മംഗലാപുരം: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബസ് ഡ്രൈവറെ വഴിയില്‍ പതിയിരുന്ന ഏഴംഗ സംഘം വളഞ്ഞു വെച്ച് അടിച്ച് കൊന്നു. ജ്യോതി നഗര്‍ കെ.എം.എഫിന് സമീപം താമസിക്കുന്ന പ്രസന്ന (30) യാണ് മരിച്ചത്. 23 -ാം നമ്പര്‍ ബസ് ഡ്രൈവറാണ് ഇദ്ദേഹം.
ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബസ് പല്‍ത്താനെ പള്ളിക്ക് സമീപം നിര്‍ത്തി വെച്ച് നടന്ന് പോകുന്നതിനിടെ അക്രമികള്‍ ചാടി വീണ് തുരുതുരാ മര്‍ദിക്കുകയായിരുന്നു. പ്രസന്നയുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളെ കണ്ട് അക്രമികള്‍ ഓടി മറഞ്ഞു.
തുടര്‍ന്ന് നാട്ടുകാര്‍ പ്രസന്നയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നുള്ള പകയാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

Keywords: Bus-driver, Murder, House, Attack, Mangalore, Hospital, Custody, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:42 am | 0
comments