Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label KSRTC. Show all posts
Showing posts with label KSRTC. Show all posts

ചെമ്മട്ടംവയലിലെ സ്ഥലം കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് ഉചിതമല്ലെന്ന് ആര്യാടന്‍

Written By Kvarthakgd on 27 Apr 2013 | 6:56 pm

കാഞ്ഞങ്ങാട്: കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് ഡിപ്പോക്ക് കണ്ടെത്തിയ ചെമ്മട്ടംവയലിലെ സ്ഥലം ഡിപ്പോക്ക് ഉചിതമല്ലെന്ന് ഗതാഗത-വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. വകുപ്പിന് ഇക്കാര്യത്തില്‍ ദീര്‍ഘവീക്ഷണമോ ദൂരക്കാഴ്ചയോ ഉണ്ടായില്ലെന്ന് മന്ത്രി സമ്മതിച്ചു. ഹൊസ്ദുര്‍ഗ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ശനിയാഴ്ച രാവിലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെമ്മട്ടംവയല്‍ ഡിപ്പോയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ഇന്നത്തെ സാഹചര്യത്തില്‍ കാര്യമായ വരുമാനമൊന്നും പ്രതീക്ഷിക്കുന്നില്ല. നഷ്ടം നേരിടുകയാണ്. വരുമാനം കുറവാണ്. ഡിപ്പോയിലേക്ക് യാത്രക്കാര്‍ക്ക് എളുപ്പത്തിലെത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കെ.എസ്.ആര്‍.ടി.സി ബസ് കയറണമെങ്കില്‍ നഗരത്തിലുള്ളവര്‍ ഓട്ടോറിക്ഷയോ ടാക്‌സിയോ സ്വകാര്യ ബസിനെയോ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചെമ്മട്ടംവയല്‍ സബ് ഡിപ്പോയില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ തന്നെ നഷ്ടമാണെന്ന കാര്യം അറിയാവുന്നതാണല്ലോ എന്നാണ് മന്ത്രി പ്രതികരിച്ചത്.

KSRTC, Depot, Chemmattamvayal, Aryadan Mohammed, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsകൂടുതല്‍ ടൗണ്‍ സര്‍വീസുകള്‍ ആരംഭിച്ച് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമോ എന്ന് ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഓപറേഷന്‍ വിഭാഗം ഡപ്യൂട്ടി എഞ്ചിനീയറുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് റഗുലേറ്ററി കമ്മിറ്റിയാണ്. എന്നാല്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കേണ്ടിവരുമെന്ന് ആര്യാടന്‍ മുഹമ്മദ് വെളിപ്പെടുത്തി.

യു.ഡി.എഫില്‍ ഘടകകക്ഷികള്‍ തമ്മിലുള്ള പടലപിണക്കങ്ങള്‍ ഭരണത്തിന്റെ പ്രതിഛായയെ ബാധിച്ചിട്ടില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ കെ.പി.സി.സി പ്രസിഡന്റ് അപ്പപ്പോള്‍ വിശദീകരിക്കുന്നുണ്ടെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. പി. കുഞ്ഞിക്കണ്ണന്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ. സി. കെ. ശ്രീധരന്‍, ജനറല്‍ സെക്രട്ടറി അഡ്വ. പി. കെ. ചന്ദ്രശേഖരന്‍, ബ്ലോക്ക് പ്രസിഡന്റ് എം. അസിനാര്‍, പാദൂര്‍ കുഞ്ഞാമു ഹാജി, ചട്ടഞ്ചാല്‍ മൊയ്തീന്‍കുട്ടി ഹാജി, അഡ്വ. ബാബുരാജ് തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് എന്‍. കെ. സ്മാരക വേദി ഏര്‍പെടുത്തിയ എന്‍. കെ. സ്മാരക എന്‍ഡോവ്‌മെന്റ് പുരസ്‌കാരം ശനിയാഴ്ച ഉച്ചക്ക് നീലേശ്വരം തെരുവിലെ ശ്രീവത്സം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആര്യാടന്‍ മുഹമ്മദിന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് സമ്മാനിച്ചു. ചടങ്ങില്‍ അഡ്വ. സി. കെ. ശ്രീധരന്‍ അധ്യക്ഷനായിരുന്നു. കെ. പി. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ. ആര്‍. കണ്ണന്‍ ആര്യാടന്‍ മുഹമ്മദിനെ പൊന്നാട അണിയിച്ചു. എം. സി. ഖമറുദ്ദീന്‍, പി. കോരന്‍ മാസ്റ്റര്‍, മടിക്കൈ കമ്മാരന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പി. രാമചന്ദ്രന്‍, ഇ. ഷജീര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. എം. വിജയന്‍ സ്വാഗതവും കെ. എം. തമ്പാന്‍ നായര്‍ നന്ദിയും പറഞ്ഞു.

കഴിഞ്ഞ ദിവസം അന്തരിച്ച കെ.എസ്.ഇ.ബി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനും ചലച്ചിത്ര താരം കാവ്യാമാധവന്റെ പിതൃസഹോദരനുമായ പി. ജനാര്‍ദനന്റെ നീലേശ്വരത്തെ വസതി സന്ദര്‍ശിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദ് ബന്ധുക്കളെ അനുശോചനമറിയിച്ചു.

Keywords: KSRTC, Depot, Chemmattamvayal, Aryadan Mohammed, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:56 pm | 0 comments

ചി­കി­ത്സ വേണം, 'തു­പ്പല്‍രോ­ഗ'­ത്തിനും

Written By Kvartha Alpha on 6 Apr 2013 | 6:04 am

കാസര്‍­കോട്ടും പ­രി­സ­ര­ങ്ങ­ളിലും 'തു­പ്പല്‍ രോ­ഗം' പ­ടര്‍­ന്നു­പി­ടി­ക്കു­ക­യാണ്. ഈ രോ­ഗിക­­ളു­ടെ ശ­ല്യം കാര­ണം മാ­ന്യ­ന്മാര്‍­ക്ക് ന­ഗ­ര­ത്തി­ലൂ­ടെ ബസി­ലോ, ന­ടന്നോ പോ­വാന്‍ ക­ഴി­യാ­ത്ത സ്ഥി­തി­യാ­ണ്. പാന്‍­പ­രാഗും മു­റു­ക്കാനും മ­റ്റു­പു­കയി­ല ഉല്‍­പ­ന്ന­ങ്ങളും ച­വ­ച്ച് പ­രിസ­ര­ബോ­ധ­മില്ലാ­തെ കാ­ണുന്നിട­ത്തെല്ലാം തു­പ്പി­വെ­ക്കു­ന്ന ആ­ളുക­ളെ എ­ങ്ങ­നെ കൈ­കാര്യം ചെ­യ്യ­ണ­മെ­ന്ന­റി­യാ­തെ കു­ഴ­ങ്ങു­ക­യാ­ണ് അത്ത­രം രോ­ഗ­മില്ലാ­ത്ത ആ­ളുകള്‍.

Kasaragod, Bus, Busstand, KSRTC, Article, hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.തു­പ്പല്‍ രോ­ഗി­ക­ക­ളു­ടെ വി­ക്രി­യ­കള്‍ നേ­രി­ട്ട് ക­ണ്ട് ബോ­ധ്യ­പ്പെ­ട­ണ­മെ­ങ്കില്‍ കാ­സര്‍­കോ­ട് പുതി­യ ബ­സ് സ്റ്റാന്‍­ഡി­ലേ­ക്ക് ഒ­ന്ന് വ­ന്നാല്‍ മാ­ത്രം മതി. അ­വി­ടെ യാ­ത്ര­ക്കാ­ര്‍ ബ­സു­കാ­ത്തു­നില്‍­ക്കു­ന്ന സ്ഥ­ലത്തും ബ­സ് വ­ന്നു­നില്‍­ക്കു­ന്ന സ്ഥ­ലത്തും ബ­സി­ല്‍ ക­യ­റാന്‍ ന­ടന്നു­പോ­വേ­ണ്ട സ്ഥ­ലത്തും എല്ലാം തു­പ്പ­ലി­ന്റെ പ­രാ­ക്ര­മം കാ­ണാം. ചുവ­ന്ന നി­റ­ത്തിലും മ­ഞ്ഞ നി­റ­ത്തി­ലും ഉ­ള്ള തു­പ്പല്‍ കൊ­ണ്ട് ഒ­രു ത­രം മോ­ഡേണ്‍ പെ­യ്ന്റിം­ഗ് ന­ട­ത്തിയ­ത് പോ­ലെ­യാ­ണ് ബ­സ് സ്­റ്റാന്‍­ഡ് പ­രിസ­രം മു­ഴു­വന്‍. അ­തി­ന് പുറ­മെ മൂ­ത്ര­പ്പു­ര­യിലും അ­തി­ന്റെ ചു­മ­രിലും ബ­സ് സ്റ്റാന്‍­ഡ് ഷോ­പ്പിം­ഗ് കോം­പ്ല­ക്‌­സി­ന്റെ ഇ­ട­നാ­ഴി­ക­ളിലും കോ­ണി­പ്പ­ടി­ക­ളിലും പെ­യിന്റ­ടി­ച്ച ചു­മ­രു­ക­ളിലും എല്ലാം തു­പ്പല്‍ ച­ിത്രം പ­തി­ഞ്ഞി­ട്ടു­ണ്ട്.

Kasaragod, Bus, Busstand, KSRTC, Article, hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
മു­ക­ളി­ലെ നി­ല­യില്‍ നി­ന്ന് താ­ഴെ റോ­ഡി­ലേ­ക്കും മേല്‍­ക്കൂ­ര­യി­ലേക്കും കാര്‍­ക്കി­ച്ച് തു­പ്പു­ന്ന­വരും കാസര്‍­കോ­ട്ട് കു­റവല്ല. കെ.എ­സ്.ആര്‍.ടി.സി.ബ­സ് സ്­റ്റാന്‍­ഡ് കോം­പ്ല­ക്‌സ്, ജ­ന­റല്‍ ആ­ശു­പ­ത്രി­യി­ലെ ഏ­ഴ് നി­ല കെ­ട്ടിടം, കാസര്‍­കോ­ട്ടെ സ്വ­കാ­ര്യ ആ­ശു­പ­ത്രി­ക­ള്‍, ലോ­ഡ്­ജുകള്‍, സി­നി­മാ തി­യേ­റ്റ­റു­കള്‍ എ­ന്നി­വി­ട­ങ്ങ­ളിലും തു­പ്പ­ലി­ന്റെ പെ­രു­പ്പം കാ­ണി­ക്കു­ന്ന അ­ട­യാ­ള­ങ്ങള്‍ വേണ്ടു­വോ­ളം പ­തി­ഞ്ഞു­കി­ട­പ്പു­ണ്ട്. ഓട്ടോ റി­ക്ഷ­യില്‍ പോ­കു­മ്പോഴും ബ­സില്‍ പോ­കു­മ്പോഴും റോ­ഡി­ലേ­ക്ക് നീ­ട്ടി­ത്തു­പ്പു­ന്ന ഡ്രൈ­വര്‍­മാരും യാ­ത്ര­ക്കാരും ഇ­വി­ടെ കു­റവല്ല. പു­കയി­ല ഉല്‍­പ­ന്ന­ങ്ങള്‍ ഉ­പ­യോ­ഗി­ക്കാ­നു­ള്ള അ­വ­കാ­ശം അ­ത് ഉ­പ­യോ­ഗി­ക്കു­ന്ന­വര്‍­ക്ക് വി­ട്ടു­കൊ­ടു­ത്താല്‍ ത­ന്നെയും മേല്‍­പ­റ­ഞ്ഞ വി­ധത്തില്‍ കാ­ണു­ന്നി­ട­ത്തൊ­ക്കെ തു­പ്പി വ­ച്ച് ആ­ളുക­ളെ ബു­ദ്ധി­മു­ട്ടി­ക്കു­ന്ന­തെ­ന്തി­ന് എന്ന ചോ­ദ്യ­ത്തി­നാ­ണ് ഉത്ത­രം കി­ട്ടാ­ത്തത്. തു­പ്പ­ണ­മെ­ങ്കില്‍ ത­ന്നെ ആര്‍­ക്കും ബു­ദ്ധി­മു­ട്ടില്ലാ­ത്ത സ്ഥ­ല­ത്ത് തു­പ്പി­യാല്‍ പോരെ? അ­തി­നു­ള്ള സാ­മാ­ന്യമാ­യ പ­രി­സര ബോ­ധവും ശു­ചി­ത്വ ബോ­ധവും എ­ങ്കിലും ഈ നൂ­റ്റാ­ണ്ടില്‍ ജീ­വി­ക്കു­ന്ന പ­രി­ഷ്­കൃ­തരാ­യ മ­ല­യാ­ളി­കള്‍ പു­ലര്‍­ത്തേ­ണ്ടത­ല്ലെ?.

Kasaragod, Bus, Busstand, KSRTC, Article, hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
അ­ന്യ സം­സ്ഥാ­ന­ക്കാരും കാസര്‍­കോ­ട്ടി­നെ തു­പ്പി വൃ­ത്തി­കേ­ടാ­ക്കു­ന്നു­ണ്ട് എ­ന്ന കാര്യം ഇ­വി­ടെ വി­സ്­മ­രി­ക്കു­ന്നില്ല. ന­മ്മള്‍ അങ്ങ­നെ ചെ­യ്യു­ന്നി­ല്ലെ­ങ്കില്‍ അ­വരും അങ്ങ­നെ ചെ­യ്യില്ല. അഥ­വാ തു­പ്പി­വെ­ക്കു­ന്നവ­രെ ന­മു­ക്ക് ത­ട­യാനും ക­ഴി­യും. പക്ഷെ, രണ്ടും ഇ­വി­ടെ ന­ട­ക്കു­ന്നില്ല. പോ­രാ­ത്ത­തി­ന് നി­യ­മ­പാ­ല­ക­രായ പോ­ലീ­സു­കാ­രും ബ­സ് സ്­റ്റാന്‍­ഡ് പ­രി­സ­ര­ത്ത് മു­റു­ക്കി­ത്തു­പ്പു­ന്നുണ്ട്. ഇ­തി­ന് പുറ­മെ ന­ടന്നു­പോ­വു­മ്പോള്‍ തു­പ്പി­ക്കൊ­ണ്ടേ­യി­രി­ക്കു­ന്ന ശീ­ല­മു­ള്ള ചി­ലരും ന­മു­ക്കി­ട­യി­ലുണ്ട്. അ­ത്ത­ര­ക്കാര്‍­ക്ക് ക്ഷ­യം പോ­ലെ­യുള്ള രോ­ഗ­ങ്ങ­ളു­ണ്ടെ­ങ്കില്‍ രോ­ഗം പ­കര്‍­ത്താ­നും അത് കാ­ര­ണ­മാ­കും. തു­പ്പ­ലില്‍ ഈ­ച്ച­കള്‍ പാ­റി­യി­രി­ക്കു­കയും അ­വ പി­ന്നീ­ട് ഭ­ക്ഷ­ണ പ­ഥാര്‍­ത്ഥ­ങ്ങ­ളില്‍ ചെ­ന്നി­രി­ക്കു­കയും ചെ­യ്­താ­ലു­ള്ള അ­വ­സ്ഥ പ്ര­ത്യേ­കം പ­റ­യേ­ണ്ട­തു­ണ്ടോ? പൊ­തു­സ്ഥല­ത്ത് മൂ­ത്ര­മൊ­ഴി­ക്കു­ന്ന­തും മ­ദ്യ­പി­ക്കു­ന്നതും പു­ക­വ­ലി­ക്കു­ന്നതും പോ­ലെ വി­ല­ക്കേ­ണ്ട ഒ­രു കു­റ്റം ത­ന്നെ­യാ­ണ് പൊ­തു­സ്ഥ­ല­ത്തും ആ­ളു­കള്‍ ഇ­ട­പെ­ടു­ന്ന സ്ഥ­ലത്തും തു­പ്പ­ി­വെ­ക്കു­ന്ന­ത്. പൊ­തു­സ്ഥല­ത്തെ തു­പ്പല്‍ നി­രോധ­നം നി­ല­വില്‍ വ­രു­ത്തേ­ണ്ട­തി­ലേ­ക്ക് അ­ധി­കൃ­ത­രു­ടെ അ­ടി­യ­ന്തി­ര ശ്ര­ദ്ധ ക്ഷ­ണി­ച്ചു­കൊ­ള്ളുന്നു. ഒ­പ്പം പ­രിസ­ര­ബോ­ധ­മില്ലാ­തെ തു­പ്പു­ന്ന­വര്‍ ആ ശീ­ലം മാ­റ്റേ­ണ്ട­തി­ലേ­ക്കും.

Kasaragod, Bus, Busstand, KSRTC, Article, hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
പു­കയി­ല ഉല്‍­പ­ന്ന­ങ്ങ­ളു­ടെ ഉ­പ­യോ­ഗവും വില്‍­പ­നയും നി­രോ­ധി­ക്ക­പ്പെ­ട്ട പ്ര­ദേ­ശ­മാ­ണ് കേരളം എന്ന­ത് അ­ധി­കൃത­രെ ഇ­വി­ടെ ഒ­ന്നു­കൂടി ഓര്‍­മ­പ്പെ­ടു­ത്തു­ക­യാണ്. എ­ന്നി­ട്ടും പാന്‍­പ­രാ­ഗിനും മ­ധു­വിനും മറ്റും ഒ­രു ദൗര്‍­ല­ഭ്യവും നാട്ടിലില്ല. പ­ല ക­ട­ക­ളി­ലും 18 വ­യ­സി­ന് താ­ഴെ­യു­ള്ള­വര്‍­ക്ക് പു­കയി­ല ഉല്‍­പ­ന്ന­ങ്ങള്‍ നല്‍­കു­ന്ന­തല്ല എന്നും പ്ര­ദര്‍­ശി­പ്പി­ച്ചി­ട്ടുണ്ട്. അ­ത് കേവ­ലം കാ­ണാന്‍ വേ­ണ്ടി മാ­ത്ര­മാ­ണെ­ന്ന കാ­ര്യം ആര്‍­ക്കാ­ണ് അ­റി­ഞ്ഞു­കൂ­ടാ­ത്ത­ത്?.

സ്­കൂള്‍ പ­രി­സ­ര­ങ്ങ­ളി­ലും മിഠാ­യി­കള്‍ ല­ഭി­ക്കു­ന്നതു­പോ­ലെ പു­കയി­ല ഉല്‍­പ­ന്ന­ങ്ങള്‍ യാ­തൊ­രു ക്ഷാ­മവും കൂ­ടാ­തെ ല­ഭ്യ­മാ­ണെ­ന്ന കാ­ര്യവും ന­മു­ക്കെല്ലാം അ­റി­വു­ള്ള­താണ്. ബീ­ഡിയും സി­ഗ­ററ്റും ഉള്‍­പെ­ടെ­യു­ള്ള­വ­യു­ടെ കാ­ര്യവും അ­ങ്ങ­നെ­തന്നെ. പൊ­തു­സ്ഥല­ത്ത് പു­ക­വ­ലി­ക്ക­രു­തെ­ന്ന് നി­യ­മ­മു­ണ്ടെ­ങ്കിലും അ­ത് ക­ട­ലാ­സില്‍ മാ­ത്ര­മാ­യി ഒ­തു­ങ്ങുന്നു. പൊ­തു സ്ഥല­ത്ത് പു­ക വ­ലി­ക്കുന്ന­തിനെ ചോദ്യം ചെ­യ്­താല്‍ അ­ടി കി­ട്ടുന്ന സം­ഭ­വ­ങ്ങള്‍ക്കും ന­മ്മു­ടെ നാ­ട്ടില്‍ കു­റ­വില്ല. നി­രോ­ധ­ന­ങ്ങ­ളി­ലല്ല കാ­ര്യം, അ­വ ന­ട­പ്പി­ലാ­ക്കു­ന്ന­തി­ലാ­ണ് എ­ന്നു­കൂ­ടി ഇ­വി­ടെ സ­ന്ദര്‍­ഭ­വ­ശാല്‍ പ­റ­ഞ്ഞു­കൊ­ള്ളട്ടെ.

Kasaragod, Bus, Busstand, KSRTC, Article, hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
- ര­വീ­ന്ദ്രന്‍ പാടി 

Keywords: Kasaragod, Bus, Busstand, KSRTC, Article, hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews, Spitting in public places
6:04 am | 1 comments

കുമ്പളയില്‍ KSRTC ബസും ഓട്ടോയും കൂട്ടിയിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചു; 2 പേരുടെ നില ഗുരുതരം

Written By kvartha delta on 4 Apr 2013 | 10:30 pm

Bavitha
Bavitha
കാസര്‍കോട്: കുമ്പള റെയില്‍വേ സ്‌റ്റേഷന് സമീപം കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പൂര്‍ണ ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചു. പൈവളിഗെയിലെ കായര്‍ക്കട്ടയിലെ സുന്ദരന്റെ മകള്‍ ബവിത (26), ഭര്‍ത്താവ് രാമന്‍(35) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ ഉപ്പള ലാല്‍ബാഗിലെ ഹാരിസ്(27), ബവിതയുടെ അമ്മ ജാനകി(48) എന്നിവരെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. ബവിതയെ പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു വരുമ്പോഴാണ്
അപകടമുണ്ടായത്.

വ്യാഴാഴ്ച രാവിലെ 9.45 മണിയോടെയാണ് അപകടം നടന്നത്. ഉപ്പളയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍ 14 എല്‍. 6012 നമ്പര്‍ ഓട്ടോയില്‍ മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എ 19 എഫ്. 2893 നമ്പര്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് കൂട്ടിയിടിക്കുകയായിരുന്നു.

Raman
Raman
 Kumbala, KSRTC, Obituary, Kerala, Kasaragod, Accidentബസിന്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജാനകിയുടെ നില അതീവ ഗുരുതരമാണ്. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഓട്ടോയ്ക്കൂള്ളില്‍ കുടുങ്ങിയവരെ ആശുപത്രിയില്‍ എത്തിച്ചത്. ബവിത ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അപകടത്തെതുടര്‍ന്ന് ദേശീയ പാതയില്‍ വാഹനഗതാഗതം അല്‍പ നേരം തടസപ്പെട്ടിരുന്നു. ബവിതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ചറിയിലേക്ക് മാറ്റി. ബന്ധുക്കള്‍ ഇനിയും എത്തിയിട്ടില്ല.

Kumbala, KSRTC, Obituary, Kerala, Kasaragod, Accident, Injured, Malayalam news, Kerala News,

Kumbala, KSRTC, Obituary, Kerala, Kasaragod, Accident, Injured, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Kumbala, KSRTC, Obituary, Kerala, Kasaragod, Accident, Injured, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


Keywords: Kumbala, KSRTC, Obituary, Kerala, Kasaragod, Accident, Injured, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:30 pm | 1 comments

ഈപോക്ക് എപ്പോഴായാലും നില്‍ക്കാം; എങ്കിലും ലക്ഷ്യം ജനസേവനം: ആര്യാടന്‍

Written By Kvartha Alpha on 24 Mar 2013 | 10:02 pm

കാഞ്ഞങ്ങാട്: ഈ പോക്ക് എപ്പോള്‍ നില്‍ക്കുമെന്ന് പറയാന്‍ കഴിയില്ലെങ്കിലും നില്‍ക്കുന്നത് വരെ മെച്ചപ്പെട്ട സേവനം നാട്ടുകാര്‍ക്ക് നല്‍കുക എന്നതാണ് യു.ഡി.എഫ്. സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് ഗതാഗത-വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് സബ് ഡിപ്പോ ഞായറാഴ്ച വൈകുന്നേരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്ന മന്ത്രി.

സര്‍ക്കാറിനും കെ.എസ്.ആര്‍.ടി.ക്കും നിലവിലുള്ള പ്രതിസന്ധി ഉദ്ദേശിച്ചുള്ള മന്ത്രിയുടെ പരാമര്‍ശം ആളുകള്‍ക്ക് ഏറെ ബോധിക്കുകയും ചെയ്തു. 80 കോടി രൂപ പ്രതിമാസം നഷ്ടംസഹിച്ചുകൊണ്ടാണ് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിയെ നിലനിര്‍ത്തുന്നതെന്നും അത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.


ഈ സാഹചര്യത്തിലും കാഞ്ഞങ്ങാട് സബ് ഡിപ്പോ യാഥാര്‍ത്ഥ്യമാക്കിയത് രണ്ട് കോടിയോളം രൂപ ചെലവഴിച്ചാണ്. മുന്‍ ഹൊസ്ദുര്‍ഗ് എം.എല്‍.എ. പള്ളിപ്രം ബാലന്‍ അദ്ദേഹത്തിന്റെ പ്രാദേശിക വികസന നിധിയില്‍ നിന്ന് 60 ലക്ഷം രൂപയും എം.പി. പി.കരുണാകരന്റെ ഫണ്ടില്‍ നിന്ന് 31 ലക്ഷം രൂപയും രാജ്യസഭാംഗം എം.പി.അച്യുതന്റെ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയും കെ.എസ്.ആര്‍.ടി.സിയുടെ തനത് ഫണ്ടില്‍ നിന്ന് 75 ലക്ഷം രൂപയും ചിലവഴിച്ചാണ് ഡിപ്പോ യാഥാര്‍ത്ഥ്യമാക്കിയത്. ഈ കൂട്ടായ്മ മേലിലും ഉണ്ടായാല്‍ നാട്ടില്‍ ധാരാളം വികസനപ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ.അധ്യക്ഷത വഹിച്ചു. ആര്‍.ഇന്ദു റിപോര്‍ട്ട് അവതരിപ്പിച്ചു. പി.കരുണാകരന്‍ എംപി. സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.പി.അച്യൂതന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി.


ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍, മുന്‍. എം.എല്‍.എ.പള്ളിപ്രം ബാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാ ദേവി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പ്രസംഗിച്ചു. പള്ളിപ്രം ബാലന് മന്ത്രി ഉപഹാരം സമ്മാനിച്ചു. കെ.എസ്.ആര്‍.ടി.സി. ജനറല്‍ മാനേജര്‍ ജി.വേണുഗോപാലന്‍ സ്വാഗതം പറഞ്ഞു.

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം യാഥാര്‍ത്ഥ്യമായ കാഞ്ഞങ്ങാട് ഡിപ്പോയുടെ ഉദ്ഘാടനം നാടിന് ഉത്സവാന്തരീക്ഷം പകര്‍ന്നു.



Keywords: Kanhangad, Kerala, UDF, inauguration, KSRTC, Minister, P.P. Shyamal Devi, R. Indu, Uduma MLA, K.Kunhiraman, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Aryadan Mohammed, Police, Service, E.chandrashekharan, MLA
10:02 pm | 0 comments

കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് സബ്ഡിപ്പോ ഉദ്ഘാടനം

Written By Kvarthakgd on 18 Mar 2013 | 7:45 pm

KSRTC, Chemmattamvayal, Depot, Inauguration, Aryadan mohammed, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
File photo
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് സബ് ഡിപ്പോ ഉദ്ഘാടനം മാര്‍ച്ച് 24ന് മൂന്നുമണിക്ക് ഊര്‍ജ-ഗതാഗത വകുപ്പു മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിക്കും. ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.കരുണാകരന്‍ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും.

രാജ്യസഭാംഗം എം. പി. അച്യുതന്‍ മുഖ്യ പ്രഭാഷണം നടത്തും. എം.എല്‍.എ മാരായ പി.ബി.അബ്ദുര്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍(ഉദുമ), കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.ജി.മോഹന്‍ലാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. മുന്‍ എം.എല്‍.എ പളളിപ്രം ബാലനെ മന്ത്രി ആദരിക്കും.

Keywords: KSRTC, Chemmattamvayal, Depot, Inauguration, Aryadan mohammed, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:45 pm | 0 comments

KSRTC ഡിപോ ഉദ്ഘാടനം 24ന്: ബസ് സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനമായില്ല

Written By Kvarthakgd on 6 Mar 2013 | 5:43 pm

KSRTC, Sub depot, Bus services, Employees appointment, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
File photo
കാഞ്ഞങ്ങാട്: കെ. എസ്. ആര്‍. ടി. സി കാഞ്ഞങ്ങാട് സബ് ഡിപോ മാര്‍ച്ച് 24 ന് ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോഴും ഡിപോയില്‍ നിന്ന് ആരംഭിക്കുന്ന ബസ് സര്‍വീസുകളുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത. ബസ് ഷെഡ്യൂളുകളുമായി ബന്ധപ്പെട്ട് ശുപാര്‍ശകള്‍ കെ. എസ്. ആര്‍. ടി. സി മാനേജ്‌മെന്റിന്റെ മുന്നിലെത്തിയെങ്കിലും ഈ ശുപാര്‍ശയില്‍ ഇനിയും തീരുമാനമായിട്ടില്ല.

കാസര്‍കോട് ഡിപോയില്‍നിന്ന് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന 27 ബസുകളും പയ്യന്നൂരില്‍ നിന്ന് 13 ഉം കണ്ണൂരില്‍ നിന്ന് മൂന്ന് ബസുകളും അനുവദിക്കുന്നതിനുള്ള ശുപാര്‍ശയാണ് മാനേജ്‌മെന്റിന്റെ മുന്നിലെത്തിയത്. എന്നാല്‍ ഇനിയും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. പത്ത് പുതിയ ബസുകള്‍ അനുവദിക്കുമെന്ന് പറഞ്ഞ് കേട്ടിരുന്നെങ്കിലും നിലവിലുള്ള സാമ്പത്തിക അരാജകത്വം അതിന് വിനയായിട്ടുണ്ട്. കാഞ്ഞങ്ങാട് ഡിപോയില്‍ നിന്ന് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് തുടങ്ങുന്നതിനെ കുറിച്ച് ഇനിയും തീരുമാനമായിട്ടില്ല.

ബാഗമണ്ഡലം, പാണത്തൂര്‍, ചെറുവത്തൂര്‍, ചിറ്റാരിക്കാല്‍, കൊന്നക്കാട്, ചീമേനി, മയ്യില്‍ എന്നീ റൂട്ടുകളിലേക്ക് കൂടുതലായും സര്‍വീസ് നടത്താനുള്ള ശുപാര്‍ശയാണ് മാനേജ്‌മെന്റിന് മുമ്പാകെ അയച്ച് കൊടുത്തത്. ഒരു തീരുമാനവും ഇക്കാര്യത്തില്‍ കൈകൊണ്ടിട്ടില്ല. ഒരു വിവരവും തിരുവനന്തപുരത്തെ കെ. എസ്. ആര്‍. ടി. സി ആസ്ഥാനത്ത് നിന്ന് കാസര്‍കോട്ടെ ഡിപോയിലേക്ക് എത്തിയിട്ടുമില്ല. ഉദേ്യാഗസ്ഥ നിയമനത്തിലും ഇത് തന്നെയാണ് സ്ഥിതി. അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്കാണ് ഈ ഡിപോയുടെ പൂര്‍ണ ചുമതല. എന്നാല്‍ തസ്തിക അനുവദിച്ചതല്ലാതെ ആരെയും ഈ തസ്തികയില്‍ നിയമിച്ചിട്ടുമില്ല. ഏതാണ്ട് 250 ലധികം ജീവനക്കാരെ നിയമിക്കേണ്ടിവരും. ഇവരുടെ നിയമനം സംബന്ധിച്ച പട്ടികയും തിരുവനന്തപുരത്തേക്ക് അയച്ചുകൊടുത്തിട്ടുണ്ടെങ്കിലും നിയമന കാര്യവും അനിശ്ചിതത്വത്തില്‍ തന്നെ. അതിനിടെ ഉദ്ഘാടന ചടങ്ങ് കെങ്കേമമാക്കുന്നതിന് സംഘാടക സമിതി രൂപീകരണ യോഗം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോട്ടച്ചേരി കുന്നുമ്മല്‍ ബാങ്ക് ഹാളില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Keywords: KSRTC, Sub depot, Bus services, Employees appointment, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:43 pm | 0 comments

കെ.എസ്.ആര്‍.ടി.സി സംരക്ഷണ സമിതി രൂപീകരിച്ചു

Written By Kvarthakgd on 6 Feb 2013 | 5:44 pm

KSRTEA, KSRTC, Protection committee, Development, CPM, CITU, K.P.Satheesh Chandran, Kasaragod, Kerala, Kasargod Vartha, Malayalam news
കാസര്‍കോട്: ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി സംരക്ഷണ സമിതി രൂപീകരിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ നിലനില്‍പുതന്നെ അപകടത്തിലാക്കിയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുപോകുന്നത്. പൊതുഗതാഗതത്തിന്റെ നട്ടെല്ലും ആയിരക്കണക്കിനാളുകള്‍ ജോലിചെയ്യുന്നതുമായ സ്ഥാപനത്തെ ഇല്ലാതാക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) സംരക്ഷണ സമിതി രൂപീകരിച്ചത്.

KSRTEA, KSRTC, Protection committee, Development, CPM, CITU, K.P.Satheesh Chandran, Kasaragod, Kerala, Kasargod Vartha, Malayalam news
സി.ഐ.ടി.യു ജില്ലാകമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗം സി.പി.എം ജില്ലാസെക്രട്ടറി കെ. പി. സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി. രാഘവന്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ടി. കെ. രാജന്‍, എ. ജി. നായര്‍, വി. സി. മാത്യു, എം. സി. രാധാകൃഷ്ണന്‍, എന്‍. കുഞ്ഞികൃഷ്ണന്‍, കെ. ഗംഗാധരന്‍, ബാലകൃഷ്ണന്‍, കെ. വി. ജയപാല്‍, പി. ജാനകി, നാരായണന്‍ തെരുവത്ത്, കെ. ഭാസ്‌കരന്‍, ഗിരികൃഷ്ണന്‍, കെ. എച്ച്. മുഹമ്മദ്, വി. പി. നാരായണന്‍, വി. വി. കുഞ്ഞമ്പു, പി. എം. ഭാസ്‌കരന്‍, ടി. നിഷാന്ത്, കെ. കുഞ്ഞിരാമന്‍, എസ്. വി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മോഹന്‍കുമാര്‍ കുമാര്‍ പാടി സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍: പി. രാഘവന്‍ (ചെയര്‍മാന്‍), എസ്. ഉദയകുമാര്‍ (വൈസ് ചെയര്‍മാന്‍), എം. ലക്ഷ്മണന്‍ (കണ്‍വീനര്‍), മോഹന്‍കുമാര്‍ പാടി (ജോയിന്റ് കണ്‍വീനര്‍).

Keywords: KSRTEA, KSRTC, Protection committee, Development, CPM, CITU, K.P.Satheesh Chandran, Kasaragod, Kerala, Kasargod Vartha, Malayalam news, KSRTC preservation committee formation
5:44 pm | 0 comments

യു.ഡി.എഫിലെ അധികാര വടംവലി സമുദായാന്തരീക്ഷം തകര്‍ക്കുന്നു: പ്രൊ. അബ്ദുല്‍ വഹാബ്

Written By kvartha delta on 30 Jan 2013 | 6:30 pm


INL, Press meet, Kerala, Kasaragod, UDF, KSRTC, Abdul Vahab, K.A. Rahoof, Media Worker, Malayalam News, Kerala Vartha.
കാസര്‍കോട്: യു.ഡി.എഫില്‍ ഇപ്പോള്‍ നടക്കുന്ന അധികാര വടംവലി കേരളത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുമെന്നും സാമുദായിക ധ്രുവീകരണത്തിന് കാരണമാകുമെന്നും ഐ.എന്‍.എല്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ് വാര്‍ത്താസമ്മളനത്തില്‍ പ്രസ്താവിച്ചു. ജാതിമത സംഘടനകള്‍ക്കും അവയുടെ താല്‍പര്യങ്ങള്‍ക്കും വഴങ്ങി കൊടുത്തതിന്റെ പരിണിത ഫലമാണ് യു.ഡി.എഫ് ഇപ്പോള്‍ അനുഭവിക്കുന്നത്. കേരളത്തിലെ പൊതുജനങ്ങള്‍ അഭിമുഖീകരിക്കുന്ന വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ജീവല്‍ പരമായ പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ വിവാദമെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുടെ പ്രത്യാഘാതമാണ് രാജ്യത്തെ ജനങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്നത്. വൈദ്യുതി, ഗതാഗതം തുടങ്ങിയ മേഖലകളില്‍ പ്രതിസന്ധി രൂക്ഷമാണെന്ന് വരുത്തി ജനങ്ങള്‍ക്കുമേല്‍ അധിക ഭാരം കെട്ടിവെക്കുകയാണ്. കേരളത്തിലെ 50 ശതമാനം വൈദ്യുതി മീറ്ററുകളും കാര്യക്ഷമമല്ല. കെ.എസ്.ആര്‍.ടി.സി.യെ പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നത് സ്വകാര്യ ബസ് മുതലാളിമാരെ വഴിവിട്ട് സഹായിക്കാനാണ്. ഒരോവര്‍ഷവും രാജ്യത്ത് വിളവെടുപ്പ് റെക്കാര്‍ഡിലേക്ക് കുതിക്കുമ്പോഴും വിലക്കയറ്റം ഉണ്ടാകുന്നത് റിലയന്‍സ് പോലുള്ള വന്‍കിട കുത്തക കമ്പനികള്‍ സൃഷ്ടിക്കുന്ന കൃത്രിമമായ ക്ഷാമം മൂലമാണ്.

ചെറുകിട വ്യാപാര മേഖലകളിലേക്ക് വിദേശ നിക്ഷേപത്തെ കടത്തിവിട്ടതും വിലക്കയറ്റതിന് കരാണമാകുമെന്ന് അബ്ദുല്‍വഹാബ് ചൂണ്ടിക്കാട്ടി. കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന താല്‍ക്കാലിക ധനസഹായങ്ങള്‍ കൊണ്ട് പ്രശ്‌നം പരിഹരിക്കാമെന്ന് ധരിക്കുന്നത് മൗഢ്യമാണ്. മഅ്ദനിക്ക് ജാമ്യം ലഭിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടണം. അഞ്ചാം മന്ത്രിയെ മുസ്ലിം ലീഗ് നേടിയെടുത്ത രീതി ശരിയല്ലെന്നും അവരുടെ സംസ്ഥാന നേതാവ് പ്രഖ്യാപിച്ചുപോയതിനാല്‍ മന്ത്രിസ്ഥാനം കഴുത്തില്‍കത്തിവെച്ച് വാങ്ങിയതാണെന്നും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ തന്നെ വ്യക്തമാക്കിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

സമുദായ സംഘടനകള്‍ക്ക് അഭിപ്രായം പറയുന്നതിന് അതിന്റേതായ രീതിയുണ്ട്. ഇതിന് വിപരീതമായി കാര്യങ്ങള്‍ പോകുന്നതും ജനാധിപത്യ മര്യാദയ്ക്ക് നിരക്കാത്ത രീതിയിലുള്ള വിധേയത്വത്തില്‍ നിന്ന് യു.ഡി.എഫ്. പുറത്തുവരണം. ഐ.എന്‍.എല്ലില്‍ പിളപ്പുണ്ടാകുമെന്ന പ്രചരണം പ്രവര്‍ത്തകരില്‍ ആശയകുഴപ്പം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. മുസ്ലിം ലീഗുമായി ഒരിക്കലും യോജിക്കാന്‍ സാധിക്കില്ല. നയപരമായ ഒട്ടേറെ കാര്യങ്ങളില്‍ ലീഗുമായി ഐ.എന്‍.എല്ലിന് അഭിപ്രായ വ്യത്യാസമുണ്ട്. അവസരവാദികളാണ് ഐ.എന്‍.എല്ലില്‍ നിന്നും നേരത്തെ പുറത്തുപോയവരെന്നും അബ്ദുല്‍ വഹാബ് കുറ്റപ്പെടുത്തി.

കെ.എ. റഊഫ് ഐ.എന്‍.എല്ലിന്റെ സാധാരണ മെമ്പര്‍ മാത്രമാണെന്നും അതിനപ്പുറത്തേക്ക് അദ്ദേഹത്തെ കൊണ്ടുപോയിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ മറ്റൊരു ചോദ്യത്തിന് മറുപടിയായി അബ്ദുല്‍ വഹാബ് പ്രതികരിച്ചു. ഐ.എന്‍.എല്ലിന്റെ 20-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഫെബ്രുവരി 11ന് കോഴിക്കോട്ട് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം വിവധ പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമ പ്രവര്‍ത്തകയായ കെ.കെ. ഷാഹിനയെ കര്‍ണാടകയില്‍ കള്ളക്കേസില്‍ കുടുക്കിയതിനെതിരെ ഐ.എന്‍.എല്‍. കോഴിക്കോട്ട് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അബ്ദുലല്‍ വഹാബ് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് പി.എ. മുഹമ്മദ്കുഞ്ഞി ഹാജി, ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, സംസ്ഥാന സെക്രട്ടറി കെ.എസ്. ഫക്രുദ്ദിന്‍, സംസ്ഥാന കമ്മിറ്റി അംഗം മൊയ്തീന്‍ കുഞ്ഞി കളനാട്, ദേശീയ സമിതി അംഗം എം.എ. ലത്തീഫ്, സി.എം.എ. ജലീല്‍, മുസ്തഫ തോരവളപ്പ്, റഹിം ബെണ്ടിച്ചാല്‍ എന്നിവരും സംബന്ധിച്ചു.

Keywords: INL, Press meet, Kerala, Kasaragod, UDF, KSRTC, Abdul Vahab, K.A. Rahoof, Media Worker, Malayalam News, Kerala Vartha.
6:30 pm | 0 comments

യുവമോര്‍ച്ച കെ.എസ്.ആര്‍.ടി.സി ഡിപോയിലേക്ക് ധര്‍ണ നടത്തും

Written By Kvarthakgd on 25 Jan 2013 | 6:36 pm

Yuvamorcha, KSRTC depot, Dharna, Kasaragod, Kerala, Malayalam newsകാസര്‍കോട്: കെ.എസ്.ആര്‍.ടി.സി സര്‍വീസ് വെട്ടി ചുരുക്കുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിപ്പോയ്ക്കു മുന്നില്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ധര്‍ണ നടത്തും.

സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങളുടെ പിന്‍തുടര്‍ച്ചയുടെ ഭാഗമാണ് കെ.എസ്.ആര്‍.ടി സര്‍വീസുകള്‍ വെട്ടിചുരുക്കുന്നത്. എല്ലാ മേഖലകളിലും ഭരണ പരാജയം കാഴ്ച്ചവെച്ച സര്‍ക്കാറിന് ഭരണത്തില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും വിഭിന്നമായ അഭിപ്രായങ്ങളാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. എല്ലാ മേഖലകളെയും സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കും.

ജില്ലാ കമ്മിറ്റി യോഗത്തില്‍ വിജയ് കുമാര്‍ റൈ അധ്യക്ഷത വഹിച്ചു. പി.ആര്‍.സുനില്‍, എ.ബി.സുനില്‍ കുമാര്‍, ഉണ്ണികൃഷ്ണന്‍ കല്ല്യാണ്‍റോഡ്, ഹരീഷ് നാരംപാടി, നവിന്‍ മജല്‍, ലോഹിത് ഉപ്പള തുടങ്ങിയവര്‍ സംസാരിച്ചു. എ.പി.ഹരീഷ് കുമാര്‍ സ്വാഗതവും,
ഭരതന്‍.ബി നന്ദിയും പറഞ്ഞു. 

Keywords: Yuvamorcha, KSRTC depot, Dharna, Kasaragod, Kerala, Malayalam news
6:36 pm | 0 comments

ഡി.വൈ.എഫ്.ഐ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്ക് മാര്‍ച്ച് നടത്തി

Written By Kvarthakgd on 24 Jan 2013 | 7:21 pm

DYFI, KSRTC, Depot, March, Kasaragod, Kerala, Malayalam news
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി സര്‍വീസ് വെട്ടിച്ചുരുക്കി ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഡിപ്പോയിലേക്ക് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ യുവജന മാര്‍ച്ച് നടത്തി.

ജില്ലാസെക്രട്ടറി സിജി മാത്യു ഉദ്ഘാടനം ചെയ്തു. ടി. കെ. മനോജ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ. രവീന്ദ്രന്‍, ജയന്‍ കാടകം, പി. ശിവപ്രസാദ്, മോഹന്‍കുമാര്‍ പാടി എന്നിവര്‍ സംസാരിച്ചു. ടി. നിഷാന്ത് സ്വാഗതം പറഞ്ഞു.

Keywords: DYFI, KSRTC, Depot, March, Kasaragod, Kerala, Malayalam news, DYFI march to KSRTC depot
7:21 pm | 0 comments

കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ യാത്രക്കാരന്‍ പഞ്ചു കൊണ്ടിടിച്ച് പരിക്കേല്‍പിച്ചു

Written By kvarthaksd on 9 Jan 2013 | 1:01 pm

Attack, KSRTC, Injured, Hospital, Youth, Bus, Kasaragod, Kerala, Kerala Vartha, Kerala News.
കാസര്‍കോട്: കര്‍ണാടക കെ.എസ്.ആര്‍.ടി.സി. ബസ് കണ്ടക്ടറെ യാത്രക്കാരന്‍ പഞ്ചു കൊണ്ടിടിച്ച് പരിക്കേല്‍പിച്ചു. ബല്‍ഗാം ഉദന്‍പൂര്‍ സ്വദേശി ഷരീഫിനെ (26) യാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 മണിയേടെ കുമ്പളയില്‍ നിന്ന് കാസര്‍കോട്ടേക്ക് ടിക്കറ്റെടുത്ത യാത്രക്കാരന്‍ സ്ത്രീകളുടെ സീറ്റിലിരിക്കുകയായിരുന്നു. സ്ത്രീകള്‍ നിന്ന് യാത്ര ചെയ്യുന്നതിനാല്‍ സീറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് യുവാവ് പഞ്ച് കൊണ്ട് മുഖത്ത് കുത്തിപ്പരിക്കേല്‍പിച്ചത്. ഈ റൂട്ടില്‍ സ്ഥിരമായി ഇത്തരം സംഭവങ്ങള്‍ നടക്കുന്നതായി ബസ് ജീവനക്കാര്‍ പറയുന്നു.

Keywords: Attack, KSRTC, Injured, Hospital, Youth, Bus, Kasaragod, Kerala, Kerala Vartha, Kerala News.
1:01 pm | 0 comments

സര്‍ക്കാ­ര്‍ ജീവ­ന­ക്കാ­രു­ടെ പ­ണി­മുട­ക്ക് കാസര്‍­കോട്ട് ഭാ­ഗികം

Written By Kvartha Alpha on 8 Jan 2013 | 11:00 pm

Strike, kasaragod, CITU, Pension, KSRTC, Bus, Collectorate, Police, Kerala, CITU, AITUC



കാസര്‍­കോ­ട്:
പ­ങ്കാ­ളി­ത്ത പെന്‍­ഷന്‍ ന­ട­പ്പാ­ക്കു­ന്ന­തില്‍ പ്ര­തി­ഷേ­ധി­ച്ച് ഇട­ത് അ­നുകൂ­ല സര്‍­ക്കാര്‍ ജീ­വ­ന­ക്കാര്‍ ആ­രം­ഭി­ച്ചി­രി­ക്കു­ന്ന അ­നി­ശ്ചി­ത­കാ­ല പ­ണി­മുട­ക്ക് കാസര്‍­കോ­ട്ട് ഭാ­ഗികം. സ്വ­കാ­ര്യ ബ­സ് ജീ­വ­ന­ക്കാരും ഒ­രു വി­ഭാ­ഗം കെ.എ­സ്.ആര്‍.ടി.സി. ജീ­വ­ന­ക്കാരും പ­ണി­മു­ട­ക്കി­യ­തി­നാല്‍ ബ­സ് സൗ­ക­ര്യ­മില്ലാ­തി­രു­ന്നി­ട്ടു പോലും ഭൂ­രി­ഭാ­ഗം ജീ­വ­ന­ക്കാരും ഓ­ഫീ­സി­ലെത്തി. അ­തേ സമ­യം പ­ണി­മുട­ക്ക് വന്‍ വി­ജ­യ­മാ­ണെ­ന്ന് ഇട­ത് അ­നുകൂ­ല സം­ഘ­ട­ന­കള്‍ അ­വ­കാ­ശ­പ്പെ­ട്ടു.

കാ­സര്‍കോ­ട് ക­ല­ക്ട­റേ­റ്റില്‍ 153 ജീ­വ­ന­ക്കാ­രില്‍ 53 പേര്‍ ജോ­ലി­ക്കെത്തി. ഒമ്പ­തു പേര്‍ ലീ­വെ­ടു­ത്തു. 91 പേര്‍ പ­ണി­മു­ടക്കി. കാസര്‍­കോ­ട് താ­ലൂക്ക് ഓ­ഫീ­സില്‍ 75 പേ­രില്‍ 24 പേര്‍ ജോ­ലി­ക്കെത്തി. നാ­ലു പേര്‍ ലീ­വെ­ടു­ത്തു. 47 പേര്‍ പ­ണി­മു­ടക്കി. കാസര്‍­കോ­ട് ക­ല­ക്ട­റേ­റ്റില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന വിവി­ധ ഓ­ഫീ­സു­ക­ളു­ടെ പ്ര­വര്‍­ത്ത­നവും ഭാ­ഗി­ക­മാ­യി മാ­ത്ര­മാ­ണ് സ്­തം­ഭി­ച്ചത്. ക­ല­ക്ട­റേ­റ്റി­ലെ നാ­ല് പ്രധാ­ന ഓ­ഫീ­സു­ക­ളു­ടെ ത­ല­വന്‍­മാര്‍ തി­ങ്ക­ളാഴ്ച വൈ­കി­ട്ടോ­ടെ തന്നെ ഓ­ഫീ­സു­കള്‍ പൂ­ട്ടി ക­ലക്ട­റെ താ­ക്കോല്‍ ഏല്‍­പി­ച്ചി­രു­ന്നു­വെ­ങ്കി­ലും ഇ­തില്‍ നാല് ഓ­ഫീ­സര്‍­മാര്‍ ചൊ­വ്വാഴ്­ച രാ­വി­ലെ ത­ന്നെ താ­ക്കോല്‍ സ്വീ­ക­രിച്ച് ഓ­ഫീ­സ് തു­റ­ന്നു.

നാ­ഷ­ണല്‍ സേ­വിം­ഗ്‌സ്, എ.ഡി.സി, ഡി.എ­സ്.ഒ, ട്രൈബല്‍ ഓ­ഫീ­സ് എ­ന്നി­വ­യു­ടെ മേ­ല­ധി­കാ­രി­ക­ളാണ് ഓ­ഫീ­സ് തു­റ­ക്കാന്‍ ത­യാ­റാ­യത്. ഡെ­പ്യൂ­ട്ടി ക­ല­ക്ടര്‍ ലോ­ക്കല്‍ ഫണ്ട് ഓ­ഡിറ്റ്, ഡെ­പ്യൂ­ട്ടി കണ്‍­ട്രോ­ളര്‍ എ­ന്നീ ഓ­ഫീ­സു­ക­ളു­ടെ മേ­ല­ധി­കാ­രി­ക­ളാ­ണ് താ­ക്കോല്‍ സ്വീ­ക­രി­ക്കാന്‍ ബാ­ക്കി­യു­ള്ള­തെ­ന്ന് ജില്ലാ ക­ല­ക്ടര്‍ പി.എസ്. മു­ഹമ്മ­ദ് സ­ഗീ­ര്‍ അ­റി­യിച്ചു. കാസര്‍­കോ­ട് താ­ലൂക്ക് ഓ­ഫീ­സില്‍ ലാന്‍­ഡ് ട്രൈ­ബ്യൂ­ണല്‍ വി­ഭാ­ഗ­ത്തില്‍ 14 പേ­രില്‍ മൂ­ന്നു പേര്‍ മാ­ത്ര­മാ­ണ് സ­മ­ര­ത്തില്‍ പ­ങ്കെ­ടുത്ത്. ലാന്റ് അ­ക്വി­സി­ഷന്‍ വി­ഭാ­ഗ­ത്തില്‍ 50 പേ­രില്‍ മൂ­ന്നു­പേര്‍ സ­മ­ര­ത്തി­ലാണ്. റീ സര്‍­വെ വി­ഭാ­ഗ­ത്തില്‍ 20 പേ­രില്‍ അ­ഞ്ചു പേര്‍ സ­മ­ര­ത്തി­ലാണ്. റ­വ­ന്യൂ റി­ക്കവ­റി വി­ഭാ­ഗ­ത്തില്‍ 18 പേ­രില്‍ ഒ­മ്പ­ത് പേര്‍ സ­മ­ര­ത്തി­ലാണ്. റീ സര്‍­വെ എല്‍.ആര്‍.എം. വി­ഭാ­ഗ­ത്തില്‍ 21 പേ­രില്‍ 10 പേരും സ­മ­ര­ത്തി­ലാ­ണ്.

കാസര്‍­കോ­ട് ടൗണ്‍ ജി.യു.പി. സ്­കൂ­ളില്‍ അ­ധ്യാ­പ­കര്‍ ജോ­ലി­ക്കെ­ത്തി­യെ­ങ്കിലും കു­ട്ടി­കള്‍ ഭൂ­രി­ഭാ­ഗവും എ­ത്തി­യില്ല. ഇ­തേ തു­ടര്‍­ന്ന് ഒ­രു ക്ലാ­സില്‍ കു­ട്ടിക­ളെ ഇ­രു­ത്തി അ­ധ്യാ­പ­കര്‍ ക്ലാ­സെ­ടു­ത്തു. പ­ല സര്‍­ക്കാര്‍ സ്­കൂ­ളു­ക­ളു­ടെയും പ്ര­വര്‍ത്ത­നം ഭാ­ഗി­ക­മാ­യി ത­ട­സ­പ്പെ­ട്ടു. ബ­സ് സൗ­കര്യം ഇല്ലാ­ത്ത­തി­നാ­ലാ­ണ് കു­ട്ടി­കള്‍­ക്ക് സ്­കൂ­ളില്‍ എ­ത്താന്‍ ക­ഴി­യാ­തി­രു­ന്ന­തെ­ന്ന് ജോ­ലി­ക്കെത്തി­യ അ­ധ്യാ­പ­കര്‍ പ­റ­ഞ്ഞു.

ക­ല­ക്ട­റേ­റ്റില്‍ സ­മ­രാ­നു­കൂ­ലി­ക­ളാ­യ 25 ഓ­ളം ജീ­വ­ന­ക്കാര്‍ ജോ­ലി­ക്കെ­ത്തിയ­വ­രോ­ട് സ­മ­ര­ത്തി­ന്റെ ആ­വ­ശ്യ­ക­ത വി­വ­രിച്ചു. ഇ­വര്‍ ജോ­ലി­ക്കെ­ത്തി­യവ­രെ ത­ട­യാന്‍ ത­യാ­റാ­യില്ല. എന്‍.ജി.ഒ. അ­സോ­സി­യേ­ഷന്‍ പ്ര­വര്‍­ത്ത­കരാ­യ ഉ­ദ്യോ­ഗ­സ്ഥ­ര്‍ കൂ­ട്ട­മാ­യെ­ത്തി­യാ­ണ് ജോ­ലി­ക്ക് ഹാ­ജ­രാ­യത്. വി­ദ്യാ­ന­ഗര്‍ എ­സ്.ഐ. ഉ­ത്തം­ദാ­സി­ന്റെ നേ­തൃ­ത്വ­ത്തി­ലുള്ള പോ­ലീ­സ് സം­ഘം ക­ല­ക്ട­റേ­റ്റി­ലും, കാ­സര്‍­കോ­ട് ടൗണ്‍ എ­സ്.എ. ദി­നേശ­ന്റെ നേ­തൃ­ത്വ­ത്തി­ലുള്ള പോ­ലീ­സ് സം­ഘം കാസര്‍­കോ­ട് താ­ലൂക്ക് ഓ­ഫീ­സിലും നി­ല­യു­റ­പ്പി­ച്ചി­രു­ന്നു.


തീ­വ­ണ്ടി­യില്‍ എത്തി­യ സര്‍­ക്കാര്‍ ജീ­വ­ന­ക്കാര്‍ ഉള്‍­പ്പെ­ടെ­യു­ള്ള യാ­ത്ര­ക്കാ­രെ പോ­ലീ­സ് ബ­സി­ല്‍ ല­ക്ഷ്യ സ്ഥാ­ന­ത്തെ­ത്തിച്ച­ത് ജ­ന­ങ്ങള്‍­ക്ക് ഉ­പകാ­ര പ്ര­ദ­മായി.

Strike, kasaragod, CITU, Pension, KSRTC, Bus, Collectorate, Police, Kerala, CITU, AITUC

Strike, kasaragod, CITU, Pension, KSRTC, Bus, Collectorate, Police, Kerala, CITU, AITUC

Strike, kasaragod, CITU, Pension, KSRTC, Bus, Collectorate, Police, Kerala, CITU, AITUC
Strike, kasaragod, CITU, Pension, KSRTC, Bus, Collectorate, Police, Kerala, CITU, AITUC

Photos: Zubair Pallickal

Keywords: Strike, kasaragod, CITU, Pension, KSRTC, Bus, Collectorate, Police, Kerala, CITU, AITUC, Bus strike causes immense hardship in north Malabar region
11:00 pm | 0 comments

കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പണിമുടക്ക് ജനങ്ങളെ വലച്ചു

Kasaragod, KSRTC, Strike, Kerala, Puthur, Kanhagad, Mangalore, National Highway, State Highway, Service, Kasargodvartha, Malayalam News
കാസര്‍കോട്: ഒരു വിഭാഗം കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍ നടത്തി വന്ന പണിമുടക്ക് ജനങ്ങളെ വലച്ചു. കാസര്‍കോട് ഡിപ്പോയില്‍ നിന്നും അഞ്ച് ഷെഡ്യൂളുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. പുത്തൂരിലേക്ക് ഒരു ഷെഡ്യൂളും, മംഗലാപുരത്തേക്ക് രണ്ട് ഷെഡ്യൂളും, കാഞ്ഞങ്ങാട് ചന്ദ്രഗിരി വഴി രണ്ട് ഷെഡ്യൂളുമാണ് ഓപ്പറേറ്റ് ചെയ്തത്.

ദേശീയ പാത വഴി പയ്യന്നൂരില്‍ നിന്നും, കണ്ണൂര്‍ ഡിപ്പോകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തിയത് ജനങ്ങളുടെ യാത്രാ ദുരിതത്തിന് അല്‍പം പരിഹാരമുണ്ടാക്കിയിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ് പൂര്‍ണമായും സര്‍വീസ് നടത്തില്ലെന്ന് കരുതി പലരും വീടുകളില്‍ നിന്ന് പുറത്തിറങ്ങാതിരുന്നതിനാല്‍ ബസുകളില്‍ തിരക്ക് കുറവായിരുന്നു. പയ്യന്നൂരില്‍ സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസുകളെ തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായിരുന്നു. ശക്തമായ പോലീസ് സന്നാഹം എത്തിയാണ് സര്‍വീസ് നടത്തിയ ബസുകളെ കടത്തിവിട്ടത്. പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുഭാവം പ്രകടിപ്പിച്ചാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ചൊവ്വാഴ്ച സൂചന പണിമുടക്ക് നടത്തിയത്.
Kasaragod, KSRTC, Strike, Kerala, Puthur, Kanhagad, Mangalore, National Highway, State Highway, Service, Kasargodvartha, Malayalam News
അതേ സമയം പ്രൈവറ്റ് ബസുകളുടെ സമരം രണ്ടാം ദിവസവും തുടരുകയാണ്. ഉള്‍പ്രദേശങ്ങളെയാണ് സ്വകാര്യ ബസ് സമരം കൂടുതലായും ബാധിച്ചത്. സ്‌കൂളുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം ബസ് സമരംമൂലം താറുമാറായി.

Keywords: Kasaragod, KSRTC, Strike, Kerala, Puthur, Kanhagad, Mangalore, National Highway, State Highway, Service, Kasargodvartha, Malayalam News, KSRTC bus strike hits kasaragod. 
1:34 pm | 0 comments

ബ­സ് പ­ണി­മു­ടക്ക്; യാ­ത്ര­ക്കാര്‍ വലഞ്ഞു

Written By kvartha delta on 7 Jan 2013 | 11:40 am

Kasaragod, Bus, Strike, KSRTC, Kerala, Private bus strike, Daily wages, Kerala, Malayalam News, Kerala Vartha.
കാസര്‍­കോട്: സ്വ­കാ­ര്യ ബ­സ് പ­ണി­മു­ട­ക്കി­നെ­തു­ട­ര്‍­ന്ന് ജില്ല­യില്‍ യാ­ത്ര­ക്കാര്‍ വ­ലഞ്ഞു. കെ.എ­സ്.ആര്‍.ടി.സി. ബ­സു­കളും ടാ­ക്‌­സി വാ­ഹ­ന­ങ്ങളും പ­തിവു­പോ­ലെ സര്‍­വീ­സ് ന­ട­ത്തു­ന്നു­ണ്ടെ­ങ്കിലും യാ­ത്ര­ക്കാ­രെ ഉള്‍­കൊ­ള്ളാന്‍ അ­വ­യ്­ക്ക് ക­ഴി­യു­ന്നില്ല. കെ.എ­സ്.ആര്‍.ടി.സി. സര്‍­വീ­സ് ന­ട­ത്താ­ത്ത മ­ല­യോ­ര മേ­ഖ­ല അ­ട­ക്ക­മു­ള്ള പ്ര­ദേ­ശ­ങ്ങ­ളിലെ യാ­ത്ര­ക്കാ­രാ­ണ് കൂ­ടു­തല്‍ ബു­ദ്ധി­മു­ട്ടി­യത്.

ബ­സ് സമ­രം മൂലം ഓ­ഫീ­സു­ക­ളില്‍ ഹാ­ജര്‍നി­ല കു­റഞ്ഞു. പ­ലര്‍ക്കും സ­മ­യ­നിഷ്ഠ പാ­ലി­ക്കാനും ക­ഴി­ഞ്ഞില്ല. ടാ­ക്‌­സി­കള്‍ അമി­ത വാട­ക ഈ­ടാ­ക്കി­യാണ് ഓ­ടി­യ­തെന്നും പ­രാ­തി­യുണ്ട്. ബ­സ് തൊ­ഴി­ലാ­ളി­ക­ളു­ടെ ശ­മ്പ­ള പ­രി­ഷ്­ക്കര­ണം ന­ട­പ്പാ­ക്കു­ക, യാ­ത്ര­ക്കാ­രു­ടെ ക­യ്യേ­റ്റവും ഉ­ദ്യോ­ഗ­സ്ഥ­രു­ടെ­യും പോ­ലീ­സി­ന്റെ­യും പീഡ­നം അ­വ­സാ­നി­ക്കാന്‍ നിയ­മം കൊ­ണ്ടു­വ­രി­ക, ജോ­ലി­സമ­യം ഏ­കീ­ക­രി­ക്കു­ക, ക്ഷേ­മ­നി­ധി അ­പാ­ക­ത പ­രി­ഹ­രി­ക്കു­ക തു­ടങ്ങി­യ ആ­വ­ശ്യ­ങ്ങള്‍ ഉ­ന്ന­യി­ച്ചാ­ണ് സ്വ­കാ­ര്യ ബ­സു­കള്‍ പ­ണി­മുട­ക്ക് ന­ട­ത്തു­ന്ന­ത്.

ഞാ­യ­റാഴ്­ച അര്‍­ധ­രാ­ത്രി­മു­തല്‍ ആ­രം­ഭി­ച്ച പ­ണി­മുട­ക്ക് സം­സ്ഥാ­ന­വ്യാ­പ­ക­മാ­യി തു­ട­രു­ക­യാണ്. ചൊ­വ്വാഴ്­ച സം­സ്ഥാന­ത്തെ ഇട­തു അ­നുകൂ­ല സര്‍­വീ­സ് സം­ഘ­ട­ന­കളും അ­ധ്യാ­പ­ക സം­ഘ­ട­ന­കളും പ­ണി­മുട­ക്ക് ന­ട­ത്തു­മെ­ന്ന് പ്ര­ഖ്യാ­പി­ച്ചി­ട്ടു­ണ്ട്. അ­തു­­കൊ­ണ്ടുത­ന്നെ വ­രും­ദി­വ­സ­ങ്ങ­ളില്‍ സം­സ്ഥാ­നം പ­ണി­മു­ട­ക്കു­മൂ­ലം നി­ശ്ച­ല­മാ­കു­മെ­ന്നാ­ണ് സൂചന.

Keywords: Kasaragod, Bus, Strike, KSRTC, Kerala, Private bus strike, Daily wages, Kerala, Malayalam News, Kerala Vartha, Bus strike made public miserable.
11:40 am | 0 comments

യാത്രക്കാരിയെ ശല്യം ചെയ്തു; തടഞ്ഞ ബസ് ജീവനക്കാര്‍ക്ക് മര്‍ദനം

Written By kvarthaksd on 5 Jan 2013 | 5:22 pm

Attack, Bus, KSRTC, Driver, Police, Women, Case, Kasaragod, Bedakam, Kerala, Kerala Vartha, Kerala News.
ബേഡകം: യാത്രക്കാരിയെ ബസില്‍ ശല്യം ചെയ്തത് തടഞ്ഞ ബസ് ജീവനക്കാരെ മര്‍ദിച്ചു. കാസര്‍കോട്-ബന്തടുക്ക റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ ആലക്കല്ല് തൊട്ടിയിലെ ടി.കെ. രാജനാണ് (45) മര്‍ദനമേറ്റത്.

പൊയിനാച്ചിയില്‍ നിന്നും ബസില്‍ കയറിയ യുവതിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് മര്‍ദനം. സംഭവുമായി ബന്ധപ്പെട്ട് മുന്നാട് അതിചെപ്പിലെ മോഹനന്‍, കമ്മളംകയ്യിലെ രത്‌നാകരന്‍ എന്നിവര്‍ക്കെതിരെ ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Attack, Bus, KSRTC, Driver, Police, Women, Case, Kasaragod, Bedakam, Kerala, Kerala Vartha, Kerala News.
5:22 pm | 0 comments

ന­ഗ­ര­മാ­ലി­ന്യ­ങ്ങള്‍ റോ­ഡില്‍; തീ­റ്റ­തേ­ടി ക­ന്നു­കാ­ലി­കളും നായ്ക്കളും ന­ഗ­ര­ത്തില്‍

Written By Kvartha Alpha on 21 Dec 2012 | 11:33 am

 Waste, Road, kasaragod, Kerala, KSRTC, Chicken, Bus Stand, Court, M.G. Road
കാസര്‍­കോട്: ന­ഗ­ര­ത്തില്‍ ശു­ചീക­ര­ണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ നില­ച്ച­തോ­ടെ മാ­ലി­ന്യ­ങ്ങ­ളു­ടെ സ്ഥാ­നം റോ­ഡി­ലായി. പുതി­യ ബ­സ് സ്റ്റാന്‍­ഡ് പ­രി­സര­ത്ത് റോ­ഡിലും റോ­ഡ­രി­കിലും മറ്റും മാ­ലി­ന്യ­ങ്ങള്‍ കു­ന്നു­കൂ­ടി­ക്കി­ട­ക്കു­ക­യാണ്. പ്ര­സ്­ക്ല­ബ്ബി­ലേ­ക്കുള്ള റോ­ഡില്‍ വ­രെ പ്ലാ­സ്റ്റിക്കില്‍ കെട്ടി­യ ഭ­ക്ഷ­ണാ­വ­ശി­ഷ്ട­ങ്ങളും മറ്റും വ­ലി­ച്ചെ­റി­ഞ്ഞ നി­ല­യി­ലാണ്. പ്രസ് ക്ലബ്ബ് റോഡരികിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൊണ്ടുതള്ളിയിരിക്കുന്ന മാലിന്യത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് പരിസരവാസികളെയും വഴിയാത്രക്കാരെയും ദുരിതത്തിലാഴ്ത്തി. ഇവിടെനിന്നുള്ള മാലിന്യം റോഡിലേക്കുവരെ നിരന്ന് കിടക്കുകയാണ്.
എം.ജി. റോ­ഡി­ന്റെ പ­ല ഭാ­ഗത്തും മാ­ലി­ന്യ­ങ്ങള്‍ അ­ല­സ­മാ­യി വ­ലി­ച്ചെ­റി­ഞ്ഞി­രി­ക്കു­ക­യാണ്. പുതി­യ ബ­സ് സ്റ്റാന്‍ഡ്, പ­ഴ­യ ബ­സ് സ്റ്റാന്‍ഡ്, കെ.എ­സ്.ആര്‍.ടി.സി ബ­സ് സ്റ്റാന്‍­ഡ് പ­രി­സ­ര­ങ്ങ­ളിലും ഇ­തു ത­ന്നെ­യാ­ണ് സ്ഥിതി.

മാ­ലി­ന്യ­ങ്ങള്‍ ഉ­റവി­ട കേ­ന്ദ്ര­ങ്ങ­ളില്‍ ത­ന്നെ സം­സ്­ക­രി­ക്ക­ണ­മെന്ന കോട­തി ഉ­ത്ത­ര­വി­ന്റെ മ­റ­വില്‍ ന­ഗര­സ­ഭ മാ­ലി­ന്യ സം­സ്­ക്കര­ണം ത­ന്നെ നിര്‍­ത്തി­വെ­ച്ച മ­ട്ടാണ്. വ്യാ­പാ­രി­കളും മറ്റും മാ­ലി­ന്യ­ങ്ങള്‍ റോ­ഡ­രി­കില്‍ അ­ല്­പാല്‍­പ­മാ­യി ക­ത്തി­ക്കു­ന്നു­ണ്ടെ­ങ്കിലും അ­ത് പ്രാ­യോഗി­ക ത­ല­ത്തില്‍ വി­ജ­യി­ച്ചി­ട്ടില്ല. ഹോ­ട്ട­ലു­ക­ളില്‍ നിന്നും പ­ഴം- പ­ച്ചക്ക­റി ക­ട­ക­ളില്‍ നിന്നും കോ­ഴി­ക്ക­ട­ക­ളില്‍ നിന്നും മ­റ്റു­മു­ള്ള അ­വ­ശി­ഷ്ട­ങ്ങള്‍ പ­ലരും പ്ലാ­സ്റ്റി­ക് ക­വ­റു­ക­ളി­ലാ­ക്കിയും അല്ലാ­തെയും തു­റ­ന്ന സ്ഥല­ത്ത് കൊ­ണ്ടു ത­ള്ളു­ന്ന സ്ഥി­തി­യാണ്. ഇ­ത് തി­ന്നാന്‍ ക­ന്നു­കാ­ലി­കളും തെരുവ് നായ്ക്കളും കൂ­ട്ട­ത്തോ­ടെ ന­ഗ­ര­ത്തില്‍ ഇ­റ­ങ്ങി­യി­ട്ടുണ്ട്.

കോടതി വിധിയെ തുടര്‍ന്ന് മാലിന്യം നിക്ഷേപിക്കുന്നത് നിരീക്ഷിക്കാനും പിഴയീടാക്കാനും മുനിസിപ്പല്‍ അധികൃതര്‍ രംഗത്തുണ്ടായിരുന്നപ്പോള്‍ ഒരുപരിധിവരെ നഗരത്തില്‍ ക­ന്നു­കാ­ലി ശല്യ­ത്തി­ന്  കു­റ­വു­ണ്ടാ­യി­രുന്നു. ഇ­പ്പോള്‍ ബ­സ് സ്­റ്റാന്‍­ഡു­ക­ളിലും റോ­ഡു­ക­ളിലും മറ്റും ക­ന്നു­കാ­ലി­ക­ളു­ടെ താ­വ­ള­മാണ്.

ന­ഗര­സ­ഭ ഏ­റെ­ക്കാ­ലം മാ­ലി­ന്യം കൊ­ണ്ടു ത­ള്ളി­യി­രു­ന്ന കേ­ളു­ഗു­ഡ്ഡെ ട്ര­ഞ്ചിം­ഗ് ഗ്രൗ­ണ്ടില്‍ ഒ­രു വര്‍­ഷ­ത്തി­ലേ­റെ­യാ­യി മാ­ലി­ന്യ­ങ്ങള്‍ കൊ­ണ്ടി­ടു­ന്നില്ല. നാ­ട്ടു­കാ­രു­ടെ എ­തിര്‍­പ്പി­നെ തു­ടര്‍­ന്നാ­യി­രു­ന്നു അത്. മാ­ലി­ന്യ സം­സ്­ക്ക­ര­ണ­ത്തി­ന് അ­ത്യാ­ധുനി­ക രീ­തി­യി­ലു­ള്ള പ­ദ്ധ­തി­കള്‍ കൊ­ണ്ടു വ­രു­മെ­ന്ന് ന­ഗര­സ­ഭ വര്‍­ഷം തോറും പ­റ­യു­മെ­ങ്കിലും അ­തൊന്നും പ്രാ­യോഗി­ക ത­ല­ത്തി­ലേ­ക്ക് എ­ത്താ­ത്ത­പ്പോ­ഴാ­ണ് കേ­ളു­ഗു­ഡ്ഡെ നി­വാ­സി­ക­ള്‍ അ­വി­ടെ മാ­ലിന്യം ത­ള്ളുന്ന­ത് ത­ട­ഞ്ഞത്. അ­ങ്ങ­നെ­യി­രി­ക്കെ­യാ­ണ് കോട­തി ഉ­ത്ത­രവും വ­ന്നത്.

നഗരസഭയുടെ അധീനതയിലുള്ള കൊല്ലങ്കാനത്തെ സ്ഥലത്തും മാലിന്യം നിക്ഷേപിക്കുന്നതിനെ പരിസരവാസികള്‍ എതിര്‍ത്തു. ഇതിനെതുടര്‍ന്ന് മാലിന്യം എവിടെയും തള്ളാന്‍ വഴികാണാത്തതിനാല്‍ നഗരത്തില്‍ ദിവസങ്ങളോളം ശുചീകരണം തടസ്സപ്പെട്ടു. അതിനിടെ മാലിന്യങ്ങള്‍ അതിന്റെ ഉറവിട കേന്ദ്രങ്ങളില്‍ തന്നെ സംസ്‌ക്കരിക്കാനും ജില്ലാതലത്തില്‍ സംസ്‌ക്കരണ പ്ലാന്റുകള്‍ സ്ഥാപിക്കാനും കോടതി നിര്‍ദേശമുണ്ടായി. അതോടെ നഗരസഭ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ക്രമേണ തലയൂരുകയായിരുന്നു.

അ­തി­നി­ടെ മു­നി­സിപ്പല്‍ ഓ­ഫീ­സി­ന് സ­മീപ­ത്തെ തു­റ­ന്ന സ്ഥല­ത്ത് മാ­ലിന്യം കൂ­ട്ടി­യി­ട്ട­തി­നെ­തി­രേയും എ­തിര്‍­പ്പ് ഉ­യര്‍ന്നു. അ­പ്പോള്‍ ബാ­ങ്കോ­ട്ടെ ഒ­ഴി­ഞ്ഞ പ­റ­മ്പില്‍ മാ­ലിന്യം കൊ­ണ്ടിട്ടു. എ­ന്നാലും ശു­ചീ­കര­ണം ഇ­പ്പോഴും കാ­ര്യ­ക്ഷ­മ­മാ­ക്കി­യി­ട്ടില്ല. പോ­രാ­ത്ത­തി­ന് മാ­ലി­ന്യ­പ്ര­ശ്‌­നം അ­നു­ദി­നം വ­ഷ­ളാ­കു­ന്ന സ്ഥി­തി­യാ­ണ് സം­ജാ­ത­മാ­യി­രി­ക്കു­ന്നത്.

Keywords: Waste, Road, Kasaragod, Kerala, KSRTC, Chicken, Bus Stand, Court, M.G. Road
11:33 am | 0 comments

കുമ്പളയില്‍ രണ്ടുപേരെ മുന്‍കരുതലായി അറസ്റ്റു ചെയ്തു

Written By Kvartha Alpha on 6 Dec 2012 | 7:45 pm

Kumbala, arrest, Arikady, Police, custody, KSRTC, kasaragod, Kerala, Farook, Mohammed Nizar
കുമ്പള: കുമ്പളയില്‍ രണ്ടു പേരെ മുന്‍കരുതലായി പോലീസ് അറസ്റ്റു ചെയ്തു. കുമ്പള പച്ചമ്പളയിലെ ഉമ്മര്‍ ഫാറൂഖ്(24), മുഹമ്മദ് നിസാര്‍(22) എന്നിവരെയാണ് അറസ്റ്റു ചെയതത്.

കുമ്പള ആരിക്കാടി ദേശീയ പാതയില്‍ സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്നത് കണ്ട ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആരിക്കാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് കഴിഞ്ഞ ദിവസം രാത്രി കല്ലെറിഞ്ഞ് തകര്‍ത്തിരുന്നു.
Keywords:  Kumbala, arrest, Arikady, Police, custody, KSRTC, kasaragod, Kerala, Farook, Mohammed Nizar, Precautionary: Two held in Kumbala
7:45 pm | 0 comments

നഗരത്തില്‍ ഒളിക്യാമറ; പോലീസ് പട്രോളിങ്ങില്‍ വീഡിയോ ഗ്രാഫര്‍മാരും

Written By Kvartha Alpha on 5 Dec 2012 | 10:40 pm

Hidden camera, Bike, Police checking, Bomb squad, December 6കാസര്‍കോട്: ഡിസംബര്‍ ആറിന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കാസര്‍കോട് താലൂക്കില്‍ പോലീസ് കനത്ത് സുരക്ഷ ഏര്‍പ്പെടുത്തി.

മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ അപ്രഖ്യാപിത ഹര്‍ത്താലോ, മറ്റു അനിഷ്ട സംഭവങ്ങളും ഇത്തവണയെങ്കിലും ഒഴിവാക്കാന്‍ വേണ്ടിയാണ് പോലീസ് നടപടി ശക്താമാക്കിയത്. വ്യാഴാഴ്ച സര്‍വീസ് നടത്തുന്ന സ്വകാര്യ-കെ.എസ്..ആര്‍.ടി.സി. ബസുകളില്‍ പോലീസിനെ യൂണിഫോമില്‍ നിയോഗിക്കും. സെന്‍സിറ്റീവ് പ്രദേശങ്ങളില്‍കൂടി സര്‍വീസ് നടത്തുന്ന ബസുകളില്‍ ഒന്നില്‍കൂടുതല്‍ പോലീസിനെ നിയോഗിക്കും.

ബുധനാഴ്ച വൈകുന്നേരം ആറുമുതല്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. റോഡിലിറങ്ങുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. 25ല്‍ പരം യൂണിറ്റുകള്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പട്രോളിംങ്ങ് നടത്തും. 500റോളം പോലീസിനെ താലൂക്കില്‍ വിന്യസിച്ചിട്ടുണ്ട്. സര്‍വ സന്നാഹങ്ങളോടെയായിരിക്കും പട്രോളിങ്ങ്. പട്രോളിങ്ങ് വാഹനത്തില്‍ വീഡിയോഗ്രാഫര്‍മാരുണ്ടാകും. പട്രോളിങ്ങ് വാഹനം കടന്നുപോകുന്ന സ്ഥലങ്ങളിലെ എല്ലാ ദൃശ്യങ്ങളും ക്യാമറയില്‍ പകര്‍ത്തും. വിവിധ കേന്ദ്രങ്ങളില്‍ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തും. ജില്ലയിലെ പോലീസ് ഓഫീസര്‍മാരെയെല്ലാം കാസര്‍കോട്ട് നിയോഗിക്കും. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച മുതല്‍ വിവധ സ്ഥലങ്ങളില്‍ ഡോഗ്‌സ്‌കോഡും, ബോംബ് സ്‌കോഡും പരിശോധന നടത്തി. പരിശോധന ബുധനാഴ്ചയും നടന്നു. അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളെ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കും.
Keywords:  Police, Bus, KSRTC, Road, Attack, Check-post, Vehicle, kasaragod, Kerala, Hidden camera, Bike, Police checking, Bomb squad, December 6, Police tightens security
10:40 pm | 0 comments

പരിക്കേറ്റ് യൂത്ത്‌ലീഗ് നേതാവും ബസ് ഡ്രൈവറും ആശുപത്രിയില്‍

Written By Kvartha Alpha on 27 Nov 2012 | 8:33 pm

Assault, Bus-driver, Youth League, kasaragod, Kerala, KSRTC, Chengala, hospital, Khader Paloth Chengala, V.V. Sujith Mangad, Malayalam News
Khader Paloth
കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് നേതാവിനേയും കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെയും പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത് ലീഗ് നേതാവ് നായന്‍മാര്‍മൂലയിലെ ഖാദര്‍ പാലോത്ത് (44), കാസര്‍കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെ ഡ്രൈവര്‍ കണ്ണൂര്‍ മാങ്ങാട് സ്വദേശി വി.വി. സുജിത്ത് (30)  എന്നിവരാണ് ആശുപത്രിയിലുള്ളത്.

Assault, Bus-driver, Youth League, kasaragod, Kerala, KSRTC, Chengala, hospital, Khader Paloth Chengala, V.V. Sujith Mangad, Malayalam News
Sujith Mangad
ചെവ്വാഴ്ച രാവിലെ ചെര്‍ക്കളയില്‍ വെച്ച് അമിതവേഗതയില്‍ ബസ്സോടിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സുജിത്ത് തന്നെ മര്‍ദിക്കുകയായിരുന്നുവെന്നാണ് ഖാദര്‍ പാലോത്ത് പറയുന്നത്. എന്നാല്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ഖാദര്‍ ബസ്സിന് സൈഡ് തരാതെ കാര്‍ റോഡിന് കുറുകെ നിര്‍ത്തുകയും ഇറങ്ങി വന്ന് തന്നെ ബസ്സില്‍ നിന്നും വലിച്ചിട്ട് സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പിക്കുകയുമായിരുന്നുവെന്നാണ് സുജിത്ത് പറയുന്നത്.

Keywords:  Assault, Bus-driver, Youth League, Kasaragod, Kerala, KSRTC, Chengala, hospital, Khader Paloth Chengala, V.V. Sujith Mangad, Malayalam News
8:33 pm | 0 comments

ബ­സ്സി­ടി­ച്ച് ബൈ­ക്ക് യാ­ത്ര­ക്കാരായ ന­വ­ദ­മ്പ­തി­കള്‍­ക്ക് പ­രിക്ക്

Written By kvarthaksd on 1 Nov 2012 | 3:00 pm

Accident, Bike, Bus, KSRTC, Couples Eriyal, Hospital, Injured, Kasaragod, Keralaകാസര്‍­കോട് : കര്‍­ണാ­ട­ക കെ.എ­സ്.ആര്‍.ടി.സി.ബസും ബൈ­ക്കും കൂ­ട്ടി­യി­ടി­ച്ച് ബൈ­ക്ക് യാ­ത്ര­ക്കാ­രായ ന­വ­ദ­മ്പ­തി­കള്‍­ക്ക് പ­രി­ക്കേറ്റു. വ്യാ­ഴാഴ്­ച രാ­വി­ലെ എ­രി­യാ­ലി­ലാ­ണ് അ­പ­ട­മു­ണ്ടാ­യ­ത്.

എ­രി­യാല്‍ ആ­സാ­ദ് ന­ഗ­റി­ലെ റാ­സി (25), ഭാ­ര്യ റാ­ബി­യ(20) എ­ന്നി­വര്‍­ക്കാ­ണ് പ­രി­ക്കേ­റ്റത്. ഇവ­രെ കാസര്‍­കോട് സ്വ­കാ­ര്യാ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പിച്ചു.

Keywords: Accident, Bike, Bus, KSRTC, Couples Eriyal, Hospital, Injured, Kasaragod, Kerala
3:00 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories