Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Jail. Show all posts
Showing posts with label Jail. Show all posts

മഅ്ദനിയെ കുറിച്ചുള്ള സിനിമയുടെ സി.ഡി പുറത്തിറക്കി

Written By kvarthapressclub on 1 Mar 2013 | 6:58 pm

Bangalore, Director, K.P.Sasi, Abdul Nasar Madani, Cinema, Kasaragod, Strike, Kozhikode, Jail, Exhibition, Kerala, Kerala News, International News,
കോഴിക്കോട്: ബാംഗ്ലൂര്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ സംഭവബഹുലമായ ജീവിതവും സമരപോരാട്ടങ്ങളും ജയില്‍വാസവും ആവിഷ്‌ക്കരിച്ച ഫ്രാബ്രിക്കേറ്റഡ് സിനിമ ക്ഷണിക്കപ്പെട്ട സദസിന് മുമ്പാകെ പ്രദര്‍ശിപ്പിച്ചു.

കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം.പി. വീരേന്ദ്രകുമാര്‍, ഗ്രോ വാസുവിന് സി.ഡി കോപ്പി കൈമാറി പ്രകാശനം നിര്‍വഹിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി.എ പൗരന്‍ അധ്യക്ഷത വഹിച്ചു. തടവില്‍ കഴിഞ്ഞവരും കള്ളക്കേസില്‍ കുടുക്കപ്പെട്ട് നിയമപോരാട്ടം നടത്തിവരുന്നവരുമായ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രമുഖ സിനിമാ സംവിധായകന്‍ കെ.പി ശശിയാണ് സിനിമ നിര്‍മിച്ചത്.

മുഹമ്മദ് വേളം, പ്രൊ. എ.പി അബ്ദുല്‍ വഹാബ്, സി.കെ അബ്ദുല്‍ അസീസ്, ജിഷ, പി.എം സുബൈര്‍ പടുപ്പ്, റോയ്, കുടിയാരം മുത്തപ്പന്‍, ഉമര്‍ മൗലവി, ഷാഫി നദ്‌വി, സ്വാദിഖ്, മുസ്ത്വഫ, സാജിദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.  

കാസര്‍കോട്: കാസര്‍കോട്ട് ഫാബ്രിക്കേറ്റഡ് സിനിമയുടെ പ്രദര്‍ശനവും ചര്‍ചയും സംഘടിപ്പിക്കുമെന്ന് ജെ.എം.എഫ്. ചെയര്‍മാന്‍ അസീസ് കടപ്പുറം, ജനറല്‍ കണ്‍വീനര്‍, പി.എം സുബൈര്‍ പടുപ്പ്, ട്രഷറര്‍ അബ്ദുല്ല എന്നിവര്‍ അറിയിച്ചു.

Keywords: Bangalore, Director, K.P.Sasi, Abdul Nasar Madani, Cinema, Kasaragod, Strike, Kozhikode, Jail, Exhibition, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:58 pm | 0 comments

സ്ത്രീകളുടെ കുളി ഒളിഞ്ഞുനിന്നാസ്വദിച്ച യുവാവ് ജയിലില്‍

Written By kvartha delta on 20 Feb 2013 | 6:33 pm

Kasaragod, Paravanadukkam, Ladies dress, Bathroom, Police, Arrest, court, Jail, Kerala, Mahila Mandhiram, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കാസര്‍കോട്: പരവനടുക്കത്തെ മഹിളാ മന്ദിരത്തിലെ അന്തേവാസികള്‍ കുളിക്കുന്നതും വസ്ത്രം മാറുന്നതും ഒളിഞ്ഞുനിന്ന് നോക്കി ആസ്വദിക്കല്‍ പതിവാക്കിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. പരവനടുക്കത്തെ മണി എന്ന മണികണ്ഠന്‍ (32) ആണ് അറസ്റ്റിലായത്.
മഹിളാ മന്ദിരത്തിലെ ജീവനക്കാരി കെ.കെ. ബിന്ദുവിന്റെ പരാതിയില്‍ ടൗണ്‍പോലീസാണ് മണിയെ അറസ്റ്റുചെയ്തത്. ഇയാളെ പിന്നീട് കാസര്‍കോട് ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് (ഒന്ന്) മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

മഹിളാ മന്ദിരത്തിന്റെ അടുത്താണ് മണിയുടെ വീട്. പവര്‍കട്ട്‌സമയത്ത് മഹിളാമന്ദിരത്തിന്റെ പരിസരത്തെത്തി ഇയാള്‍ സ്ത്രീകള്‍ കുളിക്കുന്നതും വസ്ത്രം മാറുന്നതും ഒളിഞ്ഞുനിന്നുനോക്കി ആസ്വദിക്കുകയായിരുന്നുവത്രെ. ചിലപ്പോള്‍ രാത്രിയില്‍ ജനലില്‍ കൂടി ടോര്‍ച്ചടിക്കുകയും ചൂളംവിളിക്കുകയും പകല്‍നേരങ്ങളില്‍ സ്ത്രീകളെ അശ്ലീലമായ ആംഗ്യങ്ങള്‍ കാണിക്കുകയും മണിയുടെ പതിവായിരുന്നു.

കഴിഞ്ഞദിവസം മഹിളാ മന്ദിരത്തിനുനേരെ ഇയാള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് മിസ്‌രിയ (14) എന്ന പെണ്‍കുട്ടിക്ക് തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി പോലീസ് പ്രതിയെ കൈയോടെ പിടിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Keywords: Kasaragod, Paravanadukkam, Ladies dress, Bathroom, Police, Arrest, court, Jail, Kerala, Mahila Mandhiram, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:33 pm | 0 comments

മഅദനി: പി.സി.എഫ്. മനുഷ്യാവകാശ സമ്മേളനം നടത്തി

Written By Kvarthakgd on 18 Feb 2013 | 7:37 pm

PCF, Dubai committee, PDC, Chairman, Abdul Nasar Madani, Jail, Protest, Gulf, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News
ദുബൈ: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പി.സി.എഫ് ദുബൈ കമ്മിറ്റി മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിച്ചു. 'മഅദനി: മനുഷ്യാവകാശം തടവറയില്‍' എന്ന ശീര്‍ഷകത്തില്‍ പി.സി.എഫ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്.

ഫ്‌ളോറ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന മനുഷ്യാവകാശ സമ്മേളനം അലി ബാഖവി പെരുമ്പിലാവ് ഉദ്ഘാടനം ചെയ്തു. പി.സി.എഫ് ദുബൈ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷാ കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. പി.ഡി.പി കാസര്‍കോട് ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ദുര്‍ റഹിമാന്‍ തെരുവത്ത് മുഖ്യ പ്രഭാഷണം നടത്തി.

എം.സി.എ.നാസര്‍ (മീഡിയ വണ്‍), കെ.എം.അബ്ബാസ് (എഡിറ്റര്‍ ഇന്‍ ചാര്‍ജ് സിറാജ് ദിനപത്രം), നസീര്‍ പാനൂര്‍ (ഐ.എം.സി.സി.), വി.എം.സതീഷ് (എമിറേറ്റ്‌സ് എഫ്.എം.), ഹസന്‍ അമാനി (അന്‍വാര്‍ വെല്‍ഫയര്‍ അസോസിയേഷന്‍), ഇല്യാസ് തലശ്ശേരി, ഹാഷിം എസ്.കുന്നേല്‍, ഇക്ബാല്‍ തൊടിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഹകീം വാഴക്കാലായി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഹമ്മദ് മഅറൂഫ്
സ്വാഗതവും ഷമീര്‍ മോളൂര്‍ പാലക്കാട് നന്ദിയും പറഞ്ഞു.

Keywords: PCF, Dubai committee, PDC, Chairman, Abdul Nasar Madani, Jail, Protest, Gulf, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News
7:37 pm | 1 comments

15 വര്‍­ഷ­ത്തി­ന് ശേ­ഷം ജ­യി­ലില്‍ ക­ഴി­യുന്ന ഹൊ­സങ്ക­ടി സ്വ­ദേ­ശി­യു­ടെ ഫോണ്‍­കോള്‍

Written By kvarthakgd1 on 15 Feb 2013 | 7:45 pm

Kasaragod, Hosangadi, Jail, Kerala, Sri lanka, Phone Call, Son, Samad, Ismail, Pallikkara, Merchant, Drugs,  Kasargod Vartha
ഹൊ­സ­ങ്ക­ടി: 15 വര്‍­ഷ­മാ­യി ശ്രീ­ല­ങ്കന്‍ ജ­യി­ലില്‍ ക­ഴി­യു­ന്ന യു­വാ­വി­ന്റെ ഫോണ്‍­കോള്‍ കു­ടും­ബാം­ഗങ്ങ­ളെ തേ­ടി­യെ­ത്തി. ഹൊ­സങ്ക­ടി പി­രാ­രി­മൂ­ല­യി­ലെ എ­ച്ച്.കെ. ഇ­സ്­മാഈല്‍ അ­ഹ്മ­ദി­ന്റെ ഫോണ്‍­കോ­ളാ­ണ് ക­ഴി­ഞ്ഞ ദിവ­സം മ­കന്‍ സ­മ­ദി­ന്റെ ഫോ­ണി­ലേ­ക്ക് എ­ത്തി­യ­ത്.

ത­ന്റെ മോ­ച­ന­ത്തി­നാ­യി ഉടന്‍ എ­ന്തെ­ങ്കിലും ചെ­യ്യ­ണ­മെന്നും ഇ­ല്ലെ­ങ്കില്‍ താന്‍ ഒ­രി­ക്കലും പുറം­ലോ­കം കാ­ണി­ല്ലെ­ന്നും പി­താവ് പ­റ­ഞ്ഞ­താ­യി സമ­ദ് വെ­ളി­പ്പെ­ടുത്തി. ത­നി­ക്കൊ­പ്പം ജ­യി­ലില്‍ ക­ഴി­യു­ന്ന പ­ള്ളിക്ക­ര, മൗവ്വല്‍ സ്വദേ­ശി­യ­ട­ക്ക­മു­ള്ളവ­രെ കേ­ര­ള ജ­യി­ലി­ലേ­ക്ക് മാ­റ്റാ­നു­ള്ള ന­ട­പ­ടി­ക­ളായി. എ­ന്നാല്‍­ ത­ന്റെ കാ­ര്യ­ത്തില്‍ ഇ­ത്ത­ര­ത്തി­ലു­ള്ള ന­ട­പ­ടി­ക­ളൊ­ന്നും ഉ­ണ്ടാ­യി­ട്ടി­ല്ലെ­ന്ന് പി­താവ് ഫോണ്‍ സം­ഭാ­ഷ­ണ­ത്തില്‍ വ്യ­ക്ത­മാ­ക്കി­യി­രു­ന്ന­തായും സമ­ദ് പ­റ­ഞ്ഞു.

1998 ല്‍ ആ­ണ് നാ­ട്ടില്‍ വ­സ്­ത്ര വ്യാ­പാ­രിയാ­യ അഹ്മ­ദ് ക­ച്ച­വ­ടാ­വ­ശ്യാര്‍ത്ഥം വീ­ട്ടില്‍ നിന്നും ഇ­റ­ങ്ങി­യ­ത്. ചെ­ന്നൈ­യില്‍ നിന്ന് വ­സ്­ത്ര­ങ്ങള്‍ വാ­ങ്ങാ­നാ­ണെ­ന്ന് പ­റ­ഞ്ഞാ­ണ് ഇ­സ്­മാ­ഈല്‍ പോ­യി­രു­ന്നത്. എ­ന്നാല്‍ ചെ­ന്നൈ­യി­ലെത്തി­യ ശേ­ഷം വ­സ്­ത്ര ഏ­ജന്റി­ന്റെ വ­ഞ്ച­ന­യില്‍ കു­ടു­ങ്ങി മ­യ­ക്കു­മ­രു­ന്നു­മാ­യി ശ്രീ­ല­ങ്ക­യില്‍ പി­ടി­യി­ലാ­യെ­ന്നാ­ണ് പി­ന്നീ­ട് വീ­ട്ടു­കാര്‍ അ­റി­ഞ്ഞത്. പ്ര­സ്തു­ത കേ­സില്‍ ശ്രീ­ലങ്കന്‍ കോടതി ജീ­വ­പ­ര്യ­ന്തം ത­ട­വി­ന് ശി­ക്ഷി­ക്ക­പ്പെ­ട്ട ഇ­സ്­മാ­ഈല്‍ ജ­യി­ലി­ലാ­യി­രു­ന്ന­പ്പോള്‍ ഒ­രി­ക്കലും വീ­ട്ടു­കാ­രു­മാ­യി ബ­ന്ധ­പ്പെ­ട്ടി­രു­ന്നില്ല. ഇ­ന്ത്യ-ശ്രീ­ല­ങ്ക സര്‍­ക്കാ­രു­കള്‍ ഉ­ണ്ടാക്കി­യ ക­രാര്‍ പ്ര­കാ­രം ശി­ക്ഷി­ക്ക­പ്പെ­ട്ട പ്ര­തിക­ളെ പ­ര­സ്പ­രം കൈ­മാ­റാന്‍ തീ­രു­മാ­നി­ച്ചി­രുന്നു. ഇ­ത­നു­സ­രി­ച്ചാ­ണ് മൗ­വ്വല്‍ സ്വ­ദേ­ശി­യുള്‍­പെ­ടെ­യു­ള്ളവ­രെ കേ­ര­ള­ത്തി­ലേ­ക്ക് മാ­റ്റാന്‍ തീ­രു­മാ­ന­മാ­യ­ത്.

എ­ന്നാല്‍ ഇ­സ്­മാ­ഈല്‍ അ­ഹ്മ­ദി­ന്റെ കാ­ര്യ­ത്തില്‍ ഇ­തു­സം­ബ­ന്ധി­ച്ച തീ­രു­മാ­ന­ങ്ങ­ളൊന്നും ഉ­ണ്ടാ­യി­ട്ടില്ല. ഇ­തി­നി­ട­യി­ലാ­ണ് കേ­ര­ള­ത്തി­ലേ­ക്ക് മാ­റ്റു­ന്ന­തി­നു­ള്ള വേ­ണ്ട ശ്ര­മം ന­ട­ത്ത­ണ­മെ­ന്ന ആ­വ­ശ്യ­വു­മാ­യി മക­ന് ഇ­സ്­മാ­ഈ­ലി­ന്റെ ഫോണ്‍ സ­ന്ദേശമെ­ത്തി­യ­ത്. 

Keywords: Kasaragod, Hosangadi, Jail, Kerala, Sri lanka, Phone Call, Son, Samad, Ismail, Pallikkara, Merchant, Drugs, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:45 pm | 0 comments

പ്രമുഖ വ്യ­വസാ­യി എ.ര­ത്‌­നാ­ക­ര റാ­വു നി­­ര്യാ­ത­നായി

Written By kvarthapressclub on 4 Feb 2013 | 7:35 pm

Merchant, Mulleria, Death, President, Karadukka, Panchayath-Member, Jail, RSS, Wife, Childrens, Harthal, Obituary.
മു­ള്ളേ­രി­യ: മ­ള്ളേ­രി­യ­യിലെ പ്രമുഖ വ്യ­വസാ­യിയായ എ.ര­ത്‌­നാ­ക­ര റാ­വു(76) നി­­ര്യാ­ത­നായി. വ്യാപാ­രി വ്യ­വസാ­യി ഏ­കോ­പന സ­മി­തി മു­ള്ളേരി­യ മുന്‍ പ്ര­സി­ഡന്റ്, ഹി­ന്ദു കള്‍­ച്ച­റല്‍ സൊ­സൈ­റ്റി സ്ഥാ­പ­ക പ്ര­സി­ഡന്റ്, കാ­റ­ഡു­ക്ക പ­ഞ്ചായ­ത്ത് മെ­മ്പര്‍ എ­ന്നീ മേ­ഖ­ല­ക­ളില്‍ പ്ര­വര്‍­ത്തി­ച്ചി­ട്ടു­ണ്ട്. അ­ടി­യ­ന്തി­രാ­വ­സ്ഥ കാല­ത്ത് ര­ണ്ടു മാ­സം ജ­യില്‍ ശി­ക്ഷയും അ­നു­ഭ­വി­ച്ചി­ട്ടു­ണ്ട്. ആര്‍.എ­സ്.എ­സ്.പ്ര­വര്‍­ത്ത­ക­നാ­യി­രുന്നു.

ഭാര്യ: ര­മാ­റാവു. മക്കള്‍: രം­ഗ­നാ­ഥ, ര­മാന­ന്ദ, ര­വി­ചന്ദ്ര, രാ­ഘ­വേന്ദ്ര. മ­രു­മക്കള്‍: രാ­ധി­ക,രേ­ണു­ക, രേ­ഷ്­മ,രേ­ഖ. സ­ഹോദരി: ശാന്തി. എ.ര­ത്‌­നാ­ക­ര റാ­വു­വി­ന്റെ നി­ര്യാ­ണ­ത്തില്‍ മു­ള്ളേ­രി­യ­യില്‍ വ്യാപാ­ര സ്ഥാ­പ­ന­ങ്ങള്‍ അട­ച്ച് ഹര്‍­ത്താല്‍ ആ­ച­രി­ക്കു­കയും മൗ­ന ജാ­ഥ ന­ട­ത്തു­കയും ചെ­യ്തു.

Keywords: Merchant, Mulleria, Death, President, Karadukka, Panchayath-Member, Jail, RSS, Wife, Childrens, Harthal, ObituaryKerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:35 pm | 0 comments

17 കാ­രി­യെ ത­ട്ടി­ക്കൊണ്ടു­പോ­യി പീ­ഡനം: പ്ര­തി­യു­ടെ പാസ്‌­പോര്‍­ട് ക­ണ്ടു­കെ­ട്ടാന്‍ നിര്‍­ദേ­ശം

Written By kvarthapressclub on 15 Jan 2013 | 6:37 pm

 Kidnap, Rape, Passport, Badiyadukka, Murder-case, Jail, Arrest, Committee, Police, Girl, Kerala.
ബ­ദി­യ­ഡു­ക്ക: കോ­ളിള­ക്കം സൃ­ഷ്ടി­ച്ച പെര്‍­ള ജ­ബ്ബാര്‍ കൊ­ല­ക്കേ­സില്‍ ശി­ക്ഷി­ക്ക­പ്പെ­ട്ട് ജ­യി­ലില്‍ ക­ഴി­യു­ന്ന പ്ര­തി­യു­ടെ പ്രാ­യ­പൂര്‍­ത്തി­യാ­കാ­ത്ത മക­ളെ ത­ട്ടി­ക്കൊണ്ടു­പോ­യി ബ­ലാ­ത്സം­ഗം ചെ­യ്­ത­ പ്ര­തിക­ളെ ഉ­ടന്‍ അ­റ­സ്റ്റു­ചെ­യ്യ­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് നാ­ട്ടു­കാര്‍ ആ­ക്ഷന്‍ ക­മ്മി­റ്റി രൂ­പീ­ക­രി­ച്ച് പ്ര­ക്ഷോ­ഭ­ത്തി­ന് ത­യ്യാ­റെ­ടു­ക്കുന്നു. ബ­ദി­യ­ഡു­ക്ക ഡ­വ­ല­പ്‌­മെന്റ് ആ­ക്ഷന്‍ ക­മ്മി­റ്റി­യാ­ണ് പ്ര­ക്ഷോ­ഭ­ത്തി­ന് ത­യ്യാ­റെ­ടു­ക്കു­ന്നത്.

കേ­സില്‍ പോ­ലീ­സ് തെ­ര­യു­ന്ന കും­ബ­ഡാ­ജെ സ്വ­ദേ­ശിയും ബ­ദി­യ­ഡു­ക്ക­യി­ലെ ബ്രോ­ക്ക­റുമാ­യ അ­ബു ടൗ­ണില്‍ ത­ന്നെ ഉ­ണ്ടാ­യിട്ടും അ­റ­സ്­റ്റു­ചെ­യ്യാ­ത്ത­തി­നു പി­ന്നില്‍ ഒ­ത്തു­ക­ളി­യു­ണ്ടെ­ന്നു ക­മ്മി­റ്റി ആ­രോ­പിച്ചു. അ­ബു തി­ങ്ക­ളാഴ്ച രാ­വി­ലെയും വൈ­കിട്ടും ബ­ദി­യ­ഡു­ക്ക മീത്ത­ലെ ബ­സാ­റി­ലെ­ത്തി­യിട്ടും പോ­ലീ­സ് തി­രിഞ്ഞു­നോ­ക്കാ­തി­രുന്ന­ത് ഒ­ത്തു­ക­ളി­യു­ടെ ഭാ­ഗ­മാ­യാ­ണെ­ന്നാണ് ആ­ക്ഷന്‍ ക­മ്മി­റ്റി ആ­രോ­പി­ക്കു­ന്നത്.

ഇ­തി­നി­ട­യില്‍ അ­ബു­വി­ന്റെ പാസ്‌­പോര്‍­ട് ക­ണ്ടു­കെ­ട്ടാന്‍ ന­ടപ­ടി സ്വീ­ക­രിക്കണമെ­ന്ന് ജില്ലാ പോ­ലീ­സ് ചീ­ഫ് എസ്. സു­രേ­ന്ദ്രന്‍ ബ­ദി­യ­ഡുക്ക പോ­ലീ­സി­ന് നിര്‍­ദേ­ശം നല്‍കി. പ്ര­തിയാ­യ അ­ബു ഗള്‍­ഫി­ലേ­ക്ക് ക­ട­ക്കാന്‍ സാ­ധ്യ­ത­യു­ണ്ടെ­ന്ന് കാ­ണി­ച്ച് പീ­ഡ­ന­ത്തി­നി­രയാ­യ പെണ്‍­കു­ട്ടി­യും, അ­മ്മയും പി.ഡി.പി. നേ­താ­ക്ക­ളു­ടെ സ­ഹാ­യ­ത്തോ­ടെ തി­ങ്ക­ളാഴ്­ച നല്‍കി­യ പ­രാ­തി­യെ തു­ടര്‍­ന്നാ­ണ  പോ­ലീസ് ചീ­ഫി­ന്റെ നിര്‍­ദേശം.

പ­രാ­തി നല്‍­കാ­നെത്തി­യ പെണ്‍­കു­ട്ടി­യില്‍ നിന്നും തി­ങ്ക­ളാഴ്ച പോ­ലീ­സ് ചീ­ഫ് ഒ­രു­മ­ണിക്കൂ­റോ­ളം മൊ­ഴി­യെ­ടു­ത്തി­രുന്നു. വ­നി­താ പോ­ലീ­സി­ന്റെ സാ­ന്നി­ധ്യ­ത്തി­ലാ­യി­രു­ന്നു ര­ഹസ്യ­മൊ­ഴി­യെ­ടു­ത്തത്. പീഡ­നം സം­ബ­ന്ധി­ച്ച് ഞെ­ട്ടി­പ്പി­ക്കു­ന്ന വി­വ­ര­ങ്ങ­ളാ­ണ് പെണ്‍­കു­ട്ടി നല്‍­കി­യ­തെ­ന്നാ­ണ് സൂച­ന. പെണ്‍­കു­ട്ടി­യെ ത­ട്ടി­ക്കൊണ്ടു­പോ­യ പ്ര­തിക­ളെ ക­ണ്ടെ­ത്താ­നാ­യി പോ­ലീ­സ് വ­ണ്ടി 1,500 രൂ­പ വാ­ട­ക വാ­ങ്ങി­യ­തായും പെണ്‍­കു­ട്ടി മൊ­ഴി­യില്‍ പ­റഞ്ഞു.


Related  News:
കൊ­ല­ക്കേ­സ് പ്ര­തി­യു­ടെ മക­ളെ ബ­ലാ­ത്സം­ഗം ചെ­യ്­ത­തി­ന് ബ്രോ­ക്കര്‍­ക്കെ­തി­രെ പുതി­യ കേ­സ്


Keywords: Kidnap, Rape, Passport, Badiyadukka, Murder-case, Jail, Arrest, Committee, Police, Girl, Kerala.
6:37 pm | 0 comments

ജ­ബ്ബാര്‍ വ­ധ­ക്കേ­സിലെ പ്ര­തി­യു­ടെ മ­ക­ളു­മാ­യി ബ്രോ­ക്കര്‍ നാ­ടു­വി­ട്ടു

Written By kvarthapressclub on 11 Jan 2013 | 4:36 pm

Murder-case, Badiyadukka, Missing, Complaint, Police, Case, Kannur, Jail, Father, Wife, Childrens, Marriage, Kerala.
ബ­ദി­യ­ഡു­ക്ക: ജ­ബ്ബാര്‍ വ­ധ­ക്കേ­സിലെ പ്ര­തി­യു­ടെ മ­ക­ളു­മാ­യി ബ്രോ­ക്കര്‍ നാ­ടു­വി­ട്ടു. ഇ­തേ തു­ടര്‍­ന്ന്
പ­തി­നേ­ഴു­കാ­രിയാ­യ മക­ളെ കാ­ണാ­നി­ല്ലെ­ന്ന മാ­താ­വി­ന്റെ പ­രാ­തി­യില്‍ ബ­ദി­യ­ഡുക്ക പോ­ലീ­സ് കേ­സെ­ടുത്തു. ബ­ദി­യ­ഡു­ക്ക വി­ദ്യാ­ഗി­രി റോ­ഡില്‍ ബാ­റ­ഡു­ക്ക­യി­ലെ ക്വാര്‍­ടേ­ഴ്‌­സില്‍ താ­മ­സി­ക്കു­ന്ന ആ­സ്യു­മ്മ­യാ­ണ് പ­രാ­തി­ നല്‍­കി­യത്.

വ്യാഴാഴ്ച   രാ­വി­ലെ മു­തല്‍ മ­കള്‍ സ­ഫ്രീന­യെ കാ­ണാ­നി­ല്ലെ­ന്നാ­ണ് ആ­സ്യു­മ്മ­യു­ടെ പ­രാതി. കോ­ളിള­ക്കം സൃ­ഷ്ടി­ച്ച പെര്‍­ള ജ­ബ്ബാര്‍ വധക്കേ­സില്‍ ശി­ക്ഷി­ക്ക­പ്പെ­ട്ട് ക­ണ്ണൂര്‍ സെന്‍­ട്രല്‍ ജ­യി­ലില്‍ ക­ഴി­യു­ക­യാ­ണ് സ­ഫ്രീ­ന­യു­ടെ പി­താ­വ് നീ­ല­ഗി­രി മൊ­യ്തു.

എ­ന്നാല്‍ കാ­ണാതാ­യ സ­ഫ്രീ­ന ബ­ദി­യ­ഡു­ക്ക­യി­ലെ ഒ­രു ബ്രോ­ക്കറി­നോ­ടൊ­പ്പം ക­ഴി­യു­ക­യാ­ണെ­ന്ന് ബ­ദി­യ­ഡുക്ക പോ­ലീ­സി­ന് വിവ­രം ല­ഭി­ച്ചി­ട്ടുണ്ട്. ഇ­യാള്‍­ക്ക് ഭാ­ര്യയും മൂ­ന്ന് മ­ക്ക­ളു­മുണ്ട്. താനും സ­ഫ്രീ­നയും പ്ര­ണ­യ­ത്തി­ലാ­ണെന്നും വി­വാ­ഹം ക­ഴി­ക്കാ­നാ­ണ് നാ­ട്ടു­വി­ട്ട­തെന്നും ബ്രോ­ക്കര്‍ അ­ടു­ത്ത സു­ഹൃ­ത്തു­ക്ക­ളോ­ട് പ­റ­ഞ്ഞ­തായും പോ­ലീ­സി­ന് വിവ­രം ല­ഭി­ച്ചി­ട്ടു­ണ്ട്. കൊ­ല­ക്കേ­സ് പ്ര­തിയാ­യ ആ­ളു­ടെ മ­ക­ളെയും കൊ­ണ്ട് നാ­ടു­വി­ട്ട സംഭ­വം നാ­ട്ടില്‍ ചര്‍­ച്ചാ­വി­ഷ­യ­മാ­യി­ട്ടുണ്ട്.

Keywords: Murder-case, Badiyadukka, Missing, Complaint, Police, Case, Kannur, Jail, Father, Wife, Childrens, Marriage, Kerala. 
4:36 pm | 0 comments

ബ­ഷീര്‍ സാ­ഹി­ത്യ­ത്തി­ന്റെ അ­ടി­വേ­രു­കള്‍

Vaikam Muhammad Basheer, Literature, Writer, Quran, Ibrahim Bevinja, Study class, Research, Jail, Garden, Article.ബ­ഷീര്‍ സാ­ഹി­ത്യ­ത്തി­ന്റെ അ­ടി­വേ­രു­കള്‍ ചി­ക­യു­മ്പോള്‍ ഇ­ബ്രാഹിം ബേ­വി­ഞ്ച ക­­ണ്ടെത്തുന്ന­ത്

­ഷീര്‍ സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ച് മ­ല­യാ­ള­ത്തില്‍ നി­രവ­ധി പഠ­ന­ങ്ങ­ളു­ണ്ടാ­യി­ട്ടുണ്ട്. എത്രയോ പേര്‍ അ­ക്കാ­ദ­മി­ക് ത­ല­ങ്ങ­ളില്‍ ബ­ഷീര്‍ സാ­ഹി­ത്യ­ത്തി­ലെ ഉള്‍­കാ­ഴ്­ചക­ളെ ഗ­വേ­ഷ­ണ­ വി­ധേ­യ­മാ­ക്കി ബി­രു­ദ­ധാ­രി­ക­ളാ­യി­ത്തീര്‍­ന്നി­ട്ടുണ്ട്­. ഇ­നിയും ഒ­ട്ടേ­റെ പഠ­ന­ങ്ങള്‍ വരും വര്‍­ഷ­ങ്ങ­ളിലും സം­ഭ­വി­ക്കും.കാര­ണം വര്‍­ത്ത­മാ­ന­കാല­ത്ത് ഏ­റ്റ­വു­മ­ധി­കം വാ­യി­ക്ക­പ്പെ­ടു­ന്ന ഈ എ­ഴു­ത്തു­കാ­രന്‍ ഭാ­വി­യില്‍ മ­ലയാ­ള സാ­ഹി­ത്യ­ത്തില്‍ നി­ന്ന് കാല­ത്തെ അ­തി­ജീ­വി­ക്കു­ന്ന രണ്ടോ മൂന്നോ എ­ഴു­ത്തു­കാ­രില്‍ ഒ­രാ­ളാ­യി­രി­ക്കും.

'ഖുര്‍­ആനും ബ­ഷീ­റും' എ­ന്ന കൃ­തി­യില്‍ ഇ­ബ്രാഹിം ബേ­വി­ഞ്ച ബ­ഷീ­റി­നെ വാ­യി­ക്കുന്ന­ത് മ­റ്റാരും ബ­ഷീ­റി­നെ വാ­യി­ക്കാ­ത്ത ഒ­രു പു­തു­പ­രി­പ്രേ­ക്ഷ്യ­ത്തി­ലാണ്. ഈ നവീ­ന കാ­ഴ്­ച­പ്പാ­ടാക­ട്ടെ വാ­യ­ന­ക്കാ­രെ­ക്കൊണ്ട്­ ത­ല­കു­ലു­ക്കി സ­മ്മ­തി­പ്പി­ക്കു­ന്ന യു­ക്തി­യു­ക്തമാ­യ സ്ഥാ­പി­ച്ചെ­ടു­ക്ക­ലു­മാണ്.

Vaikam Muhammad Basheer, Literature, Writer, Quran, Ibrahim Bevinja, Study class, Research, Jail, Garden, Article.
ഇബ്രാഹിം ബേവിഞ്ച
ബ­ഷീര്‍ സാ­ഹി­ത്യ­ത്തി­ന്റെ അ­ടി­വേ­രു­കള്‍ ഖുര്‍ആ­നിക സൗ­ന്ദ­ര്യ­ശാ­സ്­ത്ര­ത്തി­ലാ­ണ് എ­ന്ന­താ­ണ് ബേ­വി­ഞ്ച­യു­ടെ ഊ­ന്നല്‍. ഖുര്‍ആ­നിക ദര്‍­ശ­ന­ങ്ങ­ളേയും ബ­ഷീ­റി­ന്റെ എ­ഴു­ത്തി­നേയും മുന്‍­നിര്‍­ത്തി മുന്‍­പ് ചി­ല ലേ­ഖ­ന­ങ്ങള്‍­ വ­ന്നി­ട്ടു­ണ്ട­. എ­ന്നാല്‍ ഒ­രു പഠ­ന­കൃ­തി മ­ല­യാ­ള­ത്തില്‍ ആ­ദ്യ­മാ­യാ­ണെന്നു­തോ­ന്നു­ന്നു. മൂ­ന്നു ഭാ­ഗ­ങ്ങ­ളാ­ക്കി­ത്തീര്‍­ത്ത ഈ പു­സ്­ത­ക­ത്തി­ന്റെ ഒ­ന്നാം­ഭാ­ഗ­ത്താണ് ബ­ഷീര്‍ സാ­ഹി­ത്യ­ത്തി­ലെ ഖുര്‍ആ­നിക മു­ദ്ര­കള്‍ ഇ­ഴ­പി­രി­ച്ചെ­ടു­ത്ത് ബേ­വി­ഞ്ച മാ­ഷ് അ­വ­ത­രി­പ്പി­ക്കു­ന്ന­ത്. ബ­ഷീര്‍ ത­ന്റെ ജീവി­ത ദര്‍­ശ­നങ്ങ­ളെ അ­വ­ത­രി­പ്പി­ക്കുന്ന­ത് പ­ല­പ്പോഴും ഖുര്‍ആ­നിക വെ­ളി­ച്ച­ത്തി­ലാ­ണെ­ന്നും കാ­ണാം.

ബ­ഷീ­റി­ന്റെ ഖുര്‍ആ­നിക ജ്ഞാ­ന­ത്തി­ന് ഏ­റ്റവും ഉ­ജ്ജ്വ­ലമാ­യ തെ­ളിവ് 'ഓര്‍­മ­യു­ടെ അ­റ­കള്‍'ആണ്. ഖുര്‍ആന്‍ ദൈവ­ത്തെ പ­രി­ച­യ­പ്പെ­ടുത്തു­ന്ന ' നൂ­റു­സ്സ­മാ­വാ­ത്തി വല്‍ അര്‍­ള്' (ആ­കാ­ശ ഭൂ­മി­ക­ളു­ടെ പ്ര­കാ­ശം) എ­ന്ന സ­ങ്ക­ല്­പം ബ­ഷീ­റി­ന് ഏ­റെ പ്രി­യ­പ്പെ­ട്ട­താ­ണ്. ബ­ഷീര്‍ സാ­ഹി­ത്യ­ത്തി­ലെ കാല­ത്തെ അ­തി­ജീ­വി­ച്ചു നില്‍­ക്കു­ന്ന മാ­ന്ത്രി­ക വെ­ളി­ച്ചം തീര്‍­ച്ച­യായും വേ­രൂ­ന്നി നില്‍­ക്കുന്നത് ഈ സാ­ത്വി­ക ഭൂ­മി­യി­ലാണ്.

ഓര്‍­മ­യു­ടെ അ­റ­കള്‍, ന്റു­പ്പൂ­പ്പാ­ക്കൊ­രാ­നേ­ണ്ടാര്‍­ന്നു, ഭൂ­മി­യു­ടെ അ­വ­കാ­ശി­കള്‍, മ­ര­ണ­ത്തി­ന്റെ നി­ഴ­ലില്‍, തേന്‍­മാവ്, ബാ­ല്യ­കാ­ല­സ­ഖി, പാ­ത്തു­മ്മയു­ടെ ആ­ട്, ശി­ങ്കി­ടി മുങ്കന്‍, മാ­ന്ത്രി­ക­പ്പൂ­ച്ച, ക­ഥാ­ബീജം, ചി­രി­ക്കു­ന്ന­മ­ര­പ്പാ­വ, നീ­തി­ന്യാ­യം, വൃ­ക്ഷങ്ങള്‍, പേ­ര, പ­ഴം, ഒ­രു മ­നു­ഷ്യന്‍ തു­ടങ്ങി­യ ഒ­ട്ടേ­റെ ബ­ഷീര്‍ കൃ­തിക­ളെ നി­രൂ­പ­കന്‍ വി­ചാ­ര­ണ­യ്­ക്ക് വി­ധേ­യ­മാ­ക്കുന്നു.

വ­രി­കള്‍­ക്കി­ട­യിലും വ­രി­ക­ളിലും പ­ല­പ്പോഴും പ­ദ­ങ്ങ­ളിലും ത­ന്നെ തെ­ളി­ഞ്ഞു­വ­രു­ന്ന ദാര്‍­ശനി­ക ഗ­രി­മ­യ്­ക്ക് ഖുര്‍­ആ­നിക പിന്‍­ബ­ല­മു­­ണ്ടെന്ന് എ­ഴു­ത്തു­കാ­രന്‍ ക­ണ്ടെ­ത്തു­ന്നു. എ­ട്ടാം­വ­യ­സ്സില്‍ ഖുര്‍ആന്‍ ഓ­തി­പ്പഠി­ച്ച ബ­ഷീര്‍ ഖുര്‍­ആ­നിക ലാ­വ­ണ്യ­ത്തെ ആ­ത്മ­സാ­ക്ഷാല്‍­ക്ക­രി­ച്ചാ­ണ് ത­ന്റെ സര്‍­ഗാത്മ­ക­ത ക­രു­പി­ടി­പ്പി­ച്ചത്.

 Vaikam Muhammad Basheer, Literature, Writer, Quran, Ibrahim Bevinja, Study class, Research, Jail, Garden, Article.
അ­ന്ധമാ­യ മ­ത­ബോ­ധ­മല്ല മ­റി­ച്ച് ദൈ­വ­ത്തോ­ട് ക­ല­ഹി­ക്കു­കയും നി­രന്ത­രം ചോ­ദ്യ­ങ്ങള്‍ ചോ­ദി­ക്കു­കയും ചെ­യ്യു­ന്ന ഖുര്‍­ആന്‍ ത­ന്നെ മ­നുഷ്യ­രോ­ട് നി­രവ­ധി സ്ഥ­ല­ങ്ങ­ളില്‍ ആ­ഹ്വാ­നം ചെ­യ്യു­ന്ന 'ചി­ന്തിക്കു­ക' എ­ന്ന ആ­ശയ­ത്തെ അ­ന്വര്‍­ത്ഥ­മാ­ക്കു­ന്ന ബ­ഷീ­റി­നെ­യാ­ണ് അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­ക­ളില്‍ ­നമു­ക്ക് കണ്ടെത്താ­നാ­വു­ക.

അതു­കൊണ്ട്­ കേ­വ­ല മ­ത­യു­ക്തി­കള്‍­ക്ക­പ്പുറ­ത്ത് ക­ട­ന്നു­ചെ­ന്നാ­ലേ ബ­ഷീ­റി­യന്‍ സാ­ഹി­ത്യ­ത്തി­ന്റെ അ­ടി­വേ­രു­ക­ളുടെ ഈ­ട്ടം സ്­പര്‍­ശ­നീ­യ­മാ­യി­ത്തീ­രു­ക­യുള്ളൂ. ഈ പഠ­നം ബ­ഷീര്‍ സാ­ഹി­ത്യ­ത്തി­ന്റെ പാ­രി­സ്ഥിതി­ക പഠ­നം കൂ­ടി­യാണ്. മ­രു­ഭൂ­മി­യെ മ­ലര്‍­വാ­ടി­യാ­ക്കു­ക, ഭൂ­മി­യെ ഒ­രു മ­നു­ഷ്യോ­ദ്യാ­ന­മാ­ക്കു­ക എ­ന്ന­താ­ണ് ബ­ഷീ­റി­ന്റെ സ്വ­പ്നം.

ന­ന്മ­ക­ളാല്‍ സ­മൃ­ദ്ധമാ­യ ഒ­രു ജീ­വി­തം ന­യി­ച്ച് ഭൂ­മി­യെ ഒ­രു പൂ­ന്തോ­ട്ട­മാ­ക്കു­ക എ­ന്ന­താ­ണ് ബ­ഷീര്‍ കൃ­തി­ക­ള്‍ സ­ഹൃ­ദ­യര്‍­ക്ക് സ­മ്മാ­നി­ക്കു­ന്ന വീ­ക്ഷണം. ജ­യി­ലില്‍ പോലും പൂ­ന്തോ­ട്ട­മു­ണ്ടാ­ക്കിയ ലോ­ക­ത്തി­ലെ ഒരേ­യൊ­രു എ­ഴു­ത്തു­കാ­രന്‍ ബ­ഷീ­റാ­യി­രി­ക്കും. ദു­രി­ത­ങ്ങ­ളു­ടെ തീ­ക്കാ­റ്റൂ­തു­ന്ന മ­രു­ഭൂ­മി­യില്‍ ജീ­വിത­ത്തെ മ­ലര്‍­വാ­ടി­യാ­ക്കാന്‍ ശ്ര­മി­ക്കു­ന്ന­വ­രാ­ണ് ബ­ഷീ­റി­ന്റെ ക­ഥാ­പാ­ത്രങ്ങള്‍.

മ­രു­ഭൂ­മി­യെ മ­ലര്‍­വാ­ടി­യാ­ക്കി­യ ഖു­ര്‍ആനും പ്ര­വാ­ച­ക­നു­മാ­യി­രിക്ക­ണം ബ­ഷീ­റി­ന്റെ ജീ­വി­ത­വീ­ക്ഷ­ണങ്ങ­ളെ പ­രു­വ­പ്പെ­ടു­ത്തു­ന്ന­ത്. പ­ച്ച­പ്പാര്‍­ന്ന താ­ഴവാ­ര­ങ്ങളും വൃ­ക്ഷ­ങ്ങളും സ­മൃ­ദ്ധ­മാ­യി ക­ട­ന്നു­വ­രു­ന്നുണ്ട­് ഖു­ര്‍ആനില്‍. യു­ദ്ധ­വും, യു­ദ്ധ­ക്കൊ­തിയും ര­ക്ത­ച്ചൊ­രി­ച്ചി­ലു­മില്ലാ­ത്ത ഒരേ­യൊ­രു മ­ത­സാ­ഹി­ത്യ­മാ­ണ് ഖു­ര്‍ആ­നെ­ന്ന് സ­ക്കറി­യ നി­രീ­ക്ഷി­ക്കു­ന്നുണ്ട്.

ഈ പ­ച്ച­പ്പി­ന്റെ പശി­മ ബ­ഷീര്‍ സാ­ഹി­ത്യ­ത്തേയും ഏ­റെ ആര്‍­ദ്ര­മാ­ക്കു­ന്നുണ്ട­. ഖു­ര്‍­ആ­നില്‍ സി­ദ്‌­റ­ത്തുല്‍ മുന്‍ത­ഹാ എ­ന്ന ഒ­റ്റ­മ­ര­ത്തെ­ക്കു­റി­ച്ച് പ­റ­യു­ന്നുണ്ട്. നി­ഗൂ­ഢ­ത­ക­ളേ­റെ­യു­ള്ള ആ മ­ര­ത്തി­ന്റെ വ്യാ­ഖ്യാ­നം ഇ­നി­യും ഫ­ല­പ്ര­ദ­മാ­യി­ട്ടില്ല. എ­ന്നാല്‍ ബ­ഷീര്‍ എ­ന്ന ഒ­റ്റമ­രം പാ­ര­മ്പ­ര്യ­ത്തി­ന്റെ സ­മൃ­ദ്ധി­യില്‍ വേ­രു­ക­ളാ­ഴ്­ത്തിയും പൂ­ഞ്ചില്ലക­ളെ നീ­ലാ­കാ­ശ­ത്തി­ന്റെ ചോ­ട്ടില്‍ ഫ­ല­സ­മൃ­ദ്ധ­മാ­ക്കി­യും ന­മ്മു­ടെ കാ­ല­ഘ­ട്ട­ത്തിലും വരും കാ­ല­ഘ­ട്ട­ത്തി­ലേ­ക്കു­മാ­യി നി­ല­കൊ­ള്ളു­ന്നു എ­ന്ന­തി­ന്റെ ഏ­റ്റവും ഉ­ജ്ജ്വ­ലമാ­യ പഠ­ന നി­രീ­ക്ഷ­ണ­മാ­ണ് ബേ­വിഞ്ച­യു­ടെ ഈ ബ­ഷീര്‍ വായ­ന.



-പി.സി.അ­ഷ്‌­റ­ഫ്
(മലയാള വിഭാഗം മേധാവി
ഗവ. കോളജ്, മാനന്തവാടി)

Part 1: 
മതിലുകള്‍ ഇടിയുമ്പോള്‍ ഇല്ലാതാവുന്നത്

Keywords: Vaikam Muhammad Basheer, Literature, Writer, Quran, Ibrahim Bevinja, Study class, Research, Jail, Garden, Article.
8:54 am | 1 comments

മ­അദനി­യുടെ മോച­നം: 31 ന് മ­ഞ്ചേ­ശ്വര­ത്ത് മ­നു­ഷ്യാ­വകാ­ശ സംഗമം

Written By kvarthakgd1 on 28 Dec 2012 | 11:51 am

Kasaragod, Abdul Nasar Madani, Jail, Meet, Manjeshwaram, Bangalore, Muslim Samyuktha Vedhi, Anwar Welfare Association, Press meet
കാസര്‍കോ­ട്: ര­ണ്ട­ര വര്‍­ഷ­ത്തി­ല­ധി­ക­മായി ബാംഗ്ലൂര്‍ അഗ്രഹാര ജയിലില്‍ വി­ചാ­ര­ണ ത­ട­വു­കാ­ര­നായി കഴിയു­ന്ന പി.ഡി.പി. ചെയര്‍മാന്‍ അ­ബ്ദുല്‍ നാസര്‍ മഅദനിയുടെ ജീവന്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 31 ന് വൈ­കി­ട്ട് നാ­ല് മ­ണിക്ക് മഞ്ചേ­ശ്വരം മുസ്ലിം സംയുക്ത വേ­ദി­- അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മി­റ്റി­ എ­ന്നി­വ­യു­ടെ സം­യുക്താഭിമുഖ്യത്തില്‍ മനുഷ്യവകാശ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയി­ച്ചു.

മഞ്ചേശ്വരം സദ്ദാം ഹുസൈന്‍ നഗറില്‍ ന­ട­ക്കു­ന്ന സംഗമം മുംബൈ­യിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മൗലാ­ന ആഫിസ് സാദിഖ് മബ്ബലിഗ് ഉദ്ഘാടനം ചെയ്യും. കര്‍ണ്ണാ­ട­ക ജ­ന­താ­ദള്‍ ഉ­പാ­ധ്യക്ഷന്‍ ദേവി പ്രസാദ് ഷെട്ടി, എ­സ്.എ­സ്.എഫ്. ദേശീ­യ പ്ര­സിഡന്റ് അ­ബ്ദുര്‍ റഷീദ് സൈനി, മ­ഞ്ചേ­ശ്വ­രം എം.എല്‍.എ. പി.ബി. അ­ബ്ദുര്‍ റ­സാഖ്, മുന്‍ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു, അഷ്‌­റഫ് അഷ്‌­റഫി, സൈനുല്‍ ഉമറുല്‍ ഫാറൂഖ് തങ്ങള്‍, കര്‍­ണാടക കയര്‍ബോര്‍ഡ് അംഗം പി.എം. സ­യ്യി­ദ്, ബി.ബി. രാജന്‍, സെ­യ്യി­ദ് മു­ത്ത് ത­ങ്ങള്‍ തു­ട­ങ്ങി­യ­വര്‍ പ­ങ്കെ­ടു­ക്കും.

വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത വേദി പ്രസിഡണ്ട് എസ്.എം. ബഷീര്‍ അഹ്മദ്, കെ.പി. മുഹമ്മദ് ഉപ്പ­ള, ഹ­നീഫ പൊസോട്ട്, ഉമ്മര്‍ ഓ­ടങ്ക­ള എന്നി­വര്‍ പ­ങ്കെ­ടുത്തു. 

Keywords: Kasaragod, Abdul Nasar Madani, Jail, Meet, Manjeshwaram, Bangalore, Muslim Samyuktha Vedhi, Anwar Welfare Association, Press meet, Malayalam News, Kerala. 
11:51 am | 0 comments

ചീമേനി തുറന്ന ജയിലില്‍ സൗജന്യ നിയമസഹായ ക്ലിനിക്ക് ആരംഭിച്ചു

Written By Kvarthakgd on 22 Dec 2012 | 7:58 pm

Cheemeni, Open jail, Clinic, Inauguration, Kanhangad, Kasaragod, Kerala, Malayalam news
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് താലൂക്ക് നിയമസേവന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജയിലിലെ അന്തേവാസികള്‍ക്ക് സൗജന്യ നിയമസഹായം നല്‍കുക, ജാമ്യം, അപ്പീല്‍, പരോള്‍, ശിക്ഷായിളവ് തുടങ്ങിയവയ്ക്കുള്ള അപേക്ഷകള്‍ തയ്യാറാക്കി നല്‍കല്‍ സുപ്രീംകോടതിയുടെ നിയമസഹായ സമിതി നടപ്പാക്കുന്ന ഇടത്തര വരുമാന വിവാഹം പദ്ധതി പ്രകാരം അപ്പീല്‍, റിട്ട. ഹര്‍ജികള്‍ തുടങ്ങിയ സേവനങ്ങള്‍ക്കായി സൗജന്യ നിയമ സഹായ ക്ലിനിക്ക് ആരംഭിച്ചു.

താലൂക്ക് നിയമ സേവന കമ്മിറ്റി ചെയര്‍മാനും ഹൊസ്ദുര്‍ഗ് സബ്ജഡ്ജുമായ കൃഷ്ണകുമാര്‍.എന്‍.ആര്‍. ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഹൊസ്ദുര്‍ഗ് മുന്‍സിഫ് എസ്.സജികുമാര്‍, ജയില്‍ സൂപ്രണ്ട് എ.ദേവദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് എം.എസ്. നരേന്ദ്രനാഥ്, ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ടി.വി. രാജേന്ദ്രന്‍, കെ.ജെ.എസ്.ഒ.എ. മേഖലാ ട്രഷറര്‍ എം.പ്രദീപ്, ക്ലീനിക്കിന്റെ ലീഗല്‍ അഡൈ്വസര്‍ അഡ്വ.പി.കെ.സതീശന്‍, അനിതാ പവിത്രന്‍, ഹരിദാസ്. ഇ.വി എന്നിവര്‍ സംസാരിച്ചു.

Keywords: Cheemeni, Open jail, Clinic, Inauguration, Kanhangad, Kasaragod, Kerala, Malayalam news
7:58 pm | 0 comments

മഅദനി: മനുഷ്യാവകാശ പ്രശ്‌നമായി കാണാന്‍ സംഘടനകള്‍ തയ്യാറാവണം: യൂത്ത് ഇന്ത്യ

Written By Kvarthakgd on 10 Dec 2012 | 6:40 pm

Abdul Nasar Madani, Dammam, Youth league, Bangalore bomb blast case, Jail, Karnataka, Gulf, Malayalam news
ദമ്മാം: ബാംഗ്ലൂര്‍ സ്‌ഫോടനത്തിന്റെ പേരില്‍ വിചാരണത്തടവുകാരനായി രണ്ട് വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്ന മഅ്ദനിയുടെ വിഷയം മനുഷ്യാവകാശ പ്രശ്‌നമായി കാണാന്‍ മത-രാഷ്ട്രീയ സംഘടനകള്‍ തയ്യാറാവണമെന്ന് യൂത്ത് ഇന്ത്യ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജയിലറയില്‍ വിചാരണത്തടവുകാരനായി കുറ്റം പോലും തെളിയിക്കപ്പെടാതെ മരിച്ച് വീഴണമെന്നാഗ്രഹിക്കുന്നവര്‍ക്കൊപ്പമാണോ മുഖ്യ ധാരാ കക്ഷികളെന്നു സംശയിച്ച് പോകുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

മഅ്ദനിയും മനുഷ്യനാണെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് മഅ്ദനി ഇരയാകുന്നുണ്ട് എന്നും ബോധ്യമുണ്ടെങ്കില്‍ വൈരം മറന്ന് പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാകണം. കോയമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ പേരില്‍ ഒരു പതിറ്റാണ്ട് കാലത്തെ ജയില്‍ വാസത്തിന് ശേഷം നിരപരാധിയെന്നു പറഞ്ഞ് തുറന്ന് വിട്ടവര്‍ അതിന് പരിഹാരമായി എന്തുചെയ്തുവെന്ന് വ്യക്തമാക്കണം.

പിടിച്ച് കൊടുത്തവര്‍ ആരെന്ന തര്‍ക്കത്തിനല്ല, അടിസ്ഥാന ചികിത്സ പോലും തടയുന്ന നീതി നിഷേധത്തിനും ഭരണകൂട ഭീകരതക്കുമെതിരെ ഉയരേണ്ട ശബ്ദത്തിനാണ് ഇപ്പോള്‍ പ്രസക്തിയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. നീതിനിഷേധങ്ങള്‍ അനുസ്യൂതം തുടരുമ്പോള്‍ അത് ചൂണ്ടിക്കാണിക്കാനുള്ള അവസരമായി മനുഷ്യാവകാശ ദിനത്തെ ഉപയോഗപ്പെടുത്തണം. മഅദനി വിഷയം ആരുടെയും ഉറക്കം കെടുത്തുന്നില്ല എന്നതാണ് ഇതില്‍ ഇടപെടാന്‍ ചിലര്‍ മടിക്കുന്നതെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

Keywords: Abdul Nasar Madani, Dammam, Youth league, Bangalore bomb blast case, Jail, Karnataka, Gulf, Malayalam news
6:40 pm | 0 comments

ജ­യില്‍­ചാട്ടം: മൂ­ന്നു­വാര്‍­ഡന്‍­മാര്‍ സ­സ്‌­പെന്‍­ഷ­നില്‍

Written By kvarthapressclub on 8 Dec 2012 | 9:15 pm

Sub-jail, Kasaragod, Jail, Warden,Suspension, Over-duty, Arrest, Police, Karnataka, Escaped, Kerala
കാസര്‍­കോട് : കാസര്‍­കോ­ട് സ­ബ്­ജ­യി­ലി­ലെ മൂ­ന്ന് വാര്‍­ഡന്‍­മാ­രെ ജ­യില്‍ എ.ഡി.ജി.പി. സ­സ്‌­പെന്റ് ചെ­യ്­തു. ജ­യില്‍ വാര്‍­ഡന്‍­മാരാ­യ ര­ഞ്­ജിത്, ഉ­മേശ്, ഹെ­ഡ് വാര്‍­ഡന്‍ രാ­ജീ­വന്‍ എ­ന്നി­വ­രെ­യാ­ണ് സ­സ്‌­പെന്റ് ചെ­യ്­ത­ത്. ന­വം­ബര്‍ 20 ന് നാ­ലു­പ്ര­തി­കള്‍ സ­ബ്­ജ­യി­ലില്‍ നിന്നും ത­ട­വു­ചാ­ടി­യി­രുന്നു.

ത­ട­വു­ചാ­ടു­ന്ന അ­വ­സ­ര­ത്തില്‍ ഡ്യൂ­ട്ടി­യി­ലു­ണ്ടാ­യി­രു­ന്ന വാര്‍­ഡന്‍­മാ­രെ­യാ­ണ് സ­സ്‌­പെന്റ് ചെ­യ്­ത­ത്. ത­ട­വു­ചാ­ടി­യവ­രെ പി­ടി­കൂ­ടു­ന്ന­തിന് ജ­യി­ല­ധി­കൃ­തര്‍ അ­ന്ത്യ­ശാസ­നം നല്‍­കി­യി­രു­ന്നെ­ങ്കിലും ര­ണ്ടു­പേ­രെ­ക്കൂ­ടി ക­ണ്ടു­കി­ട്ടാ­നു­ള്ള സ്ഥി­തി­ക്കാ­ണ് സ­സ്‌­പെന്‍ഷന്‍. ജ­യില്‍ ചാ­ടി­യ­വ­രില്‍ ര­ണ്ടു­പേ­രെ അ­റ­സ്റ്റു­ചെ­യ്­തി­രുന്നു. മറ്റു ര­ണ്ടു­പേര്‍ കര്‍­ണാ­ട­ക­യി­ലേ­ക്ക് ര­ക്ഷ­പ്പെ­ട്ട­താ­യി പോ­ലീ­സ് സം­ശ­യി­ക്കുന്നു.

Keywords: Sub-jail, Kasaragod, Jail, Warden, Suspension, Over-duty, Arrest, Police, Karnataka, Escaped, Kerala, Malayalam News, Kerala News.
9:15 pm | 0 comments

പോ­ലീ­സു­കാര്‍ തി­ര­ക്കി­ലാണ്

Written By Kvartha Alpha on 5 Dec 2012 | 11:09 am

Article, Police, Bike, kasaragod, Minister, Fine, Babari-Masjid, Theft, Jail, Ravindran Padi
തിരു­വ­ഞ്ചൂ­രി­ന്റെ പോ­ലീ­സി­ന് ഒ­രു പ­ണി­യു­മി­ല്ലെ­ന്ന് ആ­രു പ­റ­ഞ്ഞാലും കാസര്‍­കോ­ട്ടു­കാര്‍ അ­ത് വി­ശ്വ­സി­ക്കു­മെ­ന്ന് തോ­ന്നു­ന്നില്ല. കാ­സര്‍­കോ­ട്ടെ പോ­ലീ­സി­ന് പി­ടിപ്പ­ത് പ­ണി­യു­ണ്ട്. ഒ­ന്നു ശ്വാ­സം ക­ഴി­ക്കാന്‍ പോലും അ­വര്‍­ക്ക് സ­മ­യ­മില്ല. രാ­പ്പ­കല്‍ ഊണും ഉ­റ­ക്കവും ഇല്ലാ­തെ ഡ്യൂ­ട്ടി തന്നെ. ഇ­വി­ടെ­യുള്ള പോ­ലീ­സു­കാര്‍ പോ­രാ­ഞ്ഞി­ട്ട് ഇ­പ്പോള്‍ 500 പോ­ലീ­സു­കാ­രെ­ക്കൂ­ടി മ­റ്റു ജില്ല­ക­ളില്‍ നി­ന്ന് ഇ­റ­ക്കുമ­തി ചെ­യ്­തി­രി­ക്കുന്നു. അ­തി­ന് പുറ­മെ ഡോ­ഗ് സ്­ക്വാ­ഡും ബോം­ബ് സ്­ക്വാഡും രം­ഗ­ത്തു­ണ്ട്.
ക്ര­മസ­മാ­ധാ­ന­പാ­ലനം, സു­ര­ക്ഷ ഉ­റ­പ്പാ­ക്കല്‍, മോഷ­ണം ത­ട­യല്‍, ക­ള്ള­ന്മാ­രെ പി­ടിക്കല്‍, ജ­യില്‍ ചാ­ടി­യ­വ­രെ തി­ര­യല്‍, മ­ണല്‍ ക­ടത്തും കോ­ഴി ക­ടത്തും പി­ടി­കൂടല്‍, ഹെല്‍മ­റ്റ് ഇല്ലാ­ത്ത ബൈക്ക് യാ­ത്ര­ക്കാ­രെ പി­ടി­ച്ച് പി­ഴ ചു­മ­ത്ത­ല്‍... തു­ട­ങ്ങി നൂ­റുകൂ­ട്ടം പ­ണി­ക­ളാ­ണ് കാസര്‍­കോ­ട്ടെ പോ­ലീ­സു­കാര്‍ക്ക്. അ­തി­നി­ടെ രാ­ഷ്ട്രീ­യ­ക്കാ­രു­ടെ കാ­ര്യവും ശ്ര­ദ്ധി­ക്കണം. മ­ന്ത്രി­യോ, മ­റ്റു വി.ഐ.പി­കളോ വ­ന്നാല്‍ അ­വര്‍­ക്ക് അ­കമ്പ­ടി സേ­വി­ക്കു­കയും വേ­ണം. ഇങ്ങ­നെ എ­ണ്ണ­യി­ട്ട യന്ത്രം പോ­ലെ പ്ര­വര്‍­ത്തി­ച്ചാലും കു­റ്റ­പ്പെ­ടു­ത്ത­ലു­കള്‍ മാ­ത്ര­മേ ത­ങ്ങള്‍­ക്ക് കി­ട്ടു­ന്നു­ള്ളു­വെ­ന്ന പ­രി­ഭ­വ­ത്തി­ലാ­ണ് പോ­ലീ­സു­കാര്‍.

ഡി­സം­ബര്‍ ആ­റ് ക­ഴി­ഞ്ഞ 19 വര്‍­ഷ­മാ­യിട്ടും കാസര്‍­കോ­ട്ടെ ഒ­രു പ്ര­തി­ഭാ­സ­മാണ്. മ­റ്റെ­വി­ടെയും ഒ­രു പ്ര­ശ്‌­ന­മു­ണ്ടാ­യി­ല്ലെ­ങ്കിലും കാസര്‍­കോ­ട്ട് എ­ന്തെ­ങ്കിലും ഒ­പ്പി­ച്ചാ­ലേ ചി­ലര്‍­ക്ക് തൃ­പ്­തി­യാ­വു­ക­യുള്ളു. അ­പ്പോഴും പോ­ലീ­സി­ന് ത­ന്നെ­യാ­ണ് പ­ഴി. ഇ­തി­ന് പു­റ­മെ­യാ­ണ് സ­ബ് ജ­യി­ലില്‍ നിന്നും ചാ­ടി­പ്പോ­യ നാ­ല് ത­ട­വു­പു­ള്ളി­കള്‍ പോ­ലീ­സി­ന് പ­ണി കൊ­ടു­ത്തത്. ര­ണ്ടു­പേ­രെ വല്ല­ വി­ധേ­നയും പി­ടി­കിട്ടി. എ­ന്നാലും പ്ര­ശ്‌­നം തീ­രു­ന്നില്ല. പി­ടി­ച്ച­തി­നേ­ക്കാള്‍ വ­ലു­ത് മാ­ള­ത്തി­ലു­ണ്ടെ­ന്ന് പ­റഞ്ഞ പോ­ലെ ഇ­നി പി­ടി­കി­ട്ടാ­നു­ള്ള ര­ണ്ടു­പേ­രാ­ണ് വലി­യ പു­കി­ലാ­യത്. ര­ണ്ടു­പേരും വി­ള­ഞ്ഞ പു­ള്ളി­കള്‍ തന്നെ. കു­റേ നാള്‍ കാ­ട്ടിലും നാ­ട്ടി­ലു­മാ­യി ക­ഴി­ഞ്ഞ അ­വ­രി­പ്പോ­ള്‍ ര­ണ്ടു പേ­രും ര­ണ്ടു വ­ഴി­ക്കാ­യെന്നും ഒ­രാള്‍ ഉ­പ്പ­ള വ­ഴി മം­ഗ­ലാ­പു­ര­ത്തെ­ത്തി അ­വി­ടെ നി­ന്ന് അ­പ്ര­ത്യ­ക്ഷ­മാ­യെ­ന്നും ആ­ണ് പോ­ലീ­സി­ന് കി­ട്ടി­യ വി­വരം. മ­റ്റൊ­രാള്‍ കാ­ട്ടിലാ­ണോ, നാ­ട്ടിലാണോ എന്ന­ത് സം­ബ­ന്ധി­ച്ച് ഒ­രു നി­ശ്ച­യ­വു­മില്ല. ഇ­പ്പോള്‍ ആ­ദ്യം കാ­ണി­ച്ച ആ­വേ­ശ­മൊന്നും പോ­ലീ­സി­ന് ഇല്ല. കി­ട്ടു­മ്പോള്‍ കിട്ട­ട്ടെ എ­ന്ന നി­സംഗ­ത.

24 മ­ണി­ക്കൂ­റും ജ­ന­സ­ഞ്ചാ­ര­മു­ള്ള കാസര്‍­കോ­ട്ടെ എം.ജി. റോ­ഡി­ന്റെ അ­രി­കി­ലു­ള്ള ഒ­രു ജ്വല്ല­റി­യില്‍ നി­ന്ന് ഈ വാ­ര­ത്തി­ലാ­ണ് 75 പ­വന്‍ സ്വര്‍­ണ­വും 15 കി­ലോ വെ­ള്ളിയും അ­ട­ക്ക­മു­ള്ള­വ ക­വര്‍­ച്ച ചെ­യ്­ത­ത്. ഒ­രു തെ­ളിവും അ­വ­ശേ­ഷി­പ്പി­ക്കാ­തെ അ­തിവി­ദ­ഗ്­ധ­മാ­യാ­ണ് മോ­ഷ്ടാ­ക്കള്‍ ക­വര്‍­ച്ച ന­ട­ത്തി­യത്. ജ്വല്ല­റി­യു­ടെ ഒന്നാം നി­ല­യു­ടെ മേല്‍ക്കൂ­ര ഓ­ടി­ട്ട­താണ്. ഓ­ടെ­ടു­ത്തു­മാ­റ്റി താ­ഴെ­യി­റങ്ങി­യ ക­വര്‍­ച്ച­ക്കാര്‍ പൊന്നും വെ­ള്ളിയും എല്ലാം വാ­രി­ക്കെ­ട്ടി വ­ന്ന വ­ഴി­യി­ലൂ­ടെ ത­ന്നെ പുറ­ത്ത് പോ­യി. എ­ടു­ത്തു­മാറ്റി­യ ഓട് പ­ഴ­യപ­ടി ത­ന്നെ വെ­ക്കാനും അ­വര്‍ ശ്ര­ദ്ധിച്ചു. ജ്വല്ല­റി­യു­ടെ മുന്‍ വശ­ത്തെ ഷ­ട്ട­റോ, അ­തി­ന്റെ പൂട്ടോ ക­ള്ളന്‍­മാര്‍ തൊട്ട­തു പോ­ലു­മില്ല. അ­തു കൊ­ണ്ടുത­ന്നെ ജ്വല്ല­റി തുറ­ന്ന് അക­ത്ത് ക­ടക്കും വ­രേക്കും ക­വര്‍­ച്ച ന­ട­ന്ന­തി­ന്റെ ഒ­രു ല­ക്ഷ­ണവും ഉ­ട­മ­കള്‍­ക്കു പോ­ലും ക­ണ്ടെ­ത്താന്‍ ക­ഴി­ഞ്ഞില്ല. ആ­ടു കി­ട­ന്നി­ട­ത്ത് പൂട പോലും ബാ­ക്കി­യാ­ക്കാ­തെ­യാ­ണ് പഠി­ച്ച ക­ള്ള­ന്മാര്‍ പ­ണി­യൊ­പ്പി­ച്ചത്. ഇ­ത് പോ­ലീ­സി­നാ­ണ് വേ­ല­യാ­യത്. ജ്വല്ല­റി­യില്‍ ഡോ­ഗ് സ്­കാഡും വി­ര­ല­ടയാ­ള വി­ദ­ഗ്­ധ­രു­മെല്ലാം പരി­ശോ­ധ­ന ന­ടത്തി. അ­വ­സാ­നം കുറ­ച്ച് വി­ര­ല­ട­യാ­ള­ങ്ങള്‍ മാ­ത്ര­മാ­ണ് പോ­ലീ­സി­ന് കി­ട്ടി­യത്. അ­ത് വെ­ച്ചാ­ണി­പ്പോള്‍ ക­ളി.

ഹെല്‍മ­റ്റ് ധ­രി­ക്കാ­ത്തവ­രെ പി­ടി­കൂ­ടി പൈ­സ വാ­ങ്ങ­ലാ­ണ് പോ­ലീ­സി­ന്റെ ഇ­പ്പോഴ­ത്തെ പ്ര­ധാ­ന പ­ണി­യെ­ന്നാ­ണ് എല്ലാ­വരും പ­റ­യു­ന്ന­ത്. അ­വി­ട­വി­ടെ പ­തു­ങ്ങി നി­ല്‍­ക്കുന്ന പോ­ലീ­സ് ഹെല്‍­മ­റ്റില്ലാ­തെ പോ­കു­ന്ന പാ­വ­ങ്ങ­ളു­ടെ മു­മ്പില്‍ ചാ­ടി വീ­ണ് പ­ണം വാ­ങ്ങു­ക­യാണ്. ലൈ­സന്‍­സുണ്ടോ ഇല്ലയോ എ­ന്നൊന്നും അ­വര്‍­ക്ക­റി­യേ­ണ്ട. ഓ­ഫീ­സില്‍ നി­ന്ന് ഇറ­ങ്ങി ഹോ­ട്ട­ലി­ലേ­ക്ക് ചാ­യ കു­ടി­ക്കാന്‍ പോ­വു­ന്ന­വ­രും വീ­ട്ടില്‍ നി­ന്നും തൊ­ട്ട­ടു­ത്ത ക­ട­യി­ലേ­ക്ക് പ­ച്ച­ക്ക­റിയും മീ­നും മറ്റും വാ­ങ്ങാന്‍ പോ­വു­ന്ന­വരും ഒ­ക്കെ പോ­ലീ­സി­ന്റെ പി­ടി­യി­ലാ­വുന്നു. ഹെല്‍മ­റ്റ് ധ­രി­ക്കാ­ത്ത­തി­ന് മേല്‍­പ്പ­റ­ഞ്ഞ കാ­ര്യ­ങ്ങള്‍ ഒ­രു ന്യാ­യം അ­ല്ലെ­ങ്കിലും കു­റ­ച്ചൊ­ക്കെ മ­നു­ഷ്യത്വവും വി­ട്ടുവീ­ഴ്­ചയും പോ­ലീ­സ് കാ­ണി­ക്കേ­ണ്ടതല്ലേ എ­ന്നൊ­രു ചോദ്യം ഉ­യ­രുന്നു.

ഹെല്‍­മ­റ്റില്ലാ­തെ പോ­കുന്ന ബൈ­ക്ക് യാ­ത്ര­ക്കാര­നെ കൈ­കാ­ട്ടി നിര്‍­ത്തി പു­റ­കി­ലെ സീ­റ്റില്‍ ക­യ­റി­യി­രി­ക്കുന്ന പോ­ലീ­സു­കാ­രന്‍ വ­ണ്ടി സ്‌­റ്റേ­ഷ­നി­ലേ­ക്ക് വി­ടാന്‍ പ­റ­യു­ന്ന സം­ഭ­വ­ങ്ങളും കാസര്‍­കോ­ട്ട് പ­തി­വാ­ണ്. ഈ­യി­ടെ ഇ­ന്ദി­രാ ന­ഗ­റില്‍ വെ­ച്ച് ഒ­രു കോള­ജ് വി­ദ്യാര്‍­ത്ഥി­യു­ടെ മെ­ബൈല്‍ കൈ­ക്ക­ലാക്കി­യാ­ണ് പോ­ലീ­സ് പോ­യത്. ബൈ­ക്കില്‍ ഹെല്‍­മ­റ്റില്ലാ­തെ യാ­ത്ര ചെ­യ്­ത­തി­നാണ് ഈ ശി­ക്ഷ­യെ­ന്നാ­ണ് അ­നു­മാ­നി­ക്കു­ന്ന­ത്. ത­ന്റെ മൊ­ബൈല്‍ എ­ന്തി­നാ­ണ് പോ­ലീ­സ് കൊ­ണ്ടു പോയ­ത് എന്ന­ത് സം­ബ­ന്ധി­ച്ച് വി­ദ്യാര്‍­ത്ഥി­ക്ക് ഒ­ന്നും മ­ന­സ്സി­ലാ­യില്ല. നി­രന്ത­രം ബ­ന്ധ­പ്പെ­ട്ട­തി­ന്റെ ഫ­ല­മാ­യി ഒന്നര ദിവ­സം ക­ഴി­ഞ്ഞാ­ണ് വി­ദ്യാര്‍­ത്ഥി­ക്ക് ഫോണ്‍ തി­രി­ച്ചു കി­ട്ടി­യത്. ഫോണ്‍ തി­രി­ച്ചു കൊ­ടു­ക്കു­മ്പോഴും പോ­ലീ­സ് ഹെല്‍­മ­റ്റില്ലാ­ത്ത­തി­ന്റെ കാര്യം പ­റ­ഞ്ഞി­രു­ന്നില്ല. ചു­രു­ക്ക­ത്തില്‍ ഹെല്‍­മ­റ്റില്ലാ­തെ യാ­ത്ര ചെ­യ്­താല്‍ മെ­ബൈല്‍ ഫോണും പോ­ലീ­സ് കൊണ്ടു­പോകും എ­ന്ന പാഠ­മാ­ണ് ഈ സം­ഭ­വ­ത്തി­ലൂ­ടെ വി­ദ്യാര്‍­ത്ഥി പഠി­ച്ച­ത്.

പൊതു പ്ര­വര്‍­ത്ത­കനാ­യ ഒ­രു ബൈ­ക്ക് യാ­ത്രിക­നെ പോ­ലീ­സ് പി­ടി­ച്ച് നൂ­റു രൂ­പ പി­ഴ­യീ­ടാ­ക്കി­യാ­ണ് വി­ട്ട­യ­ച്ചത്. ഓ­ഫീ­സില്‍ നി­ന്ന് പുതി­യ ബ­സ് സ്റ്റാന്‍­ഡി­ലെ റോ­ഡി­ലേ­ക്ക് ക­യ­റു­മ്പോ­ഴാ­ണ് പ­തി­യി­രുന്ന പോ­ലീ­സ് പി­ടി­കൂ­ടു­ന്നത്. ഹെല്‍മ­റ്റ് വ­ണ്ടി­യി­ല്‍ ത­ന്നെ ഉ­ണ്ടാ­യി­രു­ന്നു­വെ­ങ്കിലും അ­ടു­ത്തു ത­ന്നെ പോ­കാ­നു­ള്ള­തി­നാല്‍ അ­തെ­ടു­ത്ത് ത­ല­യി­ല്‍ വെ­ച്ചി­രു­ന്നില്ല. പോലീസിനോട് ഇതൊക്കെ പറഞ്ഞിട്ട് കാര്യമുണ്ടോ? പറഞ്ഞാല്‍ തന്നെ പോലിസിന്റെ തൊള്ളയില്‍ നിന്നുവരുന്നത് മൊത്തം കേള്‍ക്കേണ്ടിവരും. അതിനുംവേണം അസാമാന്യ സഹനവും തൊലിക്കട്ടിയും. അ­ക്കാ­ര­ണ­ത്താ­ലാ­ണ് നൂ­റു രൂപ പോ­യി­ക്കി­ട്ടി­യത്. തിരക്കുള്ള വീഥികളിലാണ് പോലീസ് ഹെല്‍മറ്റ് വേട്ടയ്ക്കിരിക്കുന്നത്. അതും പോലീസിന് കേസെടുക്കാവുന്ന തരത്തില്‍  വാഹനതടസ്സമുണ്ടാക്കുന്ന രീതിയിലാണ് വാഹന പരിശോ ധനയ്ക്ക് പോലീസ് വണ്ടി നിര്ത്തിയിടുന്നത്.  അക്കാര്യങ്ങള്‍ പോലീസിനോട് തിരിച്ചു ചോദിച്ചാല്‍ പിന്നെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതുമുതല്‍ വധശ്രമം വരെ കേസ് ചുമത്താന്‍ പോലീസിനു 'അധികാര'മുന്ടല്ലോ! പോ­ലീ­സി­ന്റെ ശു­ഷ്­കാ­ന്തി വാ­ഴ്­ത്ത­പ്പെ­ടേണ്ട­തു ത­ന്നെ­യാണ്. അ­വര്‍ ഉ­റ­ക്ക­മിള­ച്ച് കര്‍­മ­ത്തില്‍ വ്യാ­പൃ­ത­രാ­യ­തു­കൊ­ണ്ടാ­ണ­ല്ലോ ന­മു­ക്ക് പേ­ടി­ക്കാ­തെ ഉ­റ­ങ്ങാന്‍ ക­ഴി­യു­ന്ന­ത്.

അ­തു­കൊ­ണ്ട് ത­ന്നെ പോ­ലീ­സി­നെ ആ­രെ­ങ്കിലും കു­റ്റ­പ്പെ­ടു­ത്താ­ന്‍ മു­തി­രു­ന്ന­തി­ന് മു­മ്പ് ര­ണ്ടു­വ­ട്ടം ആ­ലോ­ചി­ക്കണം. അ­വര്‍­ക്ക് പി­ടിപ്പ­ത് പ­ണി­യുണ്ട്. യ­ഥാര്‍­ത്ഥ പ്ര­തി­യെ കി­ട്ടി­യി­ല്ലെ­ങ്കില്‍ കി­ട്ടി­യവ­രെ കൊണ്ടു­പോ­യി ജ­യി­ലി­ലി­ടാനും വ­ഴി­യെ പോ­കാ­ത്ത­വ­ന്റെ പേ­രില്‍ കേ­സെ­ടു­ക്കാനും വെ­റു­തെ ക­ഴി­യി­ല്ല­ല്ലോ!

Article, Police, Bike, kasaragod, Minister, Fine, Babari-Masjid, Theft, Jail, Ravindran Padi
-രവീന്ദ്രന്‍ പാടി

Keywords: Article, Police, Bike, kasaragod, Minister, Fine, Babari-Masjid, Theft, Jail, Ravindran Padi
11:09 am | 0 comments

സബ്ജയിലിലെ വില്ലന്‍ തെങ്ങ് മുറിച്ചുമാറ്റാന്‍ ഡിജിപിയുടെ ഉത്തരവ്

Written By Kvarthakgd on 22 Nov 2012 | 8:01 pm

കാഞ്ഞങ്ങാട്: കുറ്റവാളികളുടെ എണ്ണം കൂടിവരുന്നതോടെ സംസ്ഥാനത്തെ ജയിലുകളില്‍ അസൗകര്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും കൂടുതല്‍ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ക്കാണ് ജയില്‍ വകുപ്പ് മുന്‍തൂക്കം നല്‍കുന്നതെന്ന് ജയി ല്‍ ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.

ബുധനാഴ്ച രാത്രി ഒമ്പതര മണിയോടെ കാഞ്ഞങ്ങാട് സബ്ജയില്‍ സന്ദര്‍ശനത്തിനെത്തിയ ജയില്‍ ഡി.ജി.പി ജയില്‍ വകുപ്പിന്റെ പുതിയ നടപടികളും പരിഷ്‌കാരങ്ങളും വിശദീകരിച്ചത്. കാസര്‍കോട്ട് സബ്ജയിലില്‍ നിന്ന് നാല് തടവുപുള്ളികള്‍ വാര്‍ഡനെ കുത്തിമലര്‍ത്തി തടവുചാടിയ സംഭവത്തെ തുടര്‍ന്ന് അന്വേഷണത്തിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ബുധനാഴ്ച ഉച്ചയോടെ കാസര്‍കോട്ടെത്തിയ ജയില്‍ ഡി.ജി.പി അപ്രതീക്ഷിതമായാണ് കാഞ്ഞങ്ങാട് സബ്ജയില്‍ സന്ദര്‍ശിച്ചത്.

സബ്ജയിലില്‍ നിന്ന് ഏതാണ്ട് മുന്നൂര്‍ മീറ്റര്‍ അകലെ വയലില്‍ പുതുതായി പണിതുവരുന്ന പമ്പ് ഹൗസും ജലസംഭരണിയും പരിശോധിക്കാനാണ് അദ്ദേഹം എത്തിയത്. ടോര്‍ച്ചിന്റെയും എമര്‍ജന്‍സി ലൈറ്റിന്റെയും അരണ്ട വെളിച്ചത്തില്‍ അദ്ദേഹം പമ്പുഹൗസും ജലസംഭരണിയും പരിശോധിച്ച് സംതൃപ്തി രേഖപ്പെടുത്തി.
Subjail, Kasaragod, Coconut tree, Order, DGP Alexander jacob, Kanhangad, Kasaragod, Kerala, Malayalam news

കാസര്‍കോട് സബ്ജയിലിന്റെ ചുറ്റുമതിലിന് വൈദ്യുതി പ്രവഹിക്കുന്ന കമ്പിവേലി ഘടിപ്പിക്കാന്‍ അടിയന്തിര ഉത്തരവ് നല്‍കിയതായി ഡി.ജി.പി പറഞ്ഞു. മതിലിനോട് തൊട്ട് ചെരിഞ്ഞുകിടക്കുന്ന തെങ്ങ് മുറിച്ചുമാറ്റാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെങ്ങ് വളര്‍ന്നാല്‍ അത് തടവുപുള്ളികള്‍ക്ക് രക്ഷപ്പെടാനുള്ള വില്ലനായി മാറുമെന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. തടവുചാടിയ മറ്റ് മൂന്ന് പ്രതികളെ കണ്ടെത്താന്‍ കാസര്‍കോട് സബ്ജയിലിലെ മുഴുവന്‍ ജീവനക്കാരെയും ചീമേനി തുറന്ന ജയിലിലെ കുറച്ച് ജീവനക്കാരെയും രംഗത്തിറക്കിയിട്ടുണ്ട്.

Keywords: Sub jail, Kasaragod, Coconut tree, Order, DGP Alexander jacob, Kanhangad, Kasaragod, Kerala, Malayalam news
8:01 pm | 0 comments

തടവുചാട്ടം: ജയില്‍ ഡി.ഐ.ജി അന്വേഷണം ആരംഭിച്ചു

Written By kvarthaksd on 20 Nov 2012 | 2:12 pm


Jail, Escapade, Kozhikode, Kasaragod, Injured, Duty Kerala.
കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ നിന്നും വാര്‍ഡനെ വെട്ടിപരിക്കേല്‍പിച്ച് നാലു തടവുകാര്‍ രക്ഷപ്പെടാനിടയായ സംഭവത്തില്‍ ജയില്‍ ഡി.ഐ.ജി അന്വേഷണം ആരംഭിച്ചു. കോഴിക്കോട് ജയില്‍ ഡി.ഐ.ജി. കെ. ശിവദാസനാണ് കാസര്‍കോട്ടെത്തി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ജയില്‍ ഡി.ജി.പി. ഡോ. അലക്‌സാണ്ടര്‍ ജേക്കബും കാസര്‍കോട്ടെത്തുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

തടവുചാട്ടത്തില്‍ ജയില്‍ അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിരുന്നിവോ, സുരക്ഷ സൗകര്യങ്ങളുടെ അപര്യാപ്തത, ജയില്‍ അധികൃതരുടെ അനാസ്ഥ, ഡ്യൂട്ടിയിലെ വീഴ്ച തുടങ്ങിയ കാര്യങ്ങളാണ് ജയില്‍ ഡി.ഐ.ജി. അന്വേഷിക്കുക. തടവുചാട്ടത്തിന് തലേദിവസം ജയിലിനകത്ത് മദ്യസല്‍ക്കാരം നടന്നതായുള്ള ആക്ഷേപവും അന്വേഷണ പരിധിയില്‍ വരുമെന്നാണ് സൂചന.

Jail, Escapade, Kozhikode, Kasaragod, Injured, Duty Kerala.എന്നാല്‍ മദ്യസല്‍ക്കാരം നടന്നതായുള്ള ആരോപണം ജയില്‍ അധികൃതര്‍ ശക്തമായി നിഷേധിച്ചു. കാസര്‍കോട്ടെത്തിയ ജയില്‍ ഡി.ഐ.ജി തടവുചാട്ടം നടന്ന സബ് ജയില്‍ സന്ദര്‍ശിച്ചു. പരിക്കേറ്റ വാര്‍ഡന്‍ പവിത്രനില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തു.

ജ­യില്‍ ചാ­ടി മ­ണി­ക്കൂ­റു­കള്‍ക്കകം സു­ങ്ക­ത­ക­ട്ട­യില്‍­വെ­ച്ച് പോ­ലീ­സ് പി­ടി­യിലാ­യ മു­ഹമ്മ­ദ് ഇ­ഖ്­ബാ­ലില്‍ നിന്നും ഡി.ഐ.ജി. മൊ­ഴി­യെ­ടു­ക്കു­മെന്നും സൂ­ച­ന­യു­ണ്ട്. മ­റ്റു പ്ര­തിക­ളെ കു­റി­ച്ചു­ള്ള വി­വ­ര­ങ്ങളും ജ­യില്‍ ചാട്ട­ത്തെ സം­ബ­ന്ധിച്ചും അ­തി­ന് ഒത്താ­ശ നല്‍­കി­യവ­രെ കു­റിച്ചും മ­റ്റു മു­ള്ള വി­വ­ര­ങ്ങള്‍ ഇ­യാ­ളില്‍ നി­ന്ന് ല­ഭി­ക്കു­മെ­ന്നാ­ണ് സൂച­ന. ജ­യില്‍ ചാടി­യ മൂ­ന്നു­പേ­രെ­യാ­ണ് ഇ­നി പി­ടി­കി­ട്ടാ­നു­ള്ളത്.

Keywords: Jail, Escapade, Kozhikode, Kasaragod, Injured, Duty Kerala.
2:12 pm | 0 comments

പ്രതികളുടെ തടവു ചാട്ടം: അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്

Jail Escaped, Jail, Accuse, Murder-Case, Police, House, Kasaragod, Kerala.
കാസര്‍കോട് സബ് ജയിലില്‍ ജില്ലാ പോലീസ് ചീഫ് എസ്.  സുരേന്ദ്രന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നു.
കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ നിന്ന് കൊലക്കേസ് പ്രതിയടക്കം നാലുപേര്‍ തടവു ചാടിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. എ.എസ്.പി. ടി.കെ. ഷിബുവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡില്‍ കുമ്പള, ആദൂര്‍ സി.ഐ. മാരും അഞ്ച് എസ്.ഐമാരും ഉള്‍പെടുന്നു.

കാസര്‍കോട് ജില്ലയ്ക്ക് പുറമെ അന്യ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപിച്ചു. മറ്റു പോലീസ് സ്‌റ്റേഷനുകളിലേക്കും അന്വേഷണ ഏജന്‍സികളിലേക്കും വിവരം കൈമാറിയിട്ടുണ്ട്. 5,000 ലുക്ക് ഔട്ട് നോട്ടീസുകള്‍ ഇറക്കിട്ടുണ്ട്. വാര്‍ഡനെ കുത്താനുപയോഗിച്ച കത്തി ജയിലിന്റെ പിറകുവശത്ത് കണ്ടെത്തി. തടവുകാര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചെതെന്ന് സംശയിക്കുന്ന മരത്തടി ജയിലിന്റെ പിറകുവശത്തും കണ്ടെത്തി.

പ്രതികള്‍ എങ്ങനെയാണ് രക്ഷപ്പെട്ടത് എന്നതിനെ സംബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രനും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും സബ് ജയിലും പരിസരവും പരിശോധിച്ചു.

Jail Escaped, Jail, Accuse, Murder-Case, Police, House, Kasaragod, Kerala.
പ്രതികള്‍ രക്ഷപ്പെട്ട സബ് ജയിലിന്റെ പിറകുവശം
പോലീസുകാര്‍  പരിശോധിക്കുന്നു.
വളരെയധികം ആസൂത്രിതമായാണ് പ്രതികള്‍ തടവുചാടിയതെന്ന് പോലീസ് പറയുന്നു. പ്രതികളുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായതായി എസ്.പി.യും സമ്മതിക്കുന്നു. ജയില്‍ ചാടിയ മുഹമ്മദ് റഷീദ് രണ്ടു ദിവസം മുമ്പ് തന്റെ ഭാര്യയെ മറ്റൊരു വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നുവത്രെ. ഇത് ജയില്‍ ചാട്ടം മുന്നില്‍ കണ്ടാണെന്ന് പോലീസ് കരുതുന്നു.

57 തടവു പുള്ളികളാണ് നിലവില്‍ സബ് ജയിലില്‍ കഴിയുന്നത്. എന്നാല്‍ ഇവിടെ 27 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമേയുള്ളൂ.

Jail Escaped, Jail, Accuse, Murder-Case, Police, House, Kasaragod, Kerala.
വാര്‍ഡനെ കുത്താനുപയോഗിച്ച കത്തി പോലീസ് പരിശോധിക്കുന്നു.

Jail Escaped, Jail, Accuse, Murder-Case, Police, House, Kasaragod, Kerala.
സബ് ജയിലിന്റെ പിറകുവശത്തു കണ്ട മരത്തടി.

Keywords: Jail Escaped, Jail, Accuse, Murder-Case, Police, House, Kasaragod, Kerala.
2:10 am | 0 comments

ചീ­മേ­നി തു­റ­ന്ന ജ­യി­ലിലെ ത­ട­വു­കാ­രു­ടെ പ­ഞ്ചാ­രി­മേ­ളം

Written By kvarthapressclub on 31 Oct 2012 | 4:15 pm

Cheemeni, Jail, Study class, Work, Practice-Camp, Forest, Visit, Entertainment, Employees, Keralaചെ­റു­വ­ത്തൂര്‍ : ചീ­മേ­നി തു­റ­ന്ന ജ­യി­ലി­ലെ 18 അ­ന്തേ­വാ­സി­കള്‍ ജോ­ലി ക­ഴി­ഞ്ഞു­ള്ള വി­ശ്ര­മവേ­ള ആ­ന­ന്ദ­മാ­ക്കാന്‍ ചെ­ണ്ട­മേ­ളം പ­ഠി­ക്കു­ക­യാണ്. ജ­യി­ലി­ലെ അ­ന്തേ­വാ­സിയാ­യ മാ­റാ­ട് സ്വ­ദേ­ശി ഇ.പി.ശ­ശി­യാണ് ത­ട­വു­കാ­രെ ചെ­ണ്ട­മേ­ളം പഠി­പ്പി­ക്കു­ന്ന­ത്.

42 ദിവ­സം നീ­ണ്ട പ­രി­ശീലനം ജ­യി­ലി­ലെ ആട് ­ഫാ­മി­നോ­ട്‌­ചേര്‍ന്നുള്ള ഷെ­ഡില്‍ വെ­ച്ചാ­ണ് ന­ട­ത്തു­ന്ന­ത്. ജ­യി­ലി­നു­ള്ളി­ലെ  ജോലികള്‍ ക­ഴി­ഞ്ഞ­തി­നു­ശേഷം നാ­ലു­മണി­യോ­ടു­കൂ­ടി­യാ­ണ് പ­രി­ശീല­നം ന­ട­ത്താന്‍ സമ­യം ക­ണ്ടെ­ത്തു­ന്നത്. കാ­ട്ടു­മ­ര­ങ്ങ­ളു­ടെ ക­മ്പു­കള്‍ ചെ­ണ്ട­ക്കോ­ലാ­ക്കി മ­ര­ക്ക­ട്ട­യി­ല­ടി­ച്ചാ­ണ് പ­രി­ശീല­നം ന­ട­ത്തു­ന്നത്.

പ­ഞ്ചാ­രി­മേളം, ചെ­മ്പ­ട എ­ന്നി­വ­ പ­രി­ശീ­ലി­ക്കു­ന്ന ത­ട­വു­കാര്‍ ഒ­രു­മാ­സ­ത്തി­നു­ള്ളില്‍ അ­ര­ങ്ങേ­റ്റം കു­റി­ക്കാന്‍ ക­ഴിയുമെ­ന്നാ­ണ് പ്ര­തീ­ക്ഷിക്കുന്ന­ത്. വി.ഐ.പി. സ­ന്ദര്‍­ശ­ന വേ­ള­യി­ലും, ജ­യി­ലി­ലെ പ­രി­പാ­ടി­കള്‍ക്കും മേ­ള­ക്കൊ­ഴു­പ്പേ­കാന്‍ ഇ­നി ത­ട­വു­കാ­ര്‍ മു­ന്നിലു­­ണ്ടാ­കും. ജ­യില്‍ സൂ­പ്ര­ണ്ടിന്റേയും,സ­ഹ ഉ­ദ്യോ­ഗ­സ്ഥ­രു­ടെയും നേ­തൃ­ത്വ­ത്തി­ലാ­ണ് ത­ട­വു­കാ­രു­ടെ ചെ­ണ്ട­മേളം. ചെ­ണ്ട­മേ­ളം സ്വ­ന്ത­മാ­ക്കു­ന്ന ഏ­ക ജ­യി­ലാ­യി ചീ­മേ­നി തു­റ­ന്ന ജ­യില്‍ മാ­റും.

Keywords  : Cheemeni, Jail, Study class, Work, Practice-Camp, Forest, Visit, Entertainment, Employees, Kerala, Band training of jail inmates
4:15 pm | 0 comments

ചെ­റു­വ­ത്തൂ­രിലെ ഓ­രി­യില്‍ വീണ്ടും പു­ലി­യി­റ­ങ്ങി

Written By kvarthapressclub on 17 Oct 2012 | 6:44 pm

 Cheruvathur, Leopard, Lottery, Road, Forest, Chandera, Police, Cheemeni, Jail, Kerala
ചെ­റു­വ­ത്തൂര്‍: ചെ­റു­വ­ത്തൂ­രിലെ ഓ­രി­യില്‍ പു­ലി­യി­റങ്ങി. ചൊ­വ്വാഴ്­ച ഉ­ച്ച­യോ­ടെ ലോട്ട­റി വില്‍­പ­ന­ക്കാ­രനാ­യ ശ്രീ­ധ­രനാണ് റോ­ഡ­രി­കില്‍ പു­ലി­യെ ക­ണ്ട­ത്. ഇ­യാള്‍ ബഹ­ളം വെ­ച്ച­തോ­ടെ പു­ലി കു­റ്റി­ക്കാ­ട്ടി­ലേ­ക്ക് ര­ക്ഷ­പ്പെട്ടു. ആള്‍­താ­മ­സ­മില്ലാ­ത്ത ഇ­വി­ടെ ഇ­തി­നു മുമ്പും അജ്ഞാ­ത ജീ­വി­യെ ക­ണ്ടെ­ത്തി­യി­രുന്നു.

മ­ണി­ക്കൂ­റു­ക­ളോ­ളം തെ­ര­ച്ചില്‍ ന­ട­ത്തി­യെ­ങ്കി­ലും പു­ലിയെ ക­ണ്ടെ­ത്താന്‍ ക­ഴി­ഞ്ഞില്ല. എ­ന്നാല്‍ പു­ലി­യു­ടെ കാല്‍­പാ­ടു­കള്‍ ക­ണ്ടെ­ത്തി­യി­ട്ടു­ണ്ട്. ച­ന്തേ­രി പോ­ലീസ് സ്ഥ­ല­ത്തെ­ത്തി അ­ന്വേഷ­ണം ആ­രം­ഭി­ച്ചു. ര­ണ്ടാ­ഴ്­ച മു­മ്പ് ചീ­മേ­നി തു­റ­ന്ന ജ­യി­ലി­നു സ­മീ­പത്തും പു­ലി­യെ ക­ണ്ടി­രുന്നു. എ­ന്നാല്‍ അ­ന്വേ­ഷ­ണ സം­ഘ­ത്തി­ന് പു­ലി­യെ ക­ണ്ടെ­ത്താന്‍ ക­ഴി­ഞ്ഞില്ല.

ക­വ്വാ­യി­പ്പു­ഴ­ നീ­ന്തി­യാ­ണ് പു­ലി എ­ത്തി­യ­തെ­ന്നാ­ണ് സം­ശ­യി­ക്കു­ന്ന­ത്. എ­ന്നാല്‍ പു­ലി­യെ ക­ണ്ട സ്ഥല­ത്തെ വ­ളര്‍­ത്തു­മൃ­ഗങ്ങ­ളൊന്നും ന­ഷ്ട­പ്പെ­ട്ടി­ട്ടി­ല്ല­. പു­ലി­യി­റ­ങ്ങി­യെ­ന്ന വാര്‍­ത്ത വീ­ണ്ടും­ പ്ര­ച­രി­ച്ച­തോടെ ജ­നങ്ങള്‍ പ­രി­ഭ്രാ­ന്ത­രാ­യി­രി­ക്കു­ക­യാണ്.

Keywords : Cheruvathur, Leopard, Lottery, Road, Forest, Chandera, Police, Cheemeni, Jail, Kerala
6:44 pm | 0 comments

സ്‌ഫോടക വസ്തു കേസില്‍ യുവാവിന് രണ്ട് വര്‍ഷം തടവ്

Written By kvartha delta on 13 Oct 2012 | 8:14 pm

Kanhangad, Trikaripur, Court, Jail, Hosdurg, Arrest, Kasaragod, Kerala, Malayalam News, Kerala Vartha
കാഞ്ഞങ്ങാട്: സ്ഥാപനത്തില്‍ നിന്നും സ്‌ഫോടക വസ്തു പിടികൂടിയ കേസുമായി ബന്ധപ്പെട്ട് യുവാവിനെ കോടതി രണ്ട് വര്‍ഷം തടവിനും രണ്ടായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു.

തൃക്കരിപ്പൂര്‍ ആയിറ്റിയിലെ കഞ്ചിയില്‍ എം ടി പി ഹാരിസി(30)നെയാണ് ഹൊസ്ദുര്‍ഗ് അസി. സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2002 ഡിസംബര്‍ രണ്ടിന് ഹാരിസിന്റെ ആയിറ്റി ജംഗ്ഷനിലുള്ള ട്രഡേഴ്‌സ് സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയ ചന്തേര പോലീസ് 30 ഗ്രാം സ്‌ഫോടക വസ്തു പിടികൂടുകയായിരുന്നു.

സ്ഥാപനത്തിനകത്തെ മേശ വലിപ്പില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ പേപ്പറിലും പോളിത്തീന്‍ കവറിലും സൂക്ഷിച്ച നിലയിലാണ് 30 ഗ്രാം വെടിമരുന്ന് കണ്ടെത്തിയത്. ഹാരിസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords: Kanhangad, Trikaripur, Court, Jail, Hosdurg, Arrest, Kasaragod, Kerala, Malayalam News, Kerala Vartha
8:14 pm | 0 comments

ഐ­സ്­ക്രീം ക­ട­യില്‍ നിന്നും റി­വോള്‍­വറും എ­യര്‍ പി­സ്റ്റളും പി­ടി­കൂ­ടി

Written By Kvartha Alpha on 8 Sep 2012 | 3:56 pm



Bekal, Fake Gun, Kalanad, Jail, Police, Police-raid, Court, Bovikanam, Kasaragod, Abdulla Kunhi, Ice Cream Shopബേക്കല്‍: ഐ­സ്­ക്രീം ക­ട­യില്‍ നിന്നും റി­വോള്‍­വറും എ­യര്‍ പി­സ്റ്റ­ളും 280 വെ­ടി­യു­ണ്ട­കളും പി­ടി­കൂ­ടി. സി.എച്ച്. അ­ബ്ദുല്ല കു­ഞ്ഞി­യു­ടെ (34) ക­ള­നാ­ട്ടുള്ള ക­ട­യില്‍ നി­ന്നാ­ണ് വെ­ള്ളി­യാഴ്ച വൈ­കി­ട്ട് ബേ­ക്കല്‍ എസ്.ഐ. ഉ­ത്തം­ദാസും സം­ഘ­വും റെ­യ്­ഡ് ചെ­യ്­ത് റി­വോള്‍­വറും എ­യര്‍ പി­സ്റ്റ­ളും വെ­ടി­യു­ണ്ട­കളും പി­ടി­കൂ­ടി­യ­ത്.


Bekal, Fake Gun, Kalanad, Jail, Police, Police-raid, Court, Bovikanam, Kasaragod, Abdulla Kunhi, Ice Cream Shop, Pistol, Air Gunഅ­ബ്ദുല്ല­കു­ഞ്ഞി പ­ണ­മി­ട­പാ­ടു­മാ­യി ബ­ന്ധ­പ്പെ­ട്ട വ­ഞ്ച­നാ­കേ­സില്‍ ജ­യി­ലില്‍ റി­മാന്‍­ഡില്‍ ക­ഴി­യു­ക­യാണ്. ര­ഹ­സ്യ­വിവ­രം ല­ഭി­ച്ച­തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് പോ­ലീ­സ് ക­ള­നാട്ടെ ഐ­സ് ചില്ലി ഐ­സ്­ക്രീം ഹോള്‍­സെല്‍ ക­ട­യില്‍ റെ­യ്­ഡ് ന­ട­ത്തി­യത്. തോ­ക്കു­കള്‍­ക്ക് ലൈ­സന്‍­സി­ല്ലെ­ന്ന് പോ­ലീ­സ് അ­ന്വേ­ഷ­ണ­ത്തില്‍ വ്യ­ക്ത­മാ­യി­ട്ടു­ണ്ട്.


സംഭ­വ­വു­മായി ബ­ന്ധ­പ്പെ­ട്ട് ജ­യി­ലില്‍ ക­ഴി­യു­ന്ന അ­ബ്ദുല്ല­കു­ഞ്ഞി­യെ ചോ­ദ്യം­ചെ­യ്യു­മെന്നും വി­ശ­ദമാ­യ അ­ന്വേഷ­ണം ന­ട­ത്തു­മെ­ന്നും പോ­ലീ­സ് പ­റഞ്ഞു. ഇ­തി­നാ­യി കോ­ട­തി­യില്‍ ഉ­ടന്‍ അ­പേ­ക്ഷ നല്‍­കും.


Bekal, Fake Gun, Kalanad, Jail, Police, Police-raid, Court, Bovikanam, Kasaragod, Abdulla Kunhi, Ice Cream Shopഅ­ബ്ദുല്ല കു­ഞ്ഞി­ക്കെ­തി­രെ ആം­സ് ആ­ക്ട് അ­നു­സ­രി­ച്ച് പോ­ലീ­സ് കേ­സ് റ­ജി­സ്­റ്റര്‍ ചെ­യ്­തി­ട്ടുണ്ട്. അ­ബ്ദുല്ല­കു­ഞ്ഞി­ക്ക് എ­വി­ടെ­നി­ന്നാ­ണ് റി­വോള്‍­വറും എ­യര്‍ പി­സ്റ്റളും വെ­ടി­യു­ണ്ട­കളും ല­ഭി­ച്ച­­തെ­ന്ന് പോ­ലീ­സ് അ­ന്വേ­ഷി­ച്ച് വ­രി­ക­യാ­ണ്.


Keywords: Bekal, Fake Gun, Kalanad, Jail, Police, Police-raid, Court, Bovikanam, Kasaragod, Abdulla Kunhi, Ice Cream Shop, Banglore, Revolver, Arms act
3:56 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories