Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Kanhangad. Show all posts
Showing posts with label Kanhangad. Show all posts

ബ്ലേഡ് മാഫിയകളെ നിയന്ത്രിക്കണം: ആര്‍.എസ്.പി. (ബി)

Written By Kvarthakgd on 23 May 2013 | 6:23 pm

കാഞ്ഞങ്ങാട്: ജില്ലയിലെ ബ്ലേഡ് മാഫിയകളെയും അനധികൃത പണമിടപാടുകാരെയും നിയന്ത്രിക്കാന്‍ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍.എസ്.പി(ബി) ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ബ്ലേഡ് മാഫിയയ്‌ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമ്പോള്‍ ജില്ലയില്‍ ഇത് ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി.

ഇത്തരക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് നൂറുകണക്കിന് കുടുംബങ്ങള്‍ ആത്മഹത്യാ മുനമ്പിലാണെന്നും
Blade mafia, RSP(B), Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ബേബിജോണ്‍ സെന്‍ട്രലില്‍ ചേര്‍ന്ന യോഗത്തില്‍ ആരോപിച്ചു. ജില്ലാ സെക്രട്ടറി പി.സി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. അഗസ്റ്റിന്‍ അധ്യക്ഷനായിരുന്നു. ആര്‍.വൈ.എഫ് സംസ്ഥാന സെക്രട്ടറി സി.എ. കരീം ചന്തേര, പി.ആര്‍. കുഞ്ഞിരാമന്‍, ലക്ഷ്മണന്‍ നമ്പ്യാര്‍, ടി.കെ. മുസ്തഫ, ഹമീദ് തൃക്കരിപ്പൂര്‍, എ.ബാലകൃഷ്ണന്‍, എന്‍. സെയ്ദലവി, സതീശന്‍ മൈലാഞ്ചി, പി.കോയാലി എന്നിവര്‍ പ്രസംഗിച്ചു.

Keywords: Blade mafia, RSP(B), Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:23 pm | 0 comments

കാഞ്ഞങ്ങാട്ടെ തമ്പായി നിര്യാതയായി


Kanhangad, Obituary, Thambai, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പരേതനായ അപ്പുക്കുട്ടി കുറുപ്പിന്റെ ഭാര്യ വണ്ണാത്തന്‍ വീട്ടില്‍ തമ്പായി (80) നിര്യാതയായി.

മക്കള്‍: മണി.വി, പരേതയായ ജാനകി. മരുമകള്‍: റീന. സഹോദരി: കമലാക്ഷിയമ്മ അള്ളങ്ങോട്ട്.

Keywords: Kanhangad, Obituary, Thambai, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:22 pm | 0 comments

'ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ അഭിനന്ദിച്ചു'

Written By Kvarthakgd on 22 May 2013 | 6:29 pm

അബൂദാബി: രണ്ട് വര്‍ഷത്തെ യു.ഡി.എഫ്. ഭരണത്തില്‍ പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയില്‍ വികസന രംഗത്ത് കുതിച്ച് ചാട്ടമുണ്ടായതായി അബൂദാബി-കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി യോഗം അഭിപ്രായപ്പെട്ടു. ജില്ലയുടെ മുഖഛായ മാറ്റാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയും കര്‍ണാടകയില്‍ ചുമതലയേറ്റ കോണ്‍ഗ്രസ് മന്ത്രി സഭയിലെ മലയാളിയായ കാസര്‍കോട് സ്വദേശി യു.ടി. ഖാദറിനെയും യോഗം അഭിനന്ദിച്ചു.

പ്രസിഡന്റ് സി.എച്ച്. അഷറഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ. അഹ്മദ് ബല്ലാ കടപ്പുറം
Oomman Chandy Govt, UDF, Abudhabi, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഉദ്ഘാടനം ചെയ്തു. ചേക്കു അബ്ദുര്‍ റഹ്മാന്‍ ഹാജി, കെ.കെ. സുബൈര്‍, ഷാഫി സിയാത്തിങ്കം, സി.എച്ച്. ഹനിഫ, ബി.എം. കുഞ്ഞബ്ദുല്ല, മഹമൂദ് മുറിയനാവി എന്നിവര്‍ സംസാരിച്ചു. കാസിം കല്ലൂരാവി സ്വാഗതവും റാഷിദ് എടത്തോട് നന്ദിയും പറഞ്ഞു.

Keyword: Oomman Chandy Govt, UDF, Abudhabi, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News















6:29 pm | 0 comments

സ്വര്‍ണത്തെച്ചൊല്ലി ഭര്‍ത്താവുമായി വഴക്കിട്ട യുവതി തീവണ്ടിക്ക് ചാടി ജീവനൊടുക്കി

കാഞ്ഞങ്ങാട്: സ്വര്‍ണത്തെച്ചൊല്ലി ഭര്‍ത്താവുമായി വഴക്കിട്ട യുവതി തീവണ്ടിക്ക് ചാടി ജീവനൊടുക്കി. ചിറ്റാരിക്കാല്‍ തവളക്കുണ്ടിലെ മനോജിന്റെ ഭാര്യ ശകുന്തള(36)യാണ് ബുധനാഴ്ച രാവിലെ നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റിന് സമീപം തീവണ്ടിക്ക് ചാടി ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുകൂടിയിരുന്നു. തുടര്‍ന്ന് യുവതി വീട്ടില്‍ നിന്നും ഇറങ്ങിപോകുകയായിരുന്നു. വീട്ടുകാര്‍ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മക്കളുണ്ട്. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Housewife, Suicide, Chittarikkal, Nileshwaram, Pallikkara, Railway track, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Housewife, Suicide, Chittarikkal, Nileshwaram, Pallikkara, Railway track, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:25 pm | 0 comments

മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: കടലില്‍ മത്സ്യബന്ധനത്തിന് പോയ തോണി തിരമാലയില്‍പ്പെട്ട് തകര്‍ന്നു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ 5.30 മണിയോടെ കാഞ്ഞങ്ങാട് കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ തോണി തിരമാലയില്‍പ്പെട്ട് തകരുകയായിരുന്നു.

കാഞ്ഞങ്ങാട് കടപ്പുറത്തെ കുഞ്ഞികൃഷ്ണന്റെ മകന്‍ പി. ദിനേശന്‍(42), ജനാര്‍ദനന്റെ മകന്‍ സതീശന്‍(38),
Boat, Accident, Kanhangad kadappuram, 4 injured, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
നാരായണന്റെ മകന്‍ പ്രദീപ്(24), സജേഷ് (22) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Boat, Accident, Kanhangad kadappuram, 4 injured, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:24 pm | 0 comments

പൂച്ചയെ രക്ഷിക്കാന്‍ കിണറിലിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു

Written By Kvarthakgd on 21 May 2013 | 7:27 pm

കാഞ്ഞങ്ങാട്: പൂച്ചയെ രക്ഷിക്കാന്‍ 60 അടി താഴ്ചയുള്ള കിണറില്‍ ഇറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. കിഴക്കേ വെള്ളിക്കോത്ത് കരിപ്പാടക്കല്‍ വീട്ടിലെ പരേതനായ കുഞ്ഞമ്പുവിന്റെ മകന്‍ രാജീവനാണ്(34) മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരികയായിരുന്ന യുവാവ് കിഴക്കേ വെള്ളിക്കോത്തിനടുത്ത പാതിരിക്കുന്നിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ കിണറില്‍ പൂച്ച വീണ വിവരമറിഞ്ഞെത്തുകയും പൂച്ചയെ രക്ഷപ്പെടുത്താന്‍ കിണറില്‍ ഇറങ്ങുകയുമായിരുന്നു.

കിണറിന്റെ പകുതി താഴ്ചയില്‍ എത്തിയപ്പോള്‍ വായു സഞ്ചാരമില്ലാത്തതിനാല്‍ ശ്വാസം മുട്ടിയതിനെ തുടര്‍ന്ന് ബോധരഹിതനാകുകയായിരുന്നു. അരയില്‍ കയര്‍കെട്ടിയാണ് കിണറില്‍ ഇറങ്ങിയത്. പരിസരവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കാഞ്ഞങ്ങാട്ടു നിന്നും അഗ്നിശമനസേനയെത്തി കിണറില്‍ അകപ്പെട്ട രാജീവനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു മാസം
Youth, Dead, Cat, Well, Kanhangad, Bellikoth, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Rajeevan
മുമ്പാണ് വിവാഹിതനായത്. ഭാര്യ: മിനി. മാതാവ്: കല്ല്യാണി. സഹോദരങ്ങള്‍: ചന്ദ്രന്‍, ബാലാമണി, ലീല, രാഗിണി, പ്രീത.

Keywords: Youth, Dead, Cat, Well, Kanhangad, Bellikoth, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:27 pm | 0 comments

സി.പി.എം താലൂക്ക് ഓഫീസ് ഉപരോധം തുടങ്ങി

കാസര്‍കോട്: സി.പി.എം ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഒരാഴ്ചത്തെ താലൂക്ക് ഓഫീസ് ഉപരോധം തിങ്കളാഴ്ച ആരംഭിച്ചു. സമരത്തെ തുടര്‍ന്ന് ജില്ലയിലെ രണ്ട് താലൂക്ക് ഓഫീസും അടഞ്ഞുകിടന്നു. കാസര്‍കോട് താലൂക്ക് ഓഫീസ് ഉപരോധം കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരന്‍ എം.പിയും ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് സമരം ജില്ലാസെക്രട്ടറി കെ.പി. സതീഷ്ചന്ദ്രനും ഉദ്ഘാടനം ചെയ്തു. ഉദുമ, കാഞ്ഞങ്ങാട് ഏരിയകളിലെ പ്രവര്‍ത്തകരാണ് ആദ്യ ദിവസത്തെ സമരത്തില്‍ പങ്കാളികളായത്. രാവിലെ ആറിനുതന്നെ ഉപരോധമാരംഭിച്ചതിനാല്‍ ആര്‍ക്കും ഓഫീസിനുള്ളില്‍ കടക്കാന്‍ സാധിച്ചില്ല.
CPM flag

വിലക്കയറ്റം തടയുക, പാര്‍പ്പിടത്തിനും ഭൂമിക്കുമുള്ള അവകാശം ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക, സാമൂഹ്യനീതി ഉറപ്പാക്കുക, ചില്ലറ മേഖലയിലെ വിദേശനിക്ഷേപം തടയുക, കുടിവെള്ളം വില്‍പന ചരക്കാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അഴിമതി തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. നൂറുകണക്കിന് സ്ത്രീകളുള്‍പെടെ ആയിരങ്ങള്‍ സമരത്തില്‍ പങ്കാളികളായി.

സമരദിവസങ്ങളില്‍ ഓഫീസില്‍ വരില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ക്ക് ഒപ്പിടാന്‍ അടുത്തുള്ള വില്ലേജ് ഓഫീസുകളിലും കലക്ടറേറ്റിലും കലക്ടര്‍ സൗകര്യം ഒരുക്കിയിരുന്നു. ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് ഉപരോധത്തില്‍ കാഞ്ഞങ്ങാട് ഏരിയയിലെ ആയിരങ്ങള്‍ അണിനിരന്നു. ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനമായാണ് പ്രവര്‍ത്തകരെത്തിയത്. ഉദ്ഘാടന യോഗത്തില്‍ ഡി.വി. അമ്പാടി അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എ.കെ. നാരായണന്‍, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ കെ. ബാലകൃഷ്ണന്‍, എം.വി. ബാലകൃഷ്ണന്‍, ജില്ലാകമ്മിറ്റി അംഗം പി. അപ്പുക്കുട്ടന്‍, മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് സുനു ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി എം. പൊക്ലന്‍ സ്വാഗതം പറഞ്ഞു. ചൊവ്വാഴ്ച പനത്തടി ഏരിയയിലെ പ്രവര്‍ത്തകരാണ് ഉപരോധത്തില്‍ പങ്കെടുക്കുക.

കാസര്‍കോട് താലൂക്ക് ഓഫീസ് ഉപരോധിക്കുന്നതിന് നിരവധി വാഹനങ്ങളില്‍ മുദ്രാവാക്യം വിളികളുമായാണ് ഉദുമ ഏരിയയിലെ പ്രവര്‍ത്തകരെത്തിയത്. ഉദ്ഘാടന യോഗത്തില്‍ ജില്ലാസെക്രട്ടറിയറ്റ് അംഗം പി. രാഘവന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റ് അംഗം എം. രാജഗോപാലന്‍ സംസാരിച്ചു. അശോകന്‍ കുന്നൂച്ചിയുടെ നാടന്‍പാട്ടുമുണ്ടായി. ഏരിയാസെക്രട്ടറി കെ.വി. കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. ചൊവ്വാഴ്ച കാറഡുക്ക ഏരിയയിലെ പ്രവര്‍ത്തകരാണ് താലൂക്ക് ഓഫീസ് ഉപരോധിക്കുന്നത്.

Keywords: CPM, Taluk office, Strike, Start, Hosdurg, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:26 pm | 0 comments

എം.ഒ. വര്‍ഗീസിന്റെ 'കാണിയുടെ കാണാകാഴ്ച' പുസ്തക പ്രകാശനം 25ന്

Written By Kvarthakgd on 20 May 2013 | 11:35 pm

കാഞ്ഞങ്ങാട്: എം.ഒ.വര്‍ഗീസിന്റെ 'കാണിയുടെ കാണാകാഴ്ച' പുസ്തക പ്രകാശനം 25ന് മൂന്നു മണിക്ക് കാഞ്ഞങ്ങാട് ഐ.എം.എ ഹാളില്‍ നടക്കും. പുസ്തക പ്രകാശനം ഇ.പി. ജയരാജന്‍ എം.എല്‍.എ നിര്‍വഹിക്കും.

സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഇ.പി. രാജഗോപാലന്‍ പുസ്തക പരിചയം നടത്തും. എ.കെ. നാരായണന്‍, അഡ്വ. കെ. പുരുഷോത്തമന്‍, എം. സുരേന്ദ്രന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഹരീഷ് ബി. നമ്പ്യാര്‍, എം. അനന്തന്‍ നമ്പ്യാര്‍, അഡ്വ. പി. അപ്പുക്കുട്ടന്‍, എം. പൊക്ലന്‍, പി.വി. കെ. പനയാല്‍, എ.വി. അനില്‍കുമാര്‍, വാസു ചോറോട്, പ്രൊഫ. കെ.പി. ജയരാജന്‍, ഇ. പത്മാവതി, കെ. മണികണ്ഠന്‍, സുമേഷ്(ഇന്‍സൈറ്റ് പബ്ലിക്കേഷന്‍, കോഴിക്കോട്) എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.
M.O.Vargheese, Kaniyude Kanakazhcha, Book release, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ജയചന്ദ്രന്‍ കുട്ടമത്ത് സ്വാഗതവും, ടി.കെ. നാരായണന്‍ നന്ദിയും പറയും. എം.ഒ. വര്‍ഗീസ് മറുപടി പ്രസംഗം നടത്തും.

Keywords: M.O.Vargheese, Kaniyude Kanakazhcha, Book release, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
11:35 pm | 0 comments

കാഞ്ഞങ്ങാട്ടെ കെ. അമ്പൂഞ്ഞി നിര്യാതനായി

Written By Kvarthakgd on 16 May 2013 | 12:21 pm

കാഞ്ഞങ്ങാട്: കോട്ടച്ചേരി ശോഭാലയത്തില്‍ കെ. അമ്പൂഞ്ഞി (89) നിര്യാതനായി. സീനിയര്‍ അഗ്രികള്‍ചറല്‍ ഡമോണ്‍സ്റ്റേറ്ററായി റിട്ടയര്‍ ചെയ്ത ശേഷം കാഞ്ഞങ്ങാട് പത്മ നഴ്‌സിംഗ് ഹോം മാനേജരായിരുന്നു. ഭാര്യ: പരേതയായ നാരായണി.

മക്കള്‍: സി. ചന്ദ്രന്‍ (ഡെപ്യൂട്ടി ഡവലപ്പ്‌മെന്റ് കമ്മീഷണര്‍. സെപ്‌സ്, ബാംഗ്ലൂര്‍), സി. രാജന്‍ (റിട്ട. ഫോറസ്റ്റര്‍), സി. അശോകന്‍ (നവോദയ വിദ്യാലയ, പെരിയ), സി. ശോഭന (ജൂനിയര്‍ സൂപ്രണ്ട്, മില്‍മ കാസര്‍കോട് ഡയറി, മാവുങ്കാല്‍), സി. മോഹനന്‍ (യുണൈറ്റഡ് മെഡിക്കല്‍ സെന്റര്‍, കാസര്‍കോട്), സി. ശശികുമാര്‍ (എ.എസ്.ഐ, ഐ.എസ്.എഫ്, ഡല്‍ഹി), സി. പ്രസന്നകുമാര്‍, സി. ഗോപകുമാര്‍ (ഇരുവരും മര്‍ച്ചന്റ് നേവി). മരുമക്കള്‍: രാജലക്ഷ്മി, ഗീത, ചന്ദ്രമതി, പാലക്കുന്നില്‍കുട്ടി, ജിജി, രഞ്ജിനി, ദീപ, ഷിബിത.
Kanhangad, Ambunhi, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Kanhangad, Ambunhi, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
12:21 pm | 0 comments

നികുതി വെട്ടിച്ച് കടത്തിയത് 1.47 കോടി രൂപയുടെ സാധനങ്ങളെന്ന് കണ്ടെത്തി

Written By Kvarthakgd on 14 May 2013 | 4:00 pm

കാഞ്ഞങ്ങാട്: നികുതി വെട്ടിച്ച് സാധനങ്ങള്‍ കയറ്റി പോവുകയായിരുന്ന നാല് ലോറികളില്‍ വാണിജ്യ നികുതി വകുപ്പ് നടത്തിയ പരിശോധനനയില്‍ 1.47 കോടി രൂപയുടെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും റെഡിമെയ്ഡ് വസ്ത്രങ്ങളും കളിക്കോപ്പുകളുമാണ് കടത്തിയതെന്ന് തെളിഞ്ഞു.

ആറിന് രാവിലെ ആറ് മണിയോടെ കാഞ്ഞങ്ങാട് സൗത്തില്‍ നിന്ന് വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗം നാഷണല്‍ പെര്‍മിറ്റുള്ള നാല് ലോറികള്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കോടികളുടെ സാധനസാമഗ്രികള്‍ ലോറിയിലുണ്ടെന്ന് കണ്ടെത്തിയത്. വാണിജ്യനികുതി വകുപ്പും കസ്റ്റംസ് അധികൃതരും ലോറികള്‍ വിശദമായി പരിശോധിച്ചു.

മലപ്പുറം പത്തനാപുരത്തെ അബ്ദുല്‍ ഖാദര്‍ കൊറിയര്‍ ആന്റ് കാര്‍ഗോ കമ്പനി എന്ന സ്ഥാപനത്തിലേക്കാണ് മുംബൈയിലുള്ള മനോജ് ശരത്കാലേ എന്നയാളുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഗള്‍ഫില്‍ നിന്ന് എത്തിച്ച സാധനങ്ങള്‍ ലോറികളില്‍ കേരളത്തിലേക്ക് കടത്തിയത്. വ്യക്തമായ രേഖകള്‍ ഉണ്ടായിരുന്നില്ല. കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വില പിടിപ്പുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളും സൗന്ദര്യ വര്‍ധക വസ്തുക്കളുമായിരുന്നു ലോറിയിലുണ്ടായിരുന്നത്. ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ക്ക് നികുതി ബാധകമല്ല.

30.45 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് നടന്നുവെന്നാണ് വാണിജ്യ നികുതി വകുപ്പ് പ്രാഥമിക പരിശോധനയില്‍ തിട്ടപ്പെടുത്തിയിട്ടുള്ളത്. ഇത്രയും തുക പിഴയായോ സെക്യൂരിറ്റി തുകയായോ അടക്കാന്‍ കാര്‍ഗോ കമ്പനി ഉടമക്ക് വാണിജ്യ നികുതി വകുപ്പ് ഇന്റലിജന്‍സ് ഓഫീസര്‍ (യൂണിറ്റ് 3) പി. സി. ബാലകൃഷ്ണന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഉടമ ഇനിയും പണം അടച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ലോറി വിട്ടുകൊടുത്തിട്ടുമില്ല. നികുതി വെട്ടിപ്പിന്റെ വ്യക്തമായ കണക്കുകള്‍ പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍വേണ്ടിവരും. കമ്പനിയുടെ രേഖകളും ബാങ്ക് അക്കൗണ്ടുകളും മറ്റും വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇത് പൂര്‍ണമായാല്‍ മാത്രമേ നികുതി വെട്ടിപ്പിന്റെ യഥാര്‍ഥ കണക്ക് പുറത്തുവരികയുള്ളു.

Lorry, Tax, Scam, Gulf, Mumbai, Malappuram, Police, Seized, Fine, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold NewsRelated News:
രണ്ടരക്കോടിയുടെ സാധനങ്ങള്‍ പിടികൂടിയ സംഭവം: ചെക്ക് പോസ്റ്റുകളിലെ വീഴ്ച അന്വേഷിക്കുന്നു

Keywords: Lorry, Tax, Scam, Gulf, Mumbai, Malappuram, Police, Seized, Fine, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:00 pm | 0 comments

തമിഴ്‌നാട്ടില്‍ കൊലപാതകം നടത്തി മുങ്ങിയ പ്രതികളെ തേടി പോലീസ് കാഞ്ഞങ്ങാട്ടെത്തി

കാഞ്ഞങ്ങാട്: തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ കുംഭകോണത്ത് വീട്ടുടമയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ച ചെയ്ത് മുങ്ങിയ രണ്ട് യുവാക്കളെ തേടി തമിഴ്‌നാട് പോലീസ് കാഞ്ഞങ്ങാട്ടെത്തി. തിരുച്ചി സ്വദേശികളായ ശെല്‍വം, മുരുകേശന്‍ എന്നിവരെ തേടിയാണ് തമിഴ്‌നാട് പോലീസ് തിങ്കളാഴ്ച വൈകിട്ട് കാഞ്ഞങ്ങാട്ടെത്തിയത്. പ്രതികള്‍ മാണിക്കോത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ശെല്‍വത്തിന്റെ ഭാര്യ ചന്ദ്ര, മുരുകേശന്റെ ഭാര്യ മലര്‍ എന്നിവരും കുട്ടികളും ഇപ്പോള്‍ മാണിക്കോത്ത് ക്വാട്ടേഴ്‌സിലുണ്ട്.

പ്ലാസ്റ്റിക്ക് സാധനങ്ങളുടെ വില്‍പനയും പഴയ സാധനങ്ങള്‍ വിലക്കെടുക്കലുമാണ് ഇവരുടെ ജോലി. ശെല്‍വനും മുരുകേശനും കുംഭകോണത്തെ ക്രിമിനല്‍-ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണ്. കവര്‍ചയും കൊലപാതകങ്ങളും അക്രമങ്ങളും നടത്തിയ ശേഷം ഇവര്‍ നേരെ മുങ്ങുക മാണിക്കോത്തെ ഭാര്യമാരുടെ അടുത്തേക്കാണ്.
Tamilnadu, Thanchavoor, Police, Murder case, Accuse, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കൊലപാതകവുമായി ബന്ധപ്പെട്ട് യുവതികളെ തമിഴ്‌നാട് പോലീസ് ചോദ്യം ചെയ്യുന്നു
കവര്‍ചയും കൊലപാതകവുമായി ബന്ധപ്പെട്ട് തിരുച്ചി സ്വദേശി സുരേശനെ തമിഴ്‌നാട് പോലീസ് പിടികൂടിയിട്ടുണ്ട്. സുരേശന്റെ സഹോദരിമാരാണ് മാണിക്കോത്ത് താമസിക്കുന്ന മലരും ചന്ദ്രയും. യുവതികളെ തിങ്കളാഴ്ച തമിഴ്‌നാട് പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. സുരേശും മലരും ചന്ദ്രയും നല്‍കിയ മൊഴിയനുസരിച്ച് കവര്‍ച ചെയ്ത സ്വര്‍ണാഭരണങ്ങളില്‍പെട്ട നാലര പവന്‍ തൂക്കം വരുന്ന സ്വര്‍ണ ചെയിന്‍ അതിഞ്ഞാലിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചതായി തിരിച്ചറിഞ്ഞു. ഈ സ്വര്‍ണാഭരണങ്ങള്‍ തിങ്കളാഴ്ച ഈ സ്ഥാപനത്തില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്ത ശേഷം മലരിനെയും ചന്ദ്രയെയും വിട്ടയച്ച ശേഷം തമിഴ്‌നാട് പോലീസ് തിരിച്ചുപോയി. തമിഴ്‌നാട് പോലീസ് കാഞ്ഞങ്ങാട്ടെത്തിയ വിവരം ഹൊസ്ദുര്‍ഗ് പോലീസ് അറിഞ്ഞിരുന്നില്ല.

Keywords: Tamilnadu, Thanchavoor, Police, Murder case, Accuse, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
3:00 pm | 0 comments

പോലീസുകാരെ പക്ഷപാതികളാക്കുന്നത് രാഷ്ട്രീയക്കാര്‍: മന്ത്രി വേണുഗോപാല്‍

Written By kvartha delta on 11 May 2013 | 7:12 pm

കാഞ്ഞങ്ങാട്: പോലീസുകാരെ പക്ഷവാദികളാക്കിമാറ്റുന്നത് രാഷ്ട്രീയക്കാരാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. കേരള പോലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ശനിയാഴ്ച രാവിലെ പടന്നക്കാട് ബേക്കല്‍ ക്ലബില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റാന്വേഷണ മികവില്‍ കേരള പോലീസ് രാജ്യത്തിന് തന്നെ മാതൃകയാണ്. ദേശീയ അന്വേഷണ ഏജന്‍സികള്‍ ഏറ്റെടുത്ത പ്രമാദമായ ഒട്ടേറെ കേസുകളുടെ അന്തിമ റിപോര്‍ട്ടുകള്‍ നേരത്തെ കേരള പോലീസ് അന്വേഷിച്ച് തയ്യാറാക്കിയ റിപോര്‍ട്ടുകള്‍ക്ക് സമാനമാണെന്ന് നിരവധി തവണ തെളിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊലപാതകമായാലും മോഷണങ്ങളായാലും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പ് വരുത്തുന്ന കൃത്യതയുള്ള അനേ്വഷണ റിപോര്‍ട്ടുകളാണ് മിക്ക കേസുകളിലും പോലീസ് കോടതിക്ക് നല്‍കുന്നത്. പക്ഷെ പ്രതികളെ അന്തിമമായി രക്ഷപ്പെടുത്താന്‍ ഗൂഢനീക്കം നടത്തുന്ന ചില പുഴുക്കുത്തുകളും പോലീസ് സേനയിലുണ്ട്. ഇത്തരക്കാര്‍ക്ക് യാതൊരു പരിഗണനയും അസോസിയേഷനോ മേലുദേ്യാഗസ്ഥരോ നല്‍കരുതെന്നും മന്ത്രി പറഞ്ഞു.
Kanhangad, Police, Minister, Minister K.C.Venugopal, Kerala, Kasaragod, Kerala Police Association

പോലീസുകാരുടെ സംതൃപ്തമായ സേവന ജീവിതം ഉറപ്പുവരുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രതജ്ഞാബദ്ധമാണെന്നും യു.ഡി.എഫ്. സര്‍ക്കാര്‍ പോലീസുകാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു നല്‍കിവരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നക്‌സല്‍ ഭീഷണിയടക്കമുള്ള വിധ്വംസക പ്രവര്‍ത്തകരുടെ പിടിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ കേരള പോലീസിന്റെ ധീരമായ നടപടികളും നിലപാടുകളുമാണ് ഇടയാക്കിയത്. ഇഛാശക്തിയോടെയുള്ള പ്രവര്‍ത്തനം പോലീസ് നടത്തിയില്ലായിരുന്നുവെങ്കില്‍ കേരളം തകര്‍ചയിലേക്ക് നീങ്ങുമായിരുന്നു.

പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ. വാസുദേവന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. എം.എല്‍.എ.മാരായ ഇ ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍, ഡി.സി.സി. പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന്‍, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ടി.പി. രഞ്ജിത്ത്, കല്ലറ ബാലകൃഷ്ണന്‍, പി പ്രവീണ്‍കുമാര്‍, പി.ഡി. ഉണ്ണി, ഡി.വൈ.എസ്.പി. മധുസൂദനന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കെ.വി. രാജീവന്‍ സ്വാഗതവും കെ.വി. കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Keywords: Kanhangad, Police, Minister, Minister K.C.Venugopal, Kerala, Kasaragod, Kerala Police Association, MLA, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

7:12 pm | 0 comments

മിനി ലോറിയില്‍ കാറിടിച്ച് മില്‍മയുടെ 2000 കിലോ വെണ്ണ റോഡിലൊഴുകി

കാഞ്ഞങ്ങാട്: മാവുങ്കാല്‍ മില്‍മ ഡയറിയില്‍ നിന്നും കണ്ണൂരിലേക്ക്  വെണ്ണകയറ്റി പോകുകയായിരുന്ന മിനിലോറിയും എതിരെ വരികയായിരുന്ന കാറും കൂട്ടിയിടിച്ച് 2000 കിലോ വെണ്ണ റോഡിലൊഴുകി. അപകടത്തില്‍ നിയന്ത്രണം വിട്ട ലോറി റോഡിലേക്ക് മറിഞ്ഞത്. വെണ്ണ റോഡിലൊഴുകി നശിച്ചതിനാല്‍ നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.

ലോറിയില്‍ രണ്ട് ടാങ്കുകളിലായി നിറച്ചിരുന്ന വെണ്ണയാണ് റോഡിലേക്ക് ഒഴുകി പടര്‍ന്നത്. ഇതേതുടര്‍ന്ന് ഈ ഭാഗത്തുകൂടി കടന്നുവന്ന വാഹനങ്ങളില്‍ പലതും വെണ്ണയില്‍ തെന്നി അപകടത്തില്‍പെടാനുള്ള സാഹചര്യമുണ്ടായി. വിവരമറിഞ്ഞ് അമ്പലത്തറ എസ്.ഐ. ടി. സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കാഞ്ഞങ്ങാട്ട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് റോഡിലേക്ക് വെള്ളം ചീറ്റി വെണ്ണ തുടച്ചുമാറ്റുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി 10 മണിയോടെ മാവുങ്കാലിനടുത്ത് നെല്ലിത്തറയിലാണ് അപകടം. ജില്ലാ മില്‍മാ ഡയറിയില്‍ നിന്നും രണ്ടായിരം കിലോയോളം വരുന്ന വെണ്ണയും കയറ്റി കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ.എല്‍. 14 ഡി-4383 നമ്പര്‍ മിനി ലോറിനെല്ലിത്തറ ഇറക്കത്തിലെത്തിയപ്പോള്‍ അമ്പലത്തറ സ്വദേശികള്‍ സഞ്ചരിച്ച കെ.എ. 03 ഡി-5804 നമ്പര്‍ കാര്‍ ലോറിയിലിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നിയന്ത്രണം വിട്ട് ലോറി  റോഡിലേക്ക് മറിഞ്ഞത്.

ലോറി ഡ്രൈവര്‍ ആനന്ദാശ്രമത്തിന് സമീപം താമസിക്കുന്ന നിത്യാനന്ദി(32)ന് അപകടത്തില്‍ സാരമായി പരിക്കേറ്റു. കാര്‍ യാത്രക്കാരായ അമ്പലത്തറ സ്വദേശികളായ അറഫാത്ത്, സുബൈര്‍ എന്നിവര്‍ക്കും പരിക്കുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സുഹൃത്തിനെ നെല്ലിത്തറയിലെ വീടിന് സമീപം ഇറക്കിയശേഷം നിത്യാനന്ദ് മിനിലോറി ഓടിച്ചുപോകുമ്പോഴാണ് അപകടം സംഭവിച്ചത്. മാവുങ്കാലിലെ മില്‍മാ ഡയറിയില്‍ നിന്നും കണ്ണൂരിലേക്ക് കൊണ്ടുപോകുന്ന വെണ്ണ നെയ്യാക്കി തിരിച്ചുകൊണ്ടുവരാറാണ് പതിവ്.

രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷമാണ് വെണ്ണ റോഡില്‍ നിന്നും തുടച്ചു നീക്കാന്‍ സാധിച്ചത്. രാത്രി 12 ഓടെ ക്രെയിന്‍ കൊണ്ടുവന്ന് മിനിലോറി നീക്കി. ഇത്രയും നേരം ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

Lorry, Accident, Car, Kanhangad, Kerala, Milk Product, Injured, Police
File Photo
പോലീസിന്റെയും അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടലിനെത്തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായത്.

Keywords: Lorry, Ghee, Accident, Car, Kanhangad, Kerala, Milk Product, Injured, Police, Fire Force, Road, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:19 pm | 0 comments

കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറി കവര്‍ച: ഉടമ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി

Written By kvartha delta on 10 May 2013 | 12:17 pm

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ പ്രമാദമായ രാജധാനി ജ്വല്ലറി കവര്‍ച കേസില്‍ പ്രതികളെ മുഴുവന്‍ അറസ്റ്റുചെയ്‌തെങ്കിലും ജ്വല്ലറില്‍നിന്നും മോഷണംപോയ മുഴുവന്‍ സ്വര്‍ണവും കണ്ടെത്താന്‍ കഴിയാത്തത് സംബന്ധിച്ച് മാനേജിംഗ് പാര്‍ട്ണര്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി. വെള്ളിയാഴ്ച രാവിലെ കാസര്‍കോട്ടെത്തിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ജ്വല്ലറി ഉടമ അബ്ദുല്‍ കരീം കോളിയാടാണ് പരാതി നല്‍കയത്.

2010 ഏപ്രില്‍ 16ന് ഉച്ചയ്ക്കാണ് ജീവനക്കാര്‍ ജുമാ നമസ്‌ക്കാരത്തിന് പോയപ്പോള്‍ ചുമര്‍ തുരന്ന് ജ്വല്ലറിയില്‍ നിന്ന് 15 കിലോ 80 ഗ്രാം സ്വര്‍ണം കവര്‍ച ചെയ്തത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ പോലീസ് ആറ് പ്രതികളെ അറസ്റ്റുചെയ്യുകയും 7.5 കിലോ സ്വര്‍ണം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബാക്കി 7.5 കിലോ 80 ഗ്രാം സ്വര്‍ണം കണ്ടെത്തുന്ന കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും തുടര്‍ നടപടിയൊന്നും ഉണ്ടാകാത്തതിനെതുടര്‍ന്നാണ് ഉടമ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയത്.

പോലീസിന്റെ ഭാഗത്തുനിന്നും എന്തുകൊണ്ടാണ് നടപടിയുണ്ടാകാത്തതെന്ന് അറിയില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. കവര്‍ചയെതുടര്‍ന്ന് ജ്വല്ലറിതന്നെ അടച്ചുപൂട്ടേണ്ടിവന്നതായും ഇതേവരെ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
Kasaragod, Minister Thiruvanchoor Radhakrishnan, Complaint, Jweller-robbery, case, complaint, Kerala, Kanhangad, Abdul Kareem,

മോഷണക്കുറ്റം കണ്ടുപിടിക്കുകയും എല്ലാ പ്രതികളും പിടിയിലാവുകയും ചെയ്തിട്ടും മുഴുവന്‍ സ്വര്‍ണവും കണ്ടെത്തുന്നതില്‍ കാണിക്കുന്ന നിസംഗത സംശയം ജനിപ്പിക്കുന്നതാണ്. ഇതുസംബന്ധിച്ച് തുടര്‍ അന്വേഷണത്തിന് മൂന്ന് പോലീസ് ടീമുകളെ ഏല്‍പിച്ചെങ്കിലും ഈ ടീമുകളും സ്വര്‍ണം കണ്ടെടുക്കുന്ന കാര്യത്തില്‍ തണുപ്പന്‍ നിലപാടാണ് സ്വീകരിച്ചത്. കേസിന്റെ അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നതിനും മുഴുവന്‍ സ്വര്‍ണവും കണ്ടെത്തുന്നതിനും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഉന്നതപോലീസ് സംഘത്തെ അന്വേഷണം ഏല്‍പിച്ച് ഉത്തരവിടണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നത്.

Keywords: Kasaragod, Minister Thiruvanchoor Radhakrishnan, Complaint, Jweller-robbery, case, complaint, Kerala, Kanhangad, Abdul Kareem, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

12:17 pm | 0 comments

കുടുംബവഴക്കിനിടെ യുവാവിന് വാക്കത്തികൊണ്ട് തലയ്ക്ക് വെട്ടേറ്റു

Written By Kvarthakgd on 9 May 2013 | 5:40 pm

കാഞ്ഞങ്ങാട്: കുടുംബവഴക്കിനിടെ യുവാവിന് വാക്കത്തികൊണ്ട് വെട്ടേറ്റു. സംഭവത്തില്‍ മാവുങ്കാല്‍ പുതിയകണ്ടത്തെ രാംനിവാസില്‍ നാരായണന്‍കുട്ടി(40)യുടെ പരാതിയില്‍ ഭാര്യാ സഹോദരന്‍ ചാലിങ്കാല്‍ സ്വദേശി വി. കെ. ശ്രീകുമാറിനെതിരെ പോലീസ് കേസെടുത്തു.

ബുധനാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. കാര്‍ബണേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ കേരള റപ്രസെന്റേറ്റീവായ നാരായണന്‍കുട്ടി കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വൈകി വീട്ടിലെത്തിയത് എന്തിനാണെന്ന് ഭാര്യ കയര്‍ത്ത് ചോദിച്ചതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ഭാര്യ വിവരം ചാലിങ്കാലിലെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് അറിയിച്ചു. രാത്രി 10 മണിയായതോടെ ഭാര്യയുടെ മാതാവ് തങ്കമണിയും സഹോദരന്‍ ശ്രീകുമാറും പുതിയകണ്ടത്തിലെ വീട്ടിലെത്തുകയും നാരായണന്‍കുട്ടിയുമായി വഴക്ക് കൂടുകയും ചെയ്തു.

ഇതിനിടെ തങ്കമണി നാരായണന്‍കുട്ടിയുടെ ആറ് മാസം പ്രായമുള്ള ആണ്‍കുട്ടിയെയും കൊണ്ട് പോകാന്‍
Family, Clash, Youth, Stabbed, Mavungal, Police, Case, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ശ്രമിച്ചു. കുട്ടിയെ പിടിച്ചുവാങ്ങാനുള്ള ശ്രമത്തിനിടെ നാരായണന്‍കുട്ടി തങ്കമണിയെ തള്ളിവീഴ്ത്തി. ഇതില്‍ പ്രകോപിതനായ ശ്രീകുമാര്‍ വാക്കത്തികൊണ്ട് നാരായണന്‍കുട്ടിയുടെ തലയ്ക്ക് വെട്ടുകയായിരുന്നു. ബഹളം കേട്ട് പരിസരവാസികള്‍ ഓടിയെത്തിയതോടെ ശ്രീകുമാര്‍ ബൈക്കില്‍ കടന്നുകളയുകയായിരുന്നു. തലയ്ക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ നാരായണന്‍കുട്ടിയെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Keywords: Family, Clash, Youth, Stabbed, Mavungal, Police, Case, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:40 pm | 0 comments

ചുമട്ട് ഫെഡറേഷന്‍ മേഖല കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട്ട്

Written By Kvarthakgd on 8 May 2013 | 10:59 am

നീലേശ്വരം: ചുമട്ട് ഫെഡറേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് മുതല്‍ തൃക്കരിപ്പൂര്‍ വരെ ഏരിയകളിലായി വ്യാപിച്ചു കിടക്കുന്ന കാഞ്ഞങ്ങാട് താലൂക്ക് ചുമട്ട് ഫെഡറേഷന്‍ പ്രവര്‍ത്തകരുടെ മേഖല  കണ്‍വെന്‍ഷന്‍ മെയ് 10 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഹോസ്ദുര്‍ഗ് പുതിയകോട്ട മുസ്ലിം ലീഗ് ഓഫീസില്‍ ചേരും.

കണ്‍വെന്‍ഷന്‍ എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എ. അബ്ദുര്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്യും. കണ്‍വെന്‍ഷനില്‍ ജില്ലാ, മണ്ഡലം നേതാക്കള്‍ സംബന്ധിക്കും. കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിന് മുഴുവന്‍ ചുമട്ട് തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം പറമ്പത്ത്, ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, ട്രഷറര്‍ യൂനസ് വടകര മുക്ക് എന്നിവര്‍ ആഹ്വാനം ചെയ്തു.
 STU, Convention, Nileshwaram, Kanhangad, Trikaripur, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
File photo

Keywords: STU, Convention, Nileshwaram, Kanhangad, Trikaripur, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
10:59 am | 0 comments

രണ്ടരക്കോടിയുടെ സാധനങ്ങള്‍ പിടികൂടിയ സംഭവം: ചെക്ക് പോസ്റ്റുകളിലെ വീഴ്ച അന്വേഷിക്കുന്നു

Written By kvarthaksd on 7 May 2013 | 1:06 pm

കാഞ്ഞങ്ങാട്: കസ്റ്റംസ് നികുതി വെട്ടിച്ചും മതിയായ രേഖകളില്ലാതെയും ദുബൈയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന രണ്ടരക്കോടി രൂപയുടെ സാധനങ്ങള്‍ വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗം കാഞ്ഞങ്ങാട്ട് പിടികൂടാനിടയായ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചു.

ഉദ്യോഗസ്ഥരുടെയും നിയമ സംവിധാനങ്ങളുടെയും കണ്ണുവെട്ടിച്ച് ഇത്രയും വിലകൂടിയ സാധനങ്ങള്‍ എങ്ങനെയാണ് കാഞ്ഞങ്ങാടുവരെ എത്തിച്ചതെന്നത് സംബന്ധിച്ചാണ് വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗം ഓഫീസര്‍ പി.സി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നത്. അതിനിടെ ലോറികളില്‍ നിന്ന് പിടികൂടിയ സാധനങ്ങളുടെ തരംതിരിവും യതാര്‍ഥ വില കണക്കാക്കലും കാഞ്ഞങ്ങാട്ട് തുടരുകയാണ്.

തിങ്കളാഴ്ച രാവിലെ ആറു മണിയോടെ കാഞ്ഞങ്ങാട് സൗത്തില്‍ നിന്നാണ് നികുതി വെട്ടിച്ച് കടത്തുകയായിരുന്ന സാധനങ്ങളുമായി കെ.എല്‍. 58 ഇ. 6693, കെ.എല്‍. 57 സി 1132, കെ.എല്‍. 13 ആര്‍. 770, കെ.എല്‍. 57ഡി 3965 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ദുബൈയില്‍ നിന്ന് കൊണ്ടു വന്ന ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, റെഡിമെയ്ഡ്, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ സാധനങ്ങളാണ് നാല് ലോറികളിലും ഉണ്ടായിരുന്നത്.

മുംബൈയിലുള്ള മനോജ് ശരത്കാലെ എന്നയാളുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഈ സാധനങ്ങളത്രയും ദുബൈയില്‍ നിന്ന് മുംബൈയില്‍ എത്തിച്ച് അവിടെ നിന്ന് ലോറികളില്‍ കേരളത്തിലേക്ക് കടത്തികൊണ്ടുവന്നത്. 2012 ഡിസംബര്‍ 29 ന് അടച്ച കസ്റ്റംസ് നികുതിയുടെ ഒരു പകര്‍രപ് മാത്രമാണ് ലോറി ഡ്രൈവര്‍മാരുടെ കൈവശമുണ്ടായിരുന്നത്.

1,37,137 രൂപ അടച്ചതിന്റെ പഴയ ബില്ല് ഉപയോഗിച്ചാണ് ഡിസംബര്‍ 29 ന് ശേഷമുള്ള ദിവസങ്ങളില്‍ ദുബൈയില്‍ നിന്നുള്ള സാധനങ്ങള്‍ കടത്തിയതെന്ന് സംശയിക്കുന്നു. 9,46,464 രൂപയാണ് തിങ്കളാഴ്ച കടത്തിയ സാധനങ്ങള്‍ക്ക് ഏകദേശം നികുതി കണക്കാക്കുന്നത്. മലപ്പുറത്തെ അബ്ദുല്‍ ഖാദര്‍ കൊറിയര്‍ ആന്റ് കാര്‍ഗോ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലേക്കാണ് സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

ലോറികള്‍ മഹാരാഷ്ട്ര വിട്ടശേഷം ഒരു ചെക്ക് പോസ്റ്റിലും പരിശോധന നടന്നിട്ടില്ല. കസ്റ്റംസ് അധികൃതരുടെ ഒത്താശയോടെയാണ് ലോറികളില്‍ കോടികള്‍ വിലമതിക്കുന്ന സാധനങ്ങള്‍ കടത്തിക്കൊണ്ട് വന്നതെന്ന് വ്യക്തമായിട്ടുണ്ട്. വാണിജ്യ നികുതി ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടീവ് ഓഫീസര്‍ തുളസി ദാസ്, ഇന്‍സ്‌പെക്ടര്‍ പി.സി. ബാലകൃഷ്ണന്‍, പി.വി. രത്‌നാകരന്‍, എം.വി. അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സാധനങ്ങള്‍ പിടികൂടിയത്. ഹൈവേ പോലീസിന്റെ സഹായവും ഇതിന് ലഭിച്ചു.

Check-Post, Investigation, Police, Kanhangad, Lorry, Passport, Kasaragod, Kerala, Kerala News, International News, National News.

Keywords: Check-Post, Investigation, Police, Kanhangad, Lorry, Passport, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

1:06 pm | 0 comments

കുടുംബ സംഗമം നടത്തി

Written By Kvarthakgd on 6 May 2013 | 4:42 pm

കാഞ്ഞങ്ങാട്: കരിപ്പോടി ശ്രീ തിരുര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പരിധിയിലെ പൊയിനാച്ചി, കൊളത്തൂര്‍-മന്ദനടുക്കം പ്രാദേശിക സമിതിയുടെ കുടുംബ സംഗമവും, വാണിയ സമുദായ സമിതി യുണിറ്റ് രൂപികരണവും പൊയിനാച്ചി സരസ്വതി വിദ്യാലയത്തില്‍ നടന്നു. വാണിയ സമുദായ സമിതി സംസ്ഥാന അധ്യക്ഷന്‍ വായവളപ്പില്‍ ഗോവിന്ദന്‍ കോമരം ഉദ്ഘാടനം ചെയ്തു.

കരിപ്പോടി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് സത്യന്‍ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ തമ്പാന്‍, ജോ. സെക്രട്ടറി കുഞ്ഞിരാമന്‍, പ്രദേശിക സമിതി പ്രസിഡന്റുമാരായ അമ്പുക്കന്‍, രാഘവന്‍ ബദിര, വി. ശങ്കരന്‍, കുഞ്ഞിക്കണ്ണന്‍ വാഴുന്നോര്‍ വളപ്പ്, കൃഷ്ണന്‍ കരിപ്പോടി, മാതൃസമിതി പ്രസിഡന്റുമാരായ പത്മാവതി, ചന്ദ്രാവതി, സെക്രട്ടറിമാരായ രാധ, ലളിത എന്നിവര്‍ പ്രസംഗിച്ചു. ചന്ദ്രന്‍ ആലിങ്കില്‍, സ്വാഗതവും പ്രദീപന്‍ കൊളത്തൂര്‍ നന്ദിയും പറഞ്ഞു.
Family meet, Kanhangad, Kasaragod, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Family meet, Kanhangad, Kasaragod, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Family meet, Kanhangad, Kasaragod, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:42 pm | 0 comments

ഗ്രാമ്യ ഭംഗിയുടെ തിരുശേഷിപ്പായി രവി പിലിക്കോടിന്റെ ജലച്ഛായ ചിത്രങ്ങള്‍

Written By Kvarthakgd on 4 May 2013 | 3:43 pm

കാഞ്ഞങ്ങാട്: സ്വത്വം നഷ്ടപ്പെടുന്ന ഗ്രാമ്യ ഭംഗിയുടെ പച്ചപ്പും പ്രസരിപ്പും തിരിച്ചുപിടിച്ച് പ്രശസ്ത ശില്‍പിയും ചിത്രകാരനുമായ രവി പിലിക്കോടിന്റെ ജീവന്‍തുടിക്കുന്ന ജലച്ഛായ ചിത്രങ്ങള്‍. അനുദിനം അന്യം നിന്നുകൊണ്ടിരിക്കുന്ന അനുഷ്ഠാനങ്ങളും, പ്രകൃതിഭംഗികളും നിറഞ്ഞ 25 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി കാന്‍വാസില്‍ പകര്‍ത്തിയത്.

നേരത്തെയുള്ള തനത് ശൈലിയില്‍ നിന്നും ജലച്ഛായ ചിത്രങ്ങള്‍ക്ക് പുതിയ രൂപവും, ഭാവവും വരുത്തിയാണ് രചന. മൂന്നുവിളയെടുത്തിരുന്ന നെല്‍പാ ടങ്ങള്‍, പ്രതികൂല പരിതോവസ്ഥയില്‍ തരിശിടുന്നതും, പഴയ പെരുമയിലെ കാര്‍ഷിക സമൃദ്ധി തിരിച്ചുപിടിക്കാനും ചിത്രസംവാദമുണ്ട്. ചുട്ടുപഴുത്ത് പൊള്ളുന്ന വേനലിനെ ചെറുക്കാന്‍ നെല്‍കൃഷിക്കും നഷ്ടമാകുന്ന അനുഷ്ഠാനങ്ങള്‍ക്കും കഴിയുമെന്ന് ഓരോ ചിത്രങ്ങളും വിരല്‍ ചൂണ്ടുന്നു.

കാസര്‍കോടിന്റെ സാംസ്‌ക്കാരിക പൈതൃകം മറനീക്കുന്ന പോത്തോട്ടവും, കൃഷിയുടെ കാവല്‍ദൈവങ്ങളും വര്‍ത്തമാനകാലത്ത് അനിവാര്യമായ ഘടകങ്ങളാണെന്ന് ചിത്രങ്ങളിലൂടെ ബോധ്യപ്പെടുന്നു. ഓരോ നിമിഷവും ഇല്ലാതാകുന്ന കുന്നുകളും വറ്റിവരളുന്ന പുഴകളും തോടുകളും ഒരിക്കലും ഓര്‍മകളിലേക്കുപോലും കൊണ്ടുവരാന്‍ കഴിയാത്ത വ്യഥ ചിത്രങ്ങളില്‍ സംയോജിപ്പിച്ചിട്ടുണ്ട്.

Ravi Pilicode, Art gallery, Drawing exhibition, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ചിത്രങ്ങളുടെ പ്രദര്‍ശനം പ്രശസ്ത ചിത്രകാരന്‍ മദനന്‍ കാഞ്ഞങ്ങാട് ലളിതകല അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടത്തി. പ്രശസ്ത മറുത്തുകളി പണ്ഡിതന്‍ പി.പി. മാധവന്‍ പണിക്കര്‍ അധ്യക്ഷനായിരുന്നു. ഫോക്‌ലോര്‍ ഗവേഷകന്‍ ചന്ദ്രന്‍ മുട്ടത്ത് ആമുഖ പ്രഭാഷണം നടത്തി. ടി.വി.ചന്ദ്രന്‍, വി.വി. പ്രഭാകരന്‍, പി. പ്രവീണ്‍ കുമാര്‍, പി. ഗംഗാധരന്‍ മാസ്റ്റര്‍, ടി.വി. സുരേഷ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. പല്ലവ നാരായണന്‍ സ്വാഗതവും, രവി പിലിക്കോട് നന്ദിയും പറഞ്ഞു.
Ravi Pilicode, Art gallery, Drawing exhibition, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

തിരുവനന്തപുരം ലളിതകലാ അക്കാദമിയുടെ ഉദ്ഘാടന വേളയില്‍ ഉത്തരമലബാറിന്റെ തനത് അനുഷ്ഠാന കലാരൂപങ്ങളുടെ നേര്‍ക്കാഴ്ചയാകുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ പ്രശസ്ത ചിത്രകലാകാരന്മാര്‍ക്കൊപ്പം ഗ്രൂപ്പ് എക്‌സിബിഷന്‍ നടത്തിയിരുന്നു. കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ തിരൂര്‍ തുഞ്ചന്‍പ്പറമ്പില്‍ നടത്തിയ പാരമ്പര്യ ശില്പരചനാ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്.

കാസര്‍കോട് ജില്ലയില്‍ അധ്യാപക റിസോഴ്‌സ് പേഴ്‌സണായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ബോവിക്കാനം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ്. ഭാര്യ: എം.വി. യശോദ. ശില്‍പിയും ബി.എഫ്.എ പഠനം പൂര്‍ത്തിയാക്കിയ ദീപക് ലാല്‍, സംസ്ഥാന സ്‌കൂള്‍ ചലചിത്രോത്സവത്തില്‍ 138 സിനിമകളില്‍ ഏറ്റവും നല്ല നടനായി തിരഞ്ഞെടുത്ത ദിന്‍ക്കര്‍ ലാല്‍ എന്നിവര്‍ മക്കളാണ്. ഒമ്പത് അവാര്‍ഡുകള്‍ ലഭിച്ച ദൈവസൂത്രം എന്ന ചിത്രത്തിലെ പ്രധാന നടന്‍കൂടിയാണ് ദിന്‍ക്കര്‍ ലാല്‍.

Keywords: Ravi Pilicode, Art gallery, Drawing exhibition, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
3:43 pm | 0 comments

എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്റെ മെമ്പര്‍ഷിപ് പ്രവര്‍ത്തനം മെയ് ഏഴുവരെ

Written By kvarthapressclub on 3 May 2013 | 6:27 pm

കാസര്‍കോട്: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ സംഘടിത പ്രസ്ഥാനമായ എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്റെ മെമ്പര്‍ഷിപ് പ്രവര്‍ത്തനം മെയ് ഏഴു വരെ നടത്താനും ജില്ലയില്‍ 75,000 അംഗങ്ങളെ ചേര്‍ക്കാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര ഗവ.നീക്കത്തിന്റെ ഭാഗമായാണ് കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തികളെ നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പെടുത്തിയത്. തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികളുടെ അവകാശ സമ്പാദന പോരാട്ടത്തിന് കരുത്തുപകരാന്‍ മുഴുവന്‍ തൊഴിലാളികളും അംഗത്വം എടുക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
Membership, Kasaragod, Work, Kanhangad, Nileshwaram, Kerala, Kerala News, International News, National News, Gulf News, Health
ജില്ലാ സെക്രട്ടറി എം.രാജന്‍ നീലേശ്വരത്തും ജില്ലാ പ്രസിഡന്റ് ബേബി
ബാലകൃഷ്ണന്‍ കാഞ്ഞങ്ങാട്ടെയും മെമ്പര്‍ഷിപ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Keywords: Membership, Kasaragod, Work, Kanhangad, Nileshwaram, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:27 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories