Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Girl. Show all posts
Showing posts with label Girl. Show all posts

പെണ്‍കുട്ടിയുടെ തലമുടി മുറിച്ച സംഭവം; രണ്ടാനമ്മയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Written By kvarthaksd on 22 May 2013 | 6:26 pm

കാസര്‍കോട്: 12 വയസുകാരിയെ ക്രൂരമായി മര്‍ദിക്കുകയും തലമുടി മുറിച്ചു മാറ്റുകയും ചെയ്ത സംഭവത്തില്‍ രണ്ടാനമ്മയ്‌ക്കെതിരെ കുമ്പള പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. പുത്തിഗെ കത്തീബ് നഗറിലെ അസീസിന്റെ ഭാര്യ മിസ്‌രിയയ്‌ക്കെതിരെയാണ് പോലീസ് ജുവൈനല്‍ ജസ്റ്റിസ് വകുപ്പു പ്രകാരം കേസെടുത്തത്.

Girl, Case, Attack, Police, Kumbala, Kasaragod, Kerala, Kerala News, International News, National News, Gulf News.അസീസിന്റെ ആദ്യ ഭാര്യയിലുള്ള മകള്‍ കുമ്പള ബദ്‌രിയ നഗറിലെ യാഫിയയെ കഴിഞ്ഞ ദിവസം പീഡിപ്പിച്ച സംഭവത്തിലാണ് കേസ്. യാഫിയ കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയെ അക്രമിച്ച സംഭവത്തില്‍ മറ്റ് രണ്ട് പേര്‍കൂടി ഉള്‍പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Related News:
പിതാവിന്റെ ആദ്യ ഭാര്യ പെണ്‍കുട്ടിയുടെ മുടി മുറിച്ചു

Keywords: Girl, Case, Attack, Police, Kumbala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:26 pm | 0 comments

പിതാവിന്റെ ആദ്യ ഭാര്യ പെണ്‍കുട്ടിയുടെ മുടി മുറിച്ചു

Written By kvarthaksd on 21 May 2013 | 8:36 pm

കുമ്പള: പിതാവിന്റെ ആദ്യ ഭാര്യയുടെ മര്‍ദനമേറ്റ് 12 വയസുകാരിയായ പെണ്‍കുട്ടിയെ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രില്‍ പ്രവേശിപ്പിച്ചു. കുമ്പള ബദ്‌രിയ നഗര്‍ സ്വദേശിനി യാഫിയയ്ക്കാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ചയാണ് സംഭവം.

Attack, Girl, Hospital, House, Kasaragod, Kerala, Kerala News, International News, National News.
ബന്ധു വീട്ടില്‍ താമസിക്കുന്ന തന്നെ പിതാവിന്റെ വീട്ടില്‍ കൊണ്ടുപോയാണ് മര്‍ദിച്ചതെന്നും തലമുടി മുറിച്ച് നീക്കിയതെന്നും പെണ്‍കുട്ടി പരാതിപ്പെട്ടു.

Keywords: Attack, Girl, Hospital, House, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
8:36 pm | 0 comments

കരാട്ടെയില്‍ പതിനെട്ടടവും പയറ്റി കുട്ടിപ്പോലീസ്

Written By kvarthaksd on 10 May 2013 | 10:41 am

കാസര്‍കോട്: കരാട്ടെയില്‍ പതിനെട്ടടവും പയറ്റി കുട്ടിപ്പോലീസ് തങ്ങളുടെ കഴിവുകള്‍ സ്വായത്തമാക്കി. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്ന സ്റ്റുഡന്റ്‌സ് പോലീസ് ക്യാമ്പിന്റെ ഭാഗമായാണ് കരാട്ടെ പരിശീലനം നടന്നുവരുന്നത്. കരാട്ടെയില്‍ മുന്‍ ദേശീയ ചാമ്പ്യന്‍ കാഞ്ഞങ്ങാട്ടെ അബ്ദുല്ലയാണ് മുഖ്യ പരിശീലകന്‍.

അഷ്‌റഫ് ചെമ്മനാട്, യു.വി.മുഹമ്മദ്, ഇല്യാസ് കാഞ്ഞങ്ങാട് എന്നിവരാണ് സഹപരിശീലകര്‍. ഹൊസ്ദുര്‍ഗ്, ഉദിനൂര്‍, കുഞ്ചത്തൂര്‍ സ്‌കൂളുകളിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളുമായ 84 പേര്‍ക്കാണ് കരാട്ടെ പരിശീലനം നടന്നുവരുന്നത്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കെതിരെ അടുത്തകാലത്തായി കൂടിവരുന്ന പീഡനങ്ങള്‍ക്കും, അക്രമങ്ങള്‍ക്കുമെതിരെ ഒരു ചെറുത്തു നില്‍പുണ്ടാക്കാന്‍ കരാട്ടെ പരിശീലത്തിലൂടെ കഴിയുമെന്നാണ് പരിശീലനത്തിന് നേതൃത്വം കൊടുക്കുന്നവര്‍ പറയുന്നത്.

School, Karate, Practice-Camp, Girl, Minister Thiruvanchoor Radhakrishnan, Student, Childrens, Kasaragod, Kerala

ശാരീരികവും മാനസികവുമായ ഉല്ലാസവും കരാട്ടെ പരിശീലനത്തിലൂടെ ലഭിക്കുന്നുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് തനിച്ച് സഞ്ചരിക്കാന്‍ കഴിയാതിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ കരാട്ടെ പരിശീലനത്തിലൂടെ ലഭിക്കുന്ന ആത്മബലവും, കായിക ബലവും, മനോബലവും തങ്ങള്‍ക്ക് കരുത്തേകുമെന്നും അവര്‍ പറയുന്നു.

School, Karate, Practice-Camp, Girl, Minister Thiruvanchoor Radhakrishnan, Student, Childrens, Kasaragod, Kerala

ഓരോ പെണ്‍കുട്ടിയും ഇത്തരം ആയോധനമുറകള്‍ പഠിക്കുന്നതിലൂടെ അവര്‍ക്ക് സമൂഹത്തില്‍ ഉന്നത സ്ഥാനത്ത് എത്തിച്ചേരാനുള്ള തന്റേടവും കഴിവും ഉണ്ടാകുമെന്നാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പരിശീലന ക്യാമ്പിന്റെ സമാപനം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വെള്ളിയാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു.

School, Karate, Practice-Camp, Girl, Minister Thiruvanchoor Radhakrishnan, Student, Childrens, Kasaragod, Kerala

School, Karate, Practice-Camp, Girl, Minister Thiruvanchoor Radhakrishnan, Student, Childrens, Kasaragod, Kerala

School, Karate, Practice-Camp, Girl, Minister Thiruvanchoor Radhakrishnan, Student, Childrens, Kasaragod, Kerala

Photos: Zubair Pallickal

Keywords: School, Karate, Practice-Camp, Girl, Minister Thiruvanchoor Radhakrishnan, Student, Childrens, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:41 am | 0 comments

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; 17 കാരന്‍ ജുവനൈല്‍ ഹോമില്‍ നിന്ന് രക്ഷപ്പെട്ടു

Written By Kvarthakgd on 5 May 2013 | 3:45 pm

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് പരവനടുക്കത്തെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരുന്ന പതിനേഴുകാരന്‍ ചാടി രക്ഷപ്പെട്ടു. കുമ്പള പുത്തിഗെയിലെ പതിനേഴുകാരനാണ് ശനിയാഴ്ച ഉച്ചയ്ക്ക് രക്ഷപ്പെട്ടത്.

മഞ്ചേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ പതിനേഴുകാരനെ ശനിയാഴ്ച ജുവൈനല്‍ ഹോമിലെ സിറ്റിംഗിന് ശേഷം തിരികെ റൂമില്‍ കൊണ്ടുവിടുന്നതിനിടെയാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്. സംഭവം സംബന്ധിച്ച് ജുവനൈല്‍ ഹോം സൂപ്രണ്ട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് പ്രതിക്കു വേണ്ടി തിരച്ചില്‍ നടത്തിവരികയാണ്.
Girl, Kidnap, Case, Boy, Escape, Juvenile home, Paravanadukkam, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


Keywords: Girl, Kidnap, Case, Boy, Escape, Juvenile home, Paravanadukkam, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
3:45 pm | 0 comments

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 11 വര്‍ഷം തടവ്

മംഗലാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയെ 10 വര്‍ഷം കഠിന തടവിനും ഒരു വര്‍ഷം സാധാരണ തടവിനും 15,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ഇതിന് പുറമെ 10,000 രൂപ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കണം. മംഗലാപുരം കലവറിലെ മണ്‍സൂര്‍ എന്ന ഇസ്മാഈലിനെയാണ് മംഗലാപുരം ജില്ലാ കോടതി ശിക്ഷിച്ചത്.

2011 ജുലൈ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുകാര്‍ ഒരു വിവാഹ ചടങ്ങില്‍ സംബന്ധിക്കാന്‍ പുറത്തുപോയ തക്കം നോക്കി മണ്‍സൂര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പീഡന വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നും മണ്‍സൂര്‍ കുട്ടിയെ ഭീഷണിപ്പെടുത്തി.

Molestation, Minor girl, Court punishment, Accuse, Mangalore, Karnataka, Kasargod Vartha, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.സംഭവം ഭയംമൂലം ആരോടും പറയാതിരുന്ന പെണ്‍കുട്ടി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പീഡന വിവരം മാതാവിനോട് പറയുകയായിരുന്നു. തുടര്‍ന്ന് മാതാവ് നല്‍കിയ പരാതിയില്‍ സൂറത്ത്ക്കല്‍ പോലീസ് കേസെടുക്കുകയും മണ്‍സൂറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിന്റെ വിചാരണാ വേളയില്‍ 21 സാക്ഷികളെ ജഡ്ജി പി.എന്‍.ശേഷായി വിസ്തരിച്ചു.
ജാമ്യത്തിലിറങ്ങിയിരുന്ന പ്രതിയെ വിധിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

Keywords: Molestation, Minor girl, Court punishment, Accuse, Mangalore, Karnataka, Kasargod Vartha, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:00 am | 0 comments

ഉപ്പളയിലെ കോളജ് വിദ്യാര്‍ത്ഥിനിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു

Written By kvarthakgd1 on 4 May 2013 | 1:00 pm

കാസര്‍കോട്: തൃശൂര്‍ വാടന പള്ളിയില്‍ നിന്നും കാമുകനോടൊപ്പം പിടികൂടിയ മംഗലാപുരത്തെ കോളജ് വിദ്യാര്‍ത്ഥിനി ഉപ്പള ശാരദാ നഗറിലെ വൈശാലിയെ (18) കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചു.

ഏപ്രില്‍ 30 നാണ് വൈശാലിയെ കാണാതായത്. കോളജിലേക്കാണെന്ന് പറഞ്ഞുപോയ പെണ്‍കുട്ടി തിരിച്ചെത്താത്തതിനെതുടര്‍ന്ന് പിതാവ് മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടയിലാണ് ഉപ്പള ഐല ഗേറ്റിലെ സന്ദേശിനേയും (25) കാണാനില്ലെന്ന് വ്യക്തമായത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തൃശൂരിലുള്ളതായി കണ്ടെത്തിയത്.

Kasaragod, Uppala, Girl, Court, Kerala, Marriage, College, Missing, Police, Investigation, Found, Vaishali, Santhesh, Kasaragod News, Kerala News,
സന്ദേശുമായി ഫെബ്രുവരി 16ന് മംഗലാപുരത്ത് വെച്ച് വിവാഹിതരായെന്നാണ് വൈശാലി കോടതിയില്‍ മൊഴിനല്‍കിയിത്. ഇതേതുടര്‍ന്ന് യുവതിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം വിടുകയായിരുന്നു. വൈശാലി പിന്നീട് സന്ദേശിനൊപ്പം പോയി.

Keywords: Kasaragod, Uppala, Girl, Court, Kerala, Marriage, College Student, Mangalore, Thrissure, Mobile Tower, Missing, Police, Investigation, Found, Vaishali, Santhesh, Kasaragod News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:00 pm | 0 comments

ലൈംഗികത: പെണ്ണിന്റെ മേനിയിലോ, പുരുഷന്റെ കണ്ണിലോ?

Written By kvarthapressclub on 2 May 2013 | 7:45 am

പ്രതിഭാരാജന്‍

രു ആണ്‍കുട്ടി ജനിക്കുമ്പോള്‍ മുതല്‍ അഞ്ച് വയസ് വരെ അവന്‍  അമ്മയുടെ ഇരു മുലകളും കണ്ട് വളരുന്നു.  അമ്മയുടെ മാത്രമല്ല ആരുടെ മാറിടം കണ്ടാലും അവന് ഒരു തോന്നലേ ഉണ്ടാവു.  പാല് ലഭിക്കണം. പിന്നീട് അമ്മ തന്നെ അത് അവനില്‍ നിന്ന് മറച്ചു വെക്കുന്നു.  പൊതുസമൂഹത്തില്‍ നിന്നും ഒളിപ്പിക്കപ്പെടുന്നു.  അവിടം  തൊട്ട് അവന്‍ ഒരു പുതിയ പാഠം പഠിക്കുന്നു.  അതിലൊക്കെ എന്തോ  അരുതാത്തതുണ്ട് എന്ന പാഠം.  മാറിടം ഒരു മനുഷ്യ അവയവം എന്നതില്‍ കവിഞ്ഞ് എന്ത് അരുതാത്തതാണ് അവിടെയുള്ളതെന്ന് നമുക്ക് ചിന്തിക്കാന്‍ പോലും വയ്യാത്തത്രയും നഗ്നതയില്‍ ഭ്രമിച്ചിരിക്കുകയാണ് നാം.

അഞ്ചു വയസു കഴിഞ്ഞാല്‍ അമ്മക്ക് മക്കളില്‍ പോലും ഈ ചിന്ത പിടികൂടുന്നു. ആണ്‍കുട്ടി പെണ്‍കുട്ടിയെ തൊടുമ്പോഴും ഇത് തന്നെ സംഭവിക്കുന്നു.  ഇതിനൊക്കെ  സമൂഹത്തിന്റെ നേരിട്ടുള്ള വിലക്കുകളുണ്ട്.  അവര്‍ ശാരീരിക വ്യത്യാസത്തിന്റെ പേരില്‍ വേര്‍തിരിക്കപ്പെടുന്നു. കൗമാരം കഴിയുന്നതോടെ വേര്‍തിരിവുകളുടെ അളവ് കൂടുന്നു.

സ്ത്രീ എന്നാല്‍ അതൊരു ലൈംഗിക ഉപഭോഗവസ്തു ആണെന്നു തിരിച്ചറിയുന്നതോടു കൂടി അവര്‍ തമ്മിലുള്ള അകലം വര്‍ധിക്കുകയും, ആകര്‍ഷണം കൂടുകയും ചെയ്യുന്നു.  ഒടുവില്‍ അത് നീതിരഹിതമായ ഒളിഞ്ഞും പാത്തും നോക്കി സംതൃപ്തനാവുന്ന അവസ്ഥയിലെത്തിചേരുന്നു.  നാം തന്നെ സൃഷ്ടിക്കപ്പെട്ട നിയമത്തിന്റെയും കീഴ് വഴക്കങ്ങളുടെയും ഫലമാണ് നമ്മുടെ സംസ്‌കൃതിയെ ഇവിടം വരെ കൊണ്ട് വന്ന് എത്തിച്ചത്.

 ലിംഗസമത്വത്തിന് വേണ്ടി സംസാരിക്കുമ്പോള്‍ അവശ്യം നിര്‍ദേശിക്കപ്പെടേണ്ട ചിലതുണ്ട്. ഒരു പുത്തന്‍ സ്ത്രീ-പൂരുഷസംസ്‌കാരം സംജാതമാക്കണം.  സ്ത്രീശരീരത്തില്‍ ഉണ്ടെന്ന് ആരോപിക്കുന്ന നഗ്നത പരമാവധി ഒഴിവാക്കി രണ്ട് ലിംഗവും മനുഷ്യജീവനില്‍ പ്രകൃത്യാ ഉള്ളതാണെന്നുള്ള ചിന്ത വളര്‍ത്തുക. ആണ്‍- പെണ്‍കുട്ടികളുമായുള്ള സാമൂഹ്യ ഇടപെടലുകള്‍ വര്‍ധിപ്പിക്കുക, ലൈംഗിക വിദ്യാഭ്യാസം ചെറുപ്പത്തില്‍ തന്നെ നല്‍കുക.

മിക്ക വിദേശ രാഷ്ട്രങ്ങളിലും ഇത് നല്ല അളവില്‍ പ്രാവര്‍ത്തികമായിട്ടുണ്ട്.  അറേബ്യന്‍ നാട്ടിലെ മുല്ലപ്പൂ വിപ്ലവം അതിനുദാഹരണമാണ്. ഒരു പതിനാറുകാരി പെണ്‍കുട്ടി തന്റെ ആട്ടിന്‍ പറ്റവുമായി കടന്നു പോകുമ്പോള്‍ ഒരു രാത്രി കഴിഞ്ഞിട്ടു പോലും കുറുക്കന്മാരില്‍ നിന്നും ആട്ടിന്‍ പറ്റങ്ങള്‍ക്ക് അപകടമുണ്ടാകുന്നതൊഴിച്ച് ആ കുട്ടിക്ക് ഒന്നും സംഭവിക്കാത്ത കാലം വരുന്നതെപ്പോഴാണോ അന്ന് അവിടെ മുസ്ലിം രാജ്യം സ്ഥാപിക്കപ്പെട്ടു എന്ന് കണക്കാക്കാമെന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്.

 ഒന്നോര്‍ക്കുക, ഒളിച്ച് വെച്ചതിലേക്കാണ് ഒളിഞ്ഞ് നോക്കുക.  പരസ്യത്തിന്റെ വഴിയില്‍ രഹസ്യത്തിനെന്ത് കാര്യം.  അറബി പെണ്‍കുട്ടികള്‍ സമൂഹ നീതി ഭയന്ന് അവരുടെ മുടിപോലും ഭദ്രമാക്കപ്പെടുക വഴിയില്‍ പുരുഷന്മാര്‍ പെണ്ണിന്റെ മുടി കാണുമ്പോള്‍ വരെ ലൈംഗിക ഉത്തേജകരാവുന്നു. നിയമം കൂടുതല്‍ സങ്കീര്‍ണമാക്കി നഗ്നതാ നിയന്ത്രണമേര്‍പെടുത്താന്‍ ഒരിക്കലും കഴിയില്ല. വ്യവസ്ഥിതികളും സ്ത്രികള്‍ക്ക് സദാചാരത്തിന്റെ അപകടകരമായ അടിമത്വത്തില്‍ നിന്നുള്ള മോചനവുമാണ് വേണ്ടത്. ഗള്‍ഫ് രാജ്യങ്ങളിലെ തല വെട്ടലും, കണ്ണു ചൂഴ്‌ന്നെടുക്കലും, ഇന്ത്യയിലെ തൂക്കുകയറിനു വേണ്ടിയുള്ള മുറവിളിയും കൊണ്ടൊന്നും ഇതില്ലായ്മ ചെയ്യാനാകില്ല ബലാല്‍സംഗങ്ങള്‍. അതിനു വേണ്ടത്, ഒളിച്ചു വെക്കപ്പെടുന്ന നഗ്നത സ്ത്രീ പുരുഷവ്യത്യാസമില്ലാതെ സമത്വമുളവാക്കുക മാത്രമാണ്.

ഒരു തലമുറ മുമ്പ് വരെ നമ്മുടെ പുഴയിലും കുളങ്ങളിലും ആണ്‍- പെണ്‍, യുവ, വൃദ്ധ വിത്യാസമില്ലാതെ കുളിച്ചും അലക്കിയും ഇരുന്നത് ഒരു സ്വാഭാവിക കാഴ്ചമാത്രം.  ഇന്ന് ആ കാഴ്ച എവിടെയെങ്കിലും കാണാനൊക്കുമോ.  നാം എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്നതിന്റെ എളിയ ഉദാഹരണമാണിത്.  പരസ്യമായി കുളിക്കുന്ന പെണ്ണിനെ ശ്രദ്ധിക്കാറില്ലാത്ത കാലം മാറിക്കഴിഞ്ഞു. പണ്ടു കാലങ്ങളില്‍ ദീര്‍ഘനേര ലൈംഗിക കേളിയിലൂടെയും, ചേഷ്ടകളിലൂടെയും മാത്രം മറ നീക്കി പുറത്തു വരാറുള്ള രതി സുഖം കേവലം കുളിമുറിയില്‍ ഒളിഞ്ഞ് നോക്കിയും ഒളിക്യാമറവെച്ചും നഗ്നത കണ്ടുമിരിക്കുമ്പോള്‍ തന്നെ സുഖ ത്യപ്തി അഥവാ ഉത്തേജനം കൈവരിക്കുന്ന ഇടത്തിലേക്ക് നമ്മുടെ പുരുഷ്വത്വം ചുരുങ്ങി. സുഖമനുഭവിക്കാനുള്ള സഹന ശേഷി നഷ്ട്ടപ്പെട്ട് നഖം താഴ്ത്തിയും പീഡിപ്പിക്കപ്പെട്ടും, കൊന്നും, ലൈംഗിക സുഖം മോന്തുന്ന അവസ്ഥയിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു പൗരുഷം. വീണ്ടും ചോദിക്കുകയാണ് നാം എങ്ങോട്ടു സഞ്ചരിക്കുന്നു.

ഒന്നു പറയാതെ വയ്യ. പൗരുഷം കടുത്ത ലൈംഗിക പട്ടിണിയിലാണ്. രതി നിര്‍വേദവും ഷക്കീല പടത്തിനുള്ള തള്ളലും ഒളിച്ചുവെച്ചിരുന്നവ തുറന്ന് കാണാനുള്ള അത്യാഗ്രഹത്തിന്റെ സൃഷ്ടിയാണ്.  സ്ത്രീ ശരീര സൗന്ദര്യ മല്‍സരം വ്യപാരവല്‍ക്കരിക്കപ്പെടുന്നതിനുള്ള കാരണവും ഇത് തന്നെ.

പാന്റും ഷര്‍ട്ടും മാത്രമല്ല പുരുഷനോടൊപ്പവും പുരഷനെപോലെയും സമത്വത്തോടും സ്വതന്ത്രമായും ഏത് പാതിരാവിലും ഒറ്റയ്ക്ക് നടന്ന് നീങ്ങാന്‍  ഒരു സ്ത്രീക്ക് സാധിക്കുന്ന സാമൂഹ്യ സാഹചര്യമുണ്ടാകണം. അത്യാവശ്യം വേണ്ടി വന്നാല്‍  സാമാന്യം ഗോപ്യമായ അവസ്ഥയില്‍ പുരുഷനെപോലെ സ്ത്രീക്കും മൂത്രമൊഴിക്കാന്‍ സാധിക്കണം. അതാരെങ്കിലും കണ്ടാല്‍ത്തന്നെയും ഒരു ലോകമഹാസംഭവമൊന്നുമല്ലെന്നുള്ള സാമൂഹ്യ അന്തരീക്ഷം സമൂഹത്തിലുണ്ടാവണം.  കഴിഞ്ഞ പെരുന്നാളിന് കാസര്‍കോട്ടെ ഒരു ടെക്‌സ്റ്റൈല്‍സ്  കടയില്‍ തുണിയെടുക്കാന്‍ വന്ന സ്ത്രീ ഗത്യന്തരമില്ലാതെ ഡ്രസ്സിങ്ങ് മുറിയില്‍ പ്ലാസ്റ്റിക്ക് കൂടില്‍ മൂത്രമൊഴിച്ച് അവിടെ ഉപേക്ഷിച്ചത് ഓര്‍ക്കുന്നില്ലെ? മൂത്രമൊഴിക്കുക എന്ന സാമാന്യ ആവശ്യത്തേപ്പോലും ഇവിടെ അടിമപ്പെടുത്തിയതിനാലാണത്. കാറ്റും വെളിച്ചവും കടക്കുന്ന വസ്ത്രം ധരിച്ച് പുരുഷനെപോലെ അവര്‍ക്കും പുറം ജോലിക്ക് പോവാന്‍ സാധ്യമാവണം.

 നിരവധി അലിഖിത നിയമങ്ങള്‍ സ്ത്രീയെ ഇന്നും വേട്ടയാടുന്നു. അതിന് യുഗങ്ങളുടെ പഴക്കമുണ്ട്.  സ്വര്‍ഗലോകത്ത് വെച്ച് ബ്രഹ്മാവിനെ പ്രീതിപ്പെടുത്താന്‍ നടത്തിയ യാഗത്തില്‍ ഇക്ഷ്വാകു വംശത്തില്‍പ്പെട്ട മഹാബിഷ എന്ന രാജാവ് ഭൂമിയില്‍ നിന്നും ചെന്നിരുന്നതായി മഹാഭാരതകഥയുണ്ട്.  യാഗസ്ഥലത്ത് പട്ട് ചേലയുടുത്ത് ഗംഗാദേവിയുമുണ്ടായിരുന്നു.  പെട്ടന്ന് വന്ന കാറ്റില്‍ ഗംഗയുടെ ശരീരത്തില്‍ നിന്ന് ചേല നീങ്ങി . ബിഷ രാജാവ് ഗംഗയുടെ മാറിടം നോക്കി ആസ്വാദിച്ചത് കണ്ട് കോപിഷ്ടനായ ബ്രഹ്മാവ് ശപിച്ചതിന്റെ പേരിലാണ് ഗംഗ ഭൂമിയില്‍ വന്ന് പതിച്ചതെന്ന കഥയില്‍ നഗ്നതയുടെയും ലൈംഗികതയുടെയും സമന്വയം ഉണ്ട്.

 ഗംഗയുടെ പുത്രന്‍ ഭീഷ്മരുടെ പിന്‍തലമുറയിലെ യുധിഷ്ഠിരന്റെ കാലത്ത് പഞ്ചപാണ്ഡവന്മാരെ അപമാനിക്കാന്‍ ചേല വലിച്ചൂരിയത് പാഞ്ചാലിയുടേതായിരുന്നു.  അന്ന് യുധിഷ്ഠിരരുടെ വസ്ത്രത്തെ പിടിച്ചു വലിക്കാന്‍ ആരും മുമ്പോട്ടു വന്നിരുന്നില്ല .  സ്ത്രീയെ നഗ്നതയുടെ അടിമത്വത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്നതിന് ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍.  സ്ത്രീ ഉടുക്കുന്ന വസ്ത്രം സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ അടയാളമാകുമ്പോള്‍ പുരുഷന്‍ ബിവറേജിന്റെ മുന്നില്‍ ഉടുതുണിയില്ലാതെ മലര്‍ന്ന് കിടന്നാല്‍ ആര്‍ക്കും ഒരു ചേതവൂമില്ല.

Woman, Body, Girl, Kerala, Article, Kerala News, International News, National News, Gulf News, Health News, Educational News, ഒന്നോര്‍ക്കുക വസ്ത്രങ്ങള്‍ക്കുള്ളില്‍ എല്ലാ മനുഷ്യര്‍ക്കും നഗ്നത സ്വാഭാവികമാണ്.  അതിനെ ചൂഴ്ന്ന് നോക്കണ്ട കാര്യമില്ല.  അതിന് ഇല്ലാത്ത മാന്യത നല്‍കിയത് കച്ചവട വ്യവസ്ഥിതികളാണ്. നഗ്നതയില്‍ ലൈംഗികത കാണുന്ന പൊതു സമൂഹം നാട്ടിലെ ദാമ്പത്യജീവിതത്തിന് വരെ ഭീഷണിയായി മാറിയിരിക്കുകയാണ്.  മധുവിധു കഴിഞ്ഞാല്‍  യുവദമ്പതികളില്‍ തന്നെ ഒരുതരം വിരക്തി ഉടലെടുക്കുന്നുവെന്ന് മനഃശാസത്രവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.  ദാമ്പത്യജീവിതം എന്നാല്‍ നഗ്നതയില്‍ പൊതിഞ്ഞ ലൈംഗികതയാണ് എന്ന് തെറ്റിദ്ധരിച്ചതിന്റെ ഫലമായാണ് ഈ വിരക്തി.  ഇത് മാറണമെങ്കില്‍ നഗ്നതയ്ക്കപ്പുറത്തെ സൗഹൃദവും പ്രണയവും ദാമ്പത്യത്തില്‍ കടന്ന് കൂടിയാല്‍ മാത്രമേ ദമ്പതികള്‍ക്ക് വൈവാഹിക ജീവിതത്തിന്റെ പൂര്‍ണതയില്‍ എത്താന്‍ കഴിയൂ എന്ന് നാം മനസിലാക്കണം.

വസ്ത്രത്തിലെ ലൈംഗികതയെ കുറിച്ച് ഗാന്ധിജി പറഞ്ഞതോര്‍ക്കുക.  വസ്ത്രം ധരിക്കാന്‍ അമ്മ പഠിപ്പിച്ചതിന് ശേഷം എന്നിലുണ്ടായ ലജ്ജയില്‍  നിന്ന് ഞാന്‍ മുക്തനായത് നഗ്നനതയ്ക്ക് കീഴ്‌പ്പെട്ടുകൊണ്ടാണ് . ഗാന്ധിജി  പലപ്പോഴും കുളിക്കുക പൂര്‍ണ നഗ്നനായിട്ടായിരുന്നു.  അദ്ദേഹം ഉടുത്ത മുണ്ട് തിരുമ്മി ഉണക്കി വീണ്ടും ഉടുക്കും.

 ആചാരത്തിന്റെ പേരില്‍ ഡൈനിംഗ് ടേബിളിന്റെയും കസേരയുടെയും കാല് വരെ തുണിചുറ്റിക്കൊണ്ടുള്ള വസ്ത്രമുടുപ്പിക്കുന്ന  ആചാരങ്ങളുള്ള നാടുകളുണ്ട് ലോകത്തില്‍.  ഇംഗ്ലണ്ടില്‍ പ്യൂരിറ്റിന്‍ എന്ന മതവിഭാഗക്കാര്‍ ഇക്കൂട്ടരില്‍പെടും.  കസേരകാലില്‍വരെ അവര്‍ ലൈംഗികത ദര്‍ശിച്ചിരുന്നുവത്രെ.  അത് വെച്ച് നോക്കുമ്പോള്‍ ഇന്ത്യന്‍ സംസ്‌കാരം എത്രയോ മെച്ചം.

 ഇനി മാറേണ്ടതാരാണെന്ന് ആലോചിക്കുമ്പോള്‍ മഹിളാസംഘടനയുടെ കര്‍ത്തവ്യം വര്‍ധിക്കുന്നു.  ഞങ്ങളില്‍ എന്തൊക്കെയോ അധികമായി ഉണ്ടാകുന്നു എന്ന ബോധത്തെ ഇല്ലായ്മ ചെയ്യാന്‍ ഇരുലിംഗങ്ങളിലും ബോധവല്‍ക്കരണ ക്യാമ്പും വിവാഹ ജീവിതാനന്തര പ്രണയ ബന്ധങ്ങളും കുടുംബ മഹിമയിലും മറ്റും സാമൂഹിക മാറ്റങ്ങള്‍ ഉണ്ടാകണം.

Pragnant Woman, Student, Rape, Girl, Marriage, Brothers, Report, Family, Court,
Prathibha Rajan
(Writer)
 സ്ത്രീകള്‍ ഉറക്കെ പ്രഖ്യാപിക്കട്ടെ.  എന്റെ ശരീരത്തില്‍ ഞാന്‍ ഒരു
അശ്ലീലവും ഒളിപ്പിച്ച് വെച്ചിട്ടില്ല.  അത് കൊണ്ട് തന്നെ ഞാന്‍ എതിര്‍ലിംഗത്തില്‍ നിന്നും ഒരു തരത്തിലും  വിവേചനമുള്‍കൊള്ളേണ്ടതില്ല.   എന്റെ നഗ്നത എന്ന് പറയുന്നത് എതിര്‍ലിംഗത്തിന്റേതിന് തുല്യമാണ്.  ഒരു സ്ത്രീയുടെ ശരീരത്തില്‍ എന്തൊക്കെ ഉണ്ടാവണമോ അതില്‍ കൂടുതലൊന്നും എന്നിലില്ല.  അശ്ലീലം എന്റെ ശരീരത്തിലില്ല.  നിങ്ങളുടെ മനസിലാണ്. ഇനിയും പ്രഭാതമുണ്ട് വിടരാന്‍, അത് ചുവക്കുന്നത് നമുക്കു വേണ്ടിയാവട്ടെ.

Part 1:
കശ്മലന്മാര്‍ കളം നിറഞ്ഞാടുന്ന ദില്ലി

Keywords: Woman, Body, Girl, Kerala, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:45 am | 2 comments

കശ്മലന്മാര്‍ കളം നിറഞ്ഞാടുന്ന ദില്ലി

പ്രതിഭാ രാജന്‍

റുമാസം ഗര്‍ഭിണിയായ ഇരുപത്തിയഞ്ചുകാരി സജിനിയെ 13 വയസുകാരന്‍ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം നടുക്കത്തോടെ, ഒരുള്‍ക്കിടിലത്തോടെ കേട്ടുനിന്നവരായിരുന്നു നമ്മള്‍  (2012 സെപ്തംബര്‍) .2ാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ 8 വയസുകാരന്‍ ബലാത്സംഗം ചെയ്ത് കൊന്ന് കാട്ടില്‍ തള്ളിയതും നമ്മള്‍ ചര്‍ച്ച ചെയ്തതാണ്. കുമ്പളയിലെ മിട്ടായിപീടികക്കാരന്‍ മിട്ടായി നല്‍കിയാണ് ഇരുപതില്‍പരം കുട്ടികളെ പാട്ടിലാക്കിയത്. ദില്ലിയിലെ ബീഹാര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും, ധര്‍മ്മപുരിയിലെ ദളിത് ബാലികയും തുടങ്ങി ഛത്തീസ്ഗഡിലെ സോണിയ സോറി എന്ന ടീച്ചറടക്കം എത്രയെത്ര പെണ്‍ജീവിതത്തിനുമേല്‍ സമൂഹത്തിന്റെ കഴുകന്‍ കണ്ണുകള്‍ വട്ടമിട്ടു പറന്നു!

അംഗവൈകല്യവും മാനസികനില തെറ്റിയവര്‍ പോലും കൂട്ടബലാത്സംഗത്തിനിരയാകുന്നു.  മടിയിലിരുത്തി താലോലിക്കേണ്ട മുത്തച്ഛന്മാര്‍ പേരപെണ്‍കിടാങ്ങളെ അവളറിയാതെ വേഴ്ചക്കിരയാക്കുന്നു.  ഭര്‍ത്താവിന്റെ ആത്മശാന്തിക്ക് വേണ്ടി അമ്പലത്തില്‍ ചെന്ന് നിത്യശാന്തി നേര്‍ന്ന് പൂവും പ്രസാദവുമായി തിരിച്ചുവരുന്ന വീട്ടമ്മയുടെ ഉടുവസ്ത്രത്തില്‍ പുരുഷമാലിന്യമൊഴുക്കിയ കഥ പറഞ്ഞത് നമ്മുടെ കൊച്ചു കേരളമാണ്.  വിദ്യ അന്വേഷിച്ചെത്തിയ ശിക്ഷയെ ഗുരു പ്രണയിക്കുന്നു.  അവിഹിത ഗര്‍ഭം സമ്മാനിക്കുന്നു. ഒരു തരി കളങ്കം പോലും വീഴാതെ വളര്‍ത്തി വിവാഹം കഴിപ്പിച്ചു വിടാന്‍ ബാധ്യസ്ഥനായ അച്ഛന്‍ തന്നെ സ്വന്തം ബീജത്തില്‍ പിറന്ന മകളെ ലൈംഗിക സുഖം ആസ്വദിക്കാന്‍ കിടക്കയിലേക്ക് വലിച്ചിഴക്കുന്നു.

 ഇത്തരത്തില്‍ എണ്ണിയാല്‍ ഓടുങ്ങാത്ത പീഡന കഥകള്‍ നമ്മെ മഥിക്കുന്ന ഒരു അന്തരീക്ഷത്തിലാണ് നാമിപ്പോള്‍. അഴകുള്ള ചിലന്തി വലയൊരുക്കി വഴിയില്‍ കാത്തുനില്‍ക്കുകയാണ് നരാധമന്‍മാര്‍. സ്ത്രീത്വത്തിന്റെ കന്യാചര്‍മത്തില്‍ നഖം താഴ്ത്തി മുറിവേല്‍പിക്കുകയാണ് പൗരുഷം.  പിതാവ്, ഭര്‍തൃപിതാവ്, ഇളയച്ഛന്മാര്‍, കാമുകന്‍, കളിത്തോഴന്‍, കഴുകന്റെ കണ്ണുകള്‍ ഏത് രൂപത്തിലാണ് പറന്ന് വന്ന് റാഞ്ചിക്കൊണ്ടു പോവുകയെന്ന് തിരിച്ചറിയുന്നതിനു, ബൂദ്ധിയുറക്കുന്നതിന് മുമ്പേ തന്നെ, ഭാവിയില്‍ വരാനിരിക്കുന്ന ഭര്‍ത്താവിന് കാഴ്ചവെക്കാന്‍ പ്രകൃതി സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചവ- തന്നെത്തന്നെ - സാത്താന്മാര്‍ സംഘം ചേര്‍ന്ന് കൊത്തി വലിച്ച് കുടഞ്ഞ് മാലയിടുകയാണിവിടെ. നമുക്കാകമാനം നാണിച്ചു തല താഴ്ത്താം. സ്ത്രീത്വത്തിനു മുമ്പില്‍.

 കേന്ദ്ര ആരോഗ്യവകുപ്പ് നടത്തിയ സര്‍വേ റിപോര്‍ട്ടുണ്ട് നമ്മുടെ കൈയ്യില്‍. ആകെ ജനസംഖ്യയില്‍ 24 ശതമാനം കുട്ടികളും ലൈംഗികവേഴ്ചയ്ക്ക് വിധേയമാകുന്നത് 15 വയസിന് താഴെയുള്ള ബാല്യ- കൗമാരത്തിലാണത്രെ.  സാമൂഹ്യ ക്ഷേമ വകുപ്പ് നടത്തിയ സര്‍വേയില്‍ പറയുന്നുണ്ട്, 8നും 18നും ഇടയ്ക്കുള്ള കുട്ടികള്‍ക്ക് 30 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലി തയ്യാറാക്കി ഉത്തരമെഴുതിയതില്‍ ലക്ഷത്തില്‍ 25,000 എന്ന തോതില്‍ ബാലികമാര്‍ അവരറിയാതെ ഒന്നില്‍ കൂടുതല്‍ തവണ കാമവെറിക്കിരയായിട്ടുണ്ട്.  ഇത് ഇളം കുട്ടികളുടെ കണക്കെങ്കില്‍ പ്രായമായവരുടെ കാര്യം പിന്നെ പറയണോ?

പ്രേമത്തിന് കണ്ണില്ലെന്നുള്ളത് പഴമൊഴി . അതിപ്പോള്‍ തിരുത്തപ്പെടുന്നു. രതിക്ക് സഹോദര, കുടുംബ ബന്ധം പോലുമില്ല.  ജാതി -മത- സംസ്‌കാരത്തിനെ ഒന്നടങ്കം രതി നിഷ്പ്രഭമാക്കുന്നു. സ്ത്രീ ശരീരത്തില്‍ പുരുഷനെ അപേക്ഷിച്ച് രതിവൈകാരികതയും നഗ്നതയും ഏറെ ആരോപിക്കപ്പെടുന്നതെന്തുകൊണ്ടെന്ന ആലോചനക്ക് സമയമടുത്തിരിക്കുന്നു. വിവാഹത്തിന് മുമ്പും കൗമാരപ്രായത്തിലും, ക്ലാസ് റൂമില്‍ രഹസ്യമായും ആണ്‍കുട്ടികള്‍ രതി വികൃതികള്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.

ഇപ്പോള്‍ അവ പെണ്‍കുട്ടികളിലും വ്യാപകമായി വരുന്നു.  അബദ്ധധാരണയുടെ പേരില്‍ രതി അതിരുവിടുമ്പോള്‍ ഇവിടെ മരിച്ചു വീഴുന്നത് ഇന്ത്യന്‍ സംസ്‌കാരവും നമ്മുടെ നിയമ വ്യവസ്ഥിതിയുമാണ്.  ലക്കും ലഗാനുമില്ലാത്ത പട്ടണപ്രവശ്യകളില്‍ മാത്രമാണ് ഇത്തരം വൈകൃതങ്ങള്‍ നൃത്തമാടുന്നതെന്നോര്‍ത്ത് സമാധാനിക്കാന്‍ വരട്ടെ.  ഗ്രാമങ്ങളിലാണ് ഏറെയും എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.  കുഗ്രാമങ്ങളിലുള്ളവ നാലാള്‍ അറിയാതെ മൂടിവെക്കപ്പെടുന്നുവെന്ന് മാത്രം.

അമിതമദ്യാസക്തിയും പുരുഷാധിപത്യവും പഴകിയ അടിമത്ത സ്വാഭാവവും ഇന്നും നിലനില്‍ക്കുന്നതിനാലാണ് പുരുഷത്വത്തിന്റെ നഖങ്ങളുടെ മൂര്‍ച്ച ഇനിയും വെട്ടി മാറ്റാനാകാതെ തുടരുന്നത്.  അവ നിയമങ്ങള്‍ കൊണ്ട് മാത്രം മാറ്റാനാവില്ലെന്ന് വര്‍ത്തമാന സംഭവ വികാസങ്ങളിലൂടെ നാം കണ്ടു കഴിഞ്ഞു.  എന്ത് നിയമങ്ങള്‍ ഉണ്ടാക്കിയാലും വിവാഹം വരെ തന്റെ ശരീരം താന്‍ തന്നെ സൂക്ഷിച്ചുകൊള്ളണമെന്ന ദില്ലി സെഷന്‍സ് കോടതി ജഡ്ജി അരുണ്‍ കുമാര്‍ ആര്യയുടെ റൂളിംഗ് ഇവിടെ പ്രസിദ്ധമാണ്.

ഏതൊരു സ്ത്രീക്കും തന്റെ ഭാവി വരനെ കുറിച്ച് വ്യക്തമായ സ്വപ്നങ്ങള്‍ കാണും.  തനിക്കുള്ളതെല്ലാം സൂക്ഷിക്കുകയും കളങ്കരഹിതമായി ഭര്‍ത്താവിന് സമര്‍പിക്കുകയും ചെയ്യുക എന്നത് സ്ത്രീത്വം മനസില്‍ സൂക്ഷിക്കുന്ന ദൃഢപ്രതിജ്ഞയാണ്.  അതിനെ ചുട്ടുകരിക്കുന്നവര്‍, ബലാല്‍സംഗത്തിന് വിധേയമാക്കുന്ന സ്ത്രീയെ കൊല്ലുന്നത് ഒരു തവണയല്ല ആ സ്ത്രി പലതവണ മരിക്കുന്നു.  ഏഴ് മാസം പ്രായമായ കൈക്കുഞ്ഞ് മുതല്‍ 70 വയസുള്ള വൃദ്ധയ്ക്ക് വരെ ഇവിടെ എവിടെ സുരക്ഷിതത്വം?

സര്‍ക്കാരിന് ഇവിടെ പലതും ചെയ്യാനാവും.  സ്ത്രീ-പുരുഷ വിവേചനം സ്‌ക്കൂള്‍ തലം മുതല്‍ ഇല്ലാതാവണം.  എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അതിന് ശ്രമിച്ചതാണ്.  മതലഹരിയുടെ ഉടുപ്പെടുത്തണിഞ്ഞ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടത് ഇന്നും എന്നും പല തരം വിവേചനം മാത്രം.  അതില്‍ ആണ്‍-പെണ്‍ വിവേചനവും പെടും.

ആണ്‍ - പെണ്‍ അകല്‍ച്ച കൂടുംതോറും മറച്ച് വെച്ചിരിക്കുന്ന സ്ത്രീ ശരീരത്തില്‍ എന്തോ ഗോപ്യമായതുണ്ടെന്ന തോന്നല്‍ കുട്ടികളില്‍ വളരുകയാണ് ചെയ്യുക.  ചെറുക്ലാസ് മുതല്‍  തന്നെ ശാരീരിക വളര്‍ച്ചയും, അതിനപ്പുറത്തെ ലൈംഗീക വിദ്യാഭ്യാസവും ചോദ്യപേപ്പറുകളില്‍ ഇടം പിടിക്കണം.  എന്തായാലും അവര്‍ അറിയേണ്ടത് എന്നായാലും അറിയാനുള്ളതല്ലെ?  പെണ്‍കുട്ടികളില്‍ ഗോപ്യമായത് ഒന്നും തന്നെ ഇല്ലെന്ന് ആണ്‍കുട്ടികളെ ബോധ്യപ്പെടുത്തേണ്ടത് ശാരീരിക വിദ്യാഭ്യാസത്തിലൂടെ തന്നെയാണ്.  അവര്‍ ഒരു ബസില്‍ ഒരേ സീറ്റില്‍ ഇരുന്ന് സഞ്ചരിക്കട്ടെ.  ഒന്നിച്ചു കളിച്ചു രസിക്കട്ടെ, രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ ഒന്നിക്കേണ്ടവരാണവര്‍.

 സ്ത്രീത്വം അനുഭവിക്കുന്ന സാമൂഹിക അടിമത്വത്തിനും, പുരുഷ മേല്‍കോയ്മക്കും പ്രാചീനയുഗത്തിനപ്പുറത്തെ പഴക്കമുണ്ട്. പുരാണങ്ങളില്‍ വരെ ഇതു തെളിഞ്ഞു കാണാം.  ഇന്ത്യയിലെ സതി വ്യവസ്ഥ ഓര്‍ക്കുന്നില്ലേ.  സുമേറിയയിലും, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളിലും ഇന്ത്യന്‍ അവസ്ഥയുടെ രൂപവും ഭാവവും മാറി സതിയുണ്ടായിരുന്നു.  ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യയെയും വെപ്പാട്ടിയെയും ജീവനോടെ ആ ചുടലയില്‍ ദഹിപ്പിക്കും.  സോളമന്‍ രാജാവിന് ഭാര്യമാര്‍ 700 ആയിരുന്നു വെപ്പാട്ടികള്‍ മുന്നൂറും.

യുദ്ധം ചെയ്യുന്ന പോരാളിക്ക് കളിച്ച് ഉല്ലസിക്കാന്‍ എറിഞ്ഞുകൊടുക്കുന്ന എലികുഞ്ഞുങ്ങളായിരുന്നു തോറ്റരാജ്യത്തിലെ കന്യകമാര്‍. അവള്‍ പട്ടാളക്കാരന്റെ അടിമ. യുദ്ധവിജയത്തിന്റെ പാരിതോഷികമാണ് സ്ത്രീ.  പഴകിയ നിയമം പറയുന്നത് ശ്രദ്ധിക്കുക.  നിങ്ങള്‍ രാജ്യം കീഴ്‌പ്പെടുത്തിയാല്‍ ആദ്യം സ്ത്രീകളെ കീഴ്‌പ്പെടുത്തുക. അവര്‍ ആദ്യമൊക്കെ വഴങ്ങിയെന്ന് വരില്ല . ബലാല്‍ക്കാരമായി പ്രാപിക്കുക.  സൈന്യം കടന്ന് പോയ അധിനിവേശ പ്രദേശങ്ങളിലെല്ലാം അനാഥകുട്ടികള്‍ പിറന്ന് വീണത് അങ്ങനെയാണ്. അവര്‍ ദൈവസന്നിധിയിലെ ജാരസന്തതികള്‍ .പഴി അവിടെയും സ്ത്രീക്ക് തന്നെ.  വംശീയ കലാപം ഉണ്ടായാലും വര്‍ഗീയത മുഴച്ച് കിടക്കുമ്പോഴും അപായപ്പെടുന്നത് സ്ത്രീത്വത്തിന്റെ പരിപാവനതയാണ്.

ഒന്ന് പറയാതെ വയ്യ.... ഒരു നാടിന്റെ, സംസ്‌കാരിക സ്ഥിര നിക്ഷേപമാണ് സ്ത്രീ. അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുല്യമാണ് ദേശീയതയുടെ സാംസ്‌കാരിക മുല്യങ്ങളെ വിളക്കി ചേര്‍ക്കുന്നത്. എന്നാല്‍ സമൂഹത്തിന്റെ കണ്ണുകളിലൂടെ സ്ത്രീത്വത്തെ വായിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ വര്‍ത്തമാനകാലഘട്ടം അവരെ ഈ മണ്ണിലേക്ക് ജനിച്ച് വീഴാന്‍ അനുവദിക്കുന്നില്ല എന്ന് കാണാം.  നിയമം കൊണ്ടു നിരോധിച്ചിട്ടു പോലും ഓരോ ആശുപത്രികളിലും എത്രയെത്ര ഭ്രൂണങ്ങളാണ് വിഷ സൂചിയാല്‍ മരിച്ചില്ലാതാകുന്നത.്

 ഇതിനിടെ മഹാരാഷ്ട്രയുടെ ഓടയില്‍ ഉപേക്ഷിക്കപ്പെട്ട നിരവധി ചാപിള്ളകളെ പട്ടി കടിച്ചു വലിക്കുന്നത് വാര്‍ത്തയായിരുന്നു.  ഭൂമിയില്‍ പിറന്നവര്‍ തന്നെ വ്യവസ്ഥിതിയുടെയും മേധാവിത്വത്തിന്റെയും കാമത്തിന്റെയും പീഡനമേറ്റു അപമാനഭാരത്താല്‍ സഹികെട്ട് മരിച്ചു കൊണ്ടിരിക്കുന്നു.

പുതിയ പെണ്‍ഭ്രൂണങ്ങള്‍ക്ക് ഭൂമിയില്‍ വളര്‍ന്നു തളിര്‍ക്കാനുള്ള ഭൗതിക സാഹചര്യം കുറഞ്ഞു വരികയും ചെയ്യുന്ന അന്തരീക്ഷത്തിലാണ് ഇത്തരമൊരു ചര്‍ച്ച നടക്കുന്നത്. എത്രയോ പേര്‍ സ്വയം സഹിച്ചും ശപിച്ചും സ്വന്തം മാളങ്ങളില്‍ പ്രതികരിക്കാനാവാതെ ഉള്‍വലിയുന്നു.  നിയമത്തില്‍ എത്രയൊക്കെ മാറ്റമുണ്ടായിട്ടും പൗരുഷത്തിന് മുന്നില്‍ സ്ത്രീ ഇന്നും കാമം തീര്‍ക്കാനുള്ള ലൈംഗിക ഉപഭോഗവസ്തു മാത്രം.  മാംസക്കച്ചവടത്തില്‍ അവളുടെ കമ്പോളവില കുത്തനെ ഉയരുകയാണ്.

ഇത് സൂചിപ്പിക്കുമ്പോള്‍ സ്ത്രീ സമൂഹം വ്യാപകമായ തോതില്‍ നഗ്നത പ്രസരിപ്പിക്കുകയും, പുരുഷ വിഭാഗത്തെ കൊതിപ്പിക്കുകയും, അവരുടെ വികാരമിളക്കി വിടുകയും ചെയ്യുന്ന വിധത്തില്‍ വസ്ത്രം ധരിക്കുന്നുവെന്നതാണ് ഇതിനുള്ള കാരണമെന്ന ചര്‍ച്ച വ്യാപകമായിട്ടുണ്ട്. സ്ത്രീ എന്നാല്‍ നഗ്നതയാണെന്നും അത് വസ്ത്രത്തിനകത്ത് അടച്ചു വെക്കേണ്ടതാണെന്നും അതില്ലാത്തതാണ് പ്രശ്‌നമെന്നും വാദിക്കുന്നവരോട് പറയാനുണ്ട്.

ഇതര മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി, ശരീര ഭാഗങ്ങള്‍ മറച്ചു വെക്കുന്നതും അവയെ രഹസ്യമായി ഉപയോഗിക്കുകയും, ആസ്വദിക്കുകയും ചെയ്യുന്ന ജീവി മനുഷ്യന്‍ മാത്രമാണ് . പെണ്‍ വര്‍ഗജന്തുക്കള്‍ക്ക് പ്രകൃതി മുലകള്‍ നല്‍കിയിട്ടുണ്ട്. തന്റെ കുഞ്ഞുങ്ങളെ ഊട്ടാനും കുഞ്ഞിന് വേണ്ടി കരുതി വെച്ച കൊഴുപ്പ് സംഭരിണിയായാണ് പ്രകൃതി മുലകളായി നല്‍കിയിട്ടുള്ളത്. ഭാവി തലമുമുറക്കു വേണ്ടി ദേഹത്തിനു മുന്‍ഭാഗം മാറിടത്തില്‍ ഈ ഭാരം മുലക്കച്ചക്കൊണ്ട് കെട്ടി ഭദ്രമാക്കിയാണ് സ്ത്രീകള്‍ ജീവിത കാലം മുഴുവന്‍ കഴിച്ചു കൂട്ടുന്നത്. മനുഷ്യനല്ലാതെ മറ്റൊരു ജീവിയും ഇത് തന്റെ കാമകേളിക്കായി ഉപയോഗപ്പെടുത്താറില്ലെന്ന് നോക്കണം. പുരുഷന് ഇത് ഒരു ആസ്വാദനോപാദിയാണ്.

 മൃഗങ്ങളെ പോലെ മനുഷ്യനും പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ തയാറായാല്‍ പെണ്‍വര്‍ഗത്തില്‍ നഗ്നത ദൃശ്യമാവില്ല.  മനുഷ്യനിര്‍മിത നിയമവും മനുഷ്യന്റെ തന്നെ അത്യാര്‍ത്തിയും അമിതഭോഗ ചിന്തയുമാണ് മനുഷ്യനെ മേലെ വിവരിച്ച ദുരവസ്ഥയിലേക്ക് എത്തിക്കുന്നത്. മനുഷ്യനെപ്പോലയല്ല, മൃഗങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന ചോദന മൂലമാണ് ലൈംഗികാസക്തിയുണ്ടാകുന്നത്.  പക്ഷികളിലടക്കം ഇവ സീസണല്‍ വികാരം മാത്രം.  പെണ്ണിന്റെ അവയവങ്ങള്‍ കണ്ടാല്‍ താല്‍പര്യം ജനിക്കുന്ന ഏക ജീവി മനുഷ്യന്‍ മാത്രമാണ്. എന്തു കൊണ്ടാണിതെന്ന് പരിശോധിക്കേണ്ടതുണ്ട്.

രണ്ട് മനുഷ്യ ശരീരങ്ങള്‍ ബന്ധത്തില്‍ ഏര്‍പെട്ടുകഴിഞ്ഞാല്‍ അടുത്ത  നിമിഷം മുതല്‍ പുരുഷന്‍ സ്വതന്ത്രനാവുകയും സ്ത്രീ വീണ്ടും അടച്ചുവെക്കപ്പെട്ടവളുമാവുന്നു.  അവള്‍ ഒരു ജന്മം മുഴുവന്‍ ലൈംഗികതയുടെയും നഗ്നതയുടേയും ഭാരവും പേറി നടക്കുന്നു.  പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഉത്തരവാദപ്പെട്ടവള്‍, അവള്‍ പെറ്റിടാനിരിക്കുന്ന കുഞ്ഞിന് മൂലയൂട്ടാന്‍ മാറില്‍ പ്രകൃതി ഒരുക്കിയ കൊഴുപ്പിന്റെ നിറടാങ്കുകളില്‍ പോലും നഗ്നത കാണുന്നവരാണ് പൗരുഷം. കുഞ്ഞിനു മുല കൊടുത്തതിനു ശേഷം കിനിഞ്ഞു വരുന്ന പാല്‍ അവളുടെ മുലക്കച്ചയേയും, ബ്ലൗസിനേയും നനച്ചാല്‍ ആ നനവില്‍ പോലും ലൈംഗികത കാണുന്നവരുണ്ട്.

 സ്ത്രീശരീരം ഭദ്രവും സുരക്ഷിതവുമായി, അടിവസ്ത്രവും മേല്‍ വസ്ത്രവുമായി കെട്ടി ഭദ്രമാക്കണമെന്നാണ് പുരുഷ നിര്‍മിത കീഴ് വഴക്കങ്ങള്‍.  ഈ അലിഖിത നിയമ വ്യവസ്ഥക്ക് യുഗങ്ങളോളം പഴക്കങ്ങളുണ്ട്.  ഇരു ലിംഗങ്ങളില്‍ സ്ത്രീയില്‍ മാത്രം അമിതനഗ്നത ആരോപിച്ച് ഇങ്ങനെ തടവിലിടുന്നത് അടിമത്വത്തിന്റെയും, പൊതുവെ അവര്‍ അബലകളായതിന്റെയും ഫലമായുളവായതിനാലായിരിക്കണം. സ്ത്രീകളില്‍ ഇനിയും വിട്ടു പോകാത്ത അടിമത്വത്തിന്റെ നേര്‍ കാഴ്ചകള്‍ ഈ ഭൂമിയെ നിയന്ത്രിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുകയാണിവിടെ. അതിനോടാണ് മഹിളാ സംഘടനകള്‍ പോരടിക്കേണ്ടത്.

ഇംഗ്ലണ്ടിലെ ആദിവാസികളിലും, ആഫ്രിക്കയിലെ ഉള്‍ക്കാടുകളിലും, ഹിമവല്‍സാനുക്കളിലും, ധ്രൂവപ്രദേശത്ത് വസിക്കുന്ന ഒരു വിഭാഗം മനുഷ്യര്‍ വസ്ത്രമേ ധരിക്കുന്നില്ല.  അവര്‍ക്ക് തമ്മില്‍ എവിടെയാണ് നഗ്നത ആരോപിക്കുന്നത്. നഗ്നത ആരോപിച്ച് സ്ത്രീകളെ സ്വതന്ത്രരാകാന്‍ അനുവദിക്കാത്ത പൊതുസമൂഹത്തോട് സ്ത്രീപക്ഷത്തില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു വരാന്‍ ഈ കുറിപ്പ് പ്രയോജനപ്പെടട്ടെ.

പൊതുസമൂഹം പറയണം പുരുഷ സമൂഹം എന്തിനു വേണ്ടി സ്ത്രീയെ ലൈംഗികതയുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കുന്നു.  പരസ്യമായി നഗ്നത പ്രദര്‍ശിപ്പിക്കുന്ന പുരുഷന് എവിടുന്ന് കിട്ടി അതിനുള്ള സര്‍ട്ടിഫിക്കറ്റും അംഗീകാരവും? കീഴ് വഴക്കങ്ങള്‍ സ്ത്രീകളെ മാത്രം എന്തേ ഇങ്ങനെ മറയുടെ തടവറയിലിട്ടു ? ചോദ്യങ്ങള്‍ക്ക് ഇനിയും നീളമുണ്ട്.

Pragnant Woman, Student, Rape, Girl, Marriage, Brothers, Report, Family, Court, Kerala, Kerala News, International News,   പുറം ജോലിക്ക് പോകുന്ന പുരുഷന്മാര്‍ കേവലം ഒരു തോര്‍ത്തുമുണ്ടുടുത്ത് വേലചെയ്യുമ്പോള്‍ സ്ത്രീ അടിവസ്ത്രവും, മേല്‍വസ്ത്രവും, അതിനുമേല്‍ മറ്റ് വസ്ത്രങ്ങളുമായി എത്ര മറക്കണം ഈ നഗ്നത.  അവളുടെ ശരീരം പോവട്ടെ ചിരിയിലും സംസ്‌കാരത്തിലും അംഗചലനത്തിലും നഗ്നത ആരോപിക്കപ്പെടുന്നു.  അലക്കി ഉണക്കിയിട്ട സ്ത്രീയുടെ അടിവസ്ത്രമായ പാവാടയോ, മുലക്കച്ചയോ, പാന്റീസില്‍ വരെ പുരുഷന്റെ കണ്ണില്‍ ഉത്തേജക വികാരം പതിയിരിപ്പുണ്ടെന്ന് പ്രശസ്ത മനഃശാസ്ത്ര വിദഗ്ദ്ധന്‍ ഡോ. ശാന്തകുമാര്‍ പറയുന്നു.  ലൈംഗിക ഉത്തേജനം ലഭിക്കാന്‍ സ്ത്രീയോടൊപ്പം ശയിക്കുന്നതിനു പകരം അവളുടെ ഏതെങ്കിലും അവയവം കണ്ടാല്‍ മാത്രം മതിയെന്ന നിലയില്‍ ദുര്‍ബലപ്പെടുകയാണ് ഇത് വഴി പൗരുഷം. ഇതൊരു സാമൂഹിക വിപത്താണ്.

 മലര്‍ന്ന് കിടക്കാനോ, കാലുകള്‍ നിവര്‍ത്തിയിട്ട് ആയാസത്തോടെ കിടക്കാനോ സ്ത്രീക്ക് അനുവാദമില്ല.  അമ്പലങ്ങളില്‍ ഭക്തിയുടെ നെറുകയില്‍ പോലും ഇവര്‍ക്ക് വിവേചനങ്ങള്‍.  സ്ത്രീ എവിടെയെങ്കിലും ശയനപ്രദക്ഷിണം നടത്താറുണ്ടോ, അങ്ങനെ ഒരു നേര്‍ച നേര്‍ന്നാല്‍ അതിന് പുരുഷ സമൂഹം അനുവദിക്കുമോ? പരിഹാസ്യ കഥാപാത്രമാവില്ലെ അവള്‍. അവള്‍ക്ക് ശബരിമലയില്‍ തീര്‍ത്ഥാടനം അനുവദനീയമോ . പുരുഷന്റെ കണ്ണിന് വിലക്കേര്‍പെടുത്താന്‍ സമൂഹത്തിന് ധൈര്യമില്ലാതെ വരുമ്പോള്‍ പകരം അവര്‍ സ്ത്രീ സ്വാതന്ത്ര്യത്തിന് വിലങ്ങിടുകയാണ്. അവിടെ സ്ത്രി വീണ്ടും അടിമയാവുകയും, തന്റെ സ്വാതന്ത്രത്തിന്റെ പണയം വെപ്പുകാരിയുമായി മാറുന്നു. പൊതു സമൂഹത്തില്‍ മാത്രമല്ല. ഇത്തരം പിഡനം ഓരോ കുടുംബത്തിലും സംഭവിക്കുന്നു.

ഒരുവന് തന്റെ ഇണയോട് ലൈംഗികത തോന്നാന്‍ അവളുടെ കണംകാലോ, മൂക്കോ ചെവിയോ കണ്ടാല്‍ മതിയത്രെ. എന്താണിതിനു കാരണം?. സ്ത്രീയെ കാണണം എന്ന ആഗ്രഹം വലിയ തോതില്‍ പുരുഷമനസില്‍ അടച്ചു വെക്കപ്പെടുന്നു എന്നതു തന്നെയാണ് . സുതാര്യമായതിനെ ആര് എന്തിനു അന്വേഷിക്കണം? അടച്ചുവെക്കപ്പെടുന്നിടത്തോളം വര്‍ധിക്കും ലൈംഗിക ഉത്തേജകത്വര.

 യഥാര്‍ത്ഥത്തില്‍ ലൈംഗിക ഉത്തേജനം ദൃശ്യമാവേണ്ടത് അവയവങ്ങളില്ല സ്‌നേഹത്തിലും പ്രണയത്തിലും പരസ്പര വിശ്വാസത്തിലുമായിരിക്കണമെന്ന പാഠം പഠനവിഷയമാക്കാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. മഹിളാ സംഘനകള്‍ ഇതിനായി മുന്നോട്ടു വരണം. ദാമ്പത്യജീവിതത്തില്‍ ഭാര്യാ ഭര്‍ത്തൃ ബന്ധത്തിന്റെ ശക്തി ഹണിമൂണ്‍ വരെ മാത്രമായി ഒതുങ്ങുന്നതിന് കാരണം പലതുണ്ട്. പുതുമണവാട്ടിയുടെ നഗ്നത ആസ്വദിച്ചു കഴിയുന്നതോടെ ആഗ്രഹങ്ങളുടെ തീവ്രത കുറയുന്നു.

Pragnant Woman, Student, Rape, Girl, Marriage, Brothers, Report, Family, Court,
Prathibha Rajan
(Writer)
ലൈംഗികത എന്നത് നഗ്നതയിലല്ല, പ്രണയത്തിലും, സ്‌നേഹത്തിലും അധിഷ്ഠിതമാണെന്ന പാഠം ഇവിടെ പഠിക്കേണ്ടിയിരിക്കുന്നു. പ്രണയം ഒരിക്കലും നശിക്കില്ല. സൗന്ദര്യം നൈമിഷികം മാത്രം. ജീവിത കാലാവസാനം വരെ ഭാര്യയും ഭര്‍ത്താവും പ്രണയത്തോടെ കഴിഞ്ഞു കൂടുന്ന കാഴ്ച ദിനം തോറും കുറഞ്ഞു വരുന്നത് കാണാം. ഭാര്യയുടെ നഗ്നത കണ്ട് മടുത്ത ഭര്‍ത്താവിന് അവളോടുള്ള അവാച്യമായ പ്രണയമില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. എന്നെങ്കിലും കാണുന്ന കാമുകിയോട് അങ്ങനെയായിരിക്കില്ല.

Part 2:
ലൈംഗികത: പെണ്ണിന്റെ മേനിയിലോ, പുരുഷന്റെ കണ്ണിലോ?

Keywords: Pragnant Woman, Student, Rape, Girl, Marriage, Brothers, Report, Family, Court, Kerala, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:43 am | 0 comments

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സത്യാഗ്രഹം

Written By kvarthaksd on 26 Apr 2013 | 11:39 pm

കാസര്‍കോട്: ജബ്ബാര്‍ വധക്കേസില്‍ ജയില്‍ കഴിയുന്ന പ്രതിയെ മോചിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി അയാളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും പെണ്‍കുട്ടിയുടെ മാതാവും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പ്രതിയുടെ ജാമ്യം ജില്ലാ കോടതി ഏപ്രില്‍ 12 ന് റദ്ദ് ചെയ്തതായും അവര്‍ ചൂണ്ടിക്കാട്ടി. പ്രതിയെ 30 ന് മുമ്പ് അറസ്റ്റ് ചെയ്തില്ലെങ്കില്‍ മെയ് രണ്ട് മുതല്‍ ബദിയഡുക്ക പോലീസ് സ്‌റ്റേഷന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തുമെന്നും അവര്‍ അറിയിച്ചു.

കേസിലെ പ്രതി അബ്ദുല്ലക്കുഞ്ഞി എന്ന അബുവിനെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതലേ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയോട് കാസര്‍കോട് സി.ഐ. കാട്ടുന്ന നിലപാടും സംശയം ജനിപ്പിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.

Case, Arrest, Accuse, Girl, Rape, Press meetവാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജഗന്നാഥ ഷെട്ടി, ഹമീദ് കെടഞ്ചി, ബി.എസ്. ഇബ്രാഹിം, പെണ്‍കുട്ടി, മാതാവ്, പെണ്‍കുട്ടിയുടെ അമ്മാവന്‍ എന്നിവര്‍ സംബന്ധിച്ചു.


Keywords: Case, Arrest, Accuse, Girl, Rape, Press meet, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:39 pm | 0 comments

പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിന് ആറുമാസം തടവ്

കാസര്‍കോട്: ആഗ്യം കാണിച്ച് പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ കോടതി ആറുമാസം തടവിന് ശിക്ഷിച്ചു. സൗത്ത് തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലെ മനിയേരി കുഞ്ഞി ഹൗസില്‍ എം. അശോകനെ(36) യാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

2012 ഫെബ്രുവരി 24 നാണ് കേസിനാസ്പദമായ സംഭവം.പതിനേഴുകാരിയായ പെണ്‍കുട്ടിയെ യാത്രാമദ്ധ്യേ സൈക്കിളില്‍ പിന്‍തുടര്‍ന്ന പ്രതി വഴിയില്‍ വെച്ച് ലൈംഗിക ചേഷ്ടകള്‍ കാട്ടി
Girl, Youth, Kasaragod, Court, Bicycle, Complaint, Chandera, Police, Kerala,
അപമാനിക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് കോടതി ആറുമാസത്തെ തടവിന് ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ചന്തേര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Keywords: Girl, Youth, Kasaragod, Court, Bicycle, Complaint, Chandera, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:55 pm | 0 comments

ശസ്ത്രക്രിയ കഴിഞ്ഞ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ സംഭവത്തില്‍ പോലീസില്‍ പരാതിയില്ല

Written By kvarthaksd on 23 Apr 2013 | 6:46 pm

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് മുറിയില്‍ കിടത്തിയ പെണ്‍കുട്ടിയെ അറ്റന്‍ഡര്‍ ശല്യപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസില്‍ പരാതിയില്ല. ശനിയാഴ്ച രാത്രി 10.30 മണിയോടെയാണ് ശസ്ത്രക്രിയ കഴിഞ്ഞ പെണ്‍കുട്ടിയെ ഡ്യൂട്ടിയിലില്ലാത്ത അറ്റന്‍ഡര്‍ പോസ്റ്റ് ഓപ്പറേഷന്‍ മുറിയിലെത്തി ശല്യപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പരാതി.

പെണ്‍കുട്ടിയുടെ രക്ഷിതാവ് ആശുപത്രി സൂപ്രണ്ട് ഡോ.നാരായണ നായ്ക്കിന് പരാതി നല്‍കുകയായിരുന്നു. പോലീസില്‍ പരാതി നല്‍കാന്‍ രക്ഷിതാവ് തയ്യാറായില്ല. അറ്റന്‍ഡറില്‍ നിന്നും ചൊവ്വാഴ്ച രാവിലെ  തെളിവെടുത്ത ശേഷം ഉച്ചയോടെ ഡി.എം.ഒയ്ക്ക് റിപോര്‍ട്ട് നല്‍കും.

 Girl, Police, complaint, Parents, kasaragod, Kerala, Report, General-hospital,  No complaints registered on molestation attemptറിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്ന് ഡി.എം.ഒ. അറിയിച്ചു. സംഭവത്തെ കുറിച്ച് വകുപ്പ് തല അന്വേഷണവും ചൊവ്വാഴ്ച തന്നെ നടക്കുമെന്നും ഡി.എം.ഒ. പറഞ്ഞു. ശസ്ത്രക്രിയ ഉണ്ടായിരുന്നതിനാല്‍ സ്റ്റാഫ് നഴ്‌സ് ഓപ്പറേഷന്‍ തിയേറ്ററിലായിരുന്നു. ആ സമയത്താണ് അറ്റന്‍ഡര്‍ മരുന്നുമായി മുറിയിലെത്തിയത്. ഡ്യൂട്ടിയിലില്ലാത്ത ആളുടെ കൈവശമാണ് അവ
ശ്യമരുന്നുകള്‍ താഴത്തെ കൗണ്ടറില്‍നിന്ന് അഞ്ചാം നിലയിലെ മുറിയിലേക്കു കൊടുത്തയച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

അതിനാല്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ സംഭവത്തില്‍ ഉത്തരവാദിത്വപ്പെട്ടവരുടെ വീഴ്ചയും പരിശോധിക്കും.  മുറിയില്‍ അറ്റന്‍ഡര്‍ എത്തിയപ്പോള്‍ സ്റ്റാഫ് നഴ്‌സിനു പകരം നഴ്‌സിങ് അസിസ്റ്റന്റ് ഉണ്ടായിരുന്നതായും ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. മദ്യപിച്ച് പരസ്പരം ഏറ്റുമുട്ടിയതിനും പരാക്രമം നടത്തിയതിനും ജനറല്‍ ആശുപത്രിയിലെ രണ്ട് അറ്റന്‍ഡര്‍മാരെ ഒരു മാസം മുമ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആശുപത്രിയുടെ ഫണ്ട് വെട്ടിപ്പ് നടത്തിയതിന് മറ്റൊരു ജീവനക്കാരനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Keywords: Girl, Police, complaint, Parents, Kasaragod, Kerala, Report, General-hospital,  No complaints registered on molestation attempt, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:46 pm | 0 comments

തുരങ്കത്തിലൂടെ ട്രെയിന്‍ പോകുമ്പോള്‍ 13 കാരിയെ കയറിപ്പിടിച്ച യുവാക്കള്‍ റിമാന്‍ഡില്‍

കാസര്‍കോട്: തുരങ്കത്തിലൂടെ ട്രെയിന്‍ പോകുമ്പോള്‍ 13 കാരിയെ കയറിപ്പിടിച്ച യുവാക്കളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മാതാപിതാക്കള്‍ക്കൊപ്പം ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ കഴിഞ്ഞ ദിവസം കളനാട് തുരങ്കത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ രണ്ടു യുവാക്കള്‍ കടന്നു പിടിച്ചത്. കെട്ടിട നിര്‍മാണ തൊഴിലാളികളായ കോഴിക്കോട് ബേപ്പൂരിനടുത്ത് മാറാട്ടെ മുരുകേഷ് (27), സജിലേഷ് (24) എന്നിവരെയാണ് കാസര്‍കോട് റെയില്‍വെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തലശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു തിരുവനന്തപുരത്തു നിന്നുള്ള കുടുംബം. അച്ഛനും അമ്മയും രണ്ടു പെണ്‍കുട്ടികളുമാണ് എസ്. മൂന്ന് കംപാര്‍ട്ട്‌മെന്റില്‍ ഒന്നിച്ചിരുന്ന് യാത്ര ചെയ്തത്.

Rape, Court, Youth, Girl, Train, Police, Case, Kasaragod, Kerala, Kerala News, International News, National News.
Murukesh
ഇവരുടെ സീറ്റിനടുത്താണ് യുവാക്കള്‍ ഇരുന്നത്. ട്രെയിന്‍ തുരങ്കത്തിലൂടെ കടന്നു പോകുമ്പോള്‍ മുരുകേഷും സജിലേഷും ഇരുട്ടില്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ മറ്റു യാത്രക്കാര്‍ യുവാക്കളെ പിടികൂടികൂടുകയായിരുന്നു.

Rape, Court, Youth, Girl, Train, Police, Case, Kasaragod, Kerala, Kerala News, International News, National News.
Sajilesh
ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വെ പോലീസും ടി.ടി.ഇ.യും ചേര്‍ന്ന്  യുവാക്കളെ കസ്റ്റഡിയിലെടുത്ത് കണ്ണൂരിലെത്തിക്കുകയും പിന്നീട് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.  അന്വേഷണം കാസര്‍കോട് റെയില്‍വെ എസ്.ഐ. കെ. സുകുമാരന് കൈമാറി.

ട്രെയിനില്‍ ലൈറ്റ് ഇല്ലെങ്കില്‍ തുരങ്കത്തിലൂടെ കടന്ന് പോകുമ്പോള്‍ കൂരിരുട്ടാണ്. ഇതി മുതലാക്കിയാണ് യുവാക്കള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കേസിന്റെ കൂടുതല്‍ അന്വേഷണത്തിനായി പെണ്‍കുട്ടിയില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും മൊഴിയെടുക്കാന്‍ ചൊവ്വാഴ്ച വൈകിട്ട് എസ്.ഐ. തിരുവനന്തപുരത്തേക്ക് പോകും.


Keywords: Rape, Court, Youth, Girl, Train, Police, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.   


12:03 pm | 0 comments

വിദ്യാര്‍ത്ഥിനിയെ മംഗലാപുരത്ത് പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

Written By kvarthapressclub on 20 Apr 2013 | 6:44 pm

പയ്യന്നൂര്‍: പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെടുകയും സ്‌നേഹം നടിച്ച്  മംഗലാപുരത്തെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.പഴയങ്ങാടി ഏഴോം വെടിപ്പില്‍ചാലിലെ പെണ്‍കുട്ടിയെയാണ്  പീഡിപ്പിച്ചത്. ഈ കേസില്‍ ഇടുക്കി രാജാക്കാട് സ്വദേശി കരുവാംചൂട്ടില്‍ ഹൗസില്‍ സുജിത്തിനെ(35) തളിപ്പറമ്പ് സി.ഐ, എ.വി.ജോണ്‍ അറസ്റ്റുചെയ്തു.

സി.ഐ.യുടെ നിര്‍ദേശത്തെ തുടര്‍ന്ന് പഴയങ്ങാടി എസ്.ഐ, എം. അനില്‍ ഇടുക്കിയിലെത്തി കഴിഞ്ഞദിവസം പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ അമ്മ പഴയങ്ങാടി സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനകഥകള്‍ പുറത്തുവന്നത്.

Student, Rape, Mangalore, Payyannur, Police, Arrest, Girl, Kasaragod, Lodge, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഒരു വര്‍ഷമായി പെണ്‍കുട്ടിയുമായി മൊബൈല്‍ഫോണിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച പ്രതി പെണ്‍കുട്ടിയെ കാസര്‍കോട് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. കാസര്‍കോട്ടെത്തിയ പെണ്‍കുട്ടിയെ കാറില്‍ മംഗലാപുരത്തേക്ക് കൊണ്ടുപോവുകയും ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം പെണ്‍കുട്ടിയെ ലോഡ്ജില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു.

പിന്നീട് ചെറുകുന്നിനടുത്തുവെച്ചാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.  തുടര്‍ന്നു നടന്ന ചോദ്യംചെയ്യലിനിടയിലാണ് പീഡനവിവരം പുറത്തുവന്നത്. ഇതിനു മുമ്പും പെണ്‍കുട്ടി പീഡനത്തിനിരയായതായി പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നും മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. പിലാത്തറ, കൊവ്വപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്.

Keywords: Student, Rape, Mangalore, Payyannur, Police, Arrest, Girl, Kasaragod, Lodge, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Man arrested for molestation
6:44 pm | 0 comments

ബാ­ങ്ക് മാ­നേ­ജറാ­യ മ­ല­യാ­ളി യു­വ­തി­യു­ടെ കൊ­ല­പാതകം; ര­ണ്ടു­പേ­ര്‍ പി­ടി­യില്‍

മംഗ­ലാ­പുരം: സിന്‍­ഡിക്ക­റ്റ് ബാ­ങ്ക് കാ­ട്ടി­പ്പ­ള്ള ബ്രാ­ഞ്ച് അ­സി­സ്റ്റന്‍­റ് മാ­നേ­ജര്‍, മ­ല­യാ­ളിയായ അ­ഞ്­ജ­ന­യു­ടെ മ­ര­ണം കൊ­ല­പാ­ത­ക­മാ­ണെ­ന്ന് സ്ഥി­രീ­ക­രിച്ചു. കൊ­ല­പാ­ത­കി­ക­ളെ­ന്ന് സം­ശ­യി­ക്കു­ന്ന ര­ണ്ടു­പേ­രെ പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടുത്തു. ക­വര്‍­ച­യ്­ക്ക് വേ­ണ്ടി­യാ­ണ് അ­ഞ്­ജനയെ കൊ­ന്ന­താ­ണെ­ന്നാ­ണ് പോ­ലീ­സ് നി­ഗ­മ­നം.

18ന് രാ­വി­ലെ­യാ­ണ് അ­ഞ്­ജന­യെ കൊല്ല­പ്പെ­ട്ട നി­ല­യില്‍ ക­ണ്ടെ­ത്തി­യത്. അ­ഞ്­ജ­ന മ­രി­ച്ച നി­ല­യില്‍ കാ­ണ­പ്പെ­ട്ട വീ­ട്ടി­ലെ താ­മ­സ­ക്കാ­രന്‍ മ­ഹേ­ഷിനും കൃ­ത്യ­ത്തില്‍ പ­ങ്കു­ണ്ടെ­ന്ന് പോ­ലീ­സ് പ­റഞ്ഞു. സം­ഭ­വ­ത്തി­നു­ശേ­ഷം അ­പ്ര­ത്യ­ക്ഷനായ ഇ­യാള്‍­ക്ക് വേ­ണ്ടി പോ­ലീ­സ് തി­ര­ച്ചില്‍ നട­ത്തി വ­രി­ക­യാ­ണ്.

മ­ഹേ­ഷി­ന്റെ സു­ഹൃത്തും സ­ഹ­താ­മ­സ­ക്കാ­ര­നു­ം ടൗ­ണി­ലെ ഒ­രു സ്ഥാ­പ­ന­ത്തില്‍ തൊ­ഴി­ലാ­ളി­യുമായ ര­വി എ­ന്ന­യാളും അ­യാ­ളു­ടെ സു­ഹൃ­ത്തു­മാ­ണ് പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലു­ള്ള­ത്.

മ­ല­പ്പു­റം സ്വ­ദേ­ശി­നി­യാ­ണ് അ­ഞ്ജ­ന. കാ­പ്പി­ക്കാ­ട് ബെ­ജാ­യിലെ മ­ഹേ­ഷും ര­വിയും താ­മ­സി­ക്കു­ന്ന മു­റി­യി­ലാ­ണ് അ­ഞ്­ജന­യെ കൊല്ല­പ്പെ­ട്ട നി­ല­യില്‍ ക­ണ്ടെ­ത്തി­യത്. ക­ഴു­ത്തില്‍ ക­യര്‍ മു­റുക്കി­യ നി­ല­യി­ല­യി­രുന്നു മൃ­ത­ദേ­ഹം ക­ണ്ടെ­ത്തി­യത്. അ­ഞ്­ജ­ന ഇ­ട­ക്കിടെ ഈ മു­റി­യില്‍ പോ­കു­മാ­യി­രു­ന്നു. മ­ഹേ­ഷ് ന­ഗ­രത്തി­ലെ ഒ­രു മാ­ളി­ലെ ഭ­ക്ഷ­ണ ശാ­ല­യില്‍ തൊ­ഴി­ലാ­ളി­യാ­ണ്.

അ­ഞ്­ജ­ന­യു­ടെ വാ­നി­റ്റി ബാഗ്, സ്വര്‍­ണ മാ­ല, മൊ­ബൈല്‍ ഫോണ്‍ എ­ന്നി­വ ന­ഷ്ട­പ്പെ­ട്ടി­രു­ന്നു. ഇ­താ­യി­രു­ന്നു മര­ണം കൊ­ല­പാ­ത­ക­മെ­ന്ന നി­ഗ­മ­ന­ത്തി­ലേ­ക്ക് പോ­ലീ­സിനെ എ­ത്തി­ച്ചത്. കൊ­ല­പാ­ത­ക­ത്തില്‍ മ­റ്റുചി­ല ആ­ളു­കള്‍­ക്കും ബ­ന്ധ­മു­ള്ള­താ­യി പോ­ലീ­സ് സം­ശ­യി­ക്കുന്നു. ഗാ­ന്ധി­ന­ഗ­റി­ലു­ള്ള ബാ­ങ്കി­ന്റെ ക്വാര്‍­ടേ­ഴ്‌­സില്‍ മാ­താ­വി­നൊ­പ്പ­മാ­യി­രു­ന്നു അ­ഞ്­ജ­ന താ­മ­സി­ച്ചി­രു­ന്നത്. പി­താ­വ് കേ­ര­ള­ത്തി­ലെ ഒ­രു ബാ­ങ്കില്‍ ജീ­വ­ന­ക്കാ­ര­നാണ്. ഒ­രു സ­ഹോ­ദ­ര­നുണ്ട്.

Related News:
ബാങ്ക് മാനേജറായ മലയാളി യുവതി മംഗലാപുരത്ത് കൊല്ലപ്പെട്ട നിലയില്‍


Keywords: Murder of bank manager: Two in custody, robbery suspected, Mangalore, investigation, Mahesh, roommate, involvement, Gandhinagar, Kapikad, assistant manager in Syndicate Bank, Katipalla, murdered,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
11:17 am | 0 comments

മംഗലാപുരത്ത് വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം: 2 യുവതികള്‍ അറസ്റ്റില്‍

Written By kvarthaksd on 18 Apr 2013 | 5:51 pm

മംഗലാപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. നാലു പെണ്‍കുട്ടികളെ മോചിപ്പിച്ചു. ഹാസന്‍ ബേലൂര്‍ സ്വദേശി താര (40), ചിക്കമംഗ്ലുരു സ്വദേശിനി ദീപ (20) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം മംഗലാപുരം പൊന്നാക്കട്ടയിലെ ഒരു വീട്ടില്‍വെച്ചാണ് അറസ്റ്റ്.

ഈയിടെ മൈസൂരിലെ അനാശാസ്യ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പോലീസ് പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിലാണ് ഈ പെണ്‍കുട്ടി പെണ്‍വാണിഭ സംഘത്തെ കുറിച്ച് പോലീസിനോട് വെളിപ്പെടുത്തിയത്. താര എന്ന സ്ത്രീയാണ് തന്നെ അനാശാസ്യ കേന്ദ്രത്തിലേക്ക് അയച്ചതെന്നും തന്നെപ്പോലെ നാല് പെണ്‍കുട്ടികള്‍ മംഗലാപുരത്തെ പെണ്‍വാണിഭ കേന്ദ്രത്തിലുണ്ടെന്നും പെണ്‍കുട്ടി പോലീസിനെ അറിയിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാംഗ്ലൂര്‍ സി.ഒ.ഡി. സംഘം മംഗലാപുരത്തെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് രണ്ട് സ്ത്രീകള്‍ കുടുങ്ങിയത്.

Arrest, Women, House, Police-Raid, Girl, Childrens, Lodge, Investigation, Police, Mangalore, Kerala News, International News.

പാവപ്പെട്ട വീടുകളിലെ പെണ്‍കുട്ടികള്‍ക്ക് സഹായവും പഠിപ്പിക്കാമെന്ന വാഗ്ദാനവും നല്‍കിയാണ് ഇവര്‍ കുട്ടികളെ അനാശാസ്യ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്നത്. ഇവരെ പിന്നീട് ആവശ്യക്കാര്‍ക്ക് കാഴ്ചവെയ്ക്കുകയാണ് പതിവ്. ചില പ്രമുഖ രാഷ്ട്രീയ നേതാക്കളും പോലീസുകാരും വരെ കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി. ഉഡുപ്പി, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കും കുട്ടികളെ പറഞ്ഞുവിട്ടതായും പ്രധാന ലോഡ്ജുകളിലും റിസോര്‍ട്ടുകളിലും പാര്‍പിച്ചതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

അറസ്റ്റിലായ താര സൂറത്ത്കല്ലില്‍ വനിതകളായ കൂലിത്തൊഴിലാളികളുടെ സംഘടനകളുടെ നേതാവായിരുന്നു. ഈ പദവി ദുരുപയോഗം ചെയ്താണ് അവര്‍ പെണ്‍കുട്ടികളെ അനാശാസ്യ കേന്ദ്രത്തില്‍ എത്തിച്ചതന്ന് പോലീസ് പറഞ്ഞു.

Arrest, Women, House, Police-Raid, Girl, Childrens, Lodge, Investigation, Police, Mangalore, Kerala News, International News.

Keywords: Arrest, Women, House, Police-Raid, Girl, Childrens, Lodge, Investigation, Police, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:51 pm | 0 comments

വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പതിമൂന്നുകാരിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം

കാഞ്ഞങ്ങാട്: വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പതിമൂന്നുകാരിയെ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. വഴിവക്കില്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് കുട്ടിയെ വയലില്‍ ഉപേക്ഷിച്ച് മൂന്നംഗസംഘം കടന്നുകളഞ്ഞു. വ്യാഴാഴ്ച വെളുപ്പിന് മൂന്ന് മണിയോടെ പുഞ്ചാവിയില്‍ സദ്ദാംമുക്ക് എന്നറിയപ്പെടുന്ന സ്ഥലത്താണ് സംഭവം.

ഇലക്ട്രീഷന്‍ പുഞ്ചാവിയിലെ റംസാന്റെയും നസിയയുടെയും മകളായ മിസ്‌രിയയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഈ വീട്ടില്‍ മിസ്‌രിയയും സഹോദരങ്ങളായ മുബഷിറ, മുസമ്മില്‍, ഉമ്മ നസിയ, പിതൃമാതാവ് ആത്തിക്കയുമാണ് താമസം. വ്യാഴാഴ്ച വെളുപ്പിന് അജ്ഞാതരായ മൂന്നംഗസംഘം വീടിന് പിറകുവശത്തെ അടച്ചുറപ്പില്ലാത്ത വാതിലിന്റെ കൊളുത്ത് വടികൊണ്ട് ഇളക്കിയ ശേഷം വാതില്‍ തുറന്ന് അകത്ത് കടക്കുകയും കിടന്നുറങ്ങുകയായിരുന്ന മിസ്‌രിയയെ എടുത്തുകൊണ്ടുപോവുകയുമായിരുന്നു. നല്ല ഉറക്കത്തിലായതുകൊണ്ട് കുട്ടി ഈ സംഭവം അറിഞ്ഞിരുന്നില്ല. വീടിന്റെ 150 ഓളം മീറ്റര്‍ അകലെ എത്തിയപ്പോള്‍ കുട്ടിയുടെ തല മരത്തിന്റെ ചില്ലയില്‍ തട്ടിയതോടെ ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി ഒച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങിയതോടെ സംഘം പെണ്‍കുട്ടിയെ വയലിലേക്ക് വലിച്ചെറിഞ്ഞ് ഇരുട്ടില്‍ മുങ്ങുകയായിരുന്നു.

കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാരും പരിസരവാസികളും ഓടിയെത്തിയെങ്കിലും അജ്ഞാതസംഘത്തെ
Kidnap attempt, Girl, Kanhangad, Punchavi, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നസിയ മകളെയും കൂട്ടി വ്യാഴാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിട്ടുണ്ട്.

കഞ്ചാവിനും മദ്യത്തിനും അടിമകളായ ഒരുസംഘം ചെറുപ്പക്കാരുടെ ശല്യം സഹിക്കാന്‍ കഴിയാത്ത പ്രദേശമാണ് സദ്ദാംമുക്കെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പെണ്‍കുട്ടിയെ അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടുകൂടിയാണ് മൂന്നംഗസംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Keywords: Kidnap attempt, Girl, Kanhangad, Punchavi, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:17 pm | 0 comments

വീടുവിട്ട 16 കാരിയെയും 17 കാരനെയും ബാംഗ്ലൂരില്‍ കണ്ടെത്തി

Written By kvarthaksd on 13 Apr 2013 | 6:25 pm

മഞ്ചേശ്വരം: വീടു വിട്ട പൈവളിഗെ സ്വദേശിനിയായ  16 കാരിയെയും കട്ടത്തടുക്ക സ്വദേശിയായ 17 കാരനെയും ബാംഗ്ലൂരില്‍ കണ്ടെത്തി. നാലു ദിവസം മുമ്പാണ് ഇരുവരെയും കാണാതായത്. പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് ഇരുവരെയും ബാംഗ്ലൂരില്‍ കണ്ടെത്തിയത്.

വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന 17 കാരനും മാസങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരെയും കണ്ടെത്തിയ പോലീസ് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ലൈംഗീക പീഡനത്തിനിരയായതായി തെളിഞ്ഞതിനാല്‍ പീഡനത്തിന് കേസെടുത്ത് 17 കാരനെ കോടതിയില്‍ ഹാജരാക്കി ജുവൈനല്‍ ഹോമില്‍ പാര്‍പിച്ചു.

House, Missing, Police, Girl, Manjeshwaram, Rape, Case, Court, Kasaragod, Kerala, Kerala News, International News.പെണ്‍കുട്ടിയെ കാസര്‍കോട് ഒബ്‌സര്‍വേഷന്‍ ഹോമിലും പാര്‍പിച്ചു. ഇരുവരും വിവാഹിതരായി ഒന്നിച്ച് താമസിക്കുകയായിരുന്നുവെന്നാണ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ നിയമപ്രകാരം വിവാഹപ്രായം ആകാത്തതിനാല്‍ ഇവരുടെ വാദം തള്ളുകയും പീഡനക്കസ് പോലീസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

Keywords: House, Missing, Police, Girl, Manjeshwaram, Rape, Case, Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

6:25 pm | 1 comments

പീഡനക്കേസില്‍ പ്രതിയായ ട്യൂഷന്‍ സെന്റര്‍ ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

Written By kvarthapressclub on 11 Apr 2013 | 6:54 pm

കാഞ്ഞങ്ങാട്: ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ട്യൂഷന്‍ സെന്റര്‍ ഉടമ കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ മുഹമ്മദ് അസ്‌ക്കറിനെ(24) തിരെ മറ്റൊരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. അതിഞ്ഞാലിലെ പതിഞ്ചുകാരിയായ വിദ്യാര്‍ത്ഥിനിയുടെ പരാതി
യിലാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ഇതോടെ അസ്‌ക്കറിനെതിരെ മൂന്ന് പീഡനക്കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 ട്യൂഷന്‍ സെന്ററില്‍ പഠിപ്പിച്ചിരുന്ന ഒരു കെ.എസ്.ഇ.ബി ജീവനക്കാരനെതിരെയും പെണ്‍കുട്ടി പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അസ്‌ക്കറിനെതിരെ മാത്രമാണ്  പോലീസ് കേസെടുത്തിട്ടുള്ളത്. പരാതിയെ കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷിച്ച് വരുന്നു. അസ്‌ക്കറിന് പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്ത കേസില്‍ ട്യൂഷന്‍സെന്ററിലെ ജീവനക്കാരിയെയും പോലീസ് അറസ്റ്റുചെയ്തിരുന്നു.


Lieu, Rape, Kanhangad, Case, Students, Police, Arrest, Girl, Complaint, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Mohammed Ashkar
2012 ആഗസ്റ്റിലാണ് ട്യൂഷന്‍ സെന്ററിനെതിരെ പരാതി ഉയര്‍ന്നത്. ആഗസ്റ്റ് 20 തോടുകൂടി പോലീസ് ട്യൂഷന്‍സെന്റര്‍ ഉടമയായ അസ്‌ക്കറിനെ അറസ്റ്റുചെയ്യുകയുണ്ടായി. പിന്നീട് റിമാന്‍ഡിലായ പ്രതി ജാമ്യത്തിലിറങ്ങുകയായിരുന്നു.

ഇതിനിടയിലാണ് അസ്‌ക്കറിനെതിരെ പരാതിയുമായി ട്യൂഷന്‍സെന്ററിലെ മറ്റൊരു വിദ്യാര്‍ത്ഥിനി രംഗത്തെത്തിയത്. അതോടുകൂടി അസ്‌ക്കര്‍ നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. ഇതിനിടയിലാണ്  മൂന്നാമതൊരു കേസും കൂടി കഴിഞ്ഞദിവസം അസ്‌ക്കറിനെതിരെ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്.

Also Read: 
ട്യൂഷന്‍ സെന്ററിലെ പീഡനം: 300 വിദ്യാര്‍ത്ഥികളെ പോലീസ് ചോദ്യം ചെയ്യും

ട്യൂഷന്‍ സെന്ററിലെ പീഡനം: പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി


Keywords: Rape, Kanhangad, Case, Students, Police, Arrest, Girl, Complaint, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:54 pm | 0 comments

7-ാം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ടാനച്ഛന്റെ തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചു

Written By kvarthapressclub on 10 Apr 2013 | 6:21 pm

കാഞ്ഞങ്ങാട്: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പെണ്‍കുട്ടിയുടെ രണ്ടാനച്ഛനെ എട്ടു വര്‍ഷം കഠിന തടവിന് ശിക്ഷിച്ച കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ഇതിനെതുടര്‍ന്ന് പ്രതിയെ ജയിലിലടച്ചു. വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പരപ്പ ബിരിക്കുളം സ്വദേശിയായ നാസറാണ് ജയിലിലായത്.

1999 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2000 ജൂണ്‍ മൂന്നിനാണ് പോലീസ് ഇതുസംബന്ധിച്ച് കേസെടുത്തത്. 2002 ഒക്‌ടോബര്‍ 11ന് ഹോസ്ദുര്‍ഗ് അസിസ്റ്റന്‍ഡ് സെഷന്‍സ് കോടതി നാസറിനെ എട്ടു വര്‍ഷം കഠിനതടവിന് ശിക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ജയിലില്‍ പോയ പ്രതി 2004 ഡിസംബറില്‍ ജാമ്യത്തിലിറങ്ങുകയും കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പിക്കുകയുമായിരുന്നു.

Pregnant, Lieu, Girl, High-Court, Kanhangad, Student, police-station, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
Keywords: Pregnant, Lieu, Girl, High-Court, Kanhangad, Student, police-station, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Man gets 8 year imprisonment in molestation case
6:21 pm | 1 comments

പെണ്‍കുട്ടിയോട് സംസാരിച്ചതിന് യുവാവിന് സദാചാരപോലീസിന്റെ മര്‍ദനം

Written By kvarthapressclub on 9 Apr 2013 | 5:32 pm

മംഗലാപുരം: പെണ്‍കുട്ടിയോട് സംസാരിച്ചതിന് യുവാവിനെ സദാചാരപോലീസ് ആക്രമിച്ചു. തിങ്കളാഴ്ച പുത്തൂരിലെ നെല്ലിക്കട്ടയിലാണ് സംഭവം. നാരിമൊഗ്രുവിലെ ഹസൈനാറിന്റെ മകന്‍ സുബൈറിനെയാണ് ആക്രമിച്ചത്. പുത്തൂരിലെ പ്രൈവറ്റ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് സുബൈര്‍. അക്രമത്തില്‍ പരിക്കേറ്റ സുബൈര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പുത്തൂരിലെ മാധവ് വില്ലേജിലൂടെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സുബൈര്‍ വഴിയില്‍  കൂടെ പഠിക്കുന്ന അന്യമതസ്ഥയായ പെണ്‍കുട്ടിയുമായി സംസാരിച്ചിരുന്നു. പെണ്‍കുട്ടിയോട് സംസാരിക്കുന്നത് ചിലര്‍ കണ്ടിരുന്നു. പിന്നീട് പുത്തൂരിലെ നെല്ലിക്കട്ടയിലെ ബസ് സ്റ്റാന്‍ഡില്‍ വെച്ച് പെണ്‍കുട്ടിയോട് സംസാരിച്ച കാരണം പറഞ്ഞ് ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് സുബൈര്‍ പറയുന്നത്.
Hindu, Muslim, Girl, Youth, College, Student, Attack, Injured, Hospital, Treatment, Police,Case, Arrest, National, Kerala

പുത്തൂര്‍ ടൗണ്‍ പോലീസ കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Keywords: Hindu, Muslim, Girl, Youth, College, Student, Attack, Injured, Hospital, Treatment, Police,Case, Arrest, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
5:32 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories