Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Karnataka. Show all posts
Showing posts with label Karnataka. Show all posts

കര്‍ണാടക തെരഞ്ഞെടുപ്പ്: പ്രചരണം പാരമ്യത്തില്‍; സോണിയ മംഗലാപുരത്ത്

Written By kvarthaksd on 27 Apr 2013 | 11:27 am

മംഗലാപുരം: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണം പാരമ്യതയിലെത്തി. മെയ് അഞ്ചിനാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്ന കര്‍ണാടകയില്‍ ഇതിനകം തന്നെ രണ്ട് കക്ഷികളുടെയും പ്രധാന നേതാക്കളെല്ലാം വന്ന് തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗങ്ങളില്‍ പ്രസംഗിച്ച് മടങ്ങി. കോണ്‍ഗ്രസ് അധ്യക്ഷയും യു.പി.എ അധ്യക്ഷയുമായ സോണിയാഗാന്ധി ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് മംഗലാപുരം നെഹ്‌റു മൈതാനിയില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗത്തില്‍ പ്രസംഗിക്കും.

Election, Karnataka, Congress, BJP, Mangalore, Kerala News, International News, National News, Gulf News, Health News, Educational News.
Sonia Gandhi
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം മംഗലാപുരം, തുംകൂര്‍ എന്നിവിടങ്ങളില്‍ പ്രസംഗിച്ചിരുന്നു. ബി.ജെ.പി നേതാക്കളായ സുഷമ സ്വരാജ്, രാജ്‌നാഥ് സിംഗ്, വരുണ്‍ഗാന്ധി, നിതിന്‍ ഗഡ്ഗരി തുടങ്ങിയവരും പ്രസംഗിച്ചു മടങ്ങി. തിരഞ്ഞെടുപ്പ് തീയ്യതി അടുത്തതോടെ രണ്ട് കക്ഷികളുടെയും പ്രചരണം അതിന്റെ പാരമ്യതയില്‍ എത്തിയിരിക്കുകയാണ്.

224 നിയമസഭാ സീറ്റുകളിലേക്കാണ് കര്‍ണാടകയില്‍ മത്സരം നടക്കുന്നത്. നിലവില്‍ 112 സീറ്റുള്ള ബി.ജെ.പിയാണ് ഇവിടെ 15 ഓളം സ്വതന്ത്രരെ കൂട്ടുപിടിച്ച് ഭരണം നടത്തുന്നത്. ജഗദീശ് ഷെട്ടര്‍ ആണ് മുഖ്യമന്ത്രി. ബി.ജെ.പി.യില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ മുന്‍ മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പ, കര്‍ണാടക ജനതപാര്‍ട്ടിയെന്ന പേരില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി മത്സര രംഗത്തുണ്ട്. യദ്യൂരപ്പയോടൊപ്പം ഇപ്പോള്‍ 17 എം.എല്‍.എമാരുണ്ട്.

Election, Karnataka, Congress, BJP, Mangalore, Kerala News, International News, National News, Gulf News, Health News, Educational News.
Yaddyurappa
കോണ്‍ഗ്രസിന് 60 ല്‍പരം സീറ്റുകളും ജനതാദളിന് 29 സീറ്റും ഇപ്പോഴുണ്ട്. ഈ സ്ഥിതിയില്‍ ഇവിടെ മുഖ്യ പോരാട്ടം ബി.ജെ.പിയും കോണ്‍ഗ്രസും തന്നെയാണ്. അതിനിടയില്‍ ജനതാദളും കെ.ജി.പിയും സ്വതന്ത്രരും മറ്റു ചെറു കക്ഷികളും നേടുന്ന സീറ്റുകള്‍ ഭരണത്തെ സ്വാധീനിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം പുറത്തു വിട്ട എക്‌സിറ്റ് പോള്‍ ഫലപ്രകാരം 80 സീറ്റുകള്‍ കിട്ടുന്ന കോണ്‍ഗ്രസ് ആയിരിക്കും വലിയ കക്ഷി. ബി.ജെ.പി.ക്ക് 65 ഓളം സീറ്റുകള്‍ കിട്ടുമെന്നും യദ്യൂരപ്പയുടെ പാര്‍ട്ടിക്ക് 15 ല്‍ താഴെ സീറ്റുകള്‍ കിട്ടാനാണ് സാധ്യതയെന്നും പറയുന്നു. ജനതാദളിന് നിലവിലെ അവസ്ഥയില്‍ നിന്ന് വലിയ മുന്നേറ്റമൊന്നും നടത്താന്‍ കഴിയില്ലെന്നും എക്‌സിറ്റ് പോള്‍ പറയുന്നു.

Election, Karnataka, Congress, BJP, Mangalore, Kerala News, International News, National News, Gulf News, Health News, Educational News.
Jagadish Shettar
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ ബി.ജെ.പി സംസ്ഥാനത്ത് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയെന്ന് എതിരാളികള്‍ പോലും സമ്മതിക്കുമ്പോഴും ബി.ജെ.പി.യിലെ അഴിമതിയും യദ്യൂരപ്പ പുതിയ പാര്‍ട്ടി ഉണ്ടാക്കിയതും ബി.ജെ.പി.യുടെ പ്രഭയ്ക്ക് മങ്ങലേല്‍പിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ അടുത്ത് ഭരണത്തിലെത്തുക കോണ്‍ഗ്രസ് ആയിരിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുക്കൂട്ടുന്നു. ആര്‍ക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാത്ത സ്ഥിതിവരുമെന്നും അങ്ങനെയായാല്‍ തൂക്ക് ഗവണ്‍മെന്റിന് ആയിരിക്കും സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.

മെയ് അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മെയ് ഏഴിന് ആയിരിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ബി.ജെ.പി സംസ്ഥാനത്തുണ്ടാക്കിയ വികസന വിപ്ലവമാണ് ബി.ജെ.പി പ്രധാന തിരഞ്ഞെടുപ്പ് പ്രചരണ മുദ്രാവാക്യമായി ഉയര്‍ത്തുന്നത്. കോണ്‍ഗ്രസാകട്ടെ ബി.ജെ.പി ഭരണത്തിലെ അഴിമതിയും ഗ്രൂപ്പ് പോരും തുറന്നുകാട്ടിക്കൊണ്ടാണ് പ്രചരണ യോഗങ്ങളില്‍ പ്രസംഗിക്കുന്നത്. വൈദ്യുതി ക്ഷാമം, കുടിവെള്ള ക്ഷാമം എന്നീ പ്രശ്‌നങ്ങളും കോണ്‍ഗ്രസ് എടുത്തുകാട്ടുന്നു. കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയാല്‍ സംസ്ഥാനത്ത് സുസ്തിരവും അഴിമതിയില്ലാത്തതുമായ ഭരണവും വികസനവും കാഴ്ച വെക്കുമെന്ന് അവര്‍ പറയുന്നു.

Keywords: Election, Karnataka, Congress, BJP, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:27 am | 0 comments

ഉറങ്ങാന്‍ കിടന്ന യുവതിയെ കാണാതായി

Written By kvarthaksd on 15 Apr 2013 | 5:28 pm

കുന്താപുരം: 20 കാരിയെ കാണാതായതായി പരാതി. കുന്താപുരം ഗംഗോലിയിലെ മുഹമ്മദ് ഗൗസിന്റെ മകള്‍ ഷഖുഫ (20) യെയാണ് കാണാതായത്. ഏപ്രില്‍ പത്തിന് അമ്മൂമ്മയുടെ വീട്ടില്‍ പോയതായിരുന്നു. രാത്രി ഉറങ്ങാന്‍ കിടന്ന ഷഖൂഫയെ പുലര്‍ചെ രണ്ടു മണിയോടെയാണ് കാണാതായത്. യുവതിക്ക് അഞ്ചടി മൂന്നിഞ്ച് ഉയരമുണ്ട്. വെളുത്ത നിറം.  കന്നഡയും ഉറുദുവും നന്നായി സംസാരിക്കും.

ഷഖൂഫയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ 08254-230338 (കുന്താപുരം സ്റ്റേഷന്‍), 0820-2526444 (ഉഡുപ്പി കണ്‍റ്രോള്‍ റൂം) എന്നീ നമ്പറുകളില്‍ അറിയിക്കേണ്ടതാണ്.
Case, Missing, Women, Karnataka, Kerala News, International News, National News, Gulf News, Health News.
Shakufa 

Keywords: Case, Missing, Women, Karnataka, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:28 pm | 0 comments

ദേവലോകം ഇരട്ടക്കൊലക്കേസ്: വിചാരണ പുനരാരംഭിച്ചു

Written By kvarthapressclub on 10 Apr 2013 | 6:22 pm

കാസര്‍കോട്: രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം പ്രമാദമായ ദേവലോകം ഇരട്ടക്കൊലക്കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ (രണ്ട്) പുനരാരംഭിച്ചു. ദേവലോകത്തെ കര്‍ഷക ദമ്പതികളായ ശ്രീകൃഷ്ണ ഭട്ട്- ശ്രീമതി  ഭട്ട് ദമ്പതികള്‍ 1993 ഓക്‌ടോബര്‍ ഒമ്പതിന് രാത്രി കൊല്ലപ്പെട്ട കേസിന്റെ വിചാരണയാണ് പുനരാരംഭിച്ചത്. കഴിഞ്ഞ ഫെബ്രുവരി 22 നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.

കര്‍ണാടക സാഗര്‍ ജന്നത്ത്‌ഗെല്ലി ഇക്കേരി റോഡ് സ്വദേശി ഇമാംഹുസൈനാണ് (52) കേസിലെ പ്രതി. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തിയ അന്നത്തെ എസ്.ഐ ചന്തു നായര്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ. മുഹമ്മദ് എന്നിവരെ ചൊവ്വാഴ്ച കോടതി വിസ്തരിച്ചു.

കൊലപാതക വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോള്‍ വീടിന് പുറത്ത് കോഴിയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയെന്നും ശ്രീമതിയുടെ മൃതദേഹത്തിനരികില്‍ ഒരു കുപ്പി കണ്ടിരുന്നുവെന്നും എസ്.ഐ ചന്തു നായര്‍ കോടതിയില്‍ മൊഴി നല്‍കി.
Devalokam, Couples, Kasaragod, Court, Karnataka, Postmortem report, Deadbody, Custody, Kerala, Kerala News, International
Shree Krishna Bhatt and
Shreemathy Bhatt

കുപ്പിയില്‍ പ്രതിയുടെ വിരലടയാളം പതിഞ്ഞിട്ടുണ്ടാകാം എന്ന ധാരണയില്‍ അത് തൊട്ടില്ലെന്നും മറ്റു സാധനങ്ങളെല്ലാം കസ്റ്റഡിയില്‍ എടുത്തെന്നും അദ്ദേഹം മൊഴി നല്‍കി. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളെല്ലാം ശരിയാണെന്ന് ഡോ. മുഹമ്മദും കോടതിയെ ബോധിപ്പിച്ചു.


Keywords: Devalokam, Couples, Kasaragod, Court, Karnataka, Postmortem report, Deadbody, Custody, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
6:22 pm | 0 comments

ഉപ്പളയില്‍ സലഫി സമ്മേളനം 31 ന്

Written By kvarthaksd on 28 Mar 2013 | 4:58 pm


Press Meet, Uppala, Karnataka, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News.

കാസര്‍കോട്: ഉപ്പള ഫുര്‍ഖാന്‍ ലൈബ്രറി ആന്റ് എജ്യൂക്കേഷന്‍ സെന്റര്‍ സംഘടിപ്പിക്കുന്ന സലഫി സമ്മേളനം മാര്‍ച്ച് 31 ന് വൈകുന്നേരം നാലുമണി മുതല്‍ രാത്രി പത്തുമണിവരെ ഉപ്പള മണ്ണംങ്കുഴി സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമ്മേളനത്തില്‍ ഹുസൈന്‍ സലഫി ഷാര്‍ജ, അഹ് ലെ ഹദീസ്, കര്‍ണാടക- ഗോവ പ്രസിഡന്റ് ശൈഖ് സുബൈര്‍ മദനി, എം.എസ്.എം.സംസ്ഥാന ജന.സെക്രട്ടറി താജുദ്ദീന്‍ സ്വലാഹി എന്നിവര്‍ പ്രഭാഷണം നടത്തും. പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

മതം സുരക്ഷയാണ് എന്ന മുജാഹിദ് സംസ്ഥാന കാമ്പയിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മനുഷ്യത്വത്തിന്റെയും സാമൂഹിക ബാധ്യതകളുടെയും പാഠങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന മതത്തെ ശരിയായ രീതിയില്‍ പരിചയപ്പെടുത്തുകയും വിശ്വാസ ജീര്‍ണതയ്ക്കും തീവ്രവാദ ചിന്തകള്‍ക്കും അന്തവിശ്വാസങ്ങള്‍ക്കുമെതിരെ ബോധവല്‍ക്കരണം നടത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അബൂബക്കര്‍ ഉപ്പള സംഘാടക സമിതി ഭാരവാഹികളായ അബ്ദുല്ല ഉപ്പള, എസ്.കെ.തങ്ങള്‍, കരീം ഉപ്പള, കെ.എന്‍.എം. മണ്ഡലം സെക്രട്ടറി നാസര്‍ മല്ലം, ഐ.എസ്.എം. ജില്ലാ സെക്രട്ടറി മുനീര്‍, സി.എം.ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Press Meet, Uppala, Karnataka, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:58 pm | 0 comments

'അച്ഛനെയും അമ്മയെയും ഞങ്ങള്‍ക്ക് ജീവനോടെ വേണം'

Written By Kvarthakgd on 27 Mar 2013 | 7:53 pm

Karnataka, Hassan, Accident, Death, Vellarikundu, Natives, Kanhangad, Children, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

കാഞ്ഞങ്ങാട്: 'അച്ഛനെയും അമ്മയെയും ഞങ്ങള്‍ക്ക് ജീവനോടെ വേണം' കര്‍ണാടക ഹാസന്‍ കത്രിക്കട്ട ദേശീയപാതയില്‍ ആംബുലന്‍സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മരണപ്പെട്ട വെള്ളരിക്കുണ്ട് നാട്ടക്കല്ലിലെ സജികുമാര്‍, ഭാര്യ ജെസി എന്നിവരുടെ മൃതദേഹങ്ങള്‍ക്കു മുമ്പില്‍വെച്ചാണ് പതിനൊന്നുവയസുകാരന്‍ അഭിനാഷും, പത്ത് വയസുകാരന്‍ അതുലും പൊട്ടിക്കരഞ്ഞ് നിലവിളിച്ചത്.

Karnataka, Hassan, Accident, Death, Vellarikundu, Natives, Kanhangad, Children, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Sajikumar
Karnataka, Hassan, Accident, Death, Vellarikundu, Natives, Kanhangad, Children, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Jesy
ഹാസന്‍ ചെന്റായ പട്ടണം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച പുലര്‍ചെയാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പുതിയകോട്ടയിലെ സായിമന്ദിരത്തില്‍ കൊണ്ടുവന്നത്. തിരുവനന്തപുരത്തെ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് സ്‌കൂളില്‍ വിദ്യാര്‍ഥികളായ അതുലും അഭിനാഷും മാതാപിതാക്കളുടെ മരണവിവരമറിഞ്ഞ് ചൊവ്വാഴ്ചയാണ് കാഞ്ഞങ്ങാട്ടെത്തിയത്.

എട്ട് വര്‍ഷമായി നാട്ടക്കല്ലില്‍ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു സജിയും ജെസിയും. കടുത്ത പ്രമേഹ രക്തസമ്മര്‍ദ രോഗിയായ ജെസി പുട്ടപര്‍ത്തിയില്‍ ചികിത്സയിലായിരുന്നു. സജി പുട്ടപര്‍ത്തിയില്‍ തന്നെ സത്യസായിബാബ ആശ്രമത്തില്‍ സേവകനായി പ്രവര്‍ത്തിക്കുകയാണ്. മുംബൈയില്‍ ജോലിചെയ്യുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിച്ചതും.

Releted News:
കര്‍ണാടകയില്‍ ആംബുലന്‍സില്‍ ടാങ്കര്‍ ലോറിയിച്ച് 6 മരണം; മരിച്ചവരില്‍ മലയാളികളും 

കര്‍ണാടകയിലെ വാഹനാപകടം കാഞ്ഞങ്ങാടിനെ നടുക്കി

Keywords: Karnataka, Hassan, Accident, Death, Vellarikundu, Natives, Kanhangad, Children, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:53 pm | 0 comments

കര്‍ണാടകയിലെ വാഹനാപകടം കാഞ്ഞങ്ങാടിനെ നടുക്കി

Written By kvarthaksd on 26 Mar 2013 | 2:14 pm


Accident, Karnataka, Tanker-Lorry, Ambulance, Police, Treatment, Kasaragod, Kerala News, International News, National News.

കാസര്‍കോട്: കര്‍ണാടക ഹാസന് സമീപം ചെന്റായപട്ടണം കത്രിഗട്ടയില്‍ ആംബുലന്‍സില്‍ ടാങ്കര്‍ ലോറിയിടിച്ച് ആറു പേര്‍ മരിച്ച സംഭവം കാഞ്ഞങ്ങാടിനെ നടുക്കി. വെള്ളരിക്കുണ്ട് പുങ്ങംചാലിലെ സജി കുമാർ(48), ഭാര്യ ജെസി (38), ചാലക്കുടിയിലെ മാത്യുവിന്റെ മകനും ആംബുലന്‍സ് ഓപ്പറേറ്ററുമായ എല്‍ദോസ് മാത്യു (24), ശേഖര്‍, സുമന്‍, രവി, അശോക് എന്നിവരാണ് മരിച്ചത്.

ഇതില്‍ രണ്ടു പേര്‍ ആശുപത്രിയിലെ അറ്റന്റര്‍മാരും ഒരാള്‍ ആംബുലന്‍സ് ഡ്രൈവറും ഒരാള്‍ സഹായിയുമാണ്. അപകടത്തില്‍ പരിക്കേറ്റ പുല്ലൂരിലെ ഹരിപ്രസാദിനെ (48) ഹാസന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ബുധനാഴ്ച മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇയാളുടെ നില ഗുരുതരമായി തുടരുന്നു.

പുങ്ങംചാലിൽ ലോട്ടറി വ്യാപാരിയായിരുന്നു സജി കുമാർ. വര്‍ഷങ്ങാളായി പ്രമേഹ രോഗത്തിന് ചികിത്സയിലായിരുന്ന ജെസിയെ പുട്ടപര്‍ത്തി സായിബാബ ആശുപത്രിയില്‍ കൊണ്ടു പോയിരുന്നു.

പ്രമേഹ രോഗത്തിന് ഇവിടെ കാര്യമായ ചികിത്സ നല്‍കുന്നില്ലെന്നും ബാഗ്ലൂരിലെ സായി ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സില്‍ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടതായിരുന്നു ഇവര്‍. എന്നാല്‍ നേരത്തെ മംഗലാപുരം ആശുപത്രിയിലാണ് ജെസിയെ കാണിച്ചതെന്നും അവിടേക്ക് തന്നെ കൊണ്ടു പോകാമെന്നും ബന്ധുക്കള്‍ അറിയിച്ചതിനെതുടര്‍ന്നാണ് ഇവര്‍ മംഗലാപുരത്തേക്ക് തിരിച്ചത്. ഇതിനിടയിലാണ് ഹാസന്‍ ചെന്റായപട്ടണം കത്രിഗട്ടയില്‍ ടാങ്കര്‍ ലോറിയുമായി കൂട്ടയിടിച്ച് അപകടമുണ്ടായത്.

Accident, Karnataka, Tanker-Lorry, Ambulance, Police, Treatment, Kasaragod, Kerala News, International News, National News.

Also Read: 

(Updated)

Keywords: Accident, Karnataka, Tanker-Lorry, Ambulance, Police, Treatment, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
2:14 pm | 0 comments

കാറിനരികില്‍ നോട്ടുകള്‍ വിതറി രണ്ട് ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചു

Written By Kvarthakgd on 24 Mar 2013 | 11:02 am

 Family, Tricked, Robbers, Lose gold, Rs 2 lac, Euro gold, Car, Managalore, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
മംഗലാപുരം: പാര്‍ക്ക് ചെയ്ത കാറിന്റെ ഡ്രൈവര്‍ സീറ്റിന് സമീപം റോഡില്‍ കറന്‍സി നോട്ടുകള്‍ കൊണ്ടിട്ട ശേഷം തന്ത്രത്തില്‍ കാറില്‍ നിന്ന് രണ്ട് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും, എ.ടി.എം കാര്‍ഡുകളും, ഡ്രൈവിംഗ് ലൈസന്‍സും അടങ്ങിയ ബാഗ് കവര്‍ന്നു. ശനിയാഴ്ച വൈകിട്ട് കങ്കനാടി യൂറോ ഗോള്‍ഡ് ജ്വല്ലറിക്കടുത്താണ് സംഭവം.

കദ്രി കുത്താറിലെ റോഷനും, ഭാര്യ ബെല്‍വിറ ഡിസൂസയും, അവരുടെ ചെറിയ കുട്ടികളും ആയിരുന്നു കാറിലെ യാത്രക്കാര്‍. ഷോപ്പിംഗിനെത്തിയ ഇവര്‍ കാര്‍ റോഡരികില്‍ നിര്‍ത്തിയ ശേഷം റോഷന്‍ ഇറങ്ങി കാറിന്റെ ഒരു പാര്‍ട്‌സ് വാങ്ങാനായി തൊട്ടടുത്ത കടയിലേക്ക് പോയി. ഈ സമയത്ത് ഒരാള്‍ വന്ന് കാറിനടുത്ത് പത്ത് രൂപയുടെ ഏതാനും നോട്ടുകള്‍ വിതറി. അതിന് ശേഷം കാറിലിരിക്കുകയായിരുന്ന ബെല്‍വിറയോട് കാറിനടുത്ത് നോട്ടുകള്‍ വീണ് കിടക്കുന്ന കാര്യം പറഞ്ഞു. ബെല്‍വിറ കാറില്‍ നിന്നിറങ്ങി നോട്ടുകള്‍ റോഷന്റേതാണോ എന്ന് പരിശോധിക്കുന്നതിനിടെ മറ്റൊരാള്‍ കാറിന്റെ ഡോര്‍ തുറന്ന് സീറ്റില്‍ വെച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് കൈക്കലാക്കി നടന്ന് മറയുകയായിരുന്നു.

ആളുകള്‍ തടിച്ചുകൂടിയപ്പോള്‍ അതിനിടയിലൂടെ നോട്ടുകള്‍ വിതറിയ ആളും സ്ഥലം വിട്ടു. പിന്നീട് റോഷന്‍ തിരിച്ചെത്തിയപ്പോഴാണ് കാറിലെ ബാഗ് കാണാതായ സംഭവവും ബാഗ് തട്ടിയെടുക്കാന്‍ ഒരുക്കിയ നാടകവും അറിഞ്ഞത്. വിവരമറിഞ്ഞ് കദ്രി കുത്താര്‍ പോലീസ് സ്ഥലത്തെത്തി. യൂറോ ഗോള്‍ഡിന്റെ ക്യാമറയില്‍ കവര്‍ച്ചക്കാരന്‍ നോട്ടുകള്‍ കാറിനടുത്ത് കൊണ്ടിടുന്നതും മറ്റൊരാള്‍ ബാഗുമായി സ്ഥലം വിടുന്നതും പതിഞ്ഞിരിക്കാമെന്നും  അതിനാല്‍ കൊള്ളക്കാരെ കുടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസും റോഷന്റെ കുടുംബവും. കഴിഞ്ഞ ദിവസം വിജലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് രണ്ട് പേര്‍ ഒരു സ്ത്രീയുടെ സ്വര്‍ണമാലയും വളകളും കൊള്ളയടിച്ചിരുന്നു. അടുത്തിടയായി മംഗലാപുരത്തും പരിസരത്തും കവര്‍ച്ചയ്ക്കായി ഇത്തരത്തിലുള്ള പലതരം തന്ത്രങ്ങളും പയറ്റുന്നത് പെരുകി വരുന്നതായി പോലീസ് വ്യക്തമാക്കി.

Keywords: Family, Tricked, Robbers, Lose gold, Rs 2 lac, Euro gold, Car, Managalore, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:02 am | 0 comments

ശ്രീരാമസേനാ സ്ഥാപകന്‍ പ്രമോദ് മുത്തലിക് ബി.ജെ.പിയില്‍ ചേരുന്നു

Written By kvarthapressclub on 23 Mar 2013 | 4:32 pm

Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news,
ബെല്‍ഗാം: ശ്രീരാമസേനാ സ്ഥാപകന്‍ പ്രമോദ് മുത്തലിക് ബി.ജെ.പിയില്‍ ചേരുന്നു. വരുന്ന നിയമസഭാ തരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി ഇദ്ദേഹം മത്സരിക്കുമെന്നാണ് സൂചന.

പേജാവര്‍ മഠത്തിലെ വിശ്വതീര്‍ത്ഥ സ്വാമിജിയും മുതിര്‍ന്ന ബി.ജെ.പി നേതാവ് ഉമാഭാരതിയും ഇദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയ്തു. സ്വാമിജിയും ഉമാ ഭാരതിയും കരുതുന്നത് ഇദ്ദേഹത്തിന്റെ കടന്നുവരവോടെ കര്‍ണാടകയില്‍  ബി.ജെ.പിക്ക് നല്ല പരിഗണന കിട്ടും എന്നാണ്.  കാരണം ശ്രീരാമസേനയ്ക്ക് കര്‍ണാടകയിലെ പല സ്ഥലങ്ങളിലും നല്ല സ്വാധീനമാണുള്ളത്. ബെല്‍ഗാം, ബീജാപൂര്‍, ഗുല്‍ബര്‍ഗ, ധാര്‍വാഡ്, ചിക്ക മാംഗലൂര്‍, ഉത്തര കര്‍ണാടക, ഉഡുപ്പി, ദക്ഷിണ കന്നട എന്നീ ജില്ലകളില്‍ ശ്രീരാമസേനാ തരംഗമാണുള്ളത്. അതുകൊണ്ടുതന്നെ മുത്തലിക്കിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ ശ്രീരാമസേനയുടെ വോട്ടുകളെല്ലാം ബി.ജെ.പി.ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.

ബെല്‍ഗാമില്‍ കന്നട, മറാത്തി ഭാഷകള്‍ സംസാരിക്കുന്നവര്‍ തമ്മില്‍ നിലവിലുള്ള അനൈക്യം മുതലെടുക്കാന്‍ മുത്താലിക്കിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ സാധിക്കുമെന്നും ഹിന്ദുത്വത്തിന്റെ പേരില്‍ ഭാഷകള്‍ തമ്മിലുള്ള എതിര്‍പുകളെ മറികടന്ന് അതെല്ലാം വോട്ടാക്കി മാറ്റാന്‍ കഴിയുമെന്നും ബി.ജെ.പി കണക്കു കൂട്ടുന്നു. നിലവില്‍ കോണ്‍ഗ്രസിലെ ഫിറോസ് ഷേട്ടാണ് ബല്‍ഗാമിനെ പ്രതിനിധീകരിക്കുന്നത്.

മുത്താലിക് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായാല്‍ ഹിന്ദു വോട്ടുകളെല്ലാം അദ്ദേഹത്തിന്റെ പെട്ടിയില്‍ വീഴുമെന്ന വര്‍ഗീയ ചീട്ടിറക്കാനും ബി.ജെ.പി ഉദ്ദേശിക്കുന്നു. എങ്ങിനെയിരുന്നാലും ബി.ജെ.പിയും സംഘപരിവാറും മുത്തലിക്കിന്റെ കടന്നുവരവ് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.


Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Belgaum, B.J.P, Sri Ram Sene founder Pramod Muthalik to join BJP, Candidate, Political party, Karnataka, Leader, Udupi, National.
4:32 pm | 0 comments

രവിയുടെ അപകടമരണം വിവാഹത്തിനുള്ള തയ്യാറെടുപ്പിനിടയില്‍

Written By kvarthapressclub on 12 Mar 2013 | 7:05 pm

Relatives,Accident, Death, marriage, Kasaragod, Karnataka, Bedakam, Deadbody, General-hospital, Postmortem report,
കാസര്‍കോട്: ബേഡകം കാട്ടിപ്പാറ പന്നിക്കല്ലില്‍ ജെ.സി.ബി നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് കൊക്കയില്‍ വീണ് മരിച്ച കര്‍ണാടക- ബീജാപ്പുരയിലെ രവി എന്ന ശെല്‍വപ്രഭുവിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെ ബീജാപ്പുരയിലേക്ക് കൊണ്ടുപോകും.

ബന്ധുക്കള്‍ ചൊവ്വാഴ്ച രാവിലെ കാസര്‍കോടെത്തി.രവിയുടെ വിവാഹം ജൂണ്‍ 12 ന് നടത്താനിരിക്കെയാണ് ദാരുണമായ മരണം സംഭവിച്ചത്. മൂന്നു മാസം മുമ്പാണ് വിവാഹ നിശ്ചയം നടന്നത്. സഹോദരങ്ങള്‍: അപ്പണ്ണ, ശിവജി,രേണുക,ഷാദ്രഭായി, മംഗളാഭായി,ഷാനാഭായി, ചൗഭായ്.


Keywords: Relatives,Accident, Death, marriage, Kasaragod, Karnataka, Bedakam, Deadbody, General-hospital, Postmortem report, Brothers, Obituary,Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:05 pm | 0 comments

കര്‍ണാടകാ തെരഞ്ഞെടുപ്പ്: മംഗലാപുരം, ഉഡുപ്പി കോര്‍പറേഷനുകള്‍ കോണ്‍ഗ്രസിന്

Written By kvarthapressclub on 11 Mar 2013 | 9:00 pm

Victory, Corporation, Belthangadi,Karkala, Candidate, Saligrama, Seat,Karnataka, election, Mangalore, Udupi, Congress, ullal, Sullia, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Congress set to rule Mangalore, Udupi City Corporations

മംഗലാപുരം: കര്‍ണാടകയിലെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാര്‍ച്ച് ഏഴിന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷം. മംഗലാപുരം, ഉഡുപ്പി കോര്‍പറേഷനുകള്‍ കോണ്‍ഗ്രസ് കയ്യടക്കി. 60 തദ്ദേശ സ്ഥാപനങ്ങളില്‍ 35 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. ബി.ജെ.പിയെ അപേക്ഷിച്ച് 20 സീറ്റുകളാണ്  കോണ്‍ഗ്രസ് അധികം നേടിയത്. മുന്‍ മേയര്‍ ഗുല്‍സാര്‍ ബാനുവിന് കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ 645 വോട്ടുകള്‍ നഷ്ടമായി. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥി അയാസ് 1745 വോട്ടോടെയാണ് ഗുല്‍സാര്‍ ബാനുവിനെ പരാജയപ്പെടുത്തിയത്. 

ഗുല്‍സര്‍ ബാനു കോണ്‍ഗ്രസിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ബി.ജെ.പിയുടെ അഴിമതിയെക്കുറിച്ച് ജനങ്ങള്‍ മനസിലാക്കി എന്നതിന് തെളിവാണ് കോണ്‍ഗ്രസിന്റെ വിജയമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്  മുമ്പ് ഭരിച്ചതിനെക്കാള്‍ മെച്ചപ്പെട്ട  ഒരു ഭരണമായിരിക്കും ഇനി നടത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉഡുപ്പിയിലെ 35 തദ്ദേശ സ്വയംഭരണ സീറ്റുകളില്‍ കോണ്‍ഗ്രസ് 22 ഉം ബി.ജെ.പി 12 സീറ്റും നേടി.

സീറ്റുനില: മംഗലാപുരം- ബി.ജെ.പി-20, കോണ്‍ഗ്രസ് -35, ജെ.ഡി(എസ്) 2, സി.പി.ഐ-1, സ്വതന്ത്രന്‍  -1, മറ്റുള്ളവര്‍-1

പുത്തൂര്‍: ബി.ജെ.പി-12, കോണ്‍ഗ്രസ്-15,
മൂഡബിദ്രെ : ബി.ജെ.പി-5, കോണ്‍ഗ്രസ്-14, സി.പി.ഐ-1

ബണ്ട്വാള്‍: ബി.ജെ.പി- 5, കോണ്‍ഗ്രസ്- 13, ജെ.ഡി.എസ്-1, സ്വതന്ത്രന്‍- 1, മറ്റുള്ളവര്‍ -3

ഉള്ളാള്‍ : ബി.ജെ.പി-7, കോണ്‍ഗ്രസ-് 17, സ്വതന്ത്രന്‍ -2, മറ്റുള്ളവര്‍-1

സുള്ള്യ: ബി.ജെ.പി-12, കോണ്‍ഗ്രസ്- 5, സ്വതന്ത്രന്‍- 1

ബെല്‍ത്തങ്ങാടി: ബി.ജെ.പി-2, കോണ്‍ഗ്രസ്- 9

ഉഡുപ്പി: ബി.ജെ.പി-12, കോണ്‍ഗ്രസ്- 22, സ്വതന്ത്രന്‍-1

കുന്താപുരം: ബി.ജെ.പി-12, കോണ്‍ഗ്രസ്-9, സി.പി.ഐ-2

കാര്‍ക്കള: ബി.ജെ.പി-11, കോണ്‍ഗ്രസ്-12

സാലിഗ്രാമ: ബി.ജെ.പി-8, കോണ്‍ഗ്രസ്-6 .



Victory, Corporation, Belthangadi,Karkala, Candidate, Saligrama, Seat,Karnataka, election, Mangalore, Udupi, Congress, ullal, Sullia, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Congress set to rule Mangalore, Udupi City Corporations

Keywords: Victory, Corporation, Belthangadi,Karkala, Candidate, Saligrama, Seat,Karnataka, election, Mangalore, Udupi, Congress, ullal, Sullia, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Congress set to rule Mangalore, Udupi City Corporations
9:00 pm | 6 comments

ചെങ്കല്ല് കടത്ത്: 2 പേര്‍ അറസ്റ്റില്‍

Arrest, Kumbala, Police, Karnataka, Custody, Kasaragod, Kerala, Kerala News, International News, National News.കുമ്പള: കര്‍ണാടകയിലേക്ക് അനധികൃതമായി ചെങ്കല്ല് കടത്തുകയായിരുന്ന രണ്ടു പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച കയ്യാറില്‍ വെച്ചാണ് അറസ്റ്റ്.

കര്‍ണാടക സ്വദേശികളായ മുഹമ്മദ് ഇഖ്ബാല്‍ (25), ജയപ്രകാശ് (24) എന്നിവരാണ് അറസ്റ്റിലായത്. കല്ലും ലോറികളും പോലീസ് കസ്റ്റഡിയിലെടുത്തു.

Keywords: Arrest, Kumbala, Police, Karnataka, Custody, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:38 pm | 0 comments

സലഫി സമ്മേളനം 10ന് മംഗലാപുരത്ത്; ടി.പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്യും

Written By kvarthaksd on 8 Mar 2013 | 4:43 pm

Press Meet, Conference, inauguration, Karnataka, Mangalore, Mujahid, Kasaragod, Kerala, Kerala News, International News.
മംഗലാപുരം: തൗഹീദ് വിശുദ്ധിക്ക് മോചനത്തിന് എന്ന പ്രമേയത്തില്‍ കേരള നദ് വത്തുല്‍ മുജാഹിദീന്‍ കേരള സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന ക്യാംപയിനിന്റെയും ഡിസംബറില്‍ മംഗലാപുരത്ത് നടക്കുന്ന സാല്‍വേഷന്‍ ഇസ്ലാമിക് എക്‌സിബിഷന്റെയും ഭാഗമായി സൗത്ത് കര്‍ണാടക സലഫി മുവ്‌മെന്റ് സംഘടിപ്പിക്കുന്ന സലഫി സമ്മേളനം പത്തിന് രാവിലെ ഒമ്പത് മണി മുതല്‍ മംഗലാപുരം ടൗണ്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്യും.

അന്ധ വിശ്വാസങ്ങളിലും അനാചാരങ്ങളിലും മുങ്ങിതാണിരുന്ന മുസ്ലിം സമുദായത്തെ വിശുദ്ധ ഖുര്‍ആന്‍ കൊണ്ടും തിരു സുന്നത്ത് കൊണ്ടും സാമൂഹികമായും മതപരമായും വിദ്യാഭ്യാസ പരമായും സമുദ്ധരിക്കുകയും സമുദായത്തിന്റെ നന്മയ്ക്ക് വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടത്തുയര്‍ത്തുകയും ചെയ്ത കേരള നദ് വത്തുല്‍ മുജാഹിദ്ദീന്റെ പണ്ഡിത സഭയായ കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴില്‍ ദക്ഷിണ കന്നഡയിലും പരിസര പ്രദേശങ്ങളിലും പരിശുദ്ധ ഖുര്‍ആനിന്റെയും സ്വഹീഹായ ഹദീസുകളുടെയും അടിസ്ഥാനത്തില്‍ മതബോധനം നടത്തി വരികയാണ്.

കേരളീയ മുസ്ലിം സമൂഹത്തില്‍ മുജാഹിദ് പ്രസ്ഥാനം നടത്തിയ നവോത്ഥാന പ്രവര്‍ത്തനങ്ങളും പരിവര്‍ത്തന ശ്രമങ്ങളും കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ വിജ്ഞാന കേന്ദ്രങ്ങളായ പള്ളികള്‍ സ്ഥാപിച്ച് ദഅ്‌വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.

ഇന്ത്യയുടെ മുസ്‌ലീംങ്ങള്‍ താമസിക്കുന്ന മറ്റ് സ്ഥാപനങ്ങളുടെ സ്ഥിതി പരിഗണിച്ചാല്‍ കേരളത്തിലെയും സൗത്ത് കര്‍ണാടകയിലെയും മുസ്ലിംങ്ങളുടെ സ്ഥിതി മതപരരമായും വിദ്യാഭ്യാസപരമായും വളരെ ഉന്നതിലിയാണ്. ഇതിനുള്ള കാരണം ഈ രണ്ട് രംഗത്തും മുജാഹിദ് പ്രസ്ഥാനത്തിന്റെയും എസ്.കെ.എസ്.എമിന്റെയും ശക്തമായ ഇടപെടലാണ് എന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത വസ്തുതയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

മരിച്ച് പോയ മഹാത്മാക്കളുടെ ശവകുടീരങ്ങള്‍ക്ക് മുമ്പില്‍ മുട്ടുകുത്തി തങ്ങളുടെ ആവലാതികളും വേവലാതികളും ബോധിപ്പിച്ചിരുന്ന കാലകളും, ഖീലകളും, മാലപ്പാട്ടുകളും, കുപ്പിപ്പാട്ടുകളും, പക്ഷിപ്പാട്ടുകളും പാടി നടന്നിരുന്ന മാന്ത്രിക ചികിത്സകളിലും അന്ധ വിശ്വാസങ്ങളിലും തളച്ചിട്ടിരുന്ന മുസ്‌ലിം സമുദായത്തെ പൗരോഹിത്യത്തിന്റെ കരാള ഹസ്തങ്ങളില്‍ നിന്ന് മോചിപ്പിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരലാണ് എസ്.കെഎസ്.എമിന്റെ ലക്ഷ്യം.
സ്വാഗത സംഘം ചെയര്‍മാന്‍ യു.എന്‍. അബ്ദുര്‍ റസാഖ് ഹാജി അധ്യക്ഷത വഹിക്കും.

ദഅ്‌വ സെക്രട്ടറി ഇസ്മാഈല്‍ ശാഫി, എസ്.കെഎസ്.എം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ ഷാലിമാര്‍, പ്രസിഡന്റ് അഹ്മദ് അന്‍സാര്‍ പ്രസംഗിക്കും. കെ.എന്‍.എം സംസ്ഥാന സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ സലഫി, അബ്ദുല്‍ ഗഫൂര്‍ ജാമിഅ്, അബ്ദുല്‍ വഹാബ് ജാമിഅ്, നിഹ്മത്തുല്ല ഫാറൂഖി, എഹ്മദ് അനസ് മൗലവി, ഹനീഫ് കായക്കൊടി, അബ്ദുല്‍ സലാം മോങ്ങം എന്നിവര്‍ പ്രഭാഷണം നടത്തും.

വാര്‍ത്താസമ്മേളനത്തില്‍ ഇസ്മാഈല്‍ ശാഫി, ഹനീഫ് മംഗലാപുരം, ഹാരിസ് ചേരൂര്‍, ഹാരിസ് അണങ്കൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Press Meet, Conference, inauguration, Karnataka, Mangalore, Mujahid, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

4:43 pm | 0 comments

ദക്ഷിണ കന്നഡയിലെ 6 നഗരസഭകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി

Written By kvarthaksd on 7 Mar 2013 | 3:46 pm

മംഗലാപുരം: ദക്ഷിണ കന്നഡയിലെ ആറ് നഗരസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് വ്യഴാഴ്ച രാവിലെ ആരംഭിച്ചു. കനത്ത പോലീസ് കാവലിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. മംഗലാപുരം സിറ്റി കോര്‍പറേഷന്‍, മൂഡബിദ്രി, ഉള്ളാള്‍, ബണ്ട്വാള്‍, പുത്തൂര്‍, ബെല്‍ത്തങ്ങാടി, സുള്ള്യ എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 70 ബൂത്തുകളെ പ്രശ്‌ന ബാധിത ബൂത്തുകളായും 84 ബൂത്തുകളെ അതീവ പ്രശ്‌ന സാധ്യതാ ബൂത്തുകളായും കണക്കാക്കിയാണ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തിയത്.

544 ബൂത്തുകളിലായി 4,63,791 പേര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. കോണ്‍ഗ്രസ്, ബി.ജെ.പി, ജനതതള്‍ (എസ്) എന്നിവരാണ് മത്സര രംഗത്തുള്ള പ്രമുഖ കക്ഷികള്‍. ബി.എസ്.ആര്‍ കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ, സി.പി.എം, സി.പി.ഐ തുടങ്ങിയ ചെറിയ കക്ഷികളും മത്സര രംഗത്തുണ്ട്. തെരഞ്ഞെടുപ്പായതിനാല്‍ വ്യാഴാഴ്ച ദക്ഷിണ കന്നഡയില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മംഗലാപുരം നഗര പരിധിയില്‍ മാത്രം 380 ബൂത്തുകളാണുള്ളത്. മൂഡബിദ്രി-23, ഉള്ളാള്‍-39, ബണ്ട്വാള്‍-31, പുത്തൂര്‍-42, ബെല്‍ത്തങ്ങാടി-11, പുത്തൂര്‍ ടൗണ്‍-18 എന്നിങ്ങനെയാണ് ബൂത്തുകള്‍. ആകെ 677 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍.

Keywords: National, Karnataka, election, Police, Sullia, Mangalore, Report, Local body elections - Voting begins
3:46 pm | 0 comments

ഗസ്റ്റ് ഹൗസ് താമസക്കാരനെ വെട്ടിയതിന് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക

Written By kvarthaksd on 5 Mar 2013 | 12:19 pm

Guest-House, Thrissur, Police, Uppala, Youth, Kerala, Karnataka, Kerala News, International News, National News.
കാസര്‍കോട്: ഗസ്റ്റ് ഹൗസ് താമസക്കാരനെ വെട്ടിയതിന് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന വിവരം പുറത്തു വന്നു. തൃശൂര്‍ വടക്കാഞ്ചേരി മുള്ളൂര്‍കരയിലെ മുഹമ്മദ് സുഹൈലി (30) നാണ് വെട്ടേറ്റത്. കൈക്കും ചെവിക്കും വെട്ടേറ്റ സുഹൈലിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുഹൈലിനെ ആളു മാറി വെട്ടിയതാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഒരു ഗുണ്ടാ നേതാവിനെയാണ്  അക്രമി സംഘം ലക്ഷ്യമിട്ടതെന്ന് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. ഇലക്‌ട്രോണിക് സാധനങ്ങള്‍ കടകളിലെത്തിക്കുന്ന സുഹൈല്‍ മാസങ്ങളായി ഉപ്പള മണ്ണംകുഴിയിലെ ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നത്. ഞായറാഴ്ച രാത്രി 11 മണിയോടെ ഭക്ഷണം കഴിച്ച് ഗസ്റ്റ് ഹൗസിലേക്ക് വരുന്നതിനിടയിലാണ് യുവാവിനെ ഗേറ്റിന് മുന്നില്‍ വെച്ച് ഒരു കാറിലും ബൈക്കുകളിലുമായി എത്തിയ സംഘം വെട്ടിയത്.

വെട്ടേറ്റ് നിലത്ത് വീണ സുഹൈല്‍ നിലവിളിച്ചപ്പോള്‍ സമീപവാസികള്‍ ഓടിക്കൂടിയതോടെ അക്രമി സംഘം ഇരുളില്‍ പാര്‍ക് ചെയ്ത വാഹനങ്ങളില്‍ കടന്നുകളയുകയായിരുന്നു. ഉപ്പള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ഈ സംഭവത്തിന് പിന്നിലെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. ഉപ്പളയിലെ ഒരു ഗുണ്ടാ തലവനെ ലക്ഷ്യമാക്കിയാണ് അക്രമി സംഘം എത്തിയത്.

 അക്രമം നടത്തുന്നതിന് തൊട്ട് മുമ്പ് ഗുണ്ടാ നേതാവ് മൊബൈല്‍ ഫോണില്‍ ഗസ്റ്റ് ഹൗസിന് മുന്നില്‍ സംസാരിച്ചു കൊണ്ട് നിന്നിരുന്നു. ഇത് മനസിലാക്കിയ അക്രമി സംഘം എത്തിയപ്പോള്‍ സുഹൈലിനെയാണ് കണ്ടത്. യുവാവിനെ ഗുണ്ടാ നേതാവാണെന്ന് കരുതി വെട്ടുകയായിരുന്നു.

കര്‍ണാടകയിലെ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഗുണ്ടാ നേതാവിനെ അക്രമിക്കാന്‍ പദ്ധതിയിട്ടതെന്നാണ് പോലീസിനും രഹസ്യന്വേഷണ വിഭാഗത്തിനും സൂചന ലഭിച്ചിട്ടുള്ളത്. മംഗലാപുരം ആശുപത്രിയില്‍ കഴിയുന്ന സുഹൈല്‍ തനിക്ക് പരാതിയില്ലെന്ന് അറിയിച്ചതിനാല്‍ പോലീസിന് സംഭവത്തില്‍ കേസെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ഉപ്പളയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. ഇവരെ അടിച്ചമര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥരെ പോലും ഗുണ്ടാ സംഘം അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

Related News:
ഗസ്റ്റ് ഹൗസിലെ താമസക്കാരന് ദുരൂഹ സാഹചര്യത്തില്‍ വെട്ടേറ്റു

Keywords: Guest-House, Thrissur, Police, Uppala, Youth, Kerala, Karnataka, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 

12:19 pm | 0 comments

കാഞ്ഞങ്ങാട്ടേക്ക് മണല്‍ കടത്തിവരികയായിരുന്ന പച്ചക്കറിലോറി പാലക്കുന്നില്‍ പിടിയില്‍

Written By kvartha delta on 2 Mar 2013 | 4:00 pm

Sand-Lorry, Police, Custody, Palakunnu, Karnataka, Kanhangad, Vegitable, kasaragod, Kerala,
File Photo
ബേക്കല്‍: കര്‍ണാടകയില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് അനധികൃതമായി മണല്‍കടത്തിവരികയായിരുന്ന പച്ചക്കറി ലോറി പാലക്കുന്നില്‍ പോലീസ് പിടിയിലായി. ശനിയാഴ്ച രാവിലെയാണ് മംഗലാപുരത്തു നിന്നും മണലുമായി വരികയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ നമ്പറുള്ള കെഎ 19ഡി- 8131 നാഷണല്‍ പെര്‍മിറ്റ് ലോറി പാലക്കുന്നില്‍ വാഹന പരിശോധന നടത്തുകയായിരുന്ന ബേക്കല്‍ എസ്.ഐ. എം.പി. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. മുകളില്‍ പച്ചക്കറിയും അടിയില്‍ പൂഴിയും നിറച്ചാണ് ലോറി എത്തിയത്.

ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ മംഗലാപുരത്തു നിന്നും കാഞ്ഞങ്ങാട്ടേക്ക് പൂഴി കടത്തുകയായിരുന്നുവെന്ന് വെളിപ്പെടുത്തി. ലോറി കസ്റ്റഡിയിലെടുത്ത പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കാസര്‍കോട്ടേക്കും, കേരളത്തിലെ മറ്റ് ജില്ലകളിലേക്കും വന്‍തോതിലാണ് യാതൊരു രേഖകളുമില്ലാതെ മണല്‍ കടത്തുന്നത്.

Keywords: Sand-Lorry, Police, Custody, Palakunnu, Karnataka, Kanhangad, Vegitable, kasaragod, Kerala, Magalore, Driver,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:00 pm | 0 comments

കഞ്ചാവ് വില്‍പന: സ്ത്രീയടക്കം രണ്ടുപേര്‍ പിടിയില്‍

Written By kvartha delta on 25 Feb 2013 | 7:38 pm

Manipal police on Sunday February 24 arrested two persons fort rying to sell drugs near the cemetery close to Perampalli Church
ഉഡുപ്പി: ഒന്നേകാല്‍ കിലോയോളം കഞ്ചാവുമായി ഒരു സ്ത്രീയടക്കം രണ്ടുപേരെ മണിപ്പാല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഭട്കലിന് അടുത്ത ബെലാലഖണ്ഡ സ്വദേശികളായ വിനായക് (43), നഫീസ (40) എന്നിവരാണ് അറസ്റ്റിലായത്. ശിവല്ലി പെരാംപള്ളി പള്ളിക്ക് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്.

25000 രൂപ വിലവരുന്ന കഞ്ചാവിന് പുറമെ ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതിവാനും 7800 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും ഒരു തിരിച്ചറിയല്‍ കാര്‍ഡും പിടിച്ചെടുത്തു.

SUMMARY: Manipal police on Sunday February 24 arrested two persons fort rying to sell drugs near the cemetery close to Perampalli Church, Shivalli at Manipal here. The accused have been identified as Vinayak (43), and Nafeesa alias Fareeda (40), both from Belalakhanda in Bhatkal.

Keywords: Arrest, Ganja, Woman, Police, Udupi, Karnataka, Rupee, mobile-Phone, National, Mangalore,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:38 pm | 0 comments

പ്രമാദമായ ദേവലോകം ഇരട്ടക്കൊലക്കേസിന്റെ വിചാരണ തുടങ്ങി

Written By kvarthapressclub on 23 Feb 2013 | 3:59 pm


കാസര്‍കോട്: പ്രമാദമായ ദേവലോകം ഇരട്ടക്കൊലക്കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്)യില്‍ ആരംഭിച്ചു. പെര്‍ള ദേവലോകം കടപ്പുവിലെ ശ്രീകൃഷ്ണ ഭട്ടിനെയും (42) ഭാര്യ ശ്രീമതി ഭട്ടിനെയും (35) കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് ആരംഭിച്ചത്. ദുര്‍മന്ത്രവാദി കര്‍ണാടക സാഗര്‍ ജന്നത്ത് ഗല്ലി ഇക്കേരി റോഡിലെ എസ്.എച്ച്. ഇമാം ഹുസൈനാണ് (52) പ്രതി.

ഈ കേസില്‍ 18 വര്‍ഷത്തിനുശേഷമാണ് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് പ്രതിയെ അറസ്റ്റു ചെയ്തത്. ശ്രീകൃഷ്ണ ഭട്ടിനെ വീടിനു പുറത്തുവെച്ച് തലയ്ക്കടിച്ചു വീഴ്ത്തി കുത്തിക്കൊലപ്പെടുത്തുകയും, ഭാര്യ ശ്രീമതിയെ കിടപ്പു മുറിയില്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു. 1993 ഒക്ടോബര്‍ ഒമ്പതിനാണ് നാടിനെ നടുക്കിയ ഇരട്ടക്കൊല നടന്നത്.

മരിച്ച ശ്രീകൃഷ്ണഭട്ടിന്റെ മൂത്ത സഹോദരന്‍ മഹാലിംഗ ഭട്ടിനെയാണ് വെള്ളിയാഴ്ച കോടതിയില്‍ വിസ്തരിച്ചത്. കൊലപാതക വിവരമറിഞ്ഞ് രാവിലെ 7.30 മണിയോടെ എത്തിയപ്പോള്‍ ശ്രീമതിയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടനിലയിലും മേശവലിപ്പ് കുത്തിപ്പൊളിച്ച നിലയിലുമായിരുന്നുവെന്ന് മഹാലിംഗേശ്വര ഭട്ട കോടതിയില്‍ മൊഴി നല്‍കി. വീട്ടില്‍ പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ നടന്നതായും മുറ്റത്ത് കോഴിയെ കാലില്‍ കെട്ടിയ നിലയിലും സമീപത്ത് രക്തം പുരണ്ട കത്തിയും കണ്ടതായി സാക്ഷി മൊഴി നല്‍കി. അന്വേഷിച്ചപ്പോള്‍ പുറത്തെ കമുകിന്‍ തോട്ടത്തില്‍ മണ്ണു മൂടിയ നിലയില്‍ ശ്രീകൃഷ്ണഭട്ടിന്റെ മൃതദേഹം കണ്ടുവെന്നും ശ്രീകൃഷ്ണഭട്ടിന്റെ മക്കളായ നിരഞ്ജനയും മുരളീ കൃഷ്ണയും സംഭവ സ്ഥലത്ത് എത്തിയിരുന്നതായും മഹാലിംഗ ഭട്ട് മൊഴി നല്‍കി.

അടക്കാത്തോട്ടത്തിലെ നിധി കുഴിച്ചെടുത്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച് പ്രതി ഇമാം ഹുസൈന്‍ കൊലപാതകങ്ങള്‍ നടത്തി സ്വര്‍ണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നുവെന്ന് സാക്ഷി കോടതിയെ അറിയിച്ചു. കൊലയക്കുപയോഗിച്ചതായി കരുതുന്ന കത്തിയും മഹാലിംഗേശ്വര ഭട്ട് തിരിച്ചറിഞ്ഞു. പ്രതി ഇമാം ഹുസൈനെ 2012 ഏപ്രില്‍ 21 നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ശ്രീകൃഷ്ണ ഭട്ടിന്റെ മക്കളെ അടുത്ത ദിവസങ്ങളില്‍ വിസ്തരിക്കും.

കേസില്‍ മൊത്തം 68 സാക്ഷികളാണുള്ളത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തോമസ് ഡിസൂസയാണ് കോടതിയില്‍ ഹാജരായത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതകമാണ് ഇതെന്നാണ് പ്രതിഭാഗം വാദിക്കുന്നത്.

Keywords: Devalogam, Trial, Blood,Gold,Murder-case, Kasaragod, Court, Karnataka, Road, House, Children, Brothers, Crimebranch,  Arrest, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
3:59 pm | 0 comments

ജ്യോതിഷ് വധശ്രമം: കൊലക്കേസ് പ്രതിയായ നെല്ലിക്കുന്ന് സ്വദേശി പോലീസ് വലയിലായി

Written By Kvartha Alpha on 16 Feb 2013 | 1:03 pm

Murder-attempt, case, Police, Anangoor, Accuse, Karnataka, kasaragod, Kerala,  Jyothish Murder, Attack, Assault, Sinan Murder Attempt, Anangoor J.P Colony, Santro Car
കാസര്‍കോട്: സിനാന്‍ വധക്കേസിലെ മുഖ്യപ്രതി അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷിനെ (26) ചെങ്കള നാലാംമൈലില്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതിയായ നെല്ലിക്കുന്ന് സ്വദേശി പോലീസിന്റെ വലയിലായി. കര്‍ണാടകയില്‍ വെച്ചാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. മറ്റു പ്രതികള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

അക്രമി സംഘത്തില്‍ ആറു പ്രതികളാണുള്ളതെന്ന് പോലീസ് വ്യക്തമാക്കി. അക്രമി സംഘം കുണിയയിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് രക്ഷപ്പെടാന്‍ ടാക്‌സി കാര്‍ ഏര്‍പാടാക്കി കൊടുക്കുകയും ഭക്ഷണവും മറ്റും നല്‍കി സഹായിക്കുകയും ചെയ്ത നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക, ഗോവ, മുംബൈ എന്നിവിടങ്ങളില്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്.

കേസിലെ ചില പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. മറ്റ് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണമാണ് ഇപ്പോള്‍ നടന്നു വരുന്നത്. ബാംഗ്ലൂര്‍, ഗോവ, മംഗലാപുരം, മുംബൈ വിമാനത്താവളങ്ങളില്‍ പ്രതികളെകുറിച്ചുള്ള വിവരങ്ങള്‍ പോലീസ് കൈമാറിയിട്ടുണ്ട്. എല്ലാ പ്രതികളെയും അധികം വൈകാതെതന്നെ പിടികൂടാന്‍ കഴിയുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.

Releated News:
ഷാ­നി­ദ് വ­ധശ്രമക്കേസി­ലെ പ്രതി പേര് മാ­റ്റി പോ­ലീ­സിനെ ക­ബ­ളി­പ്പി­ച്ച­താ­യി നാ­ട്ടു­കാര്‍


ഷാനിദിനെ കുത്താന്‍ പദ്ധതി തയ്യാറാക്കിയത് മഹേഷ്; മദ്യം വാങ്ങാന്‍ മൊബൈല്‍ വിറ്റു  


Keywords: Murder-attempt, case, Police, Anangoor, Accuse, Karnataka, kasaragod, Kerala,  Jyothish Murder, Attack, Assault, Sinan Murder Attempt, Anangoor J.P Colony, Santro Car
1:03 pm | 0 comments

കുപ്രസിദ്ധ കവര്‍ചക്കാരന്‍ മംഗലാപുരത്ത് പിടിയില്‍

Written By kvarthaksd on 15 Feb 2013 | 8:01 pm

Arrest, Mangalore, Police, Karnataka, Theft, Gold Chain, Car, Kasaragod, Kerala, Kerala Vartha, Kerala News.
കാസര്‍കോട്: കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലടക്കം നിരവധി കവര്‍ചാ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കവര്‍ചക്കാരന്‍ മംഗലാപുരം പോലീസിന്റെ പിടിയിലായി. ദക്ഷിണ കര്‍ണാടകയിലെ നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നതായാണ് സൂചന.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം മാത്രമെ അറസ്റ്റു രേഖപ്പെടുത്തുകയുള്ളൂവെന്ന് കേരളാ പോലീസിനെ അറിയിച്ചതായും സൂചനയുണ്ട്. അടുത്തിടെ പരിയാരത്ത് മോഷ്ടിച്ച കാറിലെത്തി കാല്‍നട യാത്രക്കാരനായ അധ്യാപികയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചോടുകയും പിന്നീട് കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്ത കേസിലെ പ്രതിയാണ് പിടിയിലായത്.

Keywords: Arrest, Mangalore, Police, Karnataka, Theft, Gold Chain, Car, Kasargodvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
8:01 pm | 0 comments

കാസര്‍കോട് അതിര്‍ത്തി പ്രദേശത്തും മാവോയിസ്റ്റുകള്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതം

Written By kvarthapressclub on 14 Feb 2013 | 12:43 pm

Maoist, Kasaragod, Karnataka, Police, Adhur, Bedakam, Badiyadukka, Chittarikkal, Rajapuram, Vellarikundu, Police-station,
കാസര്‍കോട്: കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ ചെറുപുഴയ്ക്കടുത്ത കാനം വയല്‍ മങ്കുണ്ടിയില്‍ മാവോവാദി സംഘത്തെ കണ്ടതിനെതുടര്‍ന്ന് കാസര്‍കോട് അതിര്‍ത്തി പ്രദേശത്തും പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

ആദൂര്‍, ബേഡകം, ബദിയഡുക്ക, ചിറ്റാരിക്കല്‍, രാജപുരം, വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധികളിലും അഡൂര്‍, പാണത്തൂര്‍ ഉള്‍പെടെയുള്ള വനമേഖലകളിലുമാണ് നാട്ടുകാരുടെ സഹായത്തോടെ തെരച്ചില്‍ ആരംഭിച്ചിരിക്കുന്നതെന്ന് കാസര്‍കോട് എസ്.പി. എസ്. സുരേന്ദ്രന്‍ പറഞ്ഞു. തെരച്ചില്‍ നടത്തുന്ന പോലീസ് സംഘത്തിന് അത്യാധുനിക ആയുധങ്ങളും സെര്‍ച് ലൈറ്റുകളും നല്‍കിയിട്ടുണ്ടെന്നും എസ്.പി. വ്യക്തമാക്കി.

കര്‍ണാടക സ്വദേശികളായ വിക്രം ഗൗണ്ട, ജയണ്ണ, സുന്ദരി, പാലക്കാട് സ്വദേശിയായ യുവാവ് എന്നീ മാവോയിസ്റ്റുകളാണ് കേരള അതിര്‍ത്തി പ്രദേശത്ത് എത്തിയിരിക്കുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയുധധാരികളായ മാവോയിസ്റ്റു സംഘത്തെ കണ്ട എസ്‌റ്റേറ്റ് തൊഴിലാളികളാണ് പോലീസില്‍ വിവരം നല്‍കിയത്. ഇവര്‍ ഭക്ഷണവും മറ്റും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കര്‍ണാടക-കേരള പോലീസും, ദ്രുതകര്‍മ സേനയും, സായുധ പോലീസും, വനപാലകരും തിരച്ചില്‍ സംഘത്തിലുണ്ട്. കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശത്തു നിന്നും ഇവര്‍ കാസര്‍കോട്-സുള്ള്യ- മടിക്കേരി-കര്‍ണാടക അതിര്‍ത്തി പ്രദേശത്തേക്ക് നീങ്ങാന്‍ സാധ്യതയുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് അതിര്‍ത്തി പ്രദേശത്തെ പോലീസ് സ്‌റ്റേഷന്‍ പരിധികളിലും തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്.

അപരിചിതരായ ആളുകളെ കണ്ടാല്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കണമെന്ന് എസ്.പി. അറിയിച്ചു. കേരളത്തില്‍ ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം സംഘടനകളില്‍പെട്ടവരും പോലീസിന്റെ നിരീക്ഷണത്തിലാണ്. കേരളത്തിലും മാവോയിസ്റ്റ് താവളം ഒരുക്കുന്നതിനുള്ള ചില ശ്രമങ്ങള്‍ നേരത്തെ തന്നെ കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘത്തില്‍പെട്ടവര്‍ നടത്തിയിരുന്നു. കേന്ദ്ര ഇന്റലിജന്‍സും മാവോയിസ്റ്റ് സംഘത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

Keywords: Maoist, Kasaragod, Karnataka, Police, Adhur, Bedakam, Badiyadukka, Chittarikkal, Rajapuram, Vellarikundu, Police-station, Adoor, Panathur, Natives, Sullia, madikeri, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:43 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories