Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Kanhangad-Municipality. Show all posts
Showing posts with label Kanhangad-Municipality. Show all posts

കാഞ്ഞങ്ങാട് നഗരസഭ ബജറ്റില്‍ അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിന് മുന്തിയ പരിഗണന

Written By Kvarthakgd on 27 Mar 2013 | 7:22 pm

Kanhangad, Municipality, Budget, Alamipally, Bus stand, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
File photo
കാഞ്ഞങ്ങാട്: ഒട്ടേറെ ക്ഷേമപദ്ധതികളുമായി കാഞ്ഞങ്ങാട് നഗരസഭ അഞ്ചാമത് കൗണ്‍സിലിന്റെ മൂന്നാത്തെ ബഡ്ജറ്റ് ബുധനാഴ്ച രാവിലെ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറൊടി അവതരിപ്പിച്ചു.

നഗരത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിയുടെ അടിസ്ഥാനം പശ്ചാത്തല വികസനമാണെന്ന് മനസിലാക്കി ഈ മേഖലക്ക് മുന്തിയ പരിഗണനയാണ് ബഡ്ജറ്റില്‍ നല്‍കിയിട്ടുള്ളത്. വികസന പാതയിലെ നാഴികക്കല്ലായി മാറിയേക്കാവുന്ന അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് ഈ സാമ്പത്തിക വര്‍ഷം തന്നെ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കാന്‍ ഒമ്പതര കോടി രൂപ നീക്കിവെച്ചു. അലാമിപ്പള്ളിയില്‍ ബസ് സ്റ്റാൻഡ് വികസനം ഉള്‍പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് ആറ് കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്.

വിവിധ വാര്‍ഡുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2.6 കോടി രൂപയും പൊതുപ്രവര്‍ത്തികള്‍ക്കായി 50 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. അടിയന്തിര റോഡ് റിപ്പയര്‍ പ്രവര്‍ത്തികള്‍ക്ക് 75 ലക്ഷം രൂപ, തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് 21.5 ലക്ഷം രൂപ, തെരുവ് വിളക്കുകളുടെ പരിപാലനത്തിന് 24 ലക്ഷം രൂപ, കെ. എസ്.ടി.പി. റോഡ് വികസനം പൂര്‍ത്തിയാക്കുന്നതോടെ നഗരത്തില്‍ പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ ശാസ്ത്രീയമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ട്രാഫിക് സിഗ്‌നല്‍ സിസ്റ്റത്തിന് 10 ലക്ഷം രൂപ, നഗരസഭയുടെ ഭാവി വികസനം സംബന്ധിച്ച് ശാസ്ത്രീയമായ പ്രൊജക്ട് റിപോര്‍ട്ട് തയ്യാറാക്കുന്നതിന് 10 ലക്ഷം രൂപ, പ്രധാന ജംഗ്ഷനുകളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ 19.50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

നഗരപരിധിയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക്ക് നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ സഹകരണത്തോടെ പേപ്പര്‍ ബാഗ് നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കും. റെയില്‍വേക്ക് സമാന്തരമായുള്ള ഓട നിര്‍മാണത്തിന്റെ തുടര്‍ പ്രവര്‍ത്തികള്‍ക്ക് 10 ലക്ഷം രൂപയും നീക്കിവെച്ചു. നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ക്കായി പൊതുമൂത്രപ്പുരകള്‍ നിര്‍മിക്കും. നഗരസഭ ഓഫീസിന്റെ പുതിയ കെട്ടിടത്തില്‍ പബ്ലിക് ടോയ്‌ലറ്റും ഓഫീസ് കോമ്പൗണ്ടില്‍ ഇ-ടോയ്‌ലറ്റും നിര്‍മിക്കും.

വാഴുന്നോറൊടി കുടിവെള്ള പദ്ധതി ഈ സാമ്പത്തിക വര്‍ഷം തന്നെ കമ്മീഷന്‍ ചെയ്യും. അലാമിപ്പള്ളിയിലെ പൊതുകുളം റിപ്പയര്‍ ചെയ്ത് ഉപയോഗയോഗ്യമാക്കാന്‍ ഒമ്പത് ലക്ഷം രൂപയും തീരദേശ മേഖലയിലെ കുടിവെള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 21 ലക്ഷം രൂപയും മാറ്റിവെച്ചു. കാഞ്ഞങ്ങാട്ട് ആധുനിക സൗകര്യത്തോടെ മത്സ്യമാര്‍ക്കറ്റ് നിര്‍മിക്കാന്‍ രണ്ട് കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അറവുശാലക്ക് 75 ലക്ഷം രൂപയും നീക്കിവെച്ചു. മേലാങ്കോട്ട് കുറുന്തൂര്‍ ശ്മശാന നവീകരണത്തിന് ഏഴ് ലക്ഷം രൂപയും നീക്കിവെച്ചു.

വിവിധ രോഗങ്ങളാലും മറ്റും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ചെയര്‍മാന്റെ ദുരിതാശ്വാസ നിധി രൂപീകരിക്കാനും ഇതിന്റെ ഫണ്ട് ശേഖരണാര്‍ഥം കാഞ്ഞങ്ങാട്ട് കാര്‍ണിവെല്‍ സംഘടിപ്പിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാന്‍ 4.8 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്.

53 കോടി 49 ലക്ഷം രൂപ വരവും 51 കോടി 20 ലക്ഷം രൂപ ചിലവും പ്രതീക്ഷിക്കുന്ന രണ്ടേകാല്‍ കോടി മിച്ചമുള്ള ബജറ്റാണ് വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറൊടി അവതരിപ്പിച്ചത്.

Keywords: Kanhangad, Municipality, Budget, Alamipally, Bus stand, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:22 pm | 0 comments

വരള്‍ച: 75 ഏക്കറോളം നെല്‍കൃഷി നശിച്ചു

Written By Kvarthakgd on 13 Mar 2013 | 5:27 pm

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ ഉള്‍പെടുന്ന ഏറ്റവും വലിയ പാടശേഖരമായ നിലാങ്കര പനങ്കാവ് പാടശേഖരനത്തിലെ 75 ഏക്കര്‍ വരുന്ന രണ്ടാംവിള നെല്‍കൃഷി വരള്‍ച കാരണം പൂര്‍ണമായും നശിച്ചു.

Dryness, Paddy farm, Destroy, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

വിരിഞ്ഞ് കിടക്കുന്ന നെല്‍പ്പാടം നശിച്ച് പോകുന്നത് വിത്തിറക്കിയവരുടെ  കണ്ണ് നിറയ്ക്കുന്നു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. ശോഭ കൗണ്‍സിലര്‍മാരായ പി. സുശാന്ത്, റംസാന്‍ ആറങ്ങാടി എന്നിവരുടെ വാര്‍ഡിലാണ് കൃഷിനാശം സംഭവിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പലരും ബാങ്കില്‍ നിന്ന് ലോണെടുത്താണ് ഇവിടെ കൃഷിയിറക്കിയത്.
കൃഷിനാശം സംഭവിച്ചതിനെത്തുടര്‍ന്ന് കര്‍ഷകര്‍ ഇപ്പോള്‍ ദുരിതക്കയത്തിലാണ്. പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പെടുത്തി സഹായധനം നല്‍കാന്‍ മുനിസിപ്പല്‍ കൃഷി ഓഫീസറുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും യാതൊരു വിധ നടപടിയും എടുത്തിട്ടില്ല.

Keywords: Dryness, Paddy farm, Destroy, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:27 pm | 0 comments

കാഞ്ഞങ്ങാട് നഗരസഭ: ന്യൂനതകള്‍ ലീഗിന്റെ ചുമലില്‍ കെട്ടിവെക്കുന്നത് പരിഹാസ്യം

Written By kvartha delta on 2 Mar 2013 | 3:33 pm

Kanhangad, Kanhangad-Municipality, DCC, Complaint, Muslim-league, Congress(I), Meet, Kasaragod, Kerala,
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ ഭരണത്തിലുള്ള അസംതൃപ്തി സംബന്ധിച്ച് ഡി.സി.സി. പ്രസിഡണ്ടിന് പരാതി നല്‍കാനുള്ള കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് (ഐ) കമ്മിറ്റിയുടെ നീക്കം സ്വാഗതാര്‍ഹമാണെന്ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിം ലീഗ് ഭാരവാഹികളുടെയും കൗണ്‍സിലര്‍മാരുടെയും യോഗം അഭിപ്രായപ്പെട്ടു.

പാര്‍ട്ടി നേതൃത്വത്തിന്റെ അറിവും മാര്‍ഗ നിര്‍ദേശവുമില്ലാതെ യു.ഡി.എഫ്. സംവിധാനത്തിന്റെ ഭദ്രതയെ തകര്‍ക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനം ഉണ്ടാകുന്നുണ്ടെങ്കില്‍ അത് പരിശോധിച്ച് പരിഹാരം കാണേണ്ടത് ഘടകകക്ഷികളുടെ കടമയാണ്.

നഗരസഭയുടെ പ്രഥമ ചെയര്‍മാന്‍ പദവി കയ്യാളിയ മുസ്ലിം ലീഗ് പിന്നീട് കോണ്‍ഗ്രസിലെ വി. ഗോപി, വി. ഗംഗാധരന്‍, ഷരീഫ ഇബ്രാഹിം, ടി.വി. ശൈലജ എന്നിവര്‍ ചെയര്‍മാന്‍ പദവിയിലിരുന്നപ്പോഴൊക്കെ തികഞ്ഞ സഹിഷ്ണുതയോടെ സഹകരിക്കുകയാണ് ചെയ്തത്.

നഗരസഭ കൈവരിച്ച നേട്ടങ്ങള്‍ സ്വന്തമാക്കി ചിത്രീകരിക്കുന്നവര്‍ ന്യൂനതകള്‍ മുഴുവന്‍ മുസ്ലിം ലീഗിന്റെ ചുമലില്‍ കെട്ടി വെച്ച് കൈ കഴുകാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണ്. യു.ഡി.എഫ്. ഭരണം മെച്ചപ്പെടുത്തുന്നതിനു പകരം പ്രതിപക്ഷത്തെ വെല്ലുന്ന രീതിയില്‍ കൗണ്‍സില്‍ യോഗങ്ങളില്‍ പെരുമാറുന്നത് ശരിയാണോ എന്ന് ബന്ധപ്പെട്ടവര്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്.

കാഞ്ഞങ്ങാട് നഗരസഭയിലെ യു.ഡി.എഫ്. സംവിധാനം അഭംഗുരം നിലനിര്‍ത്തേണ്ടത് എല്ലാ ഘടകകക്ഷികളുടെയും ആവശ്യമാണ്. യു.ഡി.എഫിലെ മുഖ്യ കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ കുറേ കൂടി ഉത്തരവാദിത്തമുണ്ടെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

പ്രസിഡണ്ട് എം.കെ. കുഞ്ഞബ്ദുല്ല ഹാജി അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.

Keywords: Kanhangad, Kanhangad-Municipality, DCC, Complaint, Muslim-league, Congress(I), Meet, Kasaragod, Kerala,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
3:33 pm | 0 comments

നഗരസഭ ഫയല്‍ മോഷണം; ബില്‍ഡിംഗ് ഇന്‍സ്‌പെക്ടറെയും പ്യൂണിനെയും ചോദ്യം ചെയ്തു

Written By Kvarthakgd on 19 Feb 2013 | 6:01 pm

Kanhangad, Municipality, File, Robbery, Case, Vigilance, Question, Building inspector, Peon, Kottachery, Over bridge, Project, Kasaragod Vartha, Kasaragod, Malayalam news, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News
കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന് വേണ്ടി അളന്ന് തിട്ടപ്പെടുത്തി കല്ലിട്ട് വേര്‍തിരിച്ച സ്ഥലത്ത് പണിത കെട്ടിടത്തിന്റെ ഫയലുകള്‍ കാഞ്ഞങ്ങാട് നഗരസഭ ഓഫീസില്‍ നിന്ന് അപ്രത്യക്ഷമായ സംഭവത്തെ കുറിച്ചുള്ള അനേ്വഷണം വിജിലന്‍സ് വ്യാപിപ്പിച്ചു.

ഫയല്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് നഗരസഭയിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ പി. ജി. ശശി, ബില്‍ഡിങ്ങ് സെക്ഷനിലെ പ്യൂണ്‍ കെ. എ. അബ്ദുല്‍ ഖാദര്‍ എന്നിവരെ വിജിലന്‍സ് കാസര്‍കോട് യൂണിറ്റ് സി.ഐ. പി. ബാലകൃഷ്ണന്‍ നായരും സംഘവും ചോദ്യം ചെയ്തു.

ഫയല്‍ സംബന്ധിച്ച് ഇവരില്‍ നിന്ന് വ്യക്തമായ വിവരം ശേഖരിക്കാന്‍ വിജിലന്‍സ് സംഘത്തിന് കഴിഞ്ഞില്ല. കെട്ടിട ഫയല്‍ ബില്‍ഡിങ്ങ് ഇന്‍സ്‌പെക്ടറെ ഏല്‍പ്പിച്ചിരുന്നതായി പ്യൂണ്‍ അബ്ദുല്‍ ഖാദര്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ബില്‍ഡിങ്ങ് ഇന്‍സ്‌പെക്ടര്‍ ഇത് നിഷേധിച്ചു. കെട്ടിടത്തിന് പെര്‍മിറ്റ് അനുവദിക്കുമ്പോള്‍ നഗരസഭയില്‍ ജോലി ചെയ്തിരുന്ന മുന്‍സിപ്പല്‍ എഞ്ചിനീയര്‍ ഡി. ജെ. അനിലില്‍ നിന്ന് വിജിലന്‍സ് സംഘം വിശദവിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. അദ്ദേഹമിപ്പോള്‍ തിരുവനന്തപുരം ജില്ലയിലാണ് ജോലി നോക്കുന്നത്.

അതിനിടെ കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന് വേണ്ടി സ്ഥലമേറ്റെടുത്തതിനെ കുറിച്ചോ അളന്ന് തിട്ടപ്പെടുത്തിയതിനെ കുറിച്ചോ തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നാണ് നഗരസഭയുടെ നിലപാട്. ഇക്കാര്യം രേഖാമൂലം തന്നെ നഗരസഭ അധികൃതര്‍ വിജിലന്‍സ് സംഘത്തെ അറിയിച്ചിട്ടുണ്ട്. ഫയല്‍ ആര്‍ക്കോ വേണ്ടി നഗരസഭ ഓഫീസില്‍ നിന്ന് നഷ്ടപ്പെടുത്തിയതാണെന്ന സംശയം ബലപ്പെട്ടുവരികയാണ്. കെട്ടിടത്തിന് പെര്‍മിറ്റ് നല്‍കിയത് നിയമാനുസൃതമാണോയെന്ന് കണ്ടെത്തണമെങ്കില്‍ ഫയല്‍ കിട്ടിയേ തീരൂ. ഫയല്‍ എവിടെയാണെന്നോ ആരാണിത് പുറത്തെടുത്തതെന്നോ ഇനിയും വ്യക്തമായിട്ടില്ല.

ഹൈക്കോടതിയില്‍ നഗരസഭയുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഡ്വ. വിപിന്‍ദാസില്‍ നിന്നും വിജിലന്‍സ് സംഘം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. മേല്‍പ്പാലം സംബന്ധിച്ച് റെയില്‍വെ വകുപ്പ് കൈക്കൊണ്ട നടപടികളെ കുറിച്ചും വിജിലന്‍സ് സംഘം അനേ്വഷിച്ചുവരികയാണ്.

Keywords: Kanhangad, Municipality, File, Robbery, Case, Vigilance, Question, Building inspector, Peon, Kottachery, Over bridge, Project, Kasaragod Vartha, Kasaragod, Malayalam news, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News
6:01 pm | 0 comments

കാഞ്ഞങ്ങാട് നഗരസഭ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Written By Kvarthakgd on 6 Feb 2013 | 5:38 pm

 Kanhangad, Municipality office, Vigilance raid, Kasaragod, Kerala, Kasargodvartha, Malayalam news
കാഞ്ഞങ്ങാട്: കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്ത് ടാക്‌സി സ്റ്റാന്‍ഡ് തൊട്ട് പിന്നില്‍ പണിത ആസ്‌ക ബില്‍ഡിങ്ങിന്റെ ഫയല്‍ കാഞ്ഞങ്ങാട് നഗരസഭ ഓഫീസില്‍ നിന്ന് അപ്രത്യക്ഷമായ സംഭവത്തില്‍ കാസര്‍കോട് വിജിലന്‍സ് സംഘം ബുധനാഴ്ച രാവിലെ നഗരസഭ ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി.

പരിശോധനയില്‍ ഫയലുകള്‍ കണ്ടെത്താനായില്ല. സി.ഐ. പി ബാലകൃഷ്ണന്‍ നായര്‍, എസ്.ഐ. സുധാകരന്‍, കാസര്‍കോട് നഗരസഭയിലെ ഡപ്യൂട്ടി ഓഡിറ്റ് ഇന്‍സ്‌പെക്ടര്‍ ശക്തേശ്വരന്‍, വിജിലന്‍സ് യൂണിറ്റിലെ പോലീസുകാരായ കൃഷ്ണന്‍, രാജീവന്‍ എന്നിവരടങ്ങുന്ന സംഘമാണ് തികച്ചും അപ്രതീക്ഷിതമായി ബുധനാഴ്ച രാവിലെ നഗരസഭ ഓഫീസില്‍ മിന്നല്‍ പരിശോധനക്കെത്തിയത്.

സംഘം പിന്നീട് ആസ്‌ക കെട്ടിടം വിശദമായി പരിശോധിച്ചു. കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന് വേണ്ടി അളന്ന് തിട്ടപ്പെടുത്തി അതിര്‍ത്തി കല്ലിട്ട സ്ഥലത്ത് പണിത ആസ്‌ക കെട്ടിടം ഏറെ വിവാദമുയര്‍ത്തിയതാണ്. ഈ കെട്ടിടത്തിന് വഴിവിട്ട രീതിയില്‍ നമ്പര്‍ അനുവദിച്ചുവെന്ന ആരോപണം ഉയര്‍ന്നുവന്നതിനിടയിലാണ് ഈ കെട്ടിടത്തിന്റെ ഫയല്‍ തന്നെ നഗരസഭ ഓഫീസില്‍ നിന്ന് കാണാതായത്.
ഇതേ കുറിച്ച് വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് നഗരസഭ കൗണ്‍സില്‍ യോഗം നേരത്തെ ഐക്യകണ്‌ഠേന തീരുമാനിച്ചതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഫയല്‍ കണ്ടെത്താനും കെട്ടിടം പരിശോധിക്കാനും രംഗത്ത് വന്നത്.

Keywords: Kanhangad, Municipality office, Vigilance raid, Kasaragod, Kerala, Kasargodvartha, Malayalam news, Vigilance raid in Kanhangad municipality office,
5:38 pm | 0 comments

നഗരസഭാ മതില്‍ തകര്‍ത്തതിന് കേസെടുത്തു

Written By Kvarthakgd on 6 Dec 2012 | 7:44 pm

Wall, Destroy, Nileshwaram, Municipality, Bus stand, Youth congress, Kasaragod, Kerala, Malayalam newsനീലേശ്വരം: ബസ് സ്റ്റാന്‍ഡ് യാര്‍ഡിന് പടിഞ്ഞാറു ഭാഗത്തെ നഗരസഭാ മതില്‍ തകര്‍ത്തതിനു കേസ്. നഗരസഭാ സെക്രട്ടറി പി.കെ. രാധാ മോഹന്റെ പരാതിയിലാണ് നീലേശ്വരം പൊലീസ് കേസ് എടുത്തത്. നഗരസഭാ അധികാരികള്‍ അറിയാതെ മതില്‍ തകര്‍ത്ത സംഭവത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തില്‍ റിപോര്‍ട് വന്നിരുന്നു.

അതിനിടെ, സംഭവത്തിനുത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മതില്‍ പുനസ്ഥാപിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് നീലേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഐ.വി. വിമല്‍ അധ്യക്ഷനായി.

Keywords: Wall, Destroy, Nileshwaram, Municipality, Bus stand, Youth congress, Kasaragod, Kerala, Malayalam news
7:44 pm | 0 comments

കാ­ഞ്ഞ­ങ്ങാട്ട് മുന്‍ ജ­നപ്ര­തിനി­ധി­യുടെ വീ­ട്ടി­ലേക്ക് റോ­ഡു­ണ്ടാ­ക്കി­യ­ത് പു­ക­യുന്നു

Written By kvarthaksd on 16 Oct 2012 | 2:15 pm

Road, House, Congress, Muslim-League, Padannakad, Kanhangad, Kanhangad-Municipality, Kasaragod, Kerala
കാ­ഞ്ഞ­ങ്ങാട്: കാ­ഞ്ഞ­ങ്ങാ­ട് ഒ­ഴി­ഞ്ഞ­വ­ള­പ്പില്‍ മുന്‍ ജ­നപ്ര­തിനി­ധി­യുടെ വീ­ട്ടി­ലേക്കും അ­നുജ­ന്റെ വീ­ട്ടി­ലേക്കും അ­നധി­കൃ­ത­മാ­യി റോ­ഡു­ണ്ടാ­ക്കിയ­ത് നാട്ടില്‍ പു­ക­യുന്നു. ഒ­ഴി­ഞ്ഞ­വ­ള­പ്പ് ഫലാ­ഹ് ന­ഗര്‍ റോ­ഡാ­ണ് വി­വാ­ദ­ത്തി­ലാ­യി­രി­ക്കു­ന്നത്. നാ­ല് ല­ക്ഷം രൂപ ചി­ല­വി­ലാ­ണ് റോ­ഡ് നിര്‍­മാ­ണം നട­ക്കു­ന്ന­ത്.

ജനപ്ര­തിനി­ധി­യുടെ താല്‍­പര്യ പ്രകാ­ര­മാ­ണ് മുന്‍ ജനപ്ര­തിനി­ധി­യുടെ വീ­ട്ടി­ലേ­ക്കും, അ­നുജ­ന്റെ വീ­ട്ടി­ലേക്കും റോ­ഡ് വ­ഴി തി­രി­ച്ച് വി­ട്ടതെ­ന്നാ­ണ് നാട്ടു­കാര്‍ ആ­രോ­പി­ക്കു­ന്നത്. ഒ­ഴി­ഞ്ഞ­വള­പ്പ് റോ­ഡി­ലേ­ക്കെ­ത്തുന്ന രീ­തി­യില്‍ ഫലാ­ഹ് ന­ഗര്‍ പ­ള്ളി­യി­ലേ­ക്കാ­ണ് റോ­ഡ് നിര്‍­മി­ക്കേ­ണ്ടത്.

ഇ­താ­ണ് മുന്‍ ജനപ്ര­തിനി­ധി­യുടെ വീ­ട്ടി­ലേക്കും അ­നുജ­ന്റെ വീ­ട്ടി­ലേക്കും വഴി തി­രി­ച്ചു­വി­ട്ടു എ­ന്ന ആ­രോ­പണം. ഇ­തി­നെതി­രെ ലീ­ഗി­ന്റെ­യും, കോണ്‍­ഗ്ര­സി­ന്റെയും പ്ര­വര്‍­ത്ത­കരും പ്ര­തി­ഷേധവു­മാ­യി രം­ഗ­ത്തു­വ­ന്നിട്ടുണ്ട്. നഗ­രസഭാ അ­ധി­കൃ­ത­രു­ടെ ഭാ­ഗ­ത്തു­നിന്നും ഇ­ക്കാ­ര്യ­ത്തില്‍ നടപ­ടി സ്വീ­ക­രി­ച്ചിട്ടി­ല്ലെ­ങ്കില്‍ നാ­ട്ടു­കാര്‍ ത­ന്നെ ഇ­തി­നെ­തി­രെ രം­ഗ­ത്തു­വ­രു­മെ­ന്നാ­ണ് കോണ്‍­ഗ്ര­സി­ലെ­യും, ലീ­ഗി­ലെയും പ്ര­വര്‍­ത്ത­കര്‍ പ­റ­യു­ന്നത്.

Keywords: Road, House, Congress, Muslim-League, Padannakad, Kanhangad, Kanhangad-Municipality, Kasaragod, Kerala
2:15 pm | 0 comments

കെഎസ്ആര്‍ടിസി ഡി­പ്പോ­യ്­ക്ക് ന­ഗര­സ­ഭ വാ­ഗ്­ദാ­നം ചെ­യ്­ത 5 ല­ക്ഷം ഇനി­യും നല്‍­കി­യില്ല

Written By kvarthaksd on 1 Aug 2012 | 9:47 pm

Kanhangad, KSRTC Depo, Municipality
കാ­ഞ്ഞ­ങ്ങാ­ട്: ചെ­മ്മ­ട്ടം­വ­യ­ലി­ലെ നിര്‍­ദ്ദി­ഷ്­ട കെ എ­സ് ആര്‍ ടി സി സബ്ഡി­പ്പോ­യ്ക്ക് കാ­ഞ്ഞ­ങ്ങാ­ട് ന­ഗ­ര­സ­ഭ നല്‍­കു­മെ­ന്ന­റി­യി­ച്ച പ­ണം ഇ­നിയും കൈ­മാ­റി­യില്ല. ചെ­മ്മ­ട്ടം­വ­യ­ലി­ലെ ന­ഗ­ര­സ­ഭ­യു­ടെ നി­യ­ന്ത്ര­ണ­ത്തി­ലു­ള്ള സ­യന്‍­സ് പാര്‍­ക്കി­ന­ടു­ത്ത് പ­ണി­പൂര്‍­ത്തി­യാ­യി വ­രു­ന്ന­ കെ.എ­സ്.ആര്‍.ടി.സി ഡി­പ്പോ­യ്ക്ക് ­നല്‍കി­യ സാ­മ്പ­ത്തി­ക വാ­ഗ്­ദാ­നം ന­ഗ­ര­സ­ഭ വര്‍­ഷ­ങ്ങ­ളേ­റെ­യാ­യി­ട്ടും ന­ട­പ്പാ­ക്കാത്ത­ത് പ്ര­തി­ഷേ­ധ­ത്തി­ന് കാ­ര­ണ­മാ­യി­രി­ക്കു­ക­യാ­ണ്. വി­ല­പേ­ശ­ലു­കള്‍ ക­ഴി­ഞ്ഞ് ഏ­റ്റ­വു­മൊ­ടു­വി­ലാണ് അ­ഞ്ച് ല­ക്ഷം രൂ­പ നല്‍­കാ­ന്‍ ന­ഗ­ര­സ­ഭാ ഭ­ര­ണ സ­മി­തി­ ധാ­ര­ണ­യാ­യ­ത്.­­

കാ­ഞ്ഞ­ങ്ങാ­ട്ടെ കി­ഴ­ക്കന്‍ മ­ല­യോ­ര മേ­ഖ­ല­യു­ടെ യാത്രാദു­രി­ത­ത്തി­ന് പ­രി­ഹാ­രം കാ­ണു­ന്ന­തി­ന് കാ­ഞ്ഞ­ങ്ങാ­ട്ട് കെ എ­സ് ആര്‍ ടി സി ബ­സ് ഡി­പ്പോ അ­നു­വ­ദി­ച്ചു കൊ­ണ്ടു­ള്ള സര്‍­ക്കാര്‍ പ്ര­ഖ്യാ­പ­ന­ത്തി­ന് ഏ­ഴ് വര്‍­ഷ­ത്തെ­യെ­ങ്കി­ലും പ­ഴ­ക്ക­മു­ണ്ട്. കെ­ട്ടി­ട സൗ­ക­ര്യ­മുള്‍­പ്പെ­ടെ­യു­ള്ള ഭൗ­തീ­ക സാ­ഹ­ച­ര്യ­ങ്ങള്‍ സ­ജ്ജീ­ക­രി­ക്കു­ന്ന­തി­ന് ജ­ന­പ്ര­തി­നി­ധി­ക­ളു­ടെ­യും മ­ല­യോ­ര മേ­ഖ­ല­യി­ലെ ഗു­ണ­ഭോ­ക്തൃ പ­ഞ്ചാ­യ­ത്തു­ക­ളു­ടെ­യും കാ­ഞ്ഞ­ങ്ങാ­ട് ന­ഗ­ര­സ­ഭ­യു­ടെ­യും നേ­തൃ­ത്വ­ത്തില്‍ പ­ണം ക­ണ്ടെ­ത്താ­നാ­യി­രു­ന്നു സര്‍­ക്കാര്‍ നിര്‍­ദ്ദേ­ശി­ച്ച­ത്. ഇ­ക്കാ­ര്യ­ത്തില്‍ ഫ­ണ്ട­നു­വ­ദി­ക്കാന്‍ ത­ദ്ദേ­ശ സ്വ­യം ഭ­ര­ണ സ്ഥാ­പ­ന­ങ്ങള്‍­ക്ക് സര്‍­ക്കാര്‍ അ­നു­മ­തി നല്‍­കു­ക­യും ചെ­യ്­തി­രു­ന്നു. വ­ലി­യൊ­രു തു­ക­യാ­ണ് ആ­ദ്യ­ഘ­ട്ട­ത്തില്‍ എം പി­യും എം എല്‍ എ­യും സം­ബ­ന്ധി­ച്ച സര്‍­വ്വ­ക­ക്ഷി­യോ­ഗ­ത്തില്‍ അ­ന്ന­ത്തെ ന­ഗ­ര­സ­ഭാ ചെ­യര്‍­മാന്‍ വാ­ഗ്­ദാ­നം ചെ­യ്­ത­ത്.

യ­ഥാ­സ­മ­യം പ­ണം ല­ഭി­ക്കാ­തെ വ­ന്ന­പ്പോള്‍ കെ.എ­സ്.ആടി.സി അ­ധി­കൃ­തര്‍ നി­ര­വ­ധി ത­വ­ണ ന­ഗ­ര­സ­ഭാ­ധി­കൃ­തര്‍­ക്ക് ക­ത്ത­യ­ച്ചി­രു­ന്നു­വെ­ങ്കി­ലും പ്ര­തി­ക­ര­ണ­മു­ണ്ടാ­യി­ല്ല. പ­ല­ത­ല­ത്തില്‍ നി­ന്നും സ­മ്മര്‍­ദ്ദം മു­റു­കി­യ­തി­നെ തു­ടര്‍­ന്ന് അ­ഞ്ച് ല­ക്ഷം രൂ­പ നല്‍­കാ­മെ­ന്ന് ന­ഗ­ര­സ­ഭ സ­മ്മ­തി­ക്കു­ക­യാ­യി­രുന്നു. എ­ന്നാല്‍ അ­തി­ന് അ­വര്‍ ധാ­ര­ണ മു­ന്നോ­ട്ടു വെ­ക്കു­ക­യും ചെ­യ്­തു. ന­ഗ­ര­സ­ഭ­യു­ടെ ഫ­ണ്ടു­പ­യോ­ഗി­ക്കു­ക­യാ­ണെ­ങ്കില്‍ അ­തി­ന് കെ എ­സ് ആര്‍ ടി സി­യില്‍ നി­ന്ന് 'ലാ­ഭ­വി­ഹി­തം' കൃ­ത്യ­മാ­യി ല­ഭി­ക്ക­ണ­മെ­ന്നാ­ണ് ന­ഗ­ര­സ­ഭ ആ­വ­ശ്യ­പ്പെ­ട്ട­ത്. ഇ­പ്പോള്‍ ഫാ­സ്റ്റ്­പാ­സ­ഞ്ചര്‍ ബ­സി­ന്റെ ഓ­ട്ടം പോ­ലെ ന­ഗ­ര­സ­ഭ­യും കെ എ­സ് ആര്‍ ടി സി­യും അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ക­ത്തു­ക­ള­യ­ച്ച് മ­ത്സ­രി­ക്കു­ക­യാ­ണ്.­­

ന­ഗ­ര­സ­ഭ വാ­ഗ്­ദാ­നം ചെ­യ്­ത പ­ണം നല്‍­കാ­ത്ത­തി­നു പു­റ­മെ ഡി­പ്പോ­ക്കു വേ­ണ്ടി പ­ള്ളി­പ്രം ബാ­ലന്‍ ത­ന്റെ എം എല്‍ എ ഫ­ണ്ടില്‍ നി­ന്ന് അ­നു­വ­ദി­ച്ച പ­ത്ത് ല­ക്ഷം രൂ­പ കോള്‍­ഡ് സ്റ്റോ­റേ­ജി­ലാ­ക്കി­യി­രി­ക്കു­ക­യാ­ണ് ന­ഗ­ര­സ­ഭാ­ധി­കൃ­തര്‍. ഡി­പ്പോ തു­ട­ങ്ങു­ന്ന­യി­ട­ത്ത് നി­ന്നും ഡി­പ്പോ­യി­ലെ ഡീ­സല്‍ ഗ്യാ­രേ­ജി­ലേ­ക്ക് ഏ­താ­ണ്ട് നൂ­റ് മീ­റ്റ­റോ­ളം നീ­ള­ത്തില്‍ വീ­തി­യേ­റി­യ റോ­ഡ് പ­ണി­യു­ന്ന­തി­ന് വേ­ണ്ടി­യാ­ണ് എം എല്‍ എ ഫ­ണ്ടില്‍ നി­ന്ന് പ­ത്ത് ല­ക്ഷം രൂ­പ നീ­ക്കി വെ­ച്ച­ത്. എം എല്‍ എ ഫ­ണ്ടാ­ണെ­ങ്കി­ലും ആ പ­ണം ഉ­പ­യോ­ഗി­ച്ചു­ള്ള പ്ര­വൃ­ത്തി­കള്‍ ന­ട­ക്കു­ന്ന സ്ഥ­ല­ത്തെ ത­ദ്ദേ­ശ സ്വ­യം­ഭ­ര­ണ സ്ഥാ­പനമാ­ണ് അ­ത് പൂര്‍­ത്തി­യാ­ക്കേ­ണ്ട­തെ­ന്നാ­ണ് വ്യ­വ­സ്ഥ. എ­സ്റ്റി­മേ­റ്റും ബ­ന്ധ­പ്പെ­ട്ട കാ­ര്യ­ങ്ങ­ളും ത­യ്യാ­റാ­ക്കി ജി­ല്ലാ ക­ല­ക്­ട­റു­ടെ അ­നു­മ­തി­യോ­ടെ എം എല്‍ എ ഫ­ണ്ടു­പ­യോ­ഗി­ച്ചു­ള്ള റോ­ഡ് നിര്‍­മ്മാ­ണം ന­ഗ­ര­സ­ഭ പൂര്‍­ത്തി­യാ­ക്കേ­ണ്ട­താ­ണെ­ങ്കി­ലും ഇ­തു­വ­രെ ഒ­രു ക­ട­ലാ­സ് പ­ണി­യും പൂര്‍­ത്തി­യാ­യി­ട്ടി­ല്ല. ഫ­ണ്ട് കോള്‍­ഡ് സ്റ്റോ­റേ­ജില്‍ ത­ന്നെ കി­ട­പ്പി­ലാ­ണ്.

കാ­ഞ്ഞ­ങ്ങാ­ട്ടെ ഭാ­വി വി­ക­സ­ന പ്ര­ക്രി­യ­ക്ക് മു­തല്‍ കൂ­ട്ടാ­കു­ന്ന കെ എ­സ് ആര്‍ ടി സി ബ­സ് ഡി­പ്പോ യാ­ഥാര്‍­ത്ഥ്യ­മാ­ക്കാന്‍ ഇ ച­ന്ദ്ര­ശേ­ഖ­രന്‍ എം എല്‍ എ ആ­ത്മാര്‍­ത്ഥ­മാ­യ ശ്ര­മ­ങ്ങ­ളാ­ണ് ന­ട­ത്തി വ­രു­ന്ന­ത്. സി പി ഐ­യു­ടെ രാ­ജ്യ­സ­ഭാം­ഗം അ­ച്യു­ത­ന്റെ എം. പി ഫ­ണ്ടില്‍ നി­ന്ന് കാല്‍ കോ­ടി­യോ­ളം രൂ­പ സി പി ഐ സം­സ്ഥാ­ന ട്ര­ഷ­റര്‍ എ­ന്ന നി­ല­യില്‍ അ­നു­വ­ദി­പ്പി­ച്ച് കാ­ഞ്ഞ­ങ്ങാ­ട്ടെ കെ എ­സ് ആര്‍ ടി സി സ­ബ്ബ് ഡി­പ്പോ യാ­ഥാര്‍­ത്ഥ്യ­മാ­ക്കു­ന്ന­തി­ന് എം എല്‍ എ കാ­ട്ടി­യ ആ­ത്മാര്‍­ത്ഥ­ത­യു­ടെ അല്‍­പ്പ­മൊ­രു ക­ണി­ക­യെ­ങ്കി­ലും ന­ഗ­ര­സ­ഭാ­ധി­കൃ­തര്‍­ക്ക് ഉ­ണ്ടാ­ക­ണ­മെ­ന്നാ­ണ് ­കെ.എ­സ്.ആര്‍.ടി.സി അ­ധി­കൃ­തര്‍ പ­റ­യു­ന്നത്.

Related News:

Keywords: Kanhangad, KSRTC Depo, Municipality
9:47 pm | 0 comments

കാഞ്ഞങ്ങാട് മേല്‍പ്പാലം: വിവാദ കെട്ടിടത്തിന്റെ ഫയല്‍ നഗരസഭയില്‍ നിന്ന് കാണാതായി

Written By Kvartha Beta on 10 Jul 2012 | 6:54 pm

Kanhangad, Over bridge, Kanhangad Municipality.
കാഞ്ഞങ്ങാട്: കോട്ടച്ചേരി മേല്‍പ്പാലം നിര്‍മ്മിക്കാന്‍ അക്വയര്‍ ചെയ്തുവെച്ച സ്ഥലത്ത് നിര്‍മ്മിച്ച കെട്ടിടത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള തീരുമാനമടങ്ങിയ ഫയല്‍ നഗരസഭയില്‍ നിന്നും അപ്രത്യക്ഷമായി. കോട്ടച്ചേരി ട്രാഫിക് ജംഗ്ഷന് അടുത്തുള്ള ആസ്‌ക കെട്ടിടത്തിന് നഗരസഭ നല്‍കിയ പെര്‍മിറ്റിന്റെ ഫയലാണ് കാണാതായത്.

2010 ഏപ്രില്‍ 1നാണ് അന്നത്തെ ഭരണ സമിതി കെട്ടിടത്തിന് നമ്പറിട്ട് നല്‍കിയത്. സ്വാമി നിത്യാന്ദ പോളി ടെക്‌നിക്ക് ആന്റ് എഞ്ചിനീയറിംഗ് കോളേജ്, ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഹൊസ്ദുര്‍ഗ് കടപ്പുറം ഫിഷറീസ് സ്‌കൂള്‍, ക്രസന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും അജാനൂര്‍ കടപ്പുറം നിര്‍ദ്ദിഷ്ട ഫിഷറീസ് തുറമുഖം, മത്സ്യ ബന്ധനകേന്ദ്രങ്ങള്‍, തീരദേശ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ശ്രീ കുറും ഭഗവതി ക്ഷേത്രം, സിയാറത്തുങ്കര മഖാം, മുട്ടുന്തല മഖാം തുടങ്ങി ഒട്ടേറെ ആരാധനാലയങ്ങള്‍ സ്ഥിതിചെയ്യുന്ന തീരദേശ മേഖലയുടെ ചിരകാല സ്വപ്നമായ കോട്ടച്ചേരി മേല്‍പ്പാലം നൂല്‍പ്പാലത്തിലാക്കാന്‍ അജാനൂര്‍ കേന്ദ്രീകരിച്ച് വന്‍ ഗൂഢനീക്കമാണ് ഇപ്പോള്‍ നടന്നുവരുന്നത്. പദ്ധതിയെ കേസില്‍ കുടുക്കി എന്നന്നേക്കുമായി ഇല്ലാതാക്കാനും ചിലര്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ്.

റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനും കാഞ്ഞങ്ങാട് നഗരസഭയും ജനപ്രതിനിധികളും വേണ്ടത്ര താല്പര്യം കാട്ടാത്തതാണ് കോട്ടച്ചേരി മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താത്ത സ്ഥിതിയിലാകാന്‍ കാരണം. ഒരു വലിയ മേഖലയുടെ സമഗ്ര വികസനത്തിന് വഴിതുറക്കുന്ന ഈ മേല്‍പ്പാലത്തിന് എതിരെ കച്ചവടക്കണ്ണുള്ളവരുടെ ചരടുവലികള്‍ സജീവമായ സാഹചര്യത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാര്‍.

Keywords: Kanhangad, Over bridge, Kanhangad Municipality.
6:54 pm | 0 comments

കാഞ്ഞങ്ങാട്ടെ മാലിന്യപ്രശ്‌നം: നീക്കം ചെയ്യാനുള്ള കരാര്‍ നഗരസഭാ റദ്ദ് ചെയ്യും

Written By kvarthaksd on 23 Jun 2012 | 12:30 pm

Kanhangad, Waste dump, Kanhangad-Municipality, Contract
കാഞ്ഞങ്ങാട്: നഗരസഭ ചെമ്മട്ടംബയല്‍ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നഗരസഭാ നല്‍കിയ കരാര്‍ തിങ്കളാഴ്ച നടക്കുന്ന കൗണ്‍സില്‍ യോഗം റദ്ദ് ചെയ്യാന്‍ സാധ്യത. ജൂണ്‍ 16ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗം കരാര്‍ റദ്ദ് ചെയ്യുവാനും കാരറുകാരന് നല്‍കിയ പണം തിരിച്ച് പിടിക്കുവാനും നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു.

2011 ജൂണ്‍ 26നാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ 15 ലക്ഷം രൂപയ്ക്ക് നഗരസഭാ കരാര്‍ നല്‍കിയത്. വിവിധ ഘട്ടങ്ങളിലായി മാലിന്യം നീക്കം ചെയ്തിരുന്നുവെങ്കിലും പൂര്‍ണമായും നീക്കം ചെയ്യാന്‍ കരാറുകാരന് കഴിഞ്ഞിരുന്നില്ല. അതിനിടെ കരാര്‍ തുകയുടെ പകുതിയോളം നഗരസഭാ കരാറുകാരന് നല്‍കിയിരുന്നു. എന്നാല്‍ നിശ്ചിത സമയപരിധികകം മാലിന്യങ്ങള്‍ നീക്കം ചെയ്തില്ലെന്നും വര്‍ഷക്കാലമായാല്‍ മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് പകര്‍ച്ചാവ്യാധിക്കിടയാക്കുമെന്ന് കാണിച്ച് കാഞ്ഞങ്ങാട്ടെ അഭിഭാഷകനായ രഞ്ജിത്ത് ഓംബുഡ്‌സ്മാനെ സമീപിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ 2012 മെയ് 30 നകം മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യണമെന്ന് ഓംബുഡ്‌സ്മാന്‍ ജസ്്റ്റിസ് എം.എന്‍ കൃഷ്ണന്‍ നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഓംബുഡ്‌സ്മാന്‍ വിധിയുടെ പശ്ചാത്തലത്തില്‍ നഗരസഭാ കരാറുകാരനെ നോട്ടീസ് നല്‍കിയെങ്കിലും നീതി നടപ്പാക്കാന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണ് 16ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗം കരാര്‍ റദ്ദ് ചെയ്യുവാനും നല്‍കിയ പണം പൂര്‍ണ്ണമായും തിരിച്ചുകൊടുക്കുവാനും ആവശ്യപ്പെട്ടത്. ഇതിന്റെ പശ്ചാതലത്തില്‍ പ്രശ്‌നം തിങ്കളാഴ്ച ചേരുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചൂടേറിയ ചര്‍ച്ചാവിഷയമാകും.

Keywords: Kanhangad, Waste dump, Kanhangad-Municipality, Contract 
12:30 pm | 0 comments

യു.ഡി.എഫ് സമ്മര്‍ദ്ദം: കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറിയുടെ സ്ഥലമാറ്റം മരവിപ്പിച്ചു

Written By Kvarthakgd on 19 Jun 2012 | 12:39 pm


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ ഭരണ സമിതിയില്‍ മുസ്ലീം ലീഗിനകത്തെ ചേരിതിരിവ് കാരണം സ്ഥലമാറ്റപ്പെട്ട നഗരസഭാ സെക്രട്ടറിയുടെ സ്ഥലമാറ്റ ഉത്തരവ് യു.ഡി.എഫ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മരവിപ്പിച്ചു. 6 മാസം മുമ്പ് ചുമതല ഏറ്റെടുത്ത നഗരസഭാ സെക്രട്ടറി എം. കുഞ്ഞിക്കണ്ണനെ നീലേശ്വരത്തേക്കും, നീലേശ്വരത്തു നിന്നും രാധാ മോഹനനെ കാഞ്ഞങ്ങാട്ടേക്കും നിയമിക്കാന്‍ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു. ലീഗിലെ ഒരു വിഭാഗത്തിന്റെ അപ്രീതിക്ക് ഇരയായതിനെ തുടര്‍ന്നാണ് കുഞ്ഞിക്കണ്ണനെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്.

എന്നാല്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ പ്രവര്‍ത്തകനായിരുന്ന എം. കുഞ്ഞിക്കണ്ണനെ സ്ഥലം മാറ്റാനുള്ള നീക്കത്തിനെതിരെ നഗരസഭാ കോണ്‍ഗ്രസ് നേതൃത്വം ശക്തമായി പ്രതിഷേധിച്ചിരുന്നു.

നീണ്ട പതിനഞ്ചു വര്‍ഷക്കാലം സി.പി.എം അനുകൂല സര്‍വ്വീസ് സംഘടനയായ കെ.എം.സി.എസ്.യു ജില്ലാ പ്രസിഡണ്ടും നിലവില്‍ കെ.ജി.ഒ.എ ജില്ലാ കമ്മിറ്റിയംഗവുമായ തളിപ്പറമ്പ് സ്വദേശിയായ രാധാ മോഹനനെ കാഞ്ഞങ്ങാട്ട് നിയമിക്കുന്നതിനെതിരെ യു.ഡി.എഫും രംഗത്തു വന്നിരുന്നു.

അതിനിടെ കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ യു.ഡി.എഫ് യോഗം കുഞ്ഞിക്കണ്ണന്റെ സ്ഥലമാറ്റം റദ്ദ് ചെയ്യണമെന്ന് വകുപ്പ് മന്ത്രിയോട് ആശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നടപടി.

Keywords: Municipality, Secretary's, Transfer order, Freezed, Kanhangad
12:39 pm | 0 comments

ലീഗ് പോര്: കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയെ മാറ്റി

Written By kvarthapressclub on 16 Jun 2012 | 1:03 pm

Kanhangad, Kasaragod
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയെ സ്ഥലം മാറ്റിയതോടെ കാഞ്ഞങ്ങാട്ട് മുസ്ലിം ലീഗിനകത്ത് നിലനില്‍ക്കുന്ന ഗ്രൂപ്പ് പോര് ഒന്നുകൂടി മുര്‍ച്ഛിച്ചു. കോണ്‍ഗ്രസ് അനുകൂല സംഘടനാ പ്രവര്‍ത്തകനായിരുന്ന സെക്രട്ടറിയെ മാറ്റി സി.പി.എം അനുകൂല സംഘടനാ പ്രവര്‍ത്തകനെ നിയമിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വവും ലീഗിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ്. ഇത് നഗരസഭയിലെ യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പുകഞ്ഞു തുടങ്ങി.

ആറുമാസം മുമ്പ് ചുമതലയേറ്റ എം. കുഞ്ഞിക്കണ്ണനെ നീലേശ്വരത്തേക്ക് മാറ്റിയാണ് അവിടെനിന്നും തളിപ്പറമ്പ് സ്വദേശിയായ രാധമോഹനനെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരുന്നത്. കെ.എം.സി.എസ്.യുവിന്റെ ജില്ലാ സെക്രട്ടറിയായി 15 വര്‍ഷം ചുമതലവഹിച്ച രാധമോഹനന്‍ നിലവില്‍ അനൂകൂല സര്‍വ്വീസ് സംഘടനയായ കെ.ജി.ഒ.എയുടെ ജില്ലാ കമ്മിറ്റിയംഗമാണ്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കൂടിയായ മുസ്ലീം ലീഗിലെ ഹസീന താജുദീന്‍ വിഭാഗവും മുന്‍ ചെയര്‍മാന്‍ എന്‍.എ ഖാലിദ് വിഭാഗവും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളാണ് സെക്രട്ടറിയുടെ സ്ഥലം മാറ്റത്തില്‍ കലാശിച്ചത്. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയില്‍ സി.പി.എം സര്‍വ്വീസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനെ സെക്രട്ടറിയാക്കിയത് സംബന്ധിച്ച് നഗരസഭാ യു.ഡി.എഫ് യോഗത്തിലും ചര്‍ച്ചയാകും.

Keywords: Kasaragod, Kerala, Kanhangad-Municipality, Muslim-league, CPM, Secretary 


1:03 pm | 0 comments

കാഞ്ഞങ്ങാട് നഗരസഭയ്‌ക്കെതിരെ സി.പി.എം അവിശ്വാസ പ്രമേയം

Written By Kvarthakgd on 13 Jun 2012 | 8:29 am


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ സിപിഎം നീക്കം. ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പാര്‍ട്ടി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍മാരുടെ യോഗം കോട്ടച്ചേരി കുന്നുമ്മലിലുള്ള ഏരിയ കമ്മിറ്റി ഓഫീസില്‍ വിളിച്ചുകൂട്ടിയിരുന്നു. നഗര ഭരണത്തെ കുറിച്ച് വിശദമായി വിലയിരുത്തിയ യോഗം ചെയര്‍പേഴ്‌സനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. അവിശ്വാസ പ്രമേയം രണ്ടുദിവസത്തിനകം നഗരസഭ കോഴിക്കോട് മേഖല ഡപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാനാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ തീരുമാനം.

യുഡിഎഫ് ഭരണസമിതിക്കകത്ത് നിലനില്‍ക്കുന്നതായി പറയപ്പെടുന്ന വിഭാഗീയത മുതലെടുക്കാനുള്ള അവസരമായും ഈ നീക്കത്തെ സിപിഎം വിലയിരുത്തുന്നുണ്ട്. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ചെയര്‍പേഴ്‌സന്റെ ഭരണരീതിയില്‍ അതൃപ്തിയുണ്ടെന്നാണ് സിപിഎം കരുതുന്നത്. അവിശ്വാസ പ്രമേയം അവതരിപ്പിച്ചാല്‍ ഭരണകക്ഷിയില്‍ നിന്ന് തന്നെ അനുകൂലമായ സ്വരമുയരുമെന്നും സിപിഎം വിശ്വസിക്കുന്നു.

നഗരഭരണത്തിനെതിരെ കഴിഞ്ഞ നാളുകളില്‍ ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിയ സമരത്തെ യുഡിഎഫില്‍പ്പെട്ട കോണ്‍ഗ്രസിലെ ചിലരെങ്കിലും രഹസ്യമായി പിന്തുണച്ചിരുന്നു. ഈ പിന്തുണ നല്‍കിയവര്‍ അവിശ്വാസ പ്രമേയത്തെ എങ്ങനെ സമീപിക്കുമെന്ന് കണ്ടറിയാനും സിപിഎമ്മിന് താല്‍പ്പര്യമുണ്ട്.

Keywords: CPM, Confidential resolution, Kanhangad Municipality
8:29 am | 0 comments

തെരുവ് വിളക്ക് പ്രശ്‌നം; ഡി.വൈ.എഫ്.ഐ നഗരസഭ ചെയര്‍പേഴ്‌സനെ ഉപരോധിച്ചു

Written By Kvarthakgd on 11 Jun 2012 | 2:55 pm


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ തെരുവ് വിളക്ക് പ്രശ്‌നത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച്ച നഗരസഭാ ചെയര്‍പേഴ്‌സനെ ഉപരോധിച്ചു. ഡിവൈഎഫ് ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീനെ ഉപരോധിച്ചത്. ഇതിനുശേഷം നഗരസഭാ ഓഫീസിന് മുന്നില്‍ ഉപവാസം നടത്തി.

കാഞ്ഞങ്ങാട് നഗരത്തിലും പരിസരങ്ങളിലുമുള്ള തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ചെയര്‍പേഴ്‌സണ് നിവേദനം നല്‍കിയിരുന്നു. ബദല്‍ സംവിധാനമേര്‍പ്പെടുത്തി 10 ദിവസത്തിനകം ഈ പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരത്തിനിറങ്ങേണ്ടിവന്നതെന്ന് ഡിവൈഎഫ്‌ഐ നേതൃത്വം പറഞ്ഞു.

സിജിമാത്യു, എ വി സഞ്ജയന്‍, ശിവജി വെള്ളിക്കോത്ത്, സി വിജയന്‍, അനില്‍ ഗാര്‍ഡര്‍വളപ്പ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. അഞ്ച് ദിവസത്തിനുള്ളില്‍ തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ നടപടിയെടുക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പ് നല്‍കിയതിനാല്‍ ഡിവൈഎഫ്‌ഐ പിന്നീട് സമരം അവസാനിപ്പിച്ചു. ഒന്നരമണിക്കൂര്‍ നേരമാണ് സമരം നീണ്ടുനിന്നത്.

Keywords: DYFI, Strike, Kanhangad Municipality
2:55 pm | 0 comments

സര്‍ക്കാര്‍ പൂട്ടിച്ച വിനായക തിയേറ്റര്‍ നഗരസഭ തുറപ്പിച്ചതായി മന്ത്രി

Written By kvarthaksd on 7 Jun 2012 | 1:44 pm

Kasaragod, Kanhangad, Theater, Minister Ganesh Kumar, Municipality
കാസര്‍കോട്: കേരളത്തില്‍ ഏറ്റവും മോശം തിയേറ്റുകളുള്ളത് കാസര്‍കോട്ടും, കാഞ്ഞങ്ങാട്ടുമാണെന്ന് വനം-സിനിമ വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാര്‍ വെളിപ്പെടുത്തി. കാസര്‍കോട് ഡിഎഫ്ഒ ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സീറ്റിംഗ് കപ്പാസിറ്റി ലൈസന്‍സില്‍ കുറച്ച് കാണിക്കുകയും റിലീംസിംഗ് സിനിമകള്‍ ഓടിക്കുമ്പോള്‍ 200 ഉം 300 ളം പ്ലാസ്റ്റിക് കസേരകള്‍ നിരത്തിയിട്ട് തിയേറ്റുകള്‍ നികുതി വെട്ടിക്കുകയാണ്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ കാഞ്ഞങ്ങാട്ട് പൂട്ടിച്ചമോശം സിനിമ തിയേറ്റര്‍ നഗരസഭാ അധികൃതര്‍ ഇടപ്പെട്ട് തുറപ്പിക്കുകയായിരുന്നു. ഇതെന്ത് തോന്നിവാസമാണെന്ന് മന്ത്രി ചോദിച്ചു. നികുതി വരുമാനം നഷ്ടപ്പെടുന്നത് നഗരസഭയ്ക്ക് തന്നെയാണ്. കാസര്‍കോട് നഗരത്തിന് സമീപം 80 സെന്റ് സ്ഥലം അനുവദിച്ചാല്‍ അത്യാധുനിക തിയേറ്റര്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച് നല്‍കും. എങ്ങനെയാണ് തിയേറ്റര്‍ കെട്ടേണ്ടതെന്ന് ഇവര്‍ക്ക് കാണിച്ചുകൊടുക്കാന്‍ കഴിയും.

കാട്ടാനകള്‍ നശിപ്പിക്കുന്ന കൃഷിക്ക് നഷ്ടപരിഹാരം നല്‍കാന്‍ വനംവകുപ്പ് തയ്യാറാണ്. എന്നാല്‍ കൃഷി വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറാക്കാത്തതാണ് നഷ്ടപരിഹാരം നല്‍കുന്നതിന് തടസം. നഷ്ടപരിഹാരം നല്‍കുന്നതിന് ആവശ്യമായ ഫണ്ട് വനംവകുപ്പിന്റെ കൈയ്യിലുണ്ട്. കൃഷി വകുപ്പ് ഉത്തരവിറക്കുന്നതിന്റെ പിറ്റേന്ന് തന്നെ നഷ്ടപരിഹാരം നല്‍കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.


Keywords: Kasaragod, Kanhangad, Theater, Minister Ganesh Kumar, Municipality




1:44 pm | 0 comments

നഗരസഭാ മാലിന്യ പ്രശ്‌നം; സെക്രട്ടറി കോടതിയലക്ഷ്യം കാട്ടിയതായി പരാതി

Written By kvarthaksd on 6 Jun 2012 | 10:30 am

Kanhangad, Kasaragod, Kanhangad-Municipality, Complaint, Waste,  Secretary
കാഞ്ഞങ്ങാട്: നഗരസഭ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ഓംബുഡ്‌സ്മാന്‍ വിധിയെ നഗരസഭാ സെക്രട്ടറി അവഗണിച്ചതായി പരാതി. കാഞ്ഞങ്ങാട് നഗരസഭയിലെ ചെമ്മട്ടംവയല്‍ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ 2012 മെയ് 30 നകം നീക്കം ചെയ്യണമെന്ന് ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് എം.എന്‍. കൃഷ്ണന്റെ ഉത്തരവിനെ അവഗണിച്ചതിനെതിരെയാണ് നഗരസഭാ സെക്രട്ടറിക്കെതിരെ പരാതിയുമായി കാഞ്ഞങ്ങാട്ടെ അഭിഭാഷകന്‍ എം. രഞ്ജിത്ത് രംഗത്തുവന്നത്.

ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ 2011 ജൂണ്‍ 25 നാണ് ബദറുദ്ദീന്‍ എന്നയാള്‍ക്ക് 15 ലക്ഷ ംരൂപയ്ക്ക് നഗരസഭ കരാര്‍ നല്‍കിയത്. കരാര്‍ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കരാറുകാരന്‍ തയ്യാറായില്ല. അതേസമയം വിവിധ ഘട്ടങ്ങളിലായി 7 ലക്ഷം രൂപയോളം നഗരസഭ കരാറുകാരന് നല്‍കിയിട്ടുണ്ട്. ഇതിനെതിരെയാണ് പരാതിയുമായി അഡ്വ. എം. രഞ്ജിത്ത് ഓംബുഡ്‌സമാനെ സമീപിച്ചത്. 2012 മെയ് 16 ന് കോഴിക്കോട് നടന്ന സിറ്റിംഗില്‍ മെയ് 30 നകം മാലിന്യങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യണമെന്ന് നഗരസഭാ സെക്രട്ടറിയോട് ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പിലാക്കാതെ മെയ് 30 ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ കരാറുകാരന് മാലിന്യം നീക്കം ചെയ്യാനുള്ള തീയ്യതി വീണ്ടും നീട്ടികൊടുക്കുകയായിരുന്നു.

മഴക്കാല തുടങ്ങിയതോടെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ ചീഞ്ഞുനാറി ഗുരുതരമായ   പാരിസ്ഥിതിക പ്രശ്‌നങ്ങളും, സാംക്രമിക രോഗങ്ങളും പകരാന്‍ ഇടയുള്ളത് മുന്‍നിര്‍ത്തിയാണ് ഓംബുഡ്‌സ്മാന്‍ വിധി പുറപ്പെടുവിച്ചതെന്ന അഡ്വ. എം. രഞ്ജിത്ത് പറഞ്ഞു.


Keywords: Kanhangad, Kasaragod, Kanhangad-Municipality, Complaint, Waste,  Secretary
10:30 am | 0 comments

കാഞ്ഞങ്ങാട്ട് ഹോട്ടല്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി

Written By Kvarthakgd on 2 May 2012 | 4:23 pm


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ ഹോട്ടല്‍ ലൈസന്‍സ് അനുവദിക്കുന്നതിന് തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. ഹോട്ടല്‍ തൊഴിലാളികള്‍ക്ക് പകര്‍ച്ചവ്യാധിയോ അപകടരമായ മറ്റു രോഗങ്ങളോ ഇല്ലെന്ന് ഡോക്ടര്‍ പരിശോധിച്ച് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ ആരോഗ്യ വിഭാഗം ഹെല്‍ത്ത് കാര്‍ഡ് നല്‍കുക.

ഹോട്ടല്‍ തൊഴിലാളികള്‍ക്ക് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നവയാണ്.  ത്വക്ക് രോഗങ്ങളോ പകര്‍ച്ച വ്യാധികളോ പിടിപ്പെട്ടവര്‍ ജോലിയില്‍ പ്രവേശിക്കാന്‍ പാടില്ലാത്തതാണ്.  കൈകാലുകളിലെ നഖങ്ങളില്‍ അഴുക്ക്  പിടിക്കാതിരിക്കുന്നതിന് അവ വൃത്തിയായി വെട്ടിയിരിക്കേണ്ടതാണ്.  മല മൂത്ര വിസര്‍ജ്ജനത്തിന് ശേഷം കൈ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ടതാണ്.  ജോലിയില്‍ ഏര്‍പ്പെട്ടിരിക്കേ പുകവലി, വെറ്റില മുറുക്ക്, പാന്‍പരാഗ,് മുക്കൂപൊടി എന്നിവയുടെ ഉപയോഗം ഉപേക്ഷിക്കേണ്ടതാണ്.  ജോലി സമയത്ത് ശുചിയായ വസ്ത്രം മാത്രമെ ധരിക്കാന്‍ പാടുള്ളൂ.

കാഞ്ഞങ്ങാട് നഗരത്തില്‍ ചെറുതും വലുതുമായി നാല്‍പ്പതോളം ഹോട്ടലുകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്.  ഇവക്കുള്ള നിലവിലെ ലൈസന്‍സ് പുതുക്കുന്നതിനോ പുതുതായി ലൈസന്‍സ് ലഭിക്കുന്നതിനോ ഇനി മുതല്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുകളും തൊഴിലാളികളുടെ ലാബോറട്ടറി ഫലവും നല്‍കി അപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ ഹോട്ടല്‍ നടത്തുന്നതിനുള്ള ലൈസന്‍സ് ലഭിക്കുകയുള്ളൂ. അതേസമയം വേണ്ടത്ര ശുചിത്വമോ ഭക്ഷ്യ സുരക്ഷയോ പാലിക്കാതെയാണ് മിക്ക ഹോട്ടലകുളും പ്രവര്‍ത്തിച്ച് വരുന്നത്.  നഗരസഭ അധികൃതര്‍  വല്ലപ്പോഴും വഴിപാട്പോലെ നടത്തുന്ന റെയിഡില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയല്ലാതെ മറ്റു നടപടികള്‍ ഉണ്ടാകാറില്ല.

Keywords: Health card, Hotel workers, Kanhangad Municipality, Kasaragod
4:23 pm | 0 comments

കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ യൂത്ത് ലീഗ് ഭാരവാഹി സ്ഥാനത്തിന് വോട്ടെടുപ്പ്

Written By Kvarthakgd on 19 Apr 2012 | 4:50 pm


കാഞ്ഞങ്ങാട്: മുന്‍സിപ്പല്‍ യൂത്ത് ലീഗ് ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ചേരിതിരിഞ്ഞ പോരാട്ടം. പ്രസിഡണ്ട് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വോട്ടെടുപ്പിലൂടെ ഭാരവാഹികളെ കണ്ടത്തേണ്ടിവന്നു. ബുധനാഴ്ച കോട്ടച്ചേരി മണ്ഡലം ലീഗ് ഓഫീസില്‍ ചേര്‍ന്ന യൂത്ത് ലിഗ് മുന്‍സിപ്പല്‍ കൌണ്‍സില്‍ യോഗത്തിലാണ് വോട്ടെടുപ്പ് നടന്നത്.

വിഭാഗീയതയെ തുടര്‍ന്ന് ഏറെക്കാലമായി യൂത്ത് ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റിക്ക് നാഥനില്ലാത്ത അവസ്ഥയായിരുന്നു.  ബുധനാഴ്ച നടന്ന കൌണ്‍സിലില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് കെ കെ ബദറുദ്ദീന്‍, മഹമ്മൂദ് മുറിയനാവി, കരീം കുശാല്‍ നഗര്‍ എന്നിവരുടെ പേര് ഉയര്‍ന്നുവന്നു. മൂന്ന് പേരും മത്സരത്തില്‍ ഉറച്ചുനിന്നതിനാല്‍ ശക്തമായ വോട്ടെടുപ്പ് നടന്നു. 44നെതിരെ 55 വോട്ടുകള്‍ നേടി മഹമ്മൂദ് മുറിയനാവി, കെ കെ ബദറുദ്ദീനെ പരാജയപ്പെടുത്തി.

കരീംകുശാല്‍ നഗറിന് അഞ്ച് വോട്ടുകള്‍ ലഭിച്ചു. സെക്രട്ടറി സ്ഥാനത്തേക്ക് ഹാഷിം പടന്നക്കാടിനെതിരെ മത്സരിച്ച സവാദ് കല്ലൂരാവി ജയിച്ചു.  ഹാഷിമിന് 38 വോട്ടും സവാദിന് 44 വോട്ടുകളും ലഭിച്ചു.  പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച കരീം കുശാല്‍ നഗര്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിച്ചുവെങ്കിലും 6 വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

മുസ്തഫ മണവാട്ടി, സിദ്ധിഖ് ഞാണിക്കടവ് (വൈസ് പ്രസിഡണ്ടുമാര്‍), എം.ബി ബഷീര്‍ ആറങ്ങാടി, റഷീദ് പടന്നക്കാട് (സെക്രട്ടറിമാര്‍), ഫൈസല്‍ ചേരക്കാടത്ത് (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. വരണാധികാരി  സി കെ ആസിഫ് ചിത്താരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് എം.പി ജാഫര്‍ യോഗം ഉദ്ഘാടനം ചെയ്യും. ഹക്കീം മീനാപ്പീസ്  അദ്ധ്യക്ഷം വഹിച്ചു.  മമ്മു ചാല, കെ മുഹമ്മദ് കുഞ്ഞി, കെ കെ ജാഫര്‍, നൌഷാദ് കൊത്തിക്കാല്‍ എന്നിവര്‍ സംസാരിച്ചു. എന്‍.കെ ആരിഫ് സ്വാഗതവും ബഷീര്‍ കൊവ്വല്‍ പള്ളി നന്ദിയും പറഞ്ഞു.

Keywords: Kanhangad-Municipality, Muslim-youth-league, Kasaragod
4:50 pm | 0 comments

കുറ്റ സമ്മതത്തോടെ കാഞ്ഞങ്ങാട് നഗരസഭയുടെ മിച്ച ബജറ്റ്

Written By Kvarthakgd on 27 Mar 2012 | 3:15 pm

Kanhangad Municipality
കാഞ്ഞങ്ങാട്: പോയ വര്‍ഷത്തെ ബജറ്റില്‍ വിഭാവനം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ മിക്കവയും നടത്താനായില്ല എന്ന കുറ്റ സമ്മതത്തോടെ കാഞ്ഞങ്ങാട് നഗരസഭയുടെ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി ചൊവ്വാഴ്ച രാവിലെ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചു.

179 ലക്ഷം രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റില്‍ ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരസഭാ ഓഫീസിലെ പഴയ കെട്ടിടം 83 ലക്ഷം രൂപ ചിലവഴിച്ച് പുതുക്കിപ്പണിയും. അലാമിപ്പള്ളി ബസ് സ്റ്റാന്റ് അടുത്ത സാമ്പത്തിക വര്‍ഷം തന്നെ പ്രവര്‍ത്തനാ സജ്ജമാക്കുന്നതിന് ഹഡ്‌കോ വായ്പയായ നാല് കോടി രൂപ വിനിയോഗിക്കും. വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സ്ഥലമെടുപ്പിന് ബജറ്റ് നീക്കിവെച്ചത് നാല് കോടി രൂപയാണ്. കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് മത്സ്യ മൊത്ത വ്യാപാരം അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റും.

ഇതിനായി കേന്ദ്ര സര്‍ക്കാര്‍ സഹായമായി ലഭിക്കുന്ന രണ്ടരക്കോടി രൂപ ചിലവഴിക്കും. നഗരസഭയുടെ കിഴക്കന്‍ പ്രദേശങ്ങളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി വാഴുന്നോറടി കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്യും. ഇതിന് വേണ്ടി അരക്കോടി രൂപ നീക്കിവെച്ചു. തീരദേശ കുടിവെള്ള പദ്ധതിക്കും, ഐങ്ങോത്ത്-കല്ലഞ്ചിറ കുടിവെള്ള പദ്ധതിക്കും ബജറ്റില്‍ തുകവകയിരുത്തി. ചെമ്മട്ടംവയലിലെ ട്രഞ്ചിംങ് ഗ്രൗണ്ട് പരാതി രഹിതമാക്കുന്നതിന് 25 ലക്ഷം രൂപ ചിലവഴിക്കും. വനിതകള്‍ക്ക് സ്വയം തൊഴില്‍ പരിശീലനത്തിന് ഒരു വ്യവസായ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് പത്ത് ലക്ഷം രൂപയും ഹൊസ്ദുര്‍ഗില്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം പണിയുന്നതിന് കാല്‍ക്കോടി രൂപയും ആധുനിക അറവ് ശാലക്ക് 70 ലക്ഷം രൂപയും അനുവദിക്കും. നഗരസഭയുടെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ അരയി പുഴയില്‍ 25 ലക്ഷം രൂപ ചിലവിട്ട് നീന്തല്‍ പരിശീലന കേന്ദ്രം പണിയും. പത്ത് ലക്ഷം രൂപ ചിലവില്‍ മാനസിക- ശാരീരിക വൈകല്യമുള്ള വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി ബഡ്‌സ് സ്‌കൂള്‍ സ്ഥാപിക്കും. നഗരസഭാ പരിധിയിലെ റോഡുകളുടെ വികസനത്തിന് അഞ്ച് കോടി രൂപയുടെ പ്രവര്‍ത്തികളും നടത്തും. റെയില്‍വെയുമായി സഹകരിച്ച് റെയില്‍വെ ലൈനിന് സമാന്തരമായി കോട്ടച്ചേരി- പടന്നക്കാട്- നമ്പ്യാര്‍ക്കാല്‍ ഓവുചാല്‍ പദ്ധതിയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ 25 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി.

കാഞ്ഞങ്ങാട് ടൗണില്‍ പത്ത് ലക്ഷം രൂപ ചിലവിട്ട് പ്രധാന ജംഗ്ഷനുകളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും. നഗര സൗന്ദര്യ വല്‍ക്കരണത്തിനും ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്നതിനും പത്ത് ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്. നഗരസഭാ പരിധിയിലെ തെരുവ് വിളക്കുകളുടെ പരിപാലനം വാര്‍ഷിക പരിപാലന വ്യവസ്ഥയില്‍ ഏല്‍പ്പിച്ച് കൊടുക്കുന്നതിന് 15 ലക്ഷം രൂപയാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പദ്ധതി വിഹിതമായി ലഭിക്കുന്ന 7.31 കോടി രൂപയില്‍ കൃഷിക്ക് 40 ലക്ഷം രൂപ, വ്യവസായത്തിന് പത്ത് ലക്ഷം, മൃഗ സംരക്ഷണത്തിന് 8 ലക്ഷം രൂപ, മത്സ്യ ബന്ധനത്തിന് 10 ലക്ഷം രൂപ, ശിശുക്ഷേമത്തിന് 20 ലക്ഷം രൂപ, വിദ്യാഭ്യാസത്തിന് 35 ലക്ഷം രൂപ, വൃദ്ധ-വികലാംഗ ക്ഷേമത്തിന് 34 ലക്ഷം രൂപ, വനിതാ ക്ഷേമത്തിന് 68 ലക്ഷം രൂപ എന്നിങ്ങനെ നീക്കിവെച്ചു. 20 ലക്ഷം രൂപ ചിലവഴിച്ച് നഗരസഭാ ടൗണ്‍ഹാള്‍ നവീകരണത്തിന് 20 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. കാരാട്ടുവയല്‍- ജില്ലാ ആശുപത്രി റോഡിന് അഞ്ച് ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. 



Keywords: Kanhangad Municipality, Budget, Kasaragod
3:15 pm | 0 comments

കാഞ്ഞങ്ങാട് നഗരസഭ ബജറ്റ് ചൊവ്വാഴ്ച

Written By Kvarthakgd on 26 Mar 2012 | 3:45 pm


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ചൊവ്വാഴ്ച രാവിലെ പത്തര മണിക്ക് നഗരസഭ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറൊടി അവതരിപ്പിക്കും.  അലാമിപ്പള്ളിയില്‍ നിര്‍ദ്ദിഷ്ട ബസ്സ്റാന്റ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സഹായത്തോടെ നാല് കോടി രൂപ ചിലവഴിക്കുമെന്ന നിര്‍ദ്ദേശം ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.

നഗരസഭാ പരിധിയില്‍ ആധുനിക സൌകര്യത്തോടുകൂടിയുള്ള മത്സ്യമാര്‍ക്കറ്റ് പണിയുന്നതിനുള്ള ആലോചന ഇപ്പോള്‍ സജീവമാണ്. പുതിയ മത്സ്യ മാര്‍ക്കറ്റ് ഉചിതമായ സ്ഥലം കണ്ടെത്തി പണിയുന്നതിന് രണ്ടരകോടി രൂപ വകയിരുത്തുമെന്നും സൂചനയുണ്ട്.  നഗരസഭയിലെ റോഡുകളുടെ പുനരുദ്ധാരണത്തിനും വന്‍തുക നീക്കിവെക്കുമെന്നാണ് കരുതുന്നത്.

ഇതടക്കമുള്ള ഒട്ടേറെ വി കസന പദ്ധതികള്‍ ബജറ്റി ല്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരസഭയുടെ രണ്ടാമത്തെ ബജറ്റാണ് നാളെ അവതരിപ്പിക്കുന്നത്. കേന്ദ്ര- സംസ്ഥാന ഫണ്ട് പരമാവധി പ്രയോജന പ്പെടുത്തിക്കൊണ്ടുള്ള വികസന പദ്ധതികള്‍ക്കാണ് ബജറ്റില്‍ രൂപം നല്‍കിയിട്ടുള്ളതായി അറിയുന്നു.

Keywords: Kanhangad Municipality, Budget
3:45 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories