Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Kerala. Show all posts
Showing posts with label Kerala. Show all posts

അംഗണ്‍വാടി ജീവനക്കാരിയുടെ മരണം: വിവാഹ വീരന്‍ അറസ്റ്റില്‍

Written By kvarthaksd on 24 May 2013 | 8:36 pm

കാസര്‍കോട്: അംഗണ്‍വാടി ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഭര്‍ത്താവും നിരവധി കേസുകളില്‍ പ്രതിയുമായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം പള്ളിക്കര പേരോല്‍ തായത്തു വീട്ടില്‍ ടി.വി. ബാലകൃഷ്ണനെ (49) യാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വയനാട് മാനന്തവാടിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് ഡി.വൈ.എസ്.പി മോഹന ചന്ദ്രന്‍ നായരുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പോലീസ് വയനാട്ടിലെത്തി പ്രതിയെ പിടികൂടിയത്.

ഇയാളുടെ ഭാര്യയും കുറ്റിക്കോല്‍ കാട്ടിപ്പാറ പള്ളഞ്ചിയിലെ അപ്പുഡുവിന്റെ മകളും കാട്ടിപ്പാറ അംഗണ്‍വാടിയിലെ വര്‍ക്കറുമായിരുന്ന അനിത (36) വിഷം കഴിച്ച് ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. മാര്‍ച് 14 ന് വീട്ടില്‍ വെച്ച് വിഷം കഴിച്ച അനിത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 17 ന് വൈകിട്ട് മരണപ്പെടുകയായിരുന്നു. ബാലകൃഷ്ണന്റെ പീഡനത്തെ തുടര്‍ന്നാണ് അനിത ജീവനൊടുക്കിയതെന്ന സഹോദരി രാധയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

2007 ജൂലൈ ഏഴിനാണ് ബാലകൃഷ്ണന്‍ അനിതയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. 2011 ന് അനിതയെ പീഡിപ്പിച്ചുവെന്ന കുറ്റത്തിന് ബാലകൃഷ്ണനെതിരെ ആദൂര്‍ പോലീസ് കേസെടുത്തിരുന്നു. അനിതയടക്കം ആറ് യുവതികളെ ബാലകൃഷ്ണന്‍ വിവാഹം കഴിച്ചതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. പിലിക്കോട്, പെരുമ്പള, മട്ടന്നൂര്‍, ആദൂര്‍, ചര്‍ളടുക്ക എന്നീ സ്ഥലങ്ങളില്‍ നിന്നാണ് നേരത്തേ വിവാഹം കഴിച്ചത്. നാല് ഭാര്യമാരില്‍ മക്കളുമുണ്ട്.
Arrest, Marriage, Police, Death, Case, Kasaragod, Kerala, Kerala News, International News, National News.
Balakrishnan

വിവാഹം കഴിച്ച് കുട്ടികളായ ഉടന്‍ മുങ്ങുകയും മറ്റൊരു സ്ഥലത്ത് പൊങ്ങി വീണ്ടും വിവാഹം കഴിക്കുകയുമാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. നേരത്തെ നീലേശ്വരത്ത് ഒരു വിവാഹ ബ്യൂറോ നടത്തിയിരുന്ന ബാലകൃഷ്ണന്‍ ആ പരിചയം വെച്ചാണ് പലയിടത്തും വിവാഹ അഭ്യര്‍ത്ഥനയുമായി എത്തുന്നത്. മട്ടന്നൂര്‍, ആദൂര്‍, ചീമേനി, പെരിങ്ങോം, ഹൊസ്ദുര്‍ഗ്, ബേക്കല്‍ എന്നിവിടങ്ങളില്‍ വിവിധ കേസുകളില്‍ പ്രതിയാണ് ബാലകൃഷ്ണന്‍.

ചീമേനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ബാലകൃഷ്ണനെ കോടതി 12 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ മേല്‍കോടതി ശിക്ഷയില്‍ നിന്നും ഇയാളെ ഒഴിവാക്കുകയായിരുന്നു. ബാലകൃഷ്ണനെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ രാഘവന്‍, അബൂബക്കര്‍, കമലാക്ഷന്‍, സുനില്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.


അംഗണ്‍വാടി ടീച്ചറുടെ മരണം: ഭര്‍ത്താവിനെതിരെ പീഡനത്തിനും ആത്മഹത്യാ പ്രേരണക്കും കേസ്

Keywords: Arrest, Marriage, Police, Death, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
8:36 pm | 0 comments

മത്സ്യമെന്ന വ്യാജേന പൂഴി കടത്തിയ 2 ലോറികള്‍ പിടിയില്‍

കാസര്‍കോട്: മത്സ്യമെന്ന വ്യാജേന അനധികൃതമായി മണല്‍ കടത്തുകയായിരുന്ന രണ്ട് ലോറികള്‍ പോലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി ചട്ടഞ്ചാലില്‍ വെച്ച് വിദ്യാനഗര്‍ എസ്.ഐ ഉത്തംദാസ്, പോലീസുകാരായ തോമസ്, സന്തോഷ് എന്നിവരാണ് ലോറികള്‍ പിടികൂടിയത്. കെ.എല്‍ 58 ബി 5208, കെ.എല്‍. 13 എ 1737 എന്നീ നമ്പറുകളിലുള്ള ലോറികളാണ് കസ്റ്റഡിയിലെടുത്തത്.

ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെട്ടു. മുകളില്‍ മത്സ്യം നിറച്ച പെട്ടികള്‍ അടുക്കിവെച്ചാണ് മണല്‍ കടത്താന്‍ ശ്രമിച്ചത്. കണ്ണൂരിലേക്കാണ് പൂഴി കടത്താന്‍ ശ്രമിച്ചതെന്ന് സംശയിക്കുന്നു. സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Sand-Lorry, Arrest, Chattanchal, Police, Custody, Kasaragod, Kerala, Kerala News, International News, National News.

Sand-Lorry, Arrest, Chattanchal, Police, Custody, Kasaragod, Kerala, Kerala News, International News, National News.

Keywords: Sand-Lorry, Arrest, Chattanchal, Police, Custody, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

8:26 pm | 0 comments

മണപ്പുറം തൊഴില്‍ പ്രശ്‌നം: സമരസമിതി കലക്‌ട്രേറ്റ് ഉപരോധിച്ചു

കാസര്‍കോട്: മണപ്പുറം ഫൈനാന്‍സിലെ തൊഴില്‍ സമരം ഒത്തു തീര്‍പാക്കണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ വെളളിയാഴ്ച രാവിലെ കലക്‌ട്രേറ്റ് ഉപരോധിച്ചു. ഉപരോധം സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ന്യായമായ ശമ്പളവും മറ്റാനുകൂല്യങ്ങളും ആവശ്യപ്പെട്ട് മണപ്പുറം ഫൈനാന്‍സിലെ ജീവനക്കാര്‍ 12 ദിവസമായി കാഞ്ഞങ്ങാട്ട് സത്യാഗ്രഹ സമരം നടത്തി വരികയാണ്. സമരത്തിന് ശക്തി പകരാനാണ് സി.പി.ഐയുടെ നേതൃത്വത്തിലുള്ള സമര സമിതി കലക്‌ട്രേറ്റ് ഉപരോധം സംഘടിപ്പിച്ചത്. സര്‍ക്കാര്‍ ഇടപെട്ട് എത്രയും വേഗം സമരം അവസാനിപ്പിച്ചില്ലെങ്കില്‍ സമര സമിതി കൂടുതല്‍ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്ന് ചന്ദ്രശേഖരന്‍ മുന്നറിയിപ്പു നല്‍കി.

സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.വി. കൃഷ്ണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി. കൃഷ്ണന്‍, പി.എ നായര്‍, ബി.വി. രാജന്‍, ഇ.കെ നായര്‍, എ. ദാമോദരന്‍, വി. രാജന്‍, എം. അമ്പൂഞ്ഞി, എം. കൃഷ്ണന്‍, പി. ഭാര്‍ഗവി, അഡ്വ. വി. സുരേഷ് ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബങ്കളം പി. കുഞ്ഞിക്കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Collectorate, CPI, March, Protest, Kasaragod, Kerala, Malayalam news, Kerala News, International News

Collectorate, CPI, March, Protest, Kasaragod, Kerala, Malayalam news, Kerala News, International News

Keywords: Collectorate, CPI, March, Protest, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:25 pm | 0 comments

ഗോകുല്‍ ജി. നായരെ ബി.ജെ.പി അഭിനന്ദിച്ചു

കാസര്‍കോട്: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ജില്ലയുടെ അഭിമാനമായി മാറിയ ഗോകുല്‍ ജി. നായരെ ബി.ജെ.പി അഭിനന്ദിച്ചു.

ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്. ട്രഷറര്‍ നഞ്ചില്‍ കുഞ്ഞിരാമന്‍, മണ്ഡലം പ്രസിഡന്റ് പി.രമേശ്, ബാബുരാജ് എന്നിവര്‍ ചെമ്മനാട് കാട്ടാമ്പള്ളിയിലെ ഗോകുലിന്റെ വീട്ടിലെത്തി ഉപഹാരം നല്‍കി.
Gokul G. Nair, BJP, Visit, House, Medical entrance, Examination, First rank, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Gokul G. Nair, BJP, Visit, House, Medical entrance, Examination, First rank, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:24 pm | 0 comments

ഉദിനൂരില്‍ കലാനിലയം ഒരുങ്ങുന്നു

ഉദിനൂര്‍: ഉത്തര കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ ഉദിനൂരിന്റെ കലാ പാരമ്പര്യത്തിന് തിലകക്കുറിയായി കലാനിലയം ഒരുങ്ങുന്നു. കലാതല്‍പരരായ കുട്ടികള്‍ക്ക് അഭിനയം, സംഗീതം, നൃത്തം, ചിത്രം, സംഗീതോപകരണങ്ങള്‍ എന്നിവയില്‍ പരിശീലനം നല്‍കുകയാണ് കലാ നിലയത്തിന്റെ ലക്ഷ്യം.

മെയ് 25ന് രാവിലെ ഒമ്പത് മണിക്ക് ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി. സ്‌കൂളില്‍ പ്രശസ്ത സിനിമ-നാടക നടന്‍ മഞ്ജുളന്‍ കലാനിലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം പി. ജഗദീശന്‍, നാടക പ്രവര്‍ത്തകരായ ഇ.വി. ഹരിദാസ്, അനില്‍ നടക്കാവ് എന്നിവര്‍ സംബന്ധിക്കും.

തുടര്‍ന്ന് നാടക സംവിധാനം എന്ന വിഷയത്തില്‍ രാജേന്ദ്രന്‍ തായാട്ട് (സ്‌കൂള്‍ ഓഫ് ഡ്രാമ), രചനയും സാധ്യതകളും എന്ന വിഷയത്തില്‍ പ്രകാശന്‍ കരിവെള്ളൂര്‍ (നാടക രചയിതാവ്), അഭിനയം എന്ന വിഷയത്തില്‍ നാടക നടനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ രാധന്‍ കണ്ണപുരം എന്നിവര്‍ കുട്ടികളുമായി സംവദിക്കും. തുടര്‍ന്ന് വൈകുന്നേരം ആറിന് കുട്ടികളുടെ കലാസന്ധ്യ. ഉദിനൂര്‍ കളിയരങ്ങിന്റെ ഏകപാത്ര നാടകം കണ്ണാടി അരങ്ങേറും.

26ന് രാവിലെ 10 മുതല്‍ നാടക പരിശീലനം നടക്കും. നാടക സംവിധായകനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ മനോജ് നാരായണന്‍ മുഖ്യ പരിശീലകനായിരിക്കും. നാടക പ്രവര്‍ത്തകരായ രതീഷ് അന്നൂര്‍, പ്രസാദ് കണ്ണോത്ത്, വിജിന്‍ദാസ് കിനാത്തില്‍, ഹാരിസ് നടക്കാവ്, അപ്യാല്‍ പ്രമോദ്, രാഹുല്‍ ഉദിനൂര്‍ എന്നിവര്‍ പരിശീലനത്തില്‍
Kalanilayam, Start, Udinur, Student, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
പങ്കാളികളാവും.

വൈകുന്നേരം ആറിന് നടക്കുന്ന സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് മെമ്പര്‍ ഉദിനൂര്‍ ബാലഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷനായിരിക്കും. സി.പി.എം ഉദിനൂര്‍ ലോക്കല്‍ സെക്രട്ടറി കെ. രാജന്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. തുടര്‍ന്ന് കുട്ടികളുടെ നാടകങ്ങള്‍, ജനശക്തി പട്ടേനയുടെ സംഗീത ശില്‍പം എന്നിവ അരങ്ങേറും.

Keywords: Kalanilayam, Start, Udinur, Student, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:24 pm | 0 comments

ആരോഗ്യ രംഗം മെച്ചപ്പെടുത്താന്‍ മന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി

കാസര്‍കോട്: കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പൊതു ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മനസിലാക്കാനും പരിഹാര നിര്‍ദേശം സമാഹരിക്കുന്നതിനും വേണ്ടി ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറിന്റെ നേതൃത്വത്തില്‍ ജന സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു.

കാസര്‍കോട് ജില്ലയിലെ പരിപാടി ജൂണ്‍ ഒന്നിന് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വിദ്യാനഗറിലെ തേജസ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ ജനപ്രതിനിധികള്‍, ആരോഗ്യ, ആയുര്‍വേദ, ഹോമിയോ വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാര്‍, ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റു വകുപ്പുകളിലെ ജില്ലാ തല ഓഫീസര്‍മാര്‍ എന്നിവര്‍ സംബന്ധിക്കും.

പൊതു ജനങ്ങളുടെ പരാതികള്‍ മെയ് 28 വരെ ആശുപത്രികളില്‍ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടികളില്‍ നിക്ഷേപിക്കണം. 28 ന് രാവിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ചേരുന്ന യോഗത്തില്‍ പരാതികള്‍ തിട്ടപ്പെടുത്തുകയും 29,30,31 തീയ്യതികളില്‍ അവ ക്രോഡീകരിച്ച് അതത് തലത്തില്‍ പരിഹരിക്കുകയും ചെയ്യും. പരിഹാരം കാണാന്‍ കഴിയാത്തവ ജില്ലാ തലത്തില്‍ പരിഗണിക്കും.
Kasaragod, Press meet, Health, Minister, Kerala, Press Conference, Complaint, V.S. Shivakumar

വാര്‍ത്താസമ്മേളനത്തില്‍ ഡി.എം.ഒ ഡോ. പി. ഗോപിനാഥന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.സി. വിമല്‍ രാജ്, ഡോ. ഇ. മോഹനന്‍, ഡോ. ബി. മുഹമ്മദ് അഷീല്‍, ഡോ. എ.വി സുരേഷ്, ഡോ. എ.കെ രേഷ്മ, എം. രാമചന്ദ്ര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന്‍ എന്നിവര്‍ പരിപാടി വിശദീകരിച്ചു.

Keywords: Kasaragod, Press meet, Health, Minister, Kerala, Press Conference, Complaint, V.S. Shivakumar, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:24 pm | 0 comments

ഗ്ലോബല്‍ മലയാളി മീറ്റ് കോഴിക്കോട്ട് മെയ് 27, 28

കോഴിക്കോട്: ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മെയ് 27, 28 തീയതികളില്‍ കോഴിക്കോട്ട് ഗ്ലോബല്‍ മലയാളി മീറ്റ് സംഘടിപ്പിക്കുന്നു. അറബ് നാടുകളില്‍ പ്രത്യേകിച്ച് സൗദി അറേബ്യയിലും മറ്റും നടപ്പാക്കി വരുന്ന സ്വദേശിവല്‍കരണത്തെ തുടര്‍ന്ന് കേരളം ശക്തമായ പ്രതിസന്ധിയും പ്രവാസി കുടുംബങ്ങള്‍ തീഷ്ണമായ ആശങ്കയും അഭിമുഖികരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ഒരു സമ്മേളനത്തിന് ഏറെ പ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അറബ് നാടുകളിലെ സ്വദേശിവല്‍ക്കരണം കേരളത്തെ ഏതെല്ലാം വിധത്തില്‍ ബാധിക്കും, ഇതിനു പരിഹാരമെന്ത്, തിരിച്ചു വരുന്ന പ്രവാസികളെ എങ്ങനെ പുനരധിവസിക്കും തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് സമ്മേളനം ചര്‍ച ചെയ്യും.

28ന് ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് ഹോട്ടല്‍ നളന്ദ ഒഡിറ്റോറിയത്തില്‍ നടക്കുന്ന പൊതു സമ്മേളനം ധനകാര്യ മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് വേണ്ടി ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ആവിഷ്‌കരിച്ച പ്രവാസ പുനരധിവാസ പദ്ധതിയുടെ ഉദഘാടനം ഫെഡറല്‍ ബാങ്ക് കോഴിക്കോട് സോണല്‍ ഹെഡ് വിജയകുമാര്‍ കെ.ആര്‍. നിര്‍വഹിക്കും.
Indo-Arab-Global meet, Kozhikode, K.M.Mani, Inauguration, Conference, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

അരനൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ-സാമുഹ്യ-സാംസ്കാരിക മേഖലയിലെ നിസ്തുലസേവനവും ഈ രംഗത്തെ സമഗ്ര സംഭാവനയും വിലയിരുത്തി മുന്‍ മന്ത്രിയും സിഡ്‌കോ ചെയര്‍മാനുമായ സി.ടി. അഹ്മദലിക്ക് സമ്മേളനത്തില്‍ ധനകാര്യ മന്ത്രി കെ.എം. മാണി 'ഗ്ലോബല്‍ ജംസര്‍വ് അവാര്‍ഡ് സമ്മാനിക്കും.

സംശുദ്ധവും സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള രാഷ്ട്രിയ സേവനത്തിനുള്ള ജനസേവന പുരസ്‌കാരം ജോണ്‍ പുതുക്കുഴിക്ക് മന്ത്രി സമ്മാനിക്കും. തിരിച്ചുവരുന്ന പ്രവാസികളുടെ കഴിവും തൊഴില്‍ പരിചയവും ഉപയോഗിച്ചുകൊണ്ടുള്ള പദ്ധതികളുടെ രൂപരേഖ സാമ്പത്തിക വ്യവസായ വിദഗ്ദ്ധന്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ആറ്റക്കോയ പള്ളിക്കണ്ടി, ജനറല്‍ സെക്രട്ടറി ഹസൈനാര്‍ തളങ്കര, സംഘാടക സമിതി ചെയര്‍മാന്‍ എം.വി. കുഞ്ഞാമു, സെക്രട്ടറി കെ.ടി. വാസുദേവന്‍, സംഘാടക സമിതി കണ്‍വീനര്‍ പി.അനില്‍ ബാബു എന്നിവര്‍ സംബന്ധിച്ചു.

Keywords: Indo-Arab-Global meet, Kozhikode, K.M.Mani, Inauguration, Conference, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:23 pm | 0 comments

നീലേശ്വരത്തെ കെ.സി. കൃഷ്ണന്‍ മാസ്റ്റര്‍ നിര്യാതനായി

നീലേശ്വരം: റിട്ട. പ്രധാനാധ്യപകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന പടന്നക്കാട് ഒഴിഞ്ഞവളപ്പ് കരുവളത്തെ കെ.സി. കൃഷ്ണന്‍ മാസ്റ്റര്‍ (77) നിര്യാതനായി. പടന്നക്കാട് ഗവ. എല്‍.പി സ്കൂളിലെ റിട്ട. പ്രധാനാധ്യാപകനാണ്. ഹൊസ്ദുര്‍ഗ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും ഡയരക്ടറുമായിരുന്നു. കെ.ജി.പി.ടി യൂണിയന്‍ അവിഭക്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റും, ജി.എസ്.ടി.യു. കാസര്‍കോട് ജില്ലാ സ്ഥാപക പ്രസിഡന്റുമായിരുന്നു. സാക്ഷരത ജില്ലാ പ്രോജക്ട് ഓഫിസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ വി.വി. സുനില.

മക്കള്‍: കെ.സി. മനോജ് കൃഷ്ണന്‍ (ചാര്‍ട്ടഡ് അക്കൗണ്ടന്റ്, ദുബൈ), കെ.സി. വിനോദ് കൃഷ്ണന്‍ (ഹൊസ്ദൂര്‍ഗ് കാര്‍ഷിക വികസന ബാങ്ക്), അഡ്വ. ബിജു കൃഷ്ണന്‍ (കാഞ്ഞങ്ങാട്).

മരുമക്കള്‍: ടി.കെ. നിഷാ മോള്‍ (ഒടയംചാല്‍), ഡോ. നീലിമ (കാഞ്ഞങ്ങാട്), ടി.വി. സൗമ്യ (വെള്ളൂര്‍).
Nileshwaram, K.C. Krishnan Master, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

സഹോദരങ്ങള്‍: കെ.സി ബാലന്‍(കരുവളം), കെ.സി. ചിരുതൈ(വീവേഴ്‌സ് കോളനി), കെ.സി. ജാനകി (ഒഴിഞ്ഞവളപ്പ് ), പരേതനായ കെ.സി. ചന്തു (കരുവളം).

Keywords: Nileshwaram, K.C. Krishnan Master, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:23 pm | 0 comments

സാഹിത്യ വേദി അംഗത്വ വിതരണോദ്ഘാടനം

കാസര്‍കോട്: കാസര്‍കോട് സാഹിത്യവേദിയുടെ പുതിയ ഭരണവര്‍ഷത്തേക്കുള്ള അംഗത്വവിതരണം സാഹിത്യവേദിയുടെ ആദ്യകാല അംഗം ഹമീദലി ഷംനാടിന് നല്‍കി സാഹിത്യവേദി പ്രസിഡന്റ് റഹ്മാന്‍ തായലങ്ങാടി നിര്‍വഹിച്ചു.

നാരായണന്‍ പേരിയ, സി.എല്‍ ഹമീദ്, ഉണ്ണികൃഷ്ണന്‍ പുഷ്പരഗിരി, അഡ്വ. ബി.എഫ്. അബ്ദുര്‍ റഹ്മാന്‍, മധൂര്‍ ഷെരീഫ് സംബന്ധിച്ചു. സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ നന്ദിയും പറഞ്ഞു.

Sahithyavedi, Membership campaign, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

സാഹിത്യവേദിയുടെ പഴയ അംഗങ്ങള്‍ അംഗത്വം പുതുക്കാനും പുതിയ അംഗത്വത്തിനും സെക്രട്ടറി, C/o സൈന്‍ എഡ്ജ്, പ്രെസ്റ്റീജ് സെന്റര്‍, ഓള്‍ഡ് പ്രസ് ക്ലബ്ബ് ജംക്ഷന്‍, കാസര്‍കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടാന്‍ സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന് അഭ്യര്‍ത്ഥിച്ചു.

Keywords: Sahithyavedi, Membership campaign, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:22 pm | 0 comments

യുവ കലാ സാഹിതി കാവ്യോത്സവം മെയ് 31 ന്

കാസര്‍കോട്: യുവ കലാ സാഹിതി ജില്ലാ കമ്മിറ്റി കാസര്‍കോട്ട് മെയ് 31 ന് കാവ്യോത്സവം സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ പ്രസ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ കവികള്‍ പങ്കെടുക്കും.

കാവ്യോത്സവത്തില്‍ രാധാകൃഷ്ണന്‍ പെരുമ്പളയുടെ കവിതാ സമാഹാരം 'ഭൂമിയുടെ പൂവുകള്‍' കല്‍പറ്റ നാരായണന്‍ പ്രകാശനം ചെയ്യും.
Press Club, Release, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News.

Keywords: Press Club, Release, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

8:21 pm | 0 comments

ശ്രീശാന്തിന് ചെരുപ്പ് മാല

എരിയാല്‍: കോഴക്കേസില്‍ കുടുങ്ങി ജയിലിലായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് ചെരുപ്പ് മാല. ഇ.വെ.സി.സി എരിയാല്‍ ആന്റ് ഹൗസ് ഓഫ് ഇ.വെ.സി.സിയാണ് ശ്രീശാന്തിന്റെ കൂറ്റന്‍ ഫ്ളക്സ്‌ ബോര്‍ഡ് സ്ഥാപിച്ച് കഴുത്തില്‍ ചെരുപ്പ് മാല അണിയിച്ചിരിക്കുന്നത്.

കളിക്കളത്തില്‍ ആവേശഭരിതനായി നില്‍ക്കുന്ന ശ്രീശാന്തിന്റെ ഫോട്ടോയിലാണ് ചെരുപ്പ് മാല ചാര്‍ത്തിയത്. മുകളില്‍ മൂന്നരക്കോടി മലയാളികളുടെ അപമാനമെന്ന് അച്ചടിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് എരിയാള്‍ ടൗണില്‍ ഫ്ളക്സ്‌ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.

 Eriyal, Flex board, Photo, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News.

Keywords: Eriyal, Flex board, Photo, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:22 am | 0 comments

മഖാമിനെ ചൊല്ലി തര്‍ക്കം; ഏറ്റുമുട്ടലില്‍ 2 പേര്‍ക്ക് പരിക്ക്

കാസര്‍കോട്: മഖാം നടത്തിപ്പില്‍ അവകാശവാദം ഉന്നയിച്ച് കൊണ്ടുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് രണ്ടു പേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാനഗര്‍ ചാലയിലെ ഫസലുര്‍ റഹ്മാന്റെ മകന്‍ സി.എഫ്. അബ്ദുല്‍ സലാം (30), ബന്ധു പൂക്കോയ തങ്ങളുടെ മകന്‍ സി.ടി. മുഹമ്മദ് (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Injured, Hospital, Vidya Nagar, Kasaragod, Kerala, Kerala News, International News.വ്യാഴാഴ്ച വൈകിട്ട് ചാല മഖാം പരിസരത്താണ് ഏറ്റുമുട്ടലുണ്ടായത്. നേരത്തെയും ഈ പ്രശ്‌നത്തിന് ഇവര്‍ തമ്മിലടിച്ചിരുന്നു.

Keywords: Injured, Hospital, Vidya Nagar, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:21 am | 0 comments

മെഡിക്കല്‍ എന്‍ട്രന്‍സ് ഒന്നാം റാങ്ക്; ഗോകുലിന്റെ കാട്ടാമ്പള്ളി ഹൗസില്‍ ആഹ്ലാദം അലതല്ലി

Written By kvartha delta on 23 May 2013 | 7:29 pm

കാസര്‍കോട്: സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച ചെമ്മനാട് കൊളമ്പക്കാലിലെ ഗോകുല്‍ ജി. നായരുടെ വീടായ കാട്ടാമ്പള്ളി ഹൗസില്‍ റാങ്ക് വിവരം അറിഞ്ഞതുമുതല്‍ അഭിനന്ദനങ്ങളുമായി എത്തുന്നവരുടെ തിരക്കാണ്. കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്, ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍, കാസര്‍കോട് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ തുടങ്ങിയവര്‍ റാങ്ക് ജേതാവിനെ അഭിനന്ദങ്ങള്‍ കൊണ്ട് മൂടാനെത്തിയെങ്കിലും റാങ്ക് ജേതാവ് ഗോകുല്‍ അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ കോച്ചിംഗിന്റെ തിരക്കിലായതിനാല്‍ കോട്ടയത്ത് നിന്നും റാങ്കിന്റെ മധുരം നുണയാന്‍ വീട്ടിലെത്താന്‍ കഴിഞ്ഞില്ല.

പിതാവ് ഗംഗാധരന്‍ നായരും മാതാവ് ഇന്ദുകല ജി. നായരും, സഹോദരന്‍ ഗൗതം ജി. നായരും, മുത്തശ്ശി പാര്‍വതി അമ്മയും ചേര്‍ന്ന് വിജയാശംസ നേരാനെത്തിയവര്‍ക്ക് മധുരം നല്‍കി സ്വീകരിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. കൊണ്ടുവന്ന ഉപഹാരം മാതാവും ജില്ലാ കലക്ടര്‍ കൊണ്ടുവന്ന ബൊക്ക സഹോദരനും ഗോകുലിനുവേണ്ടി ഏറ്റുവാങ്ങി. എല്‍.കെ.ജി. മുതല്‍ ഏഴാംക്ലാസ് വരെ പിതാവിന്റെ ആനബാഗിലുവിലെ പ്രൊവിഡന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലുമാണ് പഠിച്ചത്.

പഠനത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഗോകുലിനെ ഒന്നാം റാങ്കുകാരനാകാന്‍ സഹായിച്ചതെന്ന് പിതാവ് ഗംഗാധരന്‍ നായര്‍ പറഞ്ഞു. സി.പി.എം. ചെമ്മനാട് ലോക്കല്‍ കമ്മിറ്റി അംഗമാണ് പിതാവ് ഗംഗാധരന്‍ നായര്‍. പുരോഗമന കലാസാഹിത്യസംഘം വില്ലേജ് സെക്രട്ടറിയുമാണ്. അണങ്കൂര്‍ ഇന്‍സ്‌പെയര്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. മാതാവ് ഇന്ദുകല വീട്ടമ്മയാണ്.







Related News:
കാസര്‍കോട്ട് ചരിത്രത്തിലാദ്യമായി മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക്

റാങ്ക് ജേതാവ് ഗോകുലിന് ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ MBBS നു ചേരാന്‍ ആഗ്രഹം
Photos: Niyas Chemnad

Keywords: Gokul G. Nair, Rank, Winner, Medical Entrance Exam, Chemnad, Anangoor, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:29 pm | 0 comments

കിണറില്‍ വീണ പശുവിന് ഫയര്‍ഫോഴ്‌സ് രക്ഷകരായി

കാസര്‍കോട്: 15 അടി ആഴമുള്ള കിണറില്‍ വീണ പശുവിന് ഫയര്‍ഫോഴ്‌സ് രക്ഷകരായി. ചെമ്മനാട് കാവുങ്കാലിലെ പി. നാരായണന്‍ നായരുടെ 10 മാസം പ്രായമുള്ള പശുവാണ് വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ തൊട്ടടുത്തുള്ള സഹോദരി കമലാക്ഷിയുടെ വീട്ടുപറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്.
Cow fell down in well, Chemnad, Kasaragod

 കിണറ്റില്‍ ഒരാള്‍പൊക്കത്തില്‍ വെള്ളവുമുണ്ട്. വിവരമറിഞ്ഞ് കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് പശുവിനെ കയറില്‍ കുരുക്കി പുറത്തെടുക്കുകയായിരുന്നു. ചെറിയ മുറിവുണ്ടെന്നതൊഴിച്ചാല്‍ പശുവിന് മറ്റുകുഴപ്പമൊന്നുമില്ല.
Cow fell down in well, Chemnad, Kasaragod

Cow fell down in well, Chemnad, Kasaragod

Cow fell down in well, Chemnad, Kasaragod

Cow fell down in well, Chemnad, Kasaragod

Photos: Zubair Pallickal

Keywords: Kasaragod, Chemnad, Fire force, Kerala, Cow, P. Narayanan, Injured, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:25 pm | 0 comments

രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

ഉദുമ: ഐ.എന്‍.ടി.യു.സി. ഉദുമ കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണവും ആമു മാങ്ങാട് ചരമ വാര്‍ഷിക ദിനാചരണവും സംഘടിപ്പിച്ചു. ഐ.എന്‍.ടി.യു.സി അഖിലേന്ത്യ വര്‍കിംഗ് കമ്മിററി അംഗം അഡ്വ. എം.സി. ജോസ് ഉദ്ഘാടനം ചെയ്തു. ടി. ചന്ദ്രശേഖരന്‍ അധ്യക്ഷം വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി.ജി. ദേവ് അനുസ്മരണ പ്രഭാഷണം നടത്തി.

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുളള ഉപഹാരം ഡി.സി.സി ജനറല്‍ സെക്രട്ടറി തച്ചങ്ങാട് ബാലകൃഷ്ണനും ക്യാഷ് അവാര്‍ഡ് ഹസൈനാര്‍ മാങ്ങാടും വിതരണം ചെയ്തു. നെഹ്‌റു യുവകേന്ദ്രയുടെ യൂത്ത് അവാര്‍ഡ് നേടിയ രാജന്‍ കെ പൊയ്‌നാച്ചിക്ക് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.ജി.  ദേവ് ഉപഹാരം നല്‍കി.
Rajiv Gandhi, Remembrance, Programme, INTUC, Udma, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

വി.ആര്‍. വിദ്യാസാഗര്‍, കടവങ്ങാനം കുഞ്ഞിക്കേളു നായര്‍, വാസു മാങ്ങാട്, ഗിരീഷ് നമ്പ്യര്‍, കെ.വി. ശോഭന തുടങ്ങിയവര്‍ സംസാരിച്ചു. ടി.വി. വേണുഗോപാല്‍ സ്വാഗതവും, മജീദ് മാങ്ങാട് നന്ദിയും പറഞ്ഞു.

Keywords: Rajiv Gandhi, Remembrance, Programme, INTUC, Udma, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:24 pm | 0 comments

ബ്ലേഡ് മാഫിയകളെ നിയന്ത്രിക്കണം: ആര്‍.എസ്.പി. (ബി)

കാഞ്ഞങ്ങാട്: ജില്ലയിലെ ബ്ലേഡ് മാഫിയകളെയും അനധികൃത പണമിടപാടുകാരെയും നിയന്ത്രിക്കാന്‍ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍.എസ്.പി(ബി) ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ബ്ലേഡ് മാഫിയയ്‌ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമ്പോള്‍ ജില്ലയില്‍ ഇത് ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി.

ഇത്തരക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് നൂറുകണക്കിന് കുടുംബങ്ങള്‍ ആത്മഹത്യാ മുനമ്പിലാണെന്നും
Blade mafia, RSP(B), Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ബേബിജോണ്‍ സെന്‍ട്രലില്‍ ചേര്‍ന്ന യോഗത്തില്‍ ആരോപിച്ചു. ജില്ലാ സെക്രട്ടറി പി.സി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. അഗസ്റ്റിന്‍ അധ്യക്ഷനായിരുന്നു. ആര്‍.വൈ.എഫ് സംസ്ഥാന സെക്രട്ടറി സി.എ. കരീം ചന്തേര, പി.ആര്‍. കുഞ്ഞിരാമന്‍, ലക്ഷ്മണന്‍ നമ്പ്യാര്‍, ടി.കെ. മുസ്തഫ, ഹമീദ് തൃക്കരിപ്പൂര്‍, എ.ബാലകൃഷ്ണന്‍, എന്‍. സെയ്ദലവി, സതീശന്‍ മൈലാഞ്ചി, പി.കോയാലി എന്നിവര്‍ പ്രസംഗിച്ചു.

Keywords: Blade mafia, RSP(B), Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:23 pm | 0 comments

കാഞ്ഞങ്ങാട്ടെ തമ്പായി നിര്യാതയായി


Kanhangad, Obituary, Thambai, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പരേതനായ അപ്പുക്കുട്ടി കുറുപ്പിന്റെ ഭാര്യ വണ്ണാത്തന്‍ വീട്ടില്‍ തമ്പായി (80) നിര്യാതയായി.

മക്കള്‍: മണി.വി, പരേതയായ ജാനകി. മരുമകള്‍: റീന. സഹോദരി: കമലാക്ഷിയമ്മ അള്ളങ്ങോട്ട്.

Keywords: Kanhangad, Obituary, Thambai, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:22 pm | 0 comments

രിസാല ക്യാമ്പയിന് തുടക്കമായി

മഞ്ചേശ്വരം: 'വായനയുടെ വിചാര വിപ്ലവം' എന്ന ശീര്‍ഷകത്തില്‍ സംസ്ഥാന വ്യാപകമായി എസ്.എസ്.എഫ്. നടത്തിവരുന്ന രിസാല ക്യാമ്പയിന്റെ ഭാഗമായി മഞ്ചേശ്വരം ഡിവിഷന്‍ തല ഉദ്ഘാടനം എസ്.വൈ.എസ്. സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ചേര്‍ന്ന് നിര്‍വഹിച്ചു.

വരും ദിവസങ്ങളില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രമുഖര്‍, സാഹിത്യകാരന്മാര്‍, പൊതു ജനങ്ങള്‍ തുടങ്ങിയവരെ വരി ചേര്‍ക്കും. നൗഫല്‍ സോങ്കാലിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ കള്‍ചറല്‍ സമിതി നേതൃത്വം നല്‍ക്കും.

Risala campaign, Start, Manjeshwaram, SSF, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Risala campaign, Start, Manjeshwaram, SSF, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:25 pm | 0 comments

മുള്ളേരിയയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 30 ന്

കാസര്‍കോട്: പ്ലസ് ചാരിറ്റബിള്‍ ആന്റ് കള്‍ചറല്‍ ട്രസ്റ്റിന്റെയും സെന്റ് ജോണ്‍ ആംബുലന്‍സിന്റെയും ആഭിമുഖ്യത്തില്‍ മെയ് 30 ന് മുള്ളേരിയ മതക്കം ഷോപ്പിംഗ് കോംപ്ലക്‌സില്‍ സൗജന്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജസ്റ്റിസ് കെ.എസ് ഹെഗ്‌ഡെ മെഡിക്കല്‍ അക്കാദമിയുമായി സഹകരിച്ചുള്ള മെഡിക്കല്‍ ക്യാമ്പ് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ്.

ഹൃദയം, വൃക്ക, ഗര്‍ഭ സംബന്ധം, ജനറല്‍ സര്‍ജറി, ഇ.എന്‍.ടി, അസ്ഥി, മുഖ വൈകല്യം തുടങ്ങിയ അസുഖങ്ങള്‍ക്ക് സൗജന്യമായ പരിശോധനയും ശസ്ത്ര ക്രിയയും തുടര്‍ ചികിത്സയും ക്യാമ്പില്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 9746818222, 9633202660 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Medical-camp, Mulleria, Kasaragod, Inauguration, Press meet, Kerala, Kerala News.മുള്ളേരിയയില്‍ പുതുതായി ആരംഭിച്ച എം.എ ബേക്കറി ആന്റ് കൂള്‍ബാര്‍ ന്യൂ കേരള ഫാമിലി റസ്റ്റോറന്റ് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. റസ്റ്റോറന്റ് 30 ന് രാവിലെ 10 ന് സിനിമാ താരം സിനി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ജസ്റ്റിസ് കെ.എസ് ഹെഗ്‌ഡെ ഹോസ്പിറ്റലിലെ ഡോ. മുരളീധര്‍ പൈ, ഉമേഷ്  പോച്ചപ്പന്‍, അബ്ദുല്‍ ഖാദര്‍, ഹമീദലി മാവിനക്കട്ട എന്നിവര്‍ സംബന്ധിച്ചു.

Keywords: Medical-camp, Mulleria, Kasaragod, Inauguration, Press meet, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

4:30 pm | 0 comments

'അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം'

കാസര്‍കോട്: പരപ്പ അര്‍ബന്‍ സര്‍വീസ് സൊസൈറ്റിയുടെ 25 ന് നടക്കുന്ന ഭരണ സമിതി തെരഞ്ഞെടുപ്പിലേക്ക് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് ജില്ലാ യു.ഡി.എഫ്. ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ലയും കണ്‍വീനര്‍ പി. ഗംഗാധരന്‍ നായരും അഭ്യര്‍ത്ഥിച്ചു.

വി. കൃഷ്ണന്‍, ടി.പി. മോഹനന്‍, എന്‍. കുഞ്ഞികൃഷ്ണന്‍, വി. സരോജിനി, കെ.പി. ബാബുരാജന്‍,
Arban bank, Election, UDF, Candidate, Cherkalam Abdulla, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
പി.അബ്ദുല്‍ സലാം, പി. പങ്കജാക്ഷി, പി. വേണുഗോപാലന്‍, വി. സ്മിത എന്നിവരാണ് മത്സരിക്കുന്നത്.

Keywords: Arban bank, Election, UDF, Candidate, Cherkalam Abdulla, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
3:23 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories