖ് ദ­ണ്ഡ­കോളി, പി.വി. ഇ­ജാസ്, എം.കെ. റ­ഹീസ്, ത്വാ­ഹാ ചേ­രൂര്‍, അന­സ് എ­തിര്‍­ത്തോ­ട്, ഹ­ബീ­ബ് കൊല്ല­മ്പാടി, സഹ­ദ് ബാ­ങ്കോട്, മ­ജീ­ദ് ബെ­ളിഞ്ചം, റ­ഫീ­ഖ് വി­ദ്യാ­ന­ഗര്‍ നേ­തൃത്വം നല്‍­കി.

Keywords: Kasaragod, MSF, Kerala, Students, State, Teachers, School, Town, President, Kasargodvartha, Malayalam News.
4:22 pm | 0 comments

ഡല്‍ഹി പീഡനം: എം.എസ്.എഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Written By Kvarthakgd on 4 Jan 2013 | 9:20 pm

Delhi student, Bus, Molestation, MSF, Protest, Iqbal, School, Student, Kanhangad, A.Hameed Haji, Kasaragod, Kerala, Malayalam news
കാഞ്ഞങ്ങാട്: ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ യുവതിയെ ബലാല്‍ക്കാരമായി പീഡിപ്പിക്കുകയും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്ത സംഭവത്തില്‍ എം.എസ്.എഫ് ഇഖ്ബാല്‍ സ്‌കൂള്‍ യൂണിറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

വിദ്യാര്‍ഥികള്‍ ക്യാന്‍വാസില്‍ അനുശോചനം രേഖപ്പെടുത്തി. മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.ഹമീദ് ഹാജി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ നെഞ്ചിനേറ്റ മുറിവാണ് ഡല്‍ഹി സംഭവമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് സാദിഖുല്‍ അമീന്‍ ബല്ലാകടപ്പുറം അധ്യക്ഷത വഹിച്ചു.

യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ശംസുദ്ദീന്‍ കൊളവയല്‍, എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് ഇഖ്ബാല്‍ വെള്ളിക്കോത്ത്, ഫവാസ് ആറങ്ങാടി, ആഷിക്ക് അതിഞ്ഞാല്‍, ജംഷീര്‍ ആറങ്ങാടി, ഫവാസ് ചിത്താരി, ഫര്‍ഹാന്‍ കല്ലുരാവി, ഷമീല്‍ മുട്ടുന്തല, റഈസ് അതിഞ്ഞാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Delhi student, Bus, Molestation, MSF, Protest, Iqbal, School, Student, Kanhangad, A.Hameed Haji, Kasaragod, Kerala, Malayalam news 
9:20 pm | 0 comments

എം.എസ്.എഫ് സെമിനാര്‍ അഞ്ചിന് കാഞ്ഞങ്ങാട്ട്

Written By Kvarthakgd on 2 Jan 2013 | 3:34 pm

MSF, Seminar, Kanhangad, Kasaragod, Kerala, Malayalam news
കാസര്‍കോട്: ലഹരിമുക്ത ക്യാമ്പസ് എന്ന മുദ്രാവാക്യവുമായി എം.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ജനുവരി അഞ്ചിന് വൈകിട്ട് മൂന്നു മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ട മാന്തോപ്പ് മൈദാനിത്തില്‍ വെച്ച് മദ്യത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും.

ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.കെ.മുഹമ്മദാലി വിഷയാവതരണം നടത്തും, വിവിധ രാഷ്ട്രീയ മതസംഘടനകളെ പ്രതിനിധീകരിച്ച് എം.സി.ഖമറുദ്ദീന്‍ ( മുസ്‌ലിം ലീഗ്), ഡോ.ഖാദര്‍ മാങ്ങാട് ( കോണ്‍ഗ്രസ്), മധു മുദിയക്കാല്‍ (ഡി.വൈ.എഫ്.ഐ), മടിക്കൈ കമ്മാരന്‍ ( ബി.ജെ.പി ), ഉദിനൂര്‍ സുകരമാരന്‍ ( എസ്.എന്‍.ഡി.പി ) പി.യു. ഉണ്ണികൃഷ്ണന്‍ (എന്‍.എസ്.എസ്), ബഷീര്‍ വെള്ളിക്കോത്ത് ( സംയുക്ത ജമാഅത്ത് ) എന്നിവര്‍ പ്രസംഗിക്കുമെന്ന് ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് ശംസുദ്ദീന്‍ കിന്നിങ്കാറും, ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടി എന്നിവര്‍ അറിയിച്ചു.

Keywords: MSF, Seminar, Kanhangad, Kasaragod, Kerala, Malayalam news
3:34 pm | 0 comments

പ്ലസ്ടു വിദ്യാര്‍ത്ഥിയെ അക്രമിച്ചവരെ ഉടന്‍ പിടികൂടണം- യൂത്ത് ലീഗ്

Written By kvarthakgd1 on 1 Jan 2013 | 8:08 pm

Melparamba, MSF, Student, Attack, Case, Kerala, Koliyadukkam, Abdul Qayoom, Office, Police, Youth League, Meeting, Malayalam News
മേല്‍പറമ്പ്: തി­ങ്ക­ളാഴ്ച രാത്രി കോളിയ­ടു­ക്ക­ത്തു വെച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിയും എം.എസ്.എഫ് പ്രവര്‍ത്തകനുമായ അബ്ദുല്‍ ഖ­യ്യൂ­മിനെ(19) അക്ര­മി­ച്ചവ­രെ അ­റ­സ്റ്റ് ചെയ്യണമെന്ന് മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെ­ട്ടു.

രാത്രി ഓഫീസ് പൂട്ടി വീട്ടിലേക്ക് പോകുമ്പോഴാണ് മദ്യപിച്ചെത്തിയ ഒരു സംഘം സാമൂഹ്യദ്രോഹികള്‍ ഖയ്യൂമിനെതിരെ അക്രമം അഴിച്ചുവിട്ടത്. ഇത്തരം സാമൂഹ്യദ്രോഹികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് അധികാരികള്‍ അമാന്തത കാണിച്ചാല്‍ ശക്തമായ പ്ര­ക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറി­യിപ്പ് നല്‍­കി.

പ്രസിഡന്റ് അന്‍വര്‍ കോളിയടു­ക്കം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര സ്വാഗതം പറഞ്ഞു. ടി.ഡി കബീര്‍, സി.എല്‍. റഷീദ് ഹാജി, നിസാര്‍ ഫാത്തിമ, അബൂബക്കര്‍ കടാംകോട്, അഷ്‌റഫ് മൂടംബയല്‍, അ­ബ്­ദുര്‍റഹ്മാന്‍ ദേ­ളി സം­സാ­രിച്ചു.

Keywords: Melparamba, MSF, Student, Attack, Case, Kerala, Koliyadukkam, Abdul Qayoom, Office, Police, Youth League, Meeting, Malayalam News. 
8:08 pm | 0 comments

ഡല്‍ഹി പെണ്‍കുട്ടിയുടെ മരണം: എം.എസ്.എഫ്. അനുശോചന ക്യാന്‍വാസ് നടത്തി

Written By kvarthakgd1 on 29 Dec 2012 | 4:53 pm

Kasaragod, MSF, New Delhi, Rape, Kerala, MLA, N.A. Nellikunnu, Inauguration, Shamsudheen, Kasargodvartha, Malayalam News

കാസര്‍കോട്: ഡല്‍ഹിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ എം.എസ്.എഫ്. ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്‍ഡിലെ ഒപ്പ് മരച്ചോട്ടില്‍ അനുശോചന ക്യാന്‍വാസ് നടത്തി. രാജ്യത്തിന്റെ ഹൃദയത്തിനേറ്റ മുറിവില്‍ ഞാന്‍ ദു:ഖിക്കുന്നു എന്ന വാചകം എഴുതി ച്ചേര്‍ത്ത് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് നിരവധി പേര്‍ അനുശോചന കുറിപ്പുകള്‍ രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ഷംസുദ്ദീന്‍ കിന്നിങ്കാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍, റൗഫ് ബാവിക്കര, സഹീര്‍ ആസിഫ്, ഉസാം പ­ള്ള­ങ്കോട്, മനാഫ് എടനീര്‍, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാര്‍, പി.ഇ.എ. റഹ്മാന്‍ മാസ്റ്റര്‍, മൂസാ ബാസിത്ത്, അസ്ഹറുദ്ദീന്‍, സിദ്ദീഖ്, ഹബീബ്, മജീദ് ബെളിഞ്ചം, ഷാഫി, റിസ്‌വാന്‍, സഹദ് ബാങ്കോട്, ഹബീബ് കൊല്ലമ്പാടി, നേതൃത്വം നല്‍കി. മുന്‍ ജില്ലാ സെക്രട്ടറി എം.എ. നജീബ് പ്രതിജ്ഞാ വാചകം ചൊല്ലിക്കെടുത്തു.

Keywords: Kasaragod, MSF, New Delhi, Rape, Kerala, MLA, N.A. Nellikunnu, Inauguration, Shamsudheen, Kasargodvartha, Malayalam News. 
4:53 pm | 0 comments

എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ ആക്രമിച്ചതിന് 4 എം.എസ്.എഫുകാര്‍ക്കെതിരെ വധശ്രമക്കേസ്

SFI, MSF, Attack, Murder-Case, Vidya Nagar, Police, CPM, Hospital, Treatment, Police, Investigation, Kasaragod, Kerala, Kerala Vartha, Kerala News.കാസര്‍കോട്: എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ഷാലു മാത്യുവിനെ മര്‍ദിച്ച സംഭവത്തില്‍ നാല് എം.എസ്.എഫ്. പ്രവര്‍ത്തകര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. സാബിദ്, സുഹൈദ്, ഫഹദ്, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ വിദ്യാനഗറിലെ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ഭക്ഷണം കഴിക്കാനായി തൊട്ടടുത്ത കടയിലേക്ക് പോകുമ്പോഴാണ് ഷാലു മാത്യുവിന് നേരെ അക്രമം ഉണ്ടായത്. തലയ്ക്കും ദേഹത്തും പരിക്കേറ്റ ഷാലു ചെങ്കള ഇ.കെ. നായനാര്‍ സ്മാരക സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കു വേണ്ടി വിദ്യാനഗര്‍ പോലീസ് തെരച്ചില്‍ നടത്തിവരികയാണ്.

Keywords: SFI, MSF, Attack, Murder-Case, Vidya Nagar, Police, CPM, Hospital, Treatment, Police, Investigation, Kasaragod, Kerala, Kerala Vartha, Kerala News, Case against MSF workers

1:00 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories