Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Liquor. Show all posts
Showing posts with label Liquor. Show all posts

ആര്‍.ടി ഓഫീസിലെ മൂത്രപ്പുരയില്‍ മദ്യക്കുപ്പികള്‍

Written By kvarthaksd on 20 May 2013 | 4:13 pm

കാസര്‍കോട്: കലക്‌ട്രേറ്റ് പരിസരത്ത് മദ്യപിച്ചതിന് ശേഷം കുപ്പികള്‍ മൂത്രപ്പുരയിലെ ക്ലോസറ്റില്‍ തള്ളുന്നത് ആര്‍.ടി ഓഫീസിലെ ജീവനക്കാര്‍ക്കും ഓഫീസിലെത്തുന്ന പൊതു ജനങ്ങള്‍ക്കും ദുരിതമായി. കലക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ടി ഓഫീസിലെ മൂത്രപ്പുരയിലാണ് നിരവധി മദ്യക്കുപ്പികള്‍ തള്ളിയിരിക്കുന്നത്. ഇതു മൂലം ആളുകള്‍ക്ക് ഇവിടെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

കഴിഞ്ഞ ദിവസം രാവിലെ ജീവനക്കാര്‍ ഓഫീസിലെത്തിയപ്പോഴാണ് മൂത്രപ്പുരയിലെ ക്ലോസറ്റില്‍ മദ്യക്കുപ്പികള്‍ തള്ളിയത് കണ്ടത്. ഇക്കാര്യം മേലധികാരികളെ അറിയിച്ചെങ്കിലും കുപ്പികള്‍ മാറ്റാനോ മൂത്രപ്പുര ശുചീകരിക്കാനോ നടപടിയുണ്ടായില്ല.

കലക്‌ട്രേറ്റിലെ മറ്റു ചില ഓഫീസുകളിലെ ബാത്ത്‌റൂമുകളിലും മദ്യക്കുപ്പികളും പുകയില ഉല്‍പന്നങ്ങളും കൊണ്ടു തള്ളുന്നതായും പരാതിയുണ്ട്. സ്ത്രീകളുടെ മൂത്രപ്പുരയുടെ വാതില്‍ തകര്‍ന്നു കിടക്കുന്നത് വനിതാ ജീവനക്കാര്‍ക്കും ഓഫീസിലെത്തുന്ന സ്ത്രീകള്‍ക്കും പ്രയാസമുണ്ടാകുന്നു.

Collectorate, Bottle, Liquor, Case, Cleaning, Kasaragod, Kerala News, International News, National News, Gulf News.

Collectorate, Bottle, Liquor, Case, Cleaning, Kasaragod, Kerala News, International News, National News, Gulf News.

Keywords: Collectorate, Bottle, Liquor, Case, Cleaning, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:13 pm | 0 comments

രാഷ്ട്രീയപാര്‍ട്ടിയുടെ ഓഫീസിലെ 5 ചാക്ക് മദ്യകുപ്പികള്‍ വീടിന് മുന്നില്‍ തള്ളി

Written By Kvarthakgd on 19 May 2013 | 12:26 pm

ബദിയഡുക്ക: ഒരു പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ ഓഫീസ് വൃത്തിയാക്കിയപ്പോള്‍ ഉണ്ടായ മാലിന്യങ്ങളും മദ്യകുപ്പികളും വീടിന് മുന്നില്‍ തള്ളിയതായി പരാതി. ബദിയഡുക്ക ബെര്‍ളഡുക്കയിലെ കുമാറിന്റെ വീട്ടുമുറ്റത്താണ് മാലിന്യവും മദ്യകുപ്പിയും തള്ളിയത്.

അഞ്ച് ചാക്കുകളിലാക്കിയാണ് മാലിന്യം രാത്രിയില്‍ വീട്ടുമുറ്റത്ത് കൊണ്ടിട്ടത്. ഒരു മുന്‍ പഞ്ചായത്തംഗത്തിന്റെ ഇന്‍ഡിക്ക കാറിലാണ് മദ്യകുപ്പികളും മാലിന്യങ്ങളും കൊണ്ടുവന്നത്. കുമാറിന്റെ വീടിന് മുന്നില്‍ കാര്‍ നിര്‍ത്തി ചാക്കുകളിലാക്കിയ മാലിന്യം പുറന്തള്ളിയപ്പോള്‍ വീട്ടുകാര്‍ കാറിന്റെ നമ്പര്‍ മനസിലാക്കി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Liquor bottle, House, Waste, Political party, Police, Complaint, Badiyadukka, Kerala, Kasargod Vartha, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ചാക്കുകളില്‍ നിറയെ ഒഴിഞ്ഞ മദ്യകുപ്പികളും രാഷ്ട്രീയ പാര്‍ട്ടിയുടെ പോസ്റ്ററുകളും കണ്ടെത്തിയത്. മാലിന്യം തള്ളിയ സംഭവം വിവാദമായതോടെ മാലിന്യം നിക്ഷേപിച്ചവര്‍ തന്നെ ഇത് മാറ്റാമെന്ന് അറിയിച്ചതിനാല്‍ വീട്ടുകാര്‍ പോലീസില്‍ നല്‍കിയ പരാതി പിന്‍വലിച്ചുവെന്നാണ് സൂചന. തന്റെ കാര്‍ മറ്റൊരാള്‍ കൊണ്ടുപോയതാണെന്ന് മാലിന്യം നിക്ഷേപിച്ചത് അറിയില്ലെന്നുമാണ് കാറുടമയായ മുന്‍ പഞ്ചായത്തംഗം വീട്ടുകാരെയും പോലീസിനെയും അറിയച്ചത്.

Liquor bottle, House, Waste, Political party, Police, Complaint, Badiyadukka, Kerala, Kasargod Vartha, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Liquor bottle, House, Waste, Political party, Police, Complaint, Badiyadukka, Kerala, Kasargod Vartha, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Keywords: Liquor bottle, House, Waste, Political party, Police, Complaint, Badiyadukka, Kerala, Kasargod Vartha, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:26 pm | 0 comments

സോഡാ കുപ്പി കൊണ്ട് കുത്ത്: രണ്ടു പേര്‍ക്കെതിരെ കേസ്

Written By kvarthaksd on 15 May 2013 | 12:43 pm

കാസര്‍കോട്: അട്ക്കത്ത്ബയല്‍ കൃഷ്ണവര്‍ണ നിലയത്തിലെ പ്രഭാകരനെ (46) സോഡാ കുപ്പി കൊണ്ട് കുത്തി പരിക്കേല്‍പിച്ചതിന് രണ്ടു പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. മണികണ്ഠന്‍ (35), രാജു (30) എന്നിവര്‍ക്കെതിരെയാണ് കേസ്.

കഴിഞ്ഞ ഏഴാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് ബഹളം വെക്കുന്നതിനെ ചോദ്യം ചെയ്തതിനാണ് അക്രമമെന്ന് പ്രഭാകരന്റെ പരാതിയില്‍ പറയുന്നു.

Attack, Case, Injured, Liquor, Kasaragod, Kerala, Kerala News, International News, National News.Keywords: Attack, Case, Injured, Liquor, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.


12:43 pm | 0 comments

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയെ വിറകു കൊള്ളികൊണ്ടടിച്ചു

Written By kvarthaksd on 13 May 2013 | 10:47 am

കാസര്‍കോട്: മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ വിറകു കൊള്ളികൊണ്ടടിച്ചു പരിക്കേല്‍പിച്ചു. ബേഡകം അരിങ്ങാട്ടെ കൃഷ്ണന്റെ മകളും രാജപ്പന്റെ ഭാര്യയുമായ വിജയലക്ഷ്മി (42) ക്കാണ് മര്‍ദനമേറ്റത്. ഞായറാഴ്ച വൈകിട്ട് വീട്ടില്‍വെച്ചാണ് സംഭവം.

അരിങ്ങാട്ടെ കുടിവെള്ള പദ്ധതിയുടെ ഓപ്പറേറ്ററും കൂലിപ്പണിക്കാരിയുമാണ് വിജയലക്ഷ്മി. ദേഹമാസകലം മര്‍ദനമേറ്റ വിജയലക്ഷ്മി കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Husband, Wife, Liquor, General-hospital, Injured, Kasaragod, Kerala, Kerala News, International News.
Keywords: Husband, Wife, Liquor, General-hospital, Injured, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:47 am | 0 comments

പരസ്യമായി മദ്യപിക്കുകയായിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍

Written By kvarthaksd on 6 May 2013 | 11:16 am

കാസര്‍കോട്: പൊതുസ്ഥലത്ത് പരസ്യമായി മദ്യപിക്കുകയായിരുന്ന രണ്ടു പേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. എരിയാലിലെ വി. രവി (46), വിട്ടല്‍ (53) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കാസര്‍കോട് ബാങ്ക് റോഡില്‍ വെച്ച് പരസ്യമായി മദ്യപിക്കുന്നതിനിടയിലാണ് ഇവര്‍ അറസ്റ്റിലായത്. ബിവറേജ് മദ്യശാലയില്‍ നിന്നും മദ്യം വാങ്ങി പരിസരത്തു വെച്ചു തന്നെ പലരും മദ്യപിക്കുകയാണ് ചെയ്തിരുന്നത്.

Arrest, Liquor, Police, Kasaragod, Kerala,  Kerala News, International News, National News, Gulf News, Health News.Keywords: Arrest, Liquor, Police, Kasaragod, Kerala,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:16 am | 0 comments

ബിവറേജില്‍ നിന്ന് മദ്യം വാങ്ങിപ്പോകുന്നവര്‍ക്ക് പിന്നാലെ എക്‌സൈസ്; ഡ്രൈവര്‍ അറസ്റ്റില്‍

നിലേശ്വരം: ബിവറേജില്‍ നിന്ന് അളവില്‍ കൂടുതല്‍ മദ്യം വാങ്ങിക്കൊണ്ടുപോകുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് പിറകെ എക്‌സൈസ് ഉദ്യോഗസ്ഥരുണ്ട്. അളവില്‍ കൂടുതല്‍ മദ്യം വാങ്ങി കൊണ്ടു പോയി നാട്ടിന്‍ പുറങ്ങളില്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്നവരെ കണ്ടെത്താനാണ് എക്‌സൈസ് നടപടി തുടങ്ങിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇത്തരത്തില്‍ അഞ്ച് ലിറ്റര്‍ മദ്യം വാങ്ങി കൊണ്ടുപോവുകയായിരുന്ന നീലേശ്വരം യൂണിവേഴ്‌സിറ്റി കോളജിന് സമീപം ഇടിച്ചൂടിയിലെ കെ.വി. കൃഷ്ണനെ (38) നീലേശ്വരം എക്‌സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍കുമാര്‍, എം. രാജീവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഓട്ടോ ഡ്രൈവര്‍ കൃഷ്ണനെ പിടികൂടിയത്. കെ.എല്‍. 60 ഇ. 5507 നമ്പര്‍ ആപ്പെ ഓട്ടോയില്‍ മദ്യം വാങ്ങിപ്പോകുമ്പോഴാണ് കൃഷ്ണന്‍ അറസ്റ്റിലായത്.

കൃഷ്ണന്‍ ഇത്തരത്തില്‍ കൂടുതല്‍ മദ്യം കൊണ്ടു പോയി പലര്‍ക്കും വില്‍പന നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പല തവണ കൃഷ്ണനെ പിടികൂടാന്‍ എക്‌സൈസ് അധികൃതര്‍ ശ്രമിച്ചിരുന്നുവെങ്കിലും കൃഷ്ണന്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്നും മദ്യം പുറത്തേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു ചെയ്തിരുന്നത്.

Seized, Auto Driver, Arrest, Nileshwaram, Liquor, Kasaragod, Kerala, Beverage, Excise Officer, Malayalam newsകഴിഞ്ഞ ദിവസം എക്‌സൈസ് അധികൃതര്‍ തന്ത്രപൂര്‍വമാണ് കൃഷ്ണനെ പിടികൂടിയത്. ഇത്തരത്തില്‍ സ്ഥിരമായി മദ്യം വാങ്ങിക്കൊണ്ടു പോകുന്ന 20 ഓളം പേര്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്. മലയോര പ്രദേശങ്ങളിലേക്കും വന്‍തോതില്‍ മദ്യം ബിവറേജില്‍ നിന്നും വാങ്ങി കൊണ്ടു പോയി വില്‍പന നടത്തുന്നതായും എക്‌സൈസ് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഒരാള്‍ക്ക് പരമാവധി മൂന്നു ലിറ്റര്‍ മദ്യം കൈവശം വെക്കാനാണ് അനുമതിയുള്ളത്. ഇതില്‍ കൂടുതല്‍ മദ്യം കൊണ്ടു പോകുന്നവരെയാണ് നിരീക്ഷിക്കുന്നത്.

ഒരു ജോലിയും ചെയ്യാതെ പല തവണ ബിവറേജ് മദ്യശാലയ്ക്ക് മുന്നില്‍ ക്യൂ നിന്ന് മദ്യം വാങ്ങി പല സ്ഥലങ്ങളിലും എത്തിച്ച് വില്‍പന നടത്തി പണമുണ്ടാക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. പടുവളം ബിവറേജ് മദ്യശാല തുറക്കാതായതോടെ ഈ പ്രദേശങ്ങളിലേക്കെല്ലാം നിലേശ്വരത്ത് നിന്നും ഇത്തരത്തില്‍ മദ്യം എത്തിച്ച് വില്‍പന നടത്തുന്നുണ്ട്.

Keywords: Seized, Auto Driver, Arrest, Nileshwaram, Liquor, Kasaragod, Kerala, Beverage, Excise Officer, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:01 am | 0 comments

ബോട്ട് പട്രോളിംഗ് തുടങ്ങി; പോലീസ് കഞ്ചാവ് വേട്ട തുടരുമ്പോള്‍ എക്‌സൈസ് ആലസ്യത്തില്‍

Written By kvarthaksd on 10 Apr 2013 | 9:59 pm

കാസര്‍കോട്: പോലീസ് തുടര്‍ചായായി കഞ്ചാവ് വേട്ട തുടരുമ്പോള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ പിടികൂടാന്‍ നിയോഗിക്കപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആലസ്യത്തില്‍ കഴിയുന്നു. മദ്യം, മയക്കുമരുന്ന്, സ്പിരിറ്റ് തുടങ്ങിയ ലഹരി വസ്തുക്കള്‍ പിടികൂടാനാണ് എക്‌സൈസിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നത് പോലീസ് സേനയാണ്.

വിഷു ആഘോഷം കൊഴുപ്പിക്കാന്‍ വന്‍ തോതില്‍ മദ്യവും സ്പിരിറ്റും ലഹരി വസ്തുക്കളും കേരളത്തിലേക്ക് അതിര്‍ത്തി മാര്‍ഗവും മറ്റും കടത്തുമ്പോഴും ഒരു നടപടിയും സ്വീകരിക്കാതെ എക്‌സൈസ് ഉറക്കത്തിലാണ്. മുന്‍ കാലങ്ങളില്‍ ആഘോഷ വേളകളില്‍ സംയുക്ത റെയ്ഡും പരിശോധനയും നടക്കാറുണ്ടെങ്കലും ഇത്തവണ ഒരു പരിശോധന പോലും ഇനിയും തുടങ്ങിയിട്ടില്ല. എക്‌സൈസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകാതിരിക്കുന്നത് മാഫിയ സംഘങ്ങളുടെ ഇടപെടലുകളും സ്വീധീനവും മൂലമാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ കേസുകള്‍ കൈകാര്യം ചെയ്യാന്‍ എക്‌സൈസില്‍ ആന്റി നാര്‍കോട്ടിക്ക് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ജില്ലയില്‍ പല ഭാഗത്തുനിന്നും പ്രത്യേകിച്ച് കാസര്‍കോട്ടു നിന്നും അഞ്ചിലധികം തവണ പോലീസ് വന്‍തോതില്‍ കഞ്ചാവ് വേട്ട നടത്തിയിട്ടും എക്‌സൈസിന് ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എക്‌സൈസ് ഡിപാര്‍ട്ട്‌മെന്റിന് ഇപ്പോള്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരും വാഹനങ്ങളും മറ്റ് സംവിധാനങ്ങളും ഉണ്ട്. എന്നിട്ട് പോലും എക്‌സൈസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല.

അഞ്ചോളം കേസുകളിലായി 3.16 ക്വിന്റല്‍ കഞ്ചാവാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ ഷാഡോ പോലീസും സ്‌പെഷ്യല്‍ ടീമും ചേര്‍ന്ന് പിടികൂടിയത്. എസ്.പി എസ്. സുരേന്ദ്രന്‍, ഡി.വൈ.എസ്.പി. മോഹന ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഷാഡോ പോലീസാണ് വന്‍ കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം ചെറിയ തോതിലെങ്കിലും തടഞ്ഞിരിക്കുന്നത്. ഏതാണ്ട് 300 ക്വിന്റലോളം കഞ്ചാവ് കാസര്‍കോട് ജില്ലയിലെ വിവധ രഹസ്യ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ടാകാമെന്നാണ് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്.
 Police, Kanjavu, Liquor, Case, Arrest, River, Boat, Kasaragod, Kerala, Kerala News, International News, National News.
File Photo
പോലീസ് പിടികൂടിയത് ഇതിന്റെ പത്ത് ശതമാനം പോലും വരില്ല. സമാനമായ മറ്റൊരു കാര്യം അനധികൃത  മണല്‍ കടത്തും മണല്‍ ഖനനവും തടയാന്‍ ബാധ്യസ്ഥരായ റവന്യു, ജിയോളജി, തുറമുഖ വകുപ്പുകള്‍ അവരുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നില്ലെന്നതാണ്. ഈ ജോലിയും പോലീസിന്റെ തലയിലാണ് ഇപ്പോള്‍.

പുഴകളില്‍ നിന്നും അനധികൃതമായി മണല്‍ കടത്തുന്നത് തടയാന്‍ ബുധനാഴ്ച മുതല്‍ പോലീസ് ബോട്ട് പട്രോളിംഗും തുടങ്ങിയിട്ടുണ്ട്. റിവര്‍ മാനേജ്‌മെന്റിന്റെ ഫണ്ടില്‍ നിന്നും തുക ഉപയോഗിച്ച് 24 മണിക്കൂറും പുഴകളില്‍ ബോട്ട് പട്രോളിംഗ് തുടരും. നിശ്ചയിച്ച സമയം മാത്രമെ തോണികളില്‍ മണല്‍ വാരാന്‍ അനുവദിക്കുകയുള്ളു. അല്ലാത്ത തോണികള്‍ പിടിച്ചെടുക്കും. പോലീസിന് ജോലി ഭാരം കൂടുമ്പോഴും മറ്റ് വകുപ്പുകള്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാത്തത് അഴിമതിക്കും കൈക്കൂലിക്കും വേണ്ടിയാണെന്നത് വ്യക്തമാണ്.

Related News:
വീണ്ടും കഞ്ചാവ് വേട്ട; 1 ക്വിന്റല്‍ കഞ്ചാവുമായി കാസര്‍കോട്ട് യുവാവ് പിടിയില്‍

ട്രെയിനില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; അറസ്റ്റിലായ സ്ത്രീയെ കോടതിയില്‍ ഹാജരാക്കി






കുമ്പളയിലും മൊഗ്രാലിലും കഞ്ചാവ് വില്‍പ്പന സജീവം

രഹസ്യ അറകളുള്ള കാറില്‍ 54 കിലോ കഞ്ചാവ് കടത്തിയ 3 പേര്‍ അറസ്റ്റില്‍

Keywords: Police, Kanjavu, Liquor, Case, Arrest, River, Boat, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

9:59 pm | 0 comments

മദ്യക്കടത്ത് കേസ്: യുവാവിന് 2 വര്‍ഷം കഠിനതടവ്

കാസര്‍കേട്: 140 കുപ്പി വിദേശ മദ്യം പിടികൂടിയ കേസില്‍ പ്രതിയായ യുവാവിനെ കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി ഇ.ബി രാജന്‍ രണ്ടു വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുമ്പള കോയിപ്പാടി നാരായണ മംഗലത്തെ എം. നാരായണനെ (43) യാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി തടവ് അനുഭവിക്കണം.

Case, Liquor, Accuse, Court, Kumbala, Kasaragod, Kerala, Kerala News, International News, National News.2009 ഡിസംബര്‍ 28 നാണ് നാരായണനെ കാസര്‍കോട്- മംഗലാപുരം ദേശീയ പാതയില്‍ ആരിക്കാടിയില്‍ വെച്ച് വാഹന പരിശോധനയ്ക്കിടെ അന്നത്തെ കുമ്പള എസ്.ഐ ഭാസ്‌ക്കരനും സംഘവും മദ്യവുമായി അറസ്റ്റ് ചെയ്തത്. പ്രിന്‍സിപ്പല്‍ എസ്.ഐ ആയിരുന്ന ടി.കെ രാജീവ്കുമാറാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്. പോസിക്യൂഷനു വേണ്ടി അഡ്വ. ഗംഗാധരന്‍ കുട്ടമത്ത് കോടതിയില്‍ ഹാജരായി.

Keywords: Case, Liquor, Accuse, Court, Kumbala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:58 am | 0 comments

ഓട്ടോയില്‍ കടത്തിയ വിദേശ മദ്യം പിടിച്ചു

Written By kvarthaksd on 6 Apr 2013 | 7:33 pm

കുമ്പള: ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന 46 കുപ്പി കര്‍ണാടക നിര്‍മിത വിദേശ മദ്യം എക്‌സൈസ് പിടികൂടി. വെള്ളിയാഴ്ച വൈകിട്ട് മിയാപദവിനടുത്ത കുളൂര്‍ ചികറുപദവില്‍ വെച്ചാണ് മദ്യം പിടികൂടിയത്.

Auto-Rickshaw, Liquor, Arrest, Case, Kasaragod, Kerala, Kerala News, International News, National News.ഓട്ടോയില്‍ ഉണ്ടായിരുന്ന ശിവരാമയ്‌ക്കെ (31) തിരെ കേസെടുത്തു. ഇയാള്‍ ഓടി രക്ഷപ്പെട്ടതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

Keywords: Auto-Rickshaw, Liquor, Arrest, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:33 pm | 0 comments

പടുവളം ബിവറേജ് മദ്യശാല മാറ്റാന്‍ തീരുമാനമായി; ജനകീയ സമരം വിജയിച്ചു

Written By kvarthakgd1 on 5 Apr 2013 | 6:50 pm

ചെറുവത്തൂര്‍: പിലിക്കോട് പടുവളത്ത് പ്രവര്‍ത്തിക്കുന്ന വിവാദ ബിവറേജസ് മദ്യശാല മാറ്റാന്‍ തീരുമാനായി. വെള്ളിയാഴ്ച വൈകിട്ട് കാസര്‍കോട് കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, ബിവറേജസ് റീജ്യണല്‍ മാനേജര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ചയിലാണ് മദ്യശാല മാറ്റാന്‍ തീരുമാനമായത്.

കുടുംബശ്രീ പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ബിവറേജ് മദ്യശാല വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയും 96 ദിവസമായി നടത്തിവരുന്ന ഉപരോധ സമരത്തെ തുടര്‍ന്നാണ് മദ്യശാല മാറ്റാന്‍ അധികൃതര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പിലിക്കോട് പഞ്ചായത്തില്‍ നിന്നും മാറ്റുന്ന മദ്യശാല ആരംഭിക്കാന്‍ തൃക്കരിപ്പൂര്‍ അടക്കം മൂന്ന് സ്ഥലങ്ങള്‍ കണ്ടുവെച്ചിട്ടുണ്ട്.

ജനകീയ സമരം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് പിലിക്കോട്ടെ ജനങ്ങള്‍. അമിതമായി മദ്യം കഴിച്ച് ഏതാനും യുവാക്കള്‍ അപകടങ്ങളില്‍പ്പെട്ട് മരിച്ചതോടെയാണ് മദ്യശാലയ്‌ക്കെതിരെ നാട്ടുകാരും കുടുംബശ്രീ പ്രവര്‍ത്തകരും ശക്തമായി രംഗത്തുവന്നത്. മദ്യശാല പടുവളത്ത് പ്രവര്‍ത്തിക്കുന്നതു മൂലം യുവാക്കള്‍ ജോലിക്കോ മറ്റോ പോകാതെ സദാസമയവും ബീവറേജസ് മദ്യശാലയ്ക്ക് മുന്നില്‍ തമ്പടിക്കുന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്.

Kasaragod, Cheruvathur, Pilicode, Liquor, Kerala, Collector, Protest, Strike, Natives, Malayalam News
മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിക്കുകയും കുടുംബങ്ങളില്‍ അക്രമവും, അസ്ഥിരതയും ഉണ്ടാവുകയും ചെയ്തതോടെ പടുവളത്തെ ബിവറേജസ് മദ്യശാല ജനകീയ പ്രശ്‌നമായി മാറുകയായിരുന്നു. ബിവറേജസ് കെട്ടിടം ഒഴിയാന്‍ ഉടമ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മദ്യശാല പടുവളത്തെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നെങ്കിലും ഉപരോധ സമരം കാരണം മദ്യവില്‍പന സാധ്യമായിരുന്നില്ല.

ജനകീയ സമരത്തിന് പല രാഷ്ട്രീയ നേതാക്കളും കലാകാരന്‍മാരും വിദ്യാര്‍ത്ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും പിന്തുണ പ്രഖ്യാപിച്ചതോടെ സമരം ശക്തമാവുകയായിരുന്നു. നിയമസഭയിലും വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. മദ്യശാല മാറ്റുമെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു വെളിപ്പെടുത്തുകയും ഇക്കാര്യം പരിഹരിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തുകയുമായിരുന്നു. ഹൈക്കോടതിയിലും മദ്യശാല മാറ്റുന്നതിനായി കേസ് ഫയല്‍ ചെയ്തിരുന്നു.

Related News: 

പടുവളം മദ്യഷാപ്പ് സമരം; 2 ന് ദേശീയപാത ഉപരോധിക്കും

പടുവളം മദ്യശാല സമരത്തില്‍ പി.സി. വിഷ്ണുനാഥ് പ്രസംഗിച്ചതിനെ ചൊല്ലി വിവാദം



Keywords: Kasaragod, Cheruvathur, Pilicode, Liquor, Kerala, Collector, Protest, Strike, Natives, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 
6:50 pm | 0 comments

പിക്കപ്പില്‍ കടത്തിയ 850 ലിറ്റര്‍ കള്ളുമായി ഒരാള്‍ അറസ്റ്റില്‍

Written By kvarthaksd on 2 Apr 2013 | 3:38 pm

കുമ്പള: അനധികൃതമായി കൊണ്ടു പോവുകയായിരുന്ന 850 ലിറ്റര്‍ കള്ളുമായി ഒരാളെ ഹൈവേ പോലീസ് അറസ്റ്റ് ചെയ്തു. കയ്യാര്‍ സന്നത്തടുക്കയിലെ നിതിന്‍കുമാറി (36) നെയാണ് അറസ്റ്റ് ചെയ്തത്. പിക്കപ്പില്‍ 35 ലിറ്ററിന്റെ 22 കന്നാസുകളിലായാണ് കള്ള് കടത്തിയത്.

Kumbala, Liquor, Arrest, Police, Arikady, Police, Kasaragod, Kerala, Kerala News.ഇതിന് രേഖകളുണ്ടായിരുന്നില്ല. ആരിക്കാടിയില്‍ വെച്ച് പോലീസ് വാഹനം കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. വിവിധ സ്ഥലങ്ങളിലേക്ക് വിതരണത്തിന് കൊണ്ടു പോവുകയായിരുന്നു കള്ളെന്ന് പോലീസ് പറഞ്ഞു.

Keywords: Kumbala, Liquor, Arrest, Police, Arikady, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
3:38 pm | 0 comments

ആറ് ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍

Written By kvarthaksd on 28 Mar 2013 | 12:05 pm

Arrest, Youth, Liquor, Choori, Police, Kasaragod, Kerala, Kerala News, International News, National News.കാസര്‍കോട്: ആറ് ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. ചൂരി മീപ്പുഗുരിയിലെ ഹരീഷിനെ (30) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച വൈകിട്ട് ചൂരി മീപ്പുഗുരിയില്‍ വെച്ചാണ് അനധികൃതമായി കൈവശം വെച്ച ആറ് ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയിലായത്.

Keywords: Arrest, Youth, Liquor, Choori, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

12:05 pm | 0 comments

പിലിക്കോട്ടെ മദ്യഷാപ്പ്: കളക്ടര്‍ ചര്‍ച ചെയ്യും

Written By Kvarthakgd on 26 Mar 2013 | 10:27 pm

Paduvalam, Beverages corporation, Shop, Issue, Collector, P.S.Mohamme Sageer,  Discus, Pilicode, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസര്‍കോട്: പിലിക്കോട്ട് പടുവളത്ത് ദേശീയപാതയുടെ അരികിലുളള ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പനശാല നിലവിലുളള സ്ഥലത്തു നിന്ന് നീക്കം ചെയ്യണമെന്ന പ്രശ്‌നത്തെക്കുറിച്ചു ജില്ലാകളക്ടര്‍ എക്‌സൈസ് അധികൃതരുമായി ചര്‍ച ചെയ്യുമെന്ന് ജില്ലാതല ജനകീയ സമിതി യോഗത്തില്‍ അധികൃതര്‍ അറിയിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.ദേവിദാസ് അധ്യക്ഷത വഹിച്ചു.

പടുവളത്തെ മദ്യവില്‍പനശാല പിലിക്കോട് സ്‌ക്കൂളിനടുത്താണ് സ്ഥിതി ചെയ്യുന്നതെന്നും ഇതുമൂലം വിദ്യാര്‍ഥികള്‍ മദ്യത്തിനു അടിമയായി മാറിക്കൊണ്ടിരിക്കുന്നതായും പടുവളം മദ്യവില്‍പനശാലയ്‌ക്കെതിരെ മൂന്നു മാസമായി സമരം നടത്തി വരുന്ന പ്രതിനിധികള്‍ യോഗത്തില്‍ വിശദീകരിച്ചു. മദ്യപാനം മൂലം ഈ പ്രദേശത്ത് നിരവധി പേര്‍ അപകടത്തിലും മറ്റും മരിച്ചിട്ടുണ്ട്. മദ്യപാനത്തിനെതിരെ സ്‌ക്കൂള്‍ കുട്ടികളില്‍ ബോധവല്‍ക്കരണ പരിപാടി കാര്യക്ഷമമാക്കാന്‍ യോഗം തീരുമാനിച്ചു.

ജില്ലയില്‍ ഇതിനകം തന്നെ 30 സ്‌ക്കൂളുകളില്‍ ലഹരി വിരുദ്ധ ക്ലാസുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ ക്ലാസുകള്‍ക്ക് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എക്‌സൈസ് വകുപ്പ് സഹായധനം അനുവദിച്ചിട്ടുണ്ട്. കുടുംബശ്രീ, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, എന്‍.എസ്.എസ്, നെഹ്‌റു യുവകേന്ദ്ര വളണ്ടിയര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ വ്യാപകമാക്കും. കഴിഞ്ഞ ജനകീയ കമ്മിറ്റിക്ക് ശേഷം കാസര്‍കോട് എക്‌സൈസ് ഡിവിഷനില്‍ 308 റെയ്ഡുകള്‍ നടത്തി. 39 കേസുകള്‍ കണ്ടുപിടിച്ചു. 32 പേരെ അറസ്റ്റ് ചെയ്തു. 125ലിറ്റര്‍ വിദേശമദ്യം, 27 ലിറ്റര്‍ ചാരായം, 835 ഗ്രാം കഞ്ചാവ്, 39 ലിറ്റര്‍ ബിയര്‍, 139 ലിറ്റര്‍ വാഷ് എന്നിവയും സ്‌കൂട്ടറും പിടിച്ചെടുത്തു. 348 പ്രാവശ്യം കളള്ഷാപ്പുകള്‍ പരിശോധിക്കുകയും 52 കള്ള് സാമ്പിളുകള്‍ രാസപരിശോധനയ്ക്കയക്കുകയും ചെയ്തു. പോലീസ് 150 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

കഴിഞ്ഞ ജനകീയ കമ്മിറ്റി തീരുമാനയോഗം ബന്തടുക്കയില്‍ വ്യാജമദ്യത്തിനും മയക്കുമരുന്നിനുമെതിരായി ജനകീയ കണ്‍വെന്‍ഷന്‍ നടത്തി. വാര്‍ഡുതല കമ്മിറ്റികളും രൂപീകരിച്ചു. എക്‌സൈസ്, പോലീസ്, വനം എന്നീ വകുപ്പുകള്‍ സംയുക്തമായി ചാമക്കൊച്ചി, പാലാര്‍,മാണിമൂല വനമേഖലകളില്‍ റെയ്ഡ് നടത്തി വാറ്റുപകരണങ്ങള്‍ നശിപ്പിച്ചു. ഹൊസ്ദുര്‍ഗ് റെയ്ഞ്ചിലെ മൂലക്കണ്ടത്ത് നടത്തിയ റെയ്ഡില്‍ 44 ലിറ്റര്‍ വാഷ്പിടിച്ചെടുത്തു. മൂലക്കണ്ടത്തെ ശാരദയെ അഞ്ച് ലിറ്റര്‍ ചാരായമടക്കം അറസ്റ്റു ചെയ്തു. നെല്ലിക്കുന്ന്, കസബ, ചേരംങ്കൈ എന്നിവിടങ്ങളിലും റെയ്ഡ് നടത്തി.

യോഗത്തില്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ വി.കെ.രാധാകൃഷ്ണന്‍ ഡി.വൈ.എസ്.പി എം.പി.മോഹനചന്ദ്രന്‍, നീലേശ്വരം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി.ഗൗരി, സമിതി അംഗങ്ങളായ എ.കുഞ്ഞിരാമന്‍ നായര്‍, എസ്.കുമാര്‍, ഷാഫി ചെമ്പരിക്ക, തോമസ് സെബാസ്റ്റ്യന്‍, പിലിക്കോട് മദ്യവില്‍പനശാലയ്‌ക്കെതിരെ നടത്തുന്ന സമരസമിതി പ്രതിനിധിയായ വി.കെ.ഗോപി, പി.സി.ബാലചന്ദ്രന്‍, അനൂപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Paduvalam, Beverages corporation, Shop, Issue, Collector, P.S.Mohamme Sageer,  Discus, Pilicode, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
10:27 pm | 0 comments

ബസില്‍ മദ്യം കടത്തിയ കാഞ്ഞങ്ങാട് സ്വദേശി പോലീസ് പിടിയില്‍

Written By kvarthaksd on 19 Mar 2013 | 5:29 pm

Arrest, Police, Bus, Kasaragod, Kerala, Keywords: Kerala News, International News.
കാസര്‍കോട്: ബസില്‍ മദ്യം കടത്തിയ കാഞ്ഞങ്ങാട് സ്വദേശി മാഹിയില്‍ പിടിയിലായി. കാഞ്ഞങ്ങാട് സ്വദേശി ചാപ്പയില്‍ വീട്ടില്‍ ബാലകൃഷ്ണനെ (52) യാണ് എക്‌സൈസ് അറസ്റ്റുചെയ്തത്. ഇയാളില്‍ നിന്നും 14 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടിച്ചെടുത്തു.

മാഹിയില്‍ നിന്നും വന്‍തോതില്‍ മദ്യം കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വകാര്യ ബസില്‍ കടത്താന്‍ ശ്രമിച്ച മദ്യം പിടികൂടിയത്.

Keywords: Arrest, Police, Bus, Kasaragod, Kerala, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

5:29 pm | 0 comments

ആണുങ്ങളുടെ മദ്യപാനം; മത്സ്യത്തൊഴിലാളി സ്ത്രീകളുടെ കലക്‌ട്രേറ്റ് മാര്‍ചില്‍ പ്രതിഷേധാഗ്നി

Written By kvarthaksd on 13 Mar 2013 | 8:49 pm

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറത്തെ മദ്യ-മയക്കുമരുന്ന് കൂത്താട്ടത്തില്‍ സഹികെട്ട മത്സ്യത്തൊഴിലാളി സ്ത്രീകള്‍ കലക്‌ട്രേറ്റിലേക്ക് മാര്‍ച് നടത്തി. മദ്യക്കുപ്പികളും പ്ലക്കാര്‍ഡുകളും ഏന്തി മുദ്രാവാക്യവുമായി നടത്തിയ മാര്‍ചില്‍ 400 ഓളം വനിതകള്‍ പങ്കെടുത്തു.

മദ്യത്തിനും മയക്കുമരുന്നിനും പ്രദേശത്തെ യുവാക്കള്‍ ഉള്‍പെടെയുള്ളവര്‍ അടിമകളാവുകയും ജോലിക്ക് പോകാതെയും കുടുംബത്തെ ശ്രദ്ധിക്കാതെയും രോഗികളായി കഴിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കുടുംബഭാരം മുഴുവന്‍ സ്ത്രീകള്‍ തന്നെ വഹിക്കേണ്ട സാഹചര്യമാണ് കടപ്പുറത്തെ മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ നിലനില്‍ക്കുന്നത്.

സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ മദ്യ ശാലകളില്‍ നിന്നും അല്ലാതെയും വാങ്ങിക്കൊണ്ടു വരുന്ന വിലകുറഞ്ഞ മദ്യം പ്രദേശത്ത് കൂടിയ വിലയ്ക്ക് വില്‍പന നടത്തുന്നു. ഇതാണ് ആളുകള്‍ വാങ്ങിക്കഴിക്കുന്നത്. ഇതിന് പുറമെ മയക്കുമരുന്ന് ഉല്‍പന്നങ്ങളും ഇവിടെ വന്‍ തോതില്‍ വിറ്റഴിക്കുന്നു. ഇതിനെതിരെ പോലീസിനും എക്‌സൈസിനും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇത്തരം ഒരു അവസ്ഥയിലാണ് സ്ത്രീകള്‍ സംഘടിച്ച് കലക്‌ട്രേറ്റ് മാര്‍ച് നടത്തിയത്. മാര്‍ച് ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. യു.എസ്. ബാലന്‍ ഉദ്ഘാടനം ചെയ്തു.

Liqour, Fisher-Workers, Collectorate, March, Youth, Case, Kasaragod, Protest, Kerala, Kerala News, International News.

മുന്‍ നഗരസഭാ കൗണ്‍സിലര്‍ സുനിത അധ്യക്ഷത വഹിച്ചു. ഉമ സ്വാഗതം പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍ ജി. നാരായണന്‍ പ്രസംഗിച്ചു. 1997 ല്‍ കടപ്പുറത്ത് ചാരായ വില്‍പനയ്‌ക്കെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ ഐതിഹാസികമായ സമരത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ ഒരു പ്രതിഷേധം സംഘടിപ്പിച്ചത്. സമരം കണ്ട് അധികൃതരുടെ കണ്ണ് തുറന്നില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ ശക്തിപ്പെടുത്തുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി.

Related News:
കാസര്‍കോട് കടപ്പുറത്ത് മദ്യഉപയോഗംമൂലം മരിച്ചത് 34 പേര്‍: സ്ത്രീകള്‍ സമര രംഗത്ത്
Keywords: Liqour, Fisher-Workers, Collectorate, March, Youth, Case, Kasaragod, Protest, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Liquor: Fisher workers march to collectorate
8:49 pm | 0 comments

പോലീസിലെ കള്ളന്മാര്‍ക്കെതിരെ പോലീസ് അന്വേഷണം

Written By kvarthaksd on 12 Mar 2013 | 2:00 pm

 Bribe, Police, Blackmail, Sand, Liquor, Chicken, Case, Police-Station, Kasaragod, Kerala, Kerala News, International News.
കാസര്‍കോട്: കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി ആവശ്യപ്പെടുന്ന കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലെ ചില പോലീസുകാര്‍ക്കെതിരെ വകുപ്പു തലത്തില്‍ അന്വേഷണം ആരംഭിച്ചു. ഐ.ജിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണം. നുള്ളിപ്പാടിയിലെ അനില്‍കുമാര്‍, ചേരങ്കൈയിലെ അമീര്‍ ഹസന്‍ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.

മണല്‍, മദ്യം, കോഴി എന്നിവയുടെ കടത്തുമായും വര്‍ഗീയ സംഘര്‍ഷങ്ങളുടെ പേരിലും പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കണ്ടാലറിയാവുന്നവരുടെ പേരിലുള്ള കേസുകളുടെ മറവിലാണ് പോലീസ് കൈക്കൂലി ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും കേസില്‍ കുടുക്കുയും ചെയ്യുന്നതെന്ന് ഇവരുടെ പരാതിയില്‍ ആരോപിക്കുന്നു. വിദേശത്ത് പോകാനിരിക്കുന്നവരെയും കച്ചവടം നടത്തുന്നവരെയും ആണ് ചില പോലീസുകാര്‍ കൈക്കൂലിക്കു വേണ്ടി നോട്ടമിട്ടിരിക്കുന്നത്.

തന്റെ പേരില്‍ കേസുണ്ടല്ലോ എന്ന് പറഞ്ഞ് അത്തരക്കാരെ സമീപിക്കുന്ന പോലീസ്, ഉയര്‍ന്ന പോലീസുകാര്‍ക്ക് നല്‍കാനെന്ന പേരിലാണ് പണം ആവശ്യപ്പെടുന്നത്. സമീപ പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന നാല് പോലീസുകാരാണ് ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി ടൗണ്‍ സ്‌റ്റേഷനില്‍ ജോലി വാങ്ങി അഴിമതി നടത്തുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇവരില്‍ വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനില്‍പെട്ട ഒരാളെ മേലുദ്യോഗസ്ഥനു വേണ്ടി കൈക്കൂലി വാങ്ങിയെന്ന പേരില്‍ ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

നാല് പോലീസുകാരും ബേക്കല്‍, വിദ്യാനഗര്‍, ആദൂര്‍ എന്നിവിടങ്ങളിലാണ് ജോലി ചെയ്യേണ്ടത്. എന്നാല്‍ സി.ഡി പാര്‍ട്ടിയെന്ന പേരില്‍ കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെടുന്നതെന്ന് പോലീസുകാരുടെ പേര് പരാമര്‍ശിച്ചു കൊണ്ടുതന്നെ പരാതിയില്‍ പറയുന്നു. ഇവര്‍ ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ നിരവധി പേരുടെ ഗള്‍ഫ് യാത്ര മുടങ്ങിയ കാര്യവും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇത്തരം ആരോപണങ്ങള്‍ നേരത്തെതന്നെ ഉന്നയിച്ചിരുന്നു.

അട്ക്കത്ത്ബയലില്‍ വ്യാപാരിയായ ചേരങ്കൈ കടപ്പുറത്തെ അമീര്‍ ഹസനെ കടയില്‍ നിന്ന് പിടിച്ചു കൊണ്ടു പോയ പോലീസുകാര്‍ കേസില്‍ കുടുക്കുകയും 21 ദിവസത്തെ തടവിന് വിധേയനാക്കുകയും ചെയ്തു. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചാണ് ഇയാള്‍ ഒടുവില്‍ പുറത്തിറങ്ങിയത്. ചേരങ്കൈ കടപ്പുറത്തുണ്ടായ ഒരു സംഘര്‍ഷത്തിന്റെ മറവിലാണ് ഇയാളെ കടയില്‍ നിന്ന് പിടിച്ചു കൊണ്ടു പോയി കേസില്‍ കുടുക്കിയെന്നാണ് ആരോപണം.

സ്റ്റേഷനിലെത്തുന്ന പല പരാതികളിലും പോലീസ് അന്വേഷണം നടത്തുകയോ, കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാതെ പണം വാങ്ങി ഒതുക്കി തീര്‍ക്കുന്നതായും ആക്ഷേപമുണ്ട്.

Keywords: Bribe, Police, Blackmail, Sand, Liquor, Chicken, Case, Police-Station, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

2:00 pm | 0 comments

മദ്യപിച്ച് ബൈക്കോടിച്ച 2 പേര്‍ അറസ്റ്റില്‍

Written By kvartha delta on 28 Feb 2013 | 8:06 pm

Kasaragod, Liquor, Police, Bike, Kerala, Youth, Nellikunnu Road, Kerala News, International News,
കാസര്‍കോട്: മദ്യപിച്ച് ബൈക്കോടിക്കുകയായിരുന്ന രണ്ട് പേരെ ടൗണ്‍പോലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച നെല്ലിക്കുന്ന് റോഡില്‍ ഗീതാ ടാക്കീസ് പരിസരത്തുവെച്ചാണ് അറസ്റ്റ്.

കെ.എല്‍. 14 എച്ച്. 7504 നമ്പര്‍ ബൈക്കിലെ യാത്രക്കാരന്‍ വിദ്യാനഗര്‍ നെല്‍ക്കളയിലെ പി.എല്‍. അനില്‍കുമാര്‍, സായിനഗര്‍ സ്വദേശിയും കെ.എല്‍. 14 എല്‍. 5384 നമ്പര്‍ ബൈക്ക് യാത്രക്കാരനുമായ ജയേഷ് (20) എന്നിവരാണ് അറസ്റ്റിലായത്. മദ്യലഹരിയില്‍ അപകടം ഉണ്ടാക്കുംവിധം ബൈക്കോടിക്കുന്നതിനിടെയാണ് ഇരുവരെയും പോലീസ് പിടികൂടിയത്.

Keywords: Kasaragod, Liquor, Police, Bike, Kerala, Youth, Nellikunnu Road, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

8:06 pm | 0 comments

മദ്യപിച്ച് പരാക്രമം കാട്ടിയ ആശുപത്രി ജീവനക്കാരെ ഡി.എം.ഒ. സസ്‌പെന്‍ഡ് ചെയ്തു

Written By kvarthapressclub on 25 Feb 2013 | 7:31 pm

 Alcoholic drinks, Medical,Officer, Operation, Attack, Hospital, Employees, Complaint, Kasaragod, General-hospital, District,Work,
കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ മദ്യപിച്ച് അഴിഞ്ഞാടിയ രണ്ട് ജീവനക്കാരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആശുപത്രി സൂപ്രണ്ട് നാരായണ നായിക്കിന്റെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ആശുപത്രിയിലെ അറ്റന്‍ഡര്‍മാരായ മുള്ളേരിയയിലെ ബാലകൃഷ്ണന്‍ (42), കളനാട് സ്വദേശി രാജന്‍ (38) എന്നിവരെയാണ്  സസ്‌പെന്‍ഡ് ചെയ്തത്.

ശനിയാഴ്ച രാത്രി ഏഴ് മണിമുതല്‍ 10 മണിവരെയാണ് ഇവര്‍ ആശുപത്രിയില്‍ അഴിഞ്ഞാടിയത്. സുപ്രണ്ട് നല്‍കിയ പരാതിയില്‍ മദ്യപിച്ച് ബഹളംവെച്ചതിന് ജീവനക്കാരെ ടൗണ്‍പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രി ജോലികഴിഞ്ഞ് പൂട്ടിയിട്ട ഓപ്പറേഷന്‍ തീയേറ്റര്‍ തുറന്ന് അതിനകത്തുവെച്ചായിരുന്നു ജീവനക്കാരുടെ മദ്യപാനം. ലഹരി തലയില്‍ കയറിയപ്പോള്‍ പരിസരബോധം നഷ്ടപ്പെട്ട ഇരുവരും തമ്മില്‍ വാക്കേറ്റം നടത്തുകയും പിന്നീട് അത് കയ്യാങ്കളിയിലെത്തുകയും ചെയ്തു.

അവിടെനിന്ന് പുറത്തിറങ്ങിയ ഇരുവരും പിന്നീട് ഐ.സി.യുവിലുള്ള രോഗികളെ മര്‍ദിക്കാന്‍ ശ്രമിക്കുകയും തടയാന്‍ചെന്ന സെക്യൂരിറ്റി ജീവനക്കാരനെ തല്ലുകയും ചെയ്തു. അതോടെ വാര്‍ഡുകളിലെ രോഗികളും വനിതാജീവനക്കാരും പരിഭ്രാന്തരായി. വിവരമറിഞ്ഞ് എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ സ്ഥലത്തെത്തി മല്‍പിടിത്തത്തിലൂടെയാണ് ഇരുവരെയും കീഴടക്കിയത്.

Releated News: 
ജനറല്‍ ആശുപത്രിയില്‍ മദ്യപിച്ച് ജീവനക്കാരുടെ അഴിഞ്ഞാട്ടം; രണ്ടുപേര്‍ പിടിയില്‍
Keywords: Alcoholic drinks, Medical,Officer, Operation, Attack, Hospital, Employees, Complaint, Kasaragod, General-hospital, District,Work, Suspension, Theater, Patient's, Police, Doctor, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:31 pm | 0 comments

ജനറല്‍ ആശുപത്രിയില്‍ മദ്യപിച്ച് ജീവനക്കാരുടെ അഴിഞ്ഞാട്ടം; രണ്ടുപേര്‍ പിടിയില്‍

Written By Kvarthakgd on 24 Feb 2013 | 5:22 pm

General hospital, Drunken, Clash, Arrest, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ മദ്യലഹരിയില്‍ പരാക്രമം കാട്ടിയ രണ്ട് ജീവനക്കാരെ പോലീസ് മല്‍പിടുത്തത്തിലൂടെ പിടികൂടി. ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നാടകീയതയും പരിഭ്രാന്തിയും സൃഷ്ടിച്ച സംഭവം അരങ്ങേറിയത്. മണിക്കൂറുകള്‍ നീണ്ട പരാക്രമത്തില്‍ രോഗികളും സ്ത്രീ ജീവനക്കാരുള്‍പെടെയുള്ളവര്‍ ഭീതിയിലായിരുന്നു.

ജനറല്‍ ആശുപത്രിയിലെ ഗ്രേഡ്-2 ജീവനക്കാരായ മുള്ളേരിയ സ്വദേശി ബാലകൃഷ്ണന്‍(42), കളനാട് സ്വദേശി രാജന്‍(38) എന്നിവരെയാണ് മദ്യപിച്ച് പരാക്രമം കാട്ടിയതിന് ടൗണ്‍പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച ജോലികഴിഞ്ഞ് പൂട്ടിപ്പോയ ഓപ്പറേഷന്‍ തുറന്ന് അതിനകത്തു വെച്ചായിരുന്നു ഇരുവരും മദ്യപിച്ചത്. മദ്യലഹരിയില്‍ ഇരുവരും ഇതിനകത്ത് വെച്ച് ബഹളം വെക്കുകയും വാക്കേറ്റവും ഒടുവില്‍ അടിയുംപിടിയുമാവുകയായിരുന്നു.

ഇതിനു ശേഷം പുറത്തിറങ്ങിയ ഇവര്‍ ഐ.സി.യുവിലുള്ള രോഗികള്‍ക്ക് നേരെ കൈയ്യേറ്റം നടത്തുകയും തടയാന്‍ ചെന്ന സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കുകയുമായിരുന്നു. പരാക്രമം മണിക്കൂറുകളോളം നീണ്ടുനിന്നു. ഇതോടെ വാര്‍ഡുകളിലെ രോഗികളും, വനിതാ ജീവനക്കാരും ഉള്‍പെടെ ഭീതിയുടെ മുള്‍മുനയിലായി. വിവരമറിഞ്ഞ് എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാര്‍ ഇവരെ തളക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലംകണ്ടില്ല. ഇതേതുടര്‍ന്ന് വിവരമറിയിച്ച് കൂടുതല്‍ പോലീസെത്തിയാണ് ഇരുവരെയും മല്‍പിടുത്തത്തിലൂടെ കീഴ്‌പെടുത്തിയത്.

Keywords: General hospital, Drunken, Clash, Arrest, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:22 pm | 0 comments

വാറ്റുകാരിയെ പോലീസ് വീടുവളഞ്ഞു പിടികൂടി

Written By kvarthaksd on 22 Feb 2013 | 5:45 pm

 Police, Arrest, Liquor, Women, Neeleswaram, House, Kasaragod, Kerala, Kerala News, International News.
നീലേശ്വരം: നാടിന്റെ സൈ്വര്യ ജീവിതം തകര്‍ക്കുന്ന വിധത്തില്‍ ചാരായവാറ്റും വില്‍പനയും നടത്തുന്ന സ്ത്രീയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് വീടുവളഞ്ഞ് പിടികൂടി. വെള്ളിയാഴ്ച നീലേശ്വരം കാട്ടിപ്പൊയില്‍ വട്ടക്കല്ല് തട്ടിലെ പത്മിനി (47) യെയാണ് നീലേശ്വരം സി.ഐ ബാബു പെരിങ്ങോത്ത്, എസ്.ഐ പ്രേംസദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

വീട്ടില്‍ ചാരായ വാറ്റു നടത്തുന്നുണ്ടെന്ന വിവരത്തെതുടര്‍ന്ന് എത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് വീടുവളഞ്ഞത്. പോലീസിനെ കണ്ടപ്പോള്‍ പത്മിനി അകത്തു നിന്നും വാതിലടച്ചു. ഇതേതുടര്‍ന്ന് പോലീസ് വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്തു കടന്നത്.

മൂന്നു ലിറ്റര്‍ ചാരായം, വാഷ്, 25 കിലോ ശര്‍ക്കര, വാറ്റുപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. നേരത്തെ നിരവധി തവണ പോലീസ് പത്മിനിയെ പിടികൂടാനെത്തിയെങ്കിലും പോലീസിനു മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കിയതിനെതുടര്‍ന്ന് പിന്തിരിയുകയായിരുന്നു. ഇത്തവണ നാട്ടുകാരെയും കൂട്ടിയാണ് പോലീസ് പത്മിനിയെ പിടികൂടാനെത്തിയത്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ യുവതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.

Keywords: Police, Arrest, Liquor, Women, Neeleswaram, House, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:45 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories