Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label General-hospital. Show all posts
Showing posts with label General-hospital. Show all posts

ജനറല്‍ ആശുപത്രി കാന്റീനില്‍ ചായ കുടിക്കാനെത്തിയ ആളുടെ 14,500 രൂപ കവര്‍ന്നു

Written By kvarthaksd on 20 May 2013 | 1:50 pm

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ചായ കുടിക്കാനെത്തിയ ആളുടെ 14,500 രൂപയും പാന്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും അടങ്ങിയ പേഴ്‌സ് കവര്‍ന്നു. കാറഡുക്ക കടുമനയിലെ കണ്ണന്റെ മകന്‍ കെ. ബാലകൃഷ്ണന്റെ പേഴ്‌സാണ് ഞായറാഴ്ച ഉച്ചയ്ക്ക് കവര്‍ന്നത്.

ആശുപത്രിയില്‍ കഴിയുന്ന ഒരാളെ കാണാന്‍ മാറ്റൊരാള്‍ക്കൊപ്പം എത്തിയതായിരുന്നു ബാലകൃഷ്ണന്‍. അപ്പോഴേക്കും രോഗി ഡിസ്ചാര്‍ജ് ചെയ്ത് ആശുപത്രി വിട്ടിരുന്നു. തുടര്‍ന്ന് ബാലകൃഷ്ണനും സുഹൃത്തും ചായ കുടിക്കാന്‍ കാന്റീനില്‍ കയറി. ബില്ല് സുഹൃത്ത് കൊടുത്തത് അറിയാതെ ബാലകൃഷ്ണന്‍ ബില്ല് കൊടുക്കാന്‍ പേഴ്‌സ് എടുത്ത് മേശപ്പുറത്ത് വെച്ചിരുന്നു.

General-hospital, Robbery, Cash, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News.
അതിനിടെ സുഹൃത്ത് അയാള്‍ ബില്ല് കൊടുത്ത കാര്യം പറയുന്നതിനിടെ ബാലകൃഷ്ണന്റെ ശ്രദ്ധ തിരിഞ്ഞപ്പോള്‍ പേഴ്‌സ് ആരോ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു. ബാലകൃഷ്ണന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ടൗണ്‍ പോലീസ് കാന്റീനിലെത്തി ജീവനക്കാരെയും മറ്റും ചോദ്യം ചെയ്‌തെങ്കിലും പേഴ്‌സ് കണ്ടെത്താനായില്ല. സംഭവം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

Keywords: General-hospital, Robbery, Cash, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:50 pm | 0 comments

ഡ്രൈവിംഗ് പരിശീലകനെ കാറിടിച്ചു പരിക്കേല്‍പിച്ചു

Written By kvarthaksd on 18 May 2013 | 4:22 pm

കാസര്‍കോട്: ഡ്രൈവിംഗ് പരിശീലകനെ കാറിടിച്ച് വീഴ്ത്തി പരിക്കേല്‍പ്പിച്ചു. ആഞ്ജനേയ ഡ്രൈവിംഗ്  സ്‌കൂള്‍ പരിശീലകന്‍ നെല്ലിക്കുന്ന് ബീച്ച് റോഡിലെ സായി (38) യെയാണ് പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Injured, Car, General-Hospital, Hospital, Kasaragod, Kerala, Kerala News, International News.വെള്ളിയാഴ്ച രാവിലെ പാറക്കട്ടയില്‍ ഡ്രൈവിംഗ് പരിശീലനത്തിനെത്തിയപ്പോഴാണ് മറ്റൊരു ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ കാറിടിച്ചു വീഴ്ത്തിയതെന്ന് ആശുപത്രിയില്‍ കഴിയുന്ന സായി പറയുന്നു.

Keywords: Injured, Car, General-Hospital, Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:22 pm | 0 comments

പലകകൊണ്ട് മകന്‍ വൃദ്ധ പിതാവിന്റെ മുഖത്തടിച്ചു

കാസര്‍കോട്: ഇരിക്കാനുപയോഗിക്കുന്ന പലക കൊണ്ട് മകന്‍ വൃദ്ധ പിതാവിന്റെ മുഖത്തും തലയ്ക്കും അടിച്ചു. നെട്ടണിഗെ നാക്കൂറിലെ കൂലിപ്പണിക്കാരന്‍ മാങ്കു (75) വിനാണ് അടിയേറ്റത്. ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടില്‍വെച്ച് മകന്‍ സഞ്ചീവനാണ് അക്രമിച്ചതെന്ന് മാങ്കു പറഞ്ഞു. മകളുടെ മകനുവേണ്ടി പണിയുന്ന വീട് തനിക്കുവേണമെന്ന് സഞ്ചീവന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അതിന് വിസമ്മതിച്ചതിനാണ് അക്രമിച്ചതെന്നും മാങ്കു പരാതിപ്പെട്ടു.
Kasaragod, General-hospital, Assault, Injured, Son, Father

Keywords: Kasaragod, General-hospital, Assault, Injured, Son, Father, House, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:42 am | 0 comments

അക്രമാസക്തനായ രോഗിയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി

Written By kvarthapressclub on 17 May 2013 | 6:57 pm

കാസര്‍കോട്:  നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന രോഗിയെ ജില്ലാ കലക്ടര്‍ ഇടപെട്ട് കോഴിക്കോട് മനോരോഗ ചികിത്സാ കേന്ദ്രത്തിലാക്കി. അമ്പതു വയസ് പ്രായതോന്നിക്കുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലാക്കിയത്. ടൗണില്‍ അലഞ്ഞുതിരിഞ്ഞിരുന്ന ഇയാള്‍ പൊതുജനങ്ങളെ ശല്യപ്പെടുത്തുന്നതായുള്ള തഹസില്‍ദാരുടെ  റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്  നടപടി.

ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ മനോരോഗിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്കുശേഷമാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. കാസര്‍കോട്ടും പരിസരങ്ങളിലും നിരവധി മനോരോഗികള്‍ അലഞ്ഞുതിരിയുന്നുണ്ട്. ഇവരില്‍ പലരും അക്രമാസക്തരായി ആളുകള്‍ക്ക്  നേരെയും വാഹനങ്ങള്‍ക്കും  കല്ലെറിയുകയും അസഭ്യവാക്കുകള്‍ പറയുകയും
Mentel Patient, Attack, Hospital, Kasaragod, District Collector, General-hospitalചെയ്യുന്നുണ്ട്. മാനസിക രോഗികള്‍ക്ക് പുറമെ യാചകശല്യവും വര്‍ധിച്ചിട്ടുണ്ട്.

Keywords: Mentel Patient, Attack, Hospital, Kasaragod, District Collector, General-hospital, Vehicle, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:57 pm | 0 comments

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ കുട്ടി അവശനിലയില്‍

Written By kvarthaksd on 15 May 2013 | 8:15 pm

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ 13 കാരനെ അവശനിലയില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചട്ടഞ്ചാലിലെ ശാഫി-ആമിന ദമ്പതികളുടെ മകന്‍ ബി. നസീബാണ് ആശുപത്രിയില്‍ കഴിയുന്നത്. ചൊവ്വാഴ്ചയാണ് കുട്ടിയെ പനിയും അവശതയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജനിക്കുമ്പോള്‍ തന്നെ രോഗിയായ നസീബിന് എട്ടു മാസം പ്രായമുള്ളപ്പോള്‍ പനി പിടിപെടുകയും സംസാരിക്കാനും നടക്കാനുമുള്ള കഴിവ് ഇല്ലാതാവുകയുമായിരുന്നു. കുട്ടിയുടെ കുടല്‍ പകുതിയോളം ശസ്ത്രക്രിയയിലൂടെ നീക്കി പ്ലാസ്റ്റിക് പൈപ്പ് ഘടിപ്പിച്ചിട്ടുണ്ട്്. 2006 വരെ നസീബിന്റെ കുടുംബം മുളിയാര്‍ മൂലടുക്കത്തായിരുന്നു താമസം.

Endosulfan, General-hospital, Hospital, Son, Kasaragod, Kerala News, International News, National News, Gulf News, Health News.മൂലടുക്കം എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശമാണ്. അതുവഴിയാണ് നസീബ് ദുരിതബാധിതനായത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുള്ള നസീബിന് പെന്‍ഷനും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ശാഫിയുടെ ഏഴു മക്കളില്‍ ആറാമത്തെ മകനാണ് നസീബ്.

Keywords: Endosulfan, General-hospital, Hospital, Son, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

8:15 pm | 0 comments

ആരോഗ്യവകുപ്പിന്റെ സ്‌കൂട്ടര്‍ ആശുപത്രി പരിസരത്ത് തുരുമ്പെടുക്കുന്നു

Written By kvarthaksd on 14 May 2013 | 4:30 pm

കാസര്‍കോട്: ക്ഷയ രോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പ് കാസര്‍കോട് ടി.ബി. സെന്ററിന് അനുവദിച്ച സ്‌കൂട്ടര്‍ ജനറല്‍ ആശുപത്രിയുടെ മോര്‍ചറി പരിസരത്ത് തുരുമ്പെടുക്കുന്നു. 2003 ല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലാ ടി.ബി. സെന്ററിന് കെ.എല്‍.14.ബി. 9660 നമ്പര്‍ സ്‌കൂട്ടര്‍ അനുവദിച്ചത്.

ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ക്ക് കോളനികളിലും ക്ഷയരോഗ ബാധിത പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തി ബോധവത്ക്കരണവും മരുന്ന് വിതരണവും നടത്തുന്നതിന് വേണ്ടിയാണ് സ്‌കൂട്ടര്‍ അനുവദിച്ചത്.

Hospital, General-Hospital, Vehicle, Rain, Kasaragod, Kerala, Kerala News, International News, National News, Gulf News.സ്‌കൂട്ടര്‍ കുറച്ചുകാലം ഈ ആവശ്യത്തിനും ചിലരുടെ സ്വകാര്യ ആവശ്യത്തിനും ഉപയോഗിച്ചെങ്കിലും സ്‌കൂട്ടര്‍ കേടായതോടെ അത് ആശുപത്രി പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. തകരാര്‍ പരിഹരിക്കാന്‍ വാഹനം ഉപയോഗിക്കുന്നവരോ, ആരോഗ്യവകുപ്പോ തയ്യാറാകാത്തതിനെ തുടര്‍ന്ന് അത് നിര്‍ത്തിയിട്ട സ്ഥലത്ത് തന്നെ മഴയും വെയിലും കൊണ്ട് തുരുമ്പെടുത്ത് നശിക്കുകയാണ്.

അതിനിടെ അഞ്ചു വര്‍ഷത്തെ ഉപയോഗത്തിന് ശേഷം വാഹനം ഇരുമ്പ് വിലയ്ക്ക് ലേലം ചെയ്യാന്‍ വ്യവസ്ഥ ഉണ്ടെങ്കിലും അതിനും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. ഫലത്തില്‍ പൊതുമുതല്‍ അധികൃതരുടെ കണ്‍മുന്നില്‍ വെച്ച് നശിച്ചു കൊണ്ടിരിക്കുകയാണ്. കാഴ്ചയില്‍ വലിയ കേടുപാടുകളൊന്നും കാണാത്ത സ്‌കൂട്ടര്‍ ഇനിയും നന്നാക്കിയാല്‍ ഉപയോഗിക്കാവുന്നതേയുള്ളൂ. അതിന് അധികൃതരുടെ കനിവും സന്‍മനസും ഉണ്ടാവണമെന്ന് മാത്രം.

Keywords: Hospital, General-Hospital, Vehicle, Rain, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:30 pm | 0 comments

എക്‌സറെ എടുക്കാനെത്തിയ ജില്ലാ കലക്ടര്‍ ജനറല്‍ ആശുപത്രിയിലെ ദുരവസ്ഥ കണ്ട് ഞെട്ടി

കാസര്‍കോട്: ഷട്ടില്‍ കളിക്കുന്നതിനിടയില്‍ കാലുളുക്കിയതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എക്‌സറെ എടുക്കാനെത്തിയ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ദുരവസ്ഥ കണ്ട് ഞെട്ടി. വെന്റിലേറ്റര്‍ പോലും ഇല്ലാത്ത എക്‌സറെ യൂണിറ്റില്‍ കൊടും ചൂടിലും ഒരു ഫാന്‍ പോലും ഉണ്ടായിരുന്നില്ല.

ഇരിക്കാന്‍ സ്റ്റൂളോ കസേരയോ ഒന്നും തന്നെ ഏര്‍പെടുത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് കലക്ടര്‍ ആശുപത്രി സൂപ്രണ്ട് ഡോ. നാരായണ നായിക്കിനെ വിളിച്ചു വരുത്തുകയും ആവശ്യത്തിന് സൗകര്യങ്ങള്‍ ഏര്‍പെടുത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച ഫാനും രണ്ട് സ്റ്റൂളും എത്തിച്ചു. എക്‌സറെ യൂണിറ്റിന്റെ ഉപകരണങ്ങള്‍ പഴകിയതാണെന്ന് സൂപ്രണ്ട് അറിയിച്ചതിനെ തുടര്‍ന്ന് അറ്റകുറ്റപണി നടത്താനും കലക്ടര്‍ നിര്‍ദേശിച്ചു.

എക്‌സറെ യൂണിറ്റ് എയര്‍കണ്ടീഷനാക്കുന്ന കാര്യം അടുത്ത ആശുപത്രി വികസന സമിതി യോഗത്തില്‍ തീരുമാനിക്കുമെന്ന് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ കലക്ടര്‍ അറിയിച്ചു. അടിയന്തിരമായി വെന്റിലേറ്റര്‍ സൗകര്യവും ഏര്‍പെടുത്തും.

Keywords: General hospital, X-Ray, Unit, Visit, District collector, P.S.Mohammed Sageer, Shocked, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
12:43 pm | 0 comments

ഓട്ടോയിടിച്ച് കൂലിത്തൊഴിലാളിയുടെ കാല്‍ ചതഞ്ഞു

Written By kvarthaksd on 13 May 2013 | 10:48 am

കാസര്‍കോട്: റോഡരികിലൂടെ നടന്നു പോവുകയായിരുന്ന കൂലിത്തൊഴിലാളിയുടെ കാല്‍ ഓട്ടോ റിക്ഷ തട്ടി ചതഞ്ഞു. കുതിരപ്പാടിയിലെ പോള്‍ ഡിസൂസ (55) യുടെ കാലാണ് തകര്‍ന്നത്.

തിങ്കളാഴ്ച രാവിലെ പത്തു മണിയോടെ അണങ്കൂരിലാണ് അപകടം. കാസര്‍കോടു നിന്ന് വിദ്യാനഗര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയാണ് ഇയാളെ തട്ടിയത്. പോള്‍ ഡിസൂസയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Anagoor, Auto-rickshaw, Vidya Nagar, General-hospital, Hospital, Kasaragod, Kerala, Kerala News.Keywords: Anagoor, Auto-rickshaw, Vidya Nagar, General-hospital, Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

10:48 am | 0 comments

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയെ വിറകു കൊള്ളികൊണ്ടടിച്ചു

കാസര്‍കോട്: മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ വിറകു കൊള്ളികൊണ്ടടിച്ചു പരിക്കേല്‍പിച്ചു. ബേഡകം അരിങ്ങാട്ടെ കൃഷ്ണന്റെ മകളും രാജപ്പന്റെ ഭാര്യയുമായ വിജയലക്ഷ്മി (42) ക്കാണ് മര്‍ദനമേറ്റത്. ഞായറാഴ്ച വൈകിട്ട് വീട്ടില്‍വെച്ചാണ് സംഭവം.

അരിങ്ങാട്ടെ കുടിവെള്ള പദ്ധതിയുടെ ഓപ്പറേറ്ററും കൂലിപ്പണിക്കാരിയുമാണ് വിജയലക്ഷ്മി. ദേഹമാസകലം മര്‍ദനമേറ്റ വിജയലക്ഷ്മി കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Husband, Wife, Liquor, General-hospital, Injured, Kasaragod, Kerala, Kerala News, International News.
Keywords: Husband, Wife, Liquor, General-hospital, Injured, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:47 am | 0 comments

പോലീസ് ജീപ്പിടിച്ച് മധ്യവയസ്‌ക്കന് പരിക്ക്

Written By kvarthaksd on 7 May 2013 | 6:06 pm

കാസര്‍കോട്: കര്‍ണാടക പോലീസിന്റെ ജീപ്പിടിച്ച് കറന്തക്കാട്ടെ പൂവപ്പ (51) യ്ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് 5.30 മണിയോടെ കറന്തക്കാട്ടെ ഒരു ഹോട്ടലിന് മുന്നില്‍ വെച്ചാണ് അപകടം. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങിയ പോലീസുകാര്‍ സഞ്ചരിച്ച ജീപ്പാണ് അപകടം വരുത്തിയത്.

ജീപ്പില്‍ ചാരി നില്‍ക്കുകയായിരുന്ന പൂവപ്പ പെട്ടെന്ന് ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ അതിന് മുന്നിലെത്തുകയും ജീപ്പിടിക്കുകയുമായിരുന്നു. പരിക്കേറ്റ ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Accident, Injured, Police, Jeep, Hotel, General-Hospital, Kasaragod, Kerala, Kerala News, International News.
File Photo
Keywords: Accident, Injured, Police, Jeep, Hotel, General-Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

6:06 pm | 0 comments

ചട്ടഞ്ചാലിലെ കൊല: സുഹൃത്ത് അറസ്റ്റില്‍

Written By kvarthaksd on 3 May 2013 | 7:21 pm

 Murder, Arrest, Police, Youth, General-Hospital, Koliyadukkam, Kasaragod, Kerala, Kerala News, International News.
Navas
കാസര്‍കോട്: ചട്ടഞ്ചാല്‍ എം.ഐ.സി കോളജിന് സമീപം യുവാവിനെ മദ്യം നല്‍കി കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ചട്ടഞ്ചാല്‍ പുത്തിരിയടുക്കത്തെ കൃഷ്ണനെ (28) കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ചട്ടഞ്ചാല്‍ കെട്ടിനുള്ളിലെ നവാസിനെ (28) യാണ് കേസന്വേഷിക്കുന്ന കാസര്‍കോട് സി.ഐ. സി.കെ സുനില്‍കുമാര്‍, എസ്.ഐ. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
 Murder, Arrest, Police, Youth, General-Hospital, Koliyadukkam, Kasaragod, Kerala, Kerala News, International News.
Krishnan

പ്രതിയെ വെള്ളിയാഴ്ച ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. 50,000 രൂപ കടം നല്‍കിയത് തിരിച്ചു നല്‍കാത്തിലുള്ള വിരോധം മൂലമാണ് കൊല നടത്തിയതെന്ന് പ്രതി സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. പറഞ്ഞു. കൊല നടത്തിയ ശേഷം സ്ഥലം വിട്ട നവാസിനെ കോളിയടുക്കത്ത് വെച്ചാണ് പോലീസ് പിടികൂടിയത്.

Related News: 

ചട്ടഞ്ചാലില്‍ യുവാവിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

ചട്ടഞ്ചാലിലെ കൊല കടംകൊടുത്ത 50,000 രൂപ തിരിച്ചുകൊടുക്കാത്തതിനാല്‍; പ്രതി പിടിയില്‍

Keywords: Murder, Arrest, Police, Youth, General-Hospital, Koliyadukkam, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

7:21 pm | 0 comments

കര്‍ഷകനെ തടഞ്ഞ് വെച്ച് മര്‍ദിച്ചു

Written By kvarthaksd on 30 Apr 2013 | 7:34 pm

കാസര്‍കോട്: കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ കര്‍ഷകനെ ആറംഗ സംഘം തടഞ്ഞ് വെച്ച് മര്‍ദിച്ചു. ആലംപാടിയിലെ മുഹമ്മദിന്റെ മകന്‍ അബ്ദുല്ല (39) യെയാണ് മര്‍ദിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ അബ്ദുല്ലയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമ കാരണം അറിയില്ലെന്ന് അബ്ദുല്ല പറഞ്ഞു.

Attack, Farmer, Alampady, Injured, General-hospital, Kasaragod, Kerala, Kerala News, International News, National News.Keywords: Attack, Farmer, Alampady, Injured, General-hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

7:34 pm | 0 comments

മത്സ്യബന്ധന തോണിയിലേക്ക് മിന്നലേറ്റു, ഒരാള്‍ മരിച്ചു; 2 പേര്‍ക്ക് പരിക്ക്

Written By kvartha delta on 29 Apr 2013 | 10:15 am

കീഴൂര്‍: കടലില്‍ മത്സബന്ധനത്തിനിടെ തോണിയിലേക്ക് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ചെ 5.30 മണിയോടെ കീഴൂര്‍ തീരക്കടലിലാണ് സംഭവം. കീഴൂര്‍ കടപ്പുറത്തെ നളിനാക്ഷന്‍ (45) ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന കീഴൂര്‍ കടപ്പുറം സ്വദേശികളും നളിനാക്ഷന്റെ ബന്ധുക്കളുമായ രാജന്‍ (44), പ്രഭാകരന്‍ (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കടപ്പുറത്ത് നിന്ന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് മിന്നലേറ്റത്.

ചെറുവള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ മൂന്ന് പേരും മടങ്ങാന്‍ നേരത്താണ് മിന്നലുണ്ടായത്. മിന്നലിന്റെ ആഘാതത്തില്‍ തോണിക്ക് കേടുപാടുണ്ടാവുകയും അടിഭാഗത്ത് രണ്ട് ദ്വാരങ്ങള്‍ വീഴുകയും ചെയ്തു. മിന്നലേറ്റ നളിനാക്ഷനെ ഉടന്‍തന്നെ കരക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കീഴൂര്‍ കടപ്പുറത്തെ ഇളയോതി ആയത്താറുടെയും കല്യാണി അമ്മയുടെയും മകനാണ് നളിനാക്ഷന്‍.

ഭാര്യ: സുഗമ. മക്കള്‍: നിതേഷ്, ജിത്തു, നന്ദു, ഷിജു. സഹോദരങ്ങള്‍: കമല, ശങ്കരി, ലീല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് എത്തിച്ചിട്ടുണ്ട്.

Obituary, Kerala, Kizhur, Boat, Lightning, Injured, General-hospitalഞായറാഴ്ച രാത്രി കാസര്‍കോട്ടും പരിസരങ്ങളിലും സമാന്യംനല്ല മഴ ലഭിച്ചു. ഇടിയും മിന്നലും കാറ്റും പലയിടത്തും നാശനഷ്ടങ്ങളുണ്ടാക്കിയതായി റിപോര്‍ട്ടുണ്ട്. തിങ്കാളാഴ്ച രാവിലെയും മഴ തുടരുകയാണ്. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി.


 Keywords: Obituary, Kerala, Kizhur, Boat, Lightning, Injured, General-hospital, Kasaragod, Nalinakshan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:15 am | 0 comments

തിളച്ച വെള്ളം മറിഞ്ഞ് മൂന്നു വയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു

Written By kvarthaksd on 27 Apr 2013 | 4:47 pm

കാസര്‍കോട്: തിളച്ച വെള്ളം മറിഞ്ഞ് മൂന്നു വയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഏരിയാലിലെ ജംഷീറിന്റെ മകള്‍ റുക്‌സ (മൂന്ന്) യ്ക്കാണ് പൊള്ളലേറ്റത്. കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 Child, General-Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Rukhsa
ശനിയാഴ്ച രാവിലെ ബന്ധുവീട്ടില്‍ വെച്ച് ചായ ഉണ്ടാക്കാനായി തിളപ്പിച്ചു വെച്ച വെള്ളം തട്ടി മറിഞ്ഞാണ് കുട്ടിക്ക് പൊള്ളലേറ്റത്. ഉടന്‍ തന്നെ വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റിട്ടുണ്ട്.

Keywords: Child, General-Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

4:47 pm | 0 comments

രോഗിയായ യുവതി ആശുപത്രി കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Written By kvarthaksd on 26 Apr 2013 | 11:18 am

കാസര്‍കോട്: രോഗിയായ യുവതിയെ ആശുപത്രി കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീര്‍ചാല്‍ പുതുക്കോളിയിലെ ഉദയ ശേഖറിന്റെ ഭാര്യ പി. ശ്രീവാണിയാ (30) ണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 3.30 മണിയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെ മുറിയോടു ചേര്‍ന്നുള്ള കുളിമുറിയിലാണ് ശ്രീവാണിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Suicide, Women, Hospital, Treatment, Police, Case, General-hospital, Kasaragod, Kerala News, International News.അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അസുഖത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു.

ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ടൗണ്‍ പോലീസെത്തി മൃതദേഹം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തു. പ്രജ്വല്‍, പ്രസ്തുതി എന്നിവര്‍ ശ്രീവാണിയുടെ മക്കളാണ്.

Keywords: Suicide, Women, Hospital, Treatment, Police, Case, General-hospital, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:18 am | 0 comments

ശസ്ത്രക്രിയ കഴിഞ്ഞ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ സംഭവത്തില്‍ പോലീസില്‍ പരാതിയില്ല

Written By kvarthaksd on 23 Apr 2013 | 6:46 pm

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് മുറിയില്‍ കിടത്തിയ പെണ്‍കുട്ടിയെ അറ്റന്‍ഡര്‍ ശല്യപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസില്‍ പരാതിയില്ല. ശനിയാഴ്ച രാത്രി 10.30 മണിയോടെയാണ് ശസ്ത്രക്രിയ കഴിഞ്ഞ പെണ്‍കുട്ടിയെ ഡ്യൂട്ടിയിലില്ലാത്ത അറ്റന്‍ഡര്‍ പോസ്റ്റ് ഓപ്പറേഷന്‍ മുറിയിലെത്തി ശല്യപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പരാതി.

പെണ്‍കുട്ടിയുടെ രക്ഷിതാവ് ആശുപത്രി സൂപ്രണ്ട് ഡോ.നാരായണ നായ്ക്കിന് പരാതി നല്‍കുകയായിരുന്നു. പോലീസില്‍ പരാതി നല്‍കാന്‍ രക്ഷിതാവ് തയ്യാറായില്ല. അറ്റന്‍ഡറില്‍ നിന്നും ചൊവ്വാഴ്ച രാവിലെ  തെളിവെടുത്ത ശേഷം ഉച്ചയോടെ ഡി.എം.ഒയ്ക്ക് റിപോര്‍ട്ട് നല്‍കും.

 Girl, Police, complaint, Parents, kasaragod, Kerala, Report, General-hospital,  No complaints registered on molestation attemptറിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്ന് ഡി.എം.ഒ. അറിയിച്ചു. സംഭവത്തെ കുറിച്ച് വകുപ്പ് തല അന്വേഷണവും ചൊവ്വാഴ്ച തന്നെ നടക്കുമെന്നും ഡി.എം.ഒ. പറഞ്ഞു. ശസ്ത്രക്രിയ ഉണ്ടായിരുന്നതിനാല്‍ സ്റ്റാഫ് നഴ്‌സ് ഓപ്പറേഷന്‍ തിയേറ്ററിലായിരുന്നു. ആ സമയത്താണ് അറ്റന്‍ഡര്‍ മരുന്നുമായി മുറിയിലെത്തിയത്. ഡ്യൂട്ടിയിലില്ലാത്ത ആളുടെ കൈവശമാണ് അവ
ശ്യമരുന്നുകള്‍ താഴത്തെ കൗണ്ടറില്‍നിന്ന് അഞ്ചാം നിലയിലെ മുറിയിലേക്കു കൊടുത്തയച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

അതിനാല്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ സംഭവത്തില്‍ ഉത്തരവാദിത്വപ്പെട്ടവരുടെ വീഴ്ചയും പരിശോധിക്കും.  മുറിയില്‍ അറ്റന്‍ഡര്‍ എത്തിയപ്പോള്‍ സ്റ്റാഫ് നഴ്‌സിനു പകരം നഴ്‌സിങ് അസിസ്റ്റന്റ് ഉണ്ടായിരുന്നതായും ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. മദ്യപിച്ച് പരസ്പരം ഏറ്റുമുട്ടിയതിനും പരാക്രമം നടത്തിയതിനും ജനറല്‍ ആശുപത്രിയിലെ രണ്ട് അറ്റന്‍ഡര്‍മാരെ ഒരു മാസം മുമ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആശുപത്രിയുടെ ഫണ്ട് വെട്ടിപ്പ് നടത്തിയതിന് മറ്റൊരു ജീവനക്കാരനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Keywords: Girl, Police, complaint, Parents, Kasaragod, Kerala, Report, General-hospital,  No complaints registered on molestation attempt, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:46 pm | 0 comments

അനധികൃത മദ്യവില്‍പന കേന്ദ്രത്തില്‍ 2 യുവാക്കള്‍ക്ക് കല്ലുകൊണ്ട് കുത്തേറ്റു

Written By kvarthapressclub on 22 Apr 2013 | 2:59 pm

കാസര്‍കോട്: അനധികൃത മദ്യവില്‍പന കേന്ദ്രത്തില്‍ രണ്ട് യുവാക്കള്‍ക്ക് കല്ലുകൊണ്ട് കുത്തേറ്റു. മുളിയാര്‍ എരിഞ്ചേരിയിലെ ഗോപാലന്‍ (29), സുഹൃത്ത് സന്തോഷ് (25) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി എട്ട് മണിയോടെ വീടിന് സമീപത്തെ അനധികൃത മദ്യവില്‍പന കേന്ദ്രത്തില്‍ മദ്യംവില്‍ക്കുന്നതിനിടെയായിരുന്നു അക്രമണം. മദ്യംകഴിക്കുന്നതിന് മുമ്പ് തന്നെ ഗോപാലന്‍ 500 രൂപ നല്‍കിയിരുന്നു. മദ്യം കഴിച്ചശേഷം ബാക്കിതുക ആവശ്യപ്പെട്ടപ്പോള്‍ പണംനല്‍കിയിട്ടില്ലെന്ന്
പറഞ്ഞ് മദ്യവില്‍പനക്കാര്‍ തള്ളിയിടുകയും കല്ലുകൊണ്ട് കുത്തുകയുമായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോഴാണ് സുഹൃത്ത് സന്തോഷിനും കുത്തേറ്റത്.

Alcohol,Youth, Attack, Kasaragod, Muliyar, General-hospital, Cash, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.Keywords: Alcohol,Youth, Attack, Kasaragod, Muliyar, General-hospital, Cash, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
2:59 pm | 0 comments

മോഷ്ടാവെന്നാരോപിച്ച് ഓട്ടോഡ്രൈവറെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ചു

കാസര്‍കോട്: മോഷ്ടാവെന്നാരോപിച്ച് ഓട്ടോഡ്രൈവറെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ചു. നെല്ലിക്കുന്ന് ഗേള്‍സ് ഹൈസ്‌കൂളിന് സമീപത്തെ ഓട്ടോഡ്രൈവര്‍ ശശിരാജിനെയാണ് (39) ഗുരുതരമായ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശശിരാജിനെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റും. തിങ്കളാഴ്ച പുലര്‍ചെ 1.30 മണിയോടെയാണ് സംഭവം. വീടിനകത്ത് ചൂട് കാരണം പുറത്തിറങ്ങി തൊട്ടടുത്ത കടയുടെ വരാന്തയിലിരിക്കുമ്പോള്‍ എത്തിയ അജ്ഞാതനായ ഒരാള്‍ മോഷ്ടാവെന്നാരോപിച്ച് ആക്രമിക്കുകയായിരുന്നു.
Theft, Auto Driver, Attack, Injured, Kasaragod, Nellikunnu, School, General-hospital, Mangalore,
ശശിരാജിന്റെ നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അക്രമി ഓടിരക്ഷപ്പെട്ടു. പരിക്ക് ഗുരുതരമായതിനാലാണ് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുന്നത്.

Keywords: Theft, Auto Driver, Attack, Injured, Kasaragod, Nellikunnu, School, General-hospital, Mangalore, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
2:52 pm | 0 comments

ജില്ലാ ബാങ്ക് ജീവനക്കാരിയെ ചെരുപ്പ് കൊണ്ടടിച്ചു

Written By kvarthaksd on 20 Apr 2013 | 12:40 pm

കാസര്‍കോട്: ഗ്രാമീണ ബാങ്ക് ജീവനക്കാരിയായ യുവതിയെ ചെരുപ്പ് കൊണ്ടുള്ള അടിയേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രാമീണ ബാങ്ക് കൊളത്തൂര്‍ പെര്‍ളടുക്കം ശാഖയിലെ ജീവനക്കാരിയും പെര്‍ളടുക്കം ചേനടുക്കം ഹൗസിലെ കമലാക്ഷന്റെ ഭാര്യയുമായ പി. അംബികയ്ക്കാണ് (39) മര്‍ദനമേറ്റത്.

വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോകുമ്പോള്‍ വഴിയില്‍ വെച്ച് ശ്യാമള, നാരായണി എന്നിവരാണ് ചെരുപ്പ് കൊണ്ട് അടിച്ചതെന്ന് അംബിക പറഞ്ഞു. തലേന്ന് രാത്രി ഇവരുടെ വീട്ടിലേക്ക് ബന്ധുവായ ഒരാള്‍ മദ്യലഹരിയില്‍ വന്ന് വഴക്കു പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് മര്‍ദനമെന്ന് സംശയിക്കുന്നതായി അംബിക വെളിപ്പെടുത്തി.

Attack, Bank, Perla, House, Kasaragod, General-Hospital, Kerala, Kerala News, International News.Keywords: Attack, Bank, Perla, House, Kasaragod, General-Hospital, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.



12:40 pm | 0 comments

കാറപകടത്തില്‍ മരിച്ച അജ്ഞാതന്‍ കോഴിക്കോട് സ്വദേശിയെന്ന് സൂചന

Written By kvarthaksd on 19 Apr 2013 | 12:16 am

കാസര്‍കോട്: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച അജ്ഞാതന്‍ കോഴിക്കോട് സ്വദേശിയാണെന്ന് സൂചന. പുതിയ ബസ് സ്റ്റാന്‍ഡിനടുത്തെ മിലന്‍ തീയറ്റര്‍ ഗ്രൗണ്ടിന് സമീപം ദേശീയ പാതയില്‍ ബുധനാഴ്ച രാത്രി 9.45നാണ് കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ആളെ അറിയില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയപ്പോഴാണ് കോഴിക്കോട് സ്വദേശിയാണെന്ന് സൂചന ലഭിച്ചിട്ടുള്ളത്. കാറിലുണ്ടായിരുന്ന അശോക് നഗറിലെ സുധീഷ് (29), ചെന്നിക്കരയിലെ സുനില്‍ (31) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെര്‍ക്കളയില്‍ നിന്ന് കാസര്‍കോട്ടേയ്ക്ക് വരികയായിരുന്ന കെ.എല്‍ 14 കെ. 4867 സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. മൂന്ന് വട്ടം മലക്കം മറിഞ്ഞ ശേഷമാണ് കാര്‍ റോഡില്‍ പതിച്ചത്.

Kerala, Kasaragod, Car, accident, Dies, man, walker, hospital, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.ഇതിനിടയില്‍ കാല്‍നടയാത്രക്കാരന്‍ കാറിനടിയില്‍പ്പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് കാര്‍ നീക്കിയാണ് ഇയാളെ പുറത്തെടുത്തത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related News:

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

Keywords: Kerala, Kasaragod, Car, accident, Dies, man, walker, hospital, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

12:16 am | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories