Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Love. Show all posts
Showing posts with label Love. Show all posts

ഭര്‍­തൃ­മ­തി മ­ക്ക­ളോ­ടൊ­പ്പം കാ­മുക­ന്റെ കൂ­ടെ പോയി

Written By Kvartha Alpha on 9 Jun 2013 | 2:11 pm

കാ­സര്‍­കോട്: മൂ­ന്ന് മ­ക്ക­ളോ­ടൊ­പ്പം കാ­ണാ­താ­യ ഭര്‍­തൃ­മ­തി­യാ­യ യു­വ­തി­യെ കോ­ഴി­ക്കോ­ട്ട് കാ­മു­ക­നോ­ടൊ­പ്പം ക­ണ്ടെത്തി. പോ­ലീ­സ് നാ­ട്ടി­ലെ­ത്തി­ച്ച് കോ­ട­തി­യില്‍ ഹാ­ജ­രാക്കി­യ യു­വ­തി­യെ കോട­തി സ്വ­ന്തം ഇ­ഷ്ട­ത്തി­ന് വി­ടു­കയും യുവ­തി മ­ക്ക­ളോ­ടൊ­പ്പം കാ­മു­ക­ന്റെ കൂ­ടെ പോ­വു­കയും ചെ­യ്തു. മ­ഞ്ചേ­ശ്വ­രം കു­ഞ്ച­ത്തൂ­രി­ലെ ബി.എം.ഫ­സ­ലി­ന്റെ മ­കളും വി­ദ്യാ­ന­ഗര്‍ എന്‍.ജി.ഒ. റോ­ഡി­ലെ വാ­ട­ക ക്വാര്‍­ട്ടേ­ഴ്‌­സില്‍ താ­മ­സ­ക്കാ­രി­യു­മാ­യ ക­ദീജ­ത്ത് സാ­ജി­ദ(31)യാ­ണ് മ­ക്കളാ­യ ഫാ­ത്വിമ ഫ­ന(12), റി­ഫ(ഒമ്പ­ത്), ഷ­ഫാ സ­റിന്‍(അ­ഞ്ച്) എ­ന്നി­വര്‍­ക്കൊ­പ്പം കാ­മു­കന്‍ കോ­ഴി­ക്കോ­ട് മാ­ങ്കാ­വി­ലെ പ്ര­വീ­ണി­നൊ­പ്പം പോ­യ­ത്.

Missing, Woman, kasaragod, Kerala, Manjeshwaram, Court, Complaint, Kozhikode, Father, Mobile, Vidya Nagar, Hosdurg, Sajida, Love, Praveen, Abdul Salam, Judicial, Safa Zerin, Girlജൂണ്‍ ഒ­ന്നി­നാ­ണ് സാ­ജി­ദ­യെയും മ­ക്ക­ളെയും കാ­ണാ­താ­യത്. സംഭ­വം സം­ബ­ന്ധി­ച്ച് പി­താ­വ് പി.എം.ഫ­സല്‍ വി­ദ്യാ­ന­ഗര്‍ പോ­ലീ­സില്‍ നല്‍കി­യ പ­രാ­തി­യെ­ത്തു­ടര്‍­ന്ന് ന­ടത്തി­യ അ­ന്വേ­ഷ­ണ­ത്തി­ലാ­ണ് സാ­ജി­ദയും മ­ക്കളും കോ­ഴി­ക്കോ­ട്ടു­ള്ള­തായി മ­ന­സി­ലാ­യത്. തു­ടര്‍­ന്ന് എസ്.ഐ. ടി.ഉ­ത്തം­ദാ­സി­ന്റെ നിര്‍ദേ­ശ പ്ര­കാ­രം സീ­നി­യര്‍ പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥന്‍ ഗം­ഗാ­ധ­രനും വ­നി­താ പോ­ലീ­സ് ഓ­ഫീ­സര്‍ കൊ­ച്ചു­റാ­ണിയും കോ­ഴി­ക്കോ­ട്ട് എ­ത്തു­ക­യും മാ­ങ്കാ­വി­ലെ ക്വാര്‍­ട്ടേ­ഴ്‌­സില്‍ പ്ര­വീ­ണി­നൊ­പ്പം സാ­ജി­ദ­യെയും മ­ക്ക­ളെയും ക­ണ്ടെ­ത്തു­ക­യു­മാ­യി­രുന്നു. തു­ടര്‍­ന്ന് കാസര്‍­കോ­ട്ട് കൊ­ണ്ടുവ­ന്ന് ഹൊ­സ്­ദുര്‍­ഗ് ജു­ഡീ­ഷ്യല്‍ ഒന്നാം ക്ലാ­സ് മ­ജി­സ്‌­ട്രേ­റ്റ് (ഒ­ന്ന്) കോ­ട­തി­യില്‍ ഹാ­ജ­രാക്കി­യ സാ­ജി­ദ­യെയും മ­ക്ക­ളെ­യും മൊ­ഴി രേ­ഖ­പ്പെ­ടുത്തി­യ ശേ­ഷം കോട­തി സ്വ­ന്തം ഇ­ഷ്ട­ത്തി­ന് വി­ടു­ക­യാ­യി­രുന്നു. തു­ട­ര്‍­ന്ന് സാജി­ദ മ­ക്ക­ളോ­ടൊ­പ്പം പ്ര­വീ­ണി­ന്റെ കൂ­ടെ പോ­വു­കയും ചെ­യ്­തു.

രണ്ടാം ഭര്‍­ത്താ­വ് അ­ബ്ദുല്‍ സ­ലാമി­നോ­ട് പിണ­ങ്ങി ഒ­ന്ന­ര വര്‍­ഷ­ത്തോ­ള­മാ­യി വി­ദ്യാ­ന­ഗ­റി­ലെ ക്വാര്‍­ട്ടേ­ഴ്‌­സില്‍ മ­ക്കള്‍­ക്കൊ­പ്പം താ­മ­സി­ച്ചു­വ­രി­ക­യാ­യി­രു­ന്നു സാജിദ. മിസഡ്കോ­ളി­ലൂ­ടെ­യാ­ണ് മീ­ഡി­യാ വര്‍­ക്കറായ പ്ര­വീ­ണുമാ­യി കാസര്‍­കോ­ട്ട് ബ്യൂ­ട്ടീ­ഷ്യയായ സാജി­ദ പ­രി­ച­യ­പ്പെ­ട്ടത്. തു­ടര്‍­ന്ന് ഇ­രു­വരും പ്ര­ണ­യ­ത്തി­ലാ­വു­കയും ചെ­യ്തു. അ­തി­നി­ടെ വി­ദ്യാ­ന­ഗ­റി­ലെ സാ­ജി­ദ­യു­ടെ ക്വാര്‍­ട്ടേ­ഴ്‌­സി­ലെത്തി­യ പ്ര­വീണ്‍ കുറ­ച്ച് ദിവ­സം അ­വി­ടെ താ­മ­സി­ക്കു­കയും ജൂണ്‍ ഒ­ന്നി­ന് സാ­ജി­ദ­യെയും മ­ക്ക­ളെയും കൂ­ട്ടി സ്ഥ­ലം വി­ടു­ക­യു­മാ­യി­രു­ന്നെ­ന്ന് പോ­ലീ­സ് പ­റ­ഞ്ഞു.

സാ­ജി­ദ­യെ ആ­ദ്യ ഭര്‍­ത്താ­വ് ഉ­പേ­ക്ഷി­ച്ച­തി­നെ തു­ടര്‍­ന്നാ­ണ് അ­ബ്ദുല്‍ സ­ലാം ര­ണ്ടാമ­ത് വി­വാ­ഹം ക­ഴി­ച്ചത്. ആ­ദ്യ വി­വാ­ഹ­ത്തി­ലേതാ­യി­രു­ന്നു മൂ­ത്ത ര­ണ്ടു­മ­ക്ക­ള്‍. മക്ക­ളെ വി­ട്ടു­കി­ട്ടാന്‍ ഭര്‍­തൃ­വീ­ട്ടു­കാര്‍ നല്‍കി­യ കേ­സ് കോ­ട­തി­യില്‍ നി­ല­വി­ലുണ്ട്. സാ­ജി­ദ­യു­ടെ ര­ണ്ടു­മക്ക­ളെ കോ­ഴി­ക്കോ­ട്ടെ സ്­കൂ­ളില്‍ ചേര്‍­ത്തി­ട്ടുണ്ട്. സാജി­ദ പ്ര­വീ­ണി­നൊ­പ്പം പോ­യ­തില്‍ ആര്‍ക്കും പ­രാ­തി­യി­ല്ലെ­ന്നും കാ­സര്‍­കോ­ട്ട് മ­ജി­സ്‌­ട്രേ­റ്റ് ഇല്ലാ­ത്ത­തി­നാ­ലാ­ണ് ഹൊ­സ്­ദുര്‍­ഗ് കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കി­യ­തെന്നും വി­ദ്യാ­ന­ഗര്‍ എ­സ്.ഐ. ഉ­ത്തം­ദാ­സ് പ­റ­ഞ്ഞു. സാ­ജി­ദ­യെ­യും മ­ക്ക­ളെയും കോ­ട­തി­യില്‍ ഹാ­ജ­രാക്കി­യ വി­വി­ര­മ­റി­ഞ്ഞ് ആ­ദ്യ­ഭര്‍­ത്താ­വി­ന്റെ വീ­ട്ടു­കാരും അ­വി­ടെ എ­ത്തി­യി­രുന്നു. കു­ട്ടിക­ളെ ത­ങ്ങള്‍­ക്ക് വി­ട്ടു­ത­ര­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ടാ­യി­രു­ന്നു അ­വര്‍ കോ­ട­തി­യില്‍ എ­ത്തി­യത്.

Related News:
ബ്യൂട്ടിഷയെയും 3 പെണ്‍മക്കളെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായി; പോലീസ് കോഴിക്കോട്ടേക്ക്

Keywords: Missing, Woman, kasaragod, Kerala, Manjeshwaram, Court, Complaint, Kozhikode, Father, Mobile, Vidya Nagar, Hosdurg, Sajida, Love, Praveen, Abdul Salam, Judicial, Safa Zerin, Girl, Missing house wife and children found, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
2:11 pm | 1 comments

മഴയത്ത് ബസ് സ്‌റ്റോപ്പില്‍ കയറി പ്രണയസല്ലാപം നടത്തിയ യുവാക്കളും പെണ്‍കുട്ടികളും പിടിയില്‍

Written By kvarthaksd on 6 Jun 2013 | 9:21 pm

കാസര്‍കോട്: ബൈക്കില്‍ മംഗലാപുരം ഭാഗത്തേക്ക് പോകുന്നതിനിടയില്‍ ചാറ്റല്‍ മഴയ ഉണ്ടായതിനെതുടര്‍ന്ന് ബസ് സ്‌റ്റോപ്പില്‍ കയറിയിരുന്ന് പ്രണയ സല്ലാപം നടത്തുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയും രണ്ട് യുവാക്കളെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കുറ്റിക്കോല്‍ സ്വദേശിനികളായ 16 വയസുള്ള രണ്ട് പെണ്‍കുട്ടികളും ബേഡകം, കുറ്റിക്കോല്‍ സ്വദേശികളായ 25 ഉം 28 ഉം പ്രായമുള്ള രണ്ട് യുവാക്കളുമാണ് എരിയാല്‍ ബസ് സ്‌റ്റോപ്പിലിരുന്ന് തോളിലും മറ്റും കൈയിട്ട് പ്രണയ സല്ലാപത്തില്‍ ഏര്‍പെട്ടത്. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ ചോദ്യംചെയ്തപ്പോള്‍ ആദ്യം ബന്ധുക്കളാണെന്നാണ് പറഞ്ഞത്.

കൂടുതല്‍പേര്‍ തടിച്ചുകൂടിയതോടെ നാട്ടുകാരില്‍ ചിലര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും പോലീസിന്റെ നടപടി ഇഷ്ടപ്പെടാതിരുന്നത് നാട്ടുകാരും പോലീസും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായി.

പിന്നീട് സി.ഐ. സി.കെ. സുനില്‍കുമാര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിക്കുകയും ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കേണ്ട സമീപനം വിവരിക്കുകയും ചെയ്തത് നാട്ടുകാരുടെ കൈയ്യടി നേടി. പെണ്‍കുട്ടികളെയും യുവാക്കളെയും രക്ഷിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം അയക്കുമെന്ന് പോലീസ് പറഞ്ഞു. യുവാക്കളെയും പെണ്‍കുട്ടികളെയും സ്‌റ്റേഷനിലെത്തിച്ചിരിക്കുകയാണ്.

Love, Youth, Girl, Arrest, Police, Bedakam, Kuttikol, Parents, Kasaragod, Kerala, Kerala News, International News.

Love, Youth, Girl, Arrest, Police, Bedakam, Kuttikol, Parents, Kasaragod, Kerala, Kerala News, International News.

clash in Eriyal, Kasaragod

clash in Eriyal, Kasaragod, Police, Love

Keywords: Love, Youth, Girl, Arrest, Police, Bedakam, Kuttikol, Parents, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
9:21 pm | 1 comments

കാമുകിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചതിന് കാമുകന്റെ സുഹൃത്തുക്കള്‍ അറസ്റ്റില്‍

Written By irf Kvartha on 8 Mar 2013 | 9:12 pm

 Kerala, Kasaragod, Alampady, Friends, girls, lovers, police, Vidhya nagar, marriage, Melparamba, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കാസര്‍കോട്: കാമുകന്റെ നിര്‍ദേശപ്രകാരം കാമുകിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ കാമുകന്റെ രണ്ട് സുഹൃത്തുക്കളെ വിദ്യാനഗര്‍ പോലീസ് അറസ്റ്റുചെയ്തു. ആലമ്പാടിയിലെ സമീര്‍ (23), കെ.എ. മൊയ്തീന്‍ കുഞ്ഞി (22) എന്നിവരെയാണ് വിദ്യാനഗര്‍ എസ്.ഐ. ഉത്തംദാസും സംഘവും അറസ്റ്റുചെയ്തത്.

കാമുകന്‍ ആലമ്പാടിയിലെ സി.എ. അബ്ദുല്‍ ഹകീമിനെ ഫെബ്രുവരി 22ന് പോലീസ് അറസ്റ്റുചെയ്തിരുന്നു. ജനുവരി 24ന് വൈകിട്ട് 4.30 മണിയോടെ ആലമ്പാടിയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കാമുകിയെ സ്വന്തം വീട്ടില്‍ നിന്നും തട്ടികൊണ്ടുപോകാനാണ് കാമുകന്റെ സുഹൃത്തുക്കള്‍ ശ്രമിച്ചത്. ഇതുതടഞ്ഞ പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞിയെ (36) സുഹൃത്തുക്കള്‍ അടിച്ചുപരിക്കേല്‍പിച്ചിരുന്നു.

പെണ്‍കുട്ടിയും ഹകീമും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. ഇതറിഞ്ഞവീട്ടുകാര്‍ മേല്‍പറമ്പിലെ ഒരുയുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹം നിശ്ചയിച്ച വിവരം അറിഞ്ഞാണ് കാമുകനായ അബ്ദുല്‍ ഹകീം സുഹൃത്തുക്കളായ സമീറിനെയും മൊയ്തീന്‍ കുഞ്ഞിയെയും പെണ്‍കുട്ടിയെ കടത്തികൊണ്ടുവരാനായി അയച്ചത്. പെണ്‍കുട്ടിയുടെ കൈക്ക് പിടിച്ച് വലിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോഴായിരുന്നു സഹോദരി ഭര്‍ത്താവ് തടഞ്ഞത്.

കാമുകിയുടെ വിവാഹം നിശ്ചയിച്ച വിവരം അറിഞ്ഞ് അബ്ദുല്‍ ഹകീം മേല്‍പറമ്പിലെ വരനെ സമീപിച്ചു താനും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലാണെന്ന് അറിയിച്ചിരുന്നു. ഇത് തെളിയിക്കാനായി പെണ്‍കുട്ടിക്ക് ഒപ്പംനില്‍ക്കുന്ന ഫോട്ടോകളും കാണിച്ചിരുന്നു. സഹോദരി ഭര്‍ത്താവിനെ മര്‍ദിച്ചതിനും പെണ്‍കുട്ടിയുടെ വിവാഹം മുടക്കിയതിനുമാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

കാമുകന്‍ അബ്ദുല്‍ ഹകീമില്‍ നിന്നും പെണ്‍കുട്ടിക്ക് ഒപ്പംനില്‍ക്കുന്ന അഞ്ച് ഫോട്ടോകളും പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ കണ്ടെത്തിയിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്ന അബ്ദുല്‍ ഹകീം ഇപ്പോള്‍ നാട്ടിലാണ്.

Keywords: Kerala, Kasaragod, Alampady, Friends, girls, lovers, police, Vidhya nagar, marriage, Melparamba, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
9:12 pm | 0 comments

കാഞ്ഞങ്ങാട്ടു നിന്നും ഒളിച്ചോടിയ കമിതാക്കള്‍ തൃശൂരില്‍ പിടിയില്‍

Written By Kvarthakgd on 27 Feb 2013 | 7:22 pm

Love, Girl, Youth, Police, Custody, Trissur, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നിന്നും ഒളിച്ചോടിയ വാട്ടര്‍ അതോറിറ്റി ജീവനക്കാരിയെ തൃശൂര്‍ ആട്ടൂരിലെ ഒരു വീട്ടില്‍ നിന്ന് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്.ഐ. വിശ്വേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. കാസര്‍കോട് വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരിയും മാവുങ്കാല്‍ കല്യാണ്‍ റോഡിലെ രാമന്റെ മകളുമായ രജീഷ്മ(20)യെയാണ് തൃശൂര്‍ ചൂരിശേരിയിലെ കാര്‍ത്തികി(21) നോടൊപ്പം ഹൊസ്ദുര്‍ഗ് പോലീസ് വനിതാ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്.

രണ്ടുപേരെയും പോലീസ് കാഞ്ഞങ്ങാട്ടെത്തിച്ച ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതിയില്‍ ഹാജരാക്കി. ഫെബ്രുവരി 18 നാണ് രജീഷ്മ സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന കാര്‍ത്തിക്കിനോടൊപ്പം ഒളിച്ചോടിയത്.

ഇന്റര്‍നെറ്റ് ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട രജീഷ്മയും കാര്‍ത്തിക്കും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഇരുവരുടെയും ബന്ധം അറിഞ്ഞതോടെ രജീഷ്മയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു. ഇതോടെയാണ് രജീഷ്മ കാര്‍ത്തിക്കിനോടൊപ്പം ഒളിച്ചോടിയത്. ഇരുവരും ഹൈന്ദവാചാര പ്രകാരം വിവാഹിതരായതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

രജീഷ്മയുടെ പിതാവ് രാമന്റെ പരാതി പ്രകാരമാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടുപേരും തൃശൂരിലുണ്ടെന്ന് വ്യക്തമാകുകയായിരുന്നു. കാര്‍ത്തിക്കിന്റെ ചൂരിശേരിയിലുള്ള വീട്ടില്‍ കണ്ടെത്തിയ രജീഷ്മയെയും കാര്‍ത്തിക്കിനെയും ചൊവ്വാഴ്ച രാത്രിയോടെയാണ് പോലീസ് നാട്ടിലെത്തിച്ചത്.

Keywords: Love, Girl, Youth, Police, Custody, Trissur, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:22 pm | 0 comments

16 കാരിയായ സെയില്‍സ് ഗേളിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Written By kvarthaksd on 16 Feb 2013 | 5:43 pm

Arrest, Rape, Girl, Youth, Kumbala, Uppala, Love, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Farooque
കാസര്‍കോട്: 16 കാരിയായ സെയില്‍സ് ഗേളിനെ വിവാഹ വാഗ്ദാനം നല്‍കി നിരന്തരം പീഡിപ്പിച്ച യുവാവിനെ കുമ്പള സി.ഐ ടി.പി രഞ്ജിത്ത്, മഞ്ചേശ്വരം എസ്.ഐ ബിജുലാല്‍ എന്നിവര്‍ ചേര്‍ന്ന് ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തു.

ഉപ്പള ബപ്പായത്തൊട്ടി പച്ചിലംപാറ ഹിദായത്ത് നഗറിലെ മുഹമ്മദ് ഫാറൂഖിനെയാണ് (25) അറസ്റ്റു ചെയ്തത്. ഉപ്പളയിലെ ഒരു കടയിലെ സെയില്‍സ് ഗേളായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് മംഗലാപുരം, ഹൊസങ്കടി എന്നിവിടങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടു പോയും പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി. മാസങ്ങളായി ഇവര്‍ പ്രണയത്തിലായിരുന്നു.

യുവാവ് പിന്നീട് പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയതോടെയാണ് പെണ്‍കുട്ടി മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയത്. വൈദ്യ പരിശോധന നടത്തിയ ഫാറൂഖിനെ ശനിയാഴ്ച വൈകിട്ടോടെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

Keywords: Arrest, Rape, Girl, Youth, Kumbala, Uppala, Love, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:43 pm | 0 comments

മ­ക­ളുടെ ആ­ത്മ­ഹ­ത്യ­യ്­ക്ക് പി­റ­കെ ഭാ­ര്യ­യുടെ ഒ­ളി­ച്ചോട്ടം; പ­രാ­തി­യു­മാ­യി ഗള്‍ഫു­കാ­രന്‍

Written By Kvarthakgd on 3 Feb 2013 | 6:46 pm

Daughter, Suicide, Mother, Love, Escape, Husband, Police, Complaint, Kanhangad, Kasaragod, Kerala, Kasargod Vartha, Malayalam news
Rahna
കാ­ഞ്ഞ­ങ്ങാട്: മ­കള്‍ ആ­ത്മഹ­ത്യ ചെ­യ്­ത് ഒ­രു­മാ­സം തി­ക­യു­ന്ന­തി­നു മു­മ്പേ മാ­താ­വ് ഭര്‍­ത്താ­വി­നെ ഉ­പേ­ക്ഷി­ച്ച് കാ­മു­ക­നൊ­പ്പം ഒ­ളി­ച്ചോടി. സംഭ­വം നീ­ലേ­ശ്വ­രത്തും പ­രി­സ­രത്തും സജീ­വ ചര്‍­ച്ച­യായി. വേ­ലാ­ശ്വ­രം പാ­ണ­ന്തോ­ട് സ്വ­ദേ­ശിയും ഗള്‍­ഫു­കാ­ര­നുമാ­യ കു­ഞ്ഞി­ര­ാമ­ന്റെ ഭാ­ര്യ ഇ.കെ.രാ­ധ­യെ(38)യാ­ണ് ഫെ­ബ്രുവ­രി ഒ­ന്നി­ന് ഒ­ളി­ച്ചോ­ടി­യ­ത്.

സംഭ­വം സം­ബ­ന്ധി­ച്ച് ഭര്‍­ത്താ­വ് നല്‍കി­യ പ­രാ­തി­യില്‍ ഹൊ­സ്­ദുര്‍­ഗ് പോ­ലീ­സ് കേ­സെ­ടു­ത്ത് അ­ന്വേ­ഷി­ക്കുന്നു. കാസര്‍­കോ­ട്ടെ ജോണ്‍ എ­ന്ന­യാ­ളു­ടെ കൂ­ടെ­യാ­ണ് ഭാ­ര്യ ഒ­ളി­ച്ചോ­ടി­യ­തെ­ന്ന് കു­ഞ്ഞി­രാമ­ന്റെ പ­രാ­തി­യില്‍ ചൂ­ണ്ടി­ക്കാട്ടി. കു­ഞ്ഞി­രാ­മന്‍ ഗള്‍­ഫില്‍ നിന്നും അ­യച്ചു­കൊ­ടു­ത്ത 2,37,000 രൂ­പ­യും, സ്വര്‍­ണാ­ഭ­ര­ണ­ങ്ങ­ളും, കു­ഞ്ഞി­രാമ­ന്റെ പാസ്‌­പോര്‍ട്ടും രാധ കൊണ്ടു­പോ­യ­തായും പ­രാ­തി­യില്‍ പ­റ­യു­ന്നു.

ഇ­വ­രു­ടെ മ­കള്‍ ര­ഹ്‌ന ഡി­സം­ഹര്‍ 31ന് ആ­ത്മഹ­ത്യ ചെ­യ്­തി­രുന്നു. ആ സം­ഭ­വ­ത്തി­ന്റെ ദു­ഃഖം മാ­റു­ന്ന­തി­നു മു­മ്പേ­യു­ള്ള ഭാ­ര്യ­യു­ടെ ഒ­ളി­ച്ചോ­ട്ടം കു­ഞ്ഞി­രാമ­നെ ത­ളര്‍ത്തി. ര­ഹ്‌ന ഒ­രു വര്‍­ഷം മു­മ്പ് പി­തൃ­സ­ഹോ­ദ­ര­നു­മാ­യി പ്ര­ണ­യ­ത്തി­ലാ­വു­കയും അയാ­ളോ­ടൊ­പ്പം ഒ­ളി­ച്ചോ­ടി വേ­ലാ­ശ്വ­രം ക­ള­രി­ക്കാല്‍ ക്ഷേ­ത്ര­ത്തി­ന് സ­മീ­പം വാ­ട­ക വീ­ട്ടില്‍ താ­മ­സി­ച്ചു­വ­രി­ക­യു­മാ­യി­രുന്നു. അ­തി­നി­ടെ­യാ­ണ് ഡി­സം­ബര്‍ 31ന് തൂ­ങ്ങി­മ­രി­ച്ച നി­ല­യില്‍ കാ­ണ­പ്പെ­ട്ടത്.

ഈ സം­ഭ­വ­ത്തില്‍ പോ­ലീ­സ് ര­ഹ്‌ന­യു­ടെ പി­തൃ­ഹോ­ദ­രന്‍ ഗി­രീ­ഷി­നെ­യും, സ­ഹോ­ദ­രീ ഭര്‍­ത്താ­വി­ന്റെ മാ­താ­വി­നെയും അ­റ­സ്­റ്റ് ചെ­യ്­തി­രുന്നു. ര­ഹ്‌ന ഇ­ളയ­ച്ഛ­നോ­ടൊ­പ്പം വീ­ടു­വി­ട്ട­പ്പോള്‍ മക­ളെ ത­ട­ങ്ക­ലി­ലാ­ക്കി­യെ­ന്ന് കാ­ണി­ച്ച് രാധ ഹൈ­ക്കോ­ട­തി­യില്‍ ഹേ­ബിയ­സ് കോര്‍പ്പ­സ് ഹര്‍­ജി നല്‍­കു­കയും ഇ­തേ തു­ടര്‍­ന്ന് ര­ഹ്‌ന കോ­ട­തി­യില്‍ ഹാ­ജ­രാ­കു­കയും ചെ­യ്­തി­രു­ന്നു.

അ­മ്മ­യ്­ക്ക് അ­വിഹി­ത ബ­ന്ധ­മു­ണ്ടെന്നും അ­തി­നാല്‍ അ­മ്മ­യോ­ടൊ­പ്പം പോ­കാന്‍ താല്‍­പ­ര്യ­മി­ല്ലെ­ന്നും ര­ഹ്‌ന കോ­ട­തി­യെ അ­റി­യി­ച്ചി­രുന്നു. ഇ­ത് രാധ കോ­ട­തി­യില്‍ നി­ഷേ­ധി­ക്കു­കയും ചെ­യ്­തി­രുന്നു. ഇ­പ്പോള്‍ ര­ഹ്‌ന­യു­ടെ ആ­രോപ­ണം ശ­രി­വെ­യ്­ക്കു­ന്ന ത­ര­ത്തി­ലാ­യി മാ­താ­വി­ന്റെ കാ­മു­ക­നോ­ടൊ­പ്പ­മു­ള്ള ഒ­ളി­ച്ചോ­ട്ടം.

ര­ഹ്‌നയു­ടെ മ­രണ­ത്തെ തു­ടര്‍­ന്നാണ് ഗള്‍­ഫി­ലാ­യി­രു­ന്ന കു­ഞ്ഞി­രാ­മന്‍ നാ­ട്ടി­ലെ­ത്തി­യത്. അ­തി­നു­ശേ­ഷ­മാ­ണ് ഒ­ളി­ച്ചോട്ടം.

Keywords: Daughter, Suicide, Mother, Love, Escape, Husband, Police, Complaint, Kanhangad, Kasaragod, Kerala, Kasargod Vartha, Malayalam news
6:46 pm | 0 comments

ഒളിച്ചോടിയ നേഴ്‌സ് വിവാഹിതയായി തിരിച്ചെത്തി

Written By Kvarthakgd on 18 Jan 2013 | 5:00 pm

Nurse, Escape, Love, Marriage, Rajapuram, Kasaragod, Kerala, Malayalam news
രാജപുരം: കാമുകനോടൊപ്പം ഒളിച്ചോടിയ നേഴ്‌സ് വിവാഹിതയായി തിരിച്ചെത്തി. പനത്തടി കോളിച്ചാലിലെ വടക്കേക്കര ഹൗസില്‍ വി .കെ. കൃഷ്ണന്റെ മകള്‍ ടി.വി. ഷീജ (23) യാണ് കാമുകനായ പ്രാന്തര്‍കാവിലെ ജോമിഷിനൊപ്പം ഒളിച്ചോടിയത്. ജനുവരി എട്ടിന് പുലര്‍ച്ചെയാണ് യുവതിയെ കാണാതായത്. പിതാവ് കൃഷ്ണന്റെ പരാതി പ്രകാരം രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് യുവതി ജോമിഷിനൊപ്പം നാടുവിട്ടതായി വ്യക്തമായത്.

യുവതി ബാംഗ്ലൂരിലെ സ്വകാര്യാശുപത്രിയില്‍ നേഴ്‌സായി ജോലി ചെയ്ത് വരികയാണ്. മൂന്ന് വര്‍ഷത്തോളമായി ജോമിഷ് ഷീജയുമായി പ്രണയത്തിലായിരുന്നു. ബാംഗ്ലൂരിലെ ആശുപത്രിയില്‍ ജോലിചെയ്ത് വരുന്നതിനിടയില്‍ ഒരുമാസം മുമ്പ് അച്ഛന് സുഖമില്ലെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഷീജയ്ക്ക് ഫോണ്‍ വന്നിരുന്നു. ഇതേ തുടര്‍ന്ന് വീട്ടിലെത്തിയ ഷീജയോട് ജോമിഷുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് പിതാവും പിതൃ സഹോദരനും ആവശ്യപ്പെട്ടു.

ഇതോടെയാണ് ജോമിഷിനൊപ്പം ഒളിച്ചോടാന്‍ ഷീജ തീരുമാനിച്ചത്. മാതാപിതാക്കള്‍ ഉറങ്ങിയ സമയത്ത് ഷീജ കോളിച്ചാലിലെ വീട്ടില്‍ നിന്നും ഇറങ്ങി നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം ജോമിഷിന്റെ ബന്ധുവിന്റെ ഓട്ടോയില്‍ തളിപ്പറമ്പിലേക്ക് പോകുകയായിരുന്നു. അവിടെ നിന്നും കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ ഷീജ ജോമിഷിനൊപ്പം വണ്ടി കയറി എറണാകുളം ഇടപ്പള്ളിയിലെ ജോമിഷിന്റെ സുഹൃത്തിന്റെ വീട്ടിലെത്തുകയും അവിടെ തങ്ങുകയും ചെയ്തു. ജനുവരി 11 ന് ചങ്ങരംകുളം ക്ഷേത്രത്തില്‍ ഇരുവരും വിവാഹിതരായ ശേഷം വ്യാഴാഴ്ചയാണ് നാട്ടില്‍ തിരിച്ചെത്തിയത്. വ്യാഴാഴ്ച വൈകിട്ടോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതിയില്‍ ഹാജരാക്കിയ ഷീജ ജോമിഷിനോടൊപ്പം പോയി.

Keywords: Nurse, Escape, Love, Marriage, Rajapuram, Kasaragod, Kerala, Malayalam news
5:00 pm | 0 comments

യുവതി കാ­മു­ക­നൊ­പ്പം പോ­യ സംഭവം; സ­ഹോ­ദ­ര­നെ അഞ്ചം­ഗ­സം­ഘം മര്‍­ദിച്ചു

Written By kvarthaksd on 29 Dec 2012 | 2:52 pm


Attack, Women, Choori, Father, Hospital, Treatment, Love, Badiyadukka, Computer, Kasaragod, Kerala, Kerala Vartha, Kerala News.കാസര്‍­കോ­ട്: ചൂ­രി ഹാജി­റ മന്‍­സി­ലി­ലെ അ­ബ്ദുര്‍ റ­ഹ്മാ­ന്റെ മ­കന്‍ മു­ഹമ്മ­ദ് മു­ജ്ത­ബ­യെ (24) ഒ­രു സം­ഘം മര്‍­ദിച്ചു. സംഭ­വം കണ്ട പി­താ­വ് കുഴ­ഞ്ഞു വീണു. വെ­ള്ളി­യാഴ്­ച ഉ­ച്ച­യ്­ക്ക് ചൂ­രി­യി­ലാ­ണ് സം­ഭവം. ചൂ­രി­യിലെ പ­ള്ളി­യില്‍ നി­സ്­ക്കാ­രം ക­ഴി­ഞ്ഞി­റ­ങ്ങു­മ്പോള്‍ മു­നീര്‍, റാ­ഷി­ദ്, ഹാ­ഷിര്‍, ഹ­നീ­ഫ്, ചോ­ട്ടു സമീം എ­ന്നി­വ­രു­ടെ നേ­തൃ­ത്വ­ത്തിലാ­യി­രു­ന്നു മു­ജ്­തബയെ ആ­ക്ര­മി­ച്ചതെന്ന് മു­ജ്­ത­ബ പറഞ്ഞു. അവര്‍­ക്കെ­തി­രെ പോ­ലീ­സ് കേ­സെ­ടു­ക്കു­കയും ചെ­യ്­തി­ട്ടുണ്ട്‌. ത­ല­യ്­ക്ക് ഇ­രു­മ്പു വ­ടി കൊ­ണ്ടു മര്‍­ദ­ന­മേ­റ്റ മു­ജ്­ത­ബ കാസര്‍­കോ­ട് സ്വ­കാ­ര്യ ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ തേ­ടി.

മു­ജ്­ത­ബ­യു­ടെ സ­ഹോ­ദ­രി­യു­മാ­യി ചൂ­രി­യി­ലെ ഒരു യുവാവ് പ്ര­ണ­യ­ത്തി­ലാ­യി­രുന്നു. ഈ ബന്ധത്തെ മു­ജ്­ത­ബ­യു­ടെ വീ­ട്ടു­കാര്‍ എ­തിര്‍­ക്കു­കയും പ്ര­ശ്‌­നം പറ­ഞ്ഞു തീര്‍ത്ത് സ­ഹോ­ദ­രി­യെ ബ­ദി­യ­ഡു­ക്ക­യി­ലെ ഒ­രാള്‍­ക്ക് നി­ക്കാ­ഹ് ചെ­യ്­തു കൊ­ടു­ക്കു­കയും ചെ­യ്­തി­രുന്നു. അനു­ബ­ന്ധ ച­ട­ങ്ങുകള്‍ അ­ടു­ത്ത് ത­ന്നെ ന­ട­ക്കാ­നി­രി­ക്കു­ക­യാ­യി­രുന്നു. ഇ­തി­നു­ള്ള ഒ­രു­ക്ക­ങ്ങള്‍ ഗ­ള്‍­ഫി­ലു­ള്ള വ­രന്‍ നട­ത്തി വ­രി­ക­യും പെണ്‍­കു­ട്ടി­ക്ക് ഗള്‍­ഫില്‍ നിന്നും വ­സ്­ത്ര­ങ്ങളും മറ്റും അയ­ച്ച് കൊ­ടു­ക്കു­കയും ചെ­യ്­തി­രുന്നു. നിക്കാഹിനു ശേ­ഷം കാസര്‍­കോ­ട്ട് കം­പ്യൂ­ട്ടര്‍ പഠ­ന­ത്തി­ലേര്‍­പെ­ട്ട സ­ഹോ­ദ­രി­യു­മാ­യി ചൂരിയിലെ യുവാവ് വീണ്ടും അടു­ക്കു­കയും ഈ­യി­ടെ അ­വര്‍ ഒ­ളി­ച്ചോ­ടു­കയുമായിരുന്നു 

ഇ­തി­നെ­ക്കു­റി­ച്ച് യു­വ­തി­യു­ടെ ബ­ന്ധു­ക്കള്‍ നല്‍കി­യ പ­രാ­തി­യില്‍ പോ­ലീ­സ് അ­ന്വേഷ­ണം ന­ട­ത്തു­ന്ന­തി­നി­ടെ മൂ­ന്നു ദിവ­സം മു­മ്പ് ഇ­രു­വ­രും കോ­ട­തി­യില്‍ ഹാ­ജ­രാ­വു­കയും ഇവ­രെ കോട­തി സ്വ­ന്തം ഇ­ഷ്ട­ത്തി­ന് വി­ടു­കയും ചെ­യ്­തി­രുന്നു. സം­ഭ­വ­മ­റി­ഞ്ഞ മു­ജ്­ത­ബ­യുടെ മാ­താ­വ് കുഴ­ഞ്ഞു വീ­ണ സം­ഭ­വ­വു­മു­ണ്ടാ­യി.

സ­ഹോദ­രി യുവാവിനൊ­പ്പം പോ­കു­ന്ന­തിന് ചി­ലര്‍ ഒത്താ­ശ ചെ­യ്­തു കൊ­ടു­ത്തു­വെന്ന് മു­ജ്­ത­ബ ആ­രോ­പി­ച്ചി­രുന്നു. ആ വൈ­രാ­ഗ്യ­ത്തി­നാ­ണ് ആ­ക്ര­മ­ണമെ­ന്ന് മു­ജ്­ത­ബ പ­രാ­തി­പ്പെട്ടു.

Keywords: Attack, Women, Choori, Father, Hospital, Treatment, Love, Badiyadukka, Computer, Kasaragod, Kerala, Kerala Vartha, Kerala News.
2:52 pm | 0 comments

പര്‍ദ ധരിച്ച് കാമുകിയോടൊപ്പം കറങ്ങിയ കാമുകനെ പോലീസിലേല്‍പിച്ചു

Love, Police, Arrest, Student, Mangalore, Youth, Custody, Kasaragod, Kerala, Kerala Vartha, Kerala News.
മംഗലാപുരം:  പര്‍ദ ധരിച്ച് കാമുകിയായ വിദ്യാര്‍ത്ഥിനിയോടൊപ്പം കറങ്ങി നടക്കുകയായിരുന്ന സഹപാഠിയായ യുവാവിനെ പോലീസ് പിടികൂടി. മംഗലാപുരം ബാസന്റ് കോളജിലെ വിദ്യാര്‍ത്ഥിയും ഉഡുപ്പി സ്വദേശിയുമായ അജിത്ത് ആണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കാമുകിയായ മംഗലാപുരം സ്വദേശിനിയോടൊപ്പം മംഗലാപുരത്തെ ഒരു ഷോപ്പിംഗ് മാളില്‍ സല്ലപിക്കുന്നതിനിടെ പര്‍ദാധാരി ധരിച്ചിരുന്ന ഷൂ കണ്ട് സംശയം തോന്നിയ ആളുകള്‍ ഇരുവരെയും നിരീക്ഷിക്കുകയായിരുന്നു.

അതിനിടെ യുവാവിന്റെ തല മറച്ചിരുന്ന ഷാള്‍ നീങ്ങിപ്പോവുകയും ചെയ്തു. അപ്പോഴാണ് യുവാവാണ് പര്‍ദ ധരിച്ച് പെണ്‍കുട്ടിയോടൊപ്പം കറങ്ങുന്നതെന്ന് ആളുകള്‍ക്ക് മനസിലായത്. ഉടന്‍ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ വിവരമറിയിച്ചു. തുടര്‍ന്ന് ബര്‍ക്കെ പോലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.

തങ്ങളുടെ പ്രണയത്തെയും സംഗമിക്കുന്നതിനെയും വീട്ടുകാര്‍ എതിര്‍ത്തതിനാലാണ് പര്‍ദ ധരിച്ച് ഒത്തു കൂടിയതെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി. ഒരേ മതത്തില്‍പെട്ടവരും ബന്ധുക്കളുമാണ് ഇരുവരും. പോലീസ് പെണ്‍കുട്ടിയുടെ മാതാവിനെ വിളിച്ചു വരുത്തി പെണ്‍കുട്ടിയെ മാതാവിനൊപ്പം വിട്ടയച്ചു. യുവാവിനെ താക്കീത് ചെയ്തു വിട്ടയച്ചു.

Keywords: Love, Police, Arrest, Student, Mangalore, Youth, Custody, Kasaragod, Kerala, Kerala Vartha, Kerala News.
2:35 pm | 0 comments

പ്രണയ വിവാഹത്തെ ചൊല്ലി കത്തിക്കുത്ത്; രണ്ടുപേര്‍ക്കെതിരെ കുറ്റപത്രം

Written By kvarthakgd1 on 18 Dec 2012 | 5:38 pm

Kanhangad, Neeleswaram, Love, Issue, Attack, Case, N. Vijeesh, M. Sudheesh
നീലേശ്വരം: പ്രണയ വിവാഹത്തെ ചൊല്ലിയുണ്ടായ വൈരാഗ്യത്തിന്റെ പേരില്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് കുടുംബാംഗങ്ങളെ കഠാര കൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

കരിന്തളം കാറളത്തെ കോമന്റെ മകന്‍ എന്‍. വിജീഷ്(27), കാറളം മീത്തലെ വീട്ടില്‍ കല്യാണിയുടെ മകന്‍ എം. സുധീഷ്(42) എന്നിവര്‍ക്കെതിരെയാണ് നീലേശ്വരം പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കിനാനൂര്‍ കാട്ടിപ്പൊയിലിലെ കമ്പിക്കാത്ത് കെ. സുധീഷിന്റെ (34) പരാതി പ്രകാരമാണ് വിജീഷിനും സുധീഷിനുമെതിരെ പോലീസ് കേസെടുത്തത്.

2012 ഏപ്രില്‍ 25 ന് പുലര്‍ച്ചെ 1 മണിയോടെയാണ് സംഭവം. കമ്പിക്കാത്ത് സുധീഷ് കുടുംബാംഗങ്ങളോടൊപ്പം വീടിനടുത്തുള്ള ചാമുണ്ഡേശ്വരി ക്ഷേത്ര ഉത്സവത്തിന് പോയിരുന്നു. തിരിച്ച് രാത്രി 12 മണിയോടെ ഇവര്‍ വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ അതിക്രമിച്ച് കടന്ന വിജീഷും മീത്തലെ വീട്ടില്‍ സുധീഷും കമ്പിക്കാത്ത് സുധീഷിന്റെ പിതാവിനെയും സഹോദരന്‍ രതീഷിനെയും കഠാര കൊണ്ട് കുത്തുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇരുവരെയും മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണുണ്ടായത്.

നേരത്തെ ഉത്സവ സ്ഥലത്ത് വെച്ച് വിജീഷിനെയും മീത്തലെ വീട്ടില്‍ സുധീഷിനെയും ഒരു സംഘം മര്‍ദ്ദിച്ചിരുന്നു. ഇതിന് പിന്നില്‍ കമ്പിക്കാത്ത് സുധീഷാണെന്ന് ആരോപിച്ചാണ് രണ്ടുപേരും വീട്ടില്‍ അതിക്രമിച്ച് കയറി കുടുംബാംഗങ്ങളെ ആക്രമിച്ചത്.

കമ്പിക്കാത്ത് സുധീഷിന്റെ ബന്ധുവായ പെണ്‍കുട്ടിയെ വിജീഷിന്റെ സഹോദരന്‍ ഗോപിനാഥന്‍ അഞ്ച് വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം ചെയ്തിരുന്നു. ഇതേ ചൊല്ലിയുള്ള പ്രശ്‌നത്തിന്റെ തുടര്‍ച്ചയായാണ് വീട് കയറിയുള്ള അക്രമം.

Keywords: Kanhangad, Neeleswaram, Love, Issue, Attack, Case, N. Vijeesh, M. Sudheesh, K. Sudheesh, Temple, Family, Court, Kuttapathram, Kerala, Malayalam News. 
5:38 pm | 0 comments

വി­വാ­ഹ­ത്തി­ന് എ­തിര്‍­പ്പ് പ്ര­ക­ടി­പ്പി­ച്ച­തില്‍ മനം­നൊ­ന്ത് ക­മി­താ­ക്കള്‍ ജീ­വ­നൊ­ടുക്കി

Written By Kvartha Alpha on 16 Dec 2012 | 11:40 am

മം­ഗ­ലാ­പു­രം: ക­മി­താക്ക­ളെ ആള്‍­പ്പാര്‍­പ്പില്ലാ­ത്ത വീ­ട്ടില്‍ വി­ഷം അ­ക­ത്ത്‌­ചെ­ന്ന് മ­രി­ച്ച­നി­ല­യില്‍ ക­ണ്ടെത്തി. പു­ത്തൂര്‍ ടൗണ്‍ സ്റ്റേ­ഷന്‍ പി­രി­ധിയില്‍­പെ­ടു­ന്ന കാര്‍­മെ­ലി­ലെ രു­ക്­മ­യ്യ ഗൗ­ഡ­യു­ടെ മ­കന്‍ ചേ­തന്‍ (27), കെ­മ്മാ­യി­യി­ലെ വി­ശ്വ­നാ­ഥ ഗൗ­ഡ­യു­ടെ മ­കള്‍ ന­വ്യ (23) എ­ന്നി­വ­രാ­ണ് മ­രി­ച്ച­ത്.

മൂ­ന്ന് വര്‍­ഷ­മാ­യി പ്ര­ണ­യ­ത്തി­ലാ­യി­രു­ന്നു ഇവര്‍. ക­ഴിഞ്ഞ ചൊ­വ്വാഴ്­ച മു­ത­ലാ­ണ് ഇവ­രെ കാ­ണാ­താ­യത്. ഇ­തു­സം­ബ­ന്ധി­ച്ച് ബ­ന്ധു­ക്കള്‍ പു­ത്തൂര്‍ പോ­ലീ­സില്‍ പ­രാ­തി നല്‍­കി­യി­രുന്നു. ഇ­വര്‍­ക്കു­വേ­ണ്ടി പോ­ലീസും ബ­ന്ധു­ക്കളും തി­ര­ച്ചില്‍ ന­ട­ത്തി­വ­രു­ന്ന­തി­നി­ടെ­യാ­ണ് ചേത­ന്റെ ത­റ­വാ­ട്ട് വ­ക­യി­ലു­ള്ള ആള്‍­താ­മ­സ­മില്ലാ­ത്ത വീ­ട്ടില്‍ ഇ­രു­വ­രു­ടെയും മൃ­ത­ദേ­ഹ­ങ്ങള്‍ ക­ണ്ടെ­ത്തി­യ­ത്.

ക­മി­താ­ക്കള്‍ വി­വാ­ഹി­ത­രാ­കു­ന്ന­തി­നെ ചേത­ന്റെ മാ­താ­വ് ഒ­ഴി­കെ­യു­ള്ള­വര്‍ അ­നു­കൂ­ലി­ച്ചി­രു­ന്നു. എ­ന്നാല്‍ മാ­താ­വ് ശ­ക്ത­മാ­യി എ­തിര്‍­പ് പ്ര­ക­ടി­പ്പി­ച്ചി­രുന്നു. ഇ­താകാം ആ­ത്മ­ഹ­ത്യ­യ്­ക്ക് വ­ഴി­വെ­ച്ച­തെ­ന്നാ­ണ് പോ­ലീ­സ് സം­ശയം. ചേ­തന്‍ ഒ­രു നിര്‍മാ­ണ ക­മ്പ­നി­യിലും ന­വ്യ ഒ­രു­ക­ട­യി­ലും ജോ­ലി­ചെ­യ്­തു­വ­രി­ക­യാ­യി­രുന്നു.
Keywords: Suicide, Love, Mangalore, Missing, Police, Vishwanatha. Navya, Puthur, Karmel, House, Karnataka, Lovers commit suicide
11:40 am | 0 comments

പഞ്ചാബിലേക്ക് ഒളിച്ചോടിയ നീലേശ്വരം യുവതി ബാംഗ്ലൂരില്‍ പിടിയില്‍

Written By Kvarthakgd on 6 Dec 2012 | 6:53 pm

Nileshwaram, Women, Love, Escape, Panjab, Bangalore, Police, Arrest, Kasaragod, Kerala, Malayalam news
നീലേശ്വരം: ആഴ്ചകള്‍ക്ക് മുമ്പ് കാമുകനായ സിക്ക് യുവാവിനോടൊപ്പം പഞ്ചാബിലേക്ക് ഒളിച്ചോടിയ നീലേശ്വരം കോട്ടപ്പുറം സ്വദേശിനിയായ യുവതി ബാംഗ്ലൂരില്‍ പോലീസ് പിടിയിലായി. കോട്ടപ്പുറം ഉച്ചൂളിക്കുതിരിലെ സമീറ(21)യെയാണ് നീലേശ്വരം എസ്‌ഐ കെ പ്രേംസദന്‍, സീനിയര്‍ പോലീസ് ഓഫീസര്‍ സുമേഷ് എന്നിവര്‍ വനിതാ പോലീസിന്റെ സഹായത്തോടെ ബാംഗ്ലൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. പോലീസ് എത്തുമ്പോഴേക്കും സമീറയുടെ കാമുകനും പഞ്ചാബ് ഗുരുദ്വാര സ്വദേശിയുമായ സത്‌നാംസിങ് കടന്നു കളഞ്ഞു.

സമീറയെ നാട്ടിലേക്ക് കൊണ്ടുവന്ന പോലീസ് വ്യാഴാഴ്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ ഹാജരാക്കി. 2012 നവംബര്‍ 11 നാണ് സിക്ക് യുവാവിനോടൊപ്പം സമീറ ഒളിച്ചോടിയത്. മറ്റൊരു യുവാവുമായുള്ള ബന്ധത്തിലുണ്ടായ രണ്ടര വയസുള്ള ആണ്‍കുഞ്ഞിനെയും കൊണ്ടാണ് സമീറ സത്‌നാംസിങ്ങിനോടൊപ്പം നാടുവിട്ടത്. ഒരു മാസം മുമ്പ് സമീറ ഗുജറാത്തിലെ ബന്ധുവീട്ടില്‍ പോയിരുന്നു. മടക്കയാത്രയില്‍ ട്രെയിനില്‍ വെച്ചാണ് സത്‌നാംസിങ്ങിനെ സമീറ പരിചയപ്പെട്ടത്.

നീലേശ്വരത്ത് തീവണ്ടിയിറങ്ങിയ സമീറ സത്‌നാംസിങ്ങിനോട് മൊബൈല്‍ നമ്പര്‍ വാങ്ങുകയും തന്റെ നമ്പര്‍ കൈമാറുകയും ചെയ്തിരുന്നു. പിന്നീട് സത്‌നാംസിങ് മൊബൈലില്‍ ബന്ധപ്പെട്ട് തന്റെ പ്രണയം സമീറയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള പ്രണയം കൂടുതല്‍ ശക്തിപ്പെടുകയും സത്‌നാംസിങ്ങിന്റെ ഫോണിലൂടെയുള്ള നിര്‍ദ്ദേശ പ്രകാരം സമീറ നീലേശ്വരത്ത് നിന്ന് തീവണ്ടി കയറി മംഗലാപുരത്തെത്തുകയും ചെയ്തു.

അവിടെ കാത്ത് നിന്ന സത്‌നാംസിങ്ങിനോടൊപ്പം സമീറ തീവണ്ടിയില്‍ ബാംഗ്ലൂര്‍ വഴി പഞ്ചാബിലെത്തുകയും ഗുരുദ്വാരയിലുള്ള സത്‌നാംസിങ്ങിന്റെ വീട്ടില്‍ താമസിക്കുകയും ചെയ്തു. ഇതിന് ശേഷം ഇരുവരും വിവാഹിതരാകാന്‍ തുനിഞ്ഞെങ്കിലും സിക്ക് വിഭാഗത്തില്‍ നിന്നുള്ള കടുത്ത എതിര്‍പ്പ് കാരണം നടന്നില്ല.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നീലേശ്വരം പോലീസ് അന്വേഷണം നടത്തുന്നതിനിടെ സമീറ സിക്ക് യുവാവിനോടൊപ്പം തിരിച്ച് ബാംഗ്ലൂരിലെത്തി. നീലേശ്വരം പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ബാംഗ്ലൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കമിതാക്കളെ തടഞ്ഞ് വെക്കുകയായിരുന്നു. എസ് ഐയും പോലീസുകാരനും ബാംഗ്ലൂരിലെത്തി വനിതാ പോലീസിന്റെ സഹായത്തോടെ സമീറയെ കസ്റ്റഡിയിലെടുത്തുവെങ്കിലും സത്‌നാംസിങ്ങ് മുങ്ങുകയാണുണ്ടായത്.

സമീറയുടെ തിരോധാനം സംബന്ധിച്ച് പിതാവിന്റെ പരാതി പ്രകാരമാണ് നീലേശ്വരം പോലീസ് കേസെടുത്തത്. മേല്‍പ്പറമ്പ് സ്വദേശിയായ ഗള്‍ഫുകാരനോടൊപ്പമാണ് സമീറ നാടുവിട്ടതെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. ഇതേ തുടര്‍ന്ന് സമീറയുടെ ആദ്യകാമുകനായ മേല്‍പ്പറമ്പ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും തനിക്കൊപ്പം സമീറ വന്നിട്ടില്ലെന്ന് യുവാവ് തീര്‍ത്ത് പറയുകയായിരുന്നു.

പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് സമീറ ആദ്യം പഞ്ചാബിലും തുടര്‍ന്ന് ബാംഗ്ലൂരിലും ഉള്ളതായി വ്യക്തമായത്. മേല്‍പ്പറമ്പ് യുവാവുമായുള്ള ബന്ധത്തിലാണ് സമീറക്ക് രണ്ടര വയസുള്ള കുട്ടിയുള്ളത്.

Keywords: Nileshwaram, Women, Love, Escape, Panjab, Bangalore, Police, Arrest, Kasaragod, Kerala, Malayalam news, Kerala Vartha.
6:53 pm | 0 comments

കൈ ഞരമ്പ് മുറിച്ച വിദ്യാര്‍ത്ഥിനിയെയും കാമുകനെയും സ്‌കൂളില്‍ നിന്ന് പുറത്താക്കി

Written By Kvarthakgd on 27 Nov 2012 | 5:14 pm

Suicide, Attempt, Student, Plus two, Lover, Out, School, Kanhangad, Kasaragod, Kerala, Malayalam news
കാഞ്ഞങ്ങാട്: പ്രണയ വിവാദത്തിനിടെ ബസ് യാത്രക്കിടയില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയും കാമുകനായ സഹപാഠിയെയും സ്‌കൂളില്‍ നിന്നും പുറത്താക്കി. ആവിക്കര സ്വദേശിനിയായ പെണ്‍കുട്ടിയെയും സഹപാഠിയെയുമാണ് ഉപ്പിലിക്കൈ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ടി. സി നല്‍കി പറഞ്ഞു വിട്ടത്.

ഈ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായിരുന്ന 17 കാരി സഹപാഠിയായ 17 കാരനുമായി കടുത്ത പ്രണയത്തിലായിരുന്നു. വിവരം സ്‌കൂളിലും പെണ്‍കുട്ടിയുടെ വീട്ടിലും നാട്ടിലുമൊക്കെ അറിഞ്ഞതോടെ പ്രണയം വിവാദത്തിന് കാരണമായി. ഇതോടെ പെണ്‍കുട്ടിയെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കാന്‍ വീട്ടുകാരില്‍ ആലോചന മുറുകി.

ഇതില്‍ പ്രതിഷേധിച്ച് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് ബസില്‍ യാത്ര ചെയ്യുന്നതിനിടെ പെണ്‍കുട്ടി ബ്ലേഡ് കൊണ്ട് കൈഞരമ്പ് മുറിക്കുകയായിരുന്നു. ബസ് ജീവനക്കാരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് സുഖം പ്രാപിച്ച പെണ്‍കുട്ടി വീട്ടിലേക്ക് തിരിച്ച് പോയി. പ്രശ്‌നം ചൂടുപിടിച്ചതോടെ സ്‌കൂളില്‍ പിടിഎ കമ്മിറ്റി യോഗം ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെയും കാമുകനായ സഹപാഠിയെയും പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Keywords: Suicide, Attempt, Student, Plus two, Lover, Out, School, Kanhangad, Kasaragod, Kerala, Malayalam news
5:14 pm | 0 comments

ഭര്‍­തൃ­പീ­ഡനം; യുവ­തി കൈ­ഞര­മ്പു മു­റി­ച്ച് ആ­ത്മ­ഹ­ത്യ­യ്ക്ക് ശ്ര­മിച്ചു

Written By kvarthapressclub on 24 Nov 2012 | 1:31 pm

Torture, Husband, Women, Suicide-attempt, Hospital, Vidya Nagar, House, Love, Family, Court, Child, Kerala
കാസര്‍­കോട്: ഭര്‍­ത്താ­വി­ന്റെ പീഡ­നം സ­ഹി­ക്ക­വ­യ്യാ­തെ യുവ­തി കൈ­ഞര­മ്പ് മു­റി­ച്ച് ആ­ത്മ­ഹ­ത്യ­യ്­ക്ക് ശ്ര­മിച്ചു. നി­ല­വി­ളി­ കേ­ട്ടെത്തി­യ അ­യല്‍­ക്കാര്‍ യു­വ­തി­യെ ആ­ശു­പ­ത്രി­യി­ലെ­ത്തി­ച്ചു. വി­ദ്യാ­ന­ഗര്‍ നെല്‍­ക്ക­ള­യി­ലെ സെന്‍­ട്രിം­ഗ് തൊ­ഴി­ലാ­ളി രാ­ജേ­ഷി­ന്റെ ഭാ­ര്യ രാ­ജേ­ശ്വ­രി(23) ആ­ണ് വെ­ള്ളി­യാഴ്­ച രാത്രി വീ­ട്ടില്‍ വെച്ച് ആ­ത്മ­ഹ­ത്യ­യ്­ക്ക് ശ്ര­മി­ച്ചത്.

രാ­ജേ­ഷി­ന് മ­റ്റൊ­രു സ്­ത്രീയു­മാ­യി ബ­ന്ധ­മു­ള്ള­താ­യി രാ­ജേ­ശ്വ­രി ആ­രോ­പി­ക്കുന്നു. ഇ­തു സം­ബ­ന്ധി­ച്ച് കു­ടും­ബ­കോ­ട­തി­യില്‍ കേ­സ് നി­ല­വി­ലുണ്ട്. ഇ­തേ ചൊല്ലി ദ­മ്പ­തി­കള്‍ ത­മ്മില്‍ വ­ഴ­ക്കും രാ­ജേ­ശ്വ­രിയെ പീ­ഡി­പ്പി­ക്കുന്നതും പ­തി­വാണ്. വെ­ളളി­യാഴ്­ച രാത്രി രാ­ജേ­ഷ് പ­തിവു­പോ­ലെ മര്‍­ദി­ച്ച­പ്പോള്‍ രാ­ജേ­ശ്വ­രി ക­ത്തി­യെ­ടു­ത്ത് കൈ­ഞര­മ്പ് മു­റി­ക്കു­ക­യാ­യി­രുന്നു.

ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ ക­ഴി­യു­ന്ന യു­വ­തി സു­ഖം പ്രാ­പി­ച്ചു­വ­രുന്നു. ഇ­വര്‍­ക്ക് റി­ജേ­ഷ് എ­ന്നു­ പേ­രു­ള്ള നാ­ലു­വ­യ­സ്സു­ള്ള ഒ­രു കു­ട്ടി­യു­മുണ്ട്.

Keywords:  Torture, Husband, Women, Suicide-attempt, Hospital, Vidya Nagar, House, Love, Family, Court, Child, Kerala
1:31 pm | 0 comments

കാമുകിയെ കാണാനെത്തി കുടുങ്ങി; വിവാഹ വാഗ്ദാനം നല്‍കി മുങ്ങി

Written By kvarthaksd on 22 Nov 2012 | 5:21 pm

 Mobile-Phone, Love, Women, Youth, Marriage, Missing, Police, Kundamkuzhi, Police-Station, Bedakam, Kasaragod, Kerala.
ബേഡകം: മൊബൈലിലൂടെ സംസാരിച്ച് പ്രണയത്തിലായ യുവാവ്, യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി മുങ്ങി. വിവാഹദിവസം ക്ഷേത്രത്തിലെത്തിയ യുവതിയും ബന്ധുക്കളും വരനെത്താത്തതിനാല്‍ നിരാശരായി സ്ഥലം വിട്ടു.

കാസര്‍കോട് കൊറക്കോട് സ്വദേശിയായ യുവാവാണ് കുണ്ടംകുഴി വേളാഴി സ്വദേശിനിയായ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി മുങ്ങിയത്. മൊബൈല്‍ പ്രണയത്തിന്റെ അവസാന ഘട്ടത്തില്‍ യുവതിയെ നേരിട്ട് കാണാന്‍ കുണ്ടംകുഴിയില്‍ എത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിക്കുകയായിരുന്നു. യുവാവിന്റെ ഉദ്ദേശം മനസിലാക്കിയ പോലീസ് യുവാവിനെ യുവതിയെ വിവാഹം കഴിച്ചോളാം എന്ന ഉറപ്പിന്‍മേല്‍ വിട്ടയക്കുകയും ചെയ്തു.

ആ ഉറപ്പ് പ്രകാരം ബുധനാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. പോലീസിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു യുവാവ് വിവാഹ വാഗ്ദാനം നല്‍കിയതെന്ന് പിന്നീടാണ് വധുവിന്റെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മനസിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് യുവാവ് കാമുകിയെ കാണാന്‍ കുണ്ടംകുഴിയില്‍ എത്തിയത്.

സംശയ സാഹചര്യത്തില്‍ യുവാവിനെ കണ്ട നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് ആഗമനോദ്ദേശം മനസിലായത്. ഉടന്‍ നാട്ടുകാര്‍ പോലീസിനെ വിളിച്ചു വരുത്തി യുവാവിനെ കൈമാറുകയായിരുന്നു. അതോടൊപ്പം യുവതിയുടെ ബന്ധുക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. കൊറക്കോട്ട് നിന്ന് യുവാവിന്റെ ബന്ധുക്കളും സ്‌റ്റേഷനില്‍ സന്ധിച്ചു. ഒടുവില്‍ എല്ലാവരുടെയും സാന്നിധ്യത്തില്‍ വിവാഹം നിശ്ചയിരിക്കുകയായിരുന്നു.

ബേഡകം മോലോത്തുങ്കാല്‍ ക്ഷേത്രത്തില്‍ ബുധനാഴ്ച വിവാഹം നടത്താനായിരുന്നു തീരുമാനം. ഇതു പ്രകാരം വധുവിന്റെ വീട്ടുകാര്‍ രാവിലെ 10.30 മണിയോടെ ക്ഷേത്ര സന്നിധിയിലെത്തിയിരുന്നു. 25 ബന്ധുക്കളുമുണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും വരനും ബന്ധുക്കളും എത്താത്തതിനാല്‍ വരന്റെ മൊബൈല്‍ ഫോണില്‍ ഡയല്‍ ചെയ്തു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫിലായിരുന്നു. ബന്ധുക്കളെ വിളിക്കാന്‍ ശ്രമിച്ചപ്പോഴും അതു തന്നെയായിരുന്നു സ്ഥിതി. അതോടെ താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ട യുവതിയും ബന്ധുക്കളും വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

Keywords: Mobile-Phone, Love, Women, Youth, Marriage, Missing, Police, Kundamkuzhi, Police-Station, Bedakam, Kasaragod, Kerala, Paramour trapped in
5:21 pm | 0 comments

യുവതി കുഞ്ഞുമായി കാമുകനോടൊപ്പം പോയി

Written By Kvarthakgd on 12 Nov 2012 | 4:03 pm

Women, Child, Runaway, Love, Youth, Nileshwaram, Kasaragod, Kerala, Malayalam news
നീലേശ്വരം: യുവതി കുഞ്ഞിനെയും കൊണ്ട് കാമുകനോടൊപ്പം ഒളിച്ചോടി. നീലേശ്വരം കോട്ടപ്പുറം ഉച്ചൂളിക്കുതിരിലെ അബ്ദുല്ലയുടെ മകള്‍ സമീറ(21) യാണ് കാമുകനായ അബ്ദുര്‍ റഹ്മാനോടൊപ്പം ഒളിച്ചോടിയത്.

ഞായറാഴ്ച വൈകിട്ട് ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് കുഞ്ഞിനെയും കൊണ്ട് സമീറ ഉച്ചൂളിക്കുതിരിലെ വീട്ടില്‍ നിന്നിറങ്ങിയത്.

ബന്ധുവീട്ടില്‍ സമീറ പോയിട്ടില്ലെന്ന് വ്യക്തമായതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി കുഞ്ഞിനെയും കൊണ്ട് അബ്ദുര്‍ റഹ്മാനോടൊപ്പം സ്ഥലം വിട്ടതായി വ്യക്തമായത്. ഇതുസംബന്ധിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.

Keywords: Women, Child, Runaway, Love, Youth, Nileshwaram, Kasaragod, Kerala, Malayalam news
4:03 pm | 0 comments

രാ­മ­ന്ത­ളി­യു­ടെ തീ­രാവേദ­ന­യാ­യി സൈ­ന­ബ ഉമ്മ

Written By kvarthapressclub on 10 Nov 2012 | 11:00 am

Payyannur, House, School, Visits, Food, Work, Brothers, Helping hands, Love, Kerala
പ­യ്യ­ന്നൂര്‍: സ്വ­ന്ത­ക്കാരും വീടും ഒ­ന്നു­മില്ലാ­തെ ഏ­ക­യാ­യി ക­ഴി­യുന്ന സൈ­ന­ബ­യു­മ്മ രാ­മ­ന്ത­ളി­യു­ടെ തീ­രാ­വേ­ദ­ന­യാണ്. ക­യ­റി­ക്കി­ട­ക്കാ­നി­ട­മില്ലാ­ത്ത­തി­നാല്‍ സ്­കൂള്‍ വ­രാ­ന്ത­യിലും മ­റ്റു­മാ­ണ് ഇ­വര്‍ അ­ന്തി­യു­റ­ങ്ങു­ന്നത്. പ­കല്‍ സ­മ­യ­ങ്ങ­ളില്‍ മ­ര­ച്ചു­വ­ട്ടില്‍ വ­ച്ച് ആ­ഹാ­ര­മു­ണ്ടാ­ക്കി ക­ഴി­ക്കും.

നാ­ലു പ­തി­റ്റാ­ണ്ടു മു­മ്പ് ജോ­ലി­ തേ­ടി­യാ­ണ് ഇ­വര്‍ രാ­മ­ന്ത­ളി­യില്‍ എ­ത്തി­യത്. രാ­മ­ന്ത­ളി­യി­ലെ ഒ­രു­വീ­ട്ടില്‍ ജോ­ലി­ചെ­യ്യു­കയും സ്വ­ന്തം വീ­ട്ടു­കാ­രെ­പ്പോ­ലെ ക­ഴി­യു­കയും ചെ­യ്തു. എ­ന്നാല്‍ പ്രാ­യ­മാ­യ­തോ­ടെ ജോ­ലി­ചെ­യ്യാന്‍ വ­യ്യാ­ത്ത ഇ­വര്‍ ഒ­രു വര്‍­ഷ­മായി ജു­മുഅ­ത്ത് പ­ള്ളി­ക്ക് സ­മീ­പ­മു­ള്ള ആളൊഴിഞ്ഞ  പ­ഴ­യ വീ­ട്ടി­ലാ­യി­രു­ന്നു താ­മ­സി­ച്ചി­രു­ന്നത്. എ­ന്നാല്‍ വീ­ട് പൊ­ളി­ച്ചു­മാ­റ്റു­ന്ന­തിനാല്‍ ഇ­പ്പോള്‍ സ്­കൂള്‍ വ­രാ­ന്ത­യി­ലാ­ണ് രാ­ത്രി­കാ­ല­ങ്ങ­ളില്‍ കി­ട­ന്നു­റ­ങ്ങു­ന്ന­ത്.


കൂ­ട­പ്പി­റപ്പാ­യി ഒ­രു സ­ഹോ­ദ­ര­നു­ണ്ടാ­യി­രു­ന്നു. ഇ­പ്പോള്‍ അ­ടു­ത്ത ബ­ന്ധു­ക്കള്‍ ആരും ത­ന്നെ ഇ­വര്‍­ക്കില്ല. അതു­കൊ­ണ്ടുത­ന്നെ നാ­ട്ടു­കാ­രു­ടെ സ­ഹാ­യ­ത്തോ­ടെ­യാ­ണ് ഇ­വര്‍ ജീ­വി­തം മു­ന്നോട്ടു­കൊണ്ടു­പോ­കു­ന്ന­ത്. രാ­മന്ത­ളി വി­ട്ട് എ­ങ്ങോട്ടും പോ­കാന്‍ ഇ­വര്‍ ആ­ഗ്ര­ഹി­ക്കു­ന്നില്ല. കാര­ണം രാ­മ­ന്ത­ളി­യി­ലെ ജ­ന­ങ്ങള്‍ ഇവ­രെ അ­ത്ര മാത്രം സ്‌­നേ­ഹി­ക്കു­ന്നു­ണ്ട്.

സര്‍­കാര്‍ ആശ്ര­യ പ­ദ്ധ­തി­കളും മറ്റും കൊട്ടി­ഘോ­ഷി­ക്കു­മ്പോള്‍ ആ­ശ്ര­യ­മില്ലാത്ത സൈ­ന­ബ­യു­മ്മ നാ­ടി­നു മു­ന്നില്‍ ചോ­ദ്യ­ചിഹ്ന­മാ­യി മാ­റു­ക­യാണ്.

കടപ്പാട്: മാധ്യമം

Keywords: Payyannur, House, School, Visits, Food, Work, Brothers, Helping hands, Love, Kerala
11:00 am | 0 comments

പ്രണയം: പ്ളസ്ടു വിദ്യാര്‍ത്ഥിനി ബസില്‍ കൈഞരമ്പ് മുറിച്ചു

Written By kvarthaksd on 9 Nov 2012 | 6:03 pm

Suicide, Student, Love Problem, Bus, Food, Kanhangad, Kasaragod, Kerala.
കാഞ്ഞങ്ങാട്: പ്രണയ നൈരാശ്യം മൂലം ദു:ഖിതയായ പ്ളസ്ടു വിദ്യാര്‍ത്ഥിനി ബസ് യാത്രക്കിടെ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഉപ്പിലിക്കൈ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ളസ്ടുവിന് പഠിക്കുന്ന ആവിക്കര സ്വദേശിനിയായ 17 കാരിയാണ് ബസ് യാത്രക്കിടെ കൈഞരമ്പ് മുറിച്ചത്. വ്യാഴാഴ്ച വൈകുന്നേരം വാഴുന്നോറടിയില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരവേ സ്വകാര്യ ബസിലാണ് പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയത്.

കൂട്ടുകാരികളായ പെണ്‍കുട്ടികള്‍ക്കൊപ്പം ബസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടി പൊടുന്നനെ ബ്ളേഡ് കൊണ്ട് ഇടത് കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് രക്തം ബസിനകത്തേക്ക് വീണതോടെ യാത്രക്കാര്‍  പരിഭ്രാന്തരായി. ഇതിനിടയില്‍ കൈയ്യില്‍ നിന്നും രക്തം വാര്‍ന്ന് പെണ്‍കുട്ടി ബസിനകത്ത് തളര്‍ന്ന് വീണു.

ബസ് ജീവനക്കാര്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ച ശേഷം ഹൊസ്ദുര്‍ഗ് പോലീസില്‍ വിവരമറിയിച്ചു. പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഒരു യുവാവുമായി താന്‍ പ്രണയത്തിലാണെന്ന കാര്യം പെണ്‍കുട്ടി കൂട്ടുകാരികളെ അറിയിച്ചിരുന്നു.

എന്നാല്‍ അടുത്ത കാലത്തായി പ്രണയത്തിന്റെ കാര്യത്തില്‍ യുവാവിനുള്ള താല്‍പര്യക്കുറവ് പെണ്‍കുട്ടിയെ അങ്ങേയറ്റം നിരാശയാക്കിയിരുന്നു. ഇതോടെ പെണ്‍കുട്ടി പഠനത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താതിരിക്കുകയും ഭക്ഷണം പോലും ശരിയായ രീതിയില്‍ കഴിക്കാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തു.

ഈ അവസ്ഥ തുടര്‍ന്നാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഏറ്റവുമടുത്ത കൂട്ടുകാരിയോട് പെണ്‍കുട്ടി വെളിപ്പെടുത്തുകയുണ്ടായി. വ്യാഴാഴ്ച ബസ് യാത്രക്കിടയില്‍ പെണ്‍കുട്ടി വിതുമ്പുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പെട്ടിരുന്നുവെങ്കിലും ആരുമതത്ര കാര്യമാക്കിയിരുന്നില്ല. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി അപകട നില തരണം ചെയ്തിട്ടുണ്ട്.

Keywords: Suicide, Student, Love Problem, Bus, Food, Kanhangad, Kasaragod, Kerala.
6:03 pm | 0 comments

15 കാരിയെ കണ്ടെത്താന്‍ മൈസൂരില്‍ അന്വേഷണം

Written By Kvarthakgd on 8 Nov 2012 | 4:17 pm

Mysore, Girl, Escape, Police enquiry, Kanhangad native, Kasaragod, Love, Kerala, Malayalam news
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നിന്നും കാമുകനും സുഹൃത്തിനുമൊപ്പം ഒളിച്ചോടിയ 15 കാരിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം മൈസൂരിലേക്ക്.

കാഞ്ഞങ്ങാട് നഗരത്തിലെ ഒരു സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനിയും കുശാല്‍നഗര്‍ സ്വദേശിനിയുമായ 15 കാരി കാമുകനായ കുടക് സ്വദേശി നൗഷാദിനും സുഹൃത്ത് സജിക്കുമൊപ്പം മൈസൂരിലുണ്ടെന്നാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. സൈബര്‍സെല്ലിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം പോലീസ് അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടിയും യുവാക്കളും കോയമ്പത്തൂരിലെ മൊബൈല്‍ ടവര്‍ പരിധിയിലുള്ളതായി വ്യക്തമായിരുന്നു.

പോലീസ് അന്വേഷിച്ചെത്തുമെന്ന് ഉറപ്പായതോടെ നൗഷാദും സജിയും പെണ്‍കുട്ടിയെയും കൊണ്ട് കോയമ്പത്തൂരില്‍ നിന്ന് മുങ്ങുകയായിരുന്നു. നവംബര്‍ അഞ്ചിന് രാവിലെയാണ് പെണ്‍കുട്ടി നൗഷാദിനും സജിക്കുമൊപ്പം നാടുവിട്ടത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇപ്പോള്‍ പെണ്‍കുട്ടിയും യുവാക്കളും മൈസൂരിലെ മൊബൈല്‍ ടവര്‍ പരിധിയിലാണുള്ളത്.
പെണ്‍കുട്ടിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം മൈസൂരിലുണ്ട്.

Keywords: Mysore, Girl, Escape, Police enquiry, Kanhangad native, Kasaragod, Love, Kerala, Malayalam news
4:17 pm | 0 comments

ബേക്കറി കട ഉട­മ­യുടെ ആത്മ­ഹത്യ; ഓട്ടോ ഡ്രൈവര്‍ അറ­സ്റ്റില്‍

Written By kvartha delta on 3 Nov 2012 | 6:20 pm

Nileshwaram, suicide, Kasaragod, Kerala, Suicide, Love, Auto Driver, Police, Custody, Arrest
Ratheesh
നീ­ലേ­ശ്വ­രം: ബേ­ക്ക­റി ക­ട­യു­ട­മ­യാ­യ ബ­ങ്ക­ള­ത്തെ സി.കെ. കു­ഞ്ഞി­ക്ക­ണ്ണന്‍ (45) കെ­ട്ടി­ത്തൂ­ങ്ങി ആ­ത്മ­ഹ­ത്യ ചെ­യ്­ത കേ­സില്‍ പ്ര­തി­യാ­യ ഓ­ട്ടോ ഡ്രൈ­വ­റെ പോ­ലീ­സ് അ­റ­സ്റ്റ് ചെ­യ്­തു.­

ബ­ങ്ക­ള­ത്തെ ര­തീ­ഷി­നെ (27) യാ­ണ് നീ­ലേ­ശ്വ­രം എ­സ്.ഐ. കെ. പ്രേം­സ­ദന്‍, അ­ഡീ­ഷ­ണല്‍ എ­സ്.ഐ. ര­വി എ­ന്നി­വര്‍ ചേര്‍­ന്ന് അ­റ­സ്റ്റ് ചെ­യ്­ത­ത്. ര­തീ­ഷി­നെ ശ­നി­യാഴ്ച വൈ­കു­ന്നേ­ര­ത്തോ­ടെ ഹൊ­സ്­ദുര്‍­ഗ് ജു­ഡീ­ഷ്യല്‍ ഒ­ന്നാം ക്ലാ­സ് മ­ജി­സ്‌­ട്രേ­റ്റ് (ര­ണ്ട്) കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കി.

ബ­ങ്ക­ള­ത്തെ പ്രിന്‍­സ് ബേ­ക്ക­റി ക­ട ഉ­ട­മ­യാ­യ കു­ഞ്ഞി­ക്ക­ണ്ണ­നെ ഒ­ക്‌­ടോ­ബര്‍ 31 ന് രാ­വി­ലെ­യാ­ണ് വീ­ട്ടു­പ­റ­മ്പി­ലെ ജാ­തി മ­ര­ത്തില്‍ തൂ­ങ്ങി മ­രി­ച്ച നി­ല­യില്‍ ക­ണ്ടെ­ത്തി­യ­ത്. കു­ഞ്ഞി­ക്ക­ണ്ണ­ന്റെ ഭാ­ര്യ­യു­മാ­യി ര­തീ­ഷ് പു­ലര്‍­ത്തിവ­ന്ന ര­ഹ­സ്യ­ബ­ന്ധം പു­റ­ത്താ­യ­തോ­ടെ നാ­ട്ടില്‍ പ്ര­ച­രി­ച്ച അ­പ­വാ­ദ­ങ്ങ­ളില്‍ മ­നം­നൊ­ന്താ­ണ് ബേ­ക്ക­റി ക­ട­യു­ട­മ ആ­ത്മ­ഹ­ത്യ ചെ­യ്­ത­തെ­ന്ന് പോ­ലീ­സ് അ­ന്വേ­ഷ­ണ­ത്തില്‍ തെ­ളി­ഞ്ഞി­രു­ന്നു. ഇ­തേ­തു­ടര്‍­ന്നാ­ണ് ര­തീ­ഷി­നെ­തി­രെ ആ­ത്മ­ഹ­ത്യാ പ്രേ­ര­ണാ കു­റ്റ­ത്തി­ന് പോ­ലീ­സ് കേ­സെ­ടു­ത്ത­ത്.

കു­ഞ്ഞി­ക്ക­ണ്ണ­ന്റെ ഭാ­ര്യ­യും ര­തീ­ഷും അ­ഞ്ചു വര്‍­ഷ­ക്കാ­ല­മാ­യി പ്ര­ണ­യ­ത്തി­ലാ­ണെ­ന്ന് അ­റി­ഞ്ഞ­തോ­ടെ ഇ­തേ­കു­റി­ച്ച് ഭാ­ര്യ­യോ­ട് ചോ­ദി­ക്കു­ക­യും ബ­ന്ധം അ­വ­സാ­നി­പ്പി­ക്കാന്‍ ആ­വ­ശ്യ­പ്പെ­ടു­ക­യും ചെ­യ്­തി­രു­ന്നു. ഇ­തി­ന് ശേ­ഷ­വും ഭര്‍­തൃ­മ­തി­യും ര­തീ­ഷും ര­ഹ­സ്യ­ബ­ന്ധം തു­ടര്‍­ന്ന­തോ­ടെ ഇ­ക്കാ­ര്യം നാ­ട്ടി­ലെ ചി­ലര്‍ അ­റി­യു­ക­യും ഇ­തു­സം­ബ­ന്ധി­ച്ച് അ­പ­വാ­ദ­ങ്ങള്‍ പ്ര­ച­രി­ക്കു­ക­യും ചെ­യ്­തു.

സി.പി.എം. നേ­തൃ­ത്വം ഇ­ട­പെ­ട്ട് പ്ര­ശ്‌­നം പ­രി­ഹ­രി­ക്കാന്‍ ശ്ര­മി­ച്ചി­ട്ടും ഭര്‍­തൃ­മ­തി­യു­മാ­യു­ള്ള ബ­ന്ധം ര­തീ­ഷ് അ­വ­സാ­നി­പ്പി­ക്കാ­തി­രു­ന്ന­തോ­ടെ കു­ഞ്ഞി­ക്ക­ണ്ണന്‍ ചെ­റു­വ­ത്തൂ­രി­ലു­ള്ള ഭാ­ര്യാ സ­ഹോ­ദ­ര­നെ ക­ണ്ട് ത­ന്റെ സ­ങ്ക­ട­ങ്ങള്‍ അ­റി­യി­ച്ച ശേ­ഷം തൂ­ങ്ങി മ­രി­ക്കു­ക­യാ­യി­രു­ന്നു.­­

കു­ഞ്ഞി­ക്ക­ണ്ണ­ന്റെ ഭാ­ര്യ­യെ­യും സ­ഹോ­ദ­ര­നെ­യും ര­തീ­ഷി­നെ­യും നാ­ട്ടു­കാ­രാ­യ ചി­ല­രെ­യും ചോ­ദ്യം ചെ­യ്­ത ശേ­ഷ­മാ­ണ് പോ­ലീ­സ് കേ­സെ­ടു­ത്തത്.
Keywords: Nileshwaram, suicide, Kasaragod, Kerala, Suicide, Love, Auto Driver, Police, Custody, Arrest
6:20 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories