Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Kuttikol. Show all posts
Showing posts with label Kuttikol. Show all posts

മഴയത്ത് ബസ് സ്‌റ്റോപ്പില്‍ കയറി പ്രണയസല്ലാപം നടത്തിയ യുവാക്കളും പെണ്‍കുട്ടികളും പിടിയില്‍

Written By kvarthaksd on 6 Jun 2013 | 9:21 pm

കാസര്‍കോട്: ബൈക്കില്‍ മംഗലാപുരം ഭാഗത്തേക്ക് പോകുന്നതിനിടയില്‍ ചാറ്റല്‍ മഴയ ഉണ്ടായതിനെതുടര്‍ന്ന് ബസ് സ്‌റ്റോപ്പില്‍ കയറിയിരുന്ന് പ്രണയ സല്ലാപം നടത്തുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയും രണ്ട് യുവാക്കളെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കുറ്റിക്കോല്‍ സ്വദേശിനികളായ 16 വയസുള്ള രണ്ട് പെണ്‍കുട്ടികളും ബേഡകം, കുറ്റിക്കോല്‍ സ്വദേശികളായ 25 ഉം 28 ഉം പ്രായമുള്ള രണ്ട് യുവാക്കളുമാണ് എരിയാല്‍ ബസ് സ്‌റ്റോപ്പിലിരുന്ന് തോളിലും മറ്റും കൈയിട്ട് പ്രണയ സല്ലാപത്തില്‍ ഏര്‍പെട്ടത്. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ ചോദ്യംചെയ്തപ്പോള്‍ ആദ്യം ബന്ധുക്കളാണെന്നാണ് പറഞ്ഞത്.

കൂടുതല്‍പേര്‍ തടിച്ചുകൂടിയതോടെ നാട്ടുകാരില്‍ ചിലര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും പോലീസിന്റെ നടപടി ഇഷ്ടപ്പെടാതിരുന്നത് നാട്ടുകാരും പോലീസും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായി.

പിന്നീട് സി.ഐ. സി.കെ. സുനില്‍കുമാര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിക്കുകയും ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കേണ്ട സമീപനം വിവരിക്കുകയും ചെയ്തത് നാട്ടുകാരുടെ കൈയ്യടി നേടി. പെണ്‍കുട്ടികളെയും യുവാക്കളെയും രക്ഷിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം അയക്കുമെന്ന് പോലീസ് പറഞ്ഞു. യുവാക്കളെയും പെണ്‍കുട്ടികളെയും സ്‌റ്റേഷനിലെത്തിച്ചിരിക്കുകയാണ്.

Love, Youth, Girl, Arrest, Police, Bedakam, Kuttikol, Parents, Kasaragod, Kerala, Kerala News, International News.

Love, Youth, Girl, Arrest, Police, Bedakam, Kuttikol, Parents, Kasaragod, Kerala, Kerala News, International News.

clash in Eriyal, Kasaragod

clash in Eriyal, Kasaragod, Police, Love

Keywords: Love, Youth, Girl, Arrest, Police, Bedakam, Kuttikol, Parents, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
9:21 pm | 1 comments

തടവ് ചാടിയ ചരല്‍ ലത്തീഫ് കുറ്റിക്കോലിലെ കാട്ടില്‍ നിന്നും പിടിയിലായി

Written By kvarthaksd on 28 May 2013 | 9:27 pm

കാസര്‍കോട്: കോടതിയില്‍ ഹാജരാക്കി തിരിച്ചു കൊണ്ടു പോകുന്നതിനിടയില്‍ കാസര്‍കോട്ടു നിന്നും തടവു ചാടിയ ചട്ടഞ്ചാല്‍ തെക്കിലിലെ സി.എ.അബ്ദുല്‍ ലത്തീഫ് എന്ന ചരല്‍ ലത്തീഫ് (40) കുറ്റിക്കോലിലെ കാട്ടില്‍ നിന്നും പോലീസിന്റെ പിടിയിലായി.
Latheef in police station

ജയില്‍ ചാട്ടം, കവര്‍ച, വര്‍ഗീയ സംഘര്‍ഷം തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ലത്തീഫ്. തിങ്കളാഴ്ച രാവിലെ 11.20 മണിയോടെയാണ് ചരല്‍ ലത്തീഫ് വിദ്യാനഗര്‍ കോടതി പരിസരത്ത് വെച്ച് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. പ്രതിക്ക് വേണ്ടി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് പ്രതി കുറ്റിക്കോലിലെ ഒരു കാട്ടില്‍ ഒളിവില്‍ കഴിയുന്നതായി സൂചന ലഭിച്ചത്.

Accuse, Arrest, Court, Kuttikol, Police, Auto-rickshaw, Chattanchal, Kasaragod, Kerala, Kerala News, International News, National News.
Charal Latheef
ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെ ബേഡകം എസ്.ഐ. മധുസൂദനനും സംഘവും കാട് വളഞ്ഞ് ലത്തീഫിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ട് ഒരു ഓട്ടോയില്‍ കയറുകയായിരുന്നു. പിന്നീട് പിന്തുടര്‍ന്ന പോലീസ് ഓട്ടോ തടഞ്ഞ് മല്‍പിടുത്തത്തിലൂടെ ലത്തീഫിനെ കീഴടക്കുകയായിരുന്നു. പ്രതിയെ വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലേക്ക് എത്തിച്ചു. വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മടക്കിയയക്കും.

തടവു ചാടിയതിന് മറ്റൊരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചട്ടഞ്ചാലിലും മാന്യയിലും നിരവധി ബന്ധുവീടുകള്‍ ഉണ്ടെങ്കിലും ലത്തീഫ് എവിടെയും പോകാതെ കുറ്റിക്കോലിലെ കാട്ടില്‍ ഒളിത്താവളം ഒരുക്കുകയായിരുന്നു.

Related News: ലോറിയില്‍നിന്ന് റബര്‍ മോഷണം; മുഖ്യ പ്രതി അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കി കൊണ്ടുപോകുകയായിരുന്ന പ്രതി പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു

Keywords: Accuse, Arrest, Court, Kuttikol, Police, Auto-rickshaw, Chattanchal, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
9:27 pm | 1 comments

കുറ്റിക്കോലിലെ ടി. നാരായണി നിര്യാതയായി

Written By Kvarthakgd on 20 May 2013 | 3:57 pm

കുറ്റിക്കോല്‍: കുണ്ടുവളപ്പ് പരേതനായ കെ. രാഘവന്റെ ഭാര്യ ടി. നാരായണി (65) നിര്യാതയായി. മക്കള്‍: രാജഗോപാലന്‍ നാലിട്ടുകാരന്‍ (ഹോട്ടല്‍ മൂകാംബിക, കുറ്റിക്കോല്‍), ഉഷ, ശോഭ, ശ്യാമള (കുറ്റിക്കോല്‍ പഞ്ചായത്ത് ജീവനക്കാരി).

മരുമക്കള്‍: പുഷ്പ (ഉദുമ), നാരായണന്‍ (വേങ്ങത്തടുക്കം), ചന്ദ്രന്‍ (ഉദുമ). സഹോദരങ്ങള്‍: കൊട്ടന്‍കുഞ്ഞി
Kuttikol, T.Narayani, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കുണ്ടുവളപ്പ്, കുഞ്ഞിത്തീയന്‍ കുണ്ടുവളപ്പ്, അച്ചുപണിക്കര്‍, ശ്രീദേവി, പരേതരായ ടി കോരന്‍, ടി തൊപ്പിച്ചി.

Keywords: Kuttikol, T. Narayani, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
3:57 pm | 0 comments

കളക്കരയിലെ പി. കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

Written By irf Kvartha on 8 May 2013 | 6:13 pm


P-Kunhikkannan, Kuttikol
കുറ്റിക്കോല്‍: കളക്കരയിലെ പി കുഞ്ഞിക്കണ്ണന്‍ (65) നിര്യാതനായി. ഭാര്യ: കെ കാര്‍ത്യായണി. മക്കള്‍: കെ ചന്ദ്രകുമാര്‍ (സിപിഎം കളക്കര 2 ബ്രാഞ്ചംഗം), കെ നിര്‍മല. മരുമക്കള്‍: കെ എം പ്രസന്നകുമാരി (നെട്ടണിഗെ), കെ വിജയന്‍ (ആയംപാറ).

സഹോദരങ്ങള്‍: ലക്ഷ്മി (മുള്ളേരിയ), കൃഷ്ണന്‍ (മൗവ്വാര്‍), കുഞ്ഞിരാമന്‍ (ബേപ്പ്), നാരായണന്‍ (കരണി), കരുണാകരന്‍ (കരണി), പരേതനായ കുഞ്ഞപ്പ (ശാന്തിനഗര്‍).

Keywords: Kerala, Kasaragod, Kuttikol, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:13 pm | 0 comments

കാത്തിരിപ്പിനൊടുവില്‍ കുറ്റിക്കോലില്‍ ഹൈസ്‌കൂള്‍ യാഥാര്‍ഥ്യമായി

Written By Kvarthakgd on 1 May 2013 | 4:35 pm

കുറ്റിക്കോല്‍: മൂന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കുറ്റിക്കോലില്‍ ഹൈസ്‌കൂള്‍ യാഥാര്‍ഥ്യമായി. കുറ്റിക്കോല്‍ ഉള്‍പെടെ ഉദുമ മണ്ഡലത്തില്‍ പുതുതായി രണ്ട് ഹൈസ്‌കൂളുകളാണ് അനുവദിച്ചത്. കുറ്റിക്കോലില്‍ പുതിയ ഹൈസ്‌കൂള്‍ അനുവദിച്ചപ്പോള്‍ ഇരിയ ജി.യു.പി. സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യുകയായിരുന്നു. സ്‌കൂളുകളില്‍ എട്ട്, ഒമ്പത് ക്ലാസുകള്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കും.

മലയോരത്തെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള മുറവിളിയാണ് കുറ്റിക്കോലില്‍ ഹൈസ്‌കൂള്‍ എന്നത്. സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍കുന്ന പ്രദേശത്ത് സര്‍ക്കാര്‍ സ്‌കൂള്‍ അനുവദിക്കണമെന്ന് 1978 മുതല്‍ ഉയര്‍ന്ന മുറവിളിയാണ്. സി.പി.എം. നേതാവും അഭിഭാഷകനുമായ കെ. പുരുഷോത്തമന്‍ ഉദുമയുടെ എം.എല്‍.എയായിരുന്ന സമയത്ത് അവിഭക്ത ബേഡഡുക്ക പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്‌കൂള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ സി.പി.എം. നേതൃത്വം കെ.എന്‍. കുഞ്ഞിരാമന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ എം.എല്‍.എയ്ക്കും സര്‍ക്കാറിനും നിവേദനം നല്‍കി. എം.എല്‍.എയുടെ നേതൃത്വത്തില്‍ സര്‍ക്കാറില്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയതിന്റെ ഭാഗമായി മാണിമൂല, ചേരിപ്പാടി, താരംതട്ട, കല്ലളി തുടങ്ങിയ പ്രദേശങ്ങളിലൊക്കെ സ്‌കൂള്‍ അനുവദിച്ചു. കുറ്റിക്കോലിനെയും പരിഗണിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ സ്‌കൂള്‍ ആരംഭിക്കാന്‍ കഴിഞ്ഞില്ല.

പിന്നീട് പ്രദേശത്തെ വിവിധ സംഘടനകളും ആക്ഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഹൈസ്‌കൂളിനുവേണ്ടി നിരവധിയായ ശ്രമങ്ങളാണ് നടത്തിയത്. ഏറ്റവുമൊടുവില്‍ പി. കരുണാകരന്‍
Kuttikol, High school, Eriya, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
എം.പിയുടെയും കെ. കുഞ്ഞിരാമന്‍ എം.എല്‍.എ യുടെയും മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്റെയും വിശ്രമ രഹിത ശ്രമങ്ങളുടെ ഫലമായാണ് സ്‌കൂള്‍ അനുവദിച്ചുകൊണ്ട് ഉത്തരവായത്. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ഗോപാലന്‍മാസ്റ്ററുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണസമിതിയും സി.പി.എം. നേതൃത്വവും ആക്ഷന്‍ കമ്മിറ്റിയും സ്‌കൂള്‍ അനുവദിച്ചുകിട്ടാന്‍ മികച്ച ഇടപെടലുകള്‍ നടത്തി.

സ്‌കൂളിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച ചെയ്യുന്നതിനായി മെയ് എട്ടിന് വൈകുന്നേരം മൂന്നിന് കുറ്റിക്കോല്‍ സോപാനം ഓഡിറ്റോറിയത്തില്‍ വിപുലമായ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ യോഗത്തില്‍ പങ്കെടുക്കും.

Keywords: Kuttikol, High school, Eriya, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:35 pm | 0 comments

യുവ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍

Written By Kvarthakgd on 7 Apr 2013 | 12:06 pm

കുറ്റിക്കോല്‍: യുവ കര്‍ഷകനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ വെള്ളിയടുക്കത്തെ പരേതനായ കുഞ്ഞമ്പുനായരുടെ മകന്‍ രവീന്ദ്രന്‍(44) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. നേരത്തെ ഗള്‍ഫിലായിരുന്ന രവീന്ദ്രന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ തിരിച്ചെത്തി കാര്‍ഷികവൃത്തിയില്‍ ഏര്‍പെട്ടുവരികയായിരുന്നു.

Raveendran, Suicide, Kuttikol, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.അമ്മ: നാരായണി. ഭാര്യ: നളിനി. മകള്‍: അനാമിക. സഹോദരങ്ങള്‍: പി മാധവന്‍ (സി.പി.എം കുറ്റിക്കോല്‍ ലോക്കല്‍ കമ്മിറ്റിയംഗം), രമണി (ബാര), പി. ഗോപിനാഥന്‍ (സി.പി.എം കുറ്റിക്കോല്‍ ലോക്കല്‍
കമ്മിറ്റിയംഗം, കുറ്റിക്കോല്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍), പത്മിനി, വിലാസിനി (പെരിയ), ശശി. മൃതദേഹം ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Raveendran, Suicide, Kuttikol, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:06 pm | 0 comments

ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ.ശാരദ നിര്യാതയായി

Written By Kvarthakgd on 3 Apr 2013 | 6:22 pm

കുറ്റിക്കോല്‍: ഐ.സി.ഡി.എസ് സൂപ്പര്‍ വൈസറായിരുന്ന കുറ്റിക്കോല്‍ തൊട്ടിയിലെ കെ. ശാരദ (48) നിര്യാതയായി. ദീര്‍ഘകാലം അംഗണ്‍വാടി അധ്യാപികയായിരുന്നു. മികച്ച അംഗണ്‍വാടി അധ്യാപികയ്ക്കുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. ആറുവര്‍ഷത്തോളമായി ഐ.സി.ഡി.എസ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയാണ്. ബേഡഡുക്ക, കുറ്റിക്കോല്‍, മുളിയാര്‍ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുളിയാറില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ചുമതല കൂടി വഹിച്ചു. മികച്ച ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ക്കുള്ള അംഗീകാരവും ലഭിച്ചിരുന്നു.

പരേതനായ ഗോവിന്ദന്റെയും പാര്‍വതിയമ്മയുടെയും മകളായ ശാരദ അവിവാഹിതയാണ്. സഹോദരങ്ങള്‍:
 ICDC, Supervisor, K.Saradha, Obituary, Kuttikol, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ലക്ഷ്മി, കെ. ബാലകൃഷ്ണന്‍ (റിട്ട. സെക്രട്ടറി, കുറ്റിക്കോല്‍ സര്‍വീസ് സഹകരണ ബാങ്ക്), അച്യുതന്‍, കെ. പ്രഭാകരന്‍ (കൃഷി അസിസ്റ്റന്റ്, കുറ്റിക്കോല്‍ കൃഷിഭവന്‍), കെ ദേവകി (റിട്ട. അധ്യാപിക, കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), രത്‌നാവതി (തൃക്കരിപ്പൂര്‍).

Keywords: ICDC, Supervisor, K.Saradha, Obituary, Kuttikol, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:22 pm | 0 comments

കുറ്റിക്കോല്‍ പഞ്ചായത്ത് ബഡ്ജറ്റ്: കുടിവെള്ളം, യുവജനക്ഷേമം പ്രത്യേക പരിഗണന

Written By Kvarthakgd on 28 Mar 2013 | 7:04 pm

Kuttikkol, Panchayath, Budjet, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്ത് ബഡ്ജറ്റില്‍ കുടിവെള്ളത്തിനും ശുചിത്വ പരിപാടി, യുവജനക്ഷേമം എന്നിവയ്ക്കും പ്രത്യേക പരിഗണന. 8,54,33,690 രൂപ വരവും 8,40,07,725 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് സുഭദ്ര മോഹനന്‍ അവതരിപ്പിച്ചത്.

ശുചിത്വ പരിപാടികള്‍ക്ക് 15 ലക്ഷം രൂപയും നെല്‍കൃഷി വികസനത്തിന് 80,000 രൂപയും കവുങ്ങ് കൃഷി വികസനത്തിന് ഒരു ലക്ഷവും ജൈവവളത്തിന് അഞ്ച് ലക്ഷവും മൃഗസംരക്ഷണം, ക്ഷീര വികസനം എന്നിവയ്ക്ക് 4,47,500 രൂപയും ജനറല്‍ വിഭാഗത്തിന് ഭവന നിര്‍മാണത്തിന് 6,35,500 രൂപയും പട്ടികജാതി ഭവനപദ്ധതിക്ക് 8,36,500 രൂപയും വകയിരുത്തി. കോപ്പാളംമൂല-2.73 ലക്ഷം, മാനടുക്കം-1.95 ലക്ഷം, പട്ടികജാതി -87,500, പട്ടികവര്‍ഗ കോളനി ഒരു ലക്ഷം എന്നിങ്ങനെ വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി മൊത്തം 8,55,500 രൂപ വകയിരുത്തി.

വൃദ്ധരുടെ ക്ഷേമത്തിന് 55,000 രൂപയും വികലാംഗരുടെ ക്ഷേമത്തിന് 7.35 ലക്ഷവും ആശ്രയ പ്രോജക്ടിന് രണ്ട് ലക്ഷവും ആയൂര്‍വേദ മരുന്ന് വാങ്ങാന്‍ നാല് ലക്ഷവും അലോപ്പതിക്ക് 50,000 രൂപയും ഹോമിയോ മരുന്നുകള്‍ക്ക് ഒരു ലക്ഷവും നീക്കിവെച്ചിട്ടുണ്ട്. ഘടക സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍കരണത്തിന് 4.1 ലക്ഷവും അംഗണ്‍വാടി പൂരക പോഷകാഹാരത്തിന് 23.45 ലക്ഷവും എസ്. എസ്.എ വിഹിതമായി 14 ലക്ഷവും റോഡ് മെയിന്റനന്‍സിന് 57,28,750 രൂപയും വകയിരുത്തി.

വിദ്യാഭ്യാസ പദ്ധതികള്‍ക്ക് മൂന്നു ലക്ഷവും കായികക്ഷേമത്തിന് 2.9 ലക്ഷവും വനിതാ വികസനത്തിന് 89,100 രൂപയും പാലിയേറ്റീവ് പരിചരണത്തിന് മൂന്ന് ലക്ഷവും കുടുംബശ്രീ തൊഴില്‍ പരിശീലനത്തിന് അഞ്ച് ലക്ഷവും തൊഴിലുറപ്പ് പദ്ധതികള്‍ക്ക് 2.18 കോടി രൂപയും കെട്ടിട നിര്‍മാണങ്ങള്‍ക്ക് 21.5 ലക്ഷവും റോഡ് ടാറിങ്ങിന് 73.07 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് പി. ഗോപാലന്‍ അധ്യക്ഷനായി. പി. ഗോപിനാഥന്‍, ബി. എ. പ്രിയ, കെ. രാധാകൃഷ്ണന്‍ നമ്പ്യാര്‍, ലില്ലി തോമസ്, കെ. ജെ. രാജു, വി. കെ. അരവിന്ദന്‍ എന്നിവരും പഞ്ചായത്തംഗങ്ങളും സംസാരിച്ചു.

Keywords: Kuttikkol, Panchayath, Budjet, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:04 pm | 0 comments

റബ്ബര്‍പുരയ്ക്ക് തീപിടിച്ച് ആറ് ക്വിന്റല്‍ റബ്ബര്‍ ഷീറ്റുകള്‍ കത്തിനശിച്ചു

Written By Kvarthakgd on 24 Mar 2013 | 4:57 pm

Rubber sheets, Fire, Kuttikol, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കുറ്റിക്കോല്‍: റബ്ബര്‍പുരയ്ക്ക് തീപിടിച്ച് ആറ് ക്വിന്റലോളം റബ്ബര്‍ഷീറ്റുകള്‍ കത്തിനശിച്ചു. പള്ളത്തിങ്കാല്‍ കുണ്ടംപാറയിലെ വേണുഗോപാലിന്റെ റബ്ബര്‍പ്പുരയിലെ ഷീറ്റുകളാണ് കത്തി നശിച്ചത്.

കുറ്റിക്കോലില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് തീ അണയ്ക്കുമ്പോഴേക്കും ഏതാണ്ട് കത്തിനശിച്ചിരുന്നു. റബ്ബര്‍ ഷീറ്റുകള്‍ ഉണക്കാന്‍ പുകയിട്ടപ്പോള്‍ അതില്‍ നിന്ന് തീ പടര്‍ന്നതാണെന്ന് സംശയിക്കുന്നു.

Keywords: Rubber sheets, Fire, Kuttikol, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:57 pm | 0 comments

നെല്ലിത്താവ് ശ്രീധര്‍ നിവാസിലെ സി കുഞ്ഞിരാമന്‍ നിര്യാതനായി

Written By irf Kvartha on 23 Mar 2013 | 6:52 pm

C Kunhiraman Kuttikol
കുറ്റിക്കോല്‍: നെല്ലിത്താവ് ശ്രീധര്‍ നിവാസിലെ സി കുഞ്ഞിരാമന്‍ (62) നിര്യാതനായി. പടുപ്പ് ടൗണില്‍ പലചരക്ക് വ്യാപാരിയായിരുന്നു. പരേതരായ പക്കീരന്റെയും കുഞ്ഞമ്മയുടെയും മകനാണ്.

ഭാര്യ: സരള. മക്കള്‍: വരുണ്‍കുമാര്‍, വിനീത് (സിപിഐ എം നെല്ലിത്താവ് ബ്രാഞ്ചംഗം), വര്‍ഷ (കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക് വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: രോഹിണി (മുല്ലച്ചേരി), നാരായണന്‍ (പൊയിനാച്ചി), ദാമോദരന്‍ (മുക്കുന്നോത്ത്), ബാലകൃഷ്ണന്‍ (മൈലാട്ടി), കമല (മേല്‍പ്പറമ്പ്), പരേതനായ ശ്രീധരന്‍.

Keywords: Kerala, Kasaragod, Kuttikol, obituary, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

6:52 pm | 0 comments

വിഷം അകത്ത് ചെന്ന അംഗണ്‍വാടി വര്‍ക്കര്‍ മരിച്ചു; ഭര്‍തൃ പീഡനമെന്ന് പരാതി

Written By Kvarthakgd on 17 Mar 2013 | 11:26 am

Women, Suicide, Poison, Husband, Harassment, Relatives, Complaint, Kuttikkol, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസര്‍കോട്: വിഷം ഉള്ളില്‍ ചെന്ന് മൂന്ന് ദിവസമായി കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അംഗണ്‍വാടി വര്‍ക്കര്‍ മരിച്ചു. കുറ്റിക്കോല്‍ കാട്ടിപ്പാറ പള്ളഞ്ചിയിലെ അപ്പുഡുവിന്റെ മകള്‍ അനിത(36)യാണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്. പള്ളിഞ്ചി അംഗണ്‍വാടിയില്‍ വര്‍ക്കറായി ജോലിചെയ്തുവരികയായിരുന്നു അനിത.

നീലേശ്വരം സ്വദേശി ബാലകൃഷ്ണന്റെ ഭാര്യയാണ്. മൂന്നു ദിവസം മുമ്പ് വീട്ടില്‍ വെച്ച് അനിത വിഷം കഴിക്കുകയായിരുന്നുവെന്ന് പറയുന്നു. വിഷം കഴിച്ച ശേഷം നിലവിളിച്ചുകൊണ്ട് അടുത്ത വീട്ടിലേക്ക് ഓടിയ അനിതയെ അയല്‍ക്കാരുടെ സഹകരണത്തോടെ വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ ഇതുവരെ അത്യാസന്ന നിലയില്‍ കഴിയുകയായിരുന്നു.

അഞ്ച് വര്‍ഷം മുമ്പാണ് അനിതയുടെ വിവാഹം നടന്നത്. ഭര്‍ത്താവ് അനിതയെ പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്നും സംഭവ ദിവസം വയറ്റത്ത് ചവിട്ടിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് അനിതയ്ക്ക് രക്ത സ്രാവം അനുഭവപ്പെട്ടിരുന്നു.

നെല്ലിക്കട്ട, മുള്ളേരിയ, ആദൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ബാലകൃഷ്ണന്‍ നേരത്തെ വിവാഹം കഴിച്ചിരുന്നതായും അനിതയുടെ ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

നാല് വയസുള്ള ശ്രീലയ ഏക മകളാണ്. മാതാവ്: ചിറ്റേയി. സഹോദരങ്ങള്‍: രമണി, സരോജിനി, രാധ, പ്രേമ, ഭാരതി. ഒരു വര്‍ഷം മുമ്പ് ചിറ്റേയിയെ കഴുത്തിന് പിടിച്ചു എന്ന കുറ്റത്തിന് ബാലകൃഷ്ണനെതിരെ ആദൂര്‍ പോലീസില്‍ കേസ് നിലവിലുണ്ട്.

Keywords: Women, Suicide, Poison, Husband, Harassment, Relatives, Complaint, Kuttikkol, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
11:26 am | 0 comments

കടന്നല്‍ കുത്തേറ്റ് മൂന്നു പേര്‍ ആശുപത്രിയില്‍

Written By Kvarthakgd on 3 Mar 2013 | 4:24 pm

Hornet, Attack, Hospital, Kuttikol, Kasaragod, Kerala, Malayalam news, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കുറ്റിക്കോല്‍: കവുങ്ങിന്‍ തോട്ടത്തിലൂടെ നടന്നുപോകുന്നതിനിടയില്‍ കടന്നല്‍ കുത്തേറ്റ് മൂന്നു പേരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുറ്റിക്കോല്‍ പന്നിത്തോളത്തെ കേളുമണിയാണി, കാര്‍ത്യായണി, മീനാക്ഷി എന്നിവര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. പന്നിത്തോളത്തെ ഗോപാലന്‍ നമ്പ്യാരുടെ കവുങ്ങിന്‍ തോട്ടത്തിലൂടെ നടന്നു പോകുമ്പോഴാണ് ഇവര്‍ക്ക് കടന്നല്‍ കുത്തേറ്റത്.

Keywords: Hornet, Attack, Hospital, Kuttikol, Kasaragod, Kerala, Malayalam news, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:24 pm | 0 comments

ശാസ്ത്രക്കാഴ്ചകളൊരുക്കി മഞ്ഞംപാറ മജ്‌ലിസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

Written By Kvarthakgd on 1 Mar 2013 | 7:28 pm

Manjampara Majlis School, Student, Science, Experiment, Kuttikkol, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

കുറ്റിക്കോല്‍: ദേശീയ ശാസ്ത്ര ദിനത്തില്‍ ശാസ്ത്ര വിസ്മയമൊരുക്കി സ്‌കൂള്‍. വിദ്യാര്‍ഥികള്‍. ശാസ്ത്ര രഹസ്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ലക്ഷ്യമിട്ട് മഞ്ഞംപാറ മജ്‌ലിസ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ശാസ്ത്രക്കാഴ്ചകളൊരുക്കിയത്.

സി. വി. രാമന്റെ ഫോട്ടോ പ്രദര്‍ശനവും രാമന്‍ ഇഫക്റ്റും രാപ്പകലുകള്‍ ഉണ്ടാകുന്നതും ഐന്‍സ്റ്റീന്റെ ആപേക്ഷികാ സിദ്ധാന്തവും ന്യൂട്ടന്റെ ചലന നിയമങ്ങളും കുട്ടികളുടെ കരവിരുതില്‍ ജനങ്ങള്‍ക്ക് മുമ്പിലെത്തി.

വികസനത്തിന്റെ പേരില്‍ പരിസ്ഥിതിയെ നശിപ്പിക്കുന്നവര്‍ ശാസ്ത്രത്തിന്റെയും അതുവഴി ഭൂമിയുടെയും ജനങ്ങളുടെയും ശത്രുക്കളാണെന്ന് കുട്ടികള്‍ അവതരിപ്പിച്ച സെമിനാര്‍ ചൂണ്ടിക്കാട്ടി. പരിസ്ഥിതി മലിനീകരണത്തിനെതിരെയും ആരോഗ്യ ബോധവല്‍കരണ സന്ദേശങ്ങളും കുട്ടികളുടെ പ്രദര്‍ശനത്തിലുണ്ടായിരുന്നു. സ്‌കൂളിന് സമീപത്തെ വീടുകള്‍ കുട്ടികളുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.

സ്‌കൂള്‍ ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ശാസ്ത്രവിരുന്ന് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ തയ്യാറാക്കിയ മാഗസിന്‍ പ്രിന്‍സിപ്പാള്‍ ജി. ഉമര്‍ പ്രകാശനം ചെയ്തു. സ്‌കൂള്‍ ലീഡര്‍ ഹാഷിം അധ്യക്ഷനായി. ബഷീറുദ്ദീന്‍, ശ്രീകല, സീന, സുമി എന്നിവര്‍ സംസാരിച്ചു. ബുസ്താന സ്വാഗതവും, അസ്‌ലം നന്ദിയും പറഞ്ഞു.

Keywords: Manjampara Majlis School, Student, Science, Experiment, Kuttikkol, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:28 pm | 0 comments

സമര സന്ദേശ ജാഥയ്ക്ക് മലയോരത്ത് സ്വീകരണം

Written By Kvarthakgd on 28 Feb 2013 | 4:42 pm

CPM, Rally, National protest, Kuttikol, Reception, High range, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കുറ്റിക്കോല്‍: ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമര സന്ദേശ ജാഥയ്ക്ക് മലയോരത്ത് ഹൃദ്യമായ സ്വീകരണം. എം. വി. ബാലകൃഷ്ണന്‍ ലീഡറും പി. ജനാര്‍ദ്ദനന്‍ മാനേജരുമായ ജാഥ ബുധനാഴ്ച രാവിലെ ബന്തടുക്കയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്.
CPM, Rally, National protest, Kuttikol, Reception, High range, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

പടുപ്പ്, കുറ്റിക്കോല്‍, പള്ളത്തിങ്കാല്‍, മുന്നാട്, കാഞ്ഞിരത്തിങ്കാല്‍, ബീംബുങ്കാല്‍, കുണ്ടംകുഴി, പെര്‍ളടുക്കം, പള്ളിക്കര എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഉദുമയില്‍ സമാപിച്ചു. സ്ത്രീകളും കുട്ടികളും പ്രായമായവരുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സ്വീകരണ കേന്ദ്രങ്ങളിലെത്തി.

സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ലീഡര്‍ എം.വി. ബാലകൃഷ്ണന്‍, മാനേജര്‍ പി. ജനാര്‍ദനന്‍, സ്ഥിരാംഗങ്ങളായ വി.കെ. രാജന്‍, വി. പി.പി. മുസ്തഫ, കെ. ആര്‍. ജയാനന്ദ, സി.പി.എം ജില്ലാ കമ്മിറ്റിയംഗങ്ങളായ പി. ദിവാകരന്‍, ടി. അപ്പ, എന്നിവര്‍ സംസാരിച്ചു.

വി.കെ. അരവിന്ദന്‍, വര്‍ഗീസ് മാമന്‍, ടി. ബാലന്‍, സി. രാമചന്ദ്രന്‍, എ. മാധവന്‍, ജയപുരം ദാമോദരന്‍, ബി. രാഘവന്‍, ചന്ദ്രന്‍ പാലക്കല്‍, കെ. അമ്പു എന്നിവര്‍ അധ്യക്ഷരായി. എ.കെ. ജോസ്, ഇ.കെ. രാധാകൃഷ്ണന്‍, സി. ചന്തു, എ. കരുണാകരന്‍, ഇ. രാഘവന്‍, ടി. മാധവന്‍, ഇ. കുഞ്ഞിരാമന്‍, എ. ദാമോദരന്‍, രാധാകൃഷ്ണന്‍ ചാളക്കാട് എന്നിവര്‍ സ്വാഗതം പറഞ്ഞു.

CPM, Rally, National protest, Kuttikol, Reception, High range, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: CPM, Rally, National protest, Kuttikol, Reception, High range, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News 
4:42 pm | 0 comments

കെ.എം.സി.എ. സാംസ്‌കാരിക സമ്മേളനവും ഉമര്‍ മൗലവിക്ക് ആദരവും 17 ന്

Written By kvartha delta on 14 Feb 2013 | 6:11 pm

Honored, Kasaragod, Kuttikol, Press meet, Teacher, Kerala, Kuttikol Badar Jma-ath Committee, Umar Moulavi,
ഉമര്‍ മൗലവി
കാസര്‍കോട്: കുറ്റിക്കോല്‍ ബദര്‍ ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള മുസ്ലിം കള്‍ചറല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സമ്മേളനവും കുറ്റിക്കോല്‍ ഉമര്‍ മൗലവിക്ക് ആദരവും ഫെബ്രുവരി 17 ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുറ്റിക്കോല്‍ നൂറുല്‍ ഇസ്ലാം മദ്രസ ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും.

രാവിലെ 11 ന് എം.യു ഇബ്രാഹിം ഹാജി മൊട്ടത്താടി പതാക ഉയര്‍ത്തുന്നതോടെ പരിപാടി തുടങ്ങും. കെ.എം.സി.എ പ്രസിഡന്റ് എന്‍.എ ലത്ത്വീഫ് അധ്യക്ഷത വഹിക്കും. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോപാലന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരിക്കും. ഖത്ത്വീബ് അബ്ദുല്‍ സലാം സഖാഫി മുഖ്യപ്രഭാഷണം നടത്തും.

നാലര പതിറ്റാണ്ട് കാലമായി മലയോര മേഖലയുടെ നിറസാന്നിദ്ധ്യമാണ് കെ.എം.സി.എ. വിദ്യാഭ്യാസ-സാംസ്‌ക്കാരിക ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധേയമായ ചുവടുവെയ്പുകള്‍ നടത്താന്‍ സംഘടനയ്ക്കു കഴിഞ്ഞു. സംഘടനയുടെ സ്ഥാപക പ്രസിഡന്റും മികച്ച അധ്യാപകനും എഴുത്തുകാരനും സാമൂഹ്യ-സാംസ്‌ക്കാരി രംഗത്തെ നിറസാന്നിദ്ധ്യവുമാണ് കുറ്റിക്കോല്‍ ഉമര്‍ മൗലവി.

പള്ളങ്കോട്, നെല്ലിക്കുന്ന് അന്‍വറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍, പട്‌ള ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ അധ്യാപകനായിരുന്ന ഉമര്‍ മൗലവി മത പണ്ഡിതന്‍ കൂടിയാണ്. വിവിധ മദ്രസകളില്‍ സദര്‍ മുഅല്ലിമായും കുറ്റിക്കോല്‍, പള്ളങ്കോട്, മൊഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഖത്വീബായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ 'തേനൂം ഖുര്‍ആനും' എന്ന രചനയ്ക്ക് ഇതിനകം മൂന്ന് പതിപ്പ് ഇറങ്ങി. ജിന്നും ശൈത്വാനും, നിത്യ പ്രാര്‍ത്ഥനകള്‍, തങ്ങളുപ്പാപ്പ, അദുഃആ മിന്‍ ഖിത്താബി വസുന്ന, ദുആ ഖത്തമുല്‍ ഖുര്‍ആന്‍ തുടങ്ങി ധാരാളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

വാര്‍ത്താസമ്മേളനത്തില്‍ എന്‍.എ. ലത്തീഫ്, എ.എം. മുഹമ്മദ്കുഞ്ഞി, എന്‍.എം. മൊയ്തു, ഇല്യാസ് കൊറ്റുമ്പ, ഹനീഫ കുറ്റിക്കോല്‍, എന്‍. ഇബ്രാഹിം ഹാജി കാഞ്ഞങ്ങാട് എന്നിവര്‍ സംബന്ധിച്ചു.

Keywords: Honored, Kasaragod, Kuttikol, Press meet, Teacher, Kerala, Kuttikol Badar Jma-ath Committee, Umar Moulavi, Collector P.S. Muhammed Sageer, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:11 pm | 0 comments

ക്ഷേത്രോത്സവത്തിനെത്തിയയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Written By Kvarthakgd on 9 Feb 2013 | 4:26 pm

Temple, Festival, Man, Obituary, Kuttikol, Kasaragod, Kerala, Kasargod Vartha, Malayalam nnews
കാസര്‍കോട്: ക്ഷേത്രോത്സവത്തിനെത്തിയ വെള്ളാല സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വെള്ളാല വണ്ണാര്‍ക്കയയിലെ ടി.പി.പൊക്കന്‍(73) ആണ് മരിച്ചത്.

കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് ഭാര്യ ചോയിച്ചിയോടൊപ്പം എത്തിയതായിരുന്നു പൊക്കന്‍. ദേഹാസ്വസ്ഥ്യത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മക്കള്‍: ടി.കൃഷ്ണന്‍, വേണു, രാജന്‍(ചുമട്ടുതൊഴിലാളി), സത്യന്‍ കാരണവര്‍(കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി ക്ഷേത്രം), മുരളി, ടി.ശോഭ, രാജേന്ദ്രന്‍.

Keywords: Temple, Festival, Man, Obituary, Kuttikol, Kasaragod, Kerala, Kasargod Vartha, Malayalam nnews
4:26 pm | 0 comments

വീ­ണ് പ­രി­ക്കേ­റ്റ­യാള്‍ മ­രിച്ചു

Written By kvarthakgd1 on 6 Feb 2013 | 7:09 pm

Kasaragod, Kuttikol, Obituary, Kerala, House, Hospital, Mangalore, Abdul Rahman, Injury, Nullippady, Kerala News, International News, National News
കു­റ്റി­ക്കോല്‍: വീ­ണ് പ­രി­ക്കേ­റ്റ് ചി­കി­ത്സ­യി­ലാ­യി­രു­ന്ന പള്ള­ഞ്ചി സ്വ­ദേ­ശി മ­രിച്ചു. അ­ബ്ദുര്‍ റ­ഹ്മാനാ(64)ണ് മ­രി­ച്ചത്. ഒ­രാഴ്­ച മു­മ്പ് വീ­ടി­ന­ടു­ത്തെ മണ്‍­തി­ട്ട­യില്‍ നി­ന്നും കാല്‍ തെ­റ്റി വീ­ണ് മം­ഗ­ലാ­പു­രം കെ.എം.സി. ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ­യി­ലാ­യി­രു­ന്നു.

പി­ന്നീ­ട് നു­ള്ളി­പ്പാ­ടി കെ­യര്‍­വെല്‍ ആ­ശു­പ­ത്രി­യില്‍ കൊ­ണ്ടു­വ­ന്നു. ബു­ധ­നാഴ്­ച പു­ലര്‍­ചെ ര­ണ്ട് മ­ണി­ക്കാ­ണ് മ­രി­ച്ച­ത്.

ഭാര്യ: സു­ലൈ­ഖ. മ­ക്കള്‍: ആഇ­ശ, ഖൈ­റു­ന്നി­സ, അ­ബ്ദുല്ല, മി­സ്‌രിയ. സ­ഹോ­ദ­രങ്ങള്‍: ഹ­സൈ­നാര്‍, മൊ­യ്തു, മു­ഹ­മ്മദ്, ഇ­ബ്രാ­ഹിം, അ­ബ്ബാസ്, ബീ­ഫാ­ത്വി­മ, ന­ബീസ.

Keywords: Kasaragod, Kuttikol, Obituary, Kerala, House, Hospital, Mangalore, Abdul Rahman, Injury, Nullippady, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:09 pm | 0 comments

ഡി.വൈ.എഫ്.ഐ പി.ഡബ്ല്യു.ഡി ഓഫീസ് മാര്‍ച്ച് നിര്‍ത്തിവെച്ചു

Written By Kvarthakgd on 4 Feb 2013 | 6:35 pm

DYFI, PWD, Office, March, Cancel, Kuttikkol, Kasaragod, Kerala, Kasargod Vartha, Malayalam news
കുറ്റിക്കോല്‍: ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് കമ്മിറ്റി ഏഴിന് നടത്താനിരുന്ന പി.ഡബ്ല്യൂ.ഡി ഓഫീസ് മാര്‍ച്ച് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

തെക്കില്‍-ആലട്ടി റോഡ് പാച്ച് വര്‍ക്ക് പ്രവൃത്തികള്‍ അടിയന്തിരമായി ആരംഭിക്കാന്‍ തീരുമാനിച്ചിതിനാലാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ആദ്യഘട്ടമായി 62 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ ഈ മാസം തന്നെ ആരംഭിക്കുമെന്ന് പി.ഡബ്ല്യൂ.ഡി ഓഫീസില്‍ നിന്നും അറിയിച്ചു.

റോഡ് മെക്കാഡം ടാറിംഗ് നടത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാനപ്പെട്ട അന്തര്‍സംസ്ഥാന പാതയായ തെക്കില്‍-ആലട്ടി റോഡ് മെക്കാഡം ടാറിംഗ് നടത്തുന്നതിന് അടിയന്തിരമായ ടപടികള്‍ സ്വീകരിക്കണമെന്ന് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകേണ്ടി വരുമെന്ന് ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. യോഗത്തില്‍ ബി.സി. പ്രകാശന്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി സി. രാമചന്ദ്രന്‍, ടി.കെ. മനോജ് എന്നിവര്‍ സംസാരിച്ചു.

Keywords: DYFI, PWD, Office, March, Cancel, Kuttikkol, Kasaragod, Kerala, Kasargod Vartha, Malayalam news
6:35 pm | 0 comments

ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു

Written By Kvarthakgd on 25 Jan 2013 | 7:03 pm

H.Thurumban, Obituary, Vattamthatta, Kuttikol, Kasaragod, Kerala, Malayalam news
വട്ടംതട്ട: ജോലിക്കിടെ കുഴഞ്ഞുവീണുമരിച്ചു. വട്ടംതട്ട ഒയോലത്തെ പരേതനായ നാര്യമ്പാടിയുടെയും എച്ച്. കുക്കത്തിയുടെയും മകന്‍ എച്ച്. തുരുമ്പ (50) നാണ് മരിച്ചത്.

ഭാര്യ: എ. രാധ (അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഒയോലം യൂണിറ്റ് സെക്രട്ടറി). മക്കള്‍: ശ്രീഷ്മ, ശ്രീരാജ്, ശ്രീന. സഹോദരങ്ങള്‍: എച്ച്. ശ്രീനിവാസം (കിരായന്‍), എച്ച്. പൊക്ലന്‍, എച്ച്. ശങ്കരന്‍.

Keywords: H.Thurumban, Obituary, Vattamthatta, Kuttikol, Kasaragod, Kerala, Malayalam news
7:03 pm | 0 comments

ബേത്തൂര്‍ നാരായണി അമ്മ നിര്യാതയായി

Kuttikol, Narayani Amma, Kasaragod, Kerala, Kerala Vartha, Kerala News.
കുറ്റിക്കോല്‍: വട്ടംതട്ട മലാംകടപ്പിലെ ബേത്തുര്‍ നാരായണി അമ്മ (80) നിര്യാതയായി. പരേതനായ ചേവിരി കുഞ്ഞിക്കണ്ണന്‍ നായരുടെ ഭാര്യയാണ്. മക്കള്‍: കാര്‍ത്യായനി അമ്മ, പത്മാവതി, രമണി, രുഗ്മിണി, ശ്യാമള, തങ്കമണി, രജിത, അശോകന്‍, അരവിന്ദന്‍.

മരുമക്കള്‍: കുഞ്ഞമ്പു പളളഞ്ചി, കുഞ്ഞമ്പു വെള്ളരിക്കയ, കുഞ്ഞമ്പു പാണൂര്‍, കുഞ്ഞിരാമന്‍, നാരായണന്‍, ചാത്തുക്കുട്ടി, രഘു, ശ്രീജ, വത്സല. സഹോദരങ്ങള്‍: കാര്‍ത്യായനി, നാരായണന്‍, പരേതനായ കുഞ്ഞിക്കൃഷ്ണന്‍, കുഞ്ഞിക്കേളു, രാഘവന്‍.

Keywords: Kuttikol, Narayani Amma, Kasaragod, Kerala, Kerala Vartha, Kerala News.
6:20 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories