Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Leptospirosis. Show all posts
Showing posts with label Leptospirosis. Show all posts

അസുഖം മൂലം അമ്മ മരിച്ചു; മണിക്കൂറിന്റെ വ്യത്യാസത്തില്‍ എലിപ്പനി ബാധിച്ച മകനും മരിച്ചു

Written By Kvartha Alpha on 29 Jul 2012 | 1:30 pm

നീലേശ്വരം: അസുഖംമൂലം അമ്മ മരിച്ചു. മണിക്കൂറിന്റെ വ്യത്യാസത്തില്‍ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മകനും മരിച്ചു. നീലേശ്വരം തൈക്കടപ്പുറം അഴിത്തലയിലെ കുഞ്ഞമ്മയാണ്(98) അസുഖം ബാധിച്ച് മരിച്ചത്. എലിപ്പനി ബാധിച്ച് മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മകന്‍ ചന്ദ്രനാണ് (ദത്തന്‍-45) മണിക്കൂറിന്റെ വ്യത്യാസത്തില്‍ മരിച്ചത്.

മൂന്നുദിവസം മുമ്പാണ് എലിപ്പനി ബാധിച്ച് ചന്ദ്രനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്‍ അത്യാസന്ന നിലയില്‍ കഴിയുമ്പോഴാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കുഞ്ഞമ്മ വീട്ടില്‍ വെച്ച് മരിച്ചത്. ഇതിന്റെ ദുഖം മാറുന്നതിനു മുമ്പാണ്  മകന്‍ ചന്ദ്രനും മരണപ്പെട്ടത്.

പടന്ന പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ റിജുവാണ് ഭാര്യ. എറണാകുളം ആലുക്കാസ് ജ്വല്ലറിയിലെ നിധിന്‍ ചന്ദ്രന്‍, കാസര്‍കോട് ഹുണ്ടായ് ഷോറൂമിലെ റിതിന്‍ ചന്ദ്രന്‍ എന്നിവര്‍ മക്കളാണ്.

 കൃഷ്ണന്‍, ശാരദ, സാവിത്രി, ഗീത എന്നിവര്‍ മരിച്ച കുഞ്ഞമ്മയുടെ മറ്റുമക്കളാണ്. കുഞ്ഞമ്മയുടെ സംസ്‌ക്കാരം അഴിത്തലയിലെ സമുദായ ശ്മശാനത്തില്‍ ഞായറാഴ്ച രാവിലെ നടന്നു. ചന്ദ്രന്റെ സംസ്‌ക്കാരം എറണാകുളത്തുള്ള മകന്‍ എത്തിയ ശേഷം ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് സംസ്‌ക്കരിക്കും.

 ചന്ദ്രന്റെ മൃതദേഹം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുഞ്ഞമ്മയുടെ ഇളയമകനാണ് ചന്ദ്രന്‍.


Keywords: Nileshwaram, Hospital, Leptospirosis, Obituary
1:30 pm | 0 comments

എലിപ്പനിക്ക് പുറമെ ടൈഫോയ്ഡും പടരുന്നു

Written By Kvarthakgd on 22 Sep 2011 | 12:37 pm

കാഞ്ഞങ്ങാട്: എലിപ്പനിക്കൊപ്പം ജില്ലയില്‍ ടൈഫോയ്ഡും വ്യാപകമാകുന്നു. പനി വ്യാപകമായതോടെ ആരോഗ്യവകുപ്പ് പ്രതിരോധ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. 23 ആളുകള്‍ക്ക് എലിപ്പനിയും അഞ്ച് പേര്‍ക്ക് ടൈഫോയ്ഡും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ചികിത്സയില്‍ കഴിയുകയാണ്. 

പനിബാധിച്ച് എട്ടോളം പേര്‍ മരിച്ചിട്ടുണ്ട്. ഇതില്‍ മൂന്നുപേര്‍ക്കാണ് എലിപ്പനിബാധിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. പഞ്ചായത്തുകളുടെയും നഗരസഭകളുടെയും നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സജീവമായി രംഗത്തുണ്ട്. പ്രതിരോധ ഗുളികകളുടെ വിതരണം, ബോധവല്‍ക്കരണം, ശുചീകരണം എന്നിവ നടന്നുവരികയാണ്.  ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് എപ്പിഡോ മോളജിസ്റ്റ് ഡോ. സുകുമാരന്‍ ജില്ലയില്‍ എത്തി. പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരുന്നു.

Keywords: Leptospirosis, kasaragod, Kanhangad, 
12:37 pm | 0 comments

എലിപ്പനിക്കെതിരെ അജാനൂരില്‍ ജാഗ്രത പ്രതിരോധ പ്രവര്‍ത്തനം

Written By Kvarthakgd on 21 Sep 2011 | 10:47 am

കാഞ്ഞങ്ങാട്: എലിപ്പനിക്കെതിരെ അജാനൂര്‍ പഞ്ചായത്ത് വാര്‍ഡുകളില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു. പഞ്ചായത്തില്‍ ഒരു എലിപ്പനി മരണവും രണ്ടുപേര്‍ക്ക് എലിപ്പനി ബാധിച്ചതായി സ്ഥിരീകരണവുമുണ്ടായതിനെതുടര്‍ന്നാണ് ജാഗ്രത പാലിക്കുന്നത്.

ആനന്ദാശ്രമം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ നേതൃത്വത്തില്‍ രാവണേശ്വരത്ത് ബോധവര്‍ക്കരണ ക്ലാസും എലിപ്പനിയുടെ ബാധയെ ചിത്രീകരിക്കുന്ന സ്ലൈഡ് പ്രദര്‍ശനവും നടത്തി. 500 ഓളം പേര്‍ക്ക് എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളികളും വിതരണം ചെയ്തു.
വെള്ളിക്കോത്ത് പ്രദേശങ്ങളിലും ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആനന്ദാശ്രമം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എം. രമേശന്‍ ക്ലാസെടുത്തു. സുകുമാരന്‍, കെ.വി. പത്മനാഭന്‍ നായര്‍, സി. അജയന്‍ സംസാരിച്ചു.
350 പേര്‍ക്ക് പ്രതിരോധ ഗുളികകള്‍ വിതരണം നടത്തി. ഇരുപതിലേറെ കിണറുകളില്‍ വെള്ളം ശുദ്ധീകരണ പ്രവര്‍ത്തി നടത്തി. എലികളെ പിടിക്കാനും വളരാനുള്ള സാഹചര്യം ഇല്ലാതാക്കാനും പദ്ധതി ആവിഷ്‌കരിച്ചു. വെള്ളിക്കോത്തെ വിവിധ സ്‌കൂളുകളില്‍ കോളജുകള്‍ എന്നിവിടങ്ങളില്‍ ക്ലാസ് നടത്തി. അടോട്ട് പ്രദേശങ്ങളില്‍ ഇന്ന് പൊതുജനങ്ങളുടെ സഹകരണത്തോടെ ക്ലാസ് നടക്കും.

Keywords: Leptospirosis, kasaragod, Ajanur
10:47 am | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories