Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Kundamkuzhi. Show all posts
Showing posts with label Kundamkuzhi. Show all posts

ഡി.വൈ.എഫ്.ഐ. വിജയോത്സവം 2013 സംഘടിപ്പിച്ചു

Written By Kvarthakgd on 20 May 2013 | 11:33 pm

കുണ്ടംകുഴി: എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികള്‍ക്ക് പുതിയ ദിശാബോധം പകര്‍ന്ന് ഡി.വൈ.എഫ്.ഐയുടെ വിജയോത്സവം. ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് കമ്മിറ്റിയാണ് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച കുട്ടികളെ പങ്കെടുപ്പിച്ച് വിജയോത്സവം 2013 എന്ന പേരില്‍ വിജയികളുടെ സംഗമം, അനുമോദന സദസ്, കരിയര്‍-കോഴ്‌സ് ഗൈഡന്‍സ് ക്ലാസ് എന്നിവ സംഘടിപ്പിച്ചത്.

കുണ്ടംകുഴി സാംസ്‌കാരിക നിലയത്തില്‍ ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ബി.സി. പ്രകാശ് അധ്യക്ഷനായി. എസ്.എസ്.എല്‍.സിയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ നിവേദ്യ ബാലകൃഷ്ണന്‍, കെ. കൃഷ്ണപ്രിയ, ഖദീജത്ത് റാഹില, എന്‍. ആര്‍. ബൈജേഷ്, അഞ്ജന നാരായണന്‍, വി. ആതിര, രാധിക എസ്. നായര്‍, എം. രജീഷ്, സി. എന്‍. അമൃത, കെ. കിഷോര്‍കുമാര്‍, മാളവിക, എം. സേതു കൃഷ്ണന്‍, ഇ. കാവ്യ, എ. അശ്വതി യാദവ്, പ്ലസ് ടു വില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ സി. ദിവ്യ, ജി. ഗായത്രി എന്നിവര്‍ക്ക് കെ. മണികണ്ഠന്‍ ഉപഹാരം നല്‍കി.

DYFI, Vijayolsavam, Kundamkuzhi, Students, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍ക്ക് എം. സ്വാതി കൃഷ്ണ, എ. ദാമോദരന്‍, സി. രാമചന്ദ്രന്‍ എന്നിവര്‍ ഉപഹാരം നല്‍കി. നിര്‍മല്‍കുമാര്‍ കാറഡുക്ക ക്ലാസെടുത്തു. ബേഡകം ബ്ലോക്ക് സെക്രട്ടറി ടി. കെ. മനോജ് സ്വാഗതവും എ. നാരായണന്‍ നന്ദിയും പറഞ്ഞു.

Keywords: DYFI, Vijayolsavam, Kundamkuzhi, Students, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
11:33 pm | 0 comments

ചിത്രരചനാ മത്സരം നടത്തി

Written By irf Kvartha on 24 Apr 2013 | 5:38 pm

കുണ്ടംകുഴി: സഹൃദയ കലാകായിക വേദിയുടെ 13-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രവിവര്‍മ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ ചിത്രരചനാ മത്സരം നടത്തി. ലോകപ്രശസ്ത ചിത്രകാരന്‍ പി എസ് പുണിഞ്ചിത്തായ ഉദ്ഘാടനം ചെയ്തു.

കുണ്ടംകുഴി രവിവര്‍മ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ ചിത്രരചനാ മത്സരം ചിത്രകാരന്‍ 
പി എസ് പുണിഞ്ചിത്തായ ഉദ്ഘാടനം ചെയ്യുന്നു

ബാലകൃഷ്ണന്‍ അധ്യക്ഷനായി. എ ദാമോദരന്‍, കെ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. കെ വിനോദ് കുണ്ടംകുഴി സ്വാഗതം പറഞ്ഞു. വിജയികള്‍ക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി വരദരാജ് സമ്മാനം നല്‍കി.

Keywords: Kerala, Kasaragod, Kundamkuzhi, Drawing, Competition, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:38 pm | 0 comments

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്: ജില്ലാ സമ്മേളനം തുടങ്ങി

Written By irf Kvartha on 20 Apr 2013 | 6:31 pm

കുണ്ടംകുഴി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സുവര്‍ണ ജൂബിലി ജില്ലാ സമ്മേളനത്തിന് കുണ്ടംകുഴിയില്‍ തുടക്കമായി. രണ്ടുദിവസങ്ങളിലായി നടക്കുന്ന സമ്മേളനം കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എന്‍ ഗണേഷ് ഉദ്ഘാടനം ചെയ്തു.

Kerala Shasthra Sahithya Parishath,conference
ജില്ലാ പ്രസിഡന്റ് പി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. സെക്രട്ടറി വി എസ് ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ടും കേന്ദ്ര നിര്‍വാഹക സമിതിയംഗം പി വി സുരേഷ് ബാബു സംഘടനാ രേഖയും അവതരിപ്പിച്ചു. പി വി കെ പൊതുവാള്‍, ഒ വി നാരായണന്‍, എ ദാമോദരന്‍, കെ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. കെ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഞായറാഴ്ച വൈകിട്ട് സമാപിക്കും.

Keywords: Kerala, Kasaragod, Kuttikol, Kundamkuzhi, Kerala, Shasthra Sahithya Parishath, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:31 pm | 0 comments

പഴയകാല മലഞ്ചരക്ക് വ്യാപാരി ടി.യു മുഹമ്മദ് ഹാജി നിര്യാതനായി

Written By kvarthaksd on 6 Apr 2013 | 11:23 am

കാസര്‍കോട്: പഴയകാല മലഞ്ചരക്ക് വ്യാപാരി കാസര്‍കോട് ആനബാഗിലുവിലെ ടി.യു. മുഹമ്മദ് ഹാജി (80) നിര്യാതനായി. കുണ്ടംകുഴിയില്‍ ഏറെക്കാലം മലഞ്ചരക്ക് വ്യാപാര സ്ഥാപനം നടത്തിയിരുന്നു. പരേതനായ ഉമര്‍ ഹാജിയുടെ മകനാണ്. ഭാര്യ: നഫീസ. മക്കള്‍: അബ്ദുല്‍ ഹമീദ്, ജമാലുദ്ദീന്‍, സുബൈര്‍, ശംസുദ്ദീന്‍, നവാസ്, സമീര്‍, ശരീഫ, അഫീദ, അനീസ, സര്‍ഫീന.

Muhammed Kunhi, Kundamkuzhi, Kasaragod, Merchant, Kerala News, International News, National News.മരുമക്കള്‍: ആമിന (ചെങ്കള), ജമീല (ചെങ്കള), റഹ്മത്ത് (കാഞ്ഞങ്ങാട്), ഫൗസിയ (പൊവ്വല്‍), അഷ്‌രിഫ (കല്ലങ്കൈ). സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്ല, സുലൈമാന്‍, ഫാത്വിമ, നഫീസ. ഖബറടക്കം ഉച്ചയോടെ ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Muhammed Haji, Kundamkuzhi, Kasaragod, Merchant, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:23 am | 0 comments

ചെറുവത്തൂരിലെ പി അബ്ദുല്ല നിര്യാതനായി

Written By irf Kvartha on 5 Apr 2013 | 6:11 pm


P-Abdulla Kundamkuzhi
കുണ്ടംകുഴി: ചെറുവത്തൂരിലെ പി അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കള്‍: മുഹമ്മദ്, ഇബ്രാഹിം, റുഖിയ, ഫാത്വിമ, ഹസീന, അബൂബക്കര്‍. മരുമക്കള്‍: ജമീല, അസ്മ, അബ്ദുല്ല, അബ്ദുര്‍ റഹ്മാന്‍, സഫിയ, സുഹറ.

Keywords: Kerala, Kasaragod, Kundamkuzhi, P. Abdulla, Obituary, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

6:11 pm | 0 comments

മരപ്പണിക്കാരനെ നാലംഗസംഘം കുത്തിപ്പരിക്കേല്‍പിച്ചു

Written By kvarthapressclub on 18 Mar 2013 | 12:20 pm

 Blacksmith,Attack, Injured, Kasaragod, General-hospital, Kundamkuzhi, House, Hindi, Kerala,Kerala News, International News,
കാസര്‍കോട്: തലക്ക് കുത്തേറ്റ് മരപ്പണിക്കാരനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുണ്ടംകുഴി കുമ്പാരത്തോടിലെ പി.മണികണ്ഠ(35)നാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി ഒമ്പതരമണിയോടെ വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ വഴിക്ക് വെച്ചാണ് കുത്തേറ്റത്.

ഹിന്ദി സംസാരിക്കുന്ന നാലംഗസംഘം തടഞ്ഞുവെച്ച് കുത്തുകയായിരുന്നുവെന്നും കുത്തിയതിന്റെ കാരണമറിയില്ലെന്നും മണികണ്ഠന്‍ പറഞ്ഞു.

Keywords: Blacksmith,Attack, Injured, Kasaragod, General-hospital, Kundamkuzhi, House, Hindi, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:20 pm | 0 comments

ശിവ രാത്രി ആഘോഷങ്ങള്‍ക്ക് ഭക്തിസാന്ദ്രമായ സമാരംഭം

Written By Kvartha Alpha on 10 Mar 2013 | 11:26 am

Kasaragod, Temple fest, Kundamkuzhi, Kerala, Mallikarjuna Temple, Bedakam, Elakkunnu Mahadevi Temple, Thrikkannad, Shiva Rathri, Lord Shiva,  Maha Shivaratri festival begins
കാസര്‍കോട്: ഹൈന്ദവ വിശ്വാസികള്‍ ഞായറാഴ്ച ശിവരാത്രി ആഘോഷിക്കുന്നു. രാവിലെ ശിവ ക്ഷേത്രങ്ങളില്‍ തൊഴാനെത്തിയ ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടു. ശിവ ക്ഷേത്രങ്ങളിലെല്ലാം വിവിധ പൂജകളും ആധ്യാത്മിക പരിപാടികളും നടന്നുവരികയാണ്. വിശ്വാസികള്‍ വ്രതം നോല്‍ക്കുന്നു. രാത്രി വൈകും വരെ ശിവസ്‌തോത്രങ്ങള്‍ ഉരുവിട്ട് ശിവരാത്രിയുടെ പുണ്യം നുകരാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. 

കാസര്‍കോട് ജില്ലയിലെ പ്രധാന ശിവക്ഷേത്രമായ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ രാവിലെ മൂവാളം കുഴി ചാമുണ്ടി തെയ്യം അരങ്ങേറി. വൈകിട്ട് 6.30ന് ഉമാ മഹേശ്വര പൂജ, രാത്രി എട്ടിന് ഭജന, ഒമ്പതിന് നൃത്തസന്ധ്യ, രാത്രി 11.30 മുതല്‍ ശിവമാഹാത്മ്യ യജ്ഞം എന്നിവ നടക്കും. 

കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രം, ഹൊസ്ദുര്‍ഗ് കര്‍പ്പൂരേശ്വര ക്ഷേത്രം, ബേഡകം വേലക്കുന്ന് ശ്രീ മഹാദേവ ക്ഷേത്രം, കുഡ്‌ലു ശിവ ക്ഷേത്രം, കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ വിവിധ ആധ്യാത്മിക പരിപാടികള്‍ നടന്നുവരികയാണ്.

Keywords: Kasaragod, Temple fest, Kundamkuzhi, Kerala, Mallikarjuna Temple, Bedakam, Elakkunnu Mahadevi Temple, Thrikkannad, Shiva Rathri, Lord Shiva,  Maha Shivaratri festival begins
11:26 am | 0 comments

കുണ്ടംകുഴിയിലെ ടി.അലാമി നിര്യാതനായി

Written By Kvarthakgd on 28 Feb 2013 | 2:41 pm

Obituary, Kundamkuzhi, T.Alami, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കുണ്ടംകുഴി: തോട്ടത്തില്‍കണ്ടത്തിലെ ടി. അലാമി (63) നിര്യാതനായി. ഭാര്യ: ടി. കെ. കല്ല്യാണി.
മക്കള്‍: ശശി, സുധാകരന്‍ (ഗള്‍ഫ്), ബേബി. മരുമക്കള്‍: സാവിത്രി, സരിത.

Keywords: Obituary, Kundamkuzhi, T.Alami, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
2:41 pm | 0 comments

പോലീസുകാരന്റെ ഹെല്‍മറ്റിനുള്ളില്‍ നായ്ക്കുരണപ്പൊടി വിതറിയ 2 പേര്‍ അറസ്റ്റില്‍

Written By kvarthaksd on 23 Feb 2013 | 1:03 pm

 Arrest, Police, Kundamkuzhi, Kasaragod, Kerala, Kerala News, International News, National News.
കാസര്‍കോട്: പോലീസുകാരന്റെ ഹെല്‍മറ്റിനുള്ളില്‍ നായ്ക്കുരണപ്പൊടി വിതറിയ രണ്ട് സിപിഎം പ്രവര്‍ത്തകരെ ആദൂര്‍ സി.ഐ എ സതീഷ്‌കുമാര്‍, ബേഡകം എസ്.ഐ മധൂമദനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു.

പണിമുടക്ക് ദിവസം ഡ്യൂട്ടിയിലേര്‍പെട്ട പൊലിസുകാരന്റെ ഹെല്‍മറ്റില്‍ നായ്ക്കുരണപ്പൊടി നിറയ്ക്കുകയായിരുന്നു. കുണ്ടംകുഴി ടൗണില്‍ നിര്‍ത്തിയിട്ട ബൈക്കിലുണ്ടായിരുന്ന ഹെല്‍മറ്റിലാണ് നായ്ക്കുരണപ്പൊടി വിതറിയത്.

ബേഡകം പോലിസ് സ്‌റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍ കാഞ്ഞങ്ങാട് സ്വദേശി ശ്യാംകുമാറിനെയാണ് (സി.പി 1195) നായ്ക്കുരണപ്പൊടി തലയില്‍ വീണ് ഗുരുതരാമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരായ കുണ്ടംകുഴിയിലെ ഓട്ടോ ഡ്രൈവര്‍ വിനോദ് (28), പെയിന്റ്ംഗ് തൊഴിലാളി രാജേഷ് (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 21ന് രാത്രി പന്ത്രണ്ടുമണിയോടെ ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍കയറി ഹെല്‍മറ്റ് വെച്ച് ഓടിക്കുമ്പോള്‍ ശ്യാംകുമാറിന്റെ മാനസിക നിലതന്നെ തെറ്റി അപകടം സംഭവിക്കുന്ന അവസ്ഥയിലായിരുന്നു.

തലയിലും ചെവിക്കകത്തും കണ്ണിലും മൂക്കിലും നായിക്കുരണപ്പൊടി കയറിയിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ പോലീസുകാരനെ സമീപത്തുള്ള വൈദ്യരുടെ അടുത്തെത്തിച്ച ശേഷം തൈരും മറ്റും ഉപയോഗിച്ച് ഭേദപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ശ്യാംകുമാറിനെ വെള്ളിയാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഐ.പി.സി 308 വകുപ്പു പ്രകാരം നരഹത്യശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സ്ഥലത്തുണ്ടായിരുന്ന പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബൈക്കില്‍ ഹെല്‍മറ്റ് തൂക്കിയിട്ട് പോലീസുകാരന്‍ അല്‍പം മാറിയപ്പോഴാണ് പ്രതികള്‍ ഹെല്‍മറ്റില്‍ നന്നായി കുരണപ്പൊടി നിറച്ചത്.

Keyword: Arrest, Police, Kundamkuzhi, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:03 pm | 0 comments

വീ­ടു­വി­ട്ടി­റങ്ങിയ കോള­ജ് വി­ദ്യാര്‍­ഥി­നി കു­ള­ത്തില്‍ മ­രി­ച്ച നി­ല­യില്‍

Written By Kvartha Alpha on 17 Feb 2013 | 7:03 pm

Obituary, College, Student, Girl, House, kasaragod, Kundamkuzhi, Kerala, Investigation, Deadbody, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Vivekanda College, Indiara Nagar, B.com, Sushmitha
കാസര്‍­കോ­ട്: മ­ദ്യ­പി­ച്ചെത്തി­യ പി­താ­വ് വഴ­ക്കു പറ­ഞ്ഞ­തില്‍ മനം­നൊ­ന്ത് വീ­ടു­വി­ട്ടി­റങ്ങി­യ ബി.കോം വി­ദ്യാര്‍­ത്ഥിനി­യെ പഞ്ചായ­ത്ത് കു­ള­ത്തില്‍ മ­രി­ച്ച നി­ല­യില്‍ ക­ണ്ടെത്തി. കു­ണ്ടം­കു­ഴി വ­ണ്ണാ­ത്തിക്ക­ണ്ടം സ്വ­ദേ­ശിനിയും ചെ­ങ്ക­ള ഇ­ന്ദി­രാ­നഗര്‍ വി­വേ­കാനന്ദ സ­ഹക­രണ കോ­ള­ജി­ലെ ബി.കോം ഒന്നാം വര്‍­ഷ വി­ദ്യാര്‍­ഥി­നി­യുമാ­യ സു­സ്­മി­ത(18)യാ­ണ് മ­രി­ച്ച­ത്.

ശ­നി­യാഴ്­ച രാ­ത്രി 10 മണി­യോ­ടെ വീ­ട്ടി­നടു­ത്ത പ­ഞ്ചായ­ത്ത് കു­ള­ത്തി­ലാ­ണ് മൃ­ത­ദേ­ഹം ക­ണ്ടത്. വ­ണ്ണാ­ത്തി­ക്ക­ണ്ട­ത്തെ സെന്‍­ട്രിംഗ് തൊ­ഴി­ലാ­ളി മോ­ഹനന്റെയും കു­ണ്ടം­കു­ഴി­യി­ലെ ഹ­രിശ്രീ വി­ദ്യാ­ല­യ­ം ജീ­വനക്കാ­രി ശാ­ന്ത­യു­ടെയും മ­ക­ളാ­ണ് സു­സ്­മി­ത. ശനി­യാഴ്­ച രാത്രി മ­ദ്യ­പി­ച്ചെത്തിയ മോ­ഹ­നന്‍ വീ­ട്ടു­കാ­രു­മാ­യി വ­ഴ­ക്ക­കൂ­ടി. ഇ­തില്‍ മ­നം­നൊ­ന്ത സു­സ്മിത ടോര്‍­ച്ചു­മെ­ടു­ത്ത് വീ­ട്ടില്‍ നി­ന്നി­റ­ങ്ങു­ക­യാ­യി­രുന്നു. മാ­താവും സ­ഹോ­ദ­ര­ങ്ങളും ത­ട­ഞ്ഞ­പ്പോള്‍ തൊ­ട്ടടു­ത്ത ത­റ­വാട് വീട്ടി­ലേ­ക്ക് പോ­കു­ന്നു­വെ­ന്നാ­ണ് പ­റ­ഞ്ഞ­ത്.

പി­ന്നീ­ട് നടത്തി­യ അ­ന്വേ­ഷ­ണ­ത്തില്‍ സു­സ്മി­ത അ­വി­ടെ എ­ത്തി­യിട്ടി­ല്ലെ­ന്ന് മ­നസി­ലായി. തു­ടര്‍­ന്ന് ന­ടത്തി­യ തി­ര­ച്ചി­ലില്‍ പ­ഞ്ചായ­ത്ത് കു­ള­ത്തിനരി­കില്‍ സു­സ്­മി­ത­യു­ടെ ചെ­രി­പ്പും, ടോര്‍ചും ക­ണ്ടെ­ത്തു­ക­യാ­യി­രുന്നു. ഫയര്‍­ഫോ­ഴ്‌­സും നാട്ടു­കാ­രും നടത്തി­യ തി­ര­ച്ചി­ലി­ലാ­ണ് കു­ള­ത്തില്‍ നി­ന്ന് മൃ­ത­ദേ­ഹം ക­ണ്ടെ­ടു­ത്തത്. മൃ­ത­ദേഹം കാസര്‍­കോ­ട് ജനറല്‍ ആ­ശുപത്രി­യില്‍ പോ­സ്റ്റ്‌­മോര്‍ട്ടത്തിന് എ­ത്തി­ച്ചി­ട്ടു­ണ്ട്.

കു­ണ്ടം­കു­ഴി ഗ­വ. ഹ­യര്‍­സെ­ക്കന്‍ഡ­റി സ്­കൂ­ളില്‍ പത്താം­ത­ര­ത്തില്‍ പഠി­ക്കു­ന്ന ശില്‍പ, ഏഴാം ത­ര­ത്തില്‍ പഠി­ക്കു­ന്ന സി­നി എ­ന്നി­വര്‍ സ­ഹോ­ദ­രി­മാ­രാണ്.


Keywords: Obituary, College, Student, Girl, House, kasaragod, Kundamkuzhi, Kerala, Investigation, Deadbody, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Vivekanda College, Indiara Nagar, B.com, Sushmitha
7:03 pm | 0 comments

കു­ഞ്ഞി­കൃഷ്­ണന്‍ ജ്യോ­ത്സ്യര്‍ക്ക് ശി­ഷ്യ­രു­ടെ ആ­ദ­രം 28 ന്

Written By kvarthapressclub on 25 Jan 2013 | 5:29 pm

Kasaragod, Award, Inaguration, District Collector, Chemnad, Panchayath, President, Perumbala, Kundamkuzhi, Press meet, Kuttikol, Kerala.

കാസര്‍­കോട്:
കേ­ര­ള ഗണി­ക കണി­ശ സ­ഭ­യു­ടെ ആര്‍­ഷ­കേ­രള ജ്യോതി­ഷ സംഗീ­ത പു­ര­സ്­ക്കാ­രം ല­ഭി­ച്ച പ്രമുഖ ജ്യോ­തി­ഷന്‍ അ­ര­മ­ങ്ങാ­നം കു­ഞ്ഞി­കൃ­ഷ്ണന്‍ ജ്യോ­ത്സ്യ­രെ അ­ദ്ദേ­ഹ­ത്തി­ന്റെ ശി­ഷ്യര്‍ അനു­മോ­ദി­ക്കുന്നു. ജ­നു­വ­രി 28 ന് ത­ല­ക്ലാ­യി പാ­ഞ്ച­ജന്യം ഓ­ഡി­റ്റോ­റി­യ­ത്തില്‍ ന­ട­ക്കു­ന്ന പ­രി­പാ­ടി രാ­വി­ലെ 10 മ­ണി­ക്ക് എം.പി.വീ­രേ­ന്ദ്ര­കു­മാര്‍ ഉ­ദ്­ഘാട­നം ചെ­യ്യും.

ശ്രീ­ധ­രന്‍ ജ്യോ­ത്സ്യന്‍ പെ­രു­മ്പ­ള ആ­ധ്യ­ക്ഷ­ത വ­ഹി­ക്കും. രവീ­ശ തന്ത്രി കു­ണ്ടാര്‍ മു­ഖ്യ­പ്ര­ഭാഷ­ണം ന­ട­ത്തും.ജില്ലാ ക­ല­ക്ടര്‍ പി.എ­സ്.മു­ഹമ്മ­ദ് സ­ഗീര്‍, ചെ­മ്മ­നാ­ട് പ­ഞ്ചായ­ത്ത് പ്ര­സിഡന്റ് ആഇ­ശ സ­ഹ­ദുള്ള, ജ്യോ­തിര്‍ ഗ­ണി­താ­ചാ­ര്യ പ­ണ്ഡി­റ്റ് സദ­നം നാ­രാ­യ­ണന്‍ എ­ന്നി­വര്‍ മു­ഖ്യാ­തി­ഥി­ക­ളാ­യി­രി­ക്കും.

ദാ­മോ­ദ­രന്‍ ജ്യോ­ത്സ്യര്‍ ഇ­രി­യണ്ണി, ശ്രീ­ധ­രന്‍ ജ്യോ­ത്സ്യന്‍ പെ­രു­മ്പ­ള,ര­ത്‌­നാ­ക­രന്‍ ജ്യോ­ത്സ്യര്‍ കു­ണ്ടം­കു­ഴി എ­ന്നി­വര്‍ യ­ഥാ­ക്ര­മം കു­ഞ്ഞി­കൃ­ഷ്­ണന്‍ ജ്യോ­ത്സ്യര്‍­ക്ക് പൊ­ന്നാ­ട, ഹാരം, ഉ­പ­ഹാ­രം എന്നി­വ സ­മര്‍­പി­ക്കും. പ്ര­മു­ഖര്‍ ആ­ശം­സാ പ്ര­സം­ഗം ന­ട­ത്തും.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ ശ്രീ­ധ­രന്‍ ജ്യോ­ത്സ്യന്‍ പെ­രു­മ്പ­ള,സു­രേ­ഷന്‍ കു­റ്റി­ക്കോല്‍, കോ­ടോ­ത്ത് നാ­രാ­യണന്‍ നാ­യര്‍ അ­ണി­ഞ്ഞ, കെ.പ്ര­ദീ­പന്‍ വ­രി­ക്കുളം, ശ്രീ­ജി­ത് പെ­രു­മ്പ­ള എ­ന്നി­വര്‍ സം­ബ­ന്ധിച്ചു.

Keywords: Kasaragod, Award, Inaguration, District Collector, Chemnad, Panchayath, President, Perumbala, Kundamkuzhi, Press meet, Kuttikol, Kerala.
5:29 pm | 0 comments

തെക്കില്‍ ആലട്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം: ഡി.വൈ.എഫ്.ഐ

Written By Kvarthakgd on 21 Jan 2013 | 1:55 pm

DYFI, Block conference, Kundamkuzhi, Bedakam, Kasaragod, Kerala, Malayalam news
ബ്ലോക്ക് സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എന്‍.ശംസീര്‍ ഉദ്ഘാടനം ചെയ്യുന്നു.
കുണ്ടംകുഴി: തെക്കില്‍ ആലട്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. മലയോരത്തേക്കുള്ള പ്രധാന പാത പൊയിനാച്ചി മുതല്‍ കണ്ണാടിത്തോടുവരെ മുഴുവന്‍ ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. വാഹന യാത്രമാത്രമല്ല കാല്‍നട യാത്രക്കുപോലും ഭീഷണിയാകുന്ന റോഡ് ഗതാഗത യോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ സമ്മേളനം ആവശ്യപ്പെട്ടു.

രണ്ടുദിവസങ്ങളിലായി കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സമ്മേളനം ശനിയാഴ്ച രാവിലെ ടി. മനോജ് നഗറില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ. എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ബി. സി. പ്രകാശ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ടി. കെ. മനോജ് പ്രവര്‍ത്തന റിപോര്‍ടും കെ .സുധീഷ് രക്തസാക്ഷി പ്രമേയവും എ നാരായണന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

DYFI, Block conference, Kundamkuzhi, Bedakam, Kasaragod, Kerala, Malayalam news
പൊതുസമ്മേളനത്തില്‍ കെ.എസ്.കെ.ടി.യു കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റംഗം 
എം. ശ്രീധരന്‍ പ്രസംഗിക്കുന്നു.
സംഘാടക സമിതി ചെയര്‍മാന്‍ എ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സിജി മാത്യു, പ്രസിഡന്റ് മധു മുദിയക്കാല്‍, സംസ്ഥാന കമ്മിറ്റിയംഗം കെ. രാജ്‌മോഹനന്‍, സി. രാമചന്ദ്രന്‍, കെ. രവീന്ദ്രന്‍, സി. ജെ. സജിത്ത്, ജയന്‍ കാടകം, കെ. അശോകന്‍, സിന്ധു കുന്നൂച്ചി, ഓമന രാമചന്ദ്രന്‍, എം. മാധവന്‍, സി. പ്രശാന്ത്, കെ. വിനോദ്, വി. എന്‍. പുഷ്പരാജ്, എ. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സുരേഷ് പായം നന്ദി പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് മരുതടുക്കം കേന്ദ്രീകരിച്ച് വൈറ്റ് വളണ്ടിയര്‍ പരേഡും യുവജന റാലിയും നടന്നു. തുടര്‍ന്ന് കുണ്ടംകുഴി ബസാറിലെ കൂത്തുപറമ്പ് രക്തസാക്ഷി നഗറില്‍ നടന്ന പൊതുസമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം എം. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ബി. സി. പ്രകാശ് അധ്യക്ഷനായി. കെ.എസ്.കെ.ടി.യു കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റംഗം എം. ശ്രീധരന്‍, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സിജി മാത്യു, കെ. രാജ്‌മോഹന്‍, സി. രാമചന്ദ്രന്‍, ടി. കെ. മനോജ്, എ. ദാമോദരന്‍, ടി. അപ്പ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ എം. മാധവന്‍ സ്വാഗതം പറഞ്ഞു.

സമ്മേളന നഗരിയിലേക്കുള്ള പതാക ബന്തടുക്ക രക്തസാക്ഷി നഗറില്‍ നിന്നും എ. നാരായണന്റെ നേതൃത്വത്തില്‍ അത്‌ലറ്റുകള്‍ പ്രചാരണ ബൈക്കുറാലിയുടെ അകമ്പടിയോടെ കൊണ്ടുവന്നു. മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഇ. പത്മാവതി ഉദ്ഘാടനം ചെയ്തു. വി. കെ. അരവിന്ദന്‍ അധ്യക്ഷനായി. സി. രാമചന്ദ്രന്‍, ടി. കെ. മനോജ്, ബി. സി. പ്രകാശ് എന്നിവര്‍ സംസാരിച്ചു. ശ്രീജിത്ത് സ്വാഗതം പറഞ്ഞു.

DYFI, Block conference, Kundamkuzhi, Bedakam, Kasaragod, Kerala, Malayalam news
വൈകിട്ട് നടന്ന സാംസ്‌കാരിക സദന് കെ.എസ.്ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി പി. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വി. ദിവാകരന്‍ അധ്യക്ഷനായി. വിനോദ്കുമാര്‍ പെരുമ്പള, ജയന്‍ പേര്യ, ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി സി. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ടി. കെ. മനോജ് സ്വാഗതം പറഞ്ഞു. പിലിക്കോട് പി.സി.കെ.ആര്‍ കലാസമിതിയുടെ യക്ഷിയും കിണറും ഡി.വൈ.എഫ്.ഐ കാടകം വില്ലേജ് കമ്മിറ്റിയുടെ വടംവലി എന്നീ നാടകങ്ങള്‍ അരങ്ങേറി.

ഭാരവാഹികള്‍: ബി. സി. പ്രകാശ് (പ്രസിഡന്റ്), പി. വി. ഷീജ, പി. സുകുമാരന്‍, ടി. സദാനന്ദന്‍ (വൈസ് പ്രസിഡന്റ്), ടി. കെ. മനോജ് (സെക്രട്ടറി), ജയപുരം നാരായണന്‍, കെ. സുധീഷ്, വി. ദിവാകരന്‍ (ജോയിന്റ് സെക്രട്ടറി), എ. നാരായണന്‍ (ട്രഷറര്‍), ഷാജു വര്‍ഗീസ്, എം. രഘുനാഥ് (സെക്രട്ടറിയേറ്റ് അംഗങ്ങള്‍).

Keywords: DYFI, Block conference, Kundamkuzhi, Bedakam, Kasaragod, Kerala, Malayalam news, DYFI urges to repair Thekkil Alatti road 
1:55 pm | 0 comments

ഡി.വൈ.എഫ്.ഐ. ബേഡകം ബ്ലോക്ക് സമ്മേളനം ശനിയാഴ്ച തുടങ്ങും

Written By Kvarthakgd on 18 Jan 2013 | 5:52 pm

DYFI, Bedakam, Block conference, Kundamkuzhi, Kasaragod, Kerala, Malayalam news
കുണ്ടംകുഴി: ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.

രാവിലെ പത്തിന് സംസ്ഥാന ജോയിന്റ് സെക്രട്ടറി എ. എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്കിലെ 15 മേഖലകളില്‍ നിന്നും തെരഞ്ഞെടുത്ത 180 പ്രതിനിധികള്‍ പങ്കെടുക്കും. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മരുതടുക്കം കേന്ദ്രീകരിച്ച് വൈറ്റ് വളണ്ടിയര്‍ പരേഡും യുവജന റാലിയും തുടര്‍ന്ന് കുണ്ടംകുഴി ബസാറില്‍ പൊതുസമ്മേളനവും നടക്കും.

Keywords: DYFI, Bedakam, Block conference, Kundamkuzhi, Kasaragod, Kerala, Malayalam news
5:52 pm | 0 comments

'നവലിബറല്‍ നയങ്ങളുടെ പ്രത്യാഘാതം അനുഭവിക്കുന്നത് ഇന്ത്യയിലെ തൊഴിലാളികള്‍'

Written By Kvarthakgd on 4 Jan 2013 | 9:21 pm

 CITU, Seminar, Kundamkuzhi, K.N.Raveendranath, Kasaragod, Kerala, Malayalam news
കുണ്ടംകുഴി: നവലിബറല്‍ നയങ്ങളുടെ പ്രത്യാഘാതം ഏറ്റവും ഗുരുതരമായി അനുഭവിക്കുന്നത് ഇന്ത്യയിലെ തൊഴിലാളികളും സാധാരണക്കാരായ ജനവിഭാഗങ്ങളുമാണെന്ന് കെ.എന്‍. രവീന്ദ്രനാഥ് പറഞ്ഞു. സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കുണ്ടംകുഴിയില്‍ നവലിബറല്‍ നയങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഇന്ത്യയില്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരെ ചൂഷണം ചെയ്ത് അതിന്റെ ആനുകൂല്യങ്ങള്‍ പറ്റിയാണ് വമ്പന്‍ കുത്തകകള്‍ തടിച്ചുവീര്‍ക്കുന്നത്. ലോകത്താകെ സാധാരണക്കാര്‍ കടുത്ത ചൂഷണമാണ് നേരിടുന്നത്. ലോകത്തിലെ വമ്പന്‍ ശക്തികളായ അമേരിക്കയും ജപ്പാനും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇപ്പോഴും രൂക്ഷമായ പ്രതിസന്ധിയില്‍ നിന്നും കരകയറാനായിട്ടില്ല. സാധാരണക്കാരെ ദ്രോഹിച്ചുകൊണ്ടാണ് നിലവിലെ പ്രതിസന്ധിയെ നേരിടാന്‍ അവര്‍ ശ്രമിക്കുന്നത്. രാജ്യം ഭരിക്കുന്ന യു.പി.എ സര്‍ക്കാരും സാധാരണക്കാരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുകയാണ്. സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതാക്കി ഇന്ത്യയിലെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിയിടുമ്പോള്‍ കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് യഥേഷ്ടം ആനുകൂല്യങ്ങള്‍ അനുവദിക്കുകയാണ്. സര്‍വതും കമ്പോളവല്‍ക്കരിക്കുകയാണ്.

 CITU, Seminar, Kundamkuzhi, K.N.Raveendranath, Kasaragod, Kerala, Malayalam newsയു.പി.എ സര്‍ക്കാറിന്റെ ജനദ്രേഹ നയങ്ങള്‍ കണ്ണടച്ച് അനുകരിക്കുകയാണ് കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എല്ലാ ജനവിഭാഗങ്ങളും കൈകോര്‍ത്ത് പോരാടണമെന്ന് അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ എ. ദാമോദരന്‍ അധ്യക്ഷനായി. സി.ഐ.ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ. കെ. നാരായണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി. കെ. രാജന്‍, മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഇ പത്മാവതി, പി. അപ്പുക്കുട്ടന്‍, ടി. അപ്പ, എന്‍. ടി. ലക്ഷ്മി, എം. അനന്തന്‍, സി. ബാലന്‍, കെ. വി. ആര്‍. പിള്ള എന്നിവര്‍ സംസാരിച്ചു. കെ. എന്‍. രാജന്‍ സ്വാഗതം പറഞ്ഞു.

Keywords: CITU, Seminar, Kundamkuzhi, K.N.Raveendranath, Kasaragod, Kerala, Malayalam news
9:21 pm | 0 comments

കു­ണ്ടം­കുഴി അബ്ദുല്‍ ഖാദര്‍ സ്റ്റീല്‍ കണ്‍സ്യൂമേഴ്‌സ് കൗണ്‍സില്‍ അംഗം

Written By kvartha delta on 19 Dec 2012 | 4:21 pm

Mumbai, Kasaragod, Kundamkuzhi, National, Abdul Kader, Malayalam News
മുംബൈ: മലയാളിയായ അബ്ദുല്‍ ഖാദറിനെ സ്റ്റീല്‍ കണ്‍സ്യൂമേഴ്‌സ് കൗണ്‍സില്‍ അംഗമായി കേന്ദ്ര സ്റ്റീല്‍ മന്ത്രാലയം നാമ നിര്‍ദേശം ചെയ്തു.

കാസര്‍കോട് സ്വദേശിയായ കു­ണ്ടം­കുഴി അബ്ദുല്‍ ഖാദര്‍ കേന്ദ്രസര്‍ക്കാറിന്റെ സെന്‍സര്‍ ബോര്‍ഡംഗവും മുംബൈ റീജ്യണല്‍ കോണ്‍ഗ്രസ് കമ്മിറ്റി ന്യൂനപക്ഷ സെല്ലിന്റെ വൈസ് ചെയര്‍മാനും കൂടിയാണ്. 18 കൊല്ലമായി മുംബൈയിലാണ് താമസം.

Keywords: Mumbai, Kasaragod, Kundamkuzhi, National, Abdul Kader, Malayalam News
4:21 pm | 0 comments

കാമുകിയെ കാണാനെത്തി കുടുങ്ങി; വിവാഹ വാഗ്ദാനം നല്‍കി മുങ്ങി

Written By kvarthaksd on 22 Nov 2012 | 5:21 pm

 Mobile-Phone, Love, Women, Youth, Marriage, Missing, Police, Kundamkuzhi, Police-Station, Bedakam, Kasaragod, Kerala.
ബേഡകം: മൊബൈലിലൂടെ സംസാരിച്ച് പ്രണയത്തിലായ യുവാവ്, യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി മുങ്ങി. വിവാഹദിവസം ക്ഷേത്രത്തിലെത്തിയ യുവതിയും ബന്ധുക്കളും വരനെത്താത്തതിനാല്‍ നിരാശരായി സ്ഥലം വിട്ടു.

കാസര്‍കോട് കൊറക്കോട് സ്വദേശിയായ യുവാവാണ് കുണ്ടംകുഴി വേളാഴി സ്വദേശിനിയായ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി മുങ്ങിയത്. മൊബൈല്‍ പ്രണയത്തിന്റെ അവസാന ഘട്ടത്തില്‍ യുവതിയെ നേരിട്ട് കാണാന്‍ കുണ്ടംകുഴിയില്‍ എത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിക്കുകയായിരുന്നു. യുവാവിന്റെ ഉദ്ദേശം മനസിലാക്കിയ പോലീസ് യുവാവിനെ യുവതിയെ വിവാഹം കഴിച്ചോളാം എന്ന ഉറപ്പിന്‍മേല്‍ വിട്ടയക്കുകയും ചെയ്തു.

ആ ഉറപ്പ് പ്രകാരം ബുധനാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. പോലീസിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു യുവാവ് വിവാഹ വാഗ്ദാനം നല്‍കിയതെന്ന് പിന്നീടാണ് വധുവിന്റെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മനസിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് യുവാവ് കാമുകിയെ കാണാന്‍ കുണ്ടംകുഴിയില്‍ എത്തിയത്.

സംശയ സാഹചര്യത്തില്‍ യുവാവിനെ കണ്ട നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് ആഗമനോദ്ദേശം മനസിലായത്. ഉടന്‍ നാട്ടുകാര്‍ പോലീസിനെ വിളിച്ചു വരുത്തി യുവാവിനെ കൈമാറുകയായിരുന്നു. അതോടൊപ്പം യുവതിയുടെ ബന്ധുക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. കൊറക്കോട്ട് നിന്ന് യുവാവിന്റെ ബന്ധുക്കളും സ്‌റ്റേഷനില്‍ സന്ധിച്ചു. ഒടുവില്‍ എല്ലാവരുടെയും സാന്നിധ്യത്തില്‍ വിവാഹം നിശ്ചയിരിക്കുകയായിരുന്നു.

ബേഡകം മോലോത്തുങ്കാല്‍ ക്ഷേത്രത്തില്‍ ബുധനാഴ്ച വിവാഹം നടത്താനായിരുന്നു തീരുമാനം. ഇതു പ്രകാരം വധുവിന്റെ വീട്ടുകാര്‍ രാവിലെ 10.30 മണിയോടെ ക്ഷേത്ര സന്നിധിയിലെത്തിയിരുന്നു. 25 ബന്ധുക്കളുമുണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും വരനും ബന്ധുക്കളും എത്താത്തതിനാല്‍ വരന്റെ മൊബൈല്‍ ഫോണില്‍ ഡയല്‍ ചെയ്തു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫിലായിരുന്നു. ബന്ധുക്കളെ വിളിക്കാന്‍ ശ്രമിച്ചപ്പോഴും അതു തന്നെയായിരുന്നു സ്ഥിതി. അതോടെ താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ട യുവതിയും ബന്ധുക്കളും വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

Keywords: Mobile-Phone, Love, Women, Youth, Marriage, Missing, Police, Kundamkuzhi, Police-Station, Bedakam, Kasaragod, Kerala, Paramour trapped in
5:21 pm | 0 comments

കുണ്ടംകുഴി ക്ഷേത്രത്തിലും മഞ്ചേശ്വരത്തെ വീട്ടിലും വന്‍ കവര്‍ച

Written By kvarthaksd on 14 Nov 2012 | 8:00 pm

 Robbery, Temple, SI, House, Window, Kundamkuzhi, Manjeshwaram, Kasaragod, Kerala.കാസര്‍കോട്: ജില്ലയില്‍ ക്ഷേത്രത്തിലും വീട്ടിലും വന്‍ കവര്‍ച. കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രം, ഞ്ചേശ്വരം കുഞ്ചത്തൂരിലെ വീട് എന്നിവിടങ്ങളിലാണ് കവര്‍ച നടന്നത്. ക്ഷേത്രത്തില്‍ നിന്ന് 50 വെള്ളി ആള്‍രൂപങ്ങളും കുഞ്ചത്തൂര്‍ കോടി ഹൗസിലെ പരേതനായ കെ.പി. മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ നിന്ന് 70 പവന്‍ സ്വര്‍ണവും 21,000 രൂപയുമാണ് കവര്‍ന്നത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

ക്ഷേത്രത്തില്‍ നടന്ന കവര്‍ച ബുധനാഴ്ച പുലര്‍ചെ നാല് മണിയോടെയാണ് ശ്രദ്ധയില്‍പെട്ടത്. കീഴ്ശാന്തി നടതുറക്കാന്‍ എത്തിയപ്പോള്‍ പടിഞ്ഞാറെ നട തുറന്ന നിലയില്‍ കാണുകയായിരുന്നു. മതിലില്‍ ഏണി വെച്ച് കയറി ഓടിളക്കിയാണ് കവര്‍ചക്കാര്‍ ക്ഷേത്രത്തിനകത്ത് കയറിയതെന്ന് സംശയിക്കുന്നു. കാവല്‍ക്കാരനുള്ള ക്ഷേത്രമാണിത്. ഏതാനും കോവിലുകളുടെ പൂട്ടുകള്‍ തകര്‍ത്ത നിലയിലാണ്. ഭക്തര്‍ സമര്‍പിച്ച വെള്ളി ആള്‍രൂപങ്ങളാണ് നഷ്ടപ്പെട്ടത്. പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ദ്ധരും ക്ഷേത്രത്തിലെത്തി തെളിവുകള്‍ ശേഖരിച്ചു.

കുഞ്ചത്തൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് കവര്‍ച നടന്നത്. ബുധനാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. മുഹമ്മദ് കുഞ്ഞിയുടെ മകള്‍ ഫസീലയുടെയും മകളുടെയും ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മുറിക്കകത്ത് സൂക്ഷിച്ച ബാഗില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങളും 19,000 രൂപയും കവര്‍ന്നത്. 2,000 രൂപ ഫസീലയുടെ ഭര്‍ത്താവ് മുഹമ്മദിന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നാണ് മോഷ്ടിച്ചത്. നാല് മാല, നാല് വള, രണ്ട് പാദസരം, അലീക്കത്ത്, നാല് മോതിരം എന്നിവയാണ് നഷ്ടപ്പെട്ട ആഭരണങ്ങള്‍.

ചൊവ്വാഴ്ച പകല്‍ വീട്ടിലെ തുറന്നിട്ട വാതിലില്‍ കൂടിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്നും രാത്രിയാകുവരെ മുറിയില്‍ ഒളിച്ചിരുന്ന് എല്ലാവരും ഉറങ്ങിയപ്പോള്‍ കവര്‍ച നടത്തി സ്ഥലം വിട്ടതാണെന്നും സംശയിക്കുന്നു.

മഞ്ചേശ്വരം എസ്.ഐ. ശ്രീധരന്‍ മുള്ളേരിയയുടെ നേതൃത്വത്തില്‍ പോലീസ് വീട്ടിലെത്തി അന്വേഷണം നടത്തി. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. തൊട്ടടുത്ത ഇബ്രാഹിം ഹാജിയുടെ വീട്ടിലും കവര്‍ചയ്ക്ക് ശ്രമമുണ്ടായതായും പരാതിയുണ്ട്.

Keywords: Robbery, Temple, SI, House, Window, Kundamkuzhi, Manjeshwaram, Kasaragod, Kerala.
8:00 pm | 0 comments

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ബൈക്ക് അടിച്ച് തകര്‍ത്തു

Written By Kvarthakgd on 5 Nov 2012 | 6:00 pm

 Youth congress, Leader, Bike, Kundamkuzhi, Case, Kasaragod, Kerala, Malayalam news
കുണ്ടംകുഴി: യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ബൈക്ക് അടിച്ച് തകര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് ബേഡഡുക്ക മണ്ഡലം പ്രസിഡന്റ് രതീഷ് ബാബുവിന്റെ ബൈക്കാണ് ഞായറാഴ്ച രാത്രി ഒരു സംഘം അടിച്ച് തകര്‍ത്തത്.

തിങ്കളാഴ്ച കുണ്ടംകുഴിയില്‍ നടക്കുന്ന കോണ്‍ഗ്രസ് ബേഡഡുക്ക മണ്ഡലം സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷം രതീഷ് ബാബു ബേഡഡുക്ക വിന്നേഴ്‌സ് ക്ലബിന് മുന്നില്‍ ബൈക്ക് നിര്‍ത്തിയിട്ടതായിരുന്നു. ഈ സമയത്താണ് ഒരു സംഘമെത്തി ബൈക്ക് അടിച്ച് തകര്‍ത്തത്.

രതീഷ് ബാബുവിന്റെ പരാതിയില്‍ ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബൈക്ക് തകര്‍ത്ത സംഘത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Keywords: Youth congress, Leader, Bike, Kundamkuzhi, Case, Kasaragod, Kerala, Malayalam news
6:00 pm | 0 comments

ലോട്ടറി ക­ട ജീ­വനക്കാര­നെ മര്‍­ദി­ച്ച ഉ­ട­മ­യ്‌­ക്കെ­തി­രെ കേ­സെ­ടുത്തു

Written By kvarthaksd on 17 Oct 2012 | 4:21 pm

Case, Worker, Lottery, Police, Kasaragod, Kundamkuzhi, Kerala
കാസര്‍­കോട്: ശമ്പ­ളം വക­യില്‍ കിട്ടാ­നു­ള്ള പണം ചോ­ദി­ച്ച­തിന് ലോട്ടറി ക­ട­യി­ലെ ജീ­വനക്കാര­നെ മര്‍­ദി­ച്ച­തിന് കട ഉ­ട­മ­യ്‌­ക്കെ­തി­രെ പോ­ലീ­സ് കേ­സെ­ടു­ത്തു.

കു­ണ്ടം­കു­ഴി­യി­ലെ ദൊഢവ­യല്‍ ഹൗ­സില്‍ കൃ­ഷ്ണ­ന്റെ മ­കന്‍ കെ. ര­തീ­ഷി­നെ (21) മര്‍ദി­ച്ച­തി­ന് കാസര്‍­കോ­ട് കെ.എ­സ്.ആര്‍.ടി.സി ഷോ­പ്പിം­ഗ് കോം­പ്ല­ക്‌­സി­ലെ സു­ഹാ­നന്ദ ലോട്ട­റി ക­ട ഉ­ട­മ ബി­ജു കു­മാ­റി­നെ­തി­രെ­യാ­ണ് പോ­ലീ­സ് കേ­സെ­ടു­ത്തത്.

Keywords: Case, Worker, Lottery, Police, Kasaragod, Kundamkuzhi, Kerala.
4:21 pm | 0 comments

പയസ്വിനി പുഴയില്‍ പാണ്ടിക്കണ്ടത്ത് പാലം നിര്‍മിക്കണം: ഡിവൈഎഫ്‌ഐ

Written By Kvarthakgd on 3 Oct 2012 | 10:10 pm

River, Bridge, Kundamkuzhi, DYFI, Kasaragod, Kerala, Malayalam news
കുണ്ടംകുഴി: ബേഡഡുക്ക-മുളിയാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പയസ്വിനി പുഴയില്‍ പാണ്ടിക്കണ്ടത്ത് പാലം നിര്‍മിക്കണമെന്ന് ഡിവൈഎഫ്‌ഐ കുണ്ടംകുഴി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. മരുതടുക്കത്ത് സിപിഎം ജില്ലാ കമ്മിറ്റിയംഗം ടി കെ രവി ഉദ്ഘാടനം ചെയ്തു. വി മണി അധ്യക്ഷനായി. എം രഘുനാഥന്‍ പ്രവര്‍ത്തന റിപ്പോര്‍ട് അവതരിപ്പിച്ചു.

എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികള്‍ക്കും സംസ്ഥാന വായനാ മത്സര വിജയിക്കും എ വി ശശിധരന്‍, വി മണി എന്നിവര്‍ക്കും പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനന്തന്‍ ഉപഹാരം നല്‍കി. ജില്ലാ ജോയിന്റ് സെക്രട്ടറി സി രാമചന്ദ്രന്‍, ടി കെ മനോജ്, ബി സി പ്രകാശ്, സുരേഷ് പായം, എ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. കെ മുരളീധരന്‍ സ്വാഗതം പറഞ്ഞു. വൈകിട്ട് നടന്ന പൊതുസമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കുഞ്ഞൂട്ടി പാനോട് ഉദ്ഘാടനം ചെയ്തു. എം രഘുനാഥന്‍ അധ്യക്ഷനായി. എസ്എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി പി ഷാജര്‍, സി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എം മാധവന്‍ സ്വാഗതം പറഞ്ഞു.

കുണ്ടംകുഴി നോര്‍ത്ത്, സൗത്ത് കമ്മിറ്റികളായി വിഭജിച്ചു. ഭാരവാഹികള്‍: കുണ്ടംകുഴി നോര്‍ത്ത്: കെ മോഹനന്‍ (പ്രസിഡന്റ്), ഗീതാകുമാരി, എം പത്മനാഭന്‍ (വൈസ് പ്രസിഡന്റ്), എം രഘുനാഥന്‍ (സെക്രട്ടറി), അശോകന്‍ ദൊഡ്ഡുവയല്‍, സുധീഷ് തോട്ടത്തില്‍കണ്ടം (ജോയിന്റ് സെക്രട്ടറി), പി എ ഹാരിസ് (ട്രഷറര്‍). കുണ്ടംകുഴി സൗത്ത്: എ വി ശശിധരന്‍ (പ്രസിഡന്റ്), വി മണി, ഗണേശന്‍ താരംതട്ട (വൈസ് പ്രസിഡന്റ്), കെ ഉമേശന്‍ (സെക്രട്ടറി), കെ പി രാജു, സുനില്‍ നെല്ലിയടുക്കം (ജോയിന്റ് സെക്രട്ടറി), രാജേഷ് കുണ്ടംകുഴി (ട്രഷറര്‍).

Keywords: River, Bridge, Kundamkuzhi, DYFI, Kasaragod, Kerala, Malayalam news
10:10 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories