Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Hosdurg. Show all posts
Showing posts with label Hosdurg. Show all posts

വിവാഹ തട്ടിപ്പുവീരനെ ആദ്യഭാര്യയും വീട്ടുകാരും നാലാം ഭാര്യയുടെ വീട്ടില്‍ നിന്ന് പിടികൂടി

Written By kvarthakgd1 on 10 Jun 2013 | 3:10 pm

കാഞ്ഞങ്ങാട്: വിവാഹ തട്ടിപ്പുവീരനെ ആദ്യ ഭാര്യയും വീട്ടുകാരും ചേര്‍ന്ന് നാലാം ഭാര്യയുടെ വീട്ടില്‍ നിന്ന് പിടികൂടി. കണ്ണപുരം സ്വദേശിയായ ഫര്‍ണിച്ചര്‍ വ്യാപാരി കെ. വിജയനെ (47)യാണ് അജാനൂര്‍ കൊളവയലിലെ നാലാം ഭാര്യയുടെ വീട്ടില്‍ നിന്നും ആദ്യ ഭാര്യ കണ്ണപുരത്തെ ടി.വി രമയുടെ വീട്ടുകാര്‍ പിടികൂടിയത്. ഇയാളെ പിന്നീട് ഹൊസ്ദുര്‍ഗ് പോലീസിലേല്‍പിച്ചു.

ആദ്യ ഭാര്യ രമയുമായി വിജയന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി പിണങ്ങി കഴിയുകയാണ്. പാപ്പിനിശേരിയിലും കണ്ണൂര്‍ തളാപ്പിലും വിവാഹം ചെയ്തതിന് ശേഷമാണ് അജാനൂര്‍ കൊളവയലിലെ യുവതിയെ നാലാം വിവാഹം ചെയ്തത്.
Kanhangad, Police, Wife, Husband, Hosdurg, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News

മുങ്ങിയ ഭര്‍ത്താവിനെ കണ്ടെത്താന്‍ രമയും വീട്ടുകാരും അന്വേഷണം നടത്തിവരുന്നതിനിടെയാണ് കൊളവയലില്‍ ഒരു യുവതിയെ വിവാഹം ചെയ്തിട്ടുണ്ടെന്നും അവിടെ കഴിയുകയുമാണെന്നും അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രമയും വീട്ടുകാരും സ്ഥലത്തെത്തി വിജയനെ കയ്യോടെ പിടികൂടിയ ശേഷം പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. പരസ്ത്രീ ബന്ധത്തെ എതിര്‍ത്തപ്പോഴാണ് വിജയന്‍ ആദ്യ ഭാര്യയെ ഉപേക്ഷിച്ചതെന്നാണ് പറയുന്നത്. വിജയനുമായുള്ള ബന്ധത്തില്‍ രമയ്ക്ക് മൂന്ന് മക്കളുണ്ട്.

Keywords: Kanhangad, Police, Wife, Husband, Hosdurg, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
3:10 pm | 0 comments

ഭര്‍­തൃ­മ­തി മ­ക്ക­ളോ­ടൊ­പ്പം കാ­മുക­ന്റെ കൂ­ടെ പോയി

Written By Kvartha Alpha on 9 Jun 2013 | 2:11 pm

കാ­സര്‍­കോട്: മൂ­ന്ന് മ­ക്ക­ളോ­ടൊ­പ്പം കാ­ണാ­താ­യ ഭര്‍­തൃ­മ­തി­യാ­യ യു­വ­തി­യെ കോ­ഴി­ക്കോ­ട്ട് കാ­മു­ക­നോ­ടൊ­പ്പം ക­ണ്ടെത്തി. പോ­ലീ­സ് നാ­ട്ടി­ലെ­ത്തി­ച്ച് കോ­ട­തി­യില്‍ ഹാ­ജ­രാക്കി­യ യു­വ­തി­യെ കോട­തി സ്വ­ന്തം ഇ­ഷ്ട­ത്തി­ന് വി­ടു­കയും യുവ­തി മ­ക്ക­ളോ­ടൊ­പ്പം കാ­മു­ക­ന്റെ കൂ­ടെ പോ­വു­കയും ചെ­യ്തു. മ­ഞ്ചേ­ശ്വ­രം കു­ഞ്ച­ത്തൂ­രി­ലെ ബി.എം.ഫ­സ­ലി­ന്റെ മ­കളും വി­ദ്യാ­ന­ഗര്‍ എന്‍.ജി.ഒ. റോ­ഡി­ലെ വാ­ട­ക ക്വാര്‍­ട്ടേ­ഴ്‌­സില്‍ താ­മ­സ­ക്കാ­രി­യു­മാ­യ ക­ദീജ­ത്ത് സാ­ജി­ദ(31)യാ­ണ് മ­ക്കളാ­യ ഫാ­ത്വിമ ഫ­ന(12), റി­ഫ(ഒമ്പ­ത്), ഷ­ഫാ സ­റിന്‍(അ­ഞ്ച്) എ­ന്നി­വര്‍­ക്കൊ­പ്പം കാ­മു­കന്‍ കോ­ഴി­ക്കോ­ട് മാ­ങ്കാ­വി­ലെ പ്ര­വീ­ണി­നൊ­പ്പം പോ­യ­ത്.

Missing, Woman, kasaragod, Kerala, Manjeshwaram, Court, Complaint, Kozhikode, Father, Mobile, Vidya Nagar, Hosdurg, Sajida, Love, Praveen, Abdul Salam, Judicial, Safa Zerin, Girlജൂണ്‍ ഒ­ന്നി­നാ­ണ് സാ­ജി­ദ­യെയും മ­ക്ക­ളെയും കാ­ണാ­താ­യത്. സംഭ­വം സം­ബ­ന്ധി­ച്ച് പി­താ­വ് പി.എം.ഫ­സല്‍ വി­ദ്യാ­ന­ഗര്‍ പോ­ലീ­സില്‍ നല്‍കി­യ പ­രാ­തി­യെ­ത്തു­ടര്‍­ന്ന് ന­ടത്തി­യ അ­ന്വേ­ഷ­ണ­ത്തി­ലാ­ണ് സാ­ജി­ദയും മ­ക്കളും കോ­ഴി­ക്കോ­ട്ടു­ള്ള­തായി മ­ന­സി­ലാ­യത്. തു­ടര്‍­ന്ന് എസ്.ഐ. ടി.ഉ­ത്തം­ദാ­സി­ന്റെ നിര്‍ദേ­ശ പ്ര­കാ­രം സീ­നി­യര്‍ പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥന്‍ ഗം­ഗാ­ധ­രനും വ­നി­താ പോ­ലീ­സ് ഓ­ഫീ­സര്‍ കൊ­ച്ചു­റാ­ണിയും കോ­ഴി­ക്കോ­ട്ട് എ­ത്തു­ക­യും മാ­ങ്കാ­വി­ലെ ക്വാര്‍­ട്ടേ­ഴ്‌­സില്‍ പ്ര­വീ­ണി­നൊ­പ്പം സാ­ജി­ദ­യെയും മ­ക്ക­ളെയും ക­ണ്ടെ­ത്തു­ക­യു­മാ­യി­രുന്നു. തു­ടര്‍­ന്ന് കാസര്‍­കോ­ട്ട് കൊ­ണ്ടുവ­ന്ന് ഹൊ­സ്­ദുര്‍­ഗ് ജു­ഡീ­ഷ്യല്‍ ഒന്നാം ക്ലാ­സ് മ­ജി­സ്‌­ട്രേ­റ്റ് (ഒ­ന്ന്) കോ­ട­തി­യില്‍ ഹാ­ജ­രാക്കി­യ സാ­ജി­ദ­യെയും മ­ക്ക­ളെ­യും മൊ­ഴി രേ­ഖ­പ്പെ­ടുത്തി­യ ശേ­ഷം കോട­തി സ്വ­ന്തം ഇ­ഷ്ട­ത്തി­ന് വി­ടു­ക­യാ­യി­രുന്നു. തു­ട­ര്‍­ന്ന് സാജി­ദ മ­ക്ക­ളോ­ടൊ­പ്പം പ്ര­വീ­ണി­ന്റെ കൂ­ടെ പോ­വു­കയും ചെ­യ്­തു.

രണ്ടാം ഭര്‍­ത്താ­വ് അ­ബ്ദുല്‍ സ­ലാമി­നോ­ട് പിണ­ങ്ങി ഒ­ന്ന­ര വര്‍­ഷ­ത്തോ­ള­മാ­യി വി­ദ്യാ­ന­ഗ­റി­ലെ ക്വാര്‍­ട്ടേ­ഴ്‌­സില്‍ മ­ക്കള്‍­ക്കൊ­പ്പം താ­മ­സി­ച്ചു­വ­രി­ക­യാ­യി­രു­ന്നു സാജിദ. മിസഡ്കോ­ളി­ലൂ­ടെ­യാ­ണ് മീ­ഡി­യാ വര്‍­ക്കറായ പ്ര­വീ­ണുമാ­യി കാസര്‍­കോ­ട്ട് ബ്യൂ­ട്ടീ­ഷ്യയായ സാജി­ദ പ­രി­ച­യ­പ്പെ­ട്ടത്. തു­ടര്‍­ന്ന് ഇ­രു­വരും പ്ര­ണ­യ­ത്തി­ലാ­വു­കയും ചെ­യ്തു. അ­തി­നി­ടെ വി­ദ്യാ­ന­ഗ­റി­ലെ സാ­ജി­ദ­യു­ടെ ക്വാര്‍­ട്ടേ­ഴ്‌­സി­ലെത്തി­യ പ്ര­വീണ്‍ കുറ­ച്ച് ദിവ­സം അ­വി­ടെ താ­മ­സി­ക്കു­കയും ജൂണ്‍ ഒ­ന്നി­ന് സാ­ജി­ദ­യെയും മ­ക്ക­ളെയും കൂ­ട്ടി സ്ഥ­ലം വി­ടു­ക­യു­മാ­യി­രു­ന്നെ­ന്ന് പോ­ലീ­സ് പ­റ­ഞ്ഞു.

സാ­ജി­ദ­യെ ആ­ദ്യ ഭര്‍­ത്താ­വ് ഉ­പേ­ക്ഷി­ച്ച­തി­നെ തു­ടര്‍­ന്നാ­ണ് അ­ബ്ദുല്‍ സ­ലാം ര­ണ്ടാമ­ത് വി­വാ­ഹം ക­ഴി­ച്ചത്. ആ­ദ്യ വി­വാ­ഹ­ത്തി­ലേതാ­യി­രു­ന്നു മൂ­ത്ത ര­ണ്ടു­മ­ക്ക­ള്‍. മക്ക­ളെ വി­ട്ടു­കി­ട്ടാന്‍ ഭര്‍­തൃ­വീ­ട്ടു­കാര്‍ നല്‍കി­യ കേ­സ് കോ­ട­തി­യില്‍ നി­ല­വി­ലുണ്ട്. സാ­ജി­ദ­യു­ടെ ര­ണ്ടു­മക്ക­ളെ കോ­ഴി­ക്കോ­ട്ടെ സ്­കൂ­ളില്‍ ചേര്‍­ത്തി­ട്ടുണ്ട്. സാജി­ദ പ്ര­വീ­ണി­നൊ­പ്പം പോ­യ­തില്‍ ആര്‍ക്കും പ­രാ­തി­യി­ല്ലെ­ന്നും കാ­സര്‍­കോ­ട്ട് മ­ജി­സ്‌­ട്രേ­റ്റ് ഇല്ലാ­ത്ത­തി­നാ­ലാ­ണ് ഹൊ­സ്­ദുര്‍­ഗ് കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കി­യ­തെന്നും വി­ദ്യാ­ന­ഗര്‍ എ­സ്.ഐ. ഉ­ത്തം­ദാ­സ് പ­റ­ഞ്ഞു. സാ­ജി­ദ­യെ­യും മ­ക്ക­ളെയും കോ­ട­തി­യില്‍ ഹാ­ജ­രാക്കി­യ വി­വി­ര­മ­റി­ഞ്ഞ് ആ­ദ്യ­ഭര്‍­ത്താ­വി­ന്റെ വീ­ട്ടു­കാരും അ­വി­ടെ എ­ത്തി­യി­രുന്നു. കു­ട്ടിക­ളെ ത­ങ്ങള്‍­ക്ക് വി­ട്ടു­ത­ര­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ടാ­യി­രു­ന്നു അ­വര്‍ കോ­ട­തി­യില്‍ എ­ത്തി­യത്.

Related News:
ബ്യൂട്ടിഷയെയും 3 പെണ്‍മക്കളെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായി; പോലീസ് കോഴിക്കോട്ടേക്ക്

Keywords: Missing, Woman, kasaragod, Kerala, Manjeshwaram, Court, Complaint, Kozhikode, Father, Mobile, Vidya Nagar, Hosdurg, Sajida, Love, Praveen, Abdul Salam, Judicial, Safa Zerin, Girl, Missing house wife and children found, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
2:11 pm | 1 comments

പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ശനിയാഴ്ച

Written By kvartha delta on 8 May 2013 | 7:25 pm

കാസര്‍കോട്: കേരള പോലീസ് അസോസിയേഷന്‍ 27-ാം ജില്ലാ സമ്മേളനം ശനിയാഴ്ച പടന്നക്കാട് ബേക്കല്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30ന് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സേനാംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് സമ്മേളനത്തില്‍ ഉപഹാരം നല്‍കും. 

അസോസിയേഷന്‍െ കുടുംബ സഹായ നിധി വിതരണം വെള്ളിയാഴ്ച രാവിലെ 10ന് ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍ സംബന്ധിക്കും. 
Kerala police association, Conference, Kasaragod, Police, Minister Thiruvanchoor Radhakrishnan

ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ സേവനം അനുഷ്ഠിക്കവെ മരണപ്പെട്ട രൂപേഷിന്റെ കുടുംബത്തിനാണ് സഹായം വിതരണം ചെയ്യുന്നത്.

Keywords: Kerala police association, Conference, Kasaragod, Police, Minister Thiruvanchoor Radhakrishnan, Hosdurg, Kerala, SP S. Surendran, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:25 pm | 0 comments

5 വയസുകാരിയെ പീഡിപ്പിച്ച ബന്ധുവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

Written By kvarthaksd on 27 Apr 2013 | 12:46 pm

കാഞ്ഞങ്ങാട്: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബന്ധുവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പീഡനത്തിനിരയായ അഞ്ചുവയസുകാരി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പരിശോധനയില്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടക ദാവണ്‍ഗരെ സ്വദേശിയും കാഞ്ഞങ്ങാട് തെരുവത്ത് താമസക്കാരനുമായ മാരുതി (45) ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. കുട്ടിയുടെ അടുത്ത ബന്ധുവായ ഇയാളെ നാട്ടുകാര്‍ പിടികൂടിയെങ്കിലും കുതറി ഓടി രക്ഷപ്പെടുകയായിരുന്നു. ഏപ്രില്‍ 17 നാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.

അടുത്ത വീട്ടില്‍ ജോലി കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ കുട്ടിയെ പ്രതി പീഡിപ്പിക്കുന്നത് കണ്ടുവെന്ന് മാതാവ് പോലീസിന് മൊഴിനല്‍കി. കുട്ടിയുടെ നിലവിളി കേട്ടാണ് മാതാവ് ഓടിയെത്തിയത്. ബഹളം വെച്ചപ്പോള്‍  തന്നെയും കൂടെയുണ്ടായിരുന്ന സഹോദരിയെയും മാരുതി മര്‍ദിച്ചുവെന്നും അവര്‍ പരാതിപ്പെട്ടു. മാരുതിയുടെ ഭീഷണിയില്‍ ഭയന്ന ഇവര്‍ അന്ന് പരാതി നല്‍കിയില്ല.

പിന്നീട് കുട്ടിക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.വി.വേണുഗോപാല്‍, എസ്.ഐ. പി.കെ. സുധാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.

Rape, Child, Case, House, Hosdurg, Mobile-Phone, Hospital, Police, Custody, Kasaragod, Kerala, Kerala News, International News.പീഡനത്തിനിരയായ കുട്ടിയെ പത്തുദിവസമായി ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മാരുതി  അനുവദിച്ചില്ലെന്ന് മാതാവ് മൊഴിനല്‍കി. പ്രതിയുടെ മകനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. പ്രതിയുടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

Keywords: Rape, Child, Case, House, Hosdurg, Mobile-Phone, Hospital, Police, Custody, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

12:46 pm | 0 comments

പുതിയ എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ രാഷ്ട്രീയക്കാരെ മാത്രം തിരുകിക്കയറ്റിയതായി എം.പി

Written By kvarthaksd on 23 Mar 2013 | 9:32 pm

Endosulfan, MP, P.Karunakaran-MP, Thiruvananthapuram, Hosdurg, Panchayath, UDF, MLA, Meeting, Kasaragod, Kerala.
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ രോഗികളുടെ കാര്യത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സെല്ലിനെ കുഴിച്ചു മൂടി തിരുവനന്തപുരം കേന്ദ്രീകരിച്ച് രൂപീകരിച്ച പുതിയ എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ രാഷ്ട്രീയക്കാരെ മാത്രം തിരുകിക്കയറ്റി ഉണ്ടാക്കിയതാണെന്ന് പി. കരുണാകരന്‍ എം.പി, ഹൊസ്ദുര്‍ഗ് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ദേശീയതലത്തില്‍ തന്നെ അംഗീകാരം നേടിയെടുത്ത ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സെല്ലിനെ ഇല്ലാതാക്കി തട്ടിക്കൂട്ടിയുണ്ടാക്കിയ സെല്ലിന്റെ യോഗമാണ് 25 ന് തിരുവനന്തപുരത്ത് നടക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും കലക്ടര്‍ കണ്‍വീനറും 11 പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, എം.എല്‍.എ, എം.പി എന്നിവരും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ എല്ലാ കാര്യങ്ങളും നേരിട്ട് അറിയാവുന്ന സാമൂഹിക-സാംസ്‌ക്കാരിക-പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പെട്ട സെല്ലാണ് കാസര്‍കോട്ട് പ്രവര്‍ത്തിച്ചു വന്നിരുന്നത്. 11 പഞ്ചായത്തു പ്രസിഡന്റുമാരില്‍ എട്ടു പേരും യു.ഡി.എഫിന്റെ പ്രസിഡന്റുമാരാണ്. 2005 ലാണ് സെല്‍ രൂപീകരിച്ചത്. ഏഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എന്‍ഡോസള്‍ഫാന്‍ സെല്ലിനു പകരമാണ് മന്ത്രി ചെയര്‍മാനായി പുതിയ സെല്‍  ഉണ്ടാക്കിയിരിക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ മാത്രം ഉള്‍പെടുത്തി രൂപീകരിച്ച കമ്മിറ്റിയുടെ ചെയര്‍മാന്‍ കൃഷി മന്ത്രിയാണ്. ഒരാഴ്ച മുമ്പ് എന്‍.എ. നെല്ലിക്കുന്ന്  നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മന്ത്രി മറുപടി നല്‍കിയത് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സെല്ലാണ് ഇപ്പോഴും പ്രവര്‍ത്തിച്ചു വരുന്നതെന്നാണ്. ഒരു വര്‍ഷം മുമ്പു തന്നെ തിരുവനന്തപുരത്ത് രൂപീകരിച്ച സെല്ലിന്റെ യോഗം ഒരിക്കല്‍ പോലും ചേര്‍ന്നിട്ടില്ലെന്ന് എം.പിയും എം.എല്‍.എയും പറഞ്ഞു.

ഇതിനിടയിലാണ് രാഷ്ട്രീയക്കാരെ മാത്രം ഉള്‍പെടുത്തി സെല്ലിന്റെ യോഗം വിളിച്ചിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ദുരിതം നേരിട്ടറിയാവുന്ന സാമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകരെ ഉള്‍പെടുത്താത്തത് ശരിയല്ല. ചില മുനിസിപ്പാലിറ്റികളെയും ബ്ലോക്ക് പഞ്ചായത്തുകളെയും ബോധപൂര്‍വം ഒഴിവാക്കിയത് തന്നെ ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തിയതിന തെളിവാണ്.

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സെല്ലിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് നബാര്‍ഡില്‍ നിന്നും പുനരിധിവാസ പദ്ധതികള്‍ക്ക് 200 കോടി രൂപ ലഭ്യമാക്കാന്‍ കഴിഞ്ഞതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വില കുറച്ചു കാണുന്നില്ലെന്നും എം.പി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ കാഴ്ചപ്പാടോടെ രൂപീകരിച്ച സെല്ലിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ 49 പേരാണ് തിരുവനന്തപുരത്ത് പോകേണ്ടത്. ജില്ലയില്‍ തന്നെ പ്രവര്‍ത്തിക്കേണ്ട സെല്‍ തിരുവനന്തപുരത്ത് യോഗം ചേരുന്നതിന്റെ സാങ്കേതികത തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ്. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ 25ന് ചേരുന്ന യോഗത്തില്‍ ഈ വിഷയങ്ങള്‍ ശക്തമായി തന്നെ ഉന്നയിക്കുമെന്ന് എം.പിയും എം.എല്‍.എയും പറഞ്ഞു.

Keywords: Endosulfan, MP, P.Karunakaran-MP, Thiruvananthapuram, Hosdurg, Panchayath, UDF, MLA, Meeting, Kasaragod, Kerala, Patient's, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
9:32 pm | 0 comments

വണ്ടിച്ചെക്ക് കേസില്‍ പരാതിക്കാരന് 6.5 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

Written By Kvarthakgd on 19 Mar 2013 | 3:16 pm

Cheque, Cheating, Case, Compensation, Court order, Kalanad, Hosdurg, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാഞ്ഞങ്ങാട്: വണ്ടിച്ചെക്ക് കേസില്‍ പരാതിക്കാരന് പ്രതി 6.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. കളനാട്ടെ ബഷീറി(44)നാണ് കളനാട് കട്ടക്കാലിലെ കെ. എം. ഹസൈനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി വിധിച്ചത്.

2011 ഒക്‌ടോബര്‍ 13നാണ് ബഷീറില്‍ നിന്ന് ഹസൈനാര്‍ 6.5 ലക്ഷം രൂപ വാങ്ങിയത്. എന്നാല്‍ നിശ്ചിതകാലാവധി കഴിഞ്ഞിട്ടും ബഷീറിന് പണം തിരിച്ച് കിട്ടിയില്ല. പിന്നീട് ഹസൈനാര്‍ ബഷീറിന് പണത്തിന് പകരം വണ്ടിച്ചെക്ക് നല്‍കി. താന്‍ കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ട ബഷീര്‍ ഹസൈനാറിനെതിരെ കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. പ്രതിയെ കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചു.

Keywords: Cheque, Cheating, Case, Compensation, Court order, Kalanad, Hosdurg, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
3:16 pm | 0 comments

ബൈക്കിടിച്ച് ഏഴ് വയസുകാരിക്ക് പരിക്കേറ്റ സംഭവത്തില്‍ കേസെടുത്തു

Written By Kvartha Alpha on 9 Mar 2013 | 6:12 pm


കാഞ്ഞങ്ങാട്: ബൈക്കിടിച്ച് ഏഴ് വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ബി.പ്രകാശന്റെ മകളും ജി എഫ് എല്‍ പി സ്‌കൂളിലെ രണ്ടാം തരം വിദ്യാര്‍ത്ഥിനിയുമായ നമിതയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ കെ എല്‍ 60 ഇ 6693 നമ്പര്‍ ബൈക്കോടിച്ചയാള്‍ക്കെതിരെയാണ് കേസ്.

കഴിഞ്ഞ ദിവസം രാവിലെ 9.30 മണിയോടെയാണ് സംഭവം. ഹൊസ്ദുര്‍ഗ് കടപ്പുറം ഹദ്ദാദ് പള്ളിക്ക് സമീപത്തു കൂടി റോഡരികിലൂടെ സ്‌കൂളിലേക്ക് നടന്നുപോകുകയായിരുന്ന നമിതയെ ഹൊസ്ദുര്‍ഗ് കടപ്പുറം ഭാഗത്തുനിന്ന് അമിത വേഗതയില്‍ വരികയായിരുന്ന ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ നമിതയെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം യൂണിറ്റി ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്.

Keywords: Kanhangad, Injured, kasaragod, case, Police, school, Student, Hosdurg, Mangalore, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Haddad Mqasjid, Namitha, Kadappuram, B. Prakash.
6:12 pm | 0 comments

സ്ത്രീധന പീഡനം; അഞ്ച് പേര്‍ക്കെതിരെ കേസ്

Written By kvartha delta on 2 Mar 2013 | 3:29 pm

Dowry, case, Hosdurg, Police, Wife, husband, complaint, Assault, Pallikara, Court, Kasaragod, Kerala,
കാഞ്ഞങ്ങാട്: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് ഉള്‍പെടെ അഞ്ച് പേര്‍ക്കെതിരെ ഹൊസദുര്‍ഗ് പോലീസ് കേസെടുത്തു. പള്ളിക്കര രമണി നിലയത്തില്‍ സുഗുണന്റെ മകള്‍ എസ്. സുര (26) യുടെ പരാതി പ്രകാരം ഭര്‍ത്താവ് കാഞ്ഞങ്ങാട് മീനാപ്പീസിലെ എ. അനൂപ്കുമാര്‍ (40), മാതാവ് കാന്തി (65), സഹോദരങ്ങളായ എന്‍. ഷെര്‍ളി (45), രഞ്ജന (42), രാജന്‍ (47) എന്നിവര്‍ക്കെതിരയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസിട്രേറ്റ് (ഒന്ന്) കോടതി നിര്‍ദേശ പ്രകാരം കേസെടുത്തത്.

2010 മെയ് ആറിനാണ് അനൂപ് കുമാര്‍ സുരയെ വിവാഹം ചെയ്തത്. വിവാഹവേളയില്‍ സുരയുടെ വീട്ടുകാര്‍ അനൂപിന് സ്വര്‍ണവും പണവും സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്‍ണവും പണവും നല്‍കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് സുര കോടതിയില്‍ ഹരജി നല്‍കുകയായിരന്നു.

ഹരജി സ്വീകരിച്ച കോടതി അനൂപ് കുമാറിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കുകയാണുണ്ടായത്.

Keywords: Dowry, case, Hosdurg, Police, Wife, husband, complaint, Assault, Pallikara, Court, Kasaragod, Kerala,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
3:29 pm | 0 comments

കാമുകനൊപ്പം പോയതല്ല ഭര്‍ത്താവിന്റെ പീഡനത്തെതുടര്‍ന്നാണ് വീട് വിട്ടതെന്ന് യുവതി കോടതിയില്‍

Written By Kvarthakgd on 6 Feb 2013 | 6:16 pm

Housewife, Attend, Court, Missing, Husband, Harassment, Complaint, Kanhangad, Kasaragod, Kerala, Kasargod Vartha, Malayalam news
E.K. Radha
കാഞ്ഞങ്ങാട്: മകളുടെ മരണത്തിന്റെ ചൂടാറും മുമ്പ് മിസ്ഡ് കോള്‍ ബന്ധത്തിലൂടെ വീട് വിട്ടിറങ്ങിയ ഭീമനടി കുന്നുംകൈ പാലക്കുന്നിലെ ഇ. കെ. രാധ(39)യെ പോലീസ് കോടതിയില്‍ ഹാജരാക്കി. ചൊവ്വാഴ്ച വൈകുന്നേരമാണ് രാധയെ പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയത്. ഭര്‍ത്താവിന്റെ പീഡനത്തെത്തുടര്‍ന്നാണ് വീടുവിട്ടതെന്ന് രാധ കോടതിയില്‍ മൊഴി നല്‍കി.

ഫെബ്രുവരി ഒന്നിന് രാവിലെ 8.30 മണിയോടെയാണ് രാവണേശ്വരം പാണന്തോട്ടെ കുഞ്ഞിരാമന്റെ ഭാര്യയായ രാധ വീട് വിട്ടത്. കാസര്‍കോട്ടെ ജോണ്‍ എന്നയാളോടൊപ്പം രാധ പോയതായി സംശയിക്കുന്നുവെന്ന് കാണിച്ച് കുഞ്ഞിരാമന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് രാധയെ പരവനടുക്കത്തെ അഗതിമന്ദിരത്തില്‍ കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.

ഗള്‍ഫില്‍ നിന്നും അയച്ച പണത്തിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും ഇതേത്തുടര്‍ന്ന് വീട് വിട്ടിറങ്ങിയതാണെന്നും രാധ കോടതിയെ ബോധിപ്പിച്ചു. കാസര്‍കോട്ടെത്തിയ തന്നെ ഭര്‍ത്താവ് കുഞ്ഞിരാമന്‍ പിന്തുടര്‍ന്നുവെന്നും ഇതേ തുടര്‍ന്ന് താന്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടിയെന്നും പോലീസ് ഇടപെട്ടതിനെത്തുടര്‍ന്ന് കാസര്‍കോട് ജില്ല മഹിളാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ നിര്‍ദേശ പ്രകാരം അഗതിമന്ദിരത്തില്‍ താമസിക്കുകയായിരുന്നുവെന്നും രാധ കോടതിയില്‍ മൊഴി നല്‍കി.

രാധയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. രാധയുടെ മകള്‍ രഹ്‌ന ഇളയച്ഛനൊപ്പം താമസിച്ച് വരുന്നതിനിടെ ജനുവരി ഒന്നിന് തൂങ്ങി മരിച്ചിരുന്നു. രഹ്‌നയുടെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നത് രാധയാണ്.

Keywords: Housewife, Attend, Court, Missing, Husband, Harassment, Complaint, Kanhangad, Kasaragod, Kerala, Kasargod Vartha, Malayalam news
6:16 pm | 0 comments

അ­ന­ഘ­യു­ടെയും അ­പര്‍­ണ­യു­ടെയും മര­ണം നാ­ടി­നെ ദു:ഖ­ത്തി­ലാ­ഴ്ത്തി

Written By kvarthapressclub on 30 Jan 2013 | 3:00 pm

Cancer, Kanhangad, Cancer-treatment-clinic, Students, Thiruvananthapuram, Treatment, Hosdurg, school, Doctors, Phone-call, Obituary,
Anaga
കാ­ഞ്ഞ­ങ്ങാട്: അര്‍­ബു­ദ­ബാധ­യെ തു­ടര്‍­ന്ന് കാ­ഞ്ഞ­ങ്ങാ­ട് ര­ണ്ട് വി­ദ്യാര്‍­ത്ഥി­നി­കള്‍ മ­രി­ച്ച സംഭ­വം നാ­ടി­നെ ദു:ഖ­ത്തി­ലാ­ഴ്ത്തി. അന­ഘ, അപര്‍­ണ എ­ന്നീ കു­ട്ടി­ക­ളാ­ണ് ചൊ­വ്വാഴ്­ച മ­ര­ണ­പ്പെ­ട്ടത്.

ക­ഴി­ഞ്ഞ ഒ­ക്ടോ­ബര്‍ ര­ണ്ടു­മു­തല്‍ ര­ക്താര്‍­ബു­ദം ബാ­ധി­ച്ച് തി­രു­വ­ന­ന്ത­പു­രം റീ­ജി­യ­ണല്‍ കാന്‍­സര്‍ സെന്റ­റില്‍ ചി­കി­ത്സ­യി­ലാ­യി­രുന്നു ഹൊ­സ്­ദുര്‍­ഗ് തെ­രുവ­ത്ത് ഗ­വ.എല്‍.പി.സ്­കൂള്‍ ഒ­ന്നാം­ക്ലാ­സ് വി­ദ്യാര്‍­ത്ഥി­നി ബി. അ­ന­ഘ.

Cancer, Kanhangad, Cancer-treatment-clinic, Students, Thiruvananthapuram, Treatment, Hosdurg, school, Doctors, Phone-call, Obituary,
Aparna
നാ­ലു­മാ­സ­ത്തി­ലേ­റെ­യാ­യി രോ­ഗ­വു­മായി മല്ലി­ട്ടു­ ക­ഴി­ഞ്ഞി­രുന്ന അ­ന­ഘ­യ്­ക്ക് വി­ദ്യാ­ല­യ­ത്തില്‍ നിന്നും നാ­ടി­ന്റെ നാ­നാ­ഭാ­ഗ­ങ്ങ­ളില്‍ നിന്നും ചി­കി­ത്സ­യ്­ക്കു­ള്ള സ­ഹാ­യ­ങ്ങള്‍ പ്ര­വ­ഹി­ച്ചി­രുന്നു.

ഡോ­ക്ടര്‍­മാ­രു­ടെ തീ­വ്ര­പ­രി­ച­ര­ണ­ത്തി­ന്റെ ഭാ­ഗ­മാ­യി മൂ­ന്നുത­വ­ണ ന­ടത്തി­യ കീ­മോ­തെ­റാ­പ്പി ചി­കി­ത്സ വി­ജ­യി­ച്ചു­വെ­ങ്കിലും നാ­ലാമ­ത്തെ കീ­മോ­തെ­റാ­പ്പി­ക്കി­ടെ കു­ട്ടി­ക്ക് ഛര്‍­ദിയും പ­നിയും അ­തി­സാ­രവും വി­ടാ­തെ പിന്‍­തു­ട­രു­ക­യാ­യി­രുന്നു. വിജ­യം ക­ണ്ട ചി­കി­ത്സ­യ്‌­ക്കൊ­ടു­വില്‍ വി­ധി അ­നഘ­യെ കീ­ഴ­ട­ക്കു­ക­യാ­യി­രുന്നു. അ­ലാ­മി­പ്പ­ള്ളി­യി­ലെ ഭാ­സ്­ക­­രന്‍ - ശ്രീ­വി­ദ്യ ദ­മ്പ­തി­ക­ളു­ടെ മ­ക­ളാ­ണ് അന­ഘ.

കാ­ഞ്ഞ­ങ്ങാ­ട് വി­വേ­കാ­നന്ദ വി­ദ്യാ­മ­ന്ദി­ര­ത്തി­ലെ വി­ദ്യാര്‍­ത്ഥി­നി കൃഷ്­ണ മ­ന്ദി­ര­ത്തി­നു സ­മീപ­ത്തെ അ­പര്‍ണ ചൊ­വ്വാഴ്ച വൈ­കി­ട്ടാണ് മ­രിച്ചത്. ക­ഴി­ഞ്ഞ ഡി­സം­ബ­റി­ലാ­ണ് കു­ട്ടി­ക്ക് അര്‍­ബു­ദ­ത്തി­ന്റെ ലക്ഷ­ണം ക­ണ്ടു­തു­ട­ങ്ങി­യത്.

നിര്‍ധ­ന കുടും­ബാം­ഗമാ­യ അ­പര്‍­ണ­യു­ടെ മു­ഴു­വന്‍ ചി­കി­ത്സാ ചെ­ല­വു­കളും നാ­ട്ടു­കാ­രാ­ണ് വ­ഹി­ച്ചത്. ചി­കി­ത്സാ ചെ­ല­വി­ലേ­ക്കാ­യി വാര്‍­ഡ് കൗണ്‍­സി­ലര്‍ പ്ര­സി­ഡന്റാ­യി സ­മി­തി രൂ­പീ­ക­രി­ച്ചി­രുന്നു.

പ­ത്ര വാര്‍ത്ത­യെ തു­ടര്‍­ന്ന് നി­രവ­ധി വ്യ­ക്തി­കളും സം­ഘ­ട­ന­കളും സ­ഹാ­യ­ഹ­സ്­ത­വു­മാ­യെ­ത്തി­യി­രുന്നു. കൂ­ടാ­തെ ഭാ­രതീ­യ വിദ്യാനി­കേത­ന്റെ ജില്ല­യി­ലെ എല്ലാ വി­ദ്യാ­ല­യ­ങ്ങ­ളില്‍ നി­ന്നും പ­ണം സ്വ­രൂ­പി­ച്ച് സ­മി­തി­യെ ഏല്‍­പി­ച്ചി­രുന്നു.

ചി­കി­ത്സാ ചെ­ല­വു­കള്‍ കൂ­ടാ­തെ കു­ട്ടി­യു­ടെ ഭാ­വി ജീ­വി­ത­ത്തി­നു­വേ­­ണ്ടിയും ന­ല്ലൊ­രു തു­ക നി­ക്ഷേ­പി­ച്ചി­രുന്നു.

അ­വസാ­ന നി­മി­ഷം കൂ­ട്ടു­കാ­രു­മാ­യി ഫോ­ണില്‍ സം­സാ­രി­ച്ച അ­പ­ര്‍­ണ എല്ലാ­വ­രിലും പ്ര­തീ­ക്ഷ­യര്‍­പി­ച്ചി­രു­ന്നു­വെ­ങ്കിലും മ­ര­ണ­ത്തി­നു കീ­ഴ­ട­ങ്ങു­ക­യാ­യി­രുന്നു. അ­ച്ഛന്‍ : നാ­ഗേ­ഷ് നാ­യ്ക്ക്. അ­മ്മ: മാ­ലിനി. 

Keywords: Cancer, Kanhangad, Cancer-treatment-clinic, Students, Thiruvananthapuram, Treatment, Hosdurg, school, Doctors, Phone-call, Obituary,
3:00 pm | 0 comments

വെള്ളിക്കോത്ത് രമേശ് ചെന്നിത്തല പ്രസംഗിക്കേണ്ട സ്റ്റേജിന് തീവെപ്പ്

KPCC-President, Ramesh-Chennithala, Inaguration, Ajanur, Congress, CPM, Clash, Hosdurg, Police, Investigation, Kasaragod, Kerala, Kerala Vartha, Kerala News.

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രസംഗിക്കേണ്ട സ്റ്റേജ് തീവെച്ച് നശിപ്പിച്ചു. ബുധനാഴ്ച പുലര്‍ചെ അഞ്ചു മണിയോടെയാണ് സംഭവം. വെള്ളിക്കോത്തു നിന്ന് ബുധനാഴ്ച രാവിലെ ആരംഭിക്കുന്ന ഗാന്ധി സ്മൃതി യാത്രയുടെ ഉദ്ഘാടന ചടങ്ങിനായി ഒരുക്കിയതായിരുന്നു സ്‌റ്റേജ്. രമേശ് ചെന്നിത്തലയാണ് പരിപാടി ഉദ്ഘാടനം ചെയ്യേണ്ടത്. അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് പരിപാടിക്കു വേണ്ട സ്റ്റേജൊരുക്കിയത്.

രാത്രി വൈകും വരെ ഇവിടെ പോലീസ് കാവലുണ്ടായിരുന്നു. പുലര്‍ചെ അഞ്ചു മണിയോടെയാണ് അവര്‍ പോയത്. അതിനു ശേഷമാണ് തീവെപ്പുണ്ടായത്. സ്റ്റേജിനു കെട്ടിയ കര്‍ട്ടനില്‍ തീ കൊളുത്തുകയും തീ പടര്‍ന്ന് സ്റ്റേജ് തകരുകയുമായിരുന്നു. സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം പതിവായ വെള്ളിക്കോത്ത് സി.പി.എം ആണോ സംഭവത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തെകുറിച്ച് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

KPCC-President, Ramesh-Chennithala, Inaguration, Ajanur, Congress, CPM, Clash, Hosdurg, Police, Investigation, Kasaragod, Kerala, Kerala Vartha, Kerala News.

Photos: Shyambabu Vellikoth

Keywords: KPCC-President, Ramesh-Chennithala, Inaguration, Ajanur, Congress, CPM, Clash, Hosdurg, Police, Investigation, Kasaragod, Kerala, Kerala Vartha, Kerala News.
1:27 pm | 0 comments

സ്വര്‍ണമാല തട്ടിയ കേസില്‍ കരാട്ട് നൗഷാദിന് മൂന്നു വര്‍ഷം തടവ്

Written By Kvarthakgd on 29 Jan 2013 | 7:12 pm

Gold chain, Robbery, Case, Court punishment, Hosdurg, Kanhangad, Court, Kasaragod, Kerala, Malayalam news
കാഞ്ഞങ്ങാട്: ദമ്പതികളെ ആക്രമിച്ച് സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയായ കാഞ്ഞങ്ങാട് സൗത്തിലെ കാരാട്ട് നൗഷാദിനെ മൂന്ന് വര്‍ഷം കഠിനതടവിനും 5,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.

കുശാല്‍നഗറില്‍ താമസിക്കുന്ന കാസര്‍കോട് സി.പി.സി.ആര്‍.ഐ യിലെ ജീവനക്കാരന്‍ രവീന്ദ്രനെയും ഭാര്യ ഗീതയെയും ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്നകേസിലാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്)കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ്മാസം കൂടി തടവ് അനുഭവിക്കണം. കേസിലെ മറ്റ് പ്രതികളായ പെരിയാട്ടടുക്കം റിയാസ്, അബ്ബാസ് എന്നിവരെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.

2007 ആഗസ്ത് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. രവീന്ദ്രന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന സംഘം രവീന്ദ്രനെ കഠാരകൊണ്ട് കുത്തുകയും അക്രമം തടയാന്‍ ശ്രമിച്ച ഭാര്യ ഗീതയെ മര്‍ദിച്ച ശേഷം കഴുത്തിലുണ്ടായിരുന്ന നാലരപ്പവന്‍ മാല തട്ടിയെടുക്കുകയുമായിരുന്നു.

Keywords: Gold chain, Robbery, Case, Court punishment, Hosdurg, Kanhangad, Court, Kasaragod, Kerala, Malayalam news, Three year imprisonment for snatching gold. 
7:12 pm | 0 comments

ഭര്‍ത്താവിന്റെ മര്‍ദനം: യുവതിക്കും കുഞ്ഞിനും 10,000 രൂപ ആശുപത്രി ചിലവ് നല്‍കാന്‍ വിധി

Written By Kvarthakgd on 25 Jan 2013 | 7:04 pm

Attack, Husband, Wife, Child, Injured, Hospital, Treatment, Expense, Court, Order, Kasaragod, Kanhangad, Hosdurg, Kerala, Malayalam news
കാഞ്ഞങ്ങാട്: സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെയും കുഞ്ഞിനെയും ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവ് ഇവരുടെ ചികിത്സയ്ക്കായി അടിയന്തിരമായി 10,000 രൂപ ആശുപത്രി ചിലവ് നല്‍കാന്‍ കോടതി ഉത്തരവിട്ടു.

കാസര്‍കോട് മാര്‍ത്തോമ വിദ്യാലയത്തിലെ അധ്യാപികയും ബിരിക്കുളത്തെ കുര്യാക്കോസിന്റെ മകളുമായ അനില(21)യ്ക്കും അഞ്ചുമാസം പ്രാമയമുള്ള മകന്‍ ജോയലിനും ഭര്‍ത്താവ് ഒടയഞ്ചാലിലെ സിന്റോ ആശുപത്രി ചിലവ് നല്‍കണമെന്നാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ഉത്തരവിട്ടത്.

ഇതിന് പുറമെ അനിലയ്ക്കും കുഞ്ഞിനും പോലീസ് സംരക്ഷണം നല്‍കാനും കോടതി നിര്‍ദേശിച്ചു. ഒരാഴ്ച മുമ്പാണ് അനിലയെയും കുഞ്ഞിനെയും മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് സിന്റോ തങ്ങളെ ക്രൂരമായി മര്‍ദിക്കുകയും കുഞ്ഞിനെ എടുത്ത് വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന തന്നെ അടിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തുവെന്ന് അനില പരാതി നല്‍കിയിരുന്നു. ബഹളം കേട്ട് പരിസരവാസികള്‍ എത്തിയതോടെ അക്രമം അവസാനിപ്പിച്ച് സിന്റോ സ്ഥലം വിട്ടിരുന്നു. കുഞ്ഞിന്റെ ഒടിഞ്ഞ തോളെല്ല് ജില്ലാശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു.

Keywords: Attack, Husband, Wife, Child, Injured, Hospital, Treatment, Expense, Court, Order, Kasaragod, Kanhangad, Hosdurg, Kerala, Malayalam news
7:04 pm | 0 comments

മലദ്വാരത്തിലൂടെ ഹൈപ്രഷര്‍ കാറ്റ് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പിച്ചു

Written By Kvarthakgd on 18 Jan 2013 | 8:00 pm

Ibrahim, Hyper, Pressure, Air, Murder, Car wash center, Athinhal, Police, Case, Enquiry, Report, Submit, Court, Hosdurg, Kamhangad, Kasaragod, Kerala, Malayalam news
കാഞ്ഞങ്ങാട്: മലദ്വാരത്തിലൂടെ ഹൈപ്രഷര്‍ കാറ്റ് അടിച്ചുകയറ്റി കാര്‍ വാഷിംഗ് ജീവനക്കാരനായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ബിഹാര്‍ സ്വദേശികളായ മൂന്ന് പേര്‍ക്കെതിരെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

അതിഞ്ഞാലിലെ കാര്‍വാഷിംഗ് സ്ഥാപനമായ കെ.വി. സര്‍വീസ് സ്ഥാപനത്തിലെ ജീവനക്കാരനും അജാനൂര്‍ കൊളവയലിലെ തായല്‍ മുഹമ്മദിന്റെ മകനുമായ ഇബ്രാഹിമിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ബിഹാര്‍ സമദ്പൂര്‍ ജില്ലയിലെ പത്താരി സ്വദേശികളായ രഞ്ചന്‍കുമാര്‍, സോനു, പങ്കജ് എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് സി.ഐ, കെ. വി. വേണുഗോപാല്‍ കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

2012 ഒക്‌ടോബര്‍ 19ന് ഉച്ചക്ക് 12.30 മണിയോടെയാണ് അതിഞ്ഞാലിലെ കാര്‍ വാഷിംഗ് സ്ഥാപനത്തില്‍ വെച്ച് ഇതേ സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന ബിഹാര്‍ സ്വദേശികള്‍ ഇബ്രാഹിമിന്റെ മലദ്വാരത്തിലേക്ക് ഉന്നത സമ്മര്‍ദ്ദമുള്ള കാറ്റ് വാഹനത്തിന് കാറ്റ് നിറയ്ക്കുന്ന കുഴലിലൂടെ അടിച്ചു കയറ്റിയത്. സ്ഥാപനത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ പള്ളിയില്‍ പോകാന്‍ സമയമായതിനാല്‍ താന്‍ പള്ളിയില്‍ പോയി വന്ന ശേഷം ജോലി തുടരാമെന്ന് ഇബ്രാഹിം ബിഹാറികളെ അറിയിച്ചിരുന്നു.

എന്നാല്‍ ജോലി തീര്‍ത്തിട്ട് പള്ളിയില്‍ പോയാല്‍ മതിയെന്നായിരുന്നു ബിഹാറികളുടെ നിലപാട്. ഇതേത്തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിനിടെ ഇവര്‍ ഇബ്രാഹിമിനെ ബലമായി പിടിച്ചുകിടത്തിയ ശേഷം മലദ്വാരത്തിലേക്ക് ഹൈപ്രഷര്‍ കാറ്റ് അടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ ബിഹാര്‍ സ്വദേശികള്‍ക്കെതിരെ പോലീസ് ആദ്യം വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. ഇബ്രാഹിം മരണപ്പെട്ടതോടെ വകുപ്പ് മാറ്റി പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Related News:
മലദ്വാരത്തിൽ കാറ്റടിച്ചുകയറ്റിയസംഭവം: ഗുരുതരനിലയിലായിരുന്ന യുവാവ് മരിച്ചു

Keywords: Ibrahim, Hyper, Pressure, Air, Murder, Car wash center, Athinhal, Police, Case, Enquiry, Report, Submit, Court, Hosdurg, Kamhangad, Kasaragod, Kerala, Malayalam news
8:00 pm | 0 comments

ചെങ്കല്ല് കോണ്‍ട്രാക്ടറുടെ കൊല: പ്രതിയെ കോഴിക്കോട്ടു നിന്ന് അറസ്റ്റു ചെയ്തു

Written By kvarthaksd on 17 Jan 2013 | 2:16 pm

Murder-Case, Accuse, Arrest, Police, Kozhikode, Mobile-Phone, Rajapuram, Hosdurg, Court, Kasaragod, Kerala, Kerala Vartha, Kerala News.
Mohanan
തൃക്കരിപ്പൂര്‍: ചെങ്കല്ല് കോണ്‍ട്രാക്ടര്‍ വലിയപറമ്പ് തുരുത്തിലെ കൊവ്വല്‍ ബാലനെ (58) കുത്തിക്കൊന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം വൈക്കം സ്വദേശിയും ഇടയിലക്കാട്ട് താമസിച്ച് കള്ളുചെത്ത് തൊഴിലില്‍ ഏര്‍പെട്ടിരുന്ന ആളുമായ മോഹനനെ (58) യാണ് ബുധനാഴ്ച രാത്രി കോഴിക്കോട് പേരാമ്പ്ര നടുവണ്ണൂരില്‍ വെച്ച് നീലേശ്വരം സി.ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

നടുവണ്ണൂരില്‍ മകള്‍ ഷെല്‍വിയുടെ വീട്ടില്‍ കഴിയുന്നതിനിടയിലാണ് അറസ്റ്റ്. പ്രതിയെ പിന്നീട് നീലേശ്വരത്തേക്ക് കൊണ്ടു വന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ബാലന്‍ കുത്തേറ്റു മരിച്ചത്. ഭാര്യയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന വിവരമറിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വഴിയില്‍ വെച്ച് ബാലനെ മോഹനന്‍ കുത്തുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ചു തന്നെ ബാലന്‍ രക്തം വാര്‍ന്നു മരണപ്പെട്ടു.

Murder-Case, Accuse, Arrest, Police, Kozhikode, Mobile-Phone, Rajapuram, Hosdurg, Court, Kasaragod, Kerala, Kerala Vartha, Kerala News.
Balan
കൊലയ്ക്കു ശേഷം സ്ഥലം വിട്ട മോഹനനു വേണ്ടി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തി വരികയായിരുന്നു. കൊല നടന്ന സ്ഥലത്തു നിന്ന് ലഭിച്ച മോഹനന്റെ മൊബൈല്‍ ഫോണും കൊലയ്ക്കുപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിരുന്നു. ഇതാണ് പ്രതിയെ തിരിച്ചറിയാനും അറസ്റ്റു ചെയ്യാനും സഹായകമായത്.

25 വര്‍ഷം മുമ്പാണ് മോഹനന്‍ തൊഴില്‍ ആവശ്യാര്‍ത്ഥം കാസര്‍കോട് ജില്ലയിലെത്തിയത്. രാജപുരത്തു നിന്ന് വിവാഹം കഴിച്ച മോഹനന്റെ മക്കളില്‍ ഒരാള്‍ രാജപുരത്തും ഒരാള്‍ പേരാമ്പ്രയിലുമാണ്. പ്രതിയെ തേടി പോലീസ് ആദ്യം രാജപുരത്തെ മകളുടെ വീട്ടില്‍ പോയിരുന്നുവെങ്കിലും മോഹനന്‍ അവിടെയുണ്ടായിരുന്നില്ല. എന്നാല്‍ അവിടേക്ക് വന്ന ഫോണ്‍ കോളിനെ പിന്തുടര്‍ന്നു നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്. പ്രതിയെ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) യില്‍ ഹാജരാക്കുമെന്ന് ബാബു പെരിങ്ങേത്ത് പറഞ്ഞു.

Related News:
2:16 pm | 0 comments

അന്തര്‍ ജില്ല കവര്‍ച്ചാസംഘം മാരകായുധങ്ങളുമായി അറസ്റ്റില്‍

Written By Kvarthakgd on 11 Jan 2013 | 9:29 pm

Kuniya, Robbery, Gang, Arrest, Periya, Hosdurg CI, Bus stand, Kanhangad, SI, Kasaragod, Court, Kerala, Malayalam news
Gafoor Mangad
Kuniya, Robbery, Gang, Arrest, Periya, Hosdurg CI, Bus stand, Kanhangad, SI, Kasaragod, Court, Kerala, Malayalam news
Imtiaz Pallikkara
കാഞ്ഞങ്ങാട്: അന്തര്‍ ജില്ലാ കവര്‍ച്ചാസംഘം മാരകായുധങ്ങളുമായി പിടിയിലായി. പൂച്ചക്കാട്ട് സ്വദേശികളായ താജുദ്ദീന്‍(24), മുഹമ്മദ് യാസര്‍(24), കല്ലിങ്കാല്‍ തൊട്ടിയിലെ ഇംതിയാസ്(22), പള്ളിക്കര ചെര്‍ളക്കടവിലെ പി. എം. സയ്യിദ്(23), മാങ്ങാട് ബാരയിലെ അബ്ദുല്‍ ഗഫൂര്‍(26)എന്നിവരെയാണ് കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്തും കുണിയയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഹൊസ്ദുര്‍ഗ് സി.ഐ കെ. വി. വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് പിക്കാസ്, പാര, ആക്‌സോ ബ്ലേഡ്, വടിവാള്‍, കത്തി, സ്‌ക്രൂഡ്രൈവര്‍, ലിവര്‍ തുടങ്ങിയ മാരകായുധങ്ങള്‍ കണ്ടെടുത്തു. ഇവ കവര്‍ച്ചക്ക് ഉപയോഗിക്കുന്നതാണെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കാസര്‍കോട് നയാ ബസാറില്‍ കമ്പ്യൂട്ടര്‍ വില്‍ക്കാനെത്തിയ പൂച്ചക്കാട്ടെ താജുദ്ദീന്റെ നീക്കങ്ങളില്‍ സംശയം തോന്നിയ വ്യാപാരിയും പരിസരവാസികളും നല്‍കിയ വിവരം അനുസരിചാണ് താജുദ്ദീനെ കസ്റ്റഡിയിലെടുത്ത്. ചോദ്യം ചെയ്തതോടെയാണ് കുണിയയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് കഴിഞ്ഞ അഞ്ചാറുമാസമായി വിവിധയിടങ്ങളില്‍ കവര്‍ച്ച നടത്തിവരുന്ന സംഘത്തില്‍പ്പെട്ട മറ്റുള്ളവരെ കുറിച്ചും വിവരം ലഭിച്ചത്.

Kuniya, Robbery, Gang, Arrest, Periya, Hosdurg CI, Bus stand, Kanhangad, SI, Kasaragod, Court, Kerala, Malayalam news
Thajudeen Poochakkad
Kuniya, Robbery, Gang, Arrest, Periya, Hosdurg CI, Bus stand, Kanhangad, SI, Kasaragod, Court, Kerala, Malayalam news
Sayid Pallikkara
കവര്‍ച്ചക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് ഉടമയുടെ ഒത്താശയുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇയാളെ ഉടന്‍ ചോദ്യം ചെയ്യും. ചിത്താരി ബി. പി. റോഡിലെ ഗള്‍ഫുകാരന്‍ അസൈനാറിന്റെ വീട് കുത്തിത്തുറന്ന് ലാപ്‌ടോപ്പും നിരവധി പാസ്‌പോര്‍ട്ടുകളും ബാങ്ക് പാസ്ബുക്കുകളും കവര്‍ന്നത് ഈ സംഘമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പെരിയാട്ടടുക്കത്തെ ഖലീലിന്റെ ഉടമസ്ഥതയിലുള്ള മോട്ടോര്‍ ബൈക്ക് മോഷ്ടിച്ചതും ഇതേ സംഘമാണ്. വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച് ഉപയോഗിച്ചുവരികയായിരുന്ന ഈ മോട്ടോര്‍ ബൈക്ക് പോലീസ് കണ്ടെടുത്തു.

ചിത്താരി മുക്കൂട്ടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് മൂന്നരപവന്‍ സ്വര്‍ണാഭരണവും ഈ സംഘം കവര്‍ന്നിട്ടുണ്ട്. ബേക്കല്‍ ജംഗ്ഷനടുത്ത് ഖുത്തുബ പള്ളിക്കടുത്ത് ഗള്‍ഫുകാരന്‍ മുനീറിന്റെ ബന്ധുവീട്ടിലും ഈ സംഘം കവര്‍ച്ച നടത്തിയിട്ടുണ്ട്.
പള്ളിക്കര ചെര്‍ക്കാപ്പാറയിലെ വീട് കുത്തിത്തുറന്ന സംഘത്തിന് കൈക്കലാക്കാന്‍ കഴിഞ്ഞത് ഷോക്കെയ്‌സില്‍ സൂക്ഷിച്ചിരുന്ന വില കൂടിയ മദ്യമായിരുന്നു. ബദിയടുക്ക പോലീസ് അതിര്‍ത്തിയിലെ നീര്‍ച്ചാല്‍, നെല്ലിക്കട്ട എന്നിവിടങ്ങളില്‍ രണ്ട് മൊബൈല്‍ ഷോറൂം കുത്തിത്തുറന്ന് നിരവധി സിം കാര്‍ഡുകളും മൊബൈല്‍ ഫോണും ഈ സംഘം കവര്‍ന്നിട്ടുണ്ട്.

Kuniya, Robbery, Gang, Arrest, Periya, Hosdurg CI, Bus stand, Kanhangad, SI, Kasaragod, Court, Kerala, Malayalam news
Kuniya, Robbery, Gang, Arrest, Periya, Hosdurg CI, Bus stand, Kanhangad, SI, Kasaragod, Court, Kerala, Malayalam news
Yasin Poochakka
കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ ഒരു ജീന്‍സ് ഷോറൂം കുത്തിത്തുറന്നതായും തൃശൂരിലെ രണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ കവര്‍ച്ചാശ്രമം നടത്തിയതായും സംഘം സമ്മതിച്ചു. ഈ സംഘത്തില്‍പ്പെട്ട ചിലരെ കൂടി പിടികൂടാനുണ്ട്. വാടകക്കെടുത്ത ആള്‍ട്ടോ കാറിലും മറ്റൊരു മോട്ടോര്‍ ബൈക്കിലും സഞ്ചരിച്ചാണ് ഈ സംഘം കവര്‍ച്ച നടത്തിവന്നിരുന്നത്. കാറും ബൈക്കും കണ്ടെടുക്കാന്‍ അന്വേഷണ സംഘം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

പകല്‍ നേരം മുഴുവന്‍ കുണിയയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന ഇവര്‍ രാത്രിയിലാണ് കൂട്ടായി കവര്‍ച്ചക്കിറങ്ങാറുള്ളത്. സംഘത്തില്‍പ്പെട്ട ഇംതിയാസ്, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ഇതിന് മുമ്പും നിരവധി കവര്‍ച്ചാക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കവര്‍ച്ചക്കാരില്‍ നിന്ന് കയ്യുറകള്‍, 11 മൊബൈല്‍ഫോണുകള്‍, 110 സിം കാര്‍ഡുകള്‍, പത്ത് പെന്‍ഡ്രൈവ്, വിലപിടിപ്പുള്ള എട്ട് വാച്ചുകള്‍, 4 ക്യാമറകള്‍, 3 ടോര്‍ച്ചുകള്‍, ലാപ്‌ടോപ്പ്, വില പിടിപ്പുള്ള പുതിയ ജീന്‍സ് പാന്റുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.

Kuniya, Robbery, Gang, Arrest, Periya, Hosdurg CI, Bus stand, Kanhangad, SI, Kasaragod, Court, Kerala, Malayalam news
സി.ഐക്ക് പുറമെ ഹൊസ്ദുര്‍ഗ് എസ്.ഐ ഇ. വി. സുധാകരന്‍, പ്രൊബേഷന്‍ എസ്.ഐ. പി. കെ. പ്രകാശ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം. പ്രകാശന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വി. പി. സുരേഷ്, സുധീര്‍ബാബു.വി, കെ. അബൂബക്കര്‍, ബിജു കീനേരി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കവര്‍ച്ചാസംഘത്തെ വെള്ളിയാഴ്ച ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. വിശദമായ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയെ സമീപിക്കും.

Keywords: Kuniya, Robbery, Gang, Arrest, Periya, Hosdurg CI, Bus stand, Kanhangad, SI, Kasaragod, Court, Kerala, Malayalam news
9:29 pm | 0 comments

ചാരായം; പ്രതിക്ക് 2 വര്‍ഷം തടവ്

Written By kvarthaksd on 9 Jan 2013 | 4:44 pm

Liqour, Court, House, Hosdurg, Arrest, Kasaragod, Kerala, Accuse, Kerala Vartha, Kerala News.
കാഞ്ഞങ്ങാട്: ചാരയക്കേസ് പ്രതിയെ ഹൊസ്ദുര്‍ഗ് അസി.സെഷന്‍സ് കോടതി ഒരു ലക്ഷം രൂപ പിഴയും രണ്ടു വര്‍ഷം തടവിനും ശിക്ഷിച്ചു. കാഞ്ഞങ്ങാട് കല്ല്യാണ്‍ റോഡിലെ തിമ്മപ്പന്റെ മകന്‍ കുമാരനെ (52) യാണ് രണ്ടു ലിറ്റര്‍ ചാരായം സൂക്ഷിച്ചതിന് ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവനുഭവിക്കണം. 2006 ഏപ്രില്‍ 24 ന് കുമാരന്റെ വീട്ടില്‍ നിന്ന് ഹൊസ്ദുര്‍ഗ് എസ്.ഐ. ആയിരുന്ന കെ.വി. വേണുഗോപാലനും പാര്‍ട്ടിയും ചേര്‍ന്നാണ് ചാരായം പിടികൂടിയത്.

Keywords: Liqour, Court, House, Hosdurg, Arrest, Kasaragod, Kerala, Accuse, Kerala Vartha, Kerala News.


4:44 pm | 0 comments

പണി­മുടക്ക്: സര്‍ക്കാര്‍ ഓ­ഫീ­സു­ക­ളു­ടെ ഹാ­ജര്‍ നി­ല ഇങ്ങനെ

Written By Kvartha Alpha on 8 Jan 2013 | 2:01 pm

Office, Employees, Strike, Collectorate, Hosdurg, RTO, kasaragod, Kerala, Strike, kasaragod, CITU, Pension, KSRTC, Bus, Collectorate, Police, Kerala, CITU, AITUC, Bus strike causes immense hardship in north Malabar region
കാസര്‍­കോട്: ഒ­രു വി­ഭാ­ഗം സര്‍­ക്കാര്‍ ജീ­വ­ന­ക്കാര്‍ ന­ട­ത്തി­യ പ­ണി­മു­ട­ക്കി­ന്റെ വി­ശ­ദമാ­യ വിവ­രം പു­റ­ത്ത് വ­ന്നു. കാസര്‍­കോ­ട് ക­ല­ക്ട്രേ­റ്റ്, ഹൊ­സ്­ദുര്‍ഗ്, കാസര്‍­കോ­ട് താ­ലൂ­ക്ക് ഓ­ഫീ­സു­കള്‍ എ­ന്നി­വ­യു­ടെ ഹാ­ജര്‍ നി­ല ഇ­പ്ര­കാ­ര­മാണ്. ആ­കെ ജീ­വ­ന­ക്കാര്‍ 392. ജോ­ലി­ക്കെ­ത്തി­യ­ത് 154 പേര്‍. ലീ­വ് 44 പേര്‍. പ­ണി­മു­ട­ക്കി­യ­വര്‍ 194.

ക­ല­ക്ട്രേ­റ്റി­ലെ ക­ണക്ക്: ആ­കെ ജീ­വ­ന­ക്കാര്‍ 153. ജോ­ലി­ക്കെ­ത്തി­യവര്‍ 53. ലീ­വ് ഒമ്പ­ത് പേര്‍. പ­ണി­മു­ട­ക്കി­യ­വര്‍ 91. കാ­സര്‍­കോ­ട് താ­ലൂ­ക്ക് ഓ­ഫീസ്: ആ­കെ ജീ­വ­ന­ക്കാര്‍ 75. ജോ­ലി­ക്കെ­ത്തി­യ­വര്‍ 24. ലീ­വ് നാ­ല് പേര്‍. പ­ണി­മു­ട­ക്കി­യ­വര്‍ 45. താ­ലൂ­ക്ക് ഓ­ഫീസ് ഹൊ­സ്­ദുര്‍ഗ്: ആ­കെ ജീ­വ­ന­ക്കാര്‍ 82. ജോ­ലി­ക്കെ­ത്തി­യ­ത് 35 പേര്‍. ലീ­വ് 17 പേര്‍. പ­ണി­മു­ട­ക്കി­യ­വര്‍ 30. 

കാസര്‍­കോ­ട് സ­ബ് ക­ല­ക്ടര്‍ ഓ­ഫീസ്: ആ­കെ ജീ­വ­ന­ക്കാര്‍ 17. ജോ­ലി­ക്കെ­ത്തി­യ­ത് എട്ട് പേര്‍. ലീ­വ് മൂന്ന് പേര്‍. പ­ണി­മു­ട­ക്കി­യ­വര്‍ ആ­റ് പേര്‍. ലാന്‍­ഡ് ട്രി­ബ്യൂ­ണല്‍ ഓ­ഫീസ്: ആ­കെ ജീ­വ­ന­ക്കാര്‍ 14. ജോ­ലി­ക്കെ­ത്തി­യ­ത് പത്ത് പേര്‍. ലീ­വ് ഒന്ന്. പ­ണി­മു­ട­ക്കി­യ­വര്‍ മൂ­ന്ന് പേര്‍. ഡെ­പ്യൂ­ട്ടി ഡ­യ­റ­ക്ടര്‍ ഓ­ഫ് പ­ഞ്ചായത്ത്: ആ­കെ ജീ­വ­ന­ക്കാര്‍ 25. ജോ­ലി­ക്കെ­ത്തി­യ­ത് 14. ലീ­വ് രണ്ട്. പ­ണി­മു­ട­ക്കി­യ­വര്‍ ഒമ്പത് പേര്‍. 

സോ­യില്‍ കണ്‍­സര്‍­വേ­റ്റര്‍ ഓ­ഫീസ്: ആ­കെ ജീ­വ­ന­ക്കാര്‍ ഒ­മ്പത്. ജോ­ലി­ക്കെ­ത്തി­യ­ത് നാല് പേര്‍. ലീ­വ് ഒന്ന്. പ­ണി­മു­ട­ക്കി­യ­വര്‍ നാ­ല് പേര്‍. സോ­യില്‍ സ­ബോര്‍­ഡി­നേ­റ്റ് ഓ­ഫീ­സ്: ആ­കെ ജീ­വ­ന­ക്കാര്‍ 11. ജോ­ലി­ക്കെ­ത്തി­യ­ത് ഒ­രാള്‍. പ­ണി­മു­ട­ക്കി­യ­ത് 10 പേര്‍. ആര്‍.ടി.ഒ.: ആ­കെ ജീ­വ­ന­ക്കാര്‍ 49. ജോ­ലി­ക്കെ­ത്തി­യ­ത് 24 പേര്‍. ലീ­വ് മൂ­ന്ന് പേര്‍. പ­ണി­മു­ട­ക്കി­യ­വര്‍ 22 പേര്‍. 

ഫ­യര്‍­ഫോ­ഴ്‌­സ് മി­നി­സ്­റ്റി­യേ­ഴ്‌­സ് സ്­റ്റാഫ്: ആ­കെ ജീ­വ­ന­ക്കാര്‍ ഏഴ്. ജോ­ലി­ക്കെ­ത്തി­യ­ത് രണ്ട് പേര്‍. ലീ­വ് രണ്ട് പേര്‍. പ­ണി­മു­ട­ക്കി­യ­ത് മൂന്ന് പേര്‍. ജില്ലാ ഇന്‍­ഷു­റന്‍­സ് ഓ­ഫീസ്: ആ­കെ ജീ­വ­ന­ക്കാര്‍ 13 ജോ­ലി­ക്കെ­ത്തി­യ­ത് ഒമ്പത് പേര്‍. ലീ­വ് ഒ­ന്ന്. പ­ണി­മു­ട­ക്കി­യ­വ­ത് മുന്ന് പേര്‍. 

ഡി.എം.ഒ. ഐ.എ­സ്.എം.: ആ­കെ ജീ­വ­ന­ക്കാര്‍ 12 ജോ­ലി­ക്കെ­ത്തി­യ­ത് എട്ട് പേര്‍. പ­ണി­മു­ട­ക്കി­യ­ത് നാല് പേര്‍. 
ഡ്ര­ഗ് ഇന്‍­സ്‌­പെ­ക്ടര്‍ ഓ­ഫീ­സ്: ആ­കെ ജീ­വ­ന­ക്കാര്‍ അഞ്ച്. ജോ­ലി­ക്കെ­ത്തി­യ­ത് ഒന്ന. പ­ണി­മു­ട­ക്കി­യ­ത് നാ­ല് പേര്‍. 
ജില്ലാ ട്ര­ഷറി: ആ­കെ ജീ­വ­ന­ക്കാര്‍ 42. ജോ­ലി­ക്കെ­ത്തി­യ­ത് 32 പേര്‍. ലീ­വ് ര­ണ്ട് പേര്‍. പ­ണി­മു­ട­ക്കി­യ­വ­ത് എട്ട് പേര്‍. 

ജില്ലാ ഇ­ല­ക്ട്രി­ക്കല്‍ ഇന്‍­സ്‌­പെക്ടര്‍: ആ­കെ ജീ­വ­ന­ക്കാര്‍ 13 ജോ­ലി­ക്കെ­ത്തി­യ­ത് മൂന്ന് പേര്‍. ലീ­വ് ഏ­ഴ് പേര്‍. പ­ണി­മു­ട­ക്കി­യ­വ­ത് മുന്ന് പേര്‍. അ­ഗ്രി­കള്‍­ച്ചര്‍ ഡി­പ്പാര്‍­ട്ട­മെന്റ്: ആ­കെ ജീ­വ­ന­ക്കാര്‍ 59 ജോ­ലി­ക്കെ­ത്തി­യ­ത് 19 പേര്‍. ലീവ് 12 പേര്‍. പ­ണി­മു­ട­ക്കി­യ­വ­ത് 28 പേര്‍. മൃ­ഗ­സംര­ക്ഷ­ണ വ­കുപ്പ്: ആ­കെ ജീ­വ­ന­ക്കാര്‍ 23 ജോ­ലി­ക്കെ­ത്തി­യ­ത് നാ­ല് പേര്‍. ലീ­വ് ഒ­ന്ന്. പ­ണി­മു­ട­ക്കി­യ­ത് 18 പേര്‍. 

Office, Employees, Strike, Collectorate, Hosdurg, RTO, kasaragod, Kerala, Strike, kasaragod, CITU, Pension, KSRTC, Bus, Collectorate, Police, Kerala, CITU, AITUC, Bus strike causes immense hardship in north Malabar regionജില്ലാ എം­പ്ലോ­യി­മെന്റ് പേര്‍: ആ­കെ ജീ­വ­ന­ക്കാര്‍ 19. ജോ­ലി­ക്കെ­ത്തി­യ­ത് 14 പേര്‍. ലീ­വ് ര­ണ്ട് പേര്‍. പ­ണി­മു­ട­ക്കി­യ­ത് മൂന്ന് പേര്‍. ഡി.എ­സ്.ഒ.: ആ­കെ ജീ­വ­ന­ക്കാര്‍ 22. ജോ­ലി­ക്കെ­ത്തി­യ­ത് 17 പേര്‍. ലീ­വ് അ­ഞ്ച് പേര്‍. പ­ണി­മു­ട­ക്കി­യ­വര്‍ ആ­രു­മില്ല. ജില്ലാ രജി­സ്­ട്രാര്‍ ഓ­ഫീസ്: ആ­കെ ജീ­വ­ന­ക്കാര്‍ 20 ജോ­ലി­ക്കെ­ത്തി­യ­ത് ആറ് പേര്‍. ലീ­വ് ഒ­ന്ന്. പ­ണി­മു­ട­ക്കി­യ­ത് 13 പേര്‍. 

ഡി.ഡി.എ­ജ്യു­ക്കേ­ഷന്‍ ഓ­ഫീസ്: ആ­കെ ജീ­വ­ന­ക്കാര്‍ 51. ജോ­ലി­ക്കെ­ത്തി­യ­ത് ഒ­മ്പത് പേര്‍. ലീ­വ് നാ­ല് പേര്‍. പ­ണി­മു­ട­ക്കി­യ­ത് 38 പേര്‍. ഗ്രൗ­ണ്ട് വാ­ട്ടര്‍ ഡി­പ്പാര്‍­ട്ട്‌­മെന്റ്: ആ­കെ ജീ­വ­ന­ക്കാര്‍ 23 ജോ­ലി­ക്കെ­ത്തി­യ­ത് 10 പേര്‍. പ­ണി­മു­ട­ക്കി­യ­ത് 13 പേര്‍.

Keywords: Office, Employees, Strike, Collectorate, Hosdurg, RTO, kasaragod, Kerala, Strike, kasaragod, CITU, Pension, KSRTC, Bus, Collectorate, Police, Kerala, CITU, AITUC, Bus strike causes immense hardship in north Malabar region, Attendance of Govt. offices
2:01 pm | 0 comments

പീഡനത്തിനിരയായ തായന്നൂര്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുത്തു

Written By Kvarthakgd on 7 Jan 2013 | 4:58 pm

Thayannur, Molestation, Case, Court, Hosdurg, Magistrate, Kanhangad, Kasaragod, Kerala, Malayalam news
കാഞ്ഞങ്ങാട്: ലൈംഗിക പീഡനത്തിനിരയായ തായന്നൂര്‍ കുറ്റിയടുക്കത്തെ 16 കാരിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് ശേഖരിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് (രണ്ട്) കോടതി മജിസ്‌ട്രേറ്റ് ജലജാ റാണി രഹസ്യമൊഴിയെടുത്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ റിപോര്‍ട് നല്‍കിയിരുന്നു.

തായന്നൂര്‍ സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒന്‍പത് പേര്‍ക്കെതിരെയാണ് അമ്പലത്തറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ എട്ട് പേര്‍ അറസ്റ്റിലായെങ്കിലും ഒരു പ്രതി ഒളിവിലാണ്. വിമുക്ത ഭടനായ കുറ്റിയടുക്കത്തെ ഗിരീഷാണ് പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുന്നത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

ഗിരീഷിനെ പിടികൂടുന്നതിനായി ഹൊസ്ദുര്‍ഗ് സിഐ കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കിയിരിക്കിയിട്ടുണ്ട്. ഒരു മാസം മുമ്പാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്ത് വന്നത്. ഒരു വര്‍ഷക്കാലം ഒന്‍പതോളം പേരുടെ നിരന്തരമായ ലൈംഗിക ചൂഷണത്തിന് വിധേയയായ പെണ്‍കുട്ടിയെ സ്‌കൂള്‍ വിട്ട് വരുമ്പോള്‍ അയല്‍വാസികളായ രണ്ട് പേര്‍ തട്ടിക്കൊണ്ടുപോയി കുറ്റിക്കാട്ടില്‍ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

ഇക്കാര്യം പെണ്‍കുട്ടി സ്‌കൂള്‍ അധികൃതരെ അറിയിച്ചതോടെയാണ് ചൈല്‍ഡ് ലൈന്‍ ഇടപെട്ട് അമ്പലത്തറ പോലീസില്‍ പരാതി നല്‍കുകയും ഒന്‍പത് പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തത്.

Keywords: Thayannur, Molestation, Case, Court, Hosdurg, Magistrate, Kanhangad, Kasaragod, Kerala, Malayalam news
4:58 pm | 0 comments

കോടതി നിര്‍ദേശപ്രകാരം താമസിച്ച യുവതിയെയും കുഞ്ഞിനെയും മാതാവിനെയും മര്‍ദിച്ചു

Written By kvarthaksd on 5 Jan 2013 | 1:29 pm


Court Order, Dowry-Harrassment, Attack, Husband, Women, Child, Injured, Hospital, Hosdurg, Police, Kasaragod, Kerala, Kerala Vartha, Kerala News
കാസര്‍കോട്: കോടതി നിര്‍ദേശ പ്രകാരം ഭര്‍തൃ വീട്ടില്‍ താമസിച്ചു വന്ന യുവതിയെയും കുഞ്ഞിനെയും മാതാവിനെയും ഭര്‍ത്താവും വീട്ടുകാരും ക്രൂരമായി മര്‍ദിച്ചു. പരിക്കേറ്റ ഉദുമ നാലാംവാതുക്കലിലെ എന്‍.വി. ഷംസുദ്ദീന്റെ മകള്‍ എന്‍.എസ്. ഷംസീദ (23), മകള്‍ ഫാത്വിമത്ത് റിസ (4), ഷംസീദയുടെ മാതാവ് റഹ്മത്ത് (40) എന്നിവരെ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വെള്ളിയാഴ്ച വൈകിട്ടാണ് പാലക്കുന്നിലെ ഭര്‍തൃ വീട്ടില്‍ വെച്ച് ഷംസീദയെയും മകളെയും ഭര്‍ത്താവും പാലക്കുന്നിലെ കോഴി വ്യാപാരയുമായ ടി.പി. മുഹമ്മദ് ആഷിഖും ബന്ധുക്കളും ക്രൂരമായി മര്‍ദിച്ചത്.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃ വീട്ടില്‍ നിന്നും മര്‍ദിച്ച് ഇറക്കി വിട്ടതിനെതുടര്‍ന്ന് ഷംസീദ ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കോടതി ഷംസീദയെയും കുഞ്ഞിനെയും ഭര്‍തൃ വീട്ടില്‍ തന്നെ കഴിയാന്‍ അനുവദിച്ചിരുന്നു. ബേക്കല്‍ പോലീസിനോട് സംരക്ഷണം നല്‍കാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ ഭര്‍തൃ വീട്ടിലേക്ക് കയറാന്‍ ഭര്‍ത്താവും വീട്ടുകാരും അനുവദിക്കാത്തതിനെതുടര്‍ന്ന് യവതിയും കുഞ്ഞും ദിവസങ്ങളോളം ഭര്‍തൃ വീട്ടിലെ വരാന്തയിലാണ് കഴിഞ്ഞിരുന്നത്.

Court Order, Dowry-Harrassment, Attack, Husband, Women, Child, Injured, Hospital, Hosdurg, Police, Kasaragod, Kerala, Kerala Vartha, Kerala News
യുവതി താമസിക്കുന്നതിനാല്‍ ഭര്‍തൃ വീട്ടുകാര്‍ വീടു പൂട്ടിപോവുകയും വെള്ളവും വൈദ്യുതിയും കട്ട് ചെയ്യുകയും പുറത്തുള്ള ബാത്ത്‌റൂം അടക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഷംസീദ വീണ്ടും കോടതിയെ സമീപിക്കുകയും ഇതേകുറിച്ച് അന്വേഷിക്കാന്‍ അഡ്വ. രേണുകാദേവി തങ്കച്ചിയെ കമ്മീഷനായി നിയമിച്ചിരുന്നു.

യുവതിയെ വീട്ടില്‍ പ്രവേശിക്കാതിരിക്കാന്‍ ഗേറ്റ് മതില്‍ കെട്ടി തടസം സൃഷ്ടിക്കുകയും ചെയ്തിരുന്നു. കോടതി നിയോഗിച്ച കമ്മീഷന് ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടുകയും ഇതേതുടര്‍ന്ന് ബേക്കല്‍ പോലീസിന്റെ സംരക്ഷണയില്‍ വീട് തുറന്ന് യുവതിയെ താമസിപ്പിക്കാന്‍ കോടതി വീണ്ടും ഉത്തരവിട്ടിരുന്നു. അലമാരയില്‍ നിന്നും യുവതിയുടെയും കുഞ്ഞിന്റെയും വസ്ത്രങ്ങളെല്ലാം മാറ്റിയിരുന്നു.

യുവതി താമസം തുടങ്ങിയതിന് ശേഷം വെള്ളിയാഴ്ച പോലീസ് തിരിച്ചു പോയതിനു പിന്നാലെയാണ് ഭര്‍ത്താവും വീട്ടുകാരുമെത്തി ഷംസീദയെയും മകളെയും ക്രൂരമായി മര്‍ദിച്ചത്. വിരവരമറിഞ്ഞെത്തിയപ്പോഴാണ് മാതാവ് റഹ്മത്തിനും മര്‍ദനമേറ്റത്. 2007 ഒക്ടോബര്‍ 28 നാണ് ഷംസീദയും മുഹമ്മദ് ആഷിഫും വിവാഹിതരായത്. വിവാഹ സമയം 100 പവന്‍ സ്വര്‍ണം സ്ത്രീധനമായി നല്‍കിയിരുന്നു. ഗള്‍ഫിലേക്കു പോകണമെന്ന് പറഞ്ഞ് സ്വര്‍ണമെല്ലാം ഭര്‍ത്താവ് വിറ്റ് തുലച്ചതായി ആശുപത്രിയില്‍ കഴിയുന്ന ഷംസീദ പറയുന്നു. സംഭവത്തെ കുറിച്ച് ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Court Order, Dowry-Harrassment, Attack, Husband, Women, Child, Injured, Hospital, Hosdurg, Police, Kasaragod, Kerala, Kerala Vartha, Kerala News.

1:29 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories