Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Forensic-enquiry. Show all posts
Showing posts with label Forensic-enquiry. Show all posts

കാസര്‍കോട്ടെ ജ്വല്ലറി കവര്‍ച: ഫോറന്‍സിക് വിദഗ്ദ്ധര്‍ അന്വേഷണത്തിനെത്തുന്നു

Written By kvarthaksd on 4 Dec 2012 | 1:21 pm

 Jwellery Robbery, Police, Forensic Enquiry, Kannur, Kasaragod, Nakshathra, Finger Print, C.I. Sunilkumar, Gold, Kerala, Malayalam News.
കാസര്‍കോട്: എം.ജി. റോഡിലെ നക്ഷത്ര ജ്വല്ലറിയില്‍ നിന്ന് 75 പവന്‍ സ്വര്‍ണവും 15 കിലോ വെള്ളിയും മറ്റും കവര്‍ന്ന സംഭവത്തില്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ എത്തുന്നു. ചൊവ്വാഴ്ച ഉച്ചയോടെ കണ്ണൂരില്‍ നിന്നെത്തുന്ന വിദഗ്ദ്ധര്‍ കവര്‍ച നടന്ന ജ്വല്ലറിയും പരിസരവും പരിശോധിക്കും.

ജ്വല്ലറിയില്‍ നിന്ന് പത്തോളം വിരലടയാളങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. അവ കവര്‍ചക്കാരുടേത് തന്നെയാണോ എന്ന് തിരിച്ചറിയാനുള്ള പരിശോധനകളും പോലീസ് നടത്തിവരികയാണ്. അന്വേഷണം പലവഴിക്കും ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മോഷ്ടാക്കളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും കേസ് അന്വേഷിക്കുന്ന കാസര്‍കോട് സി.ഐ. സി.കെ. സുനില്‍കുമാര്‍ പറഞ്ഞു.

നവംബര്‍ 30ന് രാത്രിയാണ് ജ്വല്ലറിയില്‍ നിന്ന് 75 പവന്‍ സ്വര്‍ണവും 15 കിലോ വെള്ളിയും 30 ഗ്രാം തങ്കം, ഒരു റിസോര്‍ട്ട് വാച്ച്, 10,000 രൂപ എന്നിവ കവര്‍ച ചെയ്തത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ മേല്‍ക്കൂരയുടെ ഓടിളക്കിമാറ്റിയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. കവര്‍ചയ്ക്ക് ശേഷം അതുവഴി തന്നെ പുറത്തുകടന്ന മോഷ്ടാക്കള്‍ ഓട് പഴയപടി വെച്ചശേഷമാണ് താഴെയിറങ്ങി സ്ഥലം വിട്ടത്. രാത്രിയിലും ജനസഞ്ചാരമുള്ള എം.ജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍ അതിവിദഗ്ദ്ധമായി നടത്തിയ കവര്‍ച പോലീസിനു തന്നെ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

Keywords: Jwellery Robbery, Police, Forensic Enquiry, Kannur, Kasaragod, Nakshathra, Finger Print, C.I. Sunilkumar, Gold, Kerala, Malayalam News.

Related News: 
1:21 pm | 0 comments

മാന്‍­വേ­ട്ട; ഇ­റ­ച്ചിയും ആ­യു­ധ­ങ്ങളും പി­ടി­ച്ചെ­ടുത്തു

Written By Kvarthakgd on 21 Oct 2012 | 8:15 pm

Deer meat, Police, Custody, Kanhangad, Kasaragod, Kerala, Malayalam news
കാഞ്ഞ­ങ്ങാട്: വ­ന­ത്തില്‍ നിന്നും മാ­നി­നെ വെ­ടി­വെ­ച്ചു കൊ­ന്ന നാ­യാ­ട്ടു സം­ഘം ഇറ­ച്ചി വീ­തി­ച്ചെ­ടുത്തു. സം­ഭ­വ­മ­റി­ഞ്ഞ് സ്ഥ­ല­ത്തെത്തി­യ വ­ന­പാ­ല­കര്‍ ഒ­രു വീ­ട്ടില്‍ നി­ന്നും 10 കി­ലോ­യോ­ളം മാ­നി­റ­ച്ചി­, മാ­ര­കാ­യു­ധ­ങ്ങ­ള്‍, തോക്ക്, ടോര്‍ച്, എന്നി­വ പി­ടി­ച്ചെ­ടു­ത്തു.

രാ­ജ­പു­രം ബ­ളാം­തോ­ട് സര്‍­കാര്‍ വ­ന­ത്തില്‍ നി­ന്നാ­ണ് ക­ഴി­ഞ്ഞ ദിവ­സം മാ­നി­നെ വെ­ടി­വെ­ച്ചു കൊ­ന്നത്. രാ­വി­ലെ മാ­നി­റ­ച്ചി വീ­തി­ച്ചെ­ടു­ത്ത് സം­ഘം പി­രി­ഞ്ഞ് പോ­യ­പ്പോ­ഴാ­ണ് വ­ന­പാ­ല­കര്‍ സം­ഭ­വ­മ­റി­യു­ന്ന­ത്.

ഇ­തി­നെ തു­ടര്‍­ന്ന് ബ­ളാം­തോ­ട് പു­ലി­ക്ക­ട­വില്‍ വ്യാ­­പ­ക­മാ­യി പരി­ശോ­ധ­ന ന­ടത്തി­യ സെ­ക്ഷന്‍ ഫോ­റ­സ്റ്റ് ഓ­ഫീ­സര്‍ രാ­ജേ­ഷ് പ­ട്ടേല്‍, കേ­ശവന്‍, ന­മ്പൂ­തിരി, വ­ന­പാ­ല­കരാ­യ രാ­ഘവന്‍, ഷാജി, ബാബു, എ­ന്നി­വര്‍ ചേര്‍­ന്ന് പു­ലി­ക്ക­ട­വി­ലെ ബാ­ല­കൃ­ഷ്ണ­ന്റെ വീ­ട്ടില്‍ നി­ന്നാ­ണ് ഇ­റ­ച്ചി­യും, മറ്റും പി­ടി­കൂ­ടി­യ­ത്.

വീ­ട്ടു­കാര്‍ ഓ­ടി ര­ക്ഷ­പ്പെട്ടു. വ­ന­ത്തില്‍ നിന്നും സം­രക്ഷി­ത വി­ഭാ­ഗ­ത്തില്‍­പെ­ട്ട മാ­നി­നെ വെ­ടി­വെ­ച്ച നാ­യാ­ട്ടു സംഘ­ത്തെ പി­ടി­കൂ­ടാന്‍ വ­ന­പാ­ല­കര്‍ തി­ര­ച്ചില്‍ ന­ടത്തി. പി­ടി­കൂടി­യ മാ­നിറ­ച്ചി വെ­റ്റിന­റി സര്‍­ജ­ന്റെ പരി­ശോ­ധ­ന­യ്­ക്ക് വി­ധേ­യ­മാ­ക്കി.

Keywords: Deer meat, Police, Custody, Kanhangad, Kasaragod, Kerala, Malayalam news, Forensic-enquiry, forest-range-officer
8:15 pm | 0 comments

മ­നോ­ജി­ന്റെ മരണം: രാ­സ പരി­ശോ­ധ­ന റി­പ്പോര്‍­ട്ട് ര­ണ്ടു ദി­വ­സ­ത്തിന­കം ല­ഭിക്കും

Written By Kvarthakgd on 5 Aug 2012 | 4:35 pm

DYFI,Worker,Uduma,Death,Kasaragod
Manoj
കാസര്‍­കോട്: സി.പി.എം ഹര്‍­ത്താ­ലി­നി­ട­യി­ലുണ്ടാ­യ സം­ഘര്‍­ഷ­ത്തില്‍ മ­രി­ച്ച ഡി.വൈ.എഫ്.ഐ നേ­താ­വ് മ­നോ­ജിന്റെ ആ­ന്ത­രി­കാ­വ­യ­വ­ങ്ങ­ളു­ടെ രാ­സ പരി­ശോധ­നാ റി­പ്പോര്‍­ട്ട് ര­ണ്ടു ദി­വ­സ­ത്തിന­കം ല­ഭി­ക്കും. ഇ­തോ­ടെ മ­ര­ണ കാര­ണം വ്യ­ക്ത­മാ­കു­മെ­ന്ന് കേ­സ­ന്വേ­ഷി­ക്കു­ന്ന കാ­ഞ്ഞ­ങ്ങാ­ട് എ.എ­സ്.പി മ­ഞ്­ജുനാ­ഥ പ­റഞ്ഞു.

കോ­ഴി­ക്കോ­ട് മെ­ഡി­ക്കല്‍ കോ­ളേ­ജി­ലെ ഫോ­റന്‍­സി­ക് മേ­ധാ­വി ഡോ. ഷെര്‍­ളി വാ­സു­വി­ന്റെ നേ­തൃ­ത്വ­ത്തി­ലുള്ള ഫോ­റന്‍­സി­ക് പാ­നല്‍ നല്‍കി­യ പ്രാ­ഥമി­ക റി­പ്പോര്‍­ട്ടില്‍ ഭീ­ക­രാ­ന്ത­രീ­ക്ഷം നേ­രില്‍­ക്ക­ണ്ടുണ്ടാ­യ മാ­ന­സി­കാ­ഘാ­ത­മാ­യി­രിക്കാം മ­ര­ണ­കാ­ര­ണ­മെ­ന്ന് സൂ­ചി­പ്പി­ച്ചി­ട്ടുണ്ട്.

അ­തേ­സമ­യം മ­നോ­ജി­ന് ഹൃ­ദ്രോ­ഗ­മു­ണ്ടാ­യി­ട്ടി­ല്ലെന്നും റി­പ്പോര്‍­ട്ട് വ്യ­ക്ത­മാ­ക്കി­യി­ട്ടു­ള്ളതാ­യി പോ­ലീ­സ് സൂ­ചി­പ്പിച്ചു. മൃ­ത­ദേ­ഹ­ത്തി­ന്റെ കാല്‍­മു­ട്ടു­ക­ളിലും നെ­റ്റി­യിലും ത­ല­യു­ടെ പി­ന്‍­ഭാ­ഗത്തും മു­റി­വു­ക­ളുണ്ട്. എ­ന്നാല്‍ അ­വ മ­ര­ണ­ത്തി­നു കാ­ര­ണ­മാ­യേ­ക്കാ­വു­ന്ന മു­റി­വു­ക­ളല്ലെ­ന്നും റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു.

 ഇ­തി­നി­ട­യില്‍ ഡി.വൈ.എഫ്.ഐ കീ­ക്കാ­നം യൂ­ണി­റ്റ് പ്ര­സിഡ­ണ്ട് ടി.മ­നോ­ജ് വീ­ണു­ കി­ട­ന്ന സ്ഥലം ത­ച്ച­ങ്ങാ­ട് എ.എ­സ്.പി­യു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള അ­ന്വേ­ഷ­ണ സം­ഘം സ­ന്ദര്‍­ശിച്ചു. പ­രി­സ­ര­വാ­സിക­ളായ ചി­ല­രില്‍ നി­ന്നു മൊ­ഴി­യെ­ടു­ത്തു.

Keywords: P.Manoj, DYFI, Death case, Forensic enquiry, Police, Uduma, Kasaragod
4:35 pm | 0 comments

കല്ലുരാവിയില്‍ തീവെച്ച് നശിപ്പിച്ച പോലീസ് ജീപ്പ് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു

Written By Kvarthakgd on 18 Oct 2011 | 3:16 pm

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാഴ്ച്ച മുമ്പ് കല്ലുരാവിയില്‍ അക്രമി സംഘം തീവെച്ച് നശിപ്പിച്ച പോലീസ് ജീപ്പ് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് ഫോറന്‍സിക് സംഘം പരിശോധനയ്‌ക്കെത്തിയത്. കത്തിനശിച്ച ജീപ്പിന്റെ അവശിഷ്ടങ്ങളും ചാരവും വിദ്ഗധ പരിശോധനയ്ക്കായി ശേഖരിച്ചു. ജീപ്പിന്റെ റേഡിയേറ്ററും പരിശോധനയ്ക്കായി കൊണ്ടുപോയി. നീലേശ്വരം സി.ഐ പി.കെ. സുനില്‍കുമാറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന.

Photo: Kareem Kalluravi

Keywords: Kanhangad-Clash, Forensic-enquiry, Kasaragod, Kalluravi
3:16 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories