Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Injured. Show all posts
Showing posts with label Injured. Show all posts

ഓടുന്ന ട്രെയിനിനു നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്ക്

Written By kvarthapressclub on 15 Jun 2013 | 6:54 pm

ചെറുവത്തൂര്‍: ഓടുന്ന ട്രെയിനിനു നേരെ ഉണ്ടായ കല്ലേറിനെ തുടര്‍ന്ന് എഞ്ചിന്റെ ഗ്ലാസ് തകര്‍ന്ന് ഡ്രൈവര്‍ക്ക് പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ 3.15 ഓടെ തൃക്കരിപ്പൂരിനും ചെറുവത്തൂരിനുമിടയിലാണ് സംഭവം. എറണാകുളത്തുനിന്നും ഓഖയിലേക്ക് പോവുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനിനു നേരെയാണ് കല്ലേറുണ്ടായത്.

കല്ലേറില്‍ മുഖത്തു പരിക്കേറ്റ ഷൊര്‍ണൂര്‍ സ്വദേശി കെ.കെ.സോമ(46)ന് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ചികിത്സ നല്‍കി. വന്‍ ശബ്ദത്തോടെ എഞ്ചിന്റെ ഗ്ലാസ് തകര്‍ന്നുവീഴുകയായിരുന്നു. ശക്തമായി ഗ്ലാസില്‍ എന്തോ പതിച്ചതാണ് ഗ്ലാസ് തകരാന്‍ കാരണമെന്ന് ഡ്രൈവര്‍ പറഞ്ഞു. നല്ല മഴയുണ്ടായിരുന്നതിനാല്‍ എന്താണെന്ന് വ്യക്തമായിരുന്നില്ല.

Cheruvathur, Train, Stone pelting, Driver, Injured, Ernakulam, Treatment, Rain, Railway station, കല്ലാണ് ഗ്ലാസില്‍ പതിച്ചതെന്ന് സംശയിക്കുന്നു. ഗ്ലാസ് തകര്‍ന്നതിനാല്‍ എഞ്ചിനകത്തേക്ക് മഴവെള്ളം കയറിയതിനാല്‍ എഞ്ചിന്‍ തകരാറിലായി. പിന്നീട് വേറെ എഞ്ചിന്‍ ഘടിപ്പിച്ച് പുലര്‍ച്ചെ 4.35 ഓടെയാണ് ട്രെയിന്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും വിട്ടത്.

സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.കല്ലെറിഞ്ഞതാണെന്ന നിഗമനത്തിലാണ് പോലീസ്. ചന്തേര പോലീസും സ്ഥലത്തെത്തിയിരുന്നു.

Keywords: Cheruvathur, Train, Stone pelting, Driver, Injured, Ernakulam, Treatment, Rain, Railway station, Kerala,National News, Inter National News, World News, Gulf News, Business News, Educational News, Health News, Gold News.
6:54 pm | 0 comments

ട്രെയിന്‍ തട്ടി പരിക്കേറ്റ വൃദ്ധന്‍ മരിച്ചു

കാസര്‍കോട്: ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൃദ്ധന്‍ മരിച്ചു. ചൗക്കിയിലെ ഖാദറിന്റെ മകന്‍ കെ. മുഹമ്മദാ (65) ണ് ശനിയാഴ്ച ഉച്ചയ്ക്ക് മരിച്ചത്. ശനിയാഴ്ച രാവിലെ സി.പി.സി. ആര്‍.ഐക്കടുത്ത് വെച്ചാണ് ഇയാളെ ട്രെയിന്‍ തട്ടിയത്. പാളത്തിനരികിലൂടെ നടന്നു പോകുമ്പോള്‍ മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിന്‍ തട്ടുകയായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ഫ്ളയിംഗ് സ്‌ക്വാഡാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്കാണ് പരിക്കേറ്റത്. ആദ്യകാല ഗള്‍ഫുകാരനായ മുഹമ്മദ് പള്ളിയിലും നാട്ടിലെ ചില വീടുകളിലുമാണ് അന്തിയുറങ്ങിയിരുന്നത്.


Keywords: Train, Accident, Injured, General-hospital, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:11 pm | 0 comments

ഓട്ടോ റിക്ഷ കുഴിയിലേക്ക് മറിഞ്ഞ് 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കാസര്‍കോട്: ചട്ടഞ്ചാല്‍ തൈര ക്ഷേത്രത്തിനടുത്ത് ഓട്ടോ റിക്ഷ കുഴിയിലേക്ക് മറിഞ്ഞ് മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടാണ് അപകടം.

തെക്കില്‍പറമ്പ ഗവ. യു.പി. സ്‌കൂളില്‍ പഠിക്കുന്ന അഞ്ചാം തരം വിദ്യാര്‍ത്ഥികളായ സഞ്ജീവന്റെ മകള്‍ സംഗീത (10), മഹേഷിന്റെ മകള്‍ ഐശ്വര്യ (10), ഐശ്വര്യയുടെ സഹോദരി നാലാം ക്ലാസില്‍ പഠിക്കുന്ന മഹിമ (എട്ട്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മറ്റ് ഏതാനും കുട്ടികള്‍ക്കൊപ്പം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് റിക്ഷയില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാര്‍ത്ഥിനികളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Students, Injured, Autorikshaw, Accident, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News.
File Photo
Keywords: Students, Injured, Autorikshaw, Accident, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:19 pm | 0 comments

കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ഡ്രൈവര്‍മാര്‍ തമ്മിലടിച്ചു; 2 പേര്‍ ആശുപത്രിയില്‍

കാസര്‍കോട്: ബസ് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പരിക്കേറ്റ ഡ്രൈവര്‍മാരായ കണ്ണൂര്‍ നാറാത്തെ ശെല്‍വരാജ് (47), മുളിയാറിലെ നാരായണന്‍ (53) എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശെല്‍വരാജ് ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകനും നാരായണന്‍ ബി.എം.എസ്. പ്രവര്‍ത്തകനുമാണ്. ഇരുവരുംനല്‍കിയ പരാതിയില്‍ പോലീസ് രണ്ട് കേസെടുത്തു. തന്നെ നാരായണന്‍ ഉള്‍പെടെ 15 ഓളംപേര്‍ ചേര്‍ന്ന് ഡിപ്പോയിലെ വിശ്രമ മുറിയില്‍ വെച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് ശെല്‍വരാജ് പറഞ്ഞു. അതേസമയം തന്നെ ശെല്‍വരാജ് അടിക്കുകയായിരുന്നുവെന്നാണ് നാരായണന്റെ പരാതി.
 Kasaragod, KSRTC, Bus, Driver, Assault, Injured, Police

Keywords: Kasaragod, KSRTC, Bus, Driver, Assault, Injured, Police, Case, Kerala, INTUC Worker, BMS Worker, Complaint, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
12:37 pm | 0 comments

ഹോട്ടലിനു മുന്നില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

Written By Kvartha Alpha on 11 Jun 2013 | 10:21 am

കാസര്‍കോട്: ഹോട്ടലിനു മുന്നില്‍വെച്ച് യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ ഒരാളെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. അമെയ് കോളനിയിലെ എന്‍. ശ്യാം (32) ആണ് അറസ്റ്റിലായത്. വധശ്രമത്തിനാണ്
ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ രണ്ടു പ്രതികളെകൂടി അറസ്റ്റ് ചെയ്യാനുണ്ട്.

നുള്ളിപ്പാടി തളങ്കര കോമ്പൗണ്ടിലെ ഹുസൈന്റെ മകനും പെയിന്റിംഗ് തൊഴിലാളിയുമായ എച്ച്. കബീറി (22) നാണ് ഞായറാഴ്ച രാത്രി 10.15 മണിയോടെ എം.ജി റോഡിലെ ജ്യൂസ് മഹല്‍ ഫാസ്റ്റ് ഫുഡ് റെസ്‌റ്റോറന്റിനു മുന്നില്‍ വെച്ച് വെട്ടേറ്റത്.

Hotel, Arrest, Youth, Injured, Police, Nullippady, Hospital, Kasaragod, Kerala, Kerala News, International News.
Kabeer
ബന്ധു സത്താറിനൊപ്പം ജ്യൂസ് മഹലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് കബീറിന് നേരെ അക്രമമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കബീര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ സംഭവത്തോടനുബന്ധിച്ച് ശ്യാമിനെ കല്ലെറിഞ്ഞു പരിക്കേല്‍പിച്ചുവെന്ന പരാതിയില്‍ കണ്ടാലറിയാവുന്ന ഏഴു പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കബീറിനെ അക്രമിക്കുന്നതിന് തൊട്ടു മുമ്പാണ് തനിക്ക് കല്ലേറേറ്റതെന്ന് ശ്യാമിന്റെ പരാതിയില്‍ പറയുന്നു.



Keywords: Hotel, Arrest, Youth, Injured, Police, Nullippady, Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:21 am | 2 comments

റെയില്‍ പാളത്തില്‍ ഗുരുതരനിലയില്‍ കണ്ട അജ്ഞാതയുവാവിനെ ആശുപത്രിയിലാക്കി

Written By kvartha delta on 10 Jun 2013 | 2:12 pm

കാസര്‍കോട്: മഞ്ചേശ്വരം റെയില്‍വേസ്‌റ്റേഷനടുത്ത് റെയില്‍ പാളത്തില്‍ ഗുരുതരനിലയില്‍ വീണുകിടക്കുകയായിരുന്ന അജ്ഞാത യുവാവിനെ നാട്ടുകാര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെയാണ് ദേഹമാസകലം പരിക്കേറ്റ് ചോരയൊലിക്കുന്ന നിലയില്‍ യുവാവിനെ റെയില്‍ പാളത്തില്‍ വീണുകിടക്കുന്നത് നാട്ടുകാര്‍ കണ്ടത്. ട്രെയിന്‍ തട്ടിയതാണെന്ന് സംശയിക്കുന്നു. ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ് യുവാവ് കഴിയുന്നത്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് നാട്ടുകാരും പോലീസും.

Kasaragod, Railway-track, General-hospital, Manjeshwaram, Injured, Police, Kerala, Malayalam News
Keywords: Kasaragod, Railway-track, General-hospital, Manjeshwaram, Injured, Police, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
2:12 pm | 0 comments

ഹോട്ടലിനു മുന്നില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവം: 3 പേര്‍ക്കെതിരെ വധശ്രമക്കേസ്

കാസര്‍കോട്: ഹോട്ടലിനു മുന്നില്‍വെച്ച് യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു.

നുള്ളിപ്പാടി തളങ്കര കോമ്പൗണ്ടിലെ ഹുസൈന്റെ മകനും പെയിന്റിംഗ് തൊഴിലാളിയുമായ എച്ച്. കബീറി(22) നാണ് ഞായറാഴ്ച രാത്രി 10.15 മണിയോടെ എം.ജി റോഡിലെ ജ്യൂസ് മഹല്‍ ഫാസ്റ്റ് ഫുഡ് റെസ്‌റ്റോറന്റിനു മുന്നില്‍ വെച്ച് വെട്ടേറ്റത്.

Stabbed, Hotel, Murder-attempt, Injured, Kasaragod, Kerala, Nullippady, Kerala, Kerala News, International News.
ബന്ധു സത്താറിനൊപ്പം ജ്യൂസ് മഹലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് കബീറിന് നേരെ അക്രമമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കബീര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Related News:
റെസ്റ്റോറന്റിനു മുന്നില്‍ യുവാവിന് വെട്ടേറ്റു

Keywords: Stabbed, Hotel, Murder-attempt, Injured, Kasaragod, Kerala, Nullippady, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:15 pm | 0 comments

ആംബുലന്‍സ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരം

ഉപ്പള: ബൈക്കും ആംബുലന്‍സും കൂട്ടിമുട്ടി ബൈക്ക് യാത്രക്കാരനായ യുവാവിന് സാരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഉപ്പള ടൗണിലാണ് അപകടം. മംഗലാപുരത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലന്‍സാണ് ബൈക്കിലിടിച്ചത്.

ആംബുലന്‍സ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിക്കുകയും ഇയാളെ പിടികൂടി പോലീസിലേല്‍പിക്കുകയും ചെയ്തു. വോര്‍ക്കാടി സ്വദേശിയായ ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെ
Critical Condition,Ambulance, Accident, Bike, Uppala, Injured,
മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Critical Condition,Ambulance, Accident, Bike, Uppala, Injured, Police, Kerala,National News,Inter National News, World News, Gulf News,Educational News,Business News, Health News.

11:50 am | 0 comments

യുവാവിനെ ബൈക്ക് തടഞ്ഞ് അക്രമിച്ച 11 പേര്‍ അറസ്റ്റില്‍

Written By kvarthaksd on 7 Jun 2013 | 1:03 pm

കാസര്‍കോട്: ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ വഴി തടഞ്ഞ് അക്രമിച്ച് പരിക്കേല്‍പിച്ച 11 പേരെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പള അണിഞ്ഞയിലെ കുഞ്ഞിക്കണ്ണന്റെ മകന്‍ ടി.വി സുധീഷിനെ (29) പെരുമ്പള കൂളിക്കുന്നില്‍ വെച്ച് അക്രമിച്ച് പരിക്കേല്‍പിച്ച പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.

കൂളിക്കുന്ന് സ്വദേശികളായ കെ. അഷ്‌റഫ് (42), എം. ഖലീല്‍ (22), പി.കെ അറഫാത്ത് (19), എം ശംസുദ്ദീന്‍ (26), ടി.പി റൗഫ് (18), കെ.എം റിയാസ് (18), കെ. റസാഖ് (18), എം.എ സിദ്ദിഖ് (18), കെ.എ ജംഷീര്‍ (24), എം. സിദ്ദിഖ് (32), മുഹമ്മദ് റഷീദ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ മെയ് 27 ന് രാത്രി ഒമ്പത് മണിക്ക് ജോലി കഴിഞ്ഞ് പെരുമ്പളയിലെ വീട്ടിലേക്ക് പോകുമ്പോള്‍ കൂളിക്കുന്നില്‍ വെച്ച് ഒരു സംഘം യുവാക്കള്‍ തടഞ്ഞ് സുധീഷിനെ മര്‍ദിക്കുകയായിരുന്നു. ഐ.യു.എം.എല്‍ എന്നെഴുതിയ ചുവരെഴുത്ത് മായിച്ചെന്ന് ആരോപിച്ചാണ് സുധീഷിനെ മര്‍ദിച്ചത്. പ്രതികളെ പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു.

Arrest, Youth, Injured, Perumbala, Attack, House, Kasaragod, Kerala, Kerala News.Keywords: Arrest, Youth, Injured, Perumbala, Attack, House, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:03 pm | 0 comments

ചൂരിയില്‍ ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Written By kvartha delta on 6 Jun 2013 | 11:40 am

കാസര്‍കോട്: ചൂരിയില്‍ ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി അഞ്ചംഗസംഘം മര്‍ദിച്ചു. മാന്യ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിനടുത്ത രവീന്ദ്രന്റെ മകന്‍ കൃഷ്ണരാജി (20) നെയാണ് ബുധനാഴ്ച വൈകിട്ട് 5.30 മണിയോടെ മര്‍ദിച്ചത്. പരിക്കേറ്റ ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ സിയാദ് കോയിക്കണ്ടം ഉള്‍പെടെയുള്ളവര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. കെ.എല്‍. 14 ഇ. 7793 നമ്പര്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് കൃഷ്ണരാജിന്റെ പരാതി. മുന്‍ വൈരാഗ്യമാണ് അക്രമ കാരണമെന്ന് ഇയാള്‍ പറഞ്ഞു.

 Kasaragod, Choori, Attack, Police, case, Injured, General-hospital, Kerala, Malayalam news, Kerala News, International News.യുവാവിനെ മര്‍ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചൂരിയിലും പരിസരത്തും രാത്രി പോലീസ് വാഹനപരിശോധന നടത്തി. ഇത് നാട്ടുകാരുമായുള്ള തര്‍ക്കത്തിനിടയാക്കി. പോലീസ് അനാവശ്യമായി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ബുധിമുട്ടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

Keywords: Kasaragod, Choori, Attack, Police, case, Injured, General-hospital, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:40 am | 0 comments

നേര്‍ച മാംസം കഴിക്കുന്നതിനിടയിലെ പരിഹാസം സംഘര്‍ഷത്തിലെത്തി; യുവാവ് മരിച്ചു

മംഗലാപുരം: ക്ഷേത്രത്തില്‍ അനുഷ്ഠാനത്തിന്റെ ഭാഗമായി മൃഗത്തെ ബലി കഴിച്ച് ഇറച്ചി പാചകം ചെയ്ത് കഴിക്കുന്നതിനിടെയുണ്ടായ പരിഹാസ വര്‍ത്തമാനം സംഘര്‍ഷത്തില്‍ കലാശിച്ചു. ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു. ഹാസന്‍ ജില്ലയിലെ ഹാലപ്പ (45) യാണ് മരിച്ചത്. സുള്ള്യ ചൗദമ്മ ക്ഷേത്രത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം.

സുള്ള്യ, പുത്തൂര്‍, സകലേശ്പൂര്‍ താലൂക്കുകളില്‍ നിന്നെത്തിയ ഭക്തരാണ് അനുഷ്ഠാനത്തിന്റെ ഭാഗമായി ക്ഷേത്ര നടയില്‍ മൃഗ ബലി നടത്തിയത്. അതിന് ശേഷം ഇറച്ചി പാകം ചെയ്ത് ഭക്തരെല്ലാം കഴിക്കുകയും ചെയ്തു. അതിനിടെ ഒരു പ്രദേശത്തു നിന്നുള്ളവരെ മറു വിഭാഗം പരിഹസിച്ചതിനെ ചൊല്ലി വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് കൂട്ട അടി നടക്കുകയും ചെയ്തു.

അതിനിടെ ഹാലപ്പയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുക്കുകയും അക്രമികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തുകയും ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ക്ഷേത്ര പരിസരത്ത് പോലീസ് കാവല്‍ ഏര്‍പെടുത്തി.

Clash, Youth, Temple, Injured, Hospital, Mangalore, Kerala News, International News.ഹാസന്‍ ജില്ലാ പോലീസ് സൂപ്രണ്ട് അമിത് സിംഗ്, സുള്ള്യ സി.ഐ സുദര്‍ശന്‍, സകലേശ്പൂര്‍ സി.ഐ ദിനേശ് പാട്ടീല്‍, യെസ്ലൂര്‍ എസ്.ഐ ബി.എസ് ശിവ രുദ്രപ്പ, സുബ്രഹ്മണ്യ എസ്.ഐ കുശലപ്പ ഗൗഡ എന്നിവര്‍ സംഘര്‍ഷ സ്ഥലം സന്ദര്‍ശിച്ചു.

ഹാസന്‍ ഡി.വൈ.എസ്.പി. കെ. രവിപ്രകാശ് ബുധനാഴ്ച ക്ഷേത്രത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. യദൂരാജിന്റെ നേതൃത്വത്തില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

Keywords: Clash, Youth, Temple, Injured, Hospital, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:11 am | 0 comments

ബെന്‍സ് കാറും ഓട്ടോയും കൂട്ടിയിടിച്ചു; വ്യവസായ പ്രമുഖന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Written By kvartha delta on 3 Jun 2013 | 9:00 pm

കാസര്‍കോട്: അടുക്കത്ത് ബയല്‍ ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസിന് സമീപം ബെന്‍സ് കാറും ഓട്ടോയും കൂട്ടിയിടിച്ച് വ്യവസായ പ്രമുഖന്‍ കളനാട്ടെ ഖത്തര്‍ ഇബ്രാഹിം ഹാജി അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവര്‍ക്ക് കൈക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.

ഓട്ടോ ഡ്രൈവര്‍ കുമ്പള കോട്ടേക്കാറിലെ സോമപ്പയുടെ മകന്‍ മഹേഷിനാണ് (25) പരിക്കേറ്റത്. ഇയാളെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പളയില്‍ നിന്ന് കളനാട്ടേക്ക് പോവുകയായിരുന്നു ഖത്തര്‍ ഇബ്രാഹിം ഹാജി. ഇദ്ദേഹം സഞ്ചരിച്ച കെ.എല്‍. 14 ജെ 9 നമ്പര്‍ മേഴ്‌സ്ഡിസ് ബെന്‍സ് കാര്‍ കാസര്‍കോട് നിന്നും കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍. 14 കെ 6872 നമ്പര്‍ ആപേ ഓട്ടോയിലിടിക്കുകയായിരുന്നു. കാര്‍ പിന്നീട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചാണ് നിന്നത്.

വാഹനങ്ങള്‍ ഓവര്‍ട്ടേക്ക് ചെയ്യുമ്പോഴാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാഹനങ്ങള്‍ ട്രാഫിക് പോലീസ് പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി.

 Mercedes Benz Car, Accident, Injured, Auto, Driver, Kasaragod, Hospital, Kerala, Overtake

Mercedes Benz Car, Accident, Injured, Auto, Driver, Kasaragod, Hospital, Kerala, Overtake

Mercedes Benz Car, Accident, Injured, Auto, Driver, Kasaragod, Hospital, Kerala, Overtake

Mercedes Benz Car, Accident, Injured, Auto, Driver, Kasaragod, Hospital, Kerala, Overtake

Mercedes Benz Car, Accident, Injured, Auto, Driver, Kasaragod, Hospital, Kerala, Overtake

Mercedes Benz Car, Accident, Injured, Auto, Driver, Kasaragod, Hospital, Kerala, Overtake

Photos: Zubair Pallickal

Keywords: Mercedes Benz Car, Accident, Injured, Auto, Driver, Kasaragod, Hospital, Kerala, Overtake, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
9:00 pm | 5 comments

കാറുകള്‍ കൂട്ടിമുട്ടി രണ്ട് പേര്‍ക്ക് പരിക്കേറ്റു

Written By Kvarthakgd on 2 Jun 2013 | 4:14 pm

കാസര്‍കോട്: എരിയാല്‍ പാലത്തിനടുത്ത് കാറുകള്‍ കൂട്ടിമുട്ടി രണ്ട് പേര്‍ക്ക് പരിക്കേറ്റു ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാത്രി 10.30 മണിയോടെ മൊഗ്രാലിലെ അഷ്‌റഫിന്റെ മകന്‍ സവാദിനാണ്(28) ഗുരുതരമായി പരിക്കേറ്റത്. ഇയാളെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇയാള്‍ ഓടിച്ചിരുന്ന കാറില്‍ യാത്ര ചെയ്തിരുന്ന സഹോദരി ശംസീലക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ മാരുതി 800 കാറില്‍ കാസര്‍കോട്ടു നിന്ന് മൊഗ്രാലിലേക്ക് പോകുമ്പോള്‍ എതിര്‍ ഭാഗത്തു നിന്നു വന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള സ്വിഫ്റ്റ് കാര്‍
Car, Accident, Injured, Eriyal, Kasargod Vartha, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
File photo
കൂട്ടിയിടിക്കുകയായിരുന്നു.

Keywords: Car, Accident, Injured, Eriyal, Kasargod Vartha, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:14 pm | 0 comments

വീട്ടില്‍ ബീഡി തെറുക്കുന്നതിനിടെ മിന്നലേറ്റ് അഞ്ചുമാസം ഗര്‍ഭിണിയായ യുവതി മരിച്ചു

Written By kvartha delta on 1 Jun 2013 | 9:15 am

മംഗലാപുരം: വീട്ടിനുള്ളില്‍ ജനാലക്കരികിലിരുന്ന് ബീഡി തെറുക്കുകയായിരുന്ന അഞ്ച് മാസം ഗര്‍ഭിണിയായ യുവതി മിന്നലേറ്റ് ദാരുണമായി മരിച്ചു. ബെല്‍ത്തങ്ങാടി ജെറു കട്ടയിലെ അഞ്ച് സെന്റ് കോളനിയില്‍ താമസിക്കുന്ന ഇഖ്ബാലിന്റെ ഭാര്യ സമീദ (23) ആണ് മരിച്ചത്.

കഴിഞ്ഞദിവസമാണ് സംഭവം. ശക്തമായ മിന്നലില്‍ സമീദ ബോധംകെട്ട് വീഴുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. ഇവര്‍ക്ക് രണ്ട് വയസുള്ള ഒരുമകനുണ്ട്. തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ചു.

Lightning, Mangalore, Obituary, Injured, Woman, Pregnant, Burnദക്ഷിണ കന്നഡയിലെ വിവിധ പ്രദേശങ്ങളില്‍ മിന്നലും മഴയും കനത്ത നാശം വിതച്ചു. കരയായി ശിവഗിരിയിലെ ബാബു മുകേരയുടെ വീട് മിന്നലില്‍ തകര്‍ന്നു. അടുത്ത വീട്ടിലെ പെണ്‍കുട്ടിക്ക് മിന്നലില്‍ പൊള്ളലേറ്റു.

Keywords: Lightning, Mangalore, Obituary, Injured, Woman, Pregnant, Burn, Rain, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
9:15 am | 0 comments

പെണ്‍കുട്ടിക്കും കാമുകനും ഒളിത്താവളമൊരുക്കിയ വിവരം പുറത്തുവിട്ട യുവാവിന് വെട്ടേറ്റു

Written By kvarthaksd on 31 May 2013 | 5:05 pm

മഞ്ചേശ്വരം: വീടുവിട്ട പെണ്‍കുട്ടിയും കാമുകനും ഒളിവില്‍ കഴിയുന്ന സ്ഥലം നാട്ടുകാരെയും പോലീസിനെയും അറിയിച്ച യുവാവിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. ബായാര്‍ മുളിഗദ്ദെയിലെ ഹംസയ് (38) ക്കാണ് വെട്ടേറ്റത്.

പെണ്‍കുട്ടിയുടെ കാമുകന്റെ സുഹൃത്ത് ജെക്കി എന്ന സക്കറിയെയാണ് ഹംസയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. കൈക്കും കാലിനും തലയ്ക്കും വെട്ടേറ്റ ഹംസയെ മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ വീട്ടിലേക്ക് നടന്ന് പോകുമ്പോള്‍ ഹംസയെ സക്കറിയ വഴിയില്‍ തടഞ്ഞ് വെട്ടുകയായിരുന്നു.

ഇക്കഴിഞ്ഞ മെയ് 16 ന് പൈവളിഗയിലെ സ്വപ്‌ന (21) എന്ന പെണ്‍കുട്ടി ഉപ്പള പ്രതാപ് നഗറിലെ ലത്തീഫിനൊപ്പം (27) വീടുവിട്ടിരുന്നു. പത്തു ദിവസത്തിന് ശേഷം ഇവരെ കര്‍ണാടക കന്യാനയിലെ ഒളിത്താവളത്തില്‍ നിന്ന് കുമ്പള പോലീസ് കണ്ടെത്തിയിരുന്നു. പോലീസ് കാമുകനെയും പെണ്‍കുട്ടിയെയും കോടതിയില്‍ ഹാജരാക്കുകയും കോടതി പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിക്കുകയും ചെയ്തിരുന്നു.

Manjeshwaram, Stabbed, Youth, Girl, Injured, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.ഇതേ തുടര്‍ന്ന് പെണ്‍കുട്ടി മാതാവിനൊപ്പം വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടയിലാണ് ഇരുവരും ഒളിവില്‍ കഴിഞ്ഞ കന്യാനയിലെ ഒളിത്താവളം നാട്ടുകാര്‍ക്കും പോലീസിനും അറിയിച്ചുവെന്നാരോപിച്ച് ഹംസയെ ലത്തീഫിന്റെ സുഹൃത്തും ഒളിത്താവളം ഒരുക്കികൊടുക്കുകയും ചെയ്ത സക്കറിയ വെട്ടി കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ സക്കറിയയിക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് പോലീസ് സൂചന നല്‍കി.

വി.എച്ച്.പി ജില്ലാ ട്രഷറര്‍ നാരായണ ഷെട്ടിയുടെ മകളാണ് സ്വപ്‌ന. സ്വപ്നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വി.എച്ച്.പിയുടെ ആഭിമുഖ്യത്തില്‍ കുമ്പള പോലീസ് സ്‌റ്റേഷന് മുന്നില്‍ മാര്‍ചും ധര്‍ണയും സംഘടിപ്പിച്ചിരുന്നു. സംഭവം സംഘര്‍ഷത്തിലേക്ക് വഴിമാറാതിരിക്കാന്‍ പോലീസ് ജാഗ്രത പാലിച്ചുവരുന്നതിനിടയിലാണ് ഒളിത്താവളം ഒരുക്കിയ വിവരം പുറത്തുവിട്ട യുവാവിനെ കാമുകന്റെ സുഹൃത്ത് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.


സ്വപനയുടെ തീരോധാനം: വി.എച്ച്.പി കുമ്പള പോലീസ് സ്‌റ്റേഷന്‍ ധര്‍ണ നടത്തി

കാണാതായ യുവതിയെ കാമുകനൊപ്പം കോടതിയില്‍ ഹാജരാക്കി; യുവതി മാതാവിനൊപ്പം പോയി

Keywords: Manjeshwaram, Stabbed, Youth, Girl, Injured, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:05 pm | 0 comments

തെക്കിലില്‍ മറിഞ്ഞ ടാങ്കര്‍ ലോറിക്ക് മുകളിലേക്ക് മാങ്ങ കയറ്റിയ ടെമ്പോ മറിഞ്ഞു

Written By kvarthaksd on 30 May 2013 | 9:57 pm

കാസര്‍കോട്‌: കഴിഞ്ഞ ദിവസം ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ തെക്കില്‍ വളവില്‍ വീണ്ടും വാഹനാപകടം. ബുധനാഴ്ച രാത്രി 11 മണിയോടെ കണ്ണൂരില്‍ നിന്ന് മാങ്ങകള്‍ നിറച്ച് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ടാറ്റ 407 ടെമ്പോയാണ് മറിഞ്ഞത്. നിസാരമായി പരിക്കേറ്റ ടെമ്പോ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം മറിഞ്ഞ ടാങ്കറിന് മുകളിലേക്കാണ് ടെമ്പോയും ചെന്നുവീണത്. ടെമ്പോയില്‍ ഡ്രൈവര്‍ക്ക് പുറമെ മറ്റൊരാളും ഉണ്ടായിരുന്നുവെങ്കിലും അയാള്‍ക്ക് പരിക്കില്ല. മഴയെ തുടര്‍ന്ന് റോഡില്‍ ഇന്റര്‍ലോക്ക് ചെയ്ത ഭാഗത്ത് വഴുക്കല്‍ ഉണ്ടായതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ഇന്റര്‍ലോക്ക് ചെയ്ത റോഡ് കുഴിയുള്ള ഭാഗത്തേക്ക് ചെരിഞ്ഞ് കിടക്കുന്നതും റോഡിന് അരികു ഭിത്തി ഇല്ലാത്തതും മീനുമായി പോകുന്ന വണ്ടികളില്‍ നിന്ന് വെള്ളം റോഡിലേക്ക് വീഴുന്നതും അപകടത്തിന് വഴിവെക്കുന്നു.

കൂടാതെ ഈ ഭാഗത്ത് റോഡില്‍ ഹമ്പോ, വളവുണ്ടെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡോ സ്ഥാപിക്കാത്തതും അപകടത്തിന് ആക്കംകൂട്ടുന്നു. മാങ്ങ കയറ്റിയ ടെമ്പോ ഇന്റര്‍ലോക്ക് ചെയ്ത ഭാഗത്തെത്തിയപ്പോള്‍ ചെരിയുകയും വഴുതി കുഴിയിലേക്ക് പതിക്കുകയുമായിരുന്നു.

തെക്കില്‍ വളവില്‍ റോഡ് തകരുന്നതും അപകടം പതിവാവുകയും ചെയ്ത സാഹചര്യത്തിലാണ് വളവുകളില്‍ മാസങ്ങള്‍ക്ക് മുമ്പ് ഇന്റര്‍ലോക്ക് പാകിയത്‌. എന്നാല്‍ ഇന്റര്‍ലോക്ക് മൂലം അപകടങ്ങള്‍ കുറയുകയല്ല, കൂടുകയാണ് ചെയ്തതെന്നാണ് അടുത്തിടെയുണ്ടായ അപകട പരമ്പരകള്‍ വ്യക്തമാക്കുന്നത്. ടാങ്കര്‍ ലോറി അപകടത്തില്‍പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇപ്പോള്‍ അപകടമുണ്ടായ സ്ഥലത്തു തന്നെ ഒരു കാറും അപകടത്തില്‍പെട്ടിരുന്നു.

മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരമകനും കൂട്ടുകാരും സഞ്ചരിച്ച കാറാണ് അന്ന് അപകടത്തില്‍പെട്ടത്. ഇതിന് പുറമെ ബൈക്കുകളും മറ്റു ചെറുവാഹനങ്ങളും ഇവിടെ അപകടത്തില്‍പെടുന്നുണ്ട്. ബുധനാഴ്ച വൈകിട്ട് ഇതിനടുത്ത കാനത്തുംകുണ്ടില്‍ കൊപ്രയുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മണ്‍തിട്ടയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

അപകടം നിത്യ സംഭവമായ സാഹചര്യത്തിലും മഴക്കാലം കണക്കിലെടുത്തും പ്രദേശത്ത് സുരക്ഷാ സംവിധാനം ഏര്‍പെടുത്തണമെന്ന് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടു. അപകട പ്രദേശങ്ങളില്‍ ഹമ്പും അരിക് ഭിത്തിയും സ്ഥാപിക്കണമെന്നും റോഡിലെ ചെരിവ് നിവര്‍ത്തണമെന്നും ഇന്റര്‍ലോക്കിന് പകരം റോഡ് കോണ്‍ക്രീറ്റ് ചെയ്യണമെന്നും ആവശ്യം ഉയര്‍ന്നു. അപകടം ഉണ്ടായ സ്ഥലത്തിനടുത്ത രണ്ട് വീടുകളില്‍ നിന്ന് ആളുകള്‍ ഭീതിമൂലം താമസം മാറിയിട്ടുണ്ട്. ഈ ഭാഗത്തുകൂടി മദ്രസ- സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടന്ന് പോകുന്ന വഴിയുമുണ്ട്. അപകടങ്ങള്‍ പതിവായത് പ്രദേശ വാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

Related News: തെക്കിലില്‍ ടാങ്കര്‍ ലോറി 50 അടി താഴ്ചയിലെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

ശിഹാബ് തങ്ങളുടെ പേരമകനും കൂട്ടുകാരും സഞ്ചരിച്ച കാര്‍ തെക്കിലില്‍ കൊക്കയിലേക്ക് മറിഞ്ഞു

Accident, Driver, Injured, Tanker-Lorry, Hospital, Road, Kasaragod, Kerala, Kerala News, International News, National News.

Accident, Driver, Injured, Tanker-Lorry, Hospital, Road, Kasaragod, Kerala, Kerala News, International News, National News.

Photos: Aboobacker Kandathil

Keywords: Accident, Driver, Injured, Tanker-Lorry, Hospital, Road, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

9:57 pm | 1 comments

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്

കാസര്‍കോട്: ഹൊസങ്കടി ദുര്‍ഗപ്പള്ള വളവില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് നാലു പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടം. പരിക്കേറ്റ കടമ്പാര്‍ ബാപ്പിലിലെ ആസിറ (20), ബന്ധുക്കളായ റിഫാ (അഞ്ച്), നൗഷീദ് (14), റിയ (എട്ട്) എന്നിവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Hospitalized,Car, Auto-rickshaw, Injured, Kerala, Kerala News, International News, National News, ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയിലിടിച്ചതിനെ തുടര്‍ന്ന്   ഇരു വാഹനങ്ങളും കുഴിയിലേക്ക്
മറിഞ്ഞുവീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ്  കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എത്തിച്ചത്.

Keywords: Hospitalized,Car, Auto-rickshaw, Injured, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:30 pm | 0 comments

സിമന്റ് മിക്‌സര്‍ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

മംഗലാപുരം: സിമന്റ് മിക്‌സര്‍ ട്രക്ക് നിയന്ത്രണം തെറ്റി മറിഞ്ഞു. ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ നാട്ടേക്കല്‍ വളവിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ട്രക്കിന്റെ മുന്‍ഭാഗം തകര്‍ന്നു.

മംഗലാപുരത്തു നിന്ന് കൊണാജെയിലേക്ക് പോവുകയായിരുന്നു ട്രക്ക്. ചാറ്റല്‍ മഴയെ തുടര്‍ന്ന് റോഡില്‍ വഴുക്കല്‍ അനുഭവപ്പെട്ടതാണ് അപകടത്തിന് വഴിവെച്ചത്. സംഭവത്തില്‍ കൊണാജെ പോലീസ് കേസെടുത്തു.

Accident, Driver, Injured, Mangalore, Rain, Lorry, Kerala News, International News.ദേശീയപാത 66 ല്‍ തൊക്കോട്ട് കല്ലാപ്പുവിലുണ്ടായ മറ്റൊരു അപകടത്തില്‍ ലോറി റോഡിന് മധ്യേയുള്ള കുഴിയിലേക്ക് മറിഞ്ഞു. രണ്ട് റോഡുകള്‍ക്ക് മധ്യേയുള്ള കുഴിയില്‍ ലോറി ചെന്നുവീഴുകയായിരുന്നു.

Keywords: Accident, Driver, Injured, Mangalore, Rain, Lorry, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:59 am | 0 comments

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

Written By kvarthapressclub on 28 May 2013 | 7:32 pm

മഞ്ചേശ്വരം: പൊസോട്ട് ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ്  മരിച്ചു. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്തിന് പരിക്കേറ്റു. കാട്ടുകുക്കയിലെ കുഞ്ഞനായിക്കിന്റേയും കമലയുടെയും മകന്‍ ഡി. പ്രകാശ്നായക് (31) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗണേശ(38) ന് സാരമായി പരിക്കേറ്റു.

ഇയാളെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. മംഗലാപുരത്തുള്ള പ്രകാശിന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ബൈക്കില്‍ മടങ്ങുന്നതിനിടയില്‍ കാസര്‍കോട്ടുനിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു.

Manjeshwaram, National highway, Car, Bike, Accident, Youth, Death, Hospital, Injured, Obituary, Kerala  ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും ബൈക്കില്‍ നിന്നും തെറിച്ചുവീണു. വിവരമറിഞ്ഞെത്തിയ പരിസരവാസികള്‍ രണ്ടുപേരെയും ഉടന്‍
ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രകാശ് മരിച്ചിരുന്നു.

വയര്‍മാനായ പ്രകാശ് നായക് അവിവാഹിതനാണ്. സഹോദരങ്ങള്‍: രമേശ, രാജു,സുമിത,ഹേമാവതി.

Keywords: Manjeshwaram, National highway, Car, Bike, Accident, Youth, Death, Hospital, Injured, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:32 pm | 0 comments

കാറിടിച്ച് പരിക്കേറ്റ ഡോക്ടര്‍ മരിച്ചു

ഉഡുപ്പി: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ ഡോക്ടര്‍ മരിച്ചു. കെടിഞ്ചെ പരാരിയിലെ ഡോ. ചേതന്‍ ഡി. റൈ (23) ആണ് ഞായറാഴ്ച മണിപ്പാല്‍ ആശുപത്രിയില്‍ മരിച്ചത്. മെയ് 21 ന് കുന്താപുരത്താണ് അപകടമുണ്ടായത്.

ഉഡുപ്പിയില്‍ നിന്ന് കുന്താപൂരം അംഗഡക്കട്ടയിലെ തറവാട്ട് വീട്ടിലേക്ക് പോകാന്‍ റോഡരികില്‍ നില്‍ക്കുമ്പോഴാണ് ചേതനെ കാറിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ചേതന്‍ ഇതുവരെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Accident, Car, Treatment, Injured, Hospital, Road-side, National, Kerala News, International News.എം.ബി.ബി.എസ് കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം മണിപ്പാലിലെ കസ്തൂര്‍ബാ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ ഹൗസ് സര്‍ജനായി പരിശീലനം നടത്തിവരികയായിരുന്നു ഡോ. ചേതന്‍. വിജയ ബാങ്കിന്റെ റിട്ട. മാനേജര്‍ എം. ദിനകര്‍ റൈയുടെ മകനാണ് ഡോ. ചേതന്‍.

Keywords: Accident, Car, Treatment, Injured, Hospital, Road-side, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:55 am | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories