Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Karinthalam. Show all posts
Showing posts with label Karinthalam. Show all posts

സ്വാതിയുടെ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കം

Written By Kvarthakgd on 25 Apr 2013 | 7:39 pm

കരിന്തളം: പരിമിതികള്‍ക്കിടയിലും പഠനത്തോട് പടവെട്ടി പള്ളപ്പാറയിലെ ടി.കെ. സ്വാതി നേടിയത് പത്തരമാറ്റിന്റെ തിളക്കം. ഒപ്പം കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളിനും അഭിമാനിക്കാനേറെ. നിര്‍മാണതൊഴിലാളിയായ എം.പി.കൃഷ്ണന്‍ കുട്ടിയുടെയും പള്ളപ്പാറയിലെ ചെറീസ് പ്രൊഡക്‌സിലെ ജീവനക്കാരി വി.എം.അംബികയുടെയും മകളാണ് ഈ കൊച്ചുമിടുക്കി.

കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളിന്റെ ചരിത്രത്തിലാദ്യമായാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി ഒരു വിദ്യാര്‍ഥി വിജയിക്കുന്നത്. ഇതേ സ്‌കൂളിലെ കൃഷ്ണപ്രിയ രവീന്ദ്രന്‍ ഒമ്പത് വിഷയങ്ങളിലും, എട്ട് വിഷയങ്ങളില്‍ തുഷാര സുകുമാരനും എ പ്ലസ് നേടി.

SSLC, Examination, Result, T.K.Swathi, A plus grade, Karimbin high school, Kumbalapalli, Karinthalam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
T.K.Swathi
കഴിഞ്ഞവര്‍ഷം കരിമ്പില്‍ ഹൈസ്‌കൂള്‍ 100 ശതമാനം വിജയം കരസ്ഥമാക്കിയിരുന്നു. ഈ വര്‍ഷം 98 ശതമാനമാണ് വിജയം. സ്വാതിക്ക് കഴിഞ്ഞ വര്‍ഷം സകൗട്ട് ആന്റ് ഗൈഡ്‌സില്‍ രാജ്യപുരസ്‌ക്കാരം ലഭിച്ചിരുന്നു. കലാരംഗത്തും ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കണ്ണൂരില്‍ സി.എയ്ക്ക് പഠിക്കുന്ന സുര്‍ജിത്, എളേരിത്തട്ട് ഇ.കെ.നായനാര്‍ ഗവ. കോളജിലെ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ഥി സുര്‍ധിന്‍ ഖൈര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Keywords: SSLC, Examination, Result, T.K.Swathi, A plus grade, Karimbin high school, Kumbalapalli, Karinthalam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:39 pm | 0 comments

കരിന്തളത്തെ കുഞ്ഞിക്കണ്ണന്‍ നായര്‍ നിര്യാതനായി

Written By Kvarthakgd on 3 Apr 2013 | 6:14 pm

നീലേശ്വരം: കരിന്തളം വട്ടക്കല്ല് ചേടിക്കുണ്ടിലെ സി.എം. കുഞ്ഞിക്കണ്ണന്‍ നായര്‍ (62) നിര്യാതനായി.

ഭാര്യ: വി.കെ. തമ്പായി അമ്മ. മക്കള്‍: ധരിത്രി, രാജേഷ് (ഗള്‍ഫ്), ജയന്‍. മരുമക്കള്‍: രാധാകൃഷ്ണന്‍, സജിന.
സഹോദരങ്ങള്‍: സി.എം. കുഞ്ഞമ്പു നായര്‍, കുഞ്ഞികൃഷ്ണന്‍ നായര്‍, നാരായണി അമ്മ, ശ്രീദേവി അമ്മ. സഞ്ചയനം വ്യാഴാഴ്ച.

Obituary, Kunhikannan Nair, Karinthalan, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold NewsKeywords: Obituary, Kunhikannan Nair, Karinthalan, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:14 pm | 0 comments

ക്ഷീരകര്‍ഷകര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു

Written By Kvarthakgd on 7 Mar 2013 | 3:15 pm

Milk, Farmer, Training, Class, Karithalam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

കരിന്തളം: ക്ഷീരവികസന വകുപ്പ്, ആത്മ എന്നിവയുടെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് പരിശീലന  ക്ലാസ് നടത്തി. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. കാലിച്ചാമരം ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ് വി.വി. വെള്ളുങ്ങ അധ്യക്ഷനായി. കരിന്തളം ബാങ്ക് പ്രസിഡന്റ് പാറക്കോല്‍ രാജന്‍ പ്രസംഗിച്ചു.

ജില്ലാ ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ്കുട്ടി ജേക്കബ്, ചെറുവത്തൂര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.വി.വി. പ്രദീപ്കുമാര്‍ എന്നിവര്‍ ക്ലാസ് എടുത്തു. നീലേശ്വരം ക്ഷീരവികസന ഓഫീസര്‍ പി.എച്ച്. സിനാജുദ്ദീന്‍ പദ്ധതി വിശദീകരിച്ചു. പി.വി. മനോജ്കുമാര്‍ സ്വാഗതവും പി.എം.രാജന്‍ നന്ദിയും പറഞ്ഞു.

Keywords: Milk, Farmer, Training, Class, Karithalam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
3:15 pm | 0 comments

മത്സരയോട്ടം: സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു

Written By Kvarthakgd on 1 Feb 2013 | 7:14 pm

Bus, Accident, Karinthalam, Nileshwaram, Police, Custody, Kasaragod, Kerala, Malayalam news
കരിന്തളം: മത്സരയോട്ടം നടത്തുകയായിരുന്ന സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു. നീലേശ്വരത്തേക്ക് അമിതവേഗതയില്‍ വരികയായിരുന്ന രണ്ട് ബസുകളാണ് കരിന്തളം ടൗണില്‍ കൂട്ടിയിടിച്ചത്.

മുന്നില്‍ പോകുകയായിരുന്ന ബസിനെ പിറകെ വരികയായിരുന്ന ബസ് മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണം. ഭാഗ്യം കൊണ്ട് മാത്രം യാത്രക്കാര്‍ രക്ഷപ്പെട്ടു. 

ബസുകള്‍ കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് ഇരുബസുകളുടെയും ജീവനക്കാര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. പോലീസ് ബസുകള്‍ കസ്റ്റഡിയിലെടുത്തു.

Keywords: Bus, Accident, Karinthalam, Nileshwaram, Police, Custody, Kasaragod, Kerala, Malayalam news
7:14 pm | 0 comments

കാണാതായ വിദ്യാര്‍ഥിക്കുവേണ്ടി അന്വേഷണം ആരംഭിച്ചു

Written By Kvarthakgd on 29 Jan 2013 | 7:12 pm

 Missing, Student, Karinthalam, Police, Enquiry, Kasaragod, Kerala, Malayalam news
കരിന്തളം: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചായ്യോത്ത് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയായ പരപ്പ പുലിയംകുളത്തെ രൂപേഷി(15) നെയാണ് കാണാതായത്.

ജനുവരി 25ന് നീലേശ്വരത്ത് ഫ്ളവര്‍ഷോ കാണാന്‍ പോയതായിരുന്നു രൂപേഷ്. ഇതിനു ശേഷം രൂപേഷ് വീട്ടില്‍ തിരിച്ചെത്തിയില്ല. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും അന്വേഷണം നടത്തിയിട്ടും ഫലമില്ലാതിരുന്നതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. പുലിയംകുളത്തെ രാജീവന്റെ മകനാണ് കാണാതായ രൂപേഷ്.

Keywords: Missing, Student, Karinthalam, Police, Enquiry, Kasaragod, Kerala, Malayalam news, Police inquiry started for missing student. 
7:12 pm | 0 comments

38 ഓളം സിപിഎം പ്രവര്‍ത്തകര്‍ സിപിഐ യിലേക്ക് ചേക്കേറുന്നു

Written By kvartha delta on 26 Jan 2013 | 7:36 pm

CPM Worker, CPI, Karinthalam, Kasaragod, Kerala, Party, Leaders, Kayoor, Puthilottu, Clash,കരിന്തളം: പാര്‍ട്ടി ഗ്രാമമായ കരിന്തളത്ത് സിപിഎമ്മില്‍ പടയൊരുക്കം മുറുകുന്നു. പാര്‍ട്ടി മെമ്പറടക്കം 38 ഓളം പ്രവര്‍ത്തകര്‍ സിപിഎം വിട്ട് സിപിഐ യിലേക്ക് ചേക്കേറാന്‍ തീരുമാനിച്ചതായാണ് സൂചന. കഴിഞ്ഞ രണ്ട് മാസമായി സിപിഎമ്മിന്റെയും പോഷകസംഘടനകളുടെയും എല്ലാ പരിപാടികളും ബ്രാഞ്ച് കമ്മിറ്റി ബഹിഷ്‌ക്കരിച്ചുവരികയാണ്.

കരിന്തളം വടക്കേപുലിയന്നൂരില്‍ നാടിന് വെളിച്ചം വിതറിയ ജ്ഞാനോദയ വായനശാല ആന്റ് ഗ്രന്ഥാലയം സ്ഥിതി ചെയ്ത സ്ഥലത്തിന്റെ പ്രശ്‌നത്തില്‍ ഇടപെട്ട ലോക്കല്‍-ഏരിയാ-ജില്ലാ നേതാക്കളുടെ ഇരട്ടത്താപ്പ് നയമാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചതെന്നാണ് പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന വിഭാഗം ആരോപിക്കുന്നത്.

35 വര്‍ഷങ്ങള്‍ക്കു മുമ്പ് വായനശാലക്കു വേണ്ടി അണ്ടോള്‍ കീറ്റവളപ്പില്‍ കുഞ്ഞിരാമന്‍ ദാനം നല്‍കിയ മൂന്ന് സെന്റ് സ്ഥലത്തിന് കുഞ്ഞിരാമന്റെ ചെറുമക്കള്‍ പുതിയ അവകാശവാദവുമായി രംഗത്തുവന്നപ്പോഴാണ് പ്രശ്‌നം ഉടലെടുത്തത്. ഈ പ്രശ്‌നം ഏരിയാ നേതാക്കള്‍ ഏറ്റെടുത്തു. നേതാക്കള്‍ മറുപക്ഷത്തെ ന്യായീകരിച്ച് സംസാരിച്ചു. പിന്നീട് ജില്ലാ നേതാക്കള്‍ ഇടപെട്ടിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. പാര്‍ട്ടി കോട്ടയിലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തത് എതിര്‍കക്ഷികള്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകരായതിനാലാണ്.

കയ്യൂര്‍ കഴിഞ്ഞാല്‍ പിന്നീടുള്ള പാര്‍ട്ടി ശക്തികേന്ദ്രമാണ് വടക്കേപുലിയന്നൂര്‍. ഇവിടത്തെ പ്രവര്‍ത്തകര്‍ സിപിഐ യിലേക്ക് ചേക്കേറാന്‍ നീക്കം നടത്തുന്നത് സിപിഎം നേതൃത്വത്തെ അങ്കലാപ്പിലാഴ്ത്തിയിട്ടുണ്ട്.
സിപിഎമ്മിനകത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഉപയോഗിച്ച് സിപിഐ ക്ക് വടക്കേപുലിയന്നൂരില്‍ അടിത്തറയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഇരുകക്ഷികളും തമ്മിലുള്ള അസ്വാരസ്യത്തിന് കാരണമാകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

സിപിഎമ്മിന്റെ മറ്റൊരു ഉരുക്കുകോട്ടയായ പുത്തിലോട്ട് പാര്‍ട്ടിയിലുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സിപിഎം വിട്ട് സിപിഐ യില്‍ ചേര്‍ന്നിരുന്നു. ഇതിനു ശേഷം സിപിഎമ്മും സിപിഐ യും തമ്മില്‍ സംഘര്‍ഷവും നിലനിന്നിരുന്നു. ഇതിനു സമാനമായ സാഹചര്യമാണ് വടക്കേപുലിയന്നൂരില്‍ ഉണ്ടായിരിക്കുന്നത്.

Keywords: CPM Worker, CPI, Karinthalam, Kasaragod, Kerala, Party, Leaders, Kayoor, Puthilottu, Clash, Branch Committee, Malayalam News, Kasaragod News,
38 CPM activists shifted to CPI.
7:36 pm | 0 comments

കരിന്തളത്തെ ടി. പി കുഞ്ഞിപൊക്കന്‍ നിര്യാതനായി

Written By Kvarthakgd on 13 Dec 2012 | 6:10 pm

T.P.Kunhi Pokkan, Obituary, Karinthalam, Nileshwaram, Kasaragod, Kerala, Malayalam news
നീലേശ്വരം: കരിന്തളം വേളൂരിലെ ടി. പി കുഞ്ഞിപൊക്കന്‍ (90) നിര്യാതനായി. ഭാര്യമാര്‍: കെ പാറ്റ, പരേതയായ ചിരുതക്കുഞ്ഞി.

മക്കള്‍: കെ കൊട്ടു, നാരായണന്‍, സുധാകരന്‍ (ഇരുവരും അബുദാബി), ഭാനു, സുരേശന്‍. മരുമക്കള്‍: കെ വി വെള്ളുങ്ങ (കയനി), എന്‍ പത്മിനി (പാറക്കോല്‍), ബേബി (അച്ചാംതുരുത്തി), കെ. കുഞ്ഞിരാമന്‍ (വേളൂര്‍), ഗിരിജ (ഓര്‍ക്കുളം തുരുത്തി). സഹോദരങ്ങള്‍: പരേതരായ ടി. പി കൊട്ടന്‍, കുഞ്ഞിരാമന്‍. കുഞ്ഞമ്പു, കുഞ്ഞിക്കോരന്‍, ചിരുത.

Keywords: T.P.Kunhi Pokkan, Obituary, Karinthalam, Nileshwaram, Kasaragod, Kerala, Malayalam news
6:10 pm | 0 comments

കരിന്തളത്ത് പുലിയിറങ്ങി

Written By Kvarthakgd on 6 Dec 2012 | 6:55 pm

Tiger, Karinthalam, Kasaragod, Kerala, Forrest, Malayalam news
നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കരിന്തളം കയനിയില്‍ രണ്ട് പുലികളിറങ്ങി. ഇതോടെ ജനങ്ങള്‍ കടുത്ത ഭീതിയിലായി. വ്യാഴാഴ്ച രാവിലെ 7 മണിയോടെ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ മൂവാറ്റുപുഴ സ്വദേശി ജോസാണ് ഒരു പുലിയെ ആദ്യം കണ്ടത്. റബ്ബര്‍ ടാപ്പിംഗിനായി പോവുകയായിരുന്ന ജോസ് പാറയില്‍ ഉറങ്ങുന്ന പുലിയെ കാണുകയായിരുന്നു. ഇതോടെ തിരിച്ചുവന്ന ജോസ് പരിസരവാസികളെ വിവരമറിയിച്ചു.

പിന്നീട് ജോസ് ഉള്‍പ്പെടെയുള്ളവര്‍ വീണ്ടും ഇതേ സ്ഥലത്തെത്തിയപ്പോള്‍ രണ്ട് പുലികളെ കണ്ടുവെന്നാണ് പറയുന്നത്. കയനിക്കടുത്ത അട്ടക്കോട്ടാണ് പുലികളെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചിട്ടുണ്ട്.

ഈയിടെ മടിക്കൈക്കടുത്ത എരിക്കുളത്ത് പുലിയെ കണ്ടതായി പ്രചാരണമുണ്ടായിരുന്നു. രണ്ട് പുലികളുണ്ടെന്ന് വ്യക്തമായതോടെ നാട്ടുകാര്‍ അങ്ങേയറ്റം ആശങ്കയിലാണ്. പുലികളെ പിടികൂടുന്നതിനായി കയനി, അട്ടക്കോട് ഭാഗങ്ങളില്‍ വനപാലകര്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

Keywords: Tiger, Karinthalam, Kasaragod, Kerala, Forrest, Malayalam news
6:55 pm | 0 comments

സംശയസാഹചര്യത്തില്‍ യുവാവിനോടൊപ്പം കണ്ട പെണ്‍കുട്ടിയെ പിടികൂടി

Written By Kvarthakgd on 13 Sep 2012 | 6:31 pm

 Love, Engineering, Student, Youth, Police, Custody, Karinthalam, Nileshwaram,Kasaragod
നീലേശ്വരം: സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥിനിയെയും കാമുകനായ യുവാവിനെയും നാട്ടുകാര്‍ തടഞ്ഞു. ബുധനാഴ്ച രാത്രി 7.30 മണിയോടെ കരിന്തളം കിളിയളത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട മംഗലാപുരം എഞ്ചിനീയറിംങ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ 19 കാരിയെയും വെള്ളരിക്കുണ്ട് സ്വദേശിയായ യുവാവിനെയുമാണ് നാട്ടുകാര്‍ തടഞ്ഞത്.

ഇരുവരെയും നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ കമിതാക്കളാണെന്നും വീട്ടുകാരുടെ എതിര്‍പ്പുകാരണം ഒളിച്ചോടി വന്നതാണെന്നും യുവാവും പെണ്‍കുട്ടിയും വെളിപ്പെടുത്തി. ഇതിനിടെ വിവരമറിഞ്ഞ് നീലേശ്വരം എസ് ഐ കെ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പോലീസ് ജീപ്പ് വരുന്നത് കൊണ്ട് നാട്ടുകാരുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു.

അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് മറഞ്ഞ യുവാവിനെ പിടികൂടാന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തന്റെ പേര് അശ്വിനി എന്നാണെന്നും കാസര്‍കോട് ഉളിയത്തടുക്കയാണ് സ്വദേശമെന്നും മംഗലാപുരത്തെ എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥിനിയാണെന്നും കാമുകനോടൊപ്പം ഒളിച്ചോടിയാണ് ഇവിടെയെത്തിയതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ കൈവശം മൂന്ന് ട്രെയിന്‍ ടിക്കറ്റുകളുമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്.

Keywords: Love, Engineering, Student, Youth, Police, Custody, Karinthalam, Nileshwaram,Kasaragod
6:31 pm | 0 comments

കിനാനൂര്‍ - കരിന്തളം പഞ്ചായത്തിലെ അമ്പതോളം സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നു

Written By Kvarthakgd on 11 Sep 2012 | 5:00 pm

CPM, Worker, UDF, Parappa, Kinanoor-Karithalam Panchayath, Kasaragod
പരപ്പ: കിനാനൂര്‍ - കരിന്തളം പഞ്ചായത്തിലെ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗമുള്‍­പെടെ അമ്പതോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് യു ഡി എഫ് ചേരിയിലെ സോഷ്യലിസ്റ്റ് ജനതയിലേക്ക് ചേക്കേറുന്നു. പാര്‍ട്ടിയുടെ നയ നിലപാടുകളില്‍ പ്രതിഷേധിച്ച് രണ്ട് വര്‍ഷം മുമ്പ് ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും രാജിവെച്ച പരപ്പയിലെ എം വി പുരുഷോത്തമന്റെ നേതൃത്വത്തിലേക്ക് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നത്.

കിനാനൂര്‍ - കരിന്തളം പഞ്ചായത്തില്‍ പാര്‍ട്ടിയിലെ വിഭാഗീയതയും തന്‍ പോരിമയും അതിന്റെ ഉച്ചസ്ഥായിയിലായിരിക്കുകയാണെന്ന് പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുന്നവര്‍ പറയുന്നു. മലയോര മേഖലയിലെ പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ കോളംകുളവും ബിരിക്കുളവും കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനില്‍ നഷ്ടപ്പെട്ടത് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ടി പി ചന്ദ്രശേഖരന്‍ വധമുള്‍­പെടെയുള്ള വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളില്‍ ഇവര്‍ തീര്‍ത്ഥ നിരാശരായിരുന്നു.

കരിന്തളത്തെയും പരപ്പയിലെയും ഒരു പറ്റം പാര്‍ട്ടി പ്രവര്‍ത്തകര്‍ ടി പി ചന്ദ്രശേഖരന്റെ വസതി സന്ദര്‍ശിച്ചിരുന്നു. ചന്ദ്രശേഖരന്റെ വസതി സന്ദര്‍ശിച്ച കരിന്തളത്തെ നേതാവും പുരുഷോത്തമനൊപ്പം സോഷ്യലിസ്റ്റ് ജനതയില്‍ ചേരാന്‍ തയ്യാറെടുക്കുകയാണ്. സോഷ്യലിസ്റ്റ് ജനതയുടെ ജില്ലാ നേതൃത്വവുമായി പാര്‍ട്ടി പ്രവേശന സംബന്ധമായുള്ള പ്രാഥമിക ചര്‍ചകള്‍ നടത്തിയതായി എം വി പുരുഷോത്തമന്‍ പറഞ്ഞു.

പരപ്പയിലെ പൊതു രംഗങ്ങളില്‍ സജീവമായ പുരുഷോത്തമന്റെ സോഷ്യലിസ്റ്റ് ജനതയിലേക്കുള്ള കുടിയേറ്റം വീരന്റെ അനുയായികള്‍ക്ക് ആ­ഹ്ളാദം പകര്‍ന്നിരിക്കുകയാണ്. സോഷ്യലിസ്റ്റ് ജനതയുടെ സംസ്ഥാന സമ്മേളനമാരംഭിക്കുന്ന അടുത്ത മാസം 11ന് മുമ്പ് തന്നെ പുരുഷോത്തമനും കൂട്ടര്‍ക്കും പരപ്പയില്‍ സ്വീകരണമൊരുക്കുമെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എ വി രാമകൃഷ്ണന്‍ അറിയിച്ചു.

Keywords: CPM, Worker, UDF, Parappa, Kinanoor-Karithalam Panchayath, Kasaragod
5:00 pm | 0 comments

കരിന്തളത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം; അഞ്ച് പേര്‍ക്ക് പരിക്ക്

Written By Kvarthakgd on 22 Aug 2012 | 10:33 pm

നീലേശ്വരം: കരിന്തളത്ത് ചൊ­വാഴ്ച രാത്രിയുണ്ടായ സി പി എം-ബി ജെ പി സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സി പി എം പ്രവര്‍ത്തകരായ ടി വി രതീഷ് (20), കെ സതീശന്‍ (19), ബി ജെ പി പ്രവര്‍ത്തകരായ കരിന്തളം വരഞ്ഞൂരിലെ ശ്രീജിത്ത്, ജയന്‍, രഞ്ജിത്ത് എന്നിവര്‍­കാണ്‌ പരിക്കേറ്റത്.

സി പി എം സംഘടിപ്പിക്കുന്ന കലക്ടറേറ്റ് ഉപരോധത്തിന്റെ പ്രചരണാര്‍ത്ഥം ജാഥ കഴിഞ്ഞ് മടങ്ങുമ്പോള്‍ രതീഷിനെയും സതീശനെയും ഒരു സംഘം ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് സി പി എം കേന്ദ്രങ്ങള്‍ ആരോപിച്ചു. അതിനിടെ 15 ഓളം വരുന്ന സി പി എം പ്ര­വര്‍­തകര്‍ ശ്രീജിത്തിന്റെ കടയില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നുവെന്ന് ബി ജെ പി കേന്ദ്രങ്ങള്‍ ആരോപിച്ചു.

ശ്രീജിത്തിനെ ആക്രമിക്കുന്നത് തടഞ്ഞപ്പോഴാണ് ജയനും രഞ്ജിത്തിനും മര്‍ദ്ദനമേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വരഞ്ഞൂരില്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍­പെട്ട്‌ ബി ജെ പി പ്ര­വര്‍­തകനെ യാതൊരു കാരണവും കൂടാതെയാണ് സി പി എം പ്ര­വര്‍­തകര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതെന്നും അക്രമികളെ അറസ്റ്റ് ചെയ്ത് പ്രദേശത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ പോലീസ് നടപടി സ്വീകരിക്കണമെന്നും ബി ജെ പി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.

Keywords: Clash, Karinthalam, CPM, BJP, Kasaragod
10:33 pm | 0 comments

കോയിത്തട്ടയിലെ വ്യാപാരി പി.കെ.രവീന്ദ്രന്‍ നിര്യാതനായി

Written By Kvarthakgd on 20 Aug 2012 | 6:43 pm

Merchant, Obituary, Karinthalam, Kasaragod
P.K.Raveendran
കരിന്തളം: കോയിത്തട്ടയിലെ മലഞ്ചരക്ക് വ്യാപാരി പി.കെ.രവീന്ദ്രന്‍ നിര്യാതനായി. കരിന്തളം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഡയറക്ടര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ചോയ്യങ്കോട് യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ബളാല്‍ സ്വദേശിയാണ്. ഭാര്യ: ശോഭന. മക്കള്‍: ശരത്(അസി.ക്യാമറാമാന്‍ മനോരമ ന്യൂസ്), സാരംഗ്(ആയ്യുര്‍വേദ വിദ്യാര്‍ഥി കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍ നായര്‍, രാഘവന്‍ നായര്‍, മീനാക്ഷി, കാര്‍ത്തിക, പരേതനായ ദേവകി.

Keywords: P.K.Raveendran, Merchant, Obituary, Karinthalam, Kasaragod
6:43 pm | 0 comments

കരിന്തളത്തെ ചിരുതകുഞ്ഞി നിര്യാതയായി

Written By Kvarthakgd on 16 Aug 2012 | 10:52 pm

കരിന്തളം: വേളൂരിലെ കാവുതിയോട്ട് ചിരുതകുഞ്ഞി(78) നിര്യാതയായി.

ഭര്‍ത്താവ്: ടി. കുഞ്ഞിപൊക്കന്‍. മക്കള്‍: നാരായണന്‍ (ഗള്‍ഫ്), സുധാകരന്‍, ഭാനുമതി, സുരേഷന്‍. മരുമക്കള്‍: പത്മിനി, ബേബി, ഗിരിജ, കുന്നത്ത്കുഞ്ഞിപ്പെണ്ണ്, സഹോദരങ്ങള്‍: അമ്പാടി, കല്ല്യാണി, പരേതനായ ആറ്റിപ്പിള്‍ അമ്പൂഞ്ഞി.

Keywords: Chiruthakunhi, Karinthalam, Obituary, Kasaragod, Kerala
10:52 pm | 0 comments

തോട്ടിലെ ഒഴുക്കില്‍പ്പെട്ട് വൃദ്ധ മരിച്ചു

Written By Kvarthakgd on 11 Aug 2012 | 12:31 am

കരിന്തളം: കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്ന വൃദ്ധ തോട്ടിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കരിന്തളം കോളംകുളം ഓമനങ്ങാനത്തെ കെ വി കല്യാണി (70) യാണ് വെള്ളിയാഴ്ച രാവിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ തോട് മുറിച്ചു കടക്കുകയായിരുന്ന കല്യാണി ഒഴുക്കില്‍പ്പെടുകയായിരുന്നു.

ശക്തമായ വെള്ളച്ചാട്ടവും താഴ്ചയുമുള്ള തോട്ടിലൂടെ കല്യാണി ഒഴുകിപ്പോവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് താഴ്ചയില്‍ നിന്നും കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. കല്യാണിയുടെ ഭര്‍ത്താവ് അമ്പൂഞ്ഞി നേരത്തെ മരണപ്പെട്ടിരുന്നു.

നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: കെ വി കുഞ്ഞികൃഷ്ണന്‍, തങ്കമണി (നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രി), കെ വി പത്മനാഭന്‍ (അധ്യാപകന്‍).

Keywords: Old women, Obitury, Karinthalam, Kasaragod.
12:31 am | 0 comments

യുവാവിന്റെ മരണത്തിന് കാരണം പ്രണയ നൈരാശ്യം

Written By Kvarthakgd on 8 Aug 2012 | 5:45 pm

Suicide,Karinthalam,NIleshwaram,Kasaragod
Girish
നീലേശ്വരം: കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ കരിന്തളം അണ്ടോളിലെ സി ഗിരീഷ്(27) വിഷം കഴിച്ച് മരിച്ച സംഭവത്തില്‍ നീലേശ്വരം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ചയാണ് ഗിരീഷിനെ വീട്ടിനകത്ത് കിടപ്പ് മുറിയില്‍ എലിവിഷം കഴിച്ച് അവശനിലയില്‍ കണ്ടത്. ഉടന്‍ തന്നെ വീട്ടുകാര്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച രാവിലെ യുവാവ് മരണപ്പെടുകയായിരുന്നു.

പ്രണയ നൈരാശ്യമാണ് ഗിരീഷിന്റെ മരണത്തിന് കാരണമെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. നാട്ടിലെ ഒരു പെണ്‍കുട്ടിയുമായി ഗിരീഷ് പ്രണയത്തിലായിരുന്നു. ഗിരീഷുമായുള്ള ബന്ധത്തെ പെണ്‍കുട്ടിയുടെ പിതാവ് എതിര്‍ക്കുകയും പെണ്‍കുട്ടിയോട് പ്രണയത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇതേ തുടര്‍ന്ന് തന്നെയിനി കാണുകയോ വിളിക്കുകയോ ചെയ്യരുതെന്ന് പെണ്‍കുട്ടി ഗിരീഷിനെ അറിയിച്ചിരുന്നു. കടുത്ത മനോവിഷമത്തിലായ ഗിരീഷ് വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് നിരന്തരം വിളിച്ചുവെങ്കിലും ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി തന്നെ പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞുവെന്ന് ബോധ്യപ്പെട്ട ഗിരീഷ് എലിവിഷവുമായി കിടപ്പ് മുറിയിലേക്ക് പോകുകയും വിഷം കഴിക്കുകയുമായിരുന്നു.

Keywords: Love failure, Youth, Suicide, Karinthalam, Nileshwaram, Kasaragod
5:45 pm | 0 comments

പനിയും ചര്‍ദ്ദിയും: വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

Written By Kvarthakgd on 7 Aug 2012 | 5:43 pm

കരിന്തളം: കലക്ടറേറ്റിലേക്ക് ആദിവാസികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത ശേഷം വീട്ടില്‍ തിരിച്ചെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. എളേരിത്തട്ടിലെ മോഹനന്‍-ശോഭന ദമ്പതികളുടെ മകളും പരപ്പ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായ മായ(17)യാണ് തിങ്കളാഴ്ച രാത്രി മരണപ്പെട്ടത്.

മറാഠി സമുദായത്തെ പട്ടിക വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് കലക്ടറേറ്റിലേക്ക് ആദിവാസികള്‍ മാര്‍ച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ചില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ആദിവാസി പെണ്‍കുട്ടി മായയും സജീവമായി പങ്കെടുത്തു.
പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ മായക്ക് പനിയും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു. രാത്രിയോടെ വീട്ടിനകത്ത് കുഴഞ്ഞു വീണ മായയെ ഉടന്‍തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കിനാനൂര്‍-കരിന്തളം ടി ആര്‍ ഡി എം കോളനിയിലാണ് മായ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി.

Keywords: Obituary, Student, Karinthalam, Kasaragod
5:43 pm | 0 comments

കരിന്തളത്ത് ഹരിത വിപ്ലവം: കാര്‍ഷിക മേഖല ഉണരുന്നു

Written By Kvarthakgd on 11 Jul 2012 | 11:30 am


കരിന്തളം: സ്വകാര്യ വ്യക്തികള്‍ കുത്തകയായി വെച്ചിരുന്ന റബ്ബര്‍ നഴ്‌സറി രംഗത്തേക്ക് വിജയഗാഥയുമായി സ്വയം സഹായ സംഘം. കരിന്തളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന് ഹരിത റബ്ബര്‍ സ്വയം സഹായത്തിന്റെ നേതൃത്വത്തിലാണ് കര്‍ഷകര്‍ക്ക് ആശ്വാസവുമായി ഗുണമേന്മയുള്ള റബ്ബര്‍ തൈകള്‍ വിപണനത്തിന് തയ്യാറായത്.

കഴിഞ്ഞ വര്‍ഷവും റബ്ബര്‍ തൈകള്‍ നഴ്‌സറിയിലൂടെ വിതരണം ചെയ്തുരുന്നു. റബ്ബര്‍ തൈകളുടെ വില്‍പ്പനോദ്ഘാടനം കരിന്തളം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പാറക്കോല്‍ രാജന്‍ നിര്‍വ്വഹിച്ചു. റബ്ബര്‍ ഉദ്പാതക സംഘം പ്രസിഡണ്ട് കെ. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ഫാര്‍മേഴ്‌സ് ക്ലബ്ബ് ചീഫ് പ്രമോട്ടര്‍ എം. ചന്ദ്രന്‍, പി.എസ്. തങ്കച്ചന്‍, എ.വി. നാരായണന്‍, കെ. ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Karinthalam, Swayam sahaya sangam, Kasaragod
11:30 am | 0 comments

മാലിന്യ നിര്‍മാര്‍ജനവും കൊതുക് ഉറവിട നശീകരണവും നടത്തി

Written By Kvarthakgd on 28 Jun 2012 | 1:26 pm


ചായ്യോത്ത്: കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത്, കിനാനൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം, ജി.എച്.എസ്.എസ് ചായോത്ത് എന്‍.എസ്.എസ് യുണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മാലിന്യ നിര്‍മാര്‍ജനവും കൊതുക് ഉറവിട നശീകരണവും നടത്തി. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. വിധുബാല ഉദ്ഘാടനം ചെയ്തു. എന്‍ .എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഹരീഷ് കുമാര്‍. പി അധ്യക്ഷം വഹിച്ചു. ശ്രീനിവാസന്‍ മാസ്റ്റര്‍, ഹെല്‍ത്ത് സൂപ്രവൈസര്‍ പി. ഓമന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രസാദ് പുതിയപുരിക്കല്‍ സ്വാഗതവും എം വി രതീഷ് നന്ദിയും പറഞ്ഞു.

Keywords: Cleaning programme, Karinthalam Panchayath, Kasaragod
1:26 pm | 0 comments

യുവതിയുടെ മരണം: കാമുകന്റെ ജാമ്യാപേക്ഷ തള്ളി

Written By Kvarthakgd on 4 Jun 2012 | 1:59 pm

ഹൊസ്ദുര്‍ഗ്: കിനാനൂര്‍ - കരിന്തളം പഞ്ചായത്തിലെ കയനിയില്‍ റീജ (25) ആത്മഹത്യചെയ്ത കേസില്‍ റിമാന്റില്‍ കഴിയുന്ന കാമുകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഓട്ടോ ഡ്രൈവറായ കരിന്തളം അണ്ടോളിലെ എ വി അഭിലാഷിന്റെ (25) ജാമ്യാപേക്ഷയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി തള്ളിയത്.  കഴിഞ്ഞ ദിവസമാണ് അഭിലാഷ് കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്യുകയായിരുന്നു. അതിനിടെ റീജയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള നാല് സാക്ഷികളുടെ രഹസ്യമൊഴി കോടതി ശേഖരിച്ചു.

കരിന്തളം കയനിയിലെ സുരേഷ് (29), കയനിയിലെ മനോഹരന്‍ (35), കൊണ്ടോട്ടിയിലെ സജിത്ത്കുമാര്‍ (25), സുജിത്ത് (27) എന്നിവരുടെ രഹസ്യമൊഴിയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ശേഖരിച്ചത്. 2012 ഫെബ്രുവരി 26 ന് വൈകുന്നേരമാണ് കരിന്തളം പാല്‍സൊസൈറ്റി ജീവനക്കാരിയായ റീജയെ വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സഹോദരന്‍ സുരേഷ് നല്‍കിയ പരാതിയെതുടര്‍ന്ന് കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് റീജ ഓട്ടോ ഡ്രൈവര്‍ അഭിലാഷുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹ വാഗ്ദാനത്തില്‍ നിന്നും അഭിലാഷ് പിന്‍മാറിയതില്‍ മനംനൊന്താണ് റീജ ആത്മഹത്യചെയ്തതെന്നും കണ്ടെത്തി. ഇതെതുടര്‍ന്ന് അഭിലാഷിനെതിരെ ആത്മഹത്യാപ്രേരണകുറ്റത്തിന് പോലീസ് കേസെടുക്കുകയായിരുന്നു. റീജയുടെ ആത്മഹത്യ സംബന്ധിച്ച് ഉന്നത പോലീസ് അധികാരിക ള്‍ക്കും പരാതിനല്‍കിയിരുന്നു.


1:59 pm | 0 comments

അഞ്ചാം മന്ത്രി: കരിന്തളത്ത് കോണ്‍ഗ്രസ് കൊടിമരങ്ങളില്‍ കരിങ്കൊടികള്‍

Written By Kvarthakgd on 12 Apr 2012 | 5:37 pm


നീലേശ്വരം: മുസ്ളീം ലീഗിന് അഞ്ചാം മന്ത്രിയെ അനുവദിച്ചതില്‍ പ്രതിഷേധിച്ച് കിനാനൂര്‍ - കരിന്തളം പഞ്ചായത്തിലെ രണ്ടിടങ്ങളില്‍ ഇന്നലെ രാത്രി കോണ്‍ഗ്രസ് കൊടിമരങ്ങളില്‍ കരിങ്കൊടി ഉയര്‍ത്തി.  കരിന്തളത്തെ കുമ്പള പള്ളി കരിമ്പില്‍ ഹൈസ്ക്കൂളിന് സമീപത്തെ ബസ്സ്റോപ്പിലും പെരിയങ്ങാനം ബസ്സ്റോപ്പിലുമാണ് കോണ്‍ഗ്രസ് കൊടി മരങ്ങളില്‍ കരിങ്കൊടികള്‍ ഉയര്‍ത്തിയത്.

പുലര്‍ച്ചെ രണ്ട് മണിയോടെ എസ് എംഎസ് സന്ദേശം വഴി ഈ വിവരം ലഭിച്ച ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ കൊടി മരങ്ങളില്‍ നിന്നും കരിങ്കൊടികള്‍ അഴിച്ചുമാറ്റുകയായിരുന്നു.
കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ് കുമ്പളപള്ളിയിലും പെരിയങ്ങാനത്തും കോണ്‍ഗ്രസ് പതാകയ്ക്കൊപ്പം കരിങ്കൊടികളും ചേര്‍ത്ത് കെട്ടിയതെന്ന് വ്യക്തമായിട്ടുണ്ട്. മുസ്ളിം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നല്‍കുന്നതിനെതിരെ  കോണ്‍ഗ്രസിലെ ഒരു വിഭാഗവും യൂത്ത് കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു.
മുസ്ളിംലീഗ് നേതാവും മുന്‍ മന്ത്രിയുമായ  ഇ.ടി.മുഹമ്മദ് ബഷീറിന്റെ വസതിയിലേക്ക് അഞ്ചാം മന്ത്രി പ്രശ്നത്തിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

Keywords: League 5th minister, black flag, Karithalam, Congress, Kasaragod
5:37 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories