Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Lorry. Show all posts
Showing posts with label Lorry. Show all posts

നികുതി വെട്ടിച്ച് കടത്തിയത് 1.47 കോടി രൂപയുടെ സാധനങ്ങളെന്ന് കണ്ടെത്തി

Written By Kvarthakgd on 14 May 2013 | 4:00 pm

കാഞ്ഞങ്ങാട്: നികുതി വെട്ടിച്ച് സാധനങ്ങള്‍ കയറ്റി പോവുകയായിരുന്ന നാല് ലോറികളില്‍ വാണിജ്യ നികുതി വകുപ്പ് നടത്തിയ പരിശോധനനയില്‍ 1.47 കോടി രൂപയുടെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും റെഡിമെയ്ഡ് വസ്ത്രങ്ങളും കളിക്കോപ്പുകളുമാണ് കടത്തിയതെന്ന് തെളിഞ്ഞു.

ആറിന് രാവിലെ ആറ് മണിയോടെ കാഞ്ഞങ്ങാട് സൗത്തില്‍ നിന്ന് വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗം നാഷണല്‍ പെര്‍മിറ്റുള്ള നാല് ലോറികള്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കോടികളുടെ സാധനസാമഗ്രികള്‍ ലോറിയിലുണ്ടെന്ന് കണ്ടെത്തിയത്. വാണിജ്യനികുതി വകുപ്പും കസ്റ്റംസ് അധികൃതരും ലോറികള്‍ വിശദമായി പരിശോധിച്ചു.

മലപ്പുറം പത്തനാപുരത്തെ അബ്ദുല്‍ ഖാദര്‍ കൊറിയര്‍ ആന്റ് കാര്‍ഗോ കമ്പനി എന്ന സ്ഥാപനത്തിലേക്കാണ് മുംബൈയിലുള്ള മനോജ് ശരത്കാലേ എന്നയാളുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഗള്‍ഫില്‍ നിന്ന് എത്തിച്ച സാധനങ്ങള്‍ ലോറികളില്‍ കേരളത്തിലേക്ക് കടത്തിയത്. വ്യക്തമായ രേഖകള്‍ ഉണ്ടായിരുന്നില്ല. കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വില പിടിപ്പുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളും സൗന്ദര്യ വര്‍ധക വസ്തുക്കളുമായിരുന്നു ലോറിയിലുണ്ടായിരുന്നത്. ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ക്ക് നികുതി ബാധകമല്ല.

30.45 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് നടന്നുവെന്നാണ് വാണിജ്യ നികുതി വകുപ്പ് പ്രാഥമിക പരിശോധനയില്‍ തിട്ടപ്പെടുത്തിയിട്ടുള്ളത്. ഇത്രയും തുക പിഴയായോ സെക്യൂരിറ്റി തുകയായോ അടക്കാന്‍ കാര്‍ഗോ കമ്പനി ഉടമക്ക് വാണിജ്യ നികുതി വകുപ്പ് ഇന്റലിജന്‍സ് ഓഫീസര്‍ (യൂണിറ്റ് 3) പി. സി. ബാലകൃഷ്ണന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഉടമ ഇനിയും പണം അടച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ലോറി വിട്ടുകൊടുത്തിട്ടുമില്ല. നികുതി വെട്ടിപ്പിന്റെ വ്യക്തമായ കണക്കുകള്‍ പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍വേണ്ടിവരും. കമ്പനിയുടെ രേഖകളും ബാങ്ക് അക്കൗണ്ടുകളും മറ്റും വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇത് പൂര്‍ണമായാല്‍ മാത്രമേ നികുതി വെട്ടിപ്പിന്റെ യഥാര്‍ഥ കണക്ക് പുറത്തുവരികയുള്ളു.

Lorry, Tax, Scam, Gulf, Mumbai, Malappuram, Police, Seized, Fine, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold NewsRelated News:
രണ്ടരക്കോടിയുടെ സാധനങ്ങള്‍ പിടികൂടിയ സംഭവം: ചെക്ക് പോസ്റ്റുകളിലെ വീഴ്ച അന്വേഷിക്കുന്നു

Keywords: Lorry, Tax, Scam, Gulf, Mumbai, Malappuram, Police, Seized, Fine, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:00 pm | 0 comments

കര്‍ണാടകയില്‍ നിന്ന് കടത്തിയ ഒരു ലോഡ് കോഴി ആദൂരില്‍ പിടിയില്‍

Written By Kvarthakgd on 12 May 2013 | 4:59 pm

മുള്ളേരിയ: കര്‍ണാടകയില്‍ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന ഒരു ലോഡ് കോഴി ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മിഞ്ചിപ്പദവില്‍ വെച്ച് പോലീസ് പിടികൂടി. ആദൂര്‍ സി.ഐ.സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് ലോറി പിടികൂടിയത്.

ലോറി ഡ്രൈവര്‍ കര്‍ണാടക കൊളബയിലെ ഉമര്‍ ഷാഫിയെ(32) കസ്റ്റഡിയിലെടുത്തു. കോഴികടത്താനുപയോഗിച്ച കെ.എല്‍.14 എല്‍ 2115 നമ്പര്‍ ലോറിയും അമ്പത് പെട്ടികളില്‍ നിറച്ചിരുന്ന കോഴികളും പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് 60,900 രൂപ പിഴ ഈടാക്കിയതിന് ശേഷം വിട്ടയച്ചു.
Karnataka, Chicken lorry, Seized, Adhur police, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
File photo


Keywords: Karnataka, Chicken lorry, Seized, Adhur police, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:59 pm | 0 comments

ലോറിയില്‍ നിന്നും തെറിച്ച് വീണ കോഴികള്‍ ചത്തു: ചത്തകോഴികള്‍ക്കായി പിടിവലി

Written By kvartha delta on 11 May 2013 | 7:01 pm

കാസര്‍കോട്: ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന കോഴികള്‍ കൂട്ടത്തോടെ റോഡിലേക്ക് തെറിച്ച് വീണു. റോഡില്‍വീണ 40 ഓളം ഇറച്ചികോഴികള്‍ ചത്തു. റോഡില്‍വീണ് ചത്തതും പാതി ജീവനുമുണ്ടായിരുന്ന കോഴികള്‍ക്കുവേണ്ടി വഴിയാത്രക്കാരും ഓടിക്കൂടിയവരും പിടിവലിനടത്തിയത് കണ്ടുനിന്നവര്‍ക്ക് കൗതുകമായി.

Lorry, Chicken, Kasaragod, Uliyathadukaശനിയാഴ്ച വൈകിട്ട് 3.30 മണിയോടെ ഉളിയത്തടുക്ക സീതാംഗോളി റൂട്ടിലാണ് അമിതവേഗതയില്‍ പോവുകയായിരുന്ന ലോറിയിലെ കൂട് തുറന്ന് 40 ഓളം കോഴികള്‍ റോഡിലേക്ക് തെറിച്ചുവീണത്. ഓടിക്കൂടിയവര്‍ കോഴികളെ കൈവശപ്പെടുത്തി ഒരോസ്ഥലത്ത് കൂട്ടിയിട്ടശേഷം കടയില്‍ നിന്നും പ്ലാസ്റ്റിക്ക് കവര്‍ വാങ്ങികൊണ്ടുവന്ന് അതിലാക്കിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്.

Lorry, Chicken, Kasaragod, Uliyathaduka
കോഴി റോഡില്‍ വീണ് കിടക്കുന്ന വിവരമറിഞ്ഞ് നിരവധി പേര്‍ വാഹനങ്ങളുമായി എത്തിയെങ്കിലും അപ്പോഴേക്കും മറ്റുള്ളവര്‍ ഏല്ലാകോഴികളേയും കൈവശപ്പെടുത്തി സ്ഥലം വിട്ടിരുന്നു. കോഴികള്‍ പുറത്തേക്ക് തെറിച്ചുവീഴുന്നകാര്യം ലോറിയിലുണ്ടായിരുന്നവര്‍ അറിയാത്തതുകൊണ്ടാണ് കൂടുതല്‍ കോഴികളും പുറത്തേക്ക് വീഴാന്‍ കാരണം.

Lorry, Chicken, Kasaragod, Uliyathaduka
Keywords: Lorry, Chicken, Kasaragod, Uliyathaduka, Kerala, Death, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:01 pm | 1 comments

മിനി ലോറിയില്‍ കാറിടിച്ച് മില്‍മയുടെ 2000 കിലോ വെണ്ണ റോഡിലൊഴുകി

കാഞ്ഞങ്ങാട്: മാവുങ്കാല്‍ മില്‍മ ഡയറിയില്‍ നിന്നും കണ്ണൂരിലേക്ക്  വെണ്ണകയറ്റി പോകുകയായിരുന്ന മിനിലോറിയും എതിരെ വരികയായിരുന്ന കാറും കൂട്ടിയിടിച്ച് 2000 കിലോ വെണ്ണ റോഡിലൊഴുകി. അപകടത്തില്‍ നിയന്ത്രണം വിട്ട ലോറി റോഡിലേക്ക് മറിഞ്ഞത്. വെണ്ണ റോഡിലൊഴുകി നശിച്ചതിനാല്‍ നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.

ലോറിയില്‍ രണ്ട് ടാങ്കുകളിലായി നിറച്ചിരുന്ന വെണ്ണയാണ് റോഡിലേക്ക് ഒഴുകി പടര്‍ന്നത്. ഇതേതുടര്‍ന്ന് ഈ ഭാഗത്തുകൂടി കടന്നുവന്ന വാഹനങ്ങളില്‍ പലതും വെണ്ണയില്‍ തെന്നി അപകടത്തില്‍പെടാനുള്ള സാഹചര്യമുണ്ടായി. വിവരമറിഞ്ഞ് അമ്പലത്തറ എസ്.ഐ. ടി. സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കാഞ്ഞങ്ങാട്ട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് റോഡിലേക്ക് വെള്ളം ചീറ്റി വെണ്ണ തുടച്ചുമാറ്റുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി 10 മണിയോടെ മാവുങ്കാലിനടുത്ത് നെല്ലിത്തറയിലാണ് അപകടം. ജില്ലാ മില്‍മാ ഡയറിയില്‍ നിന്നും രണ്ടായിരം കിലോയോളം വരുന്ന വെണ്ണയും കയറ്റി കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ.എല്‍. 14 ഡി-4383 നമ്പര്‍ മിനി ലോറിനെല്ലിത്തറ ഇറക്കത്തിലെത്തിയപ്പോള്‍ അമ്പലത്തറ സ്വദേശികള്‍ സഞ്ചരിച്ച കെ.എ. 03 ഡി-5804 നമ്പര്‍ കാര്‍ ലോറിയിലിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നിയന്ത്രണം വിട്ട് ലോറി  റോഡിലേക്ക് മറിഞ്ഞത്.

ലോറി ഡ്രൈവര്‍ ആനന്ദാശ്രമത്തിന് സമീപം താമസിക്കുന്ന നിത്യാനന്ദി(32)ന് അപകടത്തില്‍ സാരമായി പരിക്കേറ്റു. കാര്‍ യാത്രക്കാരായ അമ്പലത്തറ സ്വദേശികളായ അറഫാത്ത്, സുബൈര്‍ എന്നിവര്‍ക്കും പരിക്കുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സുഹൃത്തിനെ നെല്ലിത്തറയിലെ വീടിന് സമീപം ഇറക്കിയശേഷം നിത്യാനന്ദ് മിനിലോറി ഓടിച്ചുപോകുമ്പോഴാണ് അപകടം സംഭവിച്ചത്. മാവുങ്കാലിലെ മില്‍മാ ഡയറിയില്‍ നിന്നും കണ്ണൂരിലേക്ക് കൊണ്ടുപോകുന്ന വെണ്ണ നെയ്യാക്കി തിരിച്ചുകൊണ്ടുവരാറാണ് പതിവ്.

രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷമാണ് വെണ്ണ റോഡില്‍ നിന്നും തുടച്ചു നീക്കാന്‍ സാധിച്ചത്. രാത്രി 12 ഓടെ ക്രെയിന്‍ കൊണ്ടുവന്ന് മിനിലോറി നീക്കി. ഇത്രയും നേരം ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

Lorry, Accident, Car, Kanhangad, Kerala, Milk Product, Injured, Police
File Photo
പോലീസിന്റെയും അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടലിനെത്തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായത്.

Keywords: Lorry, Ghee, Accident, Car, Kanhangad, Kerala, Milk Product, Injured, Police, Fire Force, Road, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:19 pm | 0 comments

ഉപ്പളയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

Written By kvarthapressclub on 9 May 2013 | 5:31 pm

ഉപ്പള: ഉപ്പള ഹിദായത്ത് നഗറില്‍ ബുധനാഴ്ച ഉച്ചയ്ക്ക് സാന്‍ഡ്രോ കാറും മീന്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി റോഡില്‍ മറിഞ്ഞുവീണു. ലോറിയിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും കാറിലുണ്ടായിരുന്ന മൂന്നുപേര്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്.  പരിക്കേറ്റവരെ കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ആരുടേയും നില
Uppala, Accident, Car, Lorry, Injured, Hospital, Kasaragod, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.ഗുരുതരമല്ല.

Keywords: Uppala, Accident, Car, Lorry, Injured, Hospital, Kasaragod, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.







5:31 pm | 0 comments

രണ്ടരക്കോടിയുടെ സാധനങ്ങള്‍ പിടികൂടിയ സംഭവം: ചെക്ക് പോസ്റ്റുകളിലെ വീഴ്ച അന്വേഷിക്കുന്നു

Written By kvarthaksd on 7 May 2013 | 1:06 pm

കാഞ്ഞങ്ങാട്: കസ്റ്റംസ് നികുതി വെട്ടിച്ചും മതിയായ രേഖകളില്ലാതെയും ദുബൈയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന രണ്ടരക്കോടി രൂപയുടെ സാധനങ്ങള്‍ വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗം കാഞ്ഞങ്ങാട്ട് പിടികൂടാനിടയായ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചു.

ഉദ്യോഗസ്ഥരുടെയും നിയമ സംവിധാനങ്ങളുടെയും കണ്ണുവെട്ടിച്ച് ഇത്രയും വിലകൂടിയ സാധനങ്ങള്‍ എങ്ങനെയാണ് കാഞ്ഞങ്ങാടുവരെ എത്തിച്ചതെന്നത് സംബന്ധിച്ചാണ് വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗം ഓഫീസര്‍ പി.സി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നത്. അതിനിടെ ലോറികളില്‍ നിന്ന് പിടികൂടിയ സാധനങ്ങളുടെ തരംതിരിവും യതാര്‍ഥ വില കണക്കാക്കലും കാഞ്ഞങ്ങാട്ട് തുടരുകയാണ്.

തിങ്കളാഴ്ച രാവിലെ ആറു മണിയോടെ കാഞ്ഞങ്ങാട് സൗത്തില്‍ നിന്നാണ് നികുതി വെട്ടിച്ച് കടത്തുകയായിരുന്ന സാധനങ്ങളുമായി കെ.എല്‍. 58 ഇ. 6693, കെ.എല്‍. 57 സി 1132, കെ.എല്‍. 13 ആര്‍. 770, കെ.എല്‍. 57ഡി 3965 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ദുബൈയില്‍ നിന്ന് കൊണ്ടു വന്ന ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, റെഡിമെയ്ഡ്, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ സാധനങ്ങളാണ് നാല് ലോറികളിലും ഉണ്ടായിരുന്നത്.

മുംബൈയിലുള്ള മനോജ് ശരത്കാലെ എന്നയാളുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഈ സാധനങ്ങളത്രയും ദുബൈയില്‍ നിന്ന് മുംബൈയില്‍ എത്തിച്ച് അവിടെ നിന്ന് ലോറികളില്‍ കേരളത്തിലേക്ക് കടത്തികൊണ്ടുവന്നത്. 2012 ഡിസംബര്‍ 29 ന് അടച്ച കസ്റ്റംസ് നികുതിയുടെ ഒരു പകര്‍രപ് മാത്രമാണ് ലോറി ഡ്രൈവര്‍മാരുടെ കൈവശമുണ്ടായിരുന്നത്.

1,37,137 രൂപ അടച്ചതിന്റെ പഴയ ബില്ല് ഉപയോഗിച്ചാണ് ഡിസംബര്‍ 29 ന് ശേഷമുള്ള ദിവസങ്ങളില്‍ ദുബൈയില്‍ നിന്നുള്ള സാധനങ്ങള്‍ കടത്തിയതെന്ന് സംശയിക്കുന്നു. 9,46,464 രൂപയാണ് തിങ്കളാഴ്ച കടത്തിയ സാധനങ്ങള്‍ക്ക് ഏകദേശം നികുതി കണക്കാക്കുന്നത്. മലപ്പുറത്തെ അബ്ദുല്‍ ഖാദര്‍ കൊറിയര്‍ ആന്റ് കാര്‍ഗോ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലേക്കാണ് സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

ലോറികള്‍ മഹാരാഷ്ട്ര വിട്ടശേഷം ഒരു ചെക്ക് പോസ്റ്റിലും പരിശോധന നടന്നിട്ടില്ല. കസ്റ്റംസ് അധികൃതരുടെ ഒത്താശയോടെയാണ് ലോറികളില്‍ കോടികള്‍ വിലമതിക്കുന്ന സാധനങ്ങള്‍ കടത്തിക്കൊണ്ട് വന്നതെന്ന് വ്യക്തമായിട്ടുണ്ട്. വാണിജ്യ നികുതി ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടീവ് ഓഫീസര്‍ തുളസി ദാസ്, ഇന്‍സ്‌പെക്ടര്‍ പി.സി. ബാലകൃഷ്ണന്‍, പി.വി. രത്‌നാകരന്‍, എം.വി. അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സാധനങ്ങള്‍ പിടികൂടിയത്. ഹൈവേ പോലീസിന്റെ സഹായവും ഇതിന് ലഭിച്ചു.

Check-Post, Investigation, Police, Kanhangad, Lorry, Passport, Kasaragod, Kerala, Kerala News, International News, National News.

Keywords: Check-Post, Investigation, Police, Kanhangad, Lorry, Passport, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

1:06 pm | 0 comments

ഇ-മണല്‍ പാസ് അനുവദിക്കുന്നതില്‍ ഒത്തുകളി; താലൂക്ക് ഓഫീസില്‍ കയ്യാങ്കളി

Written By kvarthaksd on 3 May 2013 | 6:32 pm

കാസര്‍കോട്: ഇ-മണല്‍ പാസിനെ ചൊല്ലി കാസര്‍കോട് താലൂക്ക് ഓഫീസില്‍ ഉന്തും തള്ളും. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. മണല്‍ പാസ് വിതരണം ചെയ്യുന്നതിനിടെ സ്ഥലത്തെത്തിയ ലോറി ഡ്രൈവര്‍മാര്‍ ചിലരില്‍ നിന്ന് മണല്‍ കൊണ്ടു പോകുന്നതിന് പാസ് വാങ്ങിയതിനെ ചോദ്യം ചെയ്തതാണ് ഉന്തിനും തള്ളിനും കാരണമായതെന്ന് പറയുന്നു.

മണല്‍ പ്രദേശത്തെ ആളുകള്‍ക്ക് നല്‍കാതെ വാടകയ്ക്ക് വേണ്ടി ദൂര സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാന്‍ ലോറി ഡ്രൈവര്‍മാര്‍ മത്സരിക്കുകയാണ്. പാസ് നേരിട്ട് കടവില്‍ എത്തിച്ചാല്‍ അതിന്റെ മറവില്‍ പ്രതിദിനം നാലു ലോറി മണല്‍ വരെ ചിലര്‍ കടത്താറുണ്ടെന്ന് ഡ്രൈവര്‍മാരില്‍ ചിലരും പറയുന്നു. ജില്ലകളിലെ 50 കടവുകളില്‍ നിന്നാണ് ഇ-മണല്‍ നല്‍കാന്‍ പാസ് നല്‍കുന്നത്.

ആരിക്കാടി, ഷിറിയ, ഒളയം തുടങ്ങിയ കടവുകളില്‍ നിന്ന് തേപ്പിന് ആവശ്യമായ പൂഴി ലഭിക്കുന്നു. ഇത് ചില ഇടനിലക്കാര്‍ കൂടുതല്‍ ലാഭമുണ്ടാക്കാന്‍ വേണ്ടി പരിസരത്തെ ആവശ്യക്കാര്‍ക്ക് നല്‍കാതെ ദൂര സ്ഥലങ്ങളിലേക്ക് കൊണ്ടു പോവുകയാണ്. ഇതിന് ചില ലോറി ഡ്രൈവര്‍മാര്‍ കൂട്ടു നില്‍ക്കുന്നതായും ഇടപാടുകാര്‍ ആരോപിക്കുന്നു. ഇ-മണല്‍ പാസ് അനുവദിക്കുന്നതില്‍ സുതാര്യത ഇല്ലെന്നും ഓഫീസര്‍മാരും ലോറി ഡ്രൈവര്‍മാരും തമ്മിലുള്ള ഒത്താശയോടെയാണ് മണല്‍ പാസ് അനുവദിക്കുന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. പോലീസെത്തിയാണ് ഒടുവില്‍ താലൂക്ക് ഓഫീസിലെ സംഘര്‍ഷാവസ്ഥ നീക്കിയത്.

Sand, Lorry, Driver, Arikady, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News.

Sand, Lorry, Driver, Arikady, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News.

Keywords: Sand, Lorry, Driver, Arikady, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:32 pm | 0 comments

അനധികൃത മണല്‍കടത്ത്: ടിപ്പര്‍ ലോറിയുമായി ഡ്രൈവര്‍ അറസ്റ്റില്‍

Written By Kvarthakgd on 28 Apr 2013 | 4:43 pm



കാസര്‍കോട്: അനധികൃതമായി ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ വിദ്യനഗര്‍ പോലീസ് പിടികൂടി. ഡ്രൈവര്‍ ചട്ടഞ്ചാലിലെ മുഹമ്മദ് സാജിദിനെ(26) അറസ്റ്റ് ചെയ്തു.
Sand, Export, Tipper lorry, Driver, Arrest, Vidyanagar police, Kasaragod, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


Keywords: Sand, Export, Tipper lorry, Driver, Arrest, Vidyanagar police, Kasaragod, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:43 pm | 0 comments

കീഴൂരില്‍ മണലെടുപ്പിന് പോയ വാഹനങ്ങളെ നാട്ടുകാര്‍ തടഞ്ഞു

Written By kvarthaksd on 22 Apr 2013 | 1:55 pm

കീഴൂര്‍: കീഴൂരില്‍ ഇ-മണല്‍ പദ്ധതി പ്രകാരം മണലെടുപ്പിന് പോയ 15 ഓളം ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് നാട്ടുകാര്‍ മണല്‍ വാരാനെത്തിയ ടെമ്പോകളെയും ലോറികളെയും തടഞ്ഞ് വെച്ചത്. സംഭവമറിഞ്ഞ് കാസര്‍കോട് തഹസില്‍ ദാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ബേക്കല്‍ പോലീസും സ്ഥലത്തെത്തി.


കീഴൂര്‍ കടവില്‍ നിന്ന് 50 ലോഡ് മണല്‍ വാരാന്‍ എ.ഡി.എമ്മിന്റെയും തഹസില്‍ദാരുടെയും നേതൃത്വത്തിലുള്ള കമ്മിറ്റി അനുമതി നല്‍കിയിരുന്നു. അതുപ്രകാരം തിങ്കളാഴ്ച മുതലാണ് ഇമണല്‍ വ്യവസ്ഥയില്‍ മണല്‍ വാരാന്‍ വാഹനങ്ങളെത്തിയത്.

നേരത്തെ പ്രദേശത്ത് നിന്ന് മണല്‍ കൊണ്ടു പോകുമ്പോള്‍ ഓരോ ലോഡിനും പ്രദേശത്തെ ആരാധനാലയ കമ്മിറ്റികള്‍ 600 രൂപാവീതം വാങ്ങിയിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരെ ജനരോഷം ഉയരുകയും മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തതോടെ അധികൃതര്‍ അന്വേഷിക്കുകയും ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

Kizhur, Sand, Vehicle, Lorry, Police, Temple, Masjid, Committee, Kasaragod, Kerala, Kerala News.തുടര്‍ന്ന് വാഹനങ്ങളില്‍ നിന്ന് പണം വാങ്ങുന്നതും മണലെടുപ്പും നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ ഇ-മണല്‍ പദ്ധതിയിലൂടെ മണല്‍ വാരല്‍ പുനരാരംഭിച്ചപ്പോഴാണ് അതിനെ എതിര്‍ത്തു കൊണ്ട് ഇരുവിഭാഗങ്ങളിലുംപെട്ട നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞതെന്നും പ്രശ്‌നം കലക്ടറുടെ സാന്നിധ്യത്തില്‍ ചൊവാഴ്ച ചര്‍ച നടത്തുമെന്ന് എഡി.എം. എച്ച്. ദിനേഷ് അറിയിച്ചു. മണല്‍ ലോറികള്‍ തടഞ്ഞതില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഒരു ആരാധനാലയ കമ്മിറ്റി അറിയിച്ചു.

Updated

Keywords: Kizhur, Sand, Vehicle, Lorry, Police, Temple, Masjid, Committee, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:55 pm | 0 comments

നുള്ളിപാടിയില്‍ ഗ്യാസ് ലോറി കയറി കുടിവെള്ളപൈപ്പ് തകര്‍ന്നു

Written By kvartha delta on 15 Apr 2013 | 6:49 pm

കാസര്‍കോട്: നുള്ളിപ്പാടിയില്‍ ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് സിലണ്ടര്‍ കയറ്റിയ ലോറികയറി കുടിവെള്ളപൈപ്പ് തകര്‍ന്നു. പൈപ്പ് പൊട്ടിയതിനെതുടര്‍ന്ന് റോഡിലൂടെ കുടിവെള്ളം പാഴായി. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഗ്യാസ് സിലണ്ടറുമായി വന്ന കെ.എ. 19 ബി 7962 നമ്പര്‍ ലോറിയുടെ ടയര്‍ കുടിവെള്ളപൈപ്പില്‍ കയറി താഴ്ന്നുപോയത്.

പുതുതായി കുടിവെള്ളവിതരണത്തിന് പൈപ്പിടല്‍ ജോലി ഇവിടെ നടന്നിരുന്നു. പൈപ്പ് കുഴിച്ചുമൂടിയ ഭാഗത്തെ ഇളകിയ മണ്ണിലൂടെയാണ് ലോറിയുടെ ടയര്‍ താഴ്ന്നുപോയത്. ഇപ്പോഴുള്ള കുടിവെള്ളപൈപ്പ് പൂര്‍ണമായും തകരുകയും ചെയ്തു. വെള്ളം ഒഴുകി റോഡില്‍ ചെളി നിറഞ്ഞിരിക്കുകയാണ്. കടുത്ത വേനല്‍ചൂടില്‍ ഒരുതുള്ളി വെള്ളത്തിനായി നഗരവാസികള്‍ അലയുമ്പോഴാണ് കുടിവെള്ളപ്പൈപ്പ് ലോറികയറി തകര്‍ന്ന് ശുദ്ധജലം പാഴായത്.


Kasaragod, Lorry, Water, Kerala, Nullippady, Industrial gas cylinder, Water Pipe, Road, Malayalam news

Keywords: Kasaragod, Lorry, Water, Kerala, Nullippady, Industrial gas cylinder, Water Pipe, Road, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:49 pm | 0 comments

കുമ്പളയില്‍ റോഡില്‍ പാമോയില്‍ ഡ്രം വീണ് ഗതാഗതം തടസപ്പെട്ടു

Written By kvarthakgd1 on 7 Apr 2013 | 9:07 pm

കുമ്പള: മംഗലാപുരത്തുനിന്നും എച്ച്.എ.എല്ലിലേക്ക് പോവുകയായിരുന്ന ലോറിയില്‍ നിന്ന് പാമോയില്‍ ഡ്രം റോഡില്‍ വീണ് കുമ്പള ടൗണില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. റോഡില്‍ വീണ് ഡ്രം പൊട്ടുകയും റോഡില്‍ മുഴുവനും പാമോയില്‍ പരക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം.

ഈസമയം അതുവഴിവന്ന മൂന്ന് ബൈക്കുകള്‍ നിയന്ത്രണംവിട്ട് മറിഞ്ഞു. പിന്നീട് ഇവിടെ രണ്ടുകാറുകളും നിയന്ത്രണം വിട്ടതോടെ നാട്ടുകാര്‍ റോഡില്‍ മണ്ണിടുകയായിരുന്നു. ഇതിനെതുടര്‍ന്നിട്ടും റോഡിലെ ഓയില്‍ നീങ്ങാത്തതിനാല്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി റോഡില്‍ വെള്ളം ചീറ്റിയാണ് ഓയില്‍ ഒഴുക്കിക്കളഞ്ഞത്.
Kasaragod, Kumbala, Road, Lorry, Kerala, Mangalore, Kasargodvartha, Malayalam news,

Keywords: Kasaragod, Kumbala, Road, Lorry, Kerala, Mangalore, Kasargodvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
9:07 pm | 0 comments

ചെര്‍ക്കളയില്‍ സൂക്ഷിച്ച 20 ലോഡ് മണലും മൂന്ന് ലോറിയും പിടിച്ചെടുത്തു

Written By kvarthapressclub on 29 Mar 2013 | 6:44 pm

ചെര്‍ക്കള: ചെര്‍ക്കള ബംബ്രാണയില്‍  സൂക്ഷിച്ച  20 ലോഡ് മണലും മൂന്ന് ലോറിയും സി.ഐ.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തു.

Cherkala, Sand, Lorry, Police-raid, Seized, Sand mafia, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
മണല്‍ കടത്തലിനെതിരെ പോലീസ് ശക്തമായ നടപടികളെടുത്തു തുടങ്ങിയതോടെയാണ് മാഫിയകള്‍ മണല്‍ സൂക്ഷിച്ചുവെക്കാന്‍ തുടങ്ങിയത്. ഇതേ തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Keywords: Cherkala, Sand, Lorry, Police-raid, Seized, Sand mafia, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:44 pm | 0 comments

ഏപ്രില്‍ ഒന്ന് മുതല്‍ സ്വകാര്യ ബസ് - ലോറി സമരം

Written By kvarthapressclub on 28 Mar 2013 | 9:59 pm

 Kasaragod, Press meet, Bus, Lorry, Strike, District, Committee, Life insurance Company, Kerala,Kerala News, International News,

കാസര്‍കോട്: ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളും ലോറികളും സര്‍വീസ് നിര്‍ത്തിവെക്കുന്നു.മോട്ടോര്‍ വാഹന ഇന്‍ഷൂറന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട് കോണ്‍ഗ്രസ് ആഹ്വാന പ്രകാരം രാജ്യത്തെ ബസുകളും ചരക്കുവാഹനങ്ങളും നിര്‍ത്തിവെക്കുന്നതിനോടനുബന്ധിച്ചാണ് കേരളത്തിലും സര്‍വീസ് നിര്‍ത്തിവെക്കുന്നതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് മേഖലയില്‍ സ്വകാര്യ കമ്പനികള്‍ക്ക് കടന്നുവരാന്‍ അനുവാദം നല്‍കിയതിനുശേഷം യാതൊരു മാനദണ്ഡവുമില്ലാതെ തെറ്റായ ആനുകൂല്യങ്ങളുടെ കണക്ക് പ്രചരിപ്പിച്ച് വര്‍ഷാവര്‍ഷം പ്രീമിയത്തില്‍ വന്‍ വര്‍ധനവ് വരുത്തുന്നത് കീഴ്‌വഴക്കമാക്കിയിരിക്കുകയാണ്. ഡീസല്‍ വിലനിയന്ത്രണം നീക്കിയതോടുകൂടി പ്രതിമാസം വിലവര്‍ധനവിന്റെ ഭാരം താങ്ങാനാവാതെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് സ്വകാര്യ ബസ് മേഖല.

 ബസ് സര്‍വീസുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ദൈനംദിന ചെലവുകള്‍ ക്രമാതീതമായി വര്‍ധിച്ചതിന്റെ സാഹചര്യത്തില്‍ ഒരു യാത്രക്കാരന് 399 രൂപയായിരുന്ന തേര്‍ഡ് പാര്‍ടി പ്രീമിയം 583 രൂപയായും 6,529 രൂപയായിരുന്ന അടിസ്ഥാന നിരക്ക് 9,532 രൂപയായും വര്‍ധിപ്പിച്ച നടപടി ഒരുതരത്തിലും അംഗീകരിക്കാവുന്നതല്ല.17,000 രൂപയുടെ വര്‍ധനവാണ് ഒരു വര്‍ഷത്തേക്ക് ഒരു ബസിന് വരുത്തിയിരിക്കുന്നത്.

അനിയന്ത്രിതമായ അപകട നഷ്ടപരിഹാര ആനുകൂല്യങ്ങള്‍ നല്‍കുന്നതുവഴി ഉണ്ടാകുന്ന നഷ്ടത്തിന്റെ പേരില്‍ വാഹന ഉടമകളെ സാമ്പത്തികമായി പീഡിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണം. ഈ സാഹചര്യത്തിലാണ് ഏപ്രില്‍ ഒന്നു മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കാനുള്ള തീരുമാനം സംഘടനാതലത്തിലെടുത്തിട്ടുള്ളത്.

 ഇതുമൂലം ജനങ്ങള്‍ക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് ഐ.ആര്‍.ഡി.എ യുടെ തീരുമാനം റദ്ദാക്കാന്‍ നടപടിയെടുക്കണമെന്നും തേര്‍ഡ് പാര്‍ടി ആനുകൂല്യങ്ങള്‍ക്ക് പരിധി നിശ്ചയിച്ചുകൊണ്ട് പ്രീമിയം വര്‍ധന ഒഴിവാക്കണമെന്നും ഡീസല്‍ വിലനിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അല്ലാത്ത പക്ഷം സമരം അതിശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

 സമരം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 30 ന് ശനിയാഴ്ച 11 മണിക്ക് കാസര്‍കോട് സ്പീഡ് വെ ഇന്നില്‍ നടക്കുന്ന ബസ് -ലോറി ഉടമകളുടെ സംയുക്ത ജില്ലാ കണ്‍വെന്‍ഷനില്‍ മുഴുവന്‍ വാഹന ഉടമകളും സംബന്ധിക്കണമെന്നും അസോസിയേഷന്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ കെ.ഗിരീഷ്, ശ്രീധരന്‍ വയലില്‍, ശങ്കര്‍ നായിക്ക്, പി.എ. മുഹമ്മദ് കുഞ്ഞി,ബി.സി.മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Press meet, Bus, Lorry, Strike, District, Committee, Life insurance Company, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
9:59 pm | 0 comments

ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് മര്‍ചന്റ് നേവി ഉദ്യോഗസ്ഥന്‍ മരിച്ചു

Bike, Lorry, Accident, Death, Merchant-navy, Employ, Payyannur, Road, Hospital, Injured, Work, Police, Kerala,Kerala News, International News,
പയ്യന്നൂര്‍: ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മര്‍ചന്റ് നേവി ഉദ്യോഗസ്ഥന്‍ മരിച്ചു. എരമം പേരൂല്‍ തടത്തില്‍ വളപ്പില്‍ നിധിന്‍ (28) ആണ് മരിച്ചത്. നിധിന്‍ ഓടിച്ച ബൈക്കില്‍ എതിര്‍ ഭാഗത്തു നിന്നു വന്ന ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 8.30 മണിയോടെ കുണ്ടയംകൊവ്വല്‍ ദിനേശ് ബീഡി കമ്പനിക്ക് മുന്‍വശത്താണ് അപകടമുണ്ടായത്.

റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ നിധിനെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മര്‍ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായ നിധിന്‍ അവധിക്ക് ഈയിടെയാണ് നാട്ടിലെത്തിയത്. മര്‍ചന്റ് നേവിയില്‍ ജോലി ചെയ്യുന്ന കൃഷ്ണന്‍- --രമണി ദമ്പതികളുടെ മകനാണ്. വിദ്യ ഏക സഹോദരിയാണ്. പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Bike, Lorry, Accident, Death, Merchant-navy, Employ, Payyannur, Road, Hospital, Injured, Work, Police, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
4:54 pm | 0 comments

ബൈക്കില്‍ ലോറിയിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

Written By kvarthaksd on 22 Mar 2013 | 5:15 pm

Bike-Accident, Lorry, Injured, Student, Kasaragod,  Kerala News, International News, National News, Gulf News, Health News.
കുറ്റിക്കോല്‍: വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കോല്‍ മേഖലാ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും മാലക്കല്ല് സ്വദേശിയുമായ കെ. തമ്പാന്‍ നായരുടെ മകന്‍ യദുകൃഷ്ണന്‍ (15) വാഹനാപകടത്തില്‍ മരിച്ചു. രാജപുരം ടാഗോര്‍ കോളജില്‍ വിദ്യാര്‍ത്ഥിയാണ്.

രണ്ടു ദിവസം മുമ്പ് രാജപുരത്ത് യദുകൃഷ്ണന്‍ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. വെള്ളിയാഴ്ച മംഗലാപുരം ആശുപത്രിയില്‍ വെച്ചാണ് മരണം.

അമ്മ: ലേഖ. സഹോദരങ്ങള്‍: ലിദു കൃഷ്ണന്‍, വിഷ്ണു. നിര്യാണത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹ്മദ് ഷെരീഫ് അനുശോചിച്ചു.

Keywords: Bike-Accident, Lorry, Injured, Student, Kasaragod,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

5:15 pm | 0 comments

ചട്ടഞ്ചാലിലെ മുഹമ്മദ് കുഞ്ഞിയുടെ അപകടമരണം; നാട് ദുഃഖസാന്ദ്രം

 Accident, Bike, Lorry, Chattanchal, Madikeri, Mangalore, Hospital, Kasaragod,  Kerala News, International News.
ചട്ടഞ്ചാല്‍: കര്‍ണാടക മടിക്കേരിയില്‍ ബൈക്കില്‍ ലോറിയിടിച്ച് മരണപ്പെട്ട ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ പി. മുഹമ്മദ് കുഞ്ഞിയുടെ (24) മൃതദേഹം വെള്ളിയാഴ്ച രാവിലെ ചട്ടഞ്ചാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. നൂറുകണക്കിനാളുകള്‍ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തു. മടിക്കേരിയിലെ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് മടിക്കേരിക്കടുത്ത ദേവറകൊല്ലിയിലുണ്ടായ അപകടത്തില്‍ മുഹമ്മദ്കുഞ്ഞി മരണപ്പെട്ടത്.

ബൈക്കില്‍ പിറകിലിരുന്ന് സഞ്ചരിക്കുകയായിരുന്ന സുഹൃത്ത് ബെണ്ടിച്ചാലിലെ അഷിഖിന് (22) അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ആഷിഖ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

മുഹമ്മദ് കുഞ്ഞിയും ആഷിഖും സഞ്ചരിച്ച ബൈക്കില്‍ മടിക്കേരി ഭാഗത്തേക്ക് വെട്ടു കല്ലുമായി പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് സാരമായി പരിക്കേറ്റ ഇരുവരെയും ഓടിക്കൂടിയവര്‍ ഉടന്‍തന്നെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മുഹമ്മദ് കുഞ്ഞി അവിടെ എത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു.

അബുദാബിയില്‍ ജോലി ചെയ്ത് വന്നിരുന്ന മുഹമ്മദ് കുഞ്ഞി പിതാവ് ഇസ്മാഈലിന് സുഖമില്ലെന്ന വിവരമറിഞ്ഞാണ് അടുത്തിടെ നാട്ടില്‍ വന്നത്. ഒരു മാസം മുമ്പ് പിതാവ് മരണപ്പെടുകയും ചെയ്തു. അതിന്റെ നാല്‍പതാം നാള്‍ വരുന്ന ഞായറാഴ്ച ആചരിക്കാനിരിക്കുകയായിരുന്നു. ഇസമാഈലിന്റെ വിയോഗത്തിലുള്ള ദുഃഖം മായുംമുമ്പേയാണ് കുടുംബത്തിന് ആഘാതമുണ്ടാക്കി മുഹമ്മദ് കുഞ്ഞിയുടെയും മരണം സംഭവിച്ചത്. അടുത്ത് തന്നെ ഗള്‍ഫിലേക്ക് തിരിച്ച് പോകാനിരിക്കുകയായിരുന്നു മുഹമ്മദ് കുഞ്ഞി. ഗള്‍ഫില്‍ പോകുന്നതിന് മുമ്പ് നാട്ടില്‍ കൂലിപ്പണി എടുത്തിരുന്ന മുഹമ്മദ് കുഞ്ഞി പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയായിരുന്നു. ഏഴ് ഇളയ സഹോദരങ്ങളാണ് മുഹമ്മദ് കുഞ്ഞിക്കുള്ളത്.

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബുധനാഴ്ചയാണ് പുത്തരിയടുക്കത്തെ ഏതാനും കൂട്ടുകാര്‍ ഒരുമിച്ച് മടിക്കേരിയിലേക്ക് പോയത്. മുഹമ്മദ് കുഞ്ഞിയും ആഷിഖും ബൈക്കിലും മറ്റുള്ളവര്‍ കാറിലുമായാണ് ആഹ്ലാദവും കളിചിരിയും പങ്കുവെച്ചു കൊണ്ട് യാത്ര ചെയ്തതും കല്യാണത്തില്‍ പങ്കെടുത്തതും. തിരിച്ച് വരുമ്പോള്‍ തങ്ങളുടെ കൂട്ടത്തിലുള്ള പ്രിയ സുഹൃത്തിനെ മരണം തട്ടിയെടുക്കുമെന്ന് ആരും കരുതിയിരുന്നതല്ല. മുഹമ്മദ് കുഞ്ഞിയുടെ അപകട മരണം കുടുംബത്തിനും നാടിനും കനത്ത ആഘാതമായി.

ഖദീജയാണ് മാതാവ്. സഹോദരങ്ങള്‍: യൂസുഫ്, ഇര്‍ഫാന്‍, ഇര്‍ഷാദ്, ഇമ്രാന്‍, മുഹ്‌സിന, റംല, ഫര്‍സാന.

Keywords: Accident, Bike, Lorry, Chattanchal, Madikeri, Mangalore, Hospital, Kasaragod,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

12:20 pm | 0 comments

മ­ണല്‍: വേ­ണം, ഒ­രു ക­രു­തലും മ­റുചി­ന്തയും

Written By Kvartha Alpha on 20 Mar 2013 | 9:04 am

മ­ണ­ലെ­ടു­പ്പും മ­ണല്‍­വാ­ര­ലും മ­ണല്‍ വേ­ട്ടയും മ­ണ­ലെടു­പ്പി­നെ തു­ടര്‍­ന്നു­ണ്ടാ­കു­ന്ന അ­പ­ക­ട­ങ്ങ­ളും ന­മ്മു­ടെ നാ­ട്ടില്‍ നി­ത്യ­സം­ഭ­വ­മാ­യി­രി­ക്കു­ക­യാ­ണ­ല്ലോ. അ­ന­ധികൃ­ത മ­ണല്‍വാ­ര­നെ­തി­രെ കര്‍­ശ­നമാ­യ നി­യ­മവും ന­ട­പ­ടി­കളും ഉ­ണ്ടാ­കു­മ്പോള്‍ ത­ന്നെ­യാ­ണ് മ­ണല്‍­വാ­രലും ക­ടത്തും ന­ട­ക്കു­ന്നത്. മ­ണ­ലി­ന് പക­രം വെ­ക്കാന്‍ മ­റ്റൊ­രു സാധ­നം ഇല്ലാ­ത്തി­ട­ത്തോ­ളം കാ­ലം മേല്‍­പ­റ­ഞ്ഞ സം­ഗ­തി­ക­ളെല്ലാം മുട­ക്കം കൂ­ടാ­തെ ന­ട­ക്കു­മെ­ന്ന കാ­ര്യ­ത്തില്‍ സം­ശ­യ­മില്ല.

Sand-export, House, kasaragod, Article, Lorry, Police, Chandragiri-river, Anas, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.ആ­ളു­കള്‍­ക്ക് വീ­ടും കെ­ട്ടി­ടവും പ­ണി­യണം. നാ­ട്ടില്‍ വി­കസ­നം വ­രണം. അതി­ന് മ­ണല്‍ കൂ­ടി­യേ തീരൂ. ക­ട­ലോ­ര­ത്തു­നി­ന്നും പു­ഴ­യോ­ര­ത്തു­നിന്നും ആ­ണ് മ­ണല്‍ ല­ഭി­ക്കേ­ണ്ടത്. അ­വി­ടെ­നി­ന്ന് മ­ണ­ലെ­ടു­ക്കു­മ്പോ­ഴാ­ണ് പ്ര­ശ്‌­ന­ങ്ങ­ള്‍ ഉ­ണ്ടാ­വു­ന്നത്. ആ­വ­ശ്യ­ത്തി­ല­ധി­കം മ­ണ­ല്‍ ക­ട­ലോ­ര­ത്തു­നിന്നും പു­ഴ­യോ­ര­ത്തു­നിന്നും വാ­രി­യാല്‍ ക­ട­ലാ­ക്ര­മ­ണവും പു­ഴ­യു­ടെ ക­ര­യി­ടി­ച്ചിലും ഉ­ണ്ടാ­കു­മെന്നും അ­തു­മൂ­ലം പ­ലത­രം അ­പ­ക­ട­ങ്ങളും ന­ഷ്ട­ങ്ങളും ചി­ല­പ്പോള്‍ ജീ­വ ഹാ­നിയും സം­ഭ­വിക്കും എ­ന്ന­തും വ­സ്­തു­ത­യാണ്. പ­ല­പ്പോ­ഴും ആ­ളു­ക­ളു­ടെ അ­ത്യാര്‍­ത്തി മൂ­ലം ക­ടല്‍ തി­ട്ടയും പു­ഴ­യെ­ത്ത­ന്നെയും അ­പ്പാ­ടെ കൊ­ത്തി­യെ­ടു­ത്ത് ടി­പ്പ­റില്‍ ക­ട­ത്തു­ന്ന സാ­ഹ­ച­ര്യ­മാ­ണ് നാ­ട്ടി­ലു­ള്ളത്. യാ­തൊ­രു ദാ­ക്ഷിണ്യവും കൂ­ടാ­തെ­യാ­ണ് മ­ണ­ല്‍ ലോ­ഡു­ക­ണ­ക്കി­ന് രാ­പ­കല്‍ ഭേ­ദ­മില്ലാ­തെ കൊ­ത്തി­യെ­ടു­ത്തു­കൊ­ണ്ടു പോ­വു­ന്ന­ത്. ഇ­തി­ന് വേ­ണ്ടി ത­ന്നെ ഒ­രു ലോ­ബി നാ­ട്ടില്‍ നി­ല­വി­ലുണ്ട്. മ­ണല്‍ ലോബി. അ­വര്‍­ക്ക് പോ­ലീ­സി­ന്റെ­യും ക്വ­ട്ടേ­ഷന്‍ സം­ഘ­ത്തി­ന്റെയും സം­ര­ക്ഷ­ണവും പ­ണ­ത്തി­ന്റെ പിന്‍­ബ­ല­വു­മുണ്ട്. അ­പ്പോള്‍ മ­ണ­ലെ­ടു­ക്കു­മ്പോള്‍ കാ­ട്ടേ­ണ്ട മ­ര്യാ­ദ­കള്‍ കാ­ട്ടാ­നോ, നി­യ­മ­ങ്ങള്‍ അ­നു­സ­രിക്കാ­നോ, പു­ഴയും ക­രയും മ­രി­ക്ക­രു­ത് എ­ന്ന് ചി­ന്തിക്കാനോ നേ­രം കി­ട്ടി­യെ­ന്നു­വ­രില്ല.

Sand-export, House, kasaragod, Article, Lorry, Police, Chandragiri-river, Anas, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
മ­ണല്‍ വാ­രല്‍ നി­യ­ന്ത്ര­ണം മൂ­ലം പ­ണ­ക്കാര­ന്റെ പ്ര­വര്‍­ത്തി­ക­ളൊ­ന്നും മു­ട­ങ്ങി­യ­താ­യി കേ­ട്ടി­ട്ടില്ല. കാ­ശ് അ­ല്‍­പം കൂ­ടു­തല്‍ ചെ­ല­വാക്ക­ണം എ­ന്നൊ­രു പ്ര­ശ്‌­നം മാ­ത്ര­മേ അ­ത്ത­ര­ക്കാര്‍­ക്ക് ഉ­ണ്ടാ­യി­ട്ടുള്ളൂ. ഒ­രു ഫോണ്‍ കോള്‍ കൊ­ണ്ടും പ­ണം കൊണ്ടും ലോ­ഡു­ക­ണ­ക്കി­ന് മ­ണല്‍ അവ­ന്റെ ആ­വ­ശ്യാ­നു­സര­ണം സൈ­റ്റില്‍ എ­ത്തി­യി­രി­ക്കും. മ­റ്റെല്ലാകാ­ര്യ­ത്തിലും എന്ന പോ­ലെ പാ­വ­പ്പെ­ട്ടവ­ന്റെ വ­യ­റ്റ­ത്താ­ണ് മ­ണല്‍ നി­രോ­ധ­നവും ചെ­ന്ന­ടി­ച്ച­ത്. അ­വ­ന് ഒ­രു വീ­ടു­വെ­ക്കാന്‍ മ­ണല്‍ ല­ഭി­ക്കു­ന്നില്ല. ഇ-മ­ണല്‍ എ­ന്ന പേ­രില്‍ ഒ­രു സം­വി­ധാ­ന­മു­ണ്ടെ­ങ്കിലും അ­തി­ന് വില്ലേ­ജോ­ഫീസും പ­ഞ്ചായ­ത്ത് ഓ­ഫീസും അ­ക്ഷ­യ കേ­ന്ദ്രവും മറ്റും ക­യ­റി­യി­റ­ങ്ങു­കയും വീ­ടി­ന്റെ സ്‌­കെച്ചും പ്ലാനും എ­സ്റ്റി­മേറ്റും ലൊ­ക്കേ­ഷന്‍ സര്‍­ട്ടി­ഫി­ക്കറ്റും പൊ­സ­ഷന്‍ സര്‍­ട്ടിഫി­ക്കറ്റും നി­കു­തി­യ­ട­ച്ച ര­സീ­തി­യും സ്ഥ­ല­ത്തി­ന്റെ ആ­ധാ­രവും എല്ലാം വേണം. ഒ­ടു­വില്‍ പ­ണ­മ­ട­ക്കു­ക­യും അ­റി­യി­പ്പ് ല­ഭി­ക്കു­മ്പോള്‍ വാ­ട­ക­യ്­ക്ക് വ­ണ്ടി വി­ളി­ച്ച് കൊണ്ടു­പോ­യി നി­ശ്ചി­ത ക­ട­വില്‍ നി­ന്ന് കല്ലും മ­ണ്ണും ക­രി­യി­ലയും മറ്റും അ­ട­ങ്ങി­യ മ­ണല്‍ വേ­ണ­മെ­ങ്കില്‍ കൊണ്ടു­പോ­വു­കയും ചെ­യ്യാം. ആ പൂ­ഴി അ­രി­ച്ചു­മാ­റ്റു­മ്പോ­ഴേക്കും കൊണ്ടു­പോ­യ­തി­ന്റെ പ­കുതി­യോ­ളം മാ­ത്ര­മേ ഉ­ണ്ടാ­വു­ക­യുള്ളു. അ­താണ് ഇ-മ­ണല്‍ പ്ര­സ്ഥാ­നം.

Sand-export, House, kasaragod, Article, Lorry, Police, Chandragiri-river, Anas, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.അ­ടു­ത്ത­കാ­ല­ത്താ­യി മ­ണ­ലി­ന് ക്ഷാ­മം വ­ന്ന­പ്പോള്‍ ഓട്ടോ റി­ക്ഷ­യിലും ത­ല­ച്ചു­മ­ടായും മ­റ്റു സാ­ധ­ന­ങ്ങ­ളെ­ന്ന വ്യാജേ­ന ടെ­മ്പോ­യിലും മറ്റും മ­ണല്‍ കട­ത്ത് വ്യാ­പ­ക­മായി. തോ­ണി­ക­ളിലും ബോ­ട്ടിലും വ­രെ രാ­ത്രി­ക­ളില്‍ ക­ട­വു­ക­ളില്‍ നി­ന്ന് മ­ണല്‍ ക­ട­ത്തുന്നു. ഇ­തൊ­ക്കെ പ­ല­പ്പോഴും പോ­ലീ­സി­ന്റെ ക­ണ്ണു­വെ­ട്ടി­ച്ചോ, കൈ­ക്കൂ­ലി കൊ­ടു­ത്ത് പോ­ലീ­സി­നെ ആ ഭാ­ഗ­ത്തേ­ക്ക് വ­രാ­താക്കിയോ ആണ്. അ­പ്പോ­ഴാ­ണ് രാ­ത്രി­യി­ലെ മ­ണല്‍ ക­ട­ത്ത് ഇ­ത്ര­ത്തോ­ളം സ­ജീ­വ­മാ­യത്. ഇ­പ്പോള്‍ ച­ന്ദ്ര­ഗി­രി പു­ഴ­യി­ലെ പ­ല ക­ട­വു­ക­ളില്‍ നി­ന്നും തള­ങ്ക­ര അ­ഴി­മുഖ­ത്ത് നിന്നും തോ­ണി­ക­ളില്‍ മ­ണല്‍ വാ­രി യ­ഥേ­ഷ്ടം ക­ട­ത്തു­ന്നുണ്ട്. ജില്ല­യി­ലെ മ­റ്റു പു­ഴ­ക്ക­ട­വു­ക­ളി­ലും അ­ഴി­മു­ഖ­ങ്ങ­ളിലും ഇ­ത് ത­ന്നെ­യാ­ണ് സ്ഥിതി. അ­ന്യ സം­സ്ഥാ­ന തൊ­ഴി­ലാ­ളി­ക­ളോ, കു­ട്ടി­ത്തൊ­ഴി­ലാ­ളി­കളോ ആ­ണ് രാത്രി കാ­ല­ങ്ങ­ളില്‍ ജീ­വന്‍ പണ­യം വെ­ച്ച് ഇങ്ങ­നെ മ­ണല്‍ വാ­രു­ന്ന­ത്.

ച­ന്ദ്ര­ഗി­രി പു­ഴ­യു­ടെ ചേ­രൂര്‍, തു­രുത്തി, ചെ­മ്മ­നാട്, ത­ളങ്ക­ര ഭാ­ഗ­ങ്ങ­ളില്‍ നി­ന്ന് തോ­ണി­ക­ളില്‍ മ­ണല്‍ വാ­രാനും ക­ട­ത്താനും ധാ­രാ­ളം കു­ട്ടി­ക­ളെ­യാ­ണ് മ­ണല്‍ മാ­ഫി­യ­കള്‍ ഉ­പ­യോ­ഗി­ക്കു­ന്ന­ത്. 16 വ­യ­സി­ന് താ­ഴെ­യു­ള്ള കു­ട്ടി­ക­ളില്‍ പ­ലരും സ്­കൂ­ളില്‍ പോ­കാ­തെ മ­ണല്‍ വാ­രാന്‍ പോ­വു­ക­യാണ്. ഇ­വര്‍­ക്ക് മ­ണ­ലെ­ടുപ്പ് ഏ­ജന്‍­സി­കള്‍ നല്ല പ്ര­തിഫ­ലം നല്‍­കു­ന്നുണ്ട്. ഒ­ഴു­ക്കു­ള്ള പു­ഴ­യി­ലൂടെ, അ­ധി­കൃത­രെ ഭ­യ­ന്ന്, ജീ­വന്‍ ത­ന്നെ പ­ണ­യ­പ്പെ­ടു­ത്തി­ക്കൊ­ണ്ടാ­ണ് കു­ട്ടി­ത്തൊ­ഴി­ലാ­ളി­കള്‍ മ­ണ­ലെ­ടു­പ്പി­ന് പോ­വു­ന്നത്. രാ­ത്രി­യാ­ണ് ജോ­ലി­യെ­ന്ന­തി­നാല്‍ ഇ­വര്‍ വീ­ടു­ക­ളില്‍ ത­ങ്ങു­ക­യോ, വീ­ട്ടു­കാ­രു­ടെ നി­യ­ന്ത്ര­ണ­ത്തില്‍ വ­രി­കയോ ചെ­യ്യു­ന്നില്ല. ജോ­ലി ചെ­യ്യു­ന്ന­തി­നാ­ല്‍ പ­ണം യ­ഥേ­ഷ്ടം കൈ­വ­ശ­മെ­ത്തു­ന്ന കു­ട്ടി­കള്‍ പ­ല­പ്പോഴും മ­ദ്യ­പാ­ന­ത്തി­ലേക്കും മ­യ­ക്കു­മ­രു­ന്ന് ഉ­പ­യോ­ഗ­ത്തി­ലേക്കും വ­ഴു­തി വീ­ഴു­കയും ചെ­യ്യുന്നു. ചി­ല മ­ണ­ലെ­ടു­പ്പു­കാര്‍ കു­ട്ടി­കള്‍­ക്ക് മ­ദ്യവും മ­യ­ക്കു­മ­രുന്നും നല്‍കി­യ ശേ­ഷ­മാ­ണ് ജോ­ലി­യെ­ടു­പ്പി­ക്കുന്ന­ത് എന്നും വി­വ­ര­മു­ണ്ട്.

Sand-export, House, kasaragod, Article, Lorry, Police, Chandragiri-river, Anas, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
അ­ന­ധി­കൃ­തമാ­യ തൊ­ഴില്‍ ചെ­യ്യാന്‍ പ്രാ­യ­പൂര്‍­ത്തി­യാ­കാ­ത്ത കു­ട്ടിക­ളെ ഉ­പ­യോ­ഗി­ക്കു­ക വ­ഴി അവ­രെ തെറ്റാ­യ ജീവി­ത രീ­തി­യി­ലേ­ക്കാ­ണ് മ­ണല്‍ മാ­ഫി­യ­കള്‍ ന­യി­ക്കു­ന്നത്. ചു­രു­ക്കം ചി­ല കു­ട്ടി­കള്‍ ജോ­ലി ചെ­യ്­ത വ­ക­യില്‍ കി­ട്ടു­ന്ന കൂ­ലി­യില്‍ ഒ­രു വി­ഹിതം വീ­ട്ടു­കാര്‍­ക്ക് നല്‍­കി ആ­ശ്വാ­സം പ­ക­രു­ന്നു­ണ്ട് എ­ങ്കിലും കു­ത്തൊ­ഴു­ക്കു­ള്ള പു­ഴ­യി­ലൂ­ടെ­യു­ള്ള മ­ണല്‍ നി­റ­ച്ച തോ­ണി­യില്‍ കൂ­ടി­യു­ള്ള യാ­ത്ര ജീ­വന്‍ അ­പ­ക­ട­ത്തില്‍ പെ­ടു­ത്തി­ക്കൊ­ണ്ടാ­ണെ­ന്ന് അ­വര്‍ അ­റി­യു­ന്നില്ല. മ­ണ­ലൂ­റ്റ­ലി­നെ തു­ടര്‍­ന്ന് പ­ല പു­ഴ­ക­ളിലും അഗാധ ഗര്‍­ത്ത­ങ്ങള്‍ രൂ­പ­പ്പെ­ട്ടി­രി­ക്കു­കയും അ­ടി­യൊ­ഴു­ക്കു­കള്‍ ഉ­ണ്ടാ­വു­കയും അ­ത് അപ­ക­ട സാധ്യ­ത വര്‍­ധി­പ്പി­ക്കു­കയും ചെ­യ്യുന്നു. ഈ­യി­ടെ ച­ന്ദ്ര­ഗി­രി പു­ഴ­യില്‍ തെ­ക്കില്‍ പാ­ല­ത്തി­ന­ടു­ത്തു­വെ­ച്ച് അന­സ് എ­ന്ന യു­വാ­വ് ഒ­ഴു­ക്കില്‍ പെ­ട്ട് മ­രിച്ച­ത് പു­ഴ­യി­ലെ അ­ടി­യൊ­ഴു­ക്ക് കാ­ര­ണ­മാ­ണ്. മുന്‍ പിന്‍ വി­ചാ­ര­മില്ലാ­ത്ത മ­ണ­ലൂ­റ്റ­ലാ­ണ് പു­ഴ­യി­ലെ ഒ­ഴു­ക്കി­ന്റെയും വേ­ലി­യേ­റ്റ­ത്തി­ന്റെ­യും വേ­ലി­യി­റ­ക്ക­ത്തി­ന്റെയും താ­ളം തെ­റ്റി­ച്ചത്. അ­ന­സി­ന് മുമ്പും ജില്ല­യി­ലെ പ­ല പു­ഴ­ക­ളി­ലാ­യി നി­രവ­ധി പേര്‍ ഒ­ഴു­ക്കില്‍ പെ­ട്ട് മ­രി­ച്ചി­ട്ടുണ്ട്. മ­ണ­ലെ­ടു­പ്പാ­ണ് അത്ത­രം സം­ഭ­വ­ങ്ങ­ളിലെല്ലാം പ്ര­തി­സ്ഥാന­ത്ത് നില്‍ക്കു­ന്ന­ത്.

മ­ണല്‍ മാ­ഫി­യ­കള്‍ തഴ­ച്ച് വ­ള­രു­കയും പു­ഴ­കള്‍ അഗാധ ഗര്‍­ത്ത­ങ്ങ­ളാ­വു­കയും നാ­ടിന്റെ താ­ളം പി­ഴ­ക്കു­കയും ചെ­യ്യു­മ്പോള്‍ അ­ടി­യ­ന്തി­ര­മാ­യ ഒരു പു­നര്‍­വി­ചിന്ത­നം അ­ധി­കൃത­രു­ടെയും ജ­ന­ങ്ങ­ളു­ടേ­യും ഭാഗ­ത്ത് നി­ന്ന് ഉ­ണ്ടാ­യേ മ­തി­യാ­വൂ. ആ­വ­ശ്യ­ക്കാര്‍­ക്ക് മ­ണല്‍ ല­ഭ്യ­മാ­കാനും അ­വ നേരാ­യ വ­ഴി­യി­ലൂ­ടെ വാ­രി­യെ­ടു­ക്കാ­നും ഉ­ള്ള സം­വി­ധാ­നം ഉ­ണ്ടാ­കണം. മ­ണല്‍ ചാ­ക്കു­ക­ളി­ലാ­ക്കി സര്‍­ക്കാ­രി­ന് ത­ന്നെ ന്യാ­യ വി­ല­യ്­ക്ക് യ­ഥാര്‍­ത്ഥ ആ­വ­ശ്യ­ക്കാര്‍­ക്ക് നല്‍­കാ­വു­ന്ന­തു­മാണ്. ഇപ്പൊള്‍ സി­മന്റ് വാ­ങ്ങുന്ന­ത് പോലെ പൂ­ഴി വാ­ങ്ങു­ന്ന ശീ­ലം ആ­ളു­കള്‍­ക്ക് വ­ഴി­യേ ഉ­ണ്ടാ­യി­ക്കൊ­ള്ളും.

Sand-export, House, kasaragod, Article, Lorry, Police, Chandragiri-river, Anas, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

-ര­വീ­ന്ദ്രന്‍ പാടി


Keywords: Sand-export, House, kasaragod, Article, Lorry, Police, Chandragiri-river, Anas, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
9:04 am | 0 comments

ക്വാളിസ് കാറിലും ലോറിയിലും കടത്തിയ മണല്‍ പിടികൂടി; 2 പേര്‍ അറസ്റ്റില്‍

Written By kvarthaksd on 16 Mar 2013 | 12:43 pm

Sand, Car, Lorry, Arrest, Kasaragod, Police, Poinachi, Kerala, Kerala News, International News, National News.
കാസര്‍കോട്: ക്വാളിസ് കാറിലും ലോറിയിലും കടത്തിയ മണല്‍ വിദ്യാനഗര്‍ പോലീസ് പിടികൂടി. രണ്ടു പേരെ അറസ്റ്റ് ചെയ്തു. പെരുമ്പളയില്‍ വെച്ച് കെ.എ 28 എം 2580 നമ്പര്‍ ക്വാളിസ് കാറില്‍ കടത്തിയ മണലാണ് പിടികൂടിയത്. കാറോടിച്ച വിദ്യാനഗര്‍ ചാലയിലെ അബ്ദുല്‍ ഖാദറിനെ (31) പെലീസ് അറസ്റ്റ് ചെയ്തു.

പൊയിനാച്ചിയില്‍ വെച്ച് കെ.എല്‍ 59 സി. 806 നമ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന മണലും പിടികൂടി. ലോറി ഓടിച്ച തളിപ്പറമ്പ് ആലക്കോട്ടെ സി.എസ് രാജുവി (46) നെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പള പുഴയില്‍ നിന്നും വ്യാപകമായി മണല്‍ കടത്തുന്നതായി പോലീസിന് വിവിരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മണല്‍ വേട്ട ശക്തമാക്കിയത്.

Keywords: Sand, Car, Lorry, Arrest, Kasaragod, Police, Poinachi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

12:43 pm | 0 comments

പാവങ്ങള്‍ക്ക് കൊണ്ടു വന്ന ഒരു ലോഡ് കോഴികള്‍ വൃണവും രോഗവും ബാധിച്ചവ

Written By kvarthaksd on 7 Mar 2013 | 8:54 pm

Chicken, Kasaragod, hospital, Lorry, Case, Kerala, Kerala News, International News, National News, Gulf News.
കാസര്‍കോട്: ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടു വന്ന ഒരു ലോഡ് കോഴി രോഗം ബാധിച്ചതും വൃണം ബാധിച്ചതുമാണെന്ന് പരാതി. ഒരു ലോഡ് കോഴികളില്‍ മിക്ക കോഴികളും കാസര്‍കോട്ടെത്തിച്ചപ്പോള്‍ തന്നെ ചത്തു പോയിരുന്നു. ജീവനുള്ള മറ്റ് കോഴികളും ഏതു സമയത്തും ചാകാവുന്നസ്ഥിതിയിലാണ്. 2012 ഫെബ്രുവരിയില്‍ വിതരണം ചെയ്യേണ്ട കോഴികളാണ് മാര്‍ചില്‍ വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

കാസര്‍കോട് നഗരസഭകളില്‍ മാത്രം 600 ഉപഭോക്താക്കള്‍ക്ക് കോഴികളെ നല്‍കേണ്ടതുണ്ട്. ഒരു ഉപഭോക്താവിന് രണ്ട് കിലോ തൂക്കമുള്ള രണ്ട് കോഴികളാണ് നല്‍കേണ്ടത്. കൊണ്ടു വന്ന കോഴികളില്‍ മിക്കതിനും ഒരു കിലോയില്‍ താഴെയാണ് തൂക്കമെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു. മിക്ക കോഴികളുടെയും തൂവലുകള്‍ കൊഴിഞ്ഞ് വൃണം ബാധിച്ച നിലയിലാണ്.

കൊണ്ടു വന്ന കോഴികളില്‍ ആരോഗ്യമുള്ളവയെ മാത്രമെ വിതരണം ചെയ്യുന്നുള്ളൂവെന്ന് കാസര്‍കോട് വെക്റ്റിനറി ആശുപത്രിയിലെ ഡോ. വസന്തകുമാര്‍ പറയുന്നത്. മറ്റുള്ള കോഴികള്‍ തിരിച്ചയക്കും. ഉച്ചയോടെ മറ്റൊരു ലോഡ് കോഴിയും കാസര്‍കോട്ടെത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. കാസര്‍കോട് നഗരസഭയ്ക്ക് പുറമെ ബദിയഡുക്ക ഉള്‍പടെയുള്ള മറ്റ് പഞ്ചായത്തുകളിലും കോഴികളെ എത്തിക്കുന്നുണ്ട്. നേരത്തെ കുമ്പളയിലും ബദിയഡുക്കയിലെ ചില വാര്‍ഡുകളിലും വിതരണം ചെയ്ത കോഴികള്‍ പൂര്‍ണമായും രോഗം വന്നും മറ്റും ചത്തുപോയതായി പരാതി ഉയര്‍ന്നിരുന്നു.

ഇതിനിടയിലാണ് രോഗം ബാധിച്ച കോഴികളെ വീണ്ടും വിതരണത്തിനെത്തിച്ചിരിക്കുന്നത്. കേരള പൗള്‍ട്രി ഡവലപ്‌മെന്റ് കോര്‍പറേഷനാണ് (കെ.എസ്.പി.ഡി.സി) കോഴികളെ വിതരണം ചെയ്യുന്നത്. അങ്കമാലിയില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ചെയാണ് കോഴികളെ കൊണ്ടുവന്നതെന്ന് ലോറി ജീവനക്കാര്‍ പറയുന്നു. ഈ കോഴികള്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ് കേരളത്തിലെത്തിച്ചതാണെന്നാണ് വിവരം. പാവങ്ങള്‍ക്ക് കോഴി വിതരണം ചെയ്യുന്നതിന്റെ പേരില്‍ ലക്ഷങ്ങളുടെ വെട്ടിപ്പാണ് നടക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കോഴി വിതരണം കൊണ്ട് ഒരാള്‍ക്ക് പോലും ഇതിന്റെ ഗുണമുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Chicken, Kasaragod, hospital, Lorry, Case, Kerala, Kerala News, International News, National News, Gulf News.

Chicken, Kasaragod, hospital, Lorry, Case, Kerala, Kerala News, International News, National News, Gulf News.

 Chicken, Kasaragod, hospital, Lorry, Case, Kerala, Kerala News, International News, National News, Gulf News, Health News.

 Chicken, Kasaragod, hospital, Lorry, Case, Kerala, Kerala News, International News, National News, Gulf News, Health News.

 Chicken, Kasaragod, hospital, Lorry, Case, Kerala, Kerala News, International News, National News, Gulf News, Health News.

 Chicken, Kasaragod, hospital, Lorry, Case, Kerala, Kerala News, International News, National News, Gulf News, Health News.

Keywords: Chicken, Kasaragod, hospital, Lorry, Case, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 

8:54 pm | 0 comments

കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു

Obituary, Accident, Injured, Lorry, Kumbala, Badiyadukka, Kasaragod, Ayoob, Pickup wan, Container Lorry,
കാസര്‍കോട്: നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. ബദിയടുക്ക ആനക്കല്ലിലെ അയ്യൂബ് (30) ആണ് ബുധനാഴ്ച രാത്രി 11.30 മണിയോടെ കുമ്പള ഷിറിയയിലുണ്ടായ അപകടത്തില്‍ മരിച്ചത്.

പിക്കപ്പ് വാനിലെ യാത്രക്കാരനായിരുന്നു അയ്യൂബ്. ഉപ്പളയില്‍ നിന്ന് കൊപ്ര കയറ്റി ബദിയടുക്കയിലേക്ക് വരുമ്പോള്‍ ഷിറിയയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നറിന്റെ പിറകില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അയ്യൂബിനെ ഓടിക്കൂടിയവര്‍ മംഗലാപുരം ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ വഴിമധ്യേ മരണം സംഭവിച്ചു.

വാന്‍ ഓടിച്ചിരുന്ന കന്യാനയിലെ റഷീദ് (20), കൂടെയുണ്ടായിരുന്ന കര്‍ണാടക സ്വദേശി ബസബ (28) എന്നിവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കന്യാനത്തെ റഫീഖിന്റെ ഉടമസ്ഥതയിലുള്ളതാണ് കൊപ്രലോറി. അയ്യൂബിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

അബൂബക്കര്‍-ആഇശാബി ദമ്പതികളുടെ മകനാണ്. ഭാര്യ: മിസ്‌രിയ. ഒന്നരവസുള്ള റൈഫാന ഏക മകളാണ്. സഹോദരങ്ങള്‍: സിറാജ്, അനീസ് (ദുബൈ).

Keywords: Obituary, Accident, Injured, Lorry, Kumbala, Badiyadukka, Kasaragod, Ayoob, Pickup wan, Container Lorry, Hospital, Postmortem, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:00 am | 1 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories