Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Flag. Show all posts
Showing posts with label Flag. Show all posts

നെല്ലിക്കുന്നില്‍ പള്ളികോമ്പൗണ്ടിലെ കൊടി തോരണങ്ങള്‍ കത്തിച്ച നിലയില്‍

Written By kvartha delta on 6 May 2013 | 11:42 am

കാസര്‍കോട്: നെല്ലിക്കുന്നില്‍ പള്ളികോമ്പൗണ്ടിലെ കൊടി തോരണങ്ങള്‍ കത്തിച്ച നിലയില്‍ കാണപ്പെട്ടു. നെല്ലിക്കുന്ന് സിറാജ് റോഡിലെ സിദ്ദിഖ് മസ്ജിദ് കോംപൗണ്ടിലാണ് കൊടി തോരണങ്ങള്‍ കത്തിച്ച നിലയില്‍ തിങ്കളാഴ്ച പുലര്‍ചെ കാണപ്പെട്ടത്.

പള്ളിക്കമ്മിറ്റി ഭാരവാഹി അബൂബക്കറിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീവെപ്പെന്ന് പോലീസ് സംശയിക്കുന്നു.
Nellikunnu, Masjid, Flag, Burnt, Police, complaint, Kasaragod, Flags found burned

Keywords: Nellikunnu, Masjid, Flag, Burnt, Police, complaint, Kasaragod, Flags found burned, Kerala, Siraj Road, Investigation, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:42 am | 0 comments

ചാല മഖാം ഉറൂസ് ഏപ്രില്‍ 7 മുതല്‍ 14 വരെ

Written By kvarthaksd on 6 Apr 2013 | 6:19 pm

കാസര്‍കോട്: ചാല വലിയുല്ലാഹി മഖാം ഉറൂസ് ഏപ്രില്‍ ഏഴ് മുതല്‍ 14 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏഴിന് രാവിലെ പത്തുമണിക്ക് ചെയര്‍മാന്‍ സയ്യിദ് എസ്.കെ. കോയക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തും.

ബെദിര ജമാഅത്ത് ഖത്തീബ് എന്‍. അഹ്മദ് ദാരിമിയുടെ അധ്യക്ഷതയില്‍ സംയുക്ത ഖാസി ടി.കെ.എം. ബാവ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കീഴൂര്‍- മംഗലാപുരം സംയുക്ത ഖാസി ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍ മുഖ്യ അതിഥിയായിരിക്കും. വിവധ ദിവസങ്ങളില്‍ രാത്രി 7.30 ന് മതപ്രഭാഷണം നടക്കും. 13ന് വൈകുന്നേരം 7.30 മണിക്ക് സമാപനം സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കും. 14 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മൗലീദ് പാരായണത്തിന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുങ്കൈ നേതൃത്വം നല്‍കും. വൈകുന്നേരം 4.30 ന് അന്നദാനവും നടക്കും. സ്ത്രീകള്‍ക്ക് മതപ്രഭാഷണം കേള്‍ക്കാന്‍ പ്രത്യേക സൗകര്യവും ഏര്‍പെടുത്തിയിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ എസ്.കെ തങ്ങള്‍, കണ്‍വീനര്‍ ഇ. അബ്ദുര്‍ റഹ്മാന്‍ കുഞ്ഞു മാസ്റ്റര്‍, അഹ്മദ് ദാരിമി, മമ്മു ചാല, സി. ഐ അബ്ദുല്‍ സലാം എന്നിവര്‍ പങ്കെടുത്തു.

Press Meet, Maqam Uroos, Flag, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News.

Keywords: Press Meet, Maqam Uroos, Flag, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:19 pm | 0 comments

എ­സ്.എ­സ്.എ­ഫ് നാല്‍­പതാം വാര്‍­ഷികം: കൊ­ടി­യേ­റ്റം ശ്ര­ദ്ധേ­യ­മായി

Written By Kvartha Alpha on 21 Mar 2013 | 2:35 pm


 Mulleria, SSF, Flag, Badiyadukka, Kundar, kasaragod, Ernakulam, Anniversary, inauguration, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

മു­ള്ളേ­രി­യ: ഏ­പ്രില്‍ 26,27,28 തീ­യ്യ­തി­ക­ളില്‍ എ­റ­ണാ­കുള­ത്ത് ന­ട­ക്കു­ന്ന എ­സ്.എ­സ്.എ­ഫ്. 40-ാം വാര്‍­ഷി­ക­ത്തി­ന്റെ ഭാ­ഗ­മാ­യി ബ­ദി­യ­ഡു­ക്ക ഡി­വി­ഷന്‍ 40 പ­താ­ക­കള്‍ ഉ­യര്‍­ത്തി­യ­ത് ശ്ര­ദ്ധേ­യ­മായി. ഗാ­ളി­മു­ഖം പാ­ത­യോ­ര­ത്താ­ണ് പ­താ­ക­കള്‍ സ്ഥാ­പി­ച്ച­ത്.

എ­സ്.വൈ.എസ്. മേഖ­ലാ സെ­ക്രട്ട­റി ഹാ­രി­സ് സ­ഖാ­ഫി കു­ണ്ടാര്‍ ആ­ദ്യ പ­താ­ക­യേ­റ്റി ഉ­ദ്­ഘാട­നം നിര്‍­വ­ഹിച്ചു. തു­ടര്‍­ന്ന് അ­ഞ്ച് സെ­ക്ട­റു­ക­ളു­ടെ ഭാ­രവാ­ഹി­കളും സ­ന്ന­ദ്ധ സേ­നയാ­യ 'ഐ­ടീം' ചീ­ഫു­മാ­രും ചേര്‍­ന്ന് പ­താ­ക­കള്‍ വാ­നി­ലു­യര്‍­ത്തി.

ഡി­വി­ഷന്‍ പ്ര­സിഡന്റ് ഉ­മര്‍ സ­ഖാ­ഫി പ­ള്ള­ത്തൂര്‍, ഭാ­ര­വാ­ഹി­ക­ളാ­യ ഹാരി­സ് ഹി­മമി സ­ഖാ­ഫി പ­ര­പ്പ, അ­സീ­സ് ഹി­മമി, അ­ബ്ദുര്‍ റ­ഹ്മാന്‍ സ­ഖാ­ഫി പൂ­ത്ത­പ്പാ­ലം, മൂ­സ സ­ഖാ­ഫി മാ­താ­പുരം, അ­ബ്ദുര്‍ റ­ഹ്മാന്‍ കര്‍­ന്നൂര്‍, മു­ഹമ്മ­ദ് ഹാ­ജി സ­റോളി, അ­ഷ്‌റ­ഫ് ന­ഈ­മി തു­ട­ങ്ങി­യ­വര്‍ സം­ബ­ന്ധിച്ചു. റ­ഷീ­ദ് പ­ള്ള­ങ്കോ­ട് സ്വാ­ഗ­ത­വും ഫൈ­സല്‍ നെല്ലി­ക്ക­ട്ട ന­ന്ദിയും പ­റഞ്ഞു.

Keywords: Mulleria, SSF, Flag, Badiyadukka, Kundar, kasaragod, Ernakulam, Anniversary, inauguration, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Faisal Nellikatta, Rasheed Pallangod, Abdul Rahman Karnnur
2:35 pm | 0 comments

മാനവ സൗഹാര്‍ദത്തിനായി കളനാട്ട് പള്ളിക്കമ്മിറ്റിയും ക്ഷേത്ര കമ്മിറ്റിയും

Written By kvarthapressclub on 22 Feb 2013 | 10:19 pm

Friendship, Masjid, Participate, Aramanganam,Temple, Kasaragod, Kalanad, House, Attack, Flag, Political party, Police, Celebration, Programme, President, Secretary, Press meet, Kerala, National news

കാസര്‍കോട്:  മാനവ സൗഹാര്‍ദത്തിനായി പള്ളിക്കമ്മിറ്റിയും ക്ഷേത്ര കമ്മിറ്റിയും സജീവമായി ഇടപെടുന്നു. കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി കളനാട് പ്രദേശത്ത് മത സൗഹാര്‍ദത്തിന്റെ  മാതൃക സൃഷ്ടിച്ച് പള്ളിക്കമ്മിറ്റിയും ക്ഷേത്ര കമ്മിറ്റിയും സംയുക്തമായി മാനവ ഐക്യത്തിന് വേണ്ടി  പ്രവര്‍ത്തിച്ച് വരികയാണെന്നും ഇത് നാട്ടില്‍ ശാന്തിയുടെയും കൂട്ടാ­യ്­മ­യു­ടെ­യും സ­ന്ദേ­ശ­മെ­ത്തി­ക്കാന്‍ സ­ഹാ­യ­ക­മാ­യെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വീടുകള്‍ക്ക് നേരെ ആക്രമണം, രാഷ്ട്രീയ പാര്‍ടികളുടെ പതാക നശിപ്പിക്കല്‍, ആരാധനാലയങ്ങള്‍ക്ക് നേരെ കല്ലെറിയല്‍ തുടങ്ങിയ അക്രമങ്ങളാണ് മറ്റു പ്ര­ദേ­ശ­ങ്ങ­ളില്‍ നി­ന്നെ­ത്തി­യവര്‍ നാട്ടില്‍ ചെയ്തുകൂട്ടുന്നത്. തുടര്‍ന്നു പോലീസിന്റെ ഭാഗത്തുനിന്നും കടുത്ത നടപടികളും ഉണ്ടായിട്ടുണ്ട്. അതേ സമ­യം വി­ദ്വേ­ഷത്തി­ന്റെ പേ­രില്‍ പ­ല­പ്പോഴും നി­ര­പ­രാ­ധി­കള്‍ കേ­സില്‍ പ്ര­തി­ചേര്‍ക്കപ്പെടേണ്ടിവ­രു­ന്ന സാ­ഹ­ച­ര്യ­മാ­ണ് നി­ല­വിലു­ള്ളത്. ത­ങ്ങ­ളു­ടെ കൂ­ട്ടായ്­മ ഇത്ത­രം സാ­ഹ­ച­ര്യ­ങ്ങള്‍ ഒ­ഴി­വാ­ക്കാന്‍ പ­ര­മാവ­ധി ശ്ര­മി­ക്കും. അ­ക്ര­മി­കള്‍ ആ­ര് ത­ന്നെ­യാ­യാലും ക­യ്യോ­ടെ പി­ടി­കൂ­ടി പോ­ലീ­സില്‍ ഏല്‍­പി­ക്കു­വാനും തീ­രു­മാ­നി­ച്ചി­ട്ടു­ണ്ട്.

ജനജീവിതത്തെ ബാധിക്കുന്ന അക്രമ സംഭവങ്ങളെ തുടച്ചുനീക്കാനായി മാനവ സൗഹൃദ സമിതി എന്ന ആശയം പള്ളിക്കമ്മിറ്റിയും ക്ഷേത്രക്കമ്മിറ്റിയും മുന്നോട്ടുവെയ്ക്കുകയായിരുന്നു. സ്ഥലത്തെ ഹദ്ദാദ്, ഹൈദ്രോസ് പള്ളിക്കമ്മിറ്റിയും അമരാവതി ശ്രീ രക്തേശ്വരി വിഷ്ണുക്ഷേത്ര കമ്മിറ്റിയും ഒരുമിച്ച് രൂപം കൊടുത്ത  സൗഹൃദ സമിതി  ഒന്നര വര്‍ഷക്കാലമായി ഹദ്ദാദ് അമരാവതി പ്രദേശത്ത് പ്രവര്‍ത്തിച്ചു വരികയാണ്.

സമിതി രൂപം കൊണ്ടതിനു ശേഷം പരിസരത്തുണ്ടായിട്ടുള്ള  ചെറിയ പ്രശ്‌നങ്ങളില്‍, തക്കസമയത്ത് തന്നെ ഇടപെട്ട് പോലീസില്‍ പരാതി നല്‍കാതെ പ്രശ്‌നം പരിഹരിക്കുവാന്‍ സമിതിക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ ഇരുവിഭാഗങ്ങളും നടത്തുന്ന ആഘോഷങ്ങളില്‍  പങ്കെടുക്കാനും ആഹ്ലാദം പങ്കിടാനും നാട്ടുകാര്‍ പരസ്പരം മത്സരിക്കുകയായിരുന്നു.

മതസൗഹാര്‍ദം ശക്തിപ്പെടുത്താനായി ചേര്‍ന്ന ഇരുവിഭാഗങ്ങളുടെയും യോഗത്തിലാണ് മാനവ സൗഹൃദ സമിതി എന്ന പേരില്‍ വിപുലമായ കൂട്ടായ്മ രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഈ സംഘടനയില്‍ പ്രദേശത്തെ വിവിധ ക്ലബ്  ഭാരവാഹികളും നാട്ടുകാരും സജീവമായി രംഗത്തുണ്ട്.

ഖത്തര്‍ ഇബ്രാഹിം ഹാജി കമ്മിറ്റിയുടെ ചെയര്‍മാനായും,  എം. കുഞ്ഞിക്കണ്ണന്‍ അമരാവതി കണ്‍വീനറായുമാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ഹദ്ദാദ് പള്ളിക്കമ്മിറ്റി പ്രസിഡന്റ് സി.ബി.അബ്ദുര്‍ റഹ്മാന്‍ ഹാജി, മുന്‍ സെക്രട്ടറി ഹമീദ്, കരീം, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രാഘവന്‍ നെയ്യങ്ങാനം, സെക്രട്ടറി എന്‍.രവീന്ദ്രന്‍ എന്നിവര്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളായും സംഘടനയുടെ വിപുലമായ പ്രവര്‍ത്തനത്തെ വളരെയധികം സഹായിക്കുന്നുണ്ട്.

തൊ­ട്ടൊ­രു­മ്മി നില്‍­ക്കുന്ന അ­മ­രാവ­തി­ ക്ഷേ­ത്ര­ത്തി­ന്റെയും ഹ­ദ്ദാ­ദ് മ­സ്­ജി­ദി­ന്റെയും പ­രി­സരത്ത് സംഘ­ട­ന­യു­ടെ ആ­ഭി­മു­ഖ്യ­ത്തില്‍ ഫെ­ബ്രു­വ­രി 24ന് മാ­ന­സ സൗ­ഹൃ­ദ സംഗ­മം സം­ഘ­ടി­പ്പി­ക്കു­ക­യാണ്. വൈ­കു­ന്നേ­രം നാ­ലു­മ­ണി­ക്ക് ന­ട­ക്കു­ന്ന പ­രി­പാ­ടി­യില്‍ എം.എല്‍.എ.മാരാ­യ കെ.കു­ഞ്ഞി­രാ­മന്‍, ഇ. ച­ന്ദ്ര­ശേ­ഖരന്‍, എന്‍.എ.നെല്ലി­ക്കുന്ന്, ഖാ­സി ത്വാ­ഖ അഹ്മ­ദ് മൗ­ലവി, ക­പ്പ­ണ­ക്കാല്‍ കു­ഞ്ഞി­ക്ക­ണ്ണന്‍ ആ­യ­ത്താല്‍, അ­ബ്ദുര്‍ റ­ഹ്മാന്‍ ബാ­ഖവി, പെ­രിക­മ­ന ശ്രീ­ധ­രന്‍ ന­മ്പൂ­തിരി, ഡോ.കെ.പി. ജ­യ­രാജന്‍ തു­ട­ങ്ങി­യ­വര്‍ സം­ബ­ന്ധി­ക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ ഇബ്രാഹിം ഹാജി, എം.കുഞ്ഞിക്കണ്ണന്‍, എ.എം.അബ്ദുല്‍ ഖാദര്‍ കളനാട്, എ.എം.ഷെരീഫ് കളനാട്, അബ്ദുല്ല മിഅ്‌റാജ്, താജുദ്ദീന്‍ ഹദ്ദാദ്, കരീം, സുകുമാരന്‍ അരമങ്ങാനം, അജയന്‍ അമരാവതി എന്നിവര്‍ പങ്കെടുത്തു.

Keywords: Friendship, Masjid, Participate, Aramanganam,Temple, Kasaragod, Kalanad, House, Attack, Flag, Political party, Police, Celebration, Programme, President, Secretary, Press meet, Kerala, National news, Gulf news, Business news,Education news, Heath news.
10:19 pm | 1 comments

സി.പി.ഐ-എ.ഐ.വൈ.എഫ് കൊടിമരങ്ങള്‍ നശിപ്പിച്ചു

Written By Kvarthakgd on 13 Feb 2013 | 2:00 pm

CPM-AIYF, Flags, Destroy, Bellikoth, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് വീണച്ചേരിയില്‍ സി.പി.ഐ-എ.ഐ.വൈ.എഫ് കൊടിമരങ്ങള്‍ നശിപ്പിച്ച നിലയില്‍.

ചൊവ്വാഴ്ച രാത്രിയാണ് സാമൂഹ്യദ്രോഹികള്‍ കൊടിമരങ്ങള്‍ നശിപ്പിച്ചത്. കമ്പിയില്‍ തീര്‍ത്ത കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ച കൊടിമരങ്ങളാണ് നശിപ്പിക്കപ്പെട്ടത്. 

സി.പി.ഐ അജാനൂര്‍ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി കെ.വി. കൊട്ടന്‍കുഞ്ഞി ശക്തമായി പ്രതിഷേധം അറിയിച്ചു.

Keywords: CPM-AIYF, Flags, Destroy, Bellikoth, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
2:00 pm | 0 comments

നെല്ലിക്കുന്നില്‍ പോലീസിന്റെ വക ഭീകാരാന്തരീക്ഷവും

Written By kvarthaksd on 28 Jan 2013 | 2:15 pm

 Nellikunnu, Police, Clash, Attack, Flex Board, N.A.Nellikunnu, Muslim-League, Flag, Kasaragod, Kerala, Kerala Vartha, Kerala News.

കാസര്‍കോട്: സംഘര്‍ഷം നിലനില്‍ക്കുന്ന നെല്ലിക്കുന്നില്‍ പോലീസിന്റെ വക ഭീകാരാന്തരീക്ഷവും. ഞായറാഴ്ച രാത്രി ഒരു എ.എസ്.ഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചത്. പോലീസ് മര്‍ദ്ദനത്തില്‍ നെല്ലിക്കുന്നിലെ സുബൈറിന് (47) പരിക്കേറ്റു.

നെല്ലിക്കുന്ന് ജംഗ്ഷനില്‍ സ്ഥാപിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ ഫ്ലക്‌സ് ബോര്‍ഡ് പോലീസ് തകര്‍ത്തു. മറ്റെന്നാള്‍ നടത്തേണ്ട നബിദിനാഘോഷത്തിനോടനുബന്ധിച്ച് സ്ഥാപിച്ച തോരണങ്ങളും ബോര്‍ഡുകളും പോലീസ് തകര്‍ത്തിട്ടുണ്ട്. ഒരു ബൈക്കും പോലീസ് അടിച്ചു തകര്‍ത്തു.

കണ്ണില്‍ കണ്ടവരെയെല്ലാം പോലീസ് ലാത്തിവീശി വിരട്ടി ഓടിക്കുകയായിരുന്നു. രാത്രി സ്ഥലത്തെത്തിയ എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍ എന്നിവര്‍ പോലീസിന്റെ അക്രമം എസ്.പിയെ ധരിപ്പിക്കുകയും എസ്.പി. സ്ഥലത്തെത്തി പോലീസിന്റെ നടപടിയില്‍ ക്ഷമാപണം നടത്തുകയും ചെയ്തു.

കുറ്റക്കാര്‍ക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കുമെന്നും പോലീസ് തകര്‍ത്ത ബൈക്ക് നന്നാക്കുമെന്നും എസ്.പി അറിയിച്ചു. പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന നെല്ലിക്കുന്ന് ജംഗ്ഷനില്‍ പോലീസ് നടത്തിയ ഭീകാരാന്തരീക്ഷം നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായി.

 Nellikunnu, Police, Clash, Attack, Flex Board, N.A.Nellikunnu, Muslim-League, Flag, Kasaragod, Kerala, Kerala Vartha, Kerala News.

Keywords: Nellikunnu, Police, Clash, Attack, Flex Board, N.A.Nellikunnu, Muslim-League, Flag, Kasaragod, Kerala, Kerala Vartha, Kerala News.
2:15 pm | 1 comments

ഇ­ട­വു­ങ്കാല്‍ സം­ഘര്‍ഷം: അ­ഞ്ചു­പേര്‍­ക്കെ­തി­രെ കേസ്

Written By kvarthapressclub on 25 Jan 2013 | 6:39 pm

Attack, Case, Udma, Bekal, Police, Injured,Complaint, Temple, Flag, Kerala.ഉദുമ : ഇ­ട­വു­ങ്കാ­ലില്‍ വ്യാ­ഴാഴ്­ച രാ­ത്രി­യുണ്ടാ­യ അക്ര­മ സം­ഭ­വ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് അ­ഞ്ചു­പേര്‍­ക്കെ­തി­രെ ബേ­ക്കല്‍ പോ­ലീ­സ് കേ­സെ­ടുത്തു. അ­ക്ര­മ­ത്തില്‍ പ­രി­ക്കേറ്റ ഫ­യാ­സി­ന്റെ പ­രാ­തി­യില്‍ മനു, മ­ണി­ക­ണ്ഠന്‍ എ­ന്നി­വ­രുള്‍­പെ­ടെ അ­ഞ്ചു­പേര്‍­ക്കെ­തി­രെ­യാ­ണ് കേ­സ്.

ന­ബി­ദിനാ­ഘോ­ഷ­ത്തി­ന്റെ ഭാ­ഗ­മാ­യി ക്ഷേ­ത്ര­ത്തി­നു­മു­ന്നില്‍ പതാ­ക ഉ­യര്‍­ത്തി­യെ­ന്ന ആ­രോ­പണ­ത്തെ തു­ടര്‍­ന്നാ­ണ് സം­ഘര്‍­ഷ­മു­ണ്ടാ­യത്.

Keywords: Attack, Case, Udma, Bekal, Police, Injured,Complaint, Temple, Flag, Kerala, Case against 5 in Idavunkal clash

Related News:
മേല്‍പറമ്പ് ഇടവുങ്കാലില്‍ സംഘര്‍ഷം: പോലീസ് ലാത്തിവീശി
6:39 pm | 0 comments

സിഐടിയു സംസ്ഥാന സമ്മേളന നഗരിയില്‍ പതാക ഉയര്‍ന്നു

Written By kvartha delta on 11 Jan 2013 | 9:28 pm

CITU, Kasaragod, P.Karunakaran MP, Kerala, Flag, Rally, CITU, Workers Union, Divakaran, Appukuttan, Malayalam News.
കാസര്‍കോട്: സി.ഐ.ടി.യു. സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളനം ചേരുന്ന കെ പത്മാനാഭന്‍ നഗറില്‍ (മിലന്‍ ഗ്രൗണ്ട്) ചെമ്പാതാക ഉയര്‍ന്നു. ആവേശം അലയടിച്ച അന്തരിക്ഷത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ പി കരുണാകരന്‍ എംപിയാണ് പതാക വാനിലേക്ക് ഉയര്‍ത്തിയത്.

കൊടി-കൊടിമര ജാഥകള്‍ വൈകിട്ട് അഞ്ചരയോടെ നഗരത്തിലേക്ക് എത്തിയോടെ നഗരം ആവേശത്താല്‍ പ്രകമ്പനം കൊണ്ടു. നാലുജാഥകളും ചന്ദ്രഗിരി ജങ്ഷനില്‍ സംഗമിച്ച് സമ്മേളന നഗരിയിലേക്ക് നീങ്ങിയത് കാസര്‍കോടിന് അപൂര്‍വ അനുഭവമായി. ബാന്‍ഡ് വാദ്യവും ചെണ്ടമേളവും വെടിക്കെട്ടും ചേര്‍ന്നതോടെ നഗരം അക്ഷരാര്‍ഥത്തില്‍ ആവേശതിമിര്‍പ്പിലായി.

ജില്ലയുടെ വിവിധ ഭാഗത്ത്‌നിന്ന് നൂറുകണക്കിന് തൊഴിലാളികളും ബഹുജനങ്ങളും പതാക ഉയര്‍ത്തലിന് സാക്ഷ്യം വഹിക്കാന്‍ എത്തി. കാസര്‍കോട് ആദ്യമായി ചേരുന്ന സംസ്ഥാനസമ്മേളനം ജനങ്ങള്‍ ഒറ്റക്കെട്ടായി ഏറ്റെടുത്തതിന്റെ പ്രഖ്യാപനമായിരുന്നു കൊടി-കൊടിമര ജാഥയും പതാക ഉയര്‍ത്തലും. നഗരത്തെ പിടിച്ച് കുലുക്കിയാണ് തൊഴിലാളിവര്‍ഗത്തിന്റെ ആശാകേന്ദ്രമായ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചത്.

പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കണ്ണൂര്‍ പയ്യാമ്പലത്തെ സി. കണ്ണന്‍ നഗറില്‍നിന്നാണ് കൊണ്ടുവന്നത്. രാവിലെ സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രാവീന്ദ്രനാഥ് ജാഥാലീഡര്‍ കെ പി സഹദേവന് പതാക കൈമാറി. കൊടിമരം പൈവളിഗെ രക്തസാക്ഷി നഗറില്‍നിന്നാണ് കൊണ്ടുവന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് ജാഥാ ലീഡര്‍ എ കെ നാരായാണന് കൈമാറി. കെ ആര്‍ ജയാനന്ദ അധ്യക്ഷനായി. ബി ചന്ദപ്പ സ്വാഗതം പറഞ്ഞു.

പ്രതിനിധി സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കാഞ്ഞങ്ങാട്ടെ അനശ്വര രക്തസാക്ഷികളായ പ്രഭാകരന്റെയും സുരേന്ദ്രന്റെയും സ്മൃതി മണ്ഡപത്തില്‍ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരന്‍ ജാഥാ ലീഡര്‍ പി അപ്പുക്കുട്ടനു കൈമാറി. മാന്തോപ്പ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ എം പൊക്ലന്‍ അധ്യക്ഷനായി. ഡി വി അമ്പാടി സ്വാഗതം പറഞ്ഞു. കൊടിമരം ബന്തടുക്ക ബാലകൃഷ്ണ നായ്കിന്റെ സ്മൃതിമണ്ഡപത്തില്‍നിന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ജാഥാലീഡര്‍ യു തമ്പാന്‍നായര്‍ക്ക് കൈമാറി. എം മുഹമ്മദ് അധ്യക്ഷനായി. എം രാജഗോപാലന്‍ സംസാരിച്ചു. കെ എന്‍ രാജന്‍ സ്വാഗതം പറഞ്ഞു.

പതാകകള്‍ അത്‌ലറ്റുകള്‍ റിലേയായി കാസര്‍കോട് എത്തിച്ചപ്പോള്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് കൊടിമര ജാഥകള്‍ എത്തിയത്.

Keywords: CITU, Kasaragod, P.Karunakaran MP, Kerala, Flag, Rally, CITU, Workers Union, Divakaran, Appukuttan, Malayalam News.
9:28 pm | 0 comments

എസ്എന്‍ഡിപി പതാകകളും കൊടിമരങ്ങളും നശിപ്പിച്ചു

Written By Kvartha Alpha on 5 Jan 2013 | 9:23 pm

SNDP, Flag, Odayanchal, Kozhikode, kasaragod, Kerala
ഒടയംചാല്‍: എസ്എന്‍ഡിപി യുടെ പതാകകളും കൊടിമരങ്ങളും വെള്ളിയാഴ്ച രാത്രി സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചു. ഒടയംചാല്‍ തട്ടുമ്മല്‍ ഭാഗത്ത് സ്ഥാപിച്ച പതാകകളും കൊടിമരങ്ങളുമാണ് ഇരുളിന്റെ മറവില്‍ നശിപ്പിക്കപ്പെട്ടത്. 2013 ഫെബ്രുവരി രണ്ടിന് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എസ്എന്‍ഡിപി യോഗം മലബാര്‍ മഹാസംഗമത്തിന്റെ പ്രചരണാര്‍ത്ഥം സ്ഥാപിച്ച കൊടിമരങ്ങളാണ് പിഴുതുമാറ്റിയിരിക്കുന്നത്.

സാമൂഹ്യദ്രോഹികളുടെ ഇത്തരത്തിലുള്ള നടപടിയില്‍ പൊടവടുക്കം ശാഖ എസ്എന്‍ഡിപി യോഗം ശക്തമായി പ്രതിഷേധിച്ചു. ശാഖ പ്രസിഡണ്ട് ടി നാരായണന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ കൗണ്‍സിലര്‍ കെ ബാബു സംസാരിച്ചു. ശാഖ സെക്രട്ടറി പോര്‍ക്കളം ചന്ദ്രന്‍ സ്വാഗതവും, പവിത്രന്‍ നെല്ലിക്കാട് നന്ദിയും പറഞ്ഞു. ശാഖയില്‍ നിന്ന് കോഴിക്കോട്ട് നടക്കുന്ന മഹാസംഗമത്തില്‍ 200 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

Keywords: SNDP, Flag, Odayanchal, Kozhikode, kasaragod, Kerala
9:23 pm | 0 comments

മാ­ലി­ക് ദീ­നാര്‍ ഉ­റൂ­സി­ന് പ­താ­ക ഉ­യര്‍ന്നു

Written By kvartha delta on 7 Dec 2012 | 7:34 pm

Malik deenar, Makham-uroos, Flag Hosting, T.K.M. Bava Musliyar, N.A.Nellikunnu, Cherkalam Abdulla, T.E Abdulla, C.T Ahmmed Ali,

കാസര്‍­കോ­ട്: മൂ­ന്ന് വര്‍­ഷത്തി­ലൊ­രി­ക്കല്‍ ന­ട­ക്കു­ന്ന തള­ങ്ക­ര മാ­ലി­ക് ദീ­നാര്‍ ഉ­റൂ­സി­ന് പതാ­ക ഉ­യര്‍ന്നു. വെ­ള്ളി­യാഴ്­ച ജുമു­അ ന­മ­സ്­ക്കാ­ര­ത്തി­ന് ശേ­ഷം വന്‍ ജ­നാ­വ­ലി­യു­ടെ സാ­ന്നി­ധ്യ­ത്തില്‍ ഉ­റൂ­സ് ക­മ്മി­റ്റി പ്ര­സിഡന്റ് കെ. മ­ഹ്മൂ­ദ് ഹാ­ജി­യാ­ണ് പതാ­ക ഉര്‍­ത്തി­യ­ത്.

2013 ജ­നു­വ­രി നാ­ല് മുതല്‍ 13 വ­രെ­യാ­ണ് ഉ­റൂ­സ്. ഇ­തി­ന് മു­ന്നോ­ടി­യാ­യു­ള്ള മ­ത­പ്രസം­ഗ പ­ര­മ്പ­ര ഡി­സം­ബര്‍ 14 മു­തല്‍ ജ­നുവ­രി മൂ­ന്ന് വ­രെ എല്ലാ ദി­വ­സവും രാത്രി ഏ­ഴ് മ­ണി­ക്ക് ആ­രം­ഭി­ക്കും.

പതാ­ക ഉ­യര്‍­ത്തല്‍ ച­ട­ങ്ങില്‍ കാ­സര്‍­കോട് സം­യു­ക്ത ഖാ­സി ടി.കെ.എം. ബാ­വ മു­സ്ല്യാര്‍ പ്രാര്‍­ത്ഥ­ന ന­ട­ത്തി. എന്‍.എ. നെല്ലി­ക്കു­ന്ന് എം.എല്‍.എ., മുന്‍ മന്ത്രി ചെര്‍ക്ക­ളം അ­ബ്ദുല്ല, ന­ഗ­ര­സ­ഭാ­ചെ­യര്‍­മാന്‍ ടി.ഇ. അ­ബ്ദുല്ല, സി.ടി. അ­ഹ്മ­ദലി, എന്‍.എ. അ­ബൂ­ബക്കര്‍, പൂ­ന അ­ബ്ദുര്‍ റ­ഹി­മാന്‍ ഹാജി, അ­ബ്ദുല്‍ കരീം സിറ്റി­ഗോള്‍ഡ്, എ. അ­ബ്ദുര്‍ റ­ഹി­മാന്‍, മുക്രി ഇ­ബ്രാഹിം ഹാജി, മു­ക്രി സു­ലൈ­മാന്‍ ഹാജി, സി.എം. മു­ഹമ്മ­ദ് ഹാജി, മു­ഈനുദ്ദീന്‍ കെ.കെ.പുറം, ഹാഷിം ക­ട­വത്ത്, കെ.എസ്. അന്‍­വര്‍ സാ­ദാത്ത്, പു­തി­യ­പു­ര ശം­സു­ദ്ദീന്‍, കെ.എച്ച്. അ­ഷ്‌­റ­ഫ്, അ­ബ്ദുല്‍ മ­ജീ­ദ് സ­ഖാ­ഫി തു­ട­ങ്ങി­യ­വര്‍ സം­ബ­ന്ധിച്ചു.

Photo: Achu Kasaragod

Keywords: Malik deenar, Makham-uroos, Flag Hosting, T.K.M. Bava Musliyar, N.A.Nellikunnu, Cherkalam Abdulla, T.E Abdulla, C.T Ahmmed Ali, Kasaragod, Thalangara, Kerala, Malyalam News, Kerala Vartha
7:34 pm | 0 comments

കുമ്പള മഖാം ഉറൂസ് 23ന് തുടങ്ങും

Written By kvarthaksd on 5 Dec 2012 | 6:19 pm

 Press Meet, Kumbala, Flag, Uroos, Inaguration, Panakkad Sadique Ali, Kasaragod, Kerala.

കാസര്‍കോട്: മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കുമ്പള മഖാം ഉറൂസ് നേര്‍ച ഡിസംബര്‍ 23 മുതല്‍ 30 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 23ന് രാവിലെ 9.30ന് ചെയര്‍മാന്‍ ബി.എം. അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തുന്നതോടെയാണ് ഉറൂസിന് തുടക്കം. സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. രാത്രി ഏഴ് മണിക്ക് മതപ്രഭാഷണ പരമ്പര കാസര്‍കോട് -കുമ്പള മേഖല സംയുക്ത ഖാസി ടി.കെ.എം ബാവ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.

Press Meet, Kumbala, Flag, Uroos, Inaguration, Panakkad Sadique Ali, Kasaragod, Kerala.ചെയര്‍മാന്‍ ബി.എം. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിക്കും. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുല്ലാഹില്‍ ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തും. 29ന് സമാപന പരിപാടി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇ.പി. അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും. 30ന് രാവിലെ അന്നദാനത്തോടെ ഉറൂസ് സമാപിക്കും. എല്ലാ ദിവസവും രാത്രി നടക്കുന്ന മതപ്രഭാഷണത്തില്‍ പ്രഗല്‍ഭ പ്രാസംഗികന്‍ പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഹാജി എന്‍ അബ്ദുല്ല താജ്, ബി.എം. സിദ്ദിഖലി, കെ. മുഹമ്മദലി, കെ.എം. അബ്ബാസ്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, കെ.എ. അബ്ദുല്ല, വി.കെ. അബ്ദുല്‍ അസീസ്, എ.എം. കരീം എന്നിവര്‍ സംബന്ധിച്ചു.

Keywords: Press Meet, Kumbala, Flag, Uroos, Inaguration, Panakkad Sadique Ali, Kasaragod, Kerala.
6:19 pm | 0 comments

മുസ്ലിം യൂ­ത്ത് ലീ­ഗ് സ­മ്മേ­ള­ന­ത്തി­ന് തു­ട­ക്കം

Written By Kvartha Alpha on 25 Nov 2012 | 7:30 pm

Chalanam, Chemnad, Kadavath, Muslim Youth League, Flag, kasaragod, Kerala, Haji Abdulla Hussain Kadavath

ചെമ്മനാ­ട് പ­ഞ്ചായ­ത്ത് മുസ്ലിം യൂ­ത്ത് ലീ­ഗ് സ­മ്മേ­ള­ന­ത്തി­ന് തു­ട­ക്കം കു­റി­ച്ച് സ്വാ­ഗ­ത സം­ഘം ചെ­യര്‍­മാന്‍ ഹാ­ജി അ­ബ്ദുല്ല ഹു­സൈന്‍ ക­ടവ­ത്ത് പതാ­ക ഉ­യര്‍­ത്തുന്നു.


Photo: Achu Kasargod

Keywords: Chalanam, Chemnad, Muslim Youth League, Flag, kasaragod, Kerala, Haji Abdulla Hussain Kadavath, MYL Conference flag hoisting
7:30 pm | 0 comments

മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് യുവജന റാലിയും പൊതുസമ്മേളനവും ഞാ­യ­റാഴ്ച

Written By kvartha delta on 24 Nov 2012 | 6:27 pm

Muslim Youth League, chattanchal, Chemnad, Abbas-Haji-Kallatra, Flag, rally, March, C.T Ahmmed Ali, kasaragod, Kerala,
ചട്ടഞ്ചാല്‍: ''നന്മയുടെ പാതയില്‍ യുവതയുടെ മുന്നേറ്റം'' എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് യുവജന റാലിയും വൈറ്റ് ഗാര്‍ഡ് മാര്‍ച്ചും പൊതുസമ്മേളനവും ഞായര്‍ വൈകുന്ന­രം നാല് മണിക്ക് ചട്ടഞ്ചാല്‍ കല്ലട്ര അബ്ബാസ് ഹാജി നഗറില്‍ നടക്കും.
രാവിലെ 10 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ ഹാജി അബ്ദുല്ല ഹുസൈന്‍ പതാക ഉയര്‍ത്തും. മൂന്ന് മണിക്ക് വൈറ്റ് ഗാര്‍ഡ് മാര്‍ച്ചും യുവജന റാലിയും ആരംഭിക്കും. നാ­ല് മണിക്ക് പൊതു മ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അന്‍വര്‍ കോളിയടുക്കം അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര സ്വാഗതം പറയും.

ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് മുഖ്യാഥിതിയായിരിക്കും. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. അ­ഹ്മദലി പഴയ കാല ലീഗ് നേതാക്കളെ ആദരിക്കും. സംസ്ഥാന യൂത്ത് ലീഗ് പ്രവര്‍ത്തക സമതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സി.എല്‍. റഷീദ് ഹാജിക്ക് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം.എ. സലാം ഉപഹാരം നല്‍കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തും.

ബഷീര്‍ വെള്ളിക്കോത്ത്, നൗഫല്‍ നന്തി എന്നിവര്‍ പ്രഭാഷണം നടത്തും. പി.ബി. അബ്­ദുര്‍ റസാഖ് എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന എം.എല്‍.എ, എം.സി. ഖമറുദ്ദീന്‍, എ. അബ്­ദുര്‍ റഹിമാന്‍, കല്ലട്ര മാഹിന്‍ ഹാജി, എം.എസ്. മുഹമ്മദ് കുഞ്ഞി, കെ.ഇ.എ. ബക്കര്‍, കട്ടക്കാല്‍ ഷാഫി ഹാജി, ജലീല്‍ കോയ, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മൊയ്തീന്‍ കൊല്ലമ്പാടി, എ.കെ.എം. അഷ്‌റഫ്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ടി.ഡി. കബീര്‍, അഷ്‌റഫ് എടനീര്‍, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, മുഹമ്മദ് കുഞ്ഞി ചെമ്മനാട്, എം.എച്ച്. മുഹമ്മദ് കുഞ്ഞി, റസാഖ് കല്ലട്ര, അബ്ദുല്‍ ഖാദര്‍ കളനാട്, ഹാരിസ് തൊട്ടി, ഹുസൈനാര്‍ തെക്കില്‍, അബ്ബാസ് കൊളച്ചെപ്പ്, ശംസുദ്ദീന്‍ ചെമ്പിരിക്ക, എം.എ. മുഹമ്മദ് കുഞ്ഞി, മുനീര്‍ ബന്താട്, ഇഖ്ബാല്‍ കല്ലട്ര, പി.ബി. അഷ്‌­റഫ്, മുഹമ്മദ് കുഞ്ഞി പെരുമ്പള, അബൂബക്കര്‍ കണ്ടത്തില്‍, മുംതസിര്‍ തങ്ങള്‍, സി.എ. മനാ­ഫ്, ശംസുദ്ദീന്‍ തെക്കില്‍, ഖാദര്‍ കണ്ണംമ്പള്ളി, അബ്ബാസ് ബന്താട്, നാസര്‍ കോളിയടുക്കം, നിസാര്‍ ഫാ­ത്വിമ, ദാവൂദ് ചെമ്പിരിക്ക എന്നിവര്‍ സംബന്ധിക്കും.

Keywords: Muslim Youth League, Chattanchal, Chemnad, Abbas-Haji-Kallatra, Flag, Rally, March, C.T Ahmmed Ali, Kasaragod, Kerala, Muslim youth league chemnad panchayath confrence
6:27 pm | 0 comments

പ­ഞ്ചാ­യ­ത്തോ­ഫീ­സില്‍ പതാക കൊ­ണ്ടി­ട്ട് കു­ഴ­പ്പ­ത്തി­ന് ശ്ര­മം

Written By kvarthapressclub on 29 Oct 2012 | 2:38 pm

Panchayath, Office, Badiyadukka, Kumbadaje, Flag, Police, Kasaragod, Committee, President, Secretary, Nellikunnu, Kerala
ബ­ദി­യ­ടുക്ക : കു­മ്പ­ഡാ­ജെ പ­ഞ്ചാ­യ­ത്തോ­ഫീ­സില്‍ എസ്.ഡി.പി.ഐ. പതാക കൊ­ണ്ടി­ട്ട് കു­ഴ­പ്പ­മു­ണ്ടാ­ക്കാന്‍ ശ്രമം. സം­ഭ­വ­ത്തില്‍ അ­ഞ്ചോ­ളം ബി.ജെ.പി. പ്ര­വര്‍­ത്തക­രെ പോ­ലീ­സ് പി­ടി­കൂ­ടി. നാ­ട്ടില്‍ കു­ഴ­പ്പ­മു­ണ്ടാ­ക്കാന്‍ സം­ഘ­പ­രി­വാര്‍ ശ­ക്തി­കള്‍ ന­ട­ത്തു­ന്ന നീ­ക്കം ജ­ന­ങ്ങള്‍ തി­രി­ച്ച­റി­യ­ണ­മെ­ന്ന് എ­സ്.ഡി.പി.ഐ. കാസര്‍­കോ­ട് മണ്ഡ­ലം ക­മ്മി­റ്റി ആ­വ­ശ്യ­പ്പെ­ട്ടു.

കു­ഴ­പ്പ­ക്കാ­രെ ക­ണ്ടെ­ത്തി ശ­ക്തമാ­യ ന­ട­പ­ടി­കള്‍ സ്വീ­ക­രി­ക്ക­ണ­മെന്ന യോ­ഗം പോ­ലീസി­നോ­ടാ­വ­ശ്യ­പ്പെട്ടു.
മണ്ഡ­ലം പ്ര­സിഡന്റ് വൈ. മു­ഹ­മ്മദ്, സെ­ക്ര­ട്ടറി. പി.എ. ഗ­ഫൂര്‍, ന­സീര്‍ കല്ല­ങ്കൈ, ജാ­വി­ദ് നെല്ലി­ക്കുന്ന് പ്ര­സം­ഗിച്ചു.

Keywords: Panchayath, Office, Badiyadukka, Kumbadaje, Flag, Police, Kasaragod, Committee, President, Secretary, Nellikunnu, Kerala
2:38 pm | 0 comments

ദേശീ­യ പ­താക­യെ അ­വ­ഹേ­ളി­ച്ച മൂ­ന്നു­പേര്‍ അ­റ­സ്റ്റില്‍

Written By kvarthaksd on 16 Aug 2012 | 11:01 pm

National, Flag, Arrest, Neeleswaram, Jail, Police, Kasaragod, Chakliya Colony
നീ­ലേ­ശ്വ­രം: ദേശി­യ പ­താക­യെ അ­വ­ഹേ­ളി­ച്ച ചാ­യ്യോ­ത്തെ മൂ­ന്നുപേ­രെ നീ­ലേ­ശ്വ­രം എസ്.ഐ. കെ. പ്രേം­സ­ദന്‍ അ­റ­സ്റ്റു ചെ­യ്തു. ച­യ്യോം ചക്ലിയ കോ­ള­നി­യി­ലെ കെ. ബാ­ലന്‍ (35), ബി­ജു (27), പി. ഗം­ഗാ­ധ­രന്‍ (61) എ­ന്നി­വ­രെ­യാ­ണ് അ­റ­സ്റ്റ് ചെ­യ്­തത്. ഇ­വ­രെ പി­ന്നീട് ക­ണ്ണൂര്‍ സെന്‍­ട്രല്‍ ജ­യി­ലില്‍ റി­മാന്‍ഡ്‌ ചെ­യ്തു.

ബു­ധ­നാഴ്ച രാ­വി­ലെ­യാ­ണ് സം­ഭവം. ­കോ­ള­നി­ നിവാ­സി­കളാ­യ ഉ­മേ­ശനും സു­ഹൃ­ത്തു­ക്കളും ചേര്‍­ന്ന് കോ­ള­നി­യില്‍ നിന്നും അ­ല്­പം അക­ലെ ദേശീ­യ പതാ­ക ഉ­യര്‍­ത്തി­യി­രുന്നു. എ­ന്നാല്‍ എല്ലാ സ്വാ­ത­ന്ത്ര്യ­ദി­ന­ങ്ങ­ളിലും കോ­ള­നി­ക്കുസ­മീ­പത്ത­ല്ലെ പതാ­ക ഉ­യര്‍­ത്താ­റെ­ന്നും ഇത്ത­വ­ണ പ­തി­വ് തെ­റ്റി­ച്ച­ത് എ­ന്തി­നാ­ണെ­ന്നും ചോ­ദി­ച്ച് പ്ര­തി­കള്‍ പതാ­ക പി­ഴു­തു­മാ­റ്റി. കോ­ള­നി­ക്കു സ­മീപ­ത്ത് കൊണ്ടു­പോ­യി സ്ഥാ­പി­ക്കു­ക­യാ­യി­രു­ന്നുവെന്ന്‌ ഉ­മേ­ശന്‍ പോ­ലീ­സില്‍ നല്‍കിയ പ­രാ­തി­യില്‍ വ്യ­ക്ത­മാക്കി.

Keywords: National, Flag, Arrest, Neeleswaram, Jail, Police, Kasaragod, Chakliya Colony
11:01 pm | 0 comments

ദേശീയ പതാ­ക കീ­റി­യെ­റി­ഞ്ഞ ര­ണ്ട് പേര്‍­ക്കെ­തിരെ കേസ്

Flag, case, Attack, Muslim-league, Congress.
ബ­ദിയഡു­ക്ക: ദേശീ­യ പതാ­ക വ­ലി­ച്ചെറിഞ്ഞ് കാ­റു­ട­മ­യെ­യും, സു­ഹൃ­ത്തി­നേയും അ­ടി­ച്ചു പ­രി­ക്കേല്‍­പിച്ച സം­ഭ­വ­ത്തില്‍ ര­ണ്ടു­പേര്‍­ക്കെ­തി­രെ ബ­ദി­യ­ഡു­ക്ക പോ­ലീ­സ് ജാ­മ്യ­മില്ലാ വ­കു­പ്പ­നു­സ­രി­ച്ച് കേ­സെ­ടു­ത്തു. സം­ഭ­വ­ത്തെ­ക്കു­റി­ച്ച് ഇന്റ­ലി­ജന്‍­സ് ഏ­ജന്‍­സി­കളും അ­ന്വേഷ­ണം ആ­രം­ഭി­ച്ചി­ട്ടുണ്ട്.

ബു­ധ­നാഴ്ച രാ­വി­ലെ പൈ­ക്ക, അര്‍­ള­ടു­ക്ക­ത്താ­ണ് സം­ഭവം. അര്‍­ള­ടു­ക്ക­യി­ലെ മൊ­യ്­തീന്‍­കു­ഞ്ഞി­യു­ടെ മ­ക­നും, കോണ്‍­ഗ്രസ് മണ്ഡ­ലം വാര്‍­ഡ് ക­മ്മി­റ്റി പ്ര­സി­ഡന്റുമാ­യ മു­ഹമ്മ­ദ് ജാ­വേ­ദി(22) ന്റെ പ­രാ­തി പ്ര­കാ­രം ഒ.പി. ഹ­നീ­ഫ, ഒ.പി. ഇ­ബ്രാഹിം എ­ന്നി­വര്‍­ക്കെ­തി­രെ­യാ­ണ് കേ­സെ­ടു­ത്തത്. ബു­ധ­നാഴ്­ച രാ­വി­ലെ ച­ന്ദ്രം­പാ­റ­യി­ലാ­ണ് സം­ഭ­വ­ത്തി­ന് തു­ട­ക്കം. കോണ്‍­ഗ്ര­സ് വാര്‍­ഡു പ്ര­സി­ഡന്റാ­യ മു­ഹമ്മ­ദ് ജാ­വേ­ദ് ത­ന്റെ വാ­നില്‍ ദേശീ­യ പതാ­ക കെ­ട്ടി ച­ന്ദ്രം­പാ­റ­യില്‍ സു­ഹൃത്തി­നൊ­പ്പം എ­ത്തി സ്­കൂള്‍ വി­ദ്യാര്‍­ത്ഥി­കള്‍­ക്കു മിഠാ­യി വി­തര­ണം ചെ­യ്യു­ക­യാ­യി­രുന്നു. ഇ­തി­നി­ട­യില്‍ സ്ഥ­ല­ത്തെത്തി­യ ഒ.പി. ഹ­നീ­ഫ­യും, ഒ.പി. ഇ­ബ്രാ­ഹിമും മു­ഹമ്മ­ദ് ജാ­വേ­ദി­ന്റെ ന­ട­പ­ടി­യെ ചോദ്യം ചെ­യ്തു. കോണ്‍­ഗ്ര­സു­കാര്‍ ഇ­വി­ടെ വ­ന്ന് മ­ധു­രം വി­തര­ണം ചെ­യ്യേ­ണ്ടെ­ന്നു ­പറ­ഞ്ഞു ത­ട­സ്സ­പ്പെ­ടുത്തി. ഇ­തി­നു­ മു­ഹമ്മ­ദ് ജാ­വേ­ദ് വ­ഴ­ങ്ങി­യില്ല. ഇ­തേ തു­ടര്‍­ന്ന് പ്ര­തി­ക­ളാ­യ ­ഇ­രു­വരും ചേര്‍­ന്ന് ദേശീ­യ പതാ­ക വാ­നില്‍ നി­ന്നു അ­ഴി­ച്ചെ­ടു­ത്ത് ന­ശി­പ്പി­ക്കു­കയും കൊ­ടി കെട്ടി­യ വ­ടി കൊ­ണ്ട് പ­രാ­തി­ക്കാ­ര­നെയും സു­ഹൃത്തിനെയും അ­ടി­ച്ചു പ­രി­ക്കേല്‍­പ്പി­ക്കു­കയും ചെ­യ്തു.

കോണ്‍­ഗ്ര­സ് നേ­താ­വി­ന്റെ നേ­തൃ­ത്വ­ത്തില്‍ സ്വാ­ത­ന്ത്ര്യ­ദി­ന­ത്തില്‍ ദേ­ശ സ്‌­നേ­ഹം പ്ര­ക­ടി­പ്പി­ക്കുന്ന­ത് ത­ട­ഞ്ഞ സംഭ­വം കോണ്‍­ഗ്ര­സ് നേ­തൃ­ത്വത്തെ ചൊ­ടി­പ്പി­ച്ചി­ട്ടുണ്ട്. സംഭ­വം അ­റി­ഞ്ഞ ഉട­നെ കോണ്‍­ഗ്ര­സ് നേ­താ­ക്കള്‍ ഇ­ട­പെ­ട്ട­തി­നെ തു­ടര്‍­ന്നാ­ണ് ലീ­ഗ് നേ­താ­ക്കള്‍­ക്കെ­തി­രെ കേ­സെ­ടു­ത്ത­ത്‌

Keywords: Flag, case, Attack, Muslim-league, Congress, Kasaragod, Badiaduka.
8:35 pm | 0 comments

ദേശീയ പാതയിലെ കൊടിതോരണങ്ങള്‍ മാറ്റണം

Written By Kvarthakgd on 7 Aug 2012 | 5:39 pm

കാസര്‍കോട്: ജില്ലാതല സര്‍വ്വകക്ഷി സമാധാന യോഗത്തിലെ തീരുമാനപ്രകാരം നാഷണല്‍ ഹൈവേയുടെ പരിധിയിലുള്ള തലപ്പാടി മുതല്‍ കാലിക്കടവ് വരെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും കൊടി തോരണങ്ങള്‍, ഫ്‌ളക്‌സ് ബോര്‍ഡ്, പരസ്യങ്ങള്‍, പെയിന്റിംഗ് മുതലായവ അടിയന്തിരമായി എടുത്തുമാറ്റണമെന്ന് ദേശീയപാത അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ബന്ധപ്പെട്ടവര്‍ നീക്കം ചെയ്യാത്ത പക്ഷം അധികൃതര്‍തന്നെ നീക്കം ചെയ്യും. ഇതുമൂലം ബന്ധപ്പെട്ട കക്ഷികള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് വകുപ്പ് ഉത്തരവാദിയല്ല എന്നും അറിയിച്ചിട്ടുണ്ട്.

Keywords: Flex board, Flags, Remove, NH, Kasaragod
5:39 pm | 0 comments

കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും മാറ്റും: കളക്ടര്‍

Written By Kvarthakgd on 6 Aug 2012 | 4:47 pm

കാസര്‍കോട്: ജില്ലയില്‍ സാമുദായിക-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന പൊതുസ്ഥലങ്ങളിലെ കൊടിതോരരണങ്ങള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍, ചുമരെഴുത്തുകള്‍ തുടങ്ങിയവ ഓഗസ്റ്റ് 9-നകം യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

പൊതുമരാമത്ത് വകുപ്പ് റോഡ്‌സ്-കെട്ടിടങ്ങള്‍-ദേശീയപാത വിഭാഗങ്ങള്‍, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉദ്യോഗസ്ഥര്‍ അതാത് വകുപ്പിന്റെ സ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാ കൊടിതോരണങ്ങള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍ തുടങ്ങിയവ നീക്കം ചെയ്യേണ്ടതാണ്. ഇവ നീക്കം ചെയ്യാനായി ഓരോ വകുപ്പുകളും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കും. കൂടാതെ ഇവര്‍ക്കാവശ്യമായ പോലീസ് സഹായവും ലഭ്യമാക്കും.

തദ്ദേശ ഭരണ പ്രദേശത്ത് അനധികൃതമായി നിര്‍മ്മിക്കപ്പെട്ട താല്‍ക്കാലിക ബസ് വെയിറ്റിംഗ് ഷെഡ്ഡുകള്‍ നീക്കം ചെയ്ത് എല്ലാ പ്രദേശത്തും ഒരേ മാതൃകയിലുള്ള ബസ് വെയിറ്റിംഗ് ഷെഡ്ഡുകള്‍ പണിയാനും നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ രാഷ്ട്രീയ പാര്‍ട്ടികളും, മതസംഘടനകളും പൊതുസ്ഥലങ്ങള്‍ കയ്യേറി വ്യാപകമായി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതുകൊണ്ട് രാഷ്ട്രീയ-സാമുദായിക തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ഇത് ക്രമസമാധാനനില തകര്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ഇതിനെതിരെ നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായത്. കാസറര്‍കോട്ട് ചെറിയ പ്രശ്‌നങ്ങള്‍ പോലും സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുന്നതിനാല്‍ ഇതിനെ കര്‍ശനമായി നേരിടാന്‍ സര്‍ക്കാര്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നടപടി കര്‍ശനമാക്കിയത്.

Keywords: Flex board, Flags, Remove, Collector V.N. Jithendran, Kasaragod
4:47 pm | 0 comments

പേപ്പര്‍ നിര്‍മ്മിത ദേശീയ പതാക ഉപയോഗിക്കണം

Written By Kvarthakgd on 30 Jul 2012 | 5:39 pm

Govt.order, Kasaragod
കാസര്‍കോട്: ദേശീയ പ്രാധാന്യമുള്ള ദിനാചരണങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, സ്‌പോര്‍ട്‌സ്‌മേളകള്‍ എന്നിവയില്‍ പേപ്പര്‍ കൊണ്ട് നിര്‍മ്മിച്ച ദേശീയ പതാകകള്‍ മാത്രമേ പൊതുജനങ്ങള്‍ ഉപയോഗിക്കാവു എന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇത്തരം ചടങ്ങുകളില്‍ പ്ലാസ്റ്റിക് നിര്‍മ്മിത പതാകകള്‍ ഉപയോഗിക്കരുത്.

പേപ്പര്‍ കൊണ്ട് നിര്‍മ്മിച്ച പതാകകള്‍ ഉപയോഗിച്ച ശേഷം അലക്ഷ്യമായി വലിച്ചെറിയുകയോ നശിപ്പിക്കുകയോ ചെയ്യരുത്. ദേശീയ പതാക ചട്ടത്തിലെ വകുപ്പുകള്‍ അനുസരിച്ചാണ് സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ഉപയോഗശേഷം ദേശീയ പതാകയോടുള്ള ആദരവ് പ്രതിഫലിക്കും വിധത്തില്‍ മാത്രമേ ഇവ നീക്കം ചെയ്യാവു എന്നും പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.

Keywords: Paper flag, Govt. order, Kasaragod
5:39 pm | 0 comments

സിപിഎം-ഡി.വൈ.എഫ്.ഐ പതാകകള്‍ നശിപ്പിച്ചു

Written By Kvarthakgd on 11 Apr 2012 | 11:14 pm


ബീംബുങ്കാല്‍: സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പതാകകള്‍ വ്യാപകമായി നശിപ്പിച്ചു. തോരോത്ത്, വേളാഴി, മോലോത്തിങ്കാല്‍, വലിയപാറ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന കൊടികളാണ് സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചത്. ബേഡകം പൊലീസില്‍ പരാതി നല്‍കി.

Keywords: CPM-DYFI flags,Destroying,Beembungal,Kasaragod




11:14 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories