മൗക്കോട്: റംസാന്‍ വ്രതത്തിന്റെ 27-ാം നാള്‍ കൂട്ടായ്മയുടെ പലഹാരപെരുമയുമായി മൗക്കോട് ഗവ.എല്‍.പി സ്‌കൂള്‍ കുട്ടികളും രക്ഷിതാക്കളും നാടിന് മതൃകയായി. ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും വിശുദ്ധസന്ദേശം വിളംബരം ചെയ്തുകൊണ്ട് വിരുന്നെത്തുന്ന ചെറിയ പെരുനാളിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായാണ് ലൈലത്തുല്‍ ഖദറിന്റെ വിശുദ്ധ പുണ്യം ഏവരിലുമെത്തിക്കാന്‍ അപ്പക്കൂട്ടങ്ങളുടെ പലഹാരപെരുമയൊരുക്കിയത്.
പുലര്‍ച്ചെ അഞ്ച് മണിക്കുത്തന്നെ സ്‌കൂളിലെത്തിയ രക്ഷാകര്‍ത്താക്കള്‍ പലഹാര നിര്‍മ്മാണത്തിനാവശ്യമായ കൂട്ടൊരുക്കുകയും പത്ത് മണിയോടുകൂടി പലഹാര നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. 12 അപ്പകാരങ്ങളിലായി 30 ഓളം പേരുടെ നാലുമണിക്കൂര്‍ നീണ്ട അധ്വാനത്തിന്റെ ഫലമായി മൂവായിരത്തിലധികം ഉണ്ണിയപ്പം പ്രത്യേകം തയ്യാറാക്കിയ പാക്കറ്റുകളില്‍ നിറഞ്ഞു. ഭേദചിന്തകളിലാതെ മൗക്കോട് ഗ്രാമത്തിലെ മുഴുവന്‍ വീടുകളിലും പെരുനാള്‍ സമ്മാനമായി ആശംസാകാര്‍ഡുകള്‍ പതിച്ച അപ്പപൊതിയെത്തിയപ്പോള്‍ നന്‍മയുടേയും വിശുദ്ധിയുടേയും വിളംബരം കൂടിയായി.
മാനവസ്‌നേഹത്തിന്റെ നല്ല പാഠത്തോടൊപ്പം ഭാഷാനൈപുണിയും ഗണിതബോധവും ഉറപ്പിക്കാനുള്ള നിരവധി പഠനപ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി ക്ലാസ്സ്മുറികളില്‍ നടക്കുന്നുണ്ട്. വൈകീട്ട് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിന്ദു സുധാകരന്‍ പലഹാരപൊതിവിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു.
പ്രധാനധ്യാപകന്‍ കൊടക്കാട് നാരായണന്‍, വിനോദ് ദത്ത്, ഖദീജ.ടി.പി, ലത.കെ.വി എന്നിവര്‍ പ്രസംഗിച്ചു. രവി, ഗംഗാധരന്‍, പ്രസാദ്, ലക്ഷ്മണന്‍, ഗിരീഷ്, മോഹനന്‍, കുഞ്ഞിരാമന്‍, പ്രസീത, പത്മാവതി, പ്രീത, മോളി, വിലാസിനി, ജയ, ഉഷ, ഷീജ എന്നിവര്‍ പലഹാരനിര്‍മ്മാണത്തിന് നേതൃത്വം നല്‍കി.

Keywords: Sweet, Distribution, Ramzan, Moukode GLPS, Kasaragod
10:57 pm | 0
comments